“രാവിലെ 5 മണിക്ക് അലാറം അടിച്ചാലും ഇല്ലെങ്കിലും അമ്മ കൃത്യസമയത്ത് തന്നെ എഴുന്നേൽക്കു൦. എന്നിട്ട് മക്കളെ ഉണർത്താൻ തുടങ്ങുമ്പോൾ മക്കൾ എല്ലാവരും അമ്മയോട് പറയുന്ന ഒരു കാര്യമുണ്ട്, "അമ്മേ ഒരു 5 മിനിറ്റ് കൂടി ഉറങ്ങിക്കോട്ടെ..." ശല്യപെടുത്തല്ലേ എന്ന്. ഒടുവിൽ അമ്മ അതുകേട്ട് മുറി വിട്ടുപോവുകയും ചെയ്യും. മക്കൾ എഴുന്നേൽക്കുമ്പോഴേക്കും ഉച്ചഭക്ഷണവും പ്രാതലുമൊക്കെ റെഡിയാക്കി അമ്മ കാത്തിരിക്കും. സ്‌കൂളിൽ പോകാൻ തയ്യാറെടുക്കുന്ന മക്കൾ ഓരോരുത്തരും ഡ്രസ്സും ചെരുപ്പുമൊക്കെ എടുത്തുകൊണ്ടുവരാൻ അമ്മയോട് ആവശ്യപ്പെടും, അമ്മ യാതൊരു പരിഭവവുംകാട്ടാതെ വസ്ത്രമെല്ലാം ഇസ്തിരിയിട്ട് റെഡിയാക്കി കൊണ്ടു വരും. കൂട്ടത്തിൽ മക്കൾക്ക് കഴിക്കാനുള്ള ഭക്ഷണം മേശമേൽ എടുത്തു വയ്ക്കണം. അവിടെയും തീർന്നില്ല അമ്മയുടെ ജോലി. ഇനി അച്ഛനുള്ള ടിഫിനും ഡ്രെസ്സുമൊക്കെ തയ്യാറാക്കി വയ്ക്കണം. വീട്ടിൽ മറ്റു കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ അവർക്കും ഭക്ഷണവും മറ്റും നൽകണം. എല്ലാവരും ഓരോ ആവശ്യങ്ങൾക്കായി അമ്മയെ നിരന്തരം വിളിച്ചുകൊണ്ടിരിക്കും.

ഇനി അമ്മ ഉദ്യോഗസ്ഥ ആണെങ്കിൽ എല്ലാവരുടെയും ആവശ്യങ്ങളൊക്കെ നിറവേറ്റിയാകും ഓഫീസിലേക്ക് പോവുക. മിക്ക വീടുകളിലും ഏതാണ്ട് ഇതേ അവസ്ഥ തന്നെയല്ലേ. പരിഭവവും പിണക്കങ്ങളുമൊന്നുമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു അമ്മ എല്ലാ വീടുകളിലും ഉണ്ടാകും.

തന്‍റെ അമ്മ എങ്ങനെയാണ് ഇത്ര കൃത്യതയോടെ ഇതൊക്കെ കൈകാര്യം ചെയ്യുന്നതെന്ന് ചിലപ്പോഴൊക്കെ ഓരോ കുട്ടിയും ചിന്തിച്ചിട്ടുണ്ടാകാം. അമ്മയിൽ നിന്ന് ഇതൊക്കെ പഠിച്ച് അമ്മയെപ്പോലെയാകണം എന്ന് അഭിമാനത്തോടെ കുട്ടികളിൽ ചിലരെങ്കിലും പറഞ്ഞു നമ്മൾ കേൾക്കാറുണ്ട്. യഥാർത്ഥത്തിൽ അമ്മ എന്നത് പൂർണ്ണതയുടെ പര്യായമാണ്.വീട്ടിലെയും ഔദ്യോഗിക മേഖലയിലെയും എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായി നിറവേറ്റുന്ന ഒരു മൾട്ടി ടാസ്‌ക്കർ. മൾട്ടി ടാസ്ക്കറായ അമ്മയെപ്പറ്റിയുള്ള ചിലരുടെ അഭിപ്രായങ്ങൾ അറിയാം:

"പക്ഷേ എനിക്കും ശക്തിയുണ്ട്, അമ്മയെ പോലെ കരുത്തയാകണം. അമ്മയുടെ ചിട്ടയാർന്ന ജീവിതരീതി ഞാൻ പഠിക്കുകയാണ്”15 കാരിയായ കൊച്ചി സ്വദേശിയായ റിയ പറയുന്നു. "ഫിറ്റ്‌നസിന്‍റെ കാര്യത്തിൽ അമ്മ യാതൊരു വിട്ടുവീഴ്ചയും കാട്ടാറില്ല, വീട്ടിലെ ജോലിയും ഓഫീസും ഒക്കെയുള്ള തിരക്കിനിടയിൽ പോലും അമ്മ സ്വന്തം ആരോഗ്യത്തെ അവഗണിക്കാറില്ല. ആരോഗ്യത്തെ അവഗണിച്ചാൽ ഭാവിയിൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് അമ്മയ്‌ക്ക്‌ നല്ല ബോധ്യമുണ്ട്, അതുകൊണ്ട് തന്നെ പ്രഭാത നടത്തത്തിനായി അമ്മ അരമണിക്കൂർ നേരത്തെ തന്നെ എഴുന്നേൽക്കും. അത് മുടക്കം കൂടാതെ എന്നും തുടരും. ഞങ്ങളുടെ ആരോഗ്യ കാര്യത്തിലും അമ്മ ശ്രദ്ധ പുലർത്തും. ഓടാനും ചാടാനും വ്യായാമംചെയ്യാനും ഒക്കെ അമ്മ പ്രേരിപ്പിക്കും. ഒപ്പം നല്ല ശീലങ്ങൾ പുലർത്തണമെന്നത് അമ്മയ്‌ക്ക്‌ നിർബന്ധമുള്ള കാര്യമാണ്. അതിലൊന്നാണ് വായന എന്നത്. ഈ ശീലങ്ങൾ കാരണം ഞങ്ങൾക്ക് എല്ലാ കാര്യത്തിലും വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നു. നന്നായി പഠിക്കാനും വീട്ടിലെ മറ്റ് കാര്യങ്ങളിൽ ഇൻവോൾവ് ആകാനും കഴിയുന്നു. അതിനുള്ള ക്രെഡിറ്റ് ഞങ്ങൾ അമ്മയ്‌ക്കാണ്‌ നൽകുന്നത്. ഷി ഈസ് ഔർ സൂപ്പർ ഹീറോ " റിയ അമ്മയെക്കുറിച്ച് ഓർത്തു അഭിമാനം കൊള്ളുന്നു. ഇങ്ങനെ ഓരോ കുഞ്ഞിനും സ്വന്തം അമ്മയെകുറിച്ചു പറയാൻ ധാരാളം കാര്യങ്ങൾ ഉണ്ടാകും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...