പ്രകൃതിയും പ്രകൃതിദത്തമായ പ്രതിവിധികളും നമ്മുടെ മനസ്സിനെയും ശരീരത്തേയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും നിലനിർത്തുന്നതിൽ മാന്ത്രികമായ പങ്ക് വഹിക്കുന്നുണ്ട്. പുറത്ത് പോയി ആനന്ദകരമായ നിമിഷങ്ങൾ ചിലവഴിക്കുന്നതിലൂടെയോ ചില ആരോഗ്യഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയോ മാനസികാരോഗ്യം സുഖപ്പെടുത്താമെന്ന കാര്യത്തെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതെ, അത് പ്രകൃതിദത്ത ഔഷധമാണ്. പ്രകൃതിയുടെ ശക്‌തി പ്രയോജനപ്പെടുത്തി നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ചയൊരു മാർഗമാണ്.
എന്താണ് പ്രകൃതി ചികിത്സ
പ്രകൃതിദത്ത പരിഹാര മാർഗ്ഗങ്ങൾ ഉപയോഗിച്ച് നമ്മുടെ ശരീരത്തെയും മനസ്സിനെയും സുഖപ്പെടുത്തുന്നതിനുള്ള ആരോഗ്യസംരക്ഷണ മാർഗ്ഗമാണത്. പ്രകൃതിചികിത്സ അല്ലെങ്കിൽ പ്രകൃതി ചികിത്സകൻ നമ്മുടെ ശരീരത്തെയും മനസ്സിനെയും നമുക്ക് ചുറ്റുമുള്ള പ്രകൃതി ലോകവുമായി ചേർത്ത് സന്തുലിതാവസ്ഥ സൃഷ്‌ടിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യവും സന്തോഷവും നിലനിർത്താൻ സഹായിക്കുന്ന സസ്യങ്ങൾ, ഭക്ഷണങ്ങൾ, ഔട്ട്ഡോർ പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.
മാനസികാരോഗ്യം മനസ്സിലാക്കുക
ചിലപ്പോൾ നമുക്ക് സങ്കടമോ ഉത്കണ്‌ഠയോ സമ്മർദ്ദമോ അനുഭവപ്പെടുന്ന സാഹചര്യങ്ങൾ മനസ്സിൽ ഉണ്ടാകാം. തികച്ചും സാധാരണമാണ് അത്. കുറച്ച് ഉത്കണ്‌ഠയോ സമ്മർദ്ദമോ ഉണ്ടായാലും കുഴപ്പമില്ല. മനസ്സിൽ വ്യത്യസ്ത വികാരങ്ങളുടെ വേലിയേറ്റം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ജലദോഷം വരുമ്പോൾ മരുന്ന് കഴിക്കുന്നത് പോലെ മാനസികാരോഗ്യം സംരക്ഷിക്കാൻ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
പ്രകൃതിയുടെ രോഗശാന്തി ശക്തികൾ
പ്രകൃതിയുടെയും പ്രകൃതിചികിത്സയുടെയും സഹായത്തോടെ നമ്മുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ട്.
ശുദ്ധവായുവും സൂര്യപ്രകാശവും
ശുദ്ധവായു ആഴത്തിൽ ശ്വസിക്കുന്നത് എത്രത്തോളം നല്ലതാണെന്ന കാര്യത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാരണം ശുദ്ധവായു നമ്മുടെ തലച്ചോറിന് സമ്പന്നമായ ഒരു പോഷകമായി പ്രവർത്തിക്കുന്നു. പുറത്ത് സമയം ചെലവഴിക്കുമ്പോൾ, നമ്മുടെ തലച്ചോറിന് കൂടുതൽ ഓക്‌സിജൻ ലഭിക്കുന്നു. അത് മനസ്സിനും മസ്തിഷ്കത്തിനും ഭക്ഷണം പോലെയാണ്. ഇതുകൂടാതെ സൂര്യകിരണങ്ങൾ നമുക്ക് വിറ്റാമിൻ ഡി നൽകുന്നു. ഇത് നമ്മുടെ തലച്ചോറിനെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. അൽപ്പം വിഷമം തോന്നുന്ന സാഹചര്യത്തിൽ പ്രകൃതിയിൽ ഇറങ്ങി ഇളം വെയിൽ കൊള്ളുക.
വർണ്ണാഭമായ ഭക്ഷണം
നാം എന്താണോ കഴിക്കുന്നത് അത് നമ്മുടെ ആരോഗ്യത്തെ എന്നപോലെ മനോവികാരങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ രുചിമുകുളങ്ങളെയും മനസ്സിനെയും ഉത്തേജിപ്പിക്കുന്ന വർണ്ണാഭമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ പ്രകൃതിചികിത്സ നമ്മെ പഠിപ്പിക്കുന്നു. സരസഫലങ്ങൾ, കാരറ്റ്, ഇലക്കറികൾ തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാമിനുകളും പോഷകങ്ങളും ധാരളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ തലച്ചോറിന് ഉണർവ്വ് പകരാൻ ഇത് സഹായിക്കുന്നു. അതിനാൽ, മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യം നിലനിർത്താൻ, ദിവസവും വിവിവിധതരം വർണ്ണാഭമായ ഭക്ഷണം കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
ഔഷധ നായകൻ
ശരീരാരോഗ്യത്തിന് വേണ്ടി ആവശ്യമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പോലെ തന്നെ നമ്മുടെ മാനസികാവസ്‌ഥയെ ഉണർവുള്ളതാക്കാനും മനസ്സിനെ ശാന്തമാക്കാനും കഴിയുന്ന ചില സസ്യങ്ങൾ പ്രകൃതിയിൽ ഉണ്ട്. "ധൂപവർഗ്ഗം" എന്നും അറിയപ്പെടുന്ന ലാവെൻഡറിന് മനസ്സിനെ ശാന്തമാക്കാൻ അത്ഭുതകരമായ കഴിവുണ്ട്. ഇത് ഒരു മരുന്നായി മാത്രമല്ല. മനസ്സിന് വിശ്രമം പകരാനും ഉപയോഗിക്കുന്നുണ്ട്. അദ്വിതീയമായ സുഗന്ധമാണ് ഇതിനുള്ളത്.