കോമഡി വേഷങ്ങൾ ചെയ്യാൻ ഇഷ്ടം

‘പരിനീത’, ‘ലഗേ രഹോ മുന്നാ ഭായ്’, ‘ദി ഡേർട്ടി പിക്ചർ’, ‘കഹാനി’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്‍റെ അഭിനയ മികവ് തെളിയിച്ച നടിയാണ് വിദ്യാ ബാലൻ. സദാ പ്രസന്നവതിയും നല്ല വ്യക്തമായി സംസാരിക്കുന്ന വ്യക്തിയും എന്ന പ്രത്യേകതയും വിദ്യയ്ക്കുണ്ട്. ‘ലഗേ രഹോ മുന്ന ഭായ്’ വിദ്യയുടെ കരിയറിലെ വഴിത്തിരിവായിരുന്നു, അതിനുശേഷം അവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മികച്ച പ്രകടനത്തിന് നിരവധി പുരസ്കാരങ്ങൾ നേടി. 2014-ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. ബോളിവുഡ് നിർമ്മാതാക്കളുടെയും സംവിധായകരുടെയും ആദ്യ ചോയ്സ് ഇപ്പോഴും വിദ്യാ ബാലനാണ്.

ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്ന നടി ആണ് വിദ്യ ബാലൻ. പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. മുംബൈയിലാണ് പഠിച്ചു വളർന്നത്. 2012 ൽ കരിയറിന്‍റെ പീക്ക് വേളയിൽ ആണ് സിദ്ധാർഥ് കപൂറിനെ വിവാഹം ചെയ്തത്.

നല്ല കഥ വേണം

തന്‍റെ ഇതുവരെയുള്ള വിജയത്തിൽ വിദ്യ സന്തുഷ്ടയാണ്, നല്ല കഥയ്ക്ക് മാത്രമേ വിജയകരമായ ഒരു സിനിമ നൽകാൻ കഴിയൂ എന്ന് വിദ്യ വിശ്വസിക്കുന്നു. വിദ്യ തമിഴും മലയാളവും ഹിന്ദിയും ഇംഗ്ലീഷും നന്നായി സംസാരിക്കും. വിദ്യ എല്ലാത്തരം സിനിമകളും ചെയ്തിട്ടുണ്ട്, ഓരോ കഥാപാത്രവും അവളെ ആകർഷിക്കുന്നു, പക്ഷേ ആക്ഷൻ ഇഷ്ടമല്ല. കോമഡി, ഡ്രാമ സിനിമകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നു. കോമഡി, നൃത്തം, പാട്ട്, തുടങ്ങിയവ തീം ആയുള്ള സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ആ തിരക്കഥകൾക്കായി താൻ കാത്തിരിക്കുന്നു എന്നും അവർ പറയുന്നു.

അടുത്തിടെ മലയാള സിനിമയോടുള്ള തന്‍റെ ഇഷ്ടം വിദ്യ പങ്കിട്ടു, മമ്മൂട്ടി നായകനായ ‘കാതൽ: ദി കോർ’ എന്ന അവർ പ്രത്യേകം പ്രശംസിച്ചു. മലയാളം സിനിമകളും അവയുടെ ആഖ്യാന രീതികളും തനിക്ക് ഇഷ്ടമാണ് എന്ന് അവർ പറയുന്നു.

അമ്മ ശരിയായി ചിന്തിച്ചു

വിദ്യയുടെ വിജയകരമായ ജീവിതത്തിൽ അമ്മയ്ക്ക് വലിയ പങ്കുണ്ട്. സ്വയം ചിന്തിക്കാൻ എന്നെ പഠിപ്പിച്ചത് അമ്മയാണെന്ന് അവൾ പറയുന്നു. അത് എന്നെ എപ്പോഴും ഓർമ്മിപ്പിക്കുന്നു. 2007-08 വർഷത്തിൽ, എന്‍റെ വസ്ത്രധാരണത്തെക്കുറിച്ചും ഭാരത്തെക്കുറിച്ചും ഞാൻ ഒരുപാട് വിമർശിക്കപ്പെട്ടു. ആ സമയം നിരാശയാൽ അഭിനയം നിർത്താൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ എന്‍റെ അമ്മ എന്‍റെ അരികിലിരുന്ന് എന്നോട് പറഞ്ഞു, ഞാൻ കഠിനാധ്വാനം ചെയ്താൽ ശരീരഭാരം കുറയും. പലരുടെയും ഉപദേശം കേട്ടും മനസിലാക്കിയുമാണ് ഇന്ന് ഇവിടെ എത്തിയിരിക്കുന്നത്. അത് കൈ വിടാൻ പാടില്ല. എന്ന് അമ്മ എന്നെ ഓർമിപ്പിച്ചു. ഇപ്പോൾ ‘ദോ ഔർ ദോ പ്യാർ’ എന്ന ചിത്രം പുറത്തിറങ്ങി, പ്രേക്ഷകരുടെ ഇഷ്ടം നേടി..

കാരക്റ്ററിൽ ശ്രദ്ധ

ഒരുപാട് സിനിമകളിൽ കരുത്തുറ്റ പെൺകുട്ടിയുടെ വേഷം ചെയ്തിട്ടുണ്ട്, എന്നാൽ ഏത് കഥയായാലും ലുക്ക് വളരെ സിമ്പിളാണ്, ആദ്യം എനിക്ക് ഇങ്ങനെയൊന്നും തോന്നിയിട്ടില്ലെന്ന് വിദ്യ പറയുന്നു. കലാകാരനെന്ന നിലയിൽ ഞാൻ ഈ ഭാഗം അത്രയും ശ്രദ്ധിച്ചിട്ടില്ല. ജൽസ എന്ന സിനിമയിലെ പോലെ ഞാൻ ഒരു വേഷം ചെയ്തിട്ടില്ല, ഓരോ കഥയിലും ഒരു പുതിയ വശം കണ്ടെത്താനുള്ള അവസരമുണ്ട്, സൗന്ദര്യമോ ഗ്ലാമർ കണ്ടോ ഒരു സംവിധായകനും എനിക്ക് റോൾ നൽകിയിട്ടില്ല. എന്‍റെ സൗന്ദര്യം കൊണ്ട് ഞാൻ ഒരു സിനിമയും ചെയ്തിട്ടില്ല, ഭാവിയിൽ ഞാൻ തീർച്ചയായും അത്തരമൊരു സിനിമ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

വയലൻസ് ഇഷ്ടപ്പെടുന്നില്ല

10 വർഷത്തിന് ശേഷം വീണ്ടും ഒരു റൊമാന്‍റിക് സിനിമ ചെയ്തിരിക്കുന്നു, വളരെക്കാലത്തിന് ശേഷമാണ് ഈ റോൾ കിട്ടിയതെന്ന് വിദ്യ പറയുന്നു. ഇക്കാലത്ത് വളരെ കുറച്ച് റൊമാന്‍റിക്, ലവ് സ്റ്റോറി സിനിമകൾ മാത്രമേ നിർമ്മിക്കപ്പെടുന്നുള്ളൂ, ഇപ്പോൾ പ്രണയകഥകൾ നിർമ്മിക്കപ്പെടുന്നില്ല. ഇന്നത്തെ എല്ലാ ഉള്ളടക്കവും എനിക്ക് വളരെ മടുത്തു, ഒരു കാഴ്ചക്കാരൻ എന്ന നിലയിൽ പോലും അത്തരം സിനിമകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്നത്തെ സിനിമകളിൽ അക്രമം, ആക്ഷൻ, വെടിവെപ്പ്, ഇന്‍റിമേറ്റ് രംഗങ്ങൾ തുടങ്ങിയവയാണ് കൂടുതൽ, അത് കാണാൻ ഈച്ചകളെപ്പോലെ ആളുകൾ കൂടുന്നു. എന്നാൽ നർമ്മം, റൊമാന്‍റിക് കോമഡി ഉള്ള ഒരു സിനിമ വേണം എന്നാഗ്രഹിച്ചു കണ്ടെത്തി. ഈ സിനിമയിൽ, വിവാഹേതര ബന്ധത്തിനൊപ്പം, പ്രണയിതാക്കളും പരസ്പരം ചതിക്കുന്നു, ഞാൻ ഇത് മുമ്പ് കേട്ടിട്ടില്ല. ഇത് വളരെ വ്യത്യസ്‌തമായ ഒരു കഥയാണ്, ഇത്തരമൊരു കഥ വളരെ തമാശയായി തോന്നുമെങ്കിലും, ജീവിതത്തിൽ സംഭവിക്കുമ്പോൾ നല്ല കാര്യമല്ല,

മനോഹരമായ ബന്ധം

എന്‍റെ അനുഭവത്തിൽ ഭാര്യയും ഭർത്താവും പരസ്പരം സമയം ചെലവഴിക്കുന്നത് വളരെ പ്രധാനമാണെന്ന് വിദ്യ പറയുന്നു. പരസ്പരം ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ചർച്ച ചെയ്യേണ്ടത് ആവശ്യമാണ്. നിങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ സിനിമകൾ കാണുകയോ ലോംഗ് ഡ്രൈവ് ചെയ്യുകയോ ചെയ്യേണ്ടത് ആവശ്യമാണ്. പരസ്പരം കഴിയുന്നത്ര സമയം ചെലവഴിക്കുകയും വികാരങ്ങൾ പരസ്പരം പങ്കിടുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഞാൻ എപ്പോഴും ഇത് ചെയ്യുന്നു, കാരണം എനിക്ക് ഒന്നും മറച്ചുവെക്കാൻ കഴിയില്ല, എന്‍റെ മനസ്സിലുള്ളതെന്തും, എന്‍റെ ഭർത്താവ് സിദ്ധാർത്ഥ് റോയ് കപൂറും ഇതിൽ എന്നെ പൂർണ്ണമായി പിന്തുണയ്ക്കുകയും എനിക്ക് സമയം നൽകുകയും ചെയ്യുന്നു. ഇത് ദമ്പതികൾക്ക് പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ അവസരം നൽകുന്നു. ആരെങ്കിലും ഒരു തകർന്ന ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു കൗൺസിലറുടെ സഹായം സ്വീകരിക്കുക, സ്വയം കുറച്ച് കാര്യങ്ങൾ ചെയ്യാൻ തയ്യാറാവുക. എന്നാൽ ആ ബന്ധത്തിൽ നിന്ന് പുറത്തുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ സമയം പാഴാക്കരുത്, കാരണം നിങ്ങൾക്ക് മറ്റൊരു സ്നേഹം കണ്ടെത്താൻ കഴിയും. കൂടാതെ നിങ്ങൾക്ക് സന്തോഷിക്കാൻ നല്ല അവസരവും ലഭിച്ചേക്കാം.

യുവത്വം ആശയക്കുഴപ്പത്തിലാണ്

ഇന്നത്തെ തലമുറ ഏതൊരു ബന്ധത്തെയും വ്യത്യസ്തമായ വീക്ഷണകോണിൽ നിന്ന് വീക്ഷിക്കുന്നു, അത് ആശയക്കുഴപ്പമുണ്ടാക്കുന്നതായി വിദ്യ കരുതുന്നു. ഇന്നത്തെ യുവാക്കൾ ഓൺലൈനിൽ ഒരു സാധനം ഓർഡർ ചെയ്യുകയും അത് ശരിയല്ലെങ്കിൽ അത് തിരികെ നൽകുകയും ചെയ്യുന്നു, ഏത് ബന്ധത്തിലും അവർ അത് തന്നെ ചെയ്യുന്നു. ബന്ധം ശരിയല്ലെങ്കിൽ അത് തിരികെ നൽകാനും പുതിയത് പരീക്ഷിക്കാനും അവർ ഇഷ്ടപ്പെടുന്നു. പുതിയ തലമുറയെ സംബന്ധിച്ച് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സമയമാണിത്.

സ്ത്രീകൾക്ക് സ്വാതന്ത്ര്യം വേണം

മാഗസിന്‍റെ കവറിലും സ്ത്രീകളുടെ സെക്‌സി ഫോട്ടോകൾ ഇടുന്നത് പുരുഷന്മാർ കാണാൻ വേണ്ടിയാണെന്ന് പറയാൻ മടിക്കുന്നില്ലെന്ന് വിദ്യ ചിരിച്ചുകൊണ്ട് പറയുന്നു. പുരുഷന്മാർ സെക്‌സി ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് പിന്മാറുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. സ്ത്രീകൾക്ക് അവരുടെ കണ്ണുകൾക്ക് വിരുന്നൊരുക്കാൻ ചില കാര്യങ്ങൾ ഉണ്ടായിരിക്കണം, രൺവീർ സിംഗിന്‍റെ സെക്‌സി കവർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, അതിൽ ഞാനും കമന്‍റ് ചെയ്തിട്ടുണ്ട്. സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരെയും ഈ രീതിയിൽ കാണാൻ തയ്യാറാകണം. സെക്സി ലേബൽ വിട്ട് സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം ആവശ്യമാണ്

ഓർക്കാപ്പുറത്ത്

വേനലിൽ പെയ്ത‌ പെരുമഴ കൊണ്ട പോലെ ആയിരുന്നു അന്ന് ഹിമയ്ക്ക്… തീരെ പ്രതീക്ഷിക്കാതെയാണ് അമറിന്‍റെ കത്ത് അവളെ തേടി എത്തുന്നത്. കണ്ണിൽ പാട കെട്ടിയത് പോലെ അവൾക്ക് ഒന്നും കാണാൻ കഴിയുന്നില്ല. കോളേജിന്‍റെ ക്ലാസ് മുറിയിലെ തിരക്കിൽ നിന്നും അവൾ ഓടി ഹോസ്‌റ്റൽ മുറിയിലേക്ക്…

ജനുവരിയിലെ മിഴി തുറക്കാത്ത പകലിനെ തണുപ്പ് വരിഞ്ഞു മുറുക്കുമ്പോഴും അവളുടെ നെറ്റിയിൽ വിയർപ്പുമണികൾ പൊടിഞ്ഞു. കൈയിലെ ചുരുട്ടിക്കൂട്ടി വച്ച കത്തിൽ എന്തായിരിക്കും അമർ എഴുതി പിടിപ്പിച്ചു വച്ചിരിക്കുന്നത്? അവളുടെ മനസ്സിലൂടെ ഒരായിരം കുതിരകൾ ലക്ഷ്യമില്ലാതെ പാഞ്ഞു പോയി. ഹൈടെക് യുഗത്തിന്‍റെ എല്ലാ സൗകര്യത്തിലും ആടി തിമിർത്ത അവളുടെ അമർ ഇപ്പോൾ തീഹാർ ജയിലിലെ ഒരു അന്തേവാസിയാണ്. അന്നത്തെ മീഡിയ ചാനലുകൾ പുറത്തു വിട്ട വാർത്തകൾ കണ്ടു അവൾ അന്തം വിട്ടിരുന്നു. കോളേജ് മുഴുവൻ ആ വാർത്ത സംപ്രേക്ഷണം ചെയ്‌തു.

ഹിമയുടെ അമർ ഒരു പെൺകുട്ടിയെ… ഇപ്പോഴും അത് ആലോചിച്ചപ്പോൾ അവളുടെ കണ്ണിൽ ഇരുട്ട് കുടിയേറുന്നു. അവൾ ആ കത്ത് നെഞ്ചോടു ചേർത്ത് വച്ച് കുറേ നേരം… പിന്നെ പതുക്കെ പതുക്കെ അത് തുറന്നു… അമറിന്‍റെ ഗന്ധം ആ അക്ഷരങ്ങളിൽ നിന്നും പുറത്തേക്കൊഴുകി അവളെ പൊതിയാൻ തുടങ്ങി.

“ഹിമ… ആദ്യം നീ കണ്ണ് തുടയ്ക്ക്… എന്‍റെ സുന്ദരിക്കുട്ടിയുടെ പുഞ്ചിരി ഒന്ന് കാണട്ടെ… ആ… ആ… അങ്ങനെ… ദേ നിന്‍റെ മൂക്കിന് തുമ്പത്ത് നിന്ന് വെള്ളം ഇറ്റുന്നു… പെണ്ണെ അത് തുടയ്ക്ക്… ഇനി ഇങ്ങോട്ട് എന്‍റെ ഈ അക്ഷരക്കണ്ണിലേക്ക് നോക്കിയിട്ട് എന്‍റെ ഹൃദയത്തെ വായിക്കൂ.”

ഇത്രയും വായിച്ചപ്പോഴേക്കും അവളുടെ കണ്ണുകൾ തുലാവർഷമായി മാറി. അവന്‍റെ അക്ഷരങ്ങളിലേക്കു അവളുടെ കണ്ണുനീർ മുത്തുകൾ വീഴാതെ ശ്രദ്ധിച്ചു. പിന്നെ വായിക്കാൻ തുടങ്ങി.

“ഹിമ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല… എന്നെ വിശ്വസിക്ക്… അവരുടെ കൂടെ ഞാനും പെട്ടുപോയി എന്ന് മാത്രമേ ഉള്ളൂ… ഞാൻ എന്നും നിന്നെയാണ് പ്രണയിച്ചത്. ഞാൻ നിന്നോട് സത്യം എല്ലാം പറയാം. അന്നൊന്നും പറയാതിരുന്നത് നീ വിഷമിക്കണ്ട എന്ന് വിചാരിച്ചാണ്. നിനക്കറിയാലോ എന്‍റെ കൂട്ടുകാരൻ ജെഎൻയുവിലെ പ്രണവിനെ. അവനാണ് എല്ലാം പ്ലാൻ ചെയ്‌തത്. അന്ന് ആ പെൺകുട്ടി രാത്രി പാർക്കിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് ഞങ്ങൾ ദൂരെ നിന്ന് കണ്ടു. പ്രണവിന് ആ കുട്ടിയെ എവിടെയോ വച്ച് നേരത്തെ കണ്ട പരിചയമുള്ളതായി തോന്നിയതുകൊണ്ടാണ് ഞങ്ങൾ അടുത്ത് ചെന്ന് സംസാരിച്ചത്. അപ്പോഴാണ് അറിയുന്നത് അവൾ വീട്ടിൽ നിന്നും പിണങ്ങിയാണ് വന്നിരിക്കുന്നതെന്നും അവൾക്കു ഒരു രാത്രി തങ്ങാൻ ഒരു അഭയം വേണമെന്നുമൊക്കെ. അങ്ങനെയാണ് പ്രണവിന്‍റെ സൗത്ത് ഡൽഹിയിലുള്ള അവന്‍റെ റൂമിലേക്ക് ഞങ്ങൾ അവളെ കൊണ്ടു പോയത്. അന്ന് രാത്രി അവളുടെ ഉറക്കത്തിനു ഞങ്ങൾ കാവൽക്കാരായി. പുലരും വരെ പ്രണവിനെ ഞാൻ കൺട്രോൾ ചെയ് നിർത്തി. രാവിലെ ആയപ്പോൾ അവളോട് പോകാൻ ഞങ്ങൾ പറഞ്ഞു. അവൾ പോകുന്നില്ലായെന്നു ശഠിച്ചു പറഞ്ഞു. ഞങ്ങൾ എന്തു ചെയ്യണമെന്നറിയാതെ ആകെ വിഷമിച്ചു. അന്ന് മുറി പുറത്തു നിന്നും പൂട്ടിയാണ് ഞാൻ കോളേജിൽ പോയത്.”

“മനസ്സിൽ മുഴുവൻ നീ അറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ഓർത്ത് നിന്നെ കാണാതെ തന്നെ ഞാൻ പെട്ടെന്ന് തിരിച്ചു പോയി. ഞാൻ അവളോട് കുറെ തവണ കെഞ്ചി പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി പോകാൻ. പക്ഷേ അന്നു രാത്രിയും അവൾ പോയില്ല. പിറ്റേ ദിവസം സന്ദീപും ഇമ്രാനും ഒക്കെ വന്നു മുറിയിൽ. പിന്നത്തെ കാര്യം നിനക്കറിയാലോ. രാത്രി ഒരു മണിയായപ്പോഴേക്കും ആ മുറിയൊരു മധുശാലയായി മാറി. അതിന്‍റെ ലഹരിയിൽ എല്ലാവരും അവളെ ഭക്ഷിച്ചു. തോന്നുന്നതെല്ലാം ചെയ്തു. രാവിലെ ആയപ്പോൾ ഞങ്ങൾക്ക് പേടിയായി. അവൾ പുറത്തു പോയാൽ… എന്തെങ്കിലും പറഞ്ഞാൽ… അതൊക്കെ… പ്രശ്നമാകും.”

“തൽക്കാലം കുറച്ചു ദിവസത്തേക്ക് പുറംലോകം അവളെ കാണേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ദിവസവും അവൾക്കുള്ള ഭക്ഷണം ഉണ്ടാക്കി കൊടുത്ത് മുറി പുറത്തു നിന്ന് പൂട്ടി ഞങ്ങൾ കോളേജിൽ എത്തി. നിന്‍റെ കൂടെയും ഞാൻ വളരെ കുറച്ചു സമയം മാത്രം ചെലവിട്ടു പെട്ടെന്നു മടങ്ങി പോയിരുന്നത് ഇതുകൊണ്ടായിരുന്നു. നീ പലപ്പോഴും എന്നോട് ചോദിച്ചു. എന്തേ അമർ നീ ഇപ്പോ ഇങ്ങനെ എന്ന്… ഓർമ്മയില്ലേ നിനക്ക്. അങ്ങനെ ഒരു ആഴ്‌ച ഇത് തുടർന്നു. ലിംകയിൽ വോഡ്‌ക മിക്സ് ചെയ്ത് അവളെ കുടിപ്പിച്ചു. ലഹരിയുടെ കൊടുമുടിയിൽ ഓരോ രാത്രിയിലും പ്രണവും സന്ദീപും ഇമ്രാനും കൂടി അവളെ അവരുടെ ഇഷ്ട‌ങ്ങൾക്ക് ഉപയോഗിച്ചു. ഞാൻ പലപ്പോഴും  ഈ കാഴ്‌ചകളുടെ നടുക്ക് കാവൽക്കാരനെ പോലെ നിസ്സഹായനായി നിന്നു.”

“അന്ന് രാത്രിയും എല്ലാം കഴിഞ്ഞു. എല്ലാവരും തളർന്നു മയങ്ങിയ ആ വെളുപ്പാൻ കാലത്തായിരുന്നു ഞങ്ങളുടെ കണ്ണ് വെട്ടിച്ചു അവൾ രക്ഷപ്പെട്ട് ഓടിപ്പോയത്. അന്നു രാവിലെ ഞങ്ങൾ ഉണർന്നപ്പോൾ അവൾ വാതിൽ തുറന്ന് പോയി എന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ തീരെ പ്രതീക്ഷിക്കാത്തതാണ് പിന്നെ ഉണ്ടായത്. അവൾ നേരെ പോലീസ് സ്‌റ്റേഷനിൽ പോയി പരാതി കൊടുത്തു. അങ്ങനെ ആണ് ഞാൻ ഇവിടെ എത്തിയത്. മാധ്യമങ്ങളിലെല്ലാം അവരുടെ കൂടെ എന്‍റെ പേര് കണ്ട നീ എന്തായിരിക്കും കരുതിയിരിക്കുക എന്ന് എനിക്ക് അനുമാനിക്കാവുന്നതേയുള്ളൂ.”

“നിന്‍റെ കണ്ണിൽ നിന്ന് പെയ്യുന്ന പെരുമഴ എനിക്ക് ഇപ്പോ ഇവിടെ കാണാം. നീ കരയരുത്. എനിക്ക് ഇവിടെ ഒരു വിഷമവുമില്ല. ഒരു ജഡ്‌ജിയുടെ മകന് കിട്ടാവുന്ന എല്ലാ പരിഗണനയും എനിക്ക് കിട്ടുന്നുണ്ട്. നല്ല ഭക്ഷണം കിട്ടുന്നുണ്ട്. ഒരു ഹോട്ടൽ മുറിയിൽ താമസിക്കുന്ന പോലെ മാത്രമേ തോന്നുന്നുള്ളൂ. ഇനി കോടതിയിൽ ഹാജരാവേണ്ട ദിവസം അടുത്ത മാസം 20 നാണ്. ജാമ്യം കിട്ടാനുള്ള സാധ്യത ഉണ്ടെന്ന് അച്ഛൻ പറയുന്നുണ്ട്.”

“നിനക്കറിയാമോ ഞാൻ ഇവിടെ വന്നതിനുശേഷം അമ്മ എന്നെ കാണാനോ എന്നോട് സംസാരിക്കാനോ കൂട്ടാക്കിയില്ല. ഒരു പെൺകുട്ടിയെ നശിപ്പിക്കാൻ കൂട്ട് നിന്ന മകന്‍റെ അമ്മ എന്ന പേര് സൊസൈറ്റിയിൽ നിന്ന് അമ്മയ്ക്ക് സഹിക്കേണ്ടി വന്നിട്ടുണ്ടാകും. ഒരു നിയമ പാലകനായ ജഡ്‌ജിയുടെ ഓമനപുത്രൻ ബലാത്സംഗക്കേസിൽ അറസ്‌റ്റ് ചെയ്യപ്പെട്ടു എന്ന വാർത്ത എങ്ങനെ എന്‍റെ അച്‌ഛൻ സഹിച്ചു എന്നറിയില്ല. നീതിക്കു വേണ്ടി പോരാടുന്ന ജനതയ്ക്ക് ന്യായം വാങ്ങി കൊടുക്കേണ്ടവർ അല്ലേ…”

“പരീക്ഷ അടുത്ത് വരുന്നു… നീ നന്നായി പഠിക്കണം. ഉഴപ്പരുത്. ഇത് നമ്മുടെ എട്ടാമത്തെ സെമസ്‌റ്റർ ആണ്. ഞാൻ ഇവിടെ പഠിക്കുന്നുണ്ട്. അതിനുള്ള എല്ലാ സൗകര്യവും അച്‌ഛൻ പറഞ്ഞ് ഇവർ ചെയ്തു തരുന്നുണ്ട്.”

“ഹിമ, ഞാൻ ഒരു തവണ പോലും പ്രലോഭനത്തിൽ വീണിട്ടില്ല. ഞാൻ ലഹരിയിൽ ആയിരുന്നു. നിനക്ക് എന്നോട് ക്ഷമിക്കാൻ കഴിയുമോ? എന്‍റെ മനസ്സിൽ എപ്പോഴും നീ മാത്രമായിരുന്നു. നമ്മൾ ഒരുമിച്ചുള്ള ജീവിതമാണ് ഞാൻ സ്വപ്നം കണ്ടിട്ടുള്ളത്. നിന്‍റെ ഹൃദയം തകരുന്നത് എനിക്കിവിടെ അറിയാമായിരുന്നു. നിനക്കിനിയും എന്നെ സ്നേഹിക്കാൻ കഴിയുമോ? നിന്‍റെ മാത്രമായ അമറായി എനിക്ക് ഇനിയും ജീവിക്കണമെന്നുണ്ട്. ഒരു തവണത്തേക്ക് നീ എനിക്ക് മാപ്പു തരില്ലേ? നിന്‍റെ മറുപടിക്കായി ഞാൻ കാത്തിരിക്കുന്നു. എന്നും നിന്‍റെതു മാത്രമായ അമർ.”

അവളുടെ കൈയിൽ നിന്നും മഷി പടർന്നു വികൃതമായ കൈയക്ഷരങ്ങൾ താഴേക്കു വീണു. ഒരു നിമിഷം അവൾ മറ്റേ പെൺകുട്ടിയെ കുറിച്ചോർത്തു. രാത്രികളിൽ ലഹരി അടിച്ചമർത്തപ്പെട്ട സ്ത്രീത്വം വിലപിക്കുന്നത് അവളുടെ കാതുകളെ ബധിരയാക്കി. തന്‍റെ അമർ വിചാരിച്ചിരുന്നെങ്കിൽ ആ പെൺകുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നുള്ള വിചാരം അവളുടെ വികാരത്തെ അടിച്ചമർത്തി. ആ പെൺകുട്ടിയുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്തു അമറും അവന്‍റെ കൂട്ടുകാരും. എന്നാൽ എനിക്ക് അമറിനെ മറക്കാൻ കഴിയില്ല. അവൻ എന്ത് തെറ്റ് ചെയ്താലും എനിക്കവനെ സ്നേഹിക്കാതിരിക്കാനാവില്ല.

ഹിമ അവളുടെ കണങ്കാലിൽ പച്ചകുത്തിയ നക്ഷത്രത്തെ തടവി കൊണ്ട് ഓർത്തു. ഞാനും അമറും കൂടി ഒരുമിച്ചു കൈലാസ് കോളനിയിലെ ആ തിരക്കുള്ള മഴ പെയ്‌ത ജൂലൈ മാസത്തിലെ വൈകുന്നേരം ഒരുമിച്ചു നക്ഷത്രത്തെ രണ്ടുപേരും തങ്ങളുടെ ഇടം വലം കാലുകളിൽ ഒരേ സ്ഥലത്തു പച്ച കുത്തിച്ചു. സൂചി മാംസത്തിൽ തുളച്ചു കേറി ചോര പൊടിയുമ്പോഴും അമറിന്‍റെ കൈവിരലുകളിൽ അമർത്തി പിടിച്ച് ഞാൻ ആ വേദനയെ ആസ്വദിക്കുകയായിരുന്നു. അമറുമായി കഴിഞ്ഞ ഓരോ നിമിഷവും അവൾ അയവിറക്കി. എന്നിട്ടും വേദനിപ്പി ക്കുന്ന ആ സത്യം അവളുടെ ഉള്ളിൽ നിന്നും പുറത്തേക്കു വന്നു. അവൾക്ക് അമർ ഇല്ലാതെ ജീവിക്കാൻ ആവില്ല എന്നുള്ള സത്യം. അവളുടെ ഹൃദയം നൊന്തു… ഒരു പാട്… എന്നിട്ടും സൂര്യന്‍റെ തലോടലിൽ ഹിമകണം അലിയുന്ന പോലെ അവന്‍റെ പ്രണയത്തിന്‍റെ തലോടലിൽ അവൾ മറ്റൊരു ഹിമ ബിന്ദുവായി. അവൾ രണ്ടു വാക്ക് മാത്രം അവനു വേണ്ടി എഴുതി.

“കാത്തിരിക്കും ഞാൻ നിനക്ക് വേണ്ടി.”

ആറുമാസത്തിനു ശേഷം, ഹിമ രാവിലെ തന്നെ കുളിച്ചു ഡ്രസ്സ് ചെയ്യാൻ തുടങ്ങി. ഏത് ഡ്രസ്സ് ഇടണം? മൂന്ന് ടോപ് ഇട്ടതു മാറ്റി ഇട്ടു. എന്നിട്ടും സുന്ദരിയല്ലേ എന്ന സംശയത്താൽ വീണ്ടും കണ്ണാടിക്കു മുന്നിൽ നിന്ന് തിരിഞ്ഞു മറിഞ്ഞും നോക്കി. ഇന്ന് അവളുടെ അമർ വീണ്ടും കോളേജിൽ എത്തുന്നു…

ആ പെൺകുട്ടിക്ക് അവൾ തന്നെ പറഞ്ഞ തുക നഷ്ടപരിഹാരമായി അമറിന്‍റെ അച്‌ഛനും അമറിന്‍റെ കൂട്ടുകാരുടെ വീട്ടുകാരും ചേർന്ന് കൊടുത്തപ്പോൾ കേസ് പിൻവലിച്ചു. ആ പെൺകുട്ടിയുടെ നിസ്സഹായാവസ്‌ഥയോ അതോ അമറിന്‍റെയും കൂട്ടുകാരുടെയും മേധാവിത്വമോ? എന്തായാലും തന്നോട് കുറ്റം ഏറ്റുപറഞ്ഞ അമറിനോട്  ക്ഷമിക്കാൻ ഹിമയ്ക്ക് തോന്നി. പിന്നെയും കണ്ണാടി നോക്കി സുന്ദരിയായോന്നു ഉറപ്പു വരുത്തി അമറിന്‍റെ അടുത്തേക്ക് അവൾ  നടന്നു…

കുങ്കുമമേഘങ്ങൾ

“ശതാബ്ദി എക്സ്പ്രസ് ഒരു മണിക്കൂർ ലേറ്റാണ് മാഡം.” എൻക്വയറിയിലുള്ള വെളുത്ത മെലിഞ്ഞ കണ്ണട വെച്ച ചെറുപ്പക്കാരൻ തമിഴ്ച്ചുവ കലർന്ന മലയാളത്തിൽ പറഞ്ഞത് കേട്ട് മിത്ര വെയിറ്റിംഗ് റൂമിലെ കസേരയിൽ വന്നിരുന്നു.

ഒരു ട്രെയിൻ വന്നപ്പോൾ കുറേപ്പേർ പുറത്തേക്ക് കടന്നു. മിത്ര ആശ്വാസത്തോടെ കാൽ നീട്ടിയിരുന്നു. അപ്പോഴാണ് എതിർവശത്തിരിക്കുന്ന യുവാവ് തന്നെത്തന്നെ ഉറ്റുനോക്കുന്നത് കണ്ടത്. ഒരു ഞെട്ടലോടെ മിത്ര അയാളെ സൂക്ഷിച്ചുനോക്കി.

“പ്രദീപ്…” അവൾ ഉറക്കെ പറഞ്ഞുപോയി.

സങ്കോചവും സന്തോഷവും അമ്പരപ്പും നിഴലിട്ട കണ്ണുകൾ “മിത്രയെന്നെ മറന്നിട്ടില്ല.” പ്രദീപ് പുഞ്ചിരിയോടെ അവളുടെ സമീപത്തേക്ക് കസേര വലിച്ചിട്ടിരുന്നു.

മിത്രയുടെ മറുപടി ചിരിയിലൊതുങ്ങിയപ്പോഴും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല ആ മുഖത്ത്.

“ഇപ്പോൾ എവിടെയാണ്?”

“നാലുവർഷം മുമ്പ് മിത്ര ഉപേക്ഷിച്ചുപോന്ന അതേ നഗരത്തിൽത്തന്നെ…”

കുറ്റബോധത്താൽ അവളുടെ ശിരസ്സ് താഴ്ന്നു. ബാംഗ്ലൂർ നഗരം… നഷ്ടങ്ങളുടെ കണക്കുകൾ മാത്രം അവശേഷിപ്പിച്ച് താൻ വിട്ടുപോന്ന പ്രിയപ്പെട്ട നഗരം…

പ്രദീപ് ഓഫീസ് ഹെഡായി വന്ന ദിവസംപോലും മനസ്സിലുണ്ട്. ഓഫ് വൈറ്റ് ഷർട്ടും ലൈറ്റ്ബ്ലൂ പാന്‍റും നന്നായിണങ്ങുന്നുണ്ടായിരുന്നു അയാൾക്ക്.

“എങ്ങോട്ടാണെന്നുപോലും പറയാതെ എന്തിനായിരുന്നു ആ ശിക്ഷ…?”

പ്രദീപിന്‍റെ ചോദ്യത്തിന് മുന്നിൽ വിളറിയ ചിരിയോടെ നിൽക്കുമ്പോൾ അവളുടെ മനസ്സ് വീണ്ടും ഭൂതകാലത്തിലേക്ക് പറന്നു. വിവാഹമോചിതയാണെന്ന് ആരെയുമറിയിക്കാതെ വിഷമതകൾ എല്ലാം സ്വയമൊതുക്കി നിശ്ശബ്ദം കഴിയുകയായിരുന്നു അന്ന്.

ഗുൽമോഹറുകൾ പൂത്ത നഗരവീഥികളിലൂടെ സായന്തനങ്ങളിൽ ശൂന്യമായ മനസ്സുമായി നടക്കാറുള്ളത് എങ്ങനെ മറക്കാനാണ്. അസ്തമിക്കുന്ന പകലിന്‍റെ വിരഹഭാവുമായെത്തുന്ന സന്ധ്യകളെ നോക്കി, തീരുമാനമെടുക്കാനാകാതെ എത്രയോ ദിനങ്ങൾ…

നാലുവർഷങ്ങൾക്ക് ശേഷം ഒരു കൂടിക്കാഴ്ച. പ്രദീപിന്‍റെ മുഖത്ത് അമ്പരപ്പിനെക്കാളേറെ, അനിവാര്യമായെതന്തോ സംഭവിച്ചുവെന്ന ഭാവമാണ്.

ഇതുപോലൊരു യാത്രയിലാണ് നാലുവർഷം മുമ്പ് പ്രദീപ് മനസ്സ് തുറന്നത്. ഒരു ഓഫീഷ്യൽ ടൂറിനിടയ്ക്ക്.

“മിത്രയെ എനിക്കിഷ്ടമായി, ഞാൻ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. എന്താ അഭിപ്രായം?”

കാതുകളെ വിശ്വസിക്കാനാകാതെ താൻ തരിച്ചിരുന്നു…

“നോ… പ്രദീപ്, ഹൊ ഞാനെങ്ങനെ പറയുമത്? ഞാൻ ഭർത്താവുപേക്ഷിച്ചവളാണ്. വിവാഹമോചിത…”

“ഓഹോ… എത്ര വർഷമായി?”

“മൂന്ന് വർഷം.”

“ഓക്കെ മിത്ര, നീ എന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.”

ആ രഹസ്യം തുറന്ന് പറഞ്ഞിട്ടും പ്രദീപ് തന്നെ ഇഷ്ടപ്പെടുന്നുവെന്നോ? ആശ്ചര്യമായിരുന്നു തനിക്ക്.

“കഴിഞ്ഞത് കഴിഞ്ഞു. ഇനി ഭാവിയെക്കുറിച്ചാലോചിച്ചാൽ പോരെ?”

സ്റ്റേഷൻ വിട്ട് പോകുന്ന ട്രെയിനിന്‍റെ ചൂളംവിളി മിത്രയുടെ ചിന്തകളെ തിരികെ വിളിച്ചു.

“നീ ഇപ്പോഴും കൊച്ചിയിലാണോ?”

“അതേ”

പ്രദീപ് വരണ്ട ചിരിയോടെ തുടർന്നു, “ഹാ, ബാംഗ്ലൂരിൽ നിന്ന് ഒളിച്ച് കടന്നത് എന്നെ ഒഴിവാക്കാനായിരുന്നുവല്ലേ മിത്ര… നീ ഓർമ്മിക്കുന്നുണ്ടോ എന്നറിയില്ല, ഭൂതകാലത്തിൽ ജീവിക്കരുതെന്ന് ഞാൻ നിന്നെ ഉപദേശിക്കുമായിരുന്നു. പക്ഷേ… ആ ഞാനിപ്പോൾ…” പ്രദീപിന്‍റെ വാക്കുകളിൽ ഒളിഞ്ഞുകിടക്കുന്ന വ്യഥ അവളുടെ ഹൃദയത്തിലേക്ക് സൂചിമുനകളായി തറഞ്ഞിറങ്ങി.

കർച്ചീഫെടുത്ത് കണ്ണ് തുടയ്ക്കുന്ന പ്രദീപിനെ മിത്ര നിസ്സാഹയായി നോക്കി. “മിത്ര അറ്റ്ലീസ്റ്റ് നിനക്ക് ഇപ്പോഴെന്‍റെ സുഹൃത്തെങ്കിലുമായിക്കൂടേ?” നിനച്ചിരിക്കാതെ പ്രദീപിന്‍റെ വാക്കുകൾ.

പ്രദീപ് എന്നും അങ്ങനെയായിരുന്നല്ലോ… ചോദ്യങ്ങളെല്ലാം അപ്രതീക്ഷിതമായി…

ഈ മനുഷ്യനെ മനസ്സിൽ കുടിയിരുത്തി, നാലുവർഷങ്ങൾ കഴിഞ്ഞുപോയ സത്യം തുറന്നു പറയാൻ മിത്ര അശക്തയായിരുന്നു. തന്‍റെ മൗനമാണ് എല്ലാത്തിനും കാരണം. ഇപ്പോൾ സുഹൃത്തായി കരുതാൻ പ്രദീപ് അപേക്ഷിക്കാനിടവരുത്തുന്നതും ഈ മൗനം തന്നെയല്ലേ…

അയാളെ താൻ ഇഷ്ടപ്പെടുന്നുവെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ഒരാഴ്ച അവധിയെടുത്ത് നാട്ടിൽപ്പോയി വരുന്ന ദിവസം മനസ്സ് കല്ലാക്കിക്കൊണ്ടാണ് ക്യബിനിൽ ചെല്ലുക. ഒരു ബന്ധവും വേണ്ട, ആരുമായും പ്രദീപുമായും…

പക്ഷേ ആ കണ്ണുകൾ… സ്നേഹം തിരയിളക്കുന്ന നോട്ടം, തന്നെ ഓരോവട്ടവും പരാജയപ്പെടുത്തി…

“നാട്ടിൽപ്പോയി വന്നശേഷം മിത്രയെന്താ ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെ…” തമാശ കലർത്തിയുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാനായി. പക്ഷേ, ആ കണ്ണുകളിലേക്ക് നോക്കിയാൽ ഉള്ളിൽ സ്വയം കെട്ടിപ്പടുത്ത ചില്ലുമറ പളുങ്കുമണികളായി പൊട്ടിത്തകരുമെന്ന് തോന്നിയ നിമിഷം താൻ പുറത്തേക്ക് കടന്നു.

എല്ലാം മാറ്റിമറിച്ചത് ആ പിറന്നാൾ ദിനമായിരുന്നു. ആശംസകൾ നേർന്ന് ഒരു കുടന്ന പീക്കളുമായി താൻ പ്രദീപിന്‍റെ ക്യാബിനിൽ ചെന്നു.

“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ… എന്ത് പ്രസന്‍റാണ് പിറന്നാളുകാരന് വേണ്ടത്?”

“നിന്നെ” ഉടൻവന്നു മറുപടി.

അവിശ്വസനീയമായത് വീണ്ടും കേട്ടപ്പോഴുണ്ടായ പരിഭ്രമത്തിലും മനസ്സിലെവിടെയോ ദുഃഖഭാവം കൈവരുന്നു. മറുപടി കാക്കതെ പ്രദീപ് തുടർന്നു.

“ഭർത്താവ് നിന്നെ ഉപേക്ഷിച്ചു എന്നത് ശരിയാകാം. പക്ഷേ, അതിന്‍റെ പേരിൽ പുരുഷലോകത്തെ ഒന്നടങ്കം അവിശ്വസിക്കണോ മിത്രാ… അനുഭവമാണ് ഗുരു. പക്ഷേ, ഒരു കാര്യമുണ്ട്, ഞാൻ ഒരിക്കലും നിന്നെ വേദനിപ്പിക്കില്ല.”

മിത്രയുടെ കൈകളെ റോസമലരുകൾക്കൊപ്പം നെഞ്ചിലേക്ക് ചേർത്തു പ്രദീപ്. കുങ്കുമില്ലാത്ത അവളുടെ നെറ്റിയിൽ സ്നേഹമുദ്ര ചാർത്തി. കാന്തികവലത്തിലകപ്പെട്ടതുപോലെ മിത്ര നിശ്ചലയായി നിന്നു. അവൾ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ ആ നിമിഷം മാത്രമേ വേണ്ടി വന്നുള്ളൂ. എങ്കിലും പ്രദീപ് പറഞ്ഞു.

“മിത്ര നീയെന്നെ പൂർണ്ണമായി സ്നേഹിക്കുന്ന ഒരു ദിനമെത്തും. ഞാൻ കാത്തിരിക്കാം.”

ആ സമയം തന്‍റെ ബോധമനസ്സിലേക്ക് പ്രദീപിന്‍റെ വാക്കുകൾ ദീരെ നിന്നെന്ന പോലെയാണ് കുടിയേറിയത്. ക്യാബിനിൽ നിന്ന് സീറ്റീൽ മടങ്ങിയെത്തുമ്പോൾ മേശപ്പുറത്ത് തന്നെ കാത്ത് ഒരു കവർ.

ആറുമാസം മുമ്പ് അയച്ച ജോലിക്കുള്ള അപേക്ഷ പരിഗിണിച്ചുകൊണ്ട് ഐബിസിയുടെ ലെറ്റർ. പബ്ലിക് റിലേഷൻസിലേക്കാണ് നിയമനം. മോഹിച്ച ജോലിയാണ്. പ്രദീപ് ഉള്ള കമ്പനി വിട്ടുപോകുന്നത് ദുഃഖകരമാണ്, പക്ഷേ…

അവിവാഹിതനും സുന്ദരനും ഉന്നതസ്ഥാനീയനുമായ ചെറുപ്പക്കാരന് യോജിച്ചവളാണോ? പെട്ടെന്ന് തോന്നിയ ആവേശത്തിലാണ് പ്രദീപ് തന്നെ സ്നേഹിക്കുന്നതെങ്കിലോ?

അതേ… ഇതാണവസരം…

നഷ്ടങ്ങൾ മാത്രം സമ്മാനിച്ച ഈ നഗരത്തിൽ നിന്ന് വിടപറയാം, ഒപ്പം പ്രദീപിൽ നിന്നും…

രണ്ട് ദിവസത്തിനകം കൊച്ചിയിൽ ജോയിൻ ചെയ്യാനാണ് നിർദ്ദേശം. അന്ന് വൈകിട്ട് പ്രദീപിന് കത്തെഴുതി മേശപ്പുറത്ത് വെച്ചു.

“ആ സ്നേഹം തിരസ്കരിക്കുന്നില്ല. പക്ഷേ, നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെനിക്ക്. എന്‍റെ ധാരണ തെറ്റാണെങ്കിൽ കൊടിയ അപരാധമാണ് ഞാൻ ചെയ്യുന്നത് എന്നറിയാം. സാധിക്കുമെങ്കിൽ മാപ്പു തരൂ…”

മിത്ര

“ഒരു കാപ്പി കുടിച്ചാലോ?”

പ്രദീപിന്‍റെ ക്ഷണം അവളെ വീണ്ടും ചിന്തയിൽ നിന്നുണർത്തി. പെട്ടെന്ന് എന്തോ ഓർത്തപോലെ അവൾ ചോദിച്ചു. “പ്രദീപ്, കുടുംബം എവിടെ? വിവാഹം…”

“വിവാഹം… ഞാൻ മോഹിച്ച പെണ്ണ് ഒരു ദിനം ആരോരുമറിയാതെ സ്ഥലം വിട്ടില്ലേ. പിന്നെയാരെ കല്യാണം കഴിക്കും?”

ഉള്ളിലുയർന്ന വിറയൽ… ചുണ്ടോടടുപ്പിച്ച ചൂടുചായ തുളുമ്പി കൈയിൽ വീണു. തുടയ്ക്കാൻ കർചീഫ് എടുത്ത് കൊടുത്തുകൊണ്ട് പ്രദീപ് തുടർന്നു.

“ഞാനവളെ തെരയാത്ത ഇടമില്ല. ഭൂതകാലം മറക്കാൻ എനിക്കും കഴിയുമായരുന്നില്ല. ഈ നാലുവർഷവും ഞാൻ കാത്തിരിക്കുകയായിരുന്നു.” പേഴ്സിൽ നിന്ന് കീറിപ്പറിഞ്ഞ ഒരു കടലാസ് എടുത്ത് പ്രദീപ് നീട്ടി.

“അവൾ എനിക്കെഴുതിയ അവസാന കത്ത്. ഇത് ഓരോ മിടിപ്പിലും എന്നോടൊപ്പമുണ്ട്.” അക്ഷരങ്ങൾ മാഞ്ഞ ആ കത്ത് ഹൃദയത്തോട് ചേർത്ത് പ്രദീപ് മെല്ലെ പറഞ്ഞു.

“അക്ഷരങ്ങൾ മാഞ്ഞത് കടലാസ്സിൽ നിന്നുമാത്രമാണ്. എന്‍റെ ഹൃദയത്തിൽ അത് എപ്പോഴെ പതിഞ്ഞു കിടക്കുന്നു.”

മിത്രയുടെ കണ്ണുകൾ പെയ്യാൻ വിതുമ്പിയ കാർമേഘങ്ങളായി. “എന്നോട് ക്ഷമിക്കൂ… പ്രദീപ്, നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു. പക്ഷേ എനിക്ക് എന്‍റെ വിധിയോട് ഭയമായിരുന്നു. എന്നെ കാണാതായാൽ നിങ്ങൾ എന്നെ മറക്കുമെന്ന് കരുതി, പക്ഷേ, സംഭവിച്ചതിങ്ങനെയാണല്ലോ… പ്രദീപ് നിങ്ങളെന്നെ മറക്കേണ്ടതായിരുന്നു. വേറെ വിവാഹം…”

മിത്രയ്ക്ക് പറഞ്ഞു തീർക്കാൻ കഴിഞ്ഞില്ല. അതിനുമുമ്പ് അയാൾ അവളുടെ ചുണ്ടിൽ വിരൽ ചേർത്തു.

“മതി… നിനക്കെന്താ… ഇനിയും മാറിയില്ലേ സംശയരോഗം? സ്വന്തം കുറവിനെക്കുറിച്ച് ബോധ്യം നല്ലതാണ് പക്ഷേ, ഇതൽപം കൂടിപ്പോയി.”

“സാർ, ട്രെയിനെത്തി.” ലഗ്ഗേജുമായെത്തിയ പോർട്ടർ പ്രദീപിനെ വിളിച്ചു.

“സാർ, സാധനങ്ങൾ കയറ്റട്ടെ…”

“ശരി”

മിത്രയുടെ കരഞ്ഞ് ചുവന്ന കണ്ണുകളിൽ നിറയുന്ന ദുഃഖഭാവം അയാളുടെ ഹൃദയത്തിന്‍റെ അഴങ്ങളോളം സ്പർശിച്ചു. അയാൾ മിത്രയുടെ കൈകളിൽ മുറികെപ്പിടിച്ചു.

“വരൂ… നമുക്ക് പോകാം മിത്രാ…” ഞെട്ടലോടെ മിത്ര പ്രദീപിനെ നോക്കി.

“ഈ ട്രെയിൻ ബാംഗ്ലൂർക്കാണ് പ്രദീപ്, ഞാൻ…”

“അതേ… ബാംഗ്ലൂർക്ക് തന്നെ. നാലുവർഷം മുമ്പ് ഞാൻ ചെയ്യേണ്ടിയിരുന്നത് ഈ നിമിഷത്തിൽ ചെയ്യുന്നു. ഇത്രയും കാലം നാമിരുവരും സ്വയമറിയാതെ കാത്തിരിക്കുകയായിരുന്നില്ലേ… നിന്‍റെ സങ്കടങ്ങൾ, എന്‍റെ കാത്തിരുപ്പ്… എല്ലാം ഇവിടെ അവസാനിക്കട്ടെ. നാം മടങ്ങുകയാണ് നമ്മുടെ വീട്ടിലേക്ക്.”

അപ്രതീക്ഷിതമായത് സംഭവിച്ച പരിഭ്രമത്തോടെ മിത്ര പ്രദീപിന്‍റെ കൈകളിൽ മുറുകെപ്പിടിച്ചു. അയാൾ അവളെ ചേർത്തുപിടിച്ച് രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലേക്കുള്ള പടവുകൾ കയറി.

അപ്പോൾ ആകാശത്തിന്‍റെ സിന്ദൂരരേഖയിൽ കുങ്കുമമേഘങ്ങൾ കൂട്ടംകൂടുകയായിരുന്നു.

ചെവിയിൽ ശബ്ദം മുഴങ്ങുന്നതിന്‍റെ കാരണം

ചോദ്യം: എനിക്ക് 35 വയസ്സായി. കഴിഞ്ഞ കുറച്ചു നാളുകളായി ചെവിയിൽ എപ്പോഴും ശബ്ദം മുഴങ്ങി കേൾക്കുന്നു. ഇതിന് എന്താണ് പ്രധിവിധി?

ഉത്തരം: ചില ആരോഗ്യപ്രശ്നങ്ങൾ മൂലമോ അല്ലെങ്കിൽ അത്യധികം ശബ്ദമുള്ള സ്ഥലത്ത് തുടർച്ചയായി താമസിക്കുന്നതിനാലോ ചിലരിൽ ഈ പ്രശ്നം ഉണ്ടായി കാണാറുണ്ട്, ഇതിനെ വൈദ്യശാസ്ത്രത്തിൽ ടിനിടസ് എന്ന് വിളിക്കുന്നു. ചില ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് ഈ പ്രശ്നം ഉണ്ടായിരിക്കുന്നതെങ്കിൽ അതിനുള്ള ഫലവത്തായ ചികിത്സ തേടുക. ഉദാഹരണത്തിന്, ഇയർ വാക്സ് കാരണം ചെവിയിൽ തടസ്സം ഉണ്ടെങ്കിൽ, അത് വൃത്തിയാക്കുക.

ചെവിയിലെ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് മരുന്നിലൂടെയോ ശസ്ത്രക്രിയയിലൂടെയോ ഭേദമാക്കാനുള്ള ശ്രമങ്ങൾ നടത്തുക. പ്രായാധിക്യം മൂലമുള്ള കേൾവിക്കുറവ് മൂലമാണ് ഈ പ്രശ്‌നം ഉണ്ടാകുന്നതെങ്കിൽ ശ്രവണസഹായികളുടെ ഉപയോഗം ആശ്വാസം നൽകും.

ചോദ്യം: 32 വയസ്സുള്ള ഒരു സ്ത്രീയാണ്. എന്‍റെ അമ്മയ്ക്ക് യൂട്രസിൽ സെർവിക്കൽ ക്യാൻസർ ഉണ്ടായിരുന്നു, അത് കാരണം അമ്മ മരിച്ചു. എനിക്കും ഈ കാൻസർ വരാനുള്ള സാധ്യതയുണ്ടോ? അതിനുള്ള എന്തെല്ലാം മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്?

ഉത്തരം: സ്തനാർബുദം പോലുള്ള ചില അർബുദങ്ങളിൽ, അമ്മയ്‌ക്കോ സഹോദരിക്കോ കാൻസർ ഉണ്ടെങ്കിൽ അടുത്തയാൾക്കും ആ കാൻസർ വരാനുള്ള സാധ്യത ഉണ്ടെന്നുള്ളത് വസ്തുതയാണെങ്കിലും, സെർവിക്കൽ ക്യാൻസറിന്‍റെ കാര്യത്തിൽ ഈ അപകടസാധ്യത കാണപ്പെടുന്നില്ല. സെർവിക്കൽ ക്യാൻസറിന് കാരണമാകുന്ന ജനിതക ഘടകങ്ങളുടെ അസ്തിത്വം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാൽ, ഈ അസുഖം വരുമെന്നുള്ള അനാവശ്യ ചിന്ത വേണ്ട.  വ്യക്തി ശുചിത്വം പാലിക്കുന്നതിൽ ശ്രദ്ധിക്കുക. യോനിയിൽ നിന്ന് അസാധാരണമായ രക്തസ്രാവം ഉണ്ടായാൽ, അത് അവഗണിക്കരുത്, ഉടൻ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുക. അനാവശ്യ ചിന്തകൾ വെടിഞ്ഞ് ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക.

ചോദ്യം: കൂർക്കം വലി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിന്‍റെ പേരിൽ വീട്ടിലുള്ളവരെല്ലാം എന്നെ ശകാരിക്കുകയാണ്. ഞാൻ ഡോക്ടറിനെ കണ്ടെങ്കിലും പരിഹാരമുണ്ടായില്ല. ഇത് മാറികിട്ടാൻ വല്ല വഴിയുമിണ്ടോ? എങ്ങനെ രക്ഷപ്പെടും? ഗുരുതരമായ എന്തെങ്കിലും ആരോഗ്യപ്രശ്നം കൊണ്ടാണോ ഇതുണ്ടാകുന്നത്?

ഉത്തരം: വളരെ ഉച്ചത്തിലും അമിതമായും കൂർക്കം വലിക്കുന്നുണ്ടെങ്കിൽ അത് ആരോഗ്യകരമല്ലെന്ന് പറയാം. കൂർക്കംവലി സ്ലീപ് അപ്നിയയുടെ ലക്ഷണമാകാം, അതായത് ഉറക്കത്തിൽ ഏതാനും നിമിഷങ്ങൾ ശ്വാസോച്ഛ്വാസം നിലയ്ക്കാം. കൂർക്കംവലി മൂലം, ഉയർന്ന രക്തസമ്മർദ്ദം, അസാധാരണമായ ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലെ പ്രശ്‌നം, ശ്വാസകോശത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ട്. നിങ്ങൾ ഒരു റെസ്പിറേറ്ററി മെഡിസിൻ സ്പെഷ്യലിസ്റ്റിനെ കാണുന്നത് ഉചിതമായിരിക്കും. ആവശ്യമായ പരിശോധനകൾക്കും ഉറച്ച പഠനത്തിനും ശേഷം മാത്രമേ ഇതിന് പിന്നിലെ കാരണവും അത് പരിഹരിക്കാനുള്ള ഓപ്ഷനുകളും നിർണ്ണയിക്കുകയുള്ളൂ.

കൂർക്കംവലി എന്നാൽ ഗാഢനിദ്ര എന്നൊരു തെറ്റിദ്ധാരണയും പൊതുവെ ആളുകൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ കൂർക്കംവലി മൂലം ഒരാൾക്ക് ശരിയായി ഉറങ്ങാൻ കഴിയുന്നില്ല എന്നതാണ് സത്യം.

നിങ്ങൾക്കോ നിങ്ങളുടെ വീട്ടിലെ ആർക്കെങ്കിലുമോ കൂർക്കംവലി പ്രശ്നമുണ്ടോ? അതിന്‍റെ പേരിൽ നിങ്ങൾ ഒരു ഡോക്ടറെ സമീപിച്ചിട്ടുണ്ടോ?
എന്നാൽ അതിനുള്ള ഉത്തരം ഇല്ലായെന്നായിരിക്കാം. പലരും കൂർക്കംവലി ഒരു സാധാരണ പ്രശ്നമായി കണ്ട് അവഗണിക്കുകയാണ് ചെയ്യാറ്. പക്ഷേ ഇത് ഉറക്ക തകരാറിന്‍റെ ഭാഗമാണ്.

ഘടനപരമായ വ്യത്യാസം- പുരുഷന്മാരുടെ ശ്വസന നാളി സ്ത്രീകളുടെ ശ്വസന നാളിയേക്കാൾ കനം കുറഞ്ഞതാണ്, അതിനാൽ അവർ അമിതമായി കൂർക്കം വലിക്കും. ഇതുകൂടാതെ, അത് പലപ്പോഴും പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മൂക്കിലെ പ്രശ്നങ്ങൾ- സൈനസ് പ്രശ്നങ്ങൾ, അലർജികൾ, മൂക്കിന്‍റെ വീക്കം തുടങ്ങിയവ. അതുപോലെ അടഞ്ഞ ശ്വാസനാളങ്ങൾ ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടാക്കുന്നു, തൊണ്ടയിൽ ശൂന്യത സൃഷ്ടിക്കുകയും കൂർക്കംവലി ഉണ്ടാക്കുകയും ചെയ്യുന്നു.

പൊണ്ണത്തടി- അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടി. ഫാറ്റി ടിഷ്യൂകളും മോശം പേശികളും കൂർക്കംവലിക്ക് കാരണമാകുന്നു.
അമിതമായ മദ്യപാനം, പുകവലി, മരുന്നുകളുടെ അമിത ഉപയോഗം എന്നിവയും കൂർക്കംവലിക്ക് കാരണമാകുന്നു.

എന്നിരുന്നാലും യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി പൂർണമായ വൈദ്യപരിശോധന അനിവാര്യമാണ്. രോഗകാരണം കണ്ടെത്തി ഈ പ്രശ്നത്തെ പൂർണമായും ചെറുക്കാനാകും.

ചോദ്യം: ഞാൻ 32 വയസ്സുള്ള ഒരു ഉദ്യോഗസ്ഥയാണ്. കഴിഞ്ഞ ഒരു വർഷമായി ഗർഭധാരണത്തിനായുള്ള ശ്രമത്തിലാണ്. എന്നാൽ ഇതുവരെ ഗർഭധാരണം നടന്നില്ല. എനിക്ക് എന്തെങ്കിലും ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉണ്ടായിരിക്കുമോ?

ഉത്തരം: കഴിഞ്ഞ ഒരു വർഷമായി ഗർഭം ധരിക്കാൻ ശ്രമിച്ചിട്ടും വിജയിച്ചില്ലെങ്കിൽ, ഡോക്ടറെ സമീപിച്ച് പരിശോധനയ്ക്ക് വിധേയമാകുക. പരിശോധനയിലൂടെ മാത്രമേ ഓവുലേഷൻ ശരിയായ സമയത്ത് നടക്കുന്നുണ്ടോ, ഏത് സമയത്തു ബന്ധപ്പെട്ടാലാണ് ഗർഭധാരണം നടക്കുകയെന്നതൊക്കെ ഡോക്ടർക്ക് മാത്രമേ പറയാനാവൂ. അണ്ഡാശയ ട്യൂബ് തുറന്നാണോ അതോ അടഞ്ഞാണോ ഇരിക്കുന്നത്, രൂപീകരണം നടക്കുന്നുണ്ടോ ഇല്ലയോ, ഗർഭപാത്രത്തിന്‍റെ ആരോഗ്യാവസ്ഥ എന്നീ കാര്യങ്ങൾ കണ്ടെത്തുന്നതിന് ചില പരിശോധനകൾ നടത്തുന്നതിന് ഡോക്ടർ നിർദേശിച്ചേക്കാം. ഇത് കൂടാതെ പങ്കാളിക്ക് എന്തെങ്കിലും പോരായ്മകൾ ഉണ്ടോ എന്ന് അറിയേണ്ടതും പ്രധാനമാണ്. അതിനാൽ ഉടനടി ഒരു ഗൈനക്കോളജിസ്റ്റിറ്റിനെ കാണുക.

ചോദ്യം: 25 വയസ്സുള്ള ഒരു പെൺകുട്ടിയാണ്, എനിക്ക് ആർത്തവ സമയത്ത് കഠിനമായ വേദനയുണ്ടാകുന്നു. ഈ വേദന അതി കഠിനമാകാറുണ്ട്. ഇത് എങ്ങനെയാണ് പരിഹരിക്കുക?

ഉത്തരം: ആർത്തവത്തിന്‍റെ ആദ്യ 2 ദിവസങ്ങളിൽ പെൺകുട്ടികൾക്ക് ആർത്തവ വേദന (മെൻസ്ട്രുവൽ ക്രാംപ് സ് ) ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ വേദന അതി കഠിനമാവുകയും ഛർദ്ദി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായി ദൈനംദിന ജോലികൾ ചെയ്യാൻ കഴിയാതെ വരികയായണെങ്കിൽ ഈ പ്രശ്നത്തെ നിസാരമായി കണ്ട് തള്ളിക്കളയാനാവില്ല. വേദന കുറയ്ക്കാൻ നിങ്ങൾക്ക് സാധാരണ വേദനസംഹാരികൾ കഴിക്കാം.

മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. നിങ്ങൾ കഴിക്കുന്ന ഏത് ഭക്ഷണത്തിലും ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം സമ്മർദ്ദത്തിന് അടിപ്പെടരുത് എന്നതാണ്. ഇതിന് ശേഷവും വേദന മാറുന്നില്ലെങ്കിൽ, ഒരു ഗൈനക്കോളജിസ്റ്റിനെ കാണുന്നത് ഉചിതമായിരിക്കും. കാരണം ഈ വേദന എൻഡോമെട്രിയോസിസ് മൂലമാകാം. അതിനാൽ, ഏതെങ്കിലും സ്ത്രീക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ആർത്തവ വേദനയുണ്ടെങ്കിൽ, അവർ ഡോക്ടറുടെ ഉപദേശപ്രകാരം ഒരു എംആർഐ പരിശോധന നടത്തി നോക്കാം.

വിഷാദം അവഗണിക്കല്ലേ!

വിഷാദം ഒരു മാനസിക വൈകല്യമാണ്, അതുമൂലം ഒരു വ്യക്തിക്ക് സങ്കടവും നിരാശയും അനുഭവപ്പെടാം. ഡിപ്രഷൻ എന്ന പദം തന്നെ ഇന്ന് സാധാരണമായി മാറുകയാണ്. ബന്ധങ്ങളിൽ ഉണ്ടാകുന്ന സമ്മർദ്ദം, ജോലി സമ്മർദം, സാമ്പത്തിക പ്രശ്നങ്ങൾ ഒക്കെയും മാനസിക വിഭ്രാന്തിക്ക് ഇടയാക്കുന്നു. വിഷാദരോഗം ഏതൊരു വ്യക്തിയുടെയും ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിച്ചേക്കാം.

ഇന്ന് ആളുകൾക്കിടയിൽ സാധാരണമായി ഉണ്ടാകുന്ന ഒന്നായി മാറിയിരിക്കുകയാണ് സമ്മർദ്ദം. ഈ പ്രശ്നം സമയബന്ധിതമായി നിയന്ത്രിച്ചില്ലെങ്കിലോ പരിഹരിച്ചില്ലെങ്കിലോ അതിന്‍റെ അനന്തരഫലങ്ങൾ മോശമായേക്കാം. മാനസിക പിരിമുറുക്കം മനഃശാന്തിയുടെ അഭാവം സൃഷ്ടിക്കുമെന്ന് മാത്രമല്ല അത് വിശപ്പിനെയും ഉറക്കത്തെയും വരെ ബാധിക്കുന്നു. ഒരു വ്യക്തിയ്ക്ക്‌ വിഷാദരോഗം ഉണ്ടെന്നു മനസ്സിലാക്കാൻ കഴിയുന്ന ആദ്യ ലക്ഷണങ്ങളെക്കുറിച്ചറിയാം…

  1. ഉറക്കമില്ലായ്മ

ഒരു വ്യക്തി സമ്മർദ്ദത്തിലായിരിക്കുമ്പോൾ, ആ വ്യക്തിയ്ക്ക്‌ ശരിയായി ഉറങ്ങാൻ കഴിയില്ല.  ഉറങ്ങാൻ പലതവണ ആഗ്രഹിച്ചാലും ഉറങ്ങാൻ കഴിയില്ല. വിഷാദരോഗത്തിന് അടിപ്പെട്ടിരിക്കുന്ന വ്യക്തിയിൽ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നത് വളരെ സാധാരണമാണ്. ഈ പ്രശ്നം കാരണം, പലപ്പോഴും ആളുകൾ ശരിയായ രീതിയിൽ ഉറങ്ങാറില്ല. മറ്റൊന്ന്, രാത്രി മുഴുവൻ ഉണർന്നിരിക്കുന്നതിനാലും മൊബൈൽ ഫോണുകളുടെ അമിതമായ ഉപയോഗത്താലും ആളുകൾക്ക് പൂർണമായി ഉറങ്ങാൻ കഴിയാതെ വരികയും അതിന്‍റെ ഫലം ശരീരത്തിൽ ദൃശ്യമാവുകയും ചെയ്യുന്നു. ഒരു രാത്രി മുഴുവൻ ഉറങ്ങിയതിനു ശേഷവും കടുത്ത ക്ഷീണവും ഊർജ്ജക്കുറവും അനുഭവപ്പെടുന്നതും വിഷാദരോഗത്തിന്‍റെ ഒരു പ്രത്യേക ലക്ഷണമാണ്.

  1. ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യാം

വളരെയധികം സമ്മർദ്ദത്തിലായിരിക്കുന്നത് ഹോർമോണുകളെ ബാധിക്കും. ഇതിന്‍റെ ഫലമായി ശരീരഭാരം വർദ്ധിക്കാൻ തുടങ്ങുന്നു. വിഷാദം ഒരു വ്യക്തിയുടെ വിശപ്പിനേയും ബാധിക്കുന്നു. ഇക്കാരണത്താൽ, പെട്ടെന്ന് ശരീരഭാരം  കുറയുകയോ വർദ്ധിക്കുകയോ ചെയ്യുന്നു.

  1. വയറുവേദനയും എരിച്ചിലും

ഒരുപാട് തവണ ടോയ്‌ലറ്റിൽ പോകുന്നത് ഉത്കണ്ഠയുടെ ഒരു ഭാഗമാണ്. ഉത്കണ്ഠയും സമ്മർദ്ദവും കാരണം ഒരു വ്യക്തിയ്ക്ക്‌ ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകാൻ തോന്നാം. വയറുവേദന, നെഞ്ചെരിച്ചിൽ എന്നിവയും അതിന്‍റെ ലക്ഷണങ്ങളാണ്.

  1. ക്ഷോഭം

സമ്മർദ്ദത്തിനു അടിപ്പെട്ടിരിക്കുന്നയാൾ അസ്വസ്ഥതയും ദേഷ്യവും പ്രകടിപ്പിക്കുക വളരെ സാധാരണമാണ്. ചെറിയ കാര്യങ്ങളിൽ പോലും ഇത്തരക്കാർ വളരെ ആശയക്കുഴപ്പത്തിലാകും. ആരോടും ശരിയായി സംസാരിക്കാതിരിക്കുക, നിസ്സാര കാര്യങ്ങളിലും അസ്വസ്ഥരാകുക എന്നീ  പ്രശ്നങ്ങൾ ദീർഘകാലമായി നേരിടുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കുക.

  1. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുക

അനാവശ്യമായ കാര്യങ്ങളെക്കുറിച്ച് നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുക ആണെങ്കിൽ, നിങ്ങൾ സമ്മർദ്ദത്തിലാണെന്ന് മനസ്സിലാക്കാം. മാനസിക സമ്മർദ്ദം ഉള്ളപ്പോഴാണ് അമിതമായ ചിന്തയും ആകുലതയും ഉണ്ടാകുന്നത്. കാരണം, ഈ സമയത്ത് നിങ്ങൾ വളരെയധികം ചിന്തിക്കാൻ തുടങ്ങും, വ്യക്തിയ്ക്ക്‌ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല, അതിനുശേഷം അനാവശ്യമായ കാര്യങ്ങൾ മനസ്സിൽ കടന്നു വരാൻ തുടങ്ങും, ഈയൊരു അവസ്ഥ ആ വ്യക്തിയുടെ ആത്മവിശ്വാസം തന്നെ തകർക്കാം.

  1. നിരന്തരമായി ദുഖവും ഏകാന്തതയും അനുഭവപ്പെടുക

വിഷാദരോഗം ബാധിച്ചവർ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അകന്നു മാറുന്നു. സോഷ്യലൈസിംഗ് പൂർണ്ണമായും നിന്ന് പോകാം. വിഷാദരോഗമുള്ളവർ പലപ്പോഴും നെഗറ്റീവ് ചിന്തകൾ വച്ചുപുലർത്തുന്നവരും ഭാവിയെക്കുറിച്ച് ശുഭ പ്രതീക്ഷ ഇല്ലാത്തവരുമായിരിക്കും. എപ്പോഴും നിരാശ അനുഭവിക്കുന്നു.

വിഷാദം ഒരു വ്യക്തിയുടെ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനങ്ങൾ കൈക്കൊള്ളാനും ഉള്ള കഴിവിനെ ഇല്ലാതാക്കും. ഒപ്പം കാര്യങ്ങൾ ഓർത്തിരിക്കാനുമുള്ള ക്ഷമതയെ അത് തകരാറിലാക്കും, പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ആ വ്യക്തിയുടെ ജോലിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം. വിഷാദരോഗം ഏതൊരു വ്യക്തിയുടെയും ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു.

മേക്കപ്പ് പിഴവുകൾ ശ്രദ്ധിക്കുക

മേക്കപ്പിന്, ഒരു വ്യക്തിയുടെ സൗന്ദര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. മേക്കപ്പിന്‍റെ സഹായത്തോടെ മുഖത്തിന് ആകർഷണീയമായ സൗന്ദര്യം നൽകാം. എന്നാൽ, മേക്കപ്പിൽ വരുന്ന ചില പിഴവുകൾ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് പകരം നിങ്ങളുടെ മുഖസൗന്ദര്യത്തെ വികലമാക്കാം. മോശം മേക്കപ്പിലൂടെ ഉണ്ടാകുന്ന പ്രായം തോന്നിപ്പിക്കുന്ന തരത്തിലുള്ള 10 അബദ്ധങ്ങൾ അറിയുക.

  1. കൺസീലറിന്‍റെ അമിത ഉപയോഗം

പെർഫെക്‌ട് ആയി കാണാനുള്ള ആഗ്രഹത്തിൽ, നമ്മൾ പലപ്പോഴും കൺസീലർ അമിതമായി ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ചും തെറ്റായ നിറം തിരഞ്ഞെടുത്ത് അതിന്‍റെ കട്ടിയുള്ള പാളി ചർമ്മത്തിൽ പുരട്ടുമ്പോൾ. ഈ രീതിയിൽ ഉള്ള പ്രയോഗം മുഖത്തെ ചുളിവുകൾ എടുത്തുകാണിച്ച് പ്രായകൂടുതൽ തോന്നിപ്പിക്കും.

  1. മസ്ക്കാര

മസ്ക്കാര ഉപയോഗിക്കുന്നതിലൂടെ കണ്പീലികൾ കറുത്തതും നീളമുള്ളതും കട്ടിയുള്ളതുമാക്കി മാറ്റാം. എന്നാൽ ഇതിന്‍റെ അമിതമായ ഉപയോഗം, പ്രത്യേകിച്ച് താഴത്തെ കണ്പീലികളിൽ മസ്ക്കാര അമിതമായി പ്രയോഗിക്കുമ്പോൾ കണ്ണുകൾക്ക് താഴെയുള്ള ചുളിവുകളെ ഹൈലൈറ് ചെയ്യുകയും നാച്ചുറൽ ലുക്ക് ലഭിക്കുന്നതിന് പകരം കൃത്രിമത്വം തോന്നുകയും ചെയ്യും.

  1. ലിപ്സ്റ്റിക്കിന്‍റെ തെറ്റായ ഷേഡ്

ലിപ്സ്റ്റിക്ക് ഒരു വ്യക്തിയുടെ ലൂക്കിന് മാന്ത്രിക പ്രഭാവം നൽകും, അതിൽ യാതൊരു സംശയവുമില്ല. ഏത് നിറവും പരീക്ഷിക്കാൻ നിങ്ങൾക്ക് മടിക്കേണ്ടതില്ല, എന്നാൽ നിങ്ങളുടെ ചുണ്ടുകൾ നേർത്തതോ ഇടുങ്ങിയതോ ചെറുതോ ആണെങ്കിൽ ഇരുണ്ട നിറങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇരുണ്ട നിറങ്ങൾ നിങ്ങളുടെ ചുണ്ടുകളെ മെലിഞ്ഞതാക്കുന്നതിനൊപ്പം പ്രായം കൂട്ടുകയും ചെയ്യും.

  1. ഐഷാഡോ രീതി

ഐഷാഡോ പ്രയോഗിക്കുമ്പോൾ, അത് മുഴുവൻ കൺപോളകളിലും പുരട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ രീതി പ്രായം തോന്നിപ്പിക്കും. കണ്ണുകളുടെ പുറം കോണുകളിൽ മാത്രം പുരട്ടുക എന്നതാണ് ഐഷാഡോ പ്രയോഗിക്കാനുള്ള ശരിയായ മാർഗം.

  1. ഐ ലൈനർ

താഴത്തെ ലിഡിൽ ലൈനർ അമിതമായി ഉപയോഗിക്കുന്നത് കണ്ണുകളെ ചെറുതാക്കി തോന്നിപ്പിക്കും. വിപരീത ഫലത്തിനായി, ലൈറ്റ് മേക്കപ്പ് പെൻസിൽ ഉപയോഗിക്കാം. ഇത് കണ്ണുകൾ വിടർന്നതായി തോന്നുന്നതിനൊപ്പം മികച്ച രൂപം നൽകുകയും ചെയ്യും.

  1. ബ്ലഷ് ഓൺ

ഇരുണ്ടതും തീവ്രവുമായ നിറങ്ങളോട് നോ പറയേണ്ട സമയമാണിത്. ബ്ലഷിനായി ഇരുണ്ട നിറങ്ങൾ ഉപയോഗിക്കുന്നത് നിങ്ങൾക്ക് പ്രായക്കൂടുതൽ തോന്നിപ്പിക്കും. കവിളുകളുടെ മുകൾ ഭാഗത്ത് ബ്ലഷർ പുരട്ടുക, മധ്യഭാഗത്തല്ല. കവിൾത്തടങ്ങൾ ഹൈലൈറ്റ് ചെയ്യുന്നതും നല്ലൊരു ഓപ്ഷനാണ്. ഇത് ഉപയോഗിക്കുമ്പോൾ നോസ് ഏരിയ്ക്കടുത്തായി പ്രയോഗിക്കരുത്.

  1. കൺപോളകൾ

പുരികങ്ങൾ നീണ്ടതും കട്ടിയുമുള്ളതാക്കാൻ ഇരുണ്ട പെൻസിൽ ഉപയോഗിക്കുന്നത് അഭംഗി പകരും. പുരികങ്ങൾക്ക് കൃത്രിമത്വം തോന്നിപ്പിക്കും. ഓവർ മേക്കപ്പ് ദൃശ്യമാകാതിരിക്കാൻ സ്വാഭാവിക കളർ പെൻസിൽ മാത്രം ഉപയോഗിക്കുക.

  1. ഇരുണ്ട വൃത്തങ്ങൾ

മേക്കപ്പ് ചെയ്തിട്ടും കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് അടയാളം എടുത്തു കാട്ടുന്നുണ്ടോ? അമിതമായി കൺസീലർ ഉപയോഗിക്കുന്നതിന് പകരം കറക്റ്റർ ഉപയോഗിച്ച് അത് മറയ്ക്കാം. പലരും ഇത് ഉപയോഗിക്കാറില്ല, അതുകൊണ്ടാണ് പ്രായം കൂടുതലായി തോന്നിപ്പിക്കുന്നത്, ഇക്കാരണം കൊണ്ട് മുഖവും അത്ര ഭംഗിയുള്ളതായി തോന്നുകയുമില്ല. എന്നാൽ ഇരുണ്ട ഭാഗത്ത് വളരെ ലൈറ്റ് ആയി കറക്റ്റർ പുരട്ടി സ്പ്രെഡ് ചെയ്യുക. ഇത് മേക്കപ്പ് സ്വാഭാവികമാക്കും.

  1. ലിപ് ലൈനർ

ലിപ് ലൈനർ ചുണ്ടുകൾക്ക് ശരിയായ രൂപം നൽകാനും പൂർണ്ണമായ ലുക്ക് നൽകാനും ആവശ്യമാണ്, എന്നാൽ തെറ്റായ ഷേഡും കട്ടിയുള്ള ഇരുണ്ട ലൈനിംഗും ഉപയോഗിക്കുന്നത് ഉള്ള പ്രായത്തേക്കാൾ കൂടുതൽ പ്രായം തോന്നിപ്പിക്കും. കഴിയുന്നത്ര നാച്ചുറൽ രീതിയിൽ ഇത് ഉപയോഗിക്കുക, അതുവഴി നിങ്ങൾക്ക് മികച്ച ലുക്ക് കൈവരിക്കാം.

  1. പൗഡർ

പൗഡർ ഉപയോഗിക്കുന്നത് ചർമ്മത്തിലെ ചെറിയ അപൂർണതകൾ മറയ്ക്കാൻ ഒരു നല്ല ഓപ്ഷനാണ്, എന്നാൽ ഇത് അധികമായി പ്രയോഗിക്കുന്നത് മേക്കപ്പ് നശിപ്പിക്കും. ഇത് നിങ്ങളുടെ ചുളിവുകൾ ഉയർത്തിക്കാട്ടുകയും ചർമ്മത്തെ വരണ്ടതാക്കുകയും ചെയ്യും. അമിതമായ പൗഡർ കാരണം മുഖത്തിന്‍റെ തിളക്കവും നഷ്ടപ്പെടും.അതിനാൽ ഇക്കാര്യത്തിൽ മിതത്വം പാലിക്കാം. ഒപ്പം ലുക്ക് ഗംഭീരവുമാക്കാം.

നിറയും നിഗൂഢത- ഗുണ കേവ്സ്

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ഇറങ്ങിയ ശേഷം കൊടൈക്കനാലിൽ യാത്ര പോകാൻ ചെറുപ്പക്കാർക്ക് പ്രത്യേക ഹരം ആണെന്ന് തോന്നുന്നു… ഏതായാലും ചൂട് അസഹ്യമായപ്പോൾ കേരളത്തിൽ നിന്ന് കൊടൈക്കനാലിലേക്ക് വെച്ച് പിടിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് എന്നത് സത്യം. ഒപ്പം സിനിമയിൽ പറയുന്ന ഡെവിൾസ് കിച്ചൻ അഥവാ ചെകുത്താന്‍റെ അടുക്കള എന്ന് അറിയപ്പെടുന്ന ഗുണ കേവ്സ് നേരിട്ടു കാണാൻ ഉള്ള സാഹസം. സന്ദർശകരെ ആകർഷിക്കുന്നതിനായി ഗുഹയിലേക്കുള്ള റോഡ് പൊതുജനങ്ങൾക്കായി തുറന്നിട്ടുണ്ട്, എന്നാൽ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗുഹയ്ക്കുള്ളിലെ പ്രവേശനം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. എന്നാൽ പുറത്ത് നിന്ന് കാണാനും പ്രകൃതി ഭംഗി ആസ്വദിക്കാനും കഴിയും.

കൊടൈക്കനാലിലെ മനോഹരമായ ഹിൽസ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിദത്തമായ ഒരു അത്ഭുതമാണ് ഗുണ കേവ്സ്. ഈ ഗുഹകൾ നിഗൂഢമായ ഒരു ആകർഷണം ഉൾക്കൊള്ളുന്നു, ഇടതൂർന്ന വനങ്ങളാലും പച്ചപ്പ് നിറഞ്ഞ കുന്നുകളാലും ചുറ്റപ്പെട്ടിരിക്കുന്നു. എന്നാൽ ഇതിനകത്ത് ഒളിഞ്ഞിരിക്കുന്ന സങ്കീർണ്ണമായ പാറ കൂട്ടങ്ങളും അഗാധ ഗർത്തങ്ങളും ആരിലും ഭയം ജനിപ്പിക്കും.

ഈ ഗുഹകൾക്ക് “ഡെവിൾസ് കിച്ചൻ” എന്ന പേര് ലഭിച്ചത് മഹാഭാരത കാലഘട്ടത്തിൽ പാണ്ഡവർ ഈ ഗുഹകൾ അവരുടെ വനവാസ കാലത്ത് പാചകം ചെയ്യാൻ ഈ ഗുഹകൾ ഉപയോഗിച്ചിരുന്നു എന്ന കഥയിൽ നിന്നാണ്. കൊടൈക്കനാലിലെ നിബിഡവനങ്ങളിൽ പാണ്ഡവർ അഭയം തേടി. തങ്ങളുടെ ഭക്ഷണം തയ്യാറാക്കാനുള്ള രഹസ്യ അടുക്കളയായി ഗുണ ഗുഹകൾ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഈ പുരാണ ബന്ധത്തിൽ നിന്നാണ് “ഡെവിൾസ് കിച്ചൻ” എന്ന പേര് ഉരുത്തിരിഞ്ഞത്. ഗുഹകളുടെ നിഗൂഢമായ സ്വഭാവവും മറഞ്ഞിരിക്കുന്ന ഭാഗങ്ങളും ആ ഗുഹയിൽ ചാത്തന്മാർ ഉണ്ട് എന്ന അന്ധ വിശ്വാസത്തിലേക്ക് എത്തിക്കുകയും ചെയ്തു .

അത് പോലെ മറ്റൊരു ഐതിഹ്യത്തിലും ഗുഹകളിൽ ചെന്ന് മടങ്ങിവരാത്ത യോദ്ധാക്കളെ കുറിച്ച് പറയുന്നുണ്ട്. ഈ ധീരരായ വ്യക്തികൾ ഒരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷരായി എന്നാണ് പറയപ്പെടുന്നത്.

ഗുണ ഗുഹകളെക്കുറിച്ചുള്ള രസകരമായ ചില വിശദാംശങ്ങൾ ഇതാ:

2,230 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുണ ഗുഹകൾ ചരിത്രത്തിനും അവയുടെ വിസ്മയത്തിനും പേരുകേട്ടതാണ്. ഈ ഗുഹ 1821-ൽ ആദ്യമായി കണ്ടെത്തി രേഖപ്പെടുത്തിയത് ബ്രിട്ടീഷ് ഓഫീസർ ബി.എസ്. വാർഡ് ആണ്. അദ്ദേഹമാണ് അതിനെ ഡെവിൾസ് കിച്ചൻ എന്ന് നാമകരണം ചെയ്തത്. ഗുഹയിൽ നിറയെ വാവലുകൾ ഉള്ളതിനാൽ ആണ് വാർഡ് ഈ പേര് നൽകിയത്. എന്നാൽ, 1980-കളുടെ അവസാനം വരെ ഇത് താരതമ്യേന അജ്ഞാതമായ സ്ഥലം ആയിരുന്നു.

1991-ൽ കമൽഹാസൻ അഭിനയിച്ച “ഗുണ” എന്ന സിനിമ ഇറങ്ങിയ ശേഷമാണ് ഈ ഗുഹകൾക്ക് പ്രാധാന്യം ലഭിച്ചത്. ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘കൺമണി അൻബോടു കാതലൻ’ ഈ ഗുഹയിൽ ആണ് ചിത്രീകരിച്ചത്. അന്നുമുതൽ ഗുഹകൾക്ക് ഗുണ കേവ്സ് എന്ന പേര് ലഭിച്ചു. അതിനുശേഷം, അങ്ങോട്ട് സാഹസപ്രിയരായ വിനോദസഞ്ചാരികളുടെ വരവ് തുടങ്ങി.

എന്നാൽ അതിന് ശേഷം സംഭവിച്ച നിഗൂഢമായ തിരോധാനങ്ങൾ നിമിത്തം ഗുഹകൾ കുപ്രസിദ്ധമായി, ഗുഹ കാണാൻ പോയ നിരവധി ആളുകൾ അതിനുള്ളിൽ അപ്രത്യക്ഷരായി. ഗുഹയുടെ ആഴവും ക്രമരഹിതമായ ഘടനയും കാരണം മൃതദേഹങ്ങൾ പോലും പുറത്തെടുക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. ലോകത്തിലെ ഏറ്റവും അപകടകരമായ ഗുഹകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. 2016 ലെ കണക്കനുസരിച്ച്, മൃതദേഹങ്ങൾ ലഭിക്കാത്തതിനാൽ 16 തിരോധാനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

2000-കളുടെ തുടക്കം മുതൽ 2016 വരെ, കാണാതാകുന്നവരുടെ എണ്ണം വർദ്ധിച്ചതിനാൽ ഗുഹ അടച്ചിരുന്നു. എന്നിരുന്നാലും, ആളുകൾ മുന്നറിയിപ്പ് അവഗണിച്ച് ഗുഹയ്ക്കുള്ളിൽ കയറുന്നത് തുടർന്നു.

2024-ൽ പുറത്തിറങ്ങിയ “മഞ്ഞുമ്മൽ ബോയ്‌സ്” എന്ന സിനിമയിൽ പറയുന്നത് പോലെ ഗുണ കേവ്സിന്‍റെ ആഴങ്ങളിൽ നിന്ന് ഇതുവരെ ഒരാൾ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ. എറണാകുളത്തെ മഞ്ഞുമ്മൽ എന്ന ഗ്രാമത്തിൽ നിന്ന് ഒരു ക്ലബിലെ 9 അംഗങ്ങൾ 2006 ൽ ഗുണ കേവ്സിലേക്ക് നടത്തിയ യാത്രയും തുടർന്ന് അതിലെ സുഭാഷ് എന്ന വ്യക്തി ഗുഹയിലെ അഗാധ ഗർത്തത്തിൽ കുടുങ്ങിയതും, കൂടെ ഉള്ളവർ വളരെ ശ്രമപ്പെട്ട ശേഷം ആളെ ജീവനോടെ പുറത്തെടുക്കുകയും ചെയ്തു. ഈ സംഭവമാണ് ചിത്രത്തിന്‍റെ കഥ.

യഥാർത്ഥത്തിൽ ഗുണ കേവ്സ് ഒരു പരമ്പരാഗത “ടൂറിസ്റ്റ് സ്പോട്ട്” അല്ല എന്നാൽ, അത് തീർച്ചയായും കൗതുകകരവും നിഗൂഢവുമായ ഒരു ലക്ഷ്യസ്ഥാനമായി ഇന്ന് മാറിയിരിക്കുന്നു, സാഹസികത തേടുന്നവരെ ആകർഷിക്കുന്ന ഇടമാണ് ഇപ്പോഴും ഗുണ കേവ്സ്… ദിണ്ഡിഗൽ ജില്ലയിൽ മൊയർ പോയിന്‍റ് റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹകൾ കൊടൈക്കനാലിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ്. പൈൻ വനങ്ങളിലൂടെ നടന്നാണ് ഗുഹകളിൽ എത്തുന്നത്. ഇപ്പോൾ സുരക്ഷാ കാരണങ്ങളാൽ സുരക്ഷിതമായ അകലത്തിൽ നിന്ന് ഗുഹകൾ കാണാൻ കഴിയും. ഷോള മരങ്ങളും പുല്ലും നിറഞ്ഞ പ്രദേശത്താണ് ഗുഹകൾ. ഈ മരങ്ങളുടെ വേരുകൾ പ്രദേശത്തുടനീളം വ്യാപിച്ചുകിടക്കുന്നു,

ബാരിക്കേഡുകളും ഇരുമ്പ് കമ്പികളും കൊണ്ട് ഗ്രിൽ ചെയ്ത ആഴത്തിലുള്ള ഇടുങ്ങിയ ഗുഹകൾ കാണാം. 400 അടി ഉയരമുള്ള പ്രകൃതി ദത്തമായ കരിങ്കൽ പാറക്കൂട്ടങ്ങൾ ഉൾപ്പെട്ട പില്ലർ റോക്കിൽ നിന്ന് കൊടൈക്കനാലിന്‍റെ ശാന്തമായ സൗന്ദര്യം ആസ്വദിക്കാം. ഈ മൂന്ന് പാറകളും തോളോട് തോൾ ചേർന്ന് നിൽക്കുന്നു. രണ്ട് പാറകൾക്കിടയിലുള്ള വിടവിനെ ആണ് ‘ഡെവിൾസ് കിച്ചൻ’ എന്ന് വിളിക്കുന്നത്.

ട്രെക്കിംഗിനു വഴികാട്ടാൻ വഴികാട്ടികളുണ്ടാകും. പാറക്കെട്ടുകൾക്ക് സമീപം വെള്ളച്ചാട്ടങ്ങളുമുണ്ട്. സമൃദ്ധമായ പച്ചപ്പും പാറക്കൂട്ടങ്ങളുടെ അടിത്തട്ടിൽ വൈവിധ്യമാർന്ന പൂക്കളുള്ള പൂന്തോട്ടവും കുടുംബങ്ങൾക്ക് അനുയോജ്യമായ ഒരു പിക്നിക് സ്ഥലമാക്കുന്നു. അടുത്തുള്ള കടകളിൽ നിന്ന് ചായയും ലഘുഭക്ഷണവും ആസ്വദിക്കാം. പില്ലർ റോക്‌സിന്‍റെ മനോഹരമായ കൊടുമുടിയിലേക്ക് ഗ്രൂപ്പ് ഹൈക്കിംഗ് യാത്രയും നടത്താൻ പറ്റും.

പില്ലർ റോക്കിസിലേക്കുള്ള പ്രവേശന സമയം ഞായറാഴ്ചകൾ ഉൾപ്പെടെ രാവിലെ 9നും വൈകുന്നേരം 4നും ഇടയിലാണ്. ഒരാൾക്ക് 5 രൂപയാണ് ഫീസ്, സ്റ്റിൽ ക്യാമറ ഷൂട്ടിന് 20 രൂപ നൽകണം. കുട്ടികളെ കൂടെ കൊണ്ടുപോകുകയാണെങ്കിൽ, പാറകളുടെ അരികിൽ നിന്ന് അവരെ അകറ്റി നിർത്താൻ ശ്രദ്ധിക്കുക.

ഗുണ ഗുഹകൾ സന്ദർശിക്കുമ്പോൾ, സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. മനസ്സിൽ സൂക്ഷിക്കേണ്ട ചില മുൻകരുതലുകൾ ഇതാ:

  • ഭൂപ്രദേശത്തെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും പരിചിതമായ അറിവുള്ള ഒരു ഗൈഡിനൊപ്പം മാത്രമേ പ്രവേശിക്കാവു.
  • പാറ പ്രതലങ്ങൾക്ക് അനുയോജ്യമായ ദൃഢമായ, സ്ലിപ്പ് അല്ലാത്ത പാദരക്ഷകൾ ധരിക്കുക.
  • ചലനം തടസപ്പെടുതാത്ത സുഖപ്രദമായ വസ്ത്രം ധരിക്കുക.
  • ഇരുണ്ട ഭാഗങ്ങളിൽ എത്തുമ്പോൾ ഒരു ഫ്ലാഷ്‌ലൈറ്റോ ഹെഡ്‌ലാമ്പോ കരുതുക.
  • ഫോണിന്‍റെ ഫ്ലാഷ്‌ലൈറ്റിനെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കുക.
  • ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കരുതുക.
  • ഇടുങ്ങിയ ഭാഗങ്ങളിലൂടെ കയറുന്നതും ഇഴയുന്നതും ഒക്കെ ആരോഗ്യമുള്ളവർക്ക് മാത്രമേ സാധിക്കു. ഈ ഗുഹകൾ വഴുക്കൽ ഉള്ളതും വെല്ലുവിളി നിറഞ്ഞതുമായിരിക്കും.
  • തനിച്ചുള്ള യാത്ര ഒഴിവാക്കുക. ഒരു ഗ്രൂപ്പായി എക്സ്പ്ലോർ ചെയ്യുക. വഴിതെറ്റി പോകാനുള്ള സാധ്യതയുള്ളതിനാൽ സോളോ ട്രാവൽ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു.
  • സുരക്ഷാ കാരണങ്ങളാൽ ചില പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടാകും. അതിനെ മറികടക്കാൻ ശ്രമിക്കരുത്.
  • ഫോണിൽ ലോക്കൽ എമർജൻസി നമ്പറുകൾ സേവ് ചെയ്യുക.
  • സന്ദർശനത്തെക്കുറിച്ചും പ്രതീക്ഷിക്കുന്ന മടക്ക യാത്ര സമയത്തെക്കുറിച്ചും പുറത്ത് ആരെയെങ്കിലും അറിയിക്കുക.

വേനൽക്കാലത്ത് ഓയിലി സ്‌കിൻ പരിചരണം

ചർമ്മത്തിൽ വേനൽക്കാലത്ത്, ചർമ്മത്തിന് സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കാരണം വേനൽക്കാലത്ത് സൂര്യന്‍റെ ദോഷകരമായ കിരണങ്ങൾ ചർമ്മത്തിൽ പതിക്കും, ഇത് സാധാരണ ചർമ്മത്തിന് മാത്രമല്ല, എണ്ണമയമുള്ള ചർമ്മത്തിനും ദോഷം ചെയ്യും. കാരണം ഇതുകൊണ്ട് എണ്ണമയമുള്ള ചർമ്മത്തിൽ മുഖക്കുരുവും മറ്റും ഉണ്ടാകാനുള്ള സാധ്യതയാണ്.

വേനൽക്കാലത്തെ ചൂടും ഈർപ്പവും കാരണം, ചർമ്മത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. ഇത് ചിലപ്പോൾ എണ്ണമയമുള്ള ചർമ്മത്തിന് ദോഷകരമായേക്കാം. അതിനാൽ, ഇലാമെഡ് സ്ഥാപകനും ഡെർമറ്റോളജിസ്റ്റും സൗന്ദര്യശാസ്ത്ര ഫിസിഷ്യനുമായ ഡോ. അജയ് റാണ, വേനൽക്കാലത്ത് ചർമ്മസംരക്ഷണത്തിനു പാലിക്കേണ്ട ചില ലളിതമായ വഴികളെ പരിചയപ്പെടുത്തുകയാണ്.

വേനൽക്കാലത്ത് ചർമ്മത്തിൽ ഉണ്ടാകുന്ന എണ്ണമയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ 9 ലളിതമായ മാർഗ്ഗങ്ങൾ…

  1. ഡബിൾ ക്ലൻസിംഗ് നടത്തുക

ഓയിലി ചർമ്മമുള്ളവർ വേനൽക്കാലത്ത് രണ്ട് തവണ ചർമ്മം വൃത്തിയാക്കുന്നത് നല്ലതാണ്. ക്ലൻസിംഗിന് ഇളം ചൂടുവെള്ളം ഉപയോഗിക്കുക. ഇതോടെ ചർമ്മത്തിലെ എല്ലാ അഴുക്കിനെയും മാലിന്യങ്ങളെയും നീക്കം ചെയ്യുകയും ചർമ്മത്തിലെ അടഞ്ഞുപോയ സുഷിരങ്ങൾ തുറക്കുകയും ചെയ്യും.

  1. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുക

ക്ലൻസിംഗിനായി, സാലിസിലിക് ആസിഡ്, സിട്രിക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയ ക്ലെൻസറുകൾ ഉപയോഗിക്കുക. ഇത് എണ്ണമയമുള്ള ചർമ്മത്തിലെ മുഖക്കുരുവിന് കാരണമാകുന്ന മൃതകോശങ്ങളെ നീക്കം പാടേ നീക്കം ചെയ്യും.

  1. എക്സ്ഫോളിയേറ്റ് ചെയ്യുക

ചർമ്മം എണ്ണമയമുള്ളതാണെങ്കിൽ, ആഴ്ചയിൽ 2-3 തവണയെങ്കിലും എക്സ്ഫോളിയേറ്റ് ചെയ്യുന്നതു ഗുണകരമാണ്. ഇത് ചർമ്മത്തിലെ ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാൻ സഹായിക്കുന്നു. എന്നാൽ ചർമ്മത്തിൽ അമിതമായി സ്‌ക്രബ് ചെയ്യരുതെന്ന കാര്യം പ്രത്യേകം ഓർക്കുക.

  1. ഓയിൽ ഫ്രീ സൺസ്ക്രീൻ പുരട്ടുക

വേനൽക്കാലത്ത് വെയിൽ കൊള്ളാതിരിക്കാൻ ഓയിലി ചർമ്മമുള്ളവർ ശ്രദ്ധിക്കണം. സൂര്യന്‍റെ ദോഷകരമായ കിരണങ്ങളേറ്റ് ചർമ്മത്തിൽ കൂടുതൽ കേടുപാടുകളുണ്ടാകും. അത്തരം പ്രശ്നങ്ങൾ ഫലപ്രദമായി തടയാൻ മികച്ച ഗുണനിലവാരമുള്ള സൺസ്‌ക്രീൻ ഉപയോഗിക്കണം. സൂര്യന്‍റെ ദോഷകരമായ കിരണങ്ങളിൽ നിന്ന് പുറപ്പെടുന്ന ഫ്രീ റാഡിക്കലുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്ന ഓയിൽ ഫ്രീ, ഡ്രൈ ടച്ച് സൺസ്‌ക്രീൻ പുരട്ടുക.

  1. ചർമ്മത്തിന് ജലാംശം നൽകേണ്ടത് പ്രധാനമാണ്

ചർമ്മം ഏത് തരത്തിലുള്ളതാണെങ്കിലും, പ്രത്യേകിച്ച് അത് എണ്ണമയമുള്ളതാണെങ്കിൽ കൂടിയും വേനൽക്കാലത്ത് ചർമ്മത്തിൽ ഈർപ്പം നിലനിർത്തേണ്ടത് പ്രധാനമാണ്. ഇതിനായി ഒരു ഓയിൽ ഫ്രീ, ജെൽ അടിസ്ഥാനമാക്കിയുള്ള മോയ്സ്ചറൈസർ ഉപയോഗിക്കാം, മോയ്സ്ചറൈസറിൽ കൂടുതൽ ജലാംശം ഉള്ളതിനാൽ ചർമ്മത്തിന് മൃദുത്വം പകരും.

  1. ക്ലേ അടിസ്ഥാനമാക്കിയുള്ള മാസ്കിന്‍റെ ഉപയോഗം

വേനൽക്കാലത്ത്, ആഴ്ചയിൽ ഒരിക്കലെങ്കിലും ഓയിലി ചർമ്മമുള്ളവർ ക്ലേ അടിസ്ഥാനമാക്കിയുള്ള മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്. എണ്ണമയമുള്ള ചർമ്മത്തിൽ നിന്ന് അഴുക്ക്, എണ്ണ, ബാക്ടീരിയ, അമിതമായ സെബം എന്നിവ നീക്കം ചെയ്യാനും ചർമ്മത്തിന് തിളക്കം നൽകാനും ഈ മാസ്ക് സഹായിക്കും. ഇതോടൊപ്പം, എണ്ണമയമുള്ള ചർമ്മത്തിൽ നേർത്ത വരകളും ചുളിവുകളും ഉണ്ടാകുന്നത് ഫലപ്രദമായി തടയുകായും ചെയ്യും.

  1. ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക

ചർമ്മം എണ്ണമയമുള്ളതാണെങ്കിൽ, വേനൽക്കാലത്ത് ഏത് തരം ഭക്ഷണക്രമം പിന്തുടരണം, എന്താണ് കഴിക്കുന്നത് എന്നീ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. വേനൽക്കാലത്ത് എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. കാരണം ഇത് ചർമ്മത്തിൽ മുഖക്കുരുവും മറ്റ് ചർമ്മ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഉയർന്ന അളവിൽ വിറ്റാമിൻ എയും മറ്റു പോഷകങ്ങളും അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഡയറ്റിൽ ഉൾപ്പെടുത്തുക.

  1. ബോഡി ഡിറ്റോക്സ് അത്യാവശ്യമാണ്

വേനൽക്കാലത്ത് എണ്ണമയമുള്ള ചർമ്മത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ദിവസം കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ് വെള്ളം കുടിക്കണം. ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുകയും ചെയ്യുമെന്നതിൽ യാതൊരു സംശയവും വേണ്ട.

  1. ചർമ്മ സുഷിരങ്ങൾ ശ്രദ്ധിക്കുക

വേനൽക്കാലത്ത് മേക്കപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കുക. വേനൽക്കാലത്ത് എണ്ണമയമുള്ള ചർമ്മത്തിൽ മേക്കപ്പ് ഉപയോഗിക്കുന്നത് ചർമ്മ സുഷിരങ്ങൾ അടഞ്ഞുപോകാൻ ഇടവരുത്തും. ഇത് മുഖക്കുരുവിനു മറ്റും കാരണമാകും. അതിനാൽ ദോഷകരമല്ലാത്ത മികച്ച ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് വളരെ ലളിതമായ മേക്കപ്പ് ചെയ്യുന്നതാണ് നല്ലതു. മാത്രവുമല്ല രാത്രി കിടക്കുന്നതിന് മുമ്പായി അത് കൃത്യമായി നീക്കുകയും വേണം.

വേനൽ ചൂടിൽ കൂളായി ചിൽ ചെയ്യാം

കടുത്ത വേനൽക്കാലം, വെള്ളം എത്ര കുടിച്ചാലും ദാഹം തീരുകയില്ല അത്രത്തോളമാണ് പുറത്തെ ചൂട്. എന്നാൽ എപ്പോഴും വെള്ളം കുടിക്കുകയെന്നത് എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല. പ്രത്യേകിച്ചും കുട്ടികൾക്ക്. ചൂടിനെ മറികടക്കാൻ സർബത്ത്, ജ്യൂസ്, ലസ്സി മറ്റ് ശീതളപാനീയങ്ങൾ എന്നിവ ചൂട് കാലത്ത് യഥേഷ്ടം വീട്ടിൽ തയ്യാറാക്കി കഴിക്കാം. അതിൽ പ്രധാനമായ ഒന്നാണ് ലസ്സി. തൈരിൽ നിന്നാണ് ലസ്സി ഉണ്ടാക്കുന്നത്. മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്. കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ, ലാക്ടോസ്, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ തൈരിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്ന പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്.

ഐസും പഞ്ചസാരയും തൈരും ചേർത്തുണ്ടാക്കുന്ന ലസ്സി നമുക്ക് സുപരിചിതമായ പാനീയമാണ്. എന്നാൽ ഈ പ്ലെയിൻ ലസ്സിയെക്കാൾ രുചികരമായ ഫ്‌ളേവർഡ് ലസ്സിയെ നമുക്ക് പരിചയപ്പെടാം. പ്ലെയിൻ ലസ്സി കുടിക്കാൻ മടി കാട്ടുന്നവർക്ക് രുചിയുള്ള ഈ ലസ്സി തയ്യാറാക്കി ട്രൈ ചെയ്യാം.

തണ്ണിമത്തൻ ലസ്സി

2 എത്ര പേർക്ക്

തയ്യാറാക്കാൻ എടുക്കുന്ന സമയം: 15 മിനിറ്റ്

ചേരുവകൾ

തൈര് 2 കപ്പ്

തണ്ണിമത്തൻ കഷണങ്ങൾ 2 കപ്പ്

പഞ്ചസാര 2 ടീസ്പൂൺ

കുരുമുളക് പൊടി 1 നുള്ള്

ഐസ് പൊടിച്ചത് 1 കപ്പ്

റൂഹാഫ്‌സ സർബത്ത് 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

തണ്ണിമത്തൻ കഷണങ്ങളിൽ നിന്ന് വിത്തുകൾ നീക്കം ചെയ്യുക. തണ്ണിമത്തൻ കഷ്ണങ്ങൾ, കുരുമുളക് പൊടി, പഞ്ചസാര എന്നിവ ബ്ലെൻഡറിൽ ചേർത്ത് മിക്‌സ് ചെയ്യുക. ഇനി തൈരിൽ റൂഹാഫ്‌സ സർബത്തും മിക്‌സ് ചെയ്ത തണ്ണിമത്തനും ചേർത്ത് മിക്‌സ് ചെയ്യുക. സെർവിംഗ് ഗ്ലാസിലേക്ക് ക്രഷ് ചെയ്ത ഐസ് ചേർത്ത് തയ്യാറാക്കിയ ലസ്സി ഒഴിക്കുക. തണ്ണിമത്തൻ കഷ്ണങ്ങൾ കൊണ്ട് അലങ്കരിച്ച് സെർവ്വ് ചെയ്യാം.

 

വേനൽച്ചൂട് തുടർച്ചയായി വർദ്ധിച്ചുവരികയാണ്. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുകയെന്നത് വളരെ പ്രധാനമാണ്.
വിപണിയിൽ ലഭിക്കുന്ന ശീതളപാനീയങ്ങൾ വൃത്തിയുള്ളതോ ശുദ്ധമോ ആയിരിക്കണമെന്നില്ല. എന്നാൽ വീട്ടിൽ തയ്യാറാക്കാവുന്ന ടേസ്റ്റി സർബത്താണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സെർവ്വ് ചെയ്യുമ്പോൾ അതിൽ അല്പം വെള്ളം ചേർത്താൽ മാത്രം മതി.

പൈനാപ്പിൾ സർബത്ത്

എത്ര പേർക്ക്: 8

തയ്യാറാക്കാൻ എടുക്കുന്ന സമയം: 30 മിനിറ്റ്

ചേരുവകൾ

പൈനാപ്പിൾ 1

പഞ്ചസാര 800 ഗ്രാം

വെള്ളം 1/2 ലിറ്റർ

ബ്ലാക്ക് സാൾട്ട് 1 ടീസ്പൂൺ

കുരുമുളക് 1/2 ടീസ്പൂൺ

ചാട്ട് മസാല 1 ടീസ്പൂൺ

വറുത്ത ജീരകപൊടി 1 ടീസ്പൂൺ

നാരങ്ങ നീര് 1 ടീസ്പൂൺ

മഞ്ഞ ഫുഡ് കളർ 1 തുള്ളി

തയ്യാറാക്കുന്ന വിധം

പൈനാപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇനി പകുതി പഞ്ചസാരയും ഒരു കപ്പ് വെള്ളവും ചേർത്ത് ഒരു പ്രഷർ കുക്കറിൽ ഇട്ട് ചെറിയ തീയിൽ 2 വിസിൽ വരും വരെ വേവിക്കുക. പ്രഷർ പോയശേഷം മിക്സിയിൽ പൈനാപ്പിൾ അരച്ച് അരിച്ചെടുക്കുക. അരിച്ചെടുത്ത പൾപ്പ് ഒരു പാനിൽ ഇട്ട് ബാക്കിയുള്ള പഞ്ചസാര ചേർത്ത് തുടർച്ചയായി ഇളക്കി 5 മിനിറ്റ് വേവിക്കുക. ഗ്യാസ് ഓഫ് ചെയ്ത് നാരങ്ങാനീരും ചാട്ട് മസാലയും ഫുഡ് കളറും മറ്റ് മസാലകളും ചേർത്ത് നന്നായി ഇളക്കുക. മിശ്രിതം പൂർണ്ണമായും തണുക്കുമ്പോൾ, ഒരു ക്യൂബ് ട്രേയിൽ പകർന്ന് ഫ്രീസറിൽ ഫ്രീസു ചെയ്യുക അല്ലെങ്കിൽ ഒരു ഗ്ലാസ് ബോട്ടിലിൽ നിറച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. സെർവ്വ് ചെയ്യുമ്പോൾ ഒരു ഗ്ലാസിൽ 1 ടേബിൾസ്പൂൺ പൈനാപ്പിൾ സർബത്ത് ഒഴിക്കുക അല്ലെങ്കിൽ ഫ്രോസൺ പൈനാപ്പിൾ ക്യൂബ്സ് ഇടുക, അതിൽ തണുത്ത വെള്ളം ചേർത്ത് തണുപ്പിച്ച് സെർവ്വ് ചെയ്യുക.

മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക്

മഹിമയുടെ കുട്ടിക്കാലവും വിദ്യാഭ്യാസവുമൊക്കെ മുംബൈയിലായിരുന്നു. മഹിമയ്ക്ക് അഞ്ച് മാസം പ്രായമുള്ളപ്പോഴായിരുന്നു അച്ഛന്‍റെ മരണം. പിന്നീട് സാമൂഹിക പ്രവർത്തകയായ അമ്മയാണ് മഹിമയെയും സഹോദരനെയും വളർത്തിയത്. ബാലതാരമായാണ് മഹിമ അഭിനയ കരിയറിന് തുടക്കം കുറിക്കുന്നത്.

പ്രതിസന്ധികളെ അതിജീവിച്ച്‌

കുഞ്ഞായിരിക്കെ അച്ഛനെ നഷ്ടപ്പെട്ടതിനാൽ മഹിമയുടെ അമ്മയ്‌ക്ക്‌ കുടുംബം പുലർത്താൻ നന്നേ കഷ്ടപ്പെടേണ്ടി വന്നു. അമ്മയ്ക്ക് മുന്നിൽ ധാരാളം ചോദ്യങ്ങൾ ഉണ്ടായിരിന്നു. ഒരു ജോലി ലഭിക്കാൻ തക്ക വിദ്യഭ്യാസ യോഗ്യതകളൊന്നും മഹിമയുടെ അമ്മുക്കുണ്ടായിരുന്നില്ല. അതിനാൽ കുടുംബം നോക്കുകയെന്നത് മഹിമയുടെ അമ്മയ്‌ക്ക്‌ വളരെ ബുദ്ധിമുട്ടായിരുന്നു, “അതിന് പുറമെ സമൂഹം ഉയർത്തുന്ന ഒരുപാട് ചോദ്യങ്ങളെ അമ്മയ്‌ക്ക്‌ തരണം ചെയ്യേണ്ടി വന്നു. കാരണം ഒരു സ്ത്രീയായത് കൊണ്ടോ, ഒരു രക്ഷകർത്താവായതുകൊണ്ടോ, വളരെയധികം സൂക്ഷ്മ പരിശോധനകൾ നടത്തേണ്ടിവരും അല്ലെങ്കിൽ സമൂഹത്തിന്‍റെ ഒരുപാട് ധാരണകൾ കൈകാര്യം ചെയ്യേണ്ടിവരും. ഒപ്പം സാമ്പത്തിക പ്രതിസന്ധിയിയും. അതിനാൽ, ഏറ്റവും അടിത്തട്ടിൽ നിന്നും ജീവിതം ആരംഭിക്കുകയിരുന്നു. ജീവിതം നേരത്തെ തന്നെ തുടങ്ങിയെന്ന് പറയാം” നടി മഹിമ മക്വാന പറയുന്നു.

സൽമാൻ ഖാനും ആയുഷ് ശർമ്മയും അഭിനയിച്ച ആന്‍റിം എന്ന ചിത്രത്തിലൂടെ മഹിമ മക്വാന അടുത്തിടെ ബോളിവുഡ് ബിഗ് സ്‌ക്രീനിൽ തുടക്കം കുറിക്കുകയുണ്ടായി. കുട്ടിക്കാലം തുടങ്ങി  മിനിസ്ക്രീൻ രംഗത്ത് ജോലി ചെയ്യാൻ തുടങ്ങിയതാണ് മഹിമ. മോഹെ രംഗ് ദേ എന്ന സീരിയലിലൂടെ ടിവിയിൽ അരങ്ങേറ്റം കുറിച്ച അവർ സിഐഡി, ആഹത്, മിലേ ജബ് ഹം തും, ഝാൻസി കി റാണി, ബാലിക വധു തുടങ്ങിയ ഷോകളിൽ പ്രത്യക്ഷപ്പെട്ടു. എന്നിരുന്നാലും ‘സപ്നേ സുഹാനെ ലഡക്പൻ കേ’ എന്ന സീരിയലാണ് മഹിമയെ ഹിറ്റാക്കിയത്. അതിനുശേഷം അവർ ഓരോ വീട്ടിലെയും സുപരിചിത മുഖമായി.

സിനിമ

വെങ്കിടപുരം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മഹിമ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതിന് ശേഷം ടേക്ക് 2 എന്ന ഷോർട്ട് ഫിലിമിൽ പ്രത്യക്ഷപ്പെട്ടു. വെബ് സീരീസ് രംഗത്തും ഏറെ പ്രശസ്തയാണ് മഹിമ. രംഗ്‌ബാസ് സീസൺ 2 ലൂടെയാണ് അവർ വെബ് സീരീസ് രംഗത്ത് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അതിന് ശേഷം ഫ്ലാഷിലും ജോലി ചെയ്തു. ഇതുകൂടാതെ, സൽമാൻ ഖാന്‍റെ ഫൈനൽ: ദി ഫൈനൽ ട്രൂത്ത് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു, ചിത്രം ഏറെക്കുറെ വിജയിച്ചു.

മിനിസ്ക്രീൻ രംഗം മികച്ച വിജയം നൽകി

“ടെലിവിഷൻ അഭിനേതാക്കൾക്ക് ഏറ്റവും എക്‌സ്ട്രീം ലെവലിൽ പ്രവർത്തിക്കേണ്ടി വരും., ഒരു അഭിനേതാവെന്ന നിലയിൽ നിങ്ങൾക്ക് തയ്യാറെടുപ്പ് നടത്താൻ സമയം ലഭിക്കില്ല, കാഴ്ച്ച വയ്ക്കുന്ന പ്രകടനം ഒരേ താളത്തിൽ ഉള്ളതായിരിക്കും. അവിടെ ഇപ്രൊവൈസേഷന് സാധ്യത കുറവാണ്. മറ്റൊന്ന് നമ്മുടേതായ കാര്യങ്ങൾക്ക് പ്രസക്തി ഉണ്ടാകില്ല എന്നതാണ്. ഒരു ടെലിവിഷൻ പ്രോഗ്രാമിന്‍റെ ഷൂട്ടിനിടെയായിരുന്നു എന്‍റെ മുത്തച്ഛന്‍റെ മരണം. എന്നെ സെറ്റിൽ നിന്ന് പുറത്തുപോകാൻ അനുവദിച്ചില്ല. അതിന് കാരണമുണ്ട്, ഒന്നാമതായി, പ്രധാന കഥാപാത്രമായി അഭിനയിക്കുമ്പോൾ ഉത്തരവാദിത്തം സ്വയം വഹിക്കുക എന്നത് ഒരു ടാസ്‌ക് ആണ്. അവിടെ ചിലപ്പോൾ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരാം. അതേ സമയം, ടിവി എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അത് എനിക്ക് ധാരാളം അനുഭവങ്ങൾ നൽകി, എന്നിലെ കലാകാരിയെ തിരിച്ചറിയാൻ അത് ഒരുപാട് സഹായിച്ചു. മികച്ച കരിയർ നൽകിയതിന് പ്രശസ്തിയും വിജയവും പണവും നൽകിയതിന് ഞാൻ മിനിസ്ക്രീനിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു” മഹിമ അഭിമാനപൂർവ്വം പറയുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें