പുതുതായി വിവാഹിതരായവർക്ക് എല്ലാം പുതിയതാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ അവർക്കുണ്ട്. ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗം എങ്ങനെ, എന്താണ് പരിപൂർണമായ സെക്സ് അനുഭവം, പറഞ്ഞു കേട്ട ചില കെട്ടുകഥകൾ, ആശയവിനിമയത്തിന്‍റെ അഭാവം.. ഇങ്ങനെ പല കാരണങ്ങൾ മൂലം ഒരുപാട് തെറ്റിദ്ധാരണകൾ നവ ദമ്പതിമാർക്കുണ്ടാകാം.

പ്രണയം, വിവാഹം ലൈംഗികത, എന്നിവ നൂറ്റാണ്ടുകളായി തുടരുന്ന സംഗതി ആണ്. ദമ്പതികൾ തമ്മിലുള്ള പ്രണയം. സ്നേഹത്തിന്‍റെ സംഗമം ആത്മാവിൽ നിന്നും ശരീരത്തിൽ നിന്നും ഉടലെടുക്കുന്നതാണല്ലോ.

നവദമ്പതികൾക്ക് തുടക്കത്തിൽ രണ്ടുപേരുടെയും ശാരീരിക ഐക്യം വളരെ ശരിയാണെന്ന ധാരണയുണ്ട്, എന്നിരുന്നാലും, പുതുതായി വിവാഹിതരായ ദമ്പതികൾക്ക് ലൈംഗികതയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. പരസ്പരം അടുക്കാൻ സാധിക്കാതെ ലൈംഗികതയുമായി ബന്ധപ്പെട്ട് ഇരുവർക്കും ഇടയിൽ ഉണ്ടാകാവുന്ന ഭിന്നതകൾ എന്തൊക്കെയാണ്

നവ ദമ്പതികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങൾ മനസിലാക്കാം

പുതുതായി വിവാഹിതരായവർക്ക് എല്ലാം പുതിയതാണ്. അവർക്ക് അതുകൊണ്ട് ലൈംഗിക കാര്യത്തിലും ചില അസ്വസ്ഥത തോന്നുന്നു. ജീവിതപങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയുമോ എന്ന് സംശയിക്കുന്നു. ചില ആളുകൾക്ക് വിവാഹ ശേഷം സ്വയം നിയന്ത്രിക്കാൻ കഴിയില്ല. അതുകൊണ്ടാണ് അവർക്ക് സംശയം തോന്നുന്നത്... വിവാഹശേഷം, ദിവസത്തിൽ പല തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പുരുഷൻ ഇഷ്ടപ്പെടുന്നു.

പങ്കാളി സെക്സ് കൂടുതൽ ചിന്തിക്കുന്നുണ്ടെന്ന് കരുതി ആ സന്തോഷം തുല്യമായി ആസ്വദിക്കാൻ രണ്ട് പേർക്കും ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല. ഇതിൽ അവർക്ക് അസ്വസ്ഥത തോന്നുന്നു. എന്നിരുന്നാലും, കുറച്ച് സമയത്തിനു ശേഷം, ഇരുവർക്കും സാധാരണ ലൈംഗികത എങ്ങനെയാണെന്നതിനെക്കുറിച്ച് മനസിലാവുകയും ചെയ്യും.

ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗം

ഗർഭനിരോധന മാർഗ്ഗം ഉപയോഗിക്കുന്നത് വ്യക്തിയെ സുരക്ഷിതനാക്കുന്നു. എന്നാൽ ചില ആളുകൾക്ക് പല കാരണം കൊണ്ട് ഇത് ഉപയോഗിക്കാൻ കഴിയില്ല. അനുഭവപരിചയം കൊണ്ട് മാത്രമേ പുരുഷന്മാർക്ക്. കോണ്ടം ശരിയായി ഉപയോഗിക്കാൻ കഴിയാറുള്ളു. കോണ്ടം കൃത്യമായി ഉപയോഗിക്കാൻ അറിയില്ലെങ്കിൽ അത് ഉദ്ധാരണത്തെയും ബാധിക്കും. ആ നിമിഷത്തിൽ പുരുഷന്മാർ അസ്വസ്ഥരാകുന്നു.

ഈ അവസ്ഥയ്ക്ക് എങ്ങനെ പ്രതികരിക്കണം എന്ന് നൽകണമെന്ന് നവ വധുവിനും മനസ്സിലാകില്ല. അതിനാൽ, അവർ ഇരുവരും സ്വയം അപഹാസ്യരായോ എന്ന് ചിന്തിച്ചേക്കാം

പരിപൂർണ്ണതയുടെ അഭാവം

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സെക്സ് പൂർണമായും ആസ്വദിക്കാൻ കഴിയാതെ വരുന്നത് ദമ്പതികളെ അസ്വസ്ഥരാക്കുന്നു. പുരുഷന്മാർക്ക് അകാല സ്ഖലനം ഉണ്ടാകുമ്പോഴോ സ്ത്രീക്ക് നനവ് സംഭവിക്കാത്തപ്പോഴും ലൈംഗിക ജീവിതത്തിൽ സമ്മർദം ആരംഭിക്കുന്നു. വളരെയധികം ടെൻഷനും ആകാംക്ഷയുമായി ലൈംഗികത ആസ്വദിക്കാൻ കഴിയില്ല. രണ്ടുപേരും ഒരുമിക്കുന്നത് ഏകാഗ്രമായ മനസ്സിനോടും ശരീരത്തോടും കൂടിയായിരിക്കണം. മനസ്സ് ഏകാഗ്രമായിരിക്കുന്ന സാഹചര്യത്തിൽ, നിങ്ങൾക്ക് അതിൽ ആനന്ദം കണ്ടെത്താനാകും, ലൈംഗികതയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഭിന്നതകൾ അപ്രത്യക്ഷമാകും

ചില കെട്ടുകഥകൾ

ആദ്യ രാത്രിയിൽ സ്ത്രീക്ക് രക്തം വന്നാൽ അത് അവളുടെ കന്യകാത്വം കാണിക്കുന്നു എന്നതാണ് ലൈംഗികതയുമായി ബന്ധപ്പെട്ട കെട്ടുകഥ. അത്തരമൊരു സാഹചര്യത്തിൽ ബ്ലഡ്‌ കണ്ടില്ലെങ്കിൽ ചില പുരുഷൻമാർ സംശയിക്കും. ഇക്കാരണത്താൽ ദാമ്പത്യത്തിൽ പ്രശ്‌നങ്ങളുണ്ടാകാറുണ്ട് . ഇതുകൂടാതെ, പുരുഷന് സ്ത്രീയെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ, അവൻ അവരുടെ മേൽ അമിത സമ്മർദ്ദം ചെലുത്തി ലൈംഗിക ബന്ധം അക്രമ സ്വഭാവമായി മാറുന്നു. എന്നാൽ ഇതെല്ലാം മിഥ്യ മാത്രമാണ് എന്ന് അറിയുക. സ്നേഹം ഉണ്ടെങ്കിൽ എല്ലാം മെല്ലെ ശരിയാകും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...