സൗഹൃദങ്ങൾ ശക്തമാക്കാം

ആരോടെങ്കിലും മനസ്സ് തുറന്ന് ഒന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഇടയ്ക്ക് എപ്പോഴെങ്കിലും ആഗ്രഹിക്കാത്തവരായി ആരും കാണില്ല. മനസ്സിനുള്ളിലെ സന്തോഷത്തെയും സങ്കടങ്ങളെയും പറ്റി തുറന്ന് സംസാരിക്കാനും അതൊക്കെ നിറഞ്ഞ മനസ്സോടെ കേട്ടിരിക്കാനും തൊട്ടരികെ സ്നേഹനിർഭരമായ ഒരാൾ ഉണ്ടാവുകയെന്നാൽ അതിൽപ്പരം ഭാഗ്യം മറ്റൊന്നുമില്ല എന്ന് തന്നെ പറയാം. അത്തരം സൗഹൃദങ്ങൾ ഉണ്ടാവുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്. ആ ഹൃദയബന്ധങ്ങൾ നൽകുന്ന കരുതലും സ്നേഹവും വിശ്വാസവും ഉറപ്പുമൊക്കെ വാക്കുകൾക്ക് അപ്പുറമായിരിക്കും. എന്നാൽ അത്തരം സൗഹൃദങ്ങൾ ഉള്ള ഭാഗ്യവാന്മാരും ഭാഗ്യവതികളും വിരലിൽ എണ്ണാവുന്നവർ മാത്രമായിരിക്കുമെന്നതാണ് ഒരു പ്രശ്‌നം. അല്ലെങ്കിൽ അങ്ങനെ വലിയ സൗഹൃദങ്ങൾ ഒന്നും കാത്തു സൂക്ഷിക്കാത്തവരോ സൗഹൃദങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നവരോ ആയിരിക്കും പലരും. തീർത്തും ഒറ്റപ്പെട്ട മരങ്ങൾ കണക്കെ.

മറ്റൊന്ന് തിരക്കുപിടിച്ച ജീവിത സാഹചര്യം പലരേയും സൗഹൃദങ്ങളിൽ നിന്നും അകറ്റിനിർത്തുന്നുവെന്നതാണ്. ജോലി സമ്മർദ്ദവും ജീവിതപ്രശ്‌നങ്ങളും മിക്കവരെയും ഒറ്റപ്പെടലിലേക്ക് തള്ളിയിടുന്നതും സാധരണമായിരിക്കുന്നു. ജോലി സംബന്ധമായോ പഠന സംബന്ധമായോ വീട്ടിൽ നിന്നും അകന്നു താമസിക്കുന്നവരും ഒറ്റപ്പെട്ടുപോകാറുണ്ട്.

ഈ സാഹചര്യത്തിൽ സ്വന്തം വികാരങ്ങൾ പങ്കുവയ്ക്കാൻ മനസ്സിനിണങ്ങിയ ഒരു കൂട്ടുകാരിയോ കുട്ടുകാരനോ ഉണ്ടായിരുന്നുവെങ്കിൽ എന്ന് മിക്കവാറും ആഗ്രഹിച്ചേക്കാം. നല്ല സൗഹൃദങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും മെച്ചപ്പെടുമെന്നാണ് മനഃശാസ്ത്രജ്‌ഞർ വിലയിരുത്തുന്നത്. നല്ല സൗഹൃദങ്ങൾക്കൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ മസ്തിഷ്കത്തിൽ ആഹ്ളാദകരമായ അവസ്ഥ ജനിപ്പിക്കുന്ന എൻഡോർഫിനുകൾ ഉൽപാദിപ്പിക്കും.

തുറന്ന മനസ്സോടെ സംസാരിക്കാനുള്ള ശക്തി

വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും ആശയങ്ങളും വിശ്വാസങ്ങളും കൂടുതലായി വർധിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്ത് തുറന്ന മനസ്സോടെ സംസാരിക്കാനുള്ള കഴിവ് ഏറെ വിലപ്പെട്ടത് തന്നെയാണ്. തുറന്ന മനസ്സോടെയുള്ള ആശയവിനിമയം പരസ്പ‌ര ബഹുമാനം വളർത്തുന്നു. പഠനം സുഗമമാക്കുന്നു. വ്യക്‌തിപരവും തൊഴിൽപരവുമായ ബന്ധങ്ങൾ ശക്‌തിപ്പെടുത്തുന്നു.

തുറന്ന മനസ്സോടെ സംസാരിക്കുന്നതു കൊണ്ടുള്ള മെച്ചമെന്താണ്? അത് എത്രത്തോളം പ്രധാനമാണ്?

കർക്കശമായ പക്ഷപാതങ്ങളോ മുൻവിധികളോ അടഞ്ഞ മനോഭാവമോ ഇല്ലാതെ ചർച്ചകളെ സമീപിക്കുക എന്നതാണ്. മറ്റുള്ളവരുടെ കാഴ്‌ചപ്പാടുകൾ നമ്മുടേതിൽ നിന്ന് വ്യത്യസ്തമാണെങ്കിൽപ്പോലും അവരുടെ വീക്ഷണങ്ങൾ കേൾക്കാൻ മനസ്സൊരുക്കം കാണിക്കുന്നതും അതിൽ ഉൾപ്പെടും. ഒരൊറ്റ ആശയത്തിൽ എല്ലാ ഉത്തരങ്ങളും ഉണ്ടാകണമെന്നില്ല. മറ്റുള്ളവരുടെ വെല്ലുവിളിയുയർത്തുന്ന വിഭിന്നമായ ആശയങ്ങളുമായി ഇടപഴകാൻ തയ്യാറാണെന്ന് തുറന്ന ആശയവിനിമയക്കാർ തിരിച്ചറിയുന്നിടത്ത് സൗഹൃദങ്ങൾ പൂത്തുലയും. ആശയങ്ങൾ സ്വതന്ത്രമായും ക്രിയാത്മകമായും കൈമാറാൻ കഴിയുന്ന ഒരു ഇടം സൃഷ്ടിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മനസ്സ് തുറന്ന് സംസാരിക്കുന്നതിന്‍റെ പ്രയോജനങ്ങൾ

മികച്ച ധാരണ വളർത്തിയെടുക്കാം: തുറന്ന മനസ്സോടെ ആശയവിനിമയം നടത്തുമ്പോൾ മറ്റുള്ളവരുടെ കാഴ്‌ചപ്പാടുകളും അനുഭവങ്ങളും പൂർണ്ണമായി മനസ്സിലാക്കാൻ നാം നമ്മെത്തന്നെ പരുവപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് കൂടുതൽ സഹാനുഭൂതിയിലേക്ക് നയിക്കുന്നു. ശക്തവും മാന്യവുമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിന് ഇത് ഏറ്റവുമാവശ്യമാണ്. സൗഹൃദങ്ങളിലോ ജോലി സ്‌ഥലങ്ങളിലോ കമ്മ്യൂണിറ്റികളിലോ ആകട്ടേ തുറന്ന മനസ്സോടെയുള്ള സമീപനത്തിന് വ്യത്യസ്‌ത വീക്ഷണങ്ങൾ തമ്മിലുള്ള വിടവുകൾ നികത്താനും സഹകരണം പ്രോത്സാഹിപ്പിക്കാനും കഴിയും. വൈവിധ്യങ്ങളിൽ ഐക്യം ഊട്ടിയുറപ്പിക്കാൻ ഇത്തരക്കാർക്ക് സാധിക്കും.

വ്യക്തിഗത വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു: നമ്മുടേതിൽ നിന്ന് വ്യത്യസ്തമായ ആശയങ്ങളുമായി ഇടപഴകുന്നത് ചിലപ്പോഴെങ്കിലും അസ്വസ്ഥതയുണ്ടാക്കാം. എന്നാൽ ബൗദ്ധികമായും വൈകാരികമായും വളരാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം കുടിയാണിതെന്ന് ഓർക്കുക. തുറന്ന മനസ്സോടെയുള്ള സംഭാഷണങ്ങൾ നമ്മുടെ വിശ്വാസങ്ങളെ പുനർമൂല്യനിർണയം ചെയ്യാൻ സഹായിക്കുകയും വിമർശനാത്മകമായി ചിന്തിക്കാൻ നമ്മെ അത് പ്രേരിപ്പിക്കുകയും ചെയ്യും.

പൊരുത്തക്കേടുകളും തെറ്റിദ്ധാരണയും കുറയ്ക്കുന്നു: ഇത് സത്യം തന്നെയല്ലേ. പല സംഘർഷങ്ങളും പരസ്‌പര ധാരണ ഇല്ലായ്മ‌കൊണ്ടാണ് ഉടലെടുക്കുന്നത്. അടഞ്ഞ ചിന്താഗതിയോടെ സംഭാഷണങ്ങളെ സമീപിക്കുമ്പോൾ മറ്റുള്ളവരുടെ ഉദ്ദേശ്യങ്ങളെയോ കാഴ്‌ചപ്പാടുകളെയോ പലപ്പോഴും നമ്മൾ തെറ്റിദ്ധരിക്കും. ഇത് തർക്കങ്ങൾക്കും നിരാശയ്ക്കും ഇടവരുത്തുമെന്ന് പറയേണ്ടതില്ലല്ലോ. നേരെമറിച്ച് തുറന്ന മനസ്സോടെ നിലകൊള്ളുമ്പോൾ ആരോഗ്യകരമായ സംവാദത്തിൽ ഏർപ്പെടാനും പൊതുവായ ആശയങ്ങൾ കണ്ടെത്താനും അഭിപ്രായവ്യത്യാസങ്ങളെ ക്രിയാത്മകമായി പരിഹരിക്കാനും സാധ്യതയുണ്ടെന്ന് അറിയുക.

സഹകരിച്ചുള്ള പ്രശ്‌നപരിഹാരം: പ്രശ്നപരിഹാരത്തിൽ പ്രത്യേകിച്ച് ഗ്രൂപ്പ് ക്രമീകരണങ്ങളിൽ തുറന്ന മനസ്സോടെയുള്ള ചർച്ചകൾ അത്യന്താപേക്ഷിതമാണ്. വ്യക്തികൾ വൈവിധ്യമാർന്ന ആശയങ്ങൾ കേൾക്കാൻ മനസ്സ് കാട്ടുമ്പോൾ സ്വന്തം അഭിപ്രായങ്ങൾക്ക് ഉപരിയായി മറ്റുള്ളവരെ ശ്രവിക്കാനും ഉൾക്കൊള്ളാനും കൂട്ടായ ചർച്ചകൾക്ക് സാധിക്കും. ജോലിസ്‌ഥലത്തുള്ള ഒരു ടീമിലായാലും ഒരു കമ്മ്യൂണിറ്റി പ്രോജക്റ്റിലായാലും അല്ലെങ്കിൽ ഒരു കുടുംബ ചർച്ചയിലായാലും തുറന്ന സമീപനം ശരിയായ ചിന്തയ്ക്കും സർഗ്ഗാത്മകതയ്ക്കും അടിത്തറ സൃഷ്ടിക്കും.

തുറന്ന മനസ്സോടെയുള്ള ആശയവിനിമയങ്ങൾ എങ്ങനെ വളർത്താം

സജീവമായി കേൾക്കുക: തുറന്ന മനസ്സോടെയുള്ള ആശയവിനിമയത്തിന്‍റെ അടിസ്ഥഥാനം തന്നെ ശ്രദ്ധയോടെ ശ്രവിക്കുകയെന്നതാണ്. ഇതിനർത്ഥം സ്പ‌ീക്കർക്ക് പൂർണ്ണ ശ്രദ്ധ നൽകുക. അവരുടെ വാക്കുകൾ ശ്രവിക്കുക എന്നൊക്കെയാണ്. പ്രതികരിക്കുന്നതിന് മുമ്പായി അവരുടെ കാഴ്ചപ്പാട് മനസ്സിലാക്കാൻ ശ്രമിക്കുക. ഈ ഒരു അടിസ്‌ഥാന തത്വം പരിശീലിക്കുന്നതിലൂടെ സംസാരിക്കാനുള്ള ഊഴത്തിനായി കാത്തിരിക്കുകയല്ല. മറിച്ച് പറയുന്ന കാര്യങ്ങളുമായി ഇടപഴകുകാണെന്ന് നിങ്ങൾക്ക് ഉറപ്പാക്കാനാകും.

ജിജ്‌ഞാസുക്കളായിരിക്കുക വിധിക്കരുത്: തുറന്ന മനസ്സുള്ളവർ ഏറെ ജിജ്‌ഞാസയുള്ളവരായിരിക്കും. വിചിത്രമെന്നോ അസ്വാസ്‌ഥ്യമുളവാക്കുന്നതെന്നോ തോന്നുന്ന ആശയങ്ങളെ തള്ളിക്കളയുന്നതിനുപകരം കാര്യങ്ങളെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കും. സ്വന്തമായ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന് മുമ്പായി കൂട്ടുകാരനോ കൂട്ടുകാരിക്കോ വിശദീകരിക്കാൻ കഴിയുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കുക.

സഹാനുഭൂതി പരിശീലിക്കുക: മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനും പങ്കിടാനും സഹാനുഭൂതി എന്ന വികാരത്തിനുള്ള പങ്ക് വളരെ വലുതാണ്. തുറന്ന മനസ്സോടെയുള്ള സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ അവരുടെ സ്ഥാനത്തു നിന്നുകൊണ്ട് ചിന്തിക്കുക. പ്രത്യേകിച്ചും അവരുടെ വിശ്വാസങ്ങളോ അനുഭവവങ്ങളോ നിങ്ങളുടേതിൽ നിന്ന് വ്യത്യസ്ത‌മാണെങ്കിൽ. ഇത് സൗഹൃദത്തെ ശക്‌തിപ്പെടുത്തും.

സമചിത്തത പാലിക്കുക: ശാന്തമായും ബഹുമാനത്തോടെയും തുറന്ന മാനസികാവസ്‌ഥ ഉള്ളവർക്ക് വൈകാരിക നിയന്ത്രണം ആവശ്യമാണ്. വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉൾപ്പെടുന്ന സംഭാഷണങ്ങൾ ചൂടുപിടിച്ചേക്കാം. പ്രത്യേകിച്ചും രാഷ്ട്രീയമോ മതമോ സാമൂഹിക പ്രശ്‌നങ്ങളോ പോലുള്ള സെൻസിറ്റീവ് വിഷയങ്ങൾ ആണെങ്കിൽ. നിങ്ങളുടെ സ്വന്തം കാഴ്‌ചപ്പാടുകളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ആശയങ്ങളെ അഭിമുഖീകരിക്കുമ്പോൾ പോലും ശാന്തമായും ബഹുമാനത്തോടെയും സമചിത്തതയോടെയും നിലകൊള്ളേണ്ടത് അത്യാവശ്യമാണ്. ഇത് മനുഷ്യനിലുണ്ടാകേണ്ട ഏറ്റവും നല്ല ക്വളിറ്റിയാണ്.

വിയോജിപ്പുകൾ മാന്യമായി സ്വീകരിക്കുക: നിങ്ങൾ എല്ലായ്പ്പോഴും വിയോജിപ്പുകളെ അനുകൂലിക്കണമെന്നല്ല തുറന്ന മനസ്സോടെയുള്ള ആശയവിനിമയം കൊണ്ട് അർത്ഥമാക്കുന്നത്. വാസ്‌തവത്തിൽ, തുറന്ന സംഭാഷണത്തിന്‍റെ സ്വാഭാവികവും ആരോഗ്യകരവുമായ ഭാഗമാണ് വിയോജിപ്പ് എന്നോർക്കുക. ശത്രുതയോ അവഹേളനമോ ഇല്ലാതെ ക്രിയാത്മകമായി വിയോജിക്കുക എന്നതാണ് ലക്ഷ്യം. വ്യത്യസ്‌ത വീക്ഷണങ്ങൾ സ്വാഭാവികമാണെന്നും അത് മനുഷ്യ ഇടപെടൽ സജീവമാക്കുന്നതിന്‍റെ ഭാഗമാണെന്നും ഓർക്കുക.

സജീവമായ സൗഹൃദം: സജീവമായ സൗഹൃദം എന്നാൽ സമയം നന്നായി ചെലവഴിക്കുക എന്നാണ്. നല്ല സൗഹൃദങ്ങളിൽ സമയം കടന്നുപോകുന്നത് അറിയുകയേയില്ല. ഓരോ നിമിഷവും ആസാദ്യകരമായിരിക്കും. ഉറ്റസുഹൃത്തിനൊപ്പം ഒരു വീക്കൻഡ് ഷോപ്പിംഗിനോ തീയേറ്ററിലോ പോകുന്നതോ ആസൂത്രണം ചെയ്യാം. അല്ലെങ്കിൽ പുറത്തുപോയി ഇഷ്ടഭക്ഷണം കഴിച്ചു സൗഹൃദം വിളക്കി ചേർക്കാം. ഇത്തരം ഒത്തുകൂടലുകൾ മനസ്സ് തുറന്നുളള സംസാരങ്ങൾക്ക് വഴി വയ്ക്കും. ഒരുമിച്ചുള്ള ആഹ്ളാദകരമായ ഇത്തരം വേളകൾക്ക് മനഃപൂ ർവമെങ്കിലും സമയം കണ്ടെത്താം. പൊതുവായ ഇഷ്‌ടങ്ങൾ കണ്ടെത്തി അവയ്ക്ക് സമയം ചെലവഴിക്കുന്നത് സൗഹൃദത്തിനെ കൂടുതൽ ആഴമുള്ളതാക്കും. എല്ലാറ്റിനുമുപരി പരസ്‌പരം മനസിലാക്കാനും ഉൾക്കൊള്ളാനുമുള്ള വഴികൾ തുറന്നു കിട്ടും എന്നതാണ്.

ഇന്നത്തെ ആഗോളവൽക്കരിക്കപ്പെട്ട ലോകത്ത് ഉൾക്കൊള്ളലും ഐക്യവും വളർത്തുന്നതിന് തുറന്ന മനസോടെയുള്ള സമീപനം വളരെ പ്രധാനമാണ്. ആളുകൾ തുറന്ന മനസ്സോടെയുള്ള സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ വൈവിധ്യമാർന്ന കമ്മ്യൂണിറ്റികൾ പിറവി കൊള്ളും. വ്യത്യസ്‌ത സാംസ്ക്കാരിക വീക്ഷണങ്ങൾ, സാമൂഹിക മാനദണ്ഡങ്ങൾ, ജീവിതരീതികൾ എന്നിവ ഉൾക്കൊള്ളുന്നതിലൂടെ സമൂഹം മൊത്തത്തിൽ കൂടുതൽ സ്വീകാര്യമാകും. കൂടുതൽ നല്ല സൗഹൃദങ്ങൾ രൂപം കൊള്ളുകയും ചെയ്യും.

പത്തരമാറ്റ്

ഇടുക്കി ഹൈറേഞ്ചിലെ പാറക്കടവിൽ റബ്ബർ എസ്‌റ്റേറ്റിൽ നിന്നുള്ള മരം കോച്ചുന്ന തണുത്ത കാറ്റ് തോട്ടം തുടങ്ങുന്നിടത്തെ പാറക്കടവിൽ ബംഗ്ലാവിലേയ്ക്കും വീശിയെത്തി. മുതലാളിയുടെ ബെൻസ് കാർ കഴുകിത്തുടച്ച ശേഷം ജോലിക്കാരി കൊണ്ടു വച്ച ചായ അൽപാൽപമായി കുടിച്ചു കൊണ്ട് ഡ്രൈവർ സുകുമാരൻ ഗേറ്റിൽ നിന്ന് പത്രമെടുത്ത് എബ്രഹാം മുതലാളിക്ക് വായിക്കുവാൻ പാകത്തിന് സിറ്റൗട്ടിലെ ടീപോയിൽ വച്ചു.

മുതലാളിയുടെ തിയേറ്റർ കോംപ്ലക്സും കല്യാണമണ്ഡപവും മകൻ എബി തന്നെയാണ് നോക്കുന്നതെങ്കിലും തടി മില്ല് മുതലാളിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തന്നെയാണ് ഇപ്പോഴും. സുകുമാരൻ ഡ്രൈവറായി എത്തിയിട്ട് ചുരുങ്ങിയ മാസങ്ങളേ ആയിട്ടുള്ളു. മുമ്പുണ്ടായിരുന്ന അറുപത് വയസ്സ് കഴിഞ്ഞ ഡ്രൈവർ പ്രായാധിക്യത്തിന്‍റെ അവശതകളും ചെറിയ അസുഖങ്ങളും കാരണം വിശ്രമ ജീവിതത്തിലേയ്ക്ക് കടക്കണമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും പറ്റിയ ഒരാളെ കിട്ടിയിട്ടേ മുതലാളി അതിന് സമ്മതം കൊടുത്തുള്ളൂ.

“സുകു, ബ്രേക്‌ഫാസ്‌റ്റ് കഴിച്ച് പെട്ടെന്ന് റെഡിയാകണം ഇന്ന് ഒന്നു രണ്ട് ഓട്ടം കൂടുതലുള്ളതാണ്.” മുതലാളി പത്രം കയ്യിലെടുത്ത് സുകുവിനോട് പറഞ്ഞു. കേട്ടപാതി കേൾക്കാത്ത പാതി സുകു എബിയുടെ പ്ലസ്‌ടുവിനും ഒമ്പതിനും പഠിക്കുന്ന മക്കളെ സ്‌കൂളിലാക്കി വന്ന് കുളിച്ച് പ്രാതലും കഴിച്ച് റെഡിയായി കാറിനടുത്ത് നിന്നു.

ഹൈറേഞ്ചിന്‍റെ ഓരോ വളവുകൾ തിരിയ്ക്കുമ്പോഴും സുകുമാരൻ ചിന്തകളും താനിവിടെ വന്ന നാളുകളിലൂടെ സവാരി ചെയ്യുകയായിരുന്നു. മാസത്തിൽ ഒരുദിവസം മാത്രം അവധിയെടുത്ത് കോഴഞ്ചേരിയിൽ ഭാര്യവീട്ടിലെത്തി ഭാര്യയെയും ഏഴിലും അഞ്ചിലും പഠിയ്ക്കുന്ന മക്കളെയും കണ്ട് തന്‍റെ ചെലവ് കഴിഞ്ഞ് മിച്ചം വയ്ക്കുന്ന പൈസ ഭാര്യയെ ഏൽപ്പിച്ച് മടങ്ങുന്ന തനിക്ക് താമസവും ആഹാരവും എല്ലാം സൗജന്യമായി മുതലാളിയുടെ കാരുണ്യത്തിൽ നടക്കുന്നതു തന്നെ ഈശ്വരകൃപയാണെന്ന് അയാൾ ഓർത്തു.

താൻ കോമേഴ്സിൽ ബിരുദമെടുത്തതാണെന്ന് ഇടയ്ക്ക് എപ്പോഴോ മനസ്സിലാക്കിയ മുതലാളി തടിമില്ലിലെ കണക്കുകളുടെ മേൽനോട്ടം ചെറുതായിട്ടെങ്കിലും തന്നെ ഏൽപ്പിച്ചത് തന്നിലുള്ള വിശ്വാസത്തിന്‍റെ ഒരു അടയാളമായി അയാൾക്ക് തോന്നി. ഇടയ്ക്ക് സമയം കിട്ടുമ്പോൾ മില്ലിൽ തടിയറുക്കുന്നിടത്തെ ട്രോളിയിൽ ഒരാൾ കുറവാണെങ്കിൽ ഒരു കൈസഹായം ചെയ്യാറുള്ളതും അവർക്കിടയിലും ഒപ്പം മുതലാളിയുടെ കുടുംബത്തിലും ഒരു അംഗീകാരമായി എന്ന് മാസ ശമ്പളം വർദ്ധിപ്പിച്ച് തന്നപ്പോഴാണ് അയാൾക്ക് മനസ്സിലായത്.

വൈകിട്ട് നേരത്തെ വരുന്ന ദിവസങ്ങളിൽ കൊച്ചു മുതലാളിയുടെ ഇളയ മകന് സ്‌കൂളിലെ ചില വിഷയങ്ങളിൽ തന്‍റെ അറിവ് വച്ചുള്ള കാര്യങ്ങൾ പറഞ്ഞുകൊടുത്തു തുടങ്ങിയതോടെ അവരുടെ സുകുമാഷ് ആയിട്ടും ചില ദിവസങ്ങളിൽ ചമയമിടുന്നത് തനിക്ക് സന്തോഷം മാത്രമേ തന്നിട്ടുള്ളു. ഓരോന്ന് ചിന്തിച്ച് തടിമില്ലിൽ എത്തിയത് താൻ അറിഞ്ഞില്ല എന്നത് അയാൾ ആശ്ചര്യത്തോടെ ഓർത്തു.

മില്ലിൽ നിന്ന് പതിവിലും നേരത്തെ ഇറങ്ങുന്നു എന്ന് അറിഞ്ഞപ്പോൾ ഇന്നത്തെ ഡ്യൂട്ടി തന്‍റെ ഇവിടെയുള്ള അവസാനത്തെ ഡ്യൂട്ടിയാകുമെന്ന് അയാൾ ഒട്ടുമേ കരുതിയില്ല. തിരുവനന്തപുരത്തു നിന്ന് വരുന്ന സുഹൃത്തിനെ സ്വീകരിക്കുവാനായി വണ്ടി നേരെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി കാർ ഒതുക്കിയിട്ട് അയാൾ കാത്തു നിന്നു. മുതലാളി പ്രധാന ഗേറ്റിൽ നിന്ന് ട്രെയിനിൽ വന്നിറങ്ങിയ അതിഥിയെയും കൂട്ടി കാറിനടുത്തെത്തി.

അതിഥിയായി വരുന്നത് തനിക്ക് നേരത്തെ പരിചയമുള്ള രാജപ്പനാകുമെന്ന് അയാൾ ഒട്ടുമേ നിനച്ചിരുന്നില്ല. രാജപ്പൻ അയാളെ കണ്ട മാത്രയിൽ തന്നെ അരികിലേയ്ക്ക് ഓടിയെത്തി സുകുമാരനെ കെട്ടിപ്പിടിച്ചത് എബ്രഹാമിൽ അമ്പരപ്പുളവാക്കി. വണ്ടി രാജപ്പനെയും കൊണ്ട് എസ്‌റ്റേറ്റ് ബംഗ്ലാവിലേയ്ക്ക് മെല്ലെ നീങ്ങി. കാറിനകവും പുറവും എസിയായിരുന്നിട്ടും സുകു വിയർത്തു കൊണ്ടേയിരുന്നു.

അന്നു രാത്രിയിലെ അത്താഴ വിരുന്നിൽ അതിഥിയെ സൽക്കരിക്കുന്നതിനിടയിൽ മുതലാളി തന്‍റെ കുടുംബാംഗങ്ങളോട് തന്‍റെ സുഹൃത്ത് രാജപ്പനിൽ നിന്ന് അറിഞ്ഞ വിവരങ്ങൾ പങ്കുവെച്ചു. അങ്ങനെ കൊല്ലത്ത് സിനിമാ തിയേറ്ററും പെട്രോൾ പമ്പും ലോഡ്‌ജും കശുവണ്ടി ഫാക്ടറിയും നടത്തിയിരുന്ന ഒരു വ്യവസായിയായിരുന്നു ഇപ്പോൾ തന്‍റെ ഡ്രൈവറായി പണിയെടുക്കുന്ന ഈ സുകുമാരൻ എന്ന സത്യം എബ്രഹാമിൽ നിന്ന് വേദനയോടെ എല്ലാവരുമറിഞ്ഞു.

ബിസിനസ്സിൽ ഏറ്റവും വിശ്വസ്തനായിരുന്ന ജേക്കബ് എന്ന സുഹൃത്തിന്‍റെ ഉപദേശത്തിൽ ലോണെടുത്ത് കച്ചവടം വിപുലീകരിക്കുന്ന ശ്രമത്തിനിടെ തന്നെ ഒരു സിനിമാ നിർമ്മാണമേറ്റെടുത്തതിൽ വന്ന പ്രതീക്ഷിക്കാത്ത തകർച്ച മറ്റ് ബിസിനസ്സുകളെയും ബാധിച്ചതും കടത്തിന്‍റെ ആഴങ്ങളിൽ പെട്ട് ശ്വാസം മുട്ടിയതും എല്ലാം കടത്തിലായതും തിരിച്ചടവുകൾ മുടങ്ങിയതും അവസാനം കിടപ്പാടമൊഴിച്ച് ബാക്കിയെല്ലാം ജപ്തിയിലെത്തിയതും രാജപ്പൻ വ്യസനസമേതം അവർക്ക് പറഞ്ഞു കൊടുത്തു.

ബാങ്ക് ലോണിനായിട്ടെന്നമട്ടിൽ ജേക്കബ് ഒപ്പിടുവിച്ച മുദ്രപത്രങ്ങളിൽ തിയ്യേറ്റർ പൂർണ്ണമായും അയാളുടെ ഉടമസ്‌ഥതയിലേയ്ക്ക് മാറ്റിയെടുത്തത് അൽപം വൈകിയാണ് സുകുമാരൻ അറിഞ്ഞതത്രേ. പക്ഷെ ദൈവത്തിന്‍റെ കോടതിയിൽ ജേക്കബിന് താമസമില്ലാതെ വിധിയും വന്നു. അയാളുണ്ടാക്കിയ ധനവും സ്വർണ്ണവുമെടുത്ത് ഭാര്യ മറ്റൊരുത്തന്‍റെ കൂടെ ഒളിച്ചോടി. മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച ജേക്കബ് അപകടത്തിൽപെട്ട് പരസഹായമില്ലാതെ ഇന്ന് ജീവിക്കുവാൻ പറ്റാത്ത അവസ്‌ഥയിലുമായിരിക്കുന്നു.

ആശ്ചര്യത്തിന്‍റെയും ഒപ്പം സഹതാപത്തിന്‍റെയും നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങവേ ഇനിയെന്ത് എന്ന ചോദ്യം എല്ലാവരുടേയും മുഖത്ത് നിഴലിച്ചു.

നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് സുകുമാരൻചേട്ടൻ നാട് വിട്ടതെങ്കിലും നിലവിലുള്ള കേസുകൾ അനുകൂലമാകുമെന്നാണ് വക്കിൽ ഉറപ്പ് തരുന്നത്. നാല് വർഷം മുമ്പ് ഒരിയ്ക്കൽ വിഴിഞ്ഞത്തുള്ള തന്‍റെ മത്സ്യക്കയറ്റുമതി കച്ചവടത്തിൽ തനിക്ക് വൻ നഷ്ടം നേരിട്ട് അത് പൂട്ടിപ്പോകുമെന്ന അവസ്‌ഥയിൽ നിന്ന് തന്നെ ഒരു അനുജനെപ്പോലെ കണ്ട് കൂടെ നിന്ന് സഹായിച്ച സുകുമാരൻചേട്ടനെ നാളെ താൻ കൂട്ടികൊണ്ട് പോകുവാൻ തയ്യാറാണെന്നും നഷ്‌ടപ്പെട്ട എല്ലാ കച്ചവടവും തിരിച്ചു പിടിക്കുവാൻ സഹായിക്കുമെന്നു കൂടി പറഞ്ഞു കൊണ്ട് രാജപ്പൻ സുഹൃത്തിനെ കണ്ട് കിട്ടിയ സന്തോഷത്തിന്‍റെ കണ്ണീർ തുടച്ചു.

ബംഗ്ലാവിലെ വൈദ്യുതി ദീപങ്ങൾ അന്ന് രാത്രി പതിവുപോലെ മിഴികൂപ്പിയെങ്കിലും ഉറങ്ങാനായി കിടന്ന അവരാരും തന്നെ ഉറങ്ങിയില്ല. കുട്ടികൾക്ക് അവരുടെ സുകുമാഷ് നഷ്‌ടപ്പെടുന്ന വേദനയായിരുന്നെങ്കിൽ മുതലാളിയ്ക്ക് വിശ്വസ്തനായ സാരഥിയും ജോലിക്കാര്യങ്ങളിലെ സഹായിയുമാണ് ഇല്ലാതാകുന്നത് എന്ന ചിന്തയായിരുന്നു.

അജ്‌ഞാതവാസത്തിന് തിരശ്ശീലയിട്ട് രാവിലെ തന്നെ യാത്രയ്ക്ക് തയ്യാറായി വന്ന രാജപ്പനെയും സുകുമാരനെയും കോട്ടയം റയിൽവേ ‌സ്റ്റേഷനിലേയ്ക്ക് കൊണ്ടാക്കിക്കൊടുക്കുവാൻ എബി തന്‍റെ കാറുമായി റെഡിയായപ്പോൾ എബ്രഹാം അത് തടഞ്ഞു. എന്നിട്ട് തന്‍റെ ബെൻസിനു മുമ്പ് താൻ ഉപയോഗിച്ചിരുന്നതും എന്നാൽ ഇപ്പോൾ ഉപയോഗിക്കാതെ ഷെഡിൽ കിടക്കുന്നതുമായ കാറിന്‍റെ താക്കോൽ മുതലാളി സുകുമാരന്‍റെ കൈകളിലേയ്ക്ക് വച്ചു. ഒപ്പം ഒരു ലക്ഷം രൂപ വരുന്ന അഞ്ഞൂറിന്‍റെ രണ്ട് കെട്ട് നോട്ടുകളും.

“തൽക്കാലം എന്‍റെ ഈ പഴയ കാർ സുകുമാരൻ ഉപയോഗിച്ചുകൊള്ളൂ. ഈ സാഹായം പോര എന്ന് തോന്നിയാൽ എന്നെ വിളിയ്ക്കണം. ഇതെല്ലാം ഒരു കാലത്ത് തിരിച്ചു തരാൻ സാധിച്ചാൽ മാത്രം തന്നാൽ മതി.” ആഴ്‌ചയിലൊരിക്കലെങ്കിലും തന്നെ വിളിയ്ക്കണമെന്ന് കൂടി പറഞ്ഞിട്ട് അച്ഛൻ സ്ഥാനത്ത് നിന്നുകൊണ്ട് തലയിൽ കൈവച്ച് മുതലാളി അനുഗ്രഹിച്ചപ്പോൾ സുകു മുതലാളിയുടെ കാൽ തൊട്ട് വണങ്ങി നിവർന്നു.

കാർ ഹൈറേഞ്ച് ചുരമിറങ്ങിത്തുടങ്ങി. സൈഡ് സീറ്റിലിരുന്നു കൊണ്ട് രാജപ്പൻ പതിയെ ചോദിച്ചു. “സുകുമാരൻ ചേട്ടനെക്കുറിച്ച് മുതലാളി ഇന്നലെ രാത്രി എന്നോട് പറഞ്ഞത് എന്താണെന്ന് അറിയാമോ?”

ഡ്രൈവ് ചെയ്യുന്നതിനിടയിലും രാജപ്പന്‍റെ നേർക്ക് തലചരിച്ചു കൊണ്ട് സുകുമാരൻ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. “കള്ള നാണയങ്ങളുടെ ഈ ലോകത്ത് ചേട്ടൻ ഒരു വെള്ളിനാണയമാണെന്നാണ് എന്നോട് എബ്രഹാം മുതലാളി പറഞ്ഞത്.”

“അങ്ങനെയെങ്കിൽ മുതലാളി ഒരു പത്തരമാറ്റ് കുതിരപ്പവൻ എന്നാണ് ഞാൻ പറയുക.” മുന്നിലെ ഹെയർപിൻ വളവ് ശ്രദ്ധയോടെ ഒടിച്ചെടുത്തുകൊണ്ട് നിറഞ്ഞ കണ്ണോടെ ഇടറിയ തൊണ്ടയിൽ സുകുമാരൻ മുഴുമിപ്പിച്ചു.

ഒരു പുതുജന്മം കിട്ടിയ സായൂജ്യത്തോടെ വണ്ടിയും മറ്റൊരു ഉയിർപ്പിന്‍റെ സാഫല്യത്തോടെ വണ്ടിക്കാരനും ഒരു പോലെ നിറഞ്ഞ മനസ്സോടെ കാടിന്‍റെ ഗരിമ വിട്ട് കോഴഞ്ചേരിയുടെ ലാളിത്യത്തിലേയ്ക്ക് അപ്പോൾ മെല്ലെ മെല്ലെ ചുരമിറങ്ങിക്കൊണ്ടിരുന്നു.

ലഹരിയുടെ മായാലോകം- part 2

മയക്കുമരുന്ന് ദുരുപയോഗത്തിന്‍റെ ദോഷവശങ്ങൾ മനസ്സിലാക്കിയാൽ ഇതിന്‍റെ വലയിൽ കുടുങ്ങാതെ രക്ഷപ്പെടാൻ സാധിച്ചെന്നു വരും. മയക്കുമരുന്നുകളുടെ പ്രധാനപ്പെട്ട ദോഷവശങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്.

മനോരോഗങ്ങൾ: വിഷാദം, ബു ദ്ധിമാന്ദ്യം, ഉൽക്കണ്ഠ, മതിഭ്രമം, പിരിമുറുക്കം, ആത്മഹത്യാ പ്രവണത. തക്ക സമയത്ത് വിദഗ്‌ധ മനോരോഗ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ മനോരോഗിയായി കഴിയേണ്ടി വന്നേക്കാം.

പെരുമാറ്റ വ്യത്യാസം: പിച്ചും പേയും പറയൽ, അക്രമസ്വഭാവം, വെറുതെ ചിരിക്കുക, ഭ്രാന്ത് പിടിച്ചതുപോലെ ഓടുക, ബലാത്സംഗം, കളവ്, ഉറക്കം തൂങ്ങൽ തുടങ്ങിയ പെരുമാറ്റ വ്യത്യാസങ്ങൾ ഉണ്ടാവും. നുണ പറയുക, മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞ് മാറുക, ഏകാന്തതയിൽ ജീവിക്കുക, ദേഷ്യം വരിക തുടങ്ങിയ വ്യക്തിത്വ മാറ്റങ്ങളും ഉണ്ടാവും..

കേന്ദ്രനാഡീവ്യൂഹത്തിനു വരുന്ന തകരാറുകൾ: ചില മയക്കുമരുന്നുകൾ കേന്ദ്ര നാഡീ വ്യൂഹത്തിന്‍റെ പ്രവർത്തനത്തെ തളർത്തുകയും മറ്റു ചിലത് ഉത്തേജിപ്പിക്കുകയും ചെയ്യും. മനുഷ്യ ശരീരത്തിന്‍റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സന്ദേശങ്ങൾ ഇന്ദ്രിയങ്ങൾക്ക് സ്വീകരിക്കുവാനും വിശകലനം ചെയ്യാനും കഴിയാതെ വരുന്നതിനാൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും.

രോഗബാധ: രോഗപ്രതിരോധശക്തി കുറയുന്നതിനാൽ രോഗബാധയ്ക്കുള്ള സാധ്യത വർദ്ധിക്കും. മയക്കു മരുന്നുകൾ കുത്തി വെയ്ക്കുന്ന സൂചികൾ ‌സ്റ്റെറിലൈസ് ചെയ്യാതെ പലരും പലതവണ ഉപയോഗിക്കുന്നതിനാൽ എയ്ഡ്സ് പോലുള്ള രോഗങ്ങൾ വരും. സ്‌ഥലകാല ബോധമില്ലാതെ വൃത്തികെട്ട സ്‌ഥലങ്ങളിൽ വീണു കിടക്കുന്നതിനാൽ അണുക്കൾ ശ്വാസകോശത്തിലെത്തി ന്യൂമോണിയ പിടിപെടാം. പുകവലിക്കുന്നവർക്ക് ശ്വാസകോശ രോഗങ്ങൾ ഉണ്ടാവാം.

അസഹിഷ്ണുതയും പിന്മാറ്റ ലക്ഷണങ്ങളും: ലഹരി അടിമത്തത്തിൽ നിന്നും പിന്മാറാൻ ശ്രമിക്കുമ്പോൾ അസഹിഷ്ണുതയും പിന്മാറ്റ ലക്ഷണങ്ങളും ഉണ്ടാവും. പല ദുരിതങ്ങളും അനുഭവിക്കേണ്ടിവരും.

മരണം: മയക്കുമരുന്ന് ദുരുപയോഗിക്കുന്നവരിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നതിനാൽ പലപ്പോഴും മരണത്തിന് ഇരയാവാറുണ്ട്. മയക്കുമരുന്നിന്‍റെ മാത്ര കൂടിയാലുണ്ടാകുന്ന മരണങ്ങളും അപകടമരണങ്ങളും രോഗങ്ങൾ കൊണ്ടുള്ള മരണങ്ങളും ധാരാളമാണ്.

മാരകമായ മയക്കുമരുന്നുകളിൽ വളരെ പ്രധാനപ്പെട്ടവയെപ്പറ്റി ഇവിടെ വിവരിക്കാം

കൊക്കെയിൻ- കൊക്കോ ചെടിയിൽ നിന്നുണ്ടാക്കുന്നു. വെളുത്ത പൗഡർ രൂപത്തിലും ദ്രവരൂപത്തിലും ഇവ ലഭ്യമാണ്. ഇവ പെട്ടെന്നൊരു ശക്തി പ്രദാനം ചെയ്യും. ഇവയുടെ ഉപയോഗം തലച്ചോറിനെ ബാധിക്കുന്നതിനാൽ ശാരീരിക മാനസിക തകരാറുകൾ സംഭവിക്കും. ഹൃദ്രോഗം, രക്തസമ്മർദ്ദം, അവയവ സ്തംഭനം, അപസ്‌മാരം, സ്ട്രോക്ക് തുടങ്ങിയവയ്ക്ക് പുറമേ മരണവും സംഭവിക്കാം. സ്ഥിരമായ ഉപയോഗം ആശ്രയത്വം വരുത്തും.

ഹെറോയിൻ- പോപ്പിച്ചെടിയിൽ നിന്ന് നിർമ്മിക്കുന്നു. തവിട്ടു നിറത്തിലും വെള്ള നിറത്തിലുമുള്ള പൊടിയായും എണ്ണ രൂപത്തിലും ഇതു ലഭ്യമാണ്. നിരന്തരമായ ഉപയോഗം കാരണം ടിഷ്യൂനാശം, സിരപൊട്ടൽ, ഛർദ്ദി, ചൊറിച്ചിൽ, കൈകാലുകൾക്ക് ഭാരം, വായ വരൾച്ച തുടങ്ങിയവ ഉണ്ടാവാറുണ്ട്. മാനസിക രോഗങ്ങളും ന്യൂമോണിയ, കരൾ രോഗം, വ്യക്ക രോഗം, എയ്ഡ്സ് തുടങ്ങിയ രോഗങ്ങളും ബാധിക്കും.

ക്രാക്ക് കൊക്കെയിൻ- അമോണിയ, ബേക്കിംഗ് സോഡ എന്നിവ ചേർത്തുള്ള മിശ്രിതമാണിത്. ഇവ തലച്ചോറിനെയും ഹൃദയത്തെയും ശ്വാസകോശങ്ങളെയും തകരാറിലാക്കും. ക്ഷീണവും വിഷാദവും ഉണ്ടാക്കും.

എംഡിഎംഎ (മെത്തലിൻ ഡയോ ക്സി മിതൈൽ ആംഫെറ്റാമിൻ)- നിയമവിരുദ്ധമരുന്നാണ്. ഉത്തേജകമായി പലരും ഉപയോഗിക്കുന്നു. ഇതിന്‍റെ തുടർച്ചയായ ഉപയോഗം തലച്ചോറിനും ഹൃദയത്തിനും മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

കഞ്ചാവ്- ഡോപ്പ്, ഷിറ്റ്, ഹാഷ്, പോട്ട്, മരിജുവാന. ഗ്രാസ് എന്നിങ്ങനെ പല സ്വകാര്യ പേരുകളിലും അറിയപ്പെടുന്നു. മയക്കം, അലസത, മറവി തുടങ്ങിയവ ഉണ്ടാകും.

എൽഎസിഡി- ആസിഡ്, ബ്ലോട്ടർ, ഡോസസ്, ഡോട്‌സ്, ട്രിപ്‌സ് എന്നീ പേരുകളിലറിയപ്പെടുന്നു. ഭ്രമാത്മകത ഉണ്ടാക്കും. മരണ സാധ്യതയുണ്ട്.

മദ്യം-  ലോകം മുഴുവൻ കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ലഹരി വസ്‌തുവാണ് മദ്യം. ഒറ്റക്കും കൂട്ടമായും പാർട്ടിയിലും ഹോട്ടൽ ബാറുകളിലും കള്ളുഷാപ്പുകളിലും വീട്ടിലും മദ്യം ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കരൾ രോഗം, അർബുദം, രക്തസമ്മർദ്ദം, ഹൃദ്രോഗം, ആത്മഹത്യ, റോഡപകടങ്ങൾ എന്നിവയ്ക്കു കാരണമാവാം. ഓരോ വർഷവും ഒരു ലക്ഷത്തിലേറെ ആളുകൾ ഇതിന്‍റെ ഉപയോഗം മൂലം മരിക്കുന്നുണ്ട്.

മയക്കു മരുന്നുപയോഗത്തിന്‍റെ കാരണങ്ങൾ

ശാരീരിക കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് ലൈംഗികശേഷി വർദ്ധിപ്പിക്കുമെന്ന മിഥ്യാധാരണ. മയക്കുമരുന്നുകളുടെ ലഭ്യത, മാതാപിതാക്കളുടെ ഉപയോഗം കണ്ട് അനുകരിക്കൽ എന്നിവ.

വ്യക്തിപരമായ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് ജീവിത പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ, സാമ്പത്തിക പിന്നോക്കാവസ്‌ഥ, കൂട്ടുകാരുടെ നിർബന്ധം മൂലം സൗഹൃദബന്ധം നിലനിർത്താൻ ഒന്നു പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല എന്ന ധാരണ, ആവശ്യത്തിലധികം പോക്കറ്റ് മണിയുടെ ലഭ്യത, ജീവിതത്തോടുള്ള വിരക്തി, ഒരു നേരമ്പോക്കിനോ സാഹസികതയ്‌ക്കോ വേണ്ടി, അച്ഛനമ്മമാർക്ക് കുട്ടികളെ ശ്രദ്ധിക്കാൻ സമയമില്ല, കുടുംബത്തിലെ മുതിർന്നവരുടെ പുകവലി, മദ്യപാനം, കഞ്ചാവുപയോഗം, ദോഷഫലങ്ങളെപ്പറ്റി അറിവില്ലായ്മയും മിദ്യാധാരണകളും, കുടുംബാംഗങ്ങളിൽ നിന്നും അകന്നു നിൽക്കേണ്ടി വരുമ്പോൾ എന്നിവ.

സാമൂഹ്യ- സാംസ്കാരിക- പാരിസ്‌ഥികമായ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് മതപരമായ ആചാരത്തിന്‍റെ ഭാഗമായിട്ടുള്ള (ഉദാ: ചില ആദിവാസികളിൽ) വളരെ എളുപ്പത്തിൽ കുറഞ്ഞ വിലയിലുള്ള ലഭ്യത, സമൂഹത്തിൽ വിലക്കില്ലായ്മയും സാമൂഹ്യമാറ്റങ്ങളും, പാരമ്പര്യ മൂല്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ സിനിമകളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന സാന്നിധ്യം (ഉദാ: മദ്യപാനം, പുകവലി തുടങ്ങിയവ),ആഘോഷങ്ങളുടെ ഭാഗമായിട്ട് (ഉദാ: വിവാഹവേളയിലെ മദ്യപാനം, ഭാംഗ് ഉപയോഗം) ധാർമ്മികമായുണ്ടാവുന്ന ബലഹീനത എന്നിവ.

ലഹരി ആസക്തിയുടെ ലക്ഷണങ്ങളും അപകടസൂചനകളും

ശാരീരിക കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് ചുവന്നു കുഴിഞ്ഞ കണ്ണുകൾ, വായ വരൾച്ച, ദാഹം, വിശപ്പ്, അലസത, അശ്രദ്ധ, മാന്ദ്യം, ക്ഷീണം, ആടി ഉലഞ്ഞു പതറിയ നടത്തം, സൂചി കുത്തി വെച്ച പാടുകൾ, ഉപയോഗിച്ച സിഗററ്റ് കുറ്റികൾ, സിറിഞ്ച് പാക്കറ്റുകൾ, മുഷിഞ്ഞതും അലസമായതുമായ വസ്ത്രധാരണം, ശരീരഭാരം കുറയുക തുടങ്ങിയവ.

മാനസികമായ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് അനാവശ്യമായി ദേഷ്യം വരിക, കലഹിക്കുക, ഓർമ്മക്കുറവ്, സ്‌ഥലകാലബോധം നശിക്കുക, ക്ലാസുകളിൽ പോകാൻ മടി, പഠന പിന്നോക്കം, സ്വയം ഒഴിഞ്ഞുമാറി മുറയിൽ അടച്ചുപൂട്ടി കഴിയുക, കുറ്റബോധവും ഉത്കണ്ഠയും വർദ്ധിക്കുക, വിഷാദം, മതിഭ്രമം തുടങ്ങിയ മാനസിക രോഗങ്ങൾ, ആത്മഹത്യാ പ്രവണത, വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒഴിഞ്ഞുമാറുക വ്യക്തിത്വ വൈകല്യങ്ങൾ (ഉദാ: അസാധാരണായ പെരുമാറ്റം) വീട്ടിൽ കളവു നടത്തുക, ഭയം, വെപ്രാളം തുടങ്ങിയവ.

ആരോഗ്യപരമായ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് വർദ്ധിച്ച രക്തസമ്മർദ്ദവും ഹൃദയമിടിപ്പും, ശ്വാസം മുട്ടലും ബോധക്കേടും. ശരീരവേദന, വിറയൽ, എയ്‌ഡ്‌സ്, ഹെപ്പറ്റൈറ്റിസ് രോഗം, ഹൃദ്രോഗം, രക്താതിസമ്മർദ്ദം, ശ്വാസകോശ രോഗങ്ങൾ, കരൾ രോഗങ്ങൾ തുടങ്ങിയവ.

ലഹരി മുക്തി നേടാനുള്ള പോംവഴികൾ

  • അന്താരാഷ്ട്രതലത്തിൽ മയക്കു മരുന്നുകളുടെ കള്ളക്കടത്തും ദുരുപയോഗവും കർശനമായി നിയന്ത്രിക്കാൻ ലോകരാഷ്ട്രങ്ങൾ ഒത്തൊരുമിച്ചു പ്രവർത്തിക്കുക.
  • മയക്കുമരുന്നു കച്ചവടവും ഉപയോഗവും നിർത്തലാക്കാനുള്ള ശക്ത‌മായ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തുക.
  • സ്‌കൂളുകളിലും കോളേജുകളിലും സർവ്വകലാശാലകളിലും പൊതുസമുഹത്തിലും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെയും ദൂഷ്യവശങ്ങളെപ്പറ്റിയും ബോധവൽക്കരണ ക്ലാസുകൾ ഇടയ്ക്കിടെ സംഘടിപ്പിക്കുക.
  • രക്ഷിതാക്കൾ മക്കൾക്കും അധ്യാപകർ വിദ്യാർത്ഥികൾക്കും റോൾ മോഡലായി മാർഗ്ഗനിർദ്ദേശം നൽകുക.
  • വിദ്യാർത്ഥികൾ തെറ്റായ കൂട്ടുകെട്ടിൽ പെടാതിരിക്കുവാൻ ശ്രദ്ധിക്കുക. രക്ഷിതാക്കൾക്ക് സ്വന്തം മക്കളുടെ കൂട്ടുകാർ ആരൊക്കെയാണെന്ന് അറിവുണ്ടായിരിക്കണം.
  • അത്യാവശ്യങ്ങൾക്ക് മാത്രം പോക്കറ്റ് മണി നൽക്കുക. വലിയ തുക നേരിട്ട് കൈകാര്യം ചെയ്യുക. പോക്കറ്റ് മണിയുടെ ഉപയോഗത്തെപ്പറ്റി ചോദിച്ചു മനസ്സിലാക്കണം.
  • കുട്ടികളുടെ മുമ്പിൽ വച്ച് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കാൻ വീട്ടിലെ മുതിർന്നവരും അധ്യാപകരും ശ്രദ്ധിക്കണം.
  • കുട്ടികളുമായി സുഹൃദ്ബന്ധങ്ങൾ സ്‌ഥാപിക്കുക. ആശയവിനിമയത്തിലൂടെ അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുക. എന്തും തുറന്നു പറയാനുള്ള ധൈര്യം നൽകുക.
  • നല്ല ഗുണങ്ങളെയും നേട്ടങ്ങളെയും അഭിനന്ദിക്കുക പ്രോത്സാഹിപ്പിക്കുക
  • കുട്ടികൾ പ്രകോപിതരാവുമ്പോൾ ശാന്തതയും സമചിത്തതയും നില നിർത്താൻ പഠിപ്പിക്കുക.
  • വിദ്യാഭ്യാസ, സ്‌ഥാപനങ്ങളിലും ട്യൂഷൻ ക്ലാസുകളിലും കുട്ടികളുടെ ഹാജരിനെപ്പറ്റി സ്വകാര്യമായി അന്വേഷിച്ചറിയുക. അഥവാ പോയാൽ തന്നെ പാർട്ടിയെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷിച്ചറിയുക.
  • കുട്ടികൾ തെറ്റുകൾ ചെയ്യുമ്പോൾ പ്രതികരിക്കുന്നതിനു പകരം തെറ്റുകൾ ചൂണ്ടികാട്ടി തിരുത്തുവാൻ പ്രേരിപ്പിക്കുക.
  • നിരോധിത മയക്കുമരുന്നുകളെപ്പറ്റിയും അവ ഉപയോഗിക്കുന്നത് കൊണ്ടുള്ള ദൂഷ്യ വശങ്ങളെപ്പറ്റിയും കുട്ടികളുമായി ചർച്ച ചെയ്ത് ബോധവാന്മാരാക്കുക.
  • തെറ്റും ശരിയും തിരിച്ചറിഞ്ഞ് ഉചിതമായ തീരുമാനമെടുക്കാൻ പഠിപ്പിക്കുക. ലഹരി ഉപയോഗത്തിന് നിർബന്ധിക്കുമ്പോൾ നിരസിക്കാനും അത്തരം കൂട്ടുകെട്ടുകൾ വേണ്ടന്ന് വയ്ക്കാനുമുള്ള ധൈര്യ ഉണ്ടാകുക.
  • യോഗ, ധ്യാനം, പ്രാർത്ഥന എന്നിവ ദിനചര്യയിൽ ഉൾപ്പെടുത്തുക.
  • കൗൺസിലിംഗ് (മാർഗ്ഗനിർദ്ദേശം) ലഹരിമുക്ത മാർഗ്ഗങ്ങളെപ്പറ്റി മാതാപിതാക്കളും അധ്യാപകരും മാർഗ്ഗനിർദ്ദേശങ്ങൾ നടത്തണം. ലഹരിമുക്ത മാർഗ്ഗങ്ങളെ പറ്റിയും ലഹരി പദാർത്ഥങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റിയും ലഹരിക്കടിമപ്പെട്ടവരുടെ ദുരിതങ്ങളെപ്പറ്റിയും നിയമവശങ്ങളെപ്പറ്റിയും ഒരു കൗൺസിലിംഗ് വിദഗ്ധനോ മനശാസ്ത്രജ്‌ഞനോ ശാസ്ത്രീയമായി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ സാധിക്കും.
  • ലഹരിമുക്‌തിക്ക് വേണ്ടി ഫലപ്രദമായ വൈദ്യസഹായം ഗവൺമെന്‍റ് ആശുപത്രികളിലും മറ്റു ലഹരി ആസക്തമുക്തി കേന്ദ്രങ്ങളിലും ലഭ്യമാണ്.

ടോൾ ഫ്രീ ഹെൽപ്പ് ലൈൻ 14446 സഹായം തേടുന്ന വ്യക്‌തികൾക്ക് ഡി അഡിക്ഷന് പ്രാഥമിക കൗൺസിലിംഗും ഉടനടി റഫറൽ സേവനങ്ങളും നൽകുന്നതിന് സർക്കാർ മന്ത്രാലയം പവർത്തിക്കുന്നു.

മുഖം തിളങ്ങാൻ ചോക്കളേറ്റ് ഫേസ് പായ്ക്ക്

പ്രായഭേദമന്യേ എല്ലാവരും ഇഷ്‌ടപ്പെടുന്ന ഒന്നാണ് ചോക്ക്ളേറ്റ്. ചോക്ക്ളേറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറി വരും. ചോക്ക്ളേറ്റിന്‍റെ രുചിയും മധുരവും അത്രത്തോളമാണ് നമ്മെ കൊതിപ്പിക്കുന്നത്. ചോക്ക്ളേറ്റ് നൊട്ടിനുണഞ്ഞ് അതിന്‍റെ മാധുര്യം ആസ്വദിച്ച് കഴിക്കുന്നതിന്‍റെ രസം ഒന്ന് വേറെ തന്നെയാണ്. എന്നാൽ ചോക്ക്ളേറ്റ് തിന്നാൻ മാത്രമല്ല ഫേസ്‌ പായ്ക്കിനും ഉപയോഗിക്കാം. മുഖചർമ്മത്തിന് നല്ല തിളക്കവും കാന്തിയും ലഭിക്കും. അത്തരം ചില ചോക്ക്ളേറ്റ് ഫേസ് പായ്ക്കുകളെ പരിചയപ്പെടാം.

ചോക്ക്ളേറ്റ്- ഹണി- തൈര്- ഫേസ് പായ്ക്ക്

ഈ പായ്ക്ക് തയ്യാറാക്കാൻ ഒരു ബൗളിൽ ഒരു സ്‌പൂൺ കൊക്കോ പൗഡർ എടുക്കുക. അതിൽ ഒരു ടീ സ്‌പൂൺ തേനും 2 സ്‌പൂൺ തൈരും ചേർക്കുക. ആവശ്യമെങ്കിൽ അതിൽ ഒരു സ്‌പൂൺ ഓട്ട്മീൽ പൗഡറും ചേർക്കാം. എല്ലാം കൂടി നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഏകദേശം 15-20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. വരണ്ട ചർമ്മമുള്ളവർ ഈ ഫേസ് പായ്ക്കിൽ ഒരു ടീസ്‌പൂൺ ഒലീവ് ഓയിൽ അല്ലെങ്കിൽ ബദാം ഓയിൽ ചേർക്കാവുന്നതാണ്.

കോഫി- ചോക്ക്ളേറ്റ് പായ്ക്ക്

ഈ ഫേസ് പായ്ക്ക് തയ്യാറാക്കാൻ കാപ്പിക്കുരു (കോഫി ബീൻസ്) ഉപയോഗിച്ചാൽ നന്നായിരിക്കും. ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമായ കാപ്പിക്കുരു ഉപയോഗിക്കുന്നത് ചർമ്മത്തിന് ഏറെ ഗുണം നൽകും. ഒരു ബൗളിൽ ഒരു ടേബിൾ സ്‌പൂൺ കൊക്കോ പൗഡർ ഇടുക. അതിലേക്ക് പാലും കാപ്പിപൊടിയും ചേർത്ത് മുഖത്തും കഴുത്തിലും അപ്ലൈ ചെയ്യാം. ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളഞ്ഞ് കോട്ടൺ തുണി ഉപയോഗിച്ച് മുഖവും കഴുത്തും മൃദുവായി ഒപ്പുക.

ചോക്ക്ളേറ്റ് പീൽ ഓഫ് മാസ‌്ക്

ഈ പായ്ക്ക് തയ്യാറാക്കാൻ ചെറിയൊരു ബൗളിൽ കൊക്കോ പൗഡർ, തേൻ 2 ടേബിൾ സ്‌പൂൺ, ബ്രൗൺ ഷുഗർ എന്നിവ എടുത്ത് മിക്‌സ് ചെയ്യുക. കട്ടിയുള്ള പേസ്‌റ്റാക്കിയ ശേഷം മുഖത്ത് പുരട്ടുക. ഏകദേശം 25-30 മിനിറ്റിന് ശേഷം മുഖം കഴുകുക. മുഖത്തെ മൃതചർമ്മം നീക്കം ചെയ്യാൻ ഇത് ഉത്തമമാണ്. ഫേസ് പായ്ക്കിൽ അടങ്ങിയിരിക്കുന്ന തേൻ ബാക്‌ടീരിയകളെ നീക്കം ചെയ്യാനും ചർമ്മം മൃദുവാകാനും സഹായിക്കും.

ചോക്ക്ളേറ്റ്- ബനാന പായ്ക്ക്

ചോക്ക്ളേറ്റും വാഴപ്പഴവും ചേർത്തുള്ള ഈ ഫേസ്‌ പായ്ക്ക് ചർമ്മത്തെ പോഷിപ്പിക്കുകയും മുഖത്തിന്‍റെ ഭംഗി വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് തയ്യാറാക്കാൻ പഴുത്ത വാഴപ്പഴം തെരഞ്ഞെടുക്കാം. ഒരു ബൗളിൽ വാഴപ്പഴം നന്നായി ഉടയ്ക്കുക. അതിൽ കൊക്കോ പൗഡർ മിക്‌സ് ചെയ്യുക. ഈ ചേരുവ മുഖത്ത് പുരട്ടുക. ഏകദേശം 20 മിനിറ്റിനു ശേഷം മുഖം ചെറുചൂട് വെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്‌ചയിൽ രണ്ടുതവണ ആ ഫേസ് പായ്ക്ക് ഉപയോഗിക്കാം.

ചോക്ക്ളേറ്റ് ഫേസ്‌ പായ്ക്ക് ഗുണങ്ങൾ

  • ചർമ്മത്തിലെ പാടുകൾ മായ്ക്കുന്നു.
  • വരണ്ട ചർമ്മമുളളവർ നിർബന്ധമായും ഈ പായ്ക്ക് ഉപയോഗിക്കാം. ചർമ്മം ഈർപ്പമുള്ളതാക്കും.
  • ചോക്ക്ളേറ്റ് ചർമ്മത്തെ മോയ്‌സ്‌ചറൈസ് ചെയ്യും.
  • ഈ പായ്ക്ക് ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിന് അത്ഭുതകരമായ തിളക്കം ലഭിക്കും.

പായ്ക്ക് പുരട്ടേണ്ട രീതി

  • മുടി പിന്നിയിട്ട് വലിച്ച് കെട്ടണം.
  • മുഖം നന്നായി വൃത്തിയാക്കണം.
  • പായ്ക്ക് പുരട്ടുന്നതിനായി നല്ല വീതിയുള്ള ബ്രഷ് തെരഞ്ഞെടുക്കാം.
  • പായ്ക്ക് ഉണങ്ങി പിടിക്കുന്നതു വരെ പുരട്ടിയിരിക്കണം. ഏകദേശം 15-20 മിനിറ്റ് നേരം.
  • മുഖം തണുത്ത വെള്ളമുപയോഗിച്ച് കഴുകുക.
  • മുഖക്കുരു പ്രശ്നമുണ്ടെങ്കിൽ പായ്ക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു എക്‌സ്പെർട്ടിന്‍റെ വിദഗ്‌ദ്ധോപദേശം തേടാം.

ട്രിപ്പിന് റെഡിയാകാം…

അവധി കിട്ടുമ്പോഴൊക്കെ നമ്മളെല്ലാം ഔട്ടിംഗുകൾ പ്ലാൻ ചെയ്യാൻ തുടങ്ങും. ഇത്തവണ ഇഷ്ടപ്പെട്ട ഡെസ്‌റ്റിനേഷനിലേക്ക് ഒരു ബൈക്ക് യാത്ര പോയാലോ? ദൈർഘ്യമേറിയ യാത്രയാണെങ്കിൽ യാത്രയ്ക്ക് ആവശ്യമായ വസ്തു‌ക്കൾ കരുതുക തന്നെ വേണം. അതുപോലെ യാത്രയ്ക്കായി പായ്ക്ക് ചെയ്യുന്നതും ഒരു കലയാണ്. എന്നാൽ മിക്കവരെയും സംബന്ധിച്ച് യാത്രയ്ക്കായി എന്തെല്ലാം വസ്തുക്കൾ കരുതണം എന്നതിനെപ്പറ്റി യാതൊരു ഐഡിയയും ഉണ്ടാകണമെന്നില്ല. യാത്ര പോകുന്നതിന്‍റെ ആവേശത്തിൽ ചിലപ്പോൾ ആവശ്യമില്ലാത്ത വസ്തുക്കൾ ബാഗിൽ കുത്തി നിറച്ച് പോകുന്നവരുണ്ട്. ഇതിനിടെ ഏറ്റവും ആവശ്യമുള്ള സാധനങ്ങൾ വിട്ടു പോവുകയും ചെയ്യും. അതുകൊണ്ട് ഏറെ രസകരമാകേണ്ടിയിരുന്ന യാത്ര അലങ്കോലപ്പെട്ടു പോകുകയും ചെയ്യാം. ബസിലോ ട്രെയിനിലോ വിമാനത്തിലോ ആണ് യാത്രയെങ്കിൽ ഓവർ പായ്ക്കിംഗിൽ ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. എന്നാൽ ഒരു ബൈക്ക് യാത്രയാണ് പ്ലാൻ ചെയ്യുന്നത് എങ്കിൽ ലൈറ്റ് പായ്ക്കിംഗ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

ബൈക്ക് യാത്രയ്ക്കായി ശരിയായതും ലൈറ്റ് വെയ്റ്റുമായ ലഗേജ് പായ്ക്ക് ചെയ്യുന്നതിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണം എന്ന് നോക്കാം.

ബൈക്ക് യാത്ര ചെയ്യുമ്പോൾ ഓവർ പായ്ക്കിംഗ് നിരവധി പ്രശങ്ങൾ സൃഷ്ടിക്കാം. ഉദാഹരണത്തിന് ലഗേജിന്‍റെ ഭാരം വർദ്ധിച്ചാൽ ബൈക്കിനെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകും. മാത്രവുമല്ല അധിക ലഗേജ് യാത്രയുടെ രസം കുറയ്ക്കും. അത്തരമൊരു സാഹചര്യത്തിൽ ലൈറ്റ് പായ്ക്കിംഗ് യാത്ര സുഖകരമാക്കുക മാത്രമല്ല യാത്രികർക്ക് സ്വാതന്ത്ര്യവും വഴക്കവും നൽകുകയും ചെയ്യും. അതുവഴി യാത്ര സുഖകരമായി ആസ്വദിക്കാനും അനാവശ്യ കാര്യങ്ങളിലേക്ക് ശ്രദ്ധ പോകാതിരിക്കുകയും ചെയ്യും.

ലൈറ്റ് പായ്ക്കിംഗ് ടിപ്സ്

ശരിയായ സ്മാർട്ട് ബാഗ് തിരഞ്ഞെടുക്കുക

ബൈക്ക് യാത്രയ്ക്ക് വാട്ടർപ്രൂഫ് ലൈറ്റ് ബാഗുകൾ തിരഞ്ഞെടുക്കുക. ബാലൻസ് നിലനർത്താൻ സഹായിക്കുന്ന സാൻഡിൽ ബാഗുകളോ ടാങ്ക് ബാഗുകളോ ബാക്ക് പായ്ക്കുകളോ ഉപയോഗിക്കുക. ശ്രദ്ധാപൂർവ്വം പരിപാലിക്കുകയാണെങ്കിൽ ഈ ബാഗുകൾ വർഷങ്ങളോളം നിലനിൽക്കും. അതിനാൽ ഭാവിയിൽ ചെയ്യാനിരിക്കുന്ന സാഹസിക യാത്രകൾക്ക് പോലും ഉപയോഗിക്കാവുന്ന ഒരു നല്ല ബാഗ് തിരഞ്ഞെടുക്കുക. എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന ചാർജിംഗ് പോയിന്‍റുകളുള്ള വാട്ടർപ്രൂഫ് ബാഗുകൾ, ലാപ്‌പ്ടോപ്പ് കാരിയറുകൾ എന്നിവ വിപണിയിൽ ഇപ്പോൾ ലഭ്യമാണ്. പൊതുവെ ഇതിന് വില അൽപ്പം കൂടുതലാണെങ്കിലും യാത്രയിൽ ലഗേജിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനും വസ്‌തുക്കൾ യഥാസ്‌ഥാനത്തിരിക്കാനും ഇത് ഉപകാരപ്പെടും. ഒപ്പം യാത്ര ആസ്വാദ്യകരമാകുകയും ചെയ്യും.

വിവേകത്തോടെ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുക

അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ മാത്രം എടുക്കുക. എല്ലാ ദിവസത്തേക്കുമായി വ്യത്യസ്ത വസ്ത്രങ്ങൾ പായ്ക്ക് ചെയ്യുന്നതിനുപകരം മിക്‌സ് ആൻഡ് മാച്ച് തിരഞ്ഞെടുക്കുക. സ്പാൻഡെക്സ്, നൈലോൺ എന്നീ ഫാബ്രിക്കുകളിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. വൃത്തിയാക്കാൻ എളുപ്പമുള്ളതോ പെട്ടെന്ന് ഉണക്കി എടുക്കാവുന്നതോ ആണിത്. 4-5 ദിവസം നീണ്ടു നിൽക്കുന്ന ഒരു യാത്രയിൽ ഇവ അനായാസം ഉപയോഗിക്കുകയും ചെയ്യാം.

എളുപ്പത്തിൽ ഉണങ്ങുന്നതും വിയർപ്പിന്‍റെ മണമുണ്ടാക്കാത്തതുമായ വസ്ത്രങ്ങൾ ഇപ്പോൾ ഒട്ടുമിക്ക ബ്രാൻഡുകളിലും ലഭ്യമാണ്. അതുകൊണ്ട് വിവിധോദ്ദേശ്യം കണക്കിലെടുത്ത് സൗകര്യപ്രദവും ലൈറ്റ് വെയ്റ്റുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.

ടോർച്ചും ചാർജിംഗ് കേബിളും

മൊബൈലിന്‍റെ ഈ കാലഘട്ടത്തിൽ, ടോർച്ചിന് ഒരു പ്രാധാന്യവുമില്ലെന്ന് തോന്നുന്നുവെങ്കിലും, യാത്രയിൽ ടോർച് ആവശ്യമാണ്. മൊബൈൽ ചാർജ് ചെയ്യാൻ വെയ്ക്കുന്ന അവസരങ്ങൾ ഉണ്ടായാൽ ടോർച് ആവശ്യം വന്നാൽ വേറെ വഴിയില്ല. കൂടാതെ പവർ ബാങ്കും ചാർജിംഗ് കേബിളും വളരെ ഉപയോഗപ്രദമാണ്.

ജലാംശം നിലനിർത്തുക

വാഹനം ഓടിക്കുമ്പോൾ ധാരാളം കലോറി കത്തുന്നതിനാൽ ദ്രാവകങ്ങൾ കുടിക്കുന്നത് തുടരുക. സാധാരണ വെള്ളത്തിനൊപ്പം, തേങ്ങാവെള്ളം, ഗ്ലൂക്കോസ് അല്ലെങ്കിൽ വിവിധ ജ്യൂസുകൾ, ബദാം, വാൽനട്ട്, ഉണക്കമുന്തിരി എന്നിവയും കൈയിൽ കരുതാം.

നവ ദമ്പതികളുടെ ലൈംഗിക തെറ്റിദ്ധാരണകൾ

പുതുതായി വിവാഹിതരായവർക്ക് എല്ലാം പുതിയതാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ അവർക്കുണ്ട്. ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗം എങ്ങനെ, എന്താണ് പരിപൂർണമായ സെക്സ് അനുഭവം, പറഞ്ഞു കേട്ട ചില കെട്ടുകഥകൾ, ആശയവിനിമയത്തിന്‍റെ അഭാവം.. ഇങ്ങനെ പല കാരണങ്ങൾ മൂലം ഒരുപാട് തെറ്റിദ്ധാരണകൾ നവ ദമ്പതിമാർക്കുണ്ടാകാം.

പ്രണയം, വിവാഹം ലൈംഗികത, എന്നിവ നൂറ്റാണ്ടുകളായി തുടരുന്ന സംഗതി ആണ്. ദമ്പതികൾ തമ്മിലുള്ള പ്രണയം. സ്നേഹത്തിന്‍റെ സംഗമം ആത്മാവിൽ നിന്നും ശരീരത്തിൽ നിന്നും ഉടലെടുക്കുന്നതാണല്ലോ.

നവദമ്പതികൾക്ക് തുടക്കത്തിൽ രണ്ടുപേരുടെയും ശാരീരിക ഐക്യം വളരെ ശരിയാണെന്ന ധാരണയുണ്ട്, എന്നിരുന്നാലും, പുതുതായി വിവാഹിതരായ ദമ്പതികൾക്ക് ലൈംഗികതയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. പരസ്പരം അടുക്കാൻ സാധിക്കാതെ ലൈംഗികതയുമായി ബന്ധപ്പെട്ട് ഇരുവർക്കും ഇടയിൽ ഉണ്ടാകാവുന്ന ഭിന്നതകൾ എന്തൊക്കെയാണ്

നവ ദമ്പതികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങൾ മനസിലാക്കാം

പുതുതായി വിവാഹിതരായവർക്ക് എല്ലാം പുതിയതാണ്. അവർക്ക് അതുകൊണ്ട് ലൈംഗിക കാര്യത്തിലും ചില അസ്വസ്ഥത തോന്നുന്നു. ജീവിതപങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയുമോ എന്ന് സംശയിക്കുന്നു. ചില ആളുകൾക്ക് വിവാഹ ശേഷം സ്വയം നിയന്ത്രിക്കാൻ കഴിയില്ല. അതുകൊണ്ടാണ് അവർക്ക് സംശയം തോന്നുന്നത്… വിവാഹശേഷം, ദിവസത്തിൽ പല തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പുരുഷൻ ഇഷ്ടപ്പെടുന്നു.

പങ്കാളി സെക്സ് കൂടുതൽ ചിന്തിക്കുന്നുണ്ടെന്ന് കരുതി ആ സന്തോഷം തുല്യമായി ആസ്വദിക്കാൻ രണ്ട് പേർക്കും ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല. ഇതിൽ അവർക്ക് അസ്വസ്ഥത തോന്നുന്നു. എന്നിരുന്നാലും, കുറച്ച് സമയത്തിനു ശേഷം, ഇരുവർക്കും സാധാരണ ലൈംഗികത എങ്ങനെയാണെന്നതിനെക്കുറിച്ച് മനസിലാവുകയും ചെയ്യും.

ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗം

ഗർഭനിരോധന മാർഗ്ഗം ഉപയോഗിക്കുന്നത് വ്യക്തിയെ സുരക്ഷിതനാക്കുന്നു. എന്നാൽ ചില ആളുകൾക്ക് പല കാരണം കൊണ്ട് ഇത് ഉപയോഗിക്കാൻ കഴിയില്ല. അനുഭവപരിചയം കൊണ്ട് മാത്രമേ പുരുഷന്മാർക്ക്. കോണ്ടം ശരിയായി ഉപയോഗിക്കാൻ കഴിയാറുള്ളു. കോണ്ടം കൃത്യമായി ഉപയോഗിക്കാൻ അറിയില്ലെങ്കിൽ അത് ഉദ്ധാരണത്തെയും ബാധിക്കും. ആ നിമിഷത്തിൽ പുരുഷന്മാർ അസ്വസ്ഥരാകുന്നു.

ഈ അവസ്ഥയ്ക്ക് എങ്ങനെ പ്രതികരിക്കണം എന്ന് നൽകണമെന്ന് നവ വധുവിനും മനസ്സിലാകില്ല. അതിനാൽ, അവർ ഇരുവരും സ്വയം അപഹാസ്യരായോ എന്ന് ചിന്തിച്ചേക്കാം

പരിപൂർണ്ണതയുടെ അഭാവം

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സെക്സ് പൂർണമായും ആസ്വദിക്കാൻ കഴിയാതെ വരുന്നത് ദമ്പതികളെ അസ്വസ്ഥരാക്കുന്നു. പുരുഷന്മാർക്ക് അകാല സ്ഖലനം ഉണ്ടാകുമ്പോഴോ സ്ത്രീക്ക് നനവ് സംഭവിക്കാത്തപ്പോഴും ലൈംഗിക ജീവിതത്തിൽ സമ്മർദം ആരംഭിക്കുന്നു. വളരെയധികം ടെൻഷനും ആകാംക്ഷയുമായി ലൈംഗികത ആസ്വദിക്കാൻ കഴിയില്ല. രണ്ടുപേരും ഒരുമിക്കുന്നത് ഏകാഗ്രമായ മനസ്സിനോടും ശരീരത്തോടും കൂടിയായിരിക്കണം. മനസ്സ് ഏകാഗ്രമായിരിക്കുന്ന സാഹചര്യത്തിൽ, നിങ്ങൾക്ക് അതിൽ ആനന്ദം കണ്ടെത്താനാകും, ലൈംഗികതയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഭിന്നതകൾ അപ്രത്യക്ഷമാകും

ചില കെട്ടുകഥകൾ

ആദ്യ രാത്രിയിൽ സ്ത്രീക്ക് രക്തം വന്നാൽ അത് അവളുടെ കന്യകാത്വം കാണിക്കുന്നു എന്നതാണ് ലൈംഗികതയുമായി ബന്ധപ്പെട്ട കെട്ടുകഥ. അത്തരമൊരു സാഹചര്യത്തിൽ ബ്ലഡ്‌ കണ്ടില്ലെങ്കിൽ ചില പുരുഷൻമാർ സംശയിക്കും. ഇക്കാരണത്താൽ ദാമ്പത്യത്തിൽ പ്രശ്‌നങ്ങളുണ്ടാകാറുണ്ട് . ഇതുകൂടാതെ, പുരുഷന് സ്ത്രീയെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ, അവൻ അവരുടെ മേൽ അമിത സമ്മർദ്ദം ചെലുത്തി ലൈംഗിക ബന്ധം അക്രമ സ്വഭാവമായി മാറുന്നു. എന്നാൽ ഇതെല്ലാം മിഥ്യ മാത്രമാണ് എന്ന് അറിയുക. സ്നേഹം ഉണ്ടെങ്കിൽ എല്ലാം മെല്ലെ ശരിയാകും.

ആശയവിനിമയത്തിന്‍റെ അഭാവം

ഇരുവരും തമ്മിൽ ആശയവിനിമയം ഇല്ലെങ്കിൽ അടുപ്പം പുലർത്തുന്നത് പര്യാപ്തമല്ല. പരസ്പരം അടുപ്പം ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്, കാരണം ഇത് ലൈംഗിക സുഖവും ലൈംഗിക സാധ്യതയും വർദ്ധിപ്പിക്കുന്നു. എന്നാലും ഇന്‍റമസി എല്ലായ്പ്പോഴും ഒരുപോലെയല്ലെന്ന് ദമ്പതികൾ അറിയേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ ആശയവിനിമയം തുടരുക.

എന്നിരുന്നാലും, ആരും ഈ പ്രശ്നങ്ങളെ തുടക്കത്തിൽ കണക്കിലെടുക്കുന്നില്ല, കാരണം ഇന്‍റർനെറ്റ് ലോകം യുവതലമുറയ്ക്ക് അവബോധം സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും,ആ അറിവു പൂർണ്ണമല്ല. ഓരോ വ്യക്തിക്കും ലൈംഗികത വ്യത്യസ്തവുമാണ്. അതിനാൽ അബദ്ധചിന്തകളുമായി ലൈംഗികതയെ സമീപിക്കാതിരിക്കുക.

ബോളിവുഡ് സ്റ്റൈൽ ഒന്ന് പരീക്ഷിച്ചാലോ

വിശേഷാവസരങ്ങളിൽ പൊതുവെ എല്ലാവരും തന്നെ വേറിട്ട രീതിയിൽ വസ്ത്രം ധരിക്കാനാവും ഏറെ താൽപര്യം പുലർത്തുക. ഏത് ലുക്ക് സ്വീകരിക്കണം എന്നതിനെക്കുറിച്ച് മുൻകൂട്ടി തന്നെ തീരുമാനിക്കപ്പെടും. അതിനുള്ള റഫറൻസുകൾ ഫാഷൻ ലോകത്തു യഥേഷ്ട‌ം ലഭ്യവുമാണ്. എന്നാൽ അത്തരം ഫാഷനുകൾ അവരെ മനോഹരവും സ്‌റ്റൈലിഷും ആക്കുമോ എന്ന സംശയം ഉയരാം. എന്തുകൊണ്ട് ഇത്തവണ ബോളിവുഡ് നടിമാരുടെ സ്റ്റൈലിഷ് ലുക്ക് സ്വീകരിച്ചുകൂടാ.അവരെപ്പോലെ വിശേഷാവസരങ്ങൾക്കായി ആകർഷകവും പരമ്പരാഗത വസ്ത്ര സങ്കൽപത്തിലൂന്നിയുമുള്ള ഫാഷൻ വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് നിങ്ങൾക്കും ഒരു സ്റ്റൈലിഷ് ഐക്കൺ ആകാം…

മികച്ചതും മനോഹരവുമായ അത്തരം അഞ്ച് ബോളിവുഡ് നടിമാരുടെ സ്റ്റൈലിംഗ് വിശേഷങ്ങൾ അറിയാം..

കരീനയുടെ റോയൽ ലുക്ക്

അടുത്തിടെ നടി കരീന കപൂർ ഖാൻ ക്ലാസിക് റോയൽ ശൈലിയിലുള്ള വസ്ത്രം ധരിച്ച് സ്റ്റൈലിഷ് ലുക്ക് സൃഷ്ടിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു. ചുവന്ന ബാന്ധനി പ്രിൻറ് ദുപ്പട്ടയ്ക്കൊപ്പം സബ്യാസാചി ഡിസൈൻ ചെയ്ത ഗോൾഡൻ ബോർഡറുള്ള ക്ലാസിക് റെഡ് കളറിലുള്ള കുർത്ത സെറ്റ് കരീനയ്ക്ക് വേറിട്ട സ്‌റ്റൈൽ ആണ് പകർന്നത്.

സ്ലീക്ക് ബണ്ണിൽ സ്റ്റൈൽ ചെയ്‌തിട്ടുള്ള ഹെയറാണ് കരീന ഈ ലുക്കിനായി സ്വീകരിച്ചത്. ഒപ്പം കണ്ണുകൾക്ക് ബ്രൗൺ സ്മോക്കി ഇഫക്റ്റും പകർന്നു. ന്യൂഡ് ലിപ്സ്റ്റിക്ക്, ചുവന്ന ബിന്ദി, കാതിൽ സ്റ്റൈൽ സ്സ്റ്റേറ്റ്‌മെന്‍റ് ഗോൾഡൻ കമ്മലുകളും അണിഞ്ഞുള്ള കരീനയുടെ ലുക്ക് അങ്ങേയറ്റം രാജകീയമായിരുന്നു. ഔട്ട് ഫിറ്റിനൊപ്പം ഗോൾഡൻ ഹിൽസാണ് കരീന അണിഞ്ഞത്.

കിയാരയുടെ ടൈംലെസ് ബ്യൂട്ടി

ഒരു ആഘോഷവേളയിൽ കിയാര ധരിച്ച വസ്ത്രം അവരുടെ ലാളിത്യവും സൗന്ദര്യവും വിളിച്ചോതുന്നതായിരുന്നു. മനീഷ് മൽഹോത്ര രൂപകൽപന ചെയ്ത‌ ഗോൾഡൻ ഓഫ് വൈറ്റ് അനാർക്കലിയിലാണ് താരം മിന്നി തിളങ്ങിയത്.

കൈത്തറി ബനാറസ് സിൽക്കും ടിഷ്യൂ ഓർഗാൻസയും കൊണ്ട് തയ്യാറാക്കിയതായിരുന്നു അനാർക്കലി. ജറി വർക്കും ഗജറേയും കൊണ്ടലങ്കരിച്ച വസ്ത്രം മൊത്തത്തിൽ ഫെസ്‌റ്റീവ് ലുക്ക് നൽകി. കരിമഷി എഴുതിയ കണ്ണിണകളും ലൈറ്റ് മേക്കപ്പും കാതിൽ റെഡ് ഡ്രോപ്പ് ഇയർ റിംഗും അണിഞ്ഞുള്ള അവരുടെ സ്റ്റൈലിംഗ് താരതമ്യങ്ങൾക്ക് അപ്പുറമാണ്.

അനന്യയുടെ പാർട്ടി ലുക്ക്

ഫാഷനെ കുറിച്ച് പറയുമ്പോൾ അനന്യ പാണ്ഡെയെ കുറിച്ച് പറയാതിരിക്കാനാവില്ല. തരുൺ തഹിലിയാനി രൂപകൽപ്പന ചെയ്ത ഗോൾഡൻ-ബ്രോൺസ് സാരിയിലാണ് അനന്യ തിളങ്ങിയത്. സാരിക്കൊപ്പം ജ്വല്ലറി ബ്ലൗസാണ് താരം ധരിച്ചത്. ഇത് ലുക്കിന് വേറിട്ട ശൈലി നൽകി. തുറന്ന ഹെയർ സ്റ്റൈലും എക്സ്ക്ലൂസീവ് ആഭരണങ്ങളും വളകളും സ്റ്റേറ്റ്‌മെന്‍റ് റിംഗ്‌സും പച്ച നെക്ലേസും അനന്യയെ മനോഹാരിയാക്കി. മിനിമൽ മേക്കപ്പിനാണ് താരം ഈ സ്‌റ്റൈലിംഗിൽ മുൻഗണന നൽകിയത്.

ഡയാനയുടെ പെർഫെക്റ്റ് ലുക്ക്

നടി ഡയാന പെന്‍റി എല്ലായ്പ്പോഴത്തേയും പോലെ ഫെസ്റ്റീവ് ലുക്കിൽ മികച്ചു നിന്നു. ഹെവി എംബ്രോയ്‌ഡറി കൊണ്ട് അലങ്കരിച്ച അനിത ഡോംഗ്രെയുടെ വെങ്കല കുർത്തയായിരുന്നു അവരുടെ വേഷം. അതിന്‍റെ കൂടെ പോട്ടലിയും മോസറിയും അതെ നിറത്തിലുള്ള കളർ പാലറ്റുമായി യോജിക്കുന്നതായിരുന്നു. ഇത് ലുക്കിനെ തീർത്തും കോംപ്ലിമെന്‍റ് ചെയ്യുന്നതായി. പിങ്ക് റോസ് ഉപയോഗിച്ചുള്ള ഹെയർ സ്റ്റൈലിംഗ് അവരുടെ രു പത്തിന് മൃദുലമായ സ്‌പർശം നൽകി. തിളക്കമാർന്ന മേക്കപ്പും സ്‌റ്റേറ്റ്‌മെന്‍റ് കമ്മലുകളും ഡയാനയെ ഏറെ സുന്ദരിയാക്കി.

സാറയുടെ ക്ലാസിക് ലുക്ക്

നടി സാറാ അലി ഖാന്‍റെ ഫെസ്റ്റീവ് ലുക്കും അത്യധികം ആകർഷകമായി രുന്നു. വിന്‍റേജ് ബ്രോക്കേഡ് സാരിയിൽ നിന്ന് മയൂർ ഗിരോത്ര ഡിസൈൻ ചെയ്തെടുത്ത മൾട്ടികളർ ലെഹങ്കയ്ക്കൊപ്പം ടിഷ്യൂ സിൽക്ക് ദുപ്പട്ടയും അണിഞ്ഞുള്ള സാറയുടെ ലുക്ക് ഫാഷൻ പ്രേമികളെ ആകർഷിച്ചു. പച്ച നിറത്തിലുള്ള കമ്മലുകൾ, ചോക്കർ നെക്ലേസ്, റോസ് ഫ്ളവർ അണിഞ്ഞുള്ള ലൈറ്റ് ബേബി ഹെയർസ്റ്റൈലിംഗും സാറയുടെ ലുക്കിന് ക്ലാസിക് ടച്ച് നൽകി. മാസ്മരികമായ കണ്ണുകളും ന്യൂഡ് ലി‌പ്സും സാറയുടെ ലുക്കിനെ സന്തുലിതമാക്കി.

ഫെസ്‌റ്റിവ് പാർട്ടി സീസണിലെ ഈ കാഴ്ച്‌ചകൾ തീർച്ചയായും പരമ്പരാഗതവും ആധുനികവുമായ ഫാഷൻ സങ്കൽപ്പത്തെ സന്തുലിതമാക്കുകയാണ്. അങ്ങനെയെങ്കിൽ ഈ ബോളിവുഡ് സുന്ദരിമാരുടെ ലുക്കുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ. ഇതെല്ലാം തന്നെ കസ്‌റ്റമൈസ്‌ഡ് ഡിസൈനുകളാണ്. സ്വന്തം ഇഷ്ട‌ങ്ങൾ കൂട്ടിച്ചേർത്തു നൂതനമായ ഫാഷൻ ഡിസൈനർ വസ്ത്രങ്ങൾ അണിഞ്ഞു ഇനി ആർക്കും ആഘോഷങ്ങളിലെ താരറാണിയാകാം.

മാനസികാരോഗ്യത്തിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ

പ്രകൃതിയും പ്രകൃതിദത്തമായ പ്രതിവിധികളും നമ്മുടെ മനസ്സിനെയും ശരീരത്തേയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും നിലനിർത്തുന്നതിൽ മാന്ത്രികമായ പങ്ക് വഹിക്കുന്നുണ്ട്. പുറത്ത് പോയി ആനന്ദകരമായ നിമിഷങ്ങൾ ചിലവഴിക്കുന്നതിലൂടെയോ ചില ആരോഗ്യഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയോ മാനസികാരോഗ്യം സുഖപ്പെടുത്താമെന്ന കാര്യത്തെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതെ, അത് പ്രകൃതിദത്ത ഔഷധമാണ്. പ്രകൃതിയുടെ ശക്‌തി പ്രയോജനപ്പെടുത്തി നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ചയൊരു മാർഗമാണ്.

എന്താണ് പ്രകൃതി ചികിത്സ

പ്രകൃതിദത്ത പരിഹാര മാർഗ്ഗങ്ങൾ ഉപയോഗിച്ച് നമ്മുടെ ശരീരത്തെയും മനസ്സിനെയും സുഖപ്പെടുത്തുന്നതിനുള്ള ആരോഗ്യസംരക്ഷണ മാർഗ്ഗമാണത്. പ്രകൃതിചികിത്സ അല്ലെങ്കിൽ പ്രകൃതി ചികിത്സകൻ നമ്മുടെ ശരീരത്തെയും മനസ്സിനെയും നമുക്ക് ചുറ്റുമുള്ള പ്രകൃതി ലോകവുമായി ചേർത്ത് സന്തുലിതാവസ്ഥ സൃഷ്‌ടിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യവും സന്തോഷവും നിലനിർത്താൻ സഹായിക്കുന്ന സസ്യങ്ങൾ, ഭക്ഷണങ്ങൾ, ഔട്ട്ഡോർ പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.

മാനസികാരോഗ്യം മനസ്സിലാക്കുക

ചിലപ്പോൾ നമുക്ക് സങ്കടമോ ഉത്കണ്‌ഠയോ സമ്മർദ്ദമോ അനുഭവപ്പെടുന്ന സാഹചര്യങ്ങൾ മനസ്സിൽ ഉണ്ടാകാം. തികച്ചും സാധാരണമാണ് അത്. കുറച്ച് ഉത്കണ്‌ഠയോ സമ്മർദ്ദമോ ഉണ്ടായാലും കുഴപ്പമില്ല. മനസ്സിൽ വ്യത്യസ്ത വികാരങ്ങളുടെ വേലിയേറ്റം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ജലദോഷം വരുമ്പോൾ മരുന്ന് കഴിക്കുന്നത് പോലെ മാനസികാരോഗ്യം സംരക്ഷിക്കാൻ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

പ്രകൃതിയുടെ രോഗശാന്തി ശക്തികൾ

പ്രകൃതിയുടെയും പ്രകൃതിചികിത്സയുടെയും സഹായത്തോടെ നമ്മുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ട്.

ശുദ്ധവായുവും സൂര്യപ്രകാശവും

ശുദ്ധവായു ആഴത്തിൽ ശ്വസിക്കുന്നത് എത്രത്തോളം നല്ലതാണെന്ന കാര്യത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാരണം ശുദ്ധവായു നമ്മുടെ തലച്ചോറിന് സമ്പന്നമായ ഒരു പോഷകമായി പ്രവർത്തിക്കുന്നു. പുറത്ത് സമയം ചെലവഴിക്കുമ്പോൾ, നമ്മുടെ തലച്ചോറിന് കൂടുതൽ ഓക്‌സിജൻ ലഭിക്കുന്നു. അത് മനസ്സിനും മസ്തിഷ്കത്തിനും ഭക്ഷണം പോലെയാണ്. ഇതുകൂടാതെ സൂര്യകിരണങ്ങൾ നമുക്ക് വിറ്റാമിൻ ഡി നൽകുന്നു. ഇത് നമ്മുടെ തലച്ചോറിനെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. അൽപ്പം വിഷമം തോന്നുന്ന സാഹചര്യത്തിൽ പ്രകൃതിയിൽ ഇറങ്ങി ഇളം വെയിൽ കൊള്ളുക.

വർണ്ണാഭമായ ഭക്ഷണം

നാം എന്താണോ കഴിക്കുന്നത് അത് നമ്മുടെ ആരോഗ്യത്തെ എന്നപോലെ മനോവികാരങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ രുചിമുകുളങ്ങളെയും മനസ്സിനെയും ഉത്തേജിപ്പിക്കുന്ന വർണ്ണാഭമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ പ്രകൃതിചികിത്സ നമ്മെ പഠിപ്പിക്കുന്നു. സരസഫലങ്ങൾ, കാരറ്റ്, ഇലക്കറികൾ തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാമിനുകളും പോഷകങ്ങളും ധാരളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ തലച്ചോറിന് ഉണർവ്വ് പകരാൻ ഇത് സഹായിക്കുന്നു. അതിനാൽ, മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യം നിലനിർത്താൻ, ദിവസവും വിവിവിധതരം വർണ്ണാഭമായ ഭക്ഷണം കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

ഔഷധ നായകൻ

ശരീരാരോഗ്യത്തിന് വേണ്ടി ആവശ്യമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പോലെ തന്നെ നമ്മുടെ മാനസികാവസ്‌ഥയെ ഉണർവുള്ളതാക്കാനും മനസ്സിനെ ശാന്തമാക്കാനും കഴിയുന്ന ചില സസ്യങ്ങൾ പ്രകൃതിയിൽ ഉണ്ട്. “ധൂപവർഗ്ഗം” എന്നും അറിയപ്പെടുന്ന ലാവെൻഡറിന് മനസ്സിനെ ശാന്തമാക്കാൻ അത്ഭുതകരമായ കഴിവുണ്ട്. ഇത് ഒരു മരുന്നായി മാത്രമല്ല. മനസ്സിന് വിശ്രമം പകരാനും ഉപയോഗിക്കുന്നുണ്ട്. അദ്വിതീയമായ സുഗന്ധമാണ് ഇതിനുള്ളത്.

അവബോധം

പ്രകൃതിചികിത്സ നമ്മെ അവബോധത്തോടെ ജീവിക്കാൻ മനഃപൂർവ്വം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത് നമ്മു ടെ മനസ്സിന് വിശ്രമം പകരുന്നതുപോലെയാണ്. പ്രിയപ്പെട്ട പ്രഭാതഭക്ഷണത്തിന്‍റെ രുചി ആസ്വദിക്കുക, അ ല്ലെങ്കിൽ ചർമ്മത്തിൽ സൂര്യൻ ഇളം ചൂട് അനുഭവിപ്പിക്കുക തുടങ്ങിയ ഇപ്പോഴത്തെ നിമിഷങ്ങളിൽ മനസ്സുകൊണ്ട് മുഴുകുന്നതിനെയാണ് മൈൻഡ്‌ഫുൾനെസ് എന്ന് പറയുക. ധ്യാനനിമിഷങ്ങൾക്കായി സമയം കണ്ടെത്തുമ്പോൾ നമ്മുടെ മനസ്സ് ശാന്തവും ഏകാഗ്രവുമാകും, എന്തും നേരിടാൻ മനസ്സ് കരുത്താർജ്ജിക്കും.

പ്രകൃതിയുടെ ഉപകരണം

പ്രകൃതിയുടെ ശബ്ദങ്ങൾ, ചലനങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? പക്ഷികളുടെ കളകൂജനം, ഇലകളുടെ മർമ്മരം, ജലപ്രവാഹത്തിന്‍റെ മൃദു ശബ്ദം എന്നിവ നമ്മുടെ മനസ്സിന് സമാധാനം നൽകുന്ന മനോഹരമായ ഗാനം പോലെയാണ്. പ്രകൃതിഭംഗിയാസ്വദിച്ചുകൊണ്ടുള്ള കാടിനുള്ളിലെ നടത്തമായാലും തെളിനീരൊഴുകുന്ന നദിക്കരയിലിരുന്നാലും അല്ലെങ്കിൽ നിങ്ങളുടെ വീട്ടുമുറ്റത്തെ ഇലകളുടെ മൃദുവായ മർമ്മരം ആസ്വദിച്ചാലും ശരി പ്രകൃതിയുടെ വിവിധങ്ങളായ ഈ സംവിധാനങ്ങളുമായി ഇണങ്ങിച്ചേരാൻ പ്രക്യതി നമ്മെ ക്ഷണിക്കുകയാണ്. ഇവയുടെ ശബ്ദങ്ങൾക്ക് നമ്മുടെ മനസ്സിന് സമാധാനവും സന്തോഷവും നൽകാനുള്ള അപാരമായ മാന്ത്രിക ശക്തിയുണ്ട്.

ഭൂമിയുടെ കളിസ്ഥലം

നമുക്ക് വേണ്ടി നിർമ്മിച്ച മനോഹരമായ ഒരു കളിസ്‌ഥലം പോലെയാണ് പ്രകൃതി. പുറത്ത് ഓടുന്നതും ചാടുന്നതും കളിക്കുന്നതും കേവലം വിനോദപരിപാടികൾ മാത്രമല്ല നമ്മുടെ മാനസികാരോഗ്യത്തേയും അവ സ്വാധീനിക്കുന്നുണ്ട്. എൻഡോർഫിനുകൾ എന്ന് വിളിക്കപ്പെടുന്ന ഗുഡ് ഹോർമോണുകൾ നമ്മുടെ ശരീരത്തിൽ ഉത്പ്പാദിപ്പിക്കപ്പെടുന്നതിലൂടെ പ്രകൃതി ബാഹ്യപ്രവർത്തനങ്ങൾ ആസ്വദിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. പുറത്ത് പേയി ഒരു സ്‌പോർട്‌സിൽ ഏർപ്പെടുക സൈക്കിൾ ചവിട്ടുക സുഹൃത്തുക്കളോടൊപ്പം നടക്കുക എന്നിവയൊക്കെ ആസ്വാദനം പകരുക മാത്രമല്ല തലച്ചോറിൽ സന്തോഷം നിറയ്ക്കുകയും ചെയ്യുന്നു.

വെള്ളം

വെള്ളം കുടിക്കുകയെന്നുള്ളത് നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ കാര്യമാണ്, മാത്രമല്ല ഇത് നമ്മുടെ തലച്ചോറിനും വളരെ പ്രധാനമാണ്. ജലാംശം നിലനിർത്താൻ പ്രകൃതി നമ്മെ പഠിപ്പിക്കുന്നു. വ്യക്തമായി ചിന്തിക്കാനും ഏകാഗ്രത നിലനിർത്താനും വെള്ളം മനസ്സിനെ സഹായിക്കുന്നു. നമ്മുടെ മനസ്സിനെ ശക്തമാക്കുകയും പ്രയാസകരമായ ജോലികൾക്ക് തയ്യാറെടുപ്പിക്കുകയും ചെയ്യുന്ന ഒരു ദിവ്യ ഔഷധമായി ജലത്തെ വിശേഷിപ്പിക്കാം. അതിനാൽ മനസ്സിനും ശരീരത്തിനും ഉന്മേഷം പകരാൻ അമൃതായ കുടിവെള്ളം മതിയായ അളവിൽ കുടിക്കാൻ മറക്കരുത്.

ചിരി

ചിരി മനസ്സിനുള്ള ശക്‌തിയേറിയ ഔഷധമാണെന്നാണ് പ്രകൃതി വിധിക്കുന്നത്. ചിരി യോഗയെക്കുറിച്ച് (ലാഫിംഗ് യോഗ) നിങ്ങൾ കേട്ടിരിക്കുമല്ലോ. നമ്മുടെ മാനസികാവസ്‌ഥയെ മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ചിരിയും ലഘുവ്യായാമവും സംയോജിപ്പിച്ചുള്ള ഒരു രസകരമായ മാർഗമാണിത്. ചിരി യോഗ എന്നത് തമാശകൾ പറയുക മാത്രമല്ല, ലളിതമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനും ഒരുമിച്ച് ചിരിക്കാനുമുള്ളതാണ്. സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കുടെ കൂട്ടി മനസ്സ് തുറന്ന് ചിരിക്കാൻ ശ്രമിക്കണം. അതുവഴി മനസ്സിൽ സന്തോഷം നിറയ്ക്കാൻ പോസിറ്റീവ് എനർജിക്ക് അവസരം ലഭിക്കും.

പുന്തോട്ട പരിപാലനം

ഒരു വിത്ത് നട്ടുപിടിപ്പിച്ച് അത് മനോഹരമായ പൂച്ചെടിയോ പച്ചക്കറി ചെടിയായോ വളരുന്നത് നിങ്ങൾ കണ്ട് സന്തോഷിച്ചിട്ടുണ്ടോ? നമ്മുടെ മനസ്സിൽ സന്തേഷത്തിന്‍റെ മാന്ത്രിക പൂന്തോട്ടം സൃഷ്‌ടിക്കുന്നതിൽ പൂന്തോട്ടങ്ങൾക്ക് കഴിയും. മണ്ണ് കുഴിച്ച് വിത്ത് പാകി ചെടി വളർന്ന് പൂവിടുന്നത് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം നമ്മെ പ്രകൃതിയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നാം സസ്യങ്ങളെ പരിപാലിക്കുമ്പോൾ നമ്മുടെ മനസ്സിനെയും ഒപ്പം പരിപാലിക്കുകയാണ് ചെയ്യുന്നത്. ഉത്തരവാദിത്തബോധവും ക്ഷമയും മനോഹരമായ ചെടികൾ വളരുമ്പോൾ ഉണ്ടാകുന്ന സന്തോഷവും അതുവഴി വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്.

ഡിജിറ്റൽ ഡിറ്റോക്സ്

ഇന്നത്തെ കാലഘട്ടത്തിൽ ഫോണുകൾ, ടാബ്ലെ‌റ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിയിൽ നാം ധാരാളം സമയം ചെലവഴിക്കാറുണ്ട്. സാങ്കേതികവിദ്യ അത്ഭുതകരമായ ലോകമാണെങ്കിലും ഇടയ്ക്ക് അൽപം ഇടവേളകൾ എടുത്ത് സ്വന്തം തലച്ചോറിന് ഡിജിറ്റൽ ഡിറ്റോക്‌സ് നൽകേണ്ടതും പ്രധാനമാണ്. സ്ക്രീനുകൾക്ക് മുന്നിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് ചിലപ്പോൾ തലച്ചോറിന് ക്ഷീണമോ സമ്മർദ്ദമോ ഉണ്ടാക്കും. അതിനാൽ ഇടയ്ക്ക് സ്ക്രീനുകൾ ഓഫാക്കി പുറത്തേക്ക് പോയി യഥാർത്ഥ ലോകത്തിലെ അത്ഭുതങ്ങൾ നിരീക്ഷിക്കുക. അത്തരം ഇടവേളകൾക്ക് നിങ്ങളുടെ മനസ്സിന് നന്ദി പറയാം.

ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ നമ്മുടെ ഏറ്റവും നല്ല സുഹൃത്താണ് പ്രകൃതിയെന്ന് ഓർക്കുക. ഈ നടപടികളെല്ലാം നമ്മുടെ മാനസികാരോഗ്യം പരിപാലിക്കാൻ പ്രയോഗിക്കാവുന്ന മികച്ച ഉപാധികളാണ്. ഓർക്കുക, നാം നമ്മുടെ ശരീരത്തെ പരിപാലിക്കുന്നതുപോലെ നമ്മുടെ മനസ്സിനെയും പരിപാലിക്കേണ്ടത് പ്രധാനമാണ്. പ്രകൃതിയുടെ വിസ്‌മയങ്ങളും പ്രകൃതി നൽകുന്ന സമ്മാനങ്ങളും ഉൾക്കൊള്ളുന്നതിലൂടെ നമുക്ക് സന്തോഷത്തിലേക്കുള്ള ശക്‌തമായ ഒരു പാത സൃഷ്ടിക്കാൻ കഴിയും. മനസ്സും ശരീരവും പതിന്മടങ്ങായി റീചാർജ്‌ജാവും.

ഗ്രേ ഡിവോഴ്സോ… അതെന്താ?

“ഗ്രേ ഡിവോഴ്സ്” ഇന്‍റർനെറ്റിൽ ഏറെ പ്രചാരം നേടിയ രണ്ടു വാക്കുകളാണ്. ബോളിവുഡ് താരം അഭിഷേക് ബച്ചനും നടി ഐശ്വര്യ റായിയും കാരണം ഏറെ ട്രെൻഡിംഗായ രണ്ടു വാക്കുകളാണിവ. ബോളിവുഡിലെ പവർ ജോഡികളുടെ വിവാഹുമായി ബന്ധപ്പെട്ട് കുറച്ചു നാളായി നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്. രാധിക മർച്ചന്‍റ്- ആനന്ത് അംബാനി വിവാഹച്ചടങ്ങിൽ അഭിഷേകില്ലാതെ ഐശ്വര്യയും ആരാധ്യയും ചടങ്ങിൽ പങ്കെടുത്തതും ബച്ചൻ കുടുംബം ഒരുമിച്ചെത്തിയതും എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യ-അഭിഷേക് ബന്ധത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു പോസ്‌റ്റിന് അഭിഷേക് ലൈക്ക് നൽകിയത് ഊഹാപോഹങ്ങൾക്ക് കൂടുതൽ ഇന്ധനം പകർന്നു.

അടുത്തിടെ അഭിഷേക് ബച്ചൻ ഇൻസ്‌റ്റഗ്രാമിൽ ഏതോ ഒരു വ്യക്‌തിയിട്ട പേസ്‌റ്റിന് ലൈക്ക് ചെയ്യുകയുണ്ടായി. ഈ പോസ്‌റ്റ് “ഗ്രേ” ഡിവോഴ്‌സിനെക്കുറിച്ചുള്ളതായിരുന്നു. അതോടെ അഭിഷേകും ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള സംസാരം ദമ്പതികളുടെ ഫാൻസിനിടയിലും മാധ്യമങ്ങളിലും സജീവമായി. ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന തരത്തിൽ ആളുകൾ ചിന്തിക്കാൻ തുടങ്ങി. ഇതോടെ ഗ്രേ ഡിവോഴ്സ‌സിനെക്കുറിച്ചുള്ള ആളുകളുടെ ആകാംക്ഷയും വർദ്ധിച്ചു. അതോടെ ഗ്രേ ഡിവോഴ്സ‌് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് പദങ്ങളായി മാറി.

ഇത് ഗ്രേ വിവാഹമോചനമാണ്

യഥാർത്ഥത്തിൽ ഗ്രേ ഡിവോഴ്‌സ് ശരിക്കുമുള്ള ഡിവോഴ്‌സ് തന്നെയാണ്. എന്നാൽ ഇതിൽ ഒരു വ്യത്യാസമുണ്ട്. 50 വയസോ അതിന് മേലെയോ ഉള്ള പ്രായത്തിൽ ദമ്പതികൾ വിവാഹമോചനം ചെയ്യാൻ തീരുമാനിക്കുന്നതിനെയാണ് ഗ്രേ ഡിവോഴ്‌സ് എന്ന് വിശേഷിപ്പിക്കുന്നത്. അതായത് ദമ്പതികൾ വർഷങ്ങളോളം ഒരുമിച്ച് താമസിച്ചതിന് ശേഷം വേർപിരിയാൻ തീരുമാനിക്കുന്നതിനെയാണ് ഗ്രേ ഡിവോഴ്‌സ് എന്ന് ഉദ്ദേശിക്കുന്നത്. ഗ്രേ എന്ന വാക്ക് അവരുടെ ഉയർന്ന പ്രായത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് മുടി നരച്ചു തുടങ്ങുന്ന പ്രായത്തിൽ വിവാഹമേചനം നടത്തുന്നത് ശരിയല്ലെന്ന ധാരണയായിരുന്നു പണ്ട്. എന്നാലിപ്പോൾ ഗ്രേ ഡിവോഴ്സ‌് പ്രവണത ഇന്ത്യയടക്കം ലോകമെമ്പാടും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

ഗ്രേ ഡിവോഴ്സിന് നിരവധി വെല്ലുവിളികൾ

“ഗ്രേ ഡിവോഴ്സ്” യഥാർത്ഥത്തിൽ വലിയൊരു തീരുമാനം തന്നെയാണ്. അതിന് അതിന്‍റേതായ വെല്ലുവിളികളുമുണ്ട്. ഒന്നാമത് വർഷങ്ങളായി ഒരുമിച്ച് ജീവിച്ചതിനുശേഷം വേർപിരിയൽ തീരുമാനം എടുക്കുന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോൾ ദമ്പതികൾ കൂടുതൽ പരിചിതരാവുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം പ്രായം കൂടുന്തോറും ആരോഗ്യ സംബന്ധമായ പ്രശ്ന‌ങ്ങളും വർദ്ധിച്ചു തുടങ്ങും. മാത്രമല്ല ദമ്പതികൾക്ക് പരസ്‌പരം ഏറ്റവും ആവശ്യമുള്ള സമയവുമാണിത്. ഇതോടൊപ്പം വിരമിക്കൽ, പെൻഷൻ, നിക്ഷേപം തുടങ്ങിയവയ്ക്കും ഈ കാലയളവ് പ്രധാനമാണ്. വാർദ്ധക്യത്തിലും സാമ്പത്തിക ഭദ്രത വലിയ ആശങ്കയാണ് ഉയർത്തുന്നത്.

ഗ്രേ ഡിവോഴ്‌സ് കാരണങ്ങൾ

ഗ്രേ ഡിവോഴ്സിന് പിന്നിൽ ഒരൊറ്റ കാരണമായിരിക്കില്ല ഉണ്ടാവുക. മറിച്ച് പല കാരണങ്ങളാലാണ് ദമ്പതികൾ ഈ തീരുമാനം എടുക്കുക.

എംടിനെസ്‌റ്റ് സിൻഡ്രോം

മാതാപിതാക്കളായ ദമ്പതികൾ കുട്ടികൾക്കാവും പ്രഥമ പരിഗണന നൽകുക. അഭിപ്രായവ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും കുട്ടികളുടെ ഭാവിയോർത്ത് ദമ്പതികൾ വേർപിരിയാറില്ല. എന്നാൽ 50 വയസ്സ് പിന്നിടുന്ന ദമ്പതികളുടെ കുട്ടികൾ സാധാരണയായി പഠനം പൂർത്തിയാക്കുകയും ഒരു കരിയർ ഉണ്ടാക്കുന്നതിനുള്ള പാത സ്വീകരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാവും ഉണ്ടാവുക. അത്തരമൊരു ജീവിത സാഹചര്യത്തിൽ ഇനി പൊതുവായ ലക്ഷ്യമില്ലെന്ന് ദമ്പതികൾക്ക് തോന്നാം. ആ ഘട്ടത്തിൽ പൊതുവായ ലക്ഷ്യങ്ങൾ ഇല്ലാത്ത സാഹചര്യം അവരെ വേർപിരിയാൻ ഇടയാക്കാം.

സാമ്പത്തിക സ്വാതന്ത്ര്യം

വർഷങ്ങൾക്ക് മുമ്പ് വീടിന്‍റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്നവരാണ് സ്ത്രികൾ. ആ സാഹചര്യത്തിൽ അവർ സാമ്പത്തികമായി സ്വതന്ത്രയായിരുന്നില്ല. വേർപിരിയാൻ ആഗ്രഹിച്ചാലും പങ്കാളിയിൽ നിന്ന് വേർപിരിയാൻ കഴിയാത്തതിന്‍റെ കാരണവും ഈ സാമ്പത്തിക ഭദ്രത ഇല്ലായ്‌മ ആയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചിത്രം മാറി. ഇപ്പോൾ സ്ത്രീകൾ ജോലി ചെയ്യുന്നവരും സാമ്പത്തികമായി ശക്തരുമായിരിക്കുന്നു. അതിനാൽ അവർ അനാവശ്യ ബന്ധത്തിന്‍റെ ഭാരം വഹിക്കാൻ ആഗ്രഹിക്കുന്നില്ല. ഇഷ്ടമില്ലെങ്കിൽ വേർപിരിയാൻ തന്നെ തീരുമാനിക്കും.

വിരമിക്കൽ

ഇന്നത്തെ തിരക്കുപിടിച്ച ജീവിതസാഹചര്യത്തിൽ ദമ്പതികൾക്ക് ചിലവഴിക്കാൻ വേണ്ടത്ര സമയം ലഭിക്കാറില്ല. അത്തരമൊരു ഘട്ടത്തിൽ താങ്ങൾക്ക് ഒരുമിച്ച് സമയം ചിലവഴിക്കാൻ കഴിയുന്നത് വളരെ കുറവായിരിക്കും. എന്നാൽ ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം പലപ്പോഴും വളരെയധികം സമയം ചെലവഴിക്കാൻ ദമ്പതികൾ ശ്രമിക്കാറുണ്ട്. ഇക്കാര്യത്തിൽ അവർക്കിടയിൽ ഭിന്നാഭിപ്രായം ഉയർന്നിരുന്നു. ഇതൊരു പരിധിവരെ വേർപിരിയാൻ കാരണമായിട്ടുമുണ്ട്.

ലഹരിയുടെ മായാലോകം- part 1

ആഗോളതലത്തിൽ ഏകദേശം ആ 190 ദശലക്ഷം ആളുകൾ മയക്കുമരുന്ന് ഉപയോഗിച്ചി ട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കഞ്ചാവാണ് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മയക്കുമരുന്ന്. ലോക ഡ്രഗ് റിപ്പോർട്ടിൽ പറയുന്നത് ലോകമെമ്പാടുമുള്ള 35 ദശലക്ഷം ആളുകൾ മയക്കുമരുന്ന് ഉപയോഗ വൈകല്യങ്ങളാൽ കഷ്‌ടപ്പെടുമ്പോൾ 7-ൽ ഒരാൾക്കു മാത്രമാണ് ചികിത്സ ലഭിക്കുന്നത് എന്നാണ്. ആഗോളതലത്തിൽ 15 വയസും അതിൽ കൂടുതലുമുള്ള 400 ദശലക്ഷം ആളുകൾ മദ്യപാന വൈകല്യങ്ങളുമായി ജീവിക്കുന്നു.

2019-ലെ ദേശീയ സർവേ പ്രകാരം ഇന്ത്യയിൽ 3.1 കോടി ആളുകൾ കഞ്ചാവും 2.06 കോടി ആളുകൾ കറുപ്പും ഉപയോഗിക്കുന്നു. എയിംസ് റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയിൽ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കഞ്ചാവ് ഉപയോഗിക്കുന്നതെന്നാണ്. അതിനുശേഷം പഞ്ചാബ്, സിക്കിം, ഛത്തീസ്ഗഡ്, ഡൽഹി എന്നിവയാണ്. ഇന്ത്യയിൽ മയക്കുമരുന്ന് ദുരുപയോഗത്തിന് ഇരയായവരിൽ 13 ശതമാനവും 20 വയസ്സിൽ താഴെയുള്ളവരാണ്. മയക്കുമരുന്നിന് അടിമയായ 10-ൽ ഒമ്പത് പേരും 18 വയസ്സിന് മുമ്പ് ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങുന്നു.

മയക്കു മരുന്ന് അപകടസാധ്യതയുള്ള 127 നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം, എറണാകുളം,കോഴിക്കോട് എന്നീ നഗരങ്ങളും ഉൾപ്പെടുന്നു എന്നത് ചിന്താജനകമായ കാര്യമാണ്. 2016 മു തൽ 2022 വരെ 45,854 മയക്കുമരുന്ന് കേസുകളാണ് കേരളത്തിൽ രജിസറ്റർ ചെയ്തത്. അതിൽ 26, 373 പേർ അറസ്റ്റിലായി. 2022-ൽ 26,629 കൗമാരക്കാരായ മയക്കുമരുന്ന് ദുരുപയോഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ കുട്ടികൾ മയക്കുമരുന്ന് ആസക്‌തിയുടെ കെണിയിൽ അറിഞ്ഞും അറിയാതെയും വീഴുന്നുണ്ട്. കൗമാരക്കാരായ പെൺകുട്ടികൾ തങ്ങളുടെ ആൺ സുഹൃത്തിന്‍റെയോ കാമുകന്മാരുടേയോ വശീകരണത്താൽ മയക്കുമരുന്നിന് അടിമകളായി തീരുന്നു. കൂടാതെ മയക്കു മരുന്ന് സംഘങ്ങൾ കുട്ടികളെയും സ്ത്രീകളെയും മയക്കുമരുന്ന് കള്ളക്കടത്തിനും വിൽപ്പനയ്ക്കും വേണ്ടി ഉപയോഗിക്കുന്നു.

2023-ൽ എക്സൈസ് വകുപ്പ് നടത്തിയ സർവേയിൽ കൗമാരക്കാരിൽ 80 ശതമാനം മയക്കുമരുന്നുപയോഗവും കഞ്ചാവാണെന്ന് കണ്ടെത്തി. വിദ്യാർത്ഥികൾ ഇപ്പോൾ കൂടുതൽ പരീക്ഷണാത്മക മയക്കു മരുന്നുകളിലേക്ക് തിരിഞ്ഞു കൊണ്ടിരിക്കുന്നു. കേരളത്തിൽ മിക്ക കുട്ടികളും മയക്കുമരുന്നിന്‍റെ ലോകം ആദ്യമായി പരിചയപ്പെടുന്നത് പുകവലിയിലൂടെയാണ്. പിന്നാലെ കഞ്ചാവ് പോലെയുള്ള മരുന്നുകൾ കഴിക്കാൻ തുടങ്ങുന്നു. ഇപ്പോൾ അവർ എൽഎസ്ഡിയോ, എംഡിഎംഎയോ പോലുള്ള ഉയർന്ന മരുന്നുകൾ കഴിക്കുന്നു. ഗവൺമെന്‍റ് ഏജൻസികളുടെ അനാസ്‌ഥയും മാതാപിതാക്കളുടെ മേൽനോട്ടക്കുറവും അധ്യാപകരുടെ ശ്രദ്ധക്കുറവും ശിഥിലമായ കുടുംബങ്ങളുമാണ് വിദ്യാർത്ഥികൾ മയക്കുമരുന്നിന് അടിമപ്പെടാനുള്ള പ്രധാന കാരണങ്ങൾ.

ഭാരത സർക്കാരിന്‍റെ കീഴിൽ രാജ്യത്തുടനീളം 45 ജില്ലാ ഡിഅഡിക്ഷൻ സെന്‍ററുകളും 364 ഡിഅഡിക്ഷൻ സെന്‍ററുകളും സ്‌ഥാപിച്ചു പ്രവർത്തിക്കുന്നുണ്ട്. ദുർബലമായ 272 ജില്ലകളിൽ “നശ മുക്ത് ഭാരത് അഭിയാൻ” (എൻഎംബിഎ) ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം, ദേശീയ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാൻഡ് റിഡക്ഷൻ” (എൻഎപിഡിആർ) നടപ്പാക്കി വരുന്നു. കേരള പോലീസും വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള യോദ്ധാവ്” പദ്ധതി നടപ്പിലാക്കാൻ വിവിധ വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കുന്നു.

മയക്കുമരുന്നിന്‍റെ ചതിക്കുഴി

മയക്കുമരുന്നുകൾ കള്ളക്കടത്തിലുടെ ലോകത്തിന്‍റെ വിവിധ കോണുകളിലെത്തിച്ചു വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരി പദാർത്ഥ ദുരുപയോഗത്തിന്‍റെ അടിമകളാക്കുന്ന ആഗോള സംഘടനകൾ ലോകമെമ്പാടും പ്രവർത്തിക്കുന്നുണ്ട്. മാതാപിതാക്കളിൽ നിന്നകന്ന് ഹോസ്‌റ്റലുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന വിദ്യാർത്ഥികളെയും ഐടി മേഖലകളിലും മറ്റും ജോലി ചെയ്യുന്ന യുവതി- യുവാക്കളെയും സമ്പന്ന കുടുംബത്തിലെ കുട്ടികളെയും മറ്റും ചതിക്കുഴിയിൽ വീഴ്ത്തി മയക്കു മരുന്നിനടിമകളാക്കുന്ന സംഭവങ്ങൾ നിരവധിയാണ്. മയക്കുമരുന്നിന്‍റെ മായാവലയത്തിൽ കുടുങ്ങിയ ഇന്ത്യയിലെ പല കോളേജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥിനി-വിദ്യാർത്ഥികളെ രക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ ആവശ്യമാണ്.

കോട്ടയം, തിരുവനന്തപു രം, കൊച്ചി, തൃശ്ശൂർ, പാലക്കാട്, കോഴി ക്കോട് തുടങ്ങി കേരളത്തിന്‍റെ പലസ്ഥ‌ലങ്ങളിലും നിന്നും മയക്കു മരുന്നുകൾ വൻതോതിൽ പിടിക്കപ്പെട്ടിരുന്നു. കേരളത്തിന് പുറത്ത് ഡൽഹിയിലും അമൃതസറിലും ചൺഡിഗഡിലും മുംബൈയിലും കൽക്കത്തയിലുമെല്ലാം മയക്കുമരുന്നുകളുടെ ഉപയോഗം വിദ്യാർത്ഥികളുടെയും മറ്റു യുവതലമുറയുടെയും ഭാവി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മയക്കുമരുന്നു

വിൽപ്പനക്കാരുടെ ചതിക്കുഴിയിലകപ്പെട്ട് ജീവിതം നശിപ്പിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം അനുദിനം കൂടി വരികയാണ്. ഐസ്ക്രീമിലൂടെയും ചില മിഠായികളിലൂടെയും പുകവലിയിലൂടെയും ബ്രൗൺ ഷുഗറിലൂടെയും മറ്റും മയക്കുമരുന്നിന്‍റെ ആസക്ത‌ിയിൽ വലയുന്നവരിലധികവും കൗമാരപ്രായക്കാരും യുവാക്കളുമാണ്. സ്‌കൂളുകൾക്കും കോളേജുകൾക്കും സമീപമുള്ള കടയിൽ നിന്നോ മറ്റ് ഏജന്‍റുമാരിൽ നിന്നോ മയക്കുമരുന്നുകൾ യഥേഷ്ട‌ം ലഭ്യമാണ്. മെഡിക്കൽ കോളേജുകളിൽ മയക്കു മരുന്നുപയോഗം വളരെ വ്യാപകമാണ്.

സമൂഹത്തിനും രാഷ്ട്രത്തിനും തല വേദന

മയക്കുമരുന്നുപയോഗം ഒരു ആഗോളതല പ്രശ്നമാണ്. പുകവലി, മദ്യപാനം, മയക്കു മരുന്നുപയോഗം എന്നീ ദുശീലങ്ങൾ കൗമാരപ്രായത്തിലുള്ള വിദ്യാർത്ഥികളെയും യുവതി യുവാക്കളെയും വലിയ തോതിൽ ബാധിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. ഇതുമൂലമുണ്ടാവുന്ന കഷ്ട‌പ്പാടുകൾ കുടുംബാംഗങ്ങൾക്കും സമൂഹത്തിനും രാജ്യത്തിനും തലവേദനയായി മാറുന്നു എന്ന കാര്യം കണ്ടില്ലെന്നു നടിക്കാനാവില്ല.

അനഭിലഷണീയമായ പ്രവണതകൾ, കുറ്റകൃത്യങ്ങൾ, പീഡനങ്ങൾ, കൊലപാതകങ്ങൾ, റോഡപകടങ്ങൾ, ബലാത്സംഗങ്ങൾ, ആത്മഹത്യകൾ തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ലഹരിപദാർത്ഥങ്ങളുടെ ദുരുപയോഗം കാരണമായിത്തീരുന്നു. ലക്ഷ്യബോധവും ഉൽപാദനക്ഷമതയുമില്ലാത്ത മയക്കുമരുന്നടിമകൾ സമൂഹത്തിനും രാഷ്ട്രത്തിനും തലവേദനയായി മാറാം.

മയക്കുമരുന്നുകളുടെ ദുരുപയോഗം ഇവയോടുള്ള ആസക്‌തി, അടിമത്തം, ആശ്രിതത്വം എന്നിവയെപ്പറ്റി എല്ലാവരും അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് വിദ്യാർത്ഥികൾ. മയക്കു മരുന്നടിമത്തം വ്യക്തിയുടെ കുടുംബ ജീവിതത്തെയും സാമൂഹ്യ ജീവിതത്തേയും പ്രതികൂലമായി ബാധിക്കും. ഇതിന്‍റെ വിപത്തിൽ നിന്നും മോചനം നേടുന്നത് എങ്ങിനെയെന്നും ദൂഷ്യവശങ്ങൾ എന്തൊക്കെയാണെന്നും വിദ്യാർത്ഥികളെയും യുവാക്കളെയും ബോധവാന്മാരാക്കണം. 12 മുതൽ 25 വയസ്സുവരെയുള്ള പ്രായത്തിലാണ് ഇവയുടെ ഉപയോഗം കൂടുതൽ ആരംഭിക്കുന്നത്. പുരുഷന്മാരാണ് സ്ത്രീകളെക്കാൾ ഇവ ഉപയോഗിക്കുന്നത്.

മയക്കുമരുന്നുകൾ അഥവാ മാദക ദ്രവ്യങ്ങൾ മനസ്സിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നവയാണ്. ഇവ കേന്ദ്രനാഡീവ്യൂഹത്തെ ബാധിച്ച് ഓർമ്മ നാഡികളുടെ പ്രവർത്തനം തകരാറിലാക്കി തിരിച്ചറിയൽ ശക്തിക്ക് മാറ്റം വരുത്തും. വിഭ്രാന്തിപോലുള്ള അനുഭൂതികളുണ്ടാക്കുകയും ക്രമേണ സ്‌ഥിരമായ ഉപയോഗത്തിനടിമയാവുകയും ചെയ്യുന്നു. മയക്കുമരുന്നുകളിൽ പലതും വൈദ്യശു ശ്രൂഷയിൽ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണം പെത്തിഡിൻ, ഡയസിപ്പാം, പെൻറാസോസിൻ.

മയക്കുമരുന്നുപയോഗവും ദുരുപയോഗവും

രോഗപ്രതിരോധത്തിനോ ആരോഗ്യ സംരക്ഷണത്തിനോ വേണ്ടി വൈദ്യശുശ്രൂഷയുടെ ഭാഗമായി ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കുന്ന രീതിയാണ് മയക്കുമരുന്നുപയോഗം. വൈദ്യാവശ്യത്തിനല്ലാതെയുള്ള മയക്കു മരുന്നുകളുടെ ഉപയോഗത്തെ മയക്കു മരുന്നു ദുരുപയോഗമെന്ന് പറയാം. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മയക്കുമരുന്നുകളാണ് കഞ്ചാവ് (ഹാഷിഷ്, കഞ്ചാവ് ഓയിൽ) കറുപ്പ് (ഹെറോയിൻ, ബ്രൗൺഷുഗർ) എന്നിവ.

ലഹരിയും ലഹരി അടിമത്തവും

മദ്യപാനം, പുകവലി മയക്കുമരുന്നുപയോഗം എന്നിവ ശാരീരികമായും മാനസികമായും ഒരു വ്യക്തിയിലുണ്ടാക്കുന്ന വ്യതിയാനങ്ങളാണ് ലഹരി. ലഹരി വസ്തുക്കൾ ഉപയോഗിച്ചാൽ മാത്രമേ ശാരീരികവും മാനസികവുമായ പ്രവർത്തികൾ ചെയ്യാൻ സാധിക്കൂ എന്ന അവസ്ഥയാണ് ലഹരി അടിമത്തം. ഇത് ജീവിതത്തിലും ജോലിയിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറുണ്ട്.

ലഹരി ആസക്തിയും ആശ്രയത്വവും: ലഹരി വസ്‌തുക്കളുടെ കൂടെക്കൂടെയുള്ള ഉപയോഗം ഒരു വ്യക്തിയെ ആസക്തിയിലേക്കു നയിക്കുന്നു. ലഹരി വസ്തു‌ക്കൾ ഉപയേഗിക്കാതെ ജീവിക്കാൻ സാധിക്കില്ലെന്ന അവസ്‌ഥയാണ് ആശ്രയത്വം. ലഹരിയോടുള്ള ആശ്രയത്വം ശാരീരികമോ മാനസികമോ ആവാം.

മയക്കുമരുന്നുപയോഗത്തിന്‍റെ വിവിധ ഘട്ടങ്ങൾ: ലഹരി പദാർത്ഥങ്ങളുടെ പ്രത്യേകിച്ച് മയക്കുമരുന്നുകളുടെ ഉപയോഗത്തെ ആരംഭഘട്ടം, വല്ലപ്പോഴുമുപയോഗിക്കുന്ന ഘട്ടം, പതിവായുപയോഗിക്കുന്ന ഘട്ടം, അടിമപ്പെടുന്ന ഘട്ടം എന്നിങ്ങനെ നാലുഘട്ടങ്ങളായി തരം തിരിക്കാം.

ആരംഭഘട്ടം: മയക്കുമരുന്നിന്‍റെ പ്രഭാവം അറിയുവാനുള്ള ജിജ്‌ഞാസമുലം ആരംഭിക്കുന്ന പരീക്ഷണഘട്ടമാണിത്. ഈ ഘട്ടത്തിൽ നിന്ന് പിന്മാറാൻ എളുപ്പമാണ്.

വല്ലപ്പോഴുമുപയോഗിക്കുന്ന ഘട്ടം: ആരംഭഘട്ടത്തിനു ശേഷം കൂട്ടുകാരുമായി ഒത്തുചേരുമ്പോഴും പാർട്ടികളിലും  വല്ലപ്പോഴുമുപയോഗിക്കുന്ന മധ്യഘട്ടമാണിത്. പരിശ്രമിച്ചാൽ ഈ ഘട്ടത്തിൽ നിന്നും പിന്മാറാൻ സാധിക്കും.

പതിവായി ഉപയോഗിക്കുന്ന ഘട്ടം: മയക്കുമരുന്നുകളോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കാനുള്ള ആഗ്രഹം വർദ്ധിക്കുന്നതിനാൽ പതിവായി ഉപയോഗിക്കാൻ തുടങ്ങുന്ന ഘട്ടമാണിത്. സമയം, സ്‌ഥലം എന്നിവയെപ്പറ്റിയുള്ള ശ്രദ്ധകുറയാൻ തുടങ്ങും. ലഹരി ഉപയോഗിക്കുന്ന സുഹൃത്തുക്കളുടെ കൂട്ടുകെട്ട് ഇഷ്‌ടപ്പെടും. കുറ്റബോധം നിമിത്തം അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കാൻ തുടങ്ങും. പലപ്പോഴും സ്വന്തം നിയന്ത്രണം നഷ്ടപ്പെടും.

അടിമപ്പെടുന്ന ഘട്ടം: ലഹരിപദാർത്ഥങ്ങളുടെ ദുരുപയോഗത്തിന് അടിമപ്പെടുന്ന തീവ്ര ഘട്ടമാണിത്. അക്രമണ സ്വഭാവവും ദേഷ്യവും വർദ്ധിക്കും. അപകടം, മരണസാധ്യത എന്നിവ കൂടും. അലസത വർദ്ധിക്കും. സ്വന്തം കാര്യം ചെയ്യാൻ പോലും മറ്റുള്ളവരുടെ സഹായം ആവശ്യമായി വരും. ഈ ഘട്ടത്തിൽ നിന്ന് പിന്തിരിയാൻ വളരെ പ്രയാസമാണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें