മിസ് ഇന്ത്യ പട്ടത്തിന് അഭിനയവുമായി ബന്ധമില്ല

സൗന്ദര്യവും അഭിനയമികവുകൊണ്ടും കാണികളുടെ പ്രശംസ പിടിച്ചുപറ്റിയ ബോളിവുഡ് താരമാണ് അപേക്ഷ പോർവൽ, മിസ് ഇന്ത്യ ഡൽഹി തുടങ്ങി ബോളിവുഡിലേക്കുള്ള അവരുടെ യാത്രയെപ്പറ്റി അറിയാം.

മുംബൈയിൽ ജനിച്ചുവളർന്ന അപേക്ഷ പോർവലിന് ചെറുപ്പം തുടങ്ങി അഭിനയ മോഹമുണ്ടായിരുന്നു. ജെഫ് ഗോൾഡ് ബെർഗ് സ്‌റ്റുഡിയോയിൽ മെത്തേഡ് ആക്റ്റിംഗിൽ പഠനം പൂർത്തിയാക്കിയ അപേക്ഷ കോമഡി തീയറ്റർ പ്രൊഡക്ഷൻ ആയ ഡീറേഞ്ചഡ് മാര്യേജിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയ രംഗത്തേക്ക് ചുവടുവച്ചത്. അഭിനയത്തിനൊപ്പം നിരവധി സൗന്ദര്യ മത്സരങ്ങളിലും അപേക്ഷ പോർവൽ പങ്കെടുത്തിട്ടുണ്ട്.

2015ലെ മിസ് ഇന്ത്യ ഡൽഹി ജേതാവാണ് അപേക്ഷ. അതിന് ശേഷം 2017-ൽ മിസ് ‌യൂണിവേഴ്‌സ് ഇന്ത്യയുടെ രണ്ടാം റണ്ണർ അപ്പായി. ഇന്ത്യൻ ക്ലാസിക്കൽ നൃത്തമായ കഥക്കിൽ ശിക്ഷണവും നേടിയിട്ടുണ്ട്.

“സ്ലേവ് മാർക്കറ്റ്” എന്ന അറബി ഷോയിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റവും കുറിച്ചു. 1900 കളുടെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള ഈ പരമ്പരയിൽ ഒരു ഇന്ത്യൻ രാജകുമാരിയായാണ് അപേക്ഷ അഭിനയിച്ചത്. ഇംപെർഫെക്റ്റ് 2018 എന്ന വെബ് സീരിസിലും അപേക്ഷ അഭിനയിച്ചിരുന്നു. അഭിനയം കൂടാതെ ആയോധന കലകൾ, കുതിരസവാരി, വായന, യാത്ര തുടങ്ങിയവയും അപേക്ഷയുടെ ഹോബികളാണ്. താൻ അഭിനയിച്ച ഹണിമൂൺ എന്ന വെബ്‌സിരീസ് പുറത്തിറങ്ങിയതിന്‍റെ സന്തോഷത്തിലാണിപ്പോൾ അപേക്ഷ. അപേക്ഷയുമായി നടത്തിയ അഭിമുഖത്തിൽ നിന്നും.

സീരിസിലെ കഥാപാത്രത്തെക്കുറിച്ച് പറയാനുള്ളത്

ഇങ്ങനെയൊരു കഥാപാത്രം ഞാൻ ഇതുവരെ ചെയ്ത‌ിട്ടില്ല. ഇതിൽ അധിൽ ഇറാനിയുടെ ഭാര്യയുടെ വേഷമാണ് ചെയ്യുന്നത്. സോയ എന്ന കഥാപാത്രം. സോയ ഒരു ഫിറ്റ്നസ്സ് ട്രെയ്‌നറാണ്. വളരെ സാധ്യതയുള്ള കഥാപാത്രമാണ്. 6 എപിസോഡുകൾ ആയിട്ടുണ്ട്. ഓരോ എപിസോഡിലും പുതിയ കഥാപാത്രങ്ങളെ എക്സ്‌പ്ലോർ ചെയ്‌തു വരികയാണ്. വളരെ ആവേശം നിറഞ്ഞ അനുഭവമാണ്.

ഫിറ്റ്നസ്സ് ഇഷ്ടമാണ്

സിനിമ അഭിനയത്തിന് പുറമെ ഫിറ്റ്നസ്സും ഇഷ്ട‌പ്പെടുന്നു. ആഴ്‌ചയിൽ 5 ദിവസവും ജിമ്മിൽ പോകാൻ ഇഷ്‌ടമാണ്. ഇതിന് പുറമെ ഞാൻ ആയോധനകലകളും പരിശീലിക്കുന്നുണ്ട്. ആയോധനകലകളും വാൾ പയറ്റും ഇഷ്ടമാണ്. ഇതാണ് സോയയെയും അപേക്ഷയെയും തമ്മിൽ അടുപ്പിക്കുന്ന ഫാക്ടർ. ബാക്കിയുള്ള കാര്യങ്ങളൊക്കെ വ്യത്യസ്‌തമാണ്. അതിനാൽ എന്‍റെ കഥാപാത്രത്തെ ഉൾക്കൊള്ളുകയെന്നത് അൽപം ശ്രമകരമായിരുന്നു.

അഭിനയരംഗത്തേക്ക് കടക്കാനുള്ള പ്രചോദനം

കുട്ടിക്കാലം മുതലേ മിസ് ഇന്ത്യ ആകണമെന്നത് എന്‍റെ ആഗ്രഹമായിരുന്നു. എന്നാൽ സാമ്പത്തിക ശാസ്ത്രത്തിൽ ഓണേഴ്സ് എടുത്ത് ശേഷം ഞാനൊരു സ്‌റ്റാർട്ട് അപ്പ് കമ്പനിയിൽ 2 വർഷക്കാലം ജോലി ചെയ്തു. തുടർന്ന് മിസ് ഇന്ത്യയ്ക്ക് അപേക്ഷിച്ചു. 2017-ലെ വിജയിയായി.

9 മാസം ദൈർഘ്യമുള്ള 2 വർക്ക് ഷോപ്പുകളിൽ ഞാൻ പങ്കെടുത്തിരുന്നു. അതിൽ മെത്തേഡ് ആക്റ്റിംഗ്, ഡിപ്ലോമ പ്രോഗ്രാം എന്നിവയൊക്കെ ചെയ്‌തു. അങ്ങനെ ആക്റ്റിംഗ് പഠിക്കാൻ വേണ്ടി ഞാൻ തീയറ്ററിൽ ചേർന്നു. മിസ് ഇന്ത്യ യൂണിവേഴ്‌സ് ആയതുകൊണ്ടാണ് ഞാൻ അഭിനയരംഗത്തേക്ക് വന്നതെന്ന് പറയാനാകില്ല. കാരണം അതത്ര എളുപ്പമായിരുന്നില്ല.

കുടുബത്തിന്‍റെ പിന്തുണ

വീട്ടുകാരുടെ പിന്തുണ എപ്പോഴുമുണ്ടായിരുന്നു. ഞാൻ മിസ് ഇന്ത്യ ആകണമെന്ന് എന്‍റെ കുടുംബവും ആഗ്രഹിച്ചിരുന്നു. മിസ് ഇന്ത്യ മത്സരങ്ങൾ കുടുംബത്തിനൊപ്പം ഇരുന്നു ടിവിയിൽ കണ്ടത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഒരു ദിവസം ഞാൻ മിസ് ഇന്ത്യ ആകുമെന്ന് എന്‍റെ രക്ഷിതാക്കൾ വിചാരിച്ചിരുന്നു. ആ സ്വപ്‌നം അവർ എന്‍റെ ഉള്ളിലും വളർത്തിയെടുത്തു. അഭിനയരംഗത്തേക്ക് കടക്കുക എന്നത് ആ സമയത്ത് പ്ലാനിൽ ഉണ്ടായിരുന്നില്ല. പക്ഷേ വീട്ടുകാരുടെ പോസിറ്റീവായ നിലപാട് എന്നെ അഭിനയരംഗത്ത് എത്താൻ സഹായിച്ചു. ഏതൊരു കുട്ടിയുടെയും കരിയർ മികച്ചതാക്കുന്നതിൽ രക്ഷിതാക്കൾക്കു നല്ലൊരു പങ്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.

നേരിട്ട വെല്ലുവിളികൾ

മിസ് ഇന്ത്യ ആയ ശേഷം ജോലി ലഭിക്കുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. ഒരു പാടു വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. മിസ് ഇന്ത്യ പട്ടത്തിന് അഭിനയവുമായി ഒരു ബന്ധവുമില്ല. 20 വർഷം മുമ്പ് മിസ് ഇന്ത്യ പട്ടം കിട്ടുന്നതൊക്കെ വലിയ കാര്യമായിരുന്നു. സിനിമ രംഗത്ത് ധാരാളം അവസരങ്ങൾ കിട്ടാൻ സഹായിച്ചിരുന്നു. കാരണം മിസ് ഇന്ത്യ മത്സരത്തിന്‍റെ പോപ്പുലാരിറ്റി അത്രത്തോളമായിരുന്നു. ഇന്നാണെങ്കിൽ ധാരാളം സൗന്ദര്യ മത്സരങ്ങൾ ഉണ്ട്. ഈ സാഹചര്യത്തിൽ അവസരങ്ങൾ ലഭിക്കുകയെന്നുള്ളത് അത്ര എളുപ്പമല്ല. ഈ ടൈറ്റിൽ ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഗ്ലാമറസ് ആയ കഥാപാത്രങ്ങളെ ലഭിക്കൂ. ഒരു അഭിനേതാവായി തെളിയിച്ചു കാണിച്ച് ആ ധാരണ തിരുത്തേണ്ടതുണ്ടായിരുന്നു. അത് എനിക്ക് സാധിച്ചു. അൻദേഖി എന്ന സിനിമയിൽ ഞാൻ കോയൽ എന്ന ആദിവാസി പെൺകുട്ടിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതിനായി യാതൊരു മേക്കപ്പും ഞാൻ ചെയ്തിരുന്നില്ല. ആ കാഥാപാത്രത്തെ ഞാൻ ഒരു അഭിനേതാവായാണ് സമീപിച്ചത്, അല്ലാതെ മിസ് ഇന്ത്യ എന്ന നിലയിലല്ല. അതിനുശേഷം ഒരു ഇന്‍റർ നാഷണൽ അറബി സീരിസ്, സ്ലേവ് മാർക്കറ്റ് ചെയ്യുകയായിരുന്നു. അതെല്ലാവർക്കും ഇഷ്ടപ്പെട്ടു. നല്ല അവസരങ്ങൾ ലഭിച്ചതിൽ എനിക്ക് ഇപ്പോൾ സന്തോഷമേയുള്ളൂ.

അതിനോട് താൽപര്യമില്ല

ഇന്‍റിമേറ്റ് സീനിൽ അഭിനയിക്കാൻ വലിയ താൽപര്യമില്ല. എന്നാൽ അതിൽ എന്തെങ്കിലും മിസ്‌റ്ററി ഉണ്ടായിരിക്കണം. കഥയ്ക്ക് അത്തരം രംഗങ്ങൾ ആവശ്യമാണെങ്കിൽ ചെയ്യുന്നതിൽ തെറ്റില്ല. മറിച്ച് അത്തരം രംഗങ്ങൾ സിനിമയിൽ ആവശ്യമില്ലാതെ ചേർക്കുന്നതിനോട് യോജിക്കാനാവില്ല. അഥവാ അത്തരം രംഗങ്ങൾ ചെയ്യേണ്ടി വരികയാണെങ്കിൽ ഞാൻ അത് ഡയറക്ടറുമായി ചർച്ച നടത്തി കഥയിലെ അതിന്‍റെ ആവശ്യകത മനസിലാക്കാൻ ശ്രമിക്കും. ആവശ്യമാണെങ്കിൽ ചെയ്യുന്നതിൽ യാതൊരു എതിർപ്പുമില്ല.

റിജക്ഷനുകൾ ഉണ്ടായിട്ടുണ്ടോ?

ഓഡിഷനിൽ കഥാപാത്രവുമായി അടുത്തിടപഴകിയശേഷം എന്നെ വേണ്ടെന്നു പറഞ്ഞ ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. മറ്റൊന്ന് എല്ലാ കഥാപാത്രങ്ങളും എല്ലാവർക്കും സ്യൂട്ട് ആകണമെന്നുമില്ല. അതുകൊണ്ട് റിജക്ഷനെ മനസിലേക്കെടുക്കാതിരിക്കാനും ഞാൻ ശീലിച്ചു. കഥാപാത്രത്തിന് അനുയോജ്യമായ ശരീരഘടനയില്ല എന്ന് പറഞ്ഞ് പലരും എന്നെ ഒഴിവാക്കിയിട്ടുണ്ട്. കിട്ടിയ അവസരങ്ങളെ കൂടുതൽ ഭംഗിയായി അവതരിപ്പിക്കാനുള്ള പ്രചോദനമായിട്ടേ ഞാൻ അവയെയൊക്കെ കാണുന്നുള്ളൂ.

നന്നായി അഭിനയിക്കുക എന്നതാണ് ലക്ഷ്യം

വ്യത്യസ്‌തങ്ങളായ വേഷങ്ങൾ ചെയ്യുകയെന്നതാണ് ആഗ്രഹം. അങ്ങനെ അവതരിപ്പിക്കാൻ തോന്നിയിട്ടുള്ള ധാരാളം കഥാപാത്രങ്ങൾ എന്‍റെ ഉള്ളിലുണ്ട്. ചില ബയോപിക്കുകൾ ചെയ്യാനും ആഗ്രഹമുണ്ട്. അതിൽ രാജമാതാവായ ഗായത്രി ദേവി, അമൃത പ്രീതം പോലെയുള്ള വ്യക്‌തിത്വങ്ങളെ അവതരിപ്പിക്കണമെന്നത് വലിയൊരു ആഗ്രഹമാണ്.

സൂപ്പർ പവർ ലഭിച്ചാൽ എന്ത് ചെയ്യും

അങ്ങനെ ഒരു സൂപ്പർ പവർ ലഭിക്കുകയാണെങ്കിൽ രാജ്യത്ത് ധാരാളം മാറ്റങ്ങൾ കൊണ്ടുവരാൻ ഞാൻ ശ്രമിക്കും. ഓരോ കുട്ടിയ്ക്കും വിദ്യാഭ്യാസം നൽകും. സ്വന്തം കഴിവ് മനസിലാക്കി അവർക്ക് മുന്നേറാനുള്ള അവസരമൊരുക്കും.

ആഘോഷങ്ങളെക്കുറിച്ച്

ഏത് ആഘോഷവും കുടുംബത്തിനൊപ്പം ആഘോഷിക്കാനാണ് എനിക്കിഷ്‌ടം. ഇന്ത്യൻ വേഷങ്ങൾ ധരിക്കാനും രംഗോലി ഇടാനും വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാനും കുടുംബാംഗങ്ങൾക്കൊപ്പമുള്ള ഒത്തുചേരലുകളും ഒക്കെ എനിക്കിഷ്ടമുള്ള കാര്യങ്ങളാണ്.

ഫ്രഷ് ഫ്രഷ് ഫ്ളവേഴ്സ്

മേശപ്പുറത്ത് നിറചിരിയോടെയിരിക്കുന്ന ഒരു കുടന്നപ്പൂക്കൾ. അതിഥികളോടും നിങ്ങളോടു തന്നെയും ‘ഹാവ് എ നൈസ് ഡേ’ പറയുന്നില്ലേ അവ? ഫ്ളവർ പോട്ടിൽ പൂക്കളൊരുക്കുമ്പോൾ ശ്രദ്ധിക്കുക…

  • അലങ്കാര പുഷ്പങ്ങളുടെ നൈസർഗ്ഗിക സൗന്ദര്യവും ഫ്രഷ്നസ്സും നിലനിർത്താൻ ശാസ്ത്രീയമായ മാർഗ്ഗങ്ങളുണ്ട്. പൂക്കളുടെ സ്വഭാവം കണക്കിലെടുത്താണ് ഇത് നിശ്ചയിക്കുന്നത്.
  • ബലവും നീളവുമുള്ള തണ്ടോടുകൂടിയ പൂക്കൾ വേണം അലങ്കാരങ്ങൾക്കായി തെരഞ്ഞെടുക്കാൻ.
  • ആരോഗ്യമുള്ള പൂക്കൾ മാത്രം മുറിച്ചെടുക്കുക.

റോസാപ്പൂവ്: മൊട്ടായിരിക്കുന്ന അവസ്ഥയിൽ മുറിച്ചെടുക്കാം. ഇതളുകൾ പാതി വിടർന്ന നിലയിലുള്ളതായാലും മതി.

ഫ്ലേഡിയോലസ്: ഏറ്റവും താഴത്തെ ഇതളുകൾ പൂർണ്ണമായും വിടർന്നിരിക്കുന്ന പൂക്കുല തെരഞ്ഞെടുക്കാം.

പാരിജാതം: താഴത്തെ രണ്ടുമൂന്ന് ഇതളുകൾ വിടർന്നിരുന്നാൽ നന്ന്.

ലില്ലിപ്പൂവ്: പാതി വിടർന്ന  അവസ്ഥയിൽ മുറിച്ചെടുക്കാം. കാർണേഷൻ, ഡയൻഥസ്, കാൻഡിടഫ്റ്റ്, ഫ്ളോക്ക്സ് പൂവ് മുതലായവ പൂർണ്ണമായും വിടർന്നശേഷം മുറിച്ചെടുക്കാം.

  • പൂർണ്ണമായും വിടർന്ന പൂക്കൾ വാങ്ങരുത്. കാരണം അവ ഏറെനേരം ഫ്രഷായിരിക്കുകയില്ല.
  • രാത്രിയിലോ വെളുപ്പിനോ പൂക്കൾ ഇറുത്തെടുത്താൽ ഏറെനേരം ഫ്രഷായിരിക്കും. പുറത്തുനിന്ന് വാങ്ങുന്ന പൂക്കൾ വെള്ളത്തിൽ മുക്കിവെയ്ക്കാം. പോളിത്തീൻ കവറിൽ പൊതിഞ്ഞ് ഫ്രിഡ്ജിന്‍റെ ഏറ്റവുമടിയിലായും സൂക്ഷിക്കാം.
  • നല്ല മൂർച്ചയുള്ള കത്തിയോ, കത്രികയോ ഉപയോഗിച്ച് വേണം പൂക്കൾ മുറിച്ചെടുക്കാൻ.
  • പൂക്കൾ മുറിച്ചെടുത്തയുടൻ വെള്ളത്തിലോ, 300 പി.പി.എം. സാന്ദ്രതയുള്ള സിട്രിക് ആസിഡ് കലർത്തിയ വെള്ളത്തിലോ മുക്കി വെയ്ക്കാം. തണ്ടിന്‍റെ മുക്കാൽഭാഗം മുങ്ങിയിരിക്കണം. ഉറപ്പുള്ള തണ്ടാണെങ്കിൽ അറ്റം ചതച്ച് വെള്ളം നിറച്ച പാത്രത്തിൽ കഴുത്തറ്റംവരെ മുക്കിവയ്ക്കാം.
  • ഉപയോഗിക്കും മുമ്പ് ഇലകളും വെള്ളത്തിൽ ഏതാനും മണിക്കൂറുകൾ മുക്കി വെയ്ക്കണം.
  • പുഷ്പങ്ങൾ അലങ്കരിച്ചു വെയ്ക്കുംമുമ്പ് ഫ്ളവർപോട്ടിൽ നേരിയ ചൂടുവെള്ളം നിറച്ചുവെയ്ക്കാം. തണ്ടിന്‍റെ മുകളറ്റം ഉണങ്ങാതിരിക്കും. വെള്ളം ശുചിയായിരിക്കാൻ അല്പം കരിക്കട്ടകളിട്ടു വെയ്ക്കാം. പിന്നീട് വേണമെങ്കിൽ പ്രിസർവേറ്റീവുകൾ ചേർക്കാം.
  • ഫ്ളവർപോട്ടിലെ വെള്ളം വൃത്തിയുള്ളതായിരിക്കണം. ദിവസവും മാറ്റുകയും വേണം. കൂടാതെ തണ്ടിന്‍റെ അറ്റം അല്പാല്പം മുറിച്ചുമാറ്റിക്കൊണ്ടിരുന്നാൽ പൂക്കൾ ഫ്രഷായിരിക്കും.
  • ഫ്ളവർപോട്ട് വൃത്തിയുള്ളതായിരിക്കണം. അല്ലെങ്കിൽ ബാക്ടീരിയകൾ, പൂപ്പൽ തുടങ്ങിയ സൂക്ഷ്മ ജീവാണുക്കൾ മൂലം തണ്ടുകൾ ചീഞ്ഞുപോകും. പൂക്കൾ വാടിപ്പോവുകയും ചെയ്യും.
  • മുറിച്ചെടുത്ത പൂക്കൾ കടുത്ത വെയിലോ, പ്രകാശമോ ഏല്ക്കാതെ സൂക്ഷിക്കണം.
  • ഫാനിന്‍റെ കാറ്റിലോ എയർകണ്ടീഷണറിന് എതിർവശത്തായോ പുഷ്പാലങ്കാരം വെയ്ക്കരുത്. പൂക്കൾ പെട്ടെന്ന് വാടും.
  • ഫ്ളവർപോട്ട് നല്ല തണുപ്പുള്ള ഇടങ്ങളിൽ വെയ്ക്കാം. പക്ഷേ, ശക്തിയേറിയ കാറ്റ് കൊള്ളിക്കരുത്. മുറിക്കുള്ളിലെ ചൂട് കുറഞ്ഞിരുന്നാൽ പൂക്കൾ ദിവസങ്ങളോളം ഫ്രഷായിരിക്കും.
  • സീനിയ, ഡാലിയ പോലെ അകം പൊള്ളയായ തണ്ടുകളുള്ള പൂക്കൾ മുറിച്ചെടുത്തയുടൻ തണ്ടുകളുടെ അറ്റം അരമിനിറ്റുനേരം തിളച്ചവെള്ളത്തിൽ മുക്കിവെയ്ക്കാം. പൂക്കളുടെ സൗന്ദര്യം ഏറെനാൾ സുരക്ഷിതമായിരിക്കാൻ ഇത് സഹായിക്കും.
  • റോസിന്‍റെയും ഹോളിഹോക്കിന്‍റെയും പോലെ ഉറച്ച തണ്ടുകളുടെ അഗ്രം രണ്ടു തുള്ളി നൈട്രിക് ആസിഡ് കലർത്തിയ വെള്ളത്തിൽ അരമിനിറ്റ് മുക്കിവയ്ക്കാം.
  • പോപ്പി പോലെയുള്ള പൂക്കളുടെ തണ്ടുകൾ മെഴുകുതിരിനാളത്തിൽ വെച്ച് 15 മിനിറ്റുനേരം കരിച്ചശേഷം അലങ്കാരങ്ങൾക്ക് ഉപയോഗിക്കാം.
  • പൂപ്പൽ, അണുക്കൾ എന്നിവയാണ് പൂക്കൾക്ക് ഭീഷണിയാകുന്നത്. ചെമ്പു നാണയമോ കുറഞ്ഞ അളവിൽ കോപ്പർ സൾഫേറ്റോ പൂപ്പാത്രത്തിലിട്ടുവെച്ചാൽ അണുക്കളുടെ ആക്രമണം ഉണ്ടാവുകയില്ല. ചെമ്പ് പൂപ്പാത്രത്തിലോ, വെള്ളിപ്പാ ത്രത്തിലോ പുഷ്പങ്ങൾ അലങ്കരിച്ചു വെയ്ക്കാം.
  • കോപ്പർ സൾഫേറ്റ്, പഞ്ചസാര എന്നിവ കലർത്തിയ വെള്ളത്തിൽ ഡാലിയ, ല്യൂപിൻ, സ്റ്റാക് എന്നിവ ദീർഘനേരം ഫ്രഷായിരിക്കും.
  • ഫ്ളവർ പോട്ടിലെ വെള്ളത്തിൽ അല്പം ഉപ്പോ ആസ്പിരിൻ ഗുളികയോ ഇട്ടുവെച്ചാൽ പൂക്കളുടെ ഫ്രഷ്നസ്സ് ദീർഘനേരം നിലനില്ക്കും.
  • പൂക്കൾ ദൂരസ്ഥലത്തേക്ക് കൊണ്ടു പോകേണ്ടി വരുമ്പോൾ ദ്വാരങ്ങളിട്ട കവറിലോ ന്യൂസ്പേപ്പറിലോ പൊതിഞ്ഞ് റഫ്രിജറേറ്ററിലോ ഐസ് ബോക്സിലോ കുറച്ചുനേരം വെയ്ക്കാം.
  • ഡാലിയ, പോപ്പി തുടങ്ങിയ പൂക്കളുടെ തണ്ടുകളിലെ കറയകന്നശേഷം അഗ്രം തിളച്ചവെള്ളത്തിൽ കുറച്ചുനേരം മുക്കി വെയ്ക്കാം. പിന്നീട് അലങ്കാരങ്ങൾക്കായി ഉപയോഗിക്കാം.
  • എമറേലീസ് പൂക്കൾ അരമണിക്കൂർ നേരം പെപ്പർമിന്‍റ് (കർപ്പൂര തുളസിത്തൈലം) ലായനിയിൽ മുക്കി വെയ്ക്കാം. കാൽ ടീസ്പൂൺ പെപ്പർമിന്‍റ് തൈലം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്താണ് ഈ ലായനി തയ്യാറാക്കുന്നത്.
  • കാർണേഷൻ പൂക്കളുടെ തണ്ടുകളിൽ ഉണങ്ങിയ ഉപ്പ് തേക്കാം. പിന്നീട് രണ്ടു മൂന്ന് മിനിറ്റുനേരം തിളച്ച വെള്ളത്തിൽ മുക്കിവെച്ചശേഷം തണുത്ത വെള്ളത്തിൽ പൂക്കളടക്കം മുക്കി വെയ്ക്കാം. ഇത് പൂക്കളുടെ ഫ്രഷ്നസ്സ് നിലനിർത്തും.
  • വെള്ളത്തിലായിരിക്കെ തന്നെ താമരപ്പുവിലും തണ്ടിലും ആൽക്കഹോൾ ഇഞ്ചക്ട് ചെയ്യാം. പിന്നീട് കഴുത്തറ്റംവരെ മുങ്ങിയിരിക്കത്തക്കവണ്ണം പൂവ് വെള്ളത്തിൽ മുക്കിവെയ്ക്കുകയോ തണ്ടിന്‍റെ അറ്റം മെഴുകുപയോഗിച്ച് സീൽ ചെയ്ത് വെയ്ക്കുകയോ ചെയ്യാം. മുറിച്ചെടുത്തയുടൻ പൂവ് വെള്ളത്തിൽ മുക്കിവെയ്ക്കണം.
  • ഗാർഡനേയയിൽ വെള്ളം തളിച്ചശേഷം അവയെ എയർടൈറ്റ് സെലോഫിൻ പേപ്പറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ വെയ്ക്കാം. പൂവ് ഫ്രഷായിരിക്കും.
  • പ്ലം ബ്ലോസം പൂക്കളുടെ തണ്ട് അഞ്ചു മിനിറ്റുനേരം തിളച്ചവെള്ളത്തിൽ വെച്ചശേഷം തണുത്തവെള്ളത്തിൽ തണ്ടിന്‍റെ മുകളറ്റം വരെ മുക്കിവെയ്ക്കാം.
  • ആൽക്കഹോൾ ലായനിയിൽ ലില്ലി പൂക്കൾ രണ്ടു മിനിറ്റുനേരം മുക്കിവെച്ച ശേഷം പൂപ്പാത്രത്തിലെ വെള്ളത്തിൽ ഒരു നുള്ള് പുകയില ചേർത്ത് അലങ്കരിച്ചുവെയ്ക്കാം.
  • അലങ്കാര മുള രണ്ടുമിനിറ്റുനേരം തിളച്ച വിനാഗിരിയിൽ വെയ്ക്കാം. പിന്നീട് ഒരു മണിക്കൂർ നേരം തണുത്തവെള്ളത്തിൽ പൂർണ്ണമായും മുക്കിവെയ്ക്കുക.
  • പോൺസെറ്റിയ മൂന്നുമിനിറ്റുനേരം തിളച്ച വെള്ളത്തിൽ വെയ്ക്കുകയോ അഞ്ചുമിനിറ്റുനേരം ഹൈഡ്രോക്ലോറിക് ആസിഡ് സൊല്യൂഷനിൽ വെയ്ക്കുകയോ ചെയ്യാം. അതുമല്ലെങ്കിൽ മെഴുകുതിരിനാളം ഉപയോഗിച്ച് തണ്ടിന്‍റെ അഗ്രം കരിച്ച ശേഷം വെള്ളത്തിൽ മുക്കിവെയ്ക്കാം. പൂവ് മുറിച്ചെടുക്കേണ്ട തണ്ടിൽ നിന്നും ഏതാനും ദിവസം മുമ്പുതന്നെ ഇലകൾ നീക്കം ചെയ്തിരിക്കണം.
  • പൂക്കളുടെ ഫ്രഷ്നസ് നിലനിർത്താൻ സഹായകമായ രാസവസ്തുക്കൾ മാർക്കറ്റിൽ ലഭ്യമാണ്.

ഇലകൾ ഉപയോഗിക്കാം

ആകർഷകങ്ങളായ വലിയ ഇലകൾ പുഷ്പാലങ്കാരങ്ങൾക്കായി ഉപയോഗിക്കും മുമ്പ് സാന്ദ്രത കുറഞ്ഞ ഉപ്പ് ലായനിയിൽ മുക്കിവെയ്ക്കുക. കൈനാ, വയലറ്റ്, ക്ലേഡിയം ഹൈഡ്രേഞ്ചിയ, വാഴച്ചെടി എന്നിവയുടെ ഇലകൾ തണുത്തവെള്ളത്തിൽ ഏതാനും മണിക്കുറുകൾ മുക്കിവെയ്ക്കണം.

ജല പുഷ്പങ്ങളുടെ സംരക്ഷണം

വാട്ടർ പ്ലാന്‍റർ: കനത്ത തണ്ടോടുകൂടിയ ചെടികൾ ഉപയോഗിക്കുമ്പോൾ താഴത്തെ യറ്റും ചതയ്ക്കുകയോ മുറിച്ചയുടൻ ഉപ്പ് വെള്ളത്തിൽ മുക്കിവെയ്ക്കുകയോ ചെയ്യാം. കുറച്ചുകഴിഞ്ഞ് ആ ഭാഗം കരിച്ചു. കളയാം. ചില പൂക്കളുടെ തണ്ടുകൾ തിളച്ച വെള്ളത്തിൽ മുക്കിവെയ്ക്കുന്നതും ഗുണം ചെയ്യും.

ചെറിയ തണ്ടുകൾ കുറച്ചുസമയം മാത്രം തിളച്ചവെള്ളത്തിൽ വെയ്ക്കുക. തണ്ടിന്‍റെ അറ്റം കരിക്കുമ്പോൾ നനഞ്ഞ ന്യൂസ്പേപ്പറോ നനഞ്ഞ തുണിയോ ഉപയോഗിച്ച് പൂക്കൾ പൊതിഞ്ഞുവയ്ക്കാൻ മറക്കരുത്.

വാട്ടർ ലില്ലീസ്: ജല പുഷ്പമായ വാട്ടർ ലില്ലി രാവിലെ തന്നെ മുറിച്ചെടുക്കുന്നതാണ് നല്ലത്. അതിനുശേഷം പൂവിന്‍റെ പൊള്ളയായ തണ്ടിനെ മെഴുകുപയോഗിച്ച് അടച്ചശേഷം വെള്ളത്തിൽ മുക്കി വെയ്ക്കാം. പൂവിതളുകൾ രാത്രിയിലും പുതുമയോടെയിരിക്കാൻ ഈ രീതി സഹായിക്കും.

ട്യൂലിപ്സ്: ട്യൂലിപ്സ് പോലെയുള്ള പൂക്കളുടെ തണ്ടുകളുടെ വെളുത്തഭാഗം മുറിച്ചുമാറ്റാം. കാരണം, ട്യൂലിപ്സ് പൂക്കൾ തണ്ടിന്‍റെ പച്ചയായ ഭാഗത്തിലൂടെ ജലം വലിച്ചെടുക്കും.

മാർക്കറ്റിൽ നിന്നുവാങ്ങിയ ട്യൂലിപ്സ് വളയാൻ അനുവദിക്കരുത്. പൂവിന്‍റെ അറ്റത്തുനിന്നും ഒരിഞ്ചുതാഴെയായി പിന്നു കൊണ്ട് ദ്വാരമിട്ടശേഷം പൂക്കളുടെ അഗ്രഭാഗം ഒരു പേപ്പറുപയോഗിച്ച് പൊതിഞ്ഞു വെയ്ക്കാം. ഇനി ഏതാനും മണിക്കൂർ വെള്ളത്തിൽ മുക്കിവെയ്ക്കണം. പൂക്കൾ ഫ്രഷായിരിക്കും…

ഒച്ച്- 9

നടന് മുന്നിൽ കഥ പറയാൻ വന്ന തിരക്കഥാകാരന്‍റെ ശരീരഭാഷയോടെ ജോണി പറഞ്ഞു, “ഞാൻ കഴിഞ്ഞാഴ്ച കൃത്യമായി പറഞ്ഞാൽ ഒൻപതാം തീയതി ഉച്ചക്ക് ഓർഫനേജിൽ എത്തിച്ചേർന്നു. ടൗണിൽ നിന്നും നാലഞ്ചു കിലോമീറ്റർ ഉള്ളിലായി ഏറെയൊന്നും ആൾപ്പാർപ്പില്ലാത്ത ഒരിടത്താണ് ഓർഫനേജ്. പോകുന്ന വഴിയിൽ പഴയ മട്ടിലുള്ള പലചരക്കുകടയും ഒരു സോഡ, സർബത്ത് കടയും മാത്രമേ എന്‍റെ കണ്ണിൽ പെട്ടുള്ളൂ. റോഡിന്‍റെ ഇരുവശവും റബർ കൃഷിയാണ്. വഴിക്കിരുവശത്തും ഒറ്റപ്പെട്ട ഓടു വീടുകൾ കണ്ടതല്ലാതെ വലിയ പുരോഗതിയൊന്നും കാണാനാകാത്ത ഒരു പ്രദേശം. ബസ്സിറങ്ങി അല്പം പണിപ്പെടേണ്ടി വന്നു ലൊക്കേഷനിലെത്താൻ.

മുമ്പും സിനിമാ ലൊക്കേഷനുകളിലെത്തിച്ചേരാൻ ജോണി ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് തോന്നി. ഞാൻ പ്രോത്സാഹന സൂചകമായി തല കുലുക്കി ജോണി തുടർന്നു.

“അല്പം ഉള്ളിലേക്കു ചെന്ന് ഒരിടവഴിയിലൂടെ മുമ്പോട്ട് ചെന്നാൽ അനാഥമന്ദിരമായി. കട്ടിയിരുമ്പു കൊണ്ട് താഴിട്ടുപൂട്ടിയ കനത്ത ഗേറ്റ് മുൻവശമായുള്ള ഒരു ഇരുനില കെട്ടിടം. അവിടുത്തെ സെക്യൂരിറ്റി സംവിധാനം മികച്ചതാണെന്ന് ഞാൻ ഉറപ്പിച്ചുപറയും. സന്ദർശകരുടെ വ്യക്തമായ വിവരങ്ങളും തിരിച്ചറിയൽ രേഖകളും നൽകിയാലേ പ്രവേശനമുള്ളു. നമ്മൾ കൊടുക്കുന്ന ഫോൺ നമ്പറിൽ അപ്പോൾ തന്നെ വിളിച്ച് ഉറപ്പു വരുത്തുന്ന രീതിയുമുണ്ട്.”

“ഏകദേശം എത്ര വിസിറ്റേഴ്സ് സന്ദർശിക്കുന്നുണ്ട്?” ഞാൻ ആരാഞ്ഞു.

“ഞാൻ പോയ ദിവസം ആകെ രണ്ടു പേർ മാത്രം.”

“അയാളിലെന്തെങ്കിലും പ്രത്യേകത?”

“കർക്കശക്കാരനായ ഒരാൾ. തെല്ലു പോലും വിട്ടുവീഴ്ച മനോഭാവമില്ല.” ജോണി പറഞ്ഞുതുടങ്ങി.

ഞാൻ മേശവലിപ്പു തുറന്ന് തുകൽ ബയന്‍റിട്ട ഡയറി എടുത്തു. ആദ്യത്തെ പേജിൽ സെക്യൂരിറ്റിക്കാരന്‍റെ പേരെഴുതി. തുടർന്ന് ജോണി പറഞ്ഞ ചില വിവരങ്ങളും കൂട്ടിച്ചേർത്തു. അക്ഷരങ്ങൾ നിറഞ്ഞ പേജുകൾ മറിഞ്ഞു,  പേജുകളിൽ കഥാപാത്രങ്ങൾ നിറഞ്ഞു. അവരുടെ വ്യക്തിഗത വിവരങ്ങൾ നിറഞ്ഞു. ആ സ്ഥാപന നടത്തിപ്പുകാരുടെയും ജീവനക്കാരുടെയും ഞാൻ ആഗ്രഹിച്ച വിവരങ്ങൾ ജോണി കൈമാറി.

പേനയിലെ ക്യാമറക്കണ്ണുകൾ തെളിവുകളായി. ഞാനവ ലാപ് ടോപ്പിലേക്ക് മാറ്റി വിശദമായി പരിശോധിച്ചു. വിവരങ്ങൾ മിഴിവാർന്ന കാഴ്ചകളായി പരിണമിച്ചു. ജോണിയുടെ കാര്യഗ്രഹണ ശേഷിയിൽ എനിക്ക് മതിപ്പു തോന്നി. എങ്കിലും ചില കണ്ണികൾ യോജിക്കുന്നില്ല. വിട്ടുപോയവ വിളക്കിച്ചേർത്താൽ മാത്രമേ സംഭവങ്ങളുടെ യഥാർത്ഥ ചിത്രം ലഭിക്കു. അതിനായി വീണ്ടും ഒരു യാത്രക്ക് തയ്യാറാകേണ്ടിയിരിക്കുന്നു. ഡയറിത്താളിലെ ഒരു വ്യക്തിയെ ലക്ഷ്യം വച്ചുള്ള യാത്ര.

ക്യാമറക്കാഴ്ചയിലെ ഒരു വ്യക്തിയെ ലക്ഷ്യം വച്ചുള്ള യാത്ര. വികാരങ്ങൾ മുഖത്ത് പ്രകടമാകാത്ത ഒരാളെ തേടിയുള്ള യാത്ര. അവന്‍റെ ജീവിത സാഹചര്യങ്ങൾ കണ്ടെത്താനുള്ള യാത്ര. ഒരു പക്ഷേ ഒരനാഥ ബാലന്‍റെ കൊലപാതകത്തിലേക്ക് വെളിച്ചം വീശിയേക്കാവുന്ന യാത്ര! റബ്ബർ മരങ്ങൾക്കു നടുവിൽ കാറ്റു പറ്റികിടക്കുന്ന വീട്ടിലേക്കുള്ള യാത്ര.

മുനിഞ്ഞ് മഞ്ഞച്ചു കത്തുന്ന വഴിവിളക്കുകൾ കണ്ട് ഫൂട്ട്പാത്തിലൂടെ മെല്ലെ നടക്കുമ്പോൾ മനസ്സു മുഴുവൻ അനാഥാലയത്തിലെ കഥാപാത്രങ്ങളായിരുന്നു. ഡയറിത്താളിലെ കുറിപ്പുകളിലെ പ്രത്യേകതകൾ തേടലായിരുന്നു. സാഹചര്യങ്ങൾ ഒരാളുടെ ഉപബോധമനസ്സിനെ സ്വാധീനിച്ച് തെറ്റുകളിലേക്ക് വലിച്ചടുപ്പിക്കുന്നു. ആ തെറ്റിന്‍റെ ഫലം ഉൾക്കൊള്ളാനും പ്രാപ്തമായ വിവേകം നഷ്ടപ്പെടുന്നതോടെ തെറ്റിലേക്ക് മുങ്ങിത്താഴുന്ന വ്യക്തികൾ. തെറ്റു മറക്കാൻ തെറ്റിന്‍റെ ശൃംഖലകൾ തീർക്കപ്പെടുന്നു. ഒടുവിൽ ആ ശൃംഖലകളുടെ പരിണാമത്തെക്കുറിച്ചുള്ള അല്ലെങ്കിൽ അനന്തരഫലത്തെക്കുറിച്ചുള്ള ചിന്തകൾ. അവനവന്‍റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്തേക്കാവുന്ന അനന്തര ഫലങ്ങളെ പ്രതിരോധിക്കാൻ തെറ്റിൽ നിന്നും തെറ്റിലേക്കുള്ള മനുഷ്യന്‍റെ പടു യാത്രകൾ. അറിയപ്പെടാത്ത ദ്വീപു തേടിയുള്ള  മനുഷ്യ മനസ്സിന്‍റെ സഞ്ചാരം ചിലയവസരങ്ങളിൽ ഭീതിദമാണ്… വരുംവരായ്കകളെ തെല്ലു പോലും ഗൗനിക്കാതെയുള്ള മനസ്സിന്‍റെ അപഥ സഞ്ചാരങ്ങൾ.

രോഗിയായ ഭർത്താവിനെ പരിചരിക്കാം

സൂരജിന്‍റെയും സോണിയയുടെയും വിവാഹം കഴിഞ്ഞിട്ട് കുറച്ചുനാളുകളേ ആയിരുന്നുള്ളു. ആഹ്ളാദത്തിന്‍റെ നിമിഷങ്ങൾ പുത്തുലഞ്ഞു നില്ക്കുമ്പോഴായിരുന്നു ആ ദുരന്തം. പ്രമേഹത്തിന്‍റെ രൂപത്തിൽ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. തലകറക്കത്തെ തുടർന്ന് നടത്തിയ രക്തപരിശോധനയിലായിരുന്നു സൂരജിന് കടുത്ത പ്രമേഹമുണ്ടെന്ന വിവരം അറിയാനിടയായത്. ഡോക്ടർ പറഞ്ഞതനുസരിച്ച് ഇനിയുള്ള ജീവിതം ഏറെ കരുതലോടുകൂടി വേണമെന്ന ചിന്ത അവനെ അലട്ടി. കിട്ടുന്നതെന്തും കഴിച്ചുശീലിച്ച സൂരജിനെ സംബന്ധിച്ച് ഭക്ഷണ നിയന്ത്രണവും കർശന ചിട്ടയുമൊക്കെ സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതിനാൽ ഈ സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന അങ്കലാപ്പിലായിരുന്നു സോണിയ.

അതുകൊണ്ട് അവർ ഭർത്താവിന്‍റെ ഭക്ഷണരീതിയിൽ കടുത്ത ചിട്ട പുലർത്തി. പതിവായി വ്യായാമം ചെയ്യാൻ സൂരജിനെ പ്രേരിപ്പിച്ചു. ഭക്ഷണ നിയന്ത്രണവും വ്യായാമവും ചേർന്ന കടുത്ത ജീവിത ചിട്ടയുമായി മാനസികമായും ശാരീരികമായും പൊരുത്തപ്പെടാൻ സൂരജിനെ പ്രേരിപ്പിക്കുകയെന്നുള്ളത് തുടക്കത്തിൽ ഏറെ ശ്രമകരമായിരുന്നു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സോണിയയ്ക്കും ഇതിനോടകം കഴിഞ്ഞിരുന്നു. രോഗം വരുന്നത് ആരുടേയും കുറ്റം കൊണ്ടല്ലല്ലോ. അതിന്‍റെ പേരിൽ ഉറ്റവരെ ഉപേക്ഷിക്കാനാവുമോ?

സ്നേഹപൂർണ്ണമായ സമീപനം

ഭർത്താവിന്‍റെ നീണ്ട രോഗാവസ്ഥയും ചികിത്സയുമൊക്കെ ഭാര്യമാരെ മാനസികമായി തളർത്തിയേക്കാം. ചിലപ്പോൾ ഭർത്താവിന്‍റെ രോഗാവസ്‌ഥയ്ക്കു നേരെ കണ്ണടയ്ക്കുകയോ ആ അവസ്‌ഥയെ സ്വീകരിക്കുവാൻ വൈമുഖ്യം തോന്നുകയോ ചെയ്തേക്കാം. ഈ സാഹചര്യത്തിൽ പ്രശ്‌നം ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുകയാണെങ്കിൽ മാനസിക പിരിമുറുക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കാം. ഭർത്താവിന് എളുപ്പത്തിൽ രോഗശാന്തി ലഭിക്കാൻ ഭാര്യയുടെ മനഃസാന്നിധ്യവും സ്നേഹപൂർണ്ണമായ സഹകരണവും ആവശ്യമാണ്. ഭാര്യയുടെ സ്നേഹസംരക്ഷണവും ധൈര്യവുമാണ് രോഗിയായ ഭർത്താവ് കാംക്ഷിക്കുക.

“രോഗിയായ ഭർത്താവിന്‍റെ പെരുമാറ്റത്തിലെ ചെറിയ ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധിക്കേണ്ടി വരാം. ഉദാ: രോഗ കാഠിന്യത്താൽ ഭർത്താവ് ദേഷ്യപ്പെടുകയോ അസ്വസ്‌ഥനാവുകയോ ചെയ്യുമ്പോൾ ഭാര്യ ഉടൻ പ്രതികരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. ഭർത്താവിന്‍റെ ഈ പെരുമാറ്റത്തെ ഭാര്യ കൂടുതൽ സഹിക്കണമെന്നില്ല. അമിതമായി സഹിക്കുകയും ക്ഷമിക്കുകയും ചെയ്താൽ മനസ്സ് സംഘർഷഭരിതമാകും. പ്രതീകരിക്കുകയൊണങ്കിലോ, ദാമ്പത്യ കലഹവും ഉണ്ടാവും. അതുകൊണ്ട് ഉടനടിയുള്ള പ്രതികരണത്തിന് പകരം വളരെ സാവകാശം ഭർത്താവിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.” മനോരോഗവിദഗ്‌ധ സ്മ‌ിതാ പറയുന്നു.

രോഗിയായ വ്യക്‌തി ശാരീരികമായി മാത്രമല്ല, മാനസികമായും ദുർബലനാകും. പങ്കാളിയുടെ സ്നേഹവും വിശ്വാസവും വൈകാരിക അടുപ്പവുമാണ് ഈ സാഹചര്യത്തിൽ രോഗിക്ക് ആവശ്യം. സുഖമില്ലാത്തതുകൊണ്ട് കൂടുതൽ ചിന്തിക്കാനോ വികാരങ്ങൾ പ്രകടിപ്പിക്കാനോ കഴിയില്ല എന്നുകരുതി രോഗിയെ അവഗണിക്കുന്നതും ദോഷമേ ചെയ്യൂ. അതയാളെ കൂടുതൽ വേദനിപ്പിച്ചേക്കാം.

പങ്കാളിയുടെ രോഗം അത്ര ഗുരുതതമല്ലെങ്കിൽ, എല്ലായ്പ്പോഴും പ്രശ്ന‌മുണ്ടാക്കാത്ത രോഗമാണെങ്കിൽ മനസ്സിന് റിലാക്സ‌് പകരാൻ ഭാര്യയ്ക്ക് ഇടവേളകളിൽ മറ്റെന്തെങ്കിലും കാര്യങ്ങളിൽ ഏർപ്പെടാം. ടി.വി. കാണുക, പാട്ടു കേൾക്കുക, നൃത്തപഠനം, ചിത്രരചന, എഴുത്ത്, വീട്ടിലെ മറ്റ് ജോലികൾ ചെയ്യുക തുടങ്ങി താല്പ‌ര്യമുള്ളവ തെരഞ്ഞെടുക്കാം. ഒരേ ടൈപ്പ് ജീവിത രീതിയിൽ നിന്നുണ്ടാവുന്ന മടുപ്പും വിരസതയും അകറ്റാനും തന്‍റേതായ രീതിയിൽ ആഹ്ളാദവും സംതൃപ്‌തിയും കണ്ടെത്താനും ഇത് സഹായിക്കും. ഇത്തരം ഹോബികൾ വരുമാന മാർഗ്ഗമാക്കുകയും ചെയ്യാം.

ആത്മവിശ്വാസം വളർത്തുക

രോഗാവസ്‌ഥ നീളുന്നത് ഭർത്താവിനെ വിഷാദഗ്രസ്‌തനാക്കാം. ധൈര്യം നഷ്‌ടപ്പെട്ട് ഉദാസീനനായി കാണപ്പെടുന്നുണ്ടെങ്കിൽ ഒന്നുറപ്പിക്കാം, അദ്ദേഹത്തിന് പോസിറ്റീവ് എനർജി ആവശ്യമാണ്. പഴയതുപോലെ ആത്മവിശ്വാസം വളർത്തിയെടുക്കുകയെന്നുള്ളത് ഭാര്യയുടെ ധർമ്മമാണ്. മുമ്പ് കാര്യങ്ങൾ എത്രഭംഗിയായാണ് ചെയ്‌തിരുന്നതെന്നും അദ്ദേഹത്തെ കൂടെക്കൂടെ ഓർമ്മിപ്പിക്കാം. ധൈര്യവും ലക്ഷ്യബോധവും ആത്മവിശ്വാസവും അദ്ദേഹത്തിൽ വളർത്തിയെടുക്കാൻ കഴിയുകയാണെങ്കിൽ പഴയ ജീവിതത്തിലേയ്ക്ക് എളുപ്പം മടങ്ങിയെത്താൻ സാധിക്കും.

രോഗിയായ വ്യക്ത‌ിയോട് പൊതുവേ സഹതാപപൂർവ്വമായ സമീപനമായിരിക്കും വീട്ടുകാരുടേത്. സ്ത്രീകൾ ഇത്തരം സാഹചര്യങ്ങളിൽ ഏറെ വൈകാരികമായ മനോഭാവമാകും പുലർത്തുക. അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്ന ജോലിപോലും ഭാര്യ ചെയ്യിക്കണമെന്നില്ല. ഭർത്താവിനെ കൂടുതൽ രോഗിയാക്കുന്ന അവസ്‌ഥയിലേക്ക് ഇത് നയിക്കുമെന്നതിൽ സംശയമില്ല. വീട്ടിലെപ്പോഴും അതിഥികൾ വരുന്നതും തിരക്കും. ബഹളവുമൊക്കെ രോഗിയെ അസ്വസ്ഥ‌നാക്കാം. അതിഥികളുടെ സഹതാപ വാക്കുകൾ രോഗിയുടെ ഉള്ള ആത്മവിശാസംകൂടി കെടുത്തിക്കളയും. അതുകൊണ്ട് സ്വച്ഛവും ശാന്തവുമായ ഗൃഹാന്തരീക്ഷം സൃഷ്‌ടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഭാര്യ ശ്രദ്ധിക്കേണ്ടത്

  • ഭർത്താവിനെ ശുശ്രൂഷിക്കുന്നതിനിടെ സ്വന്തം ജീവിതം മറന്നുപോകരുത്. നിങ്ങൾക്കും പ്രതീക്ഷകളും സ്വപ്‌പ്നങ്ങളുമുണ്ടെന്ന കാര്യം വിസ്മ‌രിച്ചുകൂടാ. അവ പൂർത്തിയാക്കാൻ ശ്രമിക്കുക.
  • ഭർത്താവിന്‍റെ രോഗംമൂലം വീട്ടിലെ മറ്റുജോലികൾ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ കുടുംബാംഗങ്ങൾക്ക് ഉത്തരവാദിത്തങ്ങൾ പങ്കിട്ട് നല്‌കുകയോ വീട്ടിൽ ഒരു ജോലിക്കാരിയെ ഏർപ്പെടുത്തുകയോ ചെയ്യാം.
  • സ്വന്തം ആരോഗ്യത്തിനും കഴിവിനുമുപരിയായി ജോലി ചെയ്യരുത്. അല്ലാത്ത പക്ഷം നിങ്ങളും രോഗക്കിടക്കയിലാവാൻ അധികനേരം വേണ്ടിവരില്ല.
  • രോഗം ദീർഘകാലമായി തുടരുന്നുവെങ്കിൽ എപ്പോഴും പരിതപിക്കുന്നതിനുപകരം സ്വന്തം ജീവിതത്തെ നോർമ്മൽ ട്രാക്കിലാക്കാൻ പരിശ്രമിക്കുക.
  • ഭർത്താവ് ലഹരിവസ്‌തുക്കൾ കഴിക്കുന്നയാളാണെങ്കിൽ, നിങ്ങൾ എത്ര വിലക്കിയിട്ടും ആ ദുശ്ശീലം നിർത്തുന്നില്ലായെങ്കിൽ വീണ്ടും അതേച്ചൊല്ലി വഴക്കടിക്കാതെ ഭർത്താവിനെ അദ്ദേഹത്തിന്‍റെ വഴിക്കുവിടുന്നതാണ് നല്ലത്.

ഭർത്താവ് അറിയേണ്ടത്

  • രോഗിയായ ഭർത്താവ് കുടുംബാംഗങ്ങളെ അനാവശ്യമായി ശല്യപ്പെടുത്തരുത് സഹനവും ക്ഷമയും ശീലിക്കുക.
  • നിസ്സാരകാര്യങ്ങളിൽ മനഃസാന്നിധ്യം കൈവെടിയാതിരിക്കുക. വീട്ടുകാർക്ക് കൂടുതൽ ബുദ്ധിമുട്ടും കടുത്ത മാനസിക സമ്മർദ്ദവും ഉണ്ടാക്കും.
  • രോഗിയാണെങ്കിലും ഭാര്യയോടും മക്കളോടുമുള്ള സ്നേഹം പ്രകടിപ്പിക്കണം. അതവരിൽ കൂടുതൽ ഉത്സാഹം പകരും.
  • നിസ്സാര കാര്യങ്ങളെച്ചൊല്ലി വാശി പിടിക്കരുത്. അതിന്‍റെ പേരിലുള്ള അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക.
  • മരുന്നു കഴിക്കുന്ന കാര്യത്തിൽ രോഗിയും ശ്രദ്ധിക്കണം.
  • ഹോബികൾ ഉണ്ടെങ്കിൽ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.
  • നിങ്ങൾക്കൊരു രോഗമുണ്ടായിരിക്കുന്നു. അതിനെ ആത്മവിശ്വാസത്തിന്‍റെ പിൻബലത്തോടെ നേരിടുക. രോഗിയുടെ ധൈര്യവും ആത്മവിശ്വാസവും മരുന്നിന്‍റെ ഫലം എളുപ്പത്തിലാക്കും. പലതിനും മനസ്സ് തന്നെയാണല്ലോ മരുന്ന്.

അപ്‌സര സൗന്ദര്യത്തിന് പെർമനന്‍റ് മേക്കപ്പ്

കല്യാണത്തിന് പോകണം. എത്ര നന്നായി അണിഞ്ഞൊരുങ്ങി എന്നിട്ടും തൃപ്ത‌ി വരുന്നില്ല. ബ്യൂട്ടിപാർലറിൽ പോയി ഒരുങ്ങാം എന്നുവെച്ചാൽ സമയവുമില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ പെർമനന്‍റ് മേക്കപ്പ് ആരും ആഗ്രഹിച്ചു പോകും, ഒരിക്കൽ കണ്ണെഴുതിയാൽ, ഐബ്രോ ഷെയ്‌പ് ചെയ്‌താൽ അടിക്കടി ബ്യൂട്ടിപാർലർ സന്ദർശിച്ച് സമയവും കളയേണ്ട. അതാണ് പെർമനന്‍റ് മേക്കപ്പ്!

എന്താണ് ഈ മേക്കപ്പ്

ആധുനിക യുഗത്തിന് ഏറ്റവും അനിവാര്യമാണ് പെർമനന്‍റ് മേക്കപ്പ്. നേർത്ത സൂചിയിലൂടെ ചർമ്മപാളിയിൽ അനുയോജ്യമായ കളർ പിഗ്മെന്‍റ് കടത്തിയാണ് ഈ മേക്കപ്പ് ചെയ്യുന്നത്. അതോടെ ചർമ്മത്തിന് നിറം മാറ്റം സംഭവിക്കുന്നു. വർഷങ്ങളോളം ഈ നിറം അതേപടി നിലനില്ക്കും. അതുകൊണ്ടാണ് ഇതിനെ ‘പെർമനന്‍റ് മേക്കപ്പ്’ എന്നു വിശേഷിപ്പിക്കുന്നത്. ഇതിനെത്തുടർന്ന് ചർമ്മത്തിന് പ്രത്യേക പരിചരണം നൽകേണ്ട ആവശ്യവും ഇല്ല. സമയം ലാഭിക്കാമെന്ന് മാത്രമല്ല, ഇതുവഴി പണച്ചെലവും കുറയ്ക്കാം.

മേക്കപ്പിനു മുമ്പ്

പെർമനന്‍റ് മേക്കപ്പ് ഇട്ടു കഴിഞ്ഞാൽ കൃത്യസമയത്തിനു മുമ്പ് നീക്കം ചെയ്യുക സാധ്യമല്ല. മേക്കപ്പ് ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞാൽ ആ ലുക്കിനെപ്പറ്റി സമഗ്ര പരിശോധന നടത്തണം. ആദ്യത്തെ ഒരാഴ്ച‌ വരെ മേക്കപ്പ് ചെയ്ത് ടെംപറി ലുക്ക് ഉണ്ടാക്കാം. ഈ ലുക്ക് നിങ്ങൾക്ക് യോജിക്കുന്നുണ്ടെന്ന് പൂർണ്ണമായും ബോധ്യപ്പെട്ട ശേഷം പെർമനന്‍റാക്കാം. ചുണ്ടുകളുടെ ആകൃതി, ഐബ്രോ ഷെയ്‌പ് ചെയ്യൽ, കൺമഷി പുരട്ടൽ തുടങ്ങി മറ്റ് സൗന്ദര്യവർദ്ധകങ്ങൾ ഉപയോഗിക്കുന്നതിന് 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയമെടുക്കാം. ഇതിന് രണ്ടു സിറ്റിംഗുകൾ ആവശ്യമായി വരും. ആദ്യത്തെ പത്തു ദിവസത്തിനകം കളർ പിഗ്മെനന്‍റിന്‍റെ ഉപരിപാളി ഇളകിപ്പോകാം. ഇത് റീ ടച്ചിംഗ് ചെയ്ത് ശരിപ്പെടുത്താവുന്നതേയുള്ളു.

പാർശ്വഫലങ്ങളില്ല

“പെർമനന്‍റ് മേക്കപ്പ് ചെയ്യുന്നതു കൊണ്ട് യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാകുകയില്ല” കോസ്മെറ്റിക് എക്സ്പെർട്ട് ഗുഞ്ജ‌ൻ പറയുന്നു. അലർജിയോ, മറ്റു ചർമ്മ പ്രശ്‌നങ്ങളോ ഉണ്ടാകുന്നില്ല. സംവേദനക്ഷമതയേറിയ ചർമ്മമുള്ള സ്ത്രീകളെ സംബന്ധിച്ച് ഇത് ഫലപ്രദവുമായിരിക്കും. സാധാരണ സൗന്ദര്യവർദ്ധകങ്ങൾ പലപ്പോഴും പാർശ്വഫലങ്ങളുണ്ടാക്കുമ്പോൾ ഈ ടെക്ന‌ിക് പരിപൂർണ്ണമായും സുരക്ഷിതമാണെന്ന് ഗുഞ്ജൻ ഉറപ്പു പറയുന്നു. പെർമനന്‍റ് കാജൽ, മസ്ക‌ാര, ലൈനർ, ലിപ്‌കളർ എന്നിവ വെള്ളമോ വിയർപ്പോ മൂലം പടരുകയില്ല. ലെൻസ് ധരിക്കുന്ന സ്ത്രീകളെ സംബന്ധിച്ച് പെർമനന്‍റ് മേക്കപ്പ് സൗകര്യ പ്രദമാണ്. മേക്കപ്പ് ചെയ്യുമ്പോഴും നീക്കുമ്പോഴും അടിക്കടി ലെൻസ് ധരിക്കുന്നതിന്‍റെ സമയ നഷ്ട‌ം ഒഴിവാക്കാം.

നെയിൽ കൾച്ചർ

വേറിട്ടൊരു രീതിയാണിത്. പ്രത്യേക തരം പൗഡറും ജെല്ലും കൂട്ടിയോജിപ്പിച്ച് ആർട്ടിഫിഷ്യൽ നെയിൽ തയ്യാറാക്കി നഖങ്ങളിൽ ഒട്ടിക്കുന്നു. യഥാർത്ഥ നഖങ്ങൾ വളരുന്നതോടൊപ്പം ആർട്ടിഫിഷ്യൽ നെയിലും മുന്നോട്ട് തള്ളിവരും. അതുകൊണ്ട് റീടച്ചിംഗ് ചെയ്യേണ്ടിവരും.

18 വയസ്സിനുമേലുള്ള ഏതുപ്രായക്കാർക്കും പെർമനന്‍റ് മേക്കപ്പ് ചെയ്യാം. ഡയബറ്റീസ്, ഉയർന്ന രക്‌തസമ്മർദ്ദം എന്നീ അസുഖങ്ങളുള്ള വരും ഗർഭിണികളും ഈ മേക്കപ്പ് ചെയ്യരുത്. ല്യൂകോഡെർമ അസുഖമുള്ളവർ ഡോക്ടറുടെ സമ്മതം തേടണം.

മേക്കപ്പ് കാലാവധി

പെർമനന്‍റ് ഐബ്രോ- 15 വർഷം

പെർമനന്‍റ് ലൈനർ, കാജൽ- 15 വർഷം

സെമി പെർമനന്‍റ് ഐലാഷ് പേമിംഗ്- 2 മാസം

സെമി പെർമനന്‍റ് മസ്ക്കാര- 10-15 ദിവസം.

പെർമനന്‍റ് ബ്യൂട്ടി സ്പോട്ട്- 15 വർഷം

പെർമനന്‍റ് ലിപ് ലൈനർ- 15 വർഷം

പെർമനന്‍റ് ലിപ്‌സ്റ്റിക്ക്- 2 വർഷം

പെർമനന്‍റ് കളറിംഗ്- 10-15 വർഷം

സെമി പെർമനന്‍റ് നെയിൽ കൾച്ചർ- 2 മാസം

സെമി പെർമനന്‍റ് നെയിൽ ആർട്ട്- 3 മാസം

പെർമനന്‍റ് ബ്ലഷർ- 15 വർഷം

സെക്സ് ദാമ്പത്യത്തിൽ പുതുവസന്തം

നിറയെ പൂത്ത പൂമരം പോലെയാണ് സ്നേഹസമ്പന്നമായ ദാമ്പത്യം. ദമ്പതികളെ മാത്രമല്ല, അവരോട് അടുപ്പമുള്ളവരെയും സ്വപ്നതുല്യമായ ആ ജീവിതം സന്തോഷിപ്പിക്കും. സംത്യപ്ത‌ത ദാമ്പത്യം യാഥാർത്ഥ്യമാക്കുവാൻ പരസ്‌പരമുള്ള സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും പിൻബലം വേണം. ദാമ്പത്യത്തിൽ സ്നേഹം പോലെ തന്നെ പ്രധാനമാണ് സെക്സ‌്.

വിശപ്പ്, ദാഹം എന്നിവയെപ്പോലെ തന്നെ ലൈംഗികതയും പ്രകൃതിദത്തമായ ഒരു വികാരമാണ്. ലൈംഗികതയുടെ ഏറ്റക്കുറച്ചിലുകളും സ്വഭാവത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് പലപ്പോഴും ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്. ചിലപ്പോഴത് വിവാഹമോചനത്തിനു വരെ കാരണമായേക്കാം. കൊച്ചു പിണക്കങ്ങളുടേയും വാശികളുടേയും പേരിൽ സെക്സ് നിഷേധിക്കൽ, താല്പര്യങ്ങൾക്ക് ഇണങ്ങാത്ത ലൈംഗികത എന്നിവയൊക്കെ പങ്കാളിയിൽ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.

സ്ത്രീയുടേയും പുരുഷന്‍റെയും സ്വഭാവരീതികൾ തികച്ചും വ്യത്യസ്‌തമാണ്. എന്നിരുന്നാലും അവർക്കിടയിൽ ചില പൊതുവായ സവിശേഷതകളുണ്ട്. അവ അറിയാനും മാനിക്കാനുമുള്ള മാനസികാവസ്‌ഥ വളർത്തിയെടുക്കുകയാണ് ഓരോ വ്യക്‌തിയും ചെയ്യേണ്ടത്. പങ്കാളിയുടെ മനസ്സു വായിക്കാൻ കഴിയൂകയെന്നതാണ് ദാമ്പത്യവിജയത്തിന്‍റെ സുപ്രധാന ഘടകം.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്ന മനസ്സാണ് സ്ത്രീയുടേത്. അവൾക്ക് സ്നേഹപൂർവ്വമായ ഒരു സ്‌പർശനം അല്ലെങ്കിൽ ഒരു നോട്ടം മാത്രം മതി സന്തോഷം കണ്ടെത്താൻ. പെട്ടെന്ന് ലൈംഗികബന്ധത്തിലേക്ക് കടക്കുന്നതിനേക്കാൾ സ്ത്രീ ഇഷ്ടപ്പെടുന്നത് ഭർത്താവിന്‍റെ സ്നേഹത്തോടെയുള്ള തലോടലോ, വാക്കുകളോ ആയിരിക്കും. മാനസികമായി വേണ്ടത്ര ഉത്തേജനം ലഭിച്ചെങ്കിൽ മാത്രമേ സ്ത്രീക്ക് ശാരീരിക ബന്ധം ആസ്വാദ്യകരമാവു. ഇതറിഞ്ഞു വേണം ഭർത്താവിന്‍റെ പെരുമാറ്റം. അതേസമയം ആധിപത്യ മനോഭാവമുള്ള പുരുഷനാകട്ടെ, സ്ത്രീയിൽ നിന്നും പരിഗണനയും പ്രോത്സാഹനവും പ്രതീക്ഷിക്കുകയും ചെയ്യുന്നു. അവൾക്ക് തന്നോട് സ്നേഹമുണ്ടെന്നോ, ലൈംഗിക ബന്ധത്തിന് താല്പര്യമുണ്ടെന്നോ ഉള്ള സൂചനകൾ ലഭിക്കുന്നത് പുരുഷന് ആവേശം നൽകും.

പ്രാണനു തുല്യം സ്നേഹിക്കുന്ന ഭാര്യാഭർത്താക്കന്മാർ…….. എന്നിട്ടും അവർക്ക് ശരിയായ ലൈംഗിക സുഖം നേടാനാവുന്നില്ലെങ്കിലോ? സെക്സോളജിസ്റ്റുകൾ ഇതിന് പല കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

സെക്സിനെക്കുറിച്ച് ശരിയായ അറിവില്ലായ്മ‌, തിരക്കു നിറഞ്ഞ ജീവിതം, ഫോർപ്ലേയുടെ അഭാവം, ചുറ്റുപാടുകൾ ശരിയല്ലാതിരിക്കുക എന്നിവയാണവ. ഇത്തരം സമസ്യകളെ നേരിടുന്ന ദമ്പതികൾ സെക്സോളജിസ്‌റ്റിനെ സമീപിച്ച് ശരിയായ പരിഹാരം കാണാവുന്നതേയുള്ളു.

ആശയവിനിമയം അനിവാര്യം

ദാമ്പത്യത്തിൽ പങ്കാളികൾ തമ്മിലുള്ള ആശയ വിനിമയം പ്രധാനമാണ്. പരസ്പ‌രം സുതാര്യമായ നിലപാട് സ്വീകരിക്കാത്തിടത്തോളം കാലം ശരിയായ ലൈംഗിക സുഖം അപ്രാപ്യമായിരിക്കും. സെക്സിനെക്കുറിച്ച് പങ്കാളിയോട് തുറന്ന് സംസാരിക്കാൻ പൊതുവെ പലർക്കും മടിയാണ്. ഈ ആശയവിനിമയമില്ലായ്‌മയാണ് ദാമ്പത്യത്തിൽ സ്നേഹത്തിന്‍റെ വേലിയിറക്കം സൃഷ്ട‌ിക്കുന്നത്. പങ്കാളിക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാനുള്ള മാനസികാവസ്‌ഥ ഉണ്ടായിരിക്കുകയും വേണം.

ദാമ്പത്യത്തിൽ സംഭവിക്കുന്ന വെറുമൊരു ക്രിയയായിട്ടാണ് ഭൂരിഭാഗവും ലൈംഗികതയെ കാണുന്നത്. ഈ കാഴ്ച്ചപ്പാട് മാറ്റിയെടുക്കുക. ദാമ്പത്യത്തിൽ പരസ്പ്‌പരം ആസ്വദിക്കാനും അറിയാനുമുള്ള സുപ്രധാന ഘടകമാണ് ലൈംഗികതയെന്ന് ദമ്പതിമാർ തിരിച്ചറിയണം.

ഭാര്യയും ഭർത്താവും മനസ്സും ശരീരവും കൊണ്ട് ഒന്നാകുമ്പോഴേ ദാമ്പത്യം അർത്ഥപൂർണ്ണമാകു. അതുകൊണ്ട് സെക്സിനെക്കുറിച്ച് അറിവുണ്ടായിരിക്കേണ്ടതും അനിവാര്യമാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ശരിയായതും ശാസ്ത്രീയവുമായ അറിവു നേടാൻ പ്രീമാര്യേജ് കോഴ്‌സുകൾ സഹായകമാവാറുണ്ട്. സെക്സിനെക്കുറിച്ച് ശാസ്ത്രീയമായ വിവരണങ്ങളടങ്ങിയ പുസ്‌തകങ്ങളും ധാരാളമായുണ്ട്.

ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റുന്നതും ലൈംഗികത ആസ്വാദ്യമാക്കാനുള്ള മാർഗ്ഗങ്ങൾ അറിഞ്ഞിരിക്കുന്നതും ദാമ്പത്യം സന്തോഷ പൂർണ്ണമാക്കും. ഏകപക്ഷീയമായ ഒന്നല്ല സെക്സ്. അതിൽ ഇരുവർക്കും ഒരുപോലെ പങ്കാളിത്തമുണ്ടാവണം.

ബിസിനസ്സല്ല സെക്സ്

ഭാര്യ, ഭർത്താവിനേക്കാൾ സമർത്ഥയും കൂടുതൽ വരുമാനമുണ്ടാക്കുന്നവളുമാണെങ്കിൽ കിടപ്പറയിലും അവളുടെ സമീപനം ആധിപത്യസ്വഭാവമുള്ളതായിരിക്കും. ഇത് തിരിച്ചും സംഭവിക്കാം. ഇത്തരക്കാരെ സംബന്ധിച്ച് കേവലം യാന്ത്രികമായ ഒന്നായിരിക്കും സെക്സ‌്. ഒരു ബിസിനസ്സ് മീറ്റിങ്ങിന് അപ്പുറമായി ഒന്നുമായിരിക്കുകയില്ല അവർക്ക് സെക്സ്.

ലൈംഗിക താല്പ‌ര്യക്കുറ് കാട്ടുന്ന പങ്കാളിയോട് ദേഷ്യപ്പെടുന്നത് പഴയ രീതിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വന്തം ഇഷ്ട‌ങ്ങൾക്കും താല്പര്യങ്ങൾക്കുമാവും അവർ പ്രാധാന്യം കല്പിക്കുക. പങ്കാളി സന്തുഷ്‌ടയാണോ അല്ലയോ എന്നത് ഇത്തരക്കാർക്ക് ഒരു വിഷയമേ ആയിരിക്കുകയില്ല. പലപ്പോഴും ഇത്തരം സാഹചര്യങ്ങൾ വിവാഹേതര ബന്ധങ്ങളിലേക്കാവും നയിക്കപ്പെടുക.

പിരിമുറുക്കം അകറ്റുന്നു

ഭാര്യയും ഭർത്താവും തമ്മിലുള്ള വൈകാരികമായ അടുപ്പം ആഴത്തിലുള്ള, ആഹ്ളാദപൂർണ്ണമായ ലൈംഗിക ജീവിതത്തിന് അനിവാര്യമാണെന്നാണ് സെക്സോളജിസ്‌റ്റുകൾ അഭിപ്രായപ്പെടുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമത്രേ. ലൈംഗികതയിലൂടെ പൂർണ്ണമായ ആഹ്ളാദവും സംതൃപ്‌തിയും ലഭിക്കുക വഴി സുഖകരമായ ഉറക്കം ലഭിക്കും, ചർമ്മം തിളക്കമുള്ളതാകും, പിരിമുറുക്കം അകലും എന്നൊക്കെ ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.

കിടപ്പറയിലല്ലാതെ

സ്നേഹം പങ്കിടാൻ കിടപ്പറയല്ലാതെ മറ്റേത് സ്‌ഥലമാണ് ഉപയോഗിക്കുന്നതെന്ന കാര്യവും ലൈംഗിക സുഖത്തെ സ്വാധീനിക്കുന്നു. കാലം അതിവേഗം മാറുകയല്ലേ, സ്നേഹം പങ്കുവെയ്ക്കാൻ കിടപ്പറ തന്നെ വേണമെന്നില്ലല്ലോ! വീടിന്‍റെ ഏത് ഭാഗവും നിങ്ങളുടെ സ്നേഹസുരഭിലമായ നിമിഷങ്ങൾക്കായി ഉപയോഗിക്കാം. തികച്ചും സ്വകാര്യമായ ഇത്തരം നിമിഷങ്ങൾ ദാമ്പത്യത്തിൽ വലിയ മാറ്റം സൃഷ്‌ടിക്കും.

വിവിധ പൊസിഷനുകൾ പരീക്ഷിക്കാം

ഒരേ തരം റുട്ടീൻ വർക്ക് എന്നും ആവർത്തിക്കപ്പെടുന്നത് വ്യക്തികളിൽ മടുപ്പുളവാക്കും. സെക്‌സിന്‍റെ കാര്യത്തിലും ഇത് സത്യമാണ്. എന്നും ഒരേ രീതിയിൽ ലൈംഗികബന്ധം പുലർത്തുന്നത് പങ്കാളികളിൽ വിരസത സൃഷ്‌ടിക്കും. പൂർണ്ണമായ ആനന്ദവും സംതൃപ്‌തിയും ലഭിക്കാൻ സഹായകമായതും ഇരുവർക്കും സ്വീകാര്യമായതുമായ പൊസിഷനുകൾ പരീക്ഷിച്ചു നോക്കാം. റുട്ടീനിൽ നിന്നും മാറിയുള്ള രീതികൾ ദാമ്പത്യത്തിൽ പുതുമ നിറയ്ക്കും. അതിനായി ആധികാരികതയുള്ള സെക്‌സ് സംബന്ധമായ പുസ്‌തകങ്ങൾ വായിക്കാം.

ശരീരാരോഗ്യം പ്രധാനം

ശരീരാരോഗ്യവും വൃത്തിയും ഉണ്ടായിരിക്കുക പങ്കാളികളെ സംബന്ധിച്ച് പ്രധാനമാണ്. സൗന്ദര്യപരിചരണകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുക.ഭക്ഷണ പദാർത്ഥങ്ങൾ പോഷക സമ്പന്നമായിരിക്കണം. പോഷക സമ്പുഷ്‌ടമായ ഭക്ഷണം ലൈംഗികശേഷിയും ആസ്വാദ്യതയും കുട്ടുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

പപ്പായ, പ്ലം, ചെറി, വാഴപ്പഴം, ഈന്ത പ്പഴം, മുന്തിരി, സ്ട്രോബെറി എന്നിവ ലൈംഗിക ഉണർവ്വ് സൃഷ്‌ടിക്കാൻ സഹായകമാണ്. കുടാതെ ജീവകങ്ങളുടെയും ധാതുക്കളുടെയും പോഷകങ്ങളുടെയും കലവറയായ പച്ചക്കറികൾ കഴിക്കുന്നതും ഗുണം ചെയ്യും. ഇടയ്ക്ക് മുളപ്പിച്ച ധാന്യങ്ങൾ തൈരുചേർത്ത് കഴിക്കുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ ഗുണം ചെയ്യും. രാത്രി കിടക്കും മുമ്പ് ഒരു ഗ്ലാസ് പാലും ഡ്രൈഫ്രൂട്ട്സും കഴിക്കുന്നത് ലൈംഗിക ജീവിതത്തിന് ഉത്തമമാണത്രേ. കിടക്കും മുമ്പ് കുളിച്ച് ഏതെങ്കിലും നല്ല നൈറ്റ് പെർഫ്യൂമോ ഡിയോഡറന്‍റോ പൂശുന്നതും പങ്കാളികളിൽ ലൈംഗിക വികാരം ഉണർത്തും.

ഒച്ച്- 8

ഉണർന്നപ്പോൾ ഞാൻ ഓഫീസിലെ സോഫമേൽ കിടക്കുകയായിരുന്നു. ജനലഴികളിലൂടെ നേർത്ത സൂര്യപ്രകാശം അകത്തളത്തേക്ക് പ്രസരിച്ചു കൊണ്ടിരുന്നു. തലേന്ന് എന്താണ് സംഭവിച്ചതെന്ന് ഞാൻ ഓർക്കാൻ ശ്രമിച്ചു. മദ്യഷാപ്പിൽ നിന്ന് ഇറങ്ങി ചാരനിറം പൂണ്ട ആകാശം നോക്കി നിന്നത് ഓർക്കുന്നു. മുനിഞ്ഞു കത്തുന്ന വഴിവിളക്കുകൾ.ഓഫീസിന്‍റെ ചുറ്റു ഗോവണിയിൽ കണ്ട ജോണിയുടെ നിഴലനക്കം. കടുത്ത പ്രകാശം മുഖത്തടിച്ചപ്പോൾ പെട്ടെന്ന് അർദ്ധ ബോധം നഷ്ടപ്പെട്ടു. ജോണിയെക്കൂട്ടി ചുറ്റു ഗോവണി ബദ്ധപ്പെട്ട് കയറി സോഫയിൽ ഇരുന്നത് ഓർമ്മയുണ്ട്.

പരിക്ഷീണനായി തോന്നിച്ച ജോണി എന്തോ പറയാനാഞ്ഞപ്പോൾ ഞാൻ വിലക്കി. ഒന്നും തന്നെ കേൾക്കാനോ ശ്രദ്ധിക്കാനോ ഉള്ള മനോനിലയിലായിരുന്നില്ല ഞാൻ. നാളെ വിശദമായി സംസാരിക്കാമെന്ന് പറഞ്ഞ് അവനോട് ശുഭരാത്രി പറഞ്ഞ് സോഫയിലേക്ക് ചാഞ്ഞത് ഓർക്കുന്നു. പിന്നെ സ്വപ്നമേത് യാഥാർത്ഥ്യമേത് എന്ന് തിരിച്ചറിയാനാകാത്ത മനസ്സിൽ വന്നലച്ച ദൃശ്യങ്ങൾ. ഇടുങ്ങിയ ഏതോ വഴിയിലൂടെ ആഹാരം കഴിക്കണമെന്ന ഉദ്ദേശത്തോടെ നടക്കുന്നു. ഇരുണ്ട വഴിത്താരക്കരുകിൽ കണ്ട ടീ ഷോപ്പിൽ കയറിയിരുന്നപ്പോൾ മെല്ലിച്ച ഒരാൾ എനിക്കു മുന്നിൽ ഒരു ചെറിയ ഇല കൊണ്ടു വച്ചു. തുടർന്ന് വലിയ ഒരു പാത്രത്തിൽ നിന്നും ബിരിയാണി ഇലയിലേക്ക് വിളമ്പാൻ തുടങ്ങി. ഇലയുടെ അരികുകളെ ഭേദിച്ച് ബിരിയാണി ഇല വച്ചിരുന്ന മേശയിലേക്ക് പടരാൻ തുടങ്ങി. കോപത്തോടെ വിളമ്പുന്നത് നിറുത്താൻ ഞാൻ പറഞ്ഞെങ്കിലും മെല്ലിച്ച് കവിളൊട്ടിയ വിളമ്പുകാരൻ കേൾക്കുന്ന മട്ടില്ല.

ദേഷ്യവും സങ്കടവും നിയന്ത്രിക്കാനാവാതെ ഞാൻ ചാടിയെഴുന്നേറ്റ് വിളമ്പുകാരനെ തടയാൻ ശ്രമിക്കുമ്പോഴാണ് അയാളുടെ ഇരുളിച്ച എങ്കോണിച്ച മുഖം വ്യക്തമായിക്കണ്ടത്. ക്ലാരയാന്‍റിയുടെ സ്വീകരണമുറിയിൽ തൂക്കിയിട്ടിരുന്ന ചിത്രത്തിലെ ആൾ ശവക്കല്ലറയിലെ പേരുകാരൻ ആന്‍റണി പുല്ലോക്കാരൻ അയാളെ തള്ളിമാറ്റി ടീ ഷോപ്പിൽ നിന്നും ഇറങ്ങിയോടിയത് ഓർമ്മയുണ്ട്. പിന്നെയാ സ്വപ്നത്തിന് തുടർച്ചയില്ല. പിന്നെ നിറമടിക്കാത്ത ജീർണിച്ച വലിയൊരു കെട്ടിടത്തിനു മുകളിൽ നിന്നും താഴെക്ക് എത്തിച്ചേരാനുള്ള ഓട്ടം വലിയ ഉയരത്തിൽ നിന്നും നൂലറ്റ പട്ടം പോലെ എങ്ങോട്ടോ പതിക്കുന്ന ഞാൻ… പണിതീരാത്ത കെട്ടിടത്തിലെ നിയന്ത്രണം ഇല്ലാത്ത ലിഫ്റ്റിൽ കയറി താഴോട്ട് പതിക്കുന്ന രംഗം… ഇങ്ങനെ പല പല വഴികളിലൂടെയുള്ള ആ ഓട്ടത്തിനൊടുവിലാണ് കണ്ണു തുറന്നത്, ആന്‍റണി പുല്ലാക്കാരനും ബിരിയാണിയും ഞാനും… വല്ലാത്തൊരു ബന്ധം തന്നെ!

സ്വപ്നങ്ങളുടെ വ്യാഖ്യാനമെഴുതിയ സിഗ്മണ്ട് ഫ്രോയിനു പോലും എന്‍റെ സ്വപ്നദർശനത്തിന് വ്യാഖ്യാനമെഴുതാൻ ഏറെ പണിപ്പെടേണ്ടി വരും. വല്ലാത്തൊരു ഉൻമേഷക്കുറവും മൗഢ്യവും എന്നെ നീരാളിപ്പിടുത്തത്തിൽ നിന്നും ഒരു ബാധിച്ചു. സ്വപ്നത്തിന്‍റെ വിടുതൽ എനിക്കപ്പോഴും ലഭിച്ചിരുന്നില്ല. ജോണിയെ അവിടെയെങ്ങും കണ്ടില്ല. ഞാൻ എഴുന്നേറ്റ് കുളിമുറിയിൽ കയറി. തലേ ദിവസത്തെ മഞ്ഞ് തണുപ്പിച്ച പൈപ്പിൻ കുഴലിലൂടെ ഊർന്നിറങ്ങിയ വെള്ളം ശരീരത്തെ ആറ്റിത്തണുപ്പിച്ചു. ശരീരത്തെയും മനസ്സിനും ബാധിച്ച മൗഢ്യവും ആലസ്യവും എങ്ങോ പോയൊഴിഞ്ഞതായി എനിക്കനുഭവപ്പെട്ടു. വസത്രം മാറി വന്നപ്പോഴേക്കും വാതിൽ തുറന്ന് വരുന്ന ജോണി. കൈയ്യിൽ ഫ്ലാസ്ക്കും വൃത്തിയായി പൊതിഞ്ഞെടുത്ത പൊതിക്കെട്ടും. കസേരയിൽ ഇരുന്ന എന്‍റെ മുന്നിലുള്ള മേശയിൽ പൊതി വച്ച് ഫ്ലാസ്കിൽ നിന്നും ചായ ഓട്ടു ഗ്ലാസിലേക്ക് പകർന്ന് ജോണി സോഫമേൽ പോയിരുന്നു.വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ ഇഡലി, ചുവന്ന ചൂട്ടി തേങ്ങാ ചടണി. ആവിയപ്പോഴും ശമിച്ചിട്ടില്ലാത്ത ആ മൃദുലമായ ഇഡലി ചൂട്ടി ചേർത്ത് കുഴച്ച് ഞാൻ അല്ലാൽപ്പം കഴിക്കാനാരംഭിച്ചു. ഇലയുടെ ഹരിതകത്തിന്‍റെ ജൈവരാശി പടർന്ന ആ കൂട്ട് വളരെ രുചികരമായിത്തോന്നി ഇവിടെ അടുത്ത് പോർത്തുഗീസ് കഫേയല്ലാതെ മറ്റൊരു ടീ ഷോപ്പ് ഇല്ല. ഇവിടെ സമീപ പ്രദേശങ്ങളിൽ എനിക്കറിയാത്ത ടീ ഷോപ്പുമില്ല. ഇപ്രദേശത്ത് അപരിചിതനായ ഇയാൾ എവിടെ നിന്ന് ഇത് കൊണ്ടുവന്നതെന്നോർത്ത് ഞാൻ ആശ്ചര്യപ്പെട്ടു. ഏതായാലും ജോണിയുടെ ഈ നടപടി എനിക്ക് ഇഷ്ടപ്പെട്ടു. ഇഡലി കഴിച്ചു തീർന്ന് അതിനു മുകളിൽ ചായ കൂടി കുടിച്ചതോടെ നിരുന്മേഷം വിട്ടകന്നു വകതിരിവും വിവേകവുമുള്ള ജോണി തികച്ചും പോസിറ്റീവായ വിവരങ്ങൾ തന്ന് എന്നെ സഹായിക്കുമെന്ന് എനിക്കു തോന്നി.

എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ജോണിയെ ഞാൻ അരികിൽ വിളിച്ച് ഇരിക്കാൻ ആവശ്യപ്പെട്ടു ഒരു ഗ്ലാസ്സെടുത്ത് ഫ്ലാസ്ക്കിൽ നിന്നും ചായ പകർന്ന് ജോണിയെ ഏൽപ്പിച്ചു തോമാച്ചൻ സിനിമാഭിനയ മോഹിയായ ഇയാൾക്ക് എന്തെങ്കിലും അവസരം വാഗ്ദാനം ചെയ്തിട്ടുണ്ടാകാം. ചിലപ്പോൾ ആ അവസരം എന്‍റെ ഫീഡ്‌ബാക്കിനെ ആശ്രയിക്കുന്നതാവാം. അല്ലെങ്കിൽ ഇയാൾക്ക് ഈ ചുമതല ഏറ്റെടുക്കുവാൻ തക്ക കാരണമൊന്നും കാണുന്നില്ല ശരി ഇനി ഇയാൾക്ക് പറയാനുള്ളതു കേൾക്കാം ചായ കുടിച്ചു തീർത്ത് ചിറി തുടച്ച് അയാൾ പോക്കറ്റിൽ നിന്ന് ഒരു കൈപ്പുസ്തകം എടുത്തു….

ഏജ് ഈസ് ജസ്റ്റ് എ നമ്പർ…

ഓരോ ദിവസം പിന്നിടുന്തോറും നമ്മുടെ പ്രായം വർദ്ധിക്കുന്നത് തടയാൻ ആരു വിചാരിച്ചാലും സാധിക്കില്ല. പക്ഷേ ഏജ് ഈസ് ജസ്റ്റ് എ നമ്പർ എന്നു പറയിക്കാൻ ആർക്കും കഴിയും. വർദ്ധിക്കുന്ന പ്രായത്തിന്‍റെ പ്രഭാവം കുറച്ച് നീണ്ടകാലം നിലനിൽക്കുന്ന യുവത്വത്തിൻ ചില നിർദ്ദേശങ്ങളിതാ… സീനിയർ ഡയറ്റീഷ്യൻ നിധി ധവൻ നൽകുന്ന ടിപ്സുകൾ.

എന്തു കഴിക്കണം?

ആന്‍റി ഓക്സിഡന്‍റുകൾ നിറഞ്ഞ ഡ്രൈ ഫ്രൂട്ട്സ്, മുളപ്പിച്ച ധാന്യങ്ങൾ, ചിക്കൻ, മുട്ട, പച്ചക്കറി, പഴം ഇതെല്ലാം ഉൾപ്പെട്ട നല്ല ഭക്ഷണരീതിയാണ് യുവത്വം നിലനിർത്താനുള്ള പ്രധാന വഴി. ആന്‍റി ഓക്സിഡന്‍റുകൾ ഫ്രീ റാഡിക്കലുകളുമായി ഏറ്റുമുട്ടുന്നതിനാൽ വാർദ്ധക്യ ലക്ഷണങ്ങളെ അകറ്റി നിർത്തുന്നു. ഇമ്യൂൺ സിസ്റ്റത്തെയും ശക്തിപ്പെടുത്തുന്നു.

  • ദിവസവും ഒരു ഗ്ലാസ് ഗ്രീൻ ടീ കുടിച്ചാൽ ഓർമ്മശക്‌തി കുറയാതിരിക്കാൻ ഉപകരിക്കും.
  • മത്സ്യം, ഡ്രൈഫ്രൂട്ട്സ് എന്നിവയിലടങ്ങിയിട്ടുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് നല്ലൊരു ആന്‍റി ഏജിംഗ് ഏജന്‍റാണ്.
  • ബോട്ടോക്സ് ട്രീറ്റുമെന്‍റിനു തുല്യമായ ഇഫക്ട് നൽകാൻ വിറ്റാമിൻ സിയ്ക്കു കഴിയും. സ്കിൻ ടിഷ്യു ആരോഗ്യപ്രദമാക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നു. ഓറഞ്ച്, മൂസമ്പി, കാബേജ് ഇവയൊക്കെ വളരെ പ്രയോജനകരമാണ്.
  • മധുരം കഴിക്കണമെന്നു തോന്നുമ്പോൾ ഡാർക്ക് ചോക്ക്ളേറ്റുകൾ കഴിച്ചോളൂ. ഇതിലെ ഫ്ലവനോൾ രക്‌തസഞ്ചാരം വർദ്ധിപ്പിക്കും.
  • ഉച്ചഭക്ഷണത്തോടൊപ്പം കുറച്ച് തൈര് കഴിക്കാം. വേണ്ടത്ര കാത്സ്യം ശരീരത്തിനു ലഭിക്കും. അസ്‌ഥിക്ഷയം സംഭവിക്കാതെ തടയും.
  • യുവത്വം നിലനിർത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് അമിത ഭക്ഷണം ഒഴിവാക്കുന്നത്. എത്ര വിശപ്പുണ്ടെങ്കിലും വയറിൽ 20 ശതമാനം ഒഴിച്ചിടുക.

എന്തൊക്കെ കഴിക്കരുത്?

ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നവ കുറച്ചു മാത്രം കഴിക്കുക.

  • സോയാബീൻ, കോൺ, കനോല ഓയിൽ തുടങ്ങിയവ ദിവസേന കഴിക്കരുത്. ഇവയിൽ പോളി സാച്ചുറേറ്റഡ് ഘടകങ്ങൾ കൂടുതലാണ്.
  • റെഡ്മീറ്റ്, പനീർ, ഫുൾ ഫാറ്റ് പാൽ, ക്രീം ഇവയുടെ അളവും കൂടുതൽ വേണ്ട. ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാവാൻ സാധ്യത കൂടും.
  • വെളുത്ത ബ്രഡ്, പാസ്താ, പിസ്സ എന്നിവയും കുറയ്ക്കാം.

ജീവിതശൈലിയിലെ മാറ്റം

  • ദിവസം 7 മണിക്കൂർ ഉറങ്ങുക. ഉറങ്ങുന്ന വേളയിലാണ് ചർമ്മത്തിലെ കോശങ്ങൾ റിപ്പയർ ചെയ്യപ്പെടുന്നത്. നന്നായി ഉറങ്ങിയാൽ ചുളിവുകളും വരകളും അകന്നു പോവും.
  • എപ്പോഴും ആക്ടീവായിരിക്കുക. ഉണർന്നിരിക്കുന്ന വേളയിൽ തലച്ചോറിന് എന്തെങ്കിലും ജോലി കൊടുത്തു കൊണ്ടിരിക്കണം. പുതിയ കാര്യങ്ങൾ പഠിക്കുന്നതും വായിക്കുന്നതും നല്ല രീതിയാണ്.
  • ഹോർമോൺ സന്തുലിതാവസ്‌ഥ പാലിക്കുന്നതിലൂടെ വാർദ്ധക്യ ലക്ഷണം കുറയ്ക്കാം.
  • പോസിറ്റീവ് ചിന്തകൾ, സന്തോഷം, ലക്ഷ്യബോധം ഇതെല്ലാം മാനസിക ഉണർവ്വുണ്ടാക്കും, യുവത്വവും നിലനിർത്തും.

ചർമ്മ സംരക്ഷണം

  • വെയിലത്തിറങ്ങുമ്പോഴാണ് ചർമ്മത്തിന് ഏറ്റവും കേടുപാട് സംഭവിക്കുന്നത്. അത്തരം ചർമ്മങ്ങളിൽ ചുളിവുകൾ വളരെ വേഗം ഉണ്ടാകും സൺസ്ക്രീൻ പതിവായി ഉപയോഗിക്കുക.
  • ചർമ്മം ഹൈഡ്രേറ്റ് ആയിരിക്കാൻ ചർമ്മത്തിനിണങ്ങുന്ന മോയിസ്ചുറൈസർ പുരട്ടുക. രാത്രിയിൽ ഉറങ്ങും മുമ്പ് മോയിസ്ചുറൈസർ പുരട്ടിയ ശേഷം കിടക്കുക.

പുതുവർഷ പ്രതിജ്ഞകൾ പാലിക്കാൻ…

ജീവിതത്തിൽ എപ്പോഴെങ്കിലും പ്രതിജ്ഞകൾ എടുക്കാത്തവരുണ്ടാകില്ല. എങ്കിലും പുതുവർഷം പിറക്കുമ്പോൾ പുതിയ പ്രതിജ്ഞകളും തീരുമാനങ്ങളും എടുക്കുന്നവരാണ് ഭൂരിഭാഗംപ്പേരും. പുതുവർഷ രാവിനൊപ്പം എല്ലാം പുതുപുത്തനോടെ തുടക്കമിടുന്നതിലുമുണ്ടല്ലോ ഒരു രസവും ത്രില്ലും. ലോകം മുഴുവനുമുള്ള ആളുകൾ ഏതാണ്ട് ഇതുപോലെ തന്നെയായിരിക്കുമെന്നതാണ് അതിന് കാരണം.

എന്നാൽ എടുത്ത പ്രതിജ്ഞകൾ 100 ശതമാനം പാലിച്ച് വിജയിച്ചവരുണ്ടോ ഉണ്ടാവാം, പക്ഷേ വളരെ കുറച്ചുപ്പേർ മാത്രമായിരിക്കുമത്. പ്രതിജ്ഞ ഫലവത്തായി പാലിക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ചവരായിരിക്കും ബഹുഭൂരിഭാഗവും. എടുത്ത പ്രതിജ്ഞകൾ വിജയകരമായി തുടരാനാവാത്തത് എന്തുകൊണ്ടാണ്?

നമ്മുടെ മോശം ശീലങ്ങൾ നമ്മുടെ ആരോഗ്യവുമായും സാമ്പത്തിക സ്‌ഥിതിയുമായും സന്തോഷവുമായും സന്ധിയിലാവുന്നതാണ് ഇതിന് പിന്നിലെ കാരണമായി ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്. സംഗതി സത്യവുമാണ്.

പ്രചോദനം പകരുന്ന പുസ്തകങ്ങളെക്കാൾ അറിവുകളിൽ നിന്നുമുണ്ടാകുന്ന മാറ്റങ്ങളെക്കാൾ നമ്മുടെ സ്വഭാവത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുക കഠിനമാണ്. വ്യക്‌തിയിൽ ഒരു ശീലം രൂപപ്പെടാൻ ശരാശരി 60 മുതൽ 66 ദിവസം വരെ എടുക്കും. യഥാർത്ഥത്തിൽ 40 ശതമാനം പേർക്ക് മാത്രമേ 6 മാസം കഴിഞ്ഞും പ്രതിജ്ഞാബദ്ധരായി നില കൊള്ളാൻ കഴിയൂയെന്നാണ് പഠനം പറയുന്നത്. ഡയറ്റിംഗ് നോക്കുന്ന 20 ശതമാനം പേർക്ക് തങ്ങളുടെ പ്രതിജ്ഞ ദീർഘകാലം തുടരാൻ പറ്റും.

ഒരു വ്യക്‌തിയിൽ സ്വഭാവമാറ്റം സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് നിർണ്ണായകമായ രീതിയിൽ സ്വാധീനിക്കാനാവില്ല. ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാൻ ഒരു വ്യക്‌തിയ്ക്ക് അനായാസം കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ അവരുടെ പെരുമാറ്റത്തെ മാറ്റാൻ പ്രയാസമാണ്.

സമൂഹവുമായുള്ള വ്യക്‌തിയുടെ സമീപനത്തിൽ വ്യക്‌തിയുടെ സ്‌ഥായിയായതും ശക്തവുമായ ശീലങ്ങൾ ബോധപൂർവമായിട്ടല്ലാതെ തന്നെ ആക്ടീവായിരിക്കും. കൂടുതൽ സമയവും എന്നുമുള്ള പതിവുകൾ (പ്രവർത്തികൾ) ആവർത്തിച്ചു കൊണ്ടിരിക്കുമെന്നർത്ഥം. ഇത്തരം കാര്യങ്ങൾ വിലയിരുത്തി കൊണ്ട് തന്നെ പുതുവർഷ പ്രതിജ്ഞകൾ പാലിക്കാൻ സഹായിക്കുന്ന ചില എളുപ്പ വഴികളിതാ.

ലക്ഷ്യങ്ങളെ മുൻഗണനാ ക്രമത്തിൽ ചിട്ടപ്പെടുത്താം

തീവ്രമായ ഇച്ഛാശക്തിയെന്നത് കടുപ്പമേറിയ ആയുധമാണെന്ന് ഓർക്കുക. പ്രലോഭനങ്ങൾ നമ്മുടെ ഇച്ഛാശക്‌തിയെ ചോർത്തി കളയാം. അതോടെ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ നിന്നും നാം വ്യതിചലിക്കാം. അതിനാൽ ചെറുതും ചെറിയ ചെറിയ പുരോഗതിയുണ്ടാക്കുന്നതുമായ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയെന്നതാണ് മാതൃകാപരമായി സ്വീകരിക്കേണ്ടത്. ഇത്തരം മാറ്റങ്ങളും പുരോഗതിയും സ്വഭാവത്തിലും മാറ്റമുണ്ടാക്കും. അല്ലാതെ ഒറ്റയടിക്ക് വലിയ മാറ്റം വരുത്താൻ ശ്രമിക്കുകയെന്നത് എല്ലാവരേയും സംബന്ധിച്ച് പ്രായോഗികമാവണമെന്നില്ല. അതിപ്പോൾ ഡയറ്റിന്‍റെ കാര്യത്തിലായാലും വ്യായാമത്തിന്‍റെ കാര്യത്തിലായാലും ഈ സമീപനം ഫലവത്തായിരിക്കും.

ആത്മപരിശോധന

സ്വന്തം വ്യക്‌തിത്വത്തിൽ അടിയുറച്ച ശീലങ്ങളെ മാറ്റിയെടുക്കാൻ സ്വയം നിരീക്ഷണം നടത്തുന്നത് നല്ലൊരു മാർഗ്ഗമാണ്. സജീവമായി സ്വന്തം ലക്ഷ്യങ്ങളെ വിലയിരുത്താനും വിവിധ സാഹചര്യങ്ങളോടുള്ള സമീപനത്തിൽ മാറ്റമുണ്ടാക്കാനും ഈ നിരീക്ഷണം സഹായിക്കും. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ പിന്തുടരുന്നതിനും വ്യായാമം ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കുന്നതിനുമായി വിവിധതരം  തന്ത്രങ്ങൾ  സ്വീകരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും സ്വയം വിലയിരുത്തൽ സഹായിക്കുമെന്നാണ് ഈ രംഗത്ത് നടത്തിയ ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്.

തീരുമാനങ്ങളിൽ ഉറച്ച് നിൽക്കാനും നടപ്പിലാക്കാനും ശ്രമിക്കുകയെന്നുള്ളത് ഏറ്റവും ഫലവത്തായ മാർഗ്ഗമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് ഇതിൽ ഫ്ളക്സിബിളാകാനും കഴിയും. അതായത് ഒരു വ്യക്‌തിയ്ക്ക് കോഫി കുടിക്കാൻ തോന്നുകയാണെങ്കിൽ പകരം ഒരു ഗ്ലാസ് വെള്ളം കുടിക്കാം അല്ലെങ്കിൽ ഏതെങ്കിലും ഹെൽത്തി ഡ്രിങ്ക് കുടിക്കാം. എന്നാൽ കോഫി കുടിക്കാൻ ഉണ്ടായ തോന്നലിനെ അടിച്ചമർത്തുന്നത് നമ്മളെ വീണ്ടും ശക്തമായി ആ തോന്നലിലേക്ക് നയിക്കും.

എടുത്ത തീരുമാനം നെഗറ്റീവായി ആണ് നടപ്പിലാക്കുന്നതെർത്ഥം. അതായത് അതെപ്പറ്റിയുള്ള ശക്തമായ തോന്നൽ തെറ്റായ ഭക്ഷണ ശീലങ്ങളിലേക്ക് നയിക്കും. അതുകൊണ്ട് ഇത്തരം തോന്നലിൽ നിന്ന് ശ്രദ്ധയകറ്റാൻ മറ്റെന്തെങ്കിലും പ്രവർത്തികളിലേക്ക് മനസിനെ നയിക്കുകയെന്നതാണ് ശീലങ്ങൾ തിരുത്താനുള്ള വഴി. പുതിയ ശീലത്തിന്‍റെ നല്ല വശങ്ങളിൽ ഉറച്ച് നിൽക്കാം. ഒപ്പം പഴയ ശീലങ്ങളിലെ നെഗറ്റീവ് വശങ്ങളെ തിരിച്ചറിയുക.

റൂട്ടിനിൽ മാറ്റം

റൂട്ടിനിൽ അധിഷ്ഠിതമാണ് ഓരോ ശീലങ്ങളും. അതിനാൽ പഴയ ശീലങ്ങളെ മാറ്റുകയെന്നത് പുതിയ ശീലങ്ങളിലേക്ക് ചേക്കേറാൻ വ്യക്‌തിയെ പ്രോത്സാഹിപ്പിക്കും. ഉദാ: ജോലിയിലുള്ള മാറ്റം, പുതിയ സ്‌ഥലത്തേക്കുള്ള ഉദ്യോഗ മാറ്റം, വിവാഹം, കുഞ്ഞുങ്ങൾ എന്നിവയൊക്കെ പുതിയ ശീലങ്ങളിലേക്ക് മാറാൻ വ്യക്‌തിയെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാവണം പുതിയ ശീലങ്ങളിലേക്കുള്ള നമ്മുടെ ചുവടുമാറ്റം.

എന്നാൽ വളരെ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്ന റൂട്ടിൻ നമ്മുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും സാമൂഹ്യ ജീവിതത്തിൽ നമ്മെ സജീവമായി നിലനിർത്തുകയും ചെയ്യും. മനുഷ്യൻ സാഹചര്യമനുസരിച്ച് റൂട്ടീനിൽ മാറ്റം വരുത്താറുണ്ട്.

വിവാഹത്തിന് പങ്കെടുക്കുന്ന അവസരങ്ങളിൽ സദ്യ കഴിക്കും. എന്നാൽ മറ്റ് സാഹചര്യങ്ങളിൽ അത്തരം ഭക്ഷണശീലം പുലർത്തുകയില്ല. അമിതമായ ഭക്ഷണശീലം ഒഴിവാക്കാൻ ഫ്രിഡ്ജിലും കണ്ടയിനറുകളിലും ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് വയ്ക്കുന്നത് കുറയ്ക്കുക. ഭക്ഷണ പാത്രത്തിൽ വിളമ്പുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുക.

ഭാവിയെ മുൻകൂട്ടി കണ്ട്

അപ്പപ്പോൾ കിട്ടുന്ന നേട്ടങ്ങളോടാണ് മനുഷ്യന് പൊതുവെ താൽപ്പര്യം. ഈയൊരു കാഴ്ചപ്പാടിനെ അതിജീവിച്ച് ലോംഗ് ടേം നേട്ടങ്ങൾ ഉണ്ടാക്കുന്ന മാറ്റത്തിനുള്ള ശ്രമങ്ങൾ തുടരുകയാണ് വേണ്ടത്. ഭാവിയിലുണ്ടാകുന്ന വലിയ മാറ്റങ്ങളെ മുൻക്കൂട്ടി കണ്ട് ഇപ്പോഴെ ചെറിയ മാറ്റങ്ങളിലൂടെ പരിശ്രമിച്ച് മുന്നേറുന്നതിലാണ് വിജയം. ഇതിന് നേർവിപരീതമായി, ഇപ്പോൾ തന്നെ വിജയം വരിക്കണമെന്ന കാഴ്ചപ്പാട് ഹൃസ്വവും സാഹചര്യത്തിന് അനുസൃതവുമായ വിജയങ്ങളെ നൽകൂ. ഇതിന് ശാശ്വതമായ നിലനിൽപ്പുണ്ടാവില്ല. അതിനാൽ ഭാവിയെ മുൻക്കൂട്ടി കണ്ടുള്ള പദ്ധതി തയ്യാറാക്കി അത് പിന്തുടരുകയാണ് വേണ്ടത്.

ലക്ഷ്യങ്ങൾ വരിക്കാൻ

ലക്ഷ്യങ്ങൾക്ക് സ്വയം സമയപരിധി നിശ്ചയിക്കാം. സ്വന്തം സ്വഭാവത്തെ മാറ്റാനും പുതിയ ശീലങ്ങളുമായി പൊരുത്തപ്പെട്ട് മുന്നേറാനും ഈ സമയപരിധി സഹായിക്കും. ആ സമയപരിധിക്കുള്ളിൽ ലക്ഷ്യത്തിലെത്താൻ മനസുകൊണ്ടും ശരീരം കൊണ്ടും വ്യക്‌തി പൂർണ്ണമായും സജ്ജമാകും.

ചിലപ്പോൾ സമയപരിധി അൽപ്പം നീണ്ടു പോയാലും ലക്ഷ്യത്തിലെത്താനുള്ള തീവ്രമായ ഇച്ഛ ആ വ്യക്‌തിയിലുണ്ടാകും. ഉദാ: ഓട്ടക്കാരൻ മനസിലുറപ്പിച്ച സമയപരിധിക്കുള്ളിൽ ഒരു നിശ്ചിത ദൂരം പിന്നിടുന്നതു പോലെ… ഈ സമയത്തിൽ ചെറിയ മാറ്റമുണ്ടാകാം എന്നാലും ആ ദൂരം ഓട്ടക്കാരൻ കടന്നിരിക്കും.

ഏത് കാര്യത്തിലും ലക്ഷ്യം കണ്ടെത്തുകയെന്നത് അതികഠിനമായ യാത്രയായിരിക്കും. എങ്കിലും മനസും ശരീരവും പാകപ്പെടുത്തി ആ ലക്ഷ്യത്തെ എത്തിപിടിക്കാൻ ശക്തമായ ഒരു കുതിപ്പ് ആവശ്യമാണ്. ശക്തമായ ആ കുതിപ്പിന് മനസ് ഏകാഗ്രമാക്കാം. ഒപ്പം തീവ്രമായ ഇച്ഛാശക്തിയും വളർത്തിയെടുത്ത് മുന്നേറാം.

മഞ്ഞുകാലത്തും ചർമ്മത്തിന് നോ പ്രോബ്ലം!

ഇതു മഞ്ഞുകാലം. ചർമ്മ സംരക്ഷണത്തിനായി കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സമയം. തണുപ്പു കാലത്തിന്‍റെ റൊമാൻസിൽ ചർമ്മം ശ്രദ്ധിയ്ക്കാൻ മറന്നു പോയാൽ സംഗതി കുഴഞ്ഞതു തന്നെ. ചുണ്ടുകൾ വരണ്ടു പൊട്ടുക, ശരീരത്തിന്‍റെ സ്വാഭാവിക എണ്ണമയം നഷ്‌ടപ്പെടുക, കാൽപാദം വിണ്ടു കീറുക, കൈകാലുകളിൽ മൊരിച്ചിലുണ്ടാവുക തുടങ്ങിയ പ്രശ്ന‌ങ്ങൾ മഞ്ഞു കാലത്ത് രൂക്ഷമാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാം. ‘കൂളായി’ തന്നെ…..

ആദ്യം തന്നെ ചർമ്മത്തിന്‍റെ സ്വഭാവം ഏതാണെന്ന് തിരിച്ചറിയണം. അതിനനുസരിച്ചുള്ള ക്രീം, ലോഷൻ, സൗന്ദര്യവർദ്ധകവസ്‌തുക്കൾ വേണം ഉപയോഗിക്കാൻ. വിപണിയിൽ പല തരത്തിലുള്ള സ്‌കിൻ കെയർ പ്രോഡക്റ്റുകൾ ലഭ്യമാണ്. വീട്ടിൽ തയ്യാറാക്കാവുന്ന സൗന്ദര്യ പരിചരണ ഉല്പന്നങ്ങളുണ്ടെങ്കിലും തിരക്കു പിടിച്ച ജീവിതത്തിൽ സമയപരിമിതിയും സൗകര്യവും കണക്കിലെടുത്ത് പലരും കോസ്മെറ്റിക്കുകൾ വാങ്ങുകയാണ് പതിവ്.

മഞ്ഞുകാലത്ത് ചർമ്മപരിപാലനത്തിൽ, വിശേഷിച്ച് മുഖ സൗന്ദര്യം നിലനിർത്തുന്നതിനു വേണ്ടി നാം വാങ്ങിക്കുട്ടുന്ന സൗന്ദര്യവർദ്ധക വസ്‌തുക്കളിൽ അമിതമായി രാസവസ്‌തുക്കൾ അടങ്ങിയതാണോ, അത് ചർമ്മത്തിന് ദോഷം വരുത്തുമോ എന്നൊക്കെ മനസ്സിലാക്കേണ്ടതാണ്. ഗുണനിലവാരമുള്ള കോസ്മെറ്റിക്കുകൾ ഉപയോഗിച്ച് മഞ്ഞുകാലത്തും മുഖ സൗന്ദര്യം നിലനിർത്താം.

ഫേയ്‌സ് വാഷ്

മഞ്ഞുകാലത്ത് സോപ്പുപയോഗിക്കരുത്. സോപ്പിന്‍റെ ഉപയോഗം ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും. ചർമ്മത്തിന്‍റെ സ്വാഭാവിക മൃദുലത നഷ്ടമാക്കും. ഫേയ്‌സ് വാഷുപയോഗിച്ച് മുഖം വൃത്തിയായി കഴുകുന്നത് ചർമ്മത്തിന്‍റെ മൃദുത്വവും കാന്തിയും നിലനിർത്തുന്നതിന് ഏറെ സഹായകമാണ്. പല പ്രമുഖ കമ്പനികളും നാച്വറൽ ഉല്പ്‌പന്നങ്ങളടങ്ങിയ ഫേയ്സ് വാഷ് നിർമ്മിക്കുന്നുണ്ട്.

ബയോടെക് മാനേജിംഗ് ഡയറക്‌ടറുടെ അഭിപ്രായത്തിൽ, “സോപ്പ് ഫ്രീ നാച്വറൽ പ്രോഡക്റ്റുകൾ കൊണ്ടു തയ്യാറാക്കിയ ഫേയ്‌സ് വാഷ് ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇതിനായി ആദ്യം തന്നെ പൊടി, അഴുക്ക്, മേക്കപ്പ് ഇവ ശരിയായി തുടച്ചു നീക്കണം. വരണ്ട ചർമ്മത്തിനും സാധാരണ ചർമ്മത്തിനും ഹണി ജെല്ലും എണ്ണമയമുള്ള ചർമ്മത്തിന് പൈനാപ്പിൾ ജെല്ലും അനുയോജ്യമാണ്. ഫ്രൂട്ട് ജ്യൂസു കൊണ്ട് തയ്യാറാക്കിയ ഫേയ്‌സ് വാഷ് ഏറെ ഗുണകരമാണ്. തികച്ചും പ്രകൃതിദത്തമായ ചേരുവകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഫേയ്‌സ് വാഷിന് വില അൽപം കൂടുതലായിരിക്കും.”

ക്ലെൻസിംഗ്, ടോണിംഗ്

ചർമ്മത്തിന്‍റെ ദീർഘകാല ആരോഗ്യത്തിന് ശരിയായ പരിചരണം ആവശ്യമാണ്. ഫേയ്‌സ് വാഷ് ഉപയോഗിച്ച് കഴുകിയതു കൊണ്ടുമാത്രം മുഖം വൃത്തിയാവണമെന്നില്ല. ക്ലെൻസർ ചർമ്മത്തിലാഴ്ന്നിറങ്ങി രോമകൂപങ്ങളിൽ നിന്നും അഴുക്ക് നീക്കം ചെയ്യുന്നു. തുറന്ന രോമക്കുപങ്ങൾ അടയ്ക്കുന്നതിനാണ് ടോണറുപയോഗിക്കുന്നത്. സാധാരണ ചർമ്മവും വരണ്ട ചർമ്മവുമുള്ളവർ ക്ലെൻസിംഗ് മിൽക്ക് ഉപയോഗിക്കാം. എണ്ണമയമുള്ളവർ ആൽക്കഹോളടങ്ങിയ ഡീപ്പ് ക്ലെൻസറുപയോഗിക്കണം. ചർമ്മത്തിന് അനുയോജ്യമായ ക്ലെൻസറും ടോണറും വേണം ഉപയോഗിക്കേണ്ടത്.

സ്ക്രബ്ബിംഗ്

ചർമ്മസംരക്ഷണത്തിൽ സ്ക്രബ്ബിംഗിന് വലിയ പ്രാധാന്യമുണ്ട്. സ്ക്രബ്ബിംഗിലുടെ ചർമ്മത്തിലെ മൃതകോശങ്ങൾ നീങ്ങുന്നതോടൊപ്പം ചർമ്മത്തിനു മൃദുലതയും സ്‌നിഗ്‌ധതയും കൈവരും. ഇത് മുഖത്തും ശരീരത്തിലും തേച്ചു പിടിപ്പിച്ച് 10 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുഖം പട്ടു പോലെ മിനുമിനുത്തതാകും. (ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ സ്ക്രബ്ബ് ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് ഡർമറ്റോളജിസുകൾ അഭിപ്രായപ്പെടുന്നു.

മോയ്സ്ചറൈസർ- കോൾഡ് ക്രീം

സാധാരണ ചർമ്മമുള്ളവർക്കും ശൈത്യകാലത്ത് മോയ്‌സ്‌ചറൈസർ ഉപയോഗിക്കാം. വരണ്ട ചർമ്മമുള്ളവർക്ക് കോൾഡ് ക്രീമുപയോഗിച്ച് ചർമ്മത്തിലെ ഈർപ്പം നിലനിർത്താം.

ഫേയ്‌സ് പായ്ക്ക്

ഓരോ ചർമ്മക്കാർക്കുമിണങ്ങുന്ന വൈവിദ്ധ്യമാർന്ന ഫേയ്‌സ് പായ്ക്കുകൾ വിപണിയിൽ ലഭ്യമാണ്. മുഖത്തെ ചുളിവുകളും പാടുകളുമകറ്റി മുഖത്തിന് അഴകു നൽകുന്നു. 25 വയസ്സിനു ശേഷം ഫേയ്‌സ് പായ്ക്ക് ഉപയോഗിച്ചു തുടങ്ങാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

റെഡി മെയ്‌ഡ് ഫേയ്‌സ് പായ്ക്ക് ആഴ്‌ചയിൽ രണ്ടു തവണ മുഖത്തിടാം. മുഖം ഫേയ്‌സ് വാഷ് കൊണ്ട് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ക്രീം പുരട്ടി 10 മിനിറ്റോളം മസാജ് ചെയ്യാം. ടിഷ്യു പേപ്പർ കൊണ്ട് മുഖം തുടച്ചു വൃത്തിയാക്കിയ ശേഷം കൺതടവും ചുണ്ടുമൊഴികെയുള്ള ഭാഗങ്ങളിൽ ഫേയ്‌സ് പായ്ക്ക് പുരട്ടാം. മുഖം വലിഞ്ഞു തുടങ്ങുമ്പോൾ ഫേയ്‌സ് പായ്ക്ക് കഴുകി ക്കളയാം.

അറിയുമോ?

  • ശരീരത്തിൽ സുര്യപ്രകാശമേൽക്കുന്ന ഭാഗത്ത് വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതിനു മുമ്പായി സൺസ്ക്രീൻ ലോഷൻ പുരട്ടാം.
  • രാത്രി ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് തുടച്ചു നീക്കണം.
  • ഇളം ചൂടുവെള്ളത്തിൽ കൈകാലുകൾ കഴുകി ഹാന്‍റ് ലോഷനും ഫുട്ട് ക്രീമും പുരട്ടുന്നത് കൈകാലുകളിലെ മൊരിച്ചിൽ അകറ്റും. ത്വക്കിന്‍റെ മൃദുലതയും കാന്തിയും വർദ്ധിക്കും.
  • കൺതടങ്ങൾക്കു ചുറ്റിൽ കറുപ്പു നിറമുണ്ടെങ്കിൽ നല്ല ഗുണനിലവാരമുള്ള കമ്പനിയുടെ അണ്ടർ ഐ ക്രീം കണ്ണിനു ചുറ്റും പുരട്ടണം. ബദാം എണ്ണ പുരട്ടുന്നതും നല്ലതാണ്.
  • സൗന്ദര്യവർധക വസ്‌തുക്കൾ ഏറെ ശ്രദ്ധയോടെ വേണം തെരഞ്ഞെടുക്കാൻ.
  • കേശ പരിപാലനത്തിലും ഈ സമയത്ത് മതിയായ ശ്രദ്ധ നൽകണം. കേശ സംരക്ഷണത്തിന് ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാലം കൂടിയാണ് മഞ്ഞുകാലം.
  • ഇളം ചൂടുവെള്ളത്തിൽ കുളിക്കുക. ചുട് അമിതമായാൽ ശരീരത്തിന്‍റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെട്ട് ചർമ്മം പെട്ടെന്ന് വരണ്ടു പോകും. ക്രീം ബേസ്‌ഡ്/ ഗ്ലിസറിനടങ്ങിയ സോപ്പ് കുളിക്കാൻ ഉപയോഗിക്കാം. ലിക്വിഡ് ബോഡി സോപ്പ് വിപണിയിൽ ലഭ്യമാണ്. ബോഡി സ്‌പഞ്ചുപയോഗിച്ചുള്ള തേച്ചുകുളി ശരീരത്തിൽ രക്തതയോട്ടം വർദ്ധിപ്പിക്കും.
  • ഫുട്ട് സ്ക്രാപ്പർ ഉപയോഗിച്ച് ഉരച്ചു കഴുകിയാൽ പാദങ്ങൾ വിണ്ടു കീറുന്നതു തടയാനാകും.
  • ആഴ്ച്‌ചയിൽ 3 തവണയെങ്കിലും ബോഡി സ്ക്രബ്ബു കൊണ്ട് തേച്ചുകുളിക്കുക. മൃതകോശങ്ങൾ നീങ്ങി ചർമ്മത്തിനു നല്ല തിളക്കം കൈവരും.
  • കുളിക്കുന്ന വെള്ളത്തിൽ 2-3 തുള്ളി ഒലിവ് ഓയിൽ ചേർക്കാം. ഫ്രഷ്നെസ് ലഭിക്കും.
  • കുളിക്കുന്നതിനു 10 മിനിറ്റു മുമ്പ് ഒലിവ് ഓയിൽ, ബദാം ഓയിൽ, കടുകെണ്ണ ഇവയിലേതെങ്കിലുമൊന്ന് ശരീരത്തിൽ തേച്ച് പിടിപ്പിക്കുക.
  • കുളിച്ചതിനു ശേഷം മോയ്‌സ്‌ചറൈസിംഗ് ബോഡി ലോഷൻ പുരട്ടാം.
अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें