മുടിക്ക് ആരോഗ്യവും തിളക്കവും

ചോദ്യം: ചർമ്മത്തിന് രണ്ട് നിറമാണെന്നതാണ് എന്‍റെ പ്രശ്നം. മറഞ്ഞിരിക്കുന്ന ശരീരഭാഗം വെളുത്തിട്ടും തുറന്നിരിക്കുന്ന ഭാഗം കറുത്തിട്ടുമാണ്. ഇക്കാരണത്താൽ എനിക്ക് പുറത്ത് പോകാനേ മടിയാണ്. തണുപ്പ് കാലത്ത് പുറത്തിറങ്ങിയാലും ഇതേ പ്രശ്നമാണ്. ഇതിന് എന്താണ് ഒരു പരിഹാരം?

ഉത്തരം: ഓരോരുത്തരുടേയും ചർമ്മത്തിന് ഓരോ സ്വഭാവമാണ്. അതിനാൽ ഇത്തരം ചർമ്മസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. വെയിലത്ത് പോകുന്ന അവസരങ്ങളിൽ അൾട്രാവയലറ്റ് രശ്മികളേറ്റ് ചർമ്മം കരുവാളിച്ച് പോകാം. അതുകൊണ്ട് പുറത്ത് പോകുന്ന അവസരങ്ങളിൽ തുറന്ന ശരീരഭാഗങ്ങളിൽ തുറന്ന ശരീരഭാഗങ്ങൾ മറയ്ക്കുക. കൈയിറക്കമുള്ള വസ്ത്രങ്ങൾ ധരിക്കണം. സൺഗ്ലാസ് ഉപയോഗിക്കുക. ഇത് കൂടാതെ പുറത്തിറങ്ങും മുമ്പ് ശരീരത്തിന്‍റെ തുറന്ന ഭാഗങ്ങളിൽ സൺസ്ക്രീൻ പുരട്ടണം. ഇതിന്‍റെ ഫലം 3 മണിക്കൂർ നേരം നീണ്ട് നിൽക്കും. വെയിലത്ത് അധികനേരം നിൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ മൂന്ന് മണിക്കൂറിനു ശേഷം വീണ്ടും സൺസ്ക്രീൻ ക്രീം പുരട്ടാം. തൈരും കടമാവും ചേർത്ത് പോസ്റ്റാക്കി ചർമ്മത്തിൽ പതിവായി പുരട്ടുക. 15- 20 മിനിട്ടിനു ശേഷം കഴുകി കളയുക. തക്കാളി നീര് പുരട്ടുന്നതും നിറം മെച്ചപ്പെടുത്തും. ഇടയ്ക്ക് വാക്സിംഗ് ചെയ്ത ശേഷം ബ്ലീച്ച് ചെയ്യാം. മേൽപ്പറഞ്ഞ രീതികളിലൂടെ ചർമ്മത്തിന്‍റെ നിറം മെച്ചപ്പെടുത്താനാകും.

ചോദ്യം: കോളേജ് വിദ്യാർത്ഥിനിയാണ് ഞാൻ. എന്‍റെ മുടി വല്ലാതെ വരണ്ടാണിരിക്കുന്നത്. എന്തൊക്കെ ചെയ്തിട്ടും മുടിക്ക് ഒട്ടും ആരോഗ്യവും തിളക്കവും തോന്നിക്കുന്നില്ല.

ഉത്തരം: മുടി വരണ്ടിരിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് മുടിയുടെ ആരോഗ്യമില്ലായ്മ. പോഷകാഹാരക്കുറവ് മൂലം ശരീരത്തിലുണ്ടാക്കുന്ന ദുഷ്പ്രഭാവങ്ങൾ മുടിയിലും പ്രതിഫലിക്കും. ഈ സാഹചര്യത്തിൽ ഭക്ഷണകാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. രണ്ടാമതായി കടുത്ത വെയിലും പൊടിയും ഏറ്റാൽ മുടിയുടെ സ്വാഭാവിക സൗന്ദര്യവും ആരോഗ്യവും നഷ്ടപ്പെടും. പുറത്ത് പോകുന്ന അവസരങ്ങളിൽ വെയിലേൽക്കാതെ ശ്രദ്ധിക്കണം. കുട ചൂടുകയോ തലയിൽ സ്കാർഫ് കെട്ടുകയോ ചെയ്യാം മുടിയുടെ ആരോഗ്യപരിരക്ഷയ്ക്കായി ഡയറ്റിൽ ധാരാളം ഇലവർഗ്ഗങ്ങളും കാരറ്റ്, പച്ചക്കറികൾ, പാൽ നെല്ലിക്ക, മുട്ട എന്നിവയും ഉൾപ്പെടുത്തുക. മുടിയുടെ അറ്റം ചെറുതായി ട്രിം ചെയ്യുക. ആഴ്ചയിൽ മൂന്ന് ദിവസം തലയിൽ വെളിച്ചെണ്ണയെ കാച്ചിയ എണ്ണയോ പുരട്ടി വിരലുകൾ വട്ടത്തിൽ ചലിപ്പിച്ച് മസാജ് ചെയ്യുക. മസാജിംഗ് രക്തയോട്ടത്തെ ത്വരിതപ്പെടുത്തും. 20- 30 മിനിട്ടിനുശേഷം കണ്ടീഷണർ അടങ്ങിയ ഷാംമ്പൂ ഉപയോഗിച്ച് മുടി കഴുകുക. മാസത്തിൽ ഒന്നോ രണ്ടോ തവണ തലയിൽ ഹെന്നയിടുക. മേൽപ്പറഞ്ഞ  പരിഹാര മാർഗ്ഗങ്ങളിലൂടെ മുടിയുടെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാം. താരൻ ശല്യമുണ്ടെങ്കിൽ ആന്‍റി ഡാൻഡ്രഫ് ഷാംമ്പൂ ഇടണം.

ചോദ്യം: 19 വയസ്സുള്ള വിദ്യാർത്ഥിനിയാണ്. എന്‍റെ മുടിയുടെ അറ്റം പിളർന്നിട്ടാണ്. വല്ലാതെ വരണ്ടാണിരിക്കുന്നത്. മുടിക്ക് ചുരുളിച്ചയും ഉണ്ട്. എനിക്ക് മുടി നീണ്ട് കിടക്കുന്നതാണ് ഇഷ്ടം. കഴിഞ്ഞ ഒരു വർഷമായി മുടി വല്ലാതെ പൊഴിയുന്നുമുണ്ട്. ഞാൻ വല്ലാത്ത വിഷമിത്തിലാണിപ്പോൾ.

ഉത്തരം:  പോഷകാഹാരക്കുറവ് ഉള്ളതിനാലാണ് മുടിക്ക് ഈ പ്രശ്നം ഉണ്ടാകുന്നത്. ശരീരം തീരെ ദുർബലമാണ് എങ്കിൽ ഏതെങ്കിലും നല്ല ഡോക്ടറെ കണ്ട് ആരോഗ്യപരിപാലത്തിനുള്ള വിദഗ്ദ്ധ നിർദ്ദേശങ്ങൾ ആരായുന്നത് നല്ലതാണ്. മുടിക്ക് ശരിയായ പോഷണം ലഭിക്കാത്തതിനാലാണ് മുടിയുടെ അറ്റം പിളരുന്നത്. മുടി ട്രിം ചെയ്യുക. ഉയർന്ന ക്വാളിറ്റിയുള്ള ഷാംമ്പൂവും കണ്ടീഷണറും ഉപയോഗിക്കണം. മേൽപ്പറഞ്ഞ ചോദ്യത്തിനുള്ള പരിഹാരമാർഗ്ഗങ്ങൾ അവലംബിക്കുക. സ്കാൽപിൽ ഫംഗസ് ബാധ ഉണ്ടായാലും മുടിയുടെ ആരോഗ്യം നഷ്ടപ്പെടാം. അതിനാൽ എത്രയും വേഗം നല്ലൊരു ഡോക്ടറെ കൺസൾട്ട് ചെയ്യുക.

ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ

ഭക്ഷണം മിച്ചം വന്നാൽ സൂക്ഷിക്കാൻ ഫ്രിഡ്ജ് കൂടിയേ പറ്റു.. എന്നാൽ ഫ്രിഡ്ജിൽ വച്ച വേവിച്ചതും വേവിക്കാത്തതുമായ ഭക്ഷണങ്ങൾ ഉപയോഗിക്കുമ്പോൾ പലതും ശ്രദ്ധിക്കുകയും വേണം. അങ്ങനെ ശ്രദ്ധിക്കേണ്ട ചില കര്യങ്ങൾ മനസിലാക്കാം.

  • ഫ്രിഡ്ജിൽ വച്ച ആഹാര സാധനങ്ങൾ ഉപയോഗിക്കുമ്പോൾ തിളയ്‌ക്കുന്നതുവരെ ചൂടാക്കുക. എന്നാൽ പലതവണ ചൂടാക്കി കഴിക്കരുത്.
  • പാകം ചെയ്‌ത ഭക്ഷണം ഫ്രിഡ്ജിൽ വച്ച ശേഷം വീണ്ടും ചൂടാക്കി ഫ്രിഡ്ജിൽ വയ്‌ക്കരുത്. ഇങ്ങനെയൊക്കെ ചെയ്യുന്നത് ഭക്ഷ്യ വിഷബാധയ്ക്ക് ഇടയാക്കും.
  • പച്ചക്കറികൾ, പഴങ്ങൾ എന്നിവ വാങ്ങി ഉടനെ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. കഴുകി തുടച്ച് പ്രത്യേകം കവറിലാക്കി വയ്ക്കണം.
  • മുട്ട തുറന്ന ട്രേയിൽ ഡോറിൽ വയ്‌ക്കുന്നത് സുരക്ഷിതമല്ല. അടച്ച ബോക്‌സിനുള്ളിലാക്കി ഉള്ളിൽ വയ്‌ക്കാം. അല്ലെങ്കിൽ നല്ല പോളിത്തീൻ കവറിൽ കെട്ടി ഫ്രിഡ്ജിൽ വയ്‌ക്കാം.
  • ബാക്കി വന്ന ഭക്ഷണം ആഴം കുറഞ്ഞ ചെറിയ പാത്രങ്ങളിലാക്കി അടച്ചു വയ്‌ക്കാം.
  • പകുതി ഉപയോഗിച്ച കാനിലുള്ള ഭക്ഷ്യ വസ്‌തുക്കൾ വായു കടക്കാത്ത മറ്റു പാത്രങ്ങളിലാക്കി ഫ്രിഡ്ജിൽ വയ്‌ക്കണം. തുറന്ന കാനുകൾ കൂടുതൽ സമയം ഫ്രിഡ്ജിൽ വയ്ക്കരുത്. പാക്ക്ഡ് ഫുഡും പൊട്ടിച്ച പടി വയ്‌ക്കരുത്.
  • പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണം പ്രത്യേകം സീൽ ചെയ്‌ത് വെവ്വേറെ വയ്‌ക്കുക.
  • ബാക്കി വന്ന ആഹാരം ഫ്രിഡ്ജിൽ നിന്ന് എടുത്ത ശേഷം തിളപ്പിച്ച് മാത്രം ഉപയോഗിക്കുക.
  • ചൂടുള്ള ഭക്ഷണങ്ങൾ തണുപ്പിച്ചതിനു ശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക.
  • മത്സ്യം, മാംസം സൂക്ഷിക്കുമ്പോൾ
  • പാകം ചെയ്യാത്ത മാംസം, മത്സ്യം, കക്ക എന്നിവ ഓരോ പ്രാവശ്യത്തെ ആവശ്യത്തിനുള്ളത് ബാച്ചുകളാക്കി തിരിച്ച് സീൽ ചെയ്‌ത് കവറിൽ വയ്‌ക്കുക.
  • ഒരാഴ്ചത്തേക്കുള്ള മത്സ്യം, മാംസം എന്നിവ ഫ്രീസറിൽ വെവ്വേറെ വയ്‌ക്കണം. ഇവയിൽ നിന്ന് ഊറി വരുന്ന ദ്രാവകം മറ്റ് ഭക്ഷ്യവസ്‌തുക്കളിലേയ്‌ക്ക് പടരുന്നത് തടയണം.
  • മത്സ്യം, മാംസം ഫ്രീസറിൽ നിന്ന് പുറത്തെടുത്ത് ഡീഫ്രോസറ്റ് ചെയ്തതിനു ശേഷം വീണ്ടും ഫ്രീസറിൽ വയ്‌ക്കരുത്.
  • ഓരോ പ്രാവശ്യത്തെ ആവശ്യത്തിനുള്ളതും പ്രത്യേകം സൂക്ഷിക്കുക.
  • ഒരു ദിവസത്തിൽ കൂടുതൽ സമയം മീൻ ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്നുണ്ടെങ്കിൽ മീനുകൾ ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി വയ്‌ക്കുക.
  • മീൻ വാങ്ങി കൊണ്ടുവന്ന ഉടനെ ഒരു മൺചട്ടിയിൽ ഇട്ട് വെള്ളം ഒഴിച്ച് കല്ലുപ്പ് ഇട്ട് വയ്‌ക്കുക. മീൻ വൃത്തിയാക്കി കഴിഞ്ഞാൽ ഉപ്പും പുരട്ടി വയ്ക്കുക.
  • ഫ്രിഡ്ജിൽ വെട്ടിയ മീൻ വലിയ പ്ലാസ്റ്റിക്‌ പാത്രത്തിൽ സൂക്ഷിക്കുന്നതാണ് ഉചിതം. ഈ പാത്രം ഫ്രീസറിൽ പോളിത്തീൻ ബാഗിൽ പൊതിഞ്ഞ് സൂക്ഷിക്കാം.
  • അടുത്ത ദിവസം ഉപയോഗിക്കാനായി മീൻ തയ്യാറാക്കി വയ്ക്കുമ്പോൾ, അതിൽ ഉപ്പും മഞ്ഞളും നാരങ്ങാനീരും പുരട്ടിപ്പിടിപ്പിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മീനിന്‍റെ പുതുമ നഷ്‌ടപ്പെടില്ല.
  • ഒരാഴ്ചയിൽ കൂടുതൽ പഴക്കമുള്ള സാധനങ്ങൾ ഒഴിവാക്കുക.
  • എക്സ്പയറി ഡേറ്റ് കഴിഞ്ഞവ ഒരു കാരണവശാലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.

വേനൽ സൗന്ദര്യം

വേനൽ വരുമ്പോഴേക്കും വാടുന്നവരാണധികവും. ഓരോ വർഷവും ചൂട് കൂടി കൂടി വരുന്നത് പലർക്കും താങ്ങാനാവുന്നില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ചർമ്മ പ്രശ്നങ്ങളും തലവേദനയും വരുന്നു. പകൽ പത്തു മണി മുതൽ വൈകുന്നേരം 3.30 വരെ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പ് നൽകി തുടങ്ങിയിട്ടുണ്ട്. വേനലിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യണമെന്ന് മനസ്സിലാക്കാം.

  • വേനൽക്കാലത്ത് കുടയില്ലാതെ പുറത്തിറങ്ങുകയേ ചെയ്യരുത്.
  • ഗ്ലിസറിൻ ചേർത്ത മൈൽഡ് സോപ്പ് ഉപയോഗിച്ച് രണ്ട് നേരം കുളിക്കുക.
  • ദിവസവും രണ്ട് നേരം സൺ ബ്ലോക്ക് ക്രീം ഉപയോഗിക്കുക. ഇത് യുവി കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകും.
  • സൺ ബ്ലോക്ക് ക്രീം വാങ്ങുമ്പോൾ സൺ പ്രൊട്ടക്ഷൻ ഫാക്ടർ, എസ്പിഎഫ് അടങ്ങിയതാണെന്ന് ഉറപ്പാക്കുക.

വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ

  • ലൈറ്റ് കളറിലുള്ള വസ്ത്രങ്ങൾ മാത്രം അണിയുക. ചൂട് അധികം അനുഭവപ്പെടില്ല. കാണാനും അഴകായിരിക്കും.
  • ഇറുകിയ വസ്‌ത്രങ്ങൾ തീർത്തും ഒഴിവാക്കണം. സാരി, ജീൻസ്, പാന്‍റ്സ് എന്നിവ വേണ്ട. സാരി അധികവും ഡാർക്ക് കളറിലുള്ളതാവും ഉണ്ടാവുക.
  • അരക്കെട്ടിനു മുകളിലേയ്‌ക്കുള്ള വസ്‌ത്രങ്ങളുടെ നിറം ഒരിക്കലും ഡാർക്ക് ആവരുത്.
  • ജോലിയ്ക്ക് പോകുന്നവരാണെങ്കിൽ കോട്ടൺ വസ്‌ത്രങ്ങൾ അണിയാം.
  • ഷിഫോൺ, ക്രേപ്പ്, ജോർജറ്റ് വസ്‌ത്രങ്ങൾ അണിയാവുന്നതാണ്. ഫ്ളോറൽ ഡിസൈനിലുള്ളതും പുള്ളിക്കുത്തുള്ളതുമായ വസ്‌ത്രങ്ങൾ ആശ്വാസദായകമായിരിക്കും.
  • ഗ്രേസ് ഫുൾ ലുക്കിനായി കോട്ടൺ വസ്‌ത്രത്തിനൊപ്പം ഷിഫോൺ ഉപയോഗിക്കാം.
  • ലിനൻ വസ്ത്രങ്ങളും വേനലിന് അനുയോജ്യമാണ്. കാറ്റ് കടക്കുന്ന തരം മെറ്റീരിയൽ ആയതിനാൽ വളരെ നന്ന്.
  • എല്ലാ സീസണിലും അണിയാൻ സാധിക്കുന്ന വസ്‌ത്രമാണ് ഡെനിം, പക്ഷേ വേനലിൽ ഡെനിം വസ്ത്രങ്ങൾ അണിയണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ നേർത്ത ഡെനിം മെറ്റീരിയൽ തെരഞ്ഞെടുക്കണം.

മേക്കപ്പ്

  • ജെൽ അടങ്ങിയ ഫൗണ്ടേഷൻ ഉപയോഗിക്കാം.
  • കഠിനമായ വേനലിൽ വാട്ടർപ്രൂഫ് മേക്കപ്പാണ് അനുയോജ്യം.
  • കഴുത്തിനും ക്രീം പുരട്ടാം. എന്നാൽ അത് ഗ്രീസിടൈപ്പ് ആവാതെ നോക്കണം. റോസ്, വയലറ്റ് നിറത്തിലുള്ളത് സൗന്ദര്യം വർദ്ധിപ്പിക്കും. വേനലിൽ വെള്ളിയാഭരണങ്ങളും മുത്ത് കൊണ്ടുള്ളതും അണിയാം.

സ്വീറ്റ് ഡിഷസ്

ഡേറ്റ് സ്വീറ്റ്

ചേരുവകൾ

ഈന്തപ്പഴം പത്തു പന്ത്രണ്ടെണ്ണം

കട്ടിത്തൈര് ഒരു കപ്പ്

പാൽപ്പൊടി അര ടേബിൾ സ്‌പൂൺ

നാരങ്ങാ നീര് കാൽ ടീസ്‌പൂൺ

പഞ്ചസാരപ്പൊടി/ ഷുഗർഫ്രീ അര ടേബിൾ സ്‌പൂൺ

ഡ്രൈ ഫ്രൂട്ട്സ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കട്ടിത്തൈരിലേക്ക് നാരങ്ങാനീര്, പാൽപ്പൊടി, പഞ്ചസാരപ്പൊടി എന്നിവ ചേർത്ത് നന്നായി ഉടയ്ക്കുക. ഈന്തപ്പഴം നെടുകെ മുറിച്ച് കുരു കളയണം. കട്ടിത്തൈര് മിശ്രിതം ഈന്തപ്പഴത്തിനു മീതെ വച്ച് ഡ്രൈഫ്രൂട്ട്സ് കൊണ്ട് അലങ്കരിക്കാം.

കളർ പേട

ചേരുവകൾ

ഖോയ ഒന്നര കപ്പ്

പഞ്ചസാരപ്പൊടി/ ഷുഗർഫ്രീ കാൽ കപ്പ്

ഏലയ്ക്കാപ്പൊടി കാൽ ടീസ്പൂൺ

പച്ചനിറം (ഫുഡ് കളർ) രണ്ടു തുള്ളി

മഞ്ഞനിറം (ഫുഡ് കളർ) രണ്ടു തുള്ളി

ചുവപ്പുനിറം (ഫുഡ് കളർ) രണ്ടു തുള്ളി

കശുവണ്ടിപ്പരിപ്പ് വറുത്തത്

തയ്യാറാക്കുന്ന വിധം

ഖോയയിൽ പഞ്ചസാരപ്പൊടി ചേർത്ത് നന്നായി ഇളക്കി ചപ്പാത്തിമാവു പോലെ കുഴച്ച് മൂന്നായി പകുത്തു വയ്ക്കുക. തുടർന്ന് ഇവയിലോരോന്നിലും പച്ച, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ മൂന്നു നിറങ്ങളും യഥാക്രമം ചേർത്ത് വെവ്വേറെ കുഴയ്ക്കണം. പിന്നീട് ചെറിയ ഉരുളകൾ തയ്യാറാക്കി കൈ കൊണ്ടൊന്ന് അമർത്തി പേടയുടെ ആകൃതി നൽകാം. മഞ്ഞ, പച്ച, ചുവപ്പ് എന്നീ ക്രമത്തിൽ ഒന്നിനു മീതെ ഒന്നായി വച്ച് ത്രിവർണ്ണ പേട തയ്യാറാക്കാം. ഏറ്റവും മുകളിലായി കാഷ്യു വച്ച് ഗാർണിഷ് ചെയ്യാം.

മാർബിൾ ബർഫി

ചേരുവകൾ

ഖോയ ഒന്നര കപ്പ്

കൊക്കോ പൗഡർ അര ടേബിൾ സ്‌പൂൺ

ചോക്ലേറ്റ് പൗഡർ അര ടേബിൾ സ്‌പൂൺ

പഞ്ചസാരപ്പൊടി കാൽ ടേബിൾ സ്‌പൂൺ

സിൽവർ ബോൾസ്

തയ്യാറാക്കുന്ന വിധം

ഖോയ ഉടച്ച് പഞ്ചസാരപ്പൊടി ചേർത്ത് യോജിപ്പിക്കണം. ഇത് നല്ല മാർദ്ദവം വരുന്നതു വരെ കുഴച്ച് രണ്ടായി പകുത്ത് വയ്ക്കണം. ഓരോന്നിലും കൊക്കോ പൗഡർ, ചോക്ലേറ്റ് പൗഡർ, എന്നിവ ചേർത്ത് യോജിപ്പിച്ചു വയ്ക്കുക. ഇവയിൽ നിന്നും അല്പാല്പമെടുത്ത് ഒരുമിച്ച് നീളത്തിൽ റോൾ ചെയ്ത് പരത്തണം. മോൾഡിലിട്ട് ആകൃതി വരുത്താം. സിൽവർ ബോൾസ് കൊണ്ട് ഗാർണിഷ് ചെയ്ത് മാർബിൾ ബർഫി തയ്യാറാക്കാം.

സ്വീറ്റ് പേട

ചേരുവകൾ

ആട്ട (ഗോതമ്പു പൊടി) 400 ഗ്രാം

നെയ്യ് 200 ഗ്രാം

പാൽ രണ്ടു കപ്പ്

പഞ്ചസാര 200 ഗ്രാം

ബദാം കഷ്‌ണങ്ങൾ രണ്ടു ടീസ്‌പൂൺ

ക്രീം അരടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി ഗോതമ്പു പൊടിയുമിട്ട് വഴറ്റുക. വറുത്ത് നല്ല വാസന വരുമ്പോൾ പഞ്ചസാര, പാൽ, ക്രീം, ബദാം കഷ്ണങ്ങൾ എന്നിവ ചേർത്ത് പാൽ നന്നായി കുറുകുന്നതുവരെ തുടർച്ചയായി ഇളക്കുക. തണുക്കുമ്പോൾ പേട തയ്യാറാക്കി ബദാം കഷ്ണങ്ങൾ കൊണ്ട് ഗാർണിഷ് ചെയ്‌ത്‌ സർവ്വ് ചെയ്യാം.

ചോക്കോ ഡോണറ്റ്സ്

ചേരുവകൾ

ആട്ട (ഗോതമ്പു പൊടി) ഒരു കപ്പ്

മൈദ അര കപ്പ്

പാൽ അര കപ്പ്

കൊക്കോ പൗഡർ മുന്ന് ടീസ്‌പൂൺ

പഞ്ചസാര പൊടി മൂന്ന് ടീസ്‌പൂൺ

ബേക്കിംഗ് പൗഡർ അര ടീസ്‌പൂൺ

ബേക്കിംഗ് സോഡ അര ടീസ്‌പൂൺ

നെയ്യ് അര കപ്പ്

മുട്ട ഒന്ന്

ഐസിംഗ് ഷുഗർ

വറുക്കുന്നതിനാവശ്യമായ വെണ്ണ/ നെയ്യ്

തയ്യാറാക്കുന്ന വിധം

ഗോതമ്പുപൊടി, മൈദ, പഞ്ചസാര പൊടി, ബേക്കിംഗ് പൗഡർ, കൊക്കോ പൗഡർ, ബേക്കിംഗ് സോഡ എന്നിവ നന്നായി ഇടഞ്ഞെടുക്കുക. ഇത് 10-15 മിനിറ്റോളം മാറ്റി വയ്ക്കുക. ഇനി നല്ല മാർദ്ദവം വരുന്നതു വരെ മാവ് കുഴയ്ക്കണം. ഉരുളകളാക്കി ഉഴുന്നുവട പോലെ തയ്യാറാക്കി നന്നായി വറുത്തെടുക്കുക. തണുക്കു മ്പോൾ ഐസിംഗ് ഷുഗർ കൊണ്ട് ഡെക്കറേറ്റ് ചെയ്യാം.

ഡിജിറ്റൽ രംഗത്തെ വിപ്ലവം

മുൻനിര ഫിൻടെക് കമ്പനിയായ ബിസിടി ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്‍റെ സിഇഒ ആണ് ജയ വൈദ്യനാഥൻ. പിഡബ്ലിയുസി ഗ്ലോബലിന്‍റെയും പിഡബ്ലിയുസി ഇന്ത്യയുടെയും പങ്കാളിയും ബോർഡിന്‍റെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ട‌റുമാണ് ജയ. ഇതിനുപുറമെ യുടിഐ അസറ്റ് മാനേജ്മെന്‍റ് കമ്പനി, ഇൻഡിഗ്രിഡ്, ഗോദ്റെജ് പ്രോപ്പർട്ടീസ് എന്നിവയുടെ സ്വതന്ത്ര ഡയറക്ടറായും പ്രവർത്തിക്കുന്നു.

എഞ്ചിനീയറിംഗിൽ നിന്നും മാനേജ്മെന്‍റ് പ്രെഫഷണലായി മാറിയ ജയ, മദ്രാസ് സർവകലാശാലയിൽ നിന്ന് കമ്പ്യൂ ട്ടർ സയൻസിലും എഞ്ചിനീയറിംഗിലും ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് കോർണൽ യൂണിവേഴ്സ‌ിറ്റിയിൽ നിന്ന് ഫിനാൻസിലും സ്ട്രാറ്റജിയിലും എംബിഎ ബിരുദം കരസ്ഥമാക്കി.

സിഎഫ്എ ഉടമ കൂടിയാണ് ജയ. രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ജയ വൈദ്യനാഥൻ എച്ച്സിഎൽ ടെക്നോളജീസ്, ആക്സെഞ്ച്വർ, സ്‌റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നീ പ്രമുഖ കമ്പനികളിൽ നിർണ്ണായക സ്‌ഥാനങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗം ബിസിനസ്സിൽ ശാശ്വതമായ സ്വാധീനം ചെലുത്തുമെന്നാണ് ജയ വിശ്വസിക്കുന്നത്. ഭാവിക്കായുള്ള സാമ്പത്തിക ആസൂത്രണത്തിനായി നൂതനാശയങ്ങളും ശക്തതിയും നൈതിക ഭരണവും കൂടിച്ചേർന്ന ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിലാണ് ജയ വിശ്വസിക്കുന്നത്. ജയ വൈദ്യനാഥനുമായി നടന്ന സംഭാഷണത്തിൽ നിന്നും:

ഈ മേഖലയിലേക്ക് വരാനുള്ള കാരണം?

റിസ്ക്‌ മാനേജ്മെന്‍റ്, റെഗുലേറ്ററി കോംപ്ലയൻസ് പോലെയുള്ള ധനകാര്യവുമായി ബന്ധപ്പെട്ട നിർണ്ണായക വെല്ലുവിളികൾ പരിഹരിക്കാൻ വലിയ താൽപര്യമാണ്. അക്കാര്യത്തിൽ ഞാൻ എന്നെ സ്വയം മെച്ചപ്പെടുത്തി നേതൃനിരയിൽ എത്തിയപ്പോൾ മാറുന്ന സാമ്പത്തിക സാഹചര്യങ്ങളുമായി പരമ്പരാഗത സംവിധാനങ്ങൾ എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് മനസ്സിലാക്കി.

ടെക്നോളജി എന്നത് വെറുമൊരു സഹായി മാത്രമായിരുന്നില്ല മറിച്ച് മുഴുവൻ ധനകാര്യ സ്‌ഥാപനങ്ങളെയും മാറ്റുന്നതിൽ അത് ഒരു പ്രധാന കണ്ണിയാണ്. ഈ തിരിച്ചറിവ് അപകടസാധ്യതകൾ കുറയ്ക്കുന്ന പരിഹാരങ്ങൾ സൃഷ്‌ടിക്കാൻ എന്നെ പ്രേരിപ്പിച്ചു. നാശനഷ്ടങ്ങൾ സംഭവിക്കുന്നതിനു പകരം അത് തടയാനും മുൻകൂട്ടി കാണാനും സഹായിച്ചു. അതാണ് എഐ അധിഷ്‌ഠിത റിയൽ ടൈം റിസ്ക്ക് ഇന്‍റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരണയായത്. അതുവഴി ആർറ്റി360 സൃഷ്‌ടിച്ച് ധനകാര്യ സ്ഥാപനങ്ങളെ അപകട സാധ്യതകളിൽ നിന്നും വഞ്ചനയിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുക, സാങ്കേതികവിദ്യ ഉപയോഗിച്ച് യഥാർത്ഥ നേട്ടങ്ങൾ കൈവരിക്കുക, സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുക, കരുത്തുറ്റ ഭാവിക്ക് അനുയോജ്യമായ സംവിധാനങ്ങൾ നിർമ്മിക്കുക ഇവയാണ് എന്‍റെ ലക്ഷ്യം.

ആരാണ് ഏറ്റവും വലിയ പിന്തുണ പകർന്നത്?

വിജയം ഒരിക്കലും ഒരു വ്യക്തിക്ക് സ്വന്തമല്ല. മെന്‍റർ, സഹപ്രവർത്തകർ, കൂടാതെ കുടുംബം എന്നിവരുടെ പിന്തുണയെ അടിസ്ഥാനമാക്കിയുള്ളതാണ് അത്. എനിക്ക് പ്രചോദനം നൽകിയ ഉപദേഷ്ടാക്കളെ ഞാൻ കണ്ടെത്തി. സ്‌റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കാൻ എനിക്കവർ പ്രചോദനം പകർന്നു. എന്‍റെ കാഴ്ചപ്പാടിനെ സ്വീകരിക്കുന്ന ഒരു സമർപ്പിത ടീമും എന്‍റെ ലക്ഷ്യങ്ങളെ എപ്പോഴും പിന്തുണച്ച കുടുംബവുമാണ് ശക്തി. പ്രൊഫഷണൽ എന്ന നിലയിലും വ്യക്തിയെന്ന നിലയിലും അവർക്ക് എന്നിലുള്ള വിശ്വാസം എന്‍റെ വ്യക്തിപരമായ വികാസത്തിന് സഹായിച്ചു.

സ്വന്തം കാഴ്ച‌പ്പാടിനെയോ ജീവിതത്തെയോ മാറ്റിമറിച്ച സംഭവം?

എന്‍റെ കരിയറിലെ ഏറ്റവും നിർണായക നിമിഷങ്ങളിൽ ഒന്ന് കോർപ്പറേറ്റ് ലീഡർഷിപ്പിൽ നിന്നും മാറി ടെക് ഡ്രിവൺ റിസ്ക‌് സൊല്യൂഷൻസ് കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചതാണ്. വെല്ലുവിളികൾ കൈകാര്യം ചെയ്യലിൽ നിന്നും അവ പരിഹരിക്കുന്നതിലേക്ക് നീങ്ങിയതോടെ എന്‍റെ കാഴ്‌ചപ്പാട് മാറി. പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നതല്ല, മറി ച്ച് അവയെ പ്രാരംഭഘട്ടത്തിൽ തന്നെ തടയുന്ന പരിഹാരങ്ങൾ കണ്ടെത്തുകയെന്നതാണ് മുഖ്യം. ഈ വിശ്വാസം നേതൃത്വം, നവീകരണം, റിസ്‌ക് മാനേജ്മെന്‍റ് എന്നിവയോടുള്ള എന്‍റെ സമീപനത്തിന് രൂപം നൽകി.

സ്ത്രീകളുടെ ഏറ്റവും വലിയ ശക്തി?

സ്ത്രീകളുടെ ഏറ്റവും വലിയ ശക്തി അവരുടെ ഫ്ളക്സസിബിലിറ്റിയും സഹാനുഭൂതിയുമാണ്. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് ഈ രണ്ട് ഗുണങ്ങളും അത്യന്താപേക്ഷിതമാണ്.

അവൾ വെല്ലുവിളികളെ നേരിടുക മാത്രമല്ല അവയെ സ്വീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്നു. തടസ്സങ്ങളെ അവസരങ്ങളാക്കി മാറ്റുന്നു. പ്രശ്നപരിഹാരം, സഹകരണം, മാറ്റം കൊണ്ടു വരൽ എന്നിവയിൽ സ്ത്രീകൾ മുൻപന്തിയിൽ നിൽക്കുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. അവിടെ അവർ യുക്‌തിയും അവബോധവും സന്തുലിതമാക്കുന്നു. തന്ത്രപരവും ജനകേന്ദ്രീകൃതവുമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് അവർ ഉറപ്പു വരുത്തുന്നു. സാങ്കേതികവിദ്യ മുതൽ ധനകാര്യംവരെ ഏതൊരു മേഖലയിലും അത്യാവശ്യമായ കാര്യമാണിത്.

സ്ത്രീകളെ വ്യത്യസ്തരാക്കുന്നത് അവരുടെ ശക്തിയും സഹാനുഭൂതിയും നേതൃത്വപരമായ കഴിവുമാണ്. വലിയ ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട് അവൾ കടുത്ത തീരുമാനങ്ങൾ എടുക്കുന്നു. അത് ടീമുകൾക്കും ബിസിനസുകൾക്കും സമൂഹത്തിനും ദീർഘകാല വിജയം ഉറപ്പാക്കുന്നു.

ബിസിനസ്സിൽ വിജയിക്കാൻ സ്ത്രീയ്ക്ക് എന്താണ് വേണ്ടത്?

ഏതൊരു ബിസിനസ്സിന്‍റെയും ലക്ഷ്യം ഒരു പ്രശ്നം പരിഹരിക്കുക എന്നതാണ് ഒപ്പം പങ്കാളികൾക്ക് മൂല്യം സൃഷ്ട്‌ടിക്കുക എന്ന ഉദ്ദേശ്യത്തോടെ വരുമാനവും ലാഭവും ഉണ്ടാവണം. ബിസിനസ് ലോകത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയും ധൈര്യത്തോടെ ആദ്യചുവടുവച്ച് മുന്നോട്ട് വരേണ്ടതു ആവശ്യമാണ്. പ്രശ്ന‌ങ്ങൾ തിരിച്ചറിയുക, യാഥാസ്ഥിക ചിന്തകൾ തകർക്കുക. നിലവിലുള്ള അവസ്‌ഥയെ വെല്ലുവിളിക്കുക എന്നിവ പ്രാരംഭ ഘട്ടത്തിൽ ചെയ്യേണ്ടി വരും.

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത യാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?

ആരും അധികം ഉപയോഗിക്കാത്ത വഴിയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. “സൊല്യൂഷൻ ഫസ്‌റ്റ് മൈൻഡ് സെറ്റ്” എന്ന മനോഭാവത്തോടെയാണ് ഞാൻ വെല്ലുവിളികൾ നേരിടുന്നത്. സാങ്കേതിക പ്രശ്ന‌ങ്ങളോട് പ്രതികരിക്കുന്നതിനു പകരം അവയെ ആദ്യം തന്നെ ചെറുക്കുന്നു. ധനകാര്യം, സാങ്കേതിക വിദ്യ അങ്ങനെ എന്തും ആയിക്കൊള്ളട്ടെ അവയിലെ വെല്ലുവിളികളെ സ്വീകരിക്കുന്നതിനു പകരം ഞാൻ തടസ്സങ്ങളെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങളാണ് സ്വീകരിക്കുക. നൂതനത്വത്തിനും പ്രായോഗികതയ്ക്കും ഇടയിൽ ഒരു സന്തുലിതാവസ്‌ഥ കണ്ടത്തുന്നതിൽ ഞാൻ വിശ്വസിക്കുന്നു. വ്യത്യസ്തമായി ചിന്തിക്കുക എന്നാൽ പുതിയ ആശയങ്ങൾ കണ്ടെത്തുക എന്നല്ല. അവ ഫലപ്രദമായി നടപ്പിലാക്കാനുള്ള ബോധ്യം ഉണ്ടായിരിക്കുക എന്നാണ്.

സ്വന്തം ബിസിനസ്സിനെക്കുറി ച്ച് വിശദമാക്കാമോ?

ബിസിടി ഡിജിറ്റൽ ഒരു റിസ്‌ക് ആൻഡ് കോംപ്ലയൻസ് പ്രോഡക്റ്റ് കമ്പനിയാണ്. സാമ്പത്തിക മേഖലയിലുള്ള സ്ഥാപനങ്ങളെ വഞ്ചനയിൽ നിന്നും പരിരക്ഷ നൽകുകയും നിയന്ത്രിക്കുകയും റിസ്ക് കുറയ്ക്കുകയും ചെയ്യുന്നത് ലക്ഷ്യമിടുന്നു. തൽസമയ പരിഹാരങ്ങൾ കൊണ്ട് റിസ്ക് കുറയ്ക്കുകയാണ് ചെയ്യുന്നത്. ഞങ്ങളുടെ ആർറ്റി360 സ്യൂട്ട് വിപണിയിൽ മുൻപന്തിയിലാണ്. ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളിൽ 80 ശതമാനം ഇത് സ്വന്തമാക്കിയിട്ടുണ്ട്. പ്രതിവർഷം 21 ലക്ഷം കോടി രൂപയിലധികം (250 ബില്യൺ ഡോളർ) മൂല്യമുള്ള ആസ്തികൾ നിരീക്ഷിക്കുന്നു. അതിൽ എടുത്തു പറയേണ്ട കാര്യം എൻപിഎയിൽ 2,100 കോടി രൂപ തിരിച്ചുപിടിക്കാൻ സഹായിച്ചുവെന്നതാണ്.

എന്താണ് വിജയത്തിന്‍റെ രഹസ്യം?

ഏതൊരു ബിസിനസ്സിന്‍റെയും വിജയരഹസ്യം അതിന്‍റെ മികച്ച ടീം വർക്കാണ്. നിങ്ങൾ വിശ്വസിക്കുന്നവരെയും നിങ്ങളെ വിശ്വസിക്കുന്നവരെയും ജോലിയിൽ നിയോഗിക്കുക.

ഇത്തരം ആളുകൾ വെല്ലുവിളികളെ നേരിടുകയും സ്വതന്ത്രമായി ചിന്തിക്കുകയും വൈവിധ്യമാർന്ന കാഴ്‌ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്യും. ഫ്ളക്‌സിബിലിറ്റി, ദീർഘവീക്ഷണം, നിർവ്വഹണം എന്നിവയിലാണ് വിജയത്തിന്‍റെ താക്കോൽ. വെല്ലുവിളികൾ മുൻകൂട്ടി കാണാനും അർത്ഥവത്തായ മാറ്റം കൊണ്ടുവരാനും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുക എന്നത് വിജയത്തിനായുള്ള എന്‍റെ കാ ഴ്ച്ചപ്പാടാണ്.

ഇന്നത്തെ സ്ത്രീകൾ എന്തെല്ലാം വെല്ലുവിളികളാണ് നേരിടുന്നത്?

പുരോഗതി ഉണ്ടായിട്ടും സ്ത്രീകൾ ഇപ്പോഴും വ്യവസ്‌ഥാപിതമായ വെല്ലുവിളികൾ നേരിടുന്നു. അത് അവരുടെ പ്രൊഫഷണൽ വളർച്ചയ്ക്കും സാമ്പത്തിക പങ്കാളിത്തത്തിനും തടസ്സമാകുന്നു. ജോലിസ്ഥലത്തെ പക്ഷപാതം, നേതൃത്വത്തിൽ പ്രാതിനിധ്യക്കുറവ്, ലിംഗഭേദം, ശമ്പള വ്യത്യാസം എന്നിവ സ്വന്തം കഴിവ് തെളിയിക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ അവളെ നിർബന്ധിതയാക്കുന്നു.

ഇതിനുപുറമെ വേതനമില്ലാത്ത ജോലിയും വീട്ടുത്തരവാദിത്തങ്ങളുടെ ഭാരവും അവരുടെ കരിയർ പുരോഗതിയെ ബാധിക്കുന്നുണ്ട്. ഇത്തരം തടസ്സങ്ങൾ മറികടക്കാൻ എല്ലാവരെയും ഉൾക്കൊള്ളുന്ന നേതൃത്വം, തുല്യ വേതനം, ധനസഹായം ഇവ ആവശ്യമാണ്. ഔട്ടറിച്ച്, മെന്‍റർഷിപ്പ് പ്രോഗ്രാമുകൾ ആവശ്യമാണ്. സ്ത്രീകളെ ശാക്ത‌ീകരിക്കുന്ന കമ്പനികൾ ശക്തമായ സാമ്പത്തിക അടിത്തറ സൃഷ്ട്‌ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

നേട്ടങ്ങളെക്കുറിച്ച്?

എന്‍റെ പ്രധാന നേട്ടങ്ങളിലൊന്ന് തട്ടിപ്പ് തടയുന്നതിനുള്ള ഞങ്ങളുടെ ആർറ്റി360 റിയൽ ടൈം നിരീക്ഷണ സംവിധാനത്തിന്‍റെറ ഫലപ്രാപ്‌തിയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ചു. തൽഫലമായി റെഗുലേറ്റഡ് സ്‌ഥാപനങ്ങൾ ഇത് സ്വീകരിച്ചു. ഇന്ന് 21 ലക്ഷം കോടി രൂപയിലധികം (250 ബില്യൺ ഡോളർ) മൂല്യമുള്ള ആസ്‌തികൾ നമ്മൾ ട്രാക്ക് ചെയ്യുന്നുണ്ട്. 2,100 കോടി രൂപയുടെ (2.5 ബില്യൺ ഡോളർ) നിഷ്ക്രിയ ആസ്തികൾ തടയുന്നതിന് സഹായിച്ചിട്ടുണ്ട്.

ഡീപ് ഫേക്ക് പോണോഗ്രാഫി

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ഒരു ഡീപ്ഫേക്ക് വീഡിയോ പുറത്തു വന്നു. ഡീപ് ഫേക്ക് ഉപയോഗിച്ചാണ് പ്രതി അശ്ലീല പോൺ വീഡിയോ നിർമ്മിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പറയുന്നു. ഒരു പോൺ താരത്തിന്‍റെ മുഖത്ത് ജോർജിയ മെലോണിയുടെ മുഖം സൂപ്പർ ഇമ്പോസ് ചെയ്‌ത് വീഡിയോ നിർമ്മിച്ചു ഓൺലൈനിൽ പോസ്റ്റ് ചെയ്തു. റിപ്പോർട്ട് അനുസരിച്ച് ഈ കേസിൽ 50 വയസ്സുള്ള ഒരു പുരുഷനും 73 വയസ്സുള്ള അയാളുടെ പിതാവും ഉൾപ്പെടുന്നു.

ഈ വീഡിയോ ഒരു അമേരിക്കൻ പോണോഗ്രാഫി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്‌തു അതിനുശേഷം നിരവധി മാസങ്ങളായി ഇത് ദശലക്ഷക്കണക്കിന് തവണ കണ്ടുവെന്നും പറയപ്പെടുന്നു.

തന്‍റെ ഡീപ്‌ഫേക്ക് വീഡിയോയ്ക്ക് ജോർജിയ മെലോണി ഒരു ലക്ഷം യൂറോ അതായത് 90 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. നഷ്‌ടപരിഹാരമായി ലഭിക്കുന്ന തുക പുരുഷ അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് ആശ്വാസം നൽകുന്നതിനായി ഉപയോഗിക്കും.

കഴിഞ്ഞ വർഷം, നടി രശ്‌മിക മന്ദാനയുടെ ഒരു ഡീപ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബ്രിട്ടീഷ് മോഡൽ സാറ പട്ടേലിന്‍റെ മുഖത്ത് നടിയുടെ മുഖം എഡിറ്റ് ചെയ്യപ്പെട്ടു. ഇത് കണ്ടതിന് ശേഷം നിരവധി താരങ്ങൾ പ്രതികരിക്കുകയും ആരാധകർ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. രശ്മികക്ക് പിന്നാലെ നിരവധി ബോളിവുഡ് നടിമാരുടെ ഡീപ് ഫേക്ക് വീഡിയോകൾ പുറത്തുവന്നു.

കത്രീന കൈഫ്, ആലിയ ഭട്ട്, കജോൾ തുടങ്ങി നിരവധി വ്യക്‌തിത്വങ്ങൾ ഡീപ് ഫേക്കിന് ഇരയായിട്ടുണ്ട്. ഇടയ്ക്കിടെ അവർക്ക് മുന്നോട്ട് വന്ന് അവരുടെ നിലപാട് വ്യക്തമാക്കേണ്ടി വന്നിട്ടുണ്ട്.

സാമൂഹിക പ്രതിച്‌ഛായ തകർക്കാനുള്ള ഗൂഢാലോചന

രാജസ്‌ഥാൻ നിയമസഭയിലെ സ്വത ന്ത്ര എംഎൽഎ ഡോ. റിതു ബനാവത്തും ഡീക്കിന്‍റെ ഇരയായി. സോഷ്യൽ മീഡിയയിൽ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഈ വനിതാ എംഎൽഎ പറഞ്ഞു. ചില എഡിറ്റിംഗ് ടൂളുകളുടെ സഹായത്തോടെ വനിതാ എംഎൽഎയുടെ ഫോട്ടോകൾ കൂട്ടിച്ചേർത്ത് ഒരു അശ്ലീല വീഡിയോ നിർമ്മിച്ചതായി പറയുന്നു. എംഎൽഎ പോലീസിൽ നിന്ന് നടപടി ആവശ്യപ്പെടുകയും ഈ വ്യാജ വീഡിയോകളിലൂടെ തന്‍റെ രാഷ്ട്രീയ സാമൂഹിക പ്രതിച്‌ഛായ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പറഞ്ഞു.

റോളിംഗ് സ്റ്റോണിന് നൽകിയ അഭിമുഖത്തിൽ തന്‍റെ ചിത്രം പതിച്ച അശ്ലീല ഉള്ളടക്കം കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ന്യൂയോർക്ക് കോൺഗ്രസ് വനിത വെളിപ്പെടുത്തി. ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെടുന്നതിന്‍റെ ഡീ ഫേക്ക് പതിപ്പിന്‍റെ ചിത്രം ദിവസങ്ങളോളം തന്നെ അലട്ടുന്നത് തുടർന്നുവെന്നും ആ സ്ത്രീ പറഞ്ഞു. സ്ത്രീകളെ ചൂഷണം ചെയ്യാനും ഉപദ്രവിക്കാനും ലൈംഗികത പ്രകടമാക്കുന്ന ഡീപ് ഫേക്ക് ഉള്ളടക്കം പലപ്പോഴും ഉപയോഗിക്കാറുണ്ടെന്ന് അവർ പറയുന്നു. പ്രത്യേകിച്ച് പൊതുവ്യക്‌തികൾ, രാഷ് ട്രീയക്കാർ, സെലിബ്രിറ്റികൾ എന്നിവരെ ആണ് ലക്ഷ്യം ഇടുന്നത്.

സാങ്കേതിക വിദ്യയുടെ ലോകം ആളുകളുടെ ജീവിതം എളുപ്പമാക്കിയിട്ടുണ്ടെങ്കിലും അത് അവർക്ക് പ്രശ്‌നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള ഏറ്റവും വലിയ ഭീഷണി സ്ത്രീകൾക്ക് മേലാണ്. വലിയ സെലിബ്രിറ്റികൾക്കും രാഷ്ട്രീയക്കാർക്കും ഡീപ്പ് ഫേക്കുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തപ്പോൾ സാധാരണ സ്ത്രീകൾക്ക് എങ്ങനെ അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയും എന്ന് സങ്കൽപ്പിക്കുക.

എഐ ആപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്തതോ സൃഷ്‌ടിച്ചതോ ആയ ചിത്രങ്ങൾ വീഡിയോകൾ അല്ലെങ്കിൽ ഓഡിയോ എന്നിവയാണ് ഡീപ് ഫേക്ക് എന്ന് അറിയപ്പെടുന്നത്. അവ ഉപയോഗിച്ച് യഥാർത്ഥമോ ഇല്ലാത്തതോ ആയ ആളുകളെ ചിത്രീകരിക്കാം. അഡൽറ്റ് കണ്ടന്‍റ് സൃഷ്ട‌ിക്കുന്നതിന് വളരെക്കാലമായി കൃത്രിമബുദ്ധി ഉപയോഗിച്ചു വരുന്നു. പുതിയ എഐ ഉപകരണങ്ങളുടെ വരവോടെ ഡീപ്‌ഫേക്ക് പോൺ വ്യവസായം വളർന്നുവരികയാണ്. സെലിബ്രിറ്റികളുടെയും സാധാരണക്കാരുടെയും ചിത്രങ്ങൾ ഫേക്ക് ആയി എഡിറ്റ് ചെയ്താണ് അഡൾറ്റ് കണ്ടന്‍റ് സൃഷ്‌ടിക്കുന്നത്. ഈ ജോലികളെല്ലാം ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വഴിയാണ്.

ആദ്യത്തെ ഡീപ്‌ഫേക്ക് കേസ്

വർഷങ്ങൾക്ക് മുമ്പ് ഒരു റെഡ്‌ഡിറ്റ് ഉപയോക്താവ് ഒരു ക്ലിപ്പ് പങ്കിട്ടപ്പോഴാണ് ഡീപ്‌ ഫേക്ക് പോൺ പുറത്തു വന്നത്. ഇതിൽ പോൺ അഭിനേതാക്കളോടൊപ്പം വനിതാ സെലിബ്രിറ്റികളുടെയും മുഖങ്ങൾ കാണിച്ചു. ഇതിനു ശേഷം സ്വാധീനമുള്ളവരെയും പത്രപ്രവർത്തകരെയും മറ്റ് സെലിബ്രിറ്റികളെയും ലക്ഷ്യം വച്ചുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും പുറത്തു വന്നു.

ഗവേഷകരുടെ അഭിപ്രായത്തിൽ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ സൃഷ്‌ടിക്കാൻ കൃത്രിമബുദ്ധി ഉപയോഗിക്കുന്ന ആപ്പുകളും വെബ്സൈറ്റുകളും ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. സോഷ്യൽ നെറ്റ്‌വർക്ക് വിശകലന കമ്പനിയുടെ കണക്കനുസരിച്ച് 2023 സെപ്റ്റംബറിൽ മാത്രം 24 ദശലക്ഷം ആളുകൾ ഇത്തരം വെബ്സൈറ്റുകൾ സന്ദർശിച്ചു.

കൃത്രിമബുദ്ധി ഉപയോഗിച്ച് പരസ്പര സമ്മതമില്ലാതെയുള്ള അശ്ലീലസാഹിത്യത്തിന്‍റെ വികസനത്തിലും വിതരണത്തിലും ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഡീപ് ഫേക്ക് പോണോഗ്രാഫി എന്നറിയപ്പെടുന്ന ഫോട്ടോകളിൽ കൃത്രിമം കാണിച്ചാണ് ഇത് സൃഷ്ട‌ിച്ചിരിക്കുന്നത്. കൃത്രിമമായി സൃഷ്‌ടിക്കപ്പെട്ട ചിത്രങ്ങൾ പലപ്പോഴും സ്ത്രീകൾക്ക് അറിയാതെ സോഷ്യൽ മീഡിയയിൽ നിന്നാണ് എടുക്കുന്നത്.

ആശങ്കാജനകമായ ഒരു കാര്യം മിക്ക അഡൾറ്റ് വെബ്സൈറ്റുകളും മാർക്കറ്റിംഗിനായി സോഷ്യൽ നെറ്റ്‌വർക്കിംഗ് ഉപയോഗിക്കുന്നു. ഉദാഹരണത്തിന് 2023-ൽ ആക്സ്, റെഡ്ഡിറ്റ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വസ്ത്രം അഴിക്കുന്ന ആപ്പുകളെ പരസ്യപ്പെടുത്തുന്ന ലിങ്കുകളുടെ എണ്ണം 2400 ശതമാനത്തിലധികം വർദ്ധിച്ചു. ഒരു ഗവേഷണമനുസരിച്ച് ഈ ആപ്പുകൾ ഏത് ചിത്രവും നഗ്നമാക്കാൻ വേണ്ടി എഡിറ്റ് ചെയ്യാൻ എഐ ഉപയോഗിക്കുന്നു.

ഈ ആപ്പ് സ്ത്രീകളുടെ ചിത്രങ്ങളിൽ മാത്രമേ പ്രവർത്തിക്കൂ. 2019 ജൂണിൽ സ്ത്രീകളുടെ ചിത്രങ്ങളിൽ നിന്ന് വസ്ത്രങ്ങൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ഡീപ് ന്യൂഡ് എന്ന ആപ്പ് ഡൗൺലോഡ് ചെയ്യാവുന്ന വിൻഡോസ്, ലിനക്സ് ആപ്ലിക്കേഷൻ പുറത്തിറങ്ങി.

സെലിബ്രിറ്റികളടക്കം ഇൻസ്റ്റാഗ്രാമിലെ 94 ശതമാനം സ്ത്രീകളും ഡീപ് ഫേക്ക് പോണോഗ്രാഫിയുടെ ഇരകളാകുന്നു. കൂടാതെ ഓരോ 10000 ഫോളോവേഴ്സും കൂടുമ്പോൾ ഈ അപകടസാധ്യത 15.7 ശതമാനം വർദ്ധിക്കുന്നു. ഒരു ഇൻഫ്ളുവൻസറുടെ ഫോളോവർ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് അവർ ഡീപ്ഫേക്ക് പോണോഗ്രാഫിയു ടെ ഇരകളാകാനുള്ള സാധ്യത കൂടുതലാണ്. 100 ദശലക്ഷത്തിലധികം പിന്തുടരുന്ന വ്യക്തികൾക്ക് 79 ശതമാനം സാധ്യതാനിരക്ക് ഉണ്ട്.

സോഷ്യൽ മീഡിയ ദാതാവായ ട്വിക്സിയുടെ റിപ്പോർട്ട് പ്രകാരം, വാർത്ത, രാഷ്ട്രീയം തുടങ്ങിയ വ്യവസായങ്ങളിലെ പുരുഷ ഇൻഫ്ളുവൻസറിനെ അപേക്ഷിച്ച് ഫാഷൻ പോലുള്ള വ്യവസായങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ (85 ശതമാനം വിനോദത്തിൽ, 82 ശതമാ നം സൗന്ദര്യത്തിൽ) ലക്ഷ്യം വയ്ക്കപ്പെടാനുള്ള സാധ്യത 70 ശതമാനം കൂടുതലാണ്. മൊത്തത്തിൽ സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നവരിൽ 84 ശതമാനം പേരും ഡീപ് ഫേക്ക് പോണോഗ്രാഫിയുടെ ഇരകളാണെന്ന് റിപ്പോർട്ടുണ്ട്. അവരിൽ 90 ശതമാനം പേരും സ്ത്രീകളാണ്.

സാങ്കേതികവിദ്യ കൂടുതൽ സങ്കീർണ്ണവും ആക്സസ് ചെയ്യാവുന്നതുമാകുമ്പോൾ ഭാവിയിൽ ഡീപ്‌ഫേക്കുകളുടെ ദുരുപയോഗം വർദ്ധിച്ചേക്കാമെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു. ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യയെക്കുറിച്ച് എബിപി ന്യൂസ് ആഴത്തിലുള്ള ഗവേഷണം നടത്തി. അതിൽ നിന്ന് മനസ്സിലായത് വ്യാജമാണെങ്കിലും ആളുകൾക്ക് ശരിയും തെറ്റും വേർതിരിച്ചറിയാൻ കഴിയാത്തത്ര ശക്തമാണ് ഡീഫേക്ക് എന്നാണ്. ഒരു റിപ്പോർട്ട് അനുസരിച്ച് ഡീപ് ഫേക്ക് അഡൽറ്റ് കണ്ടന്‍റിനോട് ഏറ്റവും സെൻസിറ്റീവ് ആയ രാജ്യങ്ങളിൽ ഇന്ത്യ ആറാം സ്ഥാനത്താണ്.

ഡീഫേക്ക് വീഡിയോയ്ക്ക് പിന്നിൽ ആരാണ്?

നിരവധി ആളുകളും സംഘടനകളും വിവിധ കാരണങ്ങളാൽ ഡീപ്‌ഫേക്ക് വീഡിയോകൾ സൃഷ്ടിക്കുന്നുണ്ട്. സിനിമകളിലും പരസ്യങ്ങളിലും മീമുകളിലും അഭിനേതാക്കളുടെ മുഖങ്ങൾ മാറ്റി സ്ഥാപിക്കാൻ ഡീപ് ‌ഫേക്ക് സാങ്കേതികവിദ്യ പലപ്പോഴും ഉപയോഗിക്കാറുണ്ട്.. എന്നാൽ ചിലപ്പോൾ ചില ആളുകൾ മറ്റുള്ളവരെ അപകീർത്തിപ്പെടുത്താനോ വ്യക്തിപരമായി ആക്രമിക്കാനോ വേണ്ടി ഇത്തരം വ്യാജ വീഡിയോകൾ സൃഷ്‌ടിക്കാറുണ്ട്.

ഇന്‍റർനെറ്റിലെ ഡീപ്‌ഫേക്കുകളുടെ ബിസിനസ്സ്

ഹോം സെക്യൂരിറ്റി ഹീറോസ് ഓഫ് അമേരിക്കയിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് 2023 ലോകമെമ്പാടുമായി 95820 ഡീപ് ഫേക്ക് വീഡിയോകൾ നിർമ്മിക്കപ്പെട്ടു. അതിൽ 98 ശതമാനം ഡീപ് ഫേക്ക് വീഡിയോകളും പോണോഗ്രഫി വീഡീയോകളുമായി ബന്ധപ്പെട്ടതാണ്. 2 ശതമാനം അശ്ലീലമല്ല. ഈ റിപ്പോർട്ടിലെ ഏറ്റവും ആശ്‌ചര്യകരമായ കാര്യം ഡീപ് ഫേക്ക് പോണോഗ്രാഫി വീഡിയോകളിൽ 99 ശതമാനം സ്ത്രീകളുടേതും ഒരു ശതമാനം പുരുഷന്മാരുടേതുമാണ് എന്നതാണ്. ഈ റിപ്പോർട്ട് വലിയൊരു അപകടത്തെക്കുറിച്ച് പറയുന്നു. 2023-ൽ 99 ശതമാനം ഡീപ്‌ഫേക്ക് വീഡിയോകളും നിർമ്മിച്ചത് സ്ത്രീകളെ ലക്ഷ്യം വച്ചായിരുന്നു. ഡീപ് ഫേക്ക് വീഡിയോ കൾ സൃഷ്‌ടിക്കുന്നവർ അതൊരു ബിസിനസ്സായി ഉപയോഗിച്ചു.

നിങ്ങളുടെ മുഖവും ശബ്ദവും പോലും മോഷ്ടിക്കപ്പെടാവുന്ന ഒരു കാലം വരുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതെ ഇത് അൽപ്പം വിചിത്രമായി തോന്നാം പക്ഷേ നിങ്ങളുടെ ശബ്ദവും മുഖവും കൃത്യമായി പകർത്താൻ കഴിയും. അതേസമയം 80 ശതമാനം ആളുകൾക്കും ഡീപ് ഫേക്കിനെക്കുറിച്ച് അറിയില്ല. സമ്മതമില്ലാതെയുള്ള ഡീപ് ഫേക്ക് പോണോഗ്രാഫിന് ഇരയായവർക്ക് നിയമപരമായ ഓപ്ഷനുകൾ കുറവാണ്. യുഎസിൽ 46 സംസ്ഥാനങ്ങളിൽ റിവഞ്ച് പോണിന് ഒരു പരിധിവരെ നിരോധനമുണ്ട്. യുകെയിൽ ഇത്തരം പോൺ നിരോധിച്ചു.

സർവേയിലെ ഞെട്ടിക്കുന്ന കണക്കുകൾ

ഇന്ത്യയിൽ സൈബർ തട്ടിപ്പിനും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനും ഡീപ് ഫേക്ക് ഉള്ളടക്കം കൂടുതലും ഉപയോഗിക്കുന്നു. ഉപയോക്താക്കൾ എഐ സൃഷ്‌ടിച്ച ഉള്ളടക്കം സത്യമാണെന്ന് കരുതുകയും പിന്നീട് അതിന്‍റെ ഇരകളാകുകയും ചെയ്യുന്നു. MCAFEE അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം 2023 നെ അപേക്ഷിച്ച് 80 ശതമാനത്തിലധികം ആളുകളും ഇപ്പോൾ ആശങ്കാകുലരാണ്. അ തേസമയം ഏകദേശം 64 ശതമാനം ആളുകൾ പറയുന്നത് എഐ മൂലമുണ്ടാകുന്ന സൈബർ തട്ടിപ്പിലെ യഥാർത്ഥവും വ്യാജവും തിരിച്ചറിയുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ്. ഈ സർവേയിൽ പങ്കെടുത്ത 30 ശതമാനം ആളുകൾ പറയുന്നത് എഐ സൃഷ്‌ടിച്ച ഉള്ളടക്കം തിരിച്ചറിയാൻ തങ്ങൾക്ക് കഴിയുമെന്നാണ്.

ഡീപ് ഫേക്കുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ നിയമം എന്താണ്?

ഇന്ത്യയിൽ ഡീപ് ഫേക്കുമായി ബന്ധപ്പെട്ട് കർശനമായ നിയമങ്ങളുണ്ട്. ഐടി ആക്ട‌് 66, ഐടി ആക്‌ട് 67 എന്നി വ പ്രകാരം അത്തരം ഉള്ളടക്കം ഓൺ ലൈനിൽ പങ്കുവെക്കുന്നതിന് തടവും പിഴയും ലഭിക്കും. ഐടി ആക്ട് 66 ഇപ്രകാരം ഒരാളുടെ ഫോട്ടോയോ വീഡിയോയോ അയാളുടെ അനുമതിയില്ലാതെ സോഷ്യൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിച്ചാൽ 3 വർഷം വരെ തടവും 2 ലക്ഷം രൂപവരെ പിഴയും ശിക്ഷിക്കപ്പെടാം.

ഒരു ഡീ‌ഫേക്ക് എങ്ങനെ സൃഷ്ടിക്കപ്പെടുന്നു?

ഡീപ് ഫേക്ക് എന്ന പദം ആദ്യമായി ഉപയോഗിച്ചത് 2017ലാണ്. തുടർന്ന് അമേരിക്കയിലെ സോഷ്യൽ ന്യൂസ് അഗ്രഗേറ്ററായ റെഡ്ഡിറ്റിൽ ഡീപ് ഫേക്ക് ഐഡികളിൽ നിന്ന് നിരവധി സെലിബ്രിറ്റികളുടെ വീഡിയോകൾ പോസ്‌റ്റ് ചെയ്യപ്പെട്ടു. നടിമാരായ എമ്മ വാട്‌സൺ, ഗാൽഗാഡോട്ട്, സ്‌കാർലറ്റ് ജോഹാൻസൺ എന്നിവരുടെ നിരവധി പോൺ വീഡിയോകൾ അതിൽ ഉണ്ടായിരുന്നു. മറ്റൊരാളുടെ മുഖം, ശബ്ദം, ഭാവങ്ങൾ എന്നിവ ഒരു യഥാർത്ഥ വീഡിയോയിലോ ഫോട്ടോയിലോ ഓഡിയോയിലോ ഘടിപ്പിക്കുന്നതിനെയാണ് ഡീപ് ഫേക്ക് എന്ന് വിളിക്കുന്നത്. ഇത് വളരെ വൃത്തിയായി ചെയ്തിരിക്കുന്നതിനാൽ വ്യാജ ഫയൽ 100 ശതമാനം സത്യമാണെന്ന് തോന്നുകയും ആരും അത് വിശ്വാസിക്കുകയും ചെയ്യാം.

കൃത്രിമബുദ്ധിയുടെ ശക്തി ഇപ്പോൾ ഇന്‍റർനെറ്റിലെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമായതിനാൽ ലോകമെമ്പാടും ഡീപ്‌‌ക്കുകൾ വളർന്നുവരുന്ന ഒരു പ്രശ്നമായി മാറിയിരിക്കുന്നു. താൻ ഗർബ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഒരു ഡീപ്‌ഫേക്ക് വീഡിയോ കണ്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ പ്രശ്നത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

ചില മിടുക്കന്മാർ കമ്പ്യൂട്ടർ ഇല്ലാതെ മൊബൈലിൽ നിന്ന് പോലും ഡീപ് ഫേക്ക് വീഡിയോകൾ നിർമ്മിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് സൈബർ കുറ്റവാളികളുടെ പുതിയ ആയുധമായി മാറിയിരിക്കുന്നു. ബ്ലാക്ക് മെയിലിംഗിനും മോചനദ്രവ്യം തട്ടിയെടുക്കുന്നതിനുപോലും ഇത് ഉപയോഗിക്കുന്നു. രാജ്യത്തെ ഏതൊരു സാമൂഹിക വ്യക്ത‌ിയുടെയും പ്രതിച്‌ഛായ കളങ്കപ്പെടുത്തുന്നതിനായി സോഷ്യൽ മീഡിയയിൽ ഡീപ്‌ഫേക്ക് വീഡിയോകൾ അപ്‌ലോഡ് ചെയ്‌തുകൊണ്ട് അവർ തങ്ങളുടെ അപകടകരമായ ഉദ്ദേശ്യങ്ങൾ നടപ്പിലാക്കുന്നു. 60 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ഡീഫേക്ക് പോൺ വീഡിയോ സൃഷ്ടിക്കാൻ 25 മിനിറ്റിൽ താഴെ സമയം മതി. ഒരു പൈസ പോലും ചെലവാകില്ല.

സംഘടിത കുറ്റകൃത്യങ്ങൾ വർദ്ധിച്ചേക്കാം

ലോക ജനസംഖ്യയുടെ ഏകദേശം 64.5 ശതമാനം വ്യത്യസ്‌ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതായി കാപിയാസ് റിപ്പോർട്ട് അവകാശപ്പെടുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണത്തിൽ 3.7 ശതമാനം വർദ്ധനവുണ്ടായി. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 150 ദശലക്ഷം അതായത് ഏകദേശം 15 കോടി ആളുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വന്നിട്ടുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയെക്കുറിച്ച് പറയുമ്പോൾ രാജ്യത്തെ ഓരോ മൂന്നാമത്തെ വ്യക്തിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയയുടെ ആവേശം അതിന്‍റെ ഉച്ചസ്‌ഥായിയിലാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മിക്ക ആളുകളും ഫേസ്ബുക്ക്, ഇൻസ്‌റ്റാഗ്രാം, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നു. ഏകദേശം 95 ശതമാനം ആളുകളും സാധാരണയായി ഈ പ്ലാറ്റ്ഫോമിൽ അവരുടെ ഫോട്ടോകൾ പങ്കിടുന്നു.

കൃത്രിമബുദ്ധിയുടെ പൂർണ്ണമായ വികസനം മനുഷ്യരാശിയുടെ അവസാനത്തിലേക്ക് നയിച്ചേക്കാമെന്ന് നൂറ്റാണ്ടിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായ സ്‌റ്റീഫൻ ഹോക്കിംഗ് പറഞ്ഞിരുന്നു. അതേസമയം നമ്മുടെ നിലനിൽപ്പിന് ഏറ്റവും വലിയ ഭീഷണി എഐ അതായത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആണെന്ന് ടെസ്‌ല സിഇഒ എലോൺ മസ്‌ക് പറഞ്ഞിരുന്നു.

ഡീപ് ഫേക്ക് പോണോഗ്രാഫി സ്ത്രീകളെയും പെൺകുട്ടികളെയും ചൂഷണം ചെയ്യുന്നതും അടിച്ചമർത്തുന്നതും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു. ജനറൽ സാൻസ് എന്ന സർക്കാരിതര സംഘടന 2023-ൽ പുറത്തുവിട്ട ഡാറ്റയിൽ അശ്ലീലം കാണുന്ന 10 കൗമാരക്കാരിൽ 8 പേരും സ്‌റ്റാർട്ടപ്പ് ഗ്രൂപ്പിനായി അങ്ങനെ ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. ഇത്തരം യുവാക്കളിൽ നിന്ന് നമുക്ക് എങ്ങനെ നല്ല കാര്യങ്ങൾ പ്രതീക്ഷിക്കാനാകും?

ഡീപ് ഫേക്ക് സാങ്കേതികവിദ്യ സ്ത്രീകൾക്ക് ഭീഷണി ഉയർത്തുക മാത്രമല്ല. തിരഞ്ഞെടുപ്പുകളിൽ ഇടപെടുന്നത് മുതൽ യുദ്ധങ്ങൾ ആരംഭിക്കുന്നത് വരെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനും കഴിയും. ഡീപ് ഫേക്ക് സാങ്കേതിക വിദ്യ യാഥാർത്ഥ്യത്തിന്‍റെയും സത്യത്തിന്‍റെയും സങ്കൽപ്പത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നു.

ഡീപ്പ് ഫേക്ക് തടയുന്നതിനായി ഐടി മന്ത്രാലയം പുതിയ നിയമങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പുതിയ നിയമങ്ങൾ ലംഘിക്കുന്ന ഏതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെയും ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്നതിൽ നിന്ന് വിലക്കുമെന്ന് അവർ പറയുന്നു. വ്യാജ ഉള്ളടക്കം അപ്‌പ്ലോഡ് ചെയ്യുന്നവർക്കെതിരെ ഐപിസി, ഐടി ആക്‌ട് വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യും. വ്യാജ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്ന പ്ലാറ്റ്ഫോമായിരിക്കും ഉത്തരവാദി. ഡീപ് ഫേക്ക് ഉള്ളടക്കം കണ്ടെത്തിയാൽ ആർക്കും എഫ്ഐആർ ഫയൽ ചെയ്യാം. പരാതി ഉയർന്നാൽ ഡീപ്‌ഫേക്ക് ഉള്ളടക്കം 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം. ഉള്ളടക്കം അപ്ലോഡ് ചെയ്ത്‌ ഉപയോക്ത‌ാവിന്‍റെ അക്കൗണ്ട് ക്ലോസ് ചെയ്യും.

സുരക്ഷിതരായിരിക്കുക ജാഗ്രത പാലിക്കുക

ഫോട്ടോയിൽ മാറ്റം വരുത്താൻ കഴിയാത്ത വിധം എൻക്രിപ്റ്റ് ചെയ്യാൻ കഴിയുന്ന ഒരു ക്യാമറ ഉപയോഗിച്ച് എപ്പോഴും ചിത്രങ്ങൾ എടുക്കുക. ഈ സവിശേഷതകൾ സ്മാർട്ട് ക്യാമറകളിൽ ലഭ്യമാണ്. സ്മാർട്ട് മൊബൈലുകളിലും ഇതിനുള്ള ആപ്പുകൾ ലഭ്യമാണ്. ലളിതമായി പറഞ്ഞാൽ ക്രിപ്റ്റോഗ്രഫി എന്നത് ടെക്സ്‌റ്റ് ഫോട്ടോകൾ അല്ലെങ്കിൽ വീഡിയോകൾ പോലുള്ള വിവരങ്ങൾ രഹസ്യ കോഡുകളായി പരിവർത്തനം ചെയ്യുന്ന ഒരു പ്രക്രിയയാണ്. ഈ പ്രക്രിയയുടെ സഹായത്തോടെ നമ്മൾ ഏതെങ്കിലും വിവരം മറ്റൊരാൾക്ക് അയയ്ക്കുമ്പോൾ അത് ഒരു കോഡായി പരിവർത്തനം ചെയ്യപ്പെടുന്നു. ലഭിച്ച വിവരങ്ങൾ കാണുന്നതിന് ആ വ്യക്തി കോഡ് ഉപയോഗിക്കണം. അതായത് അയച്ചയാളും സ്വീകരിക്കുന്നയാളും എൻക്രിപ്ഷൻ കീ ഉപയോഗിക്കുന്നു. രണ്ട് ഫയലുകളും കാണുന്നതിന് ഈ കീ ആവശ്യമാണ്. നിങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ സോഷ്യൽ മീഡിയയിൽ അധികം പങ്കിടരുത്. നിങ്ങളുടെ അക്കൗണ്ട് സ്വകാര്യമായി സൂക്ഷിക്കുക. സൈബർ ആക്രമണത്തിനു സാധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ ഒരേസമയം 15-20 ഫോട്ടോകൾ പങ്കിടരുത്.

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ പ്രെഫഷണൽ മോഡ് ഉപയോഗിക്കാത്ത സ്ത്രീകൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലോക്ക് ചെയ്‌ത് സൂക്ഷിക്കണം. നിങ്ങളുടെ സ്വകാര്യ അക്കൗണ്ടുകളിൽ അജ്‌ഞാതരായ ആളുകളെ ചേർക്കുന്നത് ശ്രദ്ധിച്ചു വേണം. ഫോണിലെ ലോഗിംഗ് അലർട്ടുകളിലും ക്രമീകരണങ്ങളിലും എപ്പോഴും ലെവൽ ടു വെരിഫിക്കേഷൻ ഓണാക്കി വയ്ക്കുക. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

സ്ത്രീക്കും വേണം ആയുരാരോഗ്യം

സ്ത്രീ ശാക്തീകരണം, സ്ത്രീ മുന്നേറ്റം… എന്നൊക്കെ എല്ലാവരും മുറവിളി കൂട്ടാറുണ്ടെങ്കിലും അതിനിടയിൽ നമ്മൾ മറന്നു പോകുന്ന പരമ പ്രധാനമായ ഒരു കാര്യമുണ്ട് സ്ത്രീയുടെ ആരോഗ്യം. സ്ത്രീകൾ സ്വന്തം ആരോഗ്യത്തെയത്ര ഗൗരവമായി പരിഗണിക്കുന്നില്ലെന്നതാണ് ഗൗരവമർഹിക്കുന്ന കാര്യം. അങ്ങനെയായിക്കൂടാ ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഊർജ്‌ജവും സ്വപ്നങ്ങളും ഉണ്ടാവുകയേയുള്ളൂ. അത്തരമൊരു വ്യക്‌തി ചുറ്റിലും പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കും.

“പീരിയഡ്സ് ഉള്ളപ്പോൾ വയറിലോ, മുതുകിലോ അതുമല്ലെങ്കിൽ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്തോ വേദനയുണ്ടെങ്കിൽ അത് അവഗണിക്കരുത്. അതായത് നല്ല ആരോഗ്യമുള്ള അവസ്ഥയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനേ പാടില്ല.” സെലിബ്രിറ്റി ന്യൂട്രിഷ്യനിസ്റ്റ് രുജുത ദിവേകർ  പറയുന്നു. (രുജുത ദിവേകർ  ബോളിവുഡ് താരങ്ങളുടെ ഫിറ്റ്നസ് ട്രെയിനറാണ്)

സ്ത്രീകൾക്ക് സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനായി രുജുത ദിവേകർ  നൽകുന്ന ചില സൂപ്പർ ടിപ്സുകൾ:

  • നല്ല ഭക്ഷണം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് പണ്ടുകാലത്ത് അമ്മൂമ്മമാരും മറ്റും കഴിച്ചിരുന്ന വിഭവങ്ങൾ സ്വന്തം ഡയറ്റിൽ ഉൾപ്പെടുത്തുക.
  • സ്വന്തമിഷ്ടമനുസരിച്ചുള്ള ഭക്ഷണം കഴിക്കുക. പൂർണ്ണ സംതൃപ്തിയോടെ ഭക്ഷണം കഴിക്കുമ്പോൾ അത് ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രയോജനം ചെയ്യും.
  • ടിന്നിലടച്ച ഭക്ഷ്യവസ്തുക്കൾ വേണ്ടേ വേണ്ട. ഇത്തരം ഭക്ഷ്യവസ്‌തുക്കളിൽ പ്രിസർവേറ്റീവുകൾ ഉണ്ടാകും. അത് ആരോഗ്യത്തിന് ദോഷകരമാണ്.
  • വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുക. ശരീരഭാരമനുസരിച്ച് ദിവസവും 3 മുതൽ 5 സ്പൂൺ വരെ നെയ്യ് സേവിക്കാം.
  • സീസണൽ പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തണം.
  • അടുക്കളയിൽ ലഭ്യമായ മസാലകളും മറ്റും വിഭവങ്ങളിൽ ചേർക്കുക.
  • ഒരിക്കലും കലോറിയളന്ന് ഭക്ഷണം കഴിക്കരുത്. വിശപ്പിന് അനുസരിച്ച് കഴിക്കാം. അമിത ഭക്ഷണം ഒഴിവാക്കുക. വിശന്നിരുന്ന് വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്യരുത്.
  • ഭക്ഷണം കഴിക്കുന്ന വേളയിൽ ടിവി, ഫോൺ, ലാപ്ടോപ്പ് മുതലായവയുടെ സാമീപ്യം ഒഴിവാക്കുക.
  • നിങ്ങൾ ഉദ്യോഗസ്‌ഥയാണെങ്കിൽ നിങ്ങൾക്ക് നിശ്ചിതവും സന്തുലിതവുമായ ഭക്ഷണം ആവശ്യമാണ്. അതുകൊണ്ട് സീസൺ അനുസരിച്ച് ഭക്ഷണത്തിൽ മാറ്റം വരുത്താം.
  • ഉദ്യോഗസ്ഥകൾക്ക് 2-3 മണിക്കൂർ ഇടവേളകളിലായി എന്തെങ്കിലും കഴിക്കാം. പ്രത്യേകിച്ചും വൈകുന്നേരം 4 മുതൽ 6 മണിക്കിടയിൽ വിശന്നിരിക്കരുത്. ഈ സമയത്ത് വെള്ളത്തിന് പകരമായി വയർ നിറയാൻ സഹായിക്കുന്ന വാഴപ്പഴം, പപ്പായ അല്ലെങ്കിൽ ഉപ്പുമാവ്, അവൽ തുടങ്ങിയ ലൈറ്റ് സ്നാക്ക്സ് നിർബന്ധമായും കഴിക്കണം. എന്നാൽ വറുത്ത് പൊരിച്ച ഭക്ഷ്യവിഭവങ്ങൾ ഒഴിവാക്കണം.

ആര്‍ത്തവകാല  മുൻകരുതലുകൾ

  •  അത്തരം ദിവസങ്ങളിൽ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് വേദനയുണ്ടാകുന്നത് അസാധാരണമായ കാര്യമാണ്. കാത്സ്യം കുറവാകുന്നതു കൊണ്ടാണ് ശരീരത്തിൽ ഇത്തരം വേദനയുണ്ടാവുക. വേദന പോലെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം കാത്സ്യം, വിറ്റാമിൻ ബി എന്നിവയടങ്ങിയ സപ്ലിമെന്‍റ് കഴിക്കാം.
  • നിത്യവും വ്യായാമം ചെയ്യുന്നതു കൊണ്ട് ഇത്തരം പ്രശ്നങ്ങൾ അനായാസം തരണം ചെയ്യാനാവും.
  • മാസമുറയുള്ളപ്പോൾ വളരെ ലൈറ്റായ ഭക്ഷണം കഴിക്കുക. അമിതമായ ഭക്ഷണം കഴിച്ചാൽ ദഹനത്തിനത് തടസ്സമുണ്ടാക്കി ശരീരത്തിന് പ്രശ്നമുണ്ടാക്കും.

പെൺകുട്ടികൾക്ക്

 വണ്ണം കുറയ്ക്കുന്നതിനായി സ്വന്തം ആരോഗ്യം പോലും മറന്ന് നിത്യവും വ്യായാമം ചെയ്യുന്ന സ്ത്രീകളുണ്ടാകും. ശരീരഭാരം കുറയ്ക്കുന്നതിലൂടെ കൂടുതൽ ആരോഗ്യവതികളാകാൻ കഴിയും എന്ന് ധരിക്കുന്നവരാണിവർ. അത് തെറ്റാണ്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കാൻ മറക്കരുത്.

ചെറിയ പ്രായം തുടങ്ങി വ്യായാമം ചെയ്യുകയാണെങ്കിൽ മുതിർന്ന പ്രായമെത്തുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകൾ കുറഞ്ഞു കിട്ടും അഥവാ പാർട്ടികൾക്കും മറ്റും പോകുന്നവരാണെങ്കിൽ വളരെ നിയന്ത്രിതമായ രീതിയിൽ പാർട്ടിയിൽ പങ്കുകൊള്ളാം. രാത്രിയിൽ നന്നായി ഉറങ്ങുക.

ജിമ്മിൽ പോകുന്നവരാണെങ്കിൽ ഭക്ഷണം ഇങ്ങനെ

  • നിത്യവും ജിമ്മിൽ പോകുന്നയാളാണെങ്കിൽ ജിമ്മിൽ പോകുന്നതിന് 15-20 മിനിറ്റ് മുമ്പായി പഴങ്ങൾ കഴിക്കുക. ഇത് ശരീരത്തിന് ശക്തി പകരും.
  • ജിമ്മിൽ നിന്നും വന്ന ശേഷം ബനാന ഷേക്ക് കുടിക്കുക. ഇത് ശക്‌തി വർദ്ധിപ്പിക്കും.
  • ജിമ്മിൽ വർക്കൗട്ട് ചെയ്‌ത് ഒരു മണിക്കൂറിനു ശേഷം സമ്പൂർണ്ണ ഭക്ഷണം കഴിക്കുക. പരിപ്പ്, ചപ്പാത്തി, പച്ചക്കറികൾ അടങ്ങിയ ഭക്ഷണമായിരിക്കണം.

കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന്‍റെ അച്ചുത്തണ്ടാണ് സ്ത്രീകൾ. അതുകൊണ്ട് സ്വന്തം ആരോഗ്യത്തെ ഒരിക്കലും ഒന്നിന്‍റെയും പേരിൽ അവഗണിച്ചു കൂടാ.

 

ഓവറാക്കല്ലേ ഈറ്റിംഗ്…

വയർ നിറച്ച് ജങ്ക്ഫുഡ് കഴിച്ചാലും കുഴപ്പമില്ല എന്ന് കരുതുന്നവരാണ് ഭൂരിഭാഗംപ്പേരും. ചിലർക്ക് ജങ്ക്ഫുഡ് കാണുമ്പോഴെ വിശപ്പ് തോന്നി തുടങ്ങും. ആവശ്യമില്ലെങ്കിൽ കൂടി വാങ്ങി കഴിക്കും.

ചേർക്കുക

ഭക്ഷണം സ്വാദിഷ്ഠവും പോഷക സമ്പന്നവുമാക്കാൻ ധാരാളം മസാലകളും ഫ്ലേവറുകളും ചേർക്കാറുണ്ട്. എന്നാൽ വിനാഗിരി അതിൽ ചേർക്കുന്നതോടെ ഭക്ഷണത്തിലെ ഗ്ലൈസമിക് ഇൻഡക്സ് വളരെയധികം കുറയുന്നു. ഭക്ഷണത്തിൽ കലോറിയുടെ അളവ് കൂട്ടാതെ സലാഡ് ഡ്രസ്സിംഗ്, സോസ്, വഴറ്റിയ പച്ചക്കറി എന്നിവയിൽ ഇതിന്‍റെ അസിഡിക് ഫ്ലേവർ ചേരും.

വിശപ്പില്ലാത്തപ്പോൾ കഴിക്കുക

കടുത്ത വിശപ്പ് തോന്നുന്ന അവസരത്തിൽ അമിതമായി ഭക്ഷണം കഴിക്കുന്നവരാണ് മിക്കവരും. അമിതമായി കഴിക്കുന്നതു കൊണ്ട് വയർ നിറഞ്ഞിരിക്കുന്നതുപോലെയാവും തോന്നുക. ഭക്ഷണം കൂടിയ അളവിലായതിനാൽ ഇൻസുലിന്‍റെ അളവ് കൂടിയ നിലയിലായിരിക്കും. അതുകൊണ്ട് തളർച്ചയും അനുഭവപ്പെടും. കുറച്ച് കഴിയുന്നതോടെ വിശപ്പും വേഗം തോന്നി തുടങ്ങും. അങ്ങനെ വരുന്ന സാഹചര്യത്തിൽ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുകയും ചെയ്യും. വിശപ്പിനെ കെടുത്തുന്നതിന് പകരമായി അതിനെ നേരിടാൻ മറ്റ് ഏതെങ്കിലും വഴി തേടുന്നതായിരിക്കും നല്ലത്. വിശപ്പ് തോന്നാതിരിക്കുകയോ നേരിയ വിശപ്പേ തോന്നുന്നുള്ളൂവെങ്കിലോ വളരെ ലൈറ്റായി ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. പതിയെ കഴിക്കുന്നതാണ് ഉത്തമം. പകൽ സമയം വളരെ കുറഞ്ഞയളവിൽ കഴിക്കുന്നതു കൊണ്ട് കൂടുതൽ പ്രയോജനങ്ങൾ ഉണ്ടാകും. ഒപ്പം വ്യക്‌തി ഊർജ്ജസ്വലനുമായിരിക്കും.

കലോറിയടങ്ങിയ പാനീയങ്ങൾക്ക് പകരമായി വെള്ളം കുടിക്കുക

ജ്യൂസ്, സോഡ തുടങ്ങിയ കലോറി പാനീയങ്ങൾ കുടിച്ചതു കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവില്ല. ഇൻസുലിൻ നില വർദ്ധിക്കാൻ അത് ഇടയാക്കുകയും ചെയ്യും. അതുകൊണ്ട് ഇത്തരം പാനീയങ്ങൾക്ക് പകരമായി വെള്ളം കുടിക്കുന്നത് നല്ലതായിരിക്കും. സ്വാദിനായി വെള്ളത്തിൽ നാരങ്ങാനീരോ, സ്ട്രോബറിയോ, കുക്കുംബറോ ചേർത്ത് കുടിക്കാം. ദിവസവും 8-10 ഗ്ലാസ്സ് വെള്ളം കുടിക്കുക.  വിശപ്പ് നിയന്ത്രിക്കാൻ ഭക്ഷണത്തിന് 20 മിനിറ്റ് മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് ശീലമാക്കുക.

പതിയെ ചവച്ചരച്ച് കഴിക്കുക

ഭക്ഷണം വേഗത്തിൽ കഴിക്കുന്നതിന് പകരമായി സാവധാനത്തിൽ നന്നായി ചവച്ചരച്ച് കഴിക്കുക. ഓരോ ഉരുളയും 10 തവണയെങ്കിലും ചവച്ചരച്ച് കഴിക്കുക. വളരെ സാധാരണമായ ഈ നിയമം പാലിക്കുന്നതിലൂടെ ഭക്ഷണത്തിന്‍റെ അളവിൽ ഓരോരുത്തർക്കും സ്വയം നിയന്ത്രണം പാലിക്കാനാവും. ഒപ്പം ഭക്ഷണത്തിന്‍റെ രുചിയാസ്വദിച്ച് കഴിക്കുകയും ചെയ്യാം.

സ്നാക്ക്സ് കഴിക്കുക

ഭക്ഷണത്തിന്‍റെ ഇടവേളകളിൽ നാരങ്ങാവെള്ളം കുടിക്കാം. ഉപ്പില്ലാത്ത ബദാമും കഴിക്കാം. പകൽ സമയം ഇപ്രകാരം ചെയ്യുന്നതു കൊണ്ട് വിശപ്പിനെ നിയന്ത്രിച്ച് നിർത്താനാവും. സ്വന്തം ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ ഇതേറ്റവും ഫലവത്താണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിലൂടെ ഗ്രോലിൻ നിയന്ത്രിക്കാനാവും. ഗ്രോലിൻ വിശപ്പ് ഉണ്ടാക്കുന്ന ഹോർമോൺ ആണ്. ഫ്ലേവറിനും കലോറിക്കുമിടയിലെ ബന്ധം ദുർബലമാവുകയും ചെയ്യുമെന്നതാണ് മറ്റൊരു ഗുണം. ഈ രീതി ഫലവത്താകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ വളരെ ലൈറ്റായി സ്നാക്ക്സ് കഴിക്കുക. ഓർക്കുക സ്നാക്ക്സ് കഴിക്കുന്നതിന് അരമണിക്കൂർ മുമ്പും ശേഷവും വെള്ളമല്ലാതെ മറ്റൊന്നും കഴിക്കരുത്.

ഫ്രണ്ട് ഡോർ സ്നാക്ക്

അമിതമായ വിശപ്പുള്ളപ്പോൾ കടുത്ത ഭക്ഷണ ചിട്ടകളൊന്നും പാലിക്കാൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. വീട്ടിൽ നിന്നും പുറത്തിറങ്ങിയാലുടൻ മനസ്സിനെ കൊതിപ്പിക്കുന്ന ഭക്ഷണങ്ങൾ കണ്ണിൽപ്പെടും. അതുകൊണ്ട് പുറത്ത് പോകുന്ന അവസരങ്ങളിൽ ആരോഗ്യദായകമായ ഭക്ഷ്യവസ്തുക്കൾ കഴിക്കുകയോ അല്ലെങ്കിൽ ടിഫിനിലാക്കി കൊണ്ടു പോവുകയോ ചെയ്യുക. വീടിന്‍റെ പ്രധാന വാതിലിന് അടുത്തായി ബദാം അല്ലെങ്കിൽ ബനാന പോലെയുള്ള ഭക്ഷ്യവസ്‌തുക്കൾ വയ്‌ക്കുക. വീടിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അത് കഴിക്കാൻ മറക്കരുത്. അങ്ങനെ ചെയ്‌താൽ പുറത്തിറങ്ങിയാലുടൻ വിശപ്പ് തോന്നുകയേയില്ല.

വേനൽകാല അടിവസ്ത്രങ്ങൾ

വേനൽക്കാലത്ത് എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ് അമിത ചൂടും വിയർപ്പും. സ്ത്രീകൾക്കാണ് ഈ പ്രശ്നത്തെ കൂടുതലായും നേരിടേണ്ടി വരിക. അതിനുള്ള പ്രധാന കാരണം അടിവസ്ത്രങ്ങളാണ്. എന്നാൽ വേനൽക്കാലത്ത് ഇന്നർ വിയറിന്‍റെ ഇറുക്കം ചർമ്മസംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കുക സാധാരണമാണ്. വിയർപ്പ് കുരുക്കൾ, ചൊറിഞ്ഞ് തടിക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് അത് കാരണമാകുന്നു. വേനൽ കൂളായി കടന്നു പോകാൻ അനുയോജ്യമായ അടിവസ്‌ത്രങ്ങൾ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. വേനൽക്കാലത്ത് ഏതുതരം അടിവസ്‌ത്രങ്ങൾ അണിയാമെന്ന് നോക്കാം.

ശരിയായ ഫാബ്രിക്ക് തെരഞ്ഞെടുക്കാം

വേനൽക്കാലത്ത് ശരിയായ ഫാബ്രിക്കിലുള്ള അടിവസ്‌ത്രങ്ങൾ തെരഞ്ഞെടുക്കുകയാണ് ഏറ്റവും പ്രധാനം. പലരും തണുപ്പുകാലത്ത് അണിയുന്ന അതേ ഇന്നർവിയറുകളാണ് വേനൽക്കാലത്തും അണിയുക. രണ്ട് കാലാവസ്ഥയിലും പ്രത്യേകം ഫാബ്രിക്കിലുള്ള ഇന്നർവിയറുകൾ അണിയുന്നതാണ് അഭികാമ്യം. കണുപ്പുകാലത്ത് അണിയുന്ന നൈലോൺ, സിന്തറ്റിക് ഫാബ്രിക്കിലുള്ള ഇന്നർവിയറുകൾ വേനൽക്കാലത്ത് അണിയുകയാണെങ്കിൽ ശരീരം അമിതമായി വിയർക്കും. അതോടെ ചൂട് പ്രത്യക്ഷപ്പെടും. കോട്ടൺ, ലിക്ര അല്ലെങ്കിൽ നെറ്റ് തുടങ്ങിയ ഫാബ്രിക്കിലുള്ള ഇന്നർവിയറുകളാണ് വേനൽക്കാലത്ത് അനുയോജ്യം. ചർമ്മത്തിൽ നിറയെ ഓക്സിജനും കിട്ടും.

പാഡഡ് ഇന്നർവിയറുകൾ ഒഴിവാക്കുക

പാഡഡ് ഇന്നർവിയർ അണിയുന്നത് സ്ത്രീകൾക്കിടയിൽ ഇപ്പോൾ ഒരു ഫാഷനാണ്. എന്നാൽ ഇത് വേനൽക്കാലത്ത് അണിയുന്നത് ചർമ്മാരോഗ്യത്തിന് നല്ലതല്ല. പാഡഡ് ഇന്നർവിയർ അണിയണമെന്നുണ്ടെങ്കിൽ തന്നെ കോട്ടൺ ഫാബ്രിക്കിലുള്ളത് തെരഞ്ഞെടുക്കാം.

ലെയേഡ് ഇന്നർവിയറുകൾ വേണ്ട

ഭൂരിഭാഗം സ്ത്രീകളും ആവശ്യമില്ലെങ്കിൽ കൂടിയും ഒന്നിന് മുകളിൽ ഒന്നായി മറ്റൊരു ഇന്നർവിയർ കൂടി അണിഞ്ഞു കാണാറുണ്ട്. ഉദാ: ബ്രായ്ക്ക് മുകളൽ സെപ്ഗറ്റി അണിയുന്നത്. എന്നാൽ ചിലരാകട്ടെ പാന്‍റിയ്ക്ക് മുകളിലായി ഷേപ്പ് വിയർ അണിഞ്ഞു കാണാറുണ്ട്. അതിന്‍റെയൊന്നും ആവശ്യമില്ല. ഇതുകൊണ്ട് രണ്ട് ദോഷങ്ങൾ ഉണ്ടാകാം. ഒന്നാമത്തേത് ലെയേഡ് ഇന്നർവിയറുകൾ വേനൽക്കാലത്ത് ശരീരത്തെ ഒന്നുകൂടി ചൂടുള്ളതാക്കും. മാത്രമല്ല ഇതിന്‍റെ ഇറുക്കം ശരീരത്തിന് അസ്വസ്ഥയുളവാക്കുകയും ചെയ്യും.

സ്ട്രാപി ആൻറ് സീംലസ് പാറ്റേൺ

ഇപ്പോൾ ധാരാളം തരം സ്ട്രാപ്പി, സീംലസ് ഇന്നർവിയർ ഡിസൈനുകളുണ്ട്. ഇത്തരം ഇന്നർവിയറുകൾ വേനൽക്കാലത്ത് വളരെ ഉപയോഗപ്രദമാണ്. ഇതിന്‍റെ കംഫർട്ടിബിൾ ഫിറ്റിംഗ് ശരീരത്തിന് ശരിയായ ഷേപ്പ് പകരും. ഇതിന്‍റെ സ്ട്രാപ്പി ഡിസൈൻ ശരീരത്തിൽ കാറ്റേൽക്കാൻ സഹായിക്കും.

ബ്രാ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വേനൽക്കാലത്ത് വയർ ഇല്ലാത്ത ബ്രാ ധരിക്കുക. ടീഷർട്ട് ബ്രാ വേനൽക്കാലത്ത് ഏറ്റവും അനുയോജ്യമാണ്. ശരിയായ ഫിറ്റിംഗുള്ളതും കംഫർട്ടിബിളുമാണിത്. ഏത് തരം ടോപ്പിനൊപ്പവും ഇത് അണിയാം.
  • വേനൽക്കാലത്ത് ഡീപ് ബാക്ക് കട്ട് ഡ്രസ്സിനൊപ്പം ബാക്ക്‍ലെസ് ബ്രാ ധരിക്കാം. ബാക്ക്‍ലെസ് ബ്രാ ഒരിക്കൽ മാത്രമേ അണിയാൻ പറ്റുകയുള്ളൂവെന്ന തെറ്റായ ധാരണയുള്ള സ്ത്രീകളുണ്ട്. ഒരു ബാക്ക്‍ലെസ് ബ്രാ ഏകദേശം 50 തവണ ഉപയോഗിക്കാം.
  • ചെറിയ സ്തനങ്ങളുള്ള സ്ത്രീകൾക്ക് പുഷ് അപ് ബ്രാ ധരിക്കാം. ആവശ്യമുള്ളപ്പോൾ പാഡ്ഡ് ഫിറ്റ് ചെയ്യാനാവുമെന്നതാണ് ബ്രായുടെ പ്രത്യേകത. ആവശ്യമില്ലാത്തപ്പോൾ ഒഴിവാക്കുകയും ചെയ്യാം.

ഒരു സഹപ്രവർത്തകനാണ് പ്രശ്നം

ചോ: 26 വയസുള്ള അവിവാഹിതയാണ്. മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ഓഫീസ് അന്തരീക്ഷത്തിന് യതൊരു കുഴപ്പവുമില്ല. പക്ഷേ ഒരു സഹപ്രവർത്തകനാണ് പ്രശ്നം. അയാൾ വാട്സാപ്പിൽ രാത്രിയും പകലുമെന്നില്ലാതെ മെസേജുകൾ അയച്ചു കൊണ്ടിരിക്കും. മറുപടി അയക്കാനും അയാൾ ആവശ്യപ്പെടും. പക്ഷേ എനിക്ക് മടിയാണ്. ഇക്കാരണത്താൽ ജോലിയിലുള്ള എന്‍റെ ശ്രദ്ധയും പോയി. അയാൾ കാരണം എന്‍റെ ജോലിയ്ക്ക് തടസ്സമൊന്നും ഉണ്ടാകരുതെന്നാണ് ആഗ്രഹം. അതുപോലെ അയാളുടെ ശല്യം ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്?  – കൃഷ്ണ പ്രിയ, തൃശൂർ

ഉ: സഹപ്രവർത്തകൻ വാട്സാപ്പ് സന്ദേശമയക്കുന്നത് ഇഷ്ടമല്ലെങ്കിൽ അക്കാര്യം അയാളെ നേരിട്ട് അറിയിക്കുക. ജോലിയുമായി ബന്ധപ്പെട്ട സന്ദേശം മാത്രമേ അയക്കാവൂ എന്ന് പറയാം. ഓഫീസ് ടൈമിൽ ടൈംപാസിനായി വാട്സാപ്പ് സന്ദേശമയക്കരുതെന്ന് കർശനമായി വിലക്കുക.

ഇനി വാട്സാപ്പ് സന്ദേശമയച്ചാൽ തന്നെ അത് നിരാകരിക്കുക. അതിന് ഒരു മറുപടിയും അയക്കേണ്ടതില്ല. മറുപടി കിട്ടാതാവുമ്പോൾ അയാൾ സ്വയം അതിൽ നിന്നും പിന്മാറും. ഇത്രയൊക്കെ താക്കീത് ചെയ്തിട്ടും അയാൾ അതേ നിലപാട് തുടരുകയാണെങ്കിൽ മേൽ ഉദ്യോഗസ്‌ഥനോട് പരാതിപ്പെടാം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें