ഇത് 2024. നമുക്ക് 45 വർഷം പുറകോട്ട് പോകേണ്ടതുണ്ട്. എന്‍റെ കൂടെ താങ്കളെയും കൂട്ടുന്നു. നമുക്ക് ഒരു ടൈം ട്രാവൽ നടത്തി ഒന്ന് കറങ്ങിയിട്ട് ഉടനെ തിരിച്ച് വരാം.

കൊടുങ്ങല്ലൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ ഞാനും വത്സനും പത്ത് സി യിൽ ഒരുമിച്ച് പഠിക്കുന്ന കാലം. വത്സന്‍റെ അച്ഛൻ കുമാരച്ചേട്ടൻ ചായക്കട നടത്തുന്നു. വത്സന്‍റെ ചേട്ടൻ ജൂനിയർ ടെക്നിക്കൽ സ്കൂളിൽ പത്താം തരം കഴിഞ്ഞ് ബോംബെക്ക് ജോലി തേടി പോയ ശേഷം കടയിൽ അച്ഛനെ സഹായിക്കേണ്ട മുഴുവൻ ബാദ്ധ്യതയും വത്സനിലായി.

ചായക്കടയെന്ന് പറഞ്ഞെങ്കിലും ചായയും കടിയും മാത്രമല്ല കേട്ടോ. രാവിലെ അപ്പവും പുട്ടും പ്രാതലായിട്ടും ഉച്ചയ്ക്കും രാത്രിയും മീൻ കറിയും ഇറച്ചിക്കറിയുമുള്ള ഊണും ഉണ്ട്. പുറത്ത് നിന്ന് ആരെയും ജോലിക്ക് വയ്ക്കുന്ന പതിവ് പൊതുവെ അവിടങ്ങളിൽ ഇല്ലാത്തതിനാൽ വത്സന് നിന്ന് തിരിയാൻ സമയമില്ലായിരുന്നു. എന്നിട്ടും അതിനിടയിൽ പത്തിലെ പഠനം അവൻ ഒരു വിധം മുന്നോട്ട് കൊണ്ടുപോയി എന്നത് അതിശയം തന്നെ.

അതിനേക്കാളേറെ രസം ഇതിനിടയിലും ഡിറ്റക്ടീവ് നോവലുകൾ, ഗൃഹശോഭ, മനോരമ, ജനയുഗം, കേരള ശബ്ദം, ചിത്രകാർത്തിക, കുങ്കുമം എന്നീ വാരികകളും കോമിക്സ്, സാഹസിക ചിത്രകഥകളും അവൻ വായിച്ചിരിക്കും. ചിലത് പൈസ കൊടുത്ത് വാങ്ങിത്തന്നെ. പല സിനിമകളും വത്സൻ കാണുന്നത് സെക്കന്‍റ് ഷോയിലാണ്. അതും രാത്രി സ്ഥിരം ഊണ് കഴിക്കാനെത്തുന്ന പ്രൈവറ്റ് ബസ് ജോലിക്കാർക്ക് ഭക്ഷണം കൊടുത്ത ശേഷം കടയിൽ നിന്ന് ഒന്നരയും രണ്ടും കിലോമീറ്റർ അകലെയുള്ള തിയ്യേറ്ററിലേക്ക് ഓടിയെത്തിയുമാണ്. കാരണം രാത്രി ഒമ്പത് മണിക്ക് കൊടുങ്ങല്ലൂർക്ക് ഉള്ള അവസാന ബസ്സും പോയിക്കഴിയും.

എന്‍റെ അമ്മക്ക് പറമ്പിലെ രണ്ട് പ്ലാവിൽ നിന്ന് ചക്ക കയർ കെട്ടിയിറക്കാനും അഞ്ച് മാവുകളിൽ നിന്ന് മാങ്ങ തറയിൽ വീഴാതെ പൊട്ടിച്ചെടുക്കാനും വത്സൻ കൂടിയേ തീരൂ. പിന്നെ ചെസ് കളിക്കാനായി എനിക്കും എന്‍റെ വല്ല്യേട്ടനും ഒപ്പം വത്സനുണ്ട്. എന്‍റെ വീടിന്‍റെ രണ്ട് പറമ്പ് പടിഞ്ഞാറായി തോടുകളും പിന്നെയും പടിഞ്ഞാറ് പുഴയും ആണ്. ഈ തോടുകളിൽ നിന്ന് ഞണ്ട്, ചെമ്മീൻ എന്നിവ പിടിക്കുന്നതിൽ വത്സൻ ഒരു എക്സ്പർട്ട് ആയിരുന്നു. വത്സന്‍റെ ഹോബികൾ ഇനിയുമുണ്ട് പലതും.

ഞങ്ങൾ ഒന്നാം ക്ലാസ് മുതൽ ഒരേ സ്കൂളിലും ഏഴാം ക്ലാസ് മുതൽ ഒരേ ക്ലാസിലുമായിരുന്നു. എട്ടിലേക്ക് ജയിച്ചപ്പോൾ ബയോളജിയുടെ ആദ്യ ക്ലാസ് തുടങ്ങിയത് ലാബിൽ വച്ച് ആയിരുന്നു. ആദ്യമായിട്ടാണ് ഞങ്ങൾ ഈ ലാബിൽ കയറുന്നത്. ടീച്ചർ മുന്നിൽ വന്നു നിന്ന് ഒരു ചെറിയ പരിചയപ്പെടലിന് ശേഷം ക്ലാസ് എടുക്കുവാൻ തുടങ്ങി.

വിഷയം കോശങ്ങളെപ്പറ്റിയായിരുന്നു. പക്ഷെ പലരുടെയും കണ്ണും മനസ്സും ആ ഹാളിൽ തൂക്കിയിട്ടിട്ടുള്ള മനുഷ്യന്‍റെ അസ്ഥികൂടത്തിലും ഫോർമലിൻ ലായനികളിൽ നിരനിരയായി സക്ഷിച്ചിട്ടുള്ള ഓരോ ജീവികളിലും മറ്റുമായിരുന്നു. ഇതിനിടക്കാണ് ടീച്ചർ കോശങ്ങളെപ്പറ്റി പഠിപ്പിച്ചതിൽ നിന്ന് ഒരു ചോദ്യം ചോദിച്ചത്. ചോദ്യം ഇതായിരുന്നു. "കോശങ്ങളുടെ സംഘാതമായ കലകൾക്ക് ആർക്കെങ്കിലും ഒരു ഉദാഹരണം പറയാമോ?" ആർക്കും ഉത്തരമില്ലായിരുന്നു. പക്ഷെ വത്സൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു. "ഓട്ടൻ തുള്ളൽ."

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...