സൗന്ദര്യവും അഭിനയമികവുകൊണ്ടും കാണികളുടെ പ്രശംസ പിടിച്ചുപറ്റിയ ബോളിവുഡ് താരമാണ് അപേക്ഷ പോർവൽ, മിസ് ഇന്ത്യ ഡൽഹി തുടങ്ങി ബോളിവുഡിലേക്കുള്ള അവരുടെ യാത്രയെപ്പറ്റി അറിയാം.
മുംബൈയിൽ ജനിച്ചുവളർന്ന അപേക്ഷ പോർവലിന് ചെറുപ്പം തുടങ്ങി അഭിനയ മോഹമുണ്ടായിരുന്നു. ജെഫ് ഗോൾഡ് ബെർഗ് സ്‌റ്റുഡിയോയിൽ മെത്തേഡ് ആക്റ്റിംഗിൽ പഠനം പൂർത്തിയാക്കിയ അപേക്ഷ കോമഡി തീയറ്റർ പ്രൊഡക്ഷൻ ആയ ഡീറേഞ്ചഡ് മാര്യേജിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയ രംഗത്തേക്ക് ചുവടുവച്ചത്. അഭിനയത്തിനൊപ്പം നിരവധി സൗന്ദര്യ മത്സരങ്ങളിലും അപേക്ഷ പോർവൽ പങ്കെടുത്തിട്ടുണ്ട്.
2015ലെ മിസ് ഇന്ത്യ ഡൽഹി ജേതാവാണ് അപേക്ഷ. അതിന് ശേഷം 2017-ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യയുടെ രണ്ടാം റണ്ണർ അപ്പായി. ഇന്ത്യൻ ക്ലാസിക്കൽ നൃത്തമായ കഥക്കിൽ ശിക്ഷണവും നേടിയിട്ടുണ്ട്.
“സ്ലേവ് മാർക്കറ്റ്” എന്ന അറബി ഷോയിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റവും കുറിച്ചു. 1900 കളുടെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള ഈ പരമ്പരയിൽ ഒരു ഇന്ത്യൻ രാജകുമാരിയായാണ് അപേക്ഷ അഭിനയിച്ചത്. ഇംപെർഫെക്റ്റ് 2018 എന്ന വെബ് സീരിസിലും അപേക്ഷ അഭിനയിച്ചിരുന്നു. അഭിനയം കൂടാതെ ആയോധന കലകൾ, കുതിരസവാരി, വായന, യാത്ര തുടങ്ങിയവയും അപേക്ഷയുടെ ഹോബികളാണ്. താൻ അഭിനയിച്ച ഹണിമൂൺ എന്ന വെബ്‌സിരീസ് പുറത്തിറങ്ങിയതിന്‍റെ സന്തോഷത്തിലാണിപ്പോൾ അപേക്ഷ. അപേക്ഷയുമായി നടത്തിയ അഭിമുഖത്തിൽ നിന്നും.
സീരിസിലെ കഥാപാത്രത്തെക്കുറിച്ച് പറയാനുള്ളത്
ഇങ്ങനെയൊരു കഥാപാത്രം ഞാൻ ഇതുവരെ ചെയ്തിട്ടില്ല. ഇതിൽ അധിൽ ഇറാനിയുടെ ഭാര്യയുടെ വേഷമാണ് ചെയ്യുന്നത്. സോയ എന്ന കഥാപാത്രം. സോയ ഒരു ഫിറ്റ്നസ്സ് ട്രെയ്‌നറാണ്. വളരെ സാധ്യതയുള്ള കഥാപാത്രമാണ്. 6 എപിസോഡുകൾ ആയിട്ടുണ്ട്. ഓരോ എപിസോഡിലും പുതിയ കഥാപാത്രങ്ങളെ എക്സ്‌പ്ലോർ ചെയ്‌തു വരികയാണ്. വളരെ ആവേശം നിറഞ്ഞ അനുഭവമാണ്.
ഫിറ്റ്നസ്സ് ഇഷ്ടമാണ്
സിനിമ അഭിനയത്തിന് പുറമെ ഫിറ്റ്നസ്സും ഇഷ്ടപ്പെടുന്നു. ആഴ്‌ചയിൽ 5 ദിവസവും ജിമ്മിൽ പോകാൻ ഇഷ്‌ടമാണ്. ഇതിന് പുറമെ ഞാൻ ആയോധനകലകളും പരിശീലിക്കുന്നുണ്ട്. ആയോധനകലകളും വാൾ പയറ്റും ഇഷ്ടമാണ്. ഇതാണ് സോയയെയും അപേക്ഷയെയും തമ്മിൽ അടുപ്പിക്കുന്ന ഫാക്ടർ. ബാക്കിയുള്ള കാര്യങ്ങളൊക്കെ വ്യത്യസ്‌തമാണ്. അതിനാൽ എന്‍റെ കഥാപാത്രത്തെ ഉൾക്കൊള്ളുകയെന്നത് അൽപം ശ്രമകരമായിരുന്നു.
അഭിനയരംഗത്തേക്ക് കടക്കാനുള്ള പ്രചോദനം
കുട്ടിക്കാലം മുതലേ മിസ് ഇന്ത്യ ആകണമെന്നത് എന്‍റെ ആഗ്രഹമായിരുന്നു. എന്നാൽ സാമ്പത്തിക ശാസ്ത്രത്തിൽ ഓണേഴ്സ് എടുത്ത് ശേഷം ഞാനൊരു സ്‌റ്റാർട്ട് അപ്പ് കമ്പനിയിൽ 2 വർഷക്കാലം ജോലി ചെയ്തു. തുടർന്ന് മിസ് ഇന്ത്യയ്ക്ക് അപേക്ഷിച്ചു. 2017-ലെ വിജയിയായി.
9 മാസം ദൈർഘ്യമുള്ള 2 വർക്ക് ഷോപ്പുകളിൽ ഞാൻ പങ്കെടുത്തിരുന്നു. അതിൽ മെത്തേഡ് ആക്റ്റിംഗ്, ഡിപ്ലോമ പ്രോഗ്രാം എന്നിവയൊക്കെ ചെയ്‌തു. അങ്ങനെ ആക്റ്റിംഗ് പഠിക്കാൻ വേണ്ടി ഞാൻ തീയറ്ററിൽ ചേർന്നു. മിസ് ഇന്ത്യ യൂണിവേഴ്‌സ് ആയതുകൊണ്ടാണ് ഞാൻ അഭിനയരംഗത്തേക്ക് വന്നതെന്ന് പറയാനാകില്ല. കാരണം അതത്ര എളുപ്പമായിരുന്നില്ല.
കുടുബത്തിന്‍റെ പിന്തുണ