ഓരോ ദിവസം പിന്നിടുന്തോറും നമ്മുടെ പ്രായം വർദ്ധിക്കുന്നത് തടയാൻ ആരു വിചാരിച്ചാലും സാധിക്കില്ല. പക്ഷേ ഏജ് ഈസ് ജസ്റ്റ് എ നമ്പർ എന്നു പറയിക്കാൻ ആർക്കും കഴിയും. വർദ്ധിക്കുന്ന പ്രായത്തിന്‍റെ പ്രഭാവം കുറച്ച് നീണ്ടകാലം നിലനിൽക്കുന്ന യുവത്വത്തിൻ ചില നിർദ്ദേശങ്ങളിതാ... സീനിയർ ഡയറ്റീഷ്യൻ നിധി ധവൻ നൽകുന്ന ടിപ്സുകൾ.

എന്തു കഴിക്കണം?

ആന്‍റി ഓക്സിഡന്‍റുകൾ നിറഞ്ഞ ഡ്രൈ ഫ്രൂട്ട്സ്, മുളപ്പിച്ച ധാന്യങ്ങൾ, ചിക്കൻ, മുട്ട, പച്ചക്കറി, പഴം ഇതെല്ലാം ഉൾപ്പെട്ട നല്ല ഭക്ഷണരീതിയാണ് യുവത്വം നിലനിർത്താനുള്ള പ്രധാന വഴി. ആന്‍റി ഓക്സിഡന്‍റുകൾ ഫ്രീ റാഡിക്കലുകളുമായി ഏറ്റുമുട്ടുന്നതിനാൽ വാർദ്ധക്യ ലക്ഷണങ്ങളെ അകറ്റി നിർത്തുന്നു. ഇമ്യൂൺ സിസ്റ്റത്തെയും ശക്തിപ്പെടുത്തുന്നു.

  • ദിവസവും ഒരു ഗ്ലാസ് ഗ്രീൻ ടീ കുടിച്ചാൽ ഓർമ്മശക്‌തി കുറയാതിരിക്കാൻ ഉപകരിക്കും.
  • മത്സ്യം, ഡ്രൈഫ്രൂട്ട്സ് എന്നിവയിലടങ്ങിയിട്ടുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് നല്ലൊരു ആന്‍റി ഏജിംഗ് ഏജന്‍റാണ്.
  • ബോട്ടോക്സ് ട്രീറ്റുമെന്‍റിനു തുല്യമായ ഇഫക്ട് നൽകാൻ വിറ്റാമിൻ സിയ്ക്കു കഴിയും. സ്കിൻ ടിഷ്യു ആരോഗ്യപ്രദമാക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നു. ഓറഞ്ച്, മൂസമ്പി, കാബേജ് ഇവയൊക്കെ വളരെ പ്രയോജനകരമാണ്.
  • മധുരം കഴിക്കണമെന്നു തോന്നുമ്പോൾ ഡാർക്ക് ചോക്ക്ളേറ്റുകൾ കഴിച്ചോളൂ. ഇതിലെ ഫ്ലവനോൾ രക്‌തസഞ്ചാരം വർദ്ധിപ്പിക്കും.
  • ഉച്ചഭക്ഷണത്തോടൊപ്പം കുറച്ച് തൈര് കഴിക്കാം. വേണ്ടത്ര കാത്സ്യം ശരീരത്തിനു ലഭിക്കും. അസ്‌ഥിക്ഷയം സംഭവിക്കാതെ തടയും.
  • യുവത്വം നിലനിർത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് അമിത ഭക്ഷണം ഒഴിവാക്കുന്നത്. എത്ര വിശപ്പുണ്ടെങ്കിലും വയറിൽ 20 ശതമാനം ഒഴിച്ചിടുക.

എന്തൊക്കെ കഴിക്കരുത്?

ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നവ കുറച്ചു മാത്രം കഴിക്കുക.

  • സോയാബീൻ, കോൺ, കനോല ഓയിൽ തുടങ്ങിയവ ദിവസേന കഴിക്കരുത്. ഇവയിൽ പോളി സാച്ചുറേറ്റഡ് ഘടകങ്ങൾ കൂടുതലാണ്.
  • റെഡ്മീറ്റ്, പനീർ, ഫുൾ ഫാറ്റ് പാൽ, ക്രീം ഇവയുടെ അളവും കൂടുതൽ വേണ്ട. ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാവാൻ സാധ്യത കൂടും.
  • വെളുത്ത ബ്രഡ്, പാസ്താ, പിസ്സ എന്നിവയും കുറയ്ക്കാം.

ജീവിതശൈലിയിലെ മാറ്റം

  • ദിവസം 7 മണിക്കൂർ ഉറങ്ങുക. ഉറങ്ങുന്ന വേളയിലാണ് ചർമ്മത്തിലെ കോശങ്ങൾ റിപ്പയർ ചെയ്യപ്പെടുന്നത്. നന്നായി ഉറങ്ങിയാൽ ചുളിവുകളും വരകളും അകന്നു പോവും.
  • എപ്പോഴും ആക്ടീവായിരിക്കുക. ഉണർന്നിരിക്കുന്ന വേളയിൽ തലച്ചോറിന് എന്തെങ്കിലും ജോലി കൊടുത്തു കൊണ്ടിരിക്കണം. പുതിയ കാര്യങ്ങൾ പഠിക്കുന്നതും വായിക്കുന്നതും നല്ല രീതിയാണ്.
  • ഹോർമോൺ സന്തുലിതാവസ്‌ഥ പാലിക്കുന്നതിലൂടെ വാർദ്ധക്യ ലക്ഷണം കുറയ്ക്കാം.
  • പോസിറ്റീവ് ചിന്തകൾ, സന്തോഷം, ലക്ഷ്യബോധം ഇതെല്ലാം മാനസിക ഉണർവ്വുണ്ടാക്കും, യുവത്വവും നിലനിർത്തും.

ചർമ്മ സംരക്ഷണം

  • വെയിലത്തിറങ്ങുമ്പോഴാണ് ചർമ്മത്തിന് ഏറ്റവും കേടുപാട് സംഭവിക്കുന്നത്. അത്തരം ചർമ്മങ്ങളിൽ ചുളിവുകൾ വളരെ വേഗം ഉണ്ടാകും സൺസ്ക്രീൻ പതിവായി ഉപയോഗിക്കുക.
  • ചർമ്മം ഹൈഡ്രേറ്റ് ആയിരിക്കാൻ ചർമ്മത്തിനിണങ്ങുന്ന മോയിസ്ചുറൈസർ പുരട്ടുക. രാത്രിയിൽ ഉറങ്ങും മുമ്പ് മോയിസ്ചുറൈസർ പുരട്ടിയ ശേഷം കിടക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...