പ്രായഭേദമന്യേ എല്ലാവരും ഇഷ്‌ടപ്പെടുന്ന ഒന്നാണ് ചോക്ക്ളേറ്റ്. ചോക്ക്ളേറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറി വരും. ചോക്ക്ളേറ്റിന്‍റെ രുചിയും മധുരവും അത്രത്തോളമാണ് നമ്മെ കൊതിപ്പിക്കുന്നത്. ചോക്ക്ളേറ്റ് നൊട്ടിനുണഞ്ഞ് അതിന്‍റെ മാധുര്യം ആസ്വദിച്ച് കഴിക്കുന്നതിന്‍റെ രസം ഒന്ന് വേറെ തന്നെയാണ്. എന്നാൽ ചോക്ക്ളേറ്റ് തിന്നാൻ മാത്രമല്ല ഫേസ് പായ്ക്കിനും ഉപയോഗിക്കാം. മുഖചർമ്മത്തിന് നല്ല തിളക്കവും കാന്തിയും ലഭിക്കും. അത്തരം ചില ചോക്ക്ളേറ്റ് ഫേസ് പായ്ക്കുകളെ പരിചയപ്പെടാം.
ചോക്ക്ളേറ്റ്- ഹണി- തൈര്- ഫേസ് പായ്ക്ക്
ഈ പായ്ക്ക് തയ്യാറാക്കാൻ ഒരു ബൗളിൽ ഒരു സ്‌പൂൺ കൊക്കോ പൗഡർ എടുക്കുക. അതിൽ ഒരു ടീ സ്‌പൂൺ തേനും 2 സ്‌പൂൺ തൈരും ചേർക്കുക. ആവശ്യമെങ്കിൽ അതിൽ ഒരു സ്‌പൂൺ ഓട്ട്മീൽ പൗഡറും ചേർക്കാം. എല്ലാം കൂടി നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഏകദേശം 15-20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. വരണ്ട ചർമ്മമുള്ളവർ ഈ ഫേസ് പായ്ക്കിൽ ഒരു ടീസ്‌പൂൺ ഒലീവ് ഓയിൽ അല്ലെങ്കിൽ ബദാം ഓയിൽ ചേർക്കാവുന്നതാണ്.
കോഫി- ചോക്ക്ളേറ്റ് പായ്ക്ക്
ഈ ഫേസ് പായ്ക്ക് തയ്യാറാക്കാൻ കാപ്പിക്കുരു (കോഫി ബീൻസ്) ഉപയോഗിച്ചാൽ നന്നായിരിക്കും. ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമായ കാപ്പിക്കുരു ഉപയോഗിക്കുന്നത് ചർമ്മത്തിന് ഏറെ ഗുണം നൽകും. ഒരു ബൗളിൽ ഒരു ടേബിൾ സ്‌പൂൺ കൊക്കോ പൗഡർ ഇടുക. അതിലേക്ക് പാലും കാപ്പിപൊടിയും ചേർത്ത് മുഖത്തും കഴുത്തിലും അപ്ലൈ ചെയ്യാം. ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളഞ്ഞ് കോട്ടൺ തുണി ഉപയോഗിച്ച് മുഖവും കഴുത്തും മൃദുവായി ഒപ്പുക.
ചോക്ക്ളേറ്റ് പീൽ ഓഫ് മാസ‌്ക്
ഈ പായ്ക്ക് തയ്യാറാക്കാൻ ചെറിയൊരു ബൗളിൽ കൊക്കോ പൗഡർ, തേൻ 2 ടേബിൾ സ്‌പൂൺ, ബ്രൗൺ ഷുഗർ എന്നിവ എടുത്ത് മിക്‌സ് ചെയ്യുക. കട്ടിയുള്ള പേസ്‌റ്റാക്കിയ ശേഷം മുഖത്ത് പുരട്ടുക. ഏകദേശം 25-30 മിനിറ്റിന് ശേഷം മുഖം കഴുകുക. മുഖത്തെ മൃതചർമ്മം നീക്കം ചെയ്യാൻ ഇത് ഉത്തമമാണ്. ഫേസ് പായ്ക്കിൽ അടങ്ങിയിരിക്കുന്ന തേൻ ബാക്‌ടീരിയകളെ നീക്കം ചെയ്യാനും ചർമ്മം മൃദുവാകാനും സഹായിക്കും.
ചോക്ക്ളേറ്റ്- ബനാന പായ്ക്ക്
ചോക്ക്ളേറ്റും വാഴപ്പഴവും ചേർത്തുള്ള ഈ ഫേസ് പായ്ക്ക് ചർമ്മത്തെ പോഷിപ്പിക്കുകയും മുഖത്തിന്‍റെ ഭംഗി വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് തയ്യാറാക്കാൻ പഴുത്ത വാഴപ്പഴം തെരഞ്ഞെടുക്കാം. ഒരു ബൗളിൽ വാഴപ്പഴം നന്നായി ഉടയ്ക്കുക. അതിൽ കൊക്കോ പൗഡർ മിക്‌സ് ചെയ്യുക. ഈ ചേരുവ മുഖത്ത് പുരട്ടുക. ഏകദേശം 20 മിനിറ്റിനു ശേഷം മുഖം ചെറുചൂട് വെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്‌ചയിൽ രണ്ടുതവണ ആ ഫേസ് പായ്ക്ക് ഉപയോഗിക്കാം.
ചോക്ക്ളേറ്റ് ഫേസ് പായ്ക്ക് ഗുണങ്ങൾ
- ചർമ്മത്തിലെ പാടുകൾ മായ്ക്കുന്നു.
- വരണ്ട ചർമ്മമുളളവർ നിർബന്ധമായും ഈ പായ്ക്ക് ഉപയോഗിക്കാം. ചർമ്മം ഈർപ്പമുള്ളതാക്കും.
- ചോക്ക്ളേറ്റ് ചർമ്മത്തെ മോയ്‌സ്‌ചറൈസ് ചെയ്യും.
- ഈ പായ്ക്ക് ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിന് അത്ഭുതകരമായ തിളക്കം ലഭിക്കും.
പായ്ക്ക് പുരട്ടേണ്ട രീതി