വരവായ്, സ്നേഹത്തിന്‍റെ ക്രിസ്തുമസ്

ഡിസംബറിലെ മഞ്ഞുപെയ്യുന്ന രാത്രിയിൽ കരോൾ ഗാനത്തിന്‍റെ അകമ്പടിയോടെ പുൽക്കൂട് സന്ദർശിക്കാനെത്തുന്ന ക്രിസ്തുമസ് അപ്പുപ്പനും സംഘവും. കരോളിന്‍റെ പെരുമ്പറയ്ക്ക് കാതോർത്ത് നക്ഷത്രവിളക്കുകൾ മിന്നുന്ന ഉമ്മറത്ത് ഉറക്കച്ചടവോടെ കാത്തിരിക്കുന്ന കുട്ടികൾ…

ക്രിസ്തു‌മസ് കാലം നക്ഷത്രവിളക്കുകളുടെ കാലമാണ്. ജാതിമതഭേദമെന്യേ എല്ലാ വീട്ടിലുമുണ്ടാകും പല വർണ്ണങ്ങളിലുള്ള നക്ഷത്രങ്ങൾ. അങ്ങനെ ലോകമെമ്പാടും സ്നേഹ സാഹോദര്യത്തിന്‍റെ സന്ദേശമുയർത്തുന്ന ആഘോഷമായിമാറും ക്രിസ്തുമസ്. തുടക്കം വിദേശത്തുനിന്നാണെങ്കിലും ഉത്സവവേളകാളയെല്ലാം കൈ നീട്ടി സ്വീകരിക്കുന്ന ഭാരതീയർ ക്രിസ്‌തുമസും ഉത്സാഹപൂർവ്വം ആഘോഷിച്ചുവരുന്നു.

ക്രീസ്ത്യൻ വീടുകളിലും തെരുവുകളിലും മാത്രം ഒതുങ്ങിനിന്ന ക്രിസ്‌മസ് ആഘോഷം ജിംഗിൾബെൽ പാടി നമ്മുടെ വീടുകളിലേക്കും കടന്നെത്തിയിട്ട് അധിക കാലമായില്ല. ഏറിയാൽ അരനൂറ്റാണ്ട്. എന്നാൽ സ്നേഹസന്ദേശം പകർന്ന് ലോകമെങ്ങും ആശംസാകാർഡുകൾ സഞ്ചരിക്കുമ്പോൾ, ആവേശഭരിതമായ ആഘോഷരീതികളും ഷോപ്പിംഗ് ക്രേയ്സും ഒപ്പം വ്യാപിക്കുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ക്രിസ്‌തുമസ് ഷോപ്പിംഗ് വർദ്ധിച്ചതായി വ്യാപാരികളും സമ്മതിക്കുന്നു. ക്രിസ്‌തുമസ് ഫ്രണ്ടിനെ തെരഞ്ഞെടുത്ത് ഗിഫ്റ്റ് നൽകുന്ന രീതി സ്‌കൂളുകളിലും ഓഫീസുകളിലുമെല്ലാം സാർവ്വത്രികമായിക്കഴിഞ്ഞു.

പഴങ്കഥകൾ

ക്രിസ്‌തുമസിന്‍റെ ഉത്ഭവത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും പലതരം കഥകൾ പറഞ്ഞുകേൾക്കാറുണ്ട്. അവയിൽ ചിലത് വളരെ രസകരമാണ്. ക്രിസ്‌തുമസിന് ടർക്കി കോഴിയുടെ മാംസം ഭക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ജീവനുള്ള കോഴികളെ ഈ ആവശ്യത്തിനായി മാസങ്ങൾക്കു മുമ്പേ ഫാമുകളിൽ നിന്ന് പല സ്‌ഥലങ്ങളിലേക്കും കൊണ്ടുപോകും. നവംബറിലായിരിക്കും കോഴികളുടെ യാത്ര. കനത്ത മഞ്ഞുവീഴ്‌ചയുടെ കാലം. കോഴികളുടെ കാല് മഞ്ഞിൽ പുതയാതിരിക്കാൻ ചെരുപ്പണിയിച്ചാണ് നടത്തുക.

ക്രിസ്തു‌മസ് ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ക്രിസ്തുമസ് ട്രീ. 19-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞി വിൻസ്റ്റർ കൊട്ടാരത്തിലെ സ്വന്തം മുറിയിൽ ക്രിസ്തുമസ് തലേന്ന് ഒരു ചെറിയ വൃക്ഷക്കമ്പ് വർണ്ണക്കടലാസും പൂക്കളും റിബണുകളും കൊണ്ട് അലങ്കരിച്ചുവച്ചു. അതിന്‍റെ പിന്തുടർച്ചയായാണ് ആഘോഷങ്ങളിൽ ക്രിസ്‌തുമസ് ട്രീ എന്ന ആശയം പ്രചാരത്തിലായത്. എന്നാൽ ഇതിനുമുമ്പ് ഇംഗ്ലണ്ടിലെ ചില ഗോത്ര വിഭാഗങ്ങൾ ഇത്തിൾക്കണ്ണി അലങ്കരിച്ച് ആരാധിക്കാറുണ്ടായിരുന്നത്രേ. വൻമരത്തിൽ ചുറ്റിപ്പടർന്നു വളരുന്ന ഈ ചെടിക്ക് മാന്ത്രിക ശക്തിയുണ്ടെന്ന് അവർ വിശ്വസിച്ചു. മറ്റുമരങ്ങളെല്ലാം ഡിസംബറിലെ കൊടും മഞ്ഞിൽ ഇലപൊഴിക്കുമ്പോൾ ഈ ചെടി മാത്രം ഹരിത കാന്തിയോടെ നിലനിൽക്കുന്നതായിരുന്നു കാരണം. ക്രിസ്‌മസ് ട്രീ എന്ന സങ്കല്പ‌ത്തിന്‍റെ തുടക്കം ഈ വിശ്വാസത്തിൽ നിന്നാണെന്നും ചിലർ പറയുന്നു.

ക്രിസ്‌തു മരിച്ച് 400 വർഷങ്ങൾ കഴിയുമ്പോഴാണ് ഇംഗ്ലണ്ടിലും യൂറോപ്പിലും ക്രിസ്‌മസ് ആഘോഷം പ്രചാരത്തിലാവുന്നത്. അവിടെ കെൽട്ടിക് എന്നു വിളിക്കുന്ന ഒരു സമൂഹത്തിനിടയിലാണ് ക്രിസ്തുമസ് ആഘോഷം തുടങ്ങിയതെന്ന് കരുതുന്നു. എന്നാൽ അവരുടെ വൃക്ഷാരാധനയും പൂജയും മറ്റും ഒഴിവാക്കിക്കൊണ്ടാണ് മറ്റുവിഭാഗങ്ങൾ ഈ ആഘോഷം സ്വീകരിച്ചത്. 1647ൽ ബ്രിട്ടീഷ് ഭരണകൂടം ക്രിസ്‌തുമസ് ആഘോഷം നിയമവിരുദ്ധമായി പ്രഖ്യാപിക്കുകവരെയുണ്ടായി. മതപരമായ ചടങ്ങുകൾ പാട്ടുംകുത്തുമായി ആഘോഷിക്കുന്നത് ശരിയല്ലെന്ന കാഴ്ച്ചപ്പാടിലായിരുന്നു ഈ തീരുമാനം. ഇപ്പോഴും ചില സമുദായങ്ങൾ ക്രിസ്‌തുമസ് ആഘോഷിക്കാറില്ല. ബൈബിളിൽ അങ്ങനെയൊന്നും പറയുന്നില്ലെന്നാണ് അവരുടെ വാദം.

സമ്മാനവുമായി സാന്താക്ലോസ്

ക്രിസ്‌തുമസ് രാത്രിയിൽ സമ്മാനങ്ങളുമായി സാന്താക്ലോസ് അപ്പൂപ്പൻ വരുമെന്നാണ് കെട്ടുകഥ. കുട്ടികളുടെ പ്രിയപ്പെട്ട ഈ കഥാപാത്രം ഡിസ്‌നി കാർട്ടൂണുകളിൽ വരെ സ്‌ഥാനം പിടിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ സ്‌കൂളുകളിൽ അധ്യാപകർ വിദ്യാർത്ഥികൾക്കും അമ്മമാർ മക്കൾക്കും സാന്താക്ലോസിന്‍റെ പേരിൽ കത്തെഴുതുകയും ഇഷ്ടപ്പെട്ട സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന രീതിയുണ്ട്. അമേരിക്കയിലെ ഇന്ത്യാന നഗരത്തിൽ എല്ലാ കുട്ടികൾക്കും കിട്ടും സമ്മാനം. എരിസോണയിൽ സാന്താക്ലോസിന്‍റെ പേരിലുള്ള ഒരു നഗരം തന്നെയുണ്ട്. സെയിന്‍റ് നിക്കോളാസ് എന്ന സാന്താക്ലോസിന്‍റെ ജന്മദിനം ഡിസംബർ 6നാണ്. ഹോളണ്ടിൽ ഈ ദിനത്തിനാണ് പ്രാധാന്യം.

നാവിലൂറും ക്രിസ്മ‌സ് രുചി

ക്രിസ്‌തുമസിന്‍റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഭക്ഷണത്തിലെ രുചി വൈവിധ്യമാണ്. മധ്യകാല യൂറോപ്പിൽ ക്രിസ്‌മസ്‌ പുഡ്‌ഡിംഗ്‌ എന്ന വിഭവം ഇല്ലാത്ത ക്രിസ്‌തുമസ് ആഘോഷമില്ലായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. പക്ഷേ, പുഡ്‌ഡിംഗ് ഉണ്ടാക്കുന്ന രീതികൾക്ക് കാര്യമായ മാറ്റം വന്നു. നൊയമ്പ് അവസാനിപ്പിച്ച് ക്രിസ്‌തുമസിന് ആദ്യം കഴിക്കുന്നത് ഈ വിഭവമാണ്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ അടിപൊളി ക്രിസ്‌തുമസ് ഡിന്നറും ഉണ്ടാകും. പല രാജ്യങ്ങളിലും വ്യത്യസ്‌ത വിഭവങ്ങളാണ് ഉപയോഗിക്കുക. അർമേനിയയിൽ ക്രിസ്‌തുമസിന്‍റെ തലേന്ന് മീൻ കറിയും സാലഡും നിർബന്ധമായും ഉണ്ടാക്കും. നോർവേയിൽ മീനും ഉരുളക്കിഴങ്ങുമാണ് കോമ്പിനേഷൻ. ഫ്രാൻസിൽ ഒരുതരം ബ്രഡ്, ഡിന്നറിന്‍റെ ഭാഗമാണ്. ഇത് നാലായി മുറിച്ച് പാവങ്ങൾക്ക് നൽകും. ബ്രിട്ടനിൽ ക്രീം കേക്കിനാണ് പ്രചാരം. ഇന്ത്യയിൽ കേക്കിന് പ്രാധാന്യം ലഭിച്ചത് ഇതുകൊണ്ടാണ്.

ഒച്ച്- 7

കാറ്റു വീശി പോകും പോലെ പൊയ്‌പോയ ഒരാഴ്ച. ഇടക്ക് ജോണിയെ വിളിച്ചു. വിവരശേഖരണം തുടങ്ങിയിട്ടേയുള്ളൂ എന്നായിരുന്നു മറുപടി. തോമാച്ചന്‍റെ അന്വേഷണങ്ങൾക്ക് ‘പുരോഗതിയുണ്ട്’ എന്ന ഒറ്റവാക്കിൽ മറുപടിയൊതുക്കി. നേരിയ പുരോഗതി ദൃശ്യമാകാൻ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും എന്നതാണ് സത്യം.

തോമാച്ചനോട് അങ്ങനെയൊരു മറുപടി പറയാൻ എന്നെ പ്രേരിപ്പിച്ചതിനു പിന്നിൽ ക്ലാരയാന്‍റിയുടെ വീട്ടിലെ ചുവന്ന കണ്ണുകാരന്‍റെ ഫോൺ വിളിയായിരുന്നു. ആന്‍റപ്പൻ എന്ന ആ ചുവന്ന കണ്ണുകാരൻ ഫോൺ വിളിച്ചപ്പോൾ നേരിൽ കണ്ട് സംസാരിക്കാനുള്ള ആഗ്രഹമാണ് ഞാൻ പ്രകടിപ്പിച്ചത്. അയാൾക്ക് എന്നിൽ നിന്നും എനിക്ക് അയാളിൽ നിന്നും വിവരങ്ങൾ വേണം. അതുകൊണ്ട് നേരിട്ട് സംസാരിക്കുന്നതാണ് ഉചിതം.

ആന്‍റപ്പന്‍റെ ചുവന്ന കണ്ണുകളും വിളർത്തു തൂങ്ങിയ മുഖവും കണ്ടപ്പോൾ ഒരു തികഞ്ഞ മദ്യപാനിയെന്ന് തോന്നിയെങ്കിലും ആ ധാരണ തികഞ്ഞ അബദ്ധമെന്ന് എനിക്ക് ബോധ്യമായി. മുഖാമുഖം ഒരു ബാറിൽ വച്ചായാലോ എന്ന എന്‍റെ നിർദേശം അയാൾ സൗഹാർദ്ദപൂർവ്വം നിരസിച്ചു. എങ്കിലും ഒരു ചായ കുടിക്കാമെന്നുള്ള എന്‍റെ അഭിപ്രായം അയാൾ മാനിച്ചു.

ഞായറാഴ്ച ദിവസം ഉച്ചതിരിഞ്ഞ് പോർച്ചുഗീസ് കഫേയിൽ ആന്‍റപ്പനെ കാത്തിരിക്കുകയായിരുന്നു. ഞാൻ മുഖം മനസ്സിന്‍റെ കണ്ണാടിയെന്ന് ഞാൻ ധരിച്ചിരുന്നു. എന്നാൽ ആന്‍റപ്പൻ ആ ധാരണ തിരുത്തി. മുഖം നോക്കി ആരേയും വിലയിരുത്താൻ പാടില്ല. എങ്കിലും ആശയ വിനിമയത്തിനിടയിൽ പറയുന്ന കാര്യങ്ങൾ കേൾക്കുന്നവന് സ്വീകാര്യമാണോ അല്ലയോ എന്ന് മുഖത്ത് ദൃശ്യമാകുന്ന ഭാവവ്യത്യാസങ്ങൾ നിരീക്ഷിച്ച് ഏറെക്കൂറെ മനസ്സിലാക്കാൻ കഴിയുമെന്ന് ഞാൻ അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു. എന്നാൽ എത്ര തന്നെ പ്രതാപനപരമായ വാക്കുകൾ പ്രയോഗിച്ചാലും യാതൊരു ഭാവവ്യത്യാസവും മുഖത്ത് പ്രകടമാകാത്ത ആളുകളെയും കണ്ടിട്ടുണ്ട്. അതവരിൽ അന്തർലീനമായ നിഗൂഢമായ കഴിവെന്നെ വിശേഷിപ്പിക്കാനാവൂ.

ഏതായാലും ആന്‍റപ്പൻ വരട്ടെ. ചുവന്ന കണ്ണുകളുടെ ആന്‍റപ്പന് സ്വാഗതം. ക്ലാരയാന്‍റിയുടെ വീട്ടിലേക്കുള്ള യാത്ര ഒരു അന്വേഷണ പുരോഗതിയും നേടിത്തരാത്ത ഒരടഞ്ഞ അദ്ധ്യായമായി മാറി എന്ന് തീരുമാനിച്ചിടത്താണ് ആന്‍റപ്പന്‍റെ ഫോൺ കോൾ വന്നത്. അതൊരു ശുഭസൂചകമായി എനിക്കു തോന്നി. ഫോൺ നമ്പർ കൈമാറിയെങ്കിലും അയാൾ വിളിക്കില്ല എന്നായിരുന്നു എനിക്ക് തോന്നിയത്.

ആന്‍റപ്പൻ വന്നു. വീട്ടിൽ വച്ച് കണ്ട ഗൗരവഭാവമില്ല. പരിക്ഷീണഭാവം. പക്ഷേ ചുവന്ന കണ്ണിന് മാറ്റമൊന്നുമില്ല. മുഖത്താകെ പരവേശം അയാൾ ഇരുന്നതും ഞാൻ തണുപ്പിച്ച ഇളനീർ ലസ്സി ഓർഡർ ചെയ്തു. ലസ്സി അൽപ്പാൽപമായി മൊത്തിക്കുടിച്ചുകൊണ്ടിരിക്കെ അയാൾ എന്നോട് പറയാനുള്ളതെന്തെന്ന് ഞാൻ തിരക്കി. ലസ്സി താഴെ വച്ച് അയാൾ ഭവ്യതയോടെ പറഞ്ഞു തുടങ്ങി.

“സാർ ഞാൻ കൊറെക്കാലായി റോസ് ഗാർഡനിലെ ജോലിക്കാരനാണ്. റോസ്മാർഡനെന്നു പറഞ്ഞാൽ ക്ലാരമ്മേടെ വീട്. അത് നിങ്ങൾ വാങ്ങാൻ പോവുന്നറിഞ്ഞു. എന്‍റെ മനസ്സു പറയുന്നു. ആ വീട് നിങ്ങൾക്കുള്ളതാണെന്ന്. പലരും ആ സ്ഥലവും വീടും കാണാൻ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു തോന്നൽ എനിക്കാദ്യമായാ. എനിക്ക് ഉറപ്പാണ് ഈ കച്ചോടം നടക്കും.”

“ആ… വാങ്ങാൻ ആഗ്രഹമുണ്ട്. നല്ല ഒന്നാന്തരം പ്രോപ്പർട്ടി എനിക്കങ്ങു വല്ലാതെ പിടിച്ചു.” ഞാൻ തെല്ലിട മൗനം പൂണ്ടു.

“വിലയൊക്കെ ഒത്തുവന്നാൽ നിങ്ങൾ പറഞ്ഞപോലെ കച്ചോടം അങ്ങ് നടക്കും.” ഞാൻ ഗൗരവം നടിച്ചു കൊണ്ടു ഉറപ്പിച്ചു പറഞ്ഞു.

“വാങ്ങുന്നെങ്കി എന്നെ ജോലിന്ന് ഒഴിവാക്കരുതുന്ന് പറയാൻ നേരിട്ട് വന്നതാ.”

“ശരി”

“ആന്‍റപ്പന്‍റെ വീടെവിടാ?”

“വീട്ടിലാരൊക്കെയുണ്ട്?”

ഞാൻ പതുക്കെ വിവര സമാഹരണത്തിന് തുടക്കമിട്ടു. ആദ്യം കണ്ടപ്പോളുള്ള ഗൗരവഭാവം അഴിഞ്ഞ് ആന്‍റപ്പൻ പറഞ്ഞു തുടങ്ങി. കഷ്ടതയിലാണ് അയാളുടെ ജീവിതം. ക്ലാരമ്മയുടെ വീട്ടിലെ ജോലിയല്ലാതെ മറ്റൊരു വരുമാനമാർഗ്ഗമില്ല. ഭാര്യ ഹൃദയ സംബന്ധമായ അസുഖക്കാരിയാണ്, പെൺമക്കളാകട്ടെ അയാളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒരു കരക്കെത്തിക്കാൻ കഴിഞ്ഞില്ല. അങ്ങനെ അയാൾ പരിവേദനങ്ങളുടെ കെട്ടഴിച്ചു. സ്ഥലം നോക്കാൻ വരുകയും വാങ്ങുമെന്ന് തോന്നുന്നവരുടെ നമ്പർ കരസ്ഥമാക്കി ഇയാൾ തന്‍റെ ആവശ്യം പറയാറുണ്ട്. എന്നാൽ സ്ഥലക്കച്ചവടം നടക്കുന്നുമില്ല.

ആ അവസരം ലാക്കാക്കി സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശത്തിൽ എന്തെങ്കിലും തർക്കങ്ങളുണ്ടോ എന്ന് ഞാൻ അയാളോട് ചോദിച്ചു. അത്തരത്തിൽ യാതൊരു പ്രശ്നങ്ങളില്ലെന്നും വീടിന്‍റെയും പറമ്പിനേയും ഉടമസ്ഥത ക്ലാരയാന്‍റിയിൽ മാത്രമാണെന്നും അയാൾ അറിയിച്ചു. ഇടക്ക് ആന്‍റണി പൈലോക്കാരൻ എന്ന നല്ല മനുഷ്യനെപ്പറ്റിയും പരാമർശിച്ചു. ഒരു പാട് സഹായങ്ങൾ ചെയ്യു തന്നിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം വല്ലാതെ തളർത്തുന്നതായിരുന്നെന്ന് അയാൾ ഇടർച്ചയോടെ പറഞ്ഞു. ഇതിനിടയിൽ ചായ വന്നു മൊരിഞ്ഞ കട്ലറ്റും ചുകന്ന സോസും വന്നു. അയാൾ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. ക്ലാരയാന്‍റിയെക്കുറിച്ചും ആന്‍റണി പുല്ലോക്കാരനെക്കുറിച്ചും. എന്‍റെ മനസ്സിൽ വേരൂന്നിയ ഒരു പാട് ധാരണകൾ തിരുത്തിയ ചുവന്ന കണ്ണുകളുള്ള ആന്‍റപ്പനെ ഞാൻ ആശ്വസിപ്പിച്ചു.

ബസ്സുകൂലിയും വീട്ടിലേക്ക് പോർച്ചൂഗീസ് കഫെയിൽ നിന്നും വാങ്ങിയ പലഹാരങ്ങളും നല്കി യാത്രയാക്കി. എന്‍റെ ലക്ഷ്യമെന്തെന്ന് അയാൾക്ക് അറിയില്ല. എന്നിട്ടും എന്നെ വിശ്വസിച്ച് ഒട്ടേറെ വിവരങ്ങൾ എനിക്കയാൾ നല്കി. അതിലയാൾ എനിക്കു മുന്നിൽ അനാവരണം ചെയ്ത ഒരു സംഭവം! അതു മതി കുറ്റവാളിയിലെക്കെത്തിച്ചേരാൻ. ഒപ്പം ആ സംഭവത്തിലേക്കെത്തിച്ചേരാൻ വേണ്ട മറ്റു സാഹചര്യങ്ങളുടെ വിവരങ്ങൾ കൂടി ലഭ്യമാകേണ്ടതുണ്ട്.

എങ്കിലും എനിക്കൽപ്പം സങ്കോചം തോന്നി. ഞാൻ ആ സ്ഥലവും വീടും വാങ്ങുവാൻ പോകുന്ന ആളല്ല. ആ വിവരം ആന്‍റപ്പൻ അറിയുമ്പോൾ താൻ കബളിപ്പിക്കപ്പെട്ടതായി അയാൾക്കു തോന്നും. ഒരു സാമൂഹിക സേവനത്തിനാണിതെല്ലാം എന്ന ചിന്തയിൽ ആശ്വാസം തേടാമെങ്കിലും ആന്‍റപ്പന്‍റെ കുടുംബത്തിന് എന്തെങ്കിലും സഹായം ചെയ്യുന്നതിലൂടെ മാത്രമേ എന്‍റെ കടം വീടുകയുള്ളൂ. സിനിമാ മുതലാളിയായ തോമാച്ചനോട് ഒന്നു സംസാരിച്ചു നോക്കാം. സാമൂഹികപ്രതിബദ്ധത ഒരു വിഷയമാണെങ്കിലും ആത്യന്തികമായി അയാൾക്കു വേണ്ടിയാണല്ലോ എന്‍റെ പ്രവർത്തനങ്ങൾ.

ചാരനിറം പൂണ്ട ആകാശത്തിനു താഴെ വഴിവിളക്കുകൾ അപ്പോഴും മുനിഞ്ഞു കത്തിക്കൊണ്ടിരുന്നു.

ആന്‍റപ്പൻ പോയതിനു ശേഷം സന്ധ്യാനേരത്ത് ഞാൻ മദ്യഷാപ്പിലായിരുന്നു. എന്നെ ആ ഇടത്തേക്ക് എത്തിച്ചതിനു പിന്നിലെ ചേതോവികാരം അറിയില്ല. വീട്ടിലേക്കു പോകുന്ന വഴിയിൽ ചുവന്ന ബോർഡ് കണ്ടു. അങ്ങോട്ടു കയറി തണുത്ത ബിയർ അല്ലാൽപ്പമായി കഴിച്ചു കൊണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. പുറത്തിറങ്ങിയപ്പോഴും വഴിവിളക്കുകൾ മുനിഞ്ഞു കത്തുന്നതു കണ്ടു. തല കനം തൂങ്ങുന്നു. കാൽവയ്പുകൾ ഇടറുന്നു.

ബിയർ ഇത്രയേറെ ബാധിക്കുമെന്ന് കരുതിയില്ല. ഈയവസ്ഥയിൽ വീട്ടിൽ പോകുന്നത് ശരിയല്ല. അതു കൊണ്ട് ഇന്ന് രാത്രി ഓഫീസിൽ തന്നെ കൂടി പുലർച്ചെ വീടു പറ്റാം എന്ന് നിശ്ചയിച്ചു. അപ്പോൾ തന്നെ ട്രീസക്ക് വിവരം അറിയിച്ചുള്ള സന്ദേശമയച്ചു. കൈ കാണിച്ച ഓട്ടോക്കാരൊന്നും തന്നെ ശ്രദ്ധിക്കാതെ കടന്നു പോയി. ഒടുവിൽ ആപ്പിനെത്തന്നെ ശരണം പ്രാപിക്കാമെന്ന് തീരുമാനിച്ചു. എന്നാൽ ആപ്പുകാരും എന്‍റെ യാത്രയെ റദ്ദാക്കിക്കൊണ്ടിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ വന്ന ആപ്പിനാൽ നിയന്ത്രിക്കപ്പെടുന്ന ഓട്ടോയിൽ കയറിപ്പറ്റി. നാലും കൂടിയ വഴിത്താരയിൽ ഇറങ്ങി ഓഫീസിലേക്ക് ഇടറിയ കാൽവയ്പോടെ നടക്കുമ്പോൾ ഓഫീസിലേക്ക് കയറുന്ന ചുറ്റു ഗോവണിക്കരികിൽ ഒരു നിഴലനങ്ങുന്നതു പോലെ തോന്നി. ആ ഭാഗത്തേക്ക് പ്രകാശം പകരുന്ന വഴി വിളക്കുകൾ കത്താതെയായിട്ട് കാലമേറെയായെന്ന് ഞാനോർത്തു. അക്കാര്യം പരാമർശിച്ച് നഗരസഭക്ക് ഒരു കത്തയച്ചതായും ഞാനോർത്തു. പൊടുന്നനെ വഴിയിലൂടെ കടന്നു പോയ വാഹനത്തിന്‍റെ പ്രകാശം നിഴലനങ്ങിയ ഭാഗത്തേക്ക് പ്രസരിച്ചു. ആ വെട്ടത്തിൽ അവിടെ ഇരുന്നിരുന്ന ആളുടെ മുഖം ഞാൻ കണ്ടു. ജോണി…

ക്രിസ്തുമസ് ട്രീറ്റ്

ജെല്ലി ചീസ് കേക്ക്

ചേരുവകൾ

സ്ട്രോബറി ജെല്ലി ക്രിസ്റ്റൻസ് ഒരു പായ്ക്കറ്റ്

പനീർ ഇരുന്നൂറു ഗ്രാം

ജെലാറ്റിൻ മൂന്നു ടീസ്പൂൺ

പഞ്ചസാര മൂന്നുനാലു ടേബിൾ സ്പൂൺ

കട്ടിയുള്ള ക്രീം ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

പായ്ക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ ജെല്ലി ക്രിസ്റ്റൽ ചൂടു വെള്ളത്തിൽ ചേർത്ത് സെറ്റാവാൻ വയ്ക്കുക. പനീർ ഗ്രേറ്റ് ചെയ്തെടുക്കണം. പനീർ, പഞ്ചസാര, ക്രീം എന്നിവ ഒരു മിക്സറിൽ നന്നായി അടിച്ചെടുക്കുക. അര കപ്പ് ഇളം ചൂടുള്ള വെള്ളത്തിൽ ജെലാറ്റിൻ ചേർത്ത് അഞ്ചുമിനിറ്റ് വയ്ക്കണം. ഈ ജെലാറ്റിൻ പനീറിൽ ചേർക്കണം. ഈ മിശ്രിതം സെറ്റായ ജെല്ലിയ്ക്ക്മീതെ ഒഴിച്ച് ഇരുപതു മിനിറ്റുനേരം ഫ്രിഡ്ജിൽ സെറ്റാവാൻ വയ്ക്കുക. അതിനുശേഷം സെർവ് ചെയ്യാം.

ക്രിസ്മസ് കേക്ക്

ചേരുവകൾ

മൈദ – ഒന്നര കപ്പ്

ബേക്കിംഗ് സോഡ – അര ടീ സ്പൂൺ

പഞ്ചസാര – മുക്കാൽ കപ്പ്

മുട്ട – 1

എണ്ണ – ഒരു ടേബിൾ സ്പൂൺ

കിസ്മിസ് – 4 ടേബിൾ സ്പൂൺ

ടൂട്ടി – ഫ്രൂട്ടി – 4 ടേബിൾ സ്പൂൺ

കശുവണ്ടി പരിപ്പ് കഷണങ്ങളാക്കിയത് – 4 ടേബിൾ സ്പൂൺ

ജിഞ്ചർ കാൻറീസ് – 2 ടേബിൾ സ്പൂൺ

ഷാജീര – ഒരു ടീസ്പൂൺ

ഗ്രാമ്പൂ പൊടിച്ചത് – കാൽ ടീസ്പൂൺ

ജാതിക്ക ഉണക്കി പൊടിച്ചത് – അര ടീസ്പൂൺ

കറുവാപ്പട്ട പൊടിച്ചത് – അര ടീസ്പൂൺ

വാനില എസ്സൻസ് – ഒരു ടീസ്പൂൺ

കരാമലൈസ് ചെയ്യാൻ

പഞ്ചസാര – കാൽ കപ്പ്

വെള്ളം – അര കപ്പ്

തയ്യാറാക്കുന്ന വിധം

ചൂടാക്കിയ ഒരു പാനിൽ പഞ്ചസാര ഉരുക്കി കരാമലൈസ് ചെയ്യുക. ഇളക്ക രുത്. പഞ്ചസാര നല്ല ഡാർക്ക് ഗോൾഡൻ നിറമാകുമ്പോൾ വെള്ളം ചേർക്കാം. ഇനി പഞ്ചസാരയും എണ്ണയും ചേർത്ത് ചേരുവ 3 മിനിറ്റ് നേരം ചൂടാക്കിയ ശേഷം തണുപ്പിക്കുക.

മാവിൽ ബേക്കിംഗ് സോഡ ചേർത്ത് മിക്‌സ് ചെയ്യാം. ഇത് പാനിലെ കരാമലിലേക്ക് ഇട്ട് മരത്തവി കൊണ്ട് നന്നായി ഇളക്കി ചേർക്കുക. ശേഷം ഇതിലേക്ക് എല്ലാ സുഗന്ധദ്രവ്യങ്ങളും നട്ട്സും കിസ്മിസും ടൂട്ടി-ഫ്രൂട്ടിയും ചേർത്ത് മിക്‌സ് ചെയ്യുക. അതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിച്ച് വീണ്ടും നന്നായി മിക്‌സ് ചെയ്യുക.

ഇനി എണ്ണ പുരട്ടിയ ബേക്കിംഗ് പാനിലേക്ക് മാവ് ഒഴിച്ച് 150 ഡിഗ്രി സെൻറിഗ്രേഡിൽ പ്രീഹീറ്റ് ചെയ്‌ത ഓവനിൽ വച്ച് കേക്ക് 30-35 മിനിറ്റ് ബേക്ക് ചെയ്യുക. ടൂത്ത് പിക്ക് കൊണ്ട് കുത്തി വേവ് പരിശോധിക്കാം. കേക്ക് പ്ലെയിനായോ ഇഷ്ടമനുസരിച്ച് ഡെക്കറേറ്റ് ചെയ്തോ സർവ്വ് ചെയ്യാം.

കേക്ക് വിത്ത് കസ്റ്റർഡ്

ചേരുവകൾ

സ്പഞ്ച് കേക്ക് അര കിലോ

പാൽ 150 മി. ലിറ്റർ

പഞ്ചസാര മൂന്നു ടീസ്പൂൺ

ചോക്ലേറ്റ് കസ്റ്റർഡ് പൗഡർ മൂന്നു ടീസ്പൂൺ

കശുവണ്ടിപ്പരിപ്പ് നുറുക്കിയത് (ഗാർണിഷ് ചെയ്യുന്നതിന്)

തയ്യാറാക്കുന്ന വിധം

സ്പഞ്ച് കേക്ക് ഒരു സർവ്വിംഗ് ഡിഷിൽ വയ്ക്കുക. പാൽ തിളച്ചു തുടങ്ങുമ്പോൾ മൂന്നുനാല് ടേബിൾ സ്പൂൺ പാൽ ഒരു ബൗളിൽ എടുത്ത് കസ്റ്റർഡ് പൗഡർ ചേർക്കണം. ഈ മിശ്രിതം തിളയ്ക്കുന്ന പാലിലേയ്ക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പഞ്ചസാര ചേർത്ത് പാൽ കുറുകുന്നതുവരെ ഇളക്കണം. ഇത് കട്ടിയുള്ള കേക്കിനു മീതെ ഒഴിച്ച് കശുവണ്ടി കൊണ്ട് ഗാർണിഷ് ചെയ്യുക. തണുത്ത ശേഷം സർവ്വ് ചെയ്യാം.

ട്രഫൽ

ചേരുവകൾ

കേക്ക് പീസ് പന്ത്രണ്ടെണ്ണം

പാൽ 250 മി. ലിറ്റർ

പഞ്ചസാര നാല് ടേബിൾ സ്‌പൂൺ

ക‌സ്റ്റർഡ് (പിസ്ത – ഏലയ്ക്ക ഫ്ളേവർ) രണ്ട് ടേബിൾ സ്‌പൂൺ

സീസണൽ ഫ്രൂട്ട്സ്

തയ്യാറാക്കുന്ന വിധം

പാൽ ചൂടാവുമ്പോൾ അതിൽ നിന്ന് അഞ്ചാറു ടേബിൾ സ്‌പൂൺ പാലെടുത്ത് കസ്റ്റർഡ് പൗഡറും ചേർത്ത് മൃദുവായി കുഴയ്ക്കുക. ബാക്കി പാൽ ചെറുതീയിൽ ചൂടാക്കി പഞ്ചസാരയും കസ്റ്റർഡ് പേസ്റ്റും ചേർക്കണം. പാൽ നന്നായി കുറുകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കുക. തീ അണച്ച് കസ്റ്റർഡ് തണുക്കാൻ വയ്ക്കണം. ഒരു ഡിഷിൽ കേക്ക് കഷണങ്ങൾ വച്ച ശേഷം കസ്റ്റർഡ് ഒഴിച്ച് ഒരു മണിക്കൂറോളം ഫ്രിഡ്‌ജിൽ വച്ച് തണുപ്പിക്കുക. ഫ്രൂട്ട്സ് മുറിച്ച് കസ്റ്റർഡിനു മീതെ തൂവി സർവ്വ് ചെയ്യാം.

ഒച്ച്- 6

ബസ് റ്റോപ്പിൽ എത്തിയതോടെ തിരക്കും ചൂടുമേറി അവിടെ കണ്ട ഒരു കടയിൽ കയറി നീട്ടിയടിച്ച ചായ കുടിച്ചു. ഉഷ്ണം ഉഷ്‌ണേന ശാന്തി എന്നാണല്ലോ ആപ്തവാക്യം. ചായ കുടിച്ചപ്പോൾ ദേഹം വിയർത്തു, ഒരിളം കാറ്റ് തഴുകിക്കടന്നപ്പോൾ ഉഷ്ണത്തിനൽപ്പം ശമനം കിട്ടി. ആ കടയിലെ കണ്ണാടിക്കൂട്ടിൽ ചെറു ഉഴുന്നുവടയും മറ്റു ലഘുഭക്ഷണ പദാർത്ഥങ്ങളും നിരത്തി വച്ചിരിക്കുന്നതു കണ്ടപ്പോൾ കഴിക്കണമെന്ന് തോന്നിയെങ്കിലും അവിടെ മൂലയിൽ വച്ചിരിക്കുന്ന തിള ശമിക്കാത്ത എണ്ണ കണ്ടപ്പോൾ മനസ്സിൽ ആഗ്രഹം മുളയിലേ നുള്ളിക്കളഞ്ഞു.

ബസ്സിൽ ഏറെ തിരക്കില്ല. ദൂരയാത്ര പോകുന്ന ബസ്റ്റാണ് വിരലിലെണ്ണാവുന്നവരെ ബസ്സിലുള്ളൂ. ബസ്സിന്‍റെ കുലുക്കം ദേഹത്തെ ബാധിക്കാതിരിക്കാനായി മുൻവശത്തെ ഇരിപ്പിടത്തിൽ പോയിരുന്നു. ഏറെ താമസിയാതെ വിയർത്തു കുളിച്ച് കണ്ടക്ടറും വന്നു ചേർന്നു. ബസ്സ് സ്റ്റാന്‍റു വിട്ട് യാത്രയാരംഭിച്ചു. നഗരപ്രാന്തത്തിലൂടെ തിരക്കിലൂടെ ബസ്സ് ഇര വിഴുങ്ങിയ പാമ്പായി ഇഴഞ്ഞു നീങ്ങി.

എന്‍റെ മനസ്സ് അമലിനെക്കുറിച്ചുള്ള ചിന്തകളിൽ ചുറ്റിപ്പിണഞ്ഞു കഴുത്തിനു പിറകിൽ ശക്തമായ അടിയേറ്റ് കഴുത്തൊടിത്താണ് ഹതഭാഗ്യനായ ആ കുട്ടി മരണപ്പെട്ടത്. അർദ്ധനഗ്നമായ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അനാഥാലയത്തിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരത്ത് ആൾ സഞ്ചാരം അത്രയില്ലാത്ത ഒരിടത്താണ് മൃതദേഹം കണ്ടത്.

ആ കുട്ടി അവിടെയെത്താനുള്ള സാഹചര്യം എന്താണ്? മറ്റെവിടെ വച്ചെങ്കിലും കൊലപ്പെടുത്തിയതിനു ശേഷം അവിടെ ഉപേക്ഷിച്ചതാവാം. ഏതായാലും ക്രൂരനായ ഒരാൾക്കേ ഇത്രക്കു നീചമായ ഒരു കൊലപാതകം ചെയ്യാനാകു. കൊലപാതകം നടത്താനുപയോഗിച്ച ആയുധം? പോസ്റ്റുമോർട്ടം റിപ്പോർട്ട്…? അന്വേഷണം നടക്കുന്നുണ്ടാകും. നടക്കട്ടെ എതായാലും മാധ്യമങ്ങളുടെ ശ്രദ്ധയിൽ ഇക്കാര്യം വന്നിട്ടില്ല. അതിനു പിന്നിൽ കാരണങ്ങൾ പലതുണ്ടാകാം. ഏതായാലും അതൊന്നും എനിക്കറിയേണ്ടതല്ല. എനിക്ക് തോമാച്ചനോടു മാത്രമേ ഉത്തരവാദിത്വമുള്ളൂ.

ഇത്ര സങ്കുചിതമായി ചിന്തിച്ചതിൽ എനിക്ക് എന്നോടു നീരസം തോന്നി. എനിക്കു തോമാച്ചനോടു മാത്രമല്ല ഉത്തരവാദിത്വം! എനിക്ക് ഈ സമൂഹത്തോടും ഉത്തരവാദിത്വമുണ്ട്. ഒരു ബാലനെ മൃഗീയമായി കൊലപ്പെടുത്താൻ തക്ക മാനസികനിലയുള്ള ഒരുവൻ നമുക്കിടയിലുണ്ട്. ഒരു അനാഥ ബാലനോട് പക വച്ചു പുലർത്തേണ്ട ആവശ്യം ആർക്കുമില്ല. അപ്പോൾ പണത്തിനു വേണ്ടി കുടില കൃത്യം ചെയ്യാൻ തയ്യാറുള്ള ഒരുവനെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു കൊണ്ടുവരുന്നതിന്‍റെ വലിയൊരു സാമൂഹിക ഉത്തരവാദിത്വം എനിക്കു നിർവഹിക്കാനുണ്ട്. ഇനിയും പണം നല്കാൻ ആളുണ്ടെങ്കിൽ ഇനിയും ഇത്തരം പ്രവൃത്തികൾ ആ സാമൂഹികദ്രോഹി ആവർത്തിക്കും. ഇനിയും ആളുകൾ കൊല്ലപ്പെടാം. അതു തടയണം!

മരണപ്പെട്ടു കിടന്ന അമലിന്‍റെ വസ്ത്രത്തിൽ നിന്നും ഒരു കടലാസു ചുരുൾ ലഭിച്ചെന്നറിഞ്ഞു. വിചിത്രങ്ങളായ കോഡുകൾ നിറഞ്ഞ കടലാസുചുരുൾ. എനിക്കത് കാണാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ആ വിചിത്രമായ ഭാഷയിലൂടെ അമൽ എന്തോ രഹസ്യം പറയാൻ ആഗ്രഹിച്ചിരുന്നു. ഒരു പക്ഷേ കൊലപാതകി ആരെന്നതിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കും അത്. അങ്ങനെയെങ്കിൽ പരിചിതനായ ഒരാളായിരിക്കില്ലേ ഇതിനു പിന്നിൽ. അതല്ല എങ്കിൽ പല തവണ മർഡർ അറ്റംപ് അമലിന് നേരിടേണ്ടി വന്നിരിക്കാം. ആ വിവരങ്ങൾ പുറംലോകം അറിയണമെന്ന് അവൻ ആഗ്രഹിച്ചിരുന്നിരിക്കാം. നേരായ വഴിയിൽ അവനത് സാധ്യമല്ലാതിരിക്കാം. അതിനു കാരണം ആ പരിചിതനായ വ്യക്തിയുടെ സാന്നിദ്ധ്യമാകണം.

എല്ലാം ഊഹാപോഹം മാത്രം ഒന്നും തന്നെ ഉറപ്പിച്ചു പറയാൻ കഴിയാത്ത അവസ്ഥയാണ്.

വിചിത്രമായ കോഡുകളെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ലോകത്തിലെ ഏറ്റവും ദുരൂഹമായ ഒരു പുസ്തകത്തെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു. വിചിത്രങ്ങളായ ചിഹ്നങ്ങളും ചിത്രങ്ങളും അടങ്ങിയ വോയ്നിച്ച് മാനു സ്ക്രിപ്റ്റ്. പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതിയത് എന്നു കാർബൺ ഡേറ്റിംഗ് പരിശോധനയിൽ തെളിയിക്കപ്പെട്ട വോയ്നിച്ച് മാനു സ്ക്രിപ്റ്റിൽ എഴുതപ്പെട്ടിരിക്കുന്ന വിചിത്രഭാഷ ഇന്നുവരെ ലോകത്തിന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

എന്തിനേറെ ആധുനിക സാങ്കേതിക വിദ്യയായ എ.ഐ ഉപയോഗിച്ചു പോലും ഡീകോഡ് ചെയ്യാനാകാതെ ക്രിപ്റ്റോഗ്രാഫർമാർക്ക് വെല്ലുവിളിയായി വോയ്നിച്ച് നില നിൽക്കുന്നു. ഇടത്തു നിന്നും വലത്തോട്ട് എഴുതിയ ഒരു ചെറിയ അക്ഷരത്തെറ്റു പോലും കാണാൻ കഴിയാത്ത ഇരുനൂറ്റി നാൽപ്പതോളം പേജുകളുള്ള അതിമനോഹര ചിത്രങ്ങളുള്ള വോയ്നിച്ച് കയ്യെഴുത്തുപ്രതി നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ച് പലരുടെയും കൈകളിലൂടെ കൈമാറി ഭാഷാപണ്ഡിതൻമാർക്കു മുന്നിൽ ഒരു പ്രഹേളികയായി തുടരുന്നു.

ഇരുപതാം നൂറ്റാണ്ടു കണ്ട എക്കാലത്തെയും മികച്ച ഗണിത ശാസ്ത്രജ്ഞനും നിർമ്മിത ബുദ്ധിയുടെ ഉപജ്ഞാതാവെന്ന ബഹുമതി നേടിയിട്ടുള്ള അലൻ ടൂറിംഗ് ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ ശത്രുക്കളുടെ സന്ദേശങ്ങൾ ഡീകോഡ് ചെയ്തെടുക്കുന്നതിൽ അസാമാന്യ കഴിവ് തെളിയിച്ചയാളായിരുന്നു ടൂറിംഗ്. നിർമ്മിത ബുദ്ധിയുടെ പിതാവായ ടൂറിംഗ് പോലും ആ വിചിത്രഭാഷക്കു മുന്നിൽ തോൽവി സമ്മതിച്ചു. അജ്ഞാതനായ ഒരാളെഴുതിയ നിഗൂഢമായ വോയ്നിച്ച് കൈയെഴുത്തുപ്രതിയിലെ ദുർഗ്രഹമായ ഭാഷ ഇന്നും അഭേദ്യമായിത്തന്നെ തുടരുന്നു.

ഒരു വലിയ വളവ് ചുറ്റി ബസ്സ് നിരങ്ങി നിന്നു. ഇറങ്ങേണ്ട ഇടം ഞാൻ ധ്യതിയിൽ ബസ്സിൽ നിന്നും എഴുന്നേറ്റു പുറത്തിറങ്ങി. നേരിയ മഴ പൊടിയുന്നുണ്ട്. അതെന്നെ തെല്ല് വിസ്മയിപ്പിച്ചു. ഏതാനും കിലോമീറ്റർക്കപ്പുറം പൊള്ളുന്ന വെയിൽ ഇവിടെ മഴയുടെ പെരുക്കം. ചില്ലു പൊടിഞ്ഞു ചിതറുന്നതു പോലെ തോന്നിച്ച പൊടിമഴയിൽ സൂര്യൻ പലതായി പ്രതിഫലിച്ചു. ആ മഴയുടെ കുളിർ പുരണ്ട ഇളങ്കാറ്റ് വഴിത്ത‌ാരയിലെ മരങ്ങളിൽ പതിഞ്ഞു. ഇലകൾ അതുൾക്കൊണ്ടു. പരിസരം നല്കിയ ഉന്മേഷത്തോടെ ഞാൻ വാഴിത്താരയിലൂടെ നടന്നു. ചെറിയ ടൗൺപ്രദേശം പിന്നിട്ട് നടപ്പാത വിദൂരതയിലേക്ക് നീണ്ടു. സ്ഥലം എത്താറായിരിക്കുന്നു.

വഴിയോരത്തു കണ്ട ഏറെ തിരക്കില്ലാത്ത ഒരു ടീ ഷോപ്പിലേക്ക് കയറി. പഴമയിൽ നിന്നും വിട്ടുപോരാൻ മടിക്കുന്ന ടീ ഷോപ്പ്. പുറമെ നിന്ന് ജനലിലൂടെ നോക്കിയാൽ ഒരാൾ സമോവർ തിളപ്പിക്കുന്നതു കാണാമായിരുന്നു. ആദ്യം ചായ കുടിക്കാം. ചായക്ക് ഓർഡർ ചെയ്ത് ഞാൻ അവിടെക്കണ്ട കസേരയിൽ ഇരുന്നു കൊണ്ട് ചുറ്റുപാടുകൾ ഉൾക്കൊള്ളുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.

കട്ടിക്കണ്ണട വച്ച് മൊബൈൽ ഫോണിൽ എന്തോ ചെയ്തു കൊണ്ടിരിക്കുന്ന കാഷ്യർ. മൂന്നു നാലു പേരിരുന്ന് ചായ കുടിക്കുന്നു. നാടൻ പലഹാരം കഴിക്കുന്നു. ചൂടാറ്റിയ ചായ അൽപ്പാൽപ്പം കുടിച്ചു കൊണ്ട് ഞാൻ മെനു ബോഡിൽ കണ്ട ഇടിയപ്പവും മുട്ടക്കറിയും ഓർഡർ ചെയ്തു. മിനിറ്റുകൾക്കും എത്തിയ ആവി പറക്കുന്ന മൃദുലമായ ഇടിയപ്പത്തിനു മുകളിൽ മുട്ടക്കറിയൊഴിച്ച് ഞാൻ കഴിക്കാനാരംഭിച്ചു. നല്ലവണ്ണം വെന്ത ഇടിയപ്പത്തിൽ കുറുകിയ ചാറ് കുഴച്ചത് നാവിൽ രുചിയുടെ മേളം തീർക്കുമ്പോൾ എന്‍റെ മനസ്സ് ആശങ്കയിലായിരുന്നു.

വീട് എങ്ങനെയെങ്കിലും കണ്ടുപിടിക്കാം. എന്നാൽ എന്ത് മുഖം മൂടിയണിഞ്ഞാണ് അവിടെ കയറിച്ചെല്ലുക? അന്വേഷണത്തിന്‍റെ കാര്യം പറയുന്നത് ഒരിക്കലും സത്യമായ വിവരം പുറത്തു കൊണ്ടുവരാൻ സഹായിക്കില്ല. പിന്നെ അന്വേഷണത്തിന്‍റെ പേരും പറഞ്ഞ് ഭയപ്പെടുത്തിയാൽ തന്നെ വഴങ്ങിക്കൊള്ളുമെന്ന് ഒരു നിബന്ധനയുമില്ല. ഇവിടെ ആവശ്യം എന്‍റേതാണ് അവരുടേതല്ല. ഭയപ്പെടുത്തി കാര്യം സാധിക്കുന്നത് ഇത്തരം ആളുകളിൽ എത്ര കണ്ട് പ്രവർത്തികമാകുമെന്നതിന് യാതൊരു ഉറപ്പുമില്ല. ഒരു ബാലനെ അനാഥാലയത്തിൽ കൊണ്ടാക്കാനും പിന്നെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്താനും ആലോചിച്ച ക്രിമിനൽ മനസ്സ് എനിക്കു തന്നെ അപകടകരമായേക്കാവുന്ന തീരുമാനങ്ങൾ കൈകൊള്ളില്ലെന്ന് എന്താണുറപ്പ്?

പെരുവിരലിൽ നിന്നാരംഭിച്ച വിറയൽ ശരീരമാസകലം പടരുന്ന പോലെ എനിക്കു തോന്നി. വ്യക്തമായ പദ്ധതിയോ ധാരണയോ ഇല്ലാതെ ഇങ്ങിനെയൊരു യാത്രക്ക് ഇറങ്ങിപ്പുറപ്പെട്ടതിൽ എനിക്ക് ഖേദം തോന്നി. ഒരു വേള തിരിച്ചു പോയിമാ എന്നാലോചിച്ചു. ഒടുവിൽ ഏതായാലും വന്ന സ്ഥിതിക്ക് വീടും പരിസരവും കണ്ട് തിരിച്ചു പോകാമെന്ന് നിശ്ചയിച്ച ശേഷം ക്ലാസ്സിൽ അവശേഷിച്ചിരുന്ന ചായ കാലിയാക്കിയ ശേഷം ഞാൻ എഴുന്നേറ്റു കൈ കഴുകി.

പണം നല്കാനായി ചെന്നപ്പോൾ കട്ടിക്കണ്ണടക്കാരൻ മൊബൈൽ ഫോണിൽ നിന്ന് മുഖം ഉയർത്തി എന്നെ ഒന്നുഴിഞ്ഞു നോക്കി. ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചു. പണം വാങ്ങി ബാക്കി ചില്ലറ തരാനായി പരതുന്നതിനിടയിൽ ഞാൻ സൗഹാർദ്ദപൂർവ്വം ചോദിച്ചു.

“ഒരു ആന്‍റണി പൈലോക്കാരനെ അറിയാമോ? അദ്ദേഹത്തിന്‍റെ വീട്ടിലൊന്നു പോകണമായിരുന്നു.”

കട്ടിക്കണ്ണടക്കാരൻ ചോദ്യം കേട്ടതും ചില്ലറ പരതുന്നതു നിർത്തി.

“ആ.. സ്ഥലക്കച്ചവടം അല്ലേ.”

അയാളുടെ ആ എതിർ ചോദ്യത്തിൽ ഞാനൊരു സാധ്യത കണ്ടു. പൊടുന്നനെ ഞാൻ പറഞ്ഞു.

“അതെ സ്ഥലത്തിന്‍റെ ആവശ്യം തന്നെ. സ്ഥലമൊന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്.”

“ആ കുറെ പാർട്ടികളായി വന്നു നോക്കിപ്പോകുന്നു. ഒന്നും നടക്കുന്നില്ല വായിൽ തോന്നിയ വിലയൊക്കെ പറഞ്ഞാൽ ആർക്കാണ് കൊടുക്കാൻ കഴിയുക. എല്ലാത്തിനും ഒരു സാമാന്യ മര്യാദയൊക്കെയില്ലേ? ആ അമ്മച്ചിക്കാകട്ടെ വിട്ടുവീഴ്ച എന്നൊന്നില്ല. ഇങ്ങയെങ്കിൽ സ്ഥലവും വീടും ഈ ജന്മത്ത് വിറ്റുപോകില്ല.”

മൊബെലിൽ മുഖം പുഴ്‌ത്തിയുള്ള ഇരിപ്പും കട്ടിക്കണ്ണടയും കണ്ടപ്പോൾ ഈ ലോകത്തൊന്നുമല്ല ആളെന്ന് തോന്നിച്ചെങ്കിലും കാഷ്യർ അന്തർമുഖനല്ല സംസാരപ്രിയനാണെന്ന് എനിക്ക് മനസ്സിലായി. അതെനിക്ക് ഉത്സാഹം നല്കി.

“ചില്ലറ ഇല്ലെങ്കിൽ വേണ്ട. ഞാൻ തിരിച്ചു വരുമ്പോൾ ഇവിടെ കയറാം.” അപ്പറഞ്ഞത് അയാൾക്ക് സ്വീകാര്യമായി തോന്നി.

“സ്ഥലത്തിനെന്തെങ്കിലും അവകാശത്തർക്കമോ? പ്രശ്നമുണ്ടോ? വല്ല കേസോ കൂട്ടമോ അവകാശത്തർക്കമോ?”

കട്ടിക്കണ്ണടക്കാരൻ മുഖമുയർത്തി നിഷേധാർത്ഥത്തിൽ തലയാട്ടി.

“ഇല്ല അങ്ങനെയൊന്നുമില്ല. നല്ല പറമ്പാണ്. ഇരുപത് ഇരുപത്തഞ്ച് സെന്‍റ് കാണും. നല്ല ഒത്ത സ്ക്വയർ പ്ലോട്ട്. പക്ഷേ വീട് പഴയതാ.”

“അതെന്താ ഇപ്പോൾ പെട്ടെന്ന് വിൽക്കാൻ കാരണം?”

“ആ അമ്മച്ചീടെ മകൻ വിദേശത്താ മകന്‍റെ കൂടെ സെറ്റിൽ ചെയ്യാനാണെന്ന് തോന്നുന്നു… ശരിക്കറിയില്ല…”

തൊട്ടടുത്ത് ബില്ലടക്കാനായി ഒരാൾ തിടുക്കം കൂട്ടുന്നതു കണ്ട് അയാൾ എന്നോട് പെട്ടന്ന് പറഞ്ഞു.

“ഇവിടെ നിന്ന് നേരെ പോകുക. ഇടതും വലതും ഒന്നും തിരിയണ്ട റൈറ്റ് സൈഡിൽ ഒരു പള്ളി കാണാം. അവിടെ നിന്നും ഫസ്റ്റ് റൈറ്റ് മൂന്നാമത്തെ വീട്.”

“ശരി.” ഞാൻ അയാളോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. ഇനി ഒരമ്പത് വർഷം കഴിഞ്ഞു തിരിച്ചു പോന്നാലും ആ കട്ടികണ്ണടക്കാരൻ അതേ ഇടത്തു അതേകസേരയിൽ പണമെണ്ണിത്തിട്ടപ്പെടുത്തികൊണ്ടു ഇരുപ്പുണ്ടാവുമെന്നു എനിക്ക് തോന്നി.

പൊടിമഴ അപ്പോഴേക്കും ശമിച്ചിരുന്നു. ടാറിട്ട റോഡായിരുന്നിട്ടു കൂടി മണ്ണിൽ മഴ വീണതിന്‍റെ ഗന്ധം. വഴിത്താരക്കിരുവശവും വലിയ മരങ്ങൾ ഒറ്റപ്പെട്ടു നിന്നു. വഴിത്താരക്കു വലതുവശത്തെ പള്ളി ലക്ഷ്യം വച്ച് ഞാൻ നടന്നു. വഴിക്കിരുവശവും ഒറ്റപ്പെട്ട കടകളുണ്ട്. മല്ലി, മുളക് പൊടിക്കുന്ന ഒന്ന്, ഒരു ബാർബർ ഷോപ്പ്, പഴയ രീതിയിലുള്ള ഒരു പലചരക്കുകട അങ്ങനെ. ആ പ്രദേശത്ത് ഞാൻ അപരിചിതനായതിലാവണം എന്നെ ആളുകൾ തുറിച്ചു നോക്കുന്നതായി ഞാൻ കണ്ടു. എനിക്ക് വല്ലായ്മ തോന്നി.

കട്ടിക്കണ്ണടക്കാരൻ വഴി പറഞ്ഞു തന്നപ്പോൾ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ ദൂരം നടക്കേണ്ടി വന്നു. ഇതറിഞ്ഞിരുന്നെങ്കിൽ ഒരോട്ടോ പിടിക്കാമായിരുന്നു എന്നു തോന്നി. അങ്ങനെ പള്ളിക്കടുത്തെത്തി. പള്ളിക്കു മുന്നിൽ വഴിത്താരക്കപ്പുറം വിശാലമായ സെമിത്തേരിയാണ്. കറുത്തതും നിറം മങ്ങിയതുമായ ഫലകങ്ങൾ സെമിത്തേരിയിൽ എഴുന്നു നിന്നു. അതിനു പിന്നിൽ ഒറ്റപ്പെട്ട് ഉണങ്ങി ഇല പോയ മരങ്ങളും. എല്ലാത്തിനും പുറകെ നിറം പോയി ചാരച്ച ആകാശവും. ആകാശം അനന്തതയിലേക്ക് വളഞ്ഞു നിന്നു.

വേർതിരിച്ചറിയാനാകാത്ത കാരണത്താൽ ഒരു ഉൾഭയം എന്നെ പിടികൂടി. സഹായി ജോണിയെ കൂടെ കൂട്ടാമായിരുന്നെന്ന് എനിക്ക് തോന്നി. ഒറ്റക്കു യാത്ര തിരിച്ചത് അബദ്ധമായി. അതല്ലെങ്കിലും അപരിചിതമായ യാത്രാപഥങ്ങൾ ഭയാശങ്കകൾ തീർക്കുന്നതാണ്. പള്ളിക്കു വലതു വശത്തെ വഴി തിരിഞ്ഞ് ഞാൻ പ്രയാസപ്പെട്ടു നടന്നു. പിന്നീട് ഏറെ പണിപ്പെടേണ്ടി വന്നില്ല ആന്‍റണി പുല്ലോക്കാരന്‍റെ വീടെത്താൻ.

കട്ടിക്കണ്ണടക്കാരൻ പറഞ്ഞതുപോലെ മതിലു കെട്ടിത്തിരിച്ച സ്ക്വയർ പ്ലോട്ട്. അതിനു നടുക്കായി പഴയ വീട്. കട്ടിയിരുമ്പു കൊണ്ടു നിർമിച്ച ഇരുമ്പു ഗേറ്റു തുറക്കാനാഞ്ഞതും ചാരനിറമുള്ള പരുക്കൻ ഷർട്ടിട്ട ഒരു സെക്യൂരിറ്റിക്കാരൻ എവിടെ നിന്നോ ഓടി വന്നു. കപ്പടാ മീശയും ചുവന്ന ഉണ്ടക്കണ്ണുകളുള്ള അയാളോട് മാഡത്തെ കാണണം എന്നു മാത്രം പറഞ്ഞു. യാതൊരു സഹകരണവുമില്ലാത്തയാൾ എന്നു തോന്നിപ്പിച്ച അയാളുടെ ചോദ്യാവലിക്കെല്ലാം യുക്തിസഹജമായ ഉത്തരം നല്കിയ ശേഷം ഞാൻ ഗേറ്റു തുറന്ന് അകത്തേക്ക് പ്രവേശിച്ചു.

വെളുത്ത പൂക്കള്ള ബോഗൻ വില്ല പടർത്തിയ കമാനം പിന്നിട്ട് വെട്ടുകല്ല് പാകിയ നടപ്പാത കടന്ന് ഞാൻ സിറ്റൗട്ടിൽ പ്രവേശിച്ചു. വീടിനിടതുവശത്തെ പുൽത്തകിടിയിൽ ഒരു വെളുത്ത പെയിന്‍റടിച്ച അഴികളുള്ള മരയൂഞ്ഞാൽ ആടുന്നത് ഞാൻ കണ്ടു.

പൊടുന്നനെ മുൻവാതിൽ തുറന്ന് ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. തടിച്ചു വെളുത്ത് ഉയരം കുറഞ്ഞ ഒരു സ്ത്രീ. കറുത്ത മിഡിയും ടോപ്പും ധരിച്ചിരിക്കുന്നു. കഴുത്തറ്റം താഴ്ത്തി ആണുങ്ങളെപ്പോലെ മുടി മുറിച്ചിരിക്കുന്നു. നിശ്ചയദാർഢ്യത്തിന്‍റെയും താൻപോരിമയുടേയും ആൾരൂപമെന്ന് ഒറ്റനോട്ടത്തിൽ വിലയിരുത്താം. സംശയാസ്പദമായി എന്നെ ആകെയൊന്നുഴിഞ്ഞു നോക്കിയ ശേഷം അവർ സിറ്റൗട്ടിൽ ഇട്ടിരുന്ന മരക്കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് ഒരു വീടും പറമ്പും അടിയന്തിരമായി വാങ്ങാൻ ഉദ്ദേശിക്കുന്നതിനു പിന്നിലെ ആവശ്യകത വിശ്വസനീയമായ രീതിയിൽ ഞാൻ അവതരിപ്പിച്ചു. ഈ സ്ഥലം ഇഷ്ടമാകാൻ ഉള്ള കാരണങ്ങളും അവരെ ധരിപ്പിച്ചു. ഞാൻ പറഞ്ഞത് അവർ പൂർണ്ണമായും വിശ്വസിച്ചതായി ആ മുഖഭാവത്തിൽ നിന്നും വ്യക്തമായി. അവരുടനെ അകത്തേക്ക് പോയി ആരോടോ ചായ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഫാമിലിയെക്കൂട്ടി ഒന്നു കൂടെ വരാനും പദ്ധതിയുണ്ടെന്ന് ഞാൻ അവരെ അറിയിച്ചു. വീടും പറമ്പും ചുറ്റിക്കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അവർ എന്‍റെ ആവശ്യം ഉത്സാഹപൂർവ്വം സമ്മതിച്ചു. മനോഹരവും വൃത്തിയുമായി പരിപാലിച്ചിട്ടുള്ള വീടും പരിസരവും. വെളുപ്പും റോസും നിറുള്ള നേർത്ത ബോഗൻ വില്ല ചെടികൾ പടർത്തിയ കമാനാകൃതിയായ ഗേറ്റ്. ഗേറ്റിനിരുവശത്തും വെട്ടിയൊതുക്കിയ ബുഷ് ചെടികൾ അതിരു തീർത്ത പൂന്തോട്ടം. പല ജാതി പൂക്കൾ അവിടെ പൂത്തു നിന്നു. വീടിനു തൊട്ടു മുമ്പിൽ വലിയൊരു നാട്ടുമാവ് മുറ്റമെമ്പാടും ശിഖരങ്ങൾ പടർത്തി ദീർഘകായനായി എഴുന്നു നിന്നു. അതിനെതിർവശത്ത് കനത്തു വീർത്ത തായ്തടിയുള്ള പന പോലുള്ള വൃക്ഷങ്ങൾ തുഞ്ചത്ത് ഇല പടർത്തി തണലുവിരിച്ചു നിന്നു. ആർക്കും ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെടുന്ന വീടും പരിസരവും. എന്നോട് വിശ്വാസം വന്ന പോലെ ആ സ്ത്രീ ഇടതടവില്ലാതെ സംസാരിക്കാൻ തുടങ്ങി. അവരുടെ പേര് ക്ലാര എന്നായിരുന്നു. കാര്യങ്ങളെല്ലാം സവിസ്തരം എന്നെ അറിയിച്ചു കൊണ്ടിരുന്നു. വീടിനു പിറകിൽ പല നിറത്തിലുള്ള പഴവർഗ്ഗങ്ങളും പച്ചക്കറിയും നട്ടുവളർത്തിയിരുന്നു. അതെല്ലാം കണ്ടു കൊണ്ടു നടക്കുമ്പോൾ രണ്ടു ചുവന്ന കണ്ണുകൾ എന്നെ പിന്തുടരുന്നതായി എനിക്കു തോന്നി.

അടുത്ത പത്തു മിനിറ്റിനുള്ളിൽ വീടിനകം കണ്ട് ചായ കുടിച്ച് ക്ലാരയാന്‍റിയോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. ആ പത്തു മിനിറ്റിനുള്ളിൽ വീടിനകം സശ്രദ്ധം നിരീക്ഷിച്ചെങ്കിലും എനിക്കറിയേണ്ടുന്ന വിവരങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. ക്ലാരയാന്‍റിയാകട്ടെ സ്ഥലക്കച്ചവടത്തിനപ്പുറം ഒന്നും തന്നെ വിട്ടു പറയാൻ തയ്യാറായുമില്ല. അതിനപ്പുറം കൂടുതൽ കാര്യങ്ങൾ ചോദിക്കുന്നത് എന്നെ സംശയത്തിന്‍റെ നിഴലിൽ നിർത്തുമെന്ന് തോന്നിയതിനാൽ ഞാൻ നിരാശനായി. വീട്ടിൽ നിന്നും പുറത്തിറങ്ങിയ എന്നെ വീണ്ടും ചുവന്ന കണ്ണുകൾ പിൻതുടരുന്നതായി എനിക്കു തോന്നി. അത് സെകൂരിറ്റിക്കാരൻ തന്നെ. അയാൾക്ക് എന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്ക് തോന്നി. ഞാൻ തിരിച്ച് അയാൾക്കടുത്തേക്ക് നടന്നു. പരിചയപ്പെട്ടു. ഫോൺ നമ്പർ വാങ്ങി.

നേരം വൈകിയതിനാൽ വിശദമായി സംസാരിക്കാമെന്ന് പറഞ്ഞത് ഞാൻ വെട്ടുവഴിയിലേക്കിറങ്ങി. വെട്ടുവഴി കടന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ ഒരു ശവഘോഷയാത്ര പോകുന്നതു കണ്ടു. പണ്ടുമുതലേ ഇത്തരം കാഴ്ച കാണുമ്പോൾ മനസ്സിലൊരു ആന്തലാണ്. എത്രയോ തവണ ഇത്തരം കാഴ്ചകൾ കണ്ടിട്ടുണ്ടെങ്കിലും പ്രായം ഇത്രയായിട്ടും ഇക്കാഴ്ചകൾ നല്കുന്ന ഭയാശങ്കകൾ എന്നെ വിട്ടു പോയിട്ടില്ലെന്നത് ദുഃഖകരമാണ്.

ഇല്ല എനിക്ക് യാതൊരു ഭയവുമില്ല. ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അതിനായി ഞാനും മെല്ലെ ആ ശവമടക്ക് ആൾക്കൂട്ടത്തിൽ ചേർന്നു നടന്നു തുടങ്ങി. യാതൊരു പരിചയവും ഇല്ലാത്ത ഇന്നുവരെ കണ്ടിട്ടില്ലാത്ത ഏതോ സ്ഥലത്തെ ഒരാൾ. അയാളുടെ ശവമടക്കിന് കൗതുകത്തോടെ ഞാൻ തെല്ലിട കഴിഞ്ഞ് സെമിത്തേരിപ്പറമ്പിലേക്ക് നടന്നു കയറി. ചെന്നു കയറിയതും വരണ്ട കാറ്റ് വീശിയടിച്ചു. ദൂരെ നിൽക്കുന്ന ഉണങ്ങി ശോഷിച്ച മരത്തിന്‍റെ ചില്ലകൾ പൊട്ടിവീഴുന്നതു കണ്ടു. ശുശ്രൂഷകൾ ആരംഭിക്കുമ്പോൾ ഞാൻ നിസ്സംഗനായി ചുറ്റുപാടും പരിസരവും വീക്ഷിച്ച് നിന്നു. അപ്പോഴാണ് സമീപത്തുള്ള ഒരു ശവക്കല്ലറ ശ്രദ്ധിച്ചത്. ഉണങ്ങിയ പൂക്കൾ മേലാപ്പ് തീർത്ത ശവക്കല്ലറ. അൻപത് വർഷം ഈ ഭൂമിയിൽ ജീവിച്ച് വേർപെട്ടു പോയ അയാളുടെ പേര് ഞാൻ ശ്രമപ്പെട്ട് വായിച്ചു. അതിപ്രകാരമായിരുന്നു. “ആന്‍റണി പുല്ലോക്കാരൻ.”

പോളിയോയ്ക്ക് എലിസ്റോവ് ശസ്ത്രക്രിയ

ചോദ്യം

30 വയസ്സുള്ള അവിവാഹിതനാണ് ഞാൻ. ചെറുപ്പത്തിൽ പോളിയോ വന്നതിനെത്തുടർന്ന് കാലിന് അല്പം മുടന്തുണ്ട്. എന്‍റെ ഓഫീസിൽത്തന്നെയുള്ള ഒരു പെൺകുട്ടിയെ എനിക്ക് ഇഷ്ടമാണ്. ഞാൻ ഇക്കാര്യം അവളെ അറിയിച്ചിട്ടില്ല. എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് പെൺകുട്ടിയുടെ ഇടപെടലുകളിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. പക്ഷേ, ഞാൻ നടക്കുന്നത് കാണുമ്പോൾ അവളുടെ പെരുമാറ്റമാകെ മാറും. പോളിയോ ബാധിച്ച കാല് എലിസ്റോവ് രീതിയിലുള്ള ശസ്ത്രക്രിയ നടത്തി ഭേദപ്പെടുത്താമെന്ന് ഞാൻ അടുത്തിടെ ഒരു മാസികയിൽ വായിച്ചിരുന്നു. ഇത് സാധ്യമാണോ?

ഉത്തരം

ഓർത്തോപീഡിക് റിഹാബിലിറ്റേഷൻ സർജറിയിൽ വിദഗ്ധരായ ഡോക്‌ടർമാർ പോളിയോ ബാധിച്ച അവയവങ്ങൾ ശരിയാക്കുവാൻ പലതരം ശസ്ത്രക്രിയകൾ ചെയ്യുന്നുണ്ട്. അതിൽ റഷ്യൻ സർജൻ എലിസ്‌റോവ് വികസിപ്പിച്ചെടുത്ത മാർഗ്ഗത്തിലൂടെ നടത്തപ്പെടുന്ന ശസ്ത്രക്രിയയും ഉൾപ്പെടും. എന്നാൽ വ്യക്ത‌ിയുടെ ആരോഗ്യസ്‌ഥിതിയുടെ അടിസ്ഥാനത്തിലാണ് ഏത് സർജറി വേണമെന്ന് നിർണയിക്കുക.

കുട്ടിക്കാലത്തുണ്ടാവുന്ന പോളിയോ മൂലം പേശികൾ മാത്രമല്ല ദുർബ്ബലമാകുന്നത്. ആ അവയവത്തിലെ എല്ലുകളുടെ വികാസവും ശരിയായി നടക്കാതെ വരുന്നു. ക്രമേണ ഇത് കാൽ, മുട്ട്, തുട, നട്ടെല്ല് ഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഈവക പ്രശ്നങ്ങൾ മുഴുവനും അവലോകനം നടത്തിയ ശേഷം മാത്രമേ രോഗിയുടെ വൈകല്യത്തെ എങ്ങനെ മറികടക്കാമെന്നതിനെക്കുറിച്ച് ആലോചിക്കാനാവൂ. അതുകൊണ്ട് ഏതെങ്കിലും നല്ല ഓർത്തോപീഡിക് അല്ലെങ്കിൽ റിഹാബിലിറ്റേഷൻ സർജനെ കണ്ട് പരിശോധന നടത്തിയശേഷം ശസ്ത്രക്രിയയെക്കുറിച്ച് വിശദമായി ചോദിച്ചു മനസ്സിലാക്കുക.

അവിവാഹിതയായ സഹപ്രവർത്തകയോട് ആകർഷണം തോന്നിയത് സ്വാഭാവികമാണ്. പക്ഷേ, അവർക്ക് നിങ്ങളോടുള്ള പെരുമാറ്റത്തിൽ അസാധാരണമായി ഒന്നുമില്ലെന്നാണ് അറിയാൻ കഴിയുന്നത്. നിങ്ങളോട് അവർക്കിഷ്ടമുണ്ടായിരുന്നുവെങ്കിൽ മോശമായി പെരുമാറുമായിരുന്നില്ല. നിങ്ങൾക്ക് അവരോട് കാര്യം തുറന്നുചോദിക്കാം. പ്രതികരണം പ്രതികുലമായാൽ സാരമാക്കരുത്.

വൈകല്യമുണ്ടായിട്ടുകൂടി ആരേയും ആശ്രയിക്കാതെ മാന്യമായി ജീവിതം നയിക്കുന്നത് വലിയൊരു നേട്ടമല്ലേ. ഈ നേട്ടമാണ് നിങ്ങളുടെ ജീവിതത്തിന് എല്ലാവിധ നന്മകളും ഐശ്വര്യവും ആഹ്ളാദവുമൊക്കെ കൊണ്ടുവരിക. നിങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയുന്ന ഒരു പങ്കാളിയോടൊത്തു വേണം നിങ്ങൾ ജീവിതം നയിക്കാൻ.

ചോദ്യം

25 വയസ്സുള്ള വിവാഹിതയാണ് ഞാൻ. വിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷമായി. ഇതേവരെ ഗർഭിണിയായില്ല. പല ഡോക്‌ടർമാരെ കണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ല. എന്‍റെ അണ്ഡാശയത്തിൽ സിസ്‌റ്റ് ഉണ്ടെന്നാണ് പരിശോധന നടത്തിയ ഡോക്‌ടർ പറയുന്നത്. അതുകൊണ്ട് അണ്ഡവിസർജ്ജനം നടക്കുന്നില്ലത്രേ. എത്രയും, പെട്ടെന്ന് ലാപ്രോസ്കോപ്പി ശസ്ത്രക്രിയ ചെയ്ത‌് സിസ്‌റ്റ് പങ്ചർ ചെയ്യണമെന്നാണ് ഡോക്ട‌ർ പറയുന്നത്. എന്നാൽ എനിക്ക് പോളിസിസ്‌റ്റിക് ഓവറി പ്രശ്ന‌മില്ലെന്ന് മറ്റ് ഡോക്ടർമാർ പറയുന്നു. സിസ്റ്റിന് 10 മില്ലീമീറ്ററിൽ താഴെ മാത്രമേ വലുപ്പമുള്ളൂവെന്നും ലാപ്രോസ്കോപ്പി ചെയ്യേണ്ട എന്നുമാണ് അവർ പറയുന്നത്.

ഉത്തരം

വ്യത്യസ്ത‌ അഭിപ്രായങ്ങളുള്ള സ്‌ഥിതിക്ക് ഏതെങ്കിലും മികച്ച ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ ചികിത്സ തേടുന്നതാവും മെച്ചം. പോളിസിസ്റ്റിക് ഓവറീസ് ഉണ്ടെന്നു സംശയമുള്ള സ്‌ഥിതിക്ക് നിങ്ങൾ വിശദമായ ഹോർമോൺ പരിശോധന നടത്തുന്നത് ഉചിതമായിരിക്കും.

പോളിസിസ്‌റ്റിക് ഓവറിസ് ഒരു പ്രത്യേകതരം ഹോർമോൺ പ്രശ്നമാണ്. അണ്ഡ വിസർജ്ജന പ്രക്രിയയെ അത് ബാധിക്കും. ഇക്കാരണത്താൽ ഗർഭധാരണം നടക്കാതെ വരാം. പെൽവിക് അൾട്രാസൗണ്ട് പരിശോധനയിലൂടെ മാത്രമേ ഓവറിക്കകത്തെ നിജസ്‌ഥിതി അറിയാൻ കഴിയുകയുള്ളു. മാത്രമല്ല, പരിശോധനാഫലത്തിന് കൂടുതൽ വ്യക്‌തത ലഭിക്കണമെങ്കിൽ ഹോർമോൺ പരിശോധനയും നടത്തേണ്ടി വരാം. രക്തത്തിൽ ല്യൂട്ടനൈസിംഗ് ഹോർമോണി (എൽഎച്ച്) എന്‍റെ അളവ് വർദ്ധിക്കുകയും ഫോളിക്കിൾ സ്‌റ്റിമുലേറ്റിംഗ് ഹോർമോണിന്‍റെ (എഫ്എസ്എച്ച്) നില കുറയുകയും ചെയ്താൽ ഈസ്ട്രജന്‍റെയും ആൻഡ്രോജന്‍റെയും ഉല്പാദനം താറുമാറാകും. അണ്ഡാശയത്തിൽ സിസ്‌റ്റിന്‍റെ വലുപ്പം 10 മില്ലിമീറ്ററിൽ അധികമായാൽ മാത്രമേ പോളിസിസ്‌റ്റിക് ഓവറീസാണെന്ന് പറയാൻ കഴിയുയെന്ന നിഗമനവും ശരിയല്ല. പോളിസിസ്റ്റിക് ഓവറീസുള്ളവരിൽ ഓരോ അണ്ഡാശയത്തിലും അഞ്ചിലധികം മുഴകൾ കാണപ്പെടാം. അവയുടെ ആകാരം 5 മുതൽ 8 മില്ലി മീറ്ററിന് ഇടയിലായിരിക്കും. അണ്ഡാശയത്തിനകത്ത് വശങ്ങളിലായി വിതറിയിട്ടതു പോലെയായിരിക്കും ഈ മുഴകൾ. പല ഡോക്ട‌ർമാരെ കാണുന്നതിനുപകരം ഏതെങ്കിലും ഒരു വിദഗ്‌ധ ഡോക്ടറുടെ കീഴിൽ ചികിത്സ ചെയ്യുന്നതാണ് നല്ലത്.

ചോദ്യം

എന്‍റെ മകന് 16 വയസ്സുണ്ട്. അവന്‍റെ മാറിടം സ്ത്രീകളുടേതുപോലെയാണ്. ഞാനവനെ ഒരു ഡോക്ടറെ കാണിച്ചിരുന്നു. അദ്ദേഹം ഇതിനെ ‘ഗൈനേകൊമസ്‌റ്റിയ’ എന്നാണ് പറയുന്നത്. മാത്രമല്ല ഒരു വിദഗ്‌ധ സർജനെക്കൊണ്ട് ലിപ്പോസക്‌ഷൻ സർജറി ചെയ്യാനും നിർദ്ദേശിച്ചിരിക്കുകയാണ്. എന്തു കാരണത്താലാണ് ഈ രോഗ മുണ്ടാവുന്നത്? ഇതിന് ഫലപ്രദമായ ചികിത്സയുണ്ടോ?

ഉത്തരം

കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് കടക്കുന്ന പ്രത്യേക ഘട്ടത്തിൽ ഓരോ പുരുഷന്‍റെയും ശരീരത്തിൽ പുരുഷ ഹോർമോണിനൊപ്പം സ്ത്രീഹോർമോണുകളും ഉല്പാദിപ്പിക്കപ്പെടാം. എന്നാൽ ചിലരിൽ സ്ത്രീ ഹോർമോണുകൾ അധിക അളവിൽ ഉണ്ടാവാം. ഇതിന്‍റെ ഫലമായി അവരുടെ സ്‌തനങ്ങളിൽ കോശങ്ങൾ കൂടുതലായി രൂപപ്പെടുന്നു. ഈ പ്രശ്നം താനേ മാറുന്നതായി കാണാം. എന്നാൽ ഇത് തനിയേ മാറാത്തവരിൽ ഒരു ചെറിയ ഓപ്പറേഷൻ നടത്തി സ്‌തനകലകളെ നീക്കം ചെയ്ത‌ത്‌ സാധാരണ നിലയിലാക്കേണ്ടി വരും. ലിപ്പോസക്‌ഷൻ ഓപ്പറേഷൻ ഇതിനുള്ള പ്രതിവിധിയല്ല.

മുഖക്കുരു കൗമാരക്കാരുടെ പേടിസ്വപ്നം

കൗമാരക്കാരെ മാനസികമായി അലട്ടുന്ന പ്രശ്‌നമാണ് മുഖക്കുരു. സൗന്ദര്യത്തേയും വ്യക്തിത്വത്തേയും പ്രതികൂലമായി ബാധിക്കുമെന്നതാണ് ഈ മനഃസംഘർഷത്തിന് കാരണം. 90 ശതമാനം പേരെയും അലട്ടുന്ന ഒരു പ്രധാനപ്രശ്ന‌മാണ് മുഖക്കുരു എന്ന് ഒരു സർവേ പറയുന്നു.

“കൗമാരക്കാരെ മുഖക്കുരു ശല്യം നെഗറ്റീവായി ബാധിക്കും. അവർക്ക് വീടിന് പുറത്തിറങ്ങാൻ തന്നെ മടിയായിരിക്കും. ഇക്കാരണത്താൽ, ഒഴിവാക്കാൻ പറ്റാത്ത ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കാൻപോലും അവർ എന്തെങ്കിലും ഒഴിവുകഴിവുകൾ കണ്ടെത്തും.” ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ മനഃശാസ്ത്ര പ്രൊഫസറായ ബേർസൺ പറയുന്നു.

രക്തത്തിലെ തകരാറുകളാണ് മുഖക്കുരു ഉണ്ടാകുന്നതിന് കാരണമെന്ന് ഒരുകുട്ടർ പറയുമ്പോൾ കൗമാരകാലത്തെ ഒരു സ്വാഭാവിക അവസ്‌ഥയാണിതെന്ന് മറ്റൊരു കൂട്ടർ വിലയിരുത്തുന്നു. മുഖക്കുരുവിന് പിന്നിൽ സൗന്ദര്യവർദ്ധകങ്ങളുടെ ഉപയോഗമാണെന്ന് ഇനിയൊരു കൂട്ടർ ചൂണ്ടിക്കാട്ടുമ്പോൾ എണ്ണപ്പലഹാരങ്ങളും ചോക്ക്ളേറ്റുകളും കൊഴുപ്പ് കൂടിയ ഭക്ഷ്യവസ്‌തുക്കളുമാണ് മുഖക്കുരുവിന് പിന്നിലെ വില്ലന്മാർ എന്നാവും മറ്റുചിലർ അഭിപ്രായപ്പെടുക.

എന്താണ് മുഖക്കുരു?

കൗമാരകാലത്ത് ചർമ്മത്തിലുള്ള എണ്ണഗ്രന്ഥികൾ കുടുതൽ സജീവമാകുന്നതിന്‍റെ ഫലമായി എണ്ണ അമിതമായി ഉല്പ്‌പാദിപ്പിക്കപ്പെടുന്നു. ‘സീബം’ എന്നാണ് ശാസ്ത്രീയമായി ഇതിനെ വിശേഷിപ്പിക്കുന്നത്.

ചർമ്മകോശങ്ങൾ അമിതമായി സജീവമാകുന്നതോടെ സീബം മൂലം രോമകുപങ്ങൾ അടയുകയും ബാക്ട‌ീരിയകൾ അതിനുള്ളിൽ അകപ്പെടുകയും രോമസുഷിരം നീരുവന്ന് വീർത്ത് ചുവന്നു തുടുക്കുകയും ചെയ്യുന്നു. ഇതിനെയാണ് “മുഖക്കുരു’ എന്ന് വിശേഷിപ്പിക്കുന്നത്. ചിലരിലിത് സിസ്റ്റ‌ിന്‍റെ ആകൃതിയിലാവും രൂപംകൊള്ളുക. എണ്ണമയമുള്ള ചർമ്മമാണ് മുഖക്കുരുവിന് കാരണമാകുന്നതെന്ന് ഇതിൽ നിന്നും മനസ്സിലാക്കാമല്ലോ. മാതാപിതാക്കൾക്ക് ഗുരുതരമായ രീതിയിൽ മുഖക്കുരു ശല്യമുണ്ടായിട്ടുണ്ടെങ്കിൽ മക്കളിലും ഈ പ്രശ്ന‌ം ഉണ്ടാകാം. പാരമ്പര്യവും ഒരു കാരണമാണ്.

ഭക്ഷണരീതിയിലെ അപാകതകൾ കൊണ്ടും മുഖക്കുരുവുണ്ടാകാമെന്ന അഭിപ്രായം വൈദ്യശാസ്ത്ര വിദഗ്‌ധന്മാർക്കിടയിലുണ്ടെങ്കിലും വിപരീത അഭിപ്രായമുള്ളവരുമുണ്ട്. കാര്യങ്ങൾ എന്തൊക്കെയായാലും എണ്ണമയമുള്ള ചർമ്മത്തെ സംബന്ധിച്ച് ഒരു പ്ലസ് പോയിന്‍റുണ്ട്. ഇത്തരം ചർമ്മം ദീർഘകാലം ചെറുപ്പമായിരിക്കുമെന്നതാണ് ആ പ്ലസ് പോയിന്‍റ്. ചുളിവുകൾ വീഴുകയുമില്ല.

മുഖക്കുരു ഒഴിവാക്കാൻ

  • രാത്രി കിടക്കാൻ നേരത്ത് മുഖത്തെ മേക്കപ്പ് പൂർണ്ണമായും ഒഴിവാക്കണം. ഡീപ് ക്ലൻസിംഗ് വഴി ചർമ്മം വൃത്തിയാക്കുക. അതിനായി ഏതെങ്കിലും നല്ല കമ്പനിയുടെ ഉല്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാം. ആവശ്യമെങ്കിൽ ഒരു ക്ലൻസർ വീട്ടിലും സ്വയം തയ്യാറാക്കാവുന്നതേയുള്ളൂ. ഫ്രിഡ്‌ജിൽ വെച്ച് തണുപ്പിച്ച പാലിൽ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്ത് മുഖം വൃത്തിയാക്കാൻ ഉപയോഗിക്കാം. അണുക്കളും ബാക്ടീരിയകളും ചർമ്മത്തിൽ നിന്നും നീക്കം ചെയ്യപ്പെടാൻ ക്ലൻസിംഗ് സഹായിക്കും.
  • എളുപ്പത്തിൽ ദഹിക്കുന്നതും പോഷക സമ്പുഷ്‌ടവുമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ദിവസവും എട്ടുപത്ത് ഗ്ലാസ് വെള്ളം കുടിക്കാം. ധാരാളം പഴങ്ങൾ, പച്ചനിറമുള്ള പച്ചക്കറികൾ, പാൽ, തൈര്, സലാഡ് എന്നിവ കഴിക്കുന്നത് ദിനചര്യയുടെ ഭാഗമാക്കണം.
  • ഏതെങ്കിലും ഭക്ഷ്യവസ്തു‌ കഴിക്കുന്നതുകൊണ്ട് മുഖക്കുരു ഉണ്ടാകുന്നത് കൂടുന്നുവെങ്കിൽ ആ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കാം. മധുരം ചേർന്ന ഭക്ഷ്യവസ്‌തു കഴിച്ചാൽ മുഖക്കുരുവുണ്ടാകുമെന്ന ധാരണ പൊതുവെ ആളുകൾക്കിടയിലുണ്ട്. അതുകൊണ്ട് മുഖക്കുരു ഉള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം.
  • അസിഡിറ്റി, ശരീര ഊഷ്‌മാവ് എന്നിവ മുഖക്കുരുവിന് കാരണമാകാറുണ്ട്. അതുകൊണ്ട് വയറ് തണുത്തിരിക്കുക എന്നതാണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗം. പുദീന ചേർത്ത പാനീയങ്ങൾ, മോര്, തണുത്ത പാല്, കരിക്കിൻ വെള്ളം, കരിമ്പിൻ ജ്യൂസ്, പഴച്ചാറ് എന്നിവ പതിവായി കഴിക്കുക.
  • മുഖക്കുരു നഖംകൊണ്ട് കുത്തിപ്പൊട്ടിക്കാൻ ശ്രമിക്കുകയോ വിരലുകൊണ്ട് അമർത്തുകയോ ചെയ്യരുത്. മാത്രമല്ല, ഇത്തരം ചർമ്മത്തിൽ സ്ക്രബ്ബ് ചെയ്യാനും പാടില്ല. ഫേസ്‌വാഷ് മെഡി ക്കേറ്റഡ് സോപ്പ് അല്ലെങ്കിൽ സോഫ്റ്റ് സോപ്പ് ഉപയോഗിച്ച് കൈകൊണ്ട് മൃദുവായി തടവി മുഖം കഴുകാം. ദിവസവും മൂന്നുനാലു തവണ ഇപ്രകാരം മുഖം കഴുകി അമിതമായ എണ്ണമയം നീക്കം ചെയ്യാം. രോമകുപങ്ങൾക്ക് ശുദ്ധവായു ലഭിക്കാൻ ഇത് സഹായിക്കുകയും ചെയ്യും.
  • ഓയിൽ ചേർന്ന സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഫൗണ്ടേഷൻ ക്രീം, ലോഷൻ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കണം. ഇവയുടെ ഉപയോഗം രോമകൂപങ്ങൾ അടഞ്ഞുപോകാൻ ഇടയാക്കും. മേക്കപ്പ് ചെയ്യണമെന്നുണ്ടെങ്കിൽ പൗഡർ, ബ്ലഷർ, ഐലൈനർ, ഐഷാഡോ, മസ്‌ക്കാര, ലിപ്‌സ്‌റ്റിക് എന്നിവ ഉപയോഗിക്കാം.
  • മുഖക്കുരു ഉണ്ടായിത്തുടങ്ങുമ്പോൾത്തന്നെ ഒരു ഡെർമറ്റോളജിസ‌്റ്റിന്‍റെ വിദഗ്ധോപദേശം തേടുന്നതായിരിക്കും ഏറ്റവും നല്ലത്. മുഖക്കുരു ശല്യമുണ്ടാകാതിരിക്കാനുള്ള ഏറ്റവും സുരക്ഷിതമായ ചുവടുവെയ്‌പും അതുതന്നെ മുഖക്കുരു തടയുന്നതിന് ഏതുതരം ചികിത്സ തേടിയാലും ശരി, മുഖക്കുരു നിശ്ശഷം മാറാൻ 2 മുതൽ 3 മാസമെടുക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഇളം ചൂടുവെള്ളം കൊണ്ട് പകൽനേരം 2 തവണ മുഖം കഴുകാം.
  • 15 ദിവസം ഇടവിട്ട് നോൺ ഗ്രീസി സ്ക്രബ്ബ് ഉപയോഗിച്ച് മുഖം സ്ക്രബ്ബ് ചെയ്യാം.
  • പ്രകൃതിദത്തമായ ടോണർ (ഉദാഃ: റോസ്‌ വാട്ടർ) ഉപയോഗിച്ച് മുഖം കഴുകാം.
  • ഓയിൽഫ്രീ മേക്കപ്പ് ഉല്പ‌ന്നങ്ങൾ ഉപയോഗിക്കാം.
  • മുഖക്കുരു ഉണ്ടായിത്തുടങ്ങുമ്പോൾത്തന്നെ വേണ്ട ചികിത്സ തേടാം. പിന്നീടത് ഗുരുതരമായ പ്രശ്‌നമായി മാറാതിരിക്കാൻ ഈ മുൻകരുതൽ ആവശ്യമാണ്.
  • സിങ്ക് ചേർന്ന ഭക്ഷ്യവസ്‌തുക്കളായ മാംസം, തണ്ണിമത്തങ്ങ എന്നിവ ഇടയ്ക്കിടയ്ക്ക് കഴിക്കാം. സിങ്ക് നല്ലൊരു ആന്‍റി ബാക്‌ടീരിയൽ ഏജന്‍റായതുകൊണ്ട് ചർമ്മത്തിലെ ഗ്രന്ഥികളുടെ പ്രവർത്തനത്തെ അത് ക്രമീകരിക്കും.
  • വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ആന്‍റി ഓക്സ‌ിഡന്‍റായ വിറ്റാമിൻ ഇ മുഖക്കുരുവുണ്ടാകുന്നത് തടയും. ബദാം, മുട്ട, പച്ചനിറമുള്ള ചീരകൾ, പച്ചക്കറികൾ എന്നിവയിൽ ഇത് ധാരാളം അടങ്ങിയിരിക്കുന്നു.

ഒഴിവാക്കേണ്ട കാര്യങ്ങൾ

  • മുഖം പലയാവർത്തി കഴുകരുത്. എണ്ണഗ്രന്ഥികൾ ഉത്തേജിക്കപ്പെട്ട് ചർമ്മത്തിൽ എണ്ണ ഉല്‌പാദിപ്പിക്കപ്പെടാൻ കാരണമാകും.
  • ആൽക്കഹോൾ അടങ്ങിയ ടോണർ ഉപയോഗിക്കാൻ പാടില്ല.
  • മുഖത്ത് എപ്പോഴും വിരലോടിക്കരുത്. സ്‌പർശനത്തിലൂടെ ബാക്‌ടീരിയകൾ ചർമ്മത്തിന്‍റെ പല ഭാഗത്ത് വ്യാപിക്കും.
  • ചോക്‌ളേറ്റ്, മധുരപലഹാരങ്ങൾ, കാർബോഹൈഡ്രേറ്റ് ചേർന്ന ഭക്ഷണം, അയോഡൈസ്‌ഡ് ഉപ്പ് എന്നിവ കഴിക്കുന്നത് കഴിവതും ഒഴിവാക്കുക.

മെട്രോസെക്ഷ്വൽ ട്രെൻഡ്

“അയ്യേ, ഈ ചെക്കന്മാരൊക്കെയെന്താ പെണ്ണുങ്ങളെപ്പോലെ…” നഗരം കാണാനിറങ്ങിയ നാട്ടിൻപുറത്തുകാർ മുക്കത്തു വിരൽ വെച്ച് പറയുന്നത് നിങ്ങളും കേട്ടിരിക്കും. പക്ഷേ, അത് കുറച്ച് വർഷങ്ങൾ മുമ്പായിരിക്കുമെന്നു മാത്രം. ഇപ്പോൾ നാട്ടിൻപുറത്തും കാണാം, മുടി നീട്ടി ഹെയർബാൻഡിട്ട, കാതിൽ കമ്മലിട്ട്, സാരിയുടുത്തു നടക്കാൻ പോലും നാണമില്ലാത്ത അസ്സൽ ആൺ കൊച്ചുങ്ങളെ. ഭംഗിയുള്ള സ്ഡുകൾ കാതിലിട്ട്, പോരാത്തതിന് പുരികത്തിലൂടെ കുഞ്ഞു കുന്തങ്ങളും കോർത്ത് അല്‌പം ലിപ്സ്‌റ്റിക്കിട്ട് നടക്കാനിഷ്ട്‌ടപ്പെടുന്ന ഈ ആൺ പിറന്നവർ എല്ലാ നാട്ടിലുമുണ്ട്. മാറിയ ജീവിതശൈലിയോട് ആസക്‌തി പ്രകടമാക്കാൻ ഒട്ടും മടിയില്ലാത്ത ഈ ജനുസ്സിന്‍റെ ഓമനപ്പേരാണ് ‘മെട്രോസെക്ഷ്വൽസ്.’

പാശ്ചാത്യ നാടുകളിലാണ് ഈ അപൂർവ്വ ജീവിതക്കാർ പൊട്ടിവിരിഞ്ഞത്. ഇന്ത്യയിലെ യുവത്വവും ഇവരെ കണ്ണുംപൂട്ടി സ്വീകരിച്ചു കഴിഞ്ഞു. മെട്രോ നഗരങ്ങളിലെ ലൈഫ്‌സ്റ്റൈലിനെ അന്ധമായി അനുകരിക്കുന്ന ഈ ‘ആൺ കുട്ടികൾ’ക്ക് എല്ലാ നാട്ടിലും ആരാധകരേറിക്കൊണ്ടിരിക്കുന്നു.

നിങ്ങളുടെ ബോയ്‌ഫ്രണ്ടോ, ഭർത്താവോ, സഹോദരനോ സ്വന്തം സൗന്ദര്യപരിചരണകാര്യങ്ങളിൽ അമിത താലപര്യവും ഉത്കണ്‌ഠയും വച്ചു പുലർത്തുന്നതായി തോന്നിയിടുണ്ടോ? എങ്കിൽ സന്തോഷിച്ചോളു, അദ്ദേഹം അങ്ങേയറ്റം ട്രെൻഡിയാണ്. മാനിക്യൂർ ചെയ്യാനും പെഡിക്യൂർ ചെയ്യാനും പോലും അവർ ധാരാളം സമയം മാറ്റിവയ്ക്കും. പതിവായി മുടി സ്റ്റൈൽ ചെയ്യുക, ധാരാളം സമയം കണ്ണാടിക്കുമുന്നിൽ ചെലവിടുക, വാർഡ്രോബിലെ വസ്ത്രശേഖരം മതിയാവാതെ പുതിയവ ധാരാളമായി വാങ്ങി കുട്ടുക. ഇങ്ങനെയൊക്കെയായിരിക്കും ഇവരുടെ സ്വഭാവ രീതികൾ. അല്പം ‘പെബ്ലിഷ്’ ആണെന്നു കാഴ്‌ചക്കാർക്ക് തോന്നിയാലും മാറുന്ന ജീവിതരീതിയുടെ അംബാസഡർമാരാണ് ഇവരെന്നാണ് പുതിയ തലമുറ പറയുന്നത്.

മുടിഞ്ഞ സ്‌റ്റൈലും ഇടിവെട്ട് ആക്ഷനുമായി ചടപടാ നടന്നു പോകുന്ന യുവാക്കളില്ലാത്ത ഒരു കാമ്പസ്സിനെ ആർക്കെങ്കിലും സങ്കല്‌പിക്കാനാകുമോ? കോളേജ് കൂട്ടികൾക്ക് അനുവദിച്ചു നൽകിയ സൗജന്യമാണ് ഫാഷൻ എന്നു പറയുമ്പോഴും പുതിയ തലമുറയുടെ വസ്ത്രവിചാരങ്ങളോട് പൊരുത്തപ്പെടാനാവാത്തവരാണ് സമൂഹത്തിൽ ഏറെ പേരും.

ഈ ചെറുപ്പക്കാരനെ നോക്കൂ, പറ്റെ വെട്ടിയ മുടി, വലത്തേ കണ്ണിൻ വാലറ്റത്ത് കുത്തനെ കുത്തിയിറക്കിയ ഒരിഞ്ചു നീളം വരുന്ന വെള്ളി നിറമുള്ള ഒരാണി. അതിനറ്റത്തുണ്ട് ചന്തത്തിലാടുന്ന ഒരു കുഞ്ഞു തുലാസ്. (ഇതേയ്, നീതിയുടെ തുലാസാ..ഞങ്ങൾക്കും വേണം സ്വാതന്ത്യം. സാമൂഹ്യ നീതി… പയ്യന്‍റെ ഓരോ പുഞ്ചിരിയിലും ഓളമടിക്കുന്നത് മുദ്രാവാക്യത്തിന്‍റെ മൗനം).

തീർന്നില്ല… കണ്ണുകൾ താഴേയ്ക്ക് പോരട്ടെ. കഴുത്തിൽ കറുകറുത്തൊരു ചരടിൽ തുങ്ങിക്കിടക്കുന്നത് ചെറിയൊരു ഭൂഗോളം. ഉലകം കഴുത്തിൽ കെട്ടി നടക്കുന്ന ചെക്കൻ ഭൂമി കീഴ്മേൽ മറിക്കില്ലെന്ന് ആരു കണ്ടു? പ്രിന്‍റഡ് ടീഷർട്ടും പാച്ചസുള്ള ജീൻസും കൊണ്ട് നാണം മറച്ചിരിക്കുന്ന ഇവനെ നാണമില്ലാത്തവൻ എന്ന് ഇനിയാരും വിളിക്കില്ലല്ലോ.

ഈയിടെ ഒരു മിമിക്രിക്കാരൻ പറഞ്ഞു കേട്ടതാണ്, കേരളാപോലീസിന്‍റെ യുണിഫോം മാറ്റുകയാണത്രേ. ഉടനീളം പോക്കറ്റുകളുള്ള കാർഗോ പാന്‍റ്സും ഷർട്ടും… ഇത്രയധികം പോക്കറ്റുകൾ പോലീസുകാർക്ക് ഉപകരിക്കും. പക്ഷേ വണ്ടിക്കാശു പോലും കയ്യിലില്ലാത്ത കോളേജു പിള്ളേർക്കെന്തിനാ ഇത്രേം പോക്കറ്റ്? സംശയം ന്യായം തന്നെ. പക്ഷേ, മനസ്സിൽ വച്ചാൽ മതി. ഈ പോക്കറ്റുകളാണെന്നേ ഇപ്പോഴത്തെ ട്രെൻഡ്! മൂന്നും നാലും വാലുകളും വലിയ ബക്കിളുകളുമൊക്കെ വച്ച് കാർഗോ പോക്കറ്റിന് അഴകു കൂട്ടുന്നവരുമുണ്ട്.

ഹെയർസ്റ്റൈൽ

റേസർ കട്ടിന്‍റെ പുരുഷരൂപമായ ഈ മുടിവെട്ടിന് ‘ഷാ‌ലോംഗ്’ എന്നു പറയും. കൂട്ടത്തിൽ ഒന്നു കൂടി പറഞ്ഞാട്ടെ, ഈ മുടി ഇത്തിരി കളർ ചെയ്യുന്നതും ഹിറ്റായേക്കാം…

ഹെയർസ്‌റ്റൈലിൽ ഇപ്പോഴും യുവത്വത്തിന് പ്രിയം ബോളിവുഡ് താരങ്ങളെ അനുകരിക്കാനാണ്. ഗജിനിയിൽ ആമീർഖാന്‍റെ ഹെയർസ്റ്റൈൽ ആൺകുട്ടികൾ വളരെക്കാലം പിന്തുടർന്നു, എന്നാൽ പുഷ്പ സ്റ്റൈലാണ് അടുത്തയിടെ പടർന്ന ഹോട്ട് ട്രെൻഡ്.

ഐബ്രോ പിയേഴ്സിംഗ്

ഇപ്പോൾ യുവാക്കളുടെ ഇടയിലെ ഏറ്റവും വലിയ ട്രെൻഡ് ഐബ്രോ പിയേഴ്‌സിങ്ങിനാണത്രേ. 100 രൂപ കൊടുത്താൽ പുരികം തുളച്ച് സ്‌റ്റഡോ, കമ്പിക്കഷണമോ എന്തുവേണമെങ്കിലും ഇട്ടുകൊടുക്കും. മെൻസ് ആക്‌സസറീസ് ഷോറുമുകളിലേക്ക് ചെന്നാൽ മതി. നെറ്റിയിൽ ശൂലവും തറച്ച് നേർച്ചക്ക് പോവുകയൊന്നുമല്ല കേട്ടോ ഇവർ.

ഇപ്പോൾ അഴിഞ്ഞ് താഴെവീണു എന്നു തോന്നുന്ന ജീൻസുകളുടെ ഹരം അൽപം കുറഞ്ഞിട്ടുണ്ട്.. പക്ഷേ അതോടൊപ്പം ധരിക്കാറുണ്ടായിരുന്ന ഷോർട്ട് ഷർട്ടും ടി ഷർട്ടുമൊക്കെ ഔട്ടായോ എന്നൊരു സംശയം. ഇപ്പോൾ താരം നീളമുള്ള ഷർട്ടുകളാണത്രേ. ബഗ്ഗി പാന്‍റും കൺവേഴ്സ‌് ഷൂസും പ്യൂമസ്ലിപ്പുകളും കിടിലൻ ആഭരണങ്ങളും കളർഫുൾ ഗോഗിൾസും പോക്കറ്റിൽ വിലയേറിയ കാംഫോണുമായി നിങ്ങളും ഇറങ്ങിക്കോളൂ പുറത്ത്… ഒരായിരം കണ്ണുകൾ പിന്തുടരും… അതു തന്നെയല്ലേ ലക്ഷ്യം…? കള്ളം പറയരുത്.

മോഹിപ്പിക്കും ടാറ്റൂ

ഫാഷനബിളാവണോ, ഇത്തിരി വേദന സഹിക്കാനും തയ്യാറാകണം അതാണ് ടാറ്റുവിന്‍റെ നിയമം. മേലാസകലം ഇഷ്ടമുള്ള ചിത്രങ്ങളുടെ ടാറ്റൂ പതിക്കാം. ചെലവും അല്പ‌ം കൂടും, എന്നാലെന്താ, നാലാളെ കാണിക്കാമല്ലോ ശരീരം നിറയെയുള്ള ഈ കാഴ്‌ചകൾ.

ഭരണം ആഭരണം

പണ്ട് ധനാഢ്യൻമാർ മാത്രമേ മാലയും കമ്മലുമൊക്കെ ധരിക്കാറുണ്ടായിരുന്നുള്ളൂ. വലിയ വീട്ടിലെ സന്തതികൾ മാത്രം ആഘോഷിച്ചിരുന്ന ആ ആഡംബരമാണ് ഇപ്പോൾ അടിതെറ്റി ധരണിയിൽ വീണുകിടക്കുന്നത്. പൗരുഷത്തിന്‍റെ പ്രതീകങ്ങളാണ് ഇന്നത്തെ ആൺകുട്ടികളുടെ ആഭരണങ്ങളെല്ലാം. പൗരുഷം അവരെ ഭരിക്കട്ടെ.

ജിഗ്ലൂസ് (gigolos)

ഇടത്തേക്കാതിൽ ഒറ്റക്കടുക്കനിട്ട് തല മൊട്ടയടിച്ച് സ്റ്റൈലിൽ ആൾക്കുട്ടത്തിൽ മിന്നിമറയുന്ന കറുമ്പന്മാരെയും വെളുമ്പന്മാരെയും ചില മഹാ നഗരങ്ങളിൽ കണ്ടിട്ടുണ്ടാകും. വിശിഷ്യാ, പാശ്ചാത്യ നഗരങ്ങളിൽ. ജിഗ്ലൂസ് എന്നാണിവരെ വിളിക്കുക. സംഗതി അല്പ്‌പം പിശകാണ്. ലൈംഗിക പങ്കാളികളെ ക്ഷണിക്കാനുള്ള കോഡുഭാഷയാണത്രേ, ജിഗ്ലൂസ് ധരിക്കുന്ന ഈ കമ്മൽ ഫാഷന്‍റെ കാതൽ. ചലച്ചിത്രങ്ങളിലുടെ ചില വില്ലന്മാരും നായകന്മാരും ഈ കമ്മൽ ഫാഷന്‍റെ ദുരർത്ഥം മാറ്റി ഇത് ജനകീയമാക്കിയിട്ടുണ്ട്. നമ്മുടെ നാട്ടിലെ കമ്മൽ ധാരികളായ ആണുങ്ങൾ ജാഗ്രതൈ!

ഹേയ്, നിങ്ങളും മെട്രോസെക്ഷ്വലോ?

  • വാർഡ്രോബിൽ നിന്നും വസ്ത്രം തെരഞ്ഞെടുക്കാൻ ധാരാളം സമയം ചെലവിടുന്നുവെങ്കിൽ.
  • നഖങ്ങളും കൈകാലുകളും ആകൃതിയൊത്തതും വൃത്തിയുള്ളതുമായിരിക്കാൻ നിതാന്ത ജാഗ്രത കാട്ടുന്നുവെങ്കിൽ.
  • വിപണിയിൽ കിട്ടാവുന്ന ഏറ്റവും മികച്ച സ്ക‌ിൻ കെയർ/ ഹെയർകെയർ ഉല്പന്നങ്ങളുടെ സ്‌ഥിരം ഉപഭോക്താവാണെങ്കിൽ.
  • മുന്തിയ റസ്റ്റോറന്‍റിൽ നിന്നു മാത്രമേ ഭക്ഷണം കഴിക്കു. സാന്‍റർഡ് ഷോപ്പുകളിൽ നിന്നു മാത്രമേ സാധനങ്ങൾ വാങ്ങു എങ്കിൽ.
  • ഒരു സ്ഥിരം ഹെയർസ്‌റ്റൈലിസ്‌റ്റുണ്ടെങ്കിൽ.
  • വിവിധ ഹെയർസ്റ്റൈലിസ്റ്റു്‌റ്റുകളുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ടെങ്കിൽ.

മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളുമായി നിങ്ങളുടെ സ്വഭാവം ഒത്തു പോകുന്നുണ്ടോ? എങ്കിൽ ഒരു മെട്രോസെക്ഷ്വലിന്‍റെ മനസ്സാണ് നിങ്ങളുടേത്. മെട്രോസെക്ഷ്വൽ എന്നത് ഒരു മോശം അവസ്‌ഥയല്ല, അതൊരു ലൈഫ് സ്‌റ്റൈലാണ്. ലോകമാകമാനമുള്ള ധാരാളം പുരുഷന്മാർ കൊണ്ടാടുന്ന ഒരു ലൈഫ് സ്റ്റെൽ.

ഒച്ച്- 5

ഒരു സ്ത്രീ നാലഞ്ചു വയസ്സു പ്രായത്തിൽ അനാഥാലയത്തിൽ കൊണ്ടാക്കിയതാണ് അമലിനെ. അത്തരമൊരു പ്രവൃത്തിക്ക് ആ സ്ത്രീയെ പ്രേരിപ്പിച്ചതെന്താണ്? വിശദമായ ഒരന്വേഷണം ആവശ്യപ്പെടുന്ന ഒന്നാണിത്. ഒരു പക്ഷേ അമലിന്‍റെ ദാരുണമായ മരണത്തിന്‍റെ ഉത്തരവും ആ അന്വേഷണത്തിൽ നിന്നും ലഭ്യമായേക്കാം.

ആരാണവർ? തീർച്ചയായും അനാഥാലയത്തിലെ രേഖകളിൽ അവരുടെ പേരും വിലാസവും ഉണ്ടാകും. അതു ലഭിക്കാൻ എന്തെങ്കിലും ഒരു വഴി കണ്ടെത്തണം. ഒരു തുമ്പ് എന്നു പറയാൻ ഇതു മാത്രമേ എന്‍റെ മനസ്സിൽ തോന്നുന്നുള്ളൂ. തോമാച്ചന് ഇക്കാര്യത്തിൽ എന്നെ സഹായിക്കാൻ കഴിയില്ലെന്നത് തീർച്ചയാണ്. കാരണം അത്തരമൊരു പ്രശ്നങ്ങൾക്കു നടുവിലാണ് അയാളുള്ളത്. ഒന്നും തന്നെ വിട്ടു പറയാൻ അയാൾക്ക് പരിമിതികളുണ്ട്. ആദ്യമേ തന്നെ അയാളത് വ്യക്തമാക്കിയിട്ടുണ്ട്. അതിന്‍റെ കാരണം തേടി പോകുന്നത് ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.

അയാളുടെ സംസാരരീതി ഈയൊരു വസ്തുത അടിവരയിടുന്നതാണ് ഓർഫനേജ് അധിക്യതരിൽ നിന്നും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടാൻ കഴിയുന്ന സാഹചര്യമല്ല തോമാച്ചനുള്ളത്. മാത്രമല്ല പോലീസ് അന്വേഷണം തുടങ്ങിയിരിക്കാൻ സാധ്യത ഉണ്ട്. ഇക്കാര്യത്തിൽ ഒരുറപ്പ് പറയാൻ എനിക്ക് കഴിയില്ല എങ്കിലും. ആർക്കും പരാതികൾ ഒന്നുമില്ല എങ്കിൽ തന്നെയും ഒരു അനാഥാലയവുമായി ബന്ധപ്പെട്ട ഗൗരവതരമായ സംഭവം ഉത്തരവാദിത്വപ്പെട്ടവരുടെ അന്വേഷണ പരിധിയിൽ വരാതിരിക്കാൻ മതിയായ കാരണമൊന്നുമില്ല.

ചിലപ്പോൾ അമൽ ആ സ്ത്രീയുടെ മകനല്ലായിരിക്കാം. വലിയൊരു സമ്പത്തിന്‍റെ അനന്തരാവകാശി ഒരു പക്ഷേ അമലായിരുന്നിരിക്കണം. ആ സ്ത്രീയുടെ ഭർത്താവിന്‍റെ അവിഹിത ബന്ധത്തിലെ മകനായിരിക്കാം അമൽ. ഒരു കുട്ടിയെ അനാഥാലയത്തിൽ എൽപ്പിക്കാൻ മാത്രം കഠിനഹൃദയയായ ആ സ്ത്രീ  പിന്നീട് എന്തു ദുഷ്കർമ്മം ചെയ്യാനാണ് സാധ്യത ഇല്ലാത്തത്? തന്‍റെ മക്കൾക്ക് ലഭിക്കേണ്ടുന്ന വമ്പിച്ച സമ്പത്ത് മറ്റൊരു സ്ത്രീയുടെ മകന് ഭാവിയിൽ വന്നു ഭവിക്കാനുള്ള സാഹചര്യം ആ സ്ത്രീ മുളയിലേ നുള്ളിക്കളഞ്ഞു എന്ന പ്രഥമദൃഷ്ടിയാൽ മനസ്സിലാകുന്ന സാധ്യത തള്ളിക്കളയാൻ സാധ്യമല്ല.

നിർഭാഗ്യവശാൽ ആ കുട്ടിയുടെ അപ്പൻ നിലവിൽ ജീവിച്ചിരിക്കാനുള്ള സാധ്യത ഇല്ല എന്നു തന്നെ അനുമാനിക്കാം. ജീവിച്ചിരിപ്പുണ്ടെങ്കിൽ മകനെ അനാഥാലയത്തിൽ വളർത്തേണ്ടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ആ സ്ത്രീ തന്നെയാണ് സംശയമുനയിൽ നിൽക്കുന്നത്. അച്ചടക്കത്തോടെ നടത്തപ്പെടുന്ന ഒരു സ്ഥാപനത്തിൽ ആ സ്ഥാപനത്തിൽ ഉള്ളവരിൽ നിന്നും ഇത്തരമൊരു നിഷ്ഠൂര കൃത്യത്തിന് സാധ്യത കുറവാണ്.

എന്തിനു വേണ്ടി എന്ന ചോദ്യം ആ ഒരു സാധ്യതക്കുറവിനെ സാധുകരിക്കുന്നു. അപ്പോൾ ആ സ്ത്രീ! അമലിനെ അനാഥാലയത്തിൽ ഏൽപ്പിച്ചു പോയ സ്ത്രീ. ആ  സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങൾ തേടണം. അതെങ്ങനെ എന്ന ചോദ്യം വലിയൊരു ചോദ്യചിഹ്നമായി മനസ്സിൽ ഉയർന്നു വരുന്നു. സമയമുണ്ട്.

മനോഹരമായ വെളുത്ത തളികയിൽ ഗ്രിൽ ചെയ്തെടുത്ത മീൻ വിഭവം ബംഗാളിപ്പയ്യൻ കൊണ്ടുവന്നു. അലങ്കാരത്തിന് നേർമ്മയായി അരിഞ്ഞ സവാളയും ചെറുനാരങ്ങാ മുറിച്ചതും പിന്നെ വട്ടത്തിൽ കുക്കുംബർ അരിഞ്ഞതും ഏറെ മസാല ചേർക്കാതെ ഗ്രിൽ ചെയ്തെടുത്ത മീൻ വിഭവം ഏറെ രുചികരമായി തോന്നി. നേർത്ത എരിവുള്ള സോസിൽ മുക്കിക്കഴിച്ചത് നാവിലെ രസമുകുളങ്ങളെ ഉണർത്തുന്നതായി. ഒരു ക്ലിയർ മഷ്റും സൂപ്പുകൂടി കഴിച്ച് കൈ കഴുകി പുറത്തിറങ്ങാനൊരുമ്പെടുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.

എന്‍റെ അന്വേഷണങ്ങൾക്ക് കൂട്ടായി ഒരു സഹായിയെ എന്‍റെ ഓഫീസിലേക്ക് അയച്ചിട്ടുണ്ട് എന്നറിയിക്കാനായിരുന്നു തോമാച്ചൻ വിളിച്ചത്. തോമാച്ചനാകട്ടെ തിരക്കിലാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നു തിരിയാൻ സമയമില്ല.

ശരി. ഞാനതു കണ്ടതാണ്. അന്തരീക്ഷം ചൂടുപിടിച്ചു വരുന്നതേ ഉള്ളൂ. ഞാൻ ഒരു ഓട്ടോ പിടിച്ച് ഓഫീസിലേക്ക് പോകാൻ തീരുമാനിച്ചു. വഴിത്താരയെ പിന്നോട്ടാക്കി മുന്നോട്ടു പോകുമ്പോൾ തൊട്ടു മുമ്പേ തോമാച്ചൻ പറഞ്ഞ ഒരു പേര് എന്‍റെ മനസ്സിലുടക്കി. അമലിന്‍റെ പേര്. അമലിന്‍റെ പൂർണ്ണമായ പേര്. മുൻപ് അയാൾ ഒരു തവണ അമലിന്‍റെ പൂർണ്ണമായ പേര് പറഞ്ഞിട്ടുണ്ടെങ്കിലും ഞാനതിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ടായിരുന്നില്ല. ഇത്രമാത്രം അശ്രദ്ധയും ഉദാസീനതയും പുലർത്തിയതിൽ എനിക്ക് ഖേദം തോന്നി. ഒരു ചെറിയ പിടിവള്ളി അത്രമാത്രം. ആ പിടിവള്ളി ദുർബലമായ ചിതലുകയറിയ ഒന്നു തന്നെയാണ്. എങ്കിലും ചിലപ്പോൾ ആ പിടിവള്ളിയിൽ കയറി കരപറ്റിക്കൂടെന്നില്ല. ഏതായാലും ഏതു ദിശയിലേക്കാണ് പോകേണ്ടതെന്നറിയാതെ ഉഴറി നടന്ന എനിക്കു മുന്നിൽ യാദൃശ്ചികമായി വന്നു പെട്ട ദിശാ സൂചകമായി അമലിന്‍റെ പൂർണമായ നാമം.

പോർച്ചുഗീസ് കഫേക്കു മുന്നിലാണ് ഓട്ടോ ഇറങ്ങിയത്. നേരിയ ചൂടുണ്ട്. ശരീരത്ത് വിയർപ്പു പൊടിയുന്നു. പോർച്ചുഗീസ് കഫേയിൽ നിന്നും ഉള്ളു തണുപ്പിക്കാൻ എന്തെങ്കിലും കഴിക്കാമെന്നു കരുതി ഞാൻ കഫേയിലേക്കു കടന്നു. പലതരം പഴങ്ങൾ സമചതുരാകൃതിയിൽ മുറിച്ച് അടരുകൾ തീർത്ത കപ്പിൽ മേലാപ്പായി ഐസ്ക്രീമും അതിനു മുകളിൽ ചെറിപ്പഴം തൊങ്ങൽ ചാർത്തിയ ഷേക്ക് ഉള്ളം തണുപ്പിച്ചു കൊണ്ടിരിക്കെ സേവ് ചെയ്യാത്ത ഒരു നമ്പർ ഫോണിൽ തെളിഞ്ഞു. അതെ ഇതു തോമാച്ചൻ പറഞ്ഞ സഹായി തന്നെ. ഹോണെടുത്തു.

മറുതലക്കൽ ഒരു പരുക്കൻ ശബ്ദം ഇവിടെ നിന്നും ഏറെ ദൂരെയല്ലാത്ത ഒരിടത്തു നിന്നും വിളിക്കുകയാണ്. അയാൾക്ക് ഈ സ്ഥലം അത്ര പരിചിതമല്ല. തോമാച്ചന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് വരുന്നത്. ഞാനുടനെ എന്‍റെ ഓഫീസ് ഇരിക്കുന്നിടത്തെ ലൊക്കേഷൻ അയാൾക്ക് അയച്ചുകൊടുത്ത് കഫേയിൽ പണം നല്കി പുറത്തിറങ്ങി.

ഉച്ചനേരം വഴിത്താരയിൽ ഏറെ ആളുകളില്ല, ചൂടിൽ മയങ്ങിക്കിടക്കുന്ന പ്രദേശം റോഡ് മുറിച്ചുകടന്ന് ചുറ്റു ഗോവണി കയറി ഓഫീസു തുറന്നു ഫ്രിഡ്ജ് തുറന്ന് അല്പം തണുത്ത വെള്ളം കുടിച്ചു. ഓഫീസിനു താഴെ തട്ടുകട നടത്തുന്ന ബംഗാളിപ്പയ്യനെ വിളിച്ച് മസാലച്ചായയും കോക്കനട്ട് ബിസ്ക്കറ്റും ഏർപ്പാടാക്കി. തെല്ലിട കഴിഞ്ഞപ്പോൾ ചുറ്റു ഗോവണി മുരളുന്ന ശബ്ദം കേട്ടു. സഹായി വരുന്നുണ്ടെന്നു തോന്നുന്നു. ഞാൻ വാതിൽക്കലേക്കു നോക്കി. തടിച്ചു കുറുകിയ ഒരാൾ വെളുത്ത ഷർട്ടും വെളുത്ത പാന്‍റും ധരിച്ചിട്ടുണ്ട്. തോളിൽ ഒരു ബുദ്ധിജീവി സഞ്ചി തൂക്കിയിട്ടുണ്ട്. നാല്ലതിലേറെ പ്രായം തോന്നിക്കില്ല. എങ്കിലും ജീവിത അനുഭവങ്ങളുടെ ഒരു സാഗരം ആ മുഖത്തു പ്രകടമായിരുന്നു.

വാതിൽക്കൽ അപരിചിതത്വം കൊണ്ട് പരുങ്ങി നിന്ന അയാളെ ഞാൻ അകത്തേക്കു വിളിച്ചു. ഇരിക്കാനാവശ്യപ്പെട്ടു. മുഖം വീർത്തു നിൽക്കുന്ന ഫാനിനു കീഴെ അയാൾ ആശ്വാസത്തോടെ ഇരിപ്പുറപ്പിച്ചു. അയാളുടെ വെളുത്ത വസ്ത്രം വിയർപ്പിൽ കുളിച്ചിരുന്നു. അപ്പോഴേക്കും ബംഗാളിപ്പയ്യൻ മസാല ചായയും ബിസ്ക്കറ്റും കൊണ്ടുവന്നു. ഒപ്പും ചെറിയ രണ്ടു പ്ലേറ്റുകളിൽ കേക്ക് കഷണങ്ങളും. അയാളെ അല്പനേരം വിശ്രമിക്കാനനുവദിച്ച് ഞാൻ പരിചയപ്പെടാൻ വേണ്ടി സംസാരിക്കാൻ തീരുമാനിച്ചു.

തോമാച്ചന്‍റെ ജൂനിയർ ആർട്ടിസ്റ്റ് ബാച്ചിലെ ഒരംഗമാണ് . പേര് ജോണി. സിനിമാ മോഹം തലക്കുപിടിച്ച് പഠനമുപേക്ഷിച്ച് അഭിനയിക്കാൻ അവസരം തേടിയിറങ്ങിയതാണ്. പല പ്രമുഖ നടന്മാരുടേയും കൂടെ അഭിനയിച്ചിട്ടുണ്ട് എന്ന് പറയുന്നു. എന്നാൽ ഞാൻ ആദ്യമായാണ് ഇദ്ദേഹത്തെ കാണുന്നത്. ഡയലോഗുള്ള ഒരു സിനിമാ അവസരം ലഭിക്കുന്നതു വരെ മാത്രമേ ഇദ്ദേഹത്തിന്‍റെ സേവനം എനിക്ക് ലഭിക്കൂ. ഞാൻ തലകുലുക്കി സമ്മതിച്ചെങ്കിലും എനിക്കതു പെട്ടന്നു മനസ്സിലായില്ല.

പിന്നീടയാൾ വിവരിച്ചപ്പോൾ കാര്യം മനസ്സിലായി. സംഭാഷണമുള്ള ഒരു കഥാപാത്രത്തെ ലഭിച്ചാൽ ഉടൻ ജോണി സ്ഥലം വിടും. സിനിമാ ഷൂട്ടിംഗിൽ ആൾക്കൂട്ടത്തിൽ നിൽക്കാൻ ജോണിയെക്കിട്ടില്ല. അത്യാവശ്യം സംസാരമൊക്കെയുള്ള വേഷം ചെയ്യാൻ മാത്രമേ ജോണിയുള്ളൂ. ജോണിയുടെ ആ ഒരു ആവശ്യം പ്രശ്നമുള്ളതായി എനിക്കു തോന്നിയില്ല. കാരണം ഡയലോഗുള്ള വേഷം ജോണിയെ ഏൽപ്പിക്കുന്നത് തോമാച്ചനാണല്ലേ? ഇനി എന്‍റെ അന്വേഷണ കാലയളവിൽ ഡയലോഗുള്ള വേഷം ലഭ്യമായാൽ തന്നെ ജോണിയെ ഏൽപ്പിക്കണോ എന്നത് തീരുമാനിക്കുന്നത് തോമാച്ചനും പിന്നെ ഞാനും ആയിരിക്കും. ഏതായാലും എന്‍റെ അന്വേഷണം തീരും വരെ ജോണി ഇവിടെത്തന്നെ കാണും

സത്യത്തിൽ ഇത്തരത്തിലുള്ള ആളുകളെ കാണുന്നത് സങ്കടകരമാണ്. ഇത്തരം ആളുകളെ ഒരു പാട് കണ്ടിട്ടുമുണ്ട്. സിനിമയിലേക്കും ക്രിക്കറ്റിലേയും അതിപ്രശസ്തരും അതിസമ്പന്നരുമായ സെലിബ്രിറ്റികളെ കണ്ട് അതു പോലെയാകാൻ കൊതിച്ച് തുനിഞ്ഞിറങ്ങുന്നവർ. അവർ മനസ്സിലാക്കുന്നില്ല കോടിക്കണക്കിന് ആളുകളിൽ നിന്ന് എത്ര പേർ അതിപ്രശസ്തരും സമ്പന്നതയും കൈവരിക്കുന്നുണ്ടെന്ന്. ഒടുവിൽ ഒരു നാൾ തിരിഞ്ഞു നോക്കുമ്പോൾ നഷ്ടപ്പെട്ട ജീവിതം മാത്രമാകും അവശേഷിക്കുന്നത്. അന്ന് ചിന്തിക്കും സാമാന്യരീതിയിൽ ജീവിച്ചുപോകുവാൻ എന്തെങ്കിലും ജീവിതമാർഗത്തിനുവേണ്ടി ശ്രമിക്കാമായിരുന്നു എന്ന്. യാതൊരു കഴിവുമില്ലെന്ന് സമൂഹം വിധിച്ചവർ ജീവിതവിജയം നേടുന്നത് കണ്മുൻപിൽ കാണേണ്ടിവരും. സുഹ്യത്തുകൾക്ക് ഉറ്റ ബന്ധുക്കൾക്ക് എന്തിനേറെ മാതാപിതാക്കൾക്ക് വരെ നമ്മൾ ഒരു പുകഞ്ഞ കൊള്ളിയായിരിക്കും

ബംഗാളിപ്പയ്യൻ കൊണ്ടുവന്ന മസാല ചായയും ബിസ്കറ്റും കൊണ്ട് ജോണിയെ സൽക്കരിച്ച ശേഷം ഓഫീസിനോടു ചേർന്നുള്ള മുറി ജോണിയെ ഏൽപ്പിച്ചു. ഞാൻ എന്‍റെ ഡയറി തുറന്ന് അവശ്യം അറിയേണ്ട വിവരങ്ങൾ രേഖപ്പെടുത്താൻ ആരംഭിച്ചു. ജോണിയെക്കൊണ്ട് ആദ്യമായി ചെയ്യിക്കേണ്ട ജോലി ഞാൻ മുന്നേ നിശ്ചയിച്ചിരുന്നു.

അറിയേണ്ട വിവരങ്ങൾ

അനാഥാലയത്തിൽ എത്ര ജോലിക്കാർ ഉണ്ട്?

അവരുടെ വിശദാംശങ്ങൾ?

പുതുതായി വന്ന സ്റ്റാഫുകൾ?

ആ സ്ഥാപനത്തിലെ ദൈനം ദിന പ്രവർത്തനങ്ങളുടെ ലഘു വിവരണം?

അവിടെ പഠിപ്പിക്കുന്നതെന്താണ്?

പഠനശേഷമുള്ള കുട്ടികൾക്കായി ഉള്ള തുടർ പദ്ധതികൾ?

അങ്ങനെ ഒരു ലിസ്റ്റ് തയ്യാറാക്കി വിവരങ്ങൾ ലഭിക്കാൻ എന്തു ചെയ്യേണ്ടു എന്ന് ആലോചിച്ചപ്പോഴാണ് സഹായിയെത്തന്നെ ഇക്കാര്യത്തിലേക്ക് നിയോഗിച്ചു കൂടെന്ന് ചിന്തിച്ചത്.

വീട്ടുകാരെ ധിക്കരിച്ച് പ്രണയ വിവാഹം ചെയ്ത ജോണിക്ക് ദൗർഭാഗ്യവശാൽ ഭാര്യ മരണപ്പെട്ടതിനാൽ മകനെ ഒരനാഥ മന്ദിരത്തിൽ ചേർക്കേണ്ടതായ ആവശ്യം വന്നു ചേരുന്നു. ദൂരസ്ഥലത്ത് ജോലി നോക്കുന്ന ജോണിക്ക് മകനെ കൂടെക്കൂട്ടാൻ പറ്റാത്ത അവസ്ഥയാണ്. ഒരു മികച്ച നടൻ കൂടിയായ ജോണി ഈയൊരു കഥാപാത്രത്തെയും നിസ്സഹായാവസ്ഥയേയും ഒന്നാന്തരമായി അഭിനയിച്ചു ഫലിപ്പിക്കുമെന്നുറപ്പ്.

രണ്ടു മൂന്നു ദിവസത്തിനകം ജോണിയെ അനാഥാലയത്തിലേക്ക് അയക്കണം. പിന്നീടുള്ളത് അവിചാരിതമായി കിട്ടിയ പിടിവള്ളിയിൽ തൂങ്ങലാണ് അമലിന്‍റെ പൂർണ്ണമായ പേര്. അതിലൊളിഞ്ഞിരിക്കുന്ന ചെറിയ സാധ്യതകൾ ആ സാധ്യതകൾ കണ്ടെത്താനായി ഞാൻ തന്നെ പുറപ്പെടുന്നതാണ് നല്ലത്. അതിനായി സമയം ഏറെ വൈകിക്കണ്ട. ഏതായാലും സഹായി ജോണി ഇന്ന് വിശ്രമിക്കട്ടെ ചെയ്യേണ്ട കാര്യങ്ങൾ നാളെ വിശദമായി അയാളെ ഏൽപ്പിക്കാം.

കുളിച്ച് പ്രസന്നനായി വന്ന ജോണിയെക്കൂട്ടി ഞാൻ ചുറ്റു ഗോവണിയിറങ്ങി റോഡിലേക്കിറങ്ങി. ഓഫീസിലൊരാളായല്ലോ എന്നു വിചാരിച്ച് ഓഫീസിലെ ചാവി ഞാൻ ജോണിക്ക് കൈമാറി. വൃത്തിക്ക് ആഹാരം തയ്യാറാക്കുന്ന ബംഗാളിപ്പയ്യൻന്‍റെ ചെറു റസ്റ്ററന്‍റ് ജോണിക്ക് പരിചയപ്പെടുത്തിയതിനു ശേഷം ഞാൻ വീട്ടിലേക്ക് പുറപ്പെടാൻ തയ്യാറായി. ഓട്ടോയിൽ കയറുമ്പോൾ വീട്ടിലെവിടെയോ സൂക്ഷിച്ചു വച്ചിട്ടുള്ള തടിച്ച ടെലഫോൺ ഡയറക്ടറിയായിരുന്നു എന്‍റെ മനസ്സിൽ. അതു കണ്ടെത്താനായാൽ എനിക്ക് ഒരു ചെറു പ്രതീക്ഷയുണ്ട്.

വിരസമായ ദിവസം വാരിവലിച്ചിട്ട പുസ്തകക്കുമ്പാരത്തിനരികിൽ ഞാൻ ആകാംക്ഷയോടെ ഡയറക്ടറി തേടിക്കൊണ്ടിരുന്നു. അത്യാവശ്യം പഴക്കമുള്ളതാണ്. പണ്ടെങ്ങോ തൂക്കി വിറ്റിരിക്കാമെന്ന നിർഭാഗ്യകരമായ ചിന്ത എന്നെ വന്നു കൂടി. അങ്ങനെ ഒരു ദിവസം മുഴുവൻ വീടരിച്ചു പെറുക്കി അരികുകൾ ചിതലരിച്ച ഡയറക്ടറി കണ്ടെത്തി. ഭാഗ്യത്തിന് അരികേ ചിതലുകൾ കരണ്ടിട്ടുള്ളു. തെല്ലാശ്വാസത്തോടെ ആ തടിയൻ പുസ്തകം വൃത്തിയാക്കി ഞാൻ സൂക്ഷ്മതയോടെ പരതാനാരംഭിച്ചു. രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ ആ പേരു ഞാൻ കണ്ടെത്തി…

തലേന്ന് ഏറെ നേരം ഉറക്കമൊഴിഞ്ഞതിനാൽ പിറ്റേന്ന് ഏറെ വൈകിയാണ് ഉണർന്നത്. ജനലഴിയിലൂടെ പ്രസരിക്കുന്ന സൂര്യകിരണങ്ങൾ ഇളം തണുപ്പിൽ സുഖകരവും ഉന്മേഷദായകവുമായി തോന്നി. ഉണർന്നെങ്കിലും അല്പനേരം കൂടി കിടക്കാൻ തോന്നി എങ്കിലും എന്‍റെ അന്വേഷണത്തിന് നേരിയ വെളിച്ചം വീശുന്ന തലേന്നത്തെ കണ്ടുപിടുത്തം സുഖാലസ്യത്തിനായി കൊതിച്ച എന്‍റെ പ്രജ്ഞയേയും ശരീരത്തേയും ഉണർത്തി ഞാൻ ധൃതിയിൽ എഴുന്നേറ്റു. ഏറെ വൈകാതെ വീട്ടിൽ വിവരം പറഞ്ഞ് ഞാൻ യാത്ര തിരിച്ചു. ഓഫീസാണ് പ്രഥമ ലക്ഷ്യം ആദ്യം സഹായി ജോണിനെ ഞാൻ എഴുതിത്തയ്യാറാക്കിയ ചോദ്യാവലി എൽപ്പിക്കണം. അനാഥാലയത്തിലേക്ക് അയക്കണം. അതിനുശേഷം എന്‍റെ യാത്ര.

വഴിയരികിൽ നിന്നും നാരായണേട്ടന്‍റെ കടയിൽ നിന്നും സമോവറിൽ തിളച്ചു കിടന്ന ചായ കുടിച്ചു. ഓഫീസിലെത്തുമ്പോൾ ജോണി പ്രസന്നവദനനായി എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഉറക്കം ആഹാരം തുടങ്ങി പതിവു കുശലാന്വേഷണങ്ങൾക്കു ശേഷം ഞാൻ കാര്യത്തിലേക്കു കടന്നു. ഞാൻ പറയുന്ന കാര്യങ്ങൾ ഉത്സാഹത്തോടെയും അതിലുപരി ഉദ്യോഗത്തോടെയും കേട്ടിരിക്കുന്ന ജോണിയെ ഞാൻ സാകൂതം ഉറ്റുനോക്കി. ദൃഷ്ടി പതറാതെ കണ്ണിമയനക്കാതെ ഞാൻ പറയുന്നത് കേട്ടുകൊണ്ടിരിക്കുന്ന ജോണിയിൽ എനിക്ക് വിശ്വാസം തോന്നി. ഒരു സംവിധായകൻ കഥാപാത്രത്തെ കുറിച്ച് പറഞ്ഞുകൊടുക്കുമ്പോൾ അത് അഭിനയിച്ചു ഫലിപ്പിക്കാൻ തയ്യാറെടുക്കുന്ന അഭിനേതാവിന്‍റെ ഉത്സാഹത്തിളക്കം ഞാൻ ജോണിയുടെ കണ്ണുകളിൽ കണ്ടു.

ഞാൻ അറിയാനാഗ്രഹിച്ച വിവരങ്ങൾ ഇയാൾ ഒന്നും തന്നെ വിട്ടു പോകാതെ, അതല്ല എങ്കിൽ ഞാൻ അറിയാൻ ആഗ്രഹിച്ചതിലേറെ വിവരങ്ങൾ ഇയാൾ എനിക്കായി എത്തിച്ചു തരുമെന്ന് എന്‍റെ മനസ്സു പറഞ്ഞു. ഒരു നല്ല കഥാപാത്രത്തെ ജീവിതത്തിൽ അഭിനയിക്കാനായി ലഭിച്ച സന്തോഷത്താൽ ഉത്സാഹഭരിതനായ ജോണിയെ യാത്രയാക്കിയതിനു ശേഷം ഞാൻ എന്‍റെ യാത്രക്കായി പുറപ്പെടാനൊരുങ്ങി.

കൃത്യമായ സ്ഥലം എന്‍റെ ഓഫീസിലിരിക്കുന ലാൻഡ് ലൈൻ നമ്പറിൽ നിന്നും വിളിച്ച് ഉറപ്പു വരുത്തി. ഓഫീസ് താഴിട്ട് പൂട്ടി ഗോവണിയിറങ്ങി ഞാൻ വഴിത്താരയിലേക്കിറങ്ങി. പെട്ടന്നാണ് ജോണിക്ക് നല്കാനായി കൊണ്ടുവന്ന പേന അയാൾക്ക് നല്കിയില്ല എന്ന കാര്യം ഓർമ്മ വന്നത്. ഉടനെത്തന്നെ ഞാൻ ജോണിയെ വിളിച്ചു ഭാഗ്യവശാൽ അയാൾ സമീപത്തുള്ള ഒരു ഷേക്ക് ഷോപ്പിൽ ഉണ്ടായിരുന്നു. ഓടിക്കിതച്ച് എന്‍റെ അടുത്തെത്തിയ ജോണിക്ക് ഞാൻ പേന നല്കി അതിന്‍റെ പ്രവർത്തനം വിശദീകരിച്ചു കൊടുത്തു. വിദേശത്തുള്ള എന്‍റെ പഴയ സുഹൃത്ത് ഗബ്രി എനിക്കു സമ്മാനിച്ചതായിരുന്നു ആ പേന. അത്തരം രണ്ടു പേനകൾ എന്‍റെ കൈവശം ഉണ്ടായിരുന്നു. അതു രണ്ടും ഗബ്രി സമ്മാനിച്ചതായിരുന്നു. അതു കൂടാതെ ക്യാമറാക്കണ്ണു പിടിപ്പിച്ച ഷർട്ടിലെ ബട്ടൻ സൂക്ഷ്മമായ ദൃശ്യങ്ങൾ ഒപ്പിയെടുക്കാനുതകുന്ന മോതിരം എന്നിവ കുടി എനിക്കായി അയച്ച വിവരത്തിന് ഗബ്രിയുടെ കത്ത് എനിക്കു ലഭിച്ചിരുന്നു.

വെയിലിന് ചൂടു പിടിക്കുന്നു. ആ തീഷ്ണത ഒഴിവാക്കാനായി. ഞാനുടനെ ഓട്ടോയിൽ കയറി. ബസ് സ്റ്റോപ്പാണ് എന്‍റെ ലക്ഷ്യം അവിടുന് ബസ്സു പിടിക്കണം. ഏകദേശം പത്തിരുപത് കിലോമീറ്റർ ദൂരമുണ്ട് പ്രധാന ലക്ഷ്യസ്ഥാനത്തിന്…

പ്രമേഹരോഗികൾക്ക് ഭക്ഷണക്രമം

ജീവിത രീതിയെത്തന്നെ സ്വാധീനിക്കുന്ന ഒരു രോഗമാണ് പ്രമേഹം. ഇന്ത്യയിൽ ഇപ്പോൾ 4.5 കോടി പ്രമേഹ രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഭക്ഷണരീതി, വർദ്ധിച്ച കൊഴുപ്പ്, മധുരം, ഉപ്പ്, പുളി എന്നിവയുടെ അമിതോപയോഗം, മദ്യപാനം, അലസത, മാനസിക പിരിമുറുക്കം, വ്യായാമത്തിന്‍റെ അഭാവം എന്നിവയാണ് പ്രമേഹ രോഗത്തിനുള്ള കാരണങ്ങൾ. ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കുടി വരികയാണ്. മെറ്റബോളിസവുമായി ബന്ധപ്പെട്ട രോഗമാണ് പ്രമേഹം. കാർബോഹൈഡ്രേറ്റിന്‍റെയും ഗ്ലൂക്കോസിന്‍റെയും ഓക്സീകരണം ഈ അവസ്‌ഥയിൽ പൂർണ്ണരൂപത്തിൽ നടക്കുകയില്ല. ഇൻസുലിന്‍റെ അളവിലുണ്ടാകുന്ന കുറവാണ് ഇതിന് കാരണമാകുന്നത്.

ശരീരത്തിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത് പാൻക്രിയാസ് ഗ്രന്ഥിയാണ്. ശരീരത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് പ്രമേഹ സാധ്യത കൂട്ടും. ശരിയായ ഭക്ഷണ രീതിയിലൂടെയും വ്യായാമത്തിലൂടെയും മരുന്നിലൂടെയും ഈ പ്രശ്നം പരിഹരിക്കാം.

പ്രായം, തൂക്കം, ലിംഗം, ദിനചര്യ എന്നിവയെ അടിസ്ഥാനമാക്കി ഭക്ഷണ കാര്യങ്ങൾ ചിട്ടപ്പെടുത്താം. പ്രമേഹ രോഗിക്കുള്ള ഭക്ഷണ ചിട്ടകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഭക്ഷണ സമയത്തിനും അളവിനും പ്രാധാന്യം നല്‌കണം. മറ്റു ചില മുൻകരുതലുകളും കർശനമായി പാലിക്കണം.

  • ധാന്യങ്ങളും പരിപ്പിനങ്ങളും നിശ്തിത അളവിലേ കഴിക്കാവു.
  • ഭക്ഷണം പാകം ചെയ്യുന്നതിന് കുറഞ്ഞ അളവിൽ എണ്ണ ഉപയോഗിക്കുക. സൺഫ്ളവർ, വെളിച്ചെണ്ണ, സോയാബീൻ എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
  • ഒരു ദിവസം മൂന്ന് സ്‌പൂണിൽ കൂടു തൽ എണ്ണ ഉപയോഗിക്കരുത്.
  • കോഴിയിറച്ചി, മത്സ്യം എന്നിവ ആഴ്ച യിൽ രണ്ടുമൂന്ന് തവണ 50-60 ഗ്രാം അളവിൽ കഴിക്കാം.
  • പുഴുങ്ങിയ മുട്ടയുടെ വെള്ള കഴിക്കാം.
  • പപ്പായ, ഓറഞ്ച്, മുസംബി, പേരയ്ക്ക, ആപ്പിൾ, പൈനാപ്പിൾ, തണ്ണിമത്തൻ, എന്നിവ ദിവസവും 100 ഗ്രാം കഴിക്കാം.
  • കാരറ്റ്, ഗ്രീൻപീസ്, ബീറ്റ്റൂട്ട് എന്നീ പച്ചക്കറികൾ കഴിക്കാം.
  • പാലുല്പന്നങ്ങളോ ക്രീം നീക്കം ചെയ്‌ത പാലോ മാത്രം ഉപയോഗിക്കുക.
  • കരിക്കിൻ വെള്ളം, തക്കാളി, ജ്യൂസ്, എന്നിവ നിശ്ചിത അളവിൽ കഴിക്കാം.
  • ബദാം കഴിക്കാം.

ഒഴിവാക്കേണ്ട ഭക്ഷ്യവസ്തുക്കൾ

  • വെണ്ണ, നാടൻനെയ്യ്, വനസ്‌പതി.
  • എണ്ണപ്പലഹാരങ്ങളായ ഉണ്ണിയപ്പം, നെയ്യപ്പം, സമോസ, പുരി, പൊറോട്ട, പക്കാവട, ഫാസ്‌റ്റ് ഫുഡുകൾ.
  • ബേക്കറി പലഹാരങ്ങളായ പേസ്ട്രി, വെണ്ണയും നെയ്യും ചേർത്ത കേക്ക്.
  • പഞ്ചസാര, ജാം, ജെല്ലി, ചോക്കളേറ്റുകൾ, ലഡ്‌ഡു, ബർഫി, പായസം, ഐസ്ക്രീം.
  • അന്നജമടങ്ങിയ ഭക്ഷ്യവസ്‌തുക്കളായ കോൺഫ്ളവർ, കസ്റ്റാർഡ്, ആരോറൂട്ട്, അരി.
  • ഹൈ കലോറി പഴങ്ങളായ വാഴപ്പഴം, മാമ്പഴം, മുന്തിരി, കസ്‌റ്റാർഡ് ആപ്പിൾ.
  • ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന.
  • മിൽക്ക് ഷേയ്ക്ക്, ഫ്രൂട്ട് ജ്യൂസ്, കാർബണേറ്റഡ് ഡ്രിങ്ക്‌സ്.
  • മാൾട്ടഡ് ഭക്ഷ്യവസ്‌തുക്കളായ ബൂസ്‌റ്റ്, ബോൺവിറ്റ.
  • ഡ്രൈഫ്രൂട്ടുകളായ കശുവണ്ടി, കിസ്‌മിസ്.
  • മുട്ടയുടെ മഞ്ഞക്കരു, അമിതമായി വെന്ത ഇറച്ചി.
  • ക്രീം, പനീർ.
  • ധാരാളം എണ്ണ ചേർത്ത അച്ചാർ.
  • ടിന്നിലടച്ച ഭക്ഷ്യവസ്‌തുക്കളായ സോസ്, പിസ്സാ, കണ്ടൻസ്‌ഡ് മിൽക്ക്, ടിന്നിലടച്ച പഴങ്ങൾ.

പാലിക്കേണ്ടവ

  • ഡയറ്റിംഗ് പാടില്ല, ഭക്ഷണം അമിതമായി കഴിക്കുന്നതും ഒഴിവാക്കുക.
  • രണ്ടുമൂന്ന് മണിക്കൂർ ഇടവിട്ട് ഭക്ഷണം ചെറിയ അളവിൽ കഴിക്കാം.
  • പിരിമുറുക്കമകന്ന മനസ്സായിരിക്കണം. സംഗീതം, നൃത്തം, സ്പോർട്‌സ്, ഗാർഡനിംഗ് എന്നിവയിൽ മുഴുകാം.
  • ലഘു വ്യായാമങ്ങളിലേർപ്പെടാം.

വിശക്കുമ്പോൾ എന്ത് കഴിക്കാം?

 

  • പാകം ചെയ്യാത്ത പച്ചക്കറികളുടേയും പുഴുങ്ങിയ പച്ചക്കറികളുടേയും സലാഡുകൾ. ഉദാ: തക്കാളി, പിഞ്ചു വെള്ളരിക്ക, പച്ചനിറമുള്ള ചീരകൾ, കാബേജ്, മത്തങ്ങ.
  • സൂപ്പ്, നാരങ്ങാവെള്ളം, മോര്, വെജിറ്റബിൾ ജ്യൂസ്.
  • കടലമാവ്, ഗോതമ്പ് മാവ്, ബാർലി എന്നിവ ഒരുമിച്ച് കുഴച്ച് തയ്യാറാക്കിയ റൊട്ടി.
  • 12 പീസ് ബദാം.
  • തൊലിയുള്ള പരിപ്പ്, ബാർലി എന്നിവ ഒരു വട്ടം കഴുകി പാകം ചെയ്യുക. മുളപ്പിച്ച ധാന്യങ്ങൾ അവശ്യം കഴിച്ചിരിക്കണം.

മറ്റു ചില കാര്യങ്ങൾ

  • ദിവസവും ഒരു മണിക്കൂർ നേരം വേഗത്തിൽ നടക്കുക.
  • 10-12 ഗ്ലാസ് വെള്ളം ദിവസവും കുടിച്ചിരിക്കണം.
  • ചെറിയ ചെറിയ ഇടവേളകളിൽ എന്തെങ്കിലും ഭക്ഷ്യവസ്‌തുക്കൾ കുറഞ്ഞയളവിൽ കഴിക്കാം.
  • ദിവസവും മുന്ന് നാല് സ്‌പൂൺ റിഫൈൻഡ് എണ്ണ ഉപയോഗിക്കാം.
  • കൂടുതലും നാരുകളുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കാൻ ശ്രമിക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് സന്തുലിതമായി നിലനിർത്താനാകും.

കുടുംബവും കരിയറും ബാലൻസ് ചെയ്യാം

ഉയർന്ന ഉദ്യോഗം, സുഖസൗകര്യങ്ങളോടു കൂടിയ വീട്, സാമ്പത്തിക ഭദ്രത, ചുറുചുറുക്കുള്ള രണ്ട് മിടുക്കി കുട്ടികൾ. ശരിക്കുമൊരു മാതൃകാ കുടുംബമാണ് നയനയുടേത്. പക്ഷേ പെട്ടെന്ന് നയനയും ഭർത്താവും തമ്മിൽ പിണങ്ങാൻ എന്താണ് സംഭവിച്ചത്?

“എന്‍റെ കരിയർ…വീട് പോലെ തന്നെ എനിക്ക് പ്രധാനമാണ്. കുട്ടികളെ നോക്കുകയെന്നത് എന്‍റെ മാത്രം ഉത്തരവാദിത്തമല്ലല്ലോ? വീട്ടുകാര്യങ്ങളിൽ കിരൺ ഒരു തരത്തിലും സപ്പോർട്ടീവ് അല്ല. ഡിവോഴ്സല്ല പരിഹാരം എന്ന് നന്നായറിയാം. പക്ഷേ റിസൈൻ ചെയ്യാൻ ഞാൻ ഒരുക്കമല്ല.” തന്‍റെ ഭാഗം ന്യായീകരിച്ച് സംസാരിക്കാനാണ് നയന ശ്രമിച്ചത്.

നമ്മുടെ നാട്ടിലെ നല്ലൊരു ശതമാനം സ്ത്രീകൾക്കുമിന്ന് ഉദ്യോഗമുണ്ട്. വീട്ടമ്മയുടെ കടമകളും ഓഫീസ് കാര്യങ്ങളും ശ്രദ്ധിക്കേണ്ടി വരുമ്പോൾ സ്ത്രീകൾ മാനസികമായും ശാരീരികമായും തളർന്നു പോകുന്നു. സമയക്കുറവും ഇവരെ അലട്ടുന്ന പ്രശ്‌നമാണ്. ഓഫീസ് ജോലി, യാത്ര, അടുക്കള ഭരണം, കുട്ടികളുടെ പരിചരണം, ഷോപ്പിംഗ്… ദിവസത്തിൽ 24 മണിക്കൂർ പോരെന്ന തോന്നലും… ഇതു മാത്രമല്ല ഈഗോ, ടെൻഷൻ, പരസ്‌പരം കുറ്റപ്പെടുത്തൽ എല്ലാം ഉദ്യോഗസ്‌ഥരായ ദമ്പതിമാർക്കിടയിൽ കൂടുതൽ രുക്ഷമാണ്. നിസ്സാരമായി തുടങ്ങുന്ന വഴക്കുകൾ ചിലപ്പോൾ വിവാഹമോചനം വരെ കൊണ്ടെത്തിച്ചെന്നും വരും. കുടുംബവും കരിയറും ബാലൻസ്‌ഡായി കൊണ്ടു പോവുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഒന്നാമതായി മുൻഗണന നല്‌കുന്ന രീതി, രണ്ടാമതായി സന്തുഷ്‌ട ദാമ്പത്യജീവിതത്തിനു നല്കുന്ന പരിഭാഷ.

ഇന്ന് ഉദ്യോഗം സ്ത്രീകൾക്ക് വെറുമൊരു നേരമ്പോക്കല്ല. വിദ്യാസമ്പന്നയെങ്കിൽ തന്‍റെ കഴിവിന്‍റെ പരമാവധി പ്രയോജനപ്പെടുത്തുവാനും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുവാനും സ്ത്രീ ശ്രമിക്കുന്നു. വീട്, ഓഫീസ് ഉത്തരവാദിത്തങ്ങൾ വളരെ ഭംഗിയായി നിർവ്വഹിക്കാനും പെർഫെക്റ്റ് വുമൺ ആവാനും ശ്രമിക്കുമ്പോഴാണ് പലരുടേയും ജീവിതത്തിൽ പ്രശ്ന‌നങ്ങൾ തലപൊക്കുന്നതെന്ന് സാമൂഹ്യ ശാസ്ത്രജ്‌ഞന്മാർ അഭിപ്രായപ്പെടുന്നു.

“സ്വന്തം കഴിവിലുള്ള അമിതമായ വിശ്വാസവും കാര്യങ്ങൾ പെർഫെക്‌ടായി ചെയ്യണമെന്ന സൂപ്പർ വുമൺ ചിന്താഗതിയുമൊക്കെയാണ് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്. തനിക്ക് ചെയ്യാൻ സാധിക്കും എന്ന് ഉറപ്പുള്ള ദൗത്യം മാത്രം ഏറ്റെടുക്കുക. ഓഫീസിൽ കോംപ്രമൈസ് സാധ്യമല്ലെന്നതിനാലാണ് പലരും ടെൻഷൻ വീട്ടിലെത്തിക്കുന്നത്. കുടുംബാംഗങ്ങൾ വിശേഷിച്ച് ഭർത്താവും കുട്ടികളും സ്ത്രീയുടെ ഈ അവസ്‌ഥ മനസ്സിലാക്കേണ്ടതുണ്ട്. കുടുംബജീവിതവും കരിയറും കൈകോർത്തു കൊണ്ടുപോകാൻ സ്ത്രീയ്ക്ക് കുടുംബാംഗങ്ങളുടെ സഹായവും സഹകരണവും അനിവാര്യമാണ്.”  ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ഡോ. മേഘ പറയുന്നു.

ഓൾറൗണ്ടർ

ഓഫീസ് ജോലികളും വീട്ടുത്തരവാദിത്തങ്ങളും ഭംഗിയായി നിർവ്വഹിക്കുന്നതിൽ സ്ത്രീകൾ മിടുക്കരാണെന്ന് ആർക്കാണറിയാത്തത്. ഒരേസമയം ധാരാളം കാര്യങ്ങൾ ചെയ്‌തു തീർക്കാൻ അവർക്ക് സാധിക്കും. പുരുഷന്മാരെ അപേക്ഷിച്ച് ലോല ഹൃദയമാണ് സ്ത്രീയുടേതെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ച് സധൈര്യം മുന്നോട്ട് പോകാനുള്ള കരുത്തും അവൾക്കുണ്ട്. മുമ്പ് കുടുംബസാഹചര്യങ്ങൾ ഭദ്രമാക്കുന്നതിനു പലപ്പോഴും സ്ത്രീകൾ ഉദ്യോഗം ഉപേക്ഷിക്കാറുണ്ടായിരുന്നു. എന്നാൽ ഇന്ന് കരിയർ ഓറിയന്‍റഡ് ആണ് സ്ത്രീകൾ. സ്വന്തം കരിയർ ഗ്രാഫ് അവലോകനം ചെയ്യാനുള്ള കഴിവും അവർക്കുണ്ട്.

“കുട്ടികൾക്കൊപ്പം അധിക സമയം ചെലവഴിക്കാനാവുന്നില്ലെന്നത് ഉദ്യോഗസ്‌ഥകളിൽ ടെൻഷനുണ്ടാക്കുന്ന കാര്യമാണ്. പക്ഷേ കുട്ടികൾക്കൊപ്പം മുഴുവൻ സമയവും വിനിയോഗിക്കാൻ സാധിക്കാറില്ലല്ലോ. അവരിലെ മുറുമുറുപ്പ് കുഞ്ഞിന്‍റെ വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കും. ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തിയാൽ തന്നെ മനസ്സിൽ ആത്‌മസംതൃപ്തിയും ഫ്രഷ്‌നസ്സും ഉണ്ടെന്നതിനാൽ ഞാനൊരിക്കലും കുട്ടികളെ ശകാരിക്കാറില്ല” കോർപ്പറേറ്റ് സെക്റ്ററിൽ ഉദ്യോഗസ്‌ഥയായ മാളവിക പറയുന്നു.

“അച്‌ഛന്‍റെയും അമ്മയുടെയും സ്നേഹവും ലാളനയുമേറ്റു വേണം കുഞ്ഞ് വളരുവാൻ. കുഞ്ഞിന്‍റെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവർക്ക് യഥാസമയം സപ്പോർട്ട് നല്‌കുവാനും രക്ഷിതാക്കൾ തയ്യാറാവണം. ഈയൊരു സാഹചര്യത്തിലാണ് പലപ്പോഴും സ്ത്രീകൾക്ക് കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നത്. മിക്ക പുരുഷന്മാരും സ്ത്രീയുടെ ഭാഗത്തു നിന്നും ഈയൊരു മികവ് പ്രതീക്ഷിക്കുന്നുണ്ട്.” കുട്ടികളുടെ മനഃശാസ്ത്രജ്‌ഞർ അഭിപ്രായപ്പെടുന്നു. എല്ലാ രംഗത്തും സ്ത്രീകൾ കഴിവും മികവും തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. മുഴുവൻ സമയവും കരിയറിനായി ചെലവഴിക്കാതെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരിപാലനത്തിനുമായി മാറ്റി വയ്ക്കാൻ സാധിക്കണം.

കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ സമയം മതിയാവുന്നില്ലെന്ന പരാതിയുമായി ജീവിക്കുന്ന സ്ത്രീകളുമുണ്ട്. ഉദ്യോഗം ഉപേക്ഷിക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ പരിഭവത്തോടെ ജീവിക്കുന്നതിനു പകരം കിട്ടുന്ന സമയം കുട്ടികൾക്കൊപ്പം സന്തോഷത്തോടെ ചെലവഴിക്കുകയല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുകയാണ് വേണ്ടത്. ഓഫീസ് ജോലികൾ ഓഫീസിൽ തന്നെ ചെയ്‌തു തീർക്കുക. വീട്ടിലിരുന്ന് ഓഫീസ് വർക്ക് ചെയ്യുന്ന ശീലം വേണ്ട. പെന്‍റിംഗ് വർക്കുണ്ടെങ്കിൽ ഒരു മണിക്കൂർ ഓഫീസിൽ അധികമിരുന്ന് ചെയ്‌തു തീർക്കാം.

അടുക്കും ചിട്ടയും

ഉദ്യോഗസ്‌ഥയായ സ്ത്രീ കരിയറും കുടുംബവും ഒരുപോലെ മികവുറ്റതാക്കാൻ ജീവിതത്തിൽ ചിട്ടയും സമയക്രമീകരണവും പാലിക്കുകതന്നെ വേണം. ദിവസവും പച്ചക്കറി പർച്ചേസ് ചെയ്യുന്നതിനു പകരം ഒരാഴ്ച്ചയ്‌ക്കുള്ളത് ഒന്നിച്ചു വാങ്ങി വയ്ക്കുക. ഇന്ന് ഓൺലൈൻ ഷോപ്പിംഗ് പോലുള്ള അത്യാധുനിക സൗകര്യങ്ങളുമുണ്ട്. അവധി ദിവസങ്ങൾ വീട്ടുജോലികൾക്കും പുറം ജോലികൾക്കുമായി മാറ്റി വയ്ക്കാതെ ടെൻഷൻ ഫ്രീയായി കുട്ടികൾക്കൊപ്പം ചെലവഴിക്കുക. വീട്ടിൽ അധിക ജോലിയുണ്ടെങ്കിൽ സഹായത്തിനായി ഒരു ജോലിക്കാരിയെ നിയമിക്കാം. ഇതൊക്കെ നിസ്സാര ജോലികളല്ലെ, എനിക്ക് ചെയ്തു തീർക്കാവുന്നതേയുള്ള എന്ന് ചിന്തിക്കുന്ന സ്ത്രീകളുണ്ട്. പല നിസ്സാര ജോലികൾ ചേരുമ്പോൾ കൂടുതൽ സമയം അതിനായി നഷ്‌ടമാവുന്നുണ്ടെന്നോർക്കുക. നിങ്ങൾ ചെയ്ത‌ാലെ ശരിയാവൂ എന്ന് ചിന്തിക്കാതെ ജോലികളിലൊരു ഭാഗം വീട്ടിലെ മറ്റംഗങ്ങൾക്ക് വീതിച്ച് കൊടുക്കുക.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें