പച്ചകുത്തിയ ശരീരത്തിന്‍റെ വശ്യത, കഥകളിലൂടെയും കവിതകളിലൂടെയുമൊക്കെയാണ് നാം അറിഞ്ഞിരുന്നത്. പക്ഷേ, ഇന്ന് അതല്ല അവസ്‌ഥ. തീവ്ര പ്രണയവും തീവ്ര ഭക്തിയും പ്രകടിപ്പിക്കാൻ കമിതാവിന്‍റെ പേരോ, മത ചിഹ്നങ്ങളോ ശരീരത്തിൽ പച്ചകുത്തുന്ന രീതി ഇക്കാലത്ത് സാധാരണമായിരിക്കുന്നു. വിവിധതരം ഡിസൈനുകളാണ് ഇപ്പോൾ ന്യൂ ജനറേഷനുപ്രിയം. തേളും ഡ്രാഗണും ലവ് ചിഹ്നവുമൊക്കെയായി 'യുവത്വം' ശരീരത്തിൻമേൽ വരച്ച് ആഘോഷിക്കുന്നവർക്ക് വെറൈറ്റിക്കു വേണ്ടി അല്പ‌ം വേദന അനുഭവിക്കാനും മടിയില്ല. അതുകൊണ്ടല്ലേ പ്രിയതമനു വേണ്ടി ചോരപൊടിയുന്ന പൂവ് സ്വന്തം ശരീരത്തിൽ സ്‌ഥിരമായി മുദ്ര ചെയ്യാൻ അവൾ തയ്യാറാകുന്നത്. അതേ, ഇത് ടാറ്റൂവിന്‍റെ കാലമാണ്. താല്ക്കാലിക ടാറ്റു വേണോ, സ്ഥിരം ടാറ്റു വേണോ, നിങ്ങൾ തീരുമാനിച്ചാൽ മതി.

ബോഡി ടാറ്റു ഭ്രമം കൂടുതൽ കണ്ടുവരുന്നത് കോളേജ് വിദ്യാർത്ഥികൾ, കമിതാക്കൾ, ആർട്ടിസ്‌റ്റുകൾ തുടങ്ങിയവർക്കിടയിലാണ്. കൊച്ചുകുട്ടികളും ആർട്ടിസ്‌റ്റുകളും താല്ക്കാലിക ടാറ്റുകൾ ഇഷ്ടപ്പെടുമ്പോൾ കമിതാക്കൾക്കിടയിലെ ഫാഷൻ പെർമനന്‍റ് ടാറ്റുവാണ്. പക്ഷേ ഒരു കാര്യം! പെർമനന്‍റ് ടാറ്റുവാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ അല്പം വേദന സഹിക്കാൻ തയ്യാറായിക്കോ. കാരണം ചർമ്മത്തിൽ ചെറു സൂചി കൊണ്ടാണ് വിവിധ ഡിസൈനുകൾ വരയ്ക്കുന്നത്.

ഒരു ചെറിയ ടാറ്റു വരയ്ക്കാൻ കുറഞ്ഞത് മൂന്നുനാലു മണിക്കൂറെങ്കിലും വേണം. വലിയ ടാറ്റു വേണമെങ്കിൽ ഒരു ദിവസം മുഴുവൻ ഇരുന്നു കൊടുക്കേണ്ടി വന്നേക്കാം. ഡിസൈൻ അല്‌പം കടുപ്പമാണെങ്കിൽ പിന്നേയും സമയം എടുക്കും. പക്ഷേ ഒരു കാര്യം മറക്കല്ലേ. ടാറ്റു ചെയ്യുന്നത് പരിചയസമ്പന്നരായിരിക്കണം. പ്രൊഫഷണലുകളാണെങ്കിൽ വളരെ നല്ലത്. അല്പം അശ്രദ്ധയോ അജ്‌ഞതയോ മതി, ജീവിതകാലം മുഴുവൻ വേദന അനുഭവിക്കേണ്ട സാഹചര്യമുണ്ടാക്കാൻ.

ആരൊക്കെയാണ് 'ടാറ്റു' പ്രിയക്കാർ? ഡൽഹി അശോക് വിഹാറിലെ ആഷ്‌മിൻ ടാറ്റു പാർലർ നടത്തുന്ന ആഷ്‌മിൻ പറയുന്നു: “ക്രിയേറ്റിവ് നേച്ചർ ഉള്ളവരാണ് ബോഡി ടാറ്റുവിനു വേണ്ടി തയ്യാറാകുന്നത്. ഫാഷൻ ഡിസൈനർമാർ, കലാകാരന്മാർ, മേക്കപ്പ്മെൻ, ഗ്ലാമർ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിങ്ങനെയുള്ളവരാണ് പലപ്പോഴും ടാറ്റു ഭ്രമം പ്രദർശിപ്പിക്കുന്നത്.”

എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ടാറ്റു ഡിസൈൻ തെരഞ്ഞെടുക്കുന്നത് അതീവ ശ്രദ്ധയോടെ വേണം. കാരണം നിങ്ങൾക്കിഷ്ടപ്പെട്ട ടാറ്റുവാണെങ്കിലും അത് കാണുന്നത് മറ്റുള്ളവരാണല്ലോ.

ബോഡി ടാറ്റു വരയ്ക്കുന്നതിനു മുമ്പ് ശരീരത്തിൽ ജിലോ കേൻ എന്ന മരുന്നു പുരട്ടി താല്‌കാലികമായി മരവിപ്പിക്കാറുണ്ട്. വരയ്ക്കു ന്ന സമയത്ത് വേദന അറിയില്ല. പക്ഷേ, പിറ്റേദിവസം ആ ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം.

ടാറ്റു പലതരം

ഡിസൈനുകളിൽ പരീക്ഷണത്തിന്‍റെ കാലമല്ലേ ഇത്. പൂക്കൾ, ഡ്രാഗൺ, പിസ്‌റ്റൾ, പക്ഷി, സുര്യൻ, ലവ് ചിഹ്നം, സർപ്പം, അമ്പും വില്ലും, തേൾ, മയിൽ, തുടങ്ങി എന്തെല്ലാം ഡിസൈനുകൾ...!

ടാറ്റു എവിടെയെല്ലാം

ശരീരത്തെ ആകർഷകമാക്കുക എന്ന ലക്ഷ്യം കൂടിയുണ്ടല്ലോ ടാറ്റുവിന്. അതുകൊണ്ട് പുറം, അരക്കെട്ട്, നെഞ്ചിനു മുകളിൽ, തോൾ എന്നിവിടങ്ങളിലാണ് സ്ത്രീകൾ ടാറ്റു അണിഞ്ഞു കാണുന്നത്. അമേരിക്കയിൽ നിന്നെത്തുന്ന ബോയ്ഫ്രണ്ടിനു സർപ്രൈസ് നൽകാൻ സജി എന്ന 21കാരി കണ്ടെത്തിയ മാർഗ്ഗം ടാറ്റു കുത്തലാണ്. അരക്കെട്ടിൽ വലിയൊരു ലവ് ചിഹ്നം വരച്ച് അതിൽ കാമുകന്‍റെ പേരും കുറിച്ചു. ആ ടാറ്റു കണ്ടപ്പോൾ കാമുകനും തോന്നി ഒരു ടാറ്റു അവൾക്കു വേണ്ടിയും വരയ്ക്കണമെന്ന്. “കാല്‌പാദങ്ങളിലും കഴുത്തിലും ടാറ്റു വരയ്ക്കുന്നതാണ് പെൺകുട്ടികളുടെ ഇടയിലെ പുതിയ ട്രെൻഡ്” ആഷ്‌മിൻ പറയുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...