പച്ച തഴച്ച വനപ്രദേശത്തെ ഉൾക്കൊണ്ട ഇരുട്ട് ആ കനത്ത ഇരുട്ടിന് ഇരുളിമയും തണവും ഏറെയുണ്ടെന്ന് തോന്നി. ശരീരത്തിൽ കുളിരു കോരിക്കൊണ്ട് മഞ്ഞു പുരണ്ട കാറ്റ് തലോടിക്കൊണ്ടിരുന്നു കമ്പിളി കൊണ്ടുള്ള ഒരു ടവ്വൽ എടുത്ത് ഞാൻ തലയിൽ ചുറ്റിക്കെട്ടി കഴുത്തിൽ ചാർത്തി. നേരിയ ജലദോഷത്തിന്‍റെ ലാഞ്ജന എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. എങ്ങാനും നീർദോഷം പിടിപെട്ടാൽ ദിവസം നശിപ്പിക്കാൻ അതു മതി. സിനിമാ സെറ്റിൽ അന്നു വൈകീട്ട് കഞ്ഞിയും പയറും ചെറുമീൻ വറുത്തതുമായിരുന്നു. നോൺ വെജ് ഭക്ഷണം മോരു കൂട്ടിക്കഴിക്കാൻ പണ്ടുമുതലേ എനിക്കിഷ്ടമല്ല. വല്ല നിവൃത്തിയുമുണ്ടെങ്കിൽ മോരിനും തൈരിനുമൊപ്പം നോൺ വെജ് ആഹാരങ്ങൾ എത്ര രുചികരമെങ്കിലും ഒഴിവാക്കാറാണ് പതിവ്. ഒരു പാട് മോരു ചേർത്ത കഞ്ഞിയും പയറും കഴിച്ചതിന്‍റെ സുഖാലസ്യം നുകർന്ന് വാതിലടച്ച് ഉറക്കത്തിനു വട്ടം കൂട്ടുമ്പോൾ തോമാച്ചനും മുറിയിൽ വന്നു കഴിഞ്ഞിരുന്നു. തോമാച്ചനെ കണ്ടതും എന്‍റെ മനസ്സിൽ കൊലപാതകക്കഥയുടെ വിശദാംശങ്ങളറിയാനുള്ള ജിജ്ഞാസയുണർന്നു. ആലസ്യം വിട്ടകന്നു. തോമാച്ചൻ ഒന്നും മിണ്ടാതെ ലൈറ്റണച്ചു വന്നു കിടന്നു. നെല്ലുനേരം നിശ്ശബ്ദത പടർന്നു പിടിച്ചു ഒടുവിൽ ഞാൻ നിശ്ശബ്ദത ഭജിച്ചു.

“തോമാച്ചാ... അന്ന് ആ കൊലപാതകം നടന്ന ദിവസം എന്താണ് സംഭവിച്ചത്?”

ചാന്ദ്രശലകങ്ങൾ ജനാലയിലെ നേരിയ വിടവിലൂടെ പാളി അകത്തെ ഇരുളിമയിലേക്ക് പ്രസരിച്ചു കൊണ്ടിരുന്നു. കനത്ത ഇരുളിമയിലേക്ക് പടർന്നു കയറിയ ചാന്ദ്രകിരണങ്ങൾ സാന്ദ്രമായ തണവുൾക്കൊണ്ടു…

"ഇതേ ചോദ്യം ഞാൻ അവരോടും ചോദിച്ചിരുന്നു. അവർ തന്ന വിവരങ്ങൾ ഞാൻ കൈമാറാം."

"അന്ന് ഒരു ഞായറാഴ്ചയായിരുന്നു കൃത്യമായി പറഞ്ഞാൽ ജൂൺ മാസം പതിമൂന്നാം തീയതി. അന്നും പതിവുപോലെ ഓർഫനേജ് അതിന്‍റെ ചിട്ടയായ പ്രവർത്തനവുമായി മുന്നോട്ട് പോകുകയായിരുന്നു. ഞായറാഴ്ചകളിലെ പതിവു പ്രാർത്ഥന, ശാരീരികമായ ഊർജസ്വലതക്കു വേണ്ടിയുള്ള വ്യായാമങ്ങൾ, യോഗ അങ്ങനെ. മറ്റൊരു പതിവും അവിടുണ്ടായിരുന്നു. അവിടുത്തെ ഏതെങ്കിലും കുട്ടിയുടെ ജന്മദിനത്തിന്‍റെതായ ആഘോഷങ്ങൾ നടന്നിരുന്നത് ഞായറാഴ്ചകളിലായിരുന്നു. ജന്മദിനം എന്നു പറഞ്ഞാൽ കുട്ടി ഓർഫനേജിൽ ജോയിൻ ചെയ്ത ദിവസം. ആഘോഷങ്ങൾ എന്നു പറഞ്ഞാൽ ഒരു ഔട്ടിംഗ്, കുട്ടികളുടെ കലാപരിപാടികൾ, കേക്കുമുറിക്കൽ പ്രോഗ്രാം അങ്ങനെ നീളുന്നതായിരുന്നു ആഘോഷങ്ങൾ.

ആ ഞായറാഴ്ചയിലെ ജന്മദിനാഘോഷങ്ങൾ അമലിന്‍റേതായിരുന്നു. പതിവിൽ നിന്നും വിഭിന്നമായി അന്നേ ദിവസം അമലിന്‍റെ മുഖം മ്ലാനമായിരുന്നെന്ന് അവർ ഓർമ്മിക്കുന്നു.”

ആരാണ് ഈ അവർ എന്ന് ഞാൻ ചോദിക്കാൻ വെമ്പിയെങ്കിലും ആ ചോദ്യം ലക്ഷ്യം കാണില്ലെന്ന് തോന്നിയതിനാൽ ഞാനാ ചോദ്യം ഉപേക്ഷിച്ചു.

“എന്നാൽ ഔട്ടിംഗിലും മറ്റു കലാപരിപാടികൾക്കിടയിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടതായി അവർ ഓർക്കുന്നില്ല. അന്ന് സന്ധ്യക്ക് പ്രാർത്ഥനക്ക് ശേഷം കുട്ടികൾ ആഹാരം കഴിച്ച ശേഷം അടുത്ത ദിവസങ്ങളിലെ പ്രധാനപ്പെട്ട പരിപാടികൾ വിവരിക്കുന്നതിനായി ഒരു ഒത്തുകൂടൽ നടന്നു. ആ ദിവസത്തെ ശ്രദ്ധാകേന്ദ്രമായ അമലിനെ ക്ഷണിച്ച് നന്ദിസൂചകമായി ഒരു പാട്ടു പാടിച്ചതായും തുടർന്ന് എല്ലാവരും ഉറങ്ങാനായി പോയതായും 'അവർ ' പറയുന്നു. ജീവനോടെ അമലുമൊത്തുള്ള അവരുടെ അവസാന കൂടിക്കാഴ്ചയായിരുന്നു എന്ന് വേദനയോടെ പറഞ്ഞു...”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...