സർജിക്കൽ സ്ട്രൈക്ക്

ഇത് 2024. നമുക്ക് 45 വർഷം പുറകോട്ട് പോകേണ്ടതുണ്ട്. എന്‍റെ കൂടെ താങ്കളെയും കൂട്ടുന്നു. നമുക്ക് ഒരു ടൈം ട്രാവൽ നടത്തി ഒന്ന് കറങ്ങിയിട്ട് ഉടനെ തിരിച്ച് വരാം.

കൊടുങ്ങല്ലൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ ഞാനും വത്സനും പത്ത് സി യിൽ ഒരുമിച്ച് പഠിക്കുന്ന കാലം. വത്സന്‍റെ അച്ഛൻ കുമാരച്ചേട്ടൻ ചായക്കട നടത്തുന്നു. വത്സന്‍റെ ചേട്ടൻ ജൂനിയർ ടെക്നിക്കൽ സ്കൂളിൽ പത്താം തരം കഴിഞ്ഞ് ബോംബെക്ക് ജോലി തേടി പോയ ശേഷം കടയിൽ അച്ഛനെ സഹായിക്കേണ്ട മുഴുവൻ ബാദ്ധ്യതയും വത്സനിലായി.

ചായക്കടയെന്ന് പറഞ്ഞെങ്കിലും ചായയും കടിയും മാത്രമല്ല കേട്ടോ. രാവിലെ അപ്പവും പുട്ടും പ്രാതലായിട്ടും ഉച്ചയ്ക്കും രാത്രിയും മീൻ കറിയും ഇറച്ചിക്കറിയുമുള്ള ഊണും ഉണ്ട്. പുറത്ത് നിന്ന് ആരെയും ജോലിക്ക് വയ്ക്കുന്ന പതിവ് പൊതുവെ അവിടങ്ങളിൽ ഇല്ലാത്തതിനാൽ വത്സന് നിന്ന് തിരിയാൻ സമയമില്ലായിരുന്നു. എന്നിട്ടും അതിനിടയിൽ പത്തിലെ പഠനം അവൻ ഒരു വിധം മുന്നോട്ട് കൊണ്ടുപോയി എന്നത് അതിശയം തന്നെ.

അതിനേക്കാളേറെ രസം ഇതിനിടയിലും ഡിറ്റക്ടീവ് നോവലുകൾ, ഗൃഹശോഭ, മനോരമ, ജനയുഗം, കേരള ശബ്ദം, ചിത്രകാർത്തിക, കുങ്കുമം എന്നീ വാരികകളും കോമിക്സ്, സാഹസിക ചിത്രകഥകളും അവൻ വായിച്ചിരിക്കും. ചിലത് പൈസ കൊടുത്ത് വാങ്ങിത്തന്നെ. പല സിനിമകളും വത്സൻ കാണുന്നത് സെക്കന്‍റ് ഷോയിലാണ്. അതും രാത്രി സ്ഥിരം ഊണ് കഴിക്കാനെത്തുന്ന പ്രൈവറ്റ് ബസ് ജോലിക്കാർക്ക് ഭക്ഷണം കൊടുത്ത ശേഷം കടയിൽ നിന്ന് ഒന്നരയും രണ്ടും കിലോമീറ്റർ അകലെയുള്ള തിയ്യേറ്ററിലേക്ക് ഓടിയെത്തിയുമാണ്. കാരണം രാത്രി ഒമ്പത് മണിക്ക് കൊടുങ്ങല്ലൂർക്ക് ഉള്ള അവസാന ബസ്സും പോയിക്കഴിയും.

എന്‍റെ അമ്മക്ക് പറമ്പിലെ രണ്ട് പ്ലാവിൽ നിന്ന് ചക്ക കയർ കെട്ടിയിറക്കാനും അഞ്ച് മാവുകളിൽ നിന്ന് മാങ്ങ തറയിൽ വീഴാതെ പൊട്ടിച്ചെടുക്കാനും വത്സൻ കൂടിയേ തീരൂ. പിന്നെ ചെസ് കളിക്കാനായി എനിക്കും എന്‍റെ വല്ല്യേട്ടനും ഒപ്പം വത്സനുണ്ട്. എന്‍റെ വീടിന്‍റെ രണ്ട് പറമ്പ് പടിഞ്ഞാറായി തോടുകളും പിന്നെയും പടിഞ്ഞാറ് പുഴയും ആണ്. ഈ തോടുകളിൽ നിന്ന് ഞണ്ട്, ചെമ്മീൻ എന്നിവ പിടിക്കുന്നതിൽ വത്സൻ ഒരു എക്സ്പർട്ട് ആയിരുന്നു. വത്സന്‍റെ ഹോബികൾ ഇനിയുമുണ്ട് പലതും.

ഞങ്ങൾ ഒന്നാം ക്ലാസ് മുതൽ ഒരേ സ്കൂളിലും ഏഴാം ക്ലാസ് മുതൽ ഒരേ ക്ലാസിലുമായിരുന്നു. എട്ടിലേക്ക് ജയിച്ചപ്പോൾ ബയോളജിയുടെ ആദ്യ ക്ലാസ് തുടങ്ങിയത് ലാബിൽ വച്ച് ആയിരുന്നു. ആദ്യമായിട്ടാണ് ഞങ്ങൾ ഈ ലാബിൽ കയറുന്നത്. ടീച്ചർ മുന്നിൽ വന്നു നിന്ന് ഒരു ചെറിയ പരിചയപ്പെടലിന് ശേഷം ക്ലാസ് എടുക്കുവാൻ തുടങ്ങി.

വിഷയം കോശങ്ങളെപ്പറ്റിയായിരുന്നു. പക്ഷെ പലരുടെയും കണ്ണും മനസ്സും ആ ഹാളിൽ തൂക്കിയിട്ടിട്ടുള്ള മനുഷ്യന്‍റെ അസ്ഥികൂടത്തിലും ഫോർമലിൻ ലായനികളിൽ നിരനിരയായി സക്ഷിച്ചിട്ടുള്ള ഓരോ ജീവികളിലും മറ്റുമായിരുന്നു. ഇതിനിടക്കാണ് ടീച്ചർ കോശങ്ങളെപ്പറ്റി പഠിപ്പിച്ചതിൽ നിന്ന് ഒരു ചോദ്യം ചോദിച്ചത്. ചോദ്യം ഇതായിരുന്നു. “കോശങ്ങളുടെ സംഘാതമായ കലകൾക്ക് ആർക്കെങ്കിലും ഒരു ഉദാഹരണം പറയാമോ?” ആർക്കും ഉത്തരമില്ലായിരുന്നു. പക്ഷെ വത്സൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു. “ഓട്ടൻ തുള്ളൽ.”

ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വത്സൻ എന്‍റെ വീട്ടിൽ എത്താറുണ്ട്. എന്‍റെ വല്യേട്ടന് കൊപ്രക്കച്ചവടം ഉണ്ടായിരുന്നതിനാൽ വത്സൻ കടയിലേക്ക് ചിരട്ട വാങ്ങാൻ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. ഉണങ്ങിയ നാളികേരം പറമ്പിൽ നിന്ന് പെറുക്കി കുട്ടയിൽ എടുത്ത് രാത്രി പുകയിടാനുള്ള പുകപ്പുരയിലേക്ക് കൊണ്ട് വന്ന് ഇടുന്നതിൽ ഞങ്ങളെ സഹായിക്കുന്നതും അവന്‍റെ ഒരു ശീലമായിരുന്നു.

ഇനിയാണ് സർജിക്കൽ സ്ട്രൈക്ക് തുടങ്ങുന്നത്. ഒരു വൈകുന്നേരം വത്സൻ എന്‍റെ വീട്ടിലെത്തിയപ്പോൾ ഞങ്ങൾ കൊടുങ്ങല്ലൂർ ശ്രീ കാളീശ്വരി തിയ്യറ്ററിൽ കളിക്കുന്ന കമലഹാസനും സെറീന വഹാബും ചേർന്ന് അഭിനയിച്ച മദനോത്സവം എന്ന സിനിമയെ പറ്റി സംസാരിച്ചു. വേണമെങ്കിൽ ഇന്ന് രാത്രി സെക്കന്‍റ് ഷോയ്ക്ക് പോകാമെന്ന് വത്സൻ. പക്ഷെ എന്‍റെ കയ്യിൽ കാശും ഇല്ല. സെക്കന്റ് ഷോയ്ക്ക് എന്നെയൊട്ട് വീട്ടിൽ നിന്ന് വിടത്തുമില്ല.

അപ്പൊ എന്തു ചെയ്യും? ഞങ്ങൾ പല വഴിക്കും ആലോചിച്ച ശേഷം വന്നാൽ ടിക്കറ്റ് അവൻ എടുത്തു കൊള്ളാമെന്നായി. പക്ഷെ എങ്ങനെ പോകുമെന്നതായി പിന്നെയുള്ള പ്രശ്നം. അവസാനം ഞാൻ വീട്ടിൽ പറയാതെ എങ്ങനെയെങ്കിലും കടയിൽ എത്താം എന്ന് തീരുമാനമായി. ഞങ്ങൾ ഇതെല്ലാം രഹസ്യമായിട്ടായിരുന്നു തീരുമാനിച്ച് പിരിഞ്ഞത്.

വൈകിട്ട് ഉമ്മറത്ത് അമ്മ വിളക്ക് കൊളുത്തി വച്ചപ്പോൾ ഞാൻ പതിവ് പോലെ കയ്യും കാലും മുഖവും കഴുകി നാമം ചൊല്ലി. പിന്നെ കുറച്ചുനേരം പഠിച്ചെന്ന് വരുത്തി. വല്യേട്ടൻ ബാറ്ററിയിലുള്ള റേഡിയോ ഓൺ ചെയ്ത് ഊണ് മേശയിൽ കൊണ്ടു വച്ചു. അത് അത്താഴത്തിന്‍റെ സമയമായി എന്ന സൂചനയാണ്.

ആകാശവാണിയിലെ എട്ട് മണിക്കുള്ള പരിപാടി കേട്ടുകൊണ്ട് അത്താഴം തുടങ്ങുന്നത്. വല്യേട്ടന്‍റെ കല്യാണ സമ്മാനമായി കൊച്ചേട്ടൻ ഈ റേഡിയോ വാങ്ങിക്കൊണ്ടുവന്ന അന്ന് മുതലുള്ള ശീലമാണ്.

ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ അത്താഴമെല്ലാം കഴിച്ച് കുറച്ചു സമയം കൂടി പഠിച്ചു. ഇനി കിടക്കുക എന്ന ജോലിയേ ബാക്കിയുള്ളു. പക്ഷെ ഇന്ന് കിടക്കുന്നതിന് മുമ്പ് ചില പ്രത്യേക തയ്യാറെടുപ്പ് നടത്തേണ്ടതുണ്ടല്ലോ. വീടിന്‍റെ ഉമ്മറത്തിനോട് ചേർന്നുള്ള ചായ്പിലാണ് പുകയിടേണ്ടതില്ലാത്ത കൊപ്ര സൂക്ഷിക്കാറുള്ളത്. ആ ചായ്പ് ഉമ്മറത്ത് നിന്ന് പൂട്ടി താക്കോൽ ജനലിൽ വയ്ക്കും. ഞാൻ അത്താഴം കഴിഞ്ഞ ഉടനെ പോയി ആരും കാണാതെ ആ താക്കോൽ എടുത്ത് താഴ് തുറന്ന് വാതിൽ പാളികൾ വെറുതെ ചാരി വച്ച് താക്കോലും താഴും ജനലിൽ തന്നെ വച്ചു. ഞാൻ പതിവുപോലെ ഉറങ്ങാനായി മുറിയിൽ കയറി കതകടച്ചു കുറ്റിയിട്ടു.

പായ വിരിച്ച് അതിൽ പുതപ്പെടുത്ത് കുടഞ്ഞ് വച്ച് കുറച്ച് നേരം കിടന്നു. എല്ലാവരും കിടന്നു എന്ന് ഉറപ്പായപ്പോൾ പതുക്കെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് ഇരുട്ടിൽ ജനലിന്‍റെ അഴികളിൽ ചവിട്ടി മുകളിലേക്ക് കയറി വീടിന്‍റെ ഉത്തരത്തിൽ നിന്ന് പുറംഭിത്തിയിലേക്ക് ചരിച്ചു വച്ചിട്ടുള്ള മരത്തിന്‍റെ ഓരോ കഴുക്കോലിൽ പിടിച്ച് പിടിച്ച് കൊപ്രയിട്ടിരിക്കുന്ന ചായ്പിലേക്ക് ഭിത്തിയുടെ മുകൾഭാഗത്തുള്ള ചെറിയ വിടവിലൂടെ തൂങ്ങിത്തൂങ്ങി കടന്ന് ചായ്പിലെ ജനലിൽ ചവിട്ടി കൊപ്രയുടെ മുകളിലേക്ക് പതുക്കെ ഒരു സേഫ് ലാന്‍റിംഗ് നടത്തി.

പതുക്കെ ചായ്പിന്‍റെ വാതിൽ തപ്പിപ്പിടിച്ച് നേരത്തെ തന്നെ താഴ് മാറ്റി വച്ചിരുന്ന വാതിൽ പാളികൾ അകത്ത് നിന്ന് തുറന്ന് പുറത്തിറങ്ങി. ഇതുവരെ എല്ലാം സക്സസ്സ്. ആദ്യമായിട്ട് നടത്തുന്ന ഓപ്പറേഷൻ ആണ്. ഒരു ഡിറ്റക്ടീവ് നോവലിന്‍റെ വായിച്ചു മാത്രം കിട്ടിയിട്ടുള്ള ത്രിൽ നേരിട്ട് അനുഭവപ്പെട്ടു.

ശ്വാസം നിയന്ത്രിച്ച് ഇരുട്ടിൽ പയ്യെ മുറ്റത്തു കൂടി നടന്ന് ഇടവഴിയിലേക്ക് കാലെടുത്ത് വച്ചു. സമയം ഏകദേശം എട്ടേമുക്കാൽ കഴിഞ്ഞിട്ടേ ഉണ്ടാകുകയുള്ളൂ. ആരും വരുന്നില്ല എന്ന് ഉറപ്പ് വരുത്തി. ടാറിട്ട റോഡിലെത്താൻ വെറും 100 മീറ്റർ മാത്രം മതി. പക്ഷെ ഇരുവശവും വിജനമായി കിടക്കുന്ന ഈ ഇടവഴിയുടെ വശങ്ങളിൽ എന്നെക്കാത്ത് വല്ല പ്രേതങ്ങളോ മറ്റോ ഉണ്ടെങ്കിലോ….! ഇരുട്ടാണ്. നിലത്ത് വല്ല പാമ്പുകളെയും ചവുട്ടിയാലോ? ഇനി അടവ് ഒന്ന് മാറ്റിപ്പിടിച്ചാലേ പറ്റൂ. ശ്വാസം മുഴുവനുമായി എടുത്ത് കാലുകൾ ഇരുമ്പ് പോലെയാക്കി തോക്കിൽ നിന്നും വെടിയുണ്ട പായുന്ന കണക്ക് ഞാൻ മുന്നോട്ട് തെറിച്ചു.

റോഡിലെത്തിയാണ് നിറച്ചിരുന്ന ശ്വാസം പുറത്ത് വിട്ടത്. അസാധാരണത്വവും കിതപ്പും ഒട്ടും പുറത്ത് കാണിക്കാതെ നടന്ന് അഞ്ച് മിനിട്ട് കൊണ്ട് വത്സന്‍റെ കടയിലെത്തി. വത്സനും കുമാരച്ചേട്ടനും തകൃതിയായി ബസ് ജീവനക്കാർക്ക് ചോറ് കൊടുത്തു കൊണ്ടിരിക്കുന്നു. പതിവില്ലാതെ രാത്രി എന്നെക്കണ്ടപ്പോൾ കുമാരച്ചേട്ടൻ എന്താ സിനമയ്ക്കാണോ എന്ന് കുശലം ചോദിച്ചു. ഞാൻ അതെ എന്ന് തലയാട്ടി ബഞ്ചിൽ ഒതുങ്ങിയിരുന്നു. പണിയെല്ലാം ഒതുങ്ങിയപ്പോൾ വത്സൻ വസ്ത്രം മാറി പൈസയുമെടുത്ത് വന്നു. ഞങ്ങൾ കാലുകൾ നീട്ടിവലിച്ച് നടന്നു.

ടിക്കറ്റെടുത്ത് തിയേറ്ററിൽ കയറിയപ്പോൾ പടം തുടങ്ങിക്കഴിഞ്ഞിരുന്നു. കമലഹാസൻ കാർ റേസിൽ പങ്കെടുക്കുന്നു. തിക്കുറിശ്ശി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു. ആ കാലത്തിറങ്ങിയ പടങ്ങളിൽ വച്ച് ഒരു നല്ല സിനിമ തന്നെയായിരുന്നു. പടമെല്ലാം തീർന്ന് തിരിച്ച് നടന്ന് കടയെത്തിയപ്പോൾ വത്സൻ പറഞ്ഞു ഒറ്റക്ക് പോകാൻ പേടിയാണെങ്കിൽ ഇവിടെ കടയിൽ കിടന്നിട്ട് വെളുപ്പിന് എഴുന്നേറ്റ് പോകാമെന്ന്. അവന്‍റെ മുമ്പിൽ കൊച്ചാകാതിരിക്കുവാൻ അതു വേണ്ട, എന്ന് പറഞ്ഞു ഞാൻ നടപ്പ് തുടർന്നു.

വീട്ടിലേക്ക് തിരിയേണ്ട ഇടവഴിയെത്തി. പഴയ തന്ത്രം തന്നെ വീണ്ടുമെടുത്തു. വീടിന്‍റെ പടിയിലെത്തിയാണ് ശ്വാസം വിട്ടത്. ശബ്ദമുണ്ടാക്കാതെ ഉമ്മറത്തേക്കുള്ള പടികൾ കയറി തപ്പിത്തപ്പി ചായ്പിലേക്ക് കടക്കുവാൻ ഞാൻ തുറന്നിട്ട് പോന്നിരുന്ന പാളികൾ നോക്കുമ്പോൾ കാണുന്നത് അവ ഭദ്രമായി താഴിട്ട് പൂട്ടിയിരിക്കുന്നതാണ്. താക്കോൽ ജനലിൽ കാണുന്നുമില്ല. ഞാൻ ഉമ്മറത്തിട്ടിരിക്കുന്ന പഴയ സെറ്റിയിൽ ഇരുന്നു.

എന്താണ് സംഭവിച്ചത്? എവിടെയാണ് എനിക്ക് പിഴച്ചത്? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. മനസ്സാകെ തളരുന്ന പോലെ തോന്നി. സെറ്റിയിൽ തന്നെ ചരിഞ്ഞു കിടന്നു. ഞാൻ പിടിക്കപ്പെട്ടു എന്നും ആദ്യ സംരംഭത്തിൽ തന്നെ എല്ലാവരും ചേർന്ന് എന്നെ തോൽപ്പിച്ചു കളഞ്ഞു എന്നുമുള്ള ആ സത്യത്തെ ഞാൻ പതിയെ എന്‍റെ മനസ്സിനെ വിശ്വസിപ്പിക്കുവാൻ ശ്രമിച്ചു. ഉറക്കം വന്നില്ല. പരാജയത്തിന്‍റെ കയ്പ് അറിഞ്ഞ് വെറുതെ കിടന്നു.

പതിവു പോലെ വെളുപ്പിനെ തന്നെ അമ്മ എഴുന്നേറ്റ് വിളക്ക് കൊളുത്തി വാതിൽ തുറന്നു വന്ന് നിലവിളക്ക് ഉമ്മറത്ത് വച്ച് തിരിഞ്ഞപ്പോൾ ഞാൻ സെറ്റിയിൽ കിടന്ന് കൊണ്ട് തന്നെ അമ്മയെ ഒന്ന് തല ചരിച്ച് നോക്കി. എന്നെ കണ്ടതോടെ അമ്മയുടെ മുഖത്ത് ദേഷ്യം, സങ്കടം തുടങ്ങി പലതും തിരയടിച്ചു. പല്ലിറുമ്മിക്കൊണ്ട് അമ്മ അകത്തേക്ക് കയറിപ്പോയി. അഞ്ച് മണി കഴിഞ്ഞു എന്ന് ഉറപ്പായി. എങ്കിലും കുറച്ചു നേരം കൂടി അവിടെത്തന്നെ കിടന്നു.

നേരം പുലർന്നു തുടങ്ങി. ഞാൻ പതുക്കെ ചമ്മലോട് കൂടി അകത്തോട്ട് കയറി. ഞാൻ കിടക്കുന്നതിനു മുമ്പ് അകത്തു നിന്നും കുറ്റിയിട്ടിരുന്ന എന്‍റെ മുറിയുടെ വാതിൽ ഇതാ മലർന്നു തുറന്നു കിടന്ന് എന്നെ നോക്കി ചിരിക്കുന്നു. എന്‍റെ തല പാതാളത്തോളം താഴ്ന്നു. ഞാൻ ഒരു വലിയ സംഭവമാണെന്നുള്ള എന്‍റെ ധാരണയൊക്കെ ആവിയായിപ്പോയി. നിവർത്തി വിരിച്ചിട്ടിരുന്ന പായയും ഷീറ്റും ചുരുട്ടി വച്ച് പല്ല് തേക്കാനായി പുറത്തിറങ്ങി. വല്യേട്ടനും ചേടത്തിയും അമ്മയും ഓരോരോ പതിവ് പണികളിൽ മുഴുകിക്കഴിഞ്ഞു.

എന്നോട് ആരും ഒന്നും മിണ്ടുന്നില്ല. പക്ഷെ എന്താണ് ഞാൻ രാത്രി പോയതിനു ശേഷം ഇവിടെ സംഭവിച്ചത് എന്നറിയാൻ ഞാൻ വെമ്പി. പക്ഷെ ആരും ഒന്നും പുറത്തു വിടുന്നില്ല. അവരെല്ലാവരും ചേർന്ന് നന്നായി സ്ക്രിപ്റ്റ് തയ്യാറാക്കിയ പോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്.

അന്ന് വൈകുന്നേരമായപ്പോഴേക്കും അയൽക്കാരിൽ പലരിൽ നിന്നായി കിട്ടിയ വിവരങ്ങൾ ഞാൻ ഒന്ന് എഡിറ്റ് ചെയ്ത് ക്രമപ്പെടുത്തി. ഇനി ആ ഫ്ലാഷ് ബാക്കിലേക്ക് പോകാം.

ഞാൻ വത്സന്‍റെ കടയിൽ ചെന്ന സമയത്ത് ഇവിടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് കോഴികളുടെ ബഹളം കേട്ട് അമ്മ ചിമ്മിനി വിളക്ക് കത്തിച്ച് എന്‍റെ മുറിയുടെ അടച്ചിട്ട വാതിലിന് മുമ്പിൽ വന്ന് തട്ടിക്കൊണ്ട് എന്നെ വിളിക്കുന്നു. ഞാനെഴുന്നറ്റു വരാതെയായപ്പോൾ അമ്മയുടെ വിഷമം വീണ്ടും കൂടി. അമ്മയുടെ ഈ വിളിയും കോഴിക്കൂട്ടിലെ ബഹളവും കേട്ട് ചേട്ടനും ചേടത്തിയും ഇറങ്ങി വന്നു. ചേടത്തി എന്‍റെ വാതിൽ തള്ളി നോക്കിയിട്ടും തുറക്കാതായപ്പോൾ അടുക്കളയിൽ പോയി കറിക്കത്തി എടുത്ത് കൊണ്ട് വന്ന് വാതിൽപ്പാളികളുടെ ഇടയിലുണ്ടായിരുന്ന വിടവിലൂടെ കത്തി കടത്തി അകത്തുള്ള സാക്ഷയെ കുറേശ്ശെയായി നീക്കി നീക്കി വാതിൽ തുറന്നപ്പോൾ എന്നെ പായയിൽ കാണുന്നില്ല.

ഈ മുറിയിൽ നിന്ന് ഞാൻ ചായ്പിലൂടെ പുറത്ത് പോയത് അവർ മനസ്സിലാക്കി. പക്ഷെ എവിടെപ്പോയി എന്നത് എങ്ങിനെ അറിയും? അപ്പോൾ അമ്മ പറഞ്ഞു “വൈകീട്ട് വത്സൻ വന്നപ്പോൾ അവർ എന്തോ കുശു കുശുക്കുന്നുണ്ടായിരുന്നു.”

എന്നാൽ പിന്നെ വത്സനോട് ചോദിച്ചറിയാമെന്ന് കരുതി ചേടത്തിയോട് കൊപ്ര ചായ്പ് പൂട്ടിയിടാൻ പറഞ്ഞ് വല്യേട്ടൻ സൈക്കിളെടുത്ത് വത്സന്‍റെ കടയിലെത്തി. കുമാരച്ചേട്ടൻ പണിയെല്ലാം ഒതുക്കുന്നതേയുണ്ടായിരുന്നുള്ളൂ. പുള്ളി പറഞ്ഞു “അവർ ഇപ്പോ സിനിമക്ക് പോയതേയുള്ളൂ.” ചേട്ടൻ വീട്ടിലെത്തി കാര്യം പറഞ്ഞതോടെ എല്ലാവർക്കും ആശ്വാസമായി.

പക്ഷേ, കോഴിക്കൂട്ടിലെ ബഹളം എന്താണെന്ന് നോക്കാൻ എല്ലാവരും കൂടി മണ്ണെണ്ണ ചിമ്മിനി വിളക്കുകളുമായി പോയി നോക്കിയപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. കൂട്ടിൽ കയറിയ ഒരു പാമ്പ് ഇതിനോടകം നാല് കോഴികളെ കൊന്നിരുന്നു. ആളുകൾ വെളിച്ചവുമായി വന്നതിനാൽ പാമ്പ് ആൾ താമസമില്ലാതെ കാട് കയറി കിടക്കുന്ന വടക്കെ പറമ്പിലേക്ക് ഇഴഞ്ഞ് പോയി.

ഒരുപക്ഷേ രാത്രി ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ നാല് ജീവനുകളെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നു എന്ന് ചിന്തിച്ചപ്പോൾ രണ്ടിറ്റ് കണ്ണുനീർ ഒഴുകിയിറങ്ങി. അങ്ങനെ ഇരുട്ടിന്‍റെ മറവിൽ ഞാൻ നടത്തിയ എന്‍റെ ആ സർജിക്കൽ സ്ട്രൈക്ക് ആദ്യത്തേതു മാത്രമല്ല അവസാനത്തേതുമായി.

ഇങ്ങനെയും ഒരമ്മ!!

ഇങ്ങനെ ഒരമ്മ നിങ്ങളുടെ വീട്ടിലും ചിലപ്പോൾ കാണും! എന്ത് പറഞ്ഞാലും ദേഷ്യപ്പെടുന്ന, ആകെ മൊത്തം നെഗറ്റീവ് ആയി പ്രതികരിക്കുന്ന ഒരു അമ്മ. അവർക്ക് മിക്കവാറും 60 വയസിനു മുകളിൽ പ്രായം കണ്ടേക്കാം. അമ്മയെന്താ ഇങ്ങനെ… ആരോടും യാതൊരു സ്നേഹവുമില്ലാതെ, ദക്ഷിണ്യമില്ലാതെ പെരുമാറുന്നത് എന്ന് നിങ്ങൾ സങ്കടപ്പെട്ടേക്കാം. ചിലപ്പോൾ ആ അമ്മ മൗനമായി ആലോചിരിക്കുന്നുണ്ടാകാം. ചിലപ്പോൾ അവർ ചെറിയ കാര്യത്തിന് പോലും വഴക്ക് ഉണ്ടാക്കുന്നുണ്ടാക്കാം. മക്കൾ മടുത്തു ഇവർക്കെന്താ പ്രാന്താണോ എന്ന് ചോദിക്കുന്നുണ്ടാകാം….

ഉദാത്ത സ്നേഹത്തിന്‍റെ മാതൃകയാവേണ്ട മാതൃത്വം വീട്ടിൽ അസഹ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിന്‍റെ കാരണം തീർച്ചയായും തിരയണം. എന്നാൽ ആ കാരണം അവരോട് നേരിട്ടു ചോദിച്ചാൽ പോലും പറഞ്ഞെന്നു വരില്ല.

ഈ അമ്മമാരിൽ ഭൂരിഭാഗവും മുൻപ് ഉദ്യോഗസ്ഥരായിരുന്നവർ ആകാം, അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവരും ആകാം. ജീവിതത്തിൽ അവർ ഇങ്ങനെ ഒക്കെ ആയി മാറിയിട്ടുണ്ടെങ്കിൽ അതിന് പല കാരണങ്ങൾ ഉണ്ടാകാം. ഒന്നാമത്തെ കാര്യം ഡിപ്രഷൻ തന്നെ ആകാം. മറ്റൊരു കാരണം ആർത്തവ വിരാമം ഉണ്ടാക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ ആകാം. മറ്റൊന്ന് ജീവിതത്തിൽ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കാത്തത് കൊണ്ടുള്ള ആധിയും ഒപ്പം. ജീവിതം തീരാൻ കുറച്ചു കാലം കൂടിയേ ഉള്ളു എന്ന ചിന്തയും ആകാം. ചിലർക്ക് അൽഷിമേഴ്‌സ് എന്ന രോഗത്തിന്‍റെ തുടക്കം ആകാം… ഇതല്ലാതെ മറ്റു ചിലർക്ക് അവരുടേതായ കാര്യങ്ങൾ വേറെയും ഉണ്ടാകാം.. എന്തു തന്നെ ആയാലും അവസാനം എത്തിനിൽക്കുന്നത് അസംതൃപ്തമായ സായാഹ്നകാലം ആണ്.

സമൂഹത്തിൽ മാതൃത്വം പലപ്പോഴും മഹത്വവത്കരിക്കപ്പെടുന്നു, എന്നാൽ ഈ മഹത്വവൽക്കരണത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും ചർച്ച ചെയ്യപ്പെടാതെ പോകുകയോ പരിഗണന വിഷയമായി മാറാതെ പോകുകയോ ചെയ്യുന്നത് അത്ഭുതമുളവാക്കുന്ന വസ്തുതയാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു?

ജീവിതം 

പ്രസവം, ഗർഭധാരണം പോലെയുള്ള ഘട്ടങ്ങളിൽ മിക്കവാറും സ്ത്രീകൾക്ക് കുടുംബാംഗങ്ങളുടെ മൊത്തത്തിലുള്ള പരിഗണനയും സംരക്ഷണവു൦ ലഭിക്കുന്നു. എന്നാൽ 50 പിന്നിട്ട ആർത്തവവിരാമ സമയത്ത് ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സ്ത്രീയ്ക്ക് അവശ്യമായ പരിഗണനയും അനുഭാവപൂർവമായ സമീപനവും നിഷേധിക്കപ്പെടുന്നത് എന്ത് കൊണ്ടാണ്? അല്ലെങ്കിൽ അത്തരം യാഥാർഥ്യങ്ങൾക്കു നേരെ കുടുംബാംഗങ്ങളും സമൂഹവും ഒരുപോലെ അജ്ഞരാവുന്നത് എന്തുകൊണ്ടാണ്? ഇക്കാര്യത്തിലുള്ള ശരിയായ ബോധവൽക്കരണമില്ലായ്‌മ ഉള്ളതുകൊണ്ടല്ലേ. വലിയൊരു ശതമാനം ആളുകൾ സ്ത്രീകൾ നേരിടുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ചു അജ്ഞരാണെന്നതാണ് കാരണം.

ആർത്തവവിരാമ കാലത്തിൽ 

സ്ത്രീകളുടെ പെരുമാറ്റത്തിൽ വലിയൊരു മാറ്റം സംഭവിക്കുന്ന കാലം ആണ് ആർത്തവവിരാമകാലം. ആർത്തവം പോലെ ആർത്തവവിരാമവും ഒരു സ്വാഭാവിക ജൈവ പ്രക്രിയയാണ്, ഇത് ഒരു സ്ത്രീയുടെ ആർത്തവ ചക്രങ്ങളുടെയും പ്രത്യുത്പാദന കാലഘട്ടത്തിന്‍റെയും അവസാനത്തെ അടയാളപ്പെടുത്തുന്നു. സാധാരണയായി ഇത് 45 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് സംഭവിക്കുന്നത്, എന്നിരുന്നാലും ഈ പ്രക്രിയ ഓരോരുത്തരിലും വ്യത്യാസപ്പെടാം. പെരിമെനോപോസ് എന്നറിയപ്പെടുന്ന ആർത്തവവിരാമത്തിലേക്കുള്ള പരിവർത്തനം ശാരീരികവും വൈകാരികവുമായ പല മാറ്റങ്ങൾ കൊണ്ടുവരും, ആർത്തവവിരാമത്തിന് മുമ്പും ശേഷവും വൈകാരികവും ശാരീരികവുമായ ധാരാളം വെല്ലുവിളികളെയും സ്ത്രീകൾക്ക് നേരിടേണ്ടി വരാം. വൈകാരികമായ വെല്ലുവിളികൾ നല്ലൊരളവ്‌ വരെ സ്വന്തം കുടുംബാംഗങ്ങളിൽ നിന്നോ ഇടപഴകുന്ന ഇടങ്ങളിൽ നിന്നോ അവൾ നേരിടുന്നുണ്ട്. ഈയൊരു അവസ്ഥ മിക്കവാറും എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ സംഭവിക്കുന്നുണ്ട്.

അനുഭവങ്ങൾ നൽകുന്ന പാഠങ്ങൾ

ആർത്തവവിരാമത്തിലൂടെ കടന്നു പോകുന്നത് ഭുരിഭാഗംപേരെ സംബന്ധിച്ച്‌ അൽപം ദുഷ്‌കരമായ കാര്യമാണ്. സർക്കാരുദ്യോഗസ്ഥയായ കോട്ടയം സ്വദേശിനി ഹിമ സ്വന്തം അനുഭവത്തെകുറിച്ചു പറയുന്നു, “എനിക്ക് ഏകദേശം 48 വയസ്സായപ്പോൾ മുതൽ ചില മാസങ്ങളിൽ പീരീഡ്‌സ് വരാതെയായി. അതിന് മുമ്പ് വരെ 28 -30 ദിവസങ്ങൾ കൂടുമ്പോൾ കൃത്യമായി മാസമുറ വരുമായിരുന്നു. എന്നാൽ, പിന്നീട് മാസമുറ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വരാൻ തുടങ്ങി. ആ സമയത്തു എനിക്ക് അത് വല്ലാത്ത മാനസിക സംഘർഷമുണ്ടാക്കി. എന്തായിരിക്കും. എന്തെങ്കിലും പ്രശ്‌നം കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്നൊക്കെ ചിന്തിക്കാൻ തുടങ്ങി. എന്തായാലും ഒരു ഡോക്ടറെ കണ്ടു കളയാം എന്ന് വിചാരിച്ചു. ഗൈനെക്കോളജിസ്റിനെ കണ്ടെങ്കിലും അതൊന്നും എന്‍റെ മാനസിക പ്രശ്‌നത്തിന് അയവു വരുത്തിയില്ല. രക്തപരിശോധന നടത്തിയതിൽ നിന്നും ആർത്തവവിരാമത്തിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിലാണ് ഹോർമോൺ നിലയെന്ന് കണ്ടെത്തി. ആർത്തവ വിരാമം അടുക്കുന്നതിന്‍റെ ലക്ഷണമാണ് എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർ എനിക്ക് കുറച്ച് വൈറ്റമിൻ ഗുളികകൾക്ക് കുറിച്ചു തന്നു. പക്ഷെ എന്‍റെ മാനസിക നില വല്ലാതെ വഷളായി. എപ്പോഴും വിഷാദാവസ്ഥ. ആരും എന്നെ കേൾക്കുന്നില്ല, എന്‍റെ സങ്കടം മനസ്സിലാക്കുന്നില്ല എന്നൊക്കെയുള്ള വിചാരം മനസ്സിൽ കടന്നു കൂടി. ഇതിന്‍റെ കൂടെ മൂഡ് സ്വിംഗ്സ്, ഹോട്ട് ഫ്ലഷ്സ് ഒക്കെ ഉണ്ടായി. രാത്രി ഉറക്കം തീരെ ഇല്ലാതെയായി. ശരീരം ചുട്ടുപൊള്ളി വിയർത്തു. രാവിലെ എഴുന്നേറ്റ് കുട്ടികളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും ഒക്കെ കൃത്യമായൊക്കെ ചെയ്തെങ്കിലും എന്തോ അപൂർണമായ ഫീലിംഗ് ആയിരുന്നു. ആ സമയത്ത് ഓഫീസിലെ ജോലി പ്രശ്നങ്ങൾ വേറെയും. ദേഷ്യവും സങ്കടവും കൊണ്ട് ചെറിയ കാര്യങ്ങൾക്കുപോലും പൊട്ടിത്തെറിക്കാൻ തുടങ്ങി. കാര്യം കൈവിട്ടു പോകുന്ന അവസ്ഥ വന്നതോടെ ഞാൻ കൗൺസിലിങ്ങിനായി പോയി. ആർത്തവ വിരാമം നേരത്തെ സംഭവിച്ചതിനെ തുടർന്നുള്ള മാറ്റങ്ങളായിരുന്നു ഇതൊക്കെ. കൗൺസിലിങ്ങിലൂടെയും മെഡിക്കേഷനലിലൂടെയും എന്‍റെ പ്രശ്‌നത്തിന് നല്ലൊരളവുവരെ പരിഹാരമുണ്ടായി.”

“ഈ ഘട്ടത്തിലൂടെ കടന്നു പോകുന്ന ഏതൊരു സ്ത്രീയ്ക്കും ഇത്തരം സമാനമായ പ്രശ്നങ്ങൾ ഏറിയും കുറഞ്ഞും ഉണ്ടാകാം. ഗർഭകാലം, പ്രസവം പോലെയുള്ള അവസരങ്ങളിൽ സ്ത്രീകൾക്ക് കുടുംബാംഗളുടെ പൂർണമായ ശ്രദ്ധയും പരിഗണനയും പിന്തുണയും ഒക്കെ ലഭിക്കും. എന്നാൽ അതൊക്കെ കഴിഞ്ഞ് ആർത്തവവിരാമത്തോട് അടുക്കുന്ന അല്ലെങ്കിൽ ആർത്തവവിരാമമായിട്ടുള്ള സ്ത്രീകൾ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെപ്പറ്റി കുടുംബത്തിനകത്തും പുറത്തും ആരും മനസിലാക്കാൻ ശ്രമിക്കാറില്ല. മിക്കവാറും ഈ ഘട്ടത്തിലെത്തുന്ന സ്ത്രീകൾക്ക് മുതിർന്ന മക്കൾ ഉണ്ടാകാം, പഠനം, ജോലി തുടങ്ങിയ കാര്യങ്ങളിൽ മാത്രമായിരിക്കും അവരുടെ ശ്രദ്ധ. അതിനാൽ മക്കൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കില്ല. ഭാര്യയ്ക്കു ഇത്തരം പ്രശ്നങ്ങൾ ഉണ്ട് വേണ്ട പരിഗണന നൽകണം എന്നൊന്നും ബഹുഭൂരിഭാഗം കേസുകളിൽ ഭർത്താക്കന്മാരും ചിന്തിക്കാറില്ല. ആ സമയത്തുള്ള മൂഡ് സ്വിംഗ്സിനെ അവർ ലാഘവത്തോടെ കാണുകയാണ് ചെയ്യുന്നത്.”

ആർത്തവവിരാമത്തിന് മുമ്പുള്ള സമയത്ത്, ഒരു സ്ത്രീയുടെ ഹോർമോണുകളുടെ അളവ്, പ്രത്യേകിച്ച് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ തുടങ്ങുന്നു. ഈ ഹോർമോൺ മാറ്റങ്ങൾ ക്രമരഹിതമായ ആർത്തവചക്രം, ഹോട്ട് ഫ്ലഷുകൾ, രാത്രിയിൽ അമിതമായ വിയർക്കൽ, മാനസികാവസ്ഥ മാറുക എന്നിവയ്ക്ക് കാരണമാകും. ഈ ലക്ഷണങ്ങൾ ഓരോ സ്ത്രീയിലും ഏറിയും കുറഞ്ഞുമിരിക്കാം. യഥാർത്ഥത്തിൽ നമ്മുടെ നാട്ടിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള സംവിധാനം വേണം. ആർത്തവവിരാമത്തോട് അനുബന്ധിച്ചുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഒരുപക്ഷെ സാധരണക്കാരായ സ്ത്രീകൾക്കു മനസിലാകണമെന്നില്ല. അവരത് നിശബ്ദം സഹിച്ചു ജീവിതം തള്ളി നീക്കാം.”

അത്തര൦ സമാനമായ അവസ്ഥയിലൂടെ കടന്നു പോകുന്ന അധ്യാപികയായ ദിവ്യ പറയുന്നതിങ്ങനെ, “എന്നെ ആർക്കും വേണ്ട തോന്നൽ അതുപോലെ ഒന്നിലും താല്പര്യം തോന്നാത്ത അവസ്ഥയും എനിക്ക് ഉണ്ടാകാറുണ്ട്. വീട്ടിൽ ഒതുങ്ങി കൂടാൻ ആഗ്രഹിക്കാറുണ്ട്. ചിലപ്പോഴൊക്കെ സുഹൃത്തുക്കളോടുപോലും ഇഷ്ടക്കേട് തോന്നാറുണ്ട്. എനിക്ക് രണ്ടാൺമക്കളാണ്. എന്നോടുള്ള അവരുടെ പെരുമാറ്റവും സമീപനവും കാണുബോൾ മക്കളും ഭർത്താവുമൊന്നും എന്നെ മനസിലാക്കുന്നില്ലല്ലോ എന്ന് തോന്നി പോകും. എന്‍റെ ദേഷ്യവും സങ്കടവും ഒക്കെ കാണുമ്പോൾ അമ്മയ്‌ക്ക്‌ വട്ടാണെന്നാണ് മക്കൾ പറയുക. അത്തരം നിസാരവൽക്കരണം എന്നെ ഒന്നുകൂടി ദേഷ്യപെടുത്താറുണ്ട്. അവരെയും പറഞ്ഞിട്ട് കാര്യമില്ലല്ലോ.അവർക്ക് ഇക്കാര്യങ്ങളെക്കുറിച്ചു അറിയില്ല.”

ഇതിന് പുറമെ, മുട്ട് വേദന, ശരീര വേദന, തലവേദന എന്നിങ്ങനെ ശാരീരികമായ വൈഷമ്യങ്ങൾ വേറെയും. വീട്ടുജോലി എങ്ങനെയെങ്കിലും തീർന്ന് കിട്ടിയാൽ മതിയെന്ന ചിന്തയായിരിക്കും അപ്പോൾ. ഒന്നും എൻജോയ് ചെയ്യാൻ പോലും കഴിയാറില്ല. സെക്‌സിൽ പോലും താല്പര്യം തോന്നാറില്ല. അതിന്‍റെ പേരിൽ ഭർത്താവിന് ചിലപ്പോഴൊക്കെ അതൃപ്തി തോന്നാറുണ്ട്. സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവ സംബന്ധമായ മാറ്റങ്ങളെക്കുറിച്ച് പങ്കാളികളും കുട്ടികളും മനസിലാക്കണമെന്നാണ് എന്‍റെ അഭിപ്രായം. അങ്ങനെയാണെങ്കിൽ ഇത്തരം പ്രശ്‌നങ്ങളെ അനായാസം തരണം ചെയ്യാൻ സ്ത്രീകൾക്ക് കഴിയും” എന്ന് ദിവ്യ ഉറച്ചു വിശ്വസിക്കുന്നു.

കുടുംബത്തിന്‍റെ അവഗണന

കൂടുതൽ ശ്രദ്ധയും പിന്തുണയും അർഹിക്കുന്ന ആർത്തവവിരാമ സമയത്ത് കുടു൦ബത്തിനകത്തു നിന്നുള്ള അവഗണനയും അലംഭാവവും സ്ത്രീകളെ കൂടുതൽ വിഷാദാവസ്ഥയിലേക്ക് തള്ളി വിടുന്നു. എല്ലായ്‌പ്പോഴും മാതൃത്വത്തെ പ്രകീർത്തിക്കുകയും അമ്മയുടെ സഹനങ്ങളെ മഹത്വൽക്കരിക്കുകയും ചെയ്യുമ്പോൾ ജീവിതത്തിന്‍റെ പ്രത്യേകാവസ്ഥയിൽ സ്ത്രീകൾ നേരിടുന്ന ഈ പ്രശ്‌നത്തെ അവഗണിക്കുകയോ അത്തരം കാര്യങ്ങളിൽ അജ്ഞരാവുകയോ ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല. നിസ്വാർത്ഥതയ്ക്കും കുട്ടികളോടുള്ള സമർപ്പണത്തിനും അമ്മമാരെ പ്രശംസിക്കുമ്പോൾ അനുഭാവപൂർവമായ സമീപനവും പിന്തുണയും ആർത്തവവിരാമ ഘട്ടങ്ങളിൽ അവൾ ഇടപഴകുന്ന മേഖലകളിൽ നിന്നും ഉണ്ടാവേണ്ടത് ആവശ്യമാണ്.

ഡിപ്രഷൻ 

ഡിപ്രഷൻ, വിഷാദരോഗം, പോസ്റ്റ്‌ പാർട്ടം ഡിപ്രഷൻ തുടങ്ങിയ വാക്കുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടാനും നോർമലൈസ് ചെയ്യപ്പെടാനും തുടങ്ങിയിട്ട് ചുരുങ്ങിയത് 5 വർഷമായിക്കാണും. ഇന്നത്തെ തലമുറ ഇത്തരം പ്രയാസങ്ങൾ യഥാസമയം മനസിലാക്കി സ്വയം പരിഹരിക്കാൻ തയ്യാറാണ്. എന്നാൽ 70കളിലും 80കളിലും അവസ്ഥ അതായിരുന്നില്ല. അക്കാലത്തു ചെറുപ്പക്കാരായി ജീവിച്ചവർക്ക് ഡിപ്രഷൻ ഉണ്ടെന്ന് പോലും തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. ആരോഗ്യ രംഗം ഇത്ര വളർന്നിട്ടുമില്ല. മാനസിക പ്രശ്നം ഉണ്ടെന്ന് പറയുന്നത് പോലും വലിയ നാണക്കേടായി കാണുന്ന കാലം. അന്ന് ഡിപ്രഷൻ ഉള്ളവർ അത് ഉള്ളിൽ വെച്ചു വെച്ച് ഇപ്പോൾ വർദ്ധക്യത്തോട് അടുത്തപ്പോൾ ആർക്കും മനസിലാകാത്ത ഒരു വ്യക്തിത്വം ആയി മാറിയിട്ടുണ്ടാകും. ഇതിന് പരിഹാരം കാണാൻ മക്കൾക്ക് ശ്രമിക്കാവുന്നതാണ്‌. അപ്പോൾ എന്‍റെ അമ്മ എന്താ ഇങ്ങനെ എന്ന ചിന്തയും വിഷമവും മാറുകയും ചെയ്യും.

വർദ്ധിച്ചു വരുന്ന മറവി രോഗം 

ഇപ്പോൾ ഏത് വീട്ടിൽ ചെന്നാലും മറവി രോഗം ബാധിച്ച ഒരു മുതിർന്ന വ്യക്തി അവിടെ കാണാൻ സാധ്യത ഉണ്ട്. ടെൻഷൻ, ദേഷ്യം, അമിതമായ സങ്കടം, തുടങ്ങിയ ജീവിത സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നവരിൽ ഒരു വിഭാഗത്തിനെങ്കിലും മറവിരോഗം ഉണ്ടാകുന്നുണ്ട്. ഈ രോഗത്തിന്‍റെ ലക്ഷണമോ, തുടക്കമോ അസാധാരണമായ ദേഷ്യവും, വെറുപ്പും തന്നെ ആർക്കും ഇഷ്ടമല്ലെന്ന് ഉള്ള പരാതിയും ഒക്കെ പ്രകടിപ്പിച്ചു കൊണ്ട് ആണെന്നാണ് ഡോക്ടർമാർ പറയുന്നത്. ചിലർ തന്‍റെ സാധനങ്ങൾ എല്ലാം ആരോ മോഷ്ടിച്ചു എന്ന് വരെ പറഞ്ഞു തുടങ്ങും.

അതിനാൽ വീട്ടിൽ ദേഷ്യം കാണിക്കുന്ന അമ്മയെ തീർച്ചയായും ഒരു ഡോക്ടറെ കണ്ടു ഈ രോഗം ആണോ എന്ന് ഉറപ്പാക്കി നേരത്തെ ചികിത്സ തേടാവുന്നതാണ്.

ജീവിതസായാഹ്നം 

ജീവിതത്തിൽ ഒരുപാടു മോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഒന്നും വേണ്ടത്ര നടക്കാതെ, ജീവിതത്തിന്‍റെ അവസാനം എത്താൻ പോകുന്നു എന്ന് തോന്നുമ്പോൾ അതിനെല്ലാം കാരണക്കാരായി എന്ന് തോന്നുന്നവരോട് അമർഷം ഉണ്ടാകാം. രോഗങ്ങൾ, സാമ്പത്തിക ഞെരുക്കം, അല്ലെങ്കിൽ അമിതമായ ജോലി ഭാരം, ആരോഗ്യമില്ലെങ്കിലും പേരക്കുട്ടികളെ നോക്കാൻ നിയോഗിക്കപെടുക തുടങ്ങിയ അവസ്ഥകളും അവരുടെ ദേഷ്യവും വെറുപ്പും വർദ്ധിപ്പിച്ചേക്കാം.

ഇഷ്ടമുള്ള കാര്യങ്ങൾ ഈ വൈകിയ വേളയിൽ എങ്കിലും ചെയ്യാൻ കഴിയാതെ ജീവിതം തീർന്നു പോകുന്നതിന്‍റെ അസ്വസ്ഥത ബാധിക്കുന്ന വ്യക്തിക്ക് ആരെയും സ്നേഹിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇതൊക്കെ പൊതുവായ ചില കാര്യങ്ങൾ ആണ്. എന്നാൽ 80% പേർക്കും ബാധകമായ കാര്യങ്ങൾ ആണിത്… അതിനാൽ ഇങ്ങനെ ഒരമ്മ എന്ന് കുറ്റപ്പെടുത്തും മുമ്പ് ഒരു കരുതൽ മനസിൽ വെയ്ക്കുക.

അമ്മയെ അറിയാൻ 

  • ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾ നേരിടേണ്ടി വന്നേക്കാം.
  • ഈ സുപ്രധാന ജീവിത പരിവർത്തന സമയത്ത് പല സ്ത്രീകൾക്കും ഒറ്റപ്പെടുന്നതായും പിന്തുണയില്ലാത്തതുമായി തോന്നാം.
  • ആർത്തവവിരാമ പ്രശ്നങ്ങൾ സമൂഹത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയോ മനസ്സിലാക്കപ്പെടുകയോ ചെയ്യുന്നില്ല.
  • ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾക്ക് ആവശ്യമായ പരിചരണത്തിന്‍റെയും വൈദ്യശാസ്ത്രപരമായ പിന്തുണയുടെയും അഭാവമുണ്ട്.
  • സ്ത്രീകൾക്ക് അവരുടെ ആർത്തവവിരാമത്തിന്‍റെ ലക്ഷണങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കാൻ ലജ്ജയോ സങ്കോചമോ തോന്നിയേക്കാം..

മാനസിക പ്രശ്നങ്ങൾ

വിഷാദം: ഈ സമയത്ത് സ്ത്രീകൾക്ക് സങ്കടവും നിരാശയും അനുഭവപ്പെടാം.

ഉത്കണ്ഠ: ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾക്കിടയിൽ ഉത്കണ്ഠയും അസ്വസ്ഥതയും ഉണ്ടാകുന്നത് സാധാരണമാണ്.

മൂഡ് സ്വിംഗ്സ്: സ്ത്രീകൾക്ക് അവരുടെ വികാരങ്ങളിൽ പെട്ടെന്ന് മാറ്റങ്ങൾ അനുഭവപ്പെടാം.

ശാരീരിക പ്രശ്നങ്ങൾ

ഹോട്ട് ഫ്ലഷുകൾ: പെട്ടെന്നുള്ള ചൂടും വീർപ്പുമുട്ടലും സാധാരണമാണ്

രാത്രി വിയർക്കുക: രാത്രിയിൽ അമിതമായി വിയർക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും.

ശരീരഭാരം: പല മെയിന്‍റൈൻ ചെയ്യാൻ ബുദ്ധിമുട്ടാണ്.

മനഃശാസ്ത്രപരമായ ഫലങ്ങൾ: ചില സ്ത്രീകൾക്ക് ഓർമ്മശക്തിയിലും ഏകാഗ്രതയിലും ബുദ്ധിമുട്ട് അനുഭവപ്പെടാം.

സ്‌ട്രെസ്: ആർത്തവവിരാമം പല സ്ത്രീകൾക്കും സമ്മർദ്ദമുളവാക്കുന്ന സമയമാണ്.

ശാരീരിക ഫലങ്ങൾ

സന്ധി വേദന: സന്ധികളിൽ കാഠിന്യവും അസ്വസ്ഥതയും അനുഭവപ്പെടാം.

ക്ഷീണം: ക്ഷീണവും ഊർജ്ജമില്ലായ്മയും അനുഭവപ്പെടാം.

ഒരു മുത്തശ്ശി ഗദ

ഒരു മുന്‍കോപിയായ മുത്തശ്ശി കേന്ദ്ര കഥാപാത്രമായെത്തുന്ന ഒരു മുത്തശ്ശി ഗദ എന്ന ചിത്രം പറയുന്നത് പ്രായമായവരുടെ നിറവേറ്റപ്പെടാത്ത സ്വപ്‌നങ്ങളിലൂടെയാണ്. രണ്ട് മുത്തശ്ശിമാരാണ് കഥയിലുള്ളത് റൗഡി ലീലാമ്മയും സൂസമ്മയും. മുത്തശ്ശിമാരെ പുതിയ തലമുറ എങ്ങനെ കാണുന്നു എന്നും ഇന്ന് നമുക്കിടയിൽ അവര്‍ക്കുള്ള പ്രാധാന്യവുമൊക്കെ കാണിച്ചുകൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. അതേ സമയം സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം ഗൗരവമുള്ളതായിരുന്നു. മക്കളെ വളർത്തി ഓരോ നിലയിൽ ആക്കിയ മിക്ക അമ്മമാരും സ്വന്തം ആഗ്രഹങ്ങളെ അടക്കി വെച്ചു ജീവിച്ചവരായിരിക്കും. പിന്നീട് അത് ദേഷ്യമായും വെറുപ്പായും ഒക്കെ പുറത്തേക്ക് എടുക്കുന്നു. ആ വാര്‍ദ്ധക്യ നൊമ്പരങ്ങളെ കുറിച്ചു സമൂഹത്തെ ബോധ്യപ്പെടുത്താൻ നർമ്മത്തിലൂടെ ശ്രമിച്ച സിനിമയിൽ രജനി എന്ന നടി അവതരിപ്പിച്ച റൗഡി ലീലാമ്മ എന്ന കഥാപാത്രം തന്‍റെ ഒളിച്ചു വെച്ച മോഹങ്ങളുടെ ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കി അത് നടപ്പാക്കാൻ ശ്രമിക്കുന്നതാണ് കഥ. ഇന്നത്തെ വർദ്ധക്യത്തിന്‍റെ അവസ്ഥ തന്നെ ആണ് പറയുന്നത്.

എന്നാൽ വയസായാൽ സ്ത്രീകൾ ഒരു മൂലയ്ക്കു കഴിഞ്ഞു കൂടണം, അവർ ട്രെഡിഷണൽ വസ്ത്രങ്ങളെ ധരിക്കാവു എന്നിങ്ങനെ ഒക്കെ ഉള്ള സമൂഹത്തിന്‍റെ പിന്തിരിപ്പൻ ചിന്തകൾ ഇപ്പോഴും കുറഞ്ഞിട്ടില്ല. റൗഡി ലീലാമ്മയെ അവതരിപ്പിച്ച രജനി എന്ന നടി ഷോർട്സ് ഇട്ട് സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ്‌ ചെയ്തപ്പോൾ അതിന് വന്ന കമന്‍റുകളിൽ പലതും വയസാം കാലത്ത് കോപ്രായം കാണിക്കുന്നു എന്ന മട്ടിലാണ്.

mother's day

എന്തുകൊണ്ട് അമ്മമാർ ഇങ്ങനെ?- ദീപ സൈറ, അധ്യാപിക

“അമ്മ ഇങ്ങനെയായിരുന്നില്ല. അച്ഛനോട് ഇത്രയും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല… എന്നോടും!! അവരുടെ കാലത്തൊന്നും അമ്മമാർ ഇങ്ങനെയായിരുന്നില്ല എന്ന് അമ്മമ്മയും പറഞ്ഞു!! ഇതെന്ത് അമ്മയാണ്?”

ഒരു പെൺകുട്ടി അത്ഭുതവും സങ്കടവും കൊണ്ട് പറഞ്ഞത് അവളുടെ അമ്മയെപ്പറ്റി പറഞ്ഞതാണ്. അവളുടെ ഉള്ളിലെ ആധി മാത്രമല്ല ആ പറച്ചിലിൽ… ഒരുപാട് ചോദ്യങ്ങളുമുണ്ടായിരുന്നു.. എന്താണ് അമ്മയ്ക്ക് സംഭവിച്ചത്!!

അമ്മ എന്നത് മാറ്റങ്ങൾക്കും തീവ്രവികാരങ്ങൾക്കും അതീതയാണ് എന്ന ഉറച്ച വിശ്വാസമാണ് ഈ അത്ഭുതത്തിനു കാരണം. അച്ഛന്‍റെയും സഹോദരങ്ങളുടെയും ഭാവമാറ്റം ആർക്കും വലിയ ഞെട്ടലുണ്ടാക്കുന്നില്ല. എന്നാൽ അമ്മ ഇടയ്ക്കൊന്ന് പൊട്ടിത്തെറിക്കുമ്പോൾ വീടാകെ അത്ഭുതപ്പെടുന്നു.

45 മുതൽ അങ്ങോട്ട് ഇന്നത്തെ അമ്മമാർ മുൻതലമുറയിലെ അമ്മമാരെപ്പോലെയാവുന്നില്ല. ടീനേജുകാരായ ഇന്നത്തെ മക്കൾ വരെ അവരെ അമ്മ എന്ന അടിസ്ഥാന വിഗ്രഹത്തിന്‍റെ പ്രതിഛായയിൽ നിന്നേറേ ദൂരെയാക്കുന്നുണ്ട്.

പണ്ടൊക്കെ 50- 55 വയസ്സോടെ മാത്രം സംഭവിച്ചിരുന്ന ആർത്തവവിരാമം ഇന്ന് 45ലും മറ്റും ആകുന്ന അവസ്ഥയുണ്ട്. ആർത്തവവിരാമത്തിന് മുമ്പുള്ള അസ്വസ്ഥതകൾ, മാനസികശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം അപ്പോൾ അതിനു മുമ്പേ തുടങ്ങും. ഈ വിഷയത്തെപ്പറ്റി യാതൊന്നുമറിയാത്ത പങ്കാളിയും മക്കളും “അമ്മയ്ക്ക് ഭ്രാന്താണ്” എന്ന് പറയുന്നത് പോലും ഒരു വീട്ടിൽ കേട്ടിട്ടുണ്ട്. ഇത് പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുമ്പോഴും സ്വയം മാറാൻ ശ്രമിക്കുമ്പോഴും ആ അമ്മ വീണ്ടും വീണ്ടും കടുത്ത സമ്മർദ്ദത്തിലേക്ക് പോകുന്നതും കണ്ടിട്ടുണ്ട്.

സർവ്വം സഹയെന്നും, ക്ഷമിക്കേണ്ടവൾ എന്നും ഒരുപടി താഴ്ന്നു നിൽക്കേണ്ടവൾ എന്നുമുള്ള പല ലേബലുകളും ഇന്നത്തെ സ്ത്രീയ്ക്ക് വഴങ്ങുന്നതല്ല. പണ്ട് തന്‍റെ സ്വാതന്ത്ര്യത്തെപറ്റിയും അവകാശങ്ങളെപറ്റിയുമുള്ള അറിവില്ലായ്മയുണ്ടായിരുന്നെങ്കിൽ ഇന്നങ്ങനെയല്ല. വിദ്യാഭ്യാസം മുതൽ സാമ്പത്തിക കാര്യങ്ങളിൽ വരെ സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച് അവൾ ബോധവതിയാണ്. എന്നാൽ ഇന്നും പലപ്പോഴും കുഞ്ഞുങ്ങൾക്ക് വേണ്ടിയും, അമ്മായിയമ്മ മുതൽ സുഖമില്ലാത്ത കുടുംബാഗങ്ങൾക്ക് വേണ്ടിയും വരെ അവൾ സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കേണ്ടി വരുന്നു. അവകാശബോധമുണ്ടാവുകയും അതു നേടാനാകാതെയിരിക്കുകയും ചെയ്യുന്നത് അതിസമ്മർദ്ദമായി രൂപപ്പെടുന്നു.

പോരാട്ടവീര്യം മലാല സിന്ദാബാദ്!

മലാല യൂസഫ്സായ്… കഴിഞ്ഞ കുറേ വർഷങ്ങളായി ലോകമെമ്പാടും മുഴങ്ങികേട്ട പേര്. ശോകത്തിൽ മുങ്ങിയ മനുഷ്യൻ എന്നാണ് മലാലയെന്ന വാക്കിന്‍റെ അർത്ഥം. എന്നാൽ ഈ പെണ്‍കുട്ടി ആ വാക്കിന് തികച്ചും പുതിയൊരർത്ഥം നൽകിയിരിക്കുകയാണ്. താലിബാൻ ക്രൂരതക്കെതിരെയുള്ള ശക്‌തമായ ചെറുത്തു നിൽപ്പിലൂടെ…

1997ൽ സ്വാത് താഴ്വരയിൽ ജനിച്ച മലാലയുടെ ജീവിതം ഇവിടെയുള്ള മറ്റുള്ളവരെ പോലെ തന്നെ അത്ര സുഖകരമല്ലായിരുന്നു. അരക്ഷിതാവസ്ഥ, ദാരിദ്യ്രം, അടിച്ചമർത്തൽ തുടങ്ങിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടായിരുന്നു സ്ക്കൂൾ വിദ്യാഭ്യാസം. കളിക്കേണ്ട പ്രായത്തിൽ സംഘർഷവും രക്‌തച്ചൊരിച്ചിലുമുള്ള വഴികളിലൂടെ നടക്കേണ്ടി വരിക. പക്ഷേ മലാലയുടെ ജീവിതം മറ്റൊരു രീതിയിൽ തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു.

അനീതിക്കെതിരെ

കവിയും സാമൂഹ്യ പ്രവർത്തകനുമായ മലാലയുടെ പിതാവ് ഗിയാസുദ്ദീൻ യൂസഫ് സായ് സ്ത്രീ വിദ്യാഭ്യാസത്തെ അങ്ങേയറ്റം പിന്താങ്ങിയിരുന്നു. മിംഗോറയിലും മറ്റുമായി ഒന്നിലധികം സ്ക്കൂളുകളുടെ നടത്തിപ്പുകാരനായിരുന്നു യൂസഫ് സായ്.

ഒരു ഡോക്ടറാകണമെന്നത് കുട്ടിക്കാലം തുടങ്ങിയുള്ള ആഗ്രഹമായിരുന്നു മലാലയ്ക്ക്. എന്നാൽ പിതാവിന്‍റെ ആഗ്രഹത്തിനനുസരിച്ച് രാഷ്ട്രീയത്തിൽ സജീവമാകാൻ മലാല തീരുമാനിക്കുകയാണ് ഉണ്ടായത്. കുഞ്ഞ് സഹോദരന്മാർ ഉറങ്ങിക്കഴിയുമ്പോൾ പിതാവ് മലാലയുമായി രാഷ്ട്രീയത്തെക്കുറിച്ചും പാക്കിസ്ഥാനിലെ വർത്തമാനകാല പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുക പതിവായിരുന്നു.

പാക്കിസ്ഥാനിൽ വ്യാപിച്ചിരിക്കുന്ന അരാജകത്വത്തെക്കുറിച്ചുള്ള ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും മറ്റും മലാലയുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തുകയാണ് ഉണ്ടായത്.

സ്വാത് താഴ്വരയിൽ താലിബാന്‍റെ അതിക്രമങ്ങൾ ഉച്ചസ്ഥായിയിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലായിരുന്നുവത്. 2007 മാർച്ച് തുടങ്ങി 2009 ജൂൺ വരെ താലിബാന്‍റെ മർക്കടമുഷ്ടിക്കുള്ളിലായിരുന്നു സ്വാത് താഴ്വര. ഈ സമയത്ത് താലിബാൻ സൈന്യം പെൺകുട്ടികളെ സ്ക്കൂളിൽ പോകുന്നത് തടഞ്ഞിരുന്നു. 400ലധികം പെൺകുട്ടികളുടെ സ്ക്കൂളുകൾ അവർ പൂട്ടിച്ചു. ഇതിനുപുറമേ കാറിൽ സംഗീതം കേൾക്കുന്നതും കുട്ടികൾ റോഡിൽ കളിക്കുന്നതും വരെ താലിബാൻ തീവ്രവാദികൾ കർശനമായി വിലക്കി.

മലാലയുടെ പിതാവ് ഇത്തരം അന്യായങ്ങൾ ശക്‌തമായി എതിർക്കാൻ മകൾക്ക് ശക്‌തി പകർന്നുകൊണ്ടേയിരുന്നു. 2008ൽ അച്ഛനൊപ്പം കുഞ്ഞു മലാല അവിടുത്തെ ലോക്കൽ പ്രസ് ക്ലബിലെത്തി വിദ്യാഭ്യാസം നേടാനുള്ള അവകാശത്തെപ്പറ്റി സംസാരിച്ചു.

എല്ലാവർക്കും അവകാശപ്പെട്ട ഒന്നാണ് വിദ്യാഭ്യാസം. പിന്നെങ്ങനെ സ്ത്രീകളുടേയും പെൺകുട്ടികളുടേയും വിദ്യാഭ്യാസം നേടണമെന്ന അടിസ്ഥാന ആവശ്യം തള്ളിക്കളയാനാവും. അവൾ ഉറച്ച ശബ്ദത്തിൽ ചോദിച്ചുകൊണ്ടേയിരുന്നു.

പാക്കിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മലാലയുടെ അഭിപ്രായം ശ്രദ്ധേയമായി. പാക്കിസ്ഥാനിലെ ഭരണഘടന ആർട്ടിക്കിൾ 25എ പ്രകാരം 5 മുതൽ 16 വയസ്സുവരെ എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പു തരുന്നുണ്ട്. എന്നാൽ യാഥാർത്ഥ്യം അതല്ല. പാക്കിസ്ഥാന്‍റെ വരുമാനത്തിൽ 2.7 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുന്നത്. ഇത്രയും കുറഞ്ഞ നിക്ഷേപത്തെ ആശ്രയിച്ച് 18 കോടിയോളം വരുന്ന രാജ്യത്തെ ജനത സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എങ്ങനെയാണ് നേടുക.

ഇന്ന് പാക്കിസ്ഥാനിലെ സാക്ഷരത നിരക്ക് 4.7 ശതമാനം ആണ്. താലിബാന്‍റെ പ്രവർത്തനം മൂലമുള്ള അരക്ഷിതാവസ്ഥയും തുറന്ന അന്തരീക്ഷം ഇല്ലാത്തതും മൊത്തത്തിൽ ആളുകൾക്കിടയിൽ ഭീതിയും നിസ്സഹായതയും നിറച്ചിരിക്കുകയാണ്. അച്ഛനമ്മമാർക്ക് പെൺകുഞ്ഞുങ്ങളെ സ്ക്കൂളിലയക്കുന്നതിനെപ്പറ്റി ചിന്തിക്കാനെ പറ്റില്ല.

2009ൽ ബിബിസി ഉർദ്ദുവിനുവേണ്ടി ഒരു ബ്ലോഗെഴുതിയതോടെയാണ് മലാല ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറിയത്. “സ്വന്തം അഭിപ്രായം വെളിപ്പെടുത്താനുള്ള അവസരം എനിക്ക് 2009ൽ ബിബിസിയിലൂടെയാണ് ലഭിച്ചത്. താലിബാൻ അതിക്രമങ്ങൾക്കെതിരെ എഴുതാൻ ധൈര്യപ്പെടുന്ന ഏതെങ്കിലും പെൺകുട്ടികളുണ്ടോയെന്ന് ബിബിസി റിപ്പോർട്ടർ അബ്ദുൾ കക്കർ ഒരിക്കൽ എന്‍റെ പിതാവിനോട് ചോദിക്കുകയുണ്ടായി. ആദ്യം ഞങ്ങളുടെ സ്ക്കൂളിലെ ആയിഷയെന്ന പെൺകുട്ടി ബ്ലോഗെഴുതാൻ തയ്യാറായി മുന്നോട്ട് വന്നെങ്കിലും താലിബാനെ ഭയന്ന് അവളുടെ രക്ഷിതാക്കൾ അവളെ അതിൽ നിന്നും വിലക്കി. ഈ സാഹചര്യത്തിൽ അബ്ബു (പിതാവ്)വിന് മുന്നിൽ ഞാനല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല.”

ഗുൽ മക്കായിയിൽ നിന്നും തുടക്കം

മലാലയുടെ ബ്ലോഗ് ലോകം മുഴുവനും ചർച്ച ചെയ്യപ്പെട്ടു. 2010 ഒടുവിൽ സ്വാത് താഴ്വര സർക്കാരിന്‍റെ നിയന്ത്രണത്തിലായതോടെ രാജ്യത്തെയും വിദേശത്തേയും മാധ്യമങ്ങൾ അവിടെയെത്തി താലിബാൻ അതിക്രമങ്ങളെപ്പറ്റി വാർത്തകൾ നൽകാൻ തുടങ്ങി.

കേവലം 14 വയസ്സുകാരിയായ ഒരു പെൺകുട്ടി താലിബാൻ ക്രൗര്യത്തിനെതിരെ പേനയുയർത്തിയതോടെ അവിടുത്തെ ജനത അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അതോടെ അവൾ താലിബാൻകാരുടെ കണ്ണിലെ കരടായി മാറി. അവൾക്കെതിരെ ഭീഷണികൾ ഉയർന്നു.

പിന്നീട് ഒക്ടോബർ 9ന് മലാലയ്ക്കെതിരെ താലിബാൻ തീവ്രവാദികൾ നിറയൊഴിച്ചു. തീവ്രവാദികൾ പായിച്ച വെടിയുണ്ട മലാലയുടെ ശിരസ്സ് തുളച്ച് കഴുത്തിനും ചുമലിനും ഇടയിൽ തറഞ്ഞു നിന്നു. പിന്നീടങ്ങോട്ട് ദൈർഘ്യമേറിയ ചികിത്സാകാലം.

മരണത്തിനും ജീവിതത്തിനുമിടയിൽ നീണ്ട നാല് മാസക്കാലം ഒടുവിൽ ലണ്ടൻ ബർമിംഹാം ക്വീൻ എലിസബത്ത് ആശുപത്രിയിൽ ഫൈനൽ സർജറി. അഞ്ച് മണിക്കൂർ നീണ്ട സർജറിയിൽ ആദ്യം ശിരസ്സിൽ മെറ്റലിന്‍റെ (ടൈറ്റാനിയം) പ്രത്യേക പ്ലെയിറ്റിട്ടു. അടുത്തതായി ചെവിയിൽ ഒരു ചെറിയ ഇലക്ട്രോണിക് ഉപകരണം ഫിറ്റ് ചെയ്തു. കേൾവിശക്‌തി വീണ്ടെടുക്കാനായിരുന്നുവിത്. അടുത്തു നിന്നും വെടിയുണ്ടയേറ്റതിനാൽ ഇടത് ചെവിയുടെ കേൾവിശക്‌തി മലാലയ്ക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.

നിർണ്ണായകമായ സാഹചര്യങ്ങളെ അതിസാഹസികമായി നേരിട്ട ഈ പെൺകുട്ടി ഒടുവിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. പിതാവ് ഗിയാസുദ്ദീൻ യൂസഫ് സായ്ക്ക് ബ്രിട്ടനിൽ വാണിജ്യവിഭാഗം കോൺസുലേറ്റിൽ ഉദ്യോഗവും നൽകി. മലാലയുടെ കുടുംബം പൂർണ്ണമായും ഇപ്പോൾ ബ്രിട്ടനിലാണ്.

ഇച്ഛാശക്‌തിയുടെ പര്യായം

പാക്കിസ്ഥാനിലേയും ബ്രിട്ടനിലേയും സ്ക്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് മലാലയ്ക്ക് നല്ലതേ പറയാനുള്ളൂ. “സ്വാതിലെ എന്‍റെ സ്ക്കൂളിനേയും കൂട്ടുകാരികളേയും കുറിച്ച് ഞാനെപ്പോഴും ഓർക്കാറുണ്ട്. വളരെ മനോഹരമായിരുന്നു എന്‍റെ സ്ക്കൂൾ. എന്‍റെ അബ്ബുവാണ് അറിവിനോടുള്ള തീവ്ര ആഗ്രഹം എന്നിൽ വളർത്തിയത്. സ്ക്കൂളിലൂടെയാണ് അദ്ദേഹം അത് സാദ്ധ്യമാക്കിയത്. എന്‍റെ കൂട്ടുകാർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് ഞാൻ ബ്രിട്ടനിലെ സ്ക്കൂളിൽ അഡ്മിഷൻ നേടിയത് തന്നെ. ഇവിടുത്തെ തുറന്ന അന്തരീക്ഷവും സ്വതന്ത്രമായ കാഴ്ചപ്പാടും എല്ലാറ്റിനുമുപരിയായി സ്വതന്ത്രമായ ചുറ്റുപാടും. ഇതെല്ലാം പാക്കിസ്ഥാനിലെ ഓരോ പ്രവിശ്യകളിലും എത്തിക്കേണ്ടതുണ്ട്.

സ്ത്രീകൾ സ്വതന്ത്രരല്ല

ആയിരക്കണക്കിന് സ്ക്കൂളുകളാണ് താലിബാൻ അടച്ചു പൂട്ടിയത്. മാനുഷിക മൂല്യങ്ങളുടെ കഴുത്ത് ഞെരിക്കുകയാണവർ. അവർക്കെതിരെയുള്ള നിയമ നടപടികൾക്ക് കാലതാമസമെടുക്കുന്നു. സാഹചര്യങ്ങളാണ് മനുഷ്യനെ പഠിപ്പിക്കുന്നത്. പലതരം അവസ്ഥകളെ നേരിട്ട് മനുഷ്യർ ഓരോന്ന് പഠിക്കുകയാണ്. മൂടുപടം അണിയുന്നതിലൂടെ ആരുമൊന്നും പഠിക്കുന്നില്ല. എല്ലാത്തിനും അടിസ്ഥാനം വിദ്യാഭ്യാസം തന്നെയാണ്. എന്നാൽ അതേ വിദ്യാഭ്യാസത്തിൽ നിന്നാണ് മന:പൂർവ്വം നമ്മെ മാറ്റി നർത്തുന്നത്. അതായത് നാം ഒരു വിധത്തിലും മുന്നേറരുത് എന്ന ചിന്തയോടെ. പക്ഷേ ഈ അവസ്ഥയെ മാറ്റേണ്ടതുണ്ട്.

മലാല ഇന്ത്യയെക്കുറിച്ച് പറയുന്നതും ശ്രദ്ധേയമാണ്. “ഹിന്ദുസ്ഥാൻ എനിക്കെന്നും ജിജ്‌ഞാസയുളവാക്കുന്ന രാജ്യമാണ്. അവിടുത്തെ സ്ത്രീകളുടെ സ്വാതന്ത്യ്രവും കാഴ്ചപ്പാടും ജീവിതരീതിയുമൊക്കെ എന്നെ എപ്പോഴും മോഹിപ്പിച്ചിട്ടുണ്ട്. എന്‍റെ അയൽക്കാരായ പെൺകുട്ടികൾ ആകാശത്ത് സ്വതന്ത്രരായി പറക്കുകയാണ്. എന്നാൽ സ്വന്തം രാജ്യത്താകട്ടെ അടിസ്ഥാനപരമായ അവകാശങ്ങൾക്കായി ഇപ്പോഴും പോരാടുകയാണ്. ഇക്കാര്യത്തിൽ ഞാൻ അതീവ ദു:ഖിതയാണ്. എന്നാൽ അതിലുമധികം ഇന്ത്യയിലെ ജീവിതം എന്നെ ആകർഷിക്കുന്നു. മഹാത്മജിയുടെ അഹിംസാവാദം എന്‍റെ ആദർശമാണ്. പാക്കിസ്ഥാനിലും ഇപ്രകാരം മാറ്റമുണ്ടാകണം” മലാല പറയുന്നു.

“ഒരു അദ്ധ്യാപകനും വിദ്യാർത്ഥിക്കും ഒരു പേനയ്ക്കും ഈ ലോകത്തെ മാറ്റിമറിക്കാനാവും” മലാല പറയുന്നു.

കുറേ മാസത്തെ ശ്രമത്തിനൊടുവിലാണ് എനിക്ക് മലാലയുമായി ഫോണിലൂടെ സംസാരിക്കാനുള്ള അവസരം വീണ്ടുകിട്ടിയത്. നിഷ്കളങ്കവും ഓമനയുമായ പെൺകുട്ടി. പക്ഷേ വാക്കുകളിലാകട്ടെ എന്തെങ്കിലും ചെയ്ത് കാട്ടാനുള്ള നിശ്ചയദാർഢ്യം. അതുവരെ കാണാതെ, ആ വാക്കുകളിലൂടെ ഞാൻ കേട്ടറിയുകയായിരുന്നു. കാരിരുമ്പ് പോലെ കരുത്തയായ പെൺകുട്ടിയുടെ പോരാട്ടവീര്യം. ഈ പെൺകുട്ടി മനസ്സിലാക്കിയ യാഥാർത്ഥ്യങ്ങളുടെ ഒരംശമെങ്കിലും പാക്കിസ്ഥാനിലെ യാഥാസ്ഥിതികർ മനസ്സിലാക്കിയിരുന്നെങ്കിൽ…

സ്വാർത്ഥചിന്തകളെ ഒരുവേള മാറ്റി നിർത്തി നേരായ രീതിയിലൂടെ ചിന്തിച്ചിരുന്നുവെങ്കിൽ മുസ്ലീം സ്ത്രീകളും ആകാശത്തിലെ ഉയരങ്ങൾ കീഴടക്കുമായിരുന്നില്ലേ.. മലാല ഒരു പ്രതീകമാണ്. ലോകത്തിനു മുന്നിൽ പിന്തിരിപ്പന്മാർക്കെതിരെ പോരടാൻ മലാലയുടെ ജീവിതം ഏവർക്കും പ്രചോദനമാണ്. പ്രത്യേകിച്ചും അവഗണന അനുഭവിക്കുന്ന സ്ത്രീ സമൂഹത്തിന്.

മാലാല എക്കാലവും വാർത്തകളിൽ ഇടം തേടിയിരുന്നു.. അടുത്തയിടെ ഇവർ വാർത്തകളിൽ ഇടം പിടിച്ചത് സ്വന്തം വിവാഹത്തിലൂടെ ആണ്. പാക്കിസ്ഥാൻ ക്രിക്കറ്റർ അസർ മാലിക്കിനെ ആണ് മാലാല വിവാഹം ചെയ്തത്. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു. എന്നാൽ വിവാഹത്തിന് മുൻപ് മലാലയ്ക്ക് ഉണ്ടായിരുന്ന ചില വേറിട്ട നിലപാടുകളാണ് അവരുടെ വിവാഹം ചർച്ചാ വിഷയം ആകാൻ കാരണമായത്. നേരത്തെ വിവാഹം ഒരു പുരുഷാധിപത്യ വ്യവസ്ഥ മാത്രമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു ഇവർ. എന്നാൽ ഇതിനെ കുറിച്ച് വിവാഹം ശേഷം മലാ പറഞ്ഞത് ഇങ്ങനെ ആണ്. ഞാൻ വിവാഹത്തിന് ഒരിക്കലും എതിരായിരുന്നില്ല പക്ഷേ അതിലെ വ്യവസ്ഥാപിത രീതികളോട് ആയിരുന്നു എതിർപ്പ്. എന്നാൽ അസറുമായുള്ള സ്വഹൃദം തന്‍റെ ചിന്താഗതികളെ മാറ്റി മാറിച്ചു എന്ന് മാലാല സമ്മതിക്കുന്നുമുണ്ട്.

സ്പോർട്സിൽ ജാതിയ്ക്ക് പ്രസക്തിയുണ്ടോ?

ടോക്യോ ഒളിമ്പിക്സ് മത്സരങ്ങളിൽ ഇന്ത്യൻ വനിതാ കായികതാരങ്ങൾ തിളക്കമാർന്ന പ്രകടനങ്ങളാണ് കാഴ്ച വച്ചത്. കളിയോടുള്ള അവരുടെ പ്രതിബന്ധതയും അർപ്പണവും പ്രകടനത്തിൽ ദൃശ്യമായിരുന്നു. ഇതുവരെയുള്ള ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡലുകളാണ് ഇത്തവണ നേടിയത്.

ഇത്തവണത്തെ ഒളിമ്പിക്സ് സെമിഫൈനലിൽ ഇന്ത്യൻ ഹോക്കി ടീമിന്‍റെ തോൽവിയെ ചിലർ ജാതിയമായി കുടില ചിന്തകൾ കൊണ്ട് കാണുകയുണ്ടായി. ഈ തോൽവിയ്ക്ക് ശേഷം ദളിത് വിഭാഗക്കാരിയായ ഹോക്കി താരം വന്ദനാ കട്ടാരിയയുടെ കുടുംബത്തെ ഏതാനും അയൽക്കാർ കൂട്ടം കൂടി ജാതീയമായി അധിക്ഷേപിക്കുകയുണ്ടായി. മാത്രവുമല്ല ടീമിൽ ദളിത് വിഭാഗക്കാരായ കളിക്കാർ ഉള്ളതിനാലാണ് ടീം തോറ്റു പോയതെന്നു വരെ ആരോപിക്കുകയുണ്ടായി. മേൽ വിവരിച്ച ജാതീയാധിക്ഷേപം നടത്തിയവർ വന്ദനയുടെ വീട് വളയുകയും പടക്കം പൊട്ടിച്ച് വന്ദനയുടെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുകയും ചെയ്തു.

മറ്റൊരു വേദനാജനകമായ കാര്യം, ഒളിമ്പിക്സിൽ ബ്രോൺസ് മെഡൽ നേട്ടം വരിച്ച പിവി സിന്ധുവിന്‍റെ ജാതിയന്വേഷണം ഗൂഗിളിൽ നടത്തിയതായിരുന്നു. ഗൂഗിളിൽ ആര് ഏത് വാക്ക് അന്വേഷിക്കുന്നു എന്നതിന്‍റെ അറിവ് trends.google.com ല്‍ നിന്നും ലഭിക്കും. ഇത്തരത്തിൽ മ്ലേഛ ചിന്താഗതിയുള്ളവരാണ് ഈ ആധുനിക സമൂഹത്തിലുള്ളതെന്നത് അതിശയകരം തന്നെ.

സിന്ധുവിന്‍റെ ജാതി നോക്കിയവരിൽ കൂടുതൽപ്പേരും ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർ ആയിരുന്നുവത്രേ. സെർച്ചിംഗ് കണക്കുകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. സിന്ധുവിന്‍റെ മാത്രമല്ല സാക്ഷി മല്ലിക്കിന്‍റെയും ജാതി സെർച്ച് ചെയ്‌തിരുന്നു. റിയോയിലെ ഒളിമ്പിക്സ് മെഡൽ നേട്ടത്തിന് ശേഷമായിരുന്നുവത്. അത് ഇപ്പോഴും തുടരുന്നു.

ഇപ്രകാരം കഴിഞ്ഞ കുറേ വർഷമായി ദീപിക കുമാരിയുടെ ജാതിയും തെരച്ചിലുകൾക്ക് വിധേയമായി കൊണ്ടിരിക്കുന്നു. ലോകത്തെ നമ്പർ വൺ ഷൂട്ടറാണ് അവർ. അന്നു മുതൽ ഇന്നു വരെ ആളുകളിൽ ചിലർക്ക് അറിയേണ്ടത് അവരുടെ ജാതി ഏതെന്നാണ്. ഈ വർഷം ജൂൺ 27 മുതൽ ജൂലൈ 3 നിടയിൽ deepika kumari കീവേർഡ് ടോപ് ട്രെൻഡിൽ വരികയുണ്ടായി. ആ സമയത്ത് അവർ പാരീസിൽ നടന്ന വേൾഡ് കപ്പിൽ ഗോൾഡ് മെഡൽ നേടിയിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ളവരായിരുന്നു ഏറ്റവും കൂടുതൽ കാസ്റ്റ് സെർച്ചിംഗ് നടത്തിയത്.

വളരെ ഹീനമായ കാര്യമാണിത്. ഈ വനിതാ കായിക താരങ്ങൾ മികച്ച നേട്ടങ്ങൾ കൈവരിക്കുമ്പോഴൊക്കെ ആളുകൾ ഗൂഗിളിൽ അവരുടെ ജാതി തെരഞ്ഞുകൊണ്ടേയിരിക്കും. അഥവാ ടീം തോറ്റാലോ തോൽവിയ്ക്ക് കാരണമായി കാണുന്നത് കളിക്കാരുടെ ജാതിയെയായിരിക്കും. ഏതെങ്കിലും കളിക്കാർ നേടുന്ന നേട്ടത്തെ രാജ്യത്തിന്‍റെ നേട്ടമായോ വിജയമായോ കാണാതെ ജാതീയമായ സങ്കീർണ്ണതകളുമായി കൂട്ടിക്കുഴച്ച് കാണാനാണ് ജാതി വെറിയന്മാർ ശ്രമിക്കുന്നത്.

വ്യക്‌തിയുടെ കഴിവ് ജാതിയെ ആശ്രയിച്ചാണോ ഇരിക്കുന്നതെന്ന ചോദ്യമാണിവിടെ ഉയരുന്നത്. അവരുടെ പരിശ്രമം, ലക്ഷ്യബോധം, അർപ്പണം, പരിശീലനം, കഠിനമായ അദ്ധ്വാനം എന്നിവയ്ക്കൊന്നും ജാതിയ്ക്കു മുന്നില്‍ യാതൊരു വിലയും പ്രാധാന്യവുമില്ലേ? ഇത്തരത്തിൽ സങ്കുചിതമായ ചിന്തകൾ അരങ്ങു വാഴുന്ന സമൂഹത്തിൽ നിന്നും ഒരു കളിക്കാരിയ്ക്ക് അല്ലെങ്കിൽ ഒരു കളിക്കാരന് എങ്ങനെയാണ് മികച്ച നേട്ടം കൈവരിക്കാനാവുക? കളിക്കാർ വരിക്കുന്ന നേട്ടങ്ങളെ സ്വന്തം രാജ്യത്തിന്‍റെ അഭിമാന പതക്കമായി കാണാൻ ഒരു പൗരനെന്ന നിലയിൽ നമുക്കെന്തു കൊണ്ട് കഴിയുന്നില്ല? ജാതീയവും മതപരവുമായ വിവേചനങ്ങൾ വച്ചു പുലർത്തുന്ന സമൂഹത്തിന്‍റെ മനസ്സിന് എന്നാണ് ഒരു മാറ്റമുണ്ടാകുക? ഇപ്രകാരം അധമമായ ചിന്തകളും പിന്തിരിപ്പൻ ആശയങ്ങളുമായി ജീവിക്കുന്ന സമൂഹം സ്വന്തം രാജ്യത്തെ കളിക്കാരുടെ ആത്മ വിശ്വാസത്തേയും ലക്ഷ്യബോധത്തേയും തകർക്കുകയല്ലേ ചെയ്യുന്നത്?

അനിവാര്യം ഇന്‍റിമേറ്റ് ഹൈജീൻ

ഇന്‍റിമേറ്റ് ഹൈജീനിനെക്കുറിച്ച് സംസാരിക്കാനോ അതേക്കുറിച്ചുള്ള സംശയങ്ങളെപ്പറ്റി ചോദിക്കാനോ സ്ത്രീകൾ മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാരണംകൊണ്ട് തന്നെ സ്ത്രീകൾക്ക് അതിന്‍റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിലെ ശുചിത്വമില്ലായ്‌മൂലം പലതരത്തിലുള്ള അണുബാധകളും ചർമ്മസംബന്ധമായ പ്രശ്നങ്ങളും അവർക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ കാലം മാറി. പെൺകുട്ടികളും സ്ത്രീകളും ഈ വിഷയത്തിൽ ശാസ്ത്രീയമായ എല്ലാ തരത്തിലുമുള്ള അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ട്. ആരോഗ്യപൂർണ്ണമായ ജീവിതത്തിന് അത്തരം അറിവുകൾ ആവശ്യവുമാണ്.

എന്താണ് ഇന്‍റിമേറ്റ് ഹൈജീൻ

ഇന്‍റിമേറ്റ് ഹൈജീൻ വ്യക്തിഗത ശുചിത്വത്തിന്‍റെ ഒരു പ്രധാന ഭാഗം ആണ്. സ്ത്രീകളെ സംബന്ധിച്ച് ഇന്‍റിമേറ്റ് ഹൈജീൻ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് അവരെ സമ്പൂർണ്ണ ശരീരശുചിത്വമുള്ളവരാക്കും. ചൊറിച്ചിൽ, ഫംഗസ്, ബാക്ടീരിയ അണുബാധകൾ അല്ലെങ്കിൽ യുടിഐ പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ശുചിത്വ പരിപാലനത്തിലൂടെ ഒഴിവാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യും.

എന്നാൽ ഇന്‍റിമേറ്റ് ഹൈജീനിന്‍റെ ഭാഗമായി സ്വകാര്യ ഭാഗങ്ങളിൽ സോപ്പ് അമിതമായി ഉപയോഗിക്കുന്നത് വരൾച്ച, പ്രകോപനം, പിഎച്ച് ബാലൻസ് (3.5 മുതൽ 4.5 വരെ) കുറയുക എന്നിവയ്ക്ക് കാരണമാകും. ശരീരത്തിന്‍റെ ഇത്തരം ഭാഗങ്ങൾ വളരെ സംവേദനക്ഷമമായ ചർമ്മ കോശങ്ങളാൽ നിർമ്മിതമാണ്. അതിനാൽ, സ്വകാര്യ ഭാഗങ്ങളുടെ ശുചിത്വം അശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ പാടില്ല.

ഇന്‍റിമേറ്റ് ഹൈജീൻ ശരിയായ രീതി

  • ദിവസത്തിൽ രണ്ട് തവണയെങ്കിലും ഇന്‍റിമേറ്റ് ഏരിയ ശ്രദ്ധാപൂർവ്വം വൃത്തിയാക്കണം.
  • ഈ ഭാഗത്ത് ഹാർഡ് വാട്ടർ , വീര്യം കൂടിയ സോപ്പ് മുതലായവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. എല്ലായ്‌പ്പോഴും വീര്യം കുറഞ്ഞ അനുയോജ്യമായ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.
  • അമിതമായ ചൂടോ തണുപ്പോ ഉള്ള വെള്ളം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പകരം ഇളം ചൂടുള്ള ശുദ്ധജലം ഉപയോഗിക്കുക.
  • എപ്പോഴും ഇന്‍റിമേറ്റ് ഏരിയ മൃദുവായി കഴുകുകയോ തുടയ്ക്കുകയോ ചെയ്യുക. ടവൽ ഉപയോഗിച്ച് വളരെ കഠിനമായി തുടയ്ക്കുകയോ മറ്റോ ചെയ്താൽ ആ ഭാഗത്തെ സംവേദന ക്ഷമതയേറിയ കലകൾക്ക് കേടുപാടുകൾ സംഭവിക്കാം.
  • സ്വകാര്യ ഭാഗത്തെ ചർമ്മം എപ്പോഴും ഡ്രൈ ആയിരിക്കുന്നതിനു ശ്രദ്ധിക്കുക.
  • ഇന്‍റിമേറ്റ് ഏരിയ വൃത്തിയാക്കാൻ സുഗന്ധം ചേർത്ത ഒരു ഉൽപ്പന്നവും ഉപയോഗിക്കരുത്. യോനിയുടെ ആരോഗ്യത്തിന് നല്ലതല്ലാത്ത അപകടകരമായ രാസവസ്തുക്കൾ സുഗന്ധത്തിനായി ഇത്തരം ഉൽപ്പന്നങ്ങളിൽ ചേർക്കാറുണ്ട്.
  • ലെയ്സ് ഉള്ള പാന്‍റീസ് എത്ര തന്നെ മനോഹരമാണെങ്കിലും എല്ലായ്‌പ്പോഴും കോട്ടൺ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അവ സുഖകരമാണ്, വായു സഞ്ചാരമുള്ളതിനാൽ ഈർപ്പം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടാവുകയില്ല. സിന്തറ്റിക് അടിവസ്‌ത്രങ്ങൾ യോനിയിൽ യീസ്റ്റ് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുമെന്നാണ് ‘ജേണൽ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി’യിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്.
  • അടിവസ്ത്രങ്ങളുടെ ശുചിത്വത്തിലും ശ്രദ്ധിക്കുക. നല്ല ഡിറ്റർജന്‍റ് ഉപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കുക. അതുവഴി അവയിലുള്ള ബാക്ടീരിയകൾ നശിച്ചുപോകും.
  • സാധ്യമെങ്കിൽ, അടിവസ്ത്രം ധരിക്കാതെയോ അല്ലെങ്കിൽ വളരെ അയഞ്ഞ ഷോർട്ട്സോ ധരിച്ചോ രാത്രി ഉറങ്ങുക.
  • ആർത്തവ സമയത്ത് ശുചിത്വകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ഓരോ 3-4 മണിക്കൂറിലും സാനിറ്ററി പാഡുകൾ മാറ്റുക.
  • വളരെ ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത്. ഇറുകിയ വസ്ത്രങ്ങൾ ഇന്‍റിമേറ്റ് ഏരിയയിലേക്കുള്ള വായുപ്രവാഹം തടയും. ഇക്കാരണത്താൽ, ഈർപ്പം ഉള്ളിൽ തങ്ങിനിൽക്കുകയും യീസ്റ്റ് അണുബാധയ്ക്ക് കരണവുമാകും.
  • വൈറ്റ് ഡിസ്ചാർജിന്‍റെ പ്രശ്നമുണ്ടെങ്കിൽ, എത്രയും വേഗം ഒരു ഡോക്ടറെ സമീപിച്ച് ചികിത്സ നേടുക.
  • സ്വാകാര്യ ഭാഗത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള ദുർഗന്ധം അനുഭവപ്പെടുകയാണെങ്കിൽ വൈകാതെ ഡോക്ടറെ സമീപിക്കുക.

ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ് ദയവായി ശ്രദ്ധിക്കുക

ഇന്ന്, ശുചിത്വ പരിപാലനത്തിനായി വിവിധ തരം ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇന്‍റിമേറ്റ് ഏരിയ വൃത്തിയായി സൂക്ഷിക്കാൻ ഇത്തരം ഉൽപ്പന്നങ്ങൾ വ്യത്യസ്ത രീതികളിൽ സഹായിക്കുന്നു. എന്നാൽ ഏതെങ്കിലും ഉൽപ്പന്നം വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

ഹൈപ്പോ അലർജെനിക് ആയതോ, സോപ്പ് ഫ്രീ, പിഎച്ച് ഫ്രണ്ട്‌ലി, മൈൽഡ് ക്ലെൻസറോ ആയതോ 100% ഫലവത്തായ ഉൽപ്പന്നം തിരഞ്ഞെടുക്കുക. ഇന്‍റിമേറ്റ് ഹൈജീനിനായി വിപണിയിൽ ധാരാളം ഉൽപ്പന്നങ്ങൾ ലഭ്യമാണ്, അവയിൽ ആവശ്യത്തിന് മോയ്സ്ചറൈസർ അടങ്ങിയിട്ടുണ്ട്, അതിനാൽ ചർമ്മത്തിന്‍റെ വരൾച്ചയുടെ പ്രശ്നവും ഒഴിവാക്കാനാകും.

പ്യൂബിക് ഏരിയയിലെ രോമങ്ങൾ നീക്കം ചെയ്യാം

പ്യൂബിക് ഏരിയയിലെ രോമങ്ങൾ നീക്കി വൃത്തിയാക്കാനും ശ്രദ്ധിക്കുക. വേണമെങ്കിൽ, അവ പതിവായി ഷേവ് ചെയ്‌തു നീക്കാം, അല്ലെങ്കിൽ വാക്സിംഗോ അല്ലെങ്കിൽ ട്രിമ്മോ ചെയ്യാം. ഷേവ് ചെയ്യുമ്പോഴെല്ലാം പുതിയ റേസർ ഉപയോഗിക്കുക. ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും.

ഗുഹ്യഭാഗത്തെ രോമം ഷേവ് ചെയ്യുന്നതിന് മുമ്പായി സോപ്പ് അല്ലെങ്കിൽ ഷേവിംഗ് ക്രീം ഉപയോഗിച്ച് ധാരാളം പത വാരിത്തിയ ശേഷം ഷേവ് ചെയ്യാം. ഇത് ഷേവിംഗ് സമയത്ത് ഉണ്ടാകുന്ന ഘർഷണം കുറയ്ക്കുകയും മുറിവുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. അത് മാത്രമല്ല, ദിവസവും പ്രത്യേക സോപ്പുപയോഗിച്ച് അല്ലെങ്കിൽ നല്ല ഇന്‍റിമേറ്റ് വാഷ് ഉപയോഗിച്ച് പ്യൂബിക് ഹെയർ വൃത്തിയാക്കേണ്ടത് പ്രധാനമാണ്, അല്ലാത്തപക്ഷം ബാക്ടീരിയകൾ അവിടെ അടിഞ്ഞുകിടന്നു അണുബാധയുണ്ടാക്കാം. ഇത്തരത്തിൽ ക്ലീൻ ചെയ്യുന്നതിലൂടെ പല തരത്തിലുള്ള അണുബാധകളെ സമർത്ഥമായി ചെറുക്കാനും കഴിയുകയും ചെയ്യും.

വേനൽക്കാലത്ത് ഈ ചെടികൾ നട്ടുപിടിപ്പിക്കുക

സീസണുകൾ മാറുന്നതിന് അനുസരിച്ച് എല്ലാവരുടെയും ജീവിതശൈലി മാറാൻ തുടങ്ങുന്നു, അത് മനുഷ്യനോ മൃഗങ്ങളോ സസ്യങ്ങളോ ആകട്ടെ, ഈ മാറ്റത്തിന്‍റെ ഫലം എല്ലാവരിലും ദൃശ്യമാണ്. മരങ്ങളെയും ചെടികളെയും കുറിച്ച് പറയുമ്പോൾ, വേനൽക്കാലത്ത് നമ്മുടെ വീടിനെ പൂക്കളാൽ സുഗന്ധപൂരിതമാക്കി മനം മയക്കുന്ന നിരവധി സസ്യങ്ങളുണ്ട്. പക്ഷേ ചിന്തിക്കേണ്ട കാര്യം, ദിവസവും നനച്ചില്ലെങ്കിൽ ചെടികൾ വാടിപ്പോകും. പൊതുവെ ജലദൗർലഭ്യം അനുഭവപ്പെടുന്ന സമയത്തു ചെടികൾ എങ്ങനെ നനയ്ക്കും എന്ന ആശങ്ക ഉള്ളവർ ശ്രദ്ധിക്കുക. വേനൽക്കാലത്ത്, കൂടുതൽ വെള്ളം ആവശ്യമില്ലാത്ത, എന്നാൽ കുറഞ്ഞ വെള്ളത്തിൽ പോലും പൂക്കുന്ന ചില ചെടികളെക്കുറിച്ചാണ് പറയാൻ പോകുന്നത്, അവയ്ക്ക് പരിചരണവും കുറച്ച് മതി.

ചെമ്പരത്തി

ഹിബിസ്കസ് അഥവാ ചെമ്പരത്തി നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം മാർച്ച് മുതൽ ഒക്ടോബർ വരെയാണ്, ചില സ്ഥലങ്ങളിൽ ഇതിനെ ജസുദ്, ഷോ ഫ്ലവർ, ചൈന റോസ് എന്നും വിളിക്കുന്നു. പൊതുവെ നാട്ടിലെ ഹിബിസ്കസ് ചുവപ്പ് നിറമാണ്. എന്നാൽ ചില ഇനത്തിൽ പല നിറങ്ങളിലുള്ള ഒറ്റ- ഇരട്ട പാളി പൂക്കൾ ഉണ്ട്. ഈ ചെടി വർഷം മുഴുവനും പച്ചയായി തുടരുന്നു, പക്ഷേ വേനൽക്കാലത്ത് കൂടുതൽ പൂക്കൾ നൽകുന്നു. കമ്പുകൾ വെട്ടിയെടുത്ത് ഇത് വളർത്താം.

വിൻക (നിത്യകല്യാണി)

നിത്യകല്യാണി, ഉഷമലരി എന്നിങ്ങനെ അറിയപ്പെടുന്ന ഹൈബ്രിഡ് വിൻക പുഷ്പം പൂന്തോട്ടത്തെ മനോഹരമായ നിറങ്ങളാൽ നിറയ്ക്കും. അതിന്‍റെ വിത്ത് ഉണങ്ങിയ മണ്ണിൽ വിതച്ച് മുളയ്ക്കുന്നതുവരെ നനച്ചു കൊടുക്കുക, രണ്ടാഴ്ചയ്ക്ക് ശേഷം ചെടികൾ ഉയർന്നുവരാൻ തുടങ്ങും. വിൻക ചെടിക്ക് വളരാൻ പൂർണ്ണ സൂര്യപ്രകാശം ആവശ്യമാണ്, എന്നാൽ കുറഞ്ഞ പരിപാലനം മതിയാകും. ഇതിന്‍റെ നാടൻ ഇനത്തിന് ഇളം പർപ്പിൾ, വെളുത്ത പൂക്കൾ കണ്ടു വരുന്നു, എന്നാൽ സങ്കര ഇനത്തിൽ ധാരാളം വർണ്ണാഭമായ പൂക്കൾ ഉണ്ട്.

നന്ത്യാർവട്ടം

വേനൽക്കാലത്ത് ധാരാളം ചെറിയ പൂക്കൾ വളരുന്ന നന്ത്യാർവട്ടത്തിനും വെള്ളം കുറച്ചുമതി. ചാന്ദ്‌നി, രാത്റാണി, ക്രീപ് ജാസ്മിൻ എന്നൊക്കെ വിളിക്കുന്നു. ഈ പൂക്കൾ വളരെ മനോഹരവും വെളുത്ത നിറവുമാണ്. നല്ല സുഗന്ധവും ഉണ്ട്.

യൂഫോബിയ

ഇതൊരു കള്ളിച്ചെടിയാണ്. സ്ലെൻഡർ സ്പർജ് അല്ലെങ്കിൽ ആഫ്രിക്കൻ മിൽക്ക് ബുഷ് എന്നും അറിയപ്പെടുന്നു, മലയാളത്തിൽ കള്ളിപ്പാല എന്നും വിളിക്കാറുണ്ട്. ഇതിന്‍റെ തണ്ട് നിറയെ മുള്ളുകളാണ്, ഒരു ആഫ്രിക്കൻ സസ്യമാണ്. ഇതിന് കുറച്ച് വെള്ളവും കൂടുതൽ സൂര്യപ്രകാശവും ആവശ്യമാണ്. വേനൽക്കാലത്ത് വ്യത്യസ്ത നിറമുള്ള പൂക്കൾ അതിൽ വിരിയുന്നു.

കുറ്റി മുല്ല

മുല്ലയുടെ ഏറ്റവും വലിയ ഐഡന്‍റിറ്റി അതിന്‍റെ ആകർഷകമായ സൗരഭ്യമാണ്. ഈ ചെടി, മണ്ണിലോ സിമന്‍റ് ചട്ടിയിലോ നടാം, ഇതിന് വളം, വെള്ളം എന്നിവ ആവശ്യമാണ്. നല്ല പൂവിടുമ്പോൾ ചെടിയിൽ എപ്സം സാൾട്ട് ഉപയോഗിക്കണം. ശക്തമായ സൂര്യപ്രകാശം ലഭിക്കുമ്പോൾ അതിന്‍റെ പൂക്കൾ കൂടുതൽ വിരിയുന്നു, ഇടയ്ക്കിടെ ശിഖരങ്ങൾ മുറിക്കേണ്ടതുണ്ട്.

അഡീനിയം

അഡീനിയം അടിസ്ഥാനപരമായി മരുഭൂമിയിൽ വളരുന്ന ഒരു ചെടിയാണ്. ചുവപ്പ്, പിങ്ക്, വെള്ള, നീല എന്നിങ്ങനെ പല നിറങ്ങളിലുള്ള പൂക്കൾ വിരിയുന്നു. ഇത് റോസാപ്പൂ പോലെ കാണപ്പെടുന്നു, അതിനാൽ ഇതിനെ ഡെസർട്ട് റോസ് എന്നും വിളിക്കുന്നു. ഫെബ്രുവരി മുതൽ ജൂൺ വരെ നടാം. ശക്തമായ സൂര്യപ്രകാശവും ആവശ്യമാണ്. എന്നാൽ കുറച്ചു വെള്ളം മതി. ഈ ചെടി വെട്ടിയെടുത്ത് കമ്പുകളിൽ നിന്നാണ് വളർത്തുന്നത്.വർഷങ്ങളോളം നിലനിൽക്കുന്ന ചെടിയാണിത്.

മധുമാലതി Combretum indicum

കേരളത്തിൽ കാട്ടു പുല്ലാനി എന്നറിയപ്പെടുന്ന വളരെ മനോഹരമായ ഒരു വള്ളിച്ചെടിയാണ് മധുമാലതി. ഇതിന്‍റെ പൂക്കളുടെ പ്രത്യേകത, പൂക്കൾ വർണ്ണാഭമായ കുലകളായി വിരിയുകയും അവയുടെ നിറം വെള്ളയും ഉച്ചയ്ക്ക് പിങ്ക് നിറവും രാത്രി ചുവപ്പും ആകുകയും സുഗന്ധം പരത്തുകയും ചെയ്യുന്നു എന്നതാണ്. കമ്പ് വെട്ടിയെടുത്ത് ഇത് നട്ടുപിടിപ്പിക്കാം, ഇതിന് ശക്തമായ സൂര്യപ്രകാശം ആവശ്യമാണ്, കാലാകാലങ്ങളിൽ ഇത് മുറിക്കേണ്ടത് ആവശ്യമാണ്. ഈ ചെടിക്ക് കൂടുതൽ വെള്ളം ഒഴിച്ചാൽ പൂക്കൾ കുറവായിരിക്കും.

മൈ മോം മൈ സൂപ്പർ ഹീറോ

“രാവിലെ 5 മണിക്ക് അലാറം അടിച്ചാലും ഇല്ലെങ്കിലും അമ്മ കൃത്യസമയത്ത് തന്നെ എഴുന്നേൽക്കു൦. എന്നിട്ട് മക്കളെ ഉണർത്താൻ തുടങ്ങുമ്പോൾ മക്കൾ എല്ലാവരും അമ്മയോട് പറയുന്ന ഒരു കാര്യമുണ്ട്, “അമ്മേ ഒരു 5 മിനിറ്റ് കൂടി ഉറങ്ങിക്കോട്ടെ…” ശല്യപെടുത്തല്ലേ എന്ന്. ഒടുവിൽ അമ്മ അതുകേട്ട് മുറി വിട്ടുപോവുകയും ചെയ്യും. മക്കൾ എഴുന്നേൽക്കുമ്പോഴേക്കും ഉച്ചഭക്ഷണവും പ്രാതലുമൊക്കെ റെഡിയാക്കി അമ്മ കാത്തിരിക്കും. സ്‌കൂളിൽ പോകാൻ തയ്യാറെടുക്കുന്ന മക്കൾ ഓരോരുത്തരും ഡ്രസ്സും ചെരുപ്പുമൊക്കെ എടുത്തുകൊണ്ടുവരാൻ അമ്മയോട് ആവശ്യപ്പെടും, അമ്മ യാതൊരു പരിഭവവുംകാട്ടാതെ വസ്ത്രമെല്ലാം ഇസ്തിരിയിട്ട് റെഡിയാക്കി കൊണ്ടു വരും. കൂട്ടത്തിൽ മക്കൾക്ക് കഴിക്കാനുള്ള ഭക്ഷണം മേശമേൽ എടുത്തു വയ്ക്കണം. അവിടെയും തീർന്നില്ല അമ്മയുടെ ജോലി. ഇനി അച്ഛനുള്ള ടിഫിനും ഡ്രെസ്സുമൊക്കെ തയ്യാറാക്കി വയ്ക്കണം. വീട്ടിൽ മറ്റു കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ അവർക്കും ഭക്ഷണവും മറ്റും നൽകണം. എല്ലാവരും ഓരോ ആവശ്യങ്ങൾക്കായി അമ്മയെ നിരന്തരം വിളിച്ചുകൊണ്ടിരിക്കും.

ഇനി അമ്മ ഉദ്യോഗസ്ഥ ആണെങ്കിൽ എല്ലാവരുടെയും ആവശ്യങ്ങളൊക്കെ നിറവേറ്റിയാകും ഓഫീസിലേക്ക് പോവുക. മിക്ക വീടുകളിലും ഏതാണ്ട് ഇതേ അവസ്ഥ തന്നെയല്ലേ. പരിഭവവും പിണക്കങ്ങളുമൊന്നുമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു അമ്മ എല്ലാ വീടുകളിലും ഉണ്ടാകും.

തന്‍റെ അമ്മ എങ്ങനെയാണ് ഇത്ര കൃത്യതയോടെ ഇതൊക്കെ കൈകാര്യം ചെയ്യുന്നതെന്ന് ചിലപ്പോഴൊക്കെ ഓരോ കുട്ടിയും ചിന്തിച്ചിട്ടുണ്ടാകാം. അമ്മയിൽ നിന്ന് ഇതൊക്കെ പഠിച്ച് അമ്മയെപ്പോലെയാകണം എന്ന് അഭിമാനത്തോടെ കുട്ടികളിൽ ചിലരെങ്കിലും പറഞ്ഞു നമ്മൾ കേൾക്കാറുണ്ട്. യഥാർത്ഥത്തിൽ അമ്മ എന്നത് പൂർണ്ണതയുടെ പര്യായമാണ്.വീട്ടിലെയും ഔദ്യോഗിക മേഖലയിലെയും എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായി നിറവേറ്റുന്ന ഒരു മൾട്ടി ടാസ്‌ക്കർ. മൾട്ടി ടാസ്ക്കറായ അമ്മയെപ്പറ്റിയുള്ള ചിലരുടെ അഭിപ്രായങ്ങൾ അറിയാം:

“പക്ഷേ എനിക്കും ശക്തിയുണ്ട്, അമ്മയെ പോലെ കരുത്തയാകണം. അമ്മയുടെ ചിട്ടയാർന്ന ജീവിതരീതി ഞാൻ പഠിക്കുകയാണ്”15 കാരിയായ കൊച്ചി സ്വദേശിയായ റിയ പറയുന്നു. “ഫിറ്റ്‌നസിന്‍റെ കാര്യത്തിൽ അമ്മ യാതൊരു വിട്ടുവീഴ്ചയും കാട്ടാറില്ല, വീട്ടിലെ ജോലിയും ഓഫീസും ഒക്കെയുള്ള തിരക്കിനിടയിൽ പോലും അമ്മ സ്വന്തം ആരോഗ്യത്തെ അവഗണിക്കാറില്ല. ആരോഗ്യത്തെ അവഗണിച്ചാൽ ഭാവിയിൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് അമ്മയ്‌ക്ക്‌ നല്ല ബോധ്യമുണ്ട്, അതുകൊണ്ട് തന്നെ പ്രഭാത നടത്തത്തിനായി അമ്മ അരമണിക്കൂർ നേരത്തെ തന്നെ എഴുന്നേൽക്കും. അത് മുടക്കം കൂടാതെ എന്നും തുടരും. ഞങ്ങളുടെ ആരോഗ്യ കാര്യത്തിലും അമ്മ ശ്രദ്ധ പുലർത്തും. ഓടാനും ചാടാനും വ്യായാമംചെയ്യാനും ഒക്കെ അമ്മ പ്രേരിപ്പിക്കും. ഒപ്പം നല്ല ശീലങ്ങൾ പുലർത്തണമെന്നത് അമ്മയ്‌ക്ക്‌ നിർബന്ധമുള്ള കാര്യമാണ്. അതിലൊന്നാണ് വായന എന്നത്. ഈ ശീലങ്ങൾ കാരണം ഞങ്ങൾക്ക് എല്ലാ കാര്യത്തിലും വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നു. നന്നായി പഠിക്കാനും വീട്ടിലെ മറ്റ് കാര്യങ്ങളിൽ ഇൻവോൾവ് ആകാനും കഴിയുന്നു. അതിനുള്ള ക്രെഡിറ്റ് ഞങ്ങൾ അമ്മയ്‌ക്കാണ്‌ നൽകുന്നത്. ഷി ഈസ് ഔർ സൂപ്പർ ഹീറോ ” റിയ അമ്മയെക്കുറിച്ച് ഓർത്തു അഭിമാനം കൊള്ളുന്നു. ഇങ്ങനെ ഓരോ കുഞ്ഞിനും സ്വന്തം അമ്മയെകുറിച്ചു പറയാൻ ധാരാളം കാര്യങ്ങൾ ഉണ്ടാകും.

വീട്ടിലെ എല്ലാ കാര്യങ്ങളും അമ്മമാർ തനിച്ചാവും ചെയ്യുക. ബഹുഭൂരിഭാഗം വീടുകളിലും ഇങ്ങനെ തന്നെയാകും. മാത്രവുമല്ല കുടുംബാംഗളുടെ ആരോഗ്യകാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്നവരാണ് അമ്മമാർ. നല്ല ഭക്ഷണം തയ്യാറാക്കി നൽകുക, കുഞ്ഞുങ്ങളിൽ നല്ല ചിന്തകലും ശീലങ്ങളും വളർത്തുക എന്നിങ്ങനെ അവരുടെ വ്യക്തിത്വവികാസത്തിനായുള്ള സർവ്വപിന്തുണയും നൽകുന്നവരാണ് അമ്മമാർ. ഫിറ്റ്നസ് കാര്യങ്ങളിൽ എല്ലാ കുടുംബാംഗങ്ങളെയും അവർ ഉൾപ്പെടുത്താൻ അവർ പ്രത്യേകം ശ്രദ്ധിക്കും. രാവിലെ ശുദ്ധവായു ശാസിച്ചുകൊണ്ട് നടക്കുന്നതിലൂടെ രോഗങ്ങളിൽ നിന്ന് സ്വയരക്ഷ പ്രാപിക്കാമെന്ന് മാത്രമല്ല, ദിവസം മുഴുവനും ഫ്രഷ് ആയി പ്രവർത്തിക്കാൻ കഴിയുമെന്നും അവർ കുഞ്ഞുങ്ങളെ പറഞ്ഞുമനസിലാക്കും. കുടുംബത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പോസിറ്റീവ് മനോഭാവം നിലനിർത്താനും താനും ആരോഗ്യവതിയായിരിക്കേണ്ടത് പ്രധനമാണെന്ന് ഒട്ടുമിക്ക അമ്മമാർക്ക്‌ അറിയാം.

“പ്രായം കൂടുന്തോറും ശരീരത്തിൽ ഉണ്ടാകുന്ന ഇരുമ്പിന്‍റെയും കാൽസ്യത്തിന്‍റെയും അഭാവം സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തെകുറിച്ചു സ്ത്രീകൾ ബോധവതികളാണ്. അത്തരമൊരു സാഹചര്യ൦ ഉണ്ടാകാതിരിക്കാനും ചെറുക്കാനും സ്വന്തം ഭക്ഷണകാര്യത്തിൽ പഴയകാല അമ്മമാരെ അപേക്ഷിച്ചു ഇപ്പോഴത്തെ അമ്മമാർ കൂടുതൽ ശ്രദ്ധ ചെലുത്തി കാണാറുണ്ട്. ഞങ്ങൾ മക്കളെ സംബന്ധിച്ച് അതൊരു വലിയ പാഠം തന്നെയാണ്. അത് മാതൃകയാക്കി നമ്മൾ കുട്ടികളും അപ്രകാരം പ്രവർത്തിക്കും. ആരോഗ്യകരമായ ജീവിതമാണ് എല്ലാ സന്തോഷങ്ങൾക്കും പിന്നിലെന്ന് ഞാൻ വിശ്വസിക്കുന്നു. ജോലി തിരക്കുകളും ഉത്തരവാദിത്തങ്ങൾ മൂലവും ഇത്തരം കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന ചെറിയൊരു വിഭാഗം അമ്മമാരുമുണ്ട്.” എന്നാണ് സ്കൂൾ വിദ്യാർത്ഥിയായ രഞ്ജന പറയുന്നത്.

“അമ്മമാർക്ക് ഒരു മാന്ത്രിക വടി ഉണ്ടെന്നുള്ള ഒരു പഴഞ്ചൊല്ലുണ്ട്, അത് എല്ലാ പ്രതിസന്ധികളെയും എളുപ്പമുള്ളതാക്കും” എന്നാണ് സ്കൂൾ വിദ്യാർത്ഥിയായ കുനാൽ അമ്മയെക്കുറിച്ച്‌ പറയുന്നത്. “അമ്മയ്ക്ക് ഓഫീസ് മീറ്റിംഗുള്ള ഒരു ദിവസം. അന്ന് സ്കൂളിൽ കലാപരിപാടി ഉള്ളതിനാൽ എനിക്ക് രണ്ടു നേരത്തെ ഭക്ഷണം വേണ്ടിയിരുന്നു. അമ്മ അതൊക്കെ കൃത്യമായി എടുത്തു വച്ചു, ഒപ്പം അച്ഛനുള്ള ടിഫിനും. ആ ദിവസം വീട്ടിൽ ജോലിക്കാരി വന്നിരുന്നില്ല. എന്നിട്ടും അമ്മ യാതൊരു പരിഭവവും കൂടാതെ എല്ലാ കാര്യങ്ങളും വളരെ സിമ്പിൾ ആയി കൈകാര്യം ചെയ്‌തു. അതും കുറഞ്ഞ സമയത്തിനുള്ളിൽ. അതാണ് അമ്മയുടെ മാജിക്. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഞങ്ങൾ ഇതെല്ലാം അറിയുന്നത്. അമ്മയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങൾക്ക് അപ്പോൾ തോന്നി. പിന്നെ ഞാനും പപ്പയും കൂടി അമ്മയ്ക്കുവേണ്ടി ഉഗ്രനൊരു അത്താഴം തയ്യാറാക്കി. ഓഫിസ് കഴിഞ്ഞു മടങ്ങിയെത്തിയ അമ്മ ശരിക്കും അത്ഭുതപ്പെട്ടു പോയി. ഇതാദ്യമായല്ല, അമ്മ പലപ്പോഴും ഓഫീസ് തിരക്കുകൾക്കിടയിൽ ഇപ്രകാരം ചെയ്യാറുണ്ട്. അമ്മ എത്ര ഹാർഡ് വർക്ക് ചെയ്യുന്നുവെന്നത് നമ്മൾ മക്കൾ തിരിച്ചറിയേണ്ടത് പ്രധനമാണ്. അപ്പോഴാണ് വീട്ടിൽ നല്ലൊരു അന്തരീക്ഷം ഉണ്ടാകുക. ഓരോ ജോലിയും അടുക്കും ചിട്ടയോടെയും കൂടി ചെയ്യുന്ന അമ്മ ഞങ്ങൾക്ക് ഒരു പ്രചോദനം തന്നെയാണ്. അമ്മയെപ്പോലെ അമ്മ മാത്രം.” കുനാൽ അമ്മയെക്കുറിച്ചു അഭിമാനപൂർവ്വം പറയുന്നു.

അമ്മ സൂപ്പർ ഹീറോ

സ്വന്തം അമ്മയെ തന്‍റെ റോൾ മോഡലായി കാണുന്നവരാണ് മക്കൾ. അതിപ്പോൾ സ്വഭാവത്തിന്‍റെയോ പാചകത്തിന്‍റെയോ ആരോഗ്യപരിപാലനത്തിന്‍റെയോ കാര്യത്തിൽ ആയാലും അമ്മ കുട്ടികൾക്ക് ശക്തമായ പ്രചോദനമാകാറുണ്ട്. ഇത്തരം സാഹചര്യത്തിൽ വളരുന്ന കുട്ടികൾ സ്വന്തം സ്വഭാവരൂപീകരണത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താൻ തയ്യാറാവുകയില്ല. അമ്മയിൽ നിന്നും പകർന്നു കിട്ടിയ അത്തരം ഒരു പ്രചോദനത്തെപ്പറ്റിയാണ് 10ാ൦ ക്ലാസുകാരിയായ കൃതിയ്ക്ക് പറയാനുള്ളത്. “അമ്മയുടെ വ്യക്തിപരമായ ചില ദിനചര്യകളെ കുറിച്ച് പറയാതിരിക്കാനാവില്ല. അമ്മ എവിടെയായാലും എല്ലാ കാര്യങ്ങളിലും ശ്രദ്ധ നൽകും. വീട്ടിലുള്ള സാഹചര്യത്തിൽ ഓഫീസ് ജോലിയുമായി ബന്ധപ്പെട്ട് ധാരാളം കോളുകൾ അമ്മയ്‌ക്ക്‌ വരാറുണ്ട്. അമ്മ അതെല്ലാം അറ്റൻഡ് ചെയ്ത് കൃത്യമായ മറുപടി നൽകും. കൂട്ടത്തിൽ ഓഫീസ് ജോലികളും ചെയ്യും. എന്നാൽ പോലും അമ്മ ഫുൾടൈം ഫ്രഷ് ആയിരിക്കും. എന്‍റെ മനസിൽ അമ്മ ഒരു സൂപ്പർ ഹീറോ തന്നെയാണ്. എപ്പോഴും ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിക്കും. സമയക്കുറവുള്ളപ്പോൾ വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ചർമ്മ൦ പരിപാലിക്കും. എല്ലാ തരത്തിലും അമ്മ പോസിറ്റീവിറ്റിയുടെ നിറകുടമാണ്. അത് കാണുമ്പോൾ ശരിക്കും നമ്മളും അറിയാതെ അമ്മ സഞ്ചരിക്കുന്ന ആ ട്രാക്കിലൂടെ സഞ്ചരിക്കും.”

“ആരോഗ്യവും ചെറുപ്പവും നിലനിർത്താൻ കഴിയുന്നത്ര വെള്ളം കുടിക്കാനും നല്ല ഭക്ഷണം കഴിക്കാനും അമ്മ നിരന്തരം ഉപദേശിക്കു൦. ഉപദേശിക്കുക മാത്രമല്ല, അത് ചെയ്യാൻ ഞങ്ങളെ നിർബന്ധിക്കുകയും ചെയ്യു൦, അങ്ങനെ അതിന്‍റെ മൂല്യമറിഞ്ഞു ഞങ്ങൾ ക്രമേണ അത് ദിനചര്യയിൽ ഉൾപ്പെടുത്തും. അമ്മയുടെ കൂടെ എവിടെ പോകാനും ഉത്സാഹമാണ്. കുടുംബത്തിന്‍റെ ശക്തി എന്ന വിശേഷണം അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് യോജിക്കുക. കുടുംബത്തിന്‍റെ എല്ലാ മേഖലകളിലും അമ്മയുടെ ശ്രദ്ധ ഉണ്ടാകും. കുടുംബത്തിലെ ഓരോ അംഗത്തിന്‍റെയും ഇഷ്ടാനിഷ്ടങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കും. അതിനനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യും. അതാണ് എനിക്ക് അമ്മ” കൃതി പറയുന്നു.

നല്ല പെരുമാറ്റം

കുട്ടികളോടൊപ്പം സമയം ചിലവഴിക്കാൻ അമ്മമാർക്ക് മിക്കപ്പോഴും സാധിക്കാറില്ലെങ്കിലും അവർ കുട്ടികളിൽ നല്ല പെരുമാറ്റ ശീലങ്ങൾ വളർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മുതിർന്നവരോട് എങ്ങനെ പെരുമാറണം, വീട്ടിൽ എത്തുന്ന അതിഥികളെ എങ്ങനെ സൽക്കരിക്കണം, അനുസരണ ശീലം, മാതാപിതാക്കൾ എന്തെങ്കിലും പറഞ്ഞാൽ അതിനോട് എങ്ങനെ പ്രതികരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ കുഞ്ഞുങ്ങൾക്ക് വേണ്ട പരിശീലനം നൽകാൻ മുന്നിട്ടിറങ്ങുന്നത് അമ്മമാരാണ്. ഒരു കുട്ടിക്ക് അവന്‍റെ/ അവളുടെ മാതാപിതാക്കളാണ് ആദ്യ വിദ്യാലയം എന്ന് അമ്മയേക്കാൾ നന്നായി മനസ്സിലാക്കുന്നവർ ഈ ഭൂമിയിൽ മറ്റാരുമുണ്ടാവില്ല.

വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം വിശദീകരിക്കുക

കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനൊപ്പം അവരുടെ ബലഹീനതകളും കുറവുകളും തിരിച്ചറിയാൻ സാധിക്കുന്നത് ഒരമ്മയ്‌ക്ക് മാത്രമാണ്. അവരിൽ എന്തെങ്കിലും കുറവ് കണ്ടാൽ ഒരു ടീച്ചറെ പോലെ അത് തിരുത്തി മനസ്സിലാക്കി കൊടുക്കാൻ അമ്മ ശ്രമിക്കും. കുഞ്ഞുങ്ങളുടെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുന്നതിൽ അമ്മ നിർവഹിക്കുന്ന പങ്ക് ആർക്കും നിഷേധിക്കാനാവില്ല.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക

വീട്ടിലെ എല്ലാവരുമായും ഗുണനിലവാരമുള്ള സമയം ചെലവഴിക്കാൻ ശ്രമിക്കുന്നവരാണ് മിക്ക അമ്മമാരും. കുറച്ച് സമയം മാത്രമാണെങ്കിൽ കൂടി ആ സമയം ഏറ്റവും മികച്ചതായിരിക്കുന്നതിന് അവർ പരിശ്രമിക്കുക തന്നെ ചെയ്യും. കുടുംബത്തിലെ ഒരു അംഗവും അവഗണിക്കപ്പെടുന്നില്ല. അമ്മയുടെ സ്നേഹം എന്ന് പറയുന്നത് കുടുംബത്തിലെ ഒരു നൂൽ പോലെയാണ്, അതിലൂടെ കുടുംബത്തിലെ ഓരോ അംഗത്തെയും അമ്മ മുത്തുകൾ പോലെ പരസ്പരം ബന്ധിപ്പിച്ചിരിക്കു൦. അതിനാൽ പകൽ കുറച്ച് സമയമാണെങ്കിൽ കൂടിയും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് അൽപ നേരം ചെലവഴിക്കണമെന്നത് ഏതൊരു അമ്മയും ഉറപ്പു വരുത്തുന്ന ഒരു കാര്യമാണ്.

ഇന്നത്തെ തിരക്കേറിയ ജീവിതസാഹചര്യത്തിൽ പ്രിയപ്പെട്ടവരെയും ബന്ധുക്കളെയും കാണുകയെന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്. അമ്മയ്ക്ക് ഇക്കാര്യത്തിൽ നല്ലൊരു ഉത്തരവാദിത്തം നിർവഹിക്കേണ്ടതായി വരാം. അതിലൂടെ അവൾ കുട്ടികൾക്ക് മികച്ച ഒരു മാതൃകയാവുകയാണ് ചെയ്യുന്നത്. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കുന്നതിലൂടെ കുടുംബബന്ധം ദൃഢമാകുകയാണ് ചെയ്യുക.

ടൈം മാനേജ്മെന്‍റ്

ടൈം മാനേജ്മെന്‍റ് എങ്ങനെ ചെയ്യണമെന്നത് കുട്ടികൾ അമ്മയെ കണ്ടാണ് പഠിക്കുന്നത്, “ഞാൻ ഏകമകനാണ്. അതുകൊണ്ട് എനിക്ക് മാതാപിതാക്കളുടെ പൂർണ്ണമായ ശ്രദ്ധയും പരിചരണവും ലഭിക്കുന്നുണ്ട്. അച്ഛനും അമ്മയും ഉദ്യോഗസ്ഥരാണ്. അമ്മയ്ക്ക് എല്ലാക്കാര്യത്തിലും കൃത്യമായ അടുക്കും ചിട്ടയുമുണ്ട്.ഒരു കാര്യത്തിലും വീഴ്ച്ച വരുത്തില്ല. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്താൽ അമ്മ അത് ചൂണ്ടിക്കാട്ടും. അതുകൊണ്ട് പരമാവധി ഞാനും എല്ലാ കാര്യത്തിലും കൃത്യത പാലിക്കാൻ ശ്രമിക്കാറുണ്ട്. അമ്മയിൽ നിന്നാണ് ഞാൻ ടൈം മാനേജ്‌മെന്‍റ് പഠിച്ചത്. എന്‍റെ പഠന കാര്യത്തിലുണ്ടായ നേട്ടങ്ങൾക്കെല്ലാം കാരണം എന്‍റെ അമ്മ തന്നെയാണ്. അമ്മ എത്രത്തോളമാണ് എന്നെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നത്” പ്ലസ് ടു വിദ്യാർത്ഥിയായ രാജ് പറയുന്നു.

ഒരു അമ്മ എല്ലാ സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിടുന്നതുപോലെ, എല്ലാ സാഹചര്യങ്ങളോടും പോരാടാൻ അവൾ മക്കളെ പഠിപ്പിക്കുന്നു. ജീവിത വിജയം ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന അമ്മമാർ മക്കളെയും അതിനായി പ്രേരിപ്പിക്കുന്നു.

ബ്യൂട്ടി പ്രൊഡക്ടുകൾ എക്സ്പയറി ആയാൽ

കോളേജ് വിദ്യാർത്ഥിനിയായാലും ഉദ്യോഗസ്‌ഥയായാലും വീട്ടമ്മയായാലും ശരി മേക്കപ്പ് ചെയ്‌ത് അണിഞ്ഞൊരുങ്ങി നടക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കുമല്ലോ. അൽപ്പം അണിഞ്ഞൊരുങ്ങി നടക്കുകയെന്നത് പുതിയ കാലത്തിന്‍റെ ആവശ്യകത കൂടിയാണ്. പ്രസന്‍റബിൾ ആന്‍റ് പ്ലസന്‍റബിൾ ആയിരിക്കുക അനിവാര്യമാണ്. മേക്കപ്പ് ചെയ്യുമ്പോൾ നിങ്ങളുടെ മുഖത്തിന്‍റെ സൗന്ദര്യം മാത്രമല്ല വർദ്ധിക്കുന്നത്, മനസ്സിലെ ആത്മവിശ്വാസവും ഉയരുന്നു. പക്ഷേ ശരിയായയ മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ഏത് സാഹചര്യത്തിലും സ്വയം സ്മാർട്ട് ആന്‍റ് ഫ്രഷ് ആയിരിക്കുവാൻ മേക്കപ്പ് ബാഗിൽ ഫ്രഷായ അവശ്യ മേക്കപ്പ് വസ്തുക്കൾ കരുതി വയ്ക്കാം.

ഏതെങ്കിലും ഉൽപ്പന്നത്തിന്‍റെ എക്സ്പയറി തീയതി എത്തിയാൽ ഉടൻ തന്നെ അത് നമ്മൾ കരയുകയാണ് പതിവ്. എന്നാൽ സൗന്ദര്യവർദ്ധക വസ്തുക്കൾ ധാരാളമായി വാങ്ങുകയും പിന്നീട് അവ സ്ഥിരമായി ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന നിരവധി സ്ത്രീകളുണ്ട്. ഫൗണ്ടേഷൻ, മസ്‌കാര, ഐലൈനർ തുടങ്ങിയവ ആരും ദിവസവും പ്രയോഗിക്കാറില്ല. മേക്കപ്പ് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുകയും എക്സ്പയറി തീയതി പരിശോധിക്കുകയും ചെയ്യുക.

മേക്കപ്പ് കിറ്റിൽ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന പരമാവധി സമയം അറിഞ്ഞിരിക്കണം. ഉൽപന്നങ്ങൾ വർഷങ്ങളോളം കിറ്റിൽ സൂക്ഷിച്ചു വച്ചാലും നല്ല പോലെ ഇരിക്കുന്നു എന്ന് കണ്ടാൽ പോലും അവയുടെ ഉപയോഗം ചർമ്മത്തെ ആരോഗ്യകരമാക്കുകയില്ല. മറിച്ച്, അത്തരം ഉൽപ്പന്നങ്ങൾ ചർമ്മത്തിൽ ഒരു മോശം പ്രഭാവം ഉണ്ടാക്കുന്നു. പല തരത്തിലുള്ള ചർമ്മപ്രശ്നങ്ങൾക്ക് കാരണമാകും.

മസ്‌കാര: മൂന്ന് മാസത്തേക്ക് മാത്രം ഒരു മസ്‌കാര ഉപയോഗിക്കുക. അതിനു ശേഷം ഇത് ഉപയോഗിക്കുന്നത് കണ്പീലികൾ കൊഴിയാനും കണ്ണുകൾക്ക് ചുവപ്പ് നിറത്തിനും കാരണമാകും. കൂടാതെ, അണുബാധയെ കുറിച്ചുള്ള ഭയവും നിലനിൽക്കുന്നു.

ഫൗണ്ടേഷൻ: ഫൗണ്ടേഷൻ ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. ഇത് കൈകൊണ്ട് പോലും പ്രയോഗിക്കാൻ പാടില്ല, അല്ലാത്തപക്ഷം അണുബാധയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, ഇത് തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കണം.

ഐലൈനർ: അത് ലിക്വിഡ് ഐലൈനറോ പെൻസിൽ ഐലൈനറോ ആകട്ടെ, രണ്ടും പരമാവധി 8 മാസത്തേക്ക് ഉപയോഗിക്കാം. ചെറുതായി ഉണങ്ങി തുടങ്ങുമ്പോൾ, അത് ഉപയോഗിക്കുന്നത് നിർത്തി പുതിയത് ഉപയോഗിക്കുക, അല്ലാത്തപക്ഷം കണ്ണുകളിൽ ഭാരം അനുഭവപ്പെടും.

 കൺസീലർ: കൺസീലർ സ്ഥിരമായി ഉപയോഗിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ഇത് വാങ്ങിയ ശേഷം, പരമാവധി 12 മുതൽ 18 മാസം വരെ മാത്രം മേക്കപ്പ് കിറ്റിൽ സൂക്ഷിക്കുക. ഇത് പിന്നീട് നീക്കം ചെയ്യുക, അല്ലാത്തപക്ഷം ചർമ്മത്തിൽ പാടുകൾ പ്രത്യക്ഷപ്പെടാം.

ബ്ലഷും ബ്രോൺസറും: 2 വർഷത്തേക്ക് നിങ്ങളുടെ മേക്കപ്പ് കിറ്റിൽ ബ്ലഷും ബ്രോൺസറും സൂക്ഷിക്കാം. എന്നാൽ ഇത് വരണ്ടതും തണുത്തതുമായ സ്ഥലത്ത് സൂക്ഷിക്കാൻ മറക്കാതിരിക്കുക. ഉണങ്ങി തുടങ്ങി എന്ന് കണ്ടാൽ ഉടൻ നീക്കം ചെയ്യുക. അതിന്‍റെ ബ്രഷുകൾ വൃത്തികേടാകാൻ അനുവദിക്കരുത്.

ലിപ്സ്റ്റിക്ക്: ലിപ്സ്റ്റിക് ഒരു വർഷത്തേക്ക് സൂക്ഷിക്കാം, എന്നാൽ നിങ്ങൾ ഇത് നേരിട്ട് ചുണ്ടിൽ പുരട്ടാതെ ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് പുരട്ടുകയാണെങ്കിൽ, അത് വളരെക്കാലം സൂക്ഷിക്കാം.

ഐഷാഡോ: പൗഡർ ഐഷാഡോ ആണെങ്കിൽ രണ്ടു വർഷവും ക്രീം ഷാഡോ ഒരു വർഷവും സൂക്ഷിക്കാം. ബ്രഷുകൾ പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കുക, അതുവഴി ബാക്ടീരിയ അണുബാധ ഉണ്ടാകില്ല.

ലിപ് ഗ്ലോസ്: ഓരോ 6 മാസത്തിലും ലിപ് ഗ്ലോസ് മാറ്റുക. അല്ലാത്തപക്ഷം ചുണ്ടുകൾ കറുത്തതായി മാറുകയോ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്യാം.

വഴക്കിൽ നിന്ന് ഇനി ഒരു ഷിഫ്റ്റ്

പ്രണയിക്കാൻ എളുപ്പമാണ്. എന്നാൽ അത് നിലനിർത്തിക്കൊണ്ടുപോകുക എന്നത് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇന്നത്തെ യുവതലമുറ ആ യാഥാർത്ഥ്യം പലപ്പോഴും മറന്നുപോകുന്നു. സ്‌നേഹം, സഹനം, ത്യാഗം, ധൈര്യം എന്നിവയൊക്കെ ഒരേയളവിൽ ഒത്തുചേരുമ്പോഴാണ് ജീവിതത്തിന് ഭംഗിയേറുന്നതെന്ന് പലരും അറിയുന്നില്ല. സഹനശക്‌തിയുടെയും ധൈര്യത്തിന്‍റെയും കുറവാണ് പല പ്രണയങ്ങളും ഫ്‌ളോപ്പാകാൻ കാരണം. ആലോചിച്ചുറച്ച് ഒരു തീരുമാനമെടുക്കുന്നതിനു പകരം എടുത്തുചാടിയുള്ള തീരുമാനങ്ങൾ പലപ്പോഴും പിന്നീട് പശ്ചാത്തപിക്കാൻ ഇടവരുത്തും. ബന്ധങ്ങളിൽ അകൽച്ചയ്‌ക്കും ഇത് കാരണമാകും. പിന്നീട് പരസ്‌പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

പ്രണയം അതിന്‍റെ കാൽപനിക ലോകം വെടിഞ്ഞ് യാഥാർത്ഥ്യത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങളാണ് പ്രശ്നം. കാൽപനിക ലോകത്ത് സന്തോഷങ്ങൾ മാത്രമേ കാണൂ. എന്നാൽ യഥാർത്ഥ ജീവിതവുമായി മല്ലിടുമ്പോൾ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. സുഖദുഃഖ സമ്മിശ്രമാണല്ലോ ജീവിതം! അതിനാൽ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനുള്ള മനസ്സാണ് ആവശ്യം. പരസ്‌പരം കാണുമ്പോൾ മാത്രം തോന്നേണ്ടതല്ല സ്‌നേഹവും സന്തോഷവുമൊക്കെ… എന്നത്തേയ്‌ക്കും നിലനിൽക്കേണ്ടതാണ്.

സന്തോഷം നൽകണം ദുഃഖം മാത്രം നൽകുന്നത് സ്‌നേഹമല്ല. പരസ്‌പരം സന്തോഷം കൂടി നൽകാൻ കഴിയണം. നിങ്ങളുടെ പെരുമാറ്റവും സമീപനവും പങ്കാളിയ്‌ക്ക് സന്തോഷം നൽകുന്നുണ്ടോ എന്ന് ഇടയ്‌ക്ക് ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും. പങ്കാളിയുടെ എന്തൊക്കെ ഗുണങ്ങൾ നിങ്ങൾ ഇഷ്‌ടപ്പെടുന്നു, ഏതൊക്കെ ഗുണങ്ങൾ പങ്കാളിയിൽ നിന്നും സ്വായത്തമാക്കാം, എന്തൊക്കെ ഉപേക്ഷിക്കണം എന്നീ കാര്യങ്ങൾ സ്വയം വിലയിരുത്തി പെരുമാറാൻ ശ്രമിക്കുക.

പ്രണയം നിലനിർത്താം

വിവാഹത്തിന്‍റെ ആദ്യ നാളുകളിലെന്ന പോലെ പരസ്‌പര പ്രണയവും സൗഹാർദ്ദവും നിലനിർത്താൻ ശ്രമിക്കാം. ചെറിയ കാര്യങ്ങളിൽപ്പോലും ശ്രദ്ധ ചെലുത്തുമ്പോൾ നിങ്ങൾ ആവശ്യമായ കരുതൽ നൽകുന്നുണ്ടെന്ന് പങ്കാളിയ്‌ക്ക്‌ അനുഭവപ്പെടും. ഇടയ്‌ക്ക് മനസ്സ് തുറന്നുള്ള സ്‌നേഹ സംഭാഷണങ്ങൾ ആവാം. വിശേഷാവസരങ്ങളിൽ പങ്കാളിയ്‌ക്ക്‌ ഏറ്റവും പ്രിയപ്പെട്ട വസ്‌തുക്കൾ സമ്മാനമായി നൽകാം. ഇടയ്‌ക്ക് ഒരു ചെയ്‌ഞ്ചിന് വീടിന് പുറത്ത് ഏതെങ്കിലും റെസ്‌റ്റോറന്‍റിൽ പോയി  ഒരു കാൻഡിൽ ലൈറ്റ് ഡിന്നറുമാവാം.

മനസ്സു തുറന്നുള്ള സംസാരം തന്നെയാണ് ബന്ധങ്ങളെ ഊഷ്മളമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. പങ്കാളികൾ ഒരുമിച്ചല്ലെങ്കിൽ കുറച്ച് നേരമെങ്കിലും ഫോണിൽ സംസാരിക്കാൻ സമയം നീക്കി വയ്‌ക്കുക. ഒരുമിച്ചിരുന്ന് പാട്ട് കേൾക്കുന്നതും ഒന്നിച്ചുള്ള യാത്രകളും നിങ്ങളുടെ ബന്ധത്തിന് തീവ്രമായ ഇഴയടുപ്പം നൽകും. പ്രണയത്തിലെന്ന പോലെ ദാമ്പത്യ ജീവിതത്തിലും ഇത്തരം കാര്യങ്ങൾക്ക്‌ സുപ്രധാനമായ പങ്കുണ്ട്. ഇതുവഴി, തന്നോടുള്ള കാഴ്‌ചപ്പാടിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് പങ്കാളിയ്‌ക്ക് മനസ്സിലാകും.

തുറന്നു സംസാരിക്കാം

വഴക്കുകളിൽ തന്‍റെ ഭാഗം ന്യായീകരിക്കാനാണ് എല്ലാവരും ആദ്യം ശ്രമിക്കുക. ഇത് വഴക്കിന്‍റെ ആഴം കൂട്ടാനേ സഹായിക്കൂ. പ്രശ്നം പരിഹരിക്കുന്നതിന് പകരം കൂടുതൽ വഷളാക്കുകയാണ് ഇത്തരം സമീപനങ്ങൾ ചെയ്യുന്നത്. രണ്ടുപേർക്കും പറയാനുള്ളത് പറഞ്ഞതിനുശേഷം വേണം തീരുമാനങ്ങളെടുക്കാൻ. പങ്കാളിയുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള ക്ഷമ കാണിക്കുക. പങ്കാളി സംസാരിക്കുന്നതിന് ഇടയിൽക്കയറി സംസാരിക്കരുത്. ഈഗോ മെന്‍റാലിറ്റി പാടില്ല. വഴക്കിന്‍റെ യഥാർത്ഥകാരണം മനസ്സിലാക്കിയാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ പറ്റുകയുള്ളൂ. തുറന്ന സംസാരം ഇതിന് വഴിവെയ്‌ക്കും.

പരസ്‌പരം വിശ്വസ്‌തരാവുക

പരസ്‌പര സ്‌നേഹം പോലെത്തന്നെ പ്രധാനമാണ് പരസ്‌പരമുള്ള വിശ്വാസവും. എല്ലാ കാര്യങ്ങളും പങ്കാളിയോട് തുറന്ന് പറയാനും പ്രശ്നങ്ങളിൽ പങ്കാളിയുടെ പിന്തുണ നേടാനും കഴിഞ്ഞാൽ ജീവിതം സുന്ദരമാകും. കഴിഞ്ഞ കാലത്തെ ഏതെങ്കിലും സംഭവങ്ങൾ നിങ്ങളുടെ മനസ്സിനെ അലട്ടുന്നുണ്ടെങ്കിൽ അത് പങ്കാളിയുമായി പങ്കുവെയ്‌ക്കാം. ദുഃഖ നിമിഷത്തെ എങ്ങനെ സന്തോഷം നിറഞ്ഞതാക്കി മാറ്റാമെന്ന്‌ പങ്കാളിയുടെ സ്‌നേഹം നിങ്ങളോട് പറയും.

നിങ്ങളുടെ ജീവിതത്തിന് ഏതെങ്കിലും തരത്തിലുള്ള രഹസ്യ സ്വഭാവം ഉണ്ടെങ്കിൽ അത് പരസ്യമാകാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ രഹസ്യം ഏതു നിമിഷം വേണമെങ്കിലും പിടിക്കപ്പെടാം. ആ നിമിഷം പങ്കാളിയ്‌ക്ക് നിങ്ങളിലുള്ള വിശ്വാസം തന്നെ നഷ്‌ടപ്പെട്ടെന്നു വരാം. ഓർക്കുക, ജീവിതകാലം മുഴുവൻ ഒന്നും ഒരാളിൽ നിന്നും ഒളിക്കാൻ സാധ്യമല്ല. അതുകൊണ്ട്  തുറന്ന പുസ്‌തകം പോലെയുള്ള മനോഭാവമാണ് ദാമ്പത്യത്തിൽ എപ്പോഴും നല്ലത്. അതുതന്നെയാണ് സുരക്ഷിതവും. രഹസ്യങ്ങൾ ഒളിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ പെരുമാറ്റത്തിലത് പ്രതിഫലിക്കും. ഇത് സംശയത്തിനിട വരുത്തും എന്ന് മാത്രമല്ല പങ്കാളികൾ തമ്മിൽ കലഹത്തിനും കാരണമാവാം. മനസ്സ് തുറന്നുള്ള സംസാരം ഭയവും അസുരക്ഷിതത്വവും പാടെ മാറ്റും.

സ്‌നേഹിക്കാൻ അൽപനേരം

തിരക്കുപിടിച്ച ഈ ജീവിതത്തിൽ ഒന്നിനും സമയം തികയുന്നില്ലെന്ന പരാതിയാണ് മിക്കവർക്കും. ഈ സമയമില്ലായ്‌മ തന്നെയാണ് ബന്ധങ്ങൾക്കിടയിലുള്ള അൽച്ചയുടെ പ്രധാന കാരണം. ദമ്പതികളിൽ ഒരാൾ ഫ്രീയായും മറ്റേയാൾ ബിസിയായും ഇരിക്കുന്നതോടെ പ്രശ്നങ്ങൾ തുടങ്ങുകയായി. പലർക്കും പങ്കാളിയുടെ തിരക്ക് മനസ്സിലാക്കാൻ കഴിയാറില്ല. പരസ്‌പരം കുറ്റപ്പെടുത്തി ജീവിതത്തിന്‍റെ നല്ല ഒരു പകുതി ഇങ്ങനെ നഷ്‌ടമാകും. ഒരൊഴിവ് സമയം കിട്ടിയാലും പരസ്‌പരം കുറ്റപ്പെടുത്താനേ ഇത്തരം ദമ്പതികൾക്ക് സമയം കാണൂ. അതുകൊണ്ട് ദിവസവും ഒന്നോരണ്ടോ മണിക്കൂറോ അല്ലെങ്കിൽ ആഴ്‌ചയിൽ ഒരു ദിവസമെങ്കിലും ഒന്നിച്ചും ചെലവഴിക്കാൻ മാറ്റിവയ്‌ക്കണം. നിങ്ങളുടേത് മാത്രമായ ഒരു ലോകം. ഒഫീഷ്യൽ ഫോൺകോളുകളോ മറ്റ് പ്രശ്നങ്ങളോ ഇല്ലാത്ത, എന്തിനധികം, ആ ലോകത്ത് നിങ്ങളുടെ സൗഹൃദങ്ങൾ പോലും അതിഥിയായി വരാത്ത കുറച്ച് നിമിഷങ്ങൾ.

അമിത വിശ്വാസം അരുത്

പരസ്‌പര വിശ്വാസമാണ് പ്രണയത്തിന് ആധാരമെന്ന് പറഞ്ഞു. എന്നാൽ അമിതമായ വിശ്വാസം അരുത്. അത് പ്രശ്നങ്ങളെ വിളിച്ച് വരുത്തും. പരസ്‌പരം സ്വാധീനം ചെലുത്തുന്നതിനായി ഒരുപരിധിയിൽ അധികം വിശ്വാസം അഭിനയിക്കുന്നത് നന്നല്ല. വിശ്വാസമാവാം. പരിധിവിട്ട വിശ്വാസം പ്രണയം വളർത്തുകയല്ല മറിച്ച്‌ തളർത്തുകയാണ് ചെയ്യുന്നത്. അമിത വിശ്വാസത്തിന് അശ്രദ്ധ എന്നും പേരുവരും. വിശ്വാസത്തിന്‍റെ പുറത്ത് പങ്കാളിയുടെ കാര്യങ്ങളിൽ ഒട്ടും ശ്രദ്ധിക്കാതിരുന്നാൽ അത് പിന്നീട് നിങ്ങൾക്കുതന്നെ വിനയാകും. എല്ലാം ചേരുംപടി ചേർന്നാലേ ജീവിതം സുരഭിലമാകൂ. എങ്കിലേ നിങ്ങൾക്കും വിജയിച്ച ദമ്പതികളെന്ന മേൽവിലാസം കൈവരൂ.

7 തരം ചട്ണികൾ

രുചിക്കും ഇഷ്ടത്തിനും അനുസരിച്ച് പല തരത്തിലുള്ള ചട്ണികൾ നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുണ്ട്. ഈ ചട്ണികൾ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ വീട്ടിൽ ഉണ്ടാക്കുന്ന ഇത്തരത്തിലുള്ള ചട്ണികൾ നിങ്ങളെ ആരോഗ്യം ഉള്ളവരാക്കാൻ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ. അതെ, ചട്ണി രുചി വർദ്ധിപ്പിക്കാൻ മാത്രമല്ല, ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.

പല ആരോഗ്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ചമ്മന്തി നല്ലതാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏറിപ്പോയാൽ അഞ്ച് മിനിട്ട് കൊണ്ട് തയ്യാറാക്കാവുന്ന ഒന്നാണ് ചട്ണി. ആരോഗ്യ ഗുണങ്ങളാവട്ടെ അത് പറയുകയും വേണ്ട. അത്രയ്ക്കും ഗുണങ്ങൾ ചമ്മന്തിയിൽ ഉണ്ട്. പലതരം ചട്ണികൾ കഴിക്കുന്നതിന്‍റെ ഗുണങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

പുതിന ചട്ണി

പുതിന ചട്ണി ഭക്ഷണത്തോടൊപ്പം പതിവായി കഴിക്കുകയാണെങ്കിൽ ദഹന സംബന്ധമായ അസുഖങ്ങളിൽ നിന്ന് ഒരു പരിധി വരെ അകന്ന് നിൽക്കാൻ സാധിക്കും. കാരണം, ദഹന പ്രക്രിയ നന്നായി നിലനിർത്താൻ പുതിന ചട്ണി വളരെ ഗുണം ചെയ്യും. വിശപ്പ് വർദ്ധിപ്പിക്കുന്നതിനൊപ്പം, ഓക്കാനം, മലബന്ധം, ഛർദ്ദി തുടങ്ങിയ പല രോഗങ്ങൾ ശമിപ്പിക്കാനും ഇത് സഹായിക്കുന്നു.

നെല്ലിക്ക ചട്ണി

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് പ്രവർത്തിക്കുന്നു. ഇതിന്‍റെ ഉപയോഗം ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ല. ഇത് കൂടാതെ നെല്ലിക്ക ചട്ണി കഴിക്കുന്നത് കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കും. ഇത് ഇൻസുലിൻ സ്രവിക്കാനും പ്രമേഹം നിയന്ത്രിക്കാനും നെല്ലിക്ക ചട്ണി സഹായിക്കുന്നു.

മല്ലിയില ചട്ണി

എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും മല്ലിയില ചട്ണിയാണ്. ദഹനം വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മരുന്നാണ് ഇത്. വൈറ്റമിൻ സിയ്‌ക്കൊപ്പം വിറ്റാമിൻ കെയും ആവശ്യമായ അളവിൽ ഇതിൽ കാണപ്പെടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു. ഇതിന്‍റെ ഉപയോഗം നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ഉള്ളി, വെളുത്തുള്ളി ചട്ണി

വെളുത്തുള്ളി ആന്‍റി ബാക്ടീരിയൽ, ആന്‍റി ഫംഗൽ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് അതിനാൽ ഉള്ളി, വെളുത്തുള്ളി ചട്ണി മലബന്ധം, പൈൽസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു. ഇതുകൂടാതെ പ്രമേഹം നിയന്ത്രിക്കാനും ഈ ചട്ണി ഗുണകരമാണ്.

തക്കാളി ചട്ണി

വിറ്റാമിനുകളും ഗ്ലൂട്ടത്തയോണും തക്കാളി ചട്ണിയിൽ വലിയ അളവിൽ കാണപ്പെടുന്നു. ആരോഗ്യകരമായ ജീവിതത്തിന് തക്കാളി ചട്ണി പതിവായി കഴിക്കണം. കാൻസർ ഭേദമാക്കുന്ന ഗുണങ്ങൾ ഇതിൽ കാണപ്പെടുന്നു.

കറിവേപ്പില ചട്ണി

ഇരുമ്പിന്‍റെയും ഫോളിക് ആസിഡിന്‍റെയും മികച്ച ഉറവിടമാണ് കറിവേപ്പില. ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശരീരത്തിന്‍റെ കഴിവ് വർദ്ധിപ്പിക്കാൻ ഫോളിക് ആസിഡ് പ്രവർത്തിക്കുന്നു. വിളർച്ച അഥവാ അനീമീയ അനുഭവിക്കുന്നവർക്ക് ഒരു അനുഗ്രഹമാണ് കറിവേപ്പില ചട്ണി.

തേങ്ങ ചട്ണി

തേങ്ങ ചിരകിയോ ചുട്ടോ എടുത്തു ഉണ്ടാക്കുന്ന ചമ്മന്തി മലയാളികളുടെ ഏറ്റവും പ്രധാന കറികളിൽ ഒന്നാണ്. നാളികേരത്തിന്‍റെ അസംഖ്യം ഗുണങ്ങൾ എല്ലാവർക്കും അറിയാം. ശരീരത്തിലെ ടോക്സിന്‍ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തേങ്ങ ചമ്മന്തി. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അൾസർ രോഗം ഉള്ളവർക്ക് മുളക് കുറച്ചു തേങ്ങ ചേർത്ത ചമ്മന്തി ഉണ്ടാക്കി കഴിക്കുന്നത് ഗുണം ചെയ്യും. ദോശയ്ക്കും കഞ്ഞിക്കും ഒപ്പം നല്ല കോമ്പിനേഷൻ ആണ് തേങ്ങ ചട്ണി.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें