കല്യാണത്തിന് പോകണം. എത്ര നന്നായി അണിഞ്ഞൊരുങ്ങി എന്നിട്ടും തൃപ്തി വരുന്നില്ല. ബ്യൂട്ടിപാർലറിൽ പോയി ഒരുങ്ങാം എന്നുവെച്ചാൽ സമയവുമില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ പെർമനന്‍റ് മേക്കപ്പ് ആരും ആഗ്രഹിച്ചു പോകും, ഒരിക്കൽ കണ്ണെഴുതിയാൽ, ഐബ്രോ ഷെയ്‌പ് ചെയ്‌താൽ അടിക്കടി ബ്യൂട്ടിപാർലർ സന്ദർശിച്ച് സമയവും കളയേണ്ട. അതാണ് പെർമനന്‍റ് മേക്കപ്പ്!
എന്താണ് ഈ മേക്കപ്പ്
ആധുനിക യുഗത്തിന് ഏറ്റവും അനിവാര്യമാണ് പെർമനന്‍റ് മേക്കപ്പ്. നേർത്ത സൂചിയിലൂടെ ചർമ്മപാളിയിൽ അനുയോജ്യമായ കളർ പിഗ്മെന്‍റ് കടത്തിയാണ് ഈ മേക്കപ്പ് ചെയ്യുന്നത്. അതോടെ ചർമ്മത്തിന് നിറം മാറ്റം സംഭവിക്കുന്നു. വർഷങ്ങളോളം ഈ നിറം അതേപടി നിലനില്ക്കും. അതുകൊണ്ടാണ് ഇതിനെ 'പെർമനന്‍റ് മേക്കപ്പ്' എന്നു വിശേഷിപ്പിക്കുന്നത്. ഇതിനെത്തുടർന്ന് ചർമ്മത്തിന് പ്രത്യേക പരിചരണം നൽകേണ്ട ആവശ്യവും ഇല്ല. സമയം ലാഭിക്കാമെന്ന് മാത്രമല്ല, ഇതുവഴി പണച്ചെലവും കുറയ്ക്കാം.
മേക്കപ്പിനു മുമ്പ്
പെർമനന്‍റ് മേക്കപ്പ് ഇട്ടു കഴിഞ്ഞാൽ കൃത്യസമയത്തിനു മുമ്പ് നീക്കം ചെയ്യുക സാധ്യമല്ല. മേക്കപ്പ് ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞാൽ ആ ലുക്കിനെപ്പറ്റി സമഗ്ര പരിശോധന നടത്തണം. ആദ്യത്തെ ഒരാഴ്ച വരെ മേക്കപ്പ് ചെയ്ത് ടെംപറി ലുക്ക് ഉണ്ടാക്കാം. ഈ ലുക്ക് നിങ്ങൾക്ക് യോജിക്കുന്നുണ്ടെന്ന് പൂർണ്ണമായും ബോധ്യപ്പെട്ട ശേഷം പെർമനന്‍റാക്കാം. ചുണ്ടുകളുടെ ആകൃതി, ഐബ്രോ ഷെയ്‌പ് ചെയ്യൽ, കൺമഷി പുരട്ടൽ തുടങ്ങി മറ്റ് സൗന്ദര്യവർദ്ധകങ്ങൾ ഉപയോഗിക്കുന്നതിന് 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയമെടുക്കാം. ഇതിന് രണ്ടു സിറ്റിംഗുകൾ ആവശ്യമായി വരും. ആദ്യത്തെ പത്തു ദിവസത്തിനകം കളർ പിഗ്മെനന്‍റിന്‍റെ ഉപരിപാളി ഇളകിപ്പോകാം. ഇത് റീ ടച്ചിംഗ് ചെയ്ത് ശരിപ്പെടുത്താവുന്നതേയുള്ളു.
പാർശ്വഫലങ്ങളില്ല
“പെർമനന്‍റ് മേക്കപ്പ് ചെയ്യുന്നതു കൊണ്ട് യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാകുകയില്ല" കോസ്മെറ്റിക് എക്സ്പെർട്ട് ഗുഞ്ജൻ പറയുന്നു. അലർജിയോ, മറ്റു ചർമ്മ പ്രശ്‌നങ്ങളോ ഉണ്ടാകുന്നില്ല. സംവേദനക്ഷമതയേറിയ ചർമ്മമുള്ള സ്ത്രീകളെ സംബന്ധിച്ച് ഇത് ഫലപ്രദവുമായിരിക്കും. സാധാരണ സൗന്ദര്യവർദ്ധകങ്ങൾ പലപ്പോഴും പാർശ്വഫലങ്ങളുണ്ടാക്കുമ്പോൾ ഈ ടെക്നിക് പരിപൂർണ്ണമായും സുരക്ഷിതമാണെന്ന് ഗുഞ്ജൻ ഉറപ്പു പറയുന്നു. പെർമനന്‍റ് കാജൽ, മസ്കാര, ലൈനർ, ലിപ്‌കളർ എന്നിവ വെള്ളമോ വിയർപ്പോ മൂലം പടരുകയില്ല. ലെൻസ് ധരിക്കുന്ന സ്ത്രീകളെ സംബന്ധിച്ച് പെർമനന്‍റ് മേക്കപ്പ് സൗകര്യ പ്രദമാണ്. മേക്കപ്പ് ചെയ്യുമ്പോഴും നീക്കുമ്പോഴും അടിക്കടി ലെൻസ് ധരിക്കുന്നതിന്‍റെ സമയ നഷ്ടം ഒഴിവാക്കാം.
നെയിൽ കൾച്ചർ
വേറിട്ടൊരു രീതിയാണിത്. പ്രത്യേക തരം പൗഡറും ജെല്ലും കൂട്ടിയോജിപ്പിച്ച് ആർട്ടിഫിഷ്യൽ നെയിൽ തയ്യാറാക്കി നഖങ്ങളിൽ ഒട്ടിക്കുന്നു. യഥാർത്ഥ നഖങ്ങൾ വളരുന്നതോടൊപ്പം ആർട്ടിഫിഷ്യൽ നെയിലും മുന്നോട്ട് തള്ളിവരും. അതുകൊണ്ട് റീടച്ചിംഗ് ചെയ്യേണ്ടിവരും.
18 വയസ്സിനുമേലുള്ള ഏതുപ്രായക്കാർക്കും പെർമനന്‍റ് മേക്കപ്പ് ചെയ്യാം. ഡയബറ്റീസ്, ഉയർന്ന രക്‌തസമ്മർദ്ദം എന്നീ അസുഖങ്ങളുള്ള വരും ഗർഭിണികളും ഈ മേക്കപ്പ് ചെയ്യരുത്. ല്യൂകോഡെർമ അസുഖമുള്ളവർ ഡോക്ടറുടെ സമ്മതം തേടണം.
മേക്കപ്പ് കാലാവധി
പെർമനന്‍റ് ഐബ്രോ- 15 വർഷം