ആഗോളതലത്തിൽ ഏകദേശം ആ 190 ദശലക്ഷം ആളുകൾ മയക്കുമരുന്ന് ഉപയോഗിച്ചി ട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കഞ്ചാവാണ് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മയക്കുമരുന്ന്. ലോക ഡ്രഗ് റിപ്പോർട്ടിൽ പറയുന്നത് ലോകമെമ്പാടുമുള്ള 35 ദശലക്ഷം ആളുകൾ മയക്കുമരുന്ന് ഉപയോഗ വൈകല്യങ്ങളാൽ കഷ്‌ടപ്പെടുമ്പോൾ 7-ൽ ഒരാൾക്കു മാത്രമാണ് ചികിത്സ ലഭിക്കുന്നത് എന്നാണ്. ആഗോളതലത്തിൽ 15 വയസും അതിൽ കൂടുതലുമുള്ള 400 ദശലക്ഷം ആളുകൾ മദ്യപാന വൈകല്യങ്ങളുമായി ജീവിക്കുന്നു.

2019-ലെ ദേശീയ സർവേ പ്രകാരം ഇന്ത്യയിൽ 3.1 കോടി ആളുകൾ കഞ്ചാവും 2.06 കോടി ആളുകൾ കറുപ്പും ഉപയോഗിക്കുന്നു. എയിംസ് റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയിൽ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കഞ്ചാവ് ഉപയോഗിക്കുന്നതെന്നാണ്. അതിനുശേഷം പഞ്ചാബ്, സിക്കിം, ഛത്തീസ്ഗഡ്, ഡൽഹി എന്നിവയാണ്. ഇന്ത്യയിൽ മയക്കുമരുന്ന് ദുരുപയോഗത്തിന് ഇരയായവരിൽ 13 ശതമാനവും 20 വയസ്സിൽ താഴെയുള്ളവരാണ്. മയക്കുമരുന്നിന് അടിമയായ 10-ൽ ഒമ്പത് പേരും 18 വയസ്സിന് മുമ്പ് ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങുന്നു.

മയക്കു മരുന്ന് അപകടസാധ്യതയുള്ള 127 നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം, എറണാകുളം,കോഴിക്കോട് എന്നീ നഗരങ്ങളും ഉൾപ്പെടുന്നു എന്നത് ചിന്താജനകമായ കാര്യമാണ്. 2016 മു തൽ 2022 വരെ 45,854 മയക്കുമരുന്ന് കേസുകളാണ് കേരളത്തിൽ രജിസറ്റർ ചെയ്തത്. അതിൽ 26, 373 പേർ അറസ്റ്റിലായി. 2022-ൽ 26,629 കൗമാരക്കാരായ മയക്കുമരുന്ന് ദുരുപയോഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ കുട്ടികൾ മയക്കുമരുന്ന് ആസക്‌തിയുടെ കെണിയിൽ അറിഞ്ഞും അറിയാതെയും വീഴുന്നുണ്ട്. കൗമാരക്കാരായ പെൺകുട്ടികൾ തങ്ങളുടെ ആൺ സുഹൃത്തിന്‍റെയോ കാമുകന്മാരുടേയോ വശീകരണത്താൽ മയക്കുമരുന്നിന് അടിമകളായി തീരുന്നു. കൂടാതെ മയക്കു മരുന്ന് സംഘങ്ങൾ കുട്ടികളെയും സ്ത്രീകളെയും മയക്കുമരുന്ന് കള്ളക്കടത്തിനും വിൽപ്പനയ്ക്കും വേണ്ടി ഉപയോഗിക്കുന്നു.

2023-ൽ എക്സൈസ് വകുപ്പ് നടത്തിയ സർവേയിൽ കൗമാരക്കാരിൽ 80 ശതമാനം മയക്കുമരുന്നുപയോഗവും കഞ്ചാവാണെന്ന് കണ്ടെത്തി. വിദ്യാർത്ഥികൾ ഇപ്പോൾ കൂടുതൽ പരീക്ഷണാത്മക മയക്കു മരുന്നുകളിലേക്ക് തിരിഞ്ഞു കൊണ്ടിരിക്കുന്നു. കേരളത്തിൽ മിക്ക കുട്ടികളും മയക്കുമരുന്നിന്‍റെ ലോകം ആദ്യമായി പരിചയപ്പെടുന്നത് പുകവലിയിലൂടെയാണ്. പിന്നാലെ കഞ്ചാവ് പോലെയുള്ള മരുന്നുകൾ കഴിക്കാൻ തുടങ്ങുന്നു. ഇപ്പോൾ അവർ എൽഎസ്ഡിയോ, എംഡിഎംഎയോ പോലുള്ള ഉയർന്ന മരുന്നുകൾ കഴിക്കുന്നു. ഗവൺമെന്‍റ് ഏജൻസികളുടെ അനാസ്‌ഥയും മാതാപിതാക്കളുടെ മേൽനോട്ടക്കുറവും അധ്യാപകരുടെ ശ്രദ്ധക്കുറവും ശിഥിലമായ കുടുംബങ്ങളുമാണ് വിദ്യാർത്ഥികൾ മയക്കുമരുന്നിന് അടിമപ്പെടാനുള്ള പ്രധാന കാരണങ്ങൾ.

ഭാരത സർക്കാരിന്‍റെ കീഴിൽ രാജ്യത്തുടനീളം 45 ജില്ലാ ഡിഅഡിക്ഷൻ സെന്‍ററുകളും 364 ഡിഅഡിക്ഷൻ സെന്‍ററുകളും സ്‌ഥാപിച്ചു പ്രവർത്തിക്കുന്നുണ്ട്. ദുർബലമായ 272 ജില്ലകളിൽ "നശ മുക്ത് ഭാരത് അഭിയാൻ" (എൻഎംബിഎ) ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം, ദേശീയ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാൻഡ് റിഡക്ഷൻ" (എൻഎപിഡിആർ) നടപ്പാക്കി വരുന്നു. കേരള പോലീസും വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള യോദ്ധാവ്" പദ്ധതി നടപ്പിലാക്കാൻ വിവിധ വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...