ആരോഗ്യത്തോടെ നേരിടാം ആ ദിനങ്ങളെ…

ആർത്തവവുമായി ബന്ധപ്പെട്ട് ശാരീരികവും മാനസ്സികവുമായ പല പ്രശ്നങ്ങൾ പെൺകുട്ടികളിൽ കണ്ടുവരാറുണ്ട്. മാനസിക പിരിമുറുക്കം, അസ്വസ്ഥത, തളർച്ച, ദേഷ്യം തുടങ്ങിയ പല ലക്ഷണങ്ങളും പിഎംഎസ് (പ്രീമെൻസ്ട്രുവൽ സിൻഡ്രോം അല്ലെങ്കിൽ പ്രീമെൻസ്ട്രുവൽ ടെൻഷൻ) ആയി കണ്ടുവരാറുണ്ട്. 95 ശതമാനം സ്ത്രീകൾക്കും പീരിയഡ്സിന് മുന്നോടിയായി ചില അസ്വസ്ഥതകൾ കണ്ടുവരുന്നുണ്ട്. ഇത് ചിലപ്പോൾ ശാരീരികവുമായിരിക്കാം അല്ലെങ്കിൽ മാനസികവുമായിരിക്കാം. ഇത്തരം പ്രശ്നങ്ങൾ 30 വയസ്സിന് ശേഷമായിരിക്കും കൂടുതലും കണ്ടുവരിക.

ശാരീരികവും വൈകാരികവുമായ ഇത്തരം മാറ്റങ്ങൾ ചില സ്ത്രീകളെ സംബന്ധിച്ച് വളരെയേറെ പ്രയാസകരമായിരിക്കും. എന്നാൽ ചില മാസങ്ങളിൽ ഇത്തരം യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകണമെന്നില്ല.

പീരിയഡ്സിന് മുമ്പായി ഉണ്ടാകുന്ന ലക്ഷണങ്ങളുടെ വലിയ നീണ്ട നിര തന്നെയുണ്ട്. ഭൂരിഭാഗം സ്ത്രീകൾക്കും ഇതിൽ പല പ്രശ്നങ്ങളും ഉണ്ടാകാം.

ഗൈനക്കോളജിസ്റ്റ് ഡോ. ദിനേശ് പറയുന്നതിങ്ങനെ, നൈസർഗ്ഗീകമായി സ്ത്രീയുടെ ശാരീരം രക്‌തക്കുറവുമായി പോരാടുന്ന തരത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, പ്രത്യേകിച്ചും അമ്മയാകുന്ന ഘട്ടത്തിലുള്ള സ്ത്രീകൾ. ഈ രക്തക്കുറവിന് പിന്നിൽ വലിയൊരു കാരണമുണ്ട് ആർത്തവം. ഇക്കാരണത്താൽ ജോലി ചെയ്യാനുള്ള ക്ഷമത കുറയും. മാത്രവുമല്ല തളർച്ചയും ക്ഷീണവുമുണ്ടാകും.

രക്‌തക്കുറവ് രോഗപ്രതിരോധത്തെ ബാധിക്കും. ഇക്കാരണം കൊണ്ട് വളരെയെളുപ്പം അവർക്ക് രോഗങ്ങൾ പിടിപ്പെടും. മാസമുറ കാരണം സ്ത്രീകൾക്ക് ഒരു ലിറ്റർ രക്‌തം വരെ കുറയാം. ഒരു വർഷത്തിൽ 3 തവണ രക്‌തദാനം ചെയ്യുന്നതിന് തുല്യമായിരിക്കുമിത്. മാസമുറ കാരണം ഉണ്ടാകുന്ന അയണിന്‍റെ അഭാവം സ്ത്രീയുടെ ഏകാഗ്രതയെയും ബാധിക്കുന്നു.

മാറിടത്തിലുണ്ടാകുന്ന അസ്വസ്ഥതകൾ തുടങ്ങി ഛർദ്ദി, ദേഷ്യം മറ്റ് അസ്വസ്ഥതകൾ തുടങ്ങിയ പിഎംഎസ് ലക്ഷണങ്ങൾ ഉണ്ടാകാം. ഓരോ സ്ത്രീയിലും ഇത് വ്യത്യസ്തമായ തരത്തിലായിരിക്കും. ചില സ്ത്രീകളെ ഇത് അധികമായി ബാധിക്കുമ്പോൾ മറ്റ് ചിലരെ വളരെ സാധാരണമായ രീതിയിലെ ബാധിക്കൂ. ചിലരിൽ മാസമുറ തുടങ്ങി കഴിഞ്ഞ് ശാരീരികാസ്വസ്ഥതകൾ മാറും. എന്നാൽ ചിലരിൽ ഇത്തരം പ്രശ്നങ്ങൾ ദീർഘസമയം നിലനിൽക്കും.

പിഎംഎസ് ഉണ്ടാകുന്നതിനുള്ള ശരിയായ കാരണമെന്താണെന്ന് വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. പാരമ്പര്യം ഒരു വലിയ കാരണമായിരിക്കും. അതായത് വീട്ടിൽ അമ്മയ്ക്കോ, സഹോദരിക്കോ, പിഎംഎസ് ചരിത്രമുണ്ടെങ്കിൽ മകൾക്കും മാസമുറ സമയത്ത് അതേ പ്രശ്നമുണ്ടാകാം. യഥാർത്ഥത്തിൽ സ്ത്രീയുടെ ആർത്തവ പ്രിക്രിയയുമായി ബന്ധപ്പെട്ടുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങളെയാണ് പിഎംഎസ് വിശേഷിപ്പിക്കുന്നത്.

പിഎംഎസ് അനുഭവിക്കുന്ന സ്ത്രീകളിൽ ചിലർ വിഷാദത്തിനും അടിമപ്പെടാറുണ്ട്. പക്ഷേ ഈ വിഷാദം എല്ലാ ലക്ഷണങ്ങളുടേയും കാരണമാകണമെന്നില്ല. മാനസികപിരിമുറുക്കം ചില ലക്ഷണങ്ങളെ ഗുരുതരമാക്കാം. എന്നു വിചാരിച്ച് ഇത് പിഎംഎസിന്‍റെ ഒരെയൊരു കാരണമാകണമെന്നില്ല. വിറ്റാമിനുകളുടെയും ധാതുക്കളുടേയും അഭാവം കാരണമാകാം. അമിതമായ ഉപ്പ് ഉപയോഗിക്കുന്നതും പിഎംഎസിനുള്ള ഒരു കാരണമാണ്.

അമിതമായ ഉപ്പിന്‍റെ ഉപയോഗം ശരീരത്തിൽ ദ്രവ നഷ്ടമുണ്ടാക്കും. ചായ, കാപ്പി, മദ്യം തുടങ്ങിയവ ഉപയോഗിക്കുന്നത് മൂഡിലും ഊർജ്ജത്തിലും താളം തെറ്റിക്കൽ സൃഷ്ടിക്കും അതുകൊണ്ട് അവ കഴിക്കുന്നത് കുറയ്ക്കുകയോ നിർത്തുകയോ ചെയ്യാം. സ്വന്തം ഡയറ്റിൽ നല്ലൊരു മാറ്റം സൃഷ്ടിക്കുകയാണ് വേണ്ടത്.

ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാൽ നല്ലൊരു പരിധി വരെ പിഎംഎസ് ലക്ഷണങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.

കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ കുറയ്ക്കുക. ഇടയ്ക്ക് ഡോക്ടറെ കണ്ട് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ആരായുക. അതിന് പുറമേ, സ്ത്രീ ആരോഗ്യത്തെ സംബന്ധിച്ചുള്ള പ്രസിദ്ധീകരണങ്ങൾ വായിച്ച് വേണ്ട അറിവുകൾ നേടുക.

അമിത വേദന

ആർത്തവ സമയത്തുണ്ടാകുന്ന വേദന സാധാരണമാണ്. ഡിസ്മെനോറിയ എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. ചില സമയത്ത് ഈ വേദന കൂടുതൽ പ്രശ്നമുണ്ടാക്കാം. അതിന് പുറമെ പീരിയഡ്സ് ഉള്ളപ്പോൾ വേദനയും ഛർദ്ദി പോലെയുള്ള പ്രശ്നവുമുണ്ടാകാം. ചിലപ്പോൾ അസഹനീയമായ വേദന മൂലം കോളേജിലോ ഓഫീസിലോ പോകാൻ കഴിയാതെ വരുന്ന സാഹചര്യവും ഉണ്ടാകും. മണിക്കൂറുകളോളമോ ദിവസങ്ങളോ ഇത്തരത്തിൽ വേദന തുടരാം. ആർത്തവം കഴിയുന്നതോടെ വേദനയും പതിയെ കുറയും. വേദന ഏതെങ്കിലും അസുഖമോ ഡിസോഡർ മൂലമോ ആണെങ്കിൽ അതിനെ സെക്കന്‍ററി ഡിസ്മെനോറിയയെന്നാണ് പറയുക.

സെക്കന്‍ററി ഡിസ്മെനോറിയ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. ഉദാ: എൻഡോമെട്രിയോസിസ്, യൂട്ടറൈയിൻ ഫൈബ്രോയിഡ്സ്, സെക്ഷ്വലി ട്രാൻമിറ്റഡ് ഡിസീസ് എന്നിങ്ങനെ. എൻഡ്രോമെട്രിയോസിസ് പ്രശ്നം പല കുടുംബങ്ങളിലും കണ്ടുവരാറുണ്ട് എന്നാണ് ന്യൂഡൽഹി ഇന്ദിരാ ഐവിഎഫ് ഹോസ്പിറ്റലിലെ ഐവിഎഫ് എക്സ്പെർട്ട് ഡോ. നതാഷാ ഗുപ്ത പറയുന്നത്.

അമ്മയ്ക്ക് ഈ രോഗമുണ്ടെങ്കിൽ പെണ്മക്കളിലും 8 ശതമാനം ഇത് വരാനുള്ള സാധ്യതയുണ്ട്. അടുത്ത സഹോദരിമാരാണെങ്കിൽ 6 ശതമാനം വരെ ഇതുണ്ടാകാനുള്ള സാധ്യതയുണ്ട്. സഹോദരി സഹോദരന്മാരുടെ പെണ്മക്കൾക്കിടയിൽ 7 ശതമാനം ആണ് സാധ്യത. എൻഡോമെട്രിയോസിസ് ഉള്ള 30-40 പേർക്ക് വന്ധ്യത പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പഠനങ്ങൾ പറയുന്നു.

ലക്ഷണങ്ങൾ

എൻഡോമെട്രിയോസിസിസ് രോഗികളിൽ ഒരാൾക്കുള്ള ലക്ഷണങ്ങൾ മറ്റൊരാളിൽ കാണണമെന്നില്ല. അടിവയറ്റിലുണ്ടാകുന്ന വേദനയാണ് പൊതുവേ എല്ലാവരിലും കണ്ടുവരുന്ന അസ്വസ്ഥത. ആർത്തവ സമയത്താണ് അടിവയറ്റിൽ വേദനയുണ്ടാവുക. മാത്രവുമല്ല ചിലപ്പോൾ വേദന ആർത്തവത്തിന് മുമ്പോ ശേഷമോ ഉണ്ടാകാമെന്നതാണ്. ചില സ്ത്രീകളിലാകട്ടെ, ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന അവസരത്തിലോ അതിനു ശേഷമോ വേദനയുണ്ടാവുന്നു. അതുമല്ലെങ്കിൽ കുടലിൽ ചലനങ്ങൾ അനുഭവപ്പെടുകയോ യൂറിൻ റിലീസ് ചെയ്യുമ്പോൾ, മലശോധനാ വേളയിലോ വേദനയുണ്ടാകാം.

പ്രതീക്ഷ

ഇൻവിട്രോ ഫർട്ടിലൈസേഷൻ (ഐവിഎഫ്) പ്രക്രിയ ഇത്തരം കേസുകളിൽ കൂടുതൽ ഗുണകരമായിട്ടുണ്ടെന്ന് ഡോ.നതാഷാ ഗുപ്ത പറയുന്നു. പ്രത്യേകിച്ചും എൻഡോമെട്രിയോസിസ് മൂലം വന്ധ്യത പ്രശ്നമുണ്ടാകുന്നവർക്ക്.

മുൻകരുതൽ

വർഷത്തിൽ ഒരു സ്ത്രീയ്ക്ക് ഏകദേശം 22 ശതമാനം രക്‌തമാണ് നഷ്ടപ്പെടുന്നത്. ഈ സാഹചര്യത്തിൽ സ്ത്രീകൾ രക്‌തം ഉണ്ടാകാനുള്ള ഭക്ഷ്യവസ്‌തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ അത്തരക്കാർക്ക് അനീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. ഇന്ത്യയിൽ ഭൂരിഭാഗം സ്ത്രീകളിലും വിളർച്ചയുണ്ടാകുന്നുവെന്നത് ഗുരുതരമായ കാര്യമാണ്.

ഒരു സാധാരണ ഇന്ത്യൻ വെജിറ്റേറിയൻ ഭക്ഷണത്തിൽ രക്‌തമുണ്ടാകാനുള്ള ആവശ്യമായ പോഷകങ്ങൾ ഉണ്ടാകണമെന്നില്ല എന്നാണ് ന്യൂഡൽഹി സരോജ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോ. നിധി ധവൻ പറയുന്നത്. പകുതി കപ്പ് അരിയിൽ 0.5 മി.ഗ്രാം അയൺ മാത്രമേ ഉണ്ടാകൂ. എന്നാൽ ഒരു കപ്പ് പാലിൽ നിന്നും 0.1 ഗ്രാം അയൺ ലഭ്യമാകും. മാസമുറയുള്ള ഒരു സ്ത്രീയ്ക്ക് ദിവസവും 28 മി.ഗ്രാം അയൺ ആവശ്യമായി വരും.

ശരീരത്തിൽ നിന്നും അയണിനെ ആഗീരണം ചെയ്യുന്നത് തടയുന്ന ചില പദാർത്ഥങ്ങളുണ്ട്. ഉദാ: ഫൈറ്റേറ്റ്. ആട്ടയിലും മറ്റ് ധാന്യങ്ങളിലും ഇത് കണ്ടു വരുന്നുണ്ട്. അല്ലെങ്കിൽ കാപ്പി, ചായ, വാഴപ്പഴം എന്നിവയിൽ കണ്ട് വരുന്ന കഫീൻ എന്ന വസ്തുവും അയണിന്‍റെ സ്വാംശീകരണത്തെ തടയുന്നു.

പിഎംഎസിനെ നേരിടാൻ വിറ്റാമിൻ ബി 6 ഫലവത്താണ്. വിഷാദം, തളർച്ച, ശരീരത്തിൽ ദീർഘസമയം വെള്ളം കെട്ടികിടന്നുള്ള നീർവീക്കം, മാറിടത്തിലുണ്ടാകുന്ന അസ്വസ്ഥത, വിരലുകളിലും മുഖത്തുമുണ്ടാകുന്ന നീര് എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നു.

ഉപ്പിന്‍റെ അളവ് കുറയ്ക്കുക വഴി നീർവീക്കം കുറയും. വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക വഴി സ്തനങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്നും ആശ്വാസം ലഭിക്കും. മാസമുറ സമയത്തുണ്ടാകുന്ന പിരിമുറുക്കം കുറയ്ക്കാൻ കാത്സ്യം ഫലവത്താണ്. ജീവിതശൈലിയിൽ മാറ്റമുണ്ടാക്കി ഇത്തരം പ്രശ്നങ്ങളിൽ നിന്ന് തടിയൂരാം.

പതിവായി പരിശോധന

ഡോക്ടറെ കണ്ട് വേണ്ട പരിശോധനകൾ നടത്തുകയെന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. രക്ത പരിശോധനയിലൂടെ ഹീമോഗ്ലോബിൻ ലെവൽ അറിയുവാൻ സാധിക്കും. ഹീമോഗ്ലോബിൻ നില താഴുന്നത് വിളർച്ചയുണ്ടാക്കും. അനിമീയ (വിളർച്ച) അസാധാരണമായ സ്‌ഥിതി വിശേഷമാണ്. രക്‌തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്നതാണ് അനീമിയ്ക്ക് കാരണം. അതുകൊണ്ട് കൃത്യമായ പരിശോധനയിലൂടെ വിളർച്ചക്കുറവ് കണ്ടെത്തി പരിഹരിക്കാം.

അയൺ ധാരാളമായി അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിക്കുക മാത്രമല്ല അവ കൂടുതൽ ആഗീരണം ചെയ്യപ്പെടാൻ വിറ്റാമിൻ സി, ബി-12 അടങ്ങിയ ഭക്ഷ്യവസ്‌തുകൾ വേണ്ടയളവിൽ ഡയറ്റിൽ ഉൾപ്പെടുത്തണം. ഒപ്പം അയൺ ടാബ്‍ലെറ്റും കഴിക്കാം.

ചിന്നാറിന്റെ ആത്മാവിലേക്ക്

മല യാത്രകൾ വെറുതെ കാഴ്ചകൾ കാണാനാണ്. ചിലത് നമുക്ക് വിശ്രമിക്കാനാണ്. പ ക്ഷേ മറ്റ് ചില യാത്രകൾ നമ്മളെ തന്നെ മാറ്റാനാണ്. അത് പല തരത്തിലുള്ള മാറ്റം ആകാം.ചിലപ്പോൾ അത് എനിക്ക് സംഭവിച്ചപോലെ ഒരു വനയാത്ര കൊണ്ടുണ്ടായ മാറ്റം ആകാം. കാടിനെയും വന്യജീവികളെയും കൂടുതൽ ബഹുമാനിക്കാൻ ഉള്ള ചിന്ത നൽകിയ മാറ്റം ആകാം. പറഞ്ഞുവരുന്നത് ചിന്നാർ വന്യജീവി സങ്കേതത്തിലേക്ക് നടത്തിയ ഒരു യാത്രയെക്കുറിച്ചാണ്.

കേരളത്തിലെ ഓരോ കാടുകളും ഒന്നോടൊന്ന് വ്യത്യസ്തമാണ്. മരങ്ങൾ, കാടിന്‍റെ വലുപ്പം, അന്തരീക്ഷം എല്ലാം വ്യത്യസ്തമായിരിക്കും. എങ്കിലും എന്തൊക്കെയോ സമാനതകൾ ഒറ്റനോട്ടത്തിൽ നമുക്ക് തോന്നിയേക്കാം. എന്നാൽ എല്ലാ കാടുകളിൽ നിന്നും തികച്ചും വ്യത്യസ്ത‌മായൊരു വനലോകമാണ് ചിന്നാർ വന്യജീവി സങ്കേതം അവിടെ കാത്തു വെയ്ക്കുന്ന നിമിഷം ഒന്നു കൊണ്ടുതന്നെ നമുക്ക് അത് മനസ്സിലാകും.

മാത്രമല്ല, ജീവിതത്തിന്‍റെ യാഥാർത്ഥ കഠിനതയും ശാന്തതയും ഒരുമിച്ച് അനുഭവിക്കാവുന്നൊരു വന്യഭൂമി കൂടിയാണ്. കേരളത്തിലെ അപൂർവ വനലോകം ഉൾപ്പെട്ടതാണ് ചിന്നാർ വന്യജീവി സങ്കേതം. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയോട് ചേർന്നാണ് ഇത് സ്‌ഥിതി ചെയ്യുന്നത്. കരിമുട്ടി ചെക്ക് പോസ്‌റ്റ് മുതൽ ചിന്നാർ ചെക്ക് പോസ്‌റ്റ് വരെയാണ് ചിന്നാർ വൈൽഡ് ലൈഫ് സാങ്‌ച്വറി. ചിന്നാർ ഏകദേശം 90 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന വനമേഖലയാണ്. കേരളത്തിലെ സാധാരണ മഴക്കാടുകളിൽ നിന്ന് വ്യത്യസ്ത‌മായി ഇവിടെ വരണ്ട കാലാവസ്‌ഥ അനുഭവപ്പെടുന്നു.

മുൾച്ചെടികൾ നിറഞ്ഞ കാടുകളും പാറകളും കല്ലുകളും ചേർന്ന ഭൂപ്രദേശം… ചെറു കുന്നുകളും താഴ്‌വരകളും, അരുവികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കാട്… താരതമ്യേന ശാന്തരായ മൃഗങ്ങൾ. കാടിനേയും അതിലെ ജൈവവ്യവസ്‌ഥയേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വനവാസികൾ… ഇതൊക്കെയാണ് ചിന്നാറിന്‍റെ മുഖ്യ സവിശേഷതകൾ.

ശാസ്ത്രീയമായി പറഞ്ഞാൽ ചിന്നാർ ഒരു ഡ്രൈ ഡെസിഡ്യൂയസ് ഫോറസ്റ്റ് ഇക്കോസിസ്റ്റം ആണ്. കേരളത്തിൽ അപൂർവമായി കാണുന്നൊരു വനഘടന. എന്നാൽ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത് ജീവന്‍റെ അതിശക്തമായ താളമാണ്. മൂന്നാറിൽ നിന്ന് മറയൂർ വഴി തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ചിന്നാർ ചെക്ക് പോസ്റ്റ‌ിലേയ്ക്ക് എത്തുന്നതിനുമുൻപേ തന്നെ ഫോണി ലെ സിഗ്നൽ പൂർണ്ണമായി അപ്രത്യക്ഷമായി. ഇന്‍റർനെറ്റ് മാത്രമല്ല മൊത്തം ഫോൺ “നോ സർവീസ്” എന്ന് കാണിക്കുന്നു. വനം വകുപ്പും എറണാകുളം പ്രസ് ക്ലബ്ബും ചേർന്നൊരുക്കിയ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയ 32 മാധ്യമപ്രവർത്തകർ. പലരും ഔദ്യോഗികമായി തന്നെ വന്നവർ വാർത്ത അയയ്ക്കാനോ എന്തിന് വീട്ടിൽ ഒന്ന് വിളിക്കാനോ നിർവാഹമില്ലാത്തതിനാൽ ആദ്യത്തെ ഒരു മണിക്കൂർ മൊത്തം ആശങ്കയുടേതായി.

തുടക്കത്തിൽ എല്ലാവരും അൽപം അസ്വസ്‌ഥരായി. ഇന്‍റർനെറ്റ് ഇല്ലാത്ത ലോകം നമ്മൾക്ക് അസാധാരണമാണല്ലോ… പക്ഷേ കുറച്ച് സമയത്തിനുശേഷം അത് തന്നെയാണ് ഈ യാത്രയുടെ ഏറ്റവും വലിയ സവിശേഷതയായി മാറിയത്‌. ഫോണുകൾ ക്യാമറകളായി മാറി. കണ്ണുകൾ കാടിലേക്ക് തുറന്നു. കാതുകൾ പ്രകൃതിയുടെ ശബ്ദം കേൾക്കാൻ തുടങ്ങി. ഇന്‍റർനെറ്റ് അപഹരിക്കുമായിരുന്ന ആ മണിക്കൂറുകൾ കൂടി ഞങ്ങൾ കാടിനായി സമർപ്പിച്ചു… കാഴ്‌ചകളിൽ മുഴുകി.

കാട്ടരുവിയിൽ തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിച്ചു. കുരങ്ങന്മാരോട് ചങ്ങാത്തം കൂടി. രണ്ട് ദിവസങ്ങളിലായി നടത്തിയ 15 കിലോമീറ്ററിലധികം വരുന്ന മലകയറ്റവും ട്രക്കിംഗും… കൂടെ വനത്തെക്കുറിച്ചും വന്യമൃഗങ്ങളെക്കുറിച്ചും വിശാലമായ അറിവ് പകർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും കൂടി ആയപ്പോൾ മറ്റൊരു ലോകത്ത് ചെന്ന പ്രതീതി… എന്തുകൊണ്ട് മനുഷ്യരും മൃഗങ്ങളും തമ്മിൽ കലഹിക്കുന്നു. വനനിയമങ്ങൾ എന്തൊക്കെയാണ്, മൂന്നാർ വനമഖലയുടെ സവിശേഷതകൾ തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്‌തു. കാട്ടിലെ ട്രക്കിംഗിനെക്കുറിച്ച് പറയുകയാണെങ്കിൽ വലിയ പാറകളും മുൾച്ചെടികളും വന്യമൃഗങ്ങളും നിറഞ്ഞ കാട്ടിനകത്തുകൂടിയുള്ള യാത്ര സുഖകരമായൊരു നടത്തം ആയിരുന്നില്ല. മുൾക്കാടുകൾ മുറിച്ച്… പാറകളിലൂടെ കയറി ഇറങ്ങി… വരണ്ട താഴ്‌വരകൾ കടന്ന്… പലർക്കും കാലുകൾ വേദനിച്ചു. ശരീരം ക്ഷീണിച്ചു. കൂടെ സൂര്യന്‍റെ താപവും പക്ഷേ ഓരോ കാലടികൾപ്പുറവും പുതിയ കാഴ്‌ചകൾ കാത്തുനിന്നു.

ആ യാത്രയിൽ തന്നെയാണ് വലിയ മുൾക്കാടിനുപിന്നിൽ ഞങ്ങളെ നോക്കി പതുങ്ങി നിന്ന ഒരു കാട്ടാനയേയും കുഞ്ഞിനേയും നേരിൽ കണ്ടത്. തങ്ങളുടെ സാങ്കേതത്തിൽ അതിക്രമിച്ചു കയറിയവരോട് പ്രതിഷേധിച്ചിട്ടോ ഭയന്നിട്ടോ, വാൽ ഇളക്കിയും ചിന്നം വിളിച്ചും അത് ഞങ്ങളെ ഭയപ്പെടുത്തി. എന്നാൽ ശല്യക്കാരല്ല എന്ന് തോന്നിയിട്ടാകാം അടുത്ത നിമിഷം തന്നെ പിന്തിരിഞ്ഞു ഓടിപ്പോയി. കൂടെ ഉണ്ടായിരുന്ന വനം വകുപ്പിന്‍റെ വാച്ചർമാരുടെ മുഖത്തും ഭീതി… ആ നിമിഷം ഹൃദയം പിടഞ്ഞുപോയി. പേടിച്ച് നിശ്ചലമായി നിന്ന ഞങ്ങൾക്കു മുന്നിൽ അത് ആക്രമിക്കാതെ പിന്തിരിഞ്ഞാടിപ്പോയി. അപ്പോൾ മനസ്സിലായി മൃഗങ്ങൾ ക്രൂരമല്ല. അവർ സ്വന്തം ഇടം സംരക്ഷിക്കുകയാണ്.

ചിന്നാർ പോലുള്ള ഇടങ്ങളിൽ മനുഷ്യർ അധികം കടന്നുകയറാത്തതിനാലാകാം മൃഗ-മനുഷ്യ സംഘർഷം കുറവായി അനുഭവപ്പെടുന്നത്. വയനാട് പോലുള്ള സ്‌ഥലങ്ങളിൽ പതിവായി കേൾക്കുന്നത്ര സംഘർഷം ഇവിടെ ഇല്ല. മൃഗങ്ങളുടെ ആവാസ കേന്ദ്രത്തിലേക്ക് അതിക്രമി ച്ചു കയറാതെ അവരെ സ്വസ്‌ഥമായി വിടുന്നതു കൊണ്ടാകാം. കൃഷിയുടെ പേരിൽ കാടുകൾ കയ്യേറാത്തത് കൊണ്ടാകാം. ചിന്നാർ വനമേഖലയിൽ താമസിക്കുന്ന വനവാസികൾക്ക് കാടും കാട്ടിലെ ജന്തുജാലവും കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. കാട് സംരക്ഷിക്കാൻ വനം വകുപ്പ് നടത്തുന്ന പരിശ്രമങ്ങൾക്ക് അവർ എല്ലാവിധ പിന്തുണയും നൽകുകയും ചെയ്യുന്നു. പുറത്തുനിന്ന് നോക്കിയാൽ ചിന്നാർ ശാന്തമായി തോന്നും. പക്ഷേ അതിന്‍റെ അകത്ത് ധാരാളം വന്യമൃഗങ്ങൾ ജീവിക്കുന്നു. കാട്ടാനകൾ, കടുവകൾ, പുലികൾ, മാൻ വർഗങ്ങൾ, കാട്ടുപോത്തുകൾ, കുരങ്ങുകൾ, അപൂർവമായ അണ്ണാനുകൾ, പക്ഷികൾ, പാമ്പുകൾ, ചിത്രശലഭങ്ങൾ. പക്ഷിനിരീക്ഷണത്തിന് പറ്റിയ വനമാണ് ചിന്നാർ. നക്ഷത്ര ആമകൾക്ക് പ്രസിദ്ധമാണിവിടം.

ഇതൊക്കെ ആണെങ്കിലും നമ്മൾ കരുതും കാട്ടിൽ മൃഗങ്ങളുടെ ജീവിതം വളരെ ലളിതമാണ് എന്ന്. എന്നാൽ വളരെ കഷ്ട‌പ്പെട്ടാണ് ഓരോ ജീവിയും അവിടെ കഴിയുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. മാംസഭോജികളായ മൃഗങ്ങൾ ആണെങ്കിൽ പോലും അവർക്ക് ഒരിക്കൽ ഭക്ഷണം കിട്ടാൻ പലതവണ വേട്ടയാടണം. പല ശ്രമങ്ങളും പരാജയമാകും. ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വരും. ശക്തി ചോർന്നു പോകും. പുറമെ നിന്ന് നോക്കുമ്പോൾ കാട് ശാന്തമാണ്. പക്ഷേ അതിനുള്ളിലെ ജീവിതം ഒരു നിരന്തര പോരാട്ടമാണ്. അത് തിരിച്ചറിയുമ്പോൾ വന്യജീവികളോടും കാടിനോടും ഉള്ള ഭയം മാറി ആഴത്തിലുള്ള ബഹുമാനം നമുക്ക് മനസ്സിൽ നിറയുന്നു.

തൂവാനം- കാടിനുള്ളിലെ ജീവന്‍റെ ശബ്ദം

ഈ കഠിനമായ ഭൂപ്രകൃതിയുടെ നടുവിൽ ഒരു അത്ഭുതം പോലെ വിരിയുന്ന കാഴ്ച്‌ചയാണ് തൂവാനം വെള്ളച്ചാട്ടം. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാറിലാണ് വെള്ളച്ചാട്ടത്തിന്‍റെ സ്‌ഥാനം. മറയൂർ- ഉടുമലൈ സംസ്‌ഥാന പാതയിൽനിന്ന് എട്ട് കിലോമീറ്റർ അകലെയാണ് വെള്ളച്ചാട്ടം സ്‌ഥിതി ചെയ്യുന്നത്. ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ രണ്ട് നദികൾ ഒഴുകുന്നുണ്ട്. ചിന്നാറും പാമ്പാറും, ഇരുവരും പശ്ചിമഘട്ട മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. പക്ഷേ ഒഴുകുന്ന ദിശയിൽ ചെറിയ വ്യത്യാസം ഉണ്ട്. ചിന്നാർ മറയൂർ ചിന്നാർ വനമേഖലയിൽ നിന്ന് ആരംഭിച്ച് കിഴക്കോട്ട് ഒഴുകി തമിഴ്‌നാട്ടിലേക്ക് കടന്ന് അമരാവതി നദിയിൽ ചേരുന്നു. പാമ്പാറും ചിന്നാർ പ്രദേശത്തെ മലനിരകളിൽ നിന്ന് ഉത്ഭവിച്ച് വടക്കുകിഴക്ക് ഭാഗത്തേക്ക് ഒഴുകി തമിഴ്‌നാട്ടിലെ നദികളുമായി ചേരുന്നു. തൂവാനം വെള്ളച്ചാട്ടം കാണാൻ പോകുമ്പോൾ ഈ രണ്ടു നദികളേയും കാണാൻ കഴിയും.

വർഷങ്ങളായി ഒഴുകി ഒഴുകി വെള്ളം മിനുസപ്പെടുത്തിയ കൂറ്റൻ കല്ലുകൾ… അവയുടെ മുകളിലൂടെ ശക്തിയായി പതിക്കുന്ന വെള്ളിപോലുള്ള വെള്ളച്ചാട്ടം… പച്ചപ്പിൽ മുങ്ങിയ വെള്ളച്ചാട്ടങ്ങളെപോലെ സുന്ദരമല്ലെങ്കിലും വല്ലാത്തൊരു പരുക്കൻ സൗന്ദര്യം ഉണ്ട് തൂവാനത്തിന്. പ്രകൃതിയുടെ കരുത്ത് നേരിട്ട് പ്രദർശിപ്പിക്കുന്ന സൗന്ദര്യം. അവിടെ നിൽക്കുമ്പോൾ വെള്ളത്തിന്‍റെ മുഴക്കം മനസ്സിലെ എല്ലാ ശബ്ദങ്ങളേയും മായ്ച്ചു കളഞ്ഞു… ചിന്നാറിലെ ജനപ്രിയ ട്രക്കിംഗ് പാതയാണിത്. കാട്ടിനുള്ളിലെ തൂവാനം വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിംഗ് ആണ് ചിന്നാറിന്‍റെ ആത്മാവിലേക്ക് എത്താനുള്ള ഏറ്റവും നല്ല മാർഗം.

ആലംപെട്ടി ചെക്ക് പോസ്‌റ്റിൽ നിന്നാണ് ആ നാലുകിലോമീറ്റർ ട്രെക്കിംഗ് പാത ആരംഭിക്കുന്നത്. ചെക്ക് പോസ്റ്റിൽ നിന്ന് സാധാരണയായി 3 മണിക്കൂർ എടുക്കുന്ന ഗൈഡഡ് പ്രോഗ്രാമാണിത്. തൂവാനം വെള്ളച്ചാട്ടം ദൂരെ നിന്ന് കാണുമ്പോൾ തന്നെ കഠിനമായ വെയിലിൽ നീണ്ട ട്രെക്കിംഗിന്‍റെ എല്ലാ ക്ഷീണവും ഇല്ലാതാകുന്നു. തൂവാനം വെള്ളച്ചാട്ടത്തിലേക്ക് പോകാൻ വനം വകുപ്പിന്‍റെ അനുമതിയും ഗൈഡും നിർബന്ധമാണ്. ഞങ്ങളുടെ ഗൈഡഡ് ട്രക്കിംഗ് അനുഭവം സുരക്ഷിതവും വിജ്‌ഞാനപ്രദവുമായിരുന്നു. തൂവാനത്തേക്കുള്ള ട്രക്കിംഗിൽ വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞ ഭാഗത്തുകൂടിയുള്ള യാത്ര വളരെ അപകടം പിടിച്ചതായിരുന്നു. പലരുടേയും കാലുകൾ വഴുതി. നിറയെ വെള്ളമില്ലെങ്കിലും അവിടവിടെയുള്ള ആഴമേറിയ നീർച്ചാലുകളും ചവിട്ടിയാൽ തെന്നുന്ന ഉരുളങ്കല്ലുകളും അൽപം ഭീതി ജനിപ്പിച്ചു. എന്നാൽ കൂടെ ഉണ്ടായിരുന്ന വാച്ചർ ചന്ദ്രനും മറ്റു സുഹൃത്തുക്കളും പലപ്പോഴും ഞങ്ങളെ വീഴാതെ കാത്തു…

ഈ യാത്രയിൽ ഏറ്റവും ആശ്വാസമായി തോന്നിയത് അട്ട ശല്യം ഒട്ടുമേ ഉണ്ടായില്ല എന്നതാണ്. മറ്റ് കാടുകളെ അപേക്ഷിച്ച് ഇവിടെ അട്ടകൾ കുറവാണ്. ചിന്നാർ കാട്ടിൽ പല പോയിന്‍റുകളിലേക്ക് ട്രക്കിംഗ് സൗകര്യമുണ്ട്. ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റുകൾ ലഭിക്കും. ട്രെക്കിംഗിലൂടനീളം ഗൈഡ് അനുഗമിക്കും. രണ്ട് മണിക്കൂർ മുതൽ ട്രെക്കിംഗ് തിരഞ്ഞെടുക്കാം. വനംവകുപ്പ് വിവിധ തരത്തിലുള്ള താമസ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി വിളിച്ചു ചോദിച്ചു പോയാൽ നല്ലൊരു വനയാത്ര ആസ്വദിക്കാം. കാടിന്‍റെ സ്വഭാവവുമായി ചേർന്ന് നടത്തിയ ഈ യാത്ര വനവുമായി ഞങ്ങൾക്ക് ആഴത്തിലുള്ള ബന്ധം നൽകി. വാച്ച് ടവർ കാടിന്‍റെയും ചുറ്റുമുള്ള കുന്നുകളുടേയും വിശാലമായ കാഴ്‌ച നൽകി.

ഓർമിക്കേണ്ട കാര്യം ഇവിടത്തെ സൗകര്യങ്ങൾ അടിസ്ഥാനപരമാണ്. ആഡംബരം പ്രതീക്ഷിക്കരുത്. പ്രകൃതിയെ അതിന്‍റെ അസംസ്കൃത രൂപത്തിൽ അനുഭവിക്കുക എന്നതാണ് പ്രധാനം. സമീപത്തുള്ള ഭക്ഷണ, താമസ ഓപ്ഷനുകൾ പരിമിതമാണ്. അതിനാൽ അതിനനുസരിച്ച് ആസുത്രണം ചെയ്യുക. മൊത്തത്തിൽ പ്രകൃതി സ്നേഹികൾക്കും തിരക്കേറിയ ജീവിതത്തിൽ നിന്ന് ഒരു ഇടവേള ആഗ്രഹിക്കുന്ന ഏതൊരാൾക്കും ചിന്നാർ വന്യജീവിസങ്കേതം തികച്ചും അനുയോജ്യമാണ്.

സംരക്ഷണത്തിന്‍റെ കരുത്ത്

ഇനി ഒരു പ്രധാന കാര്യം കൂടി ഓർമ്മിപ്പിക്കട്ടെ. ചിന്നാർ ഇന്നും ഇതിന്‍റെ സ്വാഭാവികമായ വനമേഖലയായി നിലനിൽക്കുന്നത് വനംവകുപ്പിന്‍റെ കർശനമായ സംരക്ഷണ പ്രവർത്തനങ്ങൾ കൊണ്ടാണ്. നിയന്ത്രിത ട്രെക്കിംഗ്, ഗൈഡുകളുടെ നിർബദ്ധിത സാന്നിധ്യം അനധികൃത പ്രവേശനത്തിൻ കർശന നിയന്ത്രണം തുടർച്ചയായ വന്യജീവി നിരീക്ഷണം ഇവയെല്ലാം കൊണ്ടാണ് കാട് ഇപ്പോഴും ആത്മാവ് കാത്തുസൂക്ഷിക്കുന്നത്. ഒപ്പം ആദിവാസി സമൂഹത്തിന്‍റെ ശക്തമായ പിന്തുണയും കൂടി ഉണ്ട്. കാട് എന്നാൽ വന്യജീവികളെ ഭയന്ന് അകന്നുമാറി നിൽക്കേണ്ട ഒരിടമല്ല. ഈ ഭൂമിയുടെ സന്തുലിതാവസ്‌ഥ നിലനിർത്താൻ വനങ്ങളും വന്യജീവികളും മനുഷ്യരും വേണം… സഹവർത്തിത്തതോടെ പുലരണം.

അതേ… ചിന്നാർ ഒരു യാത്രയായിരുന്നില്ല. ഒരു തിരിച്ചറിവായിരുന്നു.

എങ്ങനെ എത്താം

റോഡ് മാർഗം- മൂന്നാർ- മറയൂർ- ചിന്നാർ

തമിഴ്‌നാട് ഉദുമൽപേട്ട് വഴിയും എത്താം. ചിന്നാർ നിന്നു ഉദുമൽപ്പേട്ടിലേക്ക് 30 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. പഴനിയിലേക്ക് 55 കിലോമീറ്ററും.

കുളിർകാറ്റ്

അരുൺ അസ്വസ്ഥ‌മായ മനസ്സോടുകൂടി മുറിയിൽ കൂടി അങ്ങോട്ടും, ഇങ്ങോട്ടും നടന്നു. കുറച്ചു മാസങ്ങളായി മനസ്സമാധാനം പോയിട്ട്. ബന്ധുക്കളുടേയും നാട്ടുകാരുടേയും മുന്നിൽ താനിപ്പോൾ പെണ്ണുപിടിയനാണ്. എന്നാൽ ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷേ ഈ ജന്മത്തിൽ ഇങ്ങനെ അനുഭവിക്കാൻ ആയിരിക്കും വിധി.

ഒരു വർഷം മുമ്പ് ഫേസ്ബുക്കിലൂടെ ആണ് വിജിയെ പരിചയപ്പെടുന്നത്. അവളുടെ ഫേസ്ബുക്ക് പോസ്‌റ്റുകളും മെസ്സേജുകളും തന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് അവൾ നേരിട്ട് കാണണമെന്ന് പറഞ്ഞപ്പോൾ കാണാൻ പോയത്. അന്ന് ഒരുപാട് സംസാരിച്ചു മനസ്സിന് വല്ലാത്ത സന്തോഷം തോന്നി. നല്ലൊരു സുഹൃത്തിനെ കിട്ടിയല്ലോ… എന്തൊരു പക്വതയാണ് അവൾക്ക് പിന്നീടങ്ങോട്ടു എല്ലാ ദിവസങ്ങളും വിശേഷങ്ങൾ ചോദിച്ച് മെസ്സേജ് അയക്കുമായിരുന്നു. അങ്ങനെ മാസങ്ങൾ കടന്നുപോയി…

ഒരു ദിവസം അമ്മയ്ക്ക് പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണമെന്ന് പറഞ്ഞ് അവൾ വിളിച്ചു. രണ്ടുലക്ഷം രൂപ വേണം അരുണിനൊന്നു സഹായിക്കാൻ പറ്റുമോ? രണ്ടാഴ്ച്‌ച കഴിഞ്ഞേ പൈസ കിട്ടുള്ളു അപ്പോൾ തിരിച്ചു തരാം എന്ന് പറഞ്ഞു. ഒരു പ്രൈവറ്റ് ജോലിക്കാരനായ ഞാൻ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച പൈസയിൽ നിന്നും രണ്ടു ലക്ഷം രൂപ അവൾക്ക് കൊടുത്തു. മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി… എന്തോ… വലിയ കാര്യം ചെയ്‌ത പ്രതീതി…

പതിയെ പതിയെ വിജിയുടെ മെസ്സേജുകൾ കുറഞ്ഞുവന്നു. ആദ്യമൊന്നും സംശയം തോന്നിയിരുന്നില്ല. അമ്മയ്ക്ക് അസുഖം ആയതിനാൽ വിഷമത്തിലാണെന്ന് വിചാരിച്ചു. രണ്ടാഴ്‌ച കഴിഞ്ഞ് തരാം എന്ന് പറഞ്ഞ പൈസ നാലുമാസം ആയിട്ടും തന്നില്ല. അതുകൊണ്ടുതന്നെ എന്തൊക്കെയോ സംശയം തോന്നി. അവളെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് അറിയുന്നത്. അവൾ പലരേയും ഇതേ മാതിരി പറ്റിച്ചിട്ടുണ്ടെന്ന്. അത് തനിക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. അവൾ എത്ര നന്നായിട്ടാണ് തന്നോട് സംസാരിച്ചിട്ടുള്ളത്. ഒരിക്കലും ഇങ്ങനൊരു പെണ്ണാണെന്ന് കരുതിയില്ല.

എന്തായാലും അവളുടെ പക്കൽ നിന്നും പൈസ തിരിച്ചുപിടിക്കണമെന്ന് അരുൺ തീരുമാനിച്ചു. ഇത്രയും കാലമുള്ള തന്‍റെ അധ്വാനത്തിന്‍റെ ഫലമാണ്. അവൾ ജോലി ചെയ്യുന്ന സ്‌ഥലം കണ്ടുപിടിച്ചു. ആദ്യം ഒക്കെ അവൾ നല്ല രീതിയിൽ സംസാരിച്ചു. പൈസയുടെ കാര്യം ചോദിച്ചപ്പോൾ അവളുടെ സ്വഭാവം മാറി. അവൾ ഒച്ച എടുക്കാൻ തുടങ്ങി. ആൾക്കാർ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ താൻ വേഗം തിരിച്ചു പോന്നു. പിറ്റേദിവസം അവളെ താൻ പീഡിപ്പിച്ചെന്നും പറഞ്ഞ് കേസ്സും കൊടുത്തു. രണ്ട് മൂന്ന് മാസത്തോളം കേസ്സിന്‍റെ പിന്നാലെ ആയിരുന്നു. അവസാനം താൻ നിരപരാധി ആണെന്ന് പോലീസിന് ബോധ്യപ്പെട്ടു. പക്ഷേ നാട്ടിൽ എല്ലാവരും തന്നെ മോശക്കാരനായാണ് കാണുന്നത്.

“മോനേ…” അമ്മയുടെ വിളി കേട്ട് അരുൺ പൂമുഖത്തേക്ക് വന്നു.  “അമ്മാവൻ വന്നിട്ട് കുറച്ചു നേരമായി നീ അവിടെ എന്തെടുക്കുകയാ…?”

അമ്മാവൻ അരുണിന്‍റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. “നീ നിരപരാധിയായിരിക്കാം… പക്ഷേ നാട്ടിൽ ഇപ്പോഴും നീ എന്തോ തെറ്റ് ചെയ്ത മാതിരിയാണ്. ആഹ്… നാട്ടിൻ പുറം അല്ലേ…”

ഇതുകേട്ടപ്പോൾ അരുണിന് വല്ലാത്ത നീരസം തോന്നി.

“ഇത് പറയാനാണോ അമ്മാവൻ വന്നത്?”

“അല്ല നിനക്കൊരു ആലോചനയുമായി വന്നതാണ്. ഇനിയിപ്പോ ചീത്ത പേരുകൊണ്ട് നടക്കുമോ എന്നൊന്നും അറിയില്ല.”

“എന്‍റെ മോൻ തെറ്റൊന്നും ചെയ്തിട്ടില്ല ഏട്ടനവനെ കുറ്റക്കാരനാക്കേണ്ടാ….”

“എന്‍റെ ജാനകിയെ ഞാൻ ഉള്ള കാര്യം പറഞ്ഞെന്നേ ഉള്ളൂ എന്നോടാർക്കും നീരസം തോന്നേണ്ട കാര്യമില്ല. ങാ… അതൊക്കെ പോട്ടെ… എന്‍റെ കൂട്ടുകാരന്‍റെ മോളാ… നല്ല കുട്ടിയാ പക്ഷേ ഇവന്‍റെ അതേ പ്രായമാ ഇരുപത്തിയെട്ടു വയസ്സ്.”

“ഒരേ പ്രായത്തിലുള്ള പെണ്ണോ? രണ്ടു വയസ്സെങ്കിലും കുറവ് വേണ്ടേ..?” ജാനകിയമ്മ ചോദിച്ചു

“ഇന്നത്തെ കാലത്ത് അതൊന്നും പ്രശ്‌നമില്ല ജാനകിയേ..”

“മോനെ നീയൊരു കാര്യം ചെയ്യ് നാളെ ഒരുങ്ങിക്കോ നമുക്ക് അത്രടം വരെ പോവാം.”

“ഏട്ടൻ അവരോട് ഇവന്‍റെ കാര്യം എല്ലാം പറഞ്ഞില്ലേ…?”

“ഇല്ല ജാനകിയേ… ഞാനായിട്ട് ഒന്നും പറഞ്ഞിട്ടില്ല. അവർ അറിഞ്ഞു ചോദിക്കുമ്പോൾ പറയാം”.

പിറ്റേദിവസം അരുൺ സുഹൃത്ത് മഹേഷിനേയും കൂട്ടി അമ്മാവനോടൊപ്പം പെണ്ണുകാണാൻ പോയി. അവനു വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു. ചെയ്യാത്ത കാര്യത്തിനാണെങ്കിലും തന്‍റെ ചീത്തപ്പേര് അറിഞ്ഞാലോന്നോർത്ത്. പെൺകുട്ടി ചായയുമായി വന്നു. അവളെ എവിടെയോ കണ്ട പരിചയം.

“സംസാരിക്കണമെങ്കിൽ സംസാരിക്കാം വലത്തേ മുറിയിലേക്ക് പൊയ്‌കൊള്ളൂ.” അവളുടെ അച്ഛൻ പറഞ്ഞു. വല്ലാത്തൊരു ടെൻഷനോടു കൂടി അരുൺ മുറിയിലേക്ക് പോയി

അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു…

“എന്നെ മനസ്സിലായോ… ?”

“എവിടേയോ കണ്ട മാതിരി ഓർമ്മ കിട്ടുന്നില്ല.” അരുൺ വിക്കി വിക്കി പറഞ്ഞു. “എട്ടാം ക്ലാസ് മുതൽ പ്ലസ്‌ വരെ നമ്മൾ ഒന്നിച്ചാണ് പഠിച്ചത്.”

“ഇപ്പോൾ ഓർക്കുന്നുണ്ടോ…?”

“ആ എനിക്ക് പെട്ടെന്ന് മനസ്സിലായില്ല. ഇപ്പോൾ ഓർമ്മ വന്നു.”

അരുണിന് അതിശയമായിരുന്നു ക്ലാസിൽ അധികം ഒന്നും സംസാരിക്കാത്ത കുട്ടിയായിരുന്നു നിത്യ. ഇപ്പോൾ എത്ര സ്മ‌ാർട്ട് ആയിട്ടാണ് സംസാരിക്കുന്നത്.

“എങ്ങനെ? എന്നെ പറ്റുമോ…?” അവൾ ചോദിച്ചു. അവളുടെ പെട്ടെന്നുള്ള ചോദ്യത്തിന് മുന്നിൽ അരുൺ ഒന്ന് പതറി.

“എനിക്ക്… ഒരു കാര്യം പറയാനുണ്ട്.” അരുൺ നന്നായി വിയർക്കുന്നുണ്ടായിരുന്നു.

അവൻ സംസാരിക്കാൻ തുടങ്ങുമ്പോഴേയ്ക്കും നിത്യ ഇടപെട്ടു.

“ഒന്നും പറയണ്ട എനിക്ക് എല്ലാ കാര്യവും അറിയാം ഇനി അതൊക്കെ മറന്നേക്കൂ.” അവളുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ നിന്നും വല്ലാത്തൊരു ഭാരം ഇറങ്ങിപ്പോയ പോലെ തോന്നി.

“ഞാൻ പത്താം ക്ലാസ് മുതൽ വൺ വേ പ്രേമത്തിൽ തന്‍റെ പുറകെ ഉണ്ടായിരുന്നു.”

“കല്യാണത്തെക്കുറിച്ച് വീട്ടുകാർ പറഞ്ഞപ്പോൾ ആദ്യം തന്‍റെ മുഖമാണ് ഓർമ്മവന്നത്. ജോലി കിട്ടിയിട്ട് വീട്ടുകാരോട് പറയാം എന്ന് വിചാരിച്ചു.”

അവളുടെ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം അരുണിന് തോന്നി… തന്‍റെ ജീവിത സഖി ഇവൾ തന്നെയെന്നവൻ മന്ത്രിച്ചു…

ഫെയർനെസ് ക്രീമുകൾ മുഖചർമ്മം സുന്ദരമാക്കുമോ?

മുഖത്ത് ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ശരിയാണോ?

ചില പ്രശ്നങ്ങൾക്ക് മുഖത്ത് ഐസുകൊണ്ട് മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. അതായത് വിയർക്കുന്നത് തടയാനും നീർവീക്കം കുറയ്ക്കാനും വേനൽക്കാലത്ത് ചർമ്മം തണുപ്പിക്കാനും മറ്റും. എന്നാൽ ഐസ് നേരിട്ട് ചർമ്മത്തിൽ പ്രയോഗിക്കുന്നത് അഭികാമ്യമല്ല. കാരണം ഇത് ചർമ്മത്തിൽ പ്രകോപനമുണ്ടാക്കാനും ചുവക്കാനും അല്ലെങ്കിൽ എരിച്ചിലുണ്ടാകാനും ഇടവരുത്തും. മൃദുവായ കൊട്ടൺ തുണിയിൽ ഐസ് പൊതിഞ്ഞ് മുഖത്ത് വൃത്താകൃതിയിൽ മൃദുവായി തടവുന്നതാണ് നല്ലത്. ചർമ്മം വളരെ വരണ്ടാം സെൻസിറ്റീവോ ആണെങ്കിൽ ചർമ്മവിദഗ്ദ്ധനെ സമീപിച്ചതിനു ശേഷം മാത്രം ഐസ് മസാജ് ചെയ്യാം.

വിരലുകളിലെ തൊലി പൊട്ടിപ്പോകുന്നതാണ് എന്‍റെ പ്രശ്നം. ചില സമയത്ത് ഇത് വല്ലാത്ത വേദനയുണ്ടാക്കാറുണ്ട്. നിരവധി ക്രീമുകൾ പരീക്ഷിച്ചു നോക്കിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. പക്ഷേ ഒന്നും ഫലിച്ചില്ല. എന്താണ് ചെയ്യേണ്ടത്?

ഏത് കാലാവസ്ഥയിലും ചർമ്മം വരണ്ടു പോകുന്ന അവസ്‌ഥ ചിലരിൽ കണ്ടുവരാറുണ്ട്. അടിയ്ക്കടി കൈ കഴുകൽ, വീര്യം കൂടിയ സോപ്പിന്‍റെ ഉപയോഗം, ശരീരത്തിൽ ജലാംശം നഷ്ടപ്പെടൽ, കഠിനമായ സൂര്യപ്രകാശം ഏൽക്കൽ തുടങ്ങിയവ ചർമ്മം വരണ്ടു പൊട്ടാൻ കാരണമാകാറുണ്ട്. വിറ്റാമിൻ എ അമിതമായി കഴിക്കുന്നതു കൊണ്ടോ അല്ലെങ്കിൽ വിറ്റാമിൻ ബി- 3 യുടെ അഭാവം കൊണ്ടോ ചർമ്മം പൊട്ടിപ്പോകാം. ഈ പ്രശ്നംനം പരിഹരിക്കാൻ റോക്ക് സാൾട്ട് ഉപയോഗിക്കുന്നത് നല്ലതാണ്. ബക്കറ്റിൽ ഇളം ചെറുചൂടു വെള്ളം എടുക്കുക. അതിലേക്ക് ഒരു ടീസ്‌പൂൺ റോക്ക് സാൾട്ട് ചേർക്കുക. തുടർന്ന് രണ്ട് കൈകളും 10- 15 മിനിറ്റ് നേരം വെള്ളത്തിൽ മുക്കി വയ്ക്കുക. സാൾട്ട് ഉപയോഗിച്ച് കൈകൾ എക്‌സ് ഫോളിയേറ്റ് ചെയ്യുക. ആഴ്‌ചയിൽ മൂന്ന് തവണ ഇപ്രകാരം ചെയ്യാം. നല്ലൊരു ഹാൻഡ് ലോഷനോ ക്രീമോ പുരട്ടുക. ചർമ്മത്തിന് ഏറെ ഗുണം പകരുന്ന ഒന്നാണ് റോക്ക് സാൾട്ട്. മൃതകോശങ്ങൾ നീക്കും ചെയ്ത് ചർമ്മത്തിന് പുതുമ പകരാൻ ഇത് ഉത്തമമാണ്.

പുറത്തു പോകുന്ന അവസരങ്ങളിൽ നിർബന്ധമായും സൺസ്ക്രീൻ പുരട്ടുക. പാത്രം, തൂണി എന്നിവ കഴുകുമ്പോൾ ഗ്ലൗസ് ഉപയോഗിക്കുക. എപ്പോഴും കൈകൾ മോയ്‌സചറൈസ് ചെയ്യുന്നത് ഈ പ്രശ്നത്തെ തടയാൻ സഹായിക്കും. ധാരാളം വെള്ളം കുടിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യുക. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും.

പതിവായി പാർലറിൽ ഫേഷ്യൽ ചെയ്യാറുണ്ട്. പക്ഷേ അതിന്‍റെ ഗുണങ്ങൾ മുഖത്ത് ദൃശ്യമാകാറില്ല.

ഒരേ പാർലറിൽ തന്നെയാണ് ഫേഷ്യൽ ചെയ്യുന്നതെങ്കിൽ ആ പാർലർ ഒഴിവാക്കി മറ്റൊരു മികച്ച പാർലറിൽ പോയി ഫേഷ്യൽ ചെയ്യുക. ചിലപ്പോൾ ഫേഷ്യൽ ഘട്ടങ്ങൾ ശരിയായി പാലിക്കാത്തതുകൊണ്ടും വേണ്ട ഗുണങ്ങൾ ലഭിക്കാതെ വരാം. അതുകൊണ്ട് ഏതെങ്കിലും മികച്ച കോസ്മെറ്റിക് ക്ലിനിക്കിൽ പോയി എഎച്ച്എ ഫേഷ്യൽ ചെയ്യിക്കുക. എഎച്ച്എ അല്ലെങ്കിൽ ആൽഫ ഹൈഡ്രോക്‌സി ആസിഡുകൾ പഴങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ആസിഡുകളാണ്. ചർമ്മത്തെ ഇത് പുനരുജ്ജീവിപ്പിക്കുകയും ഭംഗിയും ജലാംശവും പകരുകയും വരൾച്ച തടയുകയും ചെയ്യും വീട്ടിൽ ചെയ്യാവുന്ന ഒരു ഉപായവുമുണ്ട്. കുറച്ച് ഒലീവ് ഓയിലും ബദാം ഓയിലും എടുക്കുക. അതിൽ ഏതാനും തുള്ളി ഓറഞ്ച് ഓയിൽ കലർത്തി മുഖത്ത് പുരട്ടി മസാജ് ചെയ്യുക. ഇത് ദിവസവും ചെയ്യുക. വരൾച്ച കുറയുകയും ചർമ്മനിറം മെച്ചപ്പെടുത്തുകയും ചെയ്യും. നല്ല തിളക്കവും ലഭിക്കും. അതിനൊപ്പം പോഷകസമ്പന്നമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. നന്നായി വെള്ളം കുടിക്കുക.

വിപണിയിൽ ലഭ്യമായ ഫെയർനെസ് ക്രീമുകൾ മുഖചർമ്മം സുന്ദരമാക്കുമോ?

മിക്ക ഫെയർനെസ് ക്രീമുകളും ഉപയോഗിക്കുന്നതിലൂടെ തൽക്ഷണം നിറം ലഭിക്കും. എന്നാലത് താൽക്കാലികം മാത്രമായിരിക്കും. ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നതിലൂടെ ചർമ്മം വെളുക്കുമെന്ന ധാരണ തെറ്റാണ്. ഈ ക്രീമുകൾ പലപ്പോഴും താൽക്കാലികമായി ചർമ്മത്തെ ബ്ലീച്ച് ചെയ്യുകയോ അല്ലെങ്കിൽ ക്രീമിൽ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന കണികകൾ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് തിളക്കം പകരുകയോ ചെയ്യാം. എന്നിരുന്നാലും അമിതമായ ഉപയോഗം കാലക്രമേണ ചർമ്മത്തെ മങ്ങിയതും വരണ്ടതുമാക്കുകയും പിഗ്മെന്‍റേഷൻ വർദ്ധി പ്പിക്കുകയും ചെയ്യും. അതിനാൽ അതിനുപകരമായി സൺ പ്രൊട്ടക്ഷൻ, ഹൈഡ്രേഷൻ, എക്സ്ഫോളിയേഷൻ, ഉചിതമായ ഡയറ്റ് എന്നീ കാര്യങ്ങളിൽ ശ്രദ്ധ നൽകുന്നതിലൂടെ ചർമ്മാരോഗ്യം മികച്ച രീതിയിൽ നിലനിർത്താൻ സാധിക്കും.

എന്നാലും എന്റെ പൊന്നേ..

സ്വർണ്ണത്തിന്‍റെ വില ദിനംപ്രതി കൂടി വരുമ്പോൾ സന്തോഷിക്കുന്നവരും വിഷമിക്കുന്നവരും ഉണ്ടാകും. സ്വർണം കൈ വശം ഉള്ളവന് സന്തോഷം. വാങ്ങാൻ പോകുന്നവർക്ക് ആശങ്ക. കല്യാണത്തിന് വധുവിന് പവൻ കണക്കിന് സ്വർണാഭരണങ്ങൾ വാങ്ങുന്നത് പൊതുവെ കുറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. അതിന് പകരം നിക്ഷേപമായി സ്വർണം വാങ്ങുന്നത് കൂടുകയും ചെയ്തു.

എന്നിരുന്നാലും സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ഗുണമോ അല്ലയോ എന്നത് ഒരാളുടെ സാമ്പത്തിക സ്‌ഥിതിയെയും റിസ്ക‌് എടുക്കാനുള്ള കഴിവിനെയും ആശ്രയിച്ചിരിക്കുന്നു. സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് സാധ്യതയുള്ള അപകടസാധ്യതകൾ പരിഗണിക്കുകയും സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിക്കുകയും ചെയ്യുക.

മൊത്തം പോർട്ട്ഫോളിയോയുടെ 10% മുതൽ 15% വരെ മാത്രമേ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നുള്ളൂ. പ്രതിസന്ധി ഘട്ടത്തിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ഒരാളുടെ പോർട്ട്ഫോളിയോയ്ക്ക് സ്‌ഥിരത നൽകും. എന്നാൽ ദീർഘകാലാടിസ്‌ഥാനത്തിൽ അത് നിങ്ങളുടെ പോർട്ട്ഫോളിയോയുടെ വരുമാനം കുറയ്ക്കും. സ്വർണ്ണം വിലയേറിയ വസ്തുവായും അന്തസിന്‍റെയും സാംസ്കാരത്തിന്‍റെയും ചിഹ്നമായും അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് പ്രധാനമായും ആഭരണങ്ങൾക്കായും പിന്നീട് നിക്ഷേപമായുമാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ നിരവധി പുതിയ സാമ്പത്തിക ടൂളുകൾ ലഭ്യമായതിനാൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് മൂല്യവത്താണോ അല്ലയോ എന്ന ആശയക്കുഴപ്പം മിക്ക ആളുകളും നേരിടുന്നു.

സ്വർണ്ണത്തിന്‍റെ പരമ്പരാഗത പ്രാധാന്യത്തിന് പുറമേ സ്വർണ്ണത്തിൽ എങ്ങനെ നിക്ഷേപിക്കാം. നിക്ഷേപിക്കുന്നതിന് മുമ്പ് എന്തൊക്കെ പരിശോധിക്കണം എന്ന് ഇവിടെ പറയുന്നു.

കഴിഞ്ഞാൽ മാത്രമേ നിക്ഷേപിക്കുക യുള്ളൂ എന്ന് കരുതരുത്. സ്വർണ്ണ നിക്ഷേപത്തിന് യാതൊരു രേഖകളു ടേയും ആവശ്യമില്ല. ഗ്രാം അളവിൽ നാണയങ്ങളും ലഭ്യമാണ്.

ഒരാൾക്ക് തന്‍റെ ആദ്യ ശമ്പളം മുതൽ സ്വർണത്തിൽ നിക്ഷേപം ആരംഭിക്കാം. ഗണ്യമായ തുക സ്വരൂപിച്ചു കഴിഞ്ഞാൽ മാത്രമേ നിക്ഷേപിക്കുകയുള്ളൂ എന്ന് കരുതരുത്. സ്വർണ്ണ നിക്ഷേപത്തിന് യാതൊരു രേഖകളുടെയും ആവശ്യമില്ല. ഗ്രാം അളവിൽ നാണയങ്ങളും ലഭ്യമാണ്.

നിക്ഷേപത്തിന്‍റെ നേട്ടങ്ങൾ

ലോകമെമ്പാടും ഈ വിലയേറിയ ലോഹത്തിന് സ്‌ഥിരമായ വിപണി ഉള്ളതിനാൽ സ്വർണ്ണത്തിന് മികച്ച സാധ്യത ഉണ്ട്. കാലം പോകുന്തോറും സ്വർണ്ണത്തിന്‍റെ മൂല്യം വളരെ അധികം വർദ്ധിച്ചിട്ടേയുള്ളു. അതിനാൽ സ്വർണ്ണം സൂക്ഷിക്കുന്നത് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള മികച്ച ഓപ്ഷനാണ്. പണപ്പെരുപ്പത്തിനും മറ്റ് പ്രതികൂല സാമ്പത്തിക സാഹചര്യങ്ങൾക്കുമെതിരെ സ്വർണ്ണം മികച്ച സംരക്ഷണമാണ്. അനിശ്ചിതത്വ സമയങ്ങളിൽ പോലും ഈ വിലയേറിയ ലോഹം അതിന്‍റെ മു ല്യം നിലനിർത്തിക്കാണുന്നു. ചെറിയ മാറ്റങ്ങൾ ഉണ്ടായാലും നിക്ഷേപകരെ സംബന്ധിച്ച് അത് ബാധകമല്ല അതിനാൽ സ്വർണം എപ്പോഴും ബുദ്ധിപരമായ നികഷേപപദ്ധതിയായി കണക്കാക്കപ്പെടുന്നു. ഇന്ന് നമുക്ക് ഭൗതിക സ്വർണ്ണത്തിലും (ആഭരണങ്ങളും നാണയങ്ങളും) ഡിജിറ്റൽ സ്വർണ്ണത്തിലും നിക്ഷേപിക്കാം ഇവ രണ്ടും വളരെ നല്ല വരുമാനം നൽകുന്നു. ഓൺലൈൻ സ്വർണ്ണ നിക്ഷേപങ്ങളിൽ ചിലത് ഗോൾഡ് എക്സ്ചേഞ്ച്- ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്‌ജിബി) ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ എന്നിവയാണ്.

സ്വർണ്ണത്തിന്‍റെ നെഗറ്റീവ് വശങ്ങൾ

നല്ല നിക്ഷേപമാകുമെങ്കിലും സ്വർണവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറവല്ല. സ്വർണ്ണം വരുമാനമോ ലാഭവിഹിതമേ ഉണ്ടാകുന്നില്ല. അതിന്‍റെ മൂല്യം പ്രധാനമായും വിപണിയെ ആശ്രയിച്ചിരിക്കുന്നു. പലിശ നിരക്കുകൾ, കേന്ദ്ര ബാങ്ക് നയങ്ങൾ, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ കാരണം പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകൾക്ക് വിധേയമായി വില അസ്‌ഥിരമായിരിക്കും. നിർമ്മാണ അല്ലെങ്കിൽ ഡിസൈനിംഗ് ചാർജുകൾ കാരണം ആഭരണം വാങ്ങുന്നത് ചെലവേറിയതായിത്തീരുന്നു. സുരക്ഷ, ഇൻഷുറൻസ് ആവശ്യകതകൾ കാരണം സംഭരണ ചെലവുകൾ ബാധകമാണ്.

സ്വർണ്ണത്തിന്‍റെ പരിശുദ്ധി ശ്രദ്ധിച്ചില്ലെങ്കിൽ തട്ടിപ്പിന് ഇരയായേക്കാം. സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് ഗണ്യമായ തുക ആവശ്യമാണ് അത് പലപ്പോഴും നിക്ഷേപകർക്ക് ലഭ്യമല്ല. സ്വർണ്ണ വിലയിൽ ഇടിവ് സംഭവിച്ചാൽ നഷ്ടം നിക്ഷേപകന് മാത്രമാണ്. നിക്ഷേപകൻ ഭൗതിക സൗർണ്ണത്തിലാണ് നിക്ഷേപിക്കുന്നതെങ്കിൽ നിക്ഷേപകന് സുരക്ഷയും ആവശ്യമാണ്. സ്വർണ്ണം മോഷണത്തിനോ നഷ‌്ടത്തിനോ സാധ്യതയുണ്ട്. ഏറ്റവും വിലപ്പിടിപ്പുള്ള വസ്തുക്കളിൽ ഒന്നാണ് സ്വർണ്ണം. കറൻസി അച്ചടിച്ചെടുക്കാം. വജ്രങ്ങൾ കൃത്രിമമായി ഉണ്ടാക്കാം എന്നാൽ സ്വർണ്ണം അതിന്‍റെ അപൂർവതയ്ക്കും പരിശുദ്ധിക്കകും വിലമതിക്കപ്പെടുന്നു.

വിവേകത്തോടെ നിക്ഷേപിക്കുക

ഇതുസംബന്ധിച്ച് എസ്ബിഐ മാനേജർ വിനയ് വർമ്മ പറയുന്നത് കേൾക്കാം. സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് നിരവധി വ്യവസ്‌ഥകൾ ഉണ്ടെങ്കിലും ബുദ്ധിപൂർവ്വം നിക്ഷേപിക്കുന്നതാണ് നല്ലത്. എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷം വ്യക്തികൾക്ക് സ്വർണ്ണം വാങ്ങാൻ കഴിയും. ഭൗതിക നിക്ഷേപമാണ് ഇവയിൽ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നത്. ഡിജിറ്റൽ സ്വർണ്ണം വാങ്ങുന്നതിന് ഓൺലൈൻ പ്രോസസ്സിംഗ് ആവശ്യമാണ്. ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതും വെല്ലുവിളി നിറഞ്ഞതായിരിക്കും. കാലാവധി പൂർത്തിയാകുമ്പോഴോ അഞ്ച് വർഷത്തെ നിക്ഷേപത്തിന് ശേഷമോ മാത്രമേ ഡിജിറ്റൽ സ്വർണ്ണം പിൻവലിക്കാൻ കഴിയൂ. സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അതിന്‍റെ പരിശുദ്ധി പരിശോധിക്കുക. സ്വർണ്ണത്തിന്‍റെ പരിശുദ്ധി കാരറ്റിലാണ് അളക്കുന്നത്. 24 കാരറ്റ് ശുദ്ധമായ സ്വർണ്ണമാണ്. 22 കാരറ്റിലാണ് ആഭരണങ്ങൾ പ്രധാനമായും ഉണ്ടാക്കുന്നത്. 18 കാരറ്റ് സ്വർണ്ണത്തിൽ 18% സ്വർണ്ണവും 6% മറ്റ് ലോഹങ്ങളും അടങ്ങിയിരിക്കുന്നു. സ്വർണ്ണാഭരണങ്ങളുടെ കാരറ്റ് മൂല്യം അതിന്‍റെ വിലയേയും സാരമായി ബാധിക്കുന്നു. കാരറ്റ് കൂടുന്തോറും ആ വസ്തുവിന്‍റെ ശുദ്ധത വർദ്ധിക്കും. എന്നിരുന്നാലും ഉയർന്ന കാരറ്റ് സ്വർണ്ണ മൃദുവും പോറലുകൾക്ക് സാധ്യതയുള്ളതാണ്.

ബ്രേക്കപ്പ്

അമേരിക്കയിൽ നിന്ന് ഫോണിലൂടെ രാഗിണി പറയുന്നത് കേട്ടപ്പോൾ മദൻ ചെവിയിൽ ഉരുകിയ ഈയം ഒഴിച്ചതുപോലെ തോന്നി. അവന്‍റെ കവിളുകളിൽ കണ്ണുനീർ ഒഴുകി.

“എന്താണ് സംഭവിച്ചത് മുന്നൂ? എന്തിനാണ് നീ ഇങ്ങനെ?” ഉമ ചോദിച്ചപ്പോൾ മദൻ കരയാൻ തുടങ്ങി.

“എല്ലാം അവസാനിച്ചു, ചേച്ചീ. അഞ്ച് വർഷം എന്നെ സ്നേഹിച്ചതിന് ശേഷം രാഗിണി മറ്റൊരാളെ തിരഞ്ഞെടുത്തു.”

അത് കേട്ട് ഉമ അവനെ ആശ്വസിപ്പിച്ചു. “മുന്നൂ നീ രാഗിണിയെ മറന്നേക്കൂ. അവൾ നിനക്ക് അർഹയല്ല.”

ഉമ മദന്‍റെ സഹോദരഭാര്യയാണ്. അനിയനെ അവൾ സ്നേഹപൂർവ്വം മുന്നു എന്നാണ് വിളിക്കുന്നത്. മദന്‍റെ അച്ഛൻ മുംബൈയിലെ ഒരു ചെറിയ പ്രാന്തപ്രദേശത്ത് സർക്കാർ ജോലി ചെയ്തിരുന്നു. അവർക്ക് അവിടെ ചെറിയ വീടുണ്ടായിരുന്നു. മദന്‍റെ അമ്മ വീട്ടമ്മയാണ്. ജ്യേഷ്ഠൻ മഹേഷ് അവനെക്കാൾ 12 വയസ്സ് മൂത്തതാണ്. ഒരിക്കൽ മദനും മാതാപിതാക്കളും ജ്യേഷ്ഠനും ചില ആവശ്യങ്ങൾക്കായി മുംബൈയിലേക്ക് പോയി. അന്ന് വൈകുന്നേരം അവർ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ ആ വൈകുന്നേരം ഛത്രപതി ശിവാജി ടെർമിനൽസിലെ ഭീകരാക്രമണത്തിൽ മൂവരും കൊല്ലപ്പെട്ടു. ആ സമയത്ത് മദൻ 11-ാം ക്ലാസിൽ പഠിക്കുകയായിരുന്നു. എഞ്ചിനീയറിംഗ് പഠിക്കാൻ അവൻ ആഗ്രഹിച്ചു. എന്നാൽ മാതാപിതാക്കളുടെയും സഹോദരന്‍റെയും പെട്ടെന്നുള്ള വിയോഗം മൂലം അവന്‍റെ ഭാവി ഇരുളടഞ്ഞു.

സഹോദരഭാര്യ ഉമ മാത്രമാണ് അവശേഷിച്ചത്. ഉമയ്ക്ക് 5 വയസ്സുള്ള മകനും ഉണ്ടായിരുന്നു. ഉമയ്ക്ക് സംസ്ഥാന സർക്കാരിൽ നിന്ന് ജോലിയും നഷ്ടപരിഹാരവും ലഭിച്ചു. എന്നാൽ അന്നൊന്നും മദനെ സ്നേഹിച്ചിരുന്നില്ല. എങ്കിലും പോകെപോകെ ഉമ മദന്‍റെ അമ്മയും അച്ഛനും സഹോദരിയുമായി മാറി. മദൻ ഉമയെ അമ്മയെപ്പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു.

അതിനിടെ മദന് ഒരു നല്ല എഞ്ചിനീയറിംഗ് കോളേജിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചു. ബീഹാറിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ അവിടെ പഠിക്കാനെത്തിയിരുന്നു. അവരിൽ രാഗിണി എന്ന പെൺകുട്ടിയും മദന്‍റെ ബാച്ചിൽ വന്നു. പഠനത്തിൽ അവൾ ശരാശരിയായിരുന്നു. അവളുടെ അച്ഛൻ പണം കൊടുത്താണ് പ്രവേശനം നേടിയത്. അവൾക്ക് അന്ന് സ്വന്തമായി എടിഎം കാർഡും ഉണ്ടായിരുന്നു. അവൾ ആഡംബരപൂർവ്വം പണം ചെലവഴിച്ചു. ഇടയ്ക്കിടെ അവൾ തന്‍റെ സുഹൃത്തുക്കളെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വിളിക്കും. സിനിമകൾ പോലും കാണിച്ചു. രണ്ടാം വർഷാവസാനത്തോടെ അവൾ മദനുമായി സൗഹൃദത്തിലായി അവർ ഒരേ ഗ്രൂപ്പിലായിരുന്നു. അതിനാൽ അവൻ രാഗിണിയെ പഠനത്തിൽ സഹായിച്ചു. മൂന്നാം വർഷമായപ്പോഴേക്കും അവർ നല്ല സുഹൃത്തുക്കളായി അവരുടെ സൗഹ്യദം ക്രമേണ പ്രണയമായി വളർന്നു.

ഇരുവരും അമേരിക്കയിൽ എംഎസി പഠിക്കാൻ തീരുമാനിച്ചു. മദൻ ഉമയോട് ഒന്നും മറച്ചുവച്ചില്ല. രാഗിണിയെക്കുറിച്ച് അവൻ അവളോട് പറഞ്ഞിരുന്നു. സ്കോളർഷിപ്പ് ലഭിച്ചെങ്കിൽ തങ്ങളുടെ വഴി എളുപ്പമാകുമെന്ന് ഇരുവരും കരുതി. അമേരിക്കയിൽ പഠിക്കാൻ ദശലക്ഷക്കണക്കിന് രൂപ വേണ്ടിവരും. എങ്കിലും രാഗിണിക്ക് ഒരു വിഷമവും ഉണ്ടായിരുന്നില്ല. രാഗിണിയും മദനും എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി, പക്ഷേ സ്കോളർഷിപ്പ് ലഭിച്ചില്ല. സ്റ്റുഡന്‍റ് വിസയ്ക്ക്, വിദ്യാഭ്യാസം, താമസം, ഭക്ഷണം എന്നിവയ്ക്കുള്ള ഫണ്ടുകളുടെ ലഭ്യത ബാങ്ക് അക്കൗണ്ടിൽ കാണിക്കേണ്ടിവന്നു. രാഗിണിയുടെ അച്‌ഛൻ അതിനുള്ള ക്രമീകരണങ്ങൾ ചെയ്തു‌. പക്ഷേ മദൻ വളരെ ആശങ്കാകുലനായിരുന്നു. ഉമ ഇക്കാര്യം മനസ്സിലാക്കി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയി.

“മുന്നു പോകാൻ തയ്യാറാകൂ. ഞാൻ ഇവിടെയുണ്ട്. നിന്‍റെ സ്വപ്നം തീർച്ചയായും സാക്ഷാത്കരിക്കും.” അവൾ മദനെ ആശ്വസിപ്പിച്ചു.

ഉമ ഗ്രാമത്തിലെ കുറച്ച് ഭൂമി വിറ്റ് മദന്‍റെ അമേരിക്കയിലെ പഠനത്തിനായി ബാങ്കിൽ പണം നിക്ഷേപിച്ചു. രാഗിണിക്കും മദനും വിസ ലഭിച്ചതൊടെ അവർ അമേരിക്കയിലേക്ക് പോയി. അവർക്ക് വ്യത്യസ്ത സർവകലാശാലകളിൽ ആണ് പ്രവേശനം ലഭിച്ചത്.

ഭാഗ്യവശാൽ അവരുടെ കോളേജുകൾ ഒരു മണിക്കൂർ ഡ്രൈവ് അകലെയായിരുന്നു. കാലിഫോർണിയയിലെ സാന്താ ക്ലാര സർവകലാശാലയിലാണ് രാഗിണിക്ക് പ്രവേശനം ലഭിച്ചത്. കോത്തര ബെർക്‌ലി സർവകലാശാലയിലാണ് മദൻ പ്രവേശനം നേടിയത്. വാരാന്ത്യങ്ങളിൽ അവർ കണ്ടുമുട്ടി. താമസിക്കുകയും ചെയ്‌തു. മദൻ തന്‍റെ സഹോദരഭാര്യയോട് കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. രാഗിണി മാതാപിതാക്കളോടും അവരുടെ പ്രണയകഥ പറഞ്ഞിരുന്നു. ഉമയ്ക്ക് എതിർപ്പൊന്നുമില്ലായിരുന്നു.

രാഗിണിയുടെ അച്ഛന് മദന്‍റെ കുടുംബ പശ്‌ചാത്തലം, പ്രത്യേകിച്ച് സാമ്പത്തിക സ്‌ഥിതി ഇഷ്‌ടപ്പെട്ടില്ല. സമ്പന്നനായ ഒരു പുരുഷൻ മാത്രമേ അവൾക്ക് അനുയോജ്യമാകൂ എന്ന് അദ്ദേഹം മകളോട് വ്യക്തമായി പറഞ്ഞു. തുടക്കത്തിൽ രാഗിണി അതൊന്നും വലിയ കാര്യമാക്കിയില്ല. അവരുടെ ഇടപെടലുകൾ പതിവുപോലെ തുടർന്നു. വിവാഹം കഴിക്കാമെന്നും ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാമെന്നും ഇരുവരും വാഗ്ദാനം ചെയ്തു.

മാസ്റ്റർ ബിരുദം പൂർത്തിയാക്കിയ ശേഷം ഏകദേശം രണ്ട് വർഷത്തിനുശേഷം മദൻ ഇന്ത്യയിലേക്ക് മടങ്ങി.

അമേരിക്കയിൽ നിന്ന് മുംബൈയിലേക്ക് രാഗിണിയും അദ്ദേഹത്തോടൊപ്പം പോയി. രണ്ട് ദിവസം അവൾ മദന്‍റെ വീട്ടിൽ വന്നു താമസിച്ചു. ഉമ അവളോട് ചോദിച്ചു. “നിങ്ങളുടെ ഭാവി പദ്ധതികൾ എന്താ?”

രാഗിണി പറഞ്ഞു. “ചേച്ചി ഞങ്ങളു ടെ മാ‌സ്റ്റേഴ്‌സ് പൂർത്തിയാക്കിയ ശേഷം ഒരുവർഷം കൂടി അവിടെ ജോലി ചെയ്യാമല്ലോ. ഒരു വർഷത്തെ ജോലിക്ക് ശേഷം ഞങ്ങൾ രണ്ടുപേരും വിവാഹിതരാകും. മദൻ ഒന്നും പറഞ്ഞില്ലേ?”

“മദൻ എല്ലാം പറഞ്ഞിട്ടുണ്ട്. പക്ഷേ വിവാഹശേഷം എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്? ഇവിടെയാണോ അതോ അമേരിക്കയിലാണോ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നത്?” ഉമ ചോദിച്ചു.

രാഗിണി പറഞ്ഞു. “എല്ലാം ഞാൻ മദനെ ഏൽപ്പിച്ചിരിക്കുന്നു. അവന് ശരിയെന്ന് തോന്നുന്നത് ചെയ്യട്ടെ.”

രണ്ട് ദിവസം ഉമയോടൊപ്പം മുംബൈയിൽ താമസിച്ചശേഷം രാഗിണി ബീഹാറിലെ തന്‍റെ വീട്ടിലേക്ക് മടങ്ങി. രാഗിണിയുടെ വാക്കുകൾ കേട്ടപ്പോൾ ഉമയ്ക്ക് ആശ്വാസം തോന്നി. മകൻ രാജേഷ് ഹൈസ്കൂ‌ളിലായിട്ടേയുള്ളൂ. ഒരു മകനെപ്പോലെ തന്നെ തന്‍റെ അനിയനെയും അവൾ വിശ്വസിച്ചു. മറ്റൊരു വീട്ടിൽ നിന്ന് വരുന്ന അനിയത്തിയെക്കുറിച്ച് അവൾ ആശങ്കാകുലയായിരുന്നു. അവൾ എങ്ങനെയുള്ള ആളാണെന്ന് ആർക്കറിയാം. എന്നാൽ രാഗിണിയുമായി സംസാരിച്ചപ്പോൾ ഉമയ്ക്ക് അൽപ്പം ആശ്വാസം തോന്നി.

അതിനിടയിൽ രാഗിണി വീട്ടിലെത്തി മദനെക്കുറിച്ച് പറഞ്ഞപ്പോൾ അവളുടെ അച്ഛ‌ഛൻ പറഞ്ഞു. “മോളേ ഞങ്ങളുടെ സന്തോഷം നിന്‍റെ സന്തോഷത്തിലാണ്. പക്ഷേ ശ്രദ്ധാപൂർവ്വം ആലോചിച്ചശേഷം തീരുമാനം എടുക്കൂ. മദനിൽ എനിക്ക് ഒരു തെറ്റും കാണുന്നില്ല. മദന്‍റെ കുടുംബവുമായി പൊരുത്തപ്പെടാൻ കഴിയുമെന്ന് നിനക്ക് ഉറപ്പുണ്ടോ?”

രാഗിണി പറഞ്ഞു. “മദന്‍റെ കുടുംബത്തിൽ ഒരു പ്രശ്‌നവും ഞാൻ കാണുന്നില്ല.”

“പക്ഷേ എനിക്ക് അവരെ കാണാൻ ആഗ്രഹമുണ്ട്.” അവളുടെ അച്ഛൻ പറഞ്ഞു.

രാഗിണി പറഞ്ഞു. “ശരി അച്ഛൻ പറഞ്ഞാൽ മതി. ഞാൻ അദ്ദേഹത്തെ വിളിക്കാം.”

“ഇല്ല ഇപ്പോൾ വേണ്ട. ഞാൻ പോയി കാണാം.” അച്‌ഛൻ പറഞ്ഞു.

ഏകദേശം രണ്ടാഴ്ച്‌ച കഴിഞ്ഞ് രാഗിണിയും മദനും അമേരിക്കയിലേക്ക് മടങ്ങി. ഇരുവരും അവിടെ ജോലി ആരംഭിച്ചു. എന്നാൽ അവരുടെ രണ്ട് കമ്പനികളും യുഎസിന്‍റെ രണ്ട് അറ്റങ്ങളിലായിരുന്നു. ഒന്ന് കിഴക്കൻ അറ്റ്ലാന്‍റിക് തീരത്തും മറ്റൊന്ന് കാലിഫോർണിയയിലെ പടിഞ്ഞാറൻ പസഫിക് തീരത്തും. രണ്ടും തമ്മിലുള്ള വിമാന യാത്രയ്ക്ക് ആറ് മണിക്കൂർ സമയം വരെ എടുക്കും. വീഡിയോ ചാറ്റിംഗ് മാത്രം.

ഇതിനിടെ ധനികനായ ഒരു ബിസിനസുകാരന്‍റെ മകനായ കുമാർ രാഗിണിയുടെ കമ്പനിയിൽ ചേർന്നു. അയാളുടെ പിതാവിന് മുംബൈയിൽ ജ്വല്ലറി ഉണ്ടായിരുന്നു. കുമാർ രണ്ട് കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്‍റിൽ ആഡംബരപൂർവ്വം താമസിച്ചു. ഒരു ആഡംബര എസ് യുവിയും സ്വന്തമാക്കി. രാഗിണിക്ക് ഒരു ചെറിയ കാറും ഉണ്ടായിരുന്നു. ഈ പ്രതാപമെല്ലാം കണ്ടപ്പോൾ രാഗിണിക്ക് കുമാറിനോട് ഇഷ്ടം തോന്നി. ഒരു വാരാന്ത്യത്തിൽ അവൾ കുമാറന്‍റെ കാറിൽ ഒർലാൻഡോയിലേക്ക് പോയി. പിന്നീട് ഒരു ദിവസം അവൾ അവനോടൊപ്പം ഡിസ‌ി വേൾഡ് സന്ദർശിച്ചു. അതോടൊപ്പം മദനുമായുള്ള അവളുടെ സംഭാഷണങ്ങളും കുറഞ്ഞു വന്നു. കുമാറിനെ കുറിച്ച് അവൾ മദനോട് പറഞ്ഞിരുന്നു. പക്ഷേ അവരുടെ അടുപ്പത്തെക്കുറിച്ച് പറഞ്ഞില്ല.

മദൻ കാലിഫോർണിയയിലെ ഒരു ഡിയോ അപ്പാർട്ട്‌മെന്‍റിലാണ് താമസിച്ചിരുന്നത്. ഫാസ്‌റ്റ് ഫുഡ് ഇഷ‌പ്പെടാത്തതിനാൽ അയാൾ സ്വയം പാചകം ചെയ്യുകയായിരുന്നു. ഒരു ദിവസം രാഗിണി അപ്രതീക്ഷിതമായി വിളിച്ച് ശനിയാഴ്ച്‌ച അച്ഛനോടൊപ്പം കാണാൻ വരുന്നുണ്ടെന്നും തിങ്കളാഴ്‌ച രാവിലെ വിമാനത്തിൽ തിരിച്ചെത്തുമെന്നും പറഞ്ഞു.

മൂന്ന് ദിവസത്തേക്ക് വേണ്ടി മദൻ വാടക കാർ ബുക് ചെയ്തിരുന്നു. അച്ഛന് താമസത്തിനായി തൊട്ടടുത്തു ഡിയോ അപ്പാർട്ട്മെന്‍റും വാടകയ്ക്ക് എടുത്തു. ശനിയാഴ്ച്‌ച മദൻ അവരെ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. എല്ലാവരും അന്ന് വീട്ടിൽ മദൻ തയ്യാറാക്കിയ ഉച്ചഭക്ഷണം കഴിച്ചു. രാഗിണിയുടെ അച്ഛൻ മദനോട് ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

“അങ്കിൾ ഒരു വർഷത്തെ പിറ്റിക്ക് ശേഷം എനിക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നേക്കാം. അത് ചേച്ചിയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കും. പിന്നെ എന്‍റെ കമ്പനിക്ക് മുംബൈയിലും ഒരു ഓഫീസ് ഉണ്ട്. അവർ എന്നെ അവിടെ അയക്കാൻ തയ്യാറാണ്.”

രാഗിണിയുടെ അച്ഛൻ “ശരി” എന്ന് മറുപടി നൽകി. ഇതിനുശേഷം രാഗിണി അച്ഛനോടൊപ്പം മടങ്ങി.

ഇതിനിടെ രാഗിണി പലപ്പോഴും വാരാന്ത്യങ്ങളിൽ കുമാറിനൊപ്പം പുറത്തു പോകാറുണ്ടായിരുന്നു. മദനുമായുള്ള വീഡിയോ ചാറ്റുകൾ നിലച്ചു. ആഴ്‌ചയിൽ അവർ ചെറിയ സംഭാഷണങ്ങൾ മാത്രമേ നടത്തുമായിരുന്നു. അതിനിടയിൽ രാഗിണിയുടെ ജന്മദിനം വന്നു.

മദൻ സമ്മാനമായി ഒരു പഴ്‌സ് അയച്ചു. കുമാർ സ്വർണ്ണ കമ്മലുകൾ അയച്ചു. കുമാറിന്‍റെ ബന്ധുവിന് ന്യൂജേഴ്‌സിയിൽ ഒരു സ്വർണ്ണ കട ഉണ്ട ഉണ്ടായിരുന്നു. അച്ഛൻ കുമാറിനെ കുറിച്ച് ചോദിച്ചപ്പോൾ രാഗിണി തനിക്കറിയാവുന്നതെല്ലാം പറഞ്ഞു.

യാദൃശ്ചികമായി ആ ശനിയാഴ്‌ച കുമാർ തന്‍റെ കാറുമായി അവളുടെ വീട്ടിൽ എത്തിയിരുന്നു. രാഗിണി അവനെ അച്ഛന് പരിചയപ്പെടുത്തി.

“അങ്കിൾ നമുക്ക് ഫ്ളോറിഡയിലേക്ക് പോകാം, നാളെ അവിടെ ഒരു റോക്കറ്റ് വിക്ഷേപണമുണ്ട്. നമുക്ക് റോക്കറ്റ് വിക്ഷേപണം കാണാം.”

അവർ മൂവരും ഫ്‌ളോറിഡയിലേക്ക് പോയി. കുമാർ വണ്ടിയോടിച്ചു. പപ്പ മുൻസീറ്റിൽ ഇരുന്നു. സംഭാഷണത്തിനിടയിൽ കുമാറിനോട് അമേരിക്കയിലെ ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചു.

“അങ്കിൾ ഞാൻ ഇവിടെ ഒരു ജോലിയുമായി സ്ഥിരതാമസമാക്കും അല്ലെങ്കിൽ ജ്വല്ലറി ബിസിനസ് ആരംഭിക്കും.” കുമാർ അവർക്കായി ഒരു ഫോർ സ്‌റ്റാർ ഹോട്ടൽ ബുക്ക് ചെയ്തിരുന്നു. അവർ മൂന്നുപേരും ഒരേ മുറിയിലായിരുന്നു താമസിച്ചിരുന്നത്. പിറ്റേന്ന് രാവിലെ റോക്കറ്റ് വിക്ഷേപണം കണ്ടശേഷം അവർ മടങ്ങി. രാഗിണിയുടെ അച്ഛൻ അവിടെ ഉണ്ടായിരുന്നപ്പോൾ കുമാർ എല്ലാ വൈകുന്നേരവും ഹോട്ടലിൽ നിന്ന് അത്താഴം വീട്ടിലേക്ക് അയക്കുമായിരുന്നു.

പപ്പ ഒരിക്കൽ രാഗിണിയോട് ചോദിച്ചു. “കുമാർ മദനേക്കാൾ മികച്ച ആളാണെന്ന് ഞാൻ കരുതുന്നു. നിന്‍റെ അഭിപ്രായം എന്താണ്?”

അവൾ പറഞ്ഞു. “കുമാർ തീർച്ചയായും നല്ല ആളാണ്. പക്ഷേ ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കളാണ്. അവന്‍റെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയില്ല.”

പപ്പ പറഞ്ഞു. “കുറച്ചുകൂടി മുന്നോ ട്ട് പോയി അവന്‍റെ മനസ്സിൽ എന്താണെന്ന് കണ്ടെത്തുക. എന്തുകൊണ്ടാണ് അവൻ നിന്നോട് ഇത്ര താൽപര്യം കാണിക്കുന്നത്?”

“പിന്നെ നിങ്ങളുടെ രണ്ട് സഹോദരിമാരുടെയും വിദ്യാഭ്യാസത്തിനായി ഞാൻ ലക്ഷക്കണക്കിന് രൂപ ചെല വഴിച്ചിട്ടുണ്ടെന്ന് മറക്കരുത്. മദൻ മുംബൈയിൽ ചേച്ചിയുടെ കൂടെ താമസിക്കാൻ പോകുന്നു എന്നാണ് അറിഞ്ഞത്.”

അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ രാഗിണി മൗനം പാലിച്ചു. രാഗിണിയുടെ അച്ഛൻ ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ കുമാർ വിമാനത്തവളത്തിൽ വന്ന് അദ്ദേഹത്തെ കണ്ടിരുന്നു. രാഗിണിയുടെ മാതാപിതാക്കൾക്ക് സമ്മാനങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിനിടയിൽ മദനുമായുള്ള അവളുടെ ബന്ധം വളരെ ചുരുങ്ങി. അവർ ആഴ്‌ചയിൽ ഒന്നോരണ്ടോ തവണ വിളിക്കുകയോ ചാറ്റ് ചെയ്യുകയോ ചെയ്യുമായിരുന്നു. ഒപ്പം രാഗിണിക്ക് കുമാറുമായുള്ള ബന്ധം വർദ്ധിക്കുകയും ചെയ്തു.

അതിനിടയിൽ ഒരുദിവസം കുമാർ അവളോട് വിവാഹാഭ്യാർത്ഥന നടത്തി. “രാഗിണി നീ എന്നെ വിവാഹം കഴിക്കുമോ? പക്ഷേ ഞാൻ അമേരിക്കയിൽ സ്‌ഥിരതാമസമാക്കാൻ തീരുമാനിച്ചു.”

രാഗിണിക്ക് അമേരിക്കൻ ജീവിതശൈലിയും പരിസ്‌ഥിതിയും ഇഷ്ട‌മായിരുന്നു. അതോർത്തപ്പോൾ ആലോചിക്കാൻ കുറച്ചു സമയം വേണമെന്ന് രാഗിണി പറഞ്ഞു.

ഇതിനിടയിൽ ഉമയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റ് ആക്കി. ഇക്കാര്യം മദനെ അറിയിക്കാൻ ഉമ തന്നെ ആശുപത്രിയിൽ നിന്ന് വിളിച്ചിരുന്നു. “മുന്നു എന്നെക്കുറിച്ച് വിഷമിക്കേണ്ട. ഇവിടെ എല്ലാം ഓക്കേ ആണ്.”

ഒരു മാസത്തിനുള്ളിൽ മദൻ ഇന്ത്യയിലേക്ക് മടങ്ങി. മുംബൈയിലെ ഒരു അമേരിക്കൻ കമ്പനിയിൽ അദ്ദേഹത്തിന് നിയമനം ലഭിച്ചു. പോകുന്നതിനുമുമ്പ് അദ്ദേഹം രാഗിണിയോട് എല്ലാം പറഞ്ഞിരുന്നു. “ഞാൻ ഇന്ത്യയിലേക്ക് മടങ്ങുകയാണ് നിന്‍റെ പിറ്റിയും ഇപ്പോൾ അവസാനിക്കുകയാണല്ലോ. നീ എപ്പോഴാണ് ഇന്ത്യയിലേക്ക് മടങ്ങുക. അതോ ഇവിടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?”

രാഗിണി ആശയകുഴപ്പത്തിലായി. അവൾ പറഞ്ഞു.” എനിക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ പദ്ധതികളൊന്നുമില്ല. എനിക്ക് എച്ച്1 വർക്ക് വിസയും ലഭിച്ചു. എനിക്ക് ഇപ്പോൾ ഇവിടെ ജോലി ചെയ്യാൻ കഴിയും. കുറച്ച് ദിവസത്തേക്ക് ഞാൻ ഇവിടെ ജോലി ചെയ്യാൻ ശ്രമിക്കാം.” കുമാറിനെ കുറിച്ച് ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. അവനും ഇന്ത്യയിലേക്ക് പോകുന്നില്ല. കൂടാതെ എച്ച്1 വിസയും ലഭിച്ചു.”

കൂടുതൽ ഒന്നും പറയാതെ മദൻ നാട്ടിലേക്ക് തിരിച്ചു പോയി. മദൻ തന്‍റെ ചേച്ചിയുടെ കൂടെ മുംബൈയിലായിരുന്നു.

അതേസമയം രാഗിണിയുടെ മാതാപിതാക്കൾ കുമാറിനെ വിവാഹം കഴിക്കാൻ രാഗിണിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ക്രമേണ രാഗിണിയും കുമാറും പ്രണയത്തിലാകാൻ തുടങ്ങി. കുമാർ അമേരിക്കയിൽ ഒരു വലിയ വീട് പോലും വാടകയ്ക്കെടുത്തിരുന്നു.

ഒരിക്കൽ മദൻ ഫോണിലൂടെ ചോദിച്ചു, “രാഗിണി ഇന്ത്യയിലേക്ക് വരുന്നതിനെക്കുറിച്ചും നമ്മുടെ വിവാഹത്തെക്കുറിച്ചും നീ എന്താണ് ചിന്തിക്കുന്നത്? പെട്ടെന്ന് ഒരു തീരുമാനം എടുക്കുക?”

രാഗിണി പറഞ്ഞു. “എനിക്ക് ഇന്ത്യയിലേക്ക് വരാൻ കഴിയില്ല. നിനക്ക് അമേരിക്കയിലേക്ക് വരാമെങ്കിൽ നമുക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാം. ഇനി തീരുമാനിക്കേണ്ടത് നീയാണ്?”

“എന്‍റെ ചേച്ചിയെ ഇവിടെ വിട്ടിട്ട് പോകാൻ എനിക്ക് കഴിയില്ല.”

“പിന്നെ എന്തിനാണ് തർക്കിക്കുന്നത്. നമുക്ക് പിരിയാം.” രാഗിണി പറഞ്ഞു

കുമാർ രാഗിണിയുടെ ജീവിതത്തിൽ ആധിപത്യം സ്ഥഥാപിച്ചു എന്ന് മദന് മനസ്സിലായി. കുമാറിനെ കുറിച്ച് അവൻ തന്‍റെ ചേച്ചിയോട് സൂചിപ്പിച്ചു.

അവൻ കരയുന്നത് കണ്ട് ചേച്ചി പറഞ്ഞു. “മൂന്നു രാഗിണിയെ വിളിക്കൂ. ഞാൻ അവളോട് സംസാരിക്കാൻ ശ്രമിക്കാം.”

മoൻ ഫോൺ ഡയൽ ചെയ്‌ത് ഉമയ്ക്ക് കൊടുത്തു. രാഗിണി എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഉമ ചോദിച്ചു. രാഗിണി പറഞ്ഞു.

“എനിക്ക് ഇന്ത്യയിലേക്ക് വരാൻ കഴിയില്ല. മദൻ ഇങ്ങാട്ടും വരില്ല. ഞാൻ എന്‍റെ ജീവിത പങ്കാളിയെ ഇവിടെ തിരഞ്ഞെടുക്കുകയാണ്. മദനോട് അതുപോലെ ചെയ്യാൻ പറയൂ.”

“രാഗിണി മദൻ നിന്നെ ഓർത്തു കരയുകയാണ്. ഇങ്ങനെ എളുപ്പത്തിൽ അഞ്ച് വർഷത്തെ സൗഹൃദവും സ്നേഹബന്ധവും ഇല്ലാതാവുമോ? നീ ഒന്നുകൂടി ആലോചിച്ചു പറയൂ.”

രാഗിണി പറഞ്ഞു. “ഇനി സമയം കളയുന്നത് മണ്ടത്തരമാണ്. മദനോട് ബുദ്ധിപൂർവ്വം പെരുമാറാനും പുതിയ പങ്കാളിയെ കണ്ടെത്താനും പറയൂ.”

ഫോണിന്‍റെ ഇരുവശത്തും കുറച്ചു നേരം നിശബ്ദത പരന്നു. പിന്നെ ഉമ ചോദിച്ചു, “മദനോട് എന്താണ് പറയേണ്ടത്?”

അത് കേട്ട് രാഗിണി ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു.

ഈ സമയം ഉമ മദനോട് പറഞ്ഞു “മുന്നു രാഗിണിയെ മറക്കൂ. അവൾക്ക് കുമാറിനെ മതിയെന്ന് പറഞ്ഞു. അവളെക്കാൾ മികച്ച ജീവിത പങ്കാളിയെ നിനക്ക് ലഭിക്കും. അവളെ പോകാൻ അനുവദിക്കൂ.”

നോ നീഡിൽ മെസോതെറാപ്പി

ചർമ്മം എപ്പോഴും തിളക്കമുള്ളതും മൃദുവും ചെറുപ്പമുവള്ളതുമായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തതൊരാളും ആഗ്രഹിക്കുന്ന കാര്യമാണത്. എന്നാൽ പലവിധ കാരണങ്ങൾ കൊണ്ട് പലർക്കും ചർമ്മസംബന്ധമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു. തിരക്കുകളും അമിതമായ വെയിലും മാറുന്ന കാലാവസ്‌ഥയും സമ്മർദ്ദവും മൂലം ചർമ്മത്തിന്‍റെ തിളക്കം സ്വാഭാവികമായും നഷ്ടപ്പെടുന്നു. പിഗ്മെൻഷൻ, ചുളിവുകൾ, ചർമ്മ വരൾച്ച, പാടുകൾ എന്നിങ്ങനെയുള്ള പ്രശ്ന‌ങ്ങൾ ഉണ്ടാകുന്നതോടെയാണ് മിക്കവരും ചർമ്മ പരിചരണത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് തന്നെ.

എന്നാൽ ചർമ്മ പരിചരണം നടത്തണമെന്ന് ആഗ്രഹിക്കുമെങ്കിലും ഇൻജെക്ഷൻ, വേദന, പാടുകൾ എന്നിവയെക്കുറിച്ചുള്ള ഭയംമൂലം പലരും അതിൽ നിന്ന് പിന്തിരിയുകയാണ് ചെയ്യുക. എന്നാൽ അതിനൊക്കെ പരിഹാരമായി അത്തരം സങ്കീർണ്ണതകളൊന്നുമില്ലാത്ത തീർത്തും സുരക്ഷിതമായ സാങ്കേതിക വിദ്യയാണ് നോ നീഡിൽ മെസോതെറാപ്പി.

ഇതിൽ ഒരു തരത്തിലുമുള്ള സൂചിയും ഉപയോഗിക്കുന്നില്ല. നേരിയ വൈദ്യുത പ്രവാഹത്തിന്‍റെയും മൈക്രോ തരംഗങ്ങളുടേയും സഹായത്തോടെ പ്രത്യേകതരം യന്ത്രം ഉപയോഗിച്ച് ചർമ്മത്തെ സവിശേഷമായി പരിചരിക്കുകയാണ് ചെയ്യുക. ഒപ്പം പോഷണം നൽകുന്ന സിറവും സജീവ ഘടകങ്ങളും എളുപ്പത്തിൽ ചർമ്മത്തിനുള്ളിലേക്ക് എത്തുന്നു. തികച്ചും വേദനാരഹിതമാണിത്. ചർമ്മത്തിൽ ചുവന്ന തടിപ്പുകളോ പാടുകളോ ഉണ്ടാവുകയില്ല. ഇതിന്‍റെ സെഷൻ വളരെ സുഖകരമാണ്. മെഷീനിന്‍റെ സ്‌പർശനം മൃദുവായ മസാജിന്‍റെ അനുഭവം പകരുന്നു. കുത്തുന്ന പോലെയുള്ള വേദന ഉണ്ടാവുകയില്ല. നേരിയ ചൂടും വിശ്രമവും മാത്രമാണ് അത് പകരുക. ഏകദേശം 20-30 മിനിറ്റിനുള്ളിൽ സെഷൻ പൂർത്തിയാക്കുകയും ചെയ്യും. ചികിത്സ കഴിഞ്ഞാൽ ഉടൻ തന്നെ സ്വന്തം ദിനചര്യയിലേക്ക് മടങ്ങാം. അതുകൊണ്ട് ഇതിനെ “ലഞ്ച് ടൈം ട്രീറ്റ്‌മെന്‍റ്” എന്നും വിശേഷിപ്പിക്കാറുണ്ട്. ഉച്ചഭക്ഷണ ഇടവേളയിൽപോലും ഈ ട്രീറ്റ്‌മെന്‍റ് ചെയ്ത‌ത് പുതിയ മുഖവുമായി തിരികെ ജോലിയിലേക്ക് മടങ്ങാം.

സെഷനു ശേഷം ആദ്യത്തെ 24 മണിക്കൂർ മുഖത്ത് അമിതമായി തടവുകയോ ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുകയോ ചെയ്യരുത്. വെയിലത്ത് പോകുമ്പോൾ നേരിയ സൺസ്ക്രീൻ പുരട്ടിയിരിക്കണം. ഇത്തരം മുൻകരുതലുകൾ സ്വീകരിച്ചാൽ മാത്രം മതി. നേരിയ മോയിസ്‌ചറൈസർ ഉപയോഗിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ചർമ്മത്തെ ദീർഘനേരം തിളക്കമുള്ളതാക്കി നിലനിർത്തും.

നോ നീഡിൽ മെസോതെറാപ്പിയുടെ പ്രഭാവം ദീർഘ നേരം നിലനിർത്താനായി വീട്ടിൽ ചെയ്യാവുന്ന ചില ലളിതമായ മാർഗ്ഗങ്ങൾ ഉണ്ട്.

ഗ്രീൻ ടീ ഐസ് ക്യൂബ്‌സ് മസാജ്

ഒരു കപ്പ് ഗ്രീൻ ടീ ഉണ്ടാക്കി തണുപ്പിച്ച് ഐസ് ട്രേയിൽ ഫ്രീസ് ചെയ്യുക. രാവിലെ മുഖം കഴുകിയ ശേഷം ഈ ഐസ് ക്യൂബ് കൊണ്ട് മുഖത്തിലും കഴുത്തിലും സൗമ്യമായി തടവുക. ഇത് ചർമ്മത്തിലെ രക്‌തചംക്രമണം വർദ്ധിപ്പിക്കുകയും സുഷിരങ്ങൾ ശക്തമാക്കുകയും ദിവസം മുഴുവൻ ഫ്രഷ് ആയി നിലനിർത്തുകയും ചെയ്യും.

ചിയ സീഡ് ജെൽ മാസ്ക്

രണ്ട് ടീസ്പൂൺ ചിയ വിത്തുകൾ അര കപ്പ് വെള്ളത്തിൽ 2-3 മണിക്കൂർ കുതിർക്കുക. ഇത് ജെൽ പോലെയാകുമ്പോൾ മുഖത്ത് പുരട്ടി 15 മിനിറ്റ് വെച്ചശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ചിയ വിത്തുകളിൽ ഒമേഗ 3യും, ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ആഴത്തിലുള്ള ജലാംശവും തിളക്കവും നൽകുന്നു.

റൈസ് വാട്ടർ- കറ്റാർവാഴ ടോണർ

അര കപ്പ് അരി നന്നായി കഴുകി ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. തുടർന്ന് അരി വേവിച്ച വെള്ളം എടുത്ത് അതിൽ രണ്ട് ടീസ്‌പൂൺ കറ്റാർവാഴ ജെൽ ചേർക്കുക. ഇത് ഒരു സ്പ്രേ കുപ്പിയിൽ നിറച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കുക. മുഖം കഴുകിയശേഷം എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ടോണർ ആയി മുഖത്ത് ഇത് തളിക്കുക. ചർമ്മത്തെ ഇത് മൃദുത്വമുള്ളതും ആരോഗ്യമുള്ളതുമാക്കി നിലനിർത്തും.

വൈൽഡ് വൈൽഡ് വിമൻ

“ശരി റെക്കോർഡിംഗ് ആരംഭിച്ചിരിക്കുന്നു.” ഞാൻ എന്‍റെ റെക്കോർഡർ ഓൺ ചെയ്‌തുകൊണ്ട് പറഞ്ഞു. അതുകേട്ട് 9 വനിതകളിൽ ഒരാൾ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകി.

“ഇനി നിങ്ങൾ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം.” അവൾ പുഞ്ചിരിയോടെ പറഞ്ഞു. ഈ മുന്നറിയിപ്പ് കേട്ട് എല്ലാവരും ചിരിച്ചു. ആ ചിരി ചുറ്റുമുള്ള എല്ലാ ശബ്‌ദവുമായി കൂടിച്ചേർന്നു. സെൻട്രൽ ഡൽഹിയിലെ ഒരു റ‌സ്റ്റോറന്‍റിൽ ആണ് ഞാൻ അവരെ കണ്ടത്. മുംബൈ ആസ്ഥാനമായുള്ള ഗ്രൂപ്പായ വൈൽഡ് വൈൽഡ് വിമൻ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹിപ് ഹോപ്പ് കൂട്ടായ്‌മ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. അംഗങ്ങളുമായി അഭിമുഖം ആരംഭിച്ചതിനു തൊട്ടുമുമ്പ് അവർ അവരുടെ കഥയ്ക്ക് വ്യക്തമായ ആമുഖം നൽകി.

മൗനം പാലിക്കുന്നവരെ ആണ് സമൂഹം നല്ല സ്ത്രീ എന്ന് വിളിക്കാറുള്ളത്. അതൊരു വ്യവസ്‌ഥയായിരിക്കുന്ന ഒരു രാജ്യത്ത് ഈ യുവതികളുടെ പ്രതിഷേധങ്ങളാണ്, അവരുടെ ഉച്ചത്തിലുള്ള ശബ്ദങ്ങളാണ് അവരുടെ ഐഡന്‍റിറ്റി.

ഒക്ടോബർ മാസത്തിലെ ശാന്തമായ മദ്ധ്യാഹ്‌നത്തിൽ ഞാൻ അവരെ കണ്ടുമുട്ടുമ്പോൾ അവർ അവരുടെ ശബ്ദ‌ പരിശോധന പൂർത്തിയാക്കിയിരുന്നു. ആ വൈകുന്നേരം പതിനാറാം നൂറ്റാണ്ടിലെ ചരിത്ര പ്രസിദ്ധമായ പൂന്തോട്ടമായ ഡൽഹിയിലെ സുന്ദർ നഴ്‌സറിയിൽ അവർ പരിപാടി അവതരിപ്പിക്കാൻ നിശ്ച‌യിച്ചിരുന്നു. കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്‌സിന്‍റെ സംഗീതോത്സവമായ “വോയ്‌സസ് ഓഫ് ഡൈ വേഴ്സിറ്റി”യിൽ അവതരിപ്പിക്കുന്ന 10 ആർട്ടിസ്‌റ്റ് ഗ്രൂപ്പുകളിൽ അവരും ഉൾപ്പെട്ടിരുന്നു. കർണാട്ടിക് ഗായകനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ടിഎം കൃഷ്ണണയാണ് ഫെസ്‌റ്റിവലിന്‍റെ ക്യൂറേറ്റർ. ആഹ്ളാദ പ്രകടനങ്ങൾക്കിടയിൽ അവർ പൂന്തോട്ടത്തിലെ പുല്ലിൽ ഇരുന്നു സ്വയം പരിചയപ്പെടുത്തി. അവരുടെ പരസ്‌പര സ്നേഹം അവഗണിക്കാൻ പ്രയാസമായിരുന്നു. അവരിൽ ഒരാൾ പരാതിപ്പെട്ടു. “എന്തൊരു ചൂടാണ് ഹേ” അത് കേട്ട് മറ്റൊരാൾ കളിയാക്കി. “ഇത്രയും ലാളിത്യം കാണിക്കരുത്.”

വൈൽഡ് വൈൽഡ് വിമൻസിൽ അഞ്ച് റാപ്പർമാർ ഉൾപ്പെടുന്നു. അവരിൽ രണ്ടുപേർ ഗ്രൂപ്പിന്‍റെ സഹസ്‌ഥാപകരാ ണ്. ക്രാന്തിനാരി എന്ന സ്‌റ്റേജ് നാമമുള്ള അശ്വനി ഹിരേമത്ത്, ഹാഷ് ടാഗ് പ്രീതി എന്നറിയപ്പെടുന്ന പ്രീതി എൻ സുതർ, ജെ ക്വീൻ എന്നറിയപ്പെടുന്ന ജാക്വലിൻ ലൂക്കാസ്, പ്രതീക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രതീക ഇവാഞ്ചലിൻ പ്രഭുനെ, എംസി ആയ ശ്രുതി റൗട്ട്, നർത്തകരായ ദീപ സിംഗ് എന്ന ഫ്ളോറ, ബീഗിൾ എംസികെ എന്നറിയപ്പെടുന്ന മുഗ്‌ധ മണ്ഡോക്കർ, സ്കേറ്റ് ബോർഡർ ബുട്ടി ഭോസാലെ, ഗ്രാഫിറ്റി ആർട്ടിസ്‌റ്റ് ഗൗരി ഗണപത് ദഭോൽക്കർ എന്നിവരും സംഘത്തിലുണ്ട്.

2020-ൽ സ്ഥാപിതമായതിനുശേഷം ഗ്രൂപ്പ് അഞ്ച് സോളോ ട്രാക്കുകളും മറ്റ് കലാകാരന്മാരുമായി സഹകരിച്ച് മൂന്ന് ഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. സാരിയും ചിലപ്പോൾ ലുങ്കിയും ധരിച്ച് അവർ വേദിയിലെത്തുന്നു. ആത്മാവിശ്വാസത്തോടെയും അഭിനിവേശത്തോടെയും നീങ്ങുന്നു. അവരുടെ ഗാനങ്ങൾ ഇംഗ്ലീഷ്, മറാത്തി, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചെയ്‌തിരിക്കുന്നത്. അവ വ്യക്തിപരവും രാഷ്ട്രീയവുമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നവയാണ്.

സാമൂഹിക വിശ്വാസങ്ങളെ വെല്ലുവിളിച്ച്

ഡൽഹിയിൽ അടുത്തിടെ നടന്ന “സൗത്ത് സൈഡ് സ്‌റ്റോറി” എന്ന സംഗീത-ഭക്ഷ്യമേളയിൽ അവതാരകൻ വൈൽഡ് വൈൽഡ് വിമൻ എന്ന ബാൻഡിന്‍റെ പേര് പ്രഖ്യാപിച്ചപ്പോൾ മുഴുവൻ ‌സ്റ്റേഡിയവും നിറഞ്ഞ കരഘോഷത്താൽ പൊട്ടിത്തെറിച്ചു. അവരുടെ പ്രകടനം വേദിയെ ഉത്സവപ്പറമ്പാക്കി മാറ്റി. ഒരു തടസ്സമില്ലാത്ത പ്രവാഹം പോലെയുള്ള ഇവരുടെ പ്രകടനം പ്രേക്ഷകരെ ആകർഷിച്ചുവെന്ന് എഴുത്തുകാരി ആരണ്യ പാഡിൽ ഔട്ട്ലുക്ക് മാസികയിൽ എഴുതി. പരമ്പരാഗത സൗന്ദര്യശാസ്ത്രവുമായി പൊരുത്തപ്പെടാത്തതാണ് ഈ ഗ്രൂപ്പിന്‍റെ സ്വരം. മുംബൈ സ്ലാങ്, സ്വന്തം ഐഡന്‍റിറ്റിയിൽ വേരൂന്നിയ പ്രാദേശിക ഭാഷാ പ്രയോഗങ്ങൾ എന്നി വ ഉപയോഗിച്ച് “വൈൽഡ് വൈൽഡ് വിമൻ” അവരുടെ സംഗീതത്തെ യുവതലമുറയ്ക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു.

“വൈൽഡ് വൈൽഡ് വിമന്‍റെ പ്രത്യേകത അവരുടെ ഗാനങ്ങളിലാണ്. യൂണിറ്റി, ബോഡി പോസിറ്റിവിറ്റി എന്നിവ അടക്കം സ്ത്രീകൾ എന്ന നിലയിൽ അവരുടെ വ്യക്തിപരമായ അനുഭവങ്ങളിലൂടേയും അവരുടെ വിജയങ്ങൾ ആഘോഷിക്കുന്നതിലൂടേയും സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് സംഗീത സാംസ്കാരിക പ്രസിദ്ധീകരണമായ റോളിംഗ് ‌സ്റ്റോൺ പത്രപ്രവർത്തകനായ അനുരാഗ് ടാഗട്ട് എഴുതുന്നു. “ഞങ്ങളുടെ പ്രത്യേകത സ്വന്തം അനുഭവങ്ങളുടെ വൈവിധ്യത്തിലാണ്. ഈ സന്ദർഭത്തിൽ ഇത് വളരെ പ്രധാനമാണ്. രാഷ്ട്രീയമായി ഇത് വളരെ പ്രാധാന്യമർഹിക്കുന്നു. പക്ഷേ ഞങ്ങൾക്ക് ഇത് ഞങ്ങളുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗവുമാണ്.” ക്രാന്തിനാരി പറഞ്ഞു.

“പ്രേക്ഷകരിൽ ആൺകുട്ടികൾ പോലും ഞങ്ങളുടെ വരികൾ ആസ്വദിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. ഈ ഗാനങ്ങൾ അവരുടെ സ്വന്തം പോരായ്മ്‌മകൾ ചൂണ്ടികാണിക്കുന്നതായിട്ട് കൂടി അവർ അത് അംഗീകരിക്കുന്നു എന്ന് ഞങ്ങൾ ചിന്തിക്കുന്നു.” ഹാഷ്ടാഗ് പ്രീതി പുഞ്ചിരിയോടെ പറയുന്നു.

“ഞങ്ങളുടെ ഷോ പുരുഷന്മാരാൽ നിരസിക്കപ്പെടുമോ എന്ന ഭയം മുമ്പ് ഉണ്ടായിരുന്നു. ആ ചോദ്യം ഞങ്ങളുടെ എല്ലാവരുടേയും മനസ്സിലുണ്ടായിരുന്നു. അവർ നമ്മളെ കാണുമോ? അംഗീകരിക്കുമോ എന്നൊക്കെ.” പ്രതീക പറയുന്നു. എന്നാൽ ഇപ്പോൾ ഇതിനെക്കുറിച്ച് ഒരുതരിപോലും ശ്രദ്ധിക്കുന്നില്ല. വൈൽഡ് വൈൽഡ് വിമണിലെ എംസി ആ സംഗീതത്തെ “ഇത് സ്ത്രീകൾക്കു വേണ്ടി സ്ത്രീകളാൽ സ്ത്രീകളുടേതാണ്” എന്ന് തന്നെയാണ് സംഗ്രഹിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൈൽഡ് വൈൽഡ് വിമൻ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024ൽ മാത്രം ഗ്രൂപ്പ് ഇന്ത്യയിലുടനീളം 75ലധികം ഷോകൾ അവതരിപ്പിച്ചു. ഈ വർഷം ആദ്യം ജർമ്മനിയിൽ നടന്ന ഫെസ്‌റ്റിവലിലാണ് അവർ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. കേരളത്തിലും അവർ ഷോ നടത്തി. “ആൾക്കൂട്ടം എവിടെ അവസാനിച്ചുവെന്ന് ഞങ്ങൾക്ക് മനസ്സി ലായില്ല.” അവർ ഓർമ്മിക്കുന്നു. അടു ത്തിടെ ഹെയർ സെറം ബ്രാൻഡായ ലിവോൺ, ഫാഷൻ ബ്രാൻഡുകളായ ജൂഡിയോ ടു ബ്രൗൺസ് എന്നിവരുമായി അവർ മാർക്കറ്റിംഗ് സഹകരണത്തിൽ ഒപ്പുവച്ചു.

അതുല്യമായ കഥ

വൈൽഡ് വൈൽഡ് വിമണിലെ “ഗെയിം ഫ്ളിപ്പ്” എന്ന ഗാനത്തിന്‍റെ ഒരു ചെറിയ ഇൻസ്‌റ്റാഗ്രാം റീലിന് 15.5 ദശലക്ഷത്തിലധികം കാഴ്‌ചക്കാരും 1.2 ദശലക്ഷം ലൈക്കുകളും ലഭിച്ചു. ജെ ക്വീൻ സംഗീത ഇതിഹാസങ്ങളായ എആർ റഹ്‌മാനെയും സന്തോഷ് നാരായണനെയും കണ്ടുമുട്ടിയപ്പോൾ അവർ റീൽ കണ്ടതായി പറഞ്ഞു. “മാർച്ചിൽ, ഓസ്കാർ ജേതാവ് സംഗീതസംവിധായകൻ എംഎം കീരവാണിയുടെ സംഭാവനകളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച കച്ചേരിയിൽ സംഘം പങ്കെടുത്തു.

വേദിക്ക് പുറത്ത് ഈ സ്ത്രീകൾ വളരെ സാധാരണക്കാരെപോലെ തന്നെയാണ് പെരുമാറുന്നത്. അവർ ആത്മവിശ്വാസമുള്ളവരുമാണ്. അവരുടെ ശക്തി അവരുടെ വൈവിധ്യമാർന്ന അനുഭവങ്ങളിലാണ്. ഈ യുവതികളിൽ പലരും സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുടുംബത്തിലെ എതിർപ്പുകൾ, സാമൂഹികമായ അരികുവൽക്കരണം എന്നിവ മറികടന്ന് ലക്ഷ്യസ്ഥാനത്ത് എത്തിയവരാണ്. അവരുടെ രാഷ്ട്രീയ ധാരണ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

നർത്തകി ബീഗിൾ എംസികെ മുമ്പ് മറ്റൊരു ഹിപ് ഹോപ്പ് ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു. അത് സ്വന്തം വളർച്ചയ്ക്ക് സഹായിച്ചതായി അവർ പറയുന്നു. എന്നാൽ വൈൽഡ് വൈൽഡ് വിമനിൽ ചേർന്നതിനുശേഷം “ഇവിടെ എനിക്ക് കൂടുതൽ സുരക്ഷിതത്വം തോന്നുന്നു.” എന്ന് അവർ കണ്ടെത്തി. ഗ്രാഫിറ്റി ആർട്ടിസ്‌റ്റ് ഗൗരി മുമ്പ് മറ്റൊരു ഹിപ് ഹോപ്പ് കൂട്ടായ്‌മയുമായി പ്രവർത്തിച്ചിരുന്നു. അതിൽ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. “ഇവിടെ എനിക്ക് എന്‍റെ യഥാർത്ഥ ഐഡന്‍റിറ്റിയിൽ സന്തോഷം ഉണ്ട്.”

“എനിക്ക് ഞാൻ തന്നെയാകാനുള്ള സ്വാതന്ത്ര്യമുണ്ട്.” അവൾ പറയുന്നു. “ഇവിടെ നമ്മൾ ഒരുമിച്ച് നൃത്തം ചെയ്തു പാടി കരഞ്ഞു. ഞങ്ങൾക്കിടയിൽ വഴക്കുകൾ ഉണ്ടായിട്ടുണ്ട്. ജെ ക്വീൻ പറയുന്നു. “ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഞങ്ങൾ സഹായം നൽകും ആരും ആരെയും വിധിക്കാത്ത സ്‌ഥലമാണിത്.”

വൈൽഡ് വൈൽഡ് വിമണിന്‍റെ രൂപീകരണം. 2020ലാണ് നടന്നത്. അതിന്‍റെ രണ്ട് സ്‌ഥാപക അംഗങ്ങളായ ക്രാന്തിയും ഹാഷ്ടാഗ് പ്രീതിയും ഹിപ് ഹോപ്പ് കലാകാരന്മാർക്കായുള്ള ഒരു അനൗപചാരിക സെഷനിൽ വെച്ചാണ് കണ്ടുമുട്ടിയത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അവർ അടുത്ത ബന്ധം സ്‌ഥാപിച്ചു. “വളരെക്കാലമായി ഞങ്ങൾ പരസ്പരം അറിയുന്നതുപോലെ തോന്നി. ഇൻസ്റ്റന്‍റ് സഹോദരി ബന്ധം” ഹാഷ്ടാഗ് പ്രീതി ഓർമ്മിക്കുന്നു.

ഇതൊക്കെയാണെങ്കിലും ഹിപ്-ഹോപ്പ് ഗ്രൂപ്പുകളെ പ്രധാനമായും പുരുഷ മേഖലയായി കണക്കാക്കിയിരുന്നു. “ഹിപ് ഹോപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന ചില പെൺകുട്ടികൾ ഉൾപ്പെട്ട ആൺകുട്ടികളുടെ ഗ്രൂപ്പുകളുണ്ടായിരുന്നു. പക്ഷേ അവർ അവരെ അവരുടെ ഗ്രൂപ്പിന്‍റെ ഭാഗമായി കണക്കാക്കിയിരുന്നില്ല. അത് സ്വന്തം കരിയർ ആയിരിക്കില്ലെന്ന് അവർ വിശ്വസിച്ചു. കാരണം ഒടുവിൽ പലർക്കും വിവാഹം കഴിച്ചു പിൻവാങ്ങേണ്ടി വരും.” ക്രാന്തി നാരി വിശദീകരിക്കുന്നു.

പുരുഷ കലാകാരന്മാർ തങ്ങളുടെ സ്ത്രീ സഹപ്രവർത്തകരെ പിന്തുണയ്ക്കാൻ തയ്യാറാകുന്നില്ല എന്നല്ല. എന്നാൽ മിക്ക സ്ത്രീകളും ഹിപ്-ഹോ പ്പിനെ ഒരു താൽക്കാലിക ഹോബിയായി കണക്കാക്കുന്നുവെന്ന് ഇതിനകം തന്നെ അനുമാനിക്കപ്പെട്ടിരുന്നു. സ്ത്രീകൾക്ക് ഒരു ഗ്രൂപ്പായി പ്രവർത്തിക്കാനുള്ള അവസരങ്ങൾ അപൂർവമായിരുന്നു.

ചിലപ്പോൾ സഹപുരുഷ റാപ്പർമാർ തങ്ങൾക്കൊപ്പം ജോലി ചെയ്തിരുന്ന സ്ത്രീകളെ നയിക്കാൻ ശ്രമിക്കുമായിരുന്നു. “എനിക്ക് ഇത് പലപ്പോഴും സംഭവിച്ചു. ഒരു പുരുഷ ഹിപ് ഹോപ്പ് ഗ്രൂപ്പിനൊപ്പമുള്ള തന്‍റെ സമയം ഓർമ്മിച്ചു കൊണ്ട് ഒരു വനിതാ എംസി പറഞ്ഞു. “അവർ എന്നോട് പറയും. ഈ താളം സ്വീകരിക്കു ഇതെടുക്കൂ അതിൽ എഴുതു എന്നൊക്കെ” അവൾ പറയുന്നു. ആ സ്വാധീനം വനിതാ റാപ്പർമാർ എഴുതിയ വിഷയങ്ങളേയും അവരുടെ എഴുത്തിന്‍റെ ശൈലിയേയും മാറ്റി മറിച്ചു. “ഞങ്ങൾ അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു. പക്ഷേ ആ പ്രക്രിയയിൽ ഞങ്ങളുടെ സ്ത്രീ സ്വത്വം നഷ്‌ടപ്പെട്ട് പതുക്കെ കൂടുതൽ പുരുഷത്വമുള്ള ഒരു ശൈലിയിലേക്ക് ചായുകയായിരുന്നു.” ഹാഷ്‌ടാഗ് പ്രീതി പറഞ്ഞു. “അതെ ഗ്യാങ്സ്‌റ്റർ റാപ്പ് പോലെ” എംസി ഇടപെട്ടു.

“നമ്മൾ അങ്ങനെയല്ല” ക്രാന്തി പെട്ടെന്ന് കൂട്ടിച്ചേർത്തു. ആദ്യമായി കണ്ടുമുട്ടിയ ജാം സെഷനുശേഷം ക്രാന്തിനാരിയും ഹാഷ്ടാഗ് പ്രീതിയും ഒരുമിച്ച് ഭക്ഷണം കഴിക്കവേ അവർ പരസ്പ്‌പരം തങ്ങളുടെ ചിന്തകൾ പങ്കുവെച്ചു. ഇരുവരും ഇതിനകം മറ്റുള്ളവരുമായി സമാനമായ സംഭാഷണങ്ങൾ നടത്തിയിരുന്നു. ഹാഷ്‌ടാഗ് പ്രീതി മുമ്പ് സ്ത്രീകൾ മാത്രമുള്ള ഒരു സംഘം രൂപീകരിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ അവർ വി ജയിച്ചില്ല. ചില പ്രശസ്‌ത വനിതാ റാപ്പർമാരെ ബന്ധപ്പെടാൻ ക്രാന്തിയും ശ്രമിച്ചിരുന്നു. പക്ഷേ അവരാരും പ്രതികരിച്ചില്ല.

സ്ത്രീകൾക്കായി ഒരു പ്രത്യേക സൈഫർ സംഘടിപ്പിക്കാൻ ഇരുവരും തീരുമാനിച്ചു. റാപ്പർമാർക്ക് ഒത്തുചേരാനും അവരുടെ സർഗ്ഗാത്മകത സ്വതന്ത്രമായും സ്വയമേവ പ്രദർശിപ്പിക്കാനും കഴിയുന്ന ഒരു അനൗപചാരിക വേദി.

“അത് തണുപ്പുകാലമായിരുന്നു എന്‍റെ മനസ്സ് ശാന്തമായിരുന്നു ആശയങ്ങൾ ഒഴുകിക്കൊണ്ടിരുന്നു.” ക്രാന്തി ചിരിക്കുന്നു. ഞങ്ങളുടെ ശ്രമങ്ങൾ എവിടേക്ക് കൊണ്ടുപോകുമെന്ന് കൃത്യമായി അറിയില്ലായിരുന്നു. പക്ഷേ ഒരുകാര്യം ഉറപ്പായിരുന്നു. ഞങ്ങൾ ആശ്രയിച്ചിരുന്ന ആൺകുട്ടികളുടെ ഗ്രൂപ്പുകളെ ഉപേക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.” ക്രാന്തിനാരി ഓർമ്മിപ്പിക്കുന്നു. വൈൽഡ് വൈൽഡ് വിമണിലെ അഞ്ച് റാപ്പർമാർ ഒന്നിച്ചു വരുന്നതിനുമുമ്പ് വ്യത്യസ്‌ത രീതികളിൽ തന്നെ അവർ സ്വന്തം കഴിവുകൾ കണ്ടെത്താൻ ശ്രമിച്ചിരുന്നു. ഈ രംഗത്തേക്ക് കടക്കുന്നതിനു മുമ്പ് ക്രാന്തിനാരിയുടെ ജീവിതം ഏറെക്കുറെ ആശുപത്രിയിൽ തന്നെയായിരുന്നു. “7-ാം ക്ലാസ് വരെ ബുള്ളി ചെയ്യപ്പെടുന്നത് എന്നെ സംബന്ധിച്ച് എന്‍റെ ദിനചര്യയുടെ ഭാഗമായിരുന്നു. എട്ടാം ക്ലാസ് എത്തിയതോടെ അമ്മയുടെ പ്രോത്സാഹനത്താൽ ഞാൻ ബാസ്ക്കറ്റ്ബോൾ പഠിച്ചു. അമ്മ സ്‌റ്റേറ്റ്‌ ലെവൽ ബാഡ്‌മിന്‍റൺ കളിക്കാരായിയായിരുന്നു. സ്‌കൂളിന് പുറത്ത് ആത്മവിശ്വാസം വളർത്താൻ ഈ കായിക വിനോദം എന്നെ സഹായിച്ചു.”

പക്ഷേ കോർട്ടിലെ മറ്റ് കളിക്കാർ പലപ്പോഴും ക്രാന്തിനാരിയുടെ തെറ്റായതും അപക്വവുമായ ഇംഗ്ലീഷ് ഭാഷ പ്രയോഗത്തെ കളിയാക്കിയിരുന്നു. “അന്ന് എനിക്ക് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു.” ക്രാന്തിനാരി ആ ദിനത്തെ ഓർക്കുന്നു. “വീട്ടിലോ അയൽക്കാരോടോ ഇംഗ്ലീഷിൽ സംസാരിച്ച് എനിക്ക് ശീലമില്ലായിരുന്നു. അതുകൊണ്ട് ആ ഭാഷ എന്‍റെ ഭാഗവുമായിരുന്നില്ല. “ആ സമയത്ത് ഒരു സീനിയർ ഇടപെട്ടു. അദ്ദേഹം അമേരിക്കൻ റാപ്പർ എമി നെമിന്‍റെ ബ്യൂട്ടിഫുൾ എന്ന ഗാനം പ്ലേ ചെയ്തു കേൾപ്പിച്ചു. സ്വയം സ്വീകാര്യതയെക്കുറിച്ചുള്ള ആ പാട്ടിന്‍റെ വരികൾ വളരെ ശക്തമായിരുന്നു. ഓരോ വരിയും ഓരോ വാക്കും പോസ് ചെയ്ത‌് അതിന്‍റെ അർത്ഥം മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. വാക്കുകൾ മനഃപാഠമാക്കുന്നതിനുമുമ്പുതന്നെ ഉച്ചാരണം പരിശീലിച്ചു കൊണ്ടിരുന്നു.” ക്രാന്തിനാരി ഓർമ്മിക്കുന്നു. തനിക്ക് ഇഷ്ടപ്പെട്ട ഗാനങ്ങളുടെ വരികൾ ഡയറിയിൽ അവർ കുറിച്ചിട്ടു. ക്രമേണ ഇംഗ്ലീഷ് നന്നായി പഠിക്കാൻ സംഗീതം അവരെ സഹായിച്ചു. യാദൃശ്ചികമായി പരിചയപ്പെട്ട ചില ഹിപ് ഹോപ്പ് കലാകാരന്മാർ അവരെ ബ്രേക്ക്ഡാൻസ് ചെയ്യാൻ പ്രേരിപ്പിച്ചു.” അവിടെ നിന്നാണ് “ബീ ഗേൾ മ്യാവൂ” എന്ന സ്‌റ്റേജ് നാമം ക്രാന്തി നാരിയ്ക്ക് ലഭിച്ചത്.

അതിനിടെ ഡിസൈൻ പഠിക്കാൻ ക്രാന്തി നാരി മുംബൈ വിട്ടു. പിന്നീട് ഐഐടി ബോംബെയിലെ ഡിസൈൻ സെന്‍ററിൽ സ്കോളറായി തിരിച്ചെത്തി. തുടർന്ന് ഹൈദരാബാദിലെ മൈക്രോസോഫ്റ്റിൽ ജോലി ചെയ്യാൻ വീണ്ടും പോയി. ഈ സമയത്ത് അവർക്ക് ഉള്ളിൽ ശൂന്യത അനുഭവപ്പെട്ടു. അങ്ങനെ അവർ സ്വന്തമായി റാപ്പ് ചെയ്യാൻ തുടങ്ങി. മുംബൈയിൽ വളർന്നുവരുന്ന ഹിപ് ഹോപ്പ് രംഗവുമായി കൂടുതൽ അടുക്കാനായി മുംബൈയിൽ ജോലി ചെയ്യാൻ തുടങ്ങി.

പുതിയ വഴി

ഈ സമയത്താണ് മുംബൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ റാപ് ക്രൂ സ്വദേശിയെ ക്രാന്തിനാരി ആദ്യമായി കാണാനിടയായത്. തന്‍റെ മനസ്സിലുള്ളത് കൃത്യമായി അവർ പറയുന്നുണ്ടെന്ന് അപ്പോൾ തോന്നി. പകൽ സമയത്ത് ജോലിക്ക് പോകുകയും വൈകുന്നേരങ്ങളിൽ സ്വദേശിയിൽ പരിശീലനം നേടുകയും ചെയ്തു. അവിടെ വച്ചു അവർ അണ്ടർ ഗ്രൗണ്ട് ഗിഗുകളിലും ഓപ്പൺ മൈക്ക് ഇവന്‍റുകളിലും പങ്കെടുക്കാൻ തുടങ്ങി. അവിടെ ആർക്കും വേദിയിൽ വന്ന് പ്രകടനം നടത്താം. എന്നാൽ ക്രാന്തിനാരിയുടെ മാതാപിതാക്കൾ മൂന്ന് വർഷക്കാലം ഇതൊന്നും അറിഞ്ഞിരുന്നില്ല. അവർ ചോദിക്കുമ്പോഴൊക്കെ താൻ ഓഫീസിൽ ഏറെ വൈകിയിരുന്നും ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു കാന്തിയുടെ മറുപടി. ഇതിനിടെ ക്രാന്തി നാരിയെക്കുറിച്ചുള്ള ഒരു ലേഖനം കുടുംബ സുഹൃത്ത് കാണാനിടവന്നു. അതോടെ അമ്മ ക്രാന്തിനാരിയ്ക്ക് അന്ത്യശാസനം നൽകി. റാപ്പിംഗ് നിർത്തിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അന്ത്യശാസനം. അവർ മാതാപിതാക്കളുമായി അതെക്കുറിച്ച് സംസാരിച്ചെങ്കിലും വാദപ്രതിവാദങ്ങൾ ഉയർന്നുവന്നു.

ഒരിക്കൽ അധികാര കേന്ദ്രങ്ങളെ വെല്ലുവിളിക്കുന്ന അവരുടെ റാപ്പ് പെർഫോമൻസിനെ ഒരു ബന്ധു എതിർക്കാനിട വന്നു. നീ രാജ്യദ്രോഹിയായതിനാൽ ഞങ്ങൾക്ക് നിന്നോട് സംസാരിക്കാൻ താൽപര്യമില്ല എന്നവർ പറഞ്ഞു. തന്നെ വല്ലാതെ ഉലച്ചു കളഞ്ഞ പ്രസ്‌താവനയായിരുന്നു എന്നിട്ടും ഞാൻ ഉറച്ചു നിന്നു”. ക്രാന്തിനാരി പറയുന്നു

ക്രാന്തിനാരിയെപോലെ എംസിക്കും കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദങ്ങൾ അവർക്ക് നേരിടേണ്ടി വന്നു. സ്ഥിരതയുള്ള ജോലിയും സാധാരണ ജീവിതവുമാണ് തങ്ങളുടെ കുട്ടികൾക്ക് ഏറ്റവും നല്ലതെന്ന വിശ്വാസക്കാരായിരുന്നു ചുറ്റുവട്ടത്തുള്ളവർ. ഇവിടത്തെ അന്തരീക്ഷം വളരെ വ്യത്യസ്തമാണ്.” അവർ പറയുന്നു. പെൺകുട്ടി സംഗീതം ചെയ്യുന്നത് ആർക്കും സങ്കൽപ്പിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല.

റാപ്പ് ചെയ്യാൻ തുടർന്നതോടെ മാതാപിതാക്കൾ അതിനെ എതിർത്തു. “ഞാൻ കുടുംബത്തിലെ കറുത്ത ആടാണ്.” എന്ന് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാൽ എംസി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തുടങ്ങിയപ്പോൾ മാതാപിതാക്കളുടെ സങ്കോചം അഭിമാനമായി മാറി.

വേദിയിൽ എംസി അഗ്നി കണക്കെ ജ്വലിച്ചു. എന്നാൽ വേദിയിൽ നിന്നിറങ്ങുന്നതോടെ വെറുമൊരു കാഴ്ച്ചക്കാരിയായി ഒതുങ്ങി നിൽക്കും. “ഞാൻ അധികം സംസാരിക്കാറില്ല. വല്ലാത്ത സങ്കോചം തോന്നാറുണ്ട്. അവർ അതേക്കുറിച്ച് അങ്ങനെയാണ് പറയുന്നത്. ക്രാന്തിനാരിയുടെ ഈ പ്രക്യതം വൈൽഡ് വൈൽഡ് വിമനിലെ മറ്റ് റാപ്പർമാരിൽ നിന്ന് അവരെ വ്യത്യസ്തയാക്കി. അവരുടെ സൃഷ്ടികൾ തീവ്രവും യഥാർത്ഥവുമാണെന്ന് ഞാൻ കരുതുന്നു. ക്രാന്തിനാരിയെക്കുറിച്ച് ഗ്രൂപ്പിലെ അംഗം പ്രതിക (പ്രതിക ഇവാൻ ജലിൻ പ്രഭുണെ) പറയുന്നതിങ്ങനെയാണ്.

കുടുംബത്തിന്‍റെ സാമ്പത്തിക അസ്‌ഥിരതയാണ് പ്രതികയുടെ സ്വന്തം അനുഭവങ്ങളെ പരുവപ്പെടുത്തിയത്. കുട്ടിക്കാലത്ത് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ അവർക്ക് നിരന്തരം മാറിത്താമസിക്കേണ്ടി വന്നിരുന്നു. ഈ സ്‌ഥലങ്ങളിൽ സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങളെ പ്രതീക അടുത്തുനിന്നും കണ്ടു. ജീവിതം ദുഷ്കരമായിരുന്നു. തുടക്കത്തിൽ എല്ലാം പോരാട്ടം പോലെയായിരുന്നു. ഇത് എന്‍റെ ചിന്തയെയും എഴുത്തിനെയും ആഴത്തിൽ സ്വാധീനിച്ചു.” അവർ വിശദീകരിക്കുന്നു. ജീവിതത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്കിടയിൽ സംഗീതം പ്രതികയ്ക്ക് പിന്തുണയായി. 12 വയസ്സുള്ളപ്പോൾ ക്രോണിക് ഫോബിയ എന്ന മെറ്റൽ ബാൻഡിൽ അവർ ബാസ് ഗിറ്റാർ വായിച്ചു. പള്ളിയിലെ ക്വയർ ഗ്രൂപ്പിലും അംഗമായി. ടെലിവിഷൻ ചാനലുകളിലൂടെ ഹിപ് ഹോപ്പ് പരിചയപ്പെടാനിടവന്നതോടെ ശക്‌തമായ സംഗീത പശ്ചാത്തലമുള്ള റാപ്പ് ഗ്രൂപ്പുകളിലേക്കും അമേരിക്കൻ ബാൻഡ് ലികിൻ പാർക്ക് പോലുള്ളവയിലേക്കും അവർ ആകർഷിതയായി.

സംഗീതവുമായുള്ള ആദ്യ പരിചയം

മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തിയാക്കിയശേഷം പ്രതിക സംഗീതവുമായി ബന്ധപ്പെട്ട സ്‌ഥിരതയുള്ള ജോലി തേടി. സംഗീത ഉപകരണഡീലർ മാർ ഇവൻറ് കമ്പനി, സ്വതന്ത്ര റെക്കോർഡ് ലേബൽ എന്നിവയുൾപ്പെടെ വിവിധ സംഗീത കമ്പനികളിൽ അവർ ജോലി ചെയ്തു. കോവിഡ് സമയത്ത് റെക്കോർഡ് ലേബൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് അവർ മറ്റൊരു ജോലി ഏറ്റെടുത്തു. അതേസമയം പ്രതിക ഡൽഹയിലെ ഹിപ് ഹോപ്പ് ജോഡിയായ സീധേ മൗതിനോടൊപ്പം സമയം ചെലവഴിക്കുന്നതിനിടെ അവരിൽ ഒരാൾ പ്രതികയെ ഒരു ബീറ്റ് കേൾപ്പിച്ചു. “അവരുടെ മുന്നിൽ ഇരുന്നു ഞാൻ അരമണിക്കൂറിനുള്ളിൽ ഒരു റാപ്പ് എഴുതി പാടി കേൾപ്പിച്ചു.” പ്രതിക പറയുന്നു. അത് പ്രതികയുടെ ആദ്യ ഗാനമായിരുന്നു. അവിടെ നിന്നാണ് എല്ലാം ആരംഭിച്ചത്. സ്വന്തം പിതാവിലൂടെയാണ് ജെ ക്വീൻ സംഗീതത്തെ ആദ്യമായി അറിഞ്ഞുതുടങ്ങിയത്. അമേരിക്കൻ പോപ്പ് ഗായകനും നർത്തകനുമായ മൈക്കൽ ജാക്‌സന്‍റെ കടുത്ത ആരാധകനായിരുന്നു പിതാവ്. ക്വീനിന്‍റെ സ്‌കൂളിലും പരിസരപ്രദേശത്തുള്ള കച്ചേരികളിലും മൈക്കൽ ജാക്സന്‍റെ ജനപ്രിയ ഗാനങ്ങൾ അദ്ദേഹം വായിക്കുമായിരുന്നു. അങ്ങനെ ഞാനും മൈക്കൽ ജാക്‌സന്‍റെ തികഞ്ഞ ആരാധികയായി. ജെ ക്വീൻ ചിരിയോടെ പറയുന്നു.

അധ്യാപികയുടെ പ്രോത്സാഹനത്താൽ ജെ ക്വീനും സംഗീത ജീവിതം ആരംഭിച്ചു. തുടർന്ന് ഹിപ് ഹോപ്പിന്‍റെ ലോകത്തേക്ക്. കൂടുതലും യുട്യൂബ് വിഡിയോകളിലൂടെയായിരുന്നു. അമേരിക്കയിലെ ട്രിനിഡാഡിയൻ റാപ്പറും ഗായികയും ഗാനരചയിതാവുമായ നിക്കി മിനാജ് ആണ് ജെ ക്വീനിന്‍റെ പ്രിയപ്പെട്ട കലാകാരി.

“ഞാൻ ആൺകുട്ടികളുടെ റാപ്പ് കാണാറുണ്ടായിരുന്നു. പക്ഷേ നിക്കി മിനാജിന്‍റെ കാര്യം വ്യത്യസ്‌തമായിരുന്നു. എനിക്കും അങ്ങനെ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. തുടക്കകാലത്തെ കുറിച്ച് ജെ ക്വീൻ വിശദീകരിക്കുന്നു. പാട്ടിന്‍റെ വരികൾ പഠിക്കുകയും ഒറ്റയ്ക്ക് പരിശീലിക്കുകയും ചെയ്യുകയായിരുന്നു ക്വീനിന്‍റെ രീതി. അവർ സ്വയം ബീറ്റ്ബോക്സിംഗ് പഠിച്ചെടുത്തു. ഡ്രം ശബ്ദങ്ങൾ കലാകാരന്മാർ ശബ്ദം കൊണ്ട് അനുകരിക്കുന്ന വിദ്യയാണിത്. ഒരിക്കൽ ക്ലാസിൽ വൈകി എത്തിയതിന് ശിക്ഷയായി ക്വീനിനോട് പരിപാടി അവതരിപ്പിക്കാൻ ടീച്ചർ ആവശ്യപ്പെട്ടു. അങ്ങനെയാണ് ക്വീനിന് റാപ്പ് ചെയ്യാനുള്ള കഴിവു ണ്ടെന്ന് സുഹൃത്തുക്കൾ കണ്ടെത്തുന്നത്. അവർ ആ കല പിന്തുടരാൻ ക്വീനിനെ പ്രോത്സാഹിപ്പിച്ചു.

ഹിപ്-ഹോപ്പ് ഗ്രൂപ്പിലെ ഒരു സുഹൃത്ത് ജെ ക്വീനിനെ പ്രശസ്ത ജമൈക്കൻ ഗായകനും ഗാനരചയിതാവു മായ ബോബ് മാർലിയുടെ പേരിൽ അറി യപ്പെടുന്ന സൗത്ത് മുംബൈയിലെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. ബോബ് മാർലിയുടെ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ ഗിറ്റാറിസ്‌റ്റ് ഹർപാൽ സിംഗിന്‍റെ ഉടമസ്‌ഥതയിലുള്ള ഒരു വർക്ഷോപ്പ് ആയിരുന്നു അത്. യുവ സംഗീതജ്‌ഞർക്ക് കണ്ടുമുട്ടാനും പരിശീലിക്കാനും വേണ്ടി അദ്ദേഹം തന്‍റെ വർക്ഷോപ്പ് തുറന്നുകൊടുത്തിരുന്നു.

ബ്രിട്ടീഷ് റോക്ക് ബാൻഡായ ദി ബീറ്റിൽസിന്‍റെയും സ്വീഡിഷ് പോപ്പ് ഗ്രൂപ്പായ എബ്ബയുടേയും സംഗീതം കേൾക്കാൻ ഇടയാക്കിയത് ഹർപാൽ സിംഗാണെന്ന് ജെ ക്വീൻ പറയുന്നു. വർക്ഷോപ്പിൽ വെച്ച് ക്വീൻ മറ്റ് റാപ്പർമാരെയും പരിചയപ്പെട്ടു. അതിൽ പുരു ഷന്മാർ മാത്രമുള്ള ഹിപ് ഹോപ്പ് സംഘവും ഉൾപ്പെട്ടിരുന്നു. സാമ്പത്തിക സ്‌ഥിരതയ്ക്കായി ക്വീൻ എന്തെങ്കിലും ജോലി ചെയ്യണമെന്ന് ക്വീനിന്‍റെ മാതാപിതാക്കൾ ആഗ്രഹിച്ചു. ഏകദേശം ആറ് വർഷത്തോളം ക്വീനിനു ശ്രമകരമായ ദിനചര്യ നയിക്കേണ്ടി വന്നു. അവർ രാവിലെ 7 മണിക്ക് ഉണർന്ന് തയ്യാറായി ഒരു മണിക്കൂർ യാത്ര ചെയ്ത് റിയൽ എസ്‌റ്റേറ്റ് സ്‌ഥാപനത്തിൽ ജോലിക്ക് പോയി. ജോലി കഴിഞ്ഞു ഗ്രൂപ്പിനൊപ്പം പരിശീലനം നടത്താനായി വീണ്ടും ഒന്നര മണിക്കൂർ യാത്ര അവർക്കു ചെയ്യേണ്ടി വന്നു. പരിശീലനം കഴിഞ്ഞു വീണ്ടും ഒന്നര മണിക്കൂർ യാത്ര ചെയ്ത് തിരിച്ചു വീട്ടിലേക്ക് എത്തും.

ജെ ക്വീനിന് ഈ രംഗത്ത് അംഗീകാരം ലഭിച്ചു തുടങ്ങിയതോടെ മറ്റ് അംഗങ്ങൾക്ക് അസഹിഷ്‌ണുത തോന്നി തുടങ്ങി. ഒടുവിൽ അവരിൽ ഒരാൾ ജെ ക്വീനിനോട് ഗ്രൂപ്പ് വിടാൻ ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷം ഏതാനും വർഷം-കൂടി ജെ ക്വീൻ പാടുന്നത് തുടർന്നു.

ശീലമല്ല അഭിനിവേശം

ഹാഷ്‌ടാഗ് പ്രീതിയെ സംബന്ധിച്ചിടത്തോളം എഴുത്ത് എപ്പോഴും വൈകാരിക പ്രകടനത്തിന്‍റെ രൂപമായിരുന്നു. ബോർഡിംഗ് സ്‌കൂളിൽ പഠിക്കുമ്പോൾ അവൾ എല്ലാ ആഴ്ചയും മാതാപിതാക്കൾക്ക് കത്ത് എഴുതുമായിരുന്നു. വളർന്നതോടെ ആ ശീലം ഡയറി കുറിപ്പുകളായി പരിണമിച്ചു.. ഈ എഴുത്ത് വെറുമൊരു ശീലമല്ല. മറിച്ച് ഒരു അഭിനിവേശമാണെന്ന് ക്രമേണ ഹാഷ്‌ടാഗ്‌ പ്രീതി മനസ്സിലാക്കി. അച്ഛൻ ബിസിനസികാരനാണ് അതുകൊണ്ട് ഞാനും ബിസിനസ്സിലേക്ക് തിരിയണമെന്ന് മാതാപിതാക്കൾ ഏറെ ആഗ്രഹിച്ചിരുന്നു. കാരണം അതുകൊണ്ട് ധാരാളം ആനുകൂല്യങ്ങളും സൗകര്യങ്ങളും ഉണ്ടാകുമെന്ന് അവർ കരുതി”. പ്രീതി പറയുന്നു.

എന്നാൽ എനിക്ക് ചില നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. എനിക്ക് വേണ്ടിയിരുന്ന കാര്യം വീട്ടുകാർ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഹാഷ് ടാഗ് പ്രീതി പറയുന്നു. ഞാൻ ഒരിക്കലു എന്നെ ഒരു കലാകാരിയായി കണ്ടില്ല. എന്നെതന്നെ സ്വയം താഴ്ന്നവളായി കണക്കാക്കിയിരുന്നു.” ഏകദേശം ഏഴ് വർഷങ്ങൾക്ക് മുമ്പ് ഹിപ്-ഹോപ്പിന്‍റെ ലോകം കണ്ടെത്തിയപ്പോൾ സംഗീതവും വാക്കുകളും അവരുടെ ലോകമായി മാറുകയായിരുന്നു.

“അതോടെ എന്‍റെ ആത്മവിശ്വാസം വർദ്ധിച്ചു. ഞാൻ ചെയ്യാൻ ആഗ്രഹിച്ചത് ഇത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു. പെൺകുട്ടികൾ മാത്രമുള്ള സ്‌കൂളിലായിരുന്നു ഹാഷ്ടാഗ് പ്രീതി പഠിച്ചു വളർന്നത്. ധാരാളം അടുത്ത സൗഹൃദങ്ങളും ഉണ്ടായിരുന്നു. ഹിപ് ഹോപ്പിലേക്ക് കടന്നുവന്നപ്പോൾ എനിക്ക് എന്‍റെ പെൺകുട്ടികളെ വേണം. എന്ന് ഞാൻ പറഞ്ഞിരുന്നു. “ഹിപ് ഹോപ്പ് മനസ്സിലാക്കുന്ന പെൺകുട്ടികൾക്കുള്ളതാണ്” എന്ന വരിയോടെയായിരുന്നു തന്‍റെ ആദ്യ റാപ്പ് എന്ന് പ്രീതി കൂട്ടിച്ചേർക്കുന്നു.

തുടക്കത്തിൽ പ്രീതി ആൺ കുട്ടികളുടെ ഗ്രൂപ്പുമായി ചേർന്നാണ് പരിപാടികൾ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഞാൻ പോകുന്ന വഴി ശരിയാണോ എന്ന് നിശ്ചയമുണ്ടായിരുന്നില്ല. എപ്പോഴും സംശയമായിരുന്നു.” അതേസമയം ഹാഷ്ടാഗ് പ്രീതിക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. പെൺകുട്ടികളുടെ ഗ്രൂപ്പ് രൂപീകരിക്കണമെന്ന ആഗ്രഹം.

ജീവിതത്തിലെ നല്ല തീരുമാനം

ക്രാന്തിനാരിയും ജെ ക്വീനും ഹിപ്-ഹോപ്പ് ഗിഗുകളിലൂടെയാണ് പരസ്പ്‌പരം അറിയപ്പെട്ടിരുന്നത്. അവർ മുമ്പും ഓൾ വിമൻ ക്രൂവിന്‍റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചിരുന്നു. താനും ഹാഷ്ടാഗ് പ്രീതിയും പ്ലാൻ ചെയ്യുന്ന സയ്‌ഫറിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ക്രാന്തിനാരി ക്വീനിനെ വിളിച്ചപ്പോൾ ക്വീനിനു അതെക്കുറിച്ച് വലിയ ഉറപ്പില്ലായിരുന്നു. മുൻ ഗ്രൂപ്പിൽ നിന്ന് പുറത്തായതിനുശേഷം ക്വീൻ ആശങ്കപ്പെട്ടിരിക്കുന്ന സമയമായിരുന്നുവത്. “ഇനി റാപ്പിൽ വിജയിക്കാൻ കഴിയുമോ എന്ന്പോലും എനിക്ക് ഉറപ്പില്ലായിരുന്നു.” ക്വീൻ പറയുന്നു.

ജെ ക്വീൻ ഇതേപ്പറ്റി സുഹൃത്തിനോട് ഉപദേശം ആരാഞ്ഞു. അങ്ങനെ വീണ്ടും ശ്രമിച്ചുനോക്കാൻ തീരുമാനിച്ചു. “സയ്‌ഫറിലേക്ക് പോകാൻ തീരുമാനിച്ചത് എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണെന്ന് ഞാൻ കരുതുന്നു. ജെ ക്വീൻ പറയുന്നു.

സയ്‌ഫറിനെ ചുറ്റിപറ്റിയുള്ള മിക്ക സംഭാഷണങ്ങളും ഇങ്ങനെയായിരുന്നുവെന്ന് ക്രാന്തിനാരിയും ഹാഷ്‌ടാഗ് പ്രീതി യും ഓർമ്മിക്കുന്നു. ചില പ്രതികരണങ്ങൾ വളരെ ഹ്രസ്വവും വേഗത്തിലുള്ളതുമായിരുന്നു. അവർ സംസാരിച്ച സ്ത്രീകളിൽ മിക്കവരും യഥാർത്ഥത്തിൽ വരുമോ ഇല്ലയോയെന്നു ഉറപ്പില്ലായിരുന്നു. എന്നാൽ 2021 മാർച്ച് 8-ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ വൈൽഡ് വൈൽഡ് വിമൻ അവരുടെ ആദ്യ സിംഗിൾ “ഐ ഡു ഇറ്റ് ഫോർ ഹിപ്-ഹോപ്പ്” പുറത്തിറക്കി.

ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ റാപ്പർമാരും സ്വന്തം വേരുകളേയും സംഗീതവുമായുള്ള അവരുടെ ബന്ധത്തെയുമാണ് പ്രകടമാക്കുന്നത്. അക്കാലത്ത് വ്യവസായത്തിൽ താരതമ്യേന പുതുമുഖമായിരുന്ന പോഷക് ആയിരുന്നു ഇതിന്‍റെ നിർമ്മാതാവ്.

പ്രതിക തന്‍റെ കൈവശമുള്ള സൗകര്യങ്ങൾ ഉപയോഗിച്ചാണ് വീഡിയോ ഷൂട്ട് ചെയ്‌ത്‌ എഡിറ്റ് ചെയ്‌തത്‌. സയ്‌ഫറിനെക്കുറിച്ച് ഞാൻ ഏറെ ആവേശത്തിലായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ വീഡിയോ എഡിറ്റ് ചെയ്‌ത്‌ എല്ലാവർക്കും ഷെയർ ചെയ്തു.” പ്രതിക പറയുന്നു.

അവ്യക്‌തമായ ചിന്ത

സംഗീത പ്രേമികൾക്കിടയിൽ ആവേശം ജനിപ്പിക്കുന്നതിനായി ഗ്രൂപ്പ് ഒരു ടീസർ പുറത്തിറക്കി, തുടർന്ന് ഒരു പത്രക്കുറിപ്പും. അതിൽ ഇന്ത്യയിലെ സ്ത്രീകൾ മാത്രമുള്ള ആദ്യത്തെ ഹിപ്-ഹോപ്പ് ഗ്രൂപ്പായി അവർ സ്വയം പ്രഖ്യാപിച്ചു. ഹിപ്-ഹോപ്പ് കമ്മ്യൂണിറ്റിയിലെ അറിയാവുന്ന എല്ലാവരുമായും ആശയവിനിമയം നടത്തിയ ശേഷമായിരുന്നുവിത്. “നമ്മൾ പിന്നോട്ട് പോകില്ല” എന്ന ചിന്തയിൽ ആയിരുന്നു ആ മുന്നേറ്റം. താമസിയാതെ ഷോകൾക്കും അഭിമുഖങ്ങൾക്കുമുള്ള ഓഫറുകൾ വൈൽഡ് വൈൽഡ് വിമണിനെ തേടിയെത്തി. തന്നെ സമീപിച്ചവരോട് ആ സമയത്ത് തങ്ങൾക്ക് ഒരു ഗാനം മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് പറഞ്ഞ കാര്യം പ്രതിക ഇപ്പോഴും ഓർക്കുന്നു. വൈൽഡ് വൈൽഡ് വിമണിന്‍റെ അടുത്ത രണ്ട് ട്രാക്കുകളായ “ഗെയിം ഫ്ളിപ്പ്”, “ഉഡ്ഡു ആസാദ്” എന്നിവ അവർ നിർമ്മിച്ചു. 2023-ൽ ഗെയിം ഫ്ളിപ്പ്” വീഡിയോ വൈറലാകുമ്പോഴേക്കും ഗ്രൂപ്പ് അന്താരാഷ്ട്ര തലക്കെട്ടുകളിൽ ഇടം നേടിയിരുന്നു. കാലക്രമേണ കൂടുതൽ അംഗങ്ങൾ വൈൽഡ് വൈൽഡ് വിമണിൽ ചേരാൻ തുടങ്ങി. ഡാൻസർ എം സികെ ബീഗിൾ ഗ്രൂപ്പിന്‍റെ ഭാഗമായി

ക്രാന്തിനാരി മുമ്പ് പരിചയമുള്ള കലാകാരിയായ ഗൗരിയെ ബന്ധപ്പെട്ടു. മുമ്പ് അവർ ഒരുമിച്ച് ഒരു എൻജിഓക്കൊപ്പം ധാരാവിയിലെ ചേരിയിൽ കുട്ടി കളെ പഠിപ്പിച്ചിരുന്നു. ഗൗരി പരിശീലനം സിദ്ധിച്ച ജിംനാസ്‌റ്റാണ്. ബ്രേക്ക് ഡാൻസിംഗിലൂടെയാണ് അവർ ആദ്യം ഹിപ് ഹോപ്പ് കണ്ടെത്തിയത്. ഒരു വർഷക്കാലം അവർ മറ്റൊരു ഗ്രൂപ്പിൽ അംഗമായിരുന്നു. പക്ഷേ അവരുടെ മാതാപിതാക്കൾ അതിൽ സന്തുഷ്ടരായിരുന്നില്ല. പിന്നീട് മുംബെയിലെ ജെജെ സ്‌കൂൾ ഓഫ് ആർട്സിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അവർ, കാലിഗ്രാഫി-ടൈപ്പോ ഗ്രാഫി ടെക്നിക്കുകളെ ഗ്രാഫിറ്റിയിൽ ഉപയോഗപ്പെടുത്താൻ താൽപര്യം പ്രകടിപ്പിച്ചു. വൈൽഡ് വൈൽഡ് വിമണിന്‍റെ ഷോകളിൽ വേദിയിൽ സ്ഥാപിക്കുന്ന ക്യാൻവാസുകളിൽ ഗൗരി ലൈവ് പെയിന്‍റിംഗ് ചെയ്യാറുണ്ട്.

ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പുതിയ അംഗമാണ് ശ്രുതി. 2017-ൽ തന്‍റെ വീടിനടുത്തുള്ള പാർക്കിൽ ഏതാനും ആൺകുട്ടികൾ സ്കേറ്റ്ബോർഡിംഗ് നടത്തുന്നത് കണ്ടപ്പോഴാണ് സ്കേറ്റ്ബോർഡിംഗിന്‍റെ ലോകം അവൾ കണ്ടെത്തിയത്. ശ്രുതിയുടെ കൗതുകം തിരിച്ചറിഞ്ഞ ആൺകുട്ടികളിൽ ഒരാൾ അവൾക്ക് ഒരു സെക്കൻഡ് ഹാൻഡ് സ്കേറ്റ്ബോർഡ് സമ്മാനമായി നൽകി. തുടർന്ന് അവൾ പതിറ്റാണ്ടോളം തന്‍റെ സ്കേറ്റ്ബോർഡിംഗ് കഴിവുകൾ നിശബ്ദമായി മെച്ചപ്പെടുത്തി. “സ്‌കൂൾ ഒഴിവാക്കി ഞാൻ പാർക്കിൽ പോകുമായിരുന്നു”. ശ്രുതി പറയുന്നു. ഇക്കാര്യം അറിഞ്ഞ മാതാപിതാക്കൾ അവളുടെ സ്കേറ്റ്ബോർഡ് വലിച്ചെറിഞ്ഞു. അത് പെൺകുട്ടികൾക്കുള്ളതല്ലെന്ന് അവർ പറഞ്ഞു. ശ്രുതി ഓർമ്മിക്കുന്നു. ഒപ്പം വീട്ടിൽ കർശനമായ വിലക്കും. മാത്രമല്ല സ്കേറ്റ്ബോർഡ് ചെയ്‌ത് കാല് ഒടിഞ്ഞാൽ വിവാഹം കഴിക്കാൻ ആരും വരികയില്ലെന്ന് പറഞ്ഞു മുത്തശ്ശിയും അവളെ വിലക്കി.

2020-ൽ കോവിഡ്-19 ന്‍റെ ആദ്യ തരംഗത്തെത്തുടർന്ന് രാജ്യവ്യാപകമായ ലോക്ക്ഡൗൺ അവസാനിച്ചപ്പോൾ ശ്രുതി വീട് വിട്ടിറങ്ങി. സ്വന്തം ചെലവ് കണ്ടെത്തുന്നതിന് ശ്രുതി സ്കേറ്റ്‌ബോർഡിംഗ് പഠിപ്പിക്കാൻ തുടങ്ങി. സ്വന്തം പരിശീലനത്തിനും അവൾ സമയം കണ്ടെത്തി. ഒരു വർഷത്തിനുശേഷം ശ്രുതി സംസ്‌ഥാനതലത്തിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത് സ്വർണ്ണം നേടി. അതേ വർഷം ഡിസംബറിൽ ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ വനിതാ വിഭാഗത്തിൽ (17 വയസ്സിനു മുകളിൽ) ഒന്നാം സ്‌ഥാനം നേടി. പത്രത്തിൽ അവളുടെ പേര് കണ്ട് പിതാവ് സന്തോഷിച്ചു. പക്ഷേ അദ്ദേഹത്തിന്‍റെ മനസ്സിൽ അവശേഷിച്ച അടുത്ത ചോദ്യം ഭാവിയിൽ അവളുടെ സാധ്യതകൾ എന്തായിരിക്കും എന്നതായിരുന്നു.

അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുക എന്നതായിരുന്നു ശ്രുതിയുടെ ലക്ഷ്യം. എന്നാൽ കാൽമുട്ടിനേറ്റ പരിക്ക് അവളുടെ സ്വപ്‌നങ്ങളെ വെട്ടിച്ചുരുക്കി. തിരികെ അവൾ കുടുംബത്തോടൊപ്പം താമസിക്കാൻ തുടങ്ങി. സ്കേറ്റ് ബോർഡിനോടുള്ള തന്‍റെ അഭിനിവേശം നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. 2023-ൽ ഇൻഫ്ളൈറ്റ് മാഗസിനിൽ ശ്രുതിയെക്കുറിച്ചുള്ള ഫീച്ചർ കണ്ടതിനെത്തുടർന്ന് ക്രാന്തിനാരി ഉടൻ തന്നെ യുവ സ്കേറ്റ്ബോർഡറെ ബന്ധപ്പെടുകയും വൈൽഡ് വൈൽഡ് വിമണിൽ ചേരാൻ ക്ഷണിക്കുകയും ചെയ്തു.

“ഞാൻ ഒരുപാട് സ്കേറ്റ് ബോർഡിംഗ് ചെയ്യുമായിരുന്നുവെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ വൈൽഡ് വൈൽഡ് വിമണിൽ ചേർന്നതോടെ ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി.” ശ്രുതി പറയുന്നു. മുമ്പ് അവളുടെ മിക്ക സുഹൃത്തുക്കളും ആൺകുട്ടികളായിരുന്നു. അവൾ അവർക്കൊപ്പമാണ് സ്കേറ്റ് ബോർഡിംഗ് നടത്തിയിരുന്നത്. എന്നാൽ ഗ്രൂപ്പിൽ ചേർന്നതിനുശേഷം എനിക്ക് പെൺ സുഹൃത്തുക്കൾ മാത്രമേയുള്ളൂ.” ശ്രുതി പുഞ്ചിരിക്കുന്നു.

ഇപ്പോൾ ഗ്രൂപ്പ് ഭാവിയിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. ഗ്രാമീണ ഇന്ത്യയിൽ വൈൽഡ് വൈൽഡ് വിമൺ മാതൃകകൾ പകർത്താനുള്ള ശ്രമത്തിലാണ് ക്രാന്തിനാരി. ഇതിനായി സ്ത്രീകൾ നയിക്കുന്ന പ്രാദേശിക ഗ്രൂപ്പുകളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള “സൗണ്ട് ഓഫ് വിമൻ” എന്ന പേരിൽ ഒരു നാടോടി സംഗീത സംരംഭം അവർ ആരംഭിച്ചു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്‌ഥാനങ്ങളിലെ നിരവധി ഗ്രൂപ്പുകളുമായി അവർ ഇതിനോടകം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.

ക്രൂ എന്ന നിലയിലും റാപ്പർമാർ എന്ന നിലയിലും ഞങ്ങൾ നിരന്തരം വളർന്നുകൊണ്ടിരിക്കുകയാണ്.” പ്രതിക പറയുന്നു. മിക്ക ഗ്രൂപ്പ് അംഗങ്ങളും അവരുടേതായ സ്വതന്ത്ര കരിയർ പിന്തുടരുന്നതിനാൽ അവർ ഇപ്പോൾ ഓൺലൈനിൽ പരിശീലന സെഷനുകൾ നടത്തുന്നുണ്ട്. വ്യക്തിഗത അഭിലാഷങ്ങളെ കൂട്ടായ സ്വപ്നങ്ങളുമായി ഇത് സന്തുലിതമാക്കുന്നു. “ഞങ്ങൾ കണ്ടുമുട്ടുമ്പോഴൊക്കെ സംഗീതത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. അത് വളരെ സന്തോഷകരമാണ്. ജെ ക്വീൻ പറയുന്നു. വീട്ടിൽ ഇരിക്കുമ്പോൾ എപ്പോഴെങ്കിലും ഗ്രൂപ്പിലുള്ള വരെ കാണണം. ഒരുമിച്ചു ജോലി ചെയ്യണമെന്നൊക്കെ ഓർത്തിരിക്കും.” ഈ മുറിയിൽ ഇരുന്ന് ഇങ്ങനെ സംസാരിക്കുന്നത് കേൾക്കുമ്പോൾ സന്തോഷവും അഭിമാനവും തോന്നാറുണ്ട്. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.” അഭിമാനപൂർവ്വം ഹാഷ്ടാഗ് പ്രീതി പറയുന്നു. “ഒരിക്കൽ ഇത് ഒരു സ്വപ്നമായിരുന്നു. അതിപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതിനാൽ ഇനി പിന്നോട്ട് പോകുന്ന പ്രശ്നമില്ല.”

വീട്ടിലും പ്രണയം പൂക്കട്ടെ…

ഒരു മൾട്യുടിനാഷണൽ കമ്പനിയിലാണ് ടീനയുടെ ജോലി. എന്നും വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചും രണ്ട് മണിക്കൂർ ബസ്സ് യാത്രയുണ്ട്. അവധി ദിവസങ്ങളെത്തുമ്പോൾ ഉറങ്ങാനാണ് ഷീനയ്ക്കിഷ്ടം. വീട്ടിൽ എട്ടും പത്തും വയസ്സുള്ള കുട്ടികളുണ്ട്. അതുപോലെ ഭർത്താവിന്‍റേയും അച്‌ഛനമ്മമാരുടേയും കാര്യങ്ങൾ നോക്കണം. വീട്ടിലെ മറ്റു ചുമതലുകളും പിന്നെ ജോലിയും ദിവസേനയുള്ള യാത്രയും കൂടിയാവുമ്പോൾ താനിതൊക്കെ എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന് ഷീന ഇടയ്ക്കിടെ സ്വയം അത്ഭുതപ്പെടാറുണ്ട്.

ഇന്നത്തെ നാഗരിക സമൂഹത്തിൽ ഷീനയെപ്പോലെ തന്‍റേതായ ആഗ്രഹങ്ങളും ഇഷ്‌ടങ്ങളും മാറ്റിവച്ച് കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന ധാരാളം സ്ത്രീകളുണ്ട്. കുട്ടികളും മുതിർന്നവരും അടങ്ങുന്ന കുടുംബത്തിന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ട ഉത്തരവാദിത്വം പൊതുവേ ഭർത്താക്കന്മാരേക്കാൾ ഭാര്യമാരിലേക്കാണ് എത്തിച്ചേരുക.

ഇതിനിടയിൽ തന്നെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല, മുമ്പത്തെപ്പോലെ സ്നേഹമില്ല, എന്തോ ഇഷ്‌ടക്കുറവുള്ളത് പോലെ, സെക്‌സിൽ താൽപര്യം കാട്ടുന്നില്ല എന്നെല്ലാമുള്ള ഭർത്താക്കന്മാരുടെ പരാതികളാണ് ജോലി ചെയ്യുന്ന സ്ത്രീകളെ ഏറ്റവുമധികം മുഷിപ്പിക്കുന്നത്.

ഭാര്യമാർ അമാനുഷിക ശക്തിയുള്ള സൂപ്പർ വുമൺ അല്ല എന്നുള്ളത് ഭർത്താക്കന്മാർ ഓർക്കണം. ഇതൊക്കെയാണെങ്കിലും ജോലി, കുടുംബം എന്നതിനപ്പുറത്തേക്ക് ഭർത്താവുമൊത്തുള്ള റൊമാന്‍റിക് മൂഡ് തിരിച്ചു പിടിക്കാൻ ചില എളുപ്പവഴികളുണ്ട്.

യാത്രകൾ ഉപകരിക്കും

ദൂരയാത്രകൾക്ക് സമയം കിട്ടിയില്ലെങ്കിലും മാസത്തിൽ ഒന്നോ രണ്ടോ തവണ തൊട്ടടുത്ത ടൂറിസ്റ്റ് സ്പോട്ടുകളിലേക്ക് പോകാം. പാർക്കും ബീച്ചുമൊക്കെ ഈ യാത്രയിൽ ഉൾപ്പെടുത്താം. കുട്ടികളെ അവരുടെ കളികളിൽ മുഴുകാനനുവദിക്കുക. യാത്രയിൽ ഭാര്യയും ഭർത്താവും മാത്രമായി തനിച്ചു കിട്ടുന്ന സന്ദർഭങ്ങളിൽ തോളിലോ മടിയിലോ ചാരിയിരുന്ന് ഇതുവരെയുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുക. രസകരമായ സംഭവങ്ങളെ സംസാരത്തിനിടയിൽ ഓർത്തെടുക്കാം. കൈകോർത്ത് നടക്കാൻ മടി കാണിക്കരുത്.

സർപ്രൈസുകൾ

ചെറിയ സർപ്രൈസുകൾ ആരാണ് ഇഷ്ടപ്പെടാത്തത്. വൈകുന്നേരം കോഫി ബ്രേക്കിന് ഒരുമിച്ച് കൂടാം. ഭർത്താവിന്‍റെ ജോലി സ്ഥലത്ത് പെട്ടെന്നൊരു സന്ദർശനം നടത്തി ഒരു ട്രീറ്റ് പ്ലാൻ ചെയ്യാം. വീട്ടിലേക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ ശ്രമിക്കാം. ബന്ധങ്ങളിലെ ഇഴയടുപ്പം കൂട്ടാനും പങ്കാളി തന്‍റെ അരികിലുണ്ടെന്ന തോന്നലെപ്പോഴും കൂടെയുണ്ടാകാനും ഇത്തരം പ്രവൃത്തികളിലൂടെ സാധിക്കും.

മസാജുകൾ

അവധി ദിവസങ്ങളിൽ ടിവി ആസ്വദിക്കുന്ന നേരത്ത് നല്ലൊരു മസാജ് ആയാലോ. പ്രണയപൂർവ്വം കൈകളിലും കാലിലും ശരീരവടിവുകളിലും മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഭാര്യയും ഭർത്താവും പരസ്പരം മസാജ് ചെയ്യുന്നത് പുതിയൊരു അനുഭവമായിരിക്കും. കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന് ശാരീരികവും മാനസികവുമായ ആനന്ദത്തെ തിരികെ വിളിക്കൂ.

ലൈംഗിക ജീവിതം

കുടുംബത്തിലെ തിരക്കുകൾക്കിടയിലും സ്നേഹത്തിന് ആക്കം കൂട്ടുന്നത് ലൈംഗിക ജീവിതമാണ്. പുരുഷന്മാർ പൊതുവെ പെട്ടെന്നുള്ള ലൈംഗിക ബന്ധങ്ങൾ ഇഷ്‌ടപ്പെടുന്നവരാണ്. എപ്പോഴും ഭർത്താവ് തന്നെ മുൻകൈ എടുക്കാതെ ഭാര്യയ്ക്കും താൽപര്യം കാണിക്കാം. ഭർത്താവ് സ്‌ഥിരമായി ലൈംഗിക ബന്ധത്തിന് വരുന്ന സമയത്തിന് കാത്തുനിൽക്കാതെ വ്യത്യാസം വരുത്താം. വേഷത്തിലും ഭക്ഷണത്തിലും ലൈംഗിക സംതൃപ്തി കിട്ടുന്ന വിധത്തിൽ മാറ്റങ്ങൾ വരുത്താം.

അണിഞ്ഞൊരുങ്ങാം

ആഘോഷങ്ങൾക്ക് പങ്കെടുക്കാനല്ലാതെ ഭർത്താവിനു വേണ്ടിയും ഒരുങ്ങാം. അത് ചിലപ്പോൾ നല്ലൊരു ഫേഷ്യലാകാം. നല്ല പോലെ കണ്ണുകൾ എഴുതിയിട്ടാകാം അല്ലെങ്കിൽ ചെറിയ മേക്കപ്പോ നല്ലൊരു വസ്‌ത്രമോ ആകാം. പെർഫ്യൂമുകൾ അനുയോജ്യമായത് കണ്ടെത്തുന്നത് റൊമാൻസിന് നല്ലതാണ്.

ഒന്നിച്ചൊരു സിനിമയും ഡിന്നറും

ജോലിയിൽ നിന്ന് അവധിയെടുത്തോ അല്ലെങ്കിൽ വീട്ടിൽ മറ്റു തിരക്കുകളില്ലാത്ത ദിവസം കണ്ടെത്തിയോ ഭാര്യയും ഭർത്താവും മാത്രമായി ഒരു സിനിമ പ്ലാൻ ചെയ്യാം. മുമ്പ് സിനിമയ്ക്കു പോയ നിമിഷങ്ങളുടെ മധുരാനുഭവങ്ങൾ തിരിച്ച് വരട്ടെ. ഇതുപോലെ തന്നെ ഏതെങ്കിലും നല്ലൊരു റെസ്റ്റോറന്‍റിൽ ഡിന്നറിനു പ്ലാൻ ചെയ്യാം. ഭക്ഷണം കഴിക്കുന്ന സമയത്ത് ടേബിളിനരികിലെ പേപ്പർ നാപ്കിനെടുത്ത് പ്രണയ സന്ദേശങ്ങൾ എഴുതി കൈമാറുന്നത് പുതിയൊരു അനുഭൂതി നൽകും. തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും നിങ്ങൾക്കിടയിൽ നല്ലൊരു മൂഡ് സൃഷ്ടിക്കാൻ ഇത്തരം കൊച്ചു ഹാംഗ് ഔട്ടുകൾക്ക് സാധിക്കും.

താൽപര്യങ്ങളെ കൂട്ടുപിടിക്കാം

ഭർത്താവിന് സ്പോർട്സിലും പൊളിറ്റിക്‌സിലും മാത്രമേ താൽപര്യമുള്ളൂ എന്ന് പറഞ്ഞ് അവഗണിക്കരുത്. അവരുടെ കൂടെയിരുന്ന് ക്രിക്കറ്റോ, ഫുട്ബോളോ കാണുകയോ, വാർത്തകളെക്കുറിച്ച് ചോദിച്ചറിഞ്ഞ് താൽപര്യം പ്രകടിപ്പിക്കുകയോ ചെയ്യാം. പരസ്പരം ഇഷ്‌ടങ്ങൾ ഭാര്യയ്ക്കും ഈ അവസരങ്ങളിൽ തുറന്നു പറയാം.

അഭിപ്രായങ്ങൾ പറയാം

ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകളിൽ സമയം ചെലവഴിക്കുന്നതിന് പകരമായി നല്ലൊരു ചർച്ചയാവാം. ഭാര്യയ്ക്കും ഭർത്താവിനും വിവിധ താൽപര്യങ്ങളുണ്ടാകാം. പക്ഷേ അതിനെക്കുറിച്ചെല്ലാം പരസ്പരം ആശയവിനിമയം നടത്തിയാൽ തമ്മിൽ തമ്മിൽ ഒത്തൊരുമ വർദ്ധിക്കും.

മംഗല്യം

പറയുന്നത് കേൾക്കൂ നികിതാ… അഭിനവിനെ ഇന്ന് മീറ്റ് ചെയ്യൂ. മൾട്ടി നാഷണൽ കമ്പനിയുടെ മാനേജരാണ്. ഫോട്ടോ കണ്ടിട്ട് നല്ല ലുക്കുമുണ്ട്. നിനക്ക് ഇഷ്ടമാവാനാ ചാൻസ്. അവർ വിളിച്ചിട്ടുണ്ടായിരുന്നു. കാണാൻ താൽപര്യം പറഞ്ഞു.”

മീനാക്ഷി, മകളെ നിർബന്ധിച്ചു. “അമ്മേ, ഞാൻ എത്രവട്ടം പറഞ്ഞു, എനിക്കിപ്പോ കല്യാണം വേണ്ട! അതിനുള്ള മൈൻഡ് ഇല്ല. അമ്മയ്ക്ക് അറിയാലോ കാര്യങ്ങൾ.”

നികിതയുടെ സ്വരം നൈരാശ്യം കൊണ്ട് തണുത്തു മരവിച്ചിരുന്നു.

“നീയിതെത്ര നാൾ കണ്ണടച്ച് ഇരുട്ടാക്കും കുട്ടീ. പപ്പ എത്രമാത്രം ശ്രമിക്കുന്നുണ്ട്. നീ ആ വേണ്ടാത്ത കാര്യോക്കെ തലേന്നു കള.”

“എങ്ങനെ ചെയ്യണമെന്നാണ് അമ്മ തന്നെ പറയൂ” അവൾ തെല്ലൊരു ദേഷ്യഭാവത്തോടെ ലാപ്ടോപ്പിലേക്ക് കൂടുതൽ സൂക്ഷ്മമായി നോക്കിയിരുന്നു.

“ശരി നിനക്ക് കാര്യങ്ങൾ അറിയാലോ. ഇന്ന് അവരോട് തൽക്കാലം വരാൻ പറയാം.” അത്രമാത്രം മതി.

മീനാക്ഷി, നികിതയുടെ ശിരസ്സിൽ തലോടി ആശ്വസിപ്പിച്ചു.

കുറച്ചു വർക്ക് ചെയ്തു തീർത്ത ശേഷം വൈകിട്ട് ധരിക്കാനുള്ള വസ്ത്രങ്ങൾ എടുത്തു വയ്ക്കാനായി അവൾ തന്‍റെ മുറിയിലേക്ക് നടന്നു. അതിഥികളുടെ വരവു കണക്കിലെടുത്ത് വീട്ടിൽ അത്യാവശ്യം ഒരുക്കങ്ങളൊക്കെ നടക്കുന്നുണ്ട്. വീടിനു വന്ന തിളക്കത്തിന്‍റെ വ്യതിചലനം സന്തോഷിന്‍റെ മുഖത്തുമുണ്ട്. മകൾ രണ്ട് വർഷമായി അനുഭവിക്കുന്ന സങ്കടം അയാൾക്ക് നന്നായിട്ടറിയാം. ഇന്നാണ് അതിൽ നിന്ന് മോചനം കിട്ടുന്ന ചെറിയൊരു പ്രതീക്ഷ അയാളിലുണ്ടായത്.

വൈകുന്നേരം അതിഥികൾ പറഞ്ഞ സമയത്തു തന്നെ എത്തിച്ചേർന്നു. പയ്യൻ മിടുക്കനാണ്. അഭിനവ് പ്രശസ്തമായ പബ്ലിഷിംഗ് കമ്പനിയിലെ കണ്ടെന്‍റ് റൈറ്ററാണ്. സന്തോഷിനും മീനാക്ഷിക്കും അഭിനവിനെ വളരെ ഇഷ്ടപ്പെട്ടു. നികിതയ്ക്ക് നന്നായി ചേരുന്ന പയ്യൻ. രൂപം കൊണ്ടും പെരുമാറ്റം കൊണ്ടും യോഗ്യൻ.

നികിതയെ, അഭിനവിന്‍റെ അച്‌ഛനമ്മമാർക്കും ഇഷ്‌ടമായി. ഡിന്നറിനു ശേഷം രണ്ടു കുടുംബങ്ങളിലെയും മുതിർന്നവർ ചേർന്ന് ബന്ധം ഇഷ്ടപ്പെട്ടതായി നയം വ്യക്തമാക്കി. കുട്ടികൾക്ക് പരസ്പരം ഇഷ്‌ടപ്പെട്ടെങ്കിൽ ബന്ധം മുന്നോട്ടു കൊണ്ടു പോകാം എന്ന ചിന്തയിലാണ് രണ്ടുപേരുടെയും അച്‌ഛനമ്മമാർ. അവർ പോയതിനു ശേഷം സന്തോഷിനും മീനാക്ഷിക്കും മകളുടെ മനസ് ചോദിച്ചറിയാൻ വെമ്പലായിരുന്നു.

നികിതയാവട്ടെ, നാളെ ആലോചിച്ചു മറുപടി നൽകാം എന്നു പറഞ്ഞ് മുറിയിലേക്ക് പോയി. പക്ഷേ ഉറങ്ങാൻ കിടന്നിട്ട്, ഉറക്കം വന്നതേയില്ല. പലതരം ചിന്തകളിലൂടെ മനസ് വട്ടമിട്ടു പറന്നു കൊണ്ടിരുന്നു. അച്‌ഛനും അമ്മയും തന്‍റെ വിവാഹം ആഗ്രഹിച്ചിരിക്കുകയാണ്. പക്ഷേ എങ്ങനെ സമ്മതം മൂളും.

അച്‌ഛനും അമ്മയും പറയുന്നത് അഭിനവിനൊപ്പം ഞാൻ വളരെ സന്തോഷവതിയായിരിക്കുമെന്നാണ്. പക്ഷേ എല്ലാ രാത്രിയിലും രാജൻ അങ്കിളിനെ ഓർമ്മ വന്നാൽ? അവൾ സ്വയമറിയാതെ പഴയ ചിന്തകളിലേക്ക് വീണ്ടും മുങ്ങിത്താഴ്ന്നു. എംഎ കഴിഞ്ഞ് ഒരു നല്ല കമ്പനിയിൽ ജോലിയായപ്പോൾ അമ്മയ്ക്ക് ഒട്ടും ഇഷ്‌ടമല്ലായിരുന്നു പൂനെയിലേക്ക് അയക്കാൻ. പക്ഷേ ജോലിക്കാര്യമായതു കൊണ്ട് അച്ഛൻ കുറച്ചു കൂടി ക്ഷമയോടെ ചിന്തിക്കാൻ പറഞ്ഞു.

അച്‌ഛന്‍റെ പഴയ സഹപ്രവർത്തകൻ പൂനെയിൽ ഉള്ളതു കൊണ്ടാണ്. രാജീവ് എന്നാണ് പേര്. നികിതയ്ക്ക് പേയിംഗ് ഗസ്റ്റ് സൗകര്യം ഏർപ്പെടുത്തിയ ശേഷം സന്തോഷ്, നികിതയേയും കൂട്ടി രാജീവിന്‍റെ അടുത്തേക്കു പോയി. രാജീവിന്‍റെ ഒരേയൊരു മകൻ യുകെയിലാണ്. ഭാര്യയും കുറച്ചു നാളായി മകനൊപ്പമാണ്. നികിതയ്ക്ക് ഇത് സ്വന്തം വീടാണെന്നു കണക്കാക്കി എപ്പോൾ വേണമെങ്കിലും വരികയും പോവുകയും ചെയ്യാം എന്ന ഉറപ്പും രാജീവ് നൽകിയതോടെ സന്തോഷ് ആശ്വാസത്തോടെയാണ് പൂനെയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.

നികിതയും രാജീവും ഫോണിലൂടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു. നികിതയുടെ തിരക്കു കാരണം രണ്ടാമത് കാണാനുള്ള സാഹചര്യം ഉണ്ടായിട്ടില്ലായിരുന്നു. ഇതിനിടെ ഭാര്യയ്ക്കു സുഖമില്ലാത്തതിനാൽ ഉടനെ യുകെയ്ക്കു പോകണം എന്ന് ഒരു ദിവസം രാജീവ് അറിയിച്ചു. പോകുന്നതിനു മുമ്പ് നികിതയെ കാണണമെന്ന ആഗ്രഹം രാജീവ് പ്രകടിപ്പിച്ചു. നികിത പിന്നെ ഒട്ടും വൈകിയില്ല.

വൈകുന്നേരം രാജീവിന്‍റെ വീട്ടിലേക്ക് യാത്രയായി. ചെന്നു കയറിയ ഉടനെ തന്നെ രാജീവിന്‍റെ പെരുമാറ്റത്തിലെ അസ്വാഭാവികത, നികിത തിരിച്ചറിഞ്ഞു. അവൾ ഗുഡ് ഈവനിംഗ് പറഞ്ഞപ്പോൾ അടുത്തേക്കു വന്ന് ചേർത്തു പിടിച്ചു. വിഷ് ചെയ്തു. അവൾക്ക് ചെറിയൊരു അമ്പരപ്പ് തോന്നിയെങ്കിലും കുറച്ചുനേരം സംസാരിച്ച ശേഷം നികിത മടങ്ങാനൊരുങ്ങി. അപ്പോൾ അയാൾ കോഫി തയ്യാറാക്കാനായി അടുക്കളയിലേക്ക് പോയി.

അഞ്ചു മിനിട്ടിനകം കോഫിയുമായി അയാൾ നികിതയുടെ അടുത്തേക്കു വന്നു. കോഫി കൊടുത്ത ശേഷം അയാൾ അവളിരിക്കുന്ന സോഫയിലേക്കു വന്നിരുന്നു. കോഫി കുടിക്കുന്ന നികിതയെ നോക്കി അയാൾ മന്ദഹസിച്ചു.

“ഏയ്… എന്തെങ്കിലും പറയെടോ…! എങ്കിൽ ശരി, എന്നെ കുറിച്ച് നികിതയുടെ അഭിപ്രായം എന്താ?”

“അങ്കിൾ വളരെ നല്ലയാളാണ്.” കോഫി കുടിക്കണോ വേണ്ടയോ എന്ന ചിന്ത പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ഒരു ആധിയായി കടന്നു വന്നു.

“ഈ കാപ്പിയിൽ വല്ല ലഹരിയും ചേർത്തിട്ടുണ്ടാവുമോ?” എന്ന ചിന്തയോടെ പാതി കുടിച്ച് ഗ്ലാസ് അവൾ ടേബിളിൽ വച്ചു.

“നീ എന്തിനാണ് എന്നെ അങ്കിൾ എന്നു വിളിക്കുന്നത്?” രാജീവ് വില്ലന്‍റെയൊരു ചിരിയോടെ അവളെ നോക്കി ചോദിച്ചു.

“എല്ലാവരും പറയുന്നത് എന്നെ കണ്ടാൽ ബോളിവുഡ് ഹീറോയെ പോലെയുണ്ടെന്നാണ്.”

“അത് നല്ലതല്ലേ, ശരീരം ഫിറ്റായി സൂക്ഷിക്കുന്നതു കൊണ്ടാണത്.” അവൾ ഉള്ളിലെ ഭയം ഒതുക്കി, സാധാരണ പോലെ മറുപടി കൊടുക്കാൻ ശ്രമിച്ചു.

എന്നിട്ടെന്തൊ ഇത്രയും കാലം എന്നെ കാണാൻ വന്നില്ല. എഴുന്നേൽക്കാൻ ശ്രമിച്ച നികിതയെ ബലമായി സീറ്റിൽ പിടിച്ചിരുത്തി അയാൾ പരിഭവം പറഞ്ഞു.

പക്ഷേ നികിത ഭയത്തോടെ അയാളുടെ കൈ വിടുവിച്ച് ഓടാൻ ശ്രമിച്ചു. പക്ഷേ രാജീവ് അവളെ പിന്നാലെ ചെന്ന് പൂണ്ടടക്കം പിടിച്ചു. ശരീരം തളരുന്നതായി അവൾക്ക് തോന്നി. തലകറങ്ങുന്നതായും. കാപ്പിയിൽ എന്തെങ്കിലും? അവൾക്കത്രയേ ആലോചിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“നിനക്കെന്നെ ഇഷ്ടമാണ്. എനിക്കറിയാം. പെണ്ണുങ്ങളിങ്ങനെയാ, വേണ്ട എന്നൊക്കെ പറയും. അവൾക്ക് ബലമായി പുരുഷൻ ചെയ്യുന്നതാ ഇഷ്ടം.”

“അങ്കിൾ … വിടൂ…” അവൾ കരയാൻ തുടങ്ങി.

“പെണ്ണ് നോ പറഞ്ഞാൽ യെസ് എന്നാണ്… നീ വാ മോളേ…”

അയാൾ കാമാവേശിതനായി നികിതയെ സോഫയിലേക്ക് വീഴ്ത്തി. പിന്നീടൊന്നും അവൾ അറിഞ്ഞതേയില്ല.

രാവിലെ കണ്ണു തുറക്കുമ്പോൾ സോഫയിൽ സ്ഥാനം തെറ്റിയ വസ്ത്രങ്ങളോടെ താൻ കിടക്കുന്നതാണ് അവൾ തിരിച്ചറിഞ്ഞത്. നിലത്ത് രാജീവ് കൂർക്കം വലിച്ചുറങ്ങുന്നു. അവൾ ഭയപ്പോടേ അയാളെ ഉണർത്താതെ മെല്ലെ പുറത്തേക്കിറങ്ങി.

അവളുടെ മനസ് ആകെ താളം തെറ്റിയിരുന്നു. ഹോസ്റ്റലിൽ എങ്ങനെയൊക്കെയോ എത്തിപ്പെട്ടു. കൂട്ടുകാരി ആരിഫയുടെ ചോദ്യങ്ങൾക്ക് അവൾ ചില സൂചനകൾ മാത്രം നൽകി. മൗനിയായി. ഭയന്നു പോയ ആരിഫ മീനാക്ഷിയെ ഫോണിൽ വിളിച്ചു.

മണിക്കൂറുകൾക്കകം സന്തോഷും മീനാക്ഷിയും പൂനെയിലെത്തി. കാര്യങ്ങളറിഞ്ഞ സന്തോഷ്, രാജീവിനെ വകവരുത്താനുള്ള പകയോടെ വീട്ടിലെത്തിയെങ്കിലും അയാൾ അന്നു തന്നെ വിദേശത്തേക്കു കടന്നിരുന്നു. പോലീസിൽ വിവരമറിയിച്ചെങ്കിലും, നടപടി സാധ്യമായിരുന്നില്ല. നികിതയേയും കൂട്ടി രണ്ടുപേരും നാട്ടിലേക്ക് മടങ്ങി.

സന്തോഷും മീനാക്ഷിയും, നികിതയ്ക്ക് രാപ്പകലില്ലാതെ പിന്തുണ നൽകി. ഏകദേശം രണ്ടുമാസമെടുത്തു ആ ഷോക്കിൽ നിന്ന് മുക്തയാവാൻ. കൂട്ടുകാരി ആരിഫയുടെ സഹോദരൻ ഡൽഹിയിൽ നല്ല പരിചയവും പിടിപാടുമുണ്ട്. അയാളുടെ സഹായത്തോടെ ഒരു പബ്ലിഷിംഗ് ഹൗസിൽ കണ്ടന്‍റ് റൈറ്റർ ആയി നികിത ഒരു ജോലിയിൽ പ്രവേശിച്ചപ്പോഴാണ് സന്തോഷിനും മീനാക്ഷിയ്ക്കും ഒട്ടൊന്ന് ആശ്വാസമായത്.

നികിത ജോലിയിൽ പ്രവേശിച്ച ശേഷം രണ്ടു വർഷത്തോളം വേണ്ടി വന്നു സാധാരണ നിലയിലേക്ക് തിരിച്ചു വരാൻ. എങ്കിലും വിവാഹത്തെക്കുറിച്ച് പറയുമ്പോൾ അവൾക്ക് അത് സ്വീകാര്യമായിരുന്നില്ല.

പപ്പയെ നിരാശപ്പെടുത്തേണ്ട എന്നു കരുതിയാണ് അഭിനവിനെ കാണാൻ സമ്മതിച്ചത്. അയാളെ കണ്ടു സംസാരിച്ചപ്പോൾ ഇഷ്ടക്കേടൊന്നും തോന്നിയില്ല.

ദാമ്പത്യ ബന്ധത്തെ കുറിച്ച് ആലോചിച്ചപ്പോഴാണ് നികിത അസ്വസ്ഥയായത്. ഈ ശരീരം എവിടെ ഒളിപ്പിക്കും പിന്നെ! നികിത അതോർത്തു വേവലാതിപ്പെട്ടു. ആ രാത്രി ഉറക്കം വരാതെ ഓർമ്മകളിൽ മുങ്ങിയമർന്നു പുലർന്നു.

രാവിലെ ഓഫീസിലേക്ക് ഇറങ്ങും മുന്നേ മീനാക്ഷി അവളെ വീണ്ടും ഓർമ്മപ്പെടുത്തി.

“ഇപ്പോൾ സമയം വൈകിയല്ലോ, നമുക്ക് വൈകിട്ട് സംസാരിക്കാം.”

നികിത തൽക്കാലം മറുപടി നൽകി. പ്രതിസന്ധിയിൽ നിന്ന് ഒഴിവായി. ഓഫീസിൽ ഒരുപാട് വർക്ക് ഉണ്ടായിരുന്നു. നിരവധി വിഷയങ്ങളിൽ എഴുതാനുണ്ടെങ്കിലും മനസ് ഒന്നിലും ഉറയ്ക്കുന്നില്ല.

ഒരു തരത്തിൽ മനസ് കേന്ദ്രീകരിച്ച് എഴുതാൻ തുടങ്ങിയതേയുള്ളൂ, അമ്മയുടെ കോൾ വന്നു.

“മോനേ, നീ എന്താണിത്ര ആലോചിക്കുന്നത്. നിന്‍റെ പ്രയാസം മനസിലാവാഞ്ഞിട്ടല്ല. ഇതിന്‍റെ പേരിൽ ഏകാകിയായി ജീവിക്കാനുള്ള തീരുമാനം ഗുണം ചെയ്യില്ല.” അമ്മയുടെ സ്വരം വളരെ ദുർബലമായി തോന്നിച്ചു.

“മോൾക്കറിയാലോ എന്‍റെ ആരോഗ്യം ഇനി നന്നാവാൻ പോവുകയല്ല, അച്‌ഛനും അമ്മയും പ്രായമായി വരികയാണ്.”

നികിത കൂടുതലൊന്നും ആലോചിക്കാതെ ഉടനെ മറുപടി നൽകി.

“അമ്മേ ഞാൻ ഫോൺ ചെയ്യാനിരിക്കുകയായിരുന്നു. എനിക്ക് അഭിനവിനെ ഇഷ്ടമാണ്.” ഇത്രയും പറഞ്ഞ് അവൾ ഫോൺ പെട്ടെന്ന് വച്ചു.

“ഇനി വേറെന്ത് ചെയ്യാനാണ്? അച്‌ഛനും അമ്മയും സന്തോഷമായിരിക്കട്ടെ.” കസേരയിലേക്ക് അമർന്നിരിക്കവേ നികിത ആ സന്തോഷത്തെക്കുറിച്ച് മാത്രം ചിന്തിച്ചു.

സന്തോഷും മീനാക്ഷിയും കൂടി അഭിനവിന്‍റെ വീട്ടിൽ സമ്മതം അറിയിക്കാനായി വൈകിട്ട് തന്നെ എത്തി. അവിടെ ചെന്നപ്പോൾ അഭിനവിന്‍റെ മുത്തച്ഛനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഒരുങ്ങി നിൽക്കുകയാണ് അഭിനവിന്‍റെ അചഛൻ. എന്തായാലും മുത്തച്ഛനെയും കൂട്ടി അഭിനവിന്‍റെ അച്‌ഛനും സന്തോഷും ആശുപത്രിയിലേക്ക് തിരിച്ചു.

ആരോഗ്യനില മോശമായതിനാൽ അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്‌തു. അസുഖം ഒരുവിധം മാറിയപ്പോൾ മുത്തച്ഛനെ വീട്ടിലേക്ക് മാറ്റി. ഇനി സമയം കളയാതെ വിവാഹം എത്രയും വേഗം നടത്തണമെന്നാണ് മുത്തച്ഛന്‍റെ ആഗ്രഹം. അതിനാൽ രണ്ടുമാസത്തിനകം വിവാഹം നടത്താനാണ് കുടുംബങ്ങൾ തീരുമാനിച്ചത്. ഇതിനിടയിലെ തിരക്കുകൾ നിമിത്തം അഭിനവിനും നികിതയ്ക്കും കൂടുതൽ സംസാരിക്കാനും സാധിക്കുന്നുണ്ടായില്ല.

ഓഫീസ് സമയത്തെ ഫോൺ കോളുകൾ ഔപചാരികതയുടെ മൂടുപടം ഇട്ടുകൊണ്ടായിരിക്കും. വിവാഹശേഷം ഒരു പ്രൊജക്ടിന്‍റെ ഭാഗമായി ഫ്രാൻസിൽ പോകാൻ ഉദ്ദേശമുണ്ട് അഭിനവിന്.

രണ്ടു കുടുംബങ്ങളും പറഞ്ഞതനുസരിച്ച് ഫ്രാൻസിലേക്കുള്ള ആ യാത്ര നികിതയ്ക്കും ബുക്ക് ചെയ്‌തു. രണ്ടുമാസം ചിറകേറി പറന്നു പോയി. അഭിനവും നികിതയും വിവാഹിതരായി. അന്നു വൈകിട്ട് അഭിനവിന്‍റെ വീട്ടിലേക്ക് ചടങ്ങുകൾ എല്ലാം കഴിഞ്ഞ് കുടിവയ്ക്കുകയും ചെയ്‌തു.

രാത്രി ഭക്ഷണം കഴിഞ്ഞ് മുറിയിൽ ആലോചനയിൽ മുഴുകിയിരുന്നു നികിത.

അപ്പോഴാണ് മുത്തച്ഛന് ശ്വാസതടസമുണ്ടെന്ന് പറഞ്ഞു കൊണ്ട് അഭിനവ് മുറിയിലേക്ക് വന്നത്. പിറ്റേന്ന് പാരീസിലേക്ക് പോകാനുള്ളതു കൊണ്ട് നികിത പറഞ്ഞതനുസരിച്ച് അഭിനവ് ഉറങ്ങാൻ പോയി.

നികിത വസ്ത്രം മാറി ഉറങ്ങാൻ കിടന്നു. മാതാപിതാക്കളുടെ സന്തോഷത്തിനായിട്ടാണ് നികിത വിവാഹത്തിനു തയ്യാറായത്. എന്നാൽ അഭിനവും സമാനമായ മാനസിക സംഘർഷത്തിലാണെന്ന് നികിത അറിഞ്ഞില്ല. യഥാർത്ഥത്തിൽ അയാൾക്കും വിവാഹം ഉടനെ നടത്താൻ താൽപര്യം ഇല്ലായിരുന്നു.

ഒരു പെൺകുട്ടി ജീവിതത്തിലേക്ക് കടന്നു വരുന്നതിനെകുറിച്ച് ആലോചിക്കാൻ പറ്റിയ അവസ്‌ഥയിലായിരുന്നില്ല. മറ്റൊരിടത്ത് ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടായ ഒരു അനുഭവത്തിൽ നിന്ന് മനസ് മുക്‌തമായിട്ടില്ല.

സോണിയ എന്നു പേരുള്ള ഒരു പെൺകുട്ടി. അഭിനവിന്‍റെ സഹപ്രവർത്തകയാണ്. ജോലിയിൽ അവൾ മോശമായിരുന്നു. അഭിനവാണ് ടീം ലീഡർ. പ്രമോഷൻ കിട്ടാനായി അഭിനവിനെ വശത്താക്കാൻ അവൾ കിണഞ്ഞു ശ്രമിച്ചു. പക്ഷേ അഭിനവ് അവളെ പരമാവധി ഒഴിവാക്കുകയും ചെയ്‌തു. അതിൽ ദേഷ്യം മൂത്ത്, സോണിയ കാട്ടിക്കൂട്ടിയ കുടില തന്ത്രം നിമിത്തം അഭിനവിനെ സ്ത്രീകളെ കാണുന്നതോ നോക്കുന്നതോ പോലും ഭയമായിരുന്നു.

പ്രമോഷൻ ചോദിച്ച് ലെറ്റർ കൊടുത്തത് റിജക്ട് ചെയ്‌തതിന്‍റെ പേരിൽ സോണിയ അഭിനവിനെതിരെ പീഡനശ്രമം ആരോപിച്ച് കമ്പനി ഹെഡിന് പരാതിയും കൊടുത്തു. കമ്പനി മാനേജ്മെന്‍റ് കൂടുതൽ ചോദ്യത്തിനു നിൽക്കാതെ ടെർമിനേഷൻ നൽകുകയും ചെയ്തു.

അതിനുശേഷം അഭിനവ് വല്ലാത്തൊരു മാനസികാവസ്‌ഥയിലായിരുന്നു. അച്‌ഛനും അമ്മയും തനിക്ക് തിരക്കിട്ട് കല്യാണമാലോചിക്കുന്നത് മുത്തച്ഛന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് എന്ന് അറിയാവുന്നതു കൊണ്ട് നികിതയുടെ ആലോചന വന്നപ്പോൾ പ്രത്യേകിച്ച് ഒന്നും നോക്കാതെ യെസ് മൂളുകയായിരുന്നു.

ആദ്യ രാത്രിയായിട്ടും രോഗം മൂർഛിച്ച മുത്തച്ഛന്‍റെ മുറിയിൽ അഭിനവ് ഇരിക്കുന്നതു കണ്ട് അമ്മയാണ് അയാളെ നികിതയുടെ മുറിയിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ചത്. പക്ഷേ നികിത അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു. പിറ്റേന്ന് രണ്ടുപേർക്കും പാരീസ് പോകാനുള്ളതു കൊണ്ട് ഉറക്കം മുറിയാതെ അഭിനവും കിടപ്പു പിടിച്ചു.

പാരീസിലേക്ക് 15 ദിവസത്തെ ട്രിപ്പാണ്. അഭിനവിന് പാരീസിന കത്തു നിൽക്കുന്ന ജോലികളെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഈ അവസരം കണക്കിലെടുത്ത് യാത്ര ഫീച്ചർ റെഡിയാക്കാൻ കമ്പനി നിർദ്ദേശം നൽകിയതു കൊണ്ട് നികിത ഫ്രാൻസിലെ മറ്റു സ്‌ഥലങ്ങൾ കൂടി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു.

പാരീസിലെത്തിയ ശേഷം അഭിനവ് തന്‍റെ പ്രൊജക്ടും ഓഫീസുമായി രണ്ടു ദിവസം തിരക്കിലായി. നികിത ആ ദിവസങ്ങളിൽ ടൂർ ആരംഭിച്ചു. ഒരു വനിതാ ഗൈഡിനെയും കൂട്ടിയാണ് യാത്ര.

ഉറങ്ങാൻ കിടന്നപ്പോഴാണ് അഭിനവും നികിതയും ഒരുമിച്ചു വന്നത്. പക്ഷേ രണ്ടുപേരും കടുത്ത ക്ഷീണത്തിലായതിനാലും, ജാള്യത വിട്ടുപോകാത്തതിനാലും ഭാര്യാഭർതൃബന്ധത്തിന് മുതിർന്നതേയില്ല. പക്ഷേ അഭിനവിന്‍റെ സാമീപ്യം നികിതയ്ക്കും, നികിതയുടെ സാമീപ്യം അഭിനവിനും പരസ്പരമുള്ള സൗഹൃദത്തിന്‍റെ തീവ്രത കൂട്ടിയിട്ടുണ്ടെന്ന് രണ്ടാളും തിരിച്ചറിഞ്ഞു.

അതാതു ദിവസത്തെ ജോലികളെക്കുറിച്ച്, യാത്രകളെക്കുറിച്ച് പരസ്പരം ഫോണിലൂടെ വിവരങ്ങൾ കൈമാറാൻ രണ്ടുപേരും ഉത്സാഹിച്ചു. അന്യരാജ്യത്ത്, പരസ്പരം താങ്ങും തണലുമാണെന്ന ചിന്ത രണ്ടുപേർക്കിടയിൽ വൈകാരികമായ ബന്ധം സ്‌ഥാപിച്ചിട്ടുണ്ട്.

രണ്ടു ദിവസം വളരെ വേഗം പറന്നു പോയി. പാരീസിൽ നികിതയുടെ ഡ്യൂട്ടി അവസാനിക്കുകയാണ്. ഇനി ഗൈഡിനൊപ്പം ഫ്രഞ്ച് റിവിയേരയിലേക്കാണ് യാത്ര. ഫ്രാൻസിന്‍റെ തെക്കു കിഴക്കൻ ഭാഗത്തായിട്ടാണ് ഫ്രഞ്ച് റിവേറ, അവിടെ നടക്കാറുള്ള കാൻസ് ഫിലിം ഫെസ്റ്റിവൽ, കളി മൈതാനം, മനം മയക്കുന്ന ബീച്ച്, ഇതൊക്കെ അവളുടെ മനസിലേക്ക് കടന്നു വന്നു. ഗൈഡിന്‍റെ സ്‌ഥാനത്ത് അഭിനവ് ആയിരുന്നെങ്കിൽ എന്ന് ആദ്യമായി അവളുടെ മനസിലേക്ക് ഒരു ചിന്ത കടന്നു വന്നു.

നോൺസ്റ്റോപ്പ് ഫളൈറ്റിൽ ഏകദേശം രണ്ടര മണിക്കൂർ വേണ്ടി വന്നു ഡെസ്റ്റിനേഷൻ എത്താൻ. എയർപോർട്ടിൽ ഇറങ്ങി ഹോട്ടലിലേക്ക് പോകാൻ ടാക്സി വിളിച്ചു. ടാക്സിയിൽ ഇരുന്ന് പുറം കാഴ്ചകളിലേക്ക് ദൃഷ്ടി പായിക്കാൻ തുടങ്ങിയതേയുള്ളൂ. അവളുടെ മനസിലേക്ക് വീണ്ടും അഭിനവ് കയറി വന്നു. ഈ കാഴ്ചകൾ കാണാൻ അഭിനവ് ഉണ്ടായിരുന്നെങ്കിൽ അവൾ അദ്ഭുതത്തോടെ ആലോചിച്ചു. പേരിട്ടു വിളിക്കാൻ പറ്റാത്ത ഒരിഷ്ടം ഉള്ളിലുണ്ട്. ഭാര്യാ ഭർതൃബന്ധം എന്നു പറയാറായിട്ടില്ല. സൗഹൃദവുമല്ല.

ആലീസ് നല്ല ഗൈഡാണ്. നല്ല പെരുമാറ്റവുമാണ്. പക്ഷേ അവരേക്കാളും ഇപ്പോൾ തനിക്കൊപ്പം അഭിനവായിരുന്നു യാത്ര ചെയ്യേണ്ടത്.

നികിത ഇങ്ങനെ ആലോചിക്കവേ അഭിയുടെ കോൾ വന്നു. ഫ്ളൈറ്റിറങ്ങിയ ശേഷം വിളിക്കണമെന്നു ഓർത്തിരുന്നു. പക്ഷേ അക്കാര്യം വിട്ടു പോയി. സംസാരം അവസാനിപ്പിക്കുമ്പോൾ അഭിയിൽ നിന്ന് മിസിംഗ് യൂ എന്ന് കേട്ടപ്പോൾ നികിതയ്ക്ക് ഒരു പ്രത്യേക സന്തോഷം അനുഭവപ്പെട്ടു. അവളുടെ ചുണ്ടുകളിൽ അവളറിയാതെ ഒരു മന്ദഹാസം തങ്ങി നിന്നു.

പാരീസിൽ അഭിയുടെ അവസ്‌ഥയും മറിച്ചായിരുന്നില്ല. ഭക്ഷണ പ്രശ്നം കൊണ്ട് വയറിന് അസ്വസ്ഥത തോന്നിയപ്പോൾ അഭി ഹോട്ടലിലേക്ക് മടങ്ങി. വാഷ്റൂമിൽ കയറിയപ്പോൾ നികിതയുടെ വസ്ത്രങ്ങൾ അവിടെ നിലത്തു വീണു കിടക്കുന്നത് കണ്ട് അയാൾ എടുത്തു അയയിലേക്കിട്ടു. ആ വസ്ത്രങ്ങൾക്ക് നികിതയുടെ ഗന്ധം ഉണ്ടായിരുന്നു. ആ ഗന്ധം അയാളെ ഉത്തേജിതനാക്കി. കിടക്കയിൽ വിശ്രമിക്കുമ്പോഴും അയാൾക്ക് നികിതയെ വല്ലാതെ മിസ് ചെയ്‌തു.

അതിനാൽ അഭി കുറച്ചു വിശ്രമിച്ചു ക്ഷീണം മാറിയ ശേഷം ടാക്സിയെടുത്ത് ഈഫൽ ടവർ കാണാൻ പുറപ്പെട്ടു. അവിടെ ചെന്നപ്പോഴും കൈകോർത്തു നടക്കുന്ന യുവമിഥുനങ്ങളുടെ കാഴ്ച!

നികിത എത്തിയ ശേഷം ഹോട്ടൽ മുറിയിൽ ഒരു മണിക്കൂർ വിശ്രമിച്ച ശേഷം ആലീസുമൊത്ത് പുറത്ത് പായി. അതിസുന്ദരമായ നാടാണ്. വിനോദ സഞ്ചാരികൾ ഒരു സ്വർഗ്ഗത്തിലെത്തിയ പോലെ ആഹ്ലാദഭരിതരായി ചുറ്റി നടക്കുന്നു. യുവമിഥുനങ്ങൾ കൈയ്മെയ് ചേർന്ന് സന്തോഷം പങ്കിടുന്നു. അതെല്ലാം കണ്ടപ്പോൾ നികിതയ്ക്ക് അഭിയെ ഒരുപാട് മിസ് ചെയ്യുന്നതായി തോന്നി.

സ്‌ഥലത്തെക്കുറിച്ചുള്ള യാത്രികരുടെ അഭിപ്രായങ്ങൾ ഡയറിയിൽ കുറിച്ചിട്ട ശേഷം അവർ അവിടത്തെ വിഖ്യാതമായ മാർക്കറ്റിലേക്ക് തിരിച്ചു. പഴയ സാമഗ്രികൾ വാങ്ങാൻ കിട്ടുന്ന ഒരു പ്രത്യേക മാർക്കറ്റ് ആണത്. നികിത അവിടെ നിന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്നു.

ഗൈഡ് ആലീസ് അവിടെ കണ്ട ഒരു വലിയ ക്ലോക്കിൽ ആകർഷിതയായി. ക്ലോക്ക് കയ്യിലെടുത്ത് വിശദമായി നോക്കുമ്പോൾ അടുത്ത് കിടന്ന സോഫയിൽ കാൽമുട്ടി ബാലൻസ് തെറ്റി വീണു. ഒപ്പം കയ്യിലിരുന്ന ഭാരമുള്ള ക്ലോക്കിന്‍റെ ഒരു കൂർത്ത ഭാഗം തുളച്ചു കയറി. നികിത ഞെട്ടിത്തരിച്ചു പോയി. അന്യനാട്ടിലാണ് എന്തു ചെയ്യും? ആലീസിന്‍റെ അവസ്‌ഥ കണ്ട് അവിടെ ഉണ്ടായിരുന്നവർ ആംബുലൻസ് വിളിച്ചു വരുത്തി. ആശുപത്രിയിൽ ഓപ്പറേഷൻ തീയറ്ററിൽ പ്രവേശിപ്പിച്ച ശേഷം നികിത പബ്ലിഷിംഗ് ഹൗസിൽ വിളിച്ച് ആലീസിന്‍റെ ഭർത്താവിന്‍റെ നമ്പർ സംഘടിപ്പിച്ചു. അയാൾക്ക് വിവരം നൽകിയ ശേഷം ആശുപത്രിയിൽ തന്നെ കാത്തു നിന്നു. ആലീസിന്‍റെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിയ ശേഷമാണ് നികിത അവിടെ നിന്നു പുറത്തേക്കിറങ്ങിയത്. റൂമിലേക്ക് പോകുന്നതിനു മുമ്പ് അവൾ അഭിനവിനെ വിളിച്ച് കാര്യം പറഞ്ഞു. കേട്ട മാത്രയിൽ അഭി, വരാമെന്നു പറയുകയും ചെയ്‌തു.

“അയ്യോ ഞാൻ എന്‍റെ വർക്ക് ഫിനിഷ് ചെയ്‌ത് എത്തിക്കോളാം. എന്നെക്കുറിച്ച് ഭയം വേണ്ട” ഇത്രയും ദൂരം അഭി യാത്ര ചെയ്‌ത് എത്തണമല്ലോ എന്നാലോചിച്ചപ്പോൾ അവൾ നിരുത്സാഹപ്പെടുത്തി.

“ഇല്ല നിക്കി, നിനക്ക് ഒട്ടും പരിചയമില്ലാത്ത സ്‌ഥലം. പുതിയ ഗൈഡിനെ കിട്ടിയിട്ടുമില്ലല്ലോ…”

“അഭിയ്ക്ക് പാരീസിൽ വർക്കുണ്ടാവുമല്ലോ. പിന്നെങ്ങനെ? എനിക്ക് ഇവിടെ പേടിയൊന്നുമില്ല.”

“അതേ പേടി നിനക്കല്ല, എനിക്കാണെടോ… നിങ്ങൾ ആശുപത്രിയിൽ ആണെന്നു പറഞ്ഞപ്പോഴേ എന്‍റെ മനസിൽ 2016 ലെ ടെററിസ്റ്റ് ആക്രമണമൊക്കെയാണ് മനസ്സിലേക്ക് വന്നത്. നീ ഇനി ഒന്നും പറയണ്ട. ഞാൻ വരുന്നു.”

നികിത മറുത്തൊന്നും പറഞ്ഞില്ല. സത്യത്തിൽ അഭി കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് പലവട്ടം മനസിൽ വന്നതാണ്. ഇപ്പോൾ ആലീസ് ആശുപത്രിയിലായ ശേഷം അപരിചിതമായ ഈ നാട്ടിൽ വലിയ ഒറ്റപ്പെടൽ അനുഭവപ്പെടുന്നു.

താമസിച്ചിരുന്ന ഹോട്ടലിലേക്ക് കുറച്ചധികം ദൂരം ഉണ്ടായിരുന്നു. ഭാഷാപ്രശ്നമൊക്കെ ഉണ്ടെങ്കിലും ധൈര്യം സംഭരിച്ച് നികിത അങ്ങോട്ട് യാത്ര പുറപ്പെട്ടു. ഹോട്ടലിലെത്തിയ പാടേ അഭിയുടെ ഫോൺ വന്നു. ഫ്ളൈറ്റ് ടിക്കറ്റിലാത്തതിനാൽ ട്രെയിനാണ് വരുന്നത്. 7 മണിക്കൂർ യാത്രയുണ്ട്. രാത്രിയാവുമ്പോൾ എത്തും.

പരിചയമില്ലാത്ത സ്‌ഥലമായതിനാൽ നികിത. കൂടെകൂടെ അഭിയെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. അവൾക്ക് അഭി വരുന്ന എന്ന ചിന്ത വലിയ ഊർജ്ജമാണ് നൽകിയത്.

രാത്രിയിൽ അഭി എത്തുമ്പോൾ എന്തെങ്കിലും പ്രയാസം നേരിടുമോ എന്ന ചിന്ത അവളെ അലട്ടി. അതേക്കുറിച്ച് കൂടെക്കൂടെ അയാളോട് പറഞ്ഞു കൊണ്ടിരുന്നു. നികിതയുടെ ഭയം മനസിലാക്കി അയാൾ വിഷയം മാറി.

“നീ ടെൻഷനാവാതെ, ഈ ട്രെയിനിൽ ഒരുപാട് യാത്രക്കാരുണ്ട്. പ്രത്യേകിച്ചും എനിക്കൊപ്പം അതിസുന്ദരിയായ ഒരു ലേഡിയുണ്ട്. നിനക്കറിയാലോ ഫ്രാൻസിലെ പെണ്ണുങ്ങളുടെ സൗന്ദര്യത്തെ കുറിച്ച്. ഞാൻ ഇവരോടൊക്കെ സംസാരിച്ചിരിക്കട്ടെ…” അഭി തമാശയായി അവളോട് ഇങ്ങനെ പറഞ്ഞപ്പോൾ നികിത ഓകെ പറഞ്ഞ് ഫോൺ കട്ട് ചെയ്‌തു.

അഭി, മറ്റൊരു സ്ത്രീയോട് സംസാരിക്കുന്നു എന്നു കേട്ടപ്പോൾ സ്ത്രീ സഹജമായ കുശുമ്പ് നികിതയിൽ ഉടലെടുത്തു. അതോർത്തപ്പോൾ അവൾ ഒട്ടൊന്ന് അദ്ഭുതപ്പെട്ടു. അഭി വന്ന ശേഷം രാജീവ് അങ്കിളിൽ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. അഭി അടുത്തു വരുമ്പോൾ, ആ ഓർമ്മകളൊന്നുമില്ല.

അഭി ഒന്നു വന്നെങ്കിൽ എന്നു മാത്രമാണ് ഇപ്പോൾ ഉള്ളിലുള്ള ചിന്ത. ഉറങ്ങാൻ പോലും കഴിയുന്നില്ല. അഭിയുടെ സാമീപ്യത്തിനായി തന്‍റെ മനസ് മാത്രമല്ല, ശരീരവും ദാഹിക്കുന്നു.

രാത്രി ഒരു മണിയായപ്പോഴാണ് അഭി ഹോട്ടലിലെത്തിയത്. പിങ്ക് നിറത്തിലുള്ള നിശാവസ്ത്രം ധരിച്ച് പ്രേമം നിറഞ്ഞ മുഖത്തോടെ മുറി തുറന്ന നികിതയെ കണ്ട് അഭിയ്ക്ക് ആഹ്ലാദമൊതുക്കാനായില്ല. അയാൾ ബാഗ് ഒരു വശത്ത് ഒതുക്കി വച്ചിട്ട്, അവളെ മെല്ലെ ചേർത്തു പിടിച്ചു. “പേടിച്ചു പോയോ… പൊന്നേ!” അയാൾ കളിയായും കാര്യമായും ചോദിച്ചപ്പോൾ അവൾ ചിരിയോടെ ചേർന്നു നിന്നു.

“ഞാൻ ഡ്രസ് മാറി വരാം. ഫുഡ് കഴിക്കണോ?” ഫുഡ് നമുക്ക് മുറിയിലേക്ക് വരുത്താം. ഇനി പുറത്തേക്ക് പോകണ്ട. അത്രയും സമയം ഈ മുറിയിൽ നമുക്ക് മാത്രമായിട്ട് ഇരിക്കാമല്ലോ.”

അഭി, ഫ്രഷ് ആവാൻ വാഷ്റൂമിൽ കയറിയപ്പോൾ, നികിത റിസപ്ഷനിൽ വിളിച്ച് ഫുഡ് ഓർഡർ ചെയ്‌തു. അഭി കുളിച്ചു വന്ന ശേഷം രണ്ടുപേരും കൂടി കോഫിയും ഒനിയൻ ടാർട്ടും കഴിച്ചു. നികിതയോട് തന്‍റെ മനസ് തുറക്കാൻ അഭിനവ് ആഗ്രഹിച്ചു.

“നിക്കി, നിനക്കറിയോ, ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നില്ല.” അതുകേട്ട് അവിശ്വസനീയതോടെ നികിത അഭിയെ നോക്കി.

“അതെന്താ?”

സോണിയയുടെ പേരിൽ ഓഫീസിൽ താൻ നേരിട്ട ആരോപണങ്ങളും പ്രശ്നങ്ങളും എങ്ങനെ തന്നെയൊരു സ്ത്രീ വിരോധിയാക്കിത്തീർത്തു, ഇടറിയ കണ്ഠത്തോടെ വെളിപ്പെടുത്തുമ്പോൾ, നികിത, സ്വന്തം ജീവിതത്തിന്‍റെ ഏടുകളിലൂടെ സഞ്ചരിക്കുകയായിരുന്നു.

“അഭി, എന്ന പുരുഷനെ മനസിലാക്കാൻ അവന്‍റെ കണ്ണുകൾ മാത്രം മതി നിങ്ങളുടെ കണ്ണുകളിൽ ഞാൻ കണ്ടത് നല്ലൊരു വ്യക്‌തിത്വമാണ്. വിവാഹം കഴിഞ്ഞ് ഇത്ര ദിവസമായിട്ടും, എന്‍റെ ഇഷ്ടമില്ലാതെ എന്നെ ഒന്നു സ്പർശിക്കാൻ പോലും ശ്രമിച്ചിട്ടില്ല എന്നതും എനിക്ക് ആ വിശ്വാസം വർദ്ധിപ്പിച്ചു.”

“ഈ വിശ്വാസം അതാണ്?എനിക്ക് ഏറ്റവും പ്രധാനം. നിന്‍റെ ഈ വാക്കുകൾ തന്നെയാണ് എന്‍റെ മനസിനേറ്റ മുറിവിന്‍റെ മരുന്ന്.”

“അഭി, ഞാനും ചില കാര്യങ്ങൾ തുറന്നു പറയാൻ ആഗ്രഹിക്കുന്നു. എനിക്കും വിവാഹ ജീവിതം താൽപര്യമില്ലായിരുന്നു.” ഇത്രയും പറഞ്ഞിട്ട് നികിത അസ്വസ്ഥമായ മുഖം മറച്ചു പിടിക്കാൻ ശ്രമിച്ചു.

“എനിക്ക് എല്ലാമറിയാം നിക്കി. നീ ഒന്നും പറയണ്ട.”

“എങ്ങനെ? നികിത അമ്പരന്ന് അയാളെ നോക്കി.

“നിന്‍റെ കൂട്ടുകാരി ആരീഫയുടെ സഹോദരൻ ഹാഷിം എന്‍റെ ഫ്രണ്ട് ആണ്. അവൻ എന്നോട് സഹോദരിയുടെ കൂട്ടുകാരിയ്ക്ക് സംഭവിച്ച ദുരനുഭവം സൂചിപ്പിച്ചിരുന്നു. ഒരു ജോലിക്കാര്യം അന്വേഷിച്ചാണ് അവൻ എന്‍റെ അടുത്തു വന്നത്. എത്രയും വേഗം ആ പെൺകുട്ടിയ്ക്ക് ഒരു ജോലി ശരിയാക്കാനായിരുന്നു അന്ന് അവൻ ഓടി നടന്നത്. അതിനിടയിൽ എപ്പോഴോ ആരീഫയ്ക്കൊപ്പം ഹാഷിമിനെ കാണാൻ ഓഫീസിൽ വന്നപ്പോൾ ഞാൻ നിന്നെ കണ്ടിട്ടുണ്ട്.

രണ്ടു വർഷം കഴിഞ്ഞ് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പെണ്ണു കാണാൻ വന്നപ്പോൾ ഞാൻ പെട്ടെന്ന് നിന്നെ തിരിച്ചറിഞ്ഞു. നിന്നെ കണ്ടപ്പോൾ എനിക്കു മനസ്സിലായി. നീ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന്. പക്ഷേ രണ്ടു ദിവസത്തിനകം നിന്‍റെ സമ്മതം വന്നപ്പോൾ ഞാൻ പിന്നെ ഒന്നും ചിന്തിച്ചില്ല. യെസ് എന്നു പറയുകയായിരുന്നു. എന്തായാലും ഈ ദുരനുഭവത്തിന്‍റെ ഓർമ്മ പോലും ഇനി മനസിൽ വയ്ക്കണ്ട.” അയാൾ അത്രയും പറഞ്ഞിട്ട് നികിതയുടെ കൈ പിടിച്ച് കിടക്കയിൽ തന്നോട് ചേർത്തിരുത്തി. അവളാഗ്രഹിച്ച നിമിഷങ്ങൾ ആയിരുന്നു അത്. ശരീരവും മനസും പ്രണയാഗ്നിയിൽ ഉരുകുന്നത് അവർ രണ്ടുപേരും തിരിച്ചറിഞ്ഞു. പുലർച്ചെ മൂന്നുമണിയായിട്ടും അവർക്ക് ഉറങ്ങാൻ തോന്നിയില്ല.

അഭിയുടെ കണ്ണുകളിൽ നിദ്രയുടെ ലാഞ്‌ജന പോലുമില്ല. പ്രണയഭരിതമായ ആ കണ്ണുകൾ നികിതയുടെ ഹൃദയത്തിന്‍റെ ആഴങ്ങളിലേക്കിറങ്ങി ചെന്നിരിക്കുന്നു. ഒരു നിമിഷം പോലും ഇനി അകന്നിരിക്കാൻ കഴിയാത്ത പോലെ രണ്ടുപേരും ബന്ധത്തിലായി കഴിഞ്ഞു.

“നിക്കി, നീ ഫ്രാൻസിൽ വന്നത് എഴുതാനല്ലേ? ശരിക്കും നീ ഫ്രഞ്ച് കിസിനെ കുറിച്ചാണ് നാളെ എഴുതേണ്ടത്.” അഭി, കള്ളച്ചിരിയോടെ അവളെ ചേർത്തു പിടിച്ചു.

“ഫ്രഞ്ച് കിസ്? എനിക്കറിയില്ലല്ലോ… അതെന്താണ്?” നികിതയും ഇളം നാണത്തോടെ പൊട്ടിച്ചിരിച്ചു.

“ശരി എന്നാൽ ഇപ്പോൾ പറഞ്ഞു തരാം. അഭി അവളെ വീണ്ടും ചേർത്തു പിടിച്ചു. ചുണ്ടുകളിലേക്ക് തന്‍റെ ചുണ്ടുകൊരുത്തു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें