ഫോട്ടോഗ്രാഫിയിലെ പെൺസാന്നിധ്യം

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മികച്ച കരിയർ ഓപ്ഷൻ എന്ന നിലയിൽ പെൺകുട്ടികൾ ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നത് ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണ്. സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിപരമായ മേഖലകളിലേക്ക് സ്ത്രീകളും കടന്നു വന്നുകൊണ്ടിരിക്കുകയാണ്. ഫോട്ടോഗ്രാഫി എല്ലായ്പ്പോഴും ഏറെ ഡിമാന്‍റുള്ള ഒരു കരിയർ ഓപ്ഷനാണ്. ആധുനിക ഡിജിറ്റൽ ക്യാമറകളുടെ വരവോടെ ഫോട്ടോഗ്രാഫി മുമ്പത്തേക്കാൾ കുറേക്കൂടി എളുപ്പമായിരിക്കുന്നു. മുമ്പ് ഫോട്ടോഗ്രാഫി എന്നത് പുരുഷ കേന്ദ്രീകൃത മേഖലയായിരുന്നു. എന്നാൽ ഇന്ന് കാലം മാറി. ഇപ്പോൾ നല്ലാരു വിഭാഗം പെൺകുട്ടികളും ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്. പ്രത്യേകിച്ചും ദേശീയ-അന്തർദേശീയ മാധ്യമ രംഗങ്ങളിൽ.

ഇൻസ്റ്റാഗ്രാം ഫേസ് ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മുന്നേറ്റം പെൺകുട്ടികളെ ഫോട്ടോഗ്രാഫി പിന്തുടരാൻ പ്രോത്സാഹിപ്പിക്കുന്നതിൽ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. വളർന്നുവരുന്ന ഫോട്ടോഗ്രാഫർമാർക്ക് അവരുടെ ജോലി പങ്കിടാനും ഫീഡ്ബാക്ക് അറിയാനും സമാന ചിന്താഗതിക്കാരായ വ്യക്‌തികളുമായി ബന്ധപ്പെടാനും ഈ പ്ലാറ്റ്ഫോമുകൾ ഒരു ഇടം നൽകുന്നുണ്ട്. ഫോട്ടോഗ്രാഫി രംഗത്ത് വിജയിച്ച നിരവധി വനിതാ ഫോട്ടോഗ്രാഫർമാർ അവരുടെ ഫോട്ടോഗ്രാഫുകൾ ഓൺലൈനിൽ പങ്കിട്ടുകൊണ്ടാണ് യാത്ര ആരംഭിച്ചത് എന്നോർക്കണം.

ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് റോൾ മോഡലുകളാണ് ഈ വനിതാ ഫോട്ടോഗ്രാഫർമാർ. ആനി ലീബോ വിറ്റ്സ്, നാഷണൽ ജ്യോഗ്രഫിയിലെ ലിൻസി അഡാരിയോ, ഫാഷൻ ഫോട്ടോഗ്രാഫർ പെട്ര കോളിൻസ് തുടങ്ങിയവർ ഫോട്ടോഗ്രാഫിയിലും ദൃശ്യകലകയിലും അർത്ഥവത്തായ സംഭാവനകൾ നൽകാൻ സ്ത്രീകൾക്കും കഴിയുമെന്ന് തെളിയിച്ചവരാണ്. എടുത്തു പറയേണ്ട കാര്യം ഫോട്ടോഗ്രാഫി ഒരു കലയാണെന്നതാണ്. ഇതിൽ ഒരു മുഴുവൻ സമയ കരിയർ ഉണ്ടാക്കാൻ കമ്പ്യൂട്ടർ-സോഫ്റ്റ് വെയർ പരിജ്ഞാനം പോലെ തന്നെ ദൃശ്യപരവും സാങ്കേതികവുമായ അറിവ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.

ദൃശ്യത്തിന് കഥപറച്ചിലിന്‍റെ ശക്തി

വെറും ചിത്രങ്ങൾ പകർത്തുന്നതിനേക്കാൾ അപ്പുറമാണ് ഫോട്ടോഗ്രാഫി. കഥപറച്ചിലിന്‍റെ ശക്തമായ ഒരു ചുരു ക്ക രൂപമാണിത്. തങ്ങളുടെ വേറിട്ട കാഴ്ചപ്പാടുകൾ തങ്ങളുടെ കണ്ണുകളിലുടെ ലോകത്തെ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പെൺകുട്ടികൾ ഈ രംഗത്തേക്ക് വരുന്നത്. സാമൂഹിക പ്രശ്‌നങ്ങൾ രേഖപ്പെടുത്തുന്നതിനോ സൗന്ദര്യ നിമിഷങ്ങൾ പകർത്തുന്നതിനോ ആശയപരമായ കല സൃഷ്‌ടിക്കുന്നതിനോ ഫോട്ടോഗ്രാഫി ശക്തമായ മാധ്യമമായി മാറുകയാണ്. കുറേക്കൂടി വിശാലമായ ആശയവിനിമയമാണ് ഫോട്ടോഗ്രഫിയിലൂടെ സാധ്യമായിക്കൊണ്ടിരിക്കുന്നത്.

പ്രിന്‍റ് ഫോട്ടോകൾക്ക് ഡിമാൻഡ് കുറഞ്ഞെങ്കിലും ഇൻസ്റ്റന്‍റ് ഫോട്ടോകൾക്കും ഡിജിറ്റൽ ഇമേജുകൾക്കും ആവശ്യം വർധിച്ചത് ഫോട്ടോഗ്രാഫി വിപണിയ്ക്ക് കുതിപ്പ് നൽകി. പരസ്യം, മീഡിയ, കല്യാണം, ഫാ ഷൻ വ്യവസായങ്ങൾ എന്നീ രംഗങ്ങളിലുണ്ടായ അഭൂതപൂർവ്വമായ വളർച്ച ഫോട്ടോഗ്രാഫി ബിസിനസ്സിനെ ഇന്ത്യൻ യുവാക്കൾക്കിടയിൽ ആകർഷകവും ആവേശകരവുമായ മികച്ച ഒരു കരിയർ ഓപ്ഷൻ ആക്കി മാറ്റിയിരിക്കുന്നു. ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയ ഇകോം കമ്പിനികളുടെ വർധിച്ചു വരുന്ന വ്യാപതിയും പ്രൊഡക്ട് ഫോട്ടോഗ്രാഫിയുടെ ഡിമാൻഡ് വർധിപ്പിച്ചിരിക്കുന്നു.

ഫോട്ടോഗ്രാഫിയ്ക്ക് പുറമെ ഫോട്ടോ എഡിറ്റിംഗ് മേഖലയിലും പ്രൊഫഷ ണൽ ഫോട്ടോഗ്രാഫർമാർക്ക് ആവശ്യക്കാർ ഏറെയാണ്. ജന്മദിനം, വാർഷികം, ബേബി ഷവർ തുടങ്ങിയ ചടങ്ങുകളിൽ ഫോട്ടോഗ്രാഫർമാർക്കുള്ള ഡിമാൻഡ് ഇപ്പോൾ ഏറിയിരിക്കുകയാണ്. ഇത് മാത്രമല്ല മെറ്റേണിറ്റി, പ്രീ വെഡ്‌ഡിംഗ്, വെഡ്‌ഡിംഗ് ഷൂട്ടുകൾ എന്നിവയോടുള്ള ആളുകളുടെ ആവേശവും താൽപര്യവും വർധിച്ചുകൊണ്ടിരിക്കുന്നതും ഫോട്ടോഗ്രാഫി രംഗത്തെ വളർച്ചയെ സൂചിപ്പിക്കുന്നു.

ഫോട്ടോഗ്രാഫി കരിയറിനുള്ള യോഗ്യത

ഫോട്ടോഗ്രാഫിയിൽ അഭിനിവേശമുള്ളവർക്ക് പ്രത്യേക യോഗ്യതയുടെ ആവശ്യമില്ല. എന്നാൽ അതിൽ ഒരു പ്രൊഫഷണൽ കോഴ്‌സ് ചെയ്യാൻ താൽപര്യമുള്ളവർക്ക് ഫോട്ടോഗ്രാഫിയിൽ വിവിധ ഡിപ്ലോമ, ഡിഗ്രി സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പഠിക്കാവുന്നതാണ്. ഫോട്ടോഷോപ്പ് പോലുള്ള സോഫ്റ്റ്വെയറുകളെക്കു റിച്ചുള്ള അറിവ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അതുവഴി ഫോട്ടോഗ്രാഫി കഴിവുകൾ മെച്ചപ്പെടുത്താനാകും. പഠനശേഷം നിങ്ങൾക്ക് ഏതു മേഖലയിലും ജോലി ചെയ്യാം. സർക്കാർ മേഖലയിലും നിരവധി അവസരങ്ങൾ വന്നുകൊണ്ടിരിക്കുന്നു. മാത്രമല്ല സ്വന്തമായി സ്റ്റുഡിയോ തുറന്നും മികച്ച തൊഴിൽ മാർഗ്ഗം കണ്ടെത്താനുള്ള അവസരവും ഇതിലൂടെ തുറന്ന് കിട്ടും. ഫ്രീലാൻസിംഗിനുള്ള സാധ്യതയും അനവധിയാണ്.

കൂടാതെ ബ്ലോഗിംഗും മികച്ച തൊഴിൽ അവസരങ്ങൾ തുറന്നു തരുന്നു. ഫോട്ടോ എടുത്ത് ഷട്ടർ സ്റ്റോക്ക് പോലുള്ള  ‌സ്റ്റോക്ക് വെബ്സൈറ്റുകളിൽ വിൽപ്പന നടത്തുന്നതും ഇപ്പോൾ മികച്ച ഒരു വരു മാനമാർഗ്ഗമായിട്ടുണ്ട്.

പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആകുന്നതിന് ഫോട്ടോഗ്രാഫിയിൽ പാഷൻ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അതോടൊപ്പം ഫോട്ടോഗ്രാഫിയുടെ സങ്കീർണ്ണതകൾ പഠിക്കുന്നതിനായി പ്രൊഫഷണൽ കോഴ്‌സുകളും ചെയ്യാം. ഫോട്ടോഗ്രാഫിയുടെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സിന് ഏകദേശം 5000 രൂപ തുടങ്ങിയാണ് ഫീസ്. മാസ്‌റ്റർ ഡിഗ്രിയ്ക്ക് അഞ്ച് ലക്ഷം വരെ പഠനച്ചെലവ് വരും. 6 മാസം തുടങ്ങി 3 വർഷം വരെ നീണ്ടു നിൽക്കുന്ന കോഴ്സുകളാണിവ. ഫോട്ടോഗ്രാഫി മേഖലയിൽ മികവ് തെളിയിക്കുന്നതിന് ബിരുദമോ ഡിപ്ലോമയോ ഉള്ളതിനേക്കാൾ ആ മേഖലയോടുള്ള പാഷനും അഭിരുചിയുമാണ് പ്രധാനം. മറ്റൊന്ന്, ഗ്ലാമറസ് മേഖലയായ ഫാഷൻ ഫോട്ടോഗ്രാഫിയാണ്. ഈ രംഗത്ത് അപാരമായ തൊഴിൽ സാധ്യതകളാണ് ഉള്ളത്. മാത്രമല്ല വിദഗ്ദ്ധരായ ഫോട്ടോഗ്രാഫർമാർക്ക് പരസ്യ ഏജൻസികളുമായി ബന്ധപ്പെട്ടും പ്രവർത്തിക്കാനുള്ള വിപുലമായ അവസരങ്ങളും ഈ രംഗത്തുണ്ട്..

കാൻഡിഡ് വെഡ്‌ഡിംഗ് ഫോട്ടോഗ്രാഫി

കേരളത്തിൽ വിവാഹമെന്നത് ഇപ്പോൾ ഒന്നിലധികം ആഘോഷങ്ങൾ ചേർന്നതാണ്. ഫോട്ടോ-വീഡിയോഗ്രാഫി എന്നിവയാണ് ആഘോഷങ്ങളുടെയെല്ലാം ഹൈലൈറ്റ് എന്ന് തന്നെ പറയാം. ആഘോഷങ്ങളെല്ലാം ഓർമ്മകളായി സൂക്ഷിക്കുന്നതിന് എത്ര പണം വേണമെങ്കിലും മുടക്കാൻ ആളുകൾ ഇന്ന് തയ്യാറാണെന്നതാണ് എടുത്തു പറയേണ്ട ഏറ്റവും വലിയ പ്രത്യേകത. അതിനാൽ വെഡ്‌ഡിംഗ് ഫോട്ടോഗ്രാഫർമാർക്കുള്ള ഡിമാൻഡും ഏറിയിരിക്കുന്നു. പ്രീ- പോസ്‌റ്റ് വെഡ്‌ഡിംഗ് ഷൂട്ടും കാൻഡിഡ് ഫോട്ടോഗ്രാഫിയും ഇപ്പോൾ സാധാരണമായിരിക്കുന്നു. മുമ്പ് 25000 രൂപ ലഭിച്ച സ്ഥാനത്തിപ്പോൾ 2- 3 ലക്ഷം രൂപയാണ് ഒരു ഷൂട്ടിന് ലഭിക്കുക എന്നാണ് ഫോട്ടോഗ്രാഫർ ആയ മനോജ് പറയുന്നത്.

ലൈഫ് സ്‌റ്റൈൽ ഫോട്ടോഗ്രാഫർ

ദൈനംദിന ജീവിതത്തിലെ ചില അസുലഭ നിമിഷങ്ങൾ ഉദാ: കുട്ടികളുടെയും അമ്മമാരുടെയും ചിത്രങ്ങൾ പകർത്തുന്നതിനായി ലൈഫ്‌സ്‌റ്റൈൽ ഫോട്ടോഗ്രാഫർമാർക്ക് ഇക്കാലത്ത് ആവശ്യക്കാരേറെയാണ്.

കലയും സിനിമയും

ഫോട്ടോഗ്രാഫിയുടെ ഈ ശാഖയിലും പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്ക് അനന്ത സാധ്യതകളാണ് ഉള്ളത്. സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി അതിന്‍റെ പ്രൊമോഷണൽ വർക്ക് വരെ ഉള്ള എല്ലാ പ്രവർത്തനങ്ങളും ക്യാമറയിൽ പകർത്തേണ്ടി വരും.

വൈൽഡ് ലൈഫ്

സാഹസികത നിറഞ്ഞ ഈ മേഖലയിൽ എല്ലാ വർഷവും പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെ തേടി മികച്ച അവസരങ്ങളാണ് വരുന്നത്. സാഹസികത ഇ ഷ്ടപ്പെടുന്നവർക്ക് ഈ മേഖലയിൽ സ്വന്തം കഴിവും പ്രാഗത്ഭ്യവും തെളിയിക്കാം.

ഫോട്ടോ ജേർണലിസം: സ്വാധീനവും പ്രചോദനവും

അതിരാവിലെ പത്രമോ ടെലിവിഷനോ നോക്കുമ്പോൾ ഏറ്റവും ആദ്യം വാർത്തയ്ക്കൊപ്പം ഉള്ള ചിത്രങ്ങളിലേക്കാവും ശ്രദ്ധ പോകുക. ആ ചിത്രങ്ങൾക്കെല്ലാം പിന്നിൽ ഒരു ഫോട്ടോ-വീഡിയോ ജേർണലിസ്റ്റ‌ിന്‍റെ കയ്യൊപ്പ് ഉണ്ടായിരിക്കുമെന്നത് ഉറപ്പാണ്. ഫോട്ടോഗ്രാഫിയിൽ നൈപുണ്യമുള്ളവർക്ക് ഈ മേഖലയിൽ മികച്ച കരിയർ സൃഷ്‌ടിക്കാൻ കഴിയും. ഒപ്പം പ്രശസ്‌തിയും നേടാം. ഫോട്ടോ ജേർണലിസ്റ്റുകൾക്ക് നിരവധി അവസരങ്ങളാണ് ഈ രംഗത്ത് ഉള്ളത്. ഇക്കാലത്ത് മൊബൈൽ ഫോട്ടോഗ്രാഫിയെ പോലും പ്രോത്സാഹിപ്പിക്കുന്ന നിരവധി വാർത്ത ചാനലുകൾ വരെ ഉണ്ട്. വലിയ പണം മു ടക്കാതെ അത്തരം ഓപ്ഷനുകളും തെരഞ്ഞെടുക്കാം. ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാർ കുറഞ്ഞ നിരക്കിൽ ഫോട്ടോകൾ മാധ്യമങ്ങൾക്കു നൽകുന്നതിനാൽ ഈ രംഗത്ത് കടുത്ത മത്സരങ്ങൾ ഉണ്ടന്ന കാര്യം ഓർമ്മിക്കുക.

ഫോട്ടോഗ്രാഫി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലൈറ്റുകൾ : ഒരു ഫോട്ടോഗ്രാഫിയുടെ ഭംഗി ഒളിഞ്ഞിരിക്കുന്നത് അതിന്‍റെ വെളിച്ചത്തിലാണ്. അതിനാൽ ലൈറ്റുകളെക്കുറിച്ചുള്ള അറിവ് വളരെ പ്രധാനമാണ്. പോർട്രെയ്‌റ്റ് ഫോട്ടോഗ്രാഫിയ്ക്ക് ശക്തമായ സൂര്യപ്രകാശമോ ശോഭയുള്ള പ്രകാശമോ അനുയോജ്യമല്ല. ലാൻഡ് സ്കേപ്പ് ഫോട്ടോഗ്രാഫിയ്ക്ക് കുറഞ്ഞ വെളിച്ചം നല്ലതല്ലെന്ന് വിശ്വസിക്കപ്പെടുന്നു. ഫോട്ടോ എടുക്കേണ്ട വസ്‌തുവിൽ പ്രകാശം നന്നായി വീഴണം. തുറസ്സായ സ്‌ഥലത്താണ് ഫോട്ടോഗ്രാഫി ചെയ്യുന്നതെങ്കിൽ മിതമായ വെളിച്ചം ഉള്ള ദിവസത്തിലെ സമയം തെരഞ്ഞെടുക്കാം.

അഭിനിവേശം പ്രധാനം

അനുദിനം പുതിയ ക്യാമറകളും സാങ്കേതിക വിദ്യകളും പുറത്തിറങ്ങുന്നതിനാൽ ഫോട്ടോഗ്രാഫി പ്രൊഫഷനൊപ്പം സാങ്കേതിക വിദ്യയിൽ അപ്ഡേറ്റഡ് ആയിരിക്കേണ്ടതും ഈ രംഗത്ത് വിജയം വരിക്കാൻ അനിവാര്യമാണ്, എന്നാണ് വെഡ്‌ഡിംഗ് ഫോട്ടോഗ്രഫിയിൽ അറിയപ്പെടുന്ന വ്യക്തിത്വമായ മനീഷ് അഗർവാൾ പറയുന്നത്. “ഒപ്പം ക്ലൈന്‍റിന്‍റെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കണം. നിങ്ങളുടെ ഫോട്ടോഗ്രാഫിയിൽ ക്ലൈന്‍റ് സന്തുഷ്ടനും സംതൃപ്തനുമായാൽ അത് നിങ്ങളുടെ പ്രൊഫഷന്‍റെ വിജയത്തിനും വളർച്ചയ്ക്കും ഒരുപാട് സഹായിക്കും” എന്നാണ് മനീഷ് പറയുന്നത്.

ഹെൽത്തി പൊറോട്ട

മസാല പൊറോട്ട

പൊറോട്ട തയ്യാറാക്കാനുള്ള മാവ് കുഴയ്ക്കുമ്പോൾ അതിൽ കുറച്ച് സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് മസാല പൊറോട്ട തയ്യാറാക്കിയാൽ മതി. മറ്റ് സ്റ്റഫ്‌ഡ് പൊറോട്ടകളെ അപേക്ഷിച്ച് ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഒപ്പം ഏതെങ്കിലും വെജ്ജ്, നോൺ വെജ്ജ് കറിയും കൂടിയായാൽ ബഹുരസം.

ചേരുവകൾ

ഗോതമ്പ് മാവ് 2 കപ്പ്

എണ്ണ ഒരു ടീസ്പൂൺ

ജീരകം കാൽ ടീസ്‌പൂൺ

അയമോദകം കാൽ ടീസ്‌പൂൺ

പൊടിച്ച കുരുമുളക് കാൽ ടീസ്‌പൂൺ

മുളകുപൊടി കാൽ ടീസ്‌പൂൺ

മഞ്ഞൾപ്പൊടി കാൽ ടീ‌സ്പൂൺ

ഗരം മസാല പൊടി അര ടീസ്‌പൂൺ

മാങ്ങാപ്പൊടി അര ടീസ്‌പൂൺ

വെള്ളം കാൽ കപ്പ്

പൊറോട്ട പാകം ചെയ്യാൻ നെയ്യ് അല്ലെങ്കിൽ എണ്ണ

തയ്യാറാക്കുന്ന വിധം

ഗോതമ്പ് മാവിൽ എല്ലാ സുഗന്ധ വ്യഞ്ജനങ്ങളും ചേർത്ത ശേഷം ഒരു സ്‌പൂൺ എണ്ണയും അര കപ്പ് വെള്ളവും ചേർത്ത് കുഴയ്ക്കുക. മാവ് കുഴയ്ക്കുമ്പോൾ ആവശ്യമുള്ളത്ര വെള്ളം ചേർക്കുക. ശേഷം മാവ് ഒരു നനഞ്ഞ തുണി കൊണ്ട് മുടി 30 മിനിറ്റ് നേരം മാറ്റി വയ്ക്കുക. അതിനുശേഷം അതിൽ നിന്ന് മാവ് ചെരിയ ഉരുളകളാക്കി പരത്തി പൊറോട്ട തയ്യാറാക്കുക. തവയിൽ നെയ്യോ എണ്ണയോ പുരട്ടി സ്വർണ്ണനിറമാകുന്നതുവരെ പൊറോട്ട ഇരുവശവും മൊരിച്ചെടുക്കുക. എല്ലാ പൊറോട്ടകളും ഇതേ രീതിയിൽ തയ്യാറാക്കാം.

ആട്ട ചീല

സമയക്കുറവുള്ളവർക്ക് വേഗത്തിൽ തയ്യാറാക്കാവുന്ന വളരെ ഹെൽത്തിയായ ഒരു വിഭവമാണ് ആട്ട ചീല.

ചേരുവകൾ

ഗോതമ്പ് മാവ്  രണ്ട് കപ്പ്

സവാള 2 (ഇടത്തരം) ചെറുതായി അരിഞ്ഞത്

തക്കാളി ഇടത്തരം 1 ചെറുതായി അരിഞ്ഞത്

പച്ചമുളക്  രുചി അനുസരിച്ച്

മല്ലിയില  2 ടേബിൾസ്‌പൂൺ (ചെറുതായി അരിഞ്ഞത്)

അയമോദകം അര ടീസ്‌പൂൺ

ജീരകം അര ടീസ്‌പൂൺ

ഉപ്പ് രുചി അനുസരിച്ച്

എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു വലിയ പാത്രത്തിൽ ഗോതമ്പ് മാവ് എടുക്കുക. ചീലയുടെ ബാറ്റർ തയ്യാറാക്കാൻ എല്ലാ അരിഞ്ഞ പച്ചക്കറികളും മാവിൽ ചേർക്കുക. ഇനി അതിൽ അയമോദകം, ജീരകം, ഉപ്പ് എന്നിവ ചേർത്ത് മാവ് നന്നായി കുഴച്ചെടുക്കുക. മാവ് അധി കം കട്ടിയുള്ളതായിരിക്കരുത്. ബാറ്റർ തയ്യാറാക്കിയ ശേഷം തവ അല്ലെങ്കിൽ പാൻ ഇടത്തരം തീയിൽ ചൂടാക്കുക. പാൻ ചൂടായശേഷം അതിൽ കുറച്ച് എണ്ണ പുരട്ടുക. തയ്യാറാക്കിയ ബാറ്റർ ഒഴിച്ച് ഒരു സ്‌പൂൺ ഉപയോഗിച്ച് വൃത്താകൃതിയിൽ പരത്തുക. അൽപസമയത്തിനു ശേഷം അരികുകളിൽ കുറച്ച് എണ്ണ പുരട്ടി ഏകദേശം ഒന്ന് മുതൽ 2 മിനിറ്റ് കഴിഞ്ഞ് ചീല ശ്രദ്ധാപൂർവ്വം മറിച്ചിടുക. ശേഷം അൽപം എണ്ണ പുരട്ടി നന്നായി മൊരിക്കുക. ഇരുവശത്തും ഇളം ചുവപ്പ് നിറമാകുമ്പോൾ പാനിൽ നിന്നും എടുക്കാം. ഇപ്രകാരം എല്ലാ ചീലകളും ചുട്ടെടുക്കുക.

മേഥി (ഉലുവ) പൊറോട്ട

പ്രഭാത ഭക്ഷണത്തിന് നല്ല ചൂടൻ പൊറോട്ട കിട്ടിയാൽ എന്ത് രസമായിരിക്കുമല്ലേ. അതും ചിക്കൻ കറിയ്ക്ക് അല്ലെങ്കിൽ വെജ്ജ്ജ് കുറുമയ്ക്കൊപ്പമോ ആയാൽ പറയാനും വയ്യ. പ്രത്യേകിച്ചും കുട്ടികൾക്ക് ഇത് ഏറെ ഇഷ്ടമാകും.

ചേരുവകൾ

ഗോതമ്പ് മാവ് ഒരു കപ്പ്

ഉലുവയില അരിഞ്ഞത് ആവശ്യത്തിന്

പച്ചമുളക് 1 ചെറുതായി അരിഞ്ഞത്

ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്‌പൂൺ

ഉപ്പ് (ആവശ്യത്തിന്)

എണ്ണ അല്ലെങ്കിൽ നെയ്യ് 1- 2 ടേബിൾ ‌സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു വലിയ മിക്സസിംഗ് ബൗളിൽ ഗോതമ്പ് മാവ് എടുക്കുക. മാവിൽ അരിഞ്ഞ ഉലുവ ഇല, ജീരകം, ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ മിക്സ് ചെയ്യുക. വെള്ളം, അൽപ്പാൽപ്പമായി ചേർത്ത് മാവ് കുഴയ്ക്കുക. മാവ് വളരെ സോഫ്റ്റ് ആകുന്നതുവരെ കുഴയ്ക്കുക. ഒരു നനഞ്ഞ തുണി കൊണ്ട് മാവ് മൂടി ഏകദേശം 10-15 മിനിറ്റ് നേരം മാറ്റി വയ്ക്കുക.

തുടർന്ന് മാവ് തുല്യ വലിപ്പത്തിലുള്ള ഉരുളകളാക്കി വിഭജിക്കുക. ചപ്പാത്തി പലകയിൽ അൽപം ആട്ടപ്പൊടി വിതറി ഓരോ ഉരുളയും വൃത്താകൃതിയിൽ നേർത്തതായോ കട്ടിയായോ ഇഷ്ട‌മനുസരിച്ച് പരത്തിയെടുക്കുക. പാൻ അല്ലെങ്കിൽ തവ മീഡിയം തീയിൽ ചൂടാക്കുക. തവ ചൂടായി കഴിഞ്ഞാൽ, പൊറോട്ട ഓരോന്നും എണ്ണ പുരട്ടി ഇരുവശവും തിരിച്ചും മറിച്ചുമിട്ട് സ്വർണ്ണ നിറമാകുന്നതുവരെ മൊരിച്ചെടുക്കുക.

കണ്ണിണകളെ സുന്ദരമാക്കാൻ പുതിയ ട്രെൻഡുകൾ

കണ്ണിന് വശ്യമായ സൗന്ദര്യം ലഭിക്കാൻ ഐ മേക്കപ്പ് പ്രധാന പങ്കു വഹിക്കുന്നുണ്ട്. മുഖം മേക്കപ്പ് ചെയ്യുന്നതിനൊപ്പം അഴകാർന്ന കണ്ണുകളും കൂടി ചേരുമ്പോഴാണ് മുഖ സൗന്ദര്യം പൂർണ്ണമാകുക. ഐ മേക്കപ്പിൽ നിരവധി പുതിയ ടെൻഡുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഇഷ്ടവും സാഹചര്യവും അനുസരിച്ച് യോജിച്ച മേക്കപ്പ് തെരഞ്ഞെടുക്കാം. ഗ്ലാമറസ് ലുക്കോ അല്ലെങ്കിൽ നാച്ചുറൽ ലുക്കോ ഏതുമാകട്ടെ ഇഷ്ടപ്പെട്ട മേക്കപ്പ് തെരഞ്ഞെടുത്ത് വിശേഷ ദിവസത്തെ സവിശേഷമാക്കാം.

മോണോടോൺ ഐ മേക്കപ്പ്

എപ്പോഴും ട്രെൻഡിലുള്ള ഒന്നാണ് മോണോടോൺ ഐ മേക്കപ്പ്. കണ്ണുകളിൽ ഒരു നിറം മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നതാണ് ഇതിന്‍റെ പ്രത്യേകത. പക്ഷേ വ്യത്യസ്‌ത ഷേഡു കൾ ഉപയോഗിച്ച് ഇത് ഡിഫൈൻ ചെയ്യാം. പിങ്ക്, റെഡ്, ന്യൂഡ് തുടങ്ങിയ ഷേഡുകൾ ഈ മേക്കപ്പിൽ ഏറെ ജനപ്രിയമായവയാണ്. ലളിതവും മനോഹരവുമാണ് ഈ ലുക്ക്. കൂടാതെ എല്ലാ സ്കിൻ ടോണിനും ഇത് നന്നായി യോജിക്കും.

ഗ്ലിറ്ററിംഗ് ഐഷാഡോ

അൽപം തിളക്കമില്ലാത്ത മേക്കപ്പ് ചില സാഹചര്യത്തിൽ അപൂർണ്ണമായി തോന്നാം. പ്രത്യേകിച്ച് വിവാഹാ വസരങ്ങളിൽ ഗ്ലിറ്റർ ഐഷാഡോ പോയവർഷം ഏറ്റവും ട്രെൻഡിയായ ഒന്നായിരുന്നു. തിളക്കമാർന്ന ലുക്കിന് ഈ മേക്കപ്പ് അനുയോജ്യമാണ്. പ്രത്യേകിച്ച് ഗോൾഡ്, സിൽവർ, റോസ് ഗോൾഡ് ഗ്ലിറ്റർ ഷേഡുകൾ വധുവിന്‍റെ വസ്ത്രങ്ങളുമായി നന്നായി യോജിക്കുന്നവായാണ്. കൺപോളകളുടെ മധ്യഭാഗത്ത് ഗ്ലിറ്ററിംഗ് ഐഷാഡോ ടച്ച് ചെയ്യുന്നതോടെ കണ്ണുകൾക്ക് അതിശയകരമായ ലുക്ക് ലഭിക്കും.

സ്മോക്കി ഐ മേക്കപ്പ്

സ്മോക്കി ഐസ് കാലാതീതമായ ഒരു ക്ലാസിക്ക് ഐ മേക്കപ്പ് ട്രെൻഡാണ്. എക്കാലവും നിലനിൽക്കുന്ന സറ്റൈലിംഗ് ആണിത്. കറുപ്പും ചാരനിറവും കൂടാതെ, ബ്രൗൺ, ബർഗണ്ടി എന്നീ ഷേഡുകൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. കണ്ണുകളെ കൂടുതൽ സൗമ്യവും ആകർഷകവുമാക്കുന്ന ഒരു ട്രെൻഡി മേക്കപ്പാണ് സ്മോക്കി. നൈറ്റ് പാർട്ടിക്കോ നൈറ്റ് വെഡ്‌ഡിംഗ് റിസപ്ഷനോ സ്മോക്കി ഐ മേക്കപ്പ് ലുക്ക് മികച്ചതാണ്.

കളർഫുൾ ഐലൈനർ

ഇപ്പോൾ ഐലൈനറിലും കളർഫുൾ ട്രെൻഡ് ഉണ്ട്. പോയവർഷം ബ്രൈഡൽ മേക്കപ്പിൽ കറുപ്പിന് പകരം നീല, പച്ച, പർപ്പിൾ, ഗോൾഡ് തുടങ്ങിയ വർണ്ണങ്ങളിലുള്ള ഐലൈനറുകൾക്കായിരുന്നു മുൻതൂക്കം. ഈ നിറങ്ങൾ കണ്ണുകൾക്ക് ആകർഷണീയത പകരുന്നതിനൊപ്പം മോഡേൺ ടച്ച് നൽകുകയും ചെയ്യും.

ഗ്രാഫിക് ഐ മേക്കപ്പ്

ഗ്രാഫിക് ഐ മേക്കപ്പാണ് പോയ വർഷത്തെ ഏറ്റവും ബോൾഡും അതുല്യവുമായ ട്രെൻഡ്. വ്യത്യസ്‌ത ആകൃതികളും ലൈനിംഗ് ശൈലികളും ഉപയോഗിച്ചുള്ള മേക്കപ്പ് ട്രെൻഡ് ആണിത്. മേക്കപ്പിൽ വ്യത്യസ്‌തവും ക്രിയാത്മകവുമായ എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ മേക്കപ്പ് മികച്ചൊരു ചോയ്സാണ്. വിംഗ്ഡ്, ഡബിൾ ഐലൈനർ എന്നിവയാണ് ഇതിന്‍റെ പ്രധാന ഫീച്ചറുകൾ.

കട്ട് ക്രീസ് ഐ മേക്കപ്പ്

കട്ട് ക്രീസ് മേക്കപ്പ് ടെക്നിക്കിൽ കണ്ണുകളുടെ ക്രീസ് വ്യത്യസ്ത ഷേഡുകൾ ഉപയോഗിച്ച് നിർവചിക്കുന്നു. അതിനാൽ കണ്ണുകൾ വലുതായി കാണപ്പെടും. കണ്ണുകൾക്ക് ഡ്രമാറ്റിക്കും ആകർഷണീയവുമായ ലുക്ക് ലഭിക്കും. കൂടാതെ ഗ്ലിറ്ററിംഗ് അല്ലെങ്കിൽ മെറ്റാലിക് ഷേഡുകൾ ഉപയോഗിച്ച് ഇത് കൂടുതൽ മെച്ചപ്പെടുത്താം.

മെറ്റാലിക് ഐഷാഡോ

മുമ്പ് തൊട്ടേ ഏറെ ട്രെൻഡിയായുള്ള ഒന്നാണ് മെറ്റാലിക് ഐഷാ ഡോ, ഗോൾഡ്, സിൽവർ, ബ്രാസ് തുടങ്ങിയ മെറ്റാലിക് ഷേഡുകൾ കണ്ണുകൾക്ക് തിളക്കവും എടുപ്പും നൽകും. ഡേ ആൻഡ് നൈറ്റ് ആഘോഷങ്ങൾക്കും എല്ലാത്തരം വിവാഹ വസ്ത്രങ്ങൾക്കും അനുയോജ്യമാണ് ഈ മേക്കപ്പ്.

നാച്ചുറൽ ഐ മേക്കപ്പ്

സൂക്ഷ്‌മവും മനോഹരവുമായ രൂപം ആഗ്രഹിക്കുന്നവർക്ക് നാച്ചുറൽ ഐ മേക്കപ്പ് അനുയോജ്യമാണ്. ന്യൂഡ്, സോഫ്റ്റ് പിങ്ക് തുടങ്ങിയ ഷേഡുകൾ ഇതിൽ ഉപയോഗിക്കാം. ഇത് കണ്ണുകൾക്ക് സ്വാഭാവിക തിളക്കം പകരും. കൂടാതെ ഇതിനൊപ്പം ലൈറ്റ് മസ്ക്കാരയും ലൈറ്റ് കാജലും ഉപയോഗിച്ച് മേക്കപ്പിന് ചെറുതായി പൊലിമയും പകരാം.

ഫെതർ ലാഷസ്

കണ്ണുകൾ വിശാലവും ആകർഷകവുമാക്കാൻ ഫെതർ ലാഷസ് ട്രെൻഡും ഇപ്പോൾ പ്രചാരത്തിലുണ്ട്. ഫെതർ ലാഷസ് കൺപീലികളെ കട്ടിയുള്ളതും നീളമുള്ളതുമാക്കും. കൂടാതെ സോഫ്റ്റ് ഫെമിനിൻ പരിവേഷവും ലഭിക്കും. നാച്ചുറൽ ഐഷാഡോ, ലൈറ്റ് ഐലൈനർ എന്നിവയുപയോഗിച്ച് ഇത് പെയർ ചെയ്യാം.

ഐ മേക്കപ്പിൽ സ്‌റ്റോണുകളും മുത്തുകളും

ഐ മേക്കപ്പിൽ സ്‌റ്റോണുകളും മുത്തുകളും ഉപയോഗിക്കുന്നത് പുതിയൊരു ട്രെൻഡ് ആണിപ്പോൾ. പെൺകുട്ടികൾക്കിടയിൽ ഏറെ പോപ്പുലറായ ട്രെൻഡാണിത്. ഈ മേക്കപ്പ് കണ്ണുകൾക്ക് രാജകീയവും അതുല്യവുമായ പ്രൗ ഢി പകരും. കൺപോളകളുടെയോ അല്ലെങ്കിൽ ഐലൈനിന്‍റെ സമീപത്തായോ ചെറിയ സ്‌റ്റോണുകളോ മുത്തുകളോ അറ്റാച്ച് ചെയ്‌താണ് ഈ മേക്കപ്പിന് അഴക് പകരുക.

ഇന്റീരിയർ ഡിസൈനിംഗിലെ സൗന്ദര്യ ശാസ്ത്രം

കാസ എക്സോട്ടിക്കിന്‍റെ സ്ഥാപകയും പ്രശസ്ത ഇന്‍റീരിയർ സ്റ്റൈലിസ്റ്റും എന്ന നിലയിൽ സ്വന്തം ബ്രാൻഡിനെ ആഗോളതലത്തിൽ എത്തിച്ച വനിതയാണ് ഭാവന. ഇന്ത്യൻ ഇൻസ്റ്റ‌ിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ഐഐഎഫ്റ്റി) പൂർവ്വ വിദ്യാർത്ഥി ആയ ഭാവന ഭട്നാഗർ ഇന്‍റീരിയർ ഡിസൈൻ വ്യവസായത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചു. ഉപഭോക്താവിന് പ്രതീക്ഷകൾക്കപ്പുറമുള്ള അസാധാരണമായ അനുഭവം നൽകുക എന്നതാണ് അവരുടെ വിജയമന്ത്രം. സ്പെയിൻ, ഇറ്റലി, ഇന്തോനേഷ്യ, തുർക്കി, മൊറോക്കോ, ചൈന തുടങ്ങിയ ഫാഷൻ ഹബ്ബുകളിൽ ഡിസൈൻ ചെയ്യുന്നതിനായി എക്സ‌്ക്ലൂസീവ് ടൂറുകൾ സംഘടിപ്പിച്ച് അവർ അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നു.

കോളേജ് പഠനകാലത്ത് മികച്ച പിയാനിസ്റ്റ് ആയിരുന്നു. ഒപ്പം അഭിനേതാവും. അക്കാലത്ത് ഈഡിപ്പസ്, ഒഥല്ലോ തുടങ്ങിയ നാടകങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തു. ഡിസൈൻ വെറുമൊരു കലാരൂപമല്ലെന്നും നിറങ്ങൾ, ടെക്സചറുകൾ, രൂപങ്ങൾ എന്നിവയിലൂടെ പ്രകടിപ്പിക്കുന്ന വൈകാരിക അനുഭവമാണെന്നും ഭാവന വിശ്വസിക്കുന്നു.

ദേശീയ അന്തർദേശീയ തലത്തിൽ പ്രശംസ നേടിയ ഭാവനയുടെ ഡിസൈൻ പ്രോജക്‌ടുകളിൽ അവരുടെ സർഗ്ഗാത്മകത പ്രതിഫലിക്കുന്നു. ഇന്‍റീരിയർ ഡിസൈനിലെ മികച്ച സംഭാവനയ്ക്ക് അസോചം ആദരവ് ലഭിച്ച ഭാവന ഭട്നാഗർ കഴിവുള്ള ആർക്കിടെക്റ്റുകൾ, ഗ്രാഫിക് ആർട്ടിസ്‌റ്റുകൾ, പ്രോജക്ട് മാനേജർമാർ എന്നിവരുൾപ്പെട്ട ടീമിനൊപ്പം ക്ലയന്‍റുകളുടെ കാഴ്ചപ്പാടുകൾ ജീവസുറ്റതാക്കാൻ ശ്രമിക്കുന്നു.

കാസ എക്സോട്ടിക് തുടക്കം മുതൽ ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ട്.

അവാർഡുകളും നേട്ടങ്ങളും

  • ടൈംസ് വിഷനറി ലീഡേഴ്‌സ് 2022
  • ഔട്ട്ലുക്ക് ബിസിനസ് വുമൺ എന്‍റർപ്രണർ ഓഫ് ദി ഇയർ 2022
  • ടൈംസ് 40 അണ്ടർ 40 2022
  • ഹൗസ് ഓഫ് കോമൺസ്, ലണ്ടൻ, യുകെ, ഏഷ്യ ഇന്‍റീരിയർ ഡിസൈനർ ഓഫ് ദി ഇയർ 2022
  • ബിസിനസ് ഔട്ട്ലുക്കിന്‍റെ 2022 വർഷത്തെ വനിതാ സംരംഭക
  • ഫോർച്യൂൺ ഇന്ത്യ ഐക്കൺ 2022
  • ഇറ്റി ഇൻസ്‌പിരേഷണൽ വുമൺ ലീ ഇയർ 2023
  • ടൈംസ് മോഡൽ ലീഡർ
  • സിഇഒ മാഗസിൻ ബെസ്‌റ്റ് ക്രിയേറ്റീവ് ഇന്‍റീരിയർ ഡിസൈനർ
  • ഇന്‍റീരിയർ ഡിസൈൻ മേഖലയിൽ മികച്ച സംഭാവനയ്ക്ക് അസോചം ആദരവ്
  • വുമൺ എന്‍റർപ്രണർ ഇന്ത്യ 2023-ലെ മികച്ച 10 വനിതാ സ്റ്റാർട്ടപ്പ് ലീഡറിൽ ഒരാൾ.

ഭാവനയുമായുള്ള സംഭാഷണത്തിൽ നിന്ന്:

ചോദ്യം: ഈ രംഗത്തേക്ക് എത്തിച്ചേർന്നത് എങ്ങനെ?

ഇന്‍റീറിയർ ഡിസൈനിനോട് എനിക്ക് എപ്പോഴും ഒരു ഇഷ്ട‌ം ഉണ്ടായിരുന്നു. രാജസ്ഥാനിലേക്കുള്ള ഒരു യാത്രയിൽ ഞാൻ അത് എന്‍റെ പാഷൻ കൂടിയാണ് എന്ന് തിരിച്ചറിഞ്ഞു. അവിടെയുള്ള ചരി ത്രപരമായ കെട്ടിടങ്ങളുടെ മഹത്വം ദർശിച്ചപ്പോൾ പരമ്പരാഗത കലയും ആധുനിക രൂപകൽപ്പനയും എങ്ങനെ ഒരുമിച്ചു ചേർക്കാമെന്ന് ഞാൻ ചിന്തിച്ചു. ആഡംബരത്തിന്‍റെയും കരകൗശലത്തിന്‍റെയും ആധുനികതയുടെയും സമ്പൂർണ്ണതയോടെ ഒരു ഡിസൈൻ ഹൗസ് സൃഷ്ടിക്കാൻ ഞാൻ തീരുമാനിച്ച നിമിഷമായിരുന്നു അത്.

ചോദ്യം: വീടും ജോലിയും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിൽ ആരുടെ പിന്തുണയാണ് ലഭിച്ചത്?

എന്‍റെ കുടുംബം എപ്പോഴും എന്നെ പിന്തുണച്ചിരുന്നു. എന്നാൽ എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് എന്നിൽ നിന്ന് തന്നെയാണ്. എന്‍റെ നിശ്ചയദാർഢ്യം കൊണ്ടാണ്. ഒരു വനിതാ സംരംഭക എന്ന നില യിൽ ഒരുപാട് വെല്ലുവിളികൾ ഉണ്ടായെങ്കിലും എല്ലാ ബുദ്ധിമുട്ടുകളും അവസരമായി കണ്ട് ഞാൻ മുന്നോട്ട് പോയി.

ചോദ്യം: ജീവിതത്തിലെ ഏതെങ്കിലും സംഭവം നിങ്ങളുടെ ചിന്തയെയോ ജീവിതത്തെയോ മാറ്റിമറിച്ചിട്ടുണ്ടോ?

എല്ലാത്തിലും പെർഫെക്ഷൻ ആവശ്യപ്പെടുന്ന ഒരു ലക്ഷ്വറി പ്രോജക്റ്റിൽ ഞാൻ ആദ്യമായി ജോലി ചെയ്‌തപ്പോൾ ഡിസൈൻ മാത്രമല്ല ഡീറ്റൈലിങ്ങും ഗുണനിലവാരവും എക്സ്‌പീരിയൻസും വളരെ പ്രധാനമാണെന്ന് ഞാൻ മനസ്സിലാക്കി. ആഡംബരമെന്നത് വെറും കാഴ്‌ചയല്ലെന്നും തോന്നലാണെന്നും ഈ സംഭവം എന്നെ പഠിപ്പിച്ചു.

ചോദ്യം: ഏറെ ആഹ്ളാദിപ്പിച്ച വൈകാരിക നിമിഷം ജീവിതത്തിൽ ഉണ്ടോ?

ഞാൻ രൂപകൽപ്പന ചെയ്ത ആഡംബര പെന്‍റ്ഹൗസിന്‍റെ ക്ലയന്‍റ് ഇതൊരു വീടല്ല, ഞങ്ങളുടെ ഐഡന്‍റിറ്റിയാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ വികാരഭരിതയായി. നിങ്ങൾ ഞങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു എന്നാണ് അവർ പറഞ്ഞത്. ആ നിമിഷം എനിക്ക് വളരെ സവിശേഷമായിരുന്നു. കാരണം ഡിസൈനിംഗ് ഒരു സ്‌ഥലത്തെ മനോഹരമാക്കുക മാത്രമല്ല അത് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഞാൻ മനസ്സിലാക്കി.

ചോദ്യം: സ്ത്രീകളിലെ ഏറ്റവും വലിയ ശക്തി എന്താണ്?

സ്ത്രീകളുടെ ഏറ്റവും വലിയ ശക്തി അവരുടെ സെൻസിറ്റിവിറ്റിയും സ്റ്റാമിനയുമാണ്. ഒരു സ്ത്രീക്ക് മൂന്ന് ഗുണങ്ങളുണ്ട്. സർഗ്ഗാത്മകത, സന്തുലിതാവസ്ഥ‌, നേതൃത്വം. ഇത് അവളെ ഒരു മികച്ച ബിസിനസ്സ് ലീഡർ ആക്കുന്നു.

ചോദ്യം: വിജയം വരിച്ച ഒരു ബിസിനസുകാരിയാകാൻ എന്താണ് വേണ്ടത്?

  • ദൃഢനിശ്ചയം- നിങ്ങളുടെ കാഴ്ചപ്പാടിൽ വിശ്വസിക്കുക
  • നെറ്റ്‌വർക്കിംഗ്- ശരിയായ ആളുകളുമായി ബന്ധം
  • പഠന മനോഭാവം- എപ്പോഴും പഠിക്കുക
  • മാനേജ്മെന്‍റ് കഴിവുകൾ- ബിസിനസ്സ് ശരിയായി പ്രവർത്തിപ്പിക്കുക.

ചോദ്യം: മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തമായി താങ്കൾ എങ്ങനെ ചിന്തിക്കുന്നു?

ഞാൻ ഡിസൈനിംഗിനെ സൗന്ദര്യ ശാസ്ത്രത്തിന്‍റെ ഗെയിമായി കണക്കാക്കുന്നില്ല. മറിച്ച് അത് എനിക്ക് വൈകാരികമായ ഒരു യാത്രയാണ്. ഡിസൈനിലെ ഓരോ ഘടകങ്ങളും ഒരു വികാരത്തെയോ ഓർമയെയോ പ്രതിനിധീകരിക്കുന്ന ഒരു കഥ പോലെയാണ്.

ചോദ്യം: ഭാവിയിൽ മറ്റെന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?

ഇന്ത്യൻ കലകളും കരകൗശലവസ്തുക്കളും പ്രദർപ്പിക്കുന്ന ഒരു ആഗോള ബ്രാൻഡായി കാസ എക്സോട്ടിക് മാറണമെന്നാണ് എന്‍റെ സ്വപ്നം. ലോകത്തിലെ ഏറ്റവും ആഡംബര ഡിസൈൻ സ്പെയ്‌സുകളിലൊന്നിൽ ഉൾപ്പെടുത്താൻ, ഡിസൈൻ മേഖലയിൽ സുസ്ഥിരതയും നവീകരണവും പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ചോദ്യം: ബിസിനസ്സിനെക്കുറിച്ച്?

ഹൈ-എൻഡ് റെസിഡൻഷ്യൽ കോർപ്പറേറ്റ് ഹോസ്‌പിറ്റാലിറ്റി ഇടങ്ങൾക്കായി കസ്റ്റമൈസ്‌ഡ് ഡിസൈൻ നൽകുന്ന ഒരു ആഡംബര ഇന്‍റീരിയർ ഡിസൈൻ ഡിയോയാണ് കാസ എക്സോട്ടിക്. കരകൗശലവിദ്യ, സുസ്‌ഥിരത എന്നിവയിലാണ് ഞങ്ങളുടെ ശ്രദ്ധ.

ചോദ്യം: വിജയത്തിന്‍റെ രഹസ്യം എന്താണ്?

  • പൂർണ്ണതയോടുള്ള പാഷൻ
  • വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരി ക്കുക
  • ഉപഭോക്ത്യ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുക
  • ഓരോ പ്രോജക്റ്റിലും പുതിയതും അതുല്യവുമായ എന്തെങ്കിലും നൽകാൻ ശ്രമിക്കുന്നു.

ചോദ്യം: ഇന്നത്തെ കാലത്ത് ഈ രംഗത്ത് സ്ത്രീകൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണ്?

  • സ്വീകാര്യത – സ്ത്രീകൾ ഇപ്പോഴും ബിസിനസ് ഗൗരവമായി എടുക്കുന്നില്ല.
  • വർക്ക് ലൈഫ് ബാലൻസ്- കുടുംബവും കരിയറും തമ്മിലുള്ള സന്തുലിതാവസ്ഥ.
  • ഫണ്ടിംഗും ഇൻവെസ്റ്റിംഗും- സ്‌റ്റാർട്ടപ്പുകൾ തുടങ്ങാൻ ഉള്ള ബുദ്ധിമുട്ട്.

മണ്ണിന്റെ നിറവും മണവും പേറുന്ന വീട്

വീടിനെ നമ്മുടെ വ്യക്തിത്വത്തിന്‍റെയും സ്വപ്നങ്ങളുടെയും പ്രതീകമാക്കി മാറ്റാനുള്ള അവസരം തേടുകയാണോ നിങ്ങൾ? ന്യൂഡ്, തവിട്ട് നിറങ്ങൾ ഗൃഹാലങ്കാരങ്ങളിൽ പ്രധാന ഭാഗമായി മാറുകയും ഇന്‍റീരിയർ ഡിസൈനിംഗിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നതാണിപ്പോൾ ട്രെൻഡ്.

ഇന്‍റീരിയർ റ്റൈലിംഗിന് അനുയോജ്യം

നിത്യഹരിത സൗന്ദര്യം ഉൾക്കൊള്ളുന്ന ഈ നിറങ്ങൾ വരും വർഷങ്ങളിൽ ഇന്‍റീരിയർ ഡിസൈൻ ട്രെൻഡുകളുടെ മുഖമുദ്രയായി മാറും. പ്രകൃതിദത്തമായ ഈ ഷേഡുകൾ മണ്ണിന്‍റെ സൗന്ദര്യാത്മകതയെ ജീവസുറ്റതാക്കുക മാത്രമല്ല വീടിന് ഊഷ്‌മളതയും ബഹുമുഖ ആകർഷണീയതയും നൽകുന്നു. ഇത് എല്ലാത്തരം ഇന്‍റീരിയർ ശൈലികൾക്കും അനുയോജ്യമാണ്.

ന്യൂഡ് തവിട്ട് നിറങ്ങളുടെ ആകർഷണിയത

2025-ലെ അലങ്കാര ട്രെൻഡുകളുടെ പ്രധാന ഭാഗങ്ങളായി മാറുന്ന ഈ നിറങ്ങൾ സമാധാനത്തിന്‍റെയും പ്രകൃതിയുമായുള്ള ഇഴയടുപ്പത്തെയും സൂചിപ്പിക്കുന്നു. ഇളം ബേജ്, സോഫ്റ്റ് പിങ്ക് നിറങ്ങൾ മുതൽ സമ്പന്നമായ കാരമൽ, ഡീപ് ചോക്ലേറ്റുവരെയുള്ള ടോണുകൾ ഈ നിറങ്ങൾ ഉപയോഗിച്ച് സൃഷ്‌ടിക്കാം. പ്രകാശത്തേയും ആഴത്തേയും തടസ്സമില്ലാതെ സംയോജിപ്പിക്കുന്ന ഒരു സന്തുലിതാവസ്‌ഥ ഈ ടോണുകൾക്ക് സൃഷ്ടിക്കാനാവും. വ്യത്യസ്ത‌ നിറങ്ങൾ, ടെക് സ്‌ചറുകൾ, മെറ്റീരിയലുകൾ എന്നിവയുമായുള്ള അവയുടെ അനായാസകരമായ ഏകോപനം മനോഹരവും യോജിപ്പുള്ളതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരുടെ ഫസ്റ്റ് ചോയ്സാണ്.

കംഫർട്ടും ഭംഗിയും

2025-ലെ ഏത് ഇന്‍റീരിയറിലും കംഫർട്ടും സൗന്ദര്യവും ചേർക്കാൻ അനുയോജ്യമായ തിരഞ്ഞെടുപ്പായിരിക്കും ബ്രേക്ക്ഫാസ്‌റ്റ് ഇൻ സൗത്ത് ബോംബെ, ആഫ്റ്റർനൂൺ ബ്രൗൺ തുടങ്ങിയ ഊഷ്‌മള ന്യൂഡ് ഷേഡുകൾ എന്നാണ് ബിർള ഓപസ് പെയിന്‍റ്സ് കളർ പാലറ്റിലെ കൺസ്യൂമർ എക്‌സ്‌പീരിയൻസ് ഹെഡ് ശ്രീകാന്ത് എസ്.കെ. പറയുന്നത്. ഇളം പീച്ച് മുതൽ മണ്ണിന്‍റെ തവിട്ടുനിറം വരെയുള്ള ഈ ഷേഡുകൾ ചുവരുകളിലും ഫർണിച്ചറുകളിലും ആക്സന്‍റ് പീസുകളിലും ഉപയോഗിക്കാൻ അനുയോജ്യമാണ്. സിംഗിളായോ പാളികളായോ ഉപയോഗിച്ചാലും ഈ നിറങ്ങൾ കാലാതീതമായ സൗന്ദര്യവും വൈവിധ്യവും ഉൾക്കൊള്ളുമെന്നതാണ് പ്രത്യേകത.

ട്രെൻഡുകളിൽ പങ്കുചേരുക

വീടുകൾക്ക് പ്രകൃതിദത്തമായ സൗന്ദര്യവും സന്തുലിതാവസ്ഥയും നൽകുന്ന മണ്ണിന്‍റെ തവിട്ടുനിറം ഈ വർഷത്തെ ഒരു പ്രധാന ട്രെൻഡായിരിക്കും. ടോസ്‌റ്റഡ് ആൽമണ്ട്, കോൾഡ് കോപ്പർ പോട്ട്സ് പോലുള്ള കടും തവിട്ട് നിറത്തിലുള്ള ഷേഡുകൾ ‌സ്റ്റൈൽ ക്ലാസിക് ലുക്കിന്‍റെ മികച്ച സംയോജനമാണ് പ്രദാനം ചെയ്യുന്നത്. ഫർണിച്ചറുകൾ, ക്യാബിനറ്റുകൾ, ഫീച്ചർ ചുവരുകൾ എന്നിവയിൽ ഈ വൈവിധ്യമാർന്ന നിറങ്ങൾ ഉപയോഗിക്കാൻ കഴിയും. ഇത് എല്ലാത്തരം ഡിസൈൻ ശൈലികളുമായും മനോഹരമായി ഇഴുകി ചേരും. ഈ ഷേഡുകൾ പ്രകൃതി സൗന്ദര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൗന്ദര്യ ശാസ്ത്രത്തെ പ്രതിഫലിപ്പിക്കുമെന്നു സാരം.

സുസ്‌ഥിരതയും അവബോധവും അടിസ്ഥാനമാക്കിയുള്ള വർണ്ണ പാലറ്റ്

വിടുകൾക്ക് തിരഞ്ഞെടുക്കുന്ന നിറങ്ങൾ നമ്മുടെ മൂല്യങ്ങളെയും അഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുന്നവയാണ്. വർണ്ണ പാലറ്റ് സ്‌ഥിരതയെയും അവബോധത്തെയും അടിസ്‌ഥാനമാക്കിയുള്ളതാണ്. സന്തുലിതാവസ്ഥയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നു.  ഈ നിറങ്ങൾ ആധുനികതയും കാലാതീതമായ സൗന്ദര്യവും സംയോജിപ്പിക്കുന്നു.

മോണോക്രോമാറ്റിക് സ്ക‌ീമുകൾ

2025-ലും ഇത് ഒരു ട്രെൻഡ് ആയി തുടരും. ന്യൂഡും തവിട്ടുനിറത്തിലുള്ളതുമായ ഷേഡുകൾ പാളികളായി ചേർത്ത് ഏറ്റവും കുറഞ്ഞതും എന്നാൽ ഫലപ്രദവുമായ ഡിസൈനുകൾ സൃഷ്‌ടിക്കാനാവും പ്രത്യേകിച്ച് ബിർള ഓപസ് പെയിന്‍റ്സിൽ നിന്നുള്ള സീഷെൽ ടെക്‌ചർ പെയിന്‍റിന് ബീച്ചിന്‍റെ സൗമ്യമായ പ്രകൃതിഭംഗിയുടെ ഒരു സവിശേഷ സ്പ‌ർശം നൽകാൻ കഴിയും. ഇതിന്‍റെ ഇളം ഘടനയ്ക്ക് ഏത് സ്‌ഥലത്തും സമുദ്ര ശാന്തതയുടെ അവബോധം സൃഷ്‌ടിക്കാനാവും. ഇത് മുറിക്ക് ശാന്തവും സന്തുലിതവുമായ അന്തരീക്ഷം നൽകുന്നു.

ചുവരുകളിലെ ആകർഷണീയത

സ്റ്റേറ്റ്മെന്‍റ് വാൾസ് ഈ വർഷത്തെ ഹൈലൈറ്റ് ആയിരിക്കും. ഇവയിൽ ന്യൂഡ്, ബ്രൗൺ നിറങ്ങൾ കാൽപനികമായ സൗന്ദര്യം പകരും. പ്രത്യേകിച്ച് ബിർള ഓപസ് പെയിന്‍റ്സിൽ നിന്നുള്ള സാൻഡ്ൺ ടെക്സ്‌ചർ പെയിന്‍റ് ഒരു മികച്ച ഓപ്ഷനാണ്. തരികൾ പോലെയുള്ള മണൽ നിറഞ്ഞ ഫിനിഷ്, മരുഭൂമിയുടെ അതിമനോഹരമായ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കും. ഇന്‍റീരിയറിൽ സാഹസികതയുടെയും ശാന്തതയുടെയും ഒരു മിശ്രിതം കൊണ്ടുവരുന്നു. ഊഷ്‌മളമായ ന്യൂഡ്‌സ് അല്ലെങ്കിൽ കടും തവിട്ട് നിറമുള്ള ടോണുകളുമായി ഇത് ജോടിയാക്കുന്നത് ഏത് അലങ്കാര ശൈലിയെയും മികച്ചതാക്കുന്ന അതിശയകരമായ ഫീച്ചർ വാൾ സൃഷ്‌ടിക്കാൻ സഹായിക്കും.

കാലാതീതമായ നിറങ്ങളുടെ ഭംഗി

സ്വന്തം ഇടത്തിന് മനോഹരമായ ഒരു ഭാവം മാത്രമല്ല അത് പകരുക മറിച്ച് അതിനെ കൂടുതൽ വ്യക്‌തിപരവും കൂടിയാക്കുന്നു. വീടിന് സവിശേഷകരമായ സൗന്ദര്യം നൽകുന്നതിനൊപ്പം ഹൃദ്യമായ ഒരു അനുഭവം നൽകുമെന്നതാണ് ന്യൂഡ് തവിട്ടുനിറത്തിലുള്ളതുമായ ടോണുകളുടെ പ്രത്യേകത.

ട്രെൻഡി കോർഡ് സെറ്റുകൾ

എങ്ങനെ പെട്ടെന്ന് സ്‌റ്റൈലിഷ് ആയി മാറുക എന്നത് അൽപ്പം ബുദ്ധിമുട്ടാണ്. കാരണം സീസണുകളുടെ മാറ്റത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ കൂടി കഴിയുന്ന വസ്ത്രങ്ങൾ ധരിക്കണം.

പ്രത്യേകിച്ച് തണുപ്പുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ. ഫാഷൻ ലോകത്ത് “കോർഡ് സെറ്റ്” ഈ വെല്ലുവിളിക്ക് ഒരു മികച്ച പരിഹാരമാണ്. കോർഡ് സെറ്റുകൾ ധരിക്കാൻ സുഖകരം മാത്രമല്ല വളരെ ട്രെൻഡിയും സ്റ്റൈലിഷും ആയി കാണിക്കുകയും ചെയ്യും.

എന്താണ് കോർഡ് സെറ്റ്

മുകളിലും താഴെയും ഒരേ തുണിയിലും ഡിസൈനിലും തയ്ക്കുന്ന വസ്ത്രങ്ങൾ ആണ് കോർഡ് സെറ്റുകൾ ഈ സെറ്റുകൾ എല്ലാവർക്കും യോജിക്കും. ഇത് സ്റ്റൈലിഷും ഫാഷനബിളും ആണ്.

ശൈത്യകാലത്ത് കോർഡ് സെറ്റ്

സുഖസൗകര്യങ്ങളുടേയും ആധുനികതയുടേയും ഒരു മിശ്രിതം ആണ് കോർഡ് സെറ്റ്.

മെറ്റീരിയലിനനുസരിച്ച് സ്റ്റൈലിഷായി തോന്നിക്കുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. തണുപ്പിൽ നിന്ന് സംരക്ഷിക്കുന്ന കമ്പിളി, കോട്ടൺ തുടങ്ങിയ ചൂടുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചും കോർഡ് സെറ്റ് തയ്ക്കാം.

ആക്സസറികൾ കുറച്ചു മതി

കോഡ് സെറ്റുകൾ സ്റ്റൈൽ ചെയ്യാൻ കൂടുതൽ ആക്‌സസറികൾ ആവശ്യമില്ല. ഒരു നല്ല ജാക്കറ്റ് ബൂട്ട് എന്നിവ മാത്രം മതി.

മിനിമലിസ്‌റ്റ് ലുക്ക്

കോർഡ് സെറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് ഇന്നത്തെ ഫാഷനിൽ വളരെ പ്രചാരമുള്ള മിനിമലിസ്‌റ്റ് രൂപം ലഭിക്കും. അധികം ചമയങ്ങൾ ഇഷ്ടപ്പെടാത്തവർക്കും ലളിതമായ രീതിയിൽ സ്റ്റൈലിഷ് ആയി കാണാൻ ആഗ്രഹിക്കുന്നവർക്കും ഈ ഫാഷൻ ട്രെൻഡ് സവിശേഷമാണ്. സ്റ്റൈലിഷ് ആയി മാറാൻ അൽപ്പം ബുദ്ധിമുട്ടാണ് എന്ന് തോന്നുവർക്ക് കോർഡ് സെറ്റ് ഒരു മികച്ച പരിഹാരം തന്നെയാണ്.

കോർഡ് സെറ്റുകൾ എങ്ങനെ ധരിക്കാം

ലെയറിംഗിനൊപ്പം : സ്‌റ്റൈലിഷ് കോട്ടുകൾ നീണ്ട ജാകറ്റുകൾ അല്ലെങ്കിൽ ഷാളുകൾ എന്നിവ ഉപയോഗിച്ച് ലെയർ ചെയുക. ഇത് തണുപ്പിൽ നിന്ന് സംരക്ഷിക്കുമെന്ന് മാത്രമല്ല നിങ്ങളുടെ രൂപവും വ്യത്യസ്ത‌മായിരിക്കും.

ഷൂസിന്‍റെ തിരഞ്ഞെടുപ്പ്

ആങ്കിൾ ബൂട്ട്, സ്‌നീക്കറുകൾ അല്ലെങ്കിൽ ഹീൽഡ് ബൂട്ടുകൾ വളരെ മനോഹരമായി കാണപ്പെടുന്നു. ഫോർമൽ ലുക്ക് വേണമെങ്കിൽ ഹീൽസ് തിരഞ്ഞെടുക്കുക. അതേ സമയം കാഷ്വൽ ലുക്കിന് സ്നീക്കറുകൾ മികച്ച ഓപ്ഷനാണ്.

സ്‌കാർഫ്

സ്റ്റൈലിഷ് ആയി കാണുന്നതിന് വേണമെങ്കിൽ കോർഡ് സെറ്റിനൊപ്പം ഒരു സ്കാർഫ് ധരിക്കുക. ഇത് ലുക്ക് കൂടുതൽ ആകർഷകമാക്കുകയും ചെയ്യും.

കമ്പിളി സെറ്റുകൾ തണുത്ത കാലാവസ്‌ഥയ്ക്ക് കാശ്മ‌ീർ അല്ലെങ്കിൽ കമ്പിളികോർഡ് സെറ്റുകൾ വളരെ സുഖകരവും ഊഷ്‌മളവുമാണ്. ഓഫീസ് മുതൽ കാഷ്വൽ ഔട്ടിംഗ് വരെ ഈ സെറ്റുകൾ അനുയോജ്യമാണ്.

വുവെൻ സെറ്റുകൾ

ശൈത്യ കാലത്ത് നെയ്‌ത കോർഡ് സെറ്റുകൾ വളരെ നല്ലതാണ്. ഫാബ്രിക് ഭാരം കുറഞ്ഞതും ധരിക്കാൻ സുഖകരവുമാണ്.

ട്രാക്ക് സ്യൂട്ട് സ്റ്റൈൽ കോർഡ് സെറ്റ്

ഈ കേർഡ് സെറ്റ് ഏത് തരം ഫിസിക്കൽ ജോലിക്കും അനുയോജ്യമാണ്. കൂടാതെ കാഷ്വൽ ഔട്ടിംഗിന് അനുയോജ്യമാണ്. ട്രാക്ക് സ്യൂട്ട് സ്റ്റൈൽ കോർഡ് സെറ്റുകൾ ആക്റ്റീവ് ലുക്കും നൽകുന്നു.

സ്വര രാഗ ഗംഗാ പ്രവാഹമേ…

കുഞ്ഞു വിരലുകൾ തെന്നി നീങ്ങുന്നതിനനുസരിച്ച് വയലിൻ തന്ത്രികളിൽ വിരിയുന്ന രാഗ വിസ്മയങ്ങൾ കൊണ്ട് സദസ്സിലുള്ളവ രെ അത്ഭുതപ്പെടുത്തുകയാണ് ഗംഗ ശശിധരൻ എന്ന ഈ കൊച്ചു മിടുക്കി. വയലിൻ നാദങ്ങൾക്കൊപ്പം മുഖത്ത് നിറയുന്ന മഴവില്ലഴകുള്ള ഭാവങ്ങളും കണ്ണുകളിൽ തെളിയുന്ന പുഞ്ചിരികൊണ്ടും ഈ കൊച്ചു ബാലിക സദസ്സിന്‍റെ മനം കവരുന്നു. വയലിനിൽ മാന്ത്രിക സംഗീതം തീർക്കുന്ന ഗംഗ എന്ന കൊച്ചു വിസ‌മയത്തിന് ഇന്ത്യയ്ക്കകത്തും പുറത്തും ആരാധകരാണ്. കാണികളെ ഒന്നടങ്കം വയലിൻ സംഗീതത്തിന്‍റെ മാന്ത്രിക ലോകത്തേക്ക് നയിക്കുന്ന ഗംഗ ശശിധരൻ ചുരുങ്ങിയ നാളുകൊണ്ടാണ് സംഗീത പ്രേമികളുടെ വാത്സല്യഭാജനമായത്. അതിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടും. പ്രായത്തിൽ കവിഞ്ഞുള്ള വയലിനിലുള്ള ഗംഗയുടെ കലാപ്രാവിണ്യം അതിശയിപ്പിക്കുന്നതാണ്. വയലിനിസ്‌റ്റ് ബാല ഭാസ്ക്കറിന്‍റെ പിൻഗാമി എന്നുള്ള വിശേഷണവുമുണ്ട് ഈ അത്ഭുത ബാലികയ്ക്ക്. ഗംഗയുടെ കലാവിസ്മയം ഇന്ന് കേരളത്തിൽ മാത്രമല്ല ഇന്ത്യ കടന്നു അങ്ങ് വിദേശരാജ്യങ്ങളിൽ വരെ എത്തിനിൽക്കുന്നു. ചുരുങ്ങിയ നാളുകൊണ്ട് സോഷ്യൽ മീഡിയ തരംഗമായി മാറിയ ഈ പന്ത്രണ്ടുകാരി തന്‍റെ വയലിൻ സംഗീതം കൊണ്ട് ലക്ഷക്കണക്കിനാളുകളുടെ മനം കവർന്നിരിക്കുന്നു.

കുഞ്ഞുന്നാൾ തുടങ്ങിയുള്ള വയലിൻ

ആരുടേയും നിർബന്ധത്തിനു വഴിങ്ങിയല്ല ഗംഗ വയലിൻ പഠിച്ചു തുടങ്ങിയത്. ചെറുതിലെ തുടങ്ങിയ കലാ സപര്യ. നാല് വയസ്സിലാണ് ഗംഗ ചെറിയ രീതിയിൽ വയലിൻ അഭ്യസിച്ചു തുടങ്ങുന്നത്. അമ്മ കൃഷ്ണവേണി വയലിൻ പരിശീലിക്കുന്നത് കണ്ടായിരുന്നു തുടക്കം. ഗംഗയെ ഗർഭിണിയായിരിക്കെ കൃഷ്ണവേണി നിത്യവും വയലിൻ കച്ചേരികൾ കേൾക്കുമായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ വയലിൻ കയ്യിൽ പിടിപ്പിച്ചു ഗംഗയെകൊണ്ട് കൃഷ്ണവേണി വായിപ്പിക്കുമായിരുന്നു. അതൊക്കെ ഒരു പക്ഷെ ഗംഗയിലെ കലാകാരിയെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണ് കൃഷ്‌ണവേണി പറയുന്നത്. “അങ്ങനെയാണ് കുടുംബ സുഹൃത്തായ നിതിൻ എസ് കാർത്തികേയൻ മോളെ ആദ്യമായി വയലിൻ പഠിപ്പിക്കുന്നത്. അന്നവൾ തീരെ കുഞ്ഞാണ്. നിതിൻ

ആണ് ആദ്യ ഗുരുവെന്ന് പറയാം. തുടർന്ന് ഗുരുവായൂർ രാധിക ടീച്ചറുടെ ശിക്ഷ്യത്വം സ്വീകരിച്ചു വയലിൻ പഠനം തുടർന്നു.

സംഗീതപാരമ്പര്യമുള്ള കുടുംബമാണ് കൃഷ്ണവേണിയുടേത്. കൃഷ്ണവേണിയുടെ അച്ഛൻ ഉണ്ണികൃഷ്ണ‌ൻ ഒരു മൃദംഗവിദ്വാനായിരുന്നു. കുടുംബത്തിലുള്ള സംഗീതപാരമ്പര്യം മകളിൽ കലാവാസന വളർത്തിയെടുത്തിരിക്കാമെന്നാണ് അവർ പറയുന്നത്. അത് കഴിഞ്ഞു ഗംഗയ്ക്ക് നാലര വയസ്സുള്ളപ്പോൾ ആകാശവാണി എ ഗ്രേഡ് ആർട്ടിസ്‌റ്റ് സി എസ് അനുരൂപിന്‍റെ കീഴിലായിരുന്നു വയലിൻ പഠനം. “മോൾ തീരെ ചെറുതായതുകൊണ്ട് 7-8 വയസ്സായിട്ട് പോരെ വയലിൻ പഠനം എന്ന് സാറ് പറഞ്ഞെങ്കിലും ഞാൻ അയച്ചുകൊടുത്ത വീഡിയോ കണ്ടതോടെ സാറിന് പഠിപ്പിക്കാൻ താൽപ്പര്യം തോന്നുകയായിരുന്നു.” തുടർന്നു കുറച്ചുനാൾ അവിടെ ആയി പഠനം. ഇപ്പോൾ ഇടപ്പള്ളി അജിത്തിന്‍റെ കീഴിലാണ് ഗംഗ വയലിൻ അഭ്യസിക്കുന്നത്.

വയലിൻ വായിക്കുമ്പോൾ സ്വയം മറന്ന് അതിൽ ഗംഗ അലിഞ്ഞുചേരും. അത്രത്തോളം അവൾ ആസ്വദിച്ചാണ് വയലിൻ തന്ത്രികളിൽ ഓരോ സ്വരവും മീട്ടുന്നത്. സംഗീതത്തോട് ഗംഗയ്ക്ക് അത്രത്തോളമുണ്ട് ഏകാഗ്രതയും അർപ്പണവും.

വേദികൾ കീഴടക്കിയ കൊച്ചു കലാകാരി

ഇതിനോടകം ഒട്ടനവധി വേദികളിലായി ഗംഗ വയലിൻ കച്ചേരി അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കേരളത്തിന് പുറത്ത് മംഗളൂരു, മുംബൈ, ഗുജറാത്ത്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെല്ലാം ഗംഗ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്, ഇന്ത്യയ്ക്ക് പുറത്ത് ദുബായ്, അബുദാബി, എന്നിവിടങ്ങളിലും. സംഗീതത്തോടുള്ള അഭിനിവേശവും സമർപ്പണവുമാണ് ഗംഗയെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്.

റോൾ മോഡൽസ്

വയലിൻ മന്ത്രികനായിരുന്ന ബാല ഭാസ്ക്കറിന്‍റെ കടുത്ത ആരാധികയാണ് ഗംഗ. അതുപോലെ ഗംഗ ആരാധിക്കുന്ന മറ്റൊരു കലാകാരനാണ് വയലിൻ വിദ്വാനായ ഗണേഷ്. ഇരുവരുടേയും മനോഹരമായ വയലിൻ കച്ചേരികൾ കുഞ്ഞുന്നാൾ തുടങ്ങി ഗംഗ ആസ്വദിക്കാറുണ്ട്.

പരിശീലനം

സ്റ്റേജ് പരിപാടികൾക്ക് സജീവമാകുന്നതിനു മുമ്പ് അതിരാവിലെ എഴുന്നേറ്റ് ഗംഗ വയലിൻ പരിശീലിക്കുമായിരുന്നു. മുടക്കമില്ലാതെ തുടരുന്ന പതിവ്. എന്നാൽ സ്‌റ്റേജ് പരിപാടികളിൽ സജീവമായതോടെ രാവിലെ എഴുന്നേറ്റുള്ള പരിശീലനത്തിന് മുടക്കം വന്നു. എന്നാലും പരിപാടിയ്ക്കിടയിൽ വീണു കിട്ടുന്ന സമയത്ത് ഗംഗ പരിശീലനം നടത്താറുണ്ട്. എത്ര തിരക്കുണ്ടായാലും പരിപാടിയ്ക്ക് മുമ്പായി കാഞ്ചി കാമാക്ഷി കീർത്തനം നിത്യവും വായിക്കുന്നത് ഗംഗ മുടക്കാറില്ലെന്നാണ് കൃഷ്‌ണവേണി പറയുന്നത്.

സ്റ്റേജ് പരിപാടിയ്ക്ക് സ്പോട്ടിൽ തെരഞ്ഞെടുക്കുന്ന പാട്ടുകളാണ് അവതരിപ്പിക്കുക. ടീമിലുള്ള ഘടം വിദ്വാൻ ആണ് വേദിയിൽ അവതരിപ്പിക്കേണ്ട ഗാനങ്ങൾ തെരഞ്ഞെടുക്കുക. ക്ലാസിക്കലും ലൈറ്റ് മ്യൂസിക്കും ഒക്കെ സദസ്സിന്‍റെ സ്വഭാവവും താൽപര്യമനുസരിച്ച് അവതരിപ്പിക്കുന്നു.

പഠനം

“കലാകാരിയാണെങ്കിലും വികൃതികൾ കാട്ടുന്നതിൽ ഒട്ടും പിന്നിലല്ല ഗംഗ. തന്നെ മാത്രമേ ഗംഗയ്ക്ക് പേടിയുള്ളൂ എന്നാണ് അമ്മ ചിരിയോടെ പറയുന്നത്. അപ്പർ പ്രൈമറി തലത്തിൽ വയലിൻ മത്സര ഇനമായി ഇല്ലെങ്കിലും കലോത്സവ മത്സരങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്. ഗ്രൂപ്പ് ഡാൻസ്, നാടോടി നൃത്തം, സംഘ ഗാനം, ലൈറ്റ് മ്യൂസിക്ക് തുടങ്ങിയവയിലൊക്കെ ഗംഗ ഭാഗമാകാറുണ്ട്. മഞ്ചേരി അയിരൂർ എയുപി എസ്സിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

സ്‌കൂളിൽ അധ്യാപകരുടേയും സഹപാഠികളുടേയും നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. ക്ലാസ്സ് മുടങ്ങുമ്പോൾ കൂട്ടുകാരുടെ നോട്‌സ് വാങ്ങി എഴുതിയെടുത്താണ് ഗംഗ പഠിക്കുന്നത്. കലയ്ക്കൊപ്പം പഠനകാര്യങ്ങളിലും ശ്രദ്ധ പുലർത്തുന്ന ഗംഗയ്ക്കു എപ്പോഴും പിന്തുണയായി അച്ഛൻ ശശിധരനും സഹോദരൻ മഹേശ്വറും കൂടെ തന്നെയുണ്ട്. ദുബായിൽ ബിസിനസ് നടത്തുന്ന ശശിധരൻ മകളുടെ സ്‌റ്റേജ് പരിപാടികൾക്കായി തൽക്കാലം ഒരു ഇടവേളയെടുത്തിരിക്കുകയാണ്. വയലിൻ കൂടാതെ വായ്പാട്ടും അഭ്യസിക്കുന്നുണ്ട്.

ചെറുതും വലുതുമായ ഒട്ടനവധി അംഗീകാരങ്ങൾ ഈ കൊച്ചു കലാകാരിയ്ക്ക് ലഭിച്ചിട്ടുണ്ട്. അതിൽ അഭിമാനാർഹമായ ഏറ്റവും വലിയ നേട്ടം വിഖ്യാത സംഗീതജ്‌ഞ എംഎസ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള ഫെല്ലോഷിപ്പ് ലഭിച്ചതാണ്. അതും പ്രശസ്തനായ പുല്ലാങ്കുഴൽ വാദകൻ ഹരിപ്രസാദ് ചൗരസ്യയുടെ കയ്യിൽ നിന്നും. ഫെല്ലോഷിപ്പ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കലാകാരി എന്ന പ്രത്യേകതകൂടിയുണ്ട്. കൂടാതെ ശതനാരായണ അവാർഡും ലഭിച്ചിട്ടുണ്ട്.

ഇതിനൊക്കെ പുറമെയാണ് ഗംഗയുടെ നാദവിസ്മയം കണ്ട് ആളുകളിൽ നിന്നും ലഭിക്കുന്ന സ്നേഹവും വാത്സല്യവും. വേദിയിലെ ഗംഗയുടെ വിസ്‌മയിപ്പിക്കുന്ന വയലിൻ നാദം കേട്ട് ആളുകൾ ഓടി വന്ന് അവളെ പൊന്നാട അണിയിച്ചും നെറുകയിൽ ചുംബിച്ചുമാണ് സ്നേഹം പ്രകടിപ്പിക്കുന്നത്. ഗംഗയുടെ ആ വയലിൻ തന്ത്രികളിൽ നിന്നും ഇനിയും പിറവി കൊള്ളാനിരിക്കുന്ന നാദ വിസ്‌മയങ്ങൾക്കായി കാതോർത്തിരിക്കുകയാണ് കലാപ്രേമികൾ.

പ്രേയസി

“എനിക്ക് ഒരാവശ്യം വന്നാൽ സഹായം ചോദിക്കാൻ നിങ്ങളോടല്ലാതെ ആരോടാണ്. അമ്മ അച്ഛനോട് പറഞ്ഞ് ഇതിന് പോസിറ്റീവായ മറുപടി പറയണം. അധികം വൈകിപ്പിക്കരുത്.”

“ഈ കാര്യത്തിനെങ്കിലും ഫോൺ ചെയ്യാതെ നീ വന്നല്ലോ? എത്ര കാലമായി നിന്നെ കണ്ടിട്ട്. അനുവിനെയും മോനേയും കണ്ടിട്ട് അതിലേറെയായി.” അമ്മ വരുണിനോട് പരിഭവം പറഞ്ഞു.

“അമ്മേ അനുവിന് ലീവ് കിട്ടേണ്ടെ? ഈ കഴിഞ്ഞ ക്രിസ്തു‌മസ് വെക്കേഷന് വരാനിരുന്നതാണ് അപ്പോഴാണ് അവളുടെ കുടുബത്തിൽ ഒരു കല്ല്യാണം. ഞാൻ ഇറങ്ങാണ്. ഒരു ഫ്രണ്ടിനെ കാണാനുണ്ട്.”

“ഇത്ര പെട്ടെന്ന് പോവായോ? ഭക്ഷണം പോലും കഴിക്കാതെ നീ വരുന്ന വിവരം ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ നിനക്ക് ഇഷ്‌ടമുള്ള മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി വെക്കില്ലേ?”

“ഒന്നും വേണ്ട അമ്മേ. ഇപ്പോൾ ബാംഗ്ലൂരിലും നാടൻ മാങ്ങ ഇനങ്ങൾ കിട്ടും. അനു ഉണ്ടാക്കും പക്ഷെ അമ്മ ഉണ്ടാക്കുന്നത് രുചി ഉണ്ടാവാറില്ല.” അമ്മയെ ഒന്നു സുഖിപ്പിക്കാൻ വേണ്ടി വരുൺ പറഞ്ഞു.

“നീയാകെ കോലം കെട്ടല്ലോ മോനെ. മുടി കൊഴിഞ്ഞ് നെറ്റി കേറി. ഇനി വരുമ്പോൾ അമ്മ കാച്ചിയ എണ്ണ ഉണ്ടാക്കിത്തരാം.” വരുൺ യാത്ര പറഞ്ഞ് നടന്നകലുമ്പോൾ ആ അമ്മമനസ്സ് ഒന്ന് പിടഞ്ഞു.

മധുവേട്ടൻ ജോലികഴിഞ്ഞ് വരാൻ രാത്രിയായാലും അതുവരെയുള്ള ഏകാന്തത. എത്രനേരം ടെലിവിഷൻ കണ്ടിരിക്കാൻ പറ്റും. പത്തു മണിയാകുമ്പോഴേക്കും വീട്ടുപണികൾ കഴിയും. ഒന്ന് മിണ്ടിപറയാൻപോലും ആരുമില്ലാത്ത അവസ്‌ഥ.

നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്നു മധുസൂദനൻ. അവിടെ നിന്നും റിട്ടയർ ചെയ്തശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നു. ജീവിത സമ്പാദ്യമെല്ലാം മകന്‍റെയും മകളുടെയും വിദ്യാഭ്യാസത്തിനും സൗകര്യങ്ങൾക്കുമായി ചിലവഴിച്ചു. മകൾ നേഴ്‌സിംഗ് കഴിഞ്ഞ് ഫാമിലി സഹിതം വിദേശത്തും മകൻ ബാംഗ്ലൂരിലുമായി. അവസാനകാലത്ത് പരമ്പരാഗതമായി കിട്ടിയ അഞ്ചുസെന്‍റ് സ്‌ഥലവും വീടും മാത്രം ബാക്കിയായി.

മധുവിന്‍റെ സ്കൂട്ടറിന്‍റെ ശബ്ദം കേട്ടപ്പോൾ പ്രസീദയുടെ മുഖം വിടർന്നു. അയാൾ വന്നയുടൻ സ്‌കൂട്ടറിന്‍റെ സീറ്റ് തുറന്ന് അതിൽ അവൾക്കായി കരുതിവെച്ച ഉഴുന്നുവട എടുത്തു കൊടുത്തു. എന്നും പതിവുള്ള കാര്യമാണത്.

“ഈ എണ്ണ പലഹാരങ്ങൾ നന്നല്ല. ഇനി ഞാൻ ഇത്തരം സാധനങ്ങൾ വാങ്ങില്ല.” അയാൾ പതിവില്ലാതെ വന്നയു ടൻ ഫാൻ ഓണാക്കി സെറ്റിയിൽ ഇരുന്നു.

“ഇന്നെന്താ മധുവേട്ടാ വസ്ത്രം മാറുന്നില്ലേ? ആകെ ഒരു തളർച്ചപോലെ.”

“ചെറുപ്പം അല്ലല്ലോ പ്രസീ. വയസ്സ് സിക്സ്‌റ്റി പ്ലസ് ആയില്ലേ? അതിന്‍റെ തളർച്ച കാണും.”

“ഇനി ജോലിക്ക് പോവേണ്ട എന്നു ഞാൻ പറയില്ല. രണ്ടീസം കഴിയുമ്പോഴേക്കും വീട്ടിലിരുന്ന് മധുവേട്ടന് മടുപ്പാവും. പിന്നെ ദേഷ്യവും അതുമാത്രമല്ലല്ലോ? ഇന്നത്തെ കാലത്ത് പട്ടിണി കിടക്കാൻ പോലും അഞ്ഞൂറുരൂപയെങ്കിലും വേണ്ടേ?” പ്രസീദ സഹതാപപ്പെട്ടു.

“ഈ ജോലി ഇനി എത്രകാലം ഉണ്ടാവുമെന്ന് പറയാൻ പറ്റില്ല. പഠിച്ചിറങ്ങിയ ചെറുപ്പക്കാർ ഒരു എക്സ്‌പീ രിയൻസിനുവേണ്ടി ചെറിയ ശമ്പളത്തിന് ജോലി ചെയ്യാൻ തയ്യാറാ. മാനേജ്‌മെന്‍റ് അവരുടെ ലാഭമല്ലേ നോക്കാ. ഈ പ്രായത്തിൽ ഇനി മറ്റൊരു ജോലി കണ്ടെത്താൻ അതും പ്രയാസമാണ്.”

പ്രസീദ രണ്ട് കപ്പ് ചായയുമായി വന്നു.

“പ്രസീ.. നിനക്ക് കഴിക്കാമായിരുന്നില്ലേ? ഇത്രയും വൈകി നീ എന്തിനാ കാത്തിരിക്കുന്നത്.”

“ഒറ്റക്കിരുന്ന് ചായപോലും കുടിക്കാൻ തോന്നില്ല മധുവേട്ടാ… അതോണ്ടാ.”

ചായ കുടിക്കുന്നതിനിടയിൽ മധു ചോദിച്ചു.

“ചായക്ക് മധുരം കുറച്ചോ?”

“കുറച്ചതല്ല. പഞ്ചസാര തീർന്നതാ. ഞാൻ രാവിലെ പറഞ്ഞിരുന്നു. മധുവേട്ടൻ മറന്നു. സാരല്യ പഞ്ചസാര മധുരമുള്ള വിഷമല്ലേ.” ചിരിച്ചുകൊണ്ട് പ്രസീദ പറഞ്ഞു.

“ഇന്ന് വരുൺ വന്നിരുന്നു. ഒരുമണിക്കുറെ നിന്നുള്ളു. ഒറ്റക്കാണ് വന്നത്. ഓഫീസ് കാര്യത്തിന് ചിലരെ കാണാനുണ്ട് എന്ന് പറഞ്ഞു. അവന് കുറച്ച് പണത്തിന്‍റെ ആവശ്യമുണ്ടെന്നും ഒരു സ്‌റ്റാർട്ട് അപ്പ് തുടങ്ങണമെന്നും ഈ വീടും പറമ്പും അവന്‍റെ പേരിൽ രജിസ്‌റ്റർ ചെയ്താൽ അവന് ലോൺ എടുക്കാൻ പറ്റുമെന്നും രണ്ട് മൂന്ന് കൊല്ലം കൊണ്ട് തിരിച്ചെടുത്ത് നമ്മുടെ പേരിലേക്ക് മാറ്റി എഴുതി തരാമെന്നും പറഞ്ഞു.”

“ഉം” മധു ഒന്ന് മൂളികേട്ടു.

“അവന് ഒരാവശ്യം വന്നാൽ ആരോടാണ് ചോദിക്കാ. നമ്മളല്ലേ ഉള്ളൂ മധുവേട്ടാ.”

“അനുവിന്‍റെ ആഭരണമില്ലേ? അവരുടെ ആവശ്യങ്ങൾക്ക് അത് ഉപയോഗിച്ചുകൂടെ.”

“രണ്ട് കൊല്ലം മുമ്പ് ഫ്ളാറ്റ് വാങ്ങിയത് അവളുടെ ആഭരണം കൊടുത്താണ്. അതോണ്ടുതന്നെ അനുവിന്‍റെ പേരിലാ ഫ്ളാറ്റ്.” പ്രസീദ പറഞ്ഞു.

“നമ്മൾക്ക് അവസാനമായിട്ടും ആകെയുള്ളതും ഈ വീടും സ്‌ഥലവുമാണ്. ഇത് പണയപ്പെടുത്താനോ അവന്‍റെ പേരിൽ കൊടുക്കാനോ ഞാൻ തയ്യാറല്ല. കുട്ടികളെ സംരക്ഷിക്കേണ്ടതിനും പരിധിയുണ്ട്. ഇവിടെ അച്ഛനും അമ്മയും എങ്ങനെ ജീവിക്കുന്നുണ്ടെന്നുപോലും അവർ അന്വേഷിക്കാറുണ്ടോ? സംരക്ഷിച്ചില്ലെങ്കിലും ദ്രോഹിക്കാൻ വരരുതെന്ന് നീ നിന്‍റെ പുന്നാരമോനോട് പറയണം.”

“മക്കൾക്ക് ഉള്ളതല്ലേ ഇതെല്ലാം അത് കുറച്ച് നേരത്തെ കൊടുക്കുന്നു എന്നു കരുതിയാൽ മതി. ഇതെല്ലാം കെട്ടിപ്പിടിച്ചിരുന്ന് നമ്മൾ മരിച്ചാൽ കൊണ്ടോവോ മധുവേട്ടാ.”

“നാളെ ഞാൻ ഇല്ലാതായാൽ നിനക്ക് കേറികിടക്കാൻപോലും വീടില്ലാത്ത അവസ്‌ഥയാവും. ഉള്ള സമയത്ത് എല്ലാം മക്കൾക്ക് വീതിച്ചു നൽകി അച്ഛനമ്മമാരെ പീടികത്തിണ്ണയിലും അനാഥാലയത്തിലും ആക്കിയ മക്കളെപ്പറ്റി നീ കേട്ടിട്ടില്ലെ?”

“വരുൺ നാട്ടിൽപോയ കാര്യം എന്തായി. എന്തെങ്കിലും നടക്കോ? അനുശ്രീയുടെ ചോദ്യത്തിൽ പരിഹാസമുണ്ടായിരുന്നു.

“നിങ്ങൾക്ക് ബിസിനസ് തുടങ്ങാനാണ് എന്നുപറഞ്ഞാൽ അവർ തരാതിരിക്കില്ല. നിങ്ങളുടെ സഹോദരിയുടെ വിവാഹ ആവശ്യത്തിന് നല്ല ഒരു ശതമാനം പണം നമ്മളല്ലേ ചിലവഴിച്ചത്.” വരുൺ അതു ശ്രദ്ധിക്കാതെ ലാപ്ടോപ്പും നോക്കി ജോലിയുടെ തിരക്ക് ഭാവിച്ചു.

“നിങ്ങൾ ഇപ്പോൾ വീട്ടിലെ ഒരു കാര്യവും ശ്രദ്ധിക്കുന്നില്ല. വന്നപാടെ റൂം അടച്ച് ലാപ്പും വെച്ച് ഇരിപ്പാണ്. ഇന്ന് ഡിന്നർ ഞാനാ ഉണ്ടാക്കിയത്. ഞാനും രാവിലെ ജോലിക്ക് പോയാൽ രാത്രിയെ വരുന്നുള്ളു. ഭക്ഷണം കഴിച്ച പ്ലേറ്റ് പോലും കഴുകാൻ മടി. വീട്ടുപണികളൊന്നും ആണുങ്ങൾ ചെയ്യാൻ പാടില്ല എന്ന തോന്നൽ.”

“നിന്‍റെ കുറ്റപ്പെടുത്തൽ ഒന്ന് നിർത്ത് അനു. ഇവിടെ സ്ത്രീ പീഢനമല്ല. പുരുഷ പീഢനമാണ് നടക്കുന്നത്.” വരുൺ തമാശക്ക് പറഞ്ഞു.

മധുവേട്ടൻ വരാറുള്ള സമയം കഴിഞ്ഞു. പ്രസീദ റോഡിലേക്ക് നോക്കിയിരുന്നു. രാത്രിയായാൽ ഡ്രൈവ് ചെയ്യാൻ പ്രയാസമാണ്. കണ്ണ് ടെസ്‌റ്റ് ചെയ്തപ്പോൾ ഓപ്പറേഷനുള്ള തീയതി തന്നതാണ്. പിന്നീടാകാം എന്ന് പറഞ്ഞു. സ്വന്തം കാര്യങ്ങൾ അങ്ങനെയാണ്. പിന്നീട് പിന്നീട് എന്നു പറഞ്ഞ് നീട്ടി കൊണ്ടുപോകും. പല പ്രയാസങ്ങളും കൊണ്ടുനടന്ന് വിഷമിക്കുന്നുണ്ട്. പുറത്ത് ഒന്നും കാണിക്കാറില്ല. മധുവിന്‍റെ സ്‌കൂട്ടർ മുറ്റത്തെത്തിയപ്പോൾ പ്രസീദക്ക് ആശ്വാസമായി. സീറ്റ് തുറന്ന് ഹെൽമറ്റ് ഊരി അവിടെ വച്ചു. പതിവു പോലെ എണ്ണ പലഹാരം കണ്ടില്ല. വാങ്ങാൻ മറന്നതാകും. ഇപ്പോൾ മറവി കൂടുതലാണ്.

“ഇന്ന് ഒന്നും വാങ്ങിയില്ലെ?”

ഒന്നും മിണ്ടാതെ മധു അകത്തേക്ക് പോയി. ഡ്രസ്സ് മാറ്റി ചായ കുടിക്കുന്നതിനിടയിലാണ് പറഞ്ഞത്.

“എന്‍റെ ജോലി മതിയാക്കി. ഒരർത്ഥത്തിൽ പറഞ്ഞാൽ അവർ പിരിച്ചു വിട്ടു. ചെറുപ്പക്കാർ ഇവിടെ ജോലിയില്ലാതിരിക്കുമ്പോൾ സീനിയർ സിറ്റിസൺ ആയ ഞാൻ അധികപറ്റാണ്.”

“മോനോ മോളോ എന്തെങ്കിലും മാസത്തിൽ അയച്ചു തരാതിരിക്കില്ല. അല്ലെങ്കിൽ അവരോട് ആവശ്യപ്പെടാം. അവരെ പഠിപ്പിച്ച് ജോലിയാക്കിയില്ലേ? അവർ പഠിക്കുമ്പോൾ കണക്ക് ചോദിക്കാതെ പറയുന്ന പണം അയച്ചു കൊടുത്തതല്ലേ?”

“അത് രക്ഷിതാക്കളുടെ കടമ.”

“പ്രായമായ രക്ഷിതാക്കളെ സംരക്ഷിക്കേണ്ടതും പ്രായപൂർത്തിയായ മക്കളുടെ കടമായാണ് മധുവേട്ടാ.”

“ഒരാവശ്യം വന്നാൽ ഈ വീടുപോലും പണയപ്പെടുത്താൻ പറ്റാതെയായി. അതും അവൻ എഴുതി വാങ്ങി. ഞാൻ അപ്പോഴേ പറഞ്ഞതാ. നാളെ അവൻ ഇറക്കി വിട്ടാൽ…”

“ഒന്നും ഉണ്ടാവില്ല. എഴുതാപ്പുറം വായിക്കല്ലേ” പ്രസീദ സമാധാനിപ്പിച്ചു. മധു നെഞ്ചു തടവി കൊണ്ടിരുന്നു.

“എന്തുപറ്റി മധുവേട്ടാ. വല്ലാതെ വിയർക്കുന്നല്ലോ.”

“എനിക്ക് ഒരു നെഞ്ചു വേദനപോലെ. ഇത് കയ്യിലേക്ക് ഇറങ്ങിവരുന്നു. സാരല്യ എന്നും എണ്ണ പലഹാരം കഴിച്ചിട്ട് ഗ്യാസിന്‍റെ പ്രശ്നാവും.”

“ഞാൻ വേഗം ഓട്ടോ വിളിക്കാം. ഇപ്പോൾ തന്നെ ആശുപത്രിയിൽ പോവാം.” പ്രസീദ സ്‌ഥിരമായി വിളിക്കാറുള്ള ഓട്ടോക്കാരന്‍റz നമ്പർ ഡയൽ ചെയ്തു.

ഓട്ടോറിക്ഷ ആശുപത്രിയിലെത്തിയപ്പോഴേക്കും വീൽചെയറിൽ മധുവിനെ അറ്റൻഡർമാർ എമർജൻസിയിലേക്ക് മാറ്റി. അവിടെ പല ടെസ്‌റ്റുകൾക്കും വിധേയനാക്കി. വരുണിനെ പ്രസീദ പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല. കുറച്ചു സമയത്തിനുശേഷം പ്രസീദയെ ഡോക്ടർ വിളിപ്പിച്ചു.

“മൂന്ന് ബ്ലോക്ക് ഉണ്ട്. ഓപ്പറേഷൻ വേണ്ടിവരും.”

“കൂടെ ആരുമില്ലേ. തൽക്കാലം മരുന്നുകൊണ്ട് ആശ്വാസം കിട്ടിയേക്കാം. പക്ഷെ അധികം വൈകാതെ സർജറി ചെയ്യേണ്ടിവരും.” പ്രസീദയുടെ സങ്കടം കണ്ടപ്പോൾ ഡോക്‌ടർ മറുപടി പറഞ്ഞു.

“മക്കളൊക്കെ എന്തു ചെയ്യുന്നു.” ഡോക്ടർ ചോദിച്ചു.

“മകളും ഭർത്താവും യുകെയിലാണ്. മകനും ഭാര്യയും ബാഗ്ലൂരിൽ” പ്രസീദ അഭിമാനത്തോടെ പറഞ്ഞു.

“എന്നിട്ടാണോ വൈകിപ്പിക്കുന്നത്. ഉടനെ എല്ലാവരോടും ചോദിച്ച് ഡേറ്റ് തീരുമാനിക്ക്. തൽക്കാലം നാളെ ഡിസ്‌ചാർജ് ചെയ്യാം. അധികം വൈകാതെ നിങ്ങൾ സർജറിക്കായി തയ്യാറായി വരൂ.”

ഡോക്ടറുടെ മുറിയിൽ കയറിയപ്പോൾ ഫോൺ സൈലന്‍റ് ആക്കിയിരുന്നു. പുറത്ത് കടന്നപ്പോഴാണ് വരുണിന്‍റെ മിസ്‌ഡ് കോൾ കണ്ടത്. തിരിച്ചു വിളിച്ചു.

“മോനെ അച്ഛൻ ആശുപത്രിയിലാ. നെഞ്ചുവേദന വന്നിട്ട് കൊണ്ടു വന്നതാ. മൂന്ന് ബ്ലോക്ക് ഉണ്ട്. കഴിയു സത്രവേഗം സർജറി വേണമെന്നാ പറഞ്ഞത്. തൽക്കാലം മരുന്ന് തന്ന് ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു.” പ്രസീദ ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു.

“സരിതയോട് വിവരം പറഞ്ഞോ?”

“അവൾ യുകെയിലല്ലേ.. നീയല്ലെ അടുത്തുള്ളത്.”

“അച്ഛൻ അമ്മ എന്നൊക്കെ പറയുന്നത് ഒരാളുടെ മാത്രം സ്വന്തമല്ല. അവൾക്കും ബാധ്യതയുണ്ട്. എനിക്ക് ലീവെടുക്കാൻ പ്രയാസമാണ്. തൽക്കാലം മരുന്ന് കഴിക്ക്. അല്ലെങ്കിലും ലക്ഷങ്ങൾ മുടക്കി സർജറി ചെയ്‌തിട്ട് എന്താണ് ഒരു ബെനിഫിറ്റ്. തലപോയ തെങ്ങിനാരെങ്കിലും വളമിടോ?”

എപ്പോഴും ലാഭനഷ്ടകണക്കുകൾ മാത്രം നോക്കുന്ന മകന്‍റെ കോൾ സങ്കടത്തോടെ പ്രസീദ കട്ട് ചെയ്തു.

“മോൻ എന്തു പറഞ്ഞു.”

“വരും മധുവേട്ട. വരാതിരിക്കില്ല.”

“പ്രസീ, നിന്‍റെ മുഖം കണ്ടാൽ എനിക്കറിയില്ലേ? മക്കളേയും മാമ്പൂവും കണ്ട് കൊതിക്കരുതെന്ന് പണ്ടുള്ളവർ പറഞ്ഞത് വെറുതെയല്ല.”

“എനിക്ക് തെറ്റുപറ്റി മധുവേട്ടാ. ഞാൻ നിർബന്ധിച്ച് വീടും പറമ്പും അവന്‍റെ പേരിൽ…” പ്രസീദ തേങ്ങി.

“മക്കളെ നോക്കേണ്ട എന്നല്ല. അവർ ഇത്തിൾക്കണ്ണിയാകുമ്പോൾ…” മധുവിനും സങ്കടം വന്നു.

“ഇപ്പോൾ വയോജന സംരക്ഷണ നിയമം ശക്തമാണ്. മക്കൾ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ അവർക്ക് കൊടുത്ത സ്വത്ത് തിരിച്ചെടുക്കാനും അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാനും പറ്റും.” പ്രസീദ ആശ്വസിച്ചു.

“കേരളം വയോജനങ്ങളുടെ ഹബ്ബായി മാറികൊണ്ടിരിക്കുകയാണ്. മക്കളെല്ലാം പുറം രാജ്യത്തും. നാളെ ഡിസ്ചാർജ് ചെയ്ത‌താൽ ആദ്യം നല്ല ഒരു വക്കീലിനെ കാണണം. കൈവിട്ടതെല്ലാം തിരിച്ചെടുക്കണം.” മധു അമർഷം പൂണ്ടു. ആശുപത്രിയിലെ ശീതികരിച്ച മുറിയിൽ ഒരു പുതിയ പുലരി സ്വപ്നം കണ്ടുകൊണ്ട് സമാധാനമായി അവർ ഉറങ്ങി.

സാഹസിക പ്രേമികളേ… ഗോ… ഗോവ

കടൽ കാണാനും പുരാതന പൈതൃകം കാണാനും ലഹരി ഉപയോഗിക്കാനും പാർട്ടി നടത്താനും വേണ്ടി മാത്രം ആളുകൾ ഗോവയിലേക്ക് പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ യുവാക്കൾ ഗോവ ടൂറിസത്തെ വ്യത്യസ‌മായ ഒരു കോണിൽ കണ്ടു തുടങ്ങിയിരിക്കുന്നു. അതാണ് സാഹസിക ടൂറിസം. കയാക്കിംഗ്, ജമ്പിംഗ്, കൈറ്റ് സർഫിംഗ്, ബനാന റൈഡുകൾ, സ്നോർക്കലിംഗ്, പാരാസെയിലിംഗ്, പാരാഗ്ലൈഡിംഗ്, സ്കൂ‌ബ ഡൈവിംഗ് തുടങ്ങിയ നിരവധി സാഹസിക കായിക വിനോദങ്ങൾ യുവാക്കൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു. ഇന്ന് വിനോദസഞ്ചാരികളെയും സാഹസിക പ്രേമികളെയും ഗോവയിലേക്ക് ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് സാഹസിക ടൂറിസം എന്ന സാധ്യത ആണ്.

കാരണം സാഹസിക പ്രവർത്തനങ്ങൾക്ക് ഏറ്റവും മനോഹരമായ സ്‌ഥലങ്ങളിൽ ഒന്നായി ഗോവ കണക്കാക്കപ്പെടുന്നു. 2024 ഡിസംബർ മാസത്തിൽ പുതുവത്സരാഘോഷത്തിൽ ഗോവ സന്ദർശിച്ച ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 27% റെക്കോർഡ് വർദ്ധനവ് ഉണ്ടായി ട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. 2023-നെ അപേക്ഷിച്ച് 2024 ഡിസംബറിൽ ഗോവയ്ക്ക് 75.51 കോടിയിലധികം വരുമാനം ലഭിച്ചു എന്നാണ് വിവരം. ഗോവ യാത്ര ആവേശകരവും രസകരവുമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഗോവയിലെ ഈ പ്രവർത്തനങ്ങളിൽ സ്വയം പങ്കാളികളാകേണ്ടത് പ്രധാനമാണ്. എന്നാൽ ഈ സാഹസിക കായിക വിനോദങ്ങൾക്കുള്ള ചില നിയമങ്ങൾ അറിയേണ്ടതും പ്രധാനമാണ്.

ഗോവ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ അതായത് ജിടിസിഡി ഈ ദിശയിൽ നിരവധി സാഹസിക കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സുരക്ഷിതവും ആവേശകരവുമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഗോവയിൽ ഇക്കാലത്ത് വളരെ പ്രചാരത്തിലുള്ള ചില ഗെയിമുകളെക്കുറിച്ച് നമുക്ക് നോക്കാം.

ബംഗി ജമ്പിംഗ്

വടക്കൻ ഗോവയിലെ മേം തടാകത്തിൽ ബംഗി ജമ്പിംഗ് വളരെ ജനപ്രിയമാണ്. ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടെ വിനോദസഞ്ചാരികളെ ഈ കായിക വിനോദത്തിലേക്ക് പരിചയപ്പെടുത്തുന്നത്. അന്താരാഷ്ട്ര അംഗീകാരമുള്ള ജിന്മാസ്‌റ്റേഴ്‌സ് എന്നതിലുപരി കായികരംഗത്തെ അച്ചടക്കം, വിശ്വാസ്യത, സുരക്ഷിതമായ പെരുമാറ്റം എന്നിവ നിലനിർത്തുന്നതിൽ വിദഗ്‌ധരായ മുൻസൈനിക ഉദ്യോഗസ്‌ഥരാണ് ഇതിന്‍റെ മേൽനോട്ടം വഹിക്കുന്നത്. 2010 മുതൽ ഇന്നുവരെ ഏകദേശം 1,50,000 ജമ്പുകൾ ഇവിടെ നടത്തിയിട്ടുണ്ട്. ഇത് വിനോദസഞ്ചാരികൾ ആസ്വദിച്ചു. 12 നും 45നും ഇടയിൽ പ്രായമുള്ള 40 മുതൽ 110 കിലോഗ്രാം വരെ ഭാരമുള്ളവരുമായ എല്ലാവർക്കും ഇതിൽ പങ്കെടുക്കാം. എന്നാൽ ഉയർന്ന രക്തസമ്മർദ്ദം, ഒടിവ് അല്ലെങ്കിൽ ശസ്ത്രക്രിയ, നടുവേദന, നാഢീ സംബന്ധമായ തകരാറുകൾ ഉള്ളവർ, ഗർഭിണികൾ തുടങ്ങിയവർ ഇത് ഒഴിവാക്കേണ്ടതുണ്ട്.

സ്‌കൂബ ഡൈവിംഗ്

ഗോവയിലെ ആഴത്തിലുള്ള നീല സമുദ്ര ലോകത്തെക്കുറിച്ചുള്ള അറിവ് പകരുന്ന സ്കൂ‌ബ ഡൈവിംഗ് വിനോദസഞ്ചാരികൾക്ക് വളരെ സവിശേഷമാണ്. സ്‌കൂബ ഡൈവിംഗിന്‍റെ സഹായത്തോടെ നിങ്ങൾക്ക് ഇവിടെ മനോഹരമായ പവിഴപ്പുറ്റുകളും കടൽപ്പായലുകളും പര്യവേക്ഷണം ചെയ്യാം. ഇതിനുപുറമെ ഇവിടുത്തെ വർണ്ണാഭമായ മത്സ്യങ്ങളെ തൊട്ടുരുമ്മി നീന്തുന്നത് അവിസ്‌മരണീയമാകും. കടലിൽ നിങ്ങൾക്കൊപ്പം പരിശീലകരും ഉള്ളതുകൊണ്ട് സുരക്ഷിതമായി പോകാം. ഡൈവിംഗ് ചെയ്യാൻ ആവശ്യമായ ഉപകരണങ്ങൾ ശ്വസന ഉപകരണങ്ങൾ എന്നിവയും നൽകുന്നു. സ്കൂ‌ബ ഡൈവിംഗ് ഫീസ് 2,999 ഉം ജിഎസ്‌റ്റിഉം ആണ്. ഗോവയിൽ ഗ്രാൻഡ് ഐലൻഡിലും പീജിയൺ ഐലൻഡിലും ഈ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും. തുടക്കക്കാർക്ക് മുതൽ പരിചയ സമ്പന്നരായ മുങ്ങൽ വിദഗ്‌ധർക്ക് വരെ ഇത് ആസ്വദിക്കാം. 5 നും 10നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും ആരോഗ്യ പ്രശ്നമുള്ള വിനോദസഞ്ചാരികൾക്കും സൗജന്യമായി ബോട്ട് യാത്രയിൽ പങ്കെടുക്കാം. ഡൈവിംഗിന് മുമ്പ് എല്ലാ വിനോദസഞ്ചാരികളെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ഒരു സർട്ടിഫൈഡ് ഇൻസ്ട്രക്ടർ ഒരു ഹ്രസ്വ സെഷൻ നൽകുകയും ചെയ്യുന്നു. ഡൈവിംഗിന് മുമ്പ് എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നു. ഉദാഹരണത്തിന് ഡൈവ് ഗിയർ, വെറ്റ് സ്യൂട്ട് മുതലായവ.

കൊങ്കൺ എക്സ്‌പ്ലോറിംഗ്

ചെറിയ ഗ്രൂപ്പുകൾക്കായി സംഘടി പ്പിക്കുന്ന ഒരു ഇഷ്ട്‌ടാനുസൃത സ്വകാര്യ ബോട്ട് യാത്രയാണിത്. ഈ യാത്ര വിനോദ സഞ്ചാരികൾക്ക് ഗോവയിലെ ജലപാതകൾ ശാന്തവും ആവേശകരവുമായ രീതിയിൽ അനുഭവിക്കാൻ അവസരം നൽകുന്നു. ഈ സമയത്ത് ഗോവയുടെ മനോഹരമായ കടൽ കാഴ്‌ച ആസ്വദിക്കുന്നതിനൊപ്പം മറഞ്ഞിരിക്കുന്ന ദ്വീപുകളും കണ്ടൽക്കാടുകളും കാണാനുള്ള അവസരവും ലഭിക്കും. ഈ യാത്രയിൽ പങ്കെടുക്കുന്ന വിനോദസഞ്ചാരികൾക്ക് സുരക്ഷയ്ക്കായി പരി ശീലനം ലഭിച്ച ഒരു മുങ്ങൽ വിദഗ്ദ്ധൻ, ജാക്കറ്റ്, നന്നായി പരിപാലിക്കുന്ന ബോട്ട് എന്നിവ നൽകുന്നു.

പാരാമോട്ടറിംഗ്

ഇത് ഒരു ആവേശകരമായ അനുഭവമാണ്. വിനോദസഞ്ചാരികൾക്ക് സാഹസികമായ വിമാനയാത്ര നടത്താനും മനോഹരമായ ആകാശ കാഴ്ച ആസ്വദിക്കാനും കഴിയുന്ന ഒരു ആവേശകരമായ കായിക വിനോദമാണിത്. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ ലോകത്തെ കാണാൻ പാരാമോട്ടറിംഗ് നിങ്ങളെ അനുവദിക്കുന്നു. ഒക്ടോബർ മുതൽ ജൂൺ വരെ ഉച്ചയ്ക്ക് 1 മണി മുതൽ സൂര്യാസ്‌തമയം വരെ മാത്രമാണ് ഈ കായിക വിനോദം ലഭ്യമാവുക. ഗോവയുടെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ കാണാനുള്ള അവസരം ഇത് നൽകുന്നു. ഇതിന്‍റെ ഫ്ളൈറ്റ് ദൈർഘ്യം 6 മുതൽ 10 മിനിറ്റ് വരെയാണ്. 5 മുതൽ 90 വയസ്സ് വരെ പ്രായമുള്ളവർക്ക് കയറാവുന്നതാണ്. ഭാരപരിധി 100 കിലോഗ്രാം വരെയാണ്. ഈ സാഹസികത ആസ്വദിക്കാനുള്ള ചെലവ് 4720 രൂപ വരും. ഇതിന്‍റെ സു രക്ഷാ മാനദണ്ഡങ്ങൾ വളരെ ശക്തമാണ്. സർട്ടിഫൈഡ് പൈലറ്റുമാരാണ് നമ്മളെ കൊണ്ടു പോകുക. അവർ കായിക വിനോദത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മുൻകൂട്ടി പറഞ്ഞു തരും.

വാട്ടർ സ്ക‌ീയിംഗ്

ഈ ഗെയിം അപകടകരമാണെന്ന് തോന്നാം. പക്ഷെ വളരെ രസകരവുമാണ്. ഒരു കയർ ഒരു സ്‌കീയിലും മറ്റേ അറ്റം വേഗത്തിൽ നീങ്ങുന്ന ഒരു സ്‌പീഡ് ബോട്ടിലും ബന്ധിച്ചിരിക്കുന്നു. ബോട്ട് നീങ്ങുമ്പോൾ കയർ പിടിച്ച് വെള്ളത്തിൽ സന്തുലിതാവസ്‌ഥ നിലനിർത്താൻ ശ്രമിക്കുന്നു. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഈ കായിക വിനോദം കളിക്കാൻ കഴിയില്ല. ഇതിന്‍റെ ഫീസ് 500 മുതൽ 1200 വരെയാണ്. ബാഗ ബീച്ച്, മജോർഡ ബീച്ച്, മോബോർ ബീച്ച് എന്നിവിടങ്ങളിലാണ് ഇത് ചെയ്യുന്നത്.

ജെറ്റ് സ്‌കീ

ഹോളിവുഡ് അല്ലെങ്കിൽ ബോളിവുഡ് സിനിമകളിൽ ജെറ്റ് സ്കീ കളിക്കുന്ന നിരവധി നടന്മാരെയും നടിമാരെയും നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഗോവയിൽ നിങ്ങൾക്ക് ഈ പ്രവർത്തനം ആസ്വദിക്കാം. വിനോദസഞ്ചാരികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള കായിക വിനോദമാണ് ജെറ്റ് സ്‌കീ. തിരമാലകൾക്കനുസരിച്ച് ഉയർന്ന വേഗതയിൽ ഉയരുകയും താഴുകയും ചെയ്യുന്നതാണ് ജെറ്റ് സ്കീ.

ഒരു ജെറ്റ് സ്കിയുടെ ഉയർന്ന വേഗത റൈഡർക്കും പില്യൺ റൈഡർക്കും ഉന്മേഷം പകരുന്നു. നിങ്ങൾ ഈ ഗെയിമിൽ പുതിയ ആളാണെങ്കിൽ ഒരു പരിശീലകനോടൊപ്പം ഇത് കളിക്കാവുന്നതാണ്. കാൻഡോലിം ബീച്ച്, ബാഗ ബീച്ച്, വാഗേറ്റർ ബീച്ച് എന്നിവിടങ്ങളിൽ ജെറ്റ് സ്കീ റൈഡുകൾ ലഭ്യമാണ്. ഈ ഗെയിമിന്‍റെ ഫീസ് 500 മുതൽ ആരംഭിക്കുന്നു.

ബനാന റൈഡ്

വളരെ രസകരമായ ഒരു സാഹസിക പ്രവർത്തനമാണ് ബനാന റൈഡ്. ഇതിൽ നിങ്ങൾ ഒരു വാഴപ്പഴത്തിന്‍റെ ആകൃതിയിലുള്ള ബോട്ടിൽ ഇരുന്ന് വെള്ളത്തിന് മുകളിലൂടെ അതിവേഗത്തിൽ തെന്നിമാറുന്നു. 7 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഈ ഗെയിമിൽ പങ്കെടുക്കാൻ കഴിയില്ല. ഗോവയിലെ കണ്ടോലിം ബീച്ച്, ബാഗ ബീച്ച്, അഞ്ജുന ബീച്ച്, അഗോഡ ബീച്ച് എന്നിവിടങ്ങളിൽ ബനാന റൈഡുകൾ സംഘടിപ്പിക്കാറുണ്ട്. ഓരേ സമയം 6 പേർക്ക് ഈ റൈഡിൽ സഞ്ചരിക്കാം. 4 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 1400 രൂപ നൽകണം.

വൈറ്റ് വാട്ടർ റാഫ്റ്റിംഗ്

ജൂൺ മുതൽ സെപ്റ്റംബർ വരെ ഗോവയിലെ വാൽപോയിക്ക് സമീപമുള്ള മഹാദായി നദിയിൽ അതായത് മണ്ഡോവി നദിയിൽ വൈറ്റ് വാട്ടർ റാഫ്റ്റിംഗ് നടത്തുന്നു. അതിന്‍റെ സെഷനുകൾ ദിവസത്തിൽ രണ്ടു തവണയായി രാവിലെ 10 മണിക്കും ഉച്ചകഴിഞ്ഞ് 3 മണിക്കുമാണ് നടക്കുന്നത്. ഇതിനായി അഡ്വാൻസ് ബുക്കിംഗും ലഭ്യമാണ്. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാം. ഈ ഗെയിമിന് ഒരാൾക്ക് 1800 ആണ് ഫീസ്. മുൻകൂട്ടി ബുക്ക് ചെയ്തിട്ട് പോകാൻ കഴിയുന്നില്ലെങ്കിൽ യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് റദ്ദാക്കിയാൽ പണത്തിന്‍റെ 50% തിരികെ ലഭി ക്കും. ഇതൊരു രസകരമായ ഗെയിമാണ്. ആസ്വദിക്കാനുള്ള കഴിവ് വളരെ വ്യത്യസ്തമാണ്. സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റ് ഹൈൽമെറ്റ് ഇവ ധരിക്കണം. കൂടെ ഗൈഡും ഉണ്ടാകും.

വിൻഡ് സർഫിംഗ്

ഗോവയിൽ സാഹസികത ആസ്വദിക്കാൻ സഹായിക്കുന്ന സാഹസിക വിനോദങ്ങളിൽ ഒന്നാണ് വിൻഡ് സർഫിംഗ്. ഈ കായിക വിനോദത്തിൽ വെള്ളത്തിൽ ഒരു സർഫ്‌ബോർഡിൽ സന്തുലിതാവസ്‌ഥ നിലനിർത്തണം. ഈ ഗെയിം കേൾക്കുമ്പോൾ നിങ്ങൾക്ക് വളരെ എളുപ്പമാണെന്ന് തോന്നാം. പക്ഷെ അത് ചെയ്യാൻ ബുദ്ധിമുട്ടാണ്. കലാൻഗുട്ട് ബീച്ച്, വാഗേറ്റർ ബീച്ച്, കോൾവ ബീച്ച്, മിറാമർ ബീച്ച്, ഡോണ പൗള ബീച്ച് എന്നിവടങ്ങളിൽ വിൻഡ്‌സർഫിംഗ് വളരെ പ്രശസ്തമാണ്. ഇവിടെ ഫീസ് 400 മുതൽ 800 വരെയാണ്.

കയാക്കിംഗ്

ഗോവയിൽ സുഹൃത്തുക്കളുമൊത്തുള്ള കയാക്കിംഗ് ആസ്വദിക്കുന്നത് ഏറെ രസകരം ആയിരിക്കും. മനോഹരമായ സ്‌ഥലങ്ങളിലൂടെ നിങ്ങളെ കൊണ്ടുപോകാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത്‌ ഒരു ബോട്ടിൽ ഇരിക്കാം. സ്വയം തുഴയാം. ഗോവയിലെ കയാക്കിംഗ് അഭ്യന്തര വിദേശ വിനോദസഞ്ചാരികൾക്കിടയിൽ വളരെ ജനപ്രിയമാണ്. ഗോവയിലെ കയാക്കിംഗ് യാത്ര നിങ്ങളെ പ്രകൃതിയോട് വളരെ അടുത്തേക്ക് കൊണ്ടുപോകുന്നു. ഗോവയിൽ സുവാരി, മണ്ഡോവി നദി, സാൽ കായൽ എന്നിവ ഈ കായിക വിനോദത്തിന് പേരുകേട്ടതാണ്. കയാക്കിംഗ് ഫീസ് 1600 മുതൽ 3200 വരെയാണ്.

മൺസൂൺ കാലത്ത് പോയാൽ ഈ പറഞ്ഞ കായിക സാഹസിക വിനോദങ്ങൾ എല്ലാം ആസ്വദിക്കാൻ കഴിഞ്ഞെന്നു വരില്ല. കായിക വിനോദങ്ങൾ ആസ്വദിക്കാൻ പോകുന്നവർ മഴക്കാലം കഴിഞ്ഞു ഒക്ടോബർ മാസം മുതൽ പോകുന്നതായിരിക്കും നല്ലത്. എന്നാൽ മഴ ആസ്വദി ക്കാനും ബീച്ചിന്‍റെ സൗന്ദര്യം ആസ്വദിക്കാനും മൺസൂൺ സീസൺ നല്ലതാണ്.

അഞ്ചുതരം ടേസ്റ്റി ഓംലെറ്റുകൾ

മഷ്റൂം ഓംലെറ്റ്

ചേരുവകൾ

മുട്ട- 4 എണ്ണം

സവാള- 5 എണ്ണം

കൂൺ- 4-5 എണ്ണം

വെണ്ണ- 2 ടേബിൾസ്‌പൂൺ

ഉപ്പ്, കുരുമുളക് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് അതിൽ ഉപ്പ്, കുരുമുളക് പൊടി, ചെറുതായി അരിഞ്ഞ സവാള എന്നിവ ചേർക്കുക. ഒരു പാനിൽ ഒരു ടീസ്‌പൂൺ ബട്ടർ ചൂടാക്കി അരിഞ്ഞ കൂൺ ചേർത്ത് വഴറ്റുക. പാനിൽ നിന്ന് കൂൺ മാറ്റി വയ്ക്കുക. ശേഷം ബാക്കിയുള്ള ബട്ടർ നോൺ-സ്റ്റിക്ക് പാനിൽ മീഡിയം തീയിൽ ഉരുക്കുക. ഇതിലേക്ക് അടിച്ചു വച്ചിരിക്കുന്ന മുട്ട ചേരുവ പതുക്കെ ഒഴിക്കുക. തുടർന്ന് അതിനു മുകളിൽ തയ്യാറാക്കി വച്ച കൂൺ ചേർക്കാം. ഓംലെറ്റിന്‍റെ ഒരു വശം മൊരിഞ്ഞു കഴിയുമ്പോൾ സ്‌പൂൺ ഉപയോഗിച്ച് ഓംലെറ്റ് രണ്ടായി മടക്കുക. പാനിൽ നിന്നെടുത്തു ചൂടോടെ വിളമ്പാം. ആവശ്യമെങ്കിൽ മല്ലിയില വിതറി അലങ്കരിച്ചും സെർവ് ചെയ്യാം.

തക്കാളി ഓംലെറ്റ്

ചേരുവകൾ

തക്കാളി- 2 എണ്ണം

റിഫൈൻഡ് ഓയിൽ- 1 ടേബിൾ

മുളകുപൊടി- അര ടീസ്‌പൂൺ

മുട്ട -4 എണ്ണം

കുരുമുളക് പൊടി- അര ടീസ്‌പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രുചികരമായ ഈ വിഭവം തയ്യാറാക്കാൻ തക്കാളി തണുത്ത വെള്ളത്തിൽ കഴുകി ചെറുതായി അരിഞ്ഞു വഴറ്റണം. തുടർന്ന് ഒരു നോൺ സ്‌റ്റിക്ക് പാനിൽ മീഡിയം ഫ്ളെയിമിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ഒരു പാത്രത്തിൽ മുട്ട, ഉപ്പ്, മുളകുപൊടി, കുരുമുളക് എന്നിവ ചേർത്ത് അടിക്കുക. ഇത് പാനിൽ ഒഴിച്ച് പരത്തി സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ മൊരിക്കുക. തുടർന്ന് ഓംലെറ്റ് മറിച്ചിടുക. മറുവശവും മൊരിച്ചെടുക്കുക. പാനിൽ നിന്ന് എടുത്തശേഷം വഴറ്റിയ തക്കാളി ഓംലെറ്റിന് മീതെ നിരത്തി സെർവ് ചെയ്യാം.

മസാല ഓംലെറ്റ്

ചേരുവകൾ

മുട്ട- 3 എണ്ണം

പച്ചമുളക് ചെറുതായി അരിഞ്ഞത്- 2 എണ്ണം

കാപ്സിക്കം അരിഞ്ഞത്- 2 ടീസ്പൂൺ

മഞ്ഞൾപ്പൊടി- 1 ടീസ്‌പൂൺ

ഒലിവ് ഓയിൽ- 2 ടേബിൾ സ്‌പൂൺ

സവാള ചെറുതായി അരിഞ്ഞത്- 4 എണ്ണം

പാൽ- 2 ടേബിൾ സ്‌പൂൺ

തക്കാളി ചെറുതായി അരിഞ്ഞത്- 2 എണ്ണം

കുരുമുളക് പൊടി- 1 ടീസ്‌പൂൺ

മല്ലിയില അരിഞ്ഞത്- അൽപം

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുട്ട പൊട്ടിച്ച് എണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി അടിക്കുക. പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. തുടർന്ന് മുട്ട ചേരുവ ഒഴിച്ച് പാൻ വട്ടത്തിൽ ചലിപ്പിച്ച് റൗണ്ട് ഷേപ്പിലാക്കുക. അരികുകൾ വെന്ത് അടിഭാഗം ഇളം തവിട്ടുനിറമാകുന്നതുവരെ ഇടത്തരം തീയിൽ വേവിക്കുക. തുടർന്ന് മറിച്ചിട്ട് മറുവശം പാകം ചെയ്യുക. മസാല ഓംലെറ്റ് തയ്യാർ.

ഓട്‌സ് മസാല ഓംലെറ്റ്

ചേരുവകൾ

ഓട്സ് പൊടിച്ചത്- കാൽ കപ്പ്

മുട്ട- 3 എണ്ണം

കുരുമുളക് പൊടി- 1 ടീസ്പൂൺ

ഒറിഗാനോ- 1 ടീസ്‌പൂൺ

മല്ലിയില- അൽപം

പച്ചമുളക്, സവാള, തക്കാളി എല്ലാം ഓരോന്ന് വീതം (ചെറുതായി അരിഞ്ഞത്)

എണ്ണ, ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഓട്സ് ഒരു മിക്സർ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ച് ഒഴിച്ച് നന്നായി അടിക്കുക. ഇതിലേക്ക് ഓട്‌സ് പൊടി ചേർത്ത് മിക്സ‌് ചെയ്യാം. തുടർന്ന് കുരുമുളക്, മുളകുപൊടി, ഒറിഗാനോ, കാപ്സിക്കം, സവാള, പച്ചമുളക്, മല്ലിയില എന്നിവ ചേർക്കുക. മാവ് കട്ടിയുള്ളതായി തോന്നുന്നുവെങ്കിൽ അൽപം വെള്ളം ചേർക്കാം. പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. തയ്യാറാക്കിയ മുട്ടമാവ് ഒഴിച്ച് പരത്തി ഇടത്തരം തീയിൽ ഏതാനും മിനിറ്റ് വേവിക്കുക. മറുവശവും നന്നായി ബേക്ക് ചെയ്തശേഷം ഒരു സെർവിംഗ് പ്ലേറ്റിൽ എടുത്ത് കഴിക്കാം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें