അന്വേഷിപ്പിൻ കണ്ടെത്തും

ചില കാര്യങ്ങൾ അങ്ങനെയാണ്. അൽപം മിസ്‌റ്റ‌റി അതിൽ ഉണ്ടാകും. അല്ലെങ്കിൽ ചേർത്തലയിൽ നിന്ന് എറണാകുളത്തേക്ക് ഉള്ള കാർ യാത്രക്കിടയിൽ ബാങ്ക് ഉദ്യോഗസ്‌ഥനായ അമിത് കുമാറിന്‍റെ മനസ്സിൽ ഏകെ എന്ന കുറ്റാന്വേഷകൻ ജനിക്കില്ലായിരുന്നു. നടനെ മറികടന്നു ജനഹൃദയങ്ങളിൽ ജീവിക്കുന്ന സിനിമ കഥാപാത്രം പോലെ ഏകെ വളർന്നതും മറ്റൊരു മിസ്‌റ്ററി.

മലയാളത്തിൽ ഇറങ്ങിയ മികച്ച രണ്ടു ബാങ്കിംഗ് ക്രൈം ത്രില്ലറുകളുടെ ഉടമയാണ് ബാങ്കുദ്യോഗസ്‌ഥനായ അമിത് കുമാർ, ഏകെ, മിസ്‌റ്ററി @ മാമംഗലം എന്നിവയാണവ. ഫെഡറൽ ബാങ്കിന്‍റെ മാർക്കറ്റിംഗ് ഡിപ്പാർട്ട്‌മെന്‍റിൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റാണ് അമിത്.

ആലുവയിൽ വെച്ച് കാണുമ്പോൾ ബാങ്കിംഗ് ക്രൈം ത്രില്ലർ നോവൽ ഏകെയുടെ നാലാമത്തെ എഡിഷൻ ഇറങ്ങാൻ പോകുന്ന സന്തോഷത്തിലായിരുന്നു അമിത്.

സസന്തോഷം ഏകെ

“ആദ്യ നോവലിന്‍റെ നാലാമത്തെ എഡിഷൻ എന്നൊക്കെ പറഞ്ഞാൽ വലിയ സന്തോഷം തരുന്ന കാര്യമല്ലേ. അതും ഈ രംഗത്ത് പുതുമുഖം എന്ന് പറയാവുന്ന എന്‍റെ പുസ്‌തകം. 2022 ഒക്ടോബറിലാണ് ഏകെയുടെ മൂന്നാം പതിപ്പ് ഇറങ്ങിയത്. അതുകഴിഞ്ഞ് വർഷം രണ്ടായി. നാലാം പതിപ്പെന്നത് എന്‍റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നു. വായിക്കേണ്ടവരെല്ലാം ഏകെ വായിച്ചു എന്നൊരു ചിന്തയിലായിരുന്നു ഞാൻ.”

“എന്നാൽ അടുത്തിടെ ഇറങ്ങിയ മിസ്‌റ്ററി @ മാമംഗലം വായിച്ച പലരും ഏകെ എന്നൊരു ത്രില്ലർ കൂടി ഞാനെഴുതിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ ഫോണിൽ ബന്ധപ്പെടാൻ തുടങ്ങി. ചിലർക്ക് ആമസോൺ ലിങ്ക് അയച്ചു കൊടുത്തു. കോപ്പി ഒപ്പിട്ടു വേണമെന്നു പറഞ്ഞവർക്ക് കൊടുക്കാൻ എന്‍റെ പക്കൽ കുറച്ചു കോപ്പി ബാക്കിയുണ്ടായിരുന്നു.

പക്ഷേ നവംബർ ആദ്യമായപ്പോഴേക്കും എന്നെ സംബന്ധിച്ച് കാര്യങ്ങൾ കൈവിട്ടുപോയി. ഏകെയ്ക്ക് ഭയങ്കര ഡിമാൻഡ്. എന്നാലോ ഒറ്റക്കോപ്പി പോലും കയ്യിലില്ല. വായിക്കാൻ ആളുണ്ട്, പക്ഷേ പുസ്‌തകം കിട്ടാനില്ല എന്ന അവസ്‌ഥ. ഈ സാഹചര്യത്തിലാണ് ലോഗോസ് നാലാം പതിപ്പ് ഇറക്കിയത്. ഒരെഴുത്തുകാരന് കൂടുതൽ വായനക്കാരുണ്ടാകുക പുതിയ പതിപ്പുകൾ ഇറങ്ങുക ഇതിലും സന്തോഷം മറ്റൊന്നില്ല.”

“എന്‍റെ പരിചയത്തിലുള്ള ഒരു നോർത്തിന്ത്യൻ സുഹൃത്ത് പറയാറുണ്ട് അവിടെ പുതിയ പുസ്‌തകം ഹിന്ദിയിൽ ഇറങ്ങിയാൽ 1500 കോപ്പി ഒക്കെ പോകാറുള്ളു എന്ന്. പക്ഷേ മലയാളത്തിൽ വലിയ സാഹിത്യകാരന്മാർക്കൊപ്പം തന്നെ ചെറിയ എഴുത്തുകാരുടെയും പുസ്‌തകങ്ങൾ ഇറങ്ങുന്നുണ്ട്. അത്യാവശ്യം മൂവ് ചെയ്യുന്നുമുണ്ട്. യഥാർത്ഥത്തിൽ സോഷ്യൽ മീഡിയ വന്നതോടെ സംഗതി കുറച്ചൊക്കെ എളുപ്പം ആയി എന്ന് പറയാം. ഇങ്ങനെ ഒരു പുസ്‌തകം ഉണ്ടെന്ന് കുറഞ്ഞത് ഫേസ്ബുക് ഫ്രണ്ട്സിനെ എങ്കിലും അറിയിക്കാൻ ഒരു വഴിയുണ്ടല്ലോ.”

ചെറുപ്പം മുതൽ അമിത്തിന് കഥ എഴുതാൻ താൽപര്യം ഉണ്ടായിരുന്നു. സ്‌കൂൾ കോളേജ് മത്സരങ്ങൾക്ക് സമ്മാനങ്ങൾ കിട്ടാറുമുണ്ടായിരുന്നു. ഡിഗ്രിയും പിജിയും ചേർത്തല എസ്എന്നിലും എറണാകുളം മഹാരാജാസിലും ആയിരുന്നു. തുടർന്ന് ഫെഡറൽ ബാങ്കിൽ കർണാടകയിൽ ജോലിയിൽ പ്രവേശിച്ചു. അപ്പോഴും എഴുത്ത് കൈവിട്ടിരുന്നില്ല.

ബ്ലോഗെഴുത്തിന്‍റെ തുടക്കം

“ആ കാലത്ത് ഓൺലൈൻ ബ്ലോഗ് എഴുത്തൊക്കെ പോപ്പുലർ ആയി വരുന്നതെയുള്ളു. അതിൽ എന്തെങ്കിലുമൊക്കെ കുറിക്കും. വായനക്കാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും തുടർന്ന് എഴുതാൻ ഒരു സന്തോഷം ലഭിച്ചത് ബ്ലോഗെഴുത്ത് വഴിയാണ്. 2015 വരെ അങ്ങനെ ഒക്കെ മുന്നോട്ട് പോയി. പിന്നെ പലരും പറഞ്ഞു തുടങ്ങി ഇങ്ങനെ ബ്ലോഗിൽ മാത്രം ഒതുങ്ങാതെ പ്രിന്‍റ് മാധ്യമത്തിൽ എഴുത്ത് വേണം. അങ്ങനെ സമകാലിക മലയാളം, പ്രസാധകൻ ഇതിലൊക്കെ കഥ എഴുതി തുടങ്ങി. ‘സ്വ‌പ്നലോകത്തെ രാജകുമാരൻ’ എന്ന കുട്ടികൾക്കുള്ള നോവലാണ് ആദ്യ കൃതി. ചെറുകഥാസമാഹാരമായ ‘ഒരു ജാതി ആൾക്കാർ’, കന്നഡ ഭാഷാ പഠനസഹായിയായ ‘മലയാളികൾക്ക് ഈസി കന്നഡ’ എന്നിവയും എഴുതിയിട്ടുണ്ട്.

എന്നാൽ അമിത്തിന്‍റെ ജീവിതത്തിലെ ടേണിംഗ് പോയിന്‍റായ നോവലെഴുത്തിലേക്ക് കടന്നുവന്നത് തികച്ചും യാദൃശ്ചികം ആയാണ്.

“ബാങ്കിംഗ് തട്ടിപ്പുകളെക്കുറിച്ചുള്ള കുറിപ്പുകൾ പത്രങ്ങളിൽ തുടർച്ചയായി എഴുതാൻ എനിക്ക് അവസരം വന്നു. ബാങ്കിംഗിൽ എക്സ്പേർട്ടുകൾ ഉണ്ടെങ്കിലും കാര്യങ്ങൾ അടുക്കായി എഴുതാൻ കൂടി കഴിയുന്നവർ കുറവാണ്. ബാങ്കിംഗ് രംഗത്ത് ജാഗ്രത പുലർത്തേണ്ട കാര്യങ്ങളെക്കുറിച്ച് എഴുതുമ്പോൾ അൽപം കഥ പോലെ ഒക്കെ ആണ് ഞാൻ എഴുതുക. ഇത് കണ്ടിട്ട് പല ബ്രാഞ്ചുകളിലേയും ആളുകൾ വിളിച്ച് അവിടത്തെ ഓരോ സംഭവങ്ങൾ പറയാൻ തുടങ്ങി. അങ്ങനെ ഇഷ്ട‌ം പോലെ വിഷയങ്ങളായി ഇതിനിടയിൽ എന്‍റെ ഒരു സുഹൃത്ത് കുട്ടികൾക്ക് വേണ്ടി കൃഷിയുമായി ബന്ധപ്പെട്ട് ഒരു പുസ്‌തകം എഴുതാമോ എന്ന് ചോദി ച്ചു. എന്നാൽ എനിക്ക് കൃഷിയുമായി കാര്യമായ ബന്ധം ഇല്ലാത്തതിനാൽ ആ എഴുത്ത് എനിക്ക് അൽപം വിഷമം പിടിച്ച കാര്യമായി തോന്നി. എന്നാലും നോക്കാം എന്ന് കരുതി എഴുതാനിരിക്കുമ്പോൾ ആണ് പെട്ടെന്ന് എന്‍റെ മനസിലേക്ക് ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകൾ സംബന്ധിച്ചു ഒരുപാട് വിവരങ്ങൾ എന്‍റെ കൈയിലുള്ള കാര്യമോർത്തത്.”

യാത്രയക്കിടയിലെ മിസ്‌റ്ററി

“അങ്ങനെ ഒരു ദിവസം ഭാര്യ ബിനിയുടെ ചേർത്തലയിലെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് ഒരു സ്‌പാർക് പോലെ ബാങ്കിംഗ് ക്രൈം ത്രില്ലറിലെ വിജിലൻസ് അന്വേഷകനായ ഏകെ എന്ന കഥാപാത്രവും കഥയും മനസ്സിൽ രൂപപ്പെട്ടത്. ഒരു മണിക്കൂർ കൊണ്ട് കഥയുടെ മെയിൻ പ്ലോട്ടുകളെല്ലാം മനസ്സിൽ കുറിച്ചിട്ടു. രണ്ടു മാസം കൊണ്ട് ഫിനിഷ് ചെയ്തു. ഏകെ എഴുതുമ്പോൾ ഞാൻ ഈ ഒരു നോവൽ മാത്രമെ എഴുതൂ എന്ന ചിന്തയായിരുന്നു. ബാങ്കിംഗ് കഥ ആയത് കൊണ്ട് സാധാരണ ആളുകൾ ക്ക് മനസ്സിലാകുമോ എന്നൊക്കെയുള്ള സംശയം എനിക്ക് ഉണ്ടായിരുന്നു. ഞാൻ എഴുതിക്കഴിഞ്ഞ ശേഷം ആദ്യം വായിച്ചത് ബിനി ആണ്. അവൾക്ക് അത് ഏറെ ഇഷ്ടമായി. ത്രില്ലർ നോവലുകളിൽ കൊലപാതകവും വയലൻസും ഒക്കെയാണ് കൂടുതലും. എന്നാൽ അതിൽ നിന്ന് വ്യത്യസ്ത‌മായി ഇതിൽ ഒരു ലൈഫ് ഉണ്ട് എന്ന് ബിനി പറഞ്ഞപ്പോൾ എനിക്ക് കോൺഫിഡൻസ് ആയി.”

“പിന്നീട് ഞാൻ ഫേസ്ബുക്ക് സുഹൃത്തും എഴുത്തുകാരനും കൂടിയായ മണികണ്‌ഠന് നോവൽ വായിക്കാൻ കൊടുത്തു. അവതാരിക എഴുതിക്കുക ആയിരുന്നു ലക്ഷ്യം അൽപം വൈകി ആണെങ്കിലും “അമിത് ഗംഭീരം!” എന്ന മറുപടി തന്നപ്പോൾ എന്‍റെ ആശങ്ക പൂർണമായും മാറി. ബാങ്കുമായി ബന്ധം ഇല്ലാത്ത ആളാണ് മണികണ്ഠൻ പിന്നെ ബാങ്കിന്‍റെ എച്ച്ആറിൽ വായിക്കാൻ കൊടുത്തു പെർമിഷൻ വാങ്ങി. അവിടെയും നല്ല അഭിപ്രായം ലഭിച്ചപ്പോൾ ആണ് പബ്ലിഷറെ തിരയുന്നത്. ഡബ്ബിംഗ് ആർട്ടിസ്‌റ്റ് കൂടിയായ ദാമോദർ രാധാകൃഷ്‌ണൻ മുഖേന ലോഗോസിലേക്കെത്തി. ഞങ്ങളുടെ എംഡി തന്നെ ആണ് ബുക്ക് റിലീസ് ചെയ്‌തത്‌. അതിന്‍റെ രണ്ടു പതിപ്പ് ഇറങ്ങിയപ്പോ എനിക്കും ഉറപ്പായി ഇനിയും എഴുതാം എന്ന്. അങ്ങനെ ഒരു വർഷത്തെ ഇടവേളയിൽ അടുത്ത ബുക്ക് എഴുതി. അതാണ് മിസ്‌റ്ററി @ മാമംഗലം. ഡിസി ബുക്സ‌് ആണ് പ്രസാധകർ.

ട്രസ്‌റ്റ് ബട്ട് വെരിഫൈ

“ബാങ്കിന്‍റെ അകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള കഥ ആയതിനാൽ പലരും പല സംശയങ്ങളും എന്നോട് ചോദിക്കുകയുണ്ടായി. കഥയിൽ പറയുന്ന പോലെ അഞ്ചുമണി കഴിഞ്ഞ് ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്യുമോ എന്നൊരു സംശയവും ഒരു വായനക്കാരൻ ഉന്നയിച്ചു. സാധാരണ 5 മണിവരെയാണ് സമയം എന്ന് പറയാറുണ്ട്. എന്നാൽ 24 മണിക്കൂറും അക്കൗണ്ട് ഓപ്പൺ ആക്കാം എന്നാണ്. ബാങ്കിലെ ജോലി വളരെ സുഖകരം ആണെന്ന് കരുതുന്നവർ ഉണ്ട്. എന്നാൽ ഈ ജോലിക്ക് എത്ര റിസ്‌ക് ഉണ്ടെന്ന് പലർക്കും ഈ പുസ്‌തകം വായിച്ചപ്പോഴാണ് മനസിലായത് എന്ന് പറഞ്ഞവരും ഉണ്ട്. ബാങ്കുകളിലെ പല പ്രശ്‌നങ്ങളും നിയമങ്ങൾ കൃത്യമായി പാലിക്കാതെ വരുത്തി വയ്ക്കുന്നതാണ്. പണ്ടൊക്കെ തട്ടിപ്പുകൾക്ക് പരിധിയും പരിമിതിയും ഉണ്ടായിരുന്നു. ഓൺലൈൻ സൗകര്യം വ്യാപകമായപ്പോൾ തട്ടിപ്പുകൾ നടക്കുന്ന രീതിയും മാറി, വിജിലൻസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ടാഗ് ലൈൻ തന്നെ “ട്രസ്‌റ്റ് ബട്ട് വെരിഫൈ” എന്നാണ്.

സത്യമായും അങ്ങനെയല്ല

ബാങ്കിൽ അങ്ങനെ തന്നെ നടന്ന സംഭവങ്ങൾ ആണോ എഴുതിയത് എന്ന ചോദ്യവും വന്നു. അതിനുത്തരം അല്ല എന്നാണ്. എന്നാൽ എവിടൊക്കെയോ എന്തൊക്കെയോ നടന്ന കേസുകൾ കഥയുടെ ത്രെഡിൽ പ്രേരണയായിട്ടുണ്ട്. എന്ന് മാത്രം.

യഥാർത്ഥത്തിൽ എകെയും ഹരിമാധവും ബാങ്കിന്‍റെ വിജിലൻസ് ഡിപ്പാർട്ട്മെന്‍റിൽ ഉണ്ടോ? എന്നും ചോദിക്കുന്നവരുണ്ട്. എന്നാൽ അങ്ങനെയും ആരുമില്ല. ഏകെയെ നേരിട്ട് കാണാൻ പറ്റുമോ എന്ന് ചിലർ ചോദിച്ചിട്ടുണ്ട്. എകെ ശരിക്കുമുള്ള ആളാണോ എന്നും എന്നോടു ചോദിക്കാറുണ്ട്. കഴിഞ്ഞ ദിവസം വീട്ടിൽ വന്ന ഒരു സുഹൃത്ത് കുറച്ചുകൂടി കടന്ന ഒരു ചോദ്യം ചോദിച്ചു. അതായത് ഏകെ എന്നോടു പറഞ്ഞ കാര്യങ്ങളാണോ കഥയാക്കി ഞാനെഴുതുന്നത് എന്നാണ് അവർ ചോദിച്ചത്.

ഇത് നമ്മുടെ ബാങ്കിൽ നടന്ന കഥയാണോ എന്നാണ് മിസ്‌റ്ററിയുടെ കോപ്പി കൈപ്പറ്റുമ്പോൾ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്‌ടർ ആയ ശാലിനി മാഡം പോലും ചോദി ച്ചത്. നമ്മുടെയെന്നല്ല ഒരു ബാങ്കിലും നടന്നിട്ടില്ലാത്ത കഥയാണ് എന്ന് ഞാൻ പറഞ്ഞു. ഇതിനിടെ എന്‍റെ സഹ പ്രവർത്തകൻ മുഖേന എനിക്ക് അയച്ചു തന്ന മെസേജ് കണ്ടപ്പോൾ വിസ്‌മയം തോന്നി. ഏകെയെ നേരിട്ട് കാണാൻ ചാൻസ് ഉണ്ടോ എന്നാണ് ചോദ്യം.

ഏകെയെ കാണാൻ

എന്തായാലും മിസ്‌റ്ററിയെക്കുറിച്ച് പലരും എഴുതിയ കുറിപ്പുകളിൽ ഏകെയാണ് നിറഞ്ഞു നിന്നത്. ഞാൻ എന്ന എഴുത്തുകാരൻ എങ്ങും വന്നില്ല. എല്ലാവരും ഏകെ എന്നൊരാൾ ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഞാനും ആഗ്രഹിച്ചു പോകുന്നു അങ്ങനെ യഥാർത്ഥത്തിൽ ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന്. കഴിഞ്ഞ ദിവസം വിജിലൻസ് ഡിപ്പാർട്ട്മെന്‍റ് വഴി പോകേണ്ട കാര്യമുണ്ടായിരുന്നു. പോകും വഴി അടഞ്ഞുകിടന്ന കാബിൻ ഞാൻ കണ്ടു. അകത്ത് ഏകെ കാണില്ല എന്നറിയാമെങ്കിലും അങ്ങനൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാനും വല്ലാതെ ആശിച്ചു പോയി.

സിനിമ, വെബ്‌സീരിസ്

ഏകെ എന്ന നോവൽ സിനിമയാക്കാൻ ഒരു ഡിസ്‌കഷൻ ഒക്കെ നടന്നു. എന്നാൽ എനിക്ക് അതിനൊന്നും അത്ര സമയം കിട്ടിയില്ല. ഏകെ വെബ് സീരീസ് ആക്കാൻ ചില ചാനലുകൾ സമീപിച്ചിട്ടുണ്ട്. ബാങ്കിംഗ് മേഖലയിൽ പുറത്ത് നിന്ന് ഉള്ള കുറ്റകൃത്യങ്ങൾ വയലൻസ് അടക്കം ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇന്‍റേണൽ ക്രൈം അങ്ങനെ സുപരിചിതമല്ല. തിരക്കഥയൊക്കെ എഴുതിയുണ്ടാക്കാൻ സമയം വേണം.

വായനക്കാരനും എഴുത്തുകാരനും

ഞാൻ കഥകൾ വർഷത്തിൽ ഒന്നോ രണ്ടോ ഒക്കെ ചെയ്യാറുള്ളു എന്നാൽ വായന ധാരാളം ഉണ്ട്. ബാങ്കിൽ ധാരാളം വാർഷിക പതിപ്പുകളും ഓണപ്പതിപ്പുകളും വരാറുള്ളതിനാൽ വായിക്കാൻ ധാരാളമുണ്ട്. വായിക്കുകയും ചെയ്യും. ഞാൻ എഴുതുമ്പോൾ എന്‍റെ ഉള്ളിലെ വായനക്കാരൻ പുറത്തോട്ടുവരും. ഇതെന്ത് കഥയെന്ന് ആ വായനക്കാരൻ ഉള്ളിലിരുന്നു ചോദിക്കും. ഇത്രയധികം എന്നെ ദ്രോഹിച്ച ഒരു വായനക്കാരനുണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം. ഒരു വരിയെഴുതിത്തീരുന്നതിനു മുമ്പു തന്നെ തുടങ്ങും എന്നിലെ വായനക്കാരന്‍റെ വിമർശനം. തുടർന്നൊരു വാക്കെഴുതാൻ പറ്റാത്ത രീതിയിൽ ആ വായനക്കാരൻ മടുപ്പിച്ചുകളയും. എന്നിട്ടും എഴുതുന്നു എന്നു പറയുമ്പോൾ ഊഹിക്കാമല്ലോ, ഞാൻ പെടുന്ന കഷ്ടപ്പാട് രസമെന്താന്ന് വെച്ചാൽ ആ കഷ്‌ടപ്പാടിന്‍റെ ഒക്കെ തിക്‌ത ഫലം അനുഭവിക്കുന്നത് ചിലപ്പോഴൊക്കെ ബിനിയും കുട്ടികളും ഒക്കെയാണ് എന്ന് മാത്രം!

Amit kumar

പുതിയ എഴുത്തുകാർ

ഇക്കാലത്തു നന്നായി എഴുതുന്ന ഒരുപാടു പുതിയ എഴുത്തുകാരുണ്ട്. ഷിനിലാൽ, അഖില, മണികണ്‌ഠൻ, സെബാസ്റ്റ്യൻ, ഇന്ദുചൂഡൻ കിഴക്കേടം ഇങ്ങനെ ഒരുപാട് പേർ. പുതിയ ആളുകളുടെ കഥ വായിക്കാൻ ഇഷ്‌ടം ഉള്ള വരുണ്ട്. എന്നാൽ ആ കഥകളെ കുറിച്ചുള്ള ആ എഴുത്തുകാരെ കുറിച്ചുള്ള ലളിതമായ വിവരങ്ങൾ എങ്കിലും ലഭ്യമായാൽ മാത്രമേ കൂടുതൽ പേര് വായിക്കുകയുള്ളു. അർഹിക്കുന്ന വരെ പ്രൊമോട്ട് ചെയ്യാൻ ഒരു സംവിധാനം ഇല്ല എന്ന് തന്നെ പറയാം. ആകെ ഉള്ളത് സോഷ്യൽ മീഡിയ ആണ്.

എന്നാൽ വായിച്ചു തുടങ്ങുന്നവരെ സംബന്ധിച്ചാണെങ്കിൽ പ്രശസ്‌തരെ റെക്കമെന്‍റ് ചെയ്യുന്നതാണ് നല്ലത്. നന്നായി വായിച്ചു തുടങ്ങിയ ശേഷം പുതിയ എഴുത്തുകാരിലേക്ക് പോകാമല്ലോ. പിന്നെ സെക്ഷൻ തിരിച്ച് വായിക്കാൻ കഴിയും. ഉദാഹരണം ക്രൈം ത്രില്ലർ, സഞ്ചാര സാഹിത്യം ഇങ്ങനെ. ഓരോരുത്തർക്കും ഇഷ്‌ടം ഉള്ള വിഷയം തെരെഞ്ഞെടുക്കാമല്ലോ.

ഫാമിലി സപ്പോർട്ട്

എഴുത്ത് ഇനി ഗൗരവമായി തുടരണം എന്ന് തന്നെ ആണ് ആഗ്രഹം. അടുത്ത വർഷത്തെ പ്ലാൻ ആയി വരുന്നു. ക്രൈം ത്രില്ലർ അല്ലാതെ വേറെ കഥയിലേക്ക് ഒക്കെ പോകണം. ഫാമിലി ആണ് എന്‍റെ ശക്‌തി. അവർ കട്ട സപ്പോർട്ടാണ്. ബിനിയും മക്കൾ അഭിമന്യുവും ആരുണിയും. പ്രത്യേകിച്ച് ഏതാനും വർഷമായി ശാരീരികമായി ചില ചലഞ്ചുകൾ ഉള്ളതിനാൽ ഫാമിലിയുടെ പിന്തുണ വളരെ വിലപ്പെട്ടതാണ്. പുറത്തേക്ക് പോകലും യാത്രയും ഒക്കെ വളരെ കുറഞ്ഞു. എഴുത്ത് പോലെ തന്നെ വായനയും എനിക്ക് പ്രിയപ്പെട്ടതാണ്. ബേസിക്കലി ഞാൻ ഒരു വായനക്കാരൻ ആണ്. സത്യം പറയട്ടെ വീട്ടിൽ ഞങ്ങൾ ടിവി കാണാറില്ല. 2007 മുതൽ വീട്ടിൽ ടിവിയും ഇല്ല. പുതിയ വീടു പണിതപ്പോൾ ടിവി വെച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ അത് യൂസ്‌ഡ് ആയി. അതിനാൽ കുട്ടികളും കാണുന്നില്ല. അതുകൊണ്ട് സമയം ഇഷ്‌ടം പോലെയുണ്ട്. പിന്നെ നേരം പോക്കിന് രണ്ടു പൂച്ചകൾ ഉണ്ട്. സിംബയും നിദ്രയും. ഇടയ്ക്കൊക്കെ ഓടക്കുഴൽ വായിക്കും. അത് ലംഗ്സ് കപ്പാസിറ്റി വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചു മാത്രമാണ്.

ഏകെ എന്ന കഥാപാത്രത്തെ കുറിച്ച് അഭിലാഷ് പീതാംബരൻ എഴുതിയ കുറിപ്പ്…

‘മിസ്‌റ്ററി @ മാമംഗലം’ വായിക്കുമ്പോൾ ഏകെ എന്ന കഥാപാത്രത്തിന്‍റെ ഗരിമ ആലോചിക്കുകയായിരുന്നു ഞാൻ.

അധികം പഴയതല്ലാത്ത എന്‍റെ ബാങ്ക് ജോലിക്കാലത്ത് കർണ്ണാടക ഹാസ്സനിൽ ജോലി ചെയ്യവെ ചെറുപ്പക്കാരനായ ഒരു റീജിയണൽ മാനേജർക്കൊപ്പം (അദ്ദേഹം ഈ പ്രൊഫൈലിൽ ഉണ്ട്) ജോലി ചെയ്യാനായി. ആളും അർത്ഥവുമുള്ള മറ്റു സ്ഥാപനങ്ങളുമായി മത്സരിക്കുമ്പോൾ ഉള്ള പ്രഷർ ഓർമ്മയുണ്ട്. എന്നാൽ മേൽപ്പറഞ്ഞ ആർഎം ഇടപെടുന്ന പൊപ്പോസൽ ചെയ്യുക എപ്പോഴും കേക്ക് വാക് ആയിരുന്നു. ബാങ്കിന്‍റെ എല്ലാ ഗൈഡ്‌ലൈനും പാലിച്ചു എന്ന് നേരിട്ട് ഉറപ്പ് വരുത്തിയിട്ട് പ്രൊപ്പോസൽ നമുക്ക് തന്നിട്ട് തിരിഞ്ഞു നടപ്പുണ്ട്. തൊണ്ണൂറ് മിനിറ്റ് മിഡ് ഫീൽഡ് കളിക്കുന്ന ചില കളിക്കാരെ ഓർമ്മിപ്പിക്കുന്നു അദ്ദേഹം. ഏകെയ്ക്ക് ഒപ്പം നടക്കുമ്പോൾ ഹരി അനുഭവിക്കുന്നതും ഇത് തന്നെയാണ്. ഏകെ ഒരു കൾട്ട് ആയി മാറുകയാണ്. ഫിക്ഷന് പുറത്ത് ഏകെയെക്കുറിച്ച് ആലോചിക്കുകയായിരുന്നു. എന്തായിരിക്കും ഏകെയുടെ വിജയം. അദ്ദേഹത്തിന് സമ്മർദ്ദം ഇല്ലെന്നത് തന്നെ ആവാം.

തന്‍റെ ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും മറച്ചു വെക്കാതെ എന്നാൽ അലോസരപ്പെടുത്താതെ കൃത്യമായി പ്രകടിപ്പിച്ചുകൊണ്ട് അയാൾ അങ്ങനെ നിറഞ്ഞു നിൽക്കുന്നു. അയാൾ സ്വന്തം മനസ്സ് പ്രകടിപ്പിക്കുന്നതിന് ആരെയും ഭയക്കുന്നില്ല. അന്വേഷണത്തിൽ ആരെയും ആദ്യം തന്നെ കുറ്റപ്പെടുത്തി ഒഴിവാക്കുന്നില്ല. ചില പതിവുകളോടും ആഹാരങ്ങളോടുമുള്ള അയാളുടെ ഒബ്സെഷൻ പോലും അനുവാചകരെ അകറ്റുന്നില്ല. അയാളെ സംബന്ധിച്ച് അറിയാത്ത കാര്യങ്ങൾ അറിയില്ല. എന്ന് സമ്മതിക്കുവാൻ യാതൊരു മടിയുമില്ല. ഇപ്രാവശ്യം ആദ്യ ട്വിസ്റ്റ് അത്ര ഏശിയില്ലെങ്കിലും അത് നമുക്ക് മാത്രമാണ്. ഏകെയെ അത് ബാധിക്കുന്നതേയില്ല. അയാളുടെ വഴിയിൽ അയാൾ കൊണ്ടുവരുന്നത് തന്നെയാണ് അത്ഭുതങ്ങൾ. നിത്യജീവിതത്തിൽ എപ്പോഴും അത്ഭുതങ്ങൾക്കായി വാശിപിടിക്കാനാവില്ലല്ലോ. ശാലുവുമായുള്ള പ്രേമം തുടങ്ങാൻ ഉള്ള പ്ലോട്ടായി കൂട്ടി വിടുന്നു അതിനെ.

നമുക്ക് ഏകെയെക്കുറിച്ച് സംസാരിക്കാം

തീർച്ചയായും ഏകെ ഷെർലക്ക് പോലെയോ മറ്റ് ഏതെങ്കിലും കുറ്റാന്വേഷകരുടെയോ കോപ്പി അല്ല. സ്വന്തം ഐഡന്‍റിറ്റി ഉള്ള തനി മലയാളി വിത്ത് ദാറ്റ് പ്രത്യേക ആക്സന്‍റ്. അമിത ആഘോഷമോ അമിതദുഃഖമോ ഇല്ലാത്ത ഒരു പ്ര ത്യേക ജീവി. അയാൾ ഇവിടെ കുറച്ചു നാൾ കാണും. എല്ലാവരെയും ബേസിക്സ് ഓർമ്മിപ്പിച്ചുകൊണ്ട്.

പൊക്കം കുറഞ്ഞവർ ശ്രദ്ധിക്കുക

”ബോളിവുഡിലെ താരറാണിയെപ്പോലെ എനിക്കും പൊക്കം വേണം” എന്ന് വാശിപിടിച്ച് ഒറ്റക്കിരുന്ന് കരയുന്ന നാലരയടി പൊക്കക്കാരികളെ എന്തു പറഞ്ഞ് സമാധാനിപ്പിക്കാനാകും? മികച്ച പേഴ്സ‌ണാലിറ്റി എന്നാൽ നല്ല ഉയരവും സൗന്ദര്യവും മാത്രമല്ല എന്ന് ഓർക്കുക.

യോഗയും വ്യായാമവുമൊക്കെ ശരീരത്തിന്‍റെ ആകർഷണീയതയും ആരോഗ്യവും കൂട്ടുമെങ്കിലും പൊക്കം വർദ്ധിപ്പിക്കാൻ അവയൊന്നും സഹായകമാകില്ല. അതുകൊണ്ട്, യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് സ്വന്തം വ്യക്തിത്വത്തെ പരിപോഷിപ്പിച്ച് ജീവിതത്തിൽ മുൻനിരയിൽ എത്താനുള്ള കഠിനപ്രയത്നമാണ് പൊക്കം കുറഞ്ഞവർ അനുശീലിക്കേണ്ടത്. നിരാശരായി ജീവിതത്തിൽ നിന്നും മാറി നിൽക്കേണ്ട കാര്യമൊന്നും ഈ നിസ്സാര സാഹചര്യത്തിൽ ഇല്ലെന്നറിയുക.

കാഴ്ച‌യിൽ സ്‌റ്റൈലിഷായ ഹൈ ഹീൽ ചെരിപ്പുകൾ നിങ്ങളുടെ ലുക്കിന് ചന്തം പകരുമെങ്കിലും അതിലും ചില അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അരക്കെട്ട്, മുതുക്, കാലുകൾ, കാൽവണ്ണ തുടങ്ങിയ ശരീരഭാഗങ്ങളിൽ വേദനയുണ്ടാക്കാൻ ഹൈ ഹീൽ ചെരിപ്പുകൾ കാരണമാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ഉള്ളവർ മറ്റു പോംവഴികളെക്കുറിച്ച് ആലോചിക്കുന്നതാണ് ഉചിതം. വസ്ത്രത്തിന്‍റെ സവിശേഷത, ഫാബ്രിക്, പ്രിന്‍റ് തുടങ്ങിയവ പൊക്കം കൂടുതൽ തോന്നിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

വസ്ത്രം

സ്ത്രീകൾക്ക് വസ്ത്രങ്ങൾ ഒരിക്കലും മതിയാവില്ല. വാർഡ്രോബിൽ വസ്ത്രങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലെങ്കിലും പുറത്തിറങ്ങുമ്പോൾ ഏത് വസ്ത്രം ധരിക്കണം എന്ന വേവലാതി ആണ്. ഇത് എല്ലാ സ്ത്രീകളിലും പൊതുവെ കാണുന്ന ഒരു സ്വഭാവമാണ്. ശരീരത്തിന് യോജിച്ചതും എന്നാൽ കാഴ്ചയിൽ രസകരവുമായ വസ്ത്രങ്ങളുടെ ഓപ്ഷൻ കണ്ടെത്തുന്നത് അൽപ്പം ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് തികച്ചും മികച്ച വ്യകിത്വം നൽകാൻ ഉപകരിക്കുന്ന ചില ആശയങ്ങളെക്കുറിച്ച് വിശദമായി അറിയാം.

നിങ്ങൾ അണിയുന്ന വസ്ത്രത്തിന്‍റെ ടെക്സ്ചർ നിങ്ങളുടെ ലുക്കിനെ സ്വാധീനിക്കും. കോട്ടനോ തടിച്ച ഫാബ്രിക്കോ ഇടുകയാണെങ്കിൽ ശരീരത്തിന് കൂടുതൽ വണ്ണവും പൊക്കക്കുറവും തോന്നിപ്പിക്കും.

അതിനാൽ ഉയരക്കൂടുതൽ തോന്നിപ്പിക്കുവാനായി നേർത്ത ഫാബ്രിക്ക് ഉപയോഗിക്കുക. സിൽക്ക്, ഷിഫോൺ, സാറ്റിൻ പോലെയുള്ള നേർത്ത ഫാബ്രിക് ആണ് ഏറ്റവും അനുയോജ്യം.

പ്രിന്‍റ്

ഉയരം കുറഞ്ഞവർ വലിയ പൂക്കൾ പ്രിന്‍റ് ചെയ്‌തിട്ടുള്ള വസ്ത്രങ്ങൾ അണിയുന്നത് ഒഴിവാക്കണം. കാരണം ഇത്തരം വസ്ത്രങ്ങൾ പൊക്കക്കുറവിനെ എടുത്തു കാട്ടും. വെർട്ടിക്കൽ ലൈനുകൾ ഉള്ള (താഴോട്ട്) വസ്ത്രങ്ങൾ ഉയരം തോന്നിപ്പിക്കും. പൊക്കം കുറഞ്ഞവർ ഒരിക്കലും ഹൊറിസോണ്ടൽ (കുറുകെ) ലൈനുകൾ ഉള്ള വസ്ത്രം അണിയരുത്.

ഡിസൈൻ ഫിറ്റിംഗ്

അയഞ്ഞ വസ്ത്രം അധിക വണ്ണം തോന്നിപ്പിക്കുന്നതിനാൽ ഫിറ്റായ വസ്ത്രങ്ങൾ അണിയാൻ ശ്രദ്ധിക്കുക. കുറഞ്ഞ ഹൈറ്റുള്ളവർക്ക് കോളർ ഉള്ള വേഷങ്ങളും കുർത്തയും ടോപ്പുമെല്ലാം അനുയോജ്യമായിരിക്കും.

ആക്സസറീസ്

ഉയരം കൂടുതൽ ഉള്ളതായി തോന്നിപ്പിക്കാൻ നീളൻ ടോപ്പിനും കുർത്തയ്ക്കുമൊപ്പം വളരെ സിംപിളായ സ്‌റ്റോൾ അണിയാം. 3 പ്രിന്‍റ് ഉള്ള സ്‌റ്റോൾ അണിയാതിരിക്കുക. ഹാങ്ങിഗ്‌സുള്ളതോ, നീണ്ടതോ ആയ കമ്മലുകൾ അണിയുന്നത് പൊക്കക്കുറവ് പരിഹരിക്കും. സൺ ഗ്ലാസ്, തൊപ്പി, മഫ്ളർ തുടങ്ങിയ ആക്സസസറീസുകൾ അണിഞ്ഞും നിങ്ങളുടെ സ്‌റ്റൈലും സൗന്ദര്യവും കുട്ടാം.

ഫുട്‌ വെയറുകൾ

സ്വന്തം ഡ്രസ്സിന് അനുസരിച്ചുള്ള ഫുട് വെയറുകൾ തെരഞ്ഞെടുക്കാം. സൽവാർ സ്യൂട്ടോ സാരിയോ അണിയുമ്പോൾ ഹൈഹീൽ സാൻഡലോ ചെരിപ്പോ ഉപയോഗിക്കാം. ജീൻസ് ധരിക്കുന്നവരാണ് എങ്കിൽ ബുട്ടോ ഷൂസോ ആകും യോജിക്കുക. സാൻഡലുകളും ഉപയോഗിക്കാം.

ആകർഷണീയ വ്യക്‌തിത്വം നേടാൻ സദാ സന്തുഷ്ടയായിരിക്കുക എന്നതാണ് പ്രധാ നം. എങ്കിലേ മേൽപറഞ്ഞ ടിപ്‌സുകൾ പ്രയോജനപ്പെടു. പിരിമുറുക്കം ഇല്ലാത്തമനസ്സോടെ സന്തോഷപൂർവ്വം ജീവിതം ആസ്വദിക്കുമ്പോൾ നിങ്ങളുടെ വ്യക്തിത്വം കൂടുതൽ സൗന്ദര്യമുള്ളതും മികച്ചതും ആകും.

ഓഫീസ് മേക്കപ്പ്

പ്രസന്‍റബിൾ വ്യക്തിത്വം കാഴ്ചവയ്ക്കുന്നതിൽ പെരുമാറ്റത്തിനു മാത്രമല്ല മികച്ച വസ്ത്രധാരണത്തിനും മേക്കപ്പിനും തനതായ പ്രാധാന്യമുണ്ട്. എങ്കിലും ഓഫീസിലേയ്ക്ക് പോകുമ്പോൾ സിമ്പിൾ മേക്കപ്പ് ആണ് നല്ലത്. ഓഫീസിലേക്ക് പോകാനൊരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • മുഖത്ത് സൺസ്ക്രീൻ ലോഷൻ പുരട്ടണം. ഇത് അൾട്രാവയലറ്റ് രശ്‌മികളിൽ നിന്നും ചർമ്മത്തിനു സംരക്ഷണം നൽകുന്നു. വെയിൽ ഇല്ലാത്തപ്പോഴും മഴക്കാലത്തും സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കേണ്ട എന്ന ധാരണ തെറ്റാണ്. ഏതു കാലാവസ്‌ഥയിലും സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കാം.
  • ചർമ്മത്തിനിണങ്ങുന്ന നിറത്തിലുള്ള ഫൗണ്ടേഷൻ തെരഞ്ഞെടുക്കാം. ഇത് ‌മുത്ത് ലുക്ക് നൽകും. കൺസീലർ പുരട്ടി മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാം.
  • മുഖത്തെ ‘T സോൺ’ അതായത് നെറ്റി, താടി, മുക്ക് എന്നീ ഭാഗങ്ങൾ കൂടുതൽ എക്സ്പോസ് ആവുന്നതിനാൽ സൂര്യപ്രകാശം അധികമായി ഏൽക്കുന്നതും ഇതേ ഭാഗങ്ങളിൽ തന്നെയായിരിക്കും.
  • കണ്ണുകളുടെ സൗന്ദര്യത്തിന് ഡ്രസ്സിന്‍റെ നിറവുമായി മാച്ച് ചെയ്യുന്ന ഐഷാഡോ തെരഞ്ഞെടുക്കാം. ഇത് ഷൂട്ടിംഗ് ഇഫക്ട്ട് നൽകും. ഡാർക്ക് ഐഷാഡോ പടരുവാനോ മങ്ങുവാനോ സാധ്യത കൂടുതലാണ്. ബ്രൗൺ കളർ പെൻസിൽ കൊണ്ട് ഐബ്രോ വരച്ച് മനോഹരമാക്കാം.
  • ഓഫീസിലേക്ക് പോകുന്ന അവസരത്തിൽ ബ്രൗൺ ബ്ലാക്ക് മസ്കാര പുരട്ടാം. ഐലാഷസ് വച്ച് മേക്കപ്പ് കംപ്ലീറ്റ് ചെയ്യാം.
  • ഒറിജിനൽ സ്‌കിൻ ടോണിനേക്കാൾ ഒന്നോ രണ്ടോ മടങ്ങ് ഇരുണ്ട ലിപ് കളർ തെരഞ്ഞെടുക്കാം. അത് മുഖത്തിന് കൂടുതൽ തിളക്കം നൽകും. മേക്കപ്പി എന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുന്നതു പോലെ, മേക്കപ്പ് ബ്രഷ് വൃത്തിയാക്കി വയ്ക്കുന്നതിലും അതിയായ ശ്രദ്ധ നൽകണം.
  • മേക്കപ്പിനു ശേഷം മേക്കപ്പ് ബ്രഷ് കോട്ടൺ തുണി കൊണ്ടോ ടിഷ്യു പേപ്പർ കൊണ്ടോ തുടച്ചു വൃത്തിയാക്കി വയ്ക്കണം. ബ്രഷ് നാരുകൾ (ബ്രിസിൽസ്) ശക്തിയായി വലിച്ചു തുടയ്ക്കരുത്.
  • ഇളം ചൂട് വെള്ളമോ ഷാമ്പുവോ ഉപയോഗിച്ച് മേക്കപ്പ് ബ്രഷ് തുടച്ചു വൃത്തിയാക്കാം. നാരുകളുളള ഭാഗം മുകളിൽ വരത്തക്കവിധം വച്ച് ഉണക്കി എടുക്കാം.
  • ഉപയോഗത്തിന് ശേഷം ബ്രഷ് അലക്ഷ്യമായി ഇടാതെ കെയ്‌സിലോ, ബോക്സിലോ സൂക്ഷിക്കണം. ട്രാൻസ്‌പരെന്‍റ് ഔട്ടർ കവറിംഗ് ബോക്സു‌കളിൽ ഇവ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
  • ബോക്‌സിൽ അല്ല സൂക്ഷിക്കുന്നത് എങ്കിൽ ബഷ് ഒരു ഹോൾഡറിൽ ട്രേറ്റ് ആയി വയ്‌ക്കേണ്ടതാണ്. അല്ലെങ്കിൽ ബ്രഷിന്‍റെ നാരുകൾ മടങ്ങിപ്പോകാൻ ഇടയുണ്ട്.

ശ്രദ്ധിക്കേണ്ടവ

  • കിറ്റിൽ എഴുതിയിരിക്കുന്ന നിർദ്ദേശങ്ങൾ വായിച്ച് മനസ്സിലാക്കണം.
  • ഉപയോഗത്തിന് ശേഷം ലിപ്സ്റ്റിക്ക് ബ്രഷ് വൃത്തിയാക്കി വയ്ക്കണം. അല്ലാത്തപക്ഷം വീണ്ടും ഉപയോഗിക്കുമ്പോൾ ഉദ്ദേശിച്ച നിറം ലഭിച്ചുവെന്നു വരില്ല.
  • മറ്റുള്ളവരുടെ മേക്കപ്പ് കിറ്റ് ഉപയോഗിക്കരുത്. ബ്രഷ് മാറി ഉപയോഗിച്ചാൽ മുഖക്കുരു വരാൻ സാധ്യതയുണ്ട്.

ബ്യൂട്ടി ടിപ്സ്

  • ചർമ്മത്തിന്‍റെ ഈർപ്പം നിലനിർത്താൻ ഹൈഡ്രേറ്റിംഗ് പ്രൈമർ ഉപയോഗിക്കാം.
  • ബിബി ക്രീം സദാ കയ്യിൽ കരുതുക.
  • 4 മുഖത്ത് അധികം ചുളിവും വരയും ഉണ്ടെങ്കിൽ ബിബിക്കു പകരും സിസി ക്രീം ഉപയോഗിക്കാം.
  • പുരികത്തിലെ രോമങ്ങൾക്കിടയിൽ ഗ്യാപ് ഉണ്ടെങ്കിൽ ഐബ്രോ പെൻസിൽ കൊണ്ട് ആകൃതി നൽകാം. കറുത്തതോ നാച്ചുറൽ ബ്രൗൺ കളറോ ഉപയോഗിക്കാം.
  • ഐബ്രോ ഗ്രോത്ത് സിറം ഉപയോഗിച്ച് പുരകത്തിന്‍റെ ആകൃതി നൽകാൻ കഴിയും. പുരകത്തിന് തിളക്കവും മുഖത്തിന് യുവത്വവും ലഭിക്കും.
  • കണ്‍പീലികൾക്ക് കനം കുറഞ്ഞതായി തോന്നുന്നുണ്ടെങ്കിൽ കൃത്രിമ കൺപീലി ഉപയോഗിക്കാം.
  • ചുണ്ടിലെ ഡെഡ് സ്കിൻ നീക്കം ചെയ്തശേഷം മോയിസ്ചുറൈസർ ലിപ് ബാം ഉപയോഗിക്കണം.
  • മുടി അഴിച്ചിട്ടുള്ള ഹെയർ സ്റ്റൈൽ പ്രായം കുറച്ചു തോന്നിപ്പിക്കും. ബൺ കെട്ടുമ്പോൾ പ്രായം കൂടുതലും തോന്നും.
  • മുടി ഡാർക്ക് കളർ ചെയ്യുമ്പോൾ മുടിയേക്കാൾ ഒരു ഷേഡ് കുറഞ്ഞ നിറം ഉപയോഗിക്കുക.
  • ദിവസവും ആന്‍റി ഏജിംഗ് ക്രീം ഉപയോഗിക്കുന്നത് കൊളോജെൻ അളവ് വർദ്ധിപ്പിക്കും.
  • കണ്ണുകൾക്ക് താഴെ കറുപ്പും ചുളിവും കുറയ്ക്കാൻ ഉറങ്ങുന്നതിനുമുമ്പ് അണ്ടർ ഐ ക്രീം അല്ലെങ്കിൽ ജെൽ ഉപയോഗിക്കാം.
  • ക്ലീനിംഗ്, ടോണിംഗ്, എക്സ്ഫോളിയേഷൻ, മോയ്സ്ചുറൈസിംഗ് പ്രൊട്ടക്ഷൻ ഇവ കൃത്യമായി ചെയ്യുമ്പോൾ പ്രായാധിക്യത്തിന്‍റെ പ്രഭാവം മുഖത്ത് പ്രത്യക്ഷപ്പെടില്ല.

ആന്‍റി ലുക്കിന് ഗുഡ്ബൈ!

കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണട,  ചിരിക്കുമ്പോൾ അഭംഗിയുണ്ടാക്കുന്ന കമ്പി കെട്ടിയ പല്ലുകൾ, ഷേയ്പ്പ് ചെയ്യാത്ത സാധാരണ ചുരിദാർ, തീരെ മാച്ച് ചെയ്യാത്ത നാലായി മടക്കിയിട്ട ഷോൾ, എണ്ണ തേച്ച് മിനുക്കി മെടഞ്ഞിട്ട മുടി… ഇങ്ങനെ മുന്നിൽ വരുന്ന പെൺകുട്ടിയെ കാണുമ്പോൾ “അയ്യേ, തനി നാട്ടുംപുറത്തുകാരി” എന്ന് ആരെങ്കിലും കമന്‍റ് പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളു. ഇക്കാലത്ത് ആരെങ്കിലും ഇത്തരം വേഷം കെട്ടാൻ മുതിരുമോ?

ഇന്ന് നാട്ടിൻപുറങ്ങളിൽ പോലും കാണാം ഒരു ഫാഷൻ ടച്ച്. നാലാൾ കൂടുന്നിടത്ത് പോകുമ്പോൾ വസ്ത്രധാരണത്തിലും അപ്പിയറൻസിലും അല്പമൊരു ശ്രദ്ധ നല്ലതാണ്.

പ്രസന്‍റബിൾ ആകുക

നിങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതയും കഴിവുമൊക്കെയുണ്ട്. അല്‌പം സൗന്ദര്യം കുടിയായാലോ? ലോകം നിങ്ങളെ തിരിച്ചറിയും, വിജയം സുനിശ്ചിതമാകും. ഫസ്‌റ്റ് ഇംപ്രഷൻ ഈസ് ദ ബെസ്‌റ്റ് ഇംപ്രഷൻ എന്നല്ലേ ചൊല്ല്. ഒരു വ്യക്തിയുടെ ബാഹ്യമായ രൂപവും വേഷവിതാനങ്ങളുമാണ് ആരും ആദ്യം ശ്രദ്ധിക്കുക. മറ്റുള്ളവർ നിങ്ങൾ പറയുന്നത് ശ്രദ്ധിക്കണമെങ്കിൽ നിങ്ങളിലെ വ്യക്‌തിത്വം പ്രസന്‍റബിൾ ആകേണ്ടത് അനിവാര്യം തന്നെ.

ഒരു വ്യക്ത‌ി നമ്മളോട് സംസാരിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് നമ്മുടെ അപ്പിയറൻസും വസ്ത്രവുമായിരിക്കും. അതിന് അനുസരിച്ചാവും അയാൾ നമ്മുടെ വ്യക്തിത്വത്തെ വിലയിരുത്തുന്നത്. നിങ്ങളൊരു യുവതരുണി ആണെങ്കിലും അശ്രദ്ധയോടെയുള്ള വേഷവിതാനം ഒരു ‘ചേച്ചി’, ‘ആന്‍റി’ ലുക്കാവും നിങ്ങൾക്കു നൽകുക.

ആത്മവിശ്വാസം വർദ്ധിക്കും

മത്സരം നിറഞ്ഞ ഇന്നത്തെ ലോകത്തിൽ കഴിവുകൊണ്ടുമാത്രം ഉന്നതി കൈവരിക്കുക അത്രയെളുപ്പമുള്ള കാര്യമല്ല. ആത്മവിശ്വാസം തുളുമ്പുന്ന മുഖവും മാന്യമായ വേഷവിതാനവും നിങ്ങളിലെ വ്യക്‌തിത്വത്തെ എടുത്തു കാട്ടും. ശ്രദ്ധിക്കപ്പെടണമെന്ന ത്വരമൂലം അനവസരങ്ങളിൽ പളപളാ തിളങ്ങുന്ന വസ്ത്രങ്ങളും വാരിവലിച്ചു പുശിയ മേക്കപ്പുമായി ഇറങ്ങിയാൽ പരിഹാസപാത്രമാവുകയേയുള്ളൂ!

ഓരോ അവസരങ്ങൾക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ വസ്ത്രധാരണമാകാം. തിളക്കമുള്ള അടിപൊളി വസ്ത്രങ്ങൾ ഓഫീസ് അന്തരീക്ഷത്തിന് ചേരില്ല. പെൻസിൽ ഹീൽ സാൻഡൽസും ഡാർക്ക് മേക്കപ്പും ഓഫീസിൽ ഒഴിവാക്കണം. ജീൻസ്, ടീഷർട്ട്, ഷോർട്ട് ടോപ്പ്, സിംപിൾ ഷൂസ് ഇവയെല്ലാം നിങ്ങൾക്ക് മോഡേൺ ലുക്ക് നൽകും.

ഇനി ഇന്ത്യൻ ഔട്ട്ഫിറ്റ് ധരിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിൽ കോട്ടൺ കുർത്ത, ചുരിദാർ എന്നിവയ്ക്കൊപ്പം കോലാപുരി ചപ്പൽ ധരിച്ചു നോക്കൂ… സിംപിൾ ലുക്ക് കിട്ടും. ലൈറ്റ് മേക്കപ്പും മുഖത്തിന് അനുയോജ്യമായ ഹെയർ സ്റ്റൈലും വ്യക്‌തിത്വത്തെ കൂടുതൽ ഉജ്ജ്ജ്വലമാക്കും. സാരി ഉടുക്കുവാനാണ് ഇഷ്ടമെങ്കിൽ കോട്ടൺ സാരികൾക്ക് തന്നെപ്രാധാന്യം നൽകാം.

കാഷ്വൽ ഡേയിൽ ഭൂരിഭാഗം സ്ത്രീകളും ചുരിദാർ ധരിക്കാനാണ് ഇഷ്‌ടപ്പെടുന്നത്. യാത്രാ സൗകര്യവും ഫ്രീഡം ഫീലിഗും ലഭിക്കാൻ ജീൻസ് ധരിക്കുന്നതാണ് സൗകര്യപ്രദമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കാഷ്വൽ എന്നതുകൊണ്ട് കീറിപ്പറിഞ്ഞ ജീൻസോ വൃത്തിയായി തേയ്ക്കാത്ത സാരിയോ എന്നല്ല അർത്ഥമാക്കേണ്ടത്. ഫോർമൽ അല്ല, കാഷ്വൽ ഡ്രസ്സുകൾക്കാണിന്നേറെ പ്രിയം. ഏറെ പ്രസന്‍റബിളായ കാഷ്വൽ ഡ്രസ്സായാൽ ഉത്തമം.

ചേച്ചി / ആന്‍റി ലുക്ക്

  • ആവശ്യത്തിലധികം എണ്ണ പുരട്ടി മുടി വലിച്ചു കെട്ടുക/ മെടഞ്ഞിടുക.
  • കട്ടിയുള്ള കണ്ണട, മുഖത്തിനിണങ്ങാത്ത ഫ്രെയിം.
  • ഒറ്റനോട്ടത്തിൽ ഒരുങ്ങിയിട്ടില്ലെന്ന് തോന്നുക. അയ്യോ, പാവം! മുഖഭാവം.
  • നാലായി മടക്കി ഒതുക്കിയണിഞ്ഞ ദുപ്പട്ട/ ഷോൾ, ആവശ്യത്തിലധികം നീളമുള്ള ചുരിദാർ ടോപ്പ്.
  • ഷേയ്പ്പ് ചെയ്യാത്ത അയഞ്ഞ ചുരിദാർ. അതിനൊട്ടും മാച്ച് ചെയ്യാത്ത ദുപ്പട്ട.
  • ഹെയർ റിമൂവ് ചെയ്യാതെ ഹാഫ് സ്ലീവ് ഡ്രസ്സ് ധരിക്കുക. ഷേയ്പ്പ് ചെയ്യാത്ത കട്ടിയുള്ള പുരികക്കൊടികൾ.
  • തേഞ്ഞുനിറം മങ്ങിയ ചെരിപ്പുകൾ.

മോഡേൺ ലുക്ക്

  • മുഖത്തിനിണങ്ങുന്ന പോണി ടെയിൽ/ ലേറ്റസ്‌റ്റ് ഹെയർ സ്‌റ്റൈൽ.
  • ലെൻസ്/ ഫാഷനബിൾ സ്പെക്ടകിൾസ്
  • ലൈറ്റ് മേക്കപ്പ്, ആത്മവിശ്വാസം തുടിക്കുന്ന മുഖഭാവം.
  • സ്റ്റൈലിഷ് ടോപ്പ്/ ടീഷർട്ട്. ടീഷർട്ടിനിണങ്ങുന്ന സ്കാർഫ്.
  • ജീൻസ്, കാപ്രി, ഷോർട്ട് ടോപ്പ്, സ്കർട്ട്, സാഹചര്യത്തിനിണങ്ങുന്ന വസ്ത്രങ്ങൾ.
  • അനാവശ്യരോമങ്ങൾ നീക്കം ചെയ്ത് ഭംഗിവരുത്തിയ ശരീരഭാഗങ്ങൾ.
  • 4ട്രെൻഡി ഹൈ ഹീൽ സാൻഡൽ.

ഒച്ച്- 4

പിറ്റേന്ന് പുലർകാലേ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും യാത്ര പുറപ്പെട്ട് വീടെത്തുമ്പോഴേക്കും സന്ധ്യ നിറം പോയി ചാഞ്ഞു തുടങ്ങിയിരുന്നു. വീടെത്തിയതും കടുത്ത ക്ഷീണം എന്നെ കെട്ടി വരിഞ്ഞു. ഒപ്പം തീർത്തും അസുഖകരമായ തലപ്പെരുക്കവും എന്നെ വന്നു പുണർന്നു. ഇഞ്ചി ചതച്ചിട്ട ചായ കുടിച്ച് കിടന്നെങ്കിലും കാടിന്‍റെയും പച്ച തഴച്ച വലിയ മരങ്ങളുടേയും ചളി കട്ടപിടിച്ച ചതുപ്പുനിലത്തിന്‍റെയും ചാരനിറം പൂണ്ട ആകാശത്തിന്‍റെയും ശ്ലഥചിത്രങ്ങൾ മനസ്സിൽ നിറംകെട്ട രൂപത്തിൽ നിരന്തരം അലോസരപ്പെടുത്തിക്കൊണ്ട് നിറഞ്ഞു വന്നു കൊണ്ടിരുന്നു. ചിലയവസരങ്ങളിൽ അങ്ങനെയാണ് ക്ഷീണം ഒരുപാടു തോന്നിയാലും ഉറക്കം അനുഗ്രഹിക്കാറില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷം പുലരാറായപ്പോൾ കണ്ണടഞ്ഞു.

ഇരുണ്ടു കറുത്തു കുഴഞ്ഞ ചളി നിറഞ്ഞ നടപ്പാതയിലൂടെ നടക്കുകയാണ് ഞാൻ. ആ അറ്റമില്ലാത്ത യാത്ര ഒരിക്കലും അവസാനിക്കാത്തതാണെന്ന് എനിക്കു തോന്നി. നടപ്പാതക്കിരുവശവും കൂർത്ത അഗ്രങ്ങളുള്ള നരച്ച ചെടിപ്പടർപ്പുകളാണ്. അവയുടെ നേർത്തു കൂർത്ത അഗ്രങ്ങൾ ചാന്ദ്രശകലങ്ങളാൽ തിളങ്ങി നിന്നു. തീർത്തും അപരിചിതമായ ഒരിടത്താണ് ചെന്നുപെട്ടിരിക്കുന്നതെന്ന് ഞാൻ വേപഥുവോടെ മനസ്സിലാക്കി. തീർത്തും അസ്വസ്ഥാജനകമായ ആ പരിസരത്തു നിന്നും മാറിപ്പോകാൻ ഞാൻ അദമ്യമായി ആഗ്രഹിച്ചെങ്കിലും ഒരു മാർഗ്ഗം കാണാതെ ഞാൻ ഉഴറി.

വല്ലവിധവും വീടു പറ്റണമെന്ന് ആഗ്രഹിച്ച് കുഴഞ്ഞുമറിഞ്ഞ ചളിയിൽ ആണ്ടു പോയ കാലുകൾ വലിച്ചെടുത്ത് ഞാൻ മുന്നോട്ട് ആഞ്ഞു നടന്നു. പൊടുന്നനെയാണ് എന്തിലോ എരടി ഞാൻ വീഴാനാഞ്ഞത്. ഏറെ പണിപ്പെട്ടു തിരിഞ്ഞു നോക്കിയപ്പോൾ അതെന്താണെന്ന് നേരിയ നിലാവെളിച്ചത്തിൽ ഞാൻ വ്യക്തമായി കണ്ടു. അർദ്ധനഗ്നനായി ചതുപ്പിൽ പാതി ആഴ്ന്നു കിടക്കുന്ന ശരീരം. ആ ശരീരത്തിൽ നിന്നും ഒഴുകി പടർന്ന കറുത്ത ചോര ചെളിയിൽ കളങ്ങൾ തീർക്കുന്നു. അതിൽ വട്ടം ചുറ്റുന്ന വലിയ ഈച്ചകൾ അത്ര വലിപ്പമുള്ള ഈച്ചകളെ ഞാൻ മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. ആ ഈച്ചകളുടെ ഇരമ്പം കാതുകളിലേക്കിറങ്ങി കർണ്ണപുടങ്ങളിൽ പ്രകമ്പനം തീർക്കുന്നു. ശരീരമാസകലം ഉറഞ്ഞു പോയ പോലെ എനിക്ക് തോന്നി.

ഞാൻ അമലിനെ ഇതുവരെ കണ്ടിട്ടില്ല. പുറം കമിഴ്ന്നാണ് ശരീരത്തിന്‍റെ കിടപ്പ്. എന്നിട്ടും എന്‍റെ ഉൾബോധം എന്നോടു മന്ത്രിച്ചു അമലാണത്… ആ കിടക്കുന്നത് അമലാണ്… അനാഥാലയത്തിലെ ഭാഗ്യഹീനനായ അമൽ… പറഞ്ഞറിയിക്കാനാവാത്ത ഭയാശങ്കകൾ എന്നെ കെട്ടി വരിഞ്ഞു. കുഴഞ്ഞ മണ്ണിൽ ആണ്ടു പോയ കാലുകൾ പുറത്തെടുക്കാൻ ഞാൻ ആവതു ശ്രമിച്ചു. എന്നാൽ എന്‍റെ ശ്രമം ഫലവത്തായില്ല. ശ്രമിക്കുന്തോറും ചതുപ്പിന്‍റെ കുഴഞ്ഞ ആഴങ്ങളിലേക്ക് കാലുകൾ ആഴ്ന്നിറങ്ങുകയാണ്. സഹായമഭ്യർത്ഥിച്ചു കൊണ്ടുള്ള നിലവിളി തൊണ്ടയിൽ ഇടർച്ചയോടെ കുടുങ്ങികിടന്നു. ഇമ തല്ലി മിഴിച്ചപ്പോൾ നേരിയ ശബ്ദത്തിൽ കറങ്ങുന്ന ഫാൻ മാത്രമുണ്ട് മൂന്നിൽ. നേരിയ കാറ്റിലും ശരീരത്തിൽ നിന്നും വിയർപ്പു കണികകൾ ചാലുകൾ ആയി രൂപാന്തരപ്പെട്ട് കിടക്കപ്പായയിലേക്ക് ഒലിച്ചിറങ്ങുന്നു.

നീലഛവി പടർന്ന ആകാശം പഞ്ചസാര മണലിൽ കിടന്ന് അലക്ഷ്യമായി നീലാകാശത്തേക്ക് മിഴി പായ്ച്ചു കൊണ്ടിരിക്കെ എന്നെ അലട്ടുന്ന പ്രശ്നത്തിന് ഒരു സമീകരണം തേടാനുള്ള തുടക്കം കണ്ടെത്താൻ എന്‍റെ മനസ്സ് അനവരതം ശ്രമിക്കുകയായിരുന്നു. സംഭവ പരമ്പരയെക്കുറിച്ചുള്ള തോമാച്ചന്‍റെ വിവരണങ്ങൾ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. തോമാച്ചൻ തന്ന വിവരങ്ങളിൽ ഒട്ടും തന്നെ തൃപ്തി എനിക്ക് തോന്നിയില്ല. അതുകൊണ്ടു തന്നെ താത്പര്യക്കുറവ് പറഞ്ഞ് അന്വോഷണം ഒഴിവാക്കാൻ ഞാൻ ആഗ്രഹിച്ചു.

വിവരം വിളിച്ചു പറയാൻ വേണ്ടി ഫോൺ എടുക്കാൻ തുടങ്ങുമ്പോഴാണ് മനസ്സിൽ ഒരു രൂപം തെളിഞ്ഞു വന്നത്. അർദ്ധനഗ്നനായി തല തകർന്ന് ചതുപ്പിൽ ആണ്ട് കിടക്കുന്ന അമലിന്‍റെ ദേഹം. ഞാൻ പൊടുന്നനെ ഫോണിൽ നിന്നും കൈ പിൻവലിച്ചു. അവിടവിടെ ചിതറിക്കിടക്കുന്ന അക്ഷരക്കൂട്ടത്തെപ്പോലെ ചില സംഭവങ്ങൾ അക്ഷരങ്ങൾ ഔചിത്യപൂർവ്വം ഒന്നിച്ചു ചേർന്നാലെ ആ കുട്ടങ്ങൾക്ക് ആശയം കൈവരൂ. അതുപോലെ ചിതറിക്കിടക്കുന്ന സംഭവങ്ങൾ ഔചിത്യപൂർവ്വം അടുക്കി വച്ചാലേ വ്യക്തമായ ഒരു ചിത്രം ലഭിക്കൂ. നിലവിൽ കൈയ്യിലുള്ളത് ശ്ലഥചിത്രങ്ങൾ മാത്രം! ഞാൻ ആ ശ്ലഥചിത്രങ്ങളെ മനസ്സിൽ ഒന്നടുക്കി വക്കാൻ ശ്രമിച്ചു. ജൻമദിനത്തിന്‍റെതായ ദിവസം ഒരനാഥ ബാലന്‍റെ മരണം…

തോമാച്ചനിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിക്കില്ലെന്ന് മനസ്സു പറഞ്ഞു. എന്‍റെതായ രീതിയിൽ അന്വോഷിക്കുകയേ നിർവ്വാഹമുള്ളൂ.

അന്തരീക്ഷം ഇരുളാൻ തുടങ്ങിയിരുന്നു. ഒരു പാടാളുകൾ തിരക്കുകുട്ടിയിരുന്ന ബീച്ച് വിജനമാകാൻ തുടങ്ങിയിയതായി പഞ്ചാര മണലിൽ കൈ കുത്തി എഴുന്നേറ്റപ്പോൾ ഞാൻ കണ്ടു. ബീച്ച് വിട്ട് വീട്ടിലേക്ക് പോകാൻ കൂട്ടാക്കാത്ത കുട്ടികളെ ബലമായി കൊണ്ടു പോകാൻ ധൃതി കാണിക്കുന്ന രക്ഷകർത്താക്കൾ. ശാഠ്യം പിടിച്ച് കരയുന്ന കുട്ടികൾ. അവരെ കുറ്റം പറഞ്ഞു കൂടാ. ആർക്കും എത്ര കണ്ടാലും മതിയാകാത്ത ഒന്നാണല്ലോ വെൺനുര ചിതറുന്ന കടൽ.

വസ്ത്രത്തിൽ പറ്റിപ്പിടിച്ച മണൽത്തരികൾ തട്ടിക്കളഞ്ഞ് ഞാൻ പോകാനൊരുങ്ങി. ഇന്നു മുതൽ അന്വേഷണം ആരംഭിക്കുന്നതായി തോമാച്ചന് സന്ദേശമയച്ച് വഴിത്താരയിലേക്കിറങ്ങി. ചൂടു ശമിക്കാത്ത വഴിത്താര. മനസ്സിൽ അഭിശപ്ത ചിന്തകളുടെ നെരിപ്പോട് പുകയുന്നു. ആ അനാഥ ബാലനെ കൊന്നിട്ട് ആർക്ക് എന്ത് നേടാനാണ്. അവൻ ആ അനാഥാലയത്തിൽ വന്നു പെട്ടതിനെക്കുറിച്ചും അതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ചും ആദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

തീർച്ചയായും അസ്വസ്ഥജനകമായ സംഭവങ്ങൾ ഇക്കാര്യത്തിനു പുറകിൽ ഉണ്ടെന്നുള്ളത് തർക്കമറ്റ വസ്തുതയാണ്. അമലിനെ അനാഥാലയത്തിൽ എത്തിച്ചത് ആരാണ്? ആ വസ്തുത വെളിവാകുമെങ്കിലേ എന്തെങ്കിലും തരത്തിലുള്ള അന്വേഷണം സാധ്യമാകു. അനാഥാലയത്തിൽ പോയാൽ പുറമെ നിന്ന് പരിസരം വീക്ഷിക്കാമെന്നല്ലാതെ ഉള്ളിൽ കയറി പരിശോധന നടത്താൻ അനുവാദം ലഭിക്കില്ലെന്നത് വ്യക്തമാണ്. ഏതായാലും പ്രതീക്ഷ കൈവിടണ്ട തോമാച്ചനോട് ഒന്നാരാഞ്ഞു നോക്കാം.

പ്രതീക്ഷിച്ച പോലെത്തന്നെ സംഭവിച്ചു. ഞാൻ ആഗ്രഹിച്ച വിവരങ്ങൾ ഒന്നും തന്നെ തോമാച്ചനിൽ നിന്നും ലഭിച്ചില്ല. ഓർഫനേജിൽ പുറമെ നിന്നൊരാൾക്ക് പ്രവേശനം അനുവദനീയമല്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ നടപ്പു സാഹചര്യത്തിൽ. അമലിനെക്കുറിച്ച് കാര്യമായ വിവരങ്ങൾ ഒന്നുമില്ല. നാലോ അഞ്ചോ വയസ്സിൽ ഒരു സ്ത്രീ ഏൽപ്പിച്ചതാണവനെ എന്ന ഒരു വിവരം നല്കിയതൊഴിച്ചാൽ. പിന്നീടിന്നു വരെ ആ സ്ത്രീ തിരിഞ്ഞു നോക്കിയിട്ടുമില്ല. ആ സ്ത്രീയുടെ യാതൊരു വിവരവും തോമാച്ചന്‍റെ പക്കലില്ല.

ഞാൻ തീർത്തും ഹതാശനായി. മുഖം വല്ലാതിരിക്കുന്നതു കണ്ട് ട്രീസയും അമ്മയും കാര്യമന്വേഷിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. അസ്വസ്ഥതാജനകമായ ചിന്തകളുടെ ആധിക്യത്തിൽ നിന്നും ഒരാശ്വാസം തേടി വീട്ടിൽ നിന്നിറങ്ങി. ഉച്ചയാകാറായിരിക്കുന്നു. എങ്കിലും മൂടിക്കെട്ടി കനം തൂങ്ങിയ അന്തരീക്ഷം നനവ് മാറാത്ത ഇലച്ചാർത്തുകൾ ഉൾക്കൊണ്ട് തണൽമരങ്ങൾ കടലിന്‍റെ ഒരു വശത്തെ ചുറ്റിയുള്ള നടപ്പാതയുടെ അരികിൽ പലതരം കളിപ്പാട്ടങ്ങളും കൗതുകവസ്തുക്കളും വില്പനക്ക് വച്ചിട്ടുണ്ട്. തിരി തെളിയിക്കുമ്പോൾ മുന്നോട്ടു നീങ്ങുന്ന തകര ബോട്ടുകൾ ഒരാൾ വില്ലനക്ക് വച്ചിരിക്കുന്നതു കണ്ടു. വെള്ളം നിറച്ച പ്ലാസ്റ്റിക് പാത്രത്തിൽ സവാരി നടത്തുന്ന ആ തിരി ബോട്ടിനെ ഞാൻ അൽപ്പനേരം നോക്കി നിന്നു. സ്കൂൾ പഠനകാലത്ത് ഇത്തരം ഒരു ബോട്ടിനായി ഏറെ കൊതിച്ചിരുന്നതായി ഓർത്തു.

ചിപ്പിയും കക്കയും ശംഖും കൊണ്ടുണ്ടാക്കിയ പലതരം കൗതുക വസ്തുക്കളുടെ നീണ്ട നിരക്കു ശേഷം മത്സ്യവും മറ്റു കടൽവിഭവങ്ങളും വിൽക്കുന്ന സ്റ്റാളുകൾ കണ്ടു. ആ സ്റ്റാളുകൾക്ക് പിറകെ ചീനവല ഉപയോഗിച്ച് ഏതാനും പേർ മത്സ്യം പിടിക്കുന്നതു കണ്ടു. ഇവിടെ നിന്നും പുതിയ മത്സ്യം വീട്ടിലേക്കു വാങ്ങാം. അതല്ല എങ്കിൽ ഇവിടെ നിന്നും മത്സ്യം വാങ്ങി സമീപത്തുള്ള ഒരിടത്ത് നല്കിയാൽ ആവശ്യാനുസരണം ഗ്രിൽ ചെയ്തോ പൊരിച്ചോ നൽകും. മുമ്പ് ട്രീസയൊടൊപ്പം ഈയൊരു സൗകര്യം ഞാൻ ആസ്വദിച്ചിട്ടുണ്ട്. ആ മയക്കുന്ന രുചി ഇന്നും നാവിലുണ്ട്. ആ രുചി ഒന്നു കൂടെ ആസ്വദിക്കണമെന്നു കരുതി മീൻ വിൽപ്പനക്കാരനിൽ നിന്നും ഒരിടത്തരം മത്സ്യം വൃത്തിയാക്കി പാക്കു ചെയ്ത് വാങ്ങി.

വഴിത്താരയോടു ചേർന്ന് ചുവരില്ലാത്ത നീളമുള്ള ഒരിടം. അതിനകത്ത് അത്യാവശ്യം തിരക്കുണ്ട്. ചെറിയ ചതുരാകൃതിയിട്ടുള്ള ടേബിളും അതിനു മുഖാമുഖമായി കസേരയും വൃത്തിയായി ക്രമീകരിച്ചിരിക്കുന്നു. അവിടുത്തെ ഇളം മഞ്ഞ പ്രകാശം പ്രസരിക്കുന്ന ദീപവിതാനം ആകർഷകമായി തോന്നി. നാട്ടുകാരോടൊപ്പം വിദേശീയരായ ആളുകളും അവിടെയിരുന്ന് ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതു കണ്ടു. ഇടതു വശത്തുള്ള കൗണ്ടറിൽ നിൽക്കുന്ന ബംഗാളിപ്പയ്യൻ ചിരിച്ചു കൊണ്ട് എന്നെ സ്വാഗതം ചെയ്തു. അവന്‍റെ കൈയ്യിൽ മത്സ്യപ്പാക്കറ്റ് ഏൽപ്പിച്ചു. മസാല കുറച്ച് ഗ്രിൽ ചെയ്തു തന്നാൽ മതിയെന്നു പറഞ്ഞ് ഞാൻ കസേരയിൽ പോയിരുന്നു. വഴിത്താരക്കു എതിരെ നിൽക്കുന്ന തണൽമരങ്ങളിൽ കാറ്റു പിടിച്ച് ഇലകൾ ഉലയുന്നത് ഞാൻ നോക്കി.

കൊളോണിയൽ സംസ്ക്കാരത്തിന്‍റെ അവശിഷ്ടങ്ങൾ പേറുന്ന ചെറുപട്ടണം. അവശിഷ്ടങ്ങൾ കാലത്തെ അതിജീവിച്ച് ഗതകാല പ്രൗഢിയുടെ സ്മാരകങ്ങളായി നിലകൊള്ളുന്നു. ആ കാഴ്ചകളിലേക്ക് ശ്രദ്ധ ചെലുത്തുമ്പോഴേക്കും മനസ്സ് ആ കാഴ്ചവട്ടങ്ങളിൽ നിന്നും വഴുതിമാറി അമല്ലെന്ന ദുരൂഹതയിലേക്ക് എത്തിച്ചേരുന്നു.

ഒച്ച്- 3

പച്ച തഴച്ച വനപ്രദേശത്തെ ഉൾക്കൊണ്ട ഇരുട്ട് ആ കനത്ത ഇരുട്ടിന് ഇരുളിമയും തണവും ഏറെയുണ്ടെന്ന് തോന്നി. ശരീരത്തിൽ കുളിരു കോരിക്കൊണ്ട് മഞ്ഞു പുരണ്ട കാറ്റ് തലോടിക്കൊണ്ടിരുന്നു കമ്പിളി കൊണ്ടുള്ള ഒരു ടവ്വൽ എടുത്ത് ഞാൻ തലയിൽ ചുറ്റിക്കെട്ടി കഴുത്തിൽ ചാർത്തി. നേരിയ ജലദോഷത്തിന്‍റെ ലാഞ്ജന എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. എങ്ങാനും നീർദോഷം പിടിപെട്ടാൽ ദിവസം നശിപ്പിക്കാൻ അതു മതി. സിനിമാ സെറ്റിൽ അന്നു വൈകീട്ട് കഞ്ഞിയും പയറും ചെറുമീൻ വറുത്തതുമായിരുന്നു. നോൺ വെജ് ഭക്ഷണം മോരു കൂട്ടിക്കഴിക്കാൻ പണ്ടുമുതലേ എനിക്കിഷ്ടമല്ല. വല്ല നിവൃത്തിയുമുണ്ടെങ്കിൽ മോരിനും തൈരിനുമൊപ്പം നോൺ വെജ് ആഹാരങ്ങൾ എത്ര രുചികരമെങ്കിലും ഒഴിവാക്കാറാണ് പതിവ്. ഒരു പാട് മോരു ചേർത്ത കഞ്ഞിയും പയറും കഴിച്ചതിന്‍റെ സുഖാലസ്യം നുകർന്ന് വാതിലടച്ച് ഉറക്കത്തിനു വട്ടം കൂട്ടുമ്പോൾ തോമാച്ചനും മുറിയിൽ വന്നു കഴിഞ്ഞിരുന്നു. തോമാച്ചനെ കണ്ടതും എന്‍റെ മനസ്സിൽ കൊലപാതകക്കഥയുടെ വിശദാംശങ്ങളറിയാനുള്ള ജിജ്ഞാസയുണർന്നു. ആലസ്യം വിട്ടകന്നു. തോമാച്ചൻ ഒന്നും മിണ്ടാതെ ലൈറ്റണച്ചു വന്നു കിടന്നു. നെല്ലുനേരം നിശ്ശബ്ദത പടർന്നു പിടിച്ചു ഒടുവിൽ ഞാൻ നിശ്ശബ്ദത ഭജിച്ചു.

“തോമാച്ചാ… അന്ന് ആ കൊലപാതകം നടന്ന ദിവസം എന്താണ് സംഭവിച്ചത്?”

ചാന്ദ്രശലകങ്ങൾ ജനാലയിലെ നേരിയ വിടവിലൂടെ പാളി അകത്തെ ഇരുളിമയിലേക്ക് പ്രസരിച്ചു കൊണ്ടിരുന്നു. കനത്ത ഇരുളിമയിലേക്ക് പടർന്നു കയറിയ ചാന്ദ്രകിരണങ്ങൾ സാന്ദ്രമായ തണവുൾക്കൊണ്ടു…

“ഇതേ ചോദ്യം ഞാൻ അവരോടും ചോദിച്ചിരുന്നു. അവർ തന്ന വിവരങ്ങൾ ഞാൻ കൈമാറാം.”

“അന്ന് ഒരു ഞായറാഴ്ചയായിരുന്നു കൃത്യമായി പറഞ്ഞാൽ ജൂൺ മാസം പതിമൂന്നാം തീയതി. അന്നും പതിവുപോലെ ഓർഫനേജ് അതിന്‍റെ ചിട്ടയായ പ്രവർത്തനവുമായി മുന്നോട്ട് പോകുകയായിരുന്നു. ഞായറാഴ്ചകളിലെ പതിവു പ്രാർത്ഥന, ശാരീരികമായ ഊർജസ്വലതക്കു വേണ്ടിയുള്ള വ്യായാമങ്ങൾ, യോഗ അങ്ങനെ. മറ്റൊരു പതിവും അവിടുണ്ടായിരുന്നു. അവിടുത്തെ ഏതെങ്കിലും കുട്ടിയുടെ ജന്മദിനത്തിന്‍റെതായ ആഘോഷങ്ങൾ നടന്നിരുന്നത് ഞായറാഴ്ചകളിലായിരുന്നു. ജന്മദിനം എന്നു പറഞ്ഞാൽ കുട്ടി ഓർഫനേജിൽ ജോയിൻ ചെയ്ത ദിവസം. ആഘോഷങ്ങൾ എന്നു പറഞ്ഞാൽ ഒരു ഔട്ടിംഗ്, കുട്ടികളുടെ കലാപരിപാടികൾ, കേക്കുമുറിക്കൽ പ്രോഗ്രാം അങ്ങനെ നീളുന്നതായിരുന്നു ആഘോഷങ്ങൾ.

ആ ഞായറാഴ്ചയിലെ ജന്മദിനാഘോഷങ്ങൾ അമലിന്‍റേതായിരുന്നു. പതിവിൽ നിന്നും വിഭിന്നമായി അന്നേ ദിവസം അമലിന്‍റെ മുഖം മ്ലാനമായിരുന്നെന്ന് അവർ ഓർമ്മിക്കുന്നു.”

ആരാണ് ഈ അവർ എന്ന് ഞാൻ ചോദിക്കാൻ വെമ്പിയെങ്കിലും ആ ചോദ്യം ലക്ഷ്യം കാണില്ലെന്ന് തോന്നിയതിനാൽ ഞാനാ ചോദ്യം ഉപേക്ഷിച്ചു.

“എന്നാൽ ഔട്ടിംഗിലും മറ്റു കലാപരിപാടികൾക്കിടയിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടതായി അവർ ഓർക്കുന്നില്ല. അന്ന് സന്ധ്യക്ക് പ്രാർത്ഥനക്ക് ശേഷം കുട്ടികൾ ആഹാരം കഴിച്ച ശേഷം അടുത്ത ദിവസങ്ങളിലെ പ്രധാനപ്പെട്ട പരിപാടികൾ വിവരിക്കുന്നതിനായി ഒരു ഒത്തുകൂടൽ നടന്നു. ആ ദിവസത്തെ ശ്രദ്ധാകേന്ദ്രമായ അമലിനെ ക്ഷണിച്ച് നന്ദിസൂചകമായി ഒരു പാട്ടു പാടിച്ചതായും തുടർന്ന് എല്ലാവരും ഉറങ്ങാനായി പോയതായും ‘അവർ ‘ പറയുന്നു. ജീവനോടെ അമലുമൊത്തുള്ള അവരുടെ അവസാന കൂടിക്കാഴ്ചയായിരുന്നു എന്ന് വേദനയോടെ പറഞ്ഞു…”

ഇക്കാര്യം വിവരിക്കുമ്പോൾ അവരുടെ സ്നേഹാർദ്രമായ കണ്ണുകൾ നനഞ്ഞൊഴുകിയിരുന്നെന്ന് തോമാച്ചൻ എടുത്തു പറഞ്ഞു.

പിറ്റേന്ന് സെക്യൂരിറ്റിയായി ജോലി നോക്കുന്നയാൾ വന്ന് പറയുമ്പോഴാണ്  അമലിനെ കാണാതായ വാർത്ത അവർ അറിയുന്നത്. അമലിനൊപ്പം താമസിക്കുന്ന കുട്ടികൾ വന്ന് പറഞ്ഞതായാണ് സെക്യൂരിറ്റിക്കാരൻ പറയുന്നത്. അയാളുടേതായ രീതിയിൽ അയാളും അന്വോഷിച്ചത്രേ. തുടർന്ന് വിശദമായ അന്വേഷണം തുടങ്ങി ഒടുവിൽ അവനെ കണ്ടെത്തി. ഓർഫനേജിനു പുറത്ത് മണ്ണു കുഴഞ്ഞു കിടക്കുന്ന ഒരു ചതുപ്പു പ്രദേശമുണ്ട്. അവിടവിടെ കറുത്ത വെള്ളം കെട്ടിക്കിടക്കുന്ന ഉയർന്ന പുല്ലുകളെ വിഭജിച്ചു പോകുന്ന മൺ വഴിത്താരയിൽ അവനെ കണ്ടെത്തി. കമിഴ്ന്ന്‌ മുഖം ചതുപ്പിൽ ആഴ്ന്ന് കിടക്കുകയായിരുന്നു അമൽ. തലക്കു പിറകിൽ മൂർച്ചയും ഭാരവും ഉള്ള എന്തോ ഉപയോഗിച്ചുള്ള ആക്രമണമാണ് മരണകാരണം. തലക്കു പിറകുവശം തകർന്നു പോയിരുന്നു. കൊല്ലാനുപയോഗിച്ച ആയുധം കണ്ടെടുക്കാനായില്ല. മാത്രമല്ല ആ രാത്രിയിൽ പെയ്ത ശക്തമായ മഴ അവശേഷിച്ച തെളിവുകളെക്കൂടി കഴുകിക്കളഞ്ഞു. തല തകർന്ന് ചെളിയും മണ്ണും വെള്ളവും കുഴഞ്ഞു കിടക്കുന്ന ആ ദേഹം രണ്ടാമതൊന്നു കാണാൻ കഠിനഹൃദയർക്കു പോലും കഴിയില്ലെന്നാണ് അറിഞ്ഞത്.

“അമൽ മരിച്ചു അല്ല അമൽ കൊല്ലപ്പെട്ടു. അവന്‍റെ പോക്കറ്റിൽ വിചിത്രങ്ങളായ ചിഹ്നങ്ങൾ അടങ്ങിയ ഒരു കടലാസുകഷണം അന്വേഷകർക്ക് ലഭിച്ചിരുന്നു. ആ കടലാസുകഷണത്തിലെ വിചിത്രങ്ങളായ ചിഹ്നങ്ങളിലൂടെ അമൽ എന്തോ പറയാനാഗ്രഹിച്ചിരുന്നതായി തോന്നുന്നില്ലേ?” തോമാച്ചൻ ആരാഞ്ഞു

“തീർച്ചയായും.”

തലതാഴ്ത്തി ചിന്തയിലാണ്ടുനിന്ന ഞാൻ ആ ചോദ്യത്തോട് പൊടുന്നനെ പ്രതിവചിച്ചു.

വിരുന്നുകാരേ വന്നാട്ടേ…

സുമിതയ്ക്ക്, വീട്ടിലേയ്ക്ക് ആരെയെങ്കിലും ക്ഷണിക്കാൻ വലിയ മടിയാണ്. വീട് ചെറിയതായതിന്‍റെയോ, അതിഥികൾ വരുന്നത് ഇഷ്ട‌പ്പെടാത്തതു കൊണ്ടോ അല്ല ഇത് വീട്ടിൽ ആഢംബരങ്ങൾ എല്ലാമുണ്ടെങ്കിലും സ്വീകരണമുറി അലങ്കോലമായി കിടക്കുന്നതാണ് വീട്ടിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാൻ സുമിതയ്ക്ക് തോന്നാത്തതിന്‍റെ കാരണം. സുമിതയുടെ ഈ പ്രശ്ന‌ം തന്നെയാണോ നിങ്ങളെയും അലട്ടുന്നത്? എങ്കിൽ നമുക്ക് സ്വീകരണമുറി എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ ഒരുക്കിക്കളയാം, എന്താ…

വീടും പരിസരവും ഇന്ന് ലൈഫ് സ്റ്റൈലിന്‍റെ ഭാഗം കൂടിയാണ്. സുന്ദരമായി ജീവിക്കുക, അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് നമ്മൾ വീട്ടിൽ ഏറെ സമയം ചെലവിടുന്ന സ്വീകരണമുറിയിൽ നിന്നു തന്നെ സൗന്ദര്യവത്കരണം തുടങ്ങാം.

ഡ്രോയിംഗ് റൂം

വീട്ടിലെ സുപ്രധാനമായ ഇടമാണ് സ്വീകരണമുറി. വിലപിടിപ്പുള്ള ആന്‍റിക്കുകളും ആഡംബരവസ്‌തുക്കളും വാങ്ങി വെച്ചാൽ വീട് മനോഹരമാകുമെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. വീട് മോടിപിടിപ്പിക്കുന്നതിനായി ഹൈടെക് ബ്രാന്‍റഡ് ഉത്‌പന്നങ്ങൾ വാങ്ങിക്കൂട്ടുന്നവരും വിരളമല്ല. ഫർണിച്ചർ ഷോറൂമിന്‍റെ പ്രതീതിയുളവാക്കുന്ന വിധത്തിലല്ല സ്വീകരണമുറി സജ്‌ജീകരിക്കേണ്ടത്.

കുടുംബാംഗങ്ങൾ ഏറ്റവുമധികം ചെലവഴിക്കുന്ന ഇടമാണല്ലോ സ്വീകരണമുറി. രാവിലത്തെ തിരക്കുകളിൽ ഒരു പക്ഷേ ഏറ്റവും അലങ്കോലമാകുന്ന മുറിയും ഡ്രോയിംഗ് റൂമായിരിക്കും. എന്നാൽ ഒരു സ്വീകരണമുറി കണ്ടാലറിയാം വീട്ടമ്മയുടെ മിടുക്ക്.

ഗൃഹോപകരണങ്ങൾ ശരിയായ രീതിയിൽ അടുക്കും ചിട്ടയോടെയും അതാതിടത്ത് വയ്ക്കേണ്ടതായുണ്ട്. അതിഥിമുറിക്ക് തീരെ ചേരാത്ത ഇന്‍റീരിയർ ഡെക്കറേഷനുകൾ ഒഴിവാക്കണം. ഫർണിച്ചറുകൾ ഉപയോഗപ്രദമായവ മാത്രം വാങ്ങാം. വീട്ടിലെ മുറികൾക്ക് അനുയോജ്യമായ വ്യത്യസ്‌ത തരം ഫർണിച്ചറുകൾ നിങ്ങളുടെ കലാഭിരുചിക്ക് ഇണങ്ങുന്ന വിധത്തിൽ നിർമ്മിക്കാം. അതുപോലെ തന്നെ പ്രധാനമാണ് സ്വീകരണമുറിയിലെ പെയിന്‍റും വെളിച്ചവിധാനവും. മുറി ഒരുക്കും മുന്നേ ഒരു ഇന്‍റീരിയർ ഡക്കറേറ്ററുടെ സഹായം ഇക്കാര്യത്തിൽ തേടാവുന്നതാണ്.

ഡ്രീം ഹോം

സ്വന്തം വീടാകുമ്പോൾ ഒരു നൂറുകൂട്ടം കാര്യങ്ങൾ നോക്കി നടത്തേണ്ടി വരും. ആയതിനാൽ ചിലർ വാടകവീടാവും പ്രിഫർ ചെയ്യുക. തൊഴിൽ മാറ്റം, ഉദ്യോഗക്കയറ്റം, ട്രാൻസ്‌ഫർ എന്നിവ കാരണം പലപ്പോഴും വീട് മാറേണ്ട അവസ്‌ഥയുണ്ടാകാറുണ്ട്. സ്വന്തം വീടായാലും വാടകവീടായാലും വീട് ഭംഗിയായി സൂക്ഷിക്കുക തന്നെ വേണം. എന്നാൽ വാടകവീട്ടിൽ അമിതമായി പണം മുടക്കി ഇന്‍റീരിയർ ഡിസൈനിംഗ് ചെയ്യാതിരിക്കുകയാണ് ബുദ്ധി. സ്വന്തം വീടായാലും സ്ഥിരമായി നിൽക്കാനുദ്ദേശിക്കുന്നില്ലെങ്കിൽ ലളിതമായ സജ്‌ജീകരണങ്ങളാണ് നല്ലത്.

ആവശ്യമുള്ളവ മാത്രം

ലക്ഷ്വറി ഐറ്റംസ് വാങ്ങി വീട് നിറയ്ക്കുന്നതിനു പകരം ഉപയോഗപ്രദമായവ തെരഞ്ഞെടുക്കണം. ലേറ്റസ്‌റ്റ്. ഹൈടെക്, ‌സ്റ്റൈലിഷ് എന്നിവയ്ക്ക് പിന്നാലെ പായാതെ ആവശ്യമെങ്കിൽ മാത്രമേ ഫർണിച്ചറുകളും മറ്റും വാങ്ങേണ്ടതുള്ളു. പേഴ്സ‌ണൽ ലോണെടുത്ത് ഗൃഹോപകരണം വാങ്ങുന്നതിനിടയിലാവും ലേറ്റസ്‌റ്റ് എന്ന ലേബലോടെ മറ്റൊരു കമ്പനിയുടെ പുതിയൊരുല്പന്നം വിപണിയിൽ വരുന്നത്.

ഡബിൾഡോർ ഫ്രിഡ്‌ജ്, പ്ലാസ്‌മ ടി.വി, മൈക്രോവേവ് ഓവൻ, വാഷിംഗ് മെഷീൻ, എ.സി എന്നിവ കൊണ്ട് എന്തെങ്കിലും ഉപയോഗമുണ്ടോ എന്നു പോലും ചിന്തിക്കാതെ, വീടിന് പോഷ് ലൂക്ക് നൽകാനാണ് അധികം പേരും ഇവയൊക്കെ വാങ്ങുന്നത്. പല പ്രമുഖ ബ്രാൻഡുകളുടെയും ചേയ്‌ഞ്ച് ബാക്ക് ഓഫറുകൾ ഉപഭോക്താവിനു ഗുണം ചെയ്യാറുണ്ട്.

നീറ്റ് ആൻറ് ക്ലീൻ ഹോം

വീട്ടിലെ ഓരോ മുറിയും വൃത്തിയാക്കി വയ്ക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകണം. വൃത്തിയാക്കുവാനും വേണ്ട രീതിയിൽ ഉപയോഗിക്കുവാനുമുള്ള സൗകര്യം കൂടി കണക്കിലെടുത്ത് വേണം ഗൃഹോപകരണങ്ങൾ സജ്ജീകരിക്കുവാൻ, കാർപെറ്റ്, ദീവാൻ, സോഫ, കുഷ്യൻ എന്നിവ മുറിക്ക് അനുയോജ്യമാകണം. ഈസി ചെയർ, വിന്‍റ് ചൈംസ് എന്നിവയും സ്വീകരണമുറിയിൽ ഇടം നേടിത്തുടങ്ങിയിട്ടുണ്ട്. ഭംഗിയുള്ള ഡിസൈനുകളോടു കൂടിയ ലൈറ്റ് വെയ്റ്റ് കർട്ടനുകൾ മുറിക്ക് ചന്തം കൂട്ടും. ഓരോ മുറിയിലും ഭിത്തിയോടു ചേർന്ന് ഷെൽഫുകൾ പണിയണം. ഗൃഹോപകരണങ്ങൾ സുരക്ഷിതമായും ഒതുക്കത്തോടെയും വയ്ക്കാവുന്ന ഡിസൈനർ ഷെൽഫുകളും ലഭ്യമാണ്.

മെറ്റൽ, റോഡ്, ഇരുമ്പ്, മുള, ഫൈബർ ഉല്പ്‌പന്നങ്ങൾക്കും ഇന്ന് പ്രചാരമേറുകയാണ്. കാഴ്ച്‌ചയിൽ മനോഹരമായ ഇവ വെയ്റ്റ്ലെസ്സും കംഫർട്ടബിളുമാണ്. ഫോൾഡ് ചെയ്യാവുന്നവയും ഇക്കൂട്ടത്തിലൂണ്ട്.

കുട്ടികളുടെ അഭിരൂചിക്ക് അനുസരിച്ചാകണം അവരുടെ മുറികൾ സജ്ജീകരിക്കുവാൻ. അത്യാവശ്യമില്ലാത്ത വസ്തു‌ക്കൾ സ്റ്റോർ റൂമിൽ സൂക്ഷിക്കാം. അടുക്കളയോടു ചേർന്ന് വർക്ക് ഏരിയയുണ്ടെങ്കിൽ അടുക്കള സാമഗ്രികൾ പലതും ഇവിടെ ഒതുക്കി വയ്ക്കാം. ബാത്ത്റൂമിലുപയോഗിക്കുന്ന ടോയ്‌ലറ്റ് ക്ലീനർ, ബ്രഷ്, ഫിനോയിൽ എന്നിവ ബാത്ത്റൂമിൽ ഒരറ്റത്ത് ഒതുക്കി വയ്ക്കുന്നതിനു പകരം ബാത്ത്റൂമിൽ ഇതിനായി പ്രത്യേക ഷെൽഫ് പണിയാം.

ഉത്തരവാദിത്തം

സകലസൗകര്യങ്ങളുമുള്ള വീട് കാത്തുസൂക്ഷിക്കുന്നത് വീട്ടമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല. വീട്ടിലെ ഓരോ അംഗങ്ങളും വീട് മെയ്ന്‍റയിൻ ചെയ്യുന്നതിൽ പ്രത്യേകം ശ്രദ്ധ നൽകണം. നല്ല വീട്, വൃത്തിയുള്ള വീടാണ്. അത് എല്ലാവരുടേയും ആണ്.

ഉയരം കുട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?

ചോദ്യം

എന്‍റെ അഞ്ചു വയസ്സുള്ള മകൾ യാത്ര ചെയ്യുമ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നു. കുറച്ചുദൂരം സഞ്ചരിച്ചാൽ മതി അവൾ ഛർദ്ദിക്കാൻ തുടങ്ങും. ഇതിനെന്താണ് പരിഹാരം?

ഉത്തരം

കുട്ടികളിൽ ട്രാവൽ സിക്നെസ്സ് ഉണ്ടാകുന്നത് വളരെ സാധാരണമാണ്. ചെവിയ്ക്കകത്തുള്ള സെമി സർക്കുലർ കനാലിലുണ്ടാകുന്ന അസ്വസ്‌ഥതകളാണ് ഇതിന് കാരണം. ഇത് ഒഴിവാക്കാൻ സഹായകമായ മരുന്നുകൾ ലഭ്യമാണ്. എന്നാൽ അവ കഴിക്കുമ്പോൾ ക്ഷീണമുണ്ടാകാം.

ചോദ്യം

62 വയസ്സുള്ള റിട്ടയേർഡ് അധ്യാപകനാണ് ഞാൻ. 2004ൽ ബൈപാസ് സർജറി നടത്തിയിരുന്നു. അതു കഴിഞ്ഞ് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ രണ്ടുമാസമായി എനിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടുന്നു. പരിശോധനയിൽ ഗ്രാഫ്റ്റ് ചെയ്തിരിക്കുന്ന ഞരമ്പുകളിൽ തടസ്സമുള്ളതായി കണ്ടു. വീണ്ടും ആൻജിയോഗ്രാഫി ചെയ്യണമെന്നാണ് പറയുന്നത്. എന്നാൽ ഈ ചികിത്സ നടത്തുന്നതിനുള്ള മാനസികാവസ്‌ഥയിലല്ല ഞാൻ.

ഉത്തരം

താങ്കൾക്ക് അത്ര പ്രായമായിട്ടില്ലല്ലോ. കൊറോണറി ധമനികൾ അല്ലെങ്കിൽ ഗ്രാഫ്റ്റ് ചെയ്ത ഞരമ്പുകൾ സങ്കോചിക്കുന്നതായി കാണപ്പെടുകയാണെങ്കിൽ വീണ്ടും വിദഗ്‌ധ ചികിത്സ നടത്തുന്നതായിരി ക്കും ഉചിതം.

ധൈര്യം കൈവെടിയാതിരിക്കുക. വീണ്ടും ആൻജിയോ പ്ലാസ്‌റ്റി ചെയ്യേണ്ടി വരികയാണെങ്കിൽ അത് ചെയ്യുന്നതല്ലേ നല്ലത്. നല്ലൊരു കാർഡിയോളജിസ്‌റ്റിനെ കണ്ട് ചികിത്സ നടത്തുക.

ചോദ്യം

15 വയസ്സുള്ള വിദ്യാർത്ഥിനിയാണ് ഞാൻ. എനിക്ക് സുസ്മ‌ിത സെന്നിന്‍റെയത്ര പൊക്കം വേണമെന്നാണ് ആഗ്രഹം. ഉയരം കുട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?

ഉത്തരം

ഒരു വ്യക്‌തിയുടെ ഉയരവും ശാരീരിക ഘടനയും അയാളിലെ ജനിതക ഘടകവുമായി ബന്ധപ്പെട്ടിരിക്കും. മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും ഉയരക്കുറവുള്ളവരാണെങ്കിൽ തീർച്ചയായും അവരുടെ പിൻതലമുറക്കാരും ഉയരം കുറഞ്ഞവരായിരിക്കും.

ഈ പ്രായത്തിൽ സ്വന്തം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുകയാണ് കുട്ടി ചെയ്യേണ്ടത്. നിത്യവും വ്യായാമം ചെയ്യുക. പോഷക സമ്പന്നമായ ഭക്ഷണം കഴിക്കണം. കുറഞ്ഞത് ഏഴു മണിക്കൂർ നേരമെങ്കിലും ഉറങ്ങണം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുകയാണ് കുട്ടി ചെയ്യേണ്ടത്. ഈവക കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതുമൂലം വളർച്ചാ ഹോർമോണുകളുടെ ഉല്പാദനം ആരോഗ്യകരമായ നിലയിൽ നടക്കും.

കൗമാരപ്രായത്തിൽ നിത്യവും വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യും. ഹോർമോണുമായി ബന്ധമുണ്ട്. വ്യായാമം ചെയ്യുന്നതിലൂടെ ഗ്രോത്ത് ഹോർമോൺ വലിയ അളവിൽ ഉല്പാദിപ്പിക്കപ്പെടും. ഇതുകൊണ്ട് ചെറിയ രീതിയിലുള്ള മാറ്റമുണ്ടാകാം. ക്രോസ് ബാറിൽ തൂങ്ങുന്നതുകൊണ്ട് അധികം നീളം ലഭിക്കുമെന്ന ധാരണ തെറ്റാണ്. പരസ്യങ്ങളിലും മറ്റും വരുന്ന നീളം കൂട്ടാൻ സഹായകമായ മരുന്നുകൾ ഗുണം ചെയ്യുകയില്ലെന്ന് ഓർക്കുക.

ചോദ്യം

22 വയസുള്ള വിദ്യാർത്ഥിനിയാണ് ഞാൻ, എന്‍റെ ഇടത് സ്തനം വലത്തെ സ്തനത്തേക്കാൾ ചെറുതും നിപ്പിൾ ഉള്ളിലേക്ക് വലിഞ്ഞുമാണിരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? ഏതെങ്കിലും ഗുരുതരമായ ആന്തരിക പ്രശ്നമുള്ളതുകൊണ്ടാണോ ഇങ്ങനെ?

ഉത്തരം

ഇരു സ്‌തനങ്ങളും തമ്മിൽ ആകാരത്തിലും വലുപ്പത്തിലും നേരിയ വ്യത്യാസമുണ്ടാകുന്നത് സാധാരണമാണ്. ഇതിൽ അസാധാരണമായ വ്യത്യാസം കാണുന്നുവെങ്കിൽ മാത്രം വൈദ്യപരിശോധന നടത്താവുന്നതാണ്. നേരത്തെ സാധാരണ രീതിയിലായിരുന്ന നിപ്പിൾ ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നുവെങ്കിൽ വൈദ്യപരിശോധന നടത്തണം.

നിപ്പിൾ ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നത് ഭാവിയിൽ പ്രശനമാകാം. ഒരമ്മയാകുമ്പോൾ കുഞ്ഞിനെ മുലയൂട്ടാൻ ഇത് തടസ്സമാകും. മറ്റൊന്ന്, കുറച്ചുകഴിയുന്നതോടെ ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്ന നിപ്പിൾ താനേ ശരിയാകും. ഈ പ്രശ്നം ശരിയാകാൻ ഒരു ലഘുവ്യായാമവും ചെയ്തുനോക്കാം. എന്നും രാവിലെയും വൈകുന്നേരവും നിപ്പിളിന് രണ്ടുവശത്തായി തള്ളവിരലും ചൂണ്ടുവിരലും വെച്ച് പുറത്തേയ്ക്ക് വലിക്കാൻ ശ്രമിക്കുക. ഈ വ്യായാമത്തിലൂടെ ഈ പ്രശ്ന‌ം പരിഹരിക്കാനാകും. ഇത് മൂന്നുനാല് ആഴ്ചയോളം തുടരണം. അതുമല്ലെങ്കിൽ ഏതെങ്കിലും സർജനെ കണ്ട് പരിഹാരം തേടാം.

ചോദ്യം

53 വയസ്സുള്ള വീട്ടമ്മയാണ് ഞാൻ. വേഗത്തിൽ നടക്കുമ്പോഴും ഏണിപ്പടികൾ കയറുമ്പോഴും ശ്വാസം മുട്ടൽ അനുഭവപ്പെടുന്നു. അതുകൊണ്ട് എനിക്ക് വല്ലാത്ത അസ്വസ്ഥ‌ത അനുഭവപ്പെടുന്നു. ഞാൻ ഫാമിലി ഡോക്ടറെ കാണിച്ചെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ഒപ്പം മെഡിക്കൽ റിപ്പോർട്ടും വെക്കുന്നു.

ഉത്തരം

നിങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് ഹിമോഗ്ലോബിനും ബ്ലഡ് ഷുഗറും ചെസ്‌റ്റ് എക്സറേയും ഈ.സി.ജി.യുമൊക്കെ സാധാരണ നിലയിലാണ്. നിങ്ങൾക്ക് അനിമിയയോ, ഡയബറ്റീസോ, ഹൃദ്‌രോഗമോ കാണുന്നില്ല.

എന്നാൽ ബ്ലഡ്പ്രഷർ അല്പ‌ം കൂടിയ നിലയിലാണ്. അത് 140/96ൽ നിന്നും കുറച്ച് 120/80 ൽ ആക്കുകയാണ് വേണ്ടത്. അതിന് ശരീരഭാരം അല്പ‌ം കുറ‌യ്ക്കേണ്ടതായുണ്ട്. പതിവായി വ്യായാമം ചെയ്യണം. മാത്രമല്ല, ഭക്ഷണത്തിൽ ഉപ്പിന്‍റെ അളവ് നന്നേ കുറയ്ക്കണം. ആവശ്യമെങ്കിൽ ഡോക്ടറുടെ മേൽനോട്ടത്തിൽ മരുന്ന് കഴിക്കണം.

മാത്രമല്ല, ശ്വാസകോശങ്ങൾക്ക് അകത്തുള്ള ശ്വാസ നാളികൾ ചുരുങ്ങിയിരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ആസ്തമാ. ബ്രോങ്കൈറ്റീസ് തുടങ്ങിയ അസുഖങ്ങളുള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇക്കാര്യം നിങ്ങളുടെ ഡോക്ടർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാനാകും. രോഗനിർണയത്തിനു ശേഷം അതിനനുസരിച്ചുള്ള മരുന്നുകൾ കഴിച്ചാൽ മതി. നടക്കാനും കോണിപ്പടികൾ കയറാനും ബുദ്ധിമുട്ടുള്ള സ്ഥിതിക്ക് നിങ്ങളുടേത് ശ്വാസസംബന്ധമായ രോഗമാകാനാണ് സാധ്യതയെന്നാണ് അനുമാനിക്കാൻ കഴിയുന്നത്. എത്രയും പെട്ടെന്ന് വിദഗ്‌ധനായ ഒരു ഡോക്ട‌റെ കണ്ട് ചികിത്സിക്കുക.

ശരീരത്തിൽ ചിത്രം വരയ്ക്കാം

പച്ചകുത്തിയ ശരീരത്തിന്‍റെ വശ്യത, കഥകളിലൂടെയും കവിതകളിലൂടെയുമൊക്കെയാണ് നാം അറിഞ്ഞിരുന്നത്. പക്ഷേ, ഇന്ന് അതല്ല അവസ്‌ഥ. തീവ്ര പ്രണയവും തീവ്ര ഭക്തിയും പ്രകടിപ്പിക്കാൻ കമിതാവിന്‍റെ പേരോ, മത ചിഹ്നങ്ങളോ ശരീരത്തിൽ പച്ചകുത്തുന്ന രീതി ഇക്കാലത്ത് സാധാരണമായിരിക്കുന്നു. വിവിധതരം ഡിസൈനുകളാണ് ഇപ്പോൾ ന്യൂ ജനറേഷനുപ്രിയം. തേളും ഡ്രാഗണും ലവ് ചിഹ്നവുമൊക്കെയായി ‘യുവത്വം’ ശരീരത്തിൻമേൽ വരച്ച് ആഘോഷിക്കുന്നവർക്ക് വെറൈറ്റിക്കു വേണ്ടി അല്പ‌ം വേദന അനുഭവിക്കാനും മടിയില്ല. അതുകൊണ്ടല്ലേ പ്രിയതമനു വേണ്ടി ചോരപൊടിയുന്ന പൂവ് സ്വന്തം ശരീരത്തിൽ സ്‌ഥിരമായി മുദ്ര ചെയ്യാൻ അവൾ തയ്യാറാകുന്നത്. അതേ, ഇത് ടാറ്റൂവിന്‍റെ കാലമാണ്. താല്ക്കാലിക ടാറ്റു വേണോ, സ്ഥിരം ടാറ്റു വേണോ, നിങ്ങൾ തീരുമാനിച്ചാൽ മതി.

ബോഡി ടാറ്റു ഭ്രമം കൂടുതൽ കണ്ടുവരുന്നത് കോളേജ് വിദ്യാർത്ഥികൾ, കമിതാക്കൾ, ആർട്ടിസ്‌റ്റുകൾ തുടങ്ങിയവർക്കിടയിലാണ്. കൊച്ചുകുട്ടികളും ആർട്ടിസ്‌റ്റുകളും താല്ക്കാലിക ടാറ്റുകൾ ഇഷ്ടപ്പെടുമ്പോൾ കമിതാക്കൾക്കിടയിലെ ഫാഷൻ പെർമനന്‍റ് ടാറ്റുവാണ്. പക്ഷേ ഒരു കാര്യം! പെർമനന്‍റ് ടാറ്റുവാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ അല്പം വേദന സഹിക്കാൻ തയ്യാറായിക്കോ. കാരണം ചർമ്മത്തിൽ ചെറു സൂചി കൊണ്ടാണ് വിവിധ ഡിസൈനുകൾ വരയ്ക്കുന്നത്.

ഒരു ചെറിയ ടാറ്റു വരയ്ക്കാൻ കുറഞ്ഞത് മൂന്നുനാലു മണിക്കൂറെങ്കിലും വേണം. വലിയ ടാറ്റു വേണമെങ്കിൽ ഒരു ദിവസം മുഴുവൻ ഇരുന്നു കൊടുക്കേണ്ടി വന്നേക്കാം. ഡിസൈൻ അല്‌പം കടുപ്പമാണെങ്കിൽ പിന്നേയും സമയം എടുക്കും. പക്ഷേ ഒരു കാര്യം മറക്കല്ലേ. ടാറ്റു ചെയ്യുന്നത് പരിചയസമ്പന്നരായിരിക്കണം. പ്രൊഫഷണലുകളാണെങ്കിൽ വളരെ നല്ലത്. അല്പം അശ്രദ്ധയോ അജ്‌ഞതയോ മതി, ജീവിതകാലം മുഴുവൻ വേദന അനുഭവിക്കേണ്ട സാഹചര്യമുണ്ടാക്കാൻ.

ആരൊക്കെയാണ് ‘ടാറ്റു’ പ്രിയക്കാർ? ഡൽഹി അശോക് വിഹാറിലെ ആഷ്‌മിൻ ടാറ്റു പാർലർ നടത്തുന്ന ആഷ്‌മിൻ പറയുന്നു: “ക്രിയേറ്റിവ് നേച്ചർ ഉള്ളവരാണ് ബോഡി ടാറ്റുവിനു വേണ്ടി തയ്യാറാകുന്നത്. ഫാഷൻ ഡിസൈനർമാർ, കലാകാരന്മാർ, മേക്കപ്പ്മെൻ, ഗ്ലാമർ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിങ്ങനെയുള്ളവരാണ് പലപ്പോഴും ടാറ്റു ഭ്രമം പ്രദർശിപ്പിക്കുന്നത്.”

എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ടാറ്റു ഡിസൈൻ തെരഞ്ഞെടുക്കുന്നത് അതീവ ശ്രദ്ധയോടെ വേണം. കാരണം നിങ്ങൾക്കിഷ്ടപ്പെട്ട ടാറ്റുവാണെങ്കിലും അത് കാണുന്നത് മറ്റുള്ളവരാണല്ലോ.

ബോഡി ടാറ്റു വരയ്ക്കുന്നതിനു മുമ്പ് ശരീരത്തിൽ ജിലോ കേൻ എന്ന മരുന്നു പുരട്ടി താല്‌കാലികമായി മരവിപ്പിക്കാറുണ്ട്. വരയ്ക്കു ന്ന സമയത്ത് വേദന അറിയില്ല. പക്ഷേ, പിറ്റേദിവസം ആ ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം.

ടാറ്റു പലതരം

ഡിസൈനുകളിൽ പരീക്ഷണത്തിന്‍റെ കാലമല്ലേ ഇത്. പൂക്കൾ, ഡ്രാഗൺ, പിസ്‌റ്റൾ, പക്ഷി, സുര്യൻ, ലവ് ചിഹ്നം, സർപ്പം, അമ്പും വില്ലും, തേൾ, മയിൽ, തുടങ്ങി എന്തെല്ലാം ഡിസൈനുകൾ…!

ടാറ്റു എവിടെയെല്ലാം

ശരീരത്തെ ആകർഷകമാക്കുക എന്ന ലക്ഷ്യം കൂടിയുണ്ടല്ലോ ടാറ്റുവിന്. അതുകൊണ്ട് പുറം, അരക്കെട്ട്, നെഞ്ചിനു മുകളിൽ, തോൾ എന്നിവിടങ്ങളിലാണ് സ്ത്രീകൾ ടാറ്റു അണിഞ്ഞു കാണുന്നത്. അമേരിക്കയിൽ നിന്നെത്തുന്ന ബോയ്ഫ്രണ്ടിനു സർപ്രൈസ് നൽകാൻ സജി എന്ന 21കാരി കണ്ടെത്തിയ മാർഗ്ഗം ടാറ്റു കുത്തലാണ്. അരക്കെട്ടിൽ വലിയൊരു ലവ് ചിഹ്നം വരച്ച് അതിൽ കാമുകന്‍റെ പേരും കുറിച്ചു. ആ ടാറ്റു കണ്ടപ്പോൾ കാമുകനും തോന്നി ഒരു ടാറ്റു അവൾക്കു വേണ്ടിയും വരയ്ക്കണമെന്ന്. “കാല്‌പാദങ്ങളിലും കഴുത്തിലും ടാറ്റു വരയ്ക്കുന്നതാണ് പെൺകുട്ടികളുടെ ഇടയിലെ പുതിയ ട്രെൻഡ്” ആഷ്‌മിൻ പറയുന്നു.

മുത്തുമാലയുടെ രൂപത്തിൽ കഴുത്തി ലും പാദസരത്തിന്‍റെ ആകൃതിയിൽ കാലിലും ഡിസൈൻ വരച്ചാൽ ചെലവു ചുരുക്കാമല്ലോ: പക്ഷേ ഇത് പെർമനന്‍റ് ടാറ്റു ആക്കല്ലേ. പുതിയ ഡിസൈൻ വരയ്ക്കണമെന്നു തോന്നിയാൽ പണി പാളും.

ആൺകുട്ടികളാകട്ടെ നെഞ്ച്, കഴുത്ത്, പുറം, നെറ്റി എന്നിവിടങ്ങളി ലാണ് ടാറ്റു വരക്കാനിഷ്ടപ്പെടുന്നത്. സങ്കീർണ്ണമായ ഡിസൈനുകളോടാണ് അവർക്ക് താല്‌പര്യം. പക്ഷേ തേൾ, ഡ്രാഗൺ, അമ്പ് തുടങ്ങിയ ഡെയ്‌ഞ്ചർ ഡിസൈനുകൾ അവരുടെ കുത്തകയാണെന്നു ധരിക്കല്ലേ… ചില പെൺപുലികളേയും കാണാം പുറത്ത് തേളും ഡ്രാഗണുമൊക്കെയായി.

പ്രേമനൈരാശ്യം മൂത്തും ചിലർ ടാറ്റു വരയ്ക്കാറുണ്ടെന്നാണ് ടാറ്റു പാർലറുകാരുടെ അനുഭവം. കാലുമാറിയ പെൺകുട്ടിയുടെ പേരോ, ചിത്രമോ ഒരു റിവഞ്ചു പോലെ നെഞ്ചത്ത് എഴുതി പ്രദർശിപ്പിച്ചു നടക്കും ഈ വിരുതന്മാർ. ഇനി ചിലരാകട്ടെ ഫാഷൻ ഭ്രമം കൊണ്ടല്ല ടാറ്റു വരയ്ക്കുന്നത്. ചില്ലറ അന്ധവിശ്വാസം തന്നെയാണ് കാരണം.

എവിടെ വേണ്ട

ശരീരത്തിലെ അതിമൃദുല ഭാഗങ്ങളിൽ ടാറ്റു ഒഴിവാക്കുക. ഞരമ്പുകൾ പ്രകടമാകുന്നയിടം, കവിൾ, ചുണ്ട്, കൈവിരൽ തുടങ്ങിയ സ്‌ഥലങ്ങളിലൊക്കെ ടാറ്റു വരയ്ക്കാതിരിക്കുകയാണ് ബുദ്ധി.

സൂക്ഷിക്കുക

ടാറ്റു വരയ്ക്കുമ്പോൾ പുതിയ സൂചി മാത്രമേ ഉപയോഗിക്കുന്നുള്ളു എന്ന് ഉറപ്പാക്കുക. ഒരേ സുചി പലരും ഉപയോഗിച്ചാൽ അറിയാമല്ലോ, രോഗാണുബാധയ്ക്ക് സാധ്യതയുണ്ട്.

പ്രായം

ഒരാഴ്ചയും രണ്ടാഴ്ചയുമൊക്കെ മാത്രം നിലനിൽക്കുന്ന താല്ക്കാലിക ടാറ്റുവാണ് കുട്ടികൾക്ക് നല്ലത്. ശരീരത്തിൽ പെർമനന്‍റ് ടാറ്റു വരയ്ക്കാൻ നല്ല പ്രായം മുപ്പത് മുതലാണ്. താല്പ്‌പര്യങ്ങൾ മാറി മറിയുന്ന പ്രായത്തിൽ പെർമനന്‍റ് ടാറ്റു വരച്ചാൽ പ്രയാസമാകും.

പെർമനന്‍റ് ടാറ്റു

  • പെർമനന്‍റ് ടാറ്റു ഒരു തരം ആഭരണമാണ്, ഒരിക്കൽ അണിഞ്ഞാൽ ജീവിതകാലം മുഴുവൻ ധരിക്കേണ്ടിവരും.
  • ബ്രിട്ടണിൽ നിന്നാണ് ടാറ്റുവിന്‍റെ ഉത്ഭവം.
  • ലോകത്തിലെ നമ്പർവൺ ധൂർത്തന്മാർ തായ്ലന്‍റുകാരാണെന്നാണ് വയ്‌പ്. ഏറ്റവും കൂടുതൽ ബോഡി ടാറ്റു ഉപയോഗിക്കുന്നത് ഈ രാജ്യക്കാരാണ്.
  • പെർമനന്‍റ് ടാറ്റു വരച്ചാൽ അത് ഒഴിവാക്കാൻ പ്രയാസമാണ് എന്ന വസ്‌തുത മനസ്സിലാക്കി വേണം ഡിസൈനുകൾ തെരഞ്ഞെടുക്കാൻ.

ഒച്ച്- 2

“ഓർഫനേജിലെ ഒരു ബാലൻ മരിച്ചു. അത് കൊലപാതകമെന്നാണ് സംശയം. കൊലപാതകമെങ്കിൽ ആര് ചെയ്തു എന്നറിയണം.” തോമാച്ചൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

ഞാനതു കേട്ട് അപ്പോൾ തന്നെ എഴുന്നേറ്റ് സ്ഥലം വിട്ടാലോ എന്ന് ചിന്തിച്ചു പോയി. സംയമനം പാലിച്ച് ഞാൻ തോമാച്ചന്‍റെ മുഖത്തേക്ക് സാകൂതം സൂക്ഷിച്ചു നോക്കി. ഇനിയൊന്നും പറയാനില്ലെന്ന മട്ടിൽ ഗൗരവത്തോടെ ഇരിക്കുന്ന അയാളുടെ മുഖം കണ്ട് എനിക്ക് ചിരി വന്നു.

“ശരി തോമാച്ചൻ വിഷമിക്കണ്ട. കൊലപാതകിയെ നമുക്ക് കണ്ടു പിടിക്കാം. സമാധാനപ്പെടു.”

തോമാച്ചന്‍റെ മുഖത്തെ ഗൗരവം അയഞ്ഞു.

“ശരി പറയു. എന്താണ് സംഭവം.”

തോമാച്ചൻ ഒന്നിളകിയിരുന്നു.

“സാം എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു വ്യക്തി ഓർഫനേജിലുണ്ട്. അതാരാണെന്ന് വെളിപ്പെടുത്താൻ എനിക്ക് തത്കാലം നിർവാഹമില്ല.അവർക്കു വേണ്ടിയാണ് ഞാൻ നിന്നോട് സംസാരിക്കുന്നത്. അവരാണ് എന്നെ ഈയൊരു വിഷയം ഏൽപ്പിച്ചത്.”

“ശരി എവിടെയാണ് ഓർഫനേജുള്ളത്?”

തോമാച്ചൻ സ്ഥലം പറഞ്ഞു. ഏകദേശം കേരളത്തിലെ പാലക്കാട് തമിഴ്നാട് അതിർത്തി പ്രദേശത്തുള്ള ഒരു ഗ്രാമം. ആ ഗ്രാമത്തിന്‍റെ പേര് ഞാൻ എവിടെ നിന്നോ കേട്ടിട്ടുണ്ടായിരുന്നു: അത് ഏത് വിഷയവുമായി ബന്ധപ്പെട്ടതാണെന്ന്. എനിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

“ശരി സംഭവങ്ങൾ വ്യക്തമാക്കാമോ? ആ സ്ഥാപനത്തിന്‍റെ പ്രവർത്തനരീതി എങ്ങിനെയാണ്?”

തോമാച്ചൻ എഴുന്നേറ്റു. അരുവിക്കരികിലേക്ക് നടന്നു. കാടിന്‍റെ വിദൂരതയിലേക്ക് കണ്ണു പായിച്ചു.

അമൽ… അമൽ എന്നാണവന്‍റെ പേര്. മിടുക്കനായ ഒരു പയ്യൻ. ഏകദേശം അറുപതിലേറെ കുട്ടികൾ അവിടെ അന്തേവാസികളായുണ്ടായിരുന്നു. വിവിധ പ്രായത്തിൽപെട്ടവർ. വയസ്സിന്‍റെ അടിസ്ഥാനത്തിൻ കുട്ടികളെ രണ്ടു വിഭാഗമാക്കി തിരിച്ചായിരുന്നു ഓർഫനേജിന്‍റെ പ്രവർത്തനം. സാമാന്യ വിദ്യഭ്യാസത്തിനൊടൊപ്പം ഒരു ജീവിത മാർഗ്ഗം കണ്ടെത്തുന്നതിനായി കുട്ടികളുടെ അഭിരുചി മനസ്സിലാക്കിക്കൊണ്ടുള്ള ഒരു കൈത്തൊഴിലും അവിടെ പഠിപ്പിച്ചിരുന്നു. സാങ്കേതിക വിദ്യഭ്യാസം നേടി പ്രായപൂർത്തിയായ ശേഷം ഒരു ജോലി കരസ്ഥമാക്കും വരെ കുട്ടികൾക്ക് അവിടെ തുടരാമായിരുന്നു. നല്ല ജോലി ലഭിക്കുവാനുള്ള സപ്പോർട്ടും സ്ഥാപനം നല്കിപ്പോന്നിരുന്നു. അറിഞ്ഞിടത്തോളം വളരെ മികച്ച രീതിയിട്ടുള്ള പ്രവർത്തന രീതിയായിരുന്നു ഓർഫനേജ് അധികൃതരുടേത്. പരാതികളൊന്നും പറഞ്ഞു കേട്ടിട്ടില്ലായിരുന്നു. അപ്പോഴാണ് ദാരുണമായ അമലിന്‍റെ സംഭവം ഉണ്ടായത്. അനാഥരായ കുട്ടികൾ, പിന്നെ പ്രത്യേക സാഹചര്യങ്ങളിൽ വീട്ടിൽ നിൽക്കാൻ പറ്റാത്ത കുട്ടികൾ അങ്ങനെ… പൊതുവെ അച്ഛനമ്മമാർക്ക് വേണ്ടാത്ത മക്കളുടെ അഭയകേന്ദ്രവും സർവ്വോപരി പ്രതീക്ഷാ കേന്ദ്രവുമായിരുന്നു ആ ഓർഫനേജ്.

“ശരി അമൽ ആരായിരുന്നു ? അവനു സംഭവിച്ചതെന്തായിരുന്നു?” ഞാൻ ജിജ്ഞാസയോടെ ആരാഞ്ഞു.

“വെറും പതിനാലു വയസ്സുള്ള അമൽ ആ ഓർഫനേജിലെ ഒരു അന്തേവാസിയായിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയും ബുദ്ധി വളർച്ചയും ഉള്ള മിടുക്കനായ ഒരു പയ്യൻ എന്നാണ് അവനെക്കുറിച്ചുള്ള പൊതുവായ അഭിപ്രായം. അനുസരണ ശീലവും അച്ചടക്കവും അവന്‍റെ മുഖമുദ്രയായിരുന്നു. ആർക്കും മോശമായ ഒരഭിപ്രായവും അവനെക്കുറിച്ചില്ലായിരുന്നു. മറിച്ച് എല്ലാവരുടേയും പ്രീതി പിടിച്ചുപറ്റിയിരുന്ന ഒരു കുട്ടിയായിരുന്നു അമൽ.”

“ഓർഫനേജിലേക്കുള്ള അമലിന്‍റെ പ്രവേശനം എങ്ങിനെയെന്നറിയുമോ?”

“അതൊന്നും എനിക്കറിയില്ല. അവനെ ആര് ഏൽപ്പിച്ചു എന്നോ എപ്പോൾ അവിടുത്തെ അന്തേവാസിയായതെന്നോ അറിയില്ല. ആ പാവം കുട്ടി കൊല്ലപ്പെട്ടു. ആരെയും ശല്യപ്പെടുത്താതെ വിദൂരമായ ഒരു ഓർഫനേജിൽ ബന്ധുക്കളുടേയും മറ്റും ഇടപെടലുകളില്ലാതെ ജീവിച്ച ആ പയ്യനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിട്ട് ആർക്ക് എന്ത് നേടാനാണ്?”

“ഇതിൽ പോലീസ്?”

“അതൊന്നും എനിക്ക് വെളിപ്പെടുത്താനാവില്ല. നീയറിയുകയും വേണ്ട. നിനക്ക് കഴിയുന്ന പോലെ അന്വേഷിക്കുക. അന്വോഷണ വിവരം എന്നെ അറിയിക്കുക. ബോധ്യപ്പെടുത്തുക. പ്രതിഫലം വാങ്ങുക. എന്നാൽ കഴിയുന്ന വിവരങ്ങൾ ഞാൻ തരും. സഹായിയെ ആവശ്യമുണ്ടെങ്കിൽ ഏർപ്പെടുത്തിത്തരും. യാത്രാവശ്യങ്ങൾക്കായി ഡ്രൈവറേയും വാഹനത്തെയും വിട്ടു നല്കാം. ഇപ്പോൾ ഇതേ പറയാനാകു. എന്തു പറയുന്നു?”

“ഞാൻ ശ്രമിക്കാം.”

വാക്കുകൾ കൊണ്ട് പുകമറ തീർത്ത തോമാച്ചന്‍റെ ചോദ്യത്തിന് ഞാൻ ഒന്നുമാലോചിക്കാതെ മറുപടി പറഞ്ഞു.

തോമാച്ചന്‍റെ മുഖത്ത് നേരിയ പുഞ്ചിരി വിടർന്നു. തെല്ലു ജാള്യതയോടെ അയാൾ പറഞ്ഞു…

“ശരി നമുക്കു പോകാം. കൂടുതൽ വിവരങ്ങൾ റൂമിലെത്തിയിട്ട്…” ഞങ്ങൾ തിരിഞ്ഞു നടന്നു.

മിനുത്ത വെള്ളാരങ്കല്ലുകൾ കാൽപ്പാദങ്ങൾക്കിടയിൽ പെട്ട് ഞെരിഞ്ഞു. പിന്നെ അവ പിടി തരാതെ വഴുതി മാറി. ഞാൻ തോമാച്ചനെ അനുഗമിച്ചു. തെല്ലു നടന്ന ശേഷം പൊടുന്നനെ തിരിഞ്ഞ് എന്നെ നോക്കി തോമാച്ചൻ പറഞ്ഞു.

“ഇതിലൊരു കൗതുകമുണ്ട്. ഈ പയ്യൻ ഒരു പ്രത്യേകതയുള്ളവനായിരുന്നു. മാത്തമാറ്റിക്സിൽ വലിയ താത്പര്യം കാണിച്ചിരുന്നു. ഒരു പ്രത്യേകതരം കോഡുകൾ അവൻ നിർമ്മിച്ചിരുന്നു. ആ കോഡുകൾ വിവിധങ്ങളായ ആശയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ആർക്കും എളുപ്പം പിടികിട്ടാത്ത ദുർഗ്രാഹ്യമായ ഒരു തരം ഭാഷയായിരുന്നു അത്. ചിത്രങ്ങളും ചിഹ്നങ്ങളും കുത്തുകളും നിറഞ്ഞ ദുരൂഹമായ ഒരു ആശയ വിനിമയശൈലി. അവൻ അതു നിർമ്മിച്ച് കുട്ടുകാർക്ക് നല്കും. അവരതു നോക്കി കണ്ണു മിഴിച്ചിരിക്കും. അവർക്കതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആർക്കും തന്നെ വിചിത്രമായ ആ കോഡുകളിൽ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ കുരുക്കഴിച്ചു കൊടുക്കാൻ അവൻ തയ്യാറായതുമില്ല. ഇക്കാര്യം പറയാൻ കാര്യമുണ്ട്.”

ഞാൻ ആകാംക്ഷയോടെ തോമാച്ചന്‍റെ മുഖത്തു നോക്കി…

“എല്ലാം ഞാൻ പറയാം.” തോമാച്ചൻ അപ്പോഴേക്കും നടന്നു തുടങ്ങിയിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें