പ്രണയിക്കാം… ഒരൽപം കരുതലോടെ!

പ്രണയത്തിലാവുന്നതിനേക്കാൾ വളരെ പ്രയാസമുള്ള കാര്യമാണ് അത് നിലനിർത്താൻ കമിതാക്കൾ എടുക്കുന്ന റിസ്ക്കുകൾ. പരസ്പരം സ്വസ്ഥമായ ഒരിടത്ത് വച്ച് കാണാനോ ഒന്നിത്തിരി നേരം മിണ്ടാനോ പലർക്കും വെല്ലുവിളിയായിരിക്കും. കോളേജ് ക്യാംപസിലോ ജോലി സ്ഥലത്തോ ഒന്ന് രണ്ട് തവണ പരസ്പരമൊന്ന് കണ്ട് മിണ്ടിയാലോ പിന്നെ പറയുകയും വേണ്ട. നിരന്തരം കണ്ണുകൾ അവർക്ക് പിന്നാലെ പാഞ്ഞുകൊണ്ടിരിക്കും. അഥവാ ഏതെങ്കിലും പൊതുസ്ഥലത്ത് അൽപമൊന്ന് റൊമാൻറിക്കായാലോ പിന്നാലെ ചാരന്മാർ പിന്തുടരും. ഇന്നാണെങ്കിൽ പ്രണയികൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാൻ ഷോപ്പിംഗ് മാളുകൾ സേഫാണെങ്കിലും ഏതെങ്കിലും പരിചയക്കാർ തങ്ങളെ കാണുമെന്ന ഭയം പിന്തുടരും. ഒപ്പം സിസിടിവി ക്യാമറയുടെ പരിധിയിലായിരിക്കുമെന്ന ഭയവും. പ്രണയിക്കാൻ പാർക്കിലെ മനോഹരമായ പശ്ചാത്തലം സ്വീകരിക്കാൻ അവർ തീരുമാനിച്ചാലും അവിടെയും പ്രവേശിക്കാനുള്ള ഫീസും പ്രൈവസിയുടെ പ്രശ്നവും തലയുയർത്തും. വല്ല കഫേകളിൽ പോയാൽ ചെലവ് വർദ്ധിക്കുമെന്ന പേടിയും വേറെ. പാർക്കിലാകട്ടെ വായ്നോട്ടക്കാരുടേയും പരിചയക്കാരുടേയും ശല്യപ്പെടുത്തലുകൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം.

പണ്ട്, കാമുകീകാമുകന്മാർ പരസ്പരമൊന്ന് കാണാൻ ഏറെ കൊതിക്കുമായിരുന്നു. അവർ വളരെ രഹസ്യമായി വല്ല അമ്പലപ്പരിസരങ്ങളിലോ വഴിവക്കിലോ ഒന്ന് കണ്ടശേഷം പരസ്പരം വിടചൊല്ലി പിരിയുമായിരുന്നു. ഇന്നാണെങ്കിലോ ഈ സ്ഥിതി മാറി, പ്രണയികൾ പൊതുയിടങ്ങളിൽ പരസ്പരം കൈകോർത്തുപിടിച്ച് കൂസലില്ലാതെ നടക്കുന്നത് സർവ്വസാധാരണമായിരിക്കുന്നു.  ചില ജോഡികൾ പാർക്കിലാണെങ്കിൽ മറ്റ് ചിലർ ഏതെങ്കിലും കോഫി ഷോപ്പിലെ അരണ്ട വെളിച്ചത്തിൽ ഇരുന്ന് പ്രണയം പങ്ക് വയ്ക്കുന്നു. എന്നാൽ പ്രണയികളെ ചൂഷണം ചെയ്യാൻ ചിലർ തക്കം പാർത്ത് അവർക്ക് അരികിലായി ചുറ്റി നടക്കും. ഇത്തരം ചൂഷകർ ആരുമാകാം. പോലീസോ ശല്യക്കാരായ ഗുണ്ടകളോ അങ്ങനെ ആരും ആകാം. ഇവരെ തിരിച്ചറിയുകയെന്നത് പ്രയാസകരമായിരിക്കും.

ഇത്തരത്തിൽ മോറൽ പോലീസിംഗിന് വിധേയരായിട്ടുള്ള ധാരാളം കാമുകീകാമുകന്മാർ നമ്മുടെ നാട്ടിലുണ്ട്. ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇത് ഇടയാക്കിയിട്ടുണ്ട്. സുഹൃത്തുക്കളെപ്പോലും കമിതാക്കളാണെന്ന് തെറ്റിദ്ധരിച്ച് അക്രമിസംഘങ്ങൾ കയ്യേറ്റം ചെയ്ത സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിൽ ചിലർ ബ്ലാക്ക്മെയിലിംഗിനോ പണം തട്ടാനോ വേണ്ടിയാവും കാമുകീകാമുകന്മാരെ ആക്രമിക്കുക. അതുകൊണ്ട് പ്രണയികൾ പാർക്കിലോ മറ്റോ പോകുമ്പോൾ ഇത്തരക്കാരുടെ ആക്രമങ്ങൾക്ക് വിധേയരാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ:

        • നിശ്ചിത സമയത്തിനുള്ളിൽ പ്രത്യേകയിടങ്ങളിൽ സമയം ചെലവഴിക്കാൻ ശ്രദ്ധിക്കുക.
        • ഇത്തരമിടങ്ങളിൽ പോകുമ്പോൾ ആവശ്യത്തിലധികം പണം കരുതുന്നതും സ്വർണ്ണാഭരണം അണിയുന്നതും ഒഴിവാക്കുക.
        • കയ്യിൽ പെപ്പർ സ്പ്രേ കരുതുക.
        • വിജനമായ പ്രദേശത്ത് വൈകുന്നേരം ഏറെ സമയം വരെ ഇരിക്കരുത്.
        • നിങ്ങൾ ഒരേയിടത്ത് അടിക്കടി സന്ദർശിക്കുകയാണെങ്കിൽ വളരെ സിമ്പിളായി പെരുമാറുക.
        • വുമൺ ഹെൽപ്ലൈൻ നമ്പർ മൊബൈലിൽ സേവ് ചെയ്ത് വയ്ക്കുക.
        • ഫോണിൽ ലൊക്കേഷൻ ഓൺ ചെയ്ത് വയ്ക്കാം.
        • മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കും വിധമുള്ള പ്രവൃത്തികൾ പാടില്ല.

മോഷണമെന്നത് ഒരു ബിസിനസ്സായിരിക്കുന്ന കാലത്ത് മറ്റുള്ളവരെ തക്കത്തിന് ചൂഷണം ചെയ്ത് പണം തട്ടുന്ന സംഘങ്ങളുണ്ടെന്ന കാര്യം ഓർക്കുക. തട്ടിപ്പ് നടത്താൻ പലവിധ വഴികൾ പരീക്ഷിക്കുന്നവരായിരിക്കും. ഇത്തരം തട്ടിപ്പുസംഘങ്ങൾക്ക് പ്രണയികൾ ഇരയാകുന്ന സംഭവങ്ങൾ ഏറെയാണ്. ഇത്തരക്കാരെ ആൾക്കൂട്ടത്തിൽ നിന്നും തിരിച്ചറിയുകയെന്നത് അത്രയെളുപ്പമായിരിക്കില്ല. അതിനാൽ അപകടം പിടിച്ച സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കി സുരക്ഷിതമായ സ്ഥാനങ്ങൾ സന്ദർശിക്കുക. പൊതുസ്ഥലത്ത് അൽപസ്വൽപം അകലം പാലിച്ച് പെരുമാറുന്നത് ബ്ലാക്ക്മെയിലിംഗിന് ഇരയാകുന്നത് ഒഴിവാക്കും.

വീരനാണ് വിറ്റാമിൻ ഡി

വിറ്റാമിൻ ഡിയും കൊറോണ വൈറസ് പ്രതിരോധ ശേഷിയും തമ്മിൽ കുറച്ചു ബന്ധം ഉണ്ടെന്നാണ് ഐറിഷ് മെഡിക്കൽ ജോർണലിൽ വന്ന ഒരു പഠന റിപ്പോർട്ട് വെളിപ്പെടുന്നുന്നത്. വിറ്റാമിൻ ഡി ഉൾപ്പെട്ട സപ്ലിമെന്‍റോ വിറ്റാമിൻ ഡി ടാബ്‌ലറ്റോ കഴിക്കുന്നതിലൂടെ ശ്വാസ സംബന്ധമായ അണുബാധകൾ പിടിപെടാതെ ഒട്ടൊരു സംരക്ഷണം ലഭിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

വിറ്റാമിൻ ഡി ഒരു ഫാറ്റ് സോല്യൂബിൾ ഹോർമോൺ വിറ്റാമിൻ ആണ്. ദിവസം 20 മുതൽ 50 മൈക്രോ ഗ്രാം വരെ എങ്കിലും വിറ്റാമിൻ ഡി ശരീരത്തിൽ എത്തിയിരിക്കണം. ഇത് ശ്വാസ സംബന്ധമായ ആരോഗ്യം വർദ്ധിപ്പിക്കും. അതിനാൽ ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും വിറ്റാമിൻ ഡി സപ്ലിമെന്‍റുകൾ നൽകാനാണ് ഐറിഷ് ഗവേഷകർ ആവശ്യപ്പെട്ടത്. കോവിഡ് ബാധ കുറച്ചു കൊണ്ടുവരാൻ ഇതിലൂടെ കഴിയും എന്ന് ജേർണൽ റിപ്പോർട്ട് പറയുന്നു. ഇത് രോഗം പിടിപെടാതിരിക്കാനുള്ള മാർഗ്ഗം ആയി കരുതാനും പാടില്ല.

ശ്വാസകോശ രോഗബാധ കുറയ്ക്കാനും ആന്‍റിബയോടിക് ഉപയോഗം നിയന്ത്രിക്കാനും പ്രതിരോധം ഉയർത്താനും വിറ്റാമിനുകൾക്ക് പ്രധാന പങ്കുണ്ട്. രക്ത പരിശോധനയിലൂടെ വിറ്റാമിൻ ഡിയുടെ അളവ് ഇപ്പോൾ കണ്ടുപിടിക്കാൻ കഴിയും. 50 മൈക്രോഗ്രാം താഴെ ആണ് ഒരാളുടെ വിറ്റാമിൻ ഡി തോത് എങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്.

വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ് സൂര്യപ്രകാശം തന്നെ ആണ്. നമ്മുടെ നാട്ടിൽ നല്ല സൂര്യപ്രകാശം ലഭിക്കുന്നതിനാൽ വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാകുന്നതായി മുൻപൊന്നും അത്ര കേട്ടിട്ടില്ല. എന്നാൽ ഇപ്പോൾ ഏസി ഉപയോഗം കൂടുകയും, കൂടുതൽ സമയം മുറികൾക്കുള്ളിൽ കഴിയുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെ വിറ്റാമിൻ ഡി അപര്യാപ്‌തയും പലരിലും പ്രകടമാവുന്നുണ്ട്. വെളുത്ത നിറം ഉള്ളവരാണെങ്കിൽ ഒരു ദിവസം അര മണിക്കൂർ വെയിലേറ്റാൽ ശരീരത്തിൽ ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കാറുണ്ട്. കറുത്ത നിറക്കാർക്കു 50 മിനിറ്റ് വരെ വേണ്ടിവരാം. എന്നാൽ പ്രായമാകുന്തോറും സൂര്യപ്രകാശത്തിൽ നിന്ന് വിറ്റാമിൻ ഡി സംഭരിക്കാനുള്ള ശരീരത്തിന്‍റെ ശേഷി കുറയും. അപ്പോൾ സപ്ലിമെന്‍റായി അത് കഴിക്കേണ്ടി വരും. എന്തായാലും വിറ്റാമിൻ ഡി ശരീരത്തിൽ ആവശ്യത്തിന് ഉണ്ട് എന്ന് ഉറപ്പാകുന്നതിൽ തെറ്റില്ല. മാത്രമല്ല പനിയോ ചുമയോ വൈറസ് ബാധയോ ഉണ്ടാകും എന്ന് സംശയിക്കുന്നവരും  ഡോക്ടറുടെ നിർദേശാനുസരണം വിറ്റാമിൻ ഡി3 ഏതാനും ആഴ്ച കഴിക്കുന്നത് വളരെ നന്നായിരിക്കും. എന്നാൽ ഇത് രോഗം വരാതിരിക്കാനോ രോഗം മാറാനോ ഉള്ള മാർഗം അല്ല എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. എന്തായാലും ആവശ്യത്തിന് വിറ്റാമിൻ ഡി ഉള്ള ഭക്ഷണം ഡയറ്റിൽ ഉൾപെടുത്തുക. മുട്ടയുടെ മഞ്ഞക്കരു, പാൽ, മത്തി, ചില മത്സ്യങ്ങൾ, കൂൺ, ചീസ്, തൈര്, ഒമേഗ ത്രീ ഫാറ്റി ആസിഡ്‌, ഇവയിലൊക്കെ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

ക്ഷീണം, മുടികൊഴിച്ചിൽ, സന്ധിവേദന, ബോൺ ഡെൻസിറ്റി കുറയൽ, റിക്കറ്റ്ഡ്, മൂഡ് മാറ്റങ്ങൾ, അമിതമായ ഉറക്കം ഇതൊക്കെ വിറ്റാമിൻ ഡിയുടെ അപര്യാപ്തത കൊണ്ടുണ്ടാകാം. വിറ്റാമിൻ ഡി ശരീരത്തിൽ ആവശ്യത്തിന് ഉണ്ടെങ്കിൽ ഉള്ള ഗുണങ്ങൾ കൂടി പറയാം. ഡിപ്രെഷൻ കുറയ്ക്കും, അമിത ഭാരം കുറയും, ഹൃദയാരോഗ്യം ഉയർത്തും, എല്ലുകൾക്ക് ബലം ലഭിക്കും, പ്രതിരോധ ശേഷി വർദ്ധിക്കും.

വീട്ടിലൊരു കുഞ്ഞുബാങ്ക് തുടങ്ങാം…

മദ്ധ്യപ്രദേശിലെ ജില്ലയായ ഛിദ്‌വാഡയിലെ ഒരു സ്‌ക്കൂളിൽ നടന്ന സംഭവം. സ്‌ക്കൂൾ വിദ്യാർത്ഥികൾ കളിയായി തുടങ്ങിയതായിരുന്നു പണസമ്പാദനം. ഒടുവിൽ ആ കളി കാര്യമായി എന്ന് പറയാം. ആ കുരുന്നുകൾ നിക്ഷേപിച്ച ചെറുസംഖ്യകൾ പെരുകി സമ്പാദ്യം ഒരു കോടിയിലെത്തി എല്ലാവരേയും ഞെട്ടിച്ചു. കുട്ടികളിൽ സമ്പാദ്യശീലം വളർത്താനായി സംസ്‌ഥാന സർക്കാർ 2007 ൽ “അരുണോദയ് ഗുല്ലക്” പദ്ധതിയ്‌ക്ക് തുടക്കമിട്ടിരുന്നു. പദ്ധതിയനുസരിച്ചാണ് കുഞ്ഞുങ്ങൾ പണം സമ്പാദിച്ച് തുടങ്ങിയത്.

കുട്ടികളുടെ ഈ സമ്പാദ്യശീലം എല്ലാവരും മാതൃകയാക്കുകയാണെങ്കിൽ തീർച്ചയായും സ്വന്തം ജീവിതത്തിൽ വലിയ മാറ്റങ്ങൾ അവർക്ക് സൃഷ്‌ടിക്കാൻ കഴിയും. അതിന് ഒരേയൊരു വസ്‌തു മാത്രം മതി. ഒരു പണക്കുടുക്ക. പണ്ട് മിക്ക വീടുകളിലും ഇതുണ്ടായിരുന്നു. പിന്നീടത് അപ്രത്യക്ഷമായി. പണക്കുടുക്കയെന്നത് മിക്ക വീടുകളിലെയും അവിഭാജ്യഘടകങ്ങളിലൊന്നായിരുന്നു. പക്ഷേ പണ സമ്പാദനത്തിനുള്ള വിവിധ സേവിംഗ് പദ്ധതികളും ലളിതമായ ബാങ്കിംഗ് സംവിധാനങ്ങളും പണക്കുടുക്കയെ ഇല്ലാതാക്കുകയാണ് ചെയ്‌തത്.

പണക്കുടുക്ക തൊട്ടടുത്തുണ്ടെങ്കിൽ സേവിംഗ്‌സ് തനിയെ ഉണ്ടാകുമെന്നാണ് പണക്കുടുക്കയ്‌ക്കുള്ള പ്രാധാന്യം. ദിവസേന പണം സമ്പാദിക്കാനുള്ള ശീലം നമ്മെ പഠിപ്പിക്കുന്ന പണക്കുടുക്ക നമുക്ക് വളരെയെളുപ്പം സ്വന്തമാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് ഈ കുടുക്ക നിറയ്‌ക്കാൻ കുടുംബത്തിലുള്ള എല്ലാവർക്കും താൽപര്യമുണ്ടാകും.

ഓരോ തുള്ളി വെള്ളം കൊണ്ടാണ് കുടം നിറയുക. അതു പോലെയാണ് പണക്കുടുക്കയും. ദിവസവും 10-20 രൂപ മാറ്റിയാലും നമ്മുടെ ബജറ്റിൽ യാതൊരു തരത്തിലും ഹാനി തട്ടില്ല.കുട്ടികൾക്ക് നാണയത്തുട്ടുകൾ ഇടാൻ ബാങ്കിൽ പോകേണ്ട ആവശ്യവും വരില്ല. പണക്കുടുക്ക ഉത്സാഹത്തോടെ നൽകുന്ന മുതിർന്നവരും കൂടി സ്വന്തമായി ഒരു പണക്കുടുക്ക കരുതി പണം സമ്പാദിച്ചു നോക്കൂ.

പണക്കുടുക്കയുടെ പ്രത്യേകതകൾ

കേവലം പത്തോ ഇരുപതോ രൂപ കൊടുത്ത് വാങ്ങാവുന്ന മൺകുടുക്കയിൽ വളരെയെളുപ്പത്തിൽ അമ്പതിനായിരം രൂപ വരെ സമ്പാദിക്കാനാവും, അതിനുള്ള തയ്യാറെടുപ്പുകൾ ഇങ്ങനെ ചെയ്യാം.

ഏറ്റവുമാദ്യം ഒരു മൺകുടുക്ക വാങ്ങുക. എന്നും കാണാൻ പറ്റുന്നയിടത്ത് സുരക്ഷിതമായി വയ്‌ക്കുക. എന്നും നിശ്ചിത ചെറിയ തുക കുടുക്കയിൽ നിക്ഷേപിക്കുമെന്ന തീരുമാനമെടുക്കുക. തുക 10 രൂപ തുടങ്ങി 100 രൂപ വരെയാകാം. ഈ തീരുമാനം കൃത്യമായി പാലിക്കുക. ഇങ്ങനെ മിച്ചം കണ്ടെത്താൻ അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. നിശ്ചിത തുക കുടുക്കയിൽ ഇട്ടുതുടങ്ങുന്നതോടെ വല്ലപ്പോഴും നല്ലൊരു തുക കൂടി നിക്ഷേപിക്കുക (ലഭ്യതയനുസരിച്ച്). മൺകുടുക്ക നിറയുന്നതുവരെ പൊട്ടിക്കരുത്. അങ്ങനെയായാൽ അതിനകത്ത് നല്ലൊരു തുക കൂടിക്കൊണ്ടിരിക്കും.

ലക്ഷ്യം ഇടുക 

കൊച്ചി സ്വദേശിയായ വീട്ടമ്മ 100 രൂപ വരെ കുടുക്കയിൽ നിക്ഷേപിച്ച് വർഷാവസാനം മൺകുടുക്ക പൊട്ടിച്ചപ്പോൾ കിട്ടിയ തുക എത്രയെന്നോ… ഏകദേശം അമ്പതിനായിരത്തോളം. അവർ അതിന് മുൻവർഷം ഇപ്രകാരം സമ്പാദിച്ചത് 35000 രൂപയായിരുന്നുവത്രേ. അവർ ആ തുക പുതുവർഷത്തിൽ തന്നെ ഫിക്‌സ്‌ഡ് ഡെപ്പോസിറ്റായി ബാങ്കിൽ നിക്ഷേപിച്ചു. അതോടെ അവർ ഒരു നോർത്തിന്ത്യൻ ടൂർ പ്ലാൻ ചെയ്‌തു. ഇതുപോലെ ഭർത്താവും കുടുക്കയിൽ പണം സമ്പാദിക്കാൻ തുടങ്ങി. 2016ന് ഒടുവിൽ അവർ ഇരുവരും മൺകുടുക്ക പൊട്ടിച്ചപ്പോൾ കിട്ടിയ തുക എത്രയെന്നോ? അമ്പതിനായിരം രൂപ! അതെക്കുറിച്ച് അവർ പറയുന്നതിങ്ങനെ. “ടൂറിന് പോകുന്നതിന് ബാങ്കിൽ നിന്ന് പണം എടുക്കുന്നതിനേക്കാൾ എത്രയോ സന്തോഷം പകരുന്ന കാര്യമാണ്, ഇങ്ങനെ സമ്പാദിച്ച പണം വിനിയോഗിക്കുന്നത്. ഇതാകുമ്പോൾ അമിതമായ സാമ്പത്തിക ബാധ്യതയുണ്ടാക്കില്ല. ഇങ്ങനെയൊരു ആശയം തോന്നിയില്ലായിരുന്നുവെങ്കിൽ നോർത്തിന്ത്യൻ ട്രിപ്പ് സ്വപ്‌നമായി അവശേഷിച്ചേനെ”, എന്തെങ്കിലും വിലയേറിയ വീട്ടുപകരണം വാങ്ങണമെന്നുണ്ടെങ്കിൽ ഈ ആശയം നടപ്പിലാക്കി നോക്കൂ. സംഗതി ക്ലിക്കാകും. ഇനി സ്വർണമാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇങ്ങനെ ചെറിയ തുകകൾ കുടുക്കയിൽ നിക്ഷേപിച്ച് നല്ലൊരു തുകയാക്കി ഉദ്ദേശിച്ച ആഭരണം സ്വന്തമാക്കാം.

പണക്കുടുക്കയിൽ പണം നിക്ഷേപിക്കുന്നത് നമ്മളെ ഒരു വിധത്തിലും ബാധിക്കുകയേയില്ല. മാത്രവുമല്ല അമിതമായ ചിന്തയുടെ ആവശ്യമില്ല. മറിച്ച് അനാവശ്യ പർച്ചെയ്‌സിംഗ് നടത്തുകയെന്ന ശീലം ഒഴിവായി കിട്ടുകയും ചെയ്യും. ഒപ്പം ഇരട്ടി സമ്പാദ്യവും! കേവലം ഒരു മൺകുടുക്ക കാരണമാണ് ഇത് സാധിച്ചത്.

വളരെ അടിയന്തിര ഘട്ടത്തിൽ ഈ കുഞ്ഞുകുടുക്ക നമ്മുടെ രക്ഷകനായി മാറാറുമുണ്ട്. പെട്ടെന്ന് പണമാവശ്യമായി വരികയും മറ്റ് പോംവഴികളൊന്നും ഇല്ലാതെയും വരുന്ന സാഹചര്യത്തിൽ ഈ മൺകുടുക്ക നിരാശപ്പെടുത്തില്ല. ഇന്ന് എല്ലായിടത്തും എടിഎം കൗണ്ടറുകളുണ്ട്. എന്നാൽ പണക്കുടുക്ക പൊട്ടിച്ചതുകൊണ്ട് നിങ്ങളുടെ സേവിംഗ് അക്കൗണ്ടിൽ ഒരു മാറ്റവുമുണ്ടാകില്ല.

ഞാൻ ആക്ടിവിസ്റ്റല്ല – സ്വര ഭാസ്ക്കർ

ഈ മുഖവും അവർ ബോൾഡായി അഭിനയിച്ച കഥാപാത്രങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ പറ്റാത്ത ഒരു തോന്നലാണ് പലപ്പോഴും പ്രേക്ഷകർക്കുള്ളത്. 11 വർഷം മുമ്പ് മാധോലാൽ കീപ് വാക്കിംഗ് എന്ന സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങിയ നടിയാണ് സ്വര ഭാസ്ക്കർ. ഗുജാരിശ്, ലിസൻ അമേയ, രാഞ്ജന, തനു വെഡ്സ് മനു റിട്ടേൺസ്, നിൽ ബട്ടേ സന്നാട്ട, അനാർക്കലി ഓഫ് ആര, വിരേ ദി വെഡിംഗ് ഇങ്ങനെ നിര വധി ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോൾ രസ്ഭരി എന്ന വെബ്സീരീസിലൂടെ മറ്റൊരു ഐഡന്‍റിറ്റി കൂടി സ്വന്തമാക്കി. ഒപ്പം തന്നെ അവരുടെ മറയില്ലാത്ത അഭിപ്രായ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ഒടിടി പ്ലാറ്റ്ഫോമായ ഇറോസ് നൗവിൽ പ്രക്ഷേപണം ചെയ്യുന്ന മനുഷ്യക്കടത്തും ദേഹ വ്യാപാരവും സംബന്ധിച്ച പുതിയ വെബ്സീരിസാണ് ഇപ്പോൾ ഹോട്ട് ചർച്ചാ വിഷയം. ഇതിൽ പോലീസ് ഓഫീസറുടെ വേഷമാണ് സ്വര കൈകാര്യം ചെയ്യുന്നത്. സ്വരയുടെ പുതിയ വിശേഷങ്ങൾ കേൾക്കാം.

ലോക്ക്ഡൗൺ കാലം എങ്ങനെ ചെലവഴിച്ചു?

ലോക്ക്ഡൗൺ വേളയിൽ എല്ലാവരും തടവിലായതു പോലെയായിരുന്നുവല്ലോ. പക്ഷേ ആ സമയം ഞാൻ ഭംഗിയായി വിനിയോഗിച്ചു. ആദ്യത്തെ രണ്ടുമാസം മുംബൈയിൽ തനിച്ചായിരുന്നു താമസം. അവിടെ ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഞാൻ ഒരു നായയെ വാങ്ങി. അതിനാൽ ആദ്യത്തെ രണ്ടുമാസം ഞാൻ ഈ നായ്ക്കുട്ടിയെ പരിപാലിക്കാനും മറ്റുമായി സമയം ചെലവഴിച്ചു. എന്‍റെ അച്‌ഛനമ്മമാർ ആ സമയത്ത് ഡൽഹിയിലാണ്. മാത്രമല്ല അമ്മയ്ക്ക് കഴുത്തിൽ ഒരു മുറിവുണ്ടായിരുന്നു. എന്തായാലും മെയ് മാസത്തിൽ ഞാൻ കാറോടിച്ച് മുംബൈയിൽ നിന്ന് ഡൽഹി വരെ പോയി. ആ വേളയിൽ മറ്റ് ഗതാഗത സംവിധാനം ഒന്നുമില്ലായിരുന്നു. ഡൽഹിയിലെത്തിയ ശേഷം കുറച്ചു ദിനങ്ങൾ വോളണ്ടിയർ വർക്ക് ചെയ്‌തു. തുടർന്ന് വെബ്സീരീസ് രസ്ഭരിയുടെ പ്രമോഷൻ സ്റ്റാർട്ട് ചെയ്‌തു. മറ്റൊരു വെബ്സീരീസ് ഫ്ളാഷിന്‍റെ ഡബിംഗ് ഡൽഹിയിൽ വച്ച് ചെയ്‌തു. അതും ഒടിടി പ്ലാറ്റ്ഫോം ഈറോസ് നൗവിൽ പ്രസാരണം ചെയ്യുന്നുണ്ട്. ഭാഗ് ബന്നി ഭാഗ് എന്ന വെബ്സീരീസും ഇറങ്ങാൻ സജ്ജമായി. ഒരു പുസ്തകം “ഫോർവേഡ്” എഴുതി.

വെബ്സീരീസ് ഫ്ളാഷിന്‍റെ ഓഫർ ലഭിച്ചപ്പോൾ, താങ്കളെ ആകർഷിച്ച ഘടകം എന്തായിരുന്നു?

അതിന്‍റെ സബ്ജക്ട് തന്നെ. മനുഷ്യനെ വാങ്ങുന്നതും വിൽക്കുന്നതുമാണ് വിഷയം. ദേഹക്കച്ചവടവും വുമൺ ട്രാഫിക്കിംഗുമാണ് ഇതിൽ പറയുന്നത്. ഇന്ന് ലോകം മുഴുവനും പടർന്നു കിടക്കുന്ന ഒരു അപ്രിയ സത്യമാണിത്. 21-ാം നൂറ്റാണ്ടിലും ഇങ്ങനെ മനുഷ്യരെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു എന്നത് ലജ്ജാകരമാണ്. ഈ വെബ്സീരീസിൽ ഹ്യൂമൻ ട്രാഫിക്കിംഗ് റാക്കറ്റിനു പിന്നാലെ അന്വേഷണം നടത്തുന്ന എസിപി രാധാ നോട്ടിയാൽ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്.

കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകൾ? 

പോലീസുകാരുമായി സംസാരിച്ച് അവരുടെ രീതികൾ മനസിലാക്കി. സാധാരണ കോൺസ്റ്റബിൾമാർ ആണും പെണ്ണും അടക്കം പലരോടും സംസാരിച്ചു. ഐഎഎസ് ഓഫീസർമാരുമായും കൂടിക്കാഴ്ച നടത്തി. മനുഷ്യക്കടത്തു സംബന്ധിച്ച് അവരുടെ അനുഭവങ്ങളും പ്രതികരണങ്ങളും അറിയാൻ ശ്രമിച്ചു. ഭൂരിഭാഗം പോലീസ് ഉദ്യോഗസ്‌ഥരും മനുഷ്യക്കടത്തുകാരെ രാക്ഷസന്മാരായിട്ടാണ് കാണുന്നത്. മാത്രമല്ല, വളരെ കഷ്ടപ്പെട്ട് പ്രതികളെ പിടി കൂടിയാൽ തന്നെയും ഉന്നതങ്ങളിൽ പിടിപാടുള്ള പ്രതികൾ വളരെ എളുപ്പം പുറത്തു വരുന്നത്, സത്യസന്ധരായ പോലീസ് ഉദ്യോഗസ്‌ഥർക്ക് വലിയ നിരാശ ഉണ്ടാക്കുന്നു. ചില സാമൂഹ്യ പ്രവർത്തകരുമായും ഇക്കാര്യത്തെകുറിച്ച് ചോദിച്ചറിഞ്ഞു. മനുഷ്യക്കടത്തിന് ഇരകളായ സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തുന്നതിന് തടസം നിൽക്കുന്നതും ചില പോലീസ് ബന്ധങ്ങളാണെന്നത് സത്യമാണ്. മനുഷ്യക്കടത്തിന് പോലീസിന്‍റെ പിന്തുണയും ലഭിക്കുന്നു എന്ന പരാതിയാണ് സാമൂഹ്യപ്രവർത്തകർക്കുള്ളത്.

വുമൺ ട്രാഫിക്കിനെ കുറിച്ചുള്ള സിനിമയാണ് മർദാനി 2. ഇതിൽ റാണി മുഖർജിയ്ക്ക് പോലീസ് ഓഫീസർ റോളാണ്. രണ്ടു മണിക്കൂറിൽ ഒരു സിനിമയിൽ കാര്യമായിട്ടൊന്നും പറയാനാകില്ല. എന്നാൽ വെബ്സീരീസ് കുറച്ചു കൂടി വലിയ പ്ലാറ്റ്ഫോമാണല്ലോ?

 അതെ, തീർച്ചയായും. റാണിമുഖർജി ചെയ്ത ആ കഥാപാത്രവുമായി എന്നെ താരതമ്യം ചെയ്യല്ലേ, അവർ എത്രയോ വലിയ കലാകാരിയാണ്. രണ്ടു മണിക്കൂറിൽ ഒരു കഥ പറയുമ്പോൾ അത് ഒരു ത്രെഡിൽ കൂടുതൽ ഫോക്കസ്ഡ് ആണ്. ഒരു സംഭവത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെടുള്ള കഥയാണ് മർദാനി 2. ഏഴ് മണിക്കൂറുള്ള വെബ്സീരിസാണ് ഫ്ളാഷ്. ഇതിൽ മൂന്നു കഥകൾ അഥവാ സംഭവങ്ങളാണ്. ഇതിൽ മൊത്തമായൊരു പശ്ചാത്തലം പ്രേക്ഷകർക്ക് ലഭിക്കുന്നു. പെൺകുട്ടികളെ മുംബൈയിൽ നിന്ന് കൊൽക്കൊത്തയിലേക്ക് കടത്തുന്നത് ട്രക്കുകളിലാണ്. ട്രക്ക് വഴിയിലെവിടെയും നിർത്തില്ല. അപ്പോൾ ഒരു പെൺകുട്ടിക്ക് ടോയ്ലറ്റിൽ പോകണമെന്നു തോന്നിയാൽ എന്തു ചെയ്യും? ഇതിൽ ഒരു ദൃശ്യമുണ്ട്. യാത്ര തുടങ്ങുന്നതിനു മുമ്പ് പെൺകുട്ടിയെ ഡയപ്പർ ധരിപ്പിക്കുന്നു. ഈ സീൻ കാണുമ്പോൾ നമുക്ക് നെഞ്ചിടിപ്പ് കൂടും. ഇങ്ങനെ വളരെ സ്പെസിഫിക്കായ നിരവധി കാര്യങ്ങൾ കാമറ കാണിക്കുന്നുണ്ട്.

മനുഷ്യക്കടത്ത് തടയാൻ എന്താണ് ചെയ്യാൻ കഴിയുക?

നോക്കൂ, ഈ പ്രശ്നം അത്ര വേഗമൊന്നും അവസാനിപ്പിക്കാൻ സാധ്യമല്ല. ഈ ലോകത്ത് പാപത്തിന് അന്തമുണ്ടോ? അതുപോലെയാണ് മനുഷ്യക്കടത്തും. എങ്കിലും ഓരോരുത്തരും തങ്ങളുടെ കർത്തവ്യം സത്യസന്ധമായി നിർവഹിച്ചാൽ കുറെയൊക്കെ നിയന്ത്രിക്കാൻ കഴിയും. പോലീസ്, റസ്ക്യൂ ഹോം നടത്തുന്നവർ, സർക്കാർ ഉദ്യോഗസ്‌ഥർ, ഷെൽട്ടർ ഹോമുകൾ ഇങ്ങനെ ഓരോരുത്തരും അവരവരുടെ കർമ്മം സത്യസന്ധമായി എന്നു ചെയ്യുന്നുവോ അന്ന് ഈ പ്രശ്നം പരിഹരിക്കപ്പെടും.

സെൻസർഷിപ്പിനെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? വെബ്സീരിസിന്‍റെ അനുഭവം എന്തായിരുന്നു?

ഡിജിറ്റലിൽ സെൻസർഷിപ്പിന് എതിരാണ് ഞാൻ. ഒടിടിയിൽ കൂടുതൽ സ്വാതന്ത്യ്രമുണ്ട്. ബോക്സ് ഓഫീസ് സമ്മർദ്ദങ്ങളുമില്ല. സ്വാതന്ത്യ്രമുള്ളതിനാൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഉഗ്രൻ കഥകൾ യഥേഷ്ടം വരുന്നു. മനുഷ്യക്കടത്തിനെക്കുറിച്ച് ഒരു സിനിമ സത്യസന്ധമായി ചെയ്യാൻ ഇന്ന് നിർവാഹമില്ല. എന്നാൽ ഡിജിറ്റലിൽ അതിനു സാധിക്കും.

താങ്കളുടെ എല്ലാ കഥാപാത്രങ്ങളും ബോൾഡ് ആണല്ലോ. അതേക്കുറിച്ച് എന്താണ് പറയുന്നത്?

ഇത്തരം കഥയോ കഥാപാത്രമോ ഒന്നും ഞാനായിട്ട് തീരുമാനിച്ചതല്ല. എനിക്ക് ഓഫർ ലഭിച്ച കഥാപാത്രങ്ങൾ ഇതൊക്കെയാണ്. പ്രേക്ഷകർ സ്വീകരിക്കുമെന്ന് തോന്നുന്ന ഏതു കഥാപാത്രവും കഥയും ചെയ്യാൻ ഞാൻ തയ്യാറാണ്. എന്‍റെ താൽപര്യത്തേക്കാൾ ഞാൻ അതിലാണ് പ്രാധാന്യം നൽകുന്നത്. അപ്പോഴാണ് കലാകാരി എന്ന നിലയിൽ ഞാൻ വളരുന്നത്. അങ്ങനെയാണ് ശാക്തീകരണം സംഭവിക്കുന്നത്

ബോളിവുഡിൽ സ്ത്രീ ശാക്തീകരണം സാധ്യമാണോ?

തീർച്ചയായും, ബോളിവുഡ് സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയാണ്. സമൂഹത്തിൽ സ്ത്രീ നേരിടുന്നതെല്ലാം ഇവിടെയും സംഭവിക്കുന്നുണ്ട്. സമൂഹത്തിൽ സ്ത്രീ എത്ര ഉന്നതിയിലെത്തിയിട്ടുണ്ടോ അത്രയും ഉന്നതി സിനിമയിലും ഉണ്ട്.

സുഹൃത്തുക്കൾക്കായി രാഷ്ട്രീയ പ്രചരണത്തിനിറങ്ങിയിരുന്നല്ലോ. അത് നിങ്ങളുടെ കരിയറിൽ പ്രതിഫലിച്ചിട്ടുണ്ടോ?

വളരെയധികം പ്രതിഫലിച്ചിരുന്നു. അങ്ങനെയൊന്നും ഉണ്ടാകില്ല എന്നായിരുന്നു ആദ്യം കരുതിയത്. പക്ഷേ അതിന്‍റെ പ്രഭാവം തീർച്ചയായും ഉണ്ടായിട്ടുണ്ട്. എന്‍റെ ഇമേജ് കലാകാരിക്കപ്പുറം ഒരു ആക്ടിവിസ്റ്റിന്‍റേതായി മാറിയെന്ന് പലരും പറഞ്ഞു. പക്ഷേ ഞാൻ രാഷ്ട്രീയം ഇഷ്ടപ്പെടുന്നില്ല. എന്തായാലും ഇപ്പോൾ ആ രംഗത്തേക്ക് ഇല്ല.

 

വർക്ക് ഫ്രം ഹോം ചെയുമ്പോൾ

ഇപ്പോഴത്തെ സാഹചര്യത്തിൽ ലോകമെമ്പാടും ഒരു പുതിയ വർക്കിംഗ് സംസ്കാരം രൂപപ്പെട്ടു കഴിഞ്ഞു. ലോക്ക് ഡൗൺ കാലത്തെ ഐസൊലേഷൻ പീരിയഡിലെ ഈ ശൈലിക്ക് വളരെ പ്രാധാന്യം ഉണ്ട്. പക്ഷെ വീട്ടിലിരുന്നു ജോലി ചെയുമ്പോൾ ജീവനക്കാരും കമ്പനികളും ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങള്‍.

1) ആദ്യമായിട്ടായിരിക്കും പലരും ഇങ്ങനെ ജോലി ചെയുന്നത്. അതിനാൽ ഏറ്റവും പ്രധാനം ഒരു വർക്കിംഗ് പ്ലാൻ ഉണ്ടാക്കുക എന്നതാണ്. ഒപ്പം ഇരു ഭാഗത്തും ഫ്ലെക്സിബിലിറ്റി ആവശ്യമായി വരും.
2) വീട്ടിലാണെങ്കിലും ജോലി ചെയ്യാൻ ഒരു പ്രത്യേക സ്ഥലം ഒരുക്കി വയ്ക്കുക. അവിടെ സാമഗ്രികൾ അടുക്കി പെറുക്കി വയ്ക്കുക. ശ്രദ്ധ മാറ്റുന്ന സാധനങ്ങൾ ഒഴിവാക്കാം.
3) സാധാരണ ഓഫീസിൽ ഉള്ളതിനേക്കാൾ കൂടുതൽ വീഡിയോ കോൺഫെറൻസുകളും ഫോൺകോളുകളും സന്ദേശങ്ങളും വാട്സ്ആപ് ആക്ടിവിറ്റികളും ഉണ്ടാകും. വർക്ക് ലോഡ് തോന്നാൻ ഇത് കാരണമാകാം
4) ഓഫീസ് വർക്ക് ശീലിച്ചവർക്ക് വർക്ക് ഫ്രം ഹോം മാനസിക സമ്മർദ്ദം ഉണ്ടാക്കാൻ ഇടയുണ്ട്. അത് പരിഹരിക്കാൻ കമ്പനികളും വ്യക്തികളും സ്വന്തമായി വഴി കണ്ടെത്തണം.
5) സ്ഥിരമായി ഒരു സമയക്രമം പാലിക്കാം. ബ്രേക്കിനും, മറ്റുള്ളവരുമായി സംസാരിക്കുന്നതിനും അത് വെയ്ക്കാവുന്നതാണ്.
6) വർക്ക് ഫ്രം ഹോം പ്രൊഡക്ടിവ് ആക്കാൻ യോജിച്ച സമയം പുലർക്കാലം തന്നെ ആണെന്ന് അനുഭവസ്ഥർ പറയുണ്ട്.
7) ഫോൺ വിളികളും പേർസണൽ സോഷ്യൽ മീഡിയ ഉപയോഗവും ഉച്ചയ്ക്കുള്ള ഇടവേളകളിൽ ആകാം.
8) വർക്ക് ഫ്രം ഹോം ൽ ഏറ്റവും വലിയ തടസം നമ്മൾ തന്നെ ആണെന്ന് തിരിച്ചറിയുക.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें