“ഓർഫനേജിലെ ഒരു ബാലൻ മരിച്ചു. അത് കൊലപാതകമെന്നാണ് സംശയം. കൊലപാതകമെങ്കിൽ ആര് ചെയ്തു എന്നറിയണം." തോമാച്ചൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

ഞാനതു കേട്ട് അപ്പോൾ തന്നെ എഴുന്നേറ്റ് സ്ഥലം വിട്ടാലോ എന്ന് ചിന്തിച്ചു പോയി. സംയമനം പാലിച്ച് ഞാൻ തോമാച്ചന്‍റെ മുഖത്തേക്ക് സാകൂതം സൂക്ഷിച്ചു നോക്കി. ഇനിയൊന്നും പറയാനില്ലെന്ന മട്ടിൽ ഗൗരവത്തോടെ ഇരിക്കുന്ന അയാളുടെ മുഖം കണ്ട് എനിക്ക് ചിരി വന്നു.

“ശരി തോമാച്ചൻ വിഷമിക്കണ്ട. കൊലപാതകിയെ നമുക്ക് കണ്ടു പിടിക്കാം. സമാധാനപ്പെടു."

തോമാച്ചന്‍റെ മുഖത്തെ ഗൗരവം അയഞ്ഞു.

“ശരി പറയു. എന്താണ് സംഭവം.”

തോമാച്ചൻ ഒന്നിളകിയിരുന്നു.

“സാം എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു വ്യക്തി ഓർഫനേജിലുണ്ട്. അതാരാണെന്ന് വെളിപ്പെടുത്താൻ എനിക്ക് തത്കാലം നിർവാഹമില്ല.അവർക്കു വേണ്ടിയാണ് ഞാൻ നിന്നോട് സംസാരിക്കുന്നത്. അവരാണ് എന്നെ ഈയൊരു വിഷയം ഏൽപ്പിച്ചത്."

"ശരി എവിടെയാണ് ഓർഫനേജുള്ളത്?”

തോമാച്ചൻ സ്ഥലം പറഞ്ഞു. ഏകദേശം കേരളത്തിലെ പാലക്കാട് തമിഴ്നാട് അതിർത്തി പ്രദേശത്തുള്ള ഒരു ഗ്രാമം. ആ ഗ്രാമത്തിന്‍റെ പേര് ഞാൻ എവിടെ നിന്നോ കേട്ടിട്ടുണ്ടായിരുന്നു: അത് ഏത് വിഷയവുമായി ബന്ധപ്പെട്ടതാണെന്ന്. എനിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

“ശരി സംഭവങ്ങൾ വ്യക്തമാക്കാമോ? ആ സ്ഥാപനത്തിന്‍റെ പ്രവർത്തനരീതി എങ്ങിനെയാണ്?”

തോമാച്ചൻ എഴുന്നേറ്റു. അരുവിക്കരികിലേക്ക് നടന്നു. കാടിന്‍റെ വിദൂരതയിലേക്ക് കണ്ണു പായിച്ചു.

അമൽ… അമൽ എന്നാണവന്‍റെ പേര്. മിടുക്കനായ ഒരു പയ്യൻ. ഏകദേശം അറുപതിലേറെ കുട്ടികൾ അവിടെ അന്തേവാസികളായുണ്ടായിരുന്നു. വിവിധ പ്രായത്തിൽപെട്ടവർ. വയസ്സിന്‍റെ അടിസ്ഥാനത്തിൻ കുട്ടികളെ രണ്ടു വിഭാഗമാക്കി തിരിച്ചായിരുന്നു ഓർഫനേജിന്‍റെ പ്രവർത്തനം. സാമാന്യ വിദ്യഭ്യാസത്തിനൊടൊപ്പം ഒരു ജീവിത മാർഗ്ഗം കണ്ടെത്തുന്നതിനായി കുട്ടികളുടെ അഭിരുചി മനസ്സിലാക്കിക്കൊണ്ടുള്ള ഒരു കൈത്തൊഴിലും അവിടെ പഠിപ്പിച്ചിരുന്നു. സാങ്കേതിക വിദ്യഭ്യാസം നേടി പ്രായപൂർത്തിയായ ശേഷം ഒരു ജോലി കരസ്ഥമാക്കും വരെ കുട്ടികൾക്ക് അവിടെ തുടരാമായിരുന്നു. നല്ല ജോലി ലഭിക്കുവാനുള്ള സപ്പോർട്ടും സ്ഥാപനം നല്കിപ്പോന്നിരുന്നു. അറിഞ്ഞിടത്തോളം വളരെ മികച്ച രീതിയിട്ടുള്ള പ്രവർത്തന രീതിയായിരുന്നു ഓർഫനേജ് അധികൃതരുടേത്. പരാതികളൊന്നും പറഞ്ഞു കേട്ടിട്ടില്ലായിരുന്നു. അപ്പോഴാണ് ദാരുണമായ അമലിന്‍റെ സംഭവം ഉണ്ടായത്. അനാഥരായ കുട്ടികൾ, പിന്നെ പ്രത്യേക സാഹചര്യങ്ങളിൽ വീട്ടിൽ നിൽക്കാൻ പറ്റാത്ത കുട്ടികൾ അങ്ങനെ... പൊതുവെ അച്ഛനമ്മമാർക്ക് വേണ്ടാത്ത മക്കളുടെ അഭയകേന്ദ്രവും സർവ്വോപരി പ്രതീക്ഷാ കേന്ദ്രവുമായിരുന്നു ആ ഓർഫനേജ്.

"ശരി അമൽ ആരായിരുന്നു ? അവനു സംഭവിച്ചതെന്തായിരുന്നു?” ഞാൻ ജിജ്ഞാസയോടെ ആരാഞ്ഞു.

"വെറും പതിനാലു വയസ്സുള്ള അമൽ ആ ഓർഫനേജിലെ ഒരു അന്തേവാസിയായിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയും ബുദ്ധി വളർച്ചയും ഉള്ള മിടുക്കനായ ഒരു പയ്യൻ എന്നാണ് അവനെക്കുറിച്ചുള്ള പൊതുവായ അഭിപ്രായം. അനുസരണ ശീലവും അച്ചടക്കവും അവന്‍റെ മുഖമുദ്രയായിരുന്നു. ആർക്കും മോശമായ ഒരഭിപ്രായവും അവനെക്കുറിച്ചില്ലായിരുന്നു. മറിച്ച് എല്ലാവരുടേയും പ്രീതി പിടിച്ചുപറ്റിയിരുന്ന ഒരു കുട്ടിയായിരുന്നു അമൽ.”

“ഓർഫനേജിലേക്കുള്ള അമലിന്‍റെ പ്രവേശനം എങ്ങിനെയെന്നറിയുമോ?”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...