“ഗ്രേ ഡിവോഴ്സ്" ഇന്‍റർനെറ്റിൽ ഏറെ പ്രചാരം നേടിയ രണ്ടു വാക്കുകളാണ്. ബോളിവുഡ് താരം അഭിഷേക് ബച്ചനും നടി ഐശ്വര്യ റായിയും കാരണം ഏറെ ട്രെൻഡിംഗായ രണ്ടു വാക്കുകളാണിവ. ബോളിവുഡിലെ പവർ ജോഡികളുടെ വിവാഹുമായി ബന്ധപ്പെട്ട് കുറച്ചു നാളായി നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്. രാധിക മർച്ചന്‍റ്- ആനന്ത് അംബാനി വിവാഹച്ചടങ്ങിൽ അഭിഷേകില്ലാതെ ഐശ്വര്യയും ആരാധ്യയും ചടങ്ങിൽ പങ്കെടുത്തതും ബച്ചൻ കുടുംബം ഒരുമിച്ചെത്തിയതും എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യ-അഭിഷേക് ബന്ധത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു പോസ്‌റ്റിന് അഭിഷേക് ലൈക്ക് നൽകിയത് ഊഹാപോഹങ്ങൾക്ക് കൂടുതൽ ഇന്ധനം പകർന്നു.

അടുത്തിടെ അഭിഷേക് ബച്ചൻ ഇൻസ്‌റ്റഗ്രാമിൽ ഏതോ ഒരു വ്യക്‌തിയിട്ട പേസ്‌റ്റിന് ലൈക്ക് ചെയ്യുകയുണ്ടായി. ഈ പോസ്‌റ്റ് “ഗ്രേ” ഡിവോഴ്‌സിനെക്കുറിച്ചുള്ളതായിരുന്നു. അതോടെ അഭിഷേകും ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള സംസാരം ദമ്പതികളുടെ ഫാൻസിനിടയിലും മാധ്യമങ്ങളിലും സജീവമായി. ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന തരത്തിൽ ആളുകൾ ചിന്തിക്കാൻ തുടങ്ങി. ഇതോടെ ഗ്രേ ഡിവോഴ്സ‌സിനെക്കുറിച്ചുള്ള ആളുകളുടെ ആകാംക്ഷയും വർദ്ധിച്ചു. അതോടെ ഗ്രേ ഡിവോഴ്സ‌് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് പദങ്ങളായി മാറി.

ഇത് ഗ്രേ വിവാഹമോചനമാണ്

യഥാർത്ഥത്തിൽ ഗ്രേ ഡിവോഴ്‌സ് ശരിക്കുമുള്ള ഡിവോഴ്‌സ് തന്നെയാണ്. എന്നാൽ ഇതിൽ ഒരു വ്യത്യാസമുണ്ട്. 50 വയസോ അതിന് മേലെയോ ഉള്ള പ്രായത്തിൽ ദമ്പതികൾ വിവാഹമോചനം ചെയ്യാൻ തീരുമാനിക്കുന്നതിനെയാണ് ഗ്രേ ഡിവോഴ്‌സ് എന്ന് വിശേഷിപ്പിക്കുന്നത്. അതായത് ദമ്പതികൾ വർഷങ്ങളോളം ഒരുമിച്ച് താമസിച്ചതിന് ശേഷം വേർപിരിയാൻ തീരുമാനിക്കുന്നതിനെയാണ് ഗ്രേ ഡിവോഴ്‌സ് എന്ന് ഉദ്ദേശിക്കുന്നത്. ഗ്രേ എന്ന വാക്ക് അവരുടെ ഉയർന്ന പ്രായത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് മുടി നരച്ചു തുടങ്ങുന്ന പ്രായത്തിൽ വിവാഹമേചനം നടത്തുന്നത് ശരിയല്ലെന്ന ധാരണയായിരുന്നു പണ്ട്. എന്നാലിപ്പോൾ ഗ്രേ ഡിവോഴ്സ‌് പ്രവണത ഇന്ത്യയടക്കം ലോകമെമ്പാടും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

ഗ്രേ ഡിവോഴ്സിന് നിരവധി വെല്ലുവിളികൾ

“ഗ്രേ ഡിവോഴ്സ്" യഥാർത്ഥത്തിൽ വലിയൊരു തീരുമാനം തന്നെയാണ്. അതിന് അതിന്‍റേതായ വെല്ലുവിളികളുമുണ്ട്. ഒന്നാമത് വർഷങ്ങളായി ഒരുമിച്ച് ജീവിച്ചതിനുശേഷം വേർപിരിയൽ തീരുമാനം എടുക്കുന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോൾ ദമ്പതികൾ കൂടുതൽ പരിചിതരാവുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം പ്രായം കൂടുന്തോറും ആരോഗ്യ സംബന്ധമായ പ്രശ്ന‌ങ്ങളും വർദ്ധിച്ചു തുടങ്ങും. മാത്രമല്ല ദമ്പതികൾക്ക് പരസ്‌പരം ഏറ്റവും ആവശ്യമുള്ള സമയവുമാണിത്. ഇതോടൊപ്പം വിരമിക്കൽ, പെൻഷൻ, നിക്ഷേപം തുടങ്ങിയവയ്ക്കും ഈ കാലയളവ് പ്രധാനമാണ്. വാർദ്ധക്യത്തിലും സാമ്പത്തിക ഭദ്രത വലിയ ആശങ്കയാണ് ഉയർത്തുന്നത്.

ഗ്രേ ഡിവോഴ്‌സ് കാരണങ്ങൾ

ഗ്രേ ഡിവോഴ്സിന് പിന്നിൽ ഒരൊറ്റ കാരണമായിരിക്കില്ല ഉണ്ടാവുക. മറിച്ച് പല കാരണങ്ങളാലാണ് ദമ്പതികൾ ഈ തീരുമാനം എടുക്കുക.

എംടിനെസ്‌റ്റ് സിൻഡ്രോം

മാതാപിതാക്കളായ ദമ്പതികൾ കുട്ടികൾക്കാവും പ്രഥമ പരിഗണന നൽകുക. അഭിപ്രായവ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും കുട്ടികളുടെ ഭാവിയോർത്ത് ദമ്പതികൾ വേർപിരിയാറില്ല. എന്നാൽ 50 വയസ്സ് പിന്നിടുന്ന ദമ്പതികളുടെ കുട്ടികൾ സാധാരണയായി പഠനം പൂർത്തിയാക്കുകയും ഒരു കരിയർ ഉണ്ടാക്കുന്നതിനുള്ള പാത സ്വീകരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാവും ഉണ്ടാവുക. അത്തരമൊരു ജീവിത സാഹചര്യത്തിൽ ഇനി പൊതുവായ ലക്ഷ്യമില്ലെന്ന് ദമ്പതികൾക്ക് തോന്നാം. ആ ഘട്ടത്തിൽ പൊതുവായ ലക്ഷ്യങ്ങൾ ഇല്ലാത്ത സാഹചര്യം അവരെ വേർപിരിയാൻ ഇടയാക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...