കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണട,  ചിരിക്കുമ്പോൾ അഭംഗിയുണ്ടാക്കുന്ന കമ്പി കെട്ടിയ പല്ലുകൾ, ഷേയ്പ്പ് ചെയ്യാത്ത സാധാരണ ചുരിദാർ, തീരെ മാച്ച് ചെയ്യാത്ത നാലായി മടക്കിയിട്ട ഷോൾ, എണ്ണ തേച്ച് മിനുക്കി മെടഞ്ഞിട്ട മുടി... ഇങ്ങനെ മുന്നിൽ വരുന്ന പെൺകുട്ടിയെ കാണുമ്പോൾ “അയ്യേ, തനി നാട്ടുംപുറത്തുകാരി" എന്ന് ആരെങ്കിലും കമന്‍റ് പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളു. ഇക്കാലത്ത് ആരെങ്കിലും ഇത്തരം വേഷം കെട്ടാൻ മുതിരുമോ?

ഇന്ന് നാട്ടിൻപുറങ്ങളിൽ പോലും കാണാം ഒരു ഫാഷൻ ടച്ച്. നാലാൾ കൂടുന്നിടത്ത് പോകുമ്പോൾ വസ്ത്രധാരണത്തിലും അപ്പിയറൻസിലും അല്പമൊരു ശ്രദ്ധ നല്ലതാണ്.

പ്രസന്‍റബിൾ ആകുക

നിങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതയും കഴിവുമൊക്കെയുണ്ട്. അല്‌പം സൗന്ദര്യം കുടിയായാലോ? ലോകം നിങ്ങളെ തിരിച്ചറിയും, വിജയം സുനിശ്ചിതമാകും. ഫസ്‌റ്റ് ഇംപ്രഷൻ ഈസ് ദ ബെസ്‌റ്റ് ഇംപ്രഷൻ എന്നല്ലേ ചൊല്ല്. ഒരു വ്യക്തിയുടെ ബാഹ്യമായ രൂപവും വേഷവിതാനങ്ങളുമാണ് ആരും ആദ്യം ശ്രദ്ധിക്കുക. മറ്റുള്ളവർ നിങ്ങൾ പറയുന്നത് ശ്രദ്ധിക്കണമെങ്കിൽ നിങ്ങളിലെ വ്യക്‌തിത്വം പ്രസന്‍റബിൾ ആകേണ്ടത് അനിവാര്യം തന്നെ.

ഒരു വ്യക്ത‌ി നമ്മളോട് സംസാരിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് നമ്മുടെ അപ്പിയറൻസും വസ്ത്രവുമായിരിക്കും. അതിന് അനുസരിച്ചാവും അയാൾ നമ്മുടെ വ്യക്തിത്വത്തെ വിലയിരുത്തുന്നത്. നിങ്ങളൊരു യുവതരുണി ആണെങ്കിലും അശ്രദ്ധയോടെയുള്ള വേഷവിതാനം ഒരു 'ചേച്ചി', 'ആന്‍റി' ലുക്കാവും നിങ്ങൾക്കു നൽകുക.

ആത്മവിശ്വാസം വർദ്ധിക്കും

മത്സരം നിറഞ്ഞ ഇന്നത്തെ ലോകത്തിൽ കഴിവുകൊണ്ടുമാത്രം ഉന്നതി കൈവരിക്കുക അത്രയെളുപ്പമുള്ള കാര്യമല്ല. ആത്മവിശ്വാസം തുളുമ്പുന്ന മുഖവും മാന്യമായ വേഷവിതാനവും നിങ്ങളിലെ വ്യക്‌തിത്വത്തെ എടുത്തു കാട്ടും. ശ്രദ്ധിക്കപ്പെടണമെന്ന ത്വരമൂലം അനവസരങ്ങളിൽ പളപളാ തിളങ്ങുന്ന വസ്ത്രങ്ങളും വാരിവലിച്ചു പുശിയ മേക്കപ്പുമായി ഇറങ്ങിയാൽ പരിഹാസപാത്രമാവുകയേയുള്ളൂ!

ഓരോ അവസരങ്ങൾക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ വസ്ത്രധാരണമാകാം. തിളക്കമുള്ള അടിപൊളി വസ്ത്രങ്ങൾ ഓഫീസ് അന്തരീക്ഷത്തിന് ചേരില്ല. പെൻസിൽ ഹീൽ സാൻഡൽസും ഡാർക്ക് മേക്കപ്പും ഓഫീസിൽ ഒഴിവാക്കണം. ജീൻസ്, ടീഷർട്ട്, ഷോർട്ട് ടോപ്പ്, സിംപിൾ ഷൂസ് ഇവയെല്ലാം നിങ്ങൾക്ക് മോഡേൺ ലുക്ക് നൽകും.

ഇനി ഇന്ത്യൻ ഔട്ട്ഫിറ്റ് ധരിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിൽ കോട്ടൺ കുർത്ത, ചുരിദാർ എന്നിവയ്ക്കൊപ്പം കോലാപുരി ചപ്പൽ ധരിച്ചു നോക്കൂ... സിംപിൾ ലുക്ക് കിട്ടും. ലൈറ്റ് മേക്കപ്പും മുഖത്തിന് അനുയോജ്യമായ ഹെയർ സ്റ്റൈലും വ്യക്‌തിത്വത്തെ കൂടുതൽ ഉജ്ജ്ജ്വലമാക്കും. സാരി ഉടുക്കുവാനാണ് ഇഷ്ടമെങ്കിൽ കോട്ടൺ സാരികൾക്ക് തന്നെപ്രാധാന്യം നൽകാം.

കാഷ്വൽ ഡേയിൽ ഭൂരിഭാഗം സ്ത്രീകളും ചുരിദാർ ധരിക്കാനാണ് ഇഷ്‌ടപ്പെടുന്നത്. യാത്രാ സൗകര്യവും ഫ്രീഡം ഫീലിഗും ലഭിക്കാൻ ജീൻസ് ധരിക്കുന്നതാണ് സൗകര്യപ്രദമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കാഷ്വൽ എന്നതുകൊണ്ട് കീറിപ്പറിഞ്ഞ ജീൻസോ വൃത്തിയായി തേയ്ക്കാത്ത സാരിയോ എന്നല്ല അർത്ഥമാക്കേണ്ടത്. ഫോർമൽ അല്ല, കാഷ്വൽ ഡ്രസ്സുകൾക്കാണിന്നേറെ പ്രിയം. ഏറെ പ്രസന്‍റബിളായ കാഷ്വൽ ഡ്രസ്സായാൽ ഉത്തമം.

ചേച്ചി / ആന്‍റി ലുക്ക്

  • ആവശ്യത്തിലധികം എണ്ണ പുരട്ടി മുടി വലിച്ചു കെട്ടുക/ മെടഞ്ഞിടുക.
  • കട്ടിയുള്ള കണ്ണട, മുഖത്തിനിണങ്ങാത്ത ഫ്രെയിം.
  • ഒറ്റനോട്ടത്തിൽ ഒരുങ്ങിയിട്ടില്ലെന്ന് തോന്നുക. അയ്യോ, പാവം! മുഖഭാവം.
  • നാലായി മടക്കി ഒതുക്കിയണിഞ്ഞ ദുപ്പട്ട/ ഷോൾ, ആവശ്യത്തിലധികം നീളമുള്ള ചുരിദാർ ടോപ്പ്.
  • ഷേയ്പ്പ് ചെയ്യാത്ത അയഞ്ഞ ചുരിദാർ. അതിനൊട്ടും മാച്ച് ചെയ്യാത്ത ദുപ്പട്ട.
  • ഹെയർ റിമൂവ് ചെയ്യാതെ ഹാഫ് സ്ലീവ് ഡ്രസ്സ് ധരിക്കുക. ഷേയ്പ്പ് ചെയ്യാത്ത കട്ടിയുള്ള പുരികക്കൊടികൾ.
  • തേഞ്ഞുനിറം മങ്ങിയ ചെരിപ്പുകൾ.

മോഡേൺ ലുക്ക്

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...