ചരിത്രമുറങ്ങുന്ന സുന്ദര ദ്വീപ്

മനോഹരമായ ആൻഡമാനിലേക്കുള്ള ഞങ്ങളുടെ യാത്രയിൽ ആൻഡമാൻ നിക്കോബാർ സെല്ലുലാർ ജയിൽ, ഹാവ് ലോക്ക്, നീൽ ദ്വീപ് എന്നിവ സന്ദർശിക്കുക ആയിരുന്നു പ്രധാന ലക്ഷ്യം. ഈ മൂന്ന് സ്‌ഥലങ്ങളെക്കുറിച്ചും ഞാൻ ധാരാളം കേട്ടിരുന്നു. മുംബൈയിൽ നിന്ന് ഇപ്പോൾ വിജയ് നഗർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട പോർട്ട് ബ്ലെയറിലേക്കുള്ള വിമാന യാത്രയ്ക്ക് 3 മണിക്കൂർ എടുത്തു. അങ്ങനെ രസകരമായ യാത്ര ആരംഭിച്ചു.

എന്‍റെ അരികിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. ജനാലയ്ക്കരികി ലെ സീറ്റിൽ അവരുടെ 10 വയസ്സുള്ള മകൻ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ഗട്ടു എന്നായിരുന്നു അവന്‍റെ പേര്. ഗട്ടു ഭക്ഷണപ്രിയനായ ഒരു കുട്ടിയായിരുന്നു. ഞാൻ വിമാനത്തിൽ ഒരിക്കലും ഉറങ്ങാറില്ല ആ സമയം വായിക്കാനായി ഒരു പുസ്‌തകം കൂടെ കൊണ്ടു പോകുകയാണ് പതിവ്. വിമാനം കൃത്യസമയത്ത് എത്തി. വിമാനത്താവളത്തിന് പുറത്ത് സവർക്കറുടെ ഒരു വലിയ പ്രതിമയുണ്ട്. ക്യാബ് ബുക്ക് ചെയ്ത് ഹോട്ടലിൽ എത്തി. റിസപ്ഷനിൽ എല്ലാവർക്കും ഹിന്ദി നന്നായി ട്ട് അറിയാമായിരുന്നു. എവിടെ പോയാലും എല്ലാവർക്കും ഹിന്ദി അത്യാവശ്യം അറിയാമായിരുന്നു. ഇവിടെ ധാരാളം ദക്ഷിണേന്ത്യക്കാരും ബംഗാളികളും ഉണ്ട്.

ഫ്രഷ് ആയതിനുശേഷം ഞങ്ങൾ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ചു. വൈകുന്നേരം ചായ കുടിച്ച് നഗരം ചുറ്റിനടന്നു. ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തുനിന്ന് ഏകദേശം 1200 കി ലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ഉള്ള ദ്വീപസമൂഹമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. മനോഹരമായ ഭൂപ്രകൃതി കൊണ്ട് പേര് കേട്ട ദ്വീപുകൾ. എന്നാൽ അത്ര തന്നെ കുപ്രസിദ്ധമാണ് അവിടത്തെ സെല്ലുലാർ ജയിലുകൾ. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാക്കളെ ബലമായി പിടിച്ചു കൊണ്ടുപോയി പാർപ്പിച്ച ഈ ജയിലുകൾക്ക് ഒരുപാട് ചരിത്രം പറയാനുണ്ട്. ഇപ്പോൾ ദേശീയ സ്മാരകം ആണ് ഈ ജയിലുകൾ.

രാത്രി 7.30ന് സെല്ലുലാർ ജയിലിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ബുക്ക് ചെയ്തു കാണാൻ തീരുമാനിച്ചിരുന്നു. അവിടെ സൂര്യാസ്‌തമയം വൈകുന്നേരം 4.30-ന് ആണ്. അവിടെ പോകുന്നതിന് മുമ്പ് ഞങ്ങൾക്ക് ഇതൊന്നും അറിയില്ലായിരുന്നു. പ്രദർശനം കാണാൻ ധാരാളം സഞ്ചാരികൾ ഉണ്ടായിരുന്നു. അകത്തേക്ക് കയറാൻ നീണ്ട നിര തന്നെ. അകത്തേക്ക് കയറുമ്പോൾ ജയിലുമായി ബന്ധപ്പെട്ട ചരിത്രം ഓർത്ത് ഹൃദയം വേദനിച്ചു

ചരിത്രപരമായ ആകർഷണങ്ങൾ

ഷോ കാണാൻ നല്ല തിരക്കുണ്ടായിരുന്നു. ഇരിക്കാൻ നല്ല ഇരിപ്പിടങ്ങൾ. ഇന്നും അവിടെ ഒരു വലിയ വൃക്ഷമുണ്ട്. അന്നത്തെ വിപ്ലവത്തിനും വേദനയ്ക്കും പീഡനത്തിനും സാക്ഷ്യം വഹിച്ച വൃക്ഷം. ഗുൽസാർ, കബീർ ബേദി, ആശിഷ് വിദ്യാർത്ഥി എന്നിവർ ഈ ഷോയ്ക്ക് ശബ്ദം നൽകിയിരിക്കുന്നു. അമർ ജ്യോതി രണ്ടിടത്ത് ജ്വലിച്ചു കൊണ്ടിരിക്കുന്നു. വിപ്ലവകാരികളുടേയും സ്വാതന്ത്ര്യ സമര സേനാനികളുടെയും ത്യാഗങ്ങളെക്കുറിച്ച് ഈ ഷോ ധാരാളം പറയുന്നുണ്ട്.

ജയിലിന് പുറത്ത് ഒരു ചെറിയ പൂന്തോട്ടമുണ്ട്. അവിടെ ബാബാ ഭാൻ സിംഗ്, മഹാവീർ സിംഗ്, രാംരാഖ, ഇന്ദു ഭൂഷൺ റായ്, മോഹൻ കിഷോർ നാംദാസ്, മോഹിത് മൊയ്തു, സവർക്കർ തുടങ്ങിയ നിരവധി രക്തസാക്ഷികളുടെ സ്വർണ്ണ വർണ്ണ പ്രതിമകൾ സ്‌ഥാപിച്ചിട്ടുണ്ട്. രാത്രിയിൽ അവ തിളങ്ങി നിന്നിരുന്നു.

ജയിലിനെക്കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടായിരുന്നു. പകൽ സമയത്ത് അത് വിശദമായി കാണണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അതിനാൽ അടുത്ത ദിവസം ഒരു ഗൈഡഡ് ടൂർ നടത്തി. 200 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഗൈഡ് വളരെ സത്യസന്ധനായിരുന്നു. പുറത്ത് എഴുതിയിരുന്ന നിരക്ക് അതായത് 200 രൂപ കൊടുത്തപ്പോൾ അയാൾ നിശബ്ദനായി അത് വാങ്ങി. ജയിലിലെ ചെറിയ മുറികൾ കാണുമ്പോൾ തന്നെ അന്നത്തെ അവസ്‌ഥയെക്കുറിച്ച് ഒരു ധാരണ ലഭിക്കും.

ജയിലിന് 3 നിലകളുണ്ട്. ആകെ 689 മുറികളുണ്ട്. ഈ സെല്ലുകൾ കാരണം ജയിലിന് സെല്ലുലാർ ജയിൽ എന്ന് പേരിട്ടു.ഒരു സെല്ലിൽ നിന്ന് മറ്റൊന്നിലേക്ക് നോക്കാൻ സാധിക്കില്ല. ഇത്രയും വലിയ മാനസിക പീഡനവും ക്രൂരതയും അടിച്ചേൽപ്പിക്കാനുള്ള നീചമായ ഗൂഢാലോചനയാണ് ഈ ജയിലുകൾ. ഇവിടെ പലരേയും തടവിലാക്കി. ഇന്ത്യയെ സ്വതന്ത്രമാക്കാൻ വേണ്ടിയായിരുന്നു സുഭാഷ് ചന്ദ്രബോസ് ഇവിടെ എത്തിയത്. പക്ഷേ, മൂന്ന് ദിവസത്തിനുള്ളിൽ ഒരു ജാപ്പനീസ് കപ്പലിൽ അദ്ദേഹം പോയി. ജാപ്പനീസ് പട്ടാളക്കാർ ഇവിടുത്തെ താമസക്കാരോട് വളരെ മോശമായാണ് പെരുമാറിയത്. പക്ഷേ ബോസിനെ ഒന്നും ചെയ്യാൻ അനുവദിച്ചില്ല.

സവർക്കർ ഏത് സെല്ലിലാണ് താമസിച്ചിരുന്നതെന്ന് അദ്ദേഹം തന്‍റെ ആത്മകഥയിൽ എഴുതിയിരിക്കുന്നതിൽ നിന്ന് ഊഹിക്കാം. തന്‍റെ സെൽ തൂക്കുമുറിക്ക് എതിർവശത്തായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. സവർക്കറുടെ ചിത്രം ആ മുറിയിൽ സ്ഥാപിച്ചിട്ടുണ്ട്.

നിങ്ങൾക്ക് ഫോട്ടോകൾ എടുക്കാം എന്ന് ഗൈഡ് ഞങ്ങളോട് പറഞ്ഞു. എന്നാൽ റീൽ എടുക്കാൻ വരുന്നവരിൽ അദ്ദേഹത്തിന് അതൃപ്‌തിയുണ്ടായിരുന്നു എന്നതാണ് വിരോധാഭാസം. ചരിത്രത്തിലെ ഇത്രയും ഗൗരവമേറിയതും പ്രധാനപ്പെട്ടതുമായ ഒരു സ്ഥ‌ലത്ത് വേണ്ടത്ര അറിവോ ആദരവോ ഇല്ലാതെ ആളുകൾ റീലുകൾ ചെയ്യുന്നതിൽ ഗൈഡ് അസ്വസ്‌ഥനായിരുന്നു.

1947 ഓഗസ്റ്റ‌് 15-ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും ജയിൽ മോചിതരാക്കി. 1979 ഫെബ്രുവരി 11-ന് സെല്ലുലാർ ജയിലിനെ ദേശീയ സ്‌മാരകമായി പ്രഖ്യാപിച്ചു. ഇന്ന് ഈ ജയിൽ രാജ്യത്തും വിദേശത്തും താമസിക്കുന്ന ആളുകളുടെ ആകർഷണ കേന്ദ്രമാണ്. ദേശസ്നേഹത്തിന് വലിയ പ്രചോദനവുമാണ്. എല്ലാ വൈകുന്നേരവും ഇവിടെ ഒരു ലൈറ്റ് ആൻഡ് ഷോ നടക്കുന്നു. കൈവിലങ്ങുകൾ, ചാക്കുതുൺ, ക്രഷറുകൾ, കുരുക്കുകൾ, ചൂരലുകൾ തുടങ്ങിയവയും പീഡനത്തിന്‍റെ ഓർമ്മക്കുറിപ്പുകളും അവിടെ സൂക്ഷിച്ചിരിക്കുന്നു.

ഒരു സ്‌ഥലത്ത് ഒരു ഇന്ത്യൻ തടവുകാരൻ ഒരു വിപ്ലവകാരിയെ ചാട്ടവാറുകൊണ്ട് അടിക്കുന്ന ഒരു പ്രതിമയുണ്ട്. ഇതായിരുന്നു ബ്രിട്ടീഷുകാരുടെ നയതന്ത്രം. കൊപ്ര ആട്ടുന്ന ചക്കുകളിൽ വെളിച്ചെണ്ണ വേർതിരിച്ചെടുക്കാൻ വിപ്ലവകാരികളെ കാളകളായി ഉപയോഗിച്ചിരുന്നു. ഇത് ഒരു പ്രതിമയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡെങ്കിപ്പനി, മലേറിയ, എന്നിവ മൂലം നിരവധി വിപ്ലവകാരികൾ മരിച്ചു.

വിപ്ലവകാരികളുടെ ലോകം

ഇപ്പോൾ ചില യുവാക്കൾ മതഭ്രാന്തിൽ മുങ്ങിത്താഴുമ്പോൾ ഈ വിപ്ലവകാരികളുടെ ലോകം വ്യത്യസ്തമായിരുന്നു. ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഇന്നത്തെ നേതാക്കളുടെ ചില ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട്.

ജയിൽ കണ്ട് പുറത്തിറങ്ങിയപ്പോൾ മാർക്കറ്റ് കണ്ടു. ഒരു പുസ്ത‌കക്കട കണ്ടാൽ ഞാൻ തീർച്ചയായും അവിടെ പോകാറുണ്ട്. ഡൽഹിപ്രസ്സിന്‍റെ സരിത, ഗൃഹശോഭ, സത്യകഥ എന്നീ മൂന്ന് ഹിന്ദി മാസികകൾ അവിടെ കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി.

വൈകുന്നേരം ഞങ്ങൾ ക്യാബിൽ ചിഡിയതപു ബീച്ചിലേക്ക് പോയി. നഗരത്തിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ അകലെയാണ് ഈ മനോഹരമായ ബീച്ച്. സൂര്യാസ്തമയം കാണുന്നതിനും പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും കടൽക്കാഴ്ചകൾ കാണുന്നതിനും ഈ ബീച്ച് പ്രശസ്ത‌മാണ്. പോർട്ട് ബ്ലെയറിലെ എല്ലാം പുറത്തു നിന്നാണ് വരുന്നതെന്നും ഇവിടെ ഒന്നും നിർമ്മിക്കുന്നില്ലെന്നും ക്യാബ് ഡ്രൈവർ പറഞ്ഞു. ഇവിടത്തെ കടൽ വിഭവങ്ങൾ പ്രശസ്തമാണ്. സൂര്യാസ്‌തമയ കാഴ്‌ വളരെ മനോഹരമായിരുന്നു.

അടുത്ത ദിവസം ഞങ്ങൾ ഹാവ് ലോക്ക് ബീച്ചിലേക്ക് യാത്ര തിരിച്ചു. അത് ഇപ്പോൾ സ്വരാജ് ദ്വീപായി മാറിയിരിക്കുന്നു. ഫെറിയിൽ ബുക്കിംഗ് ഉണ്ടായിരുന്നു. ഫെറി 20 മിനിറ്റ് വൈകി. തുടക്കത്തിൽ യാത്ര വളരെ സുഗമമായിരുന്നു. പക്ഷേ 5 മിനിറ്റു ശേഷം ഫെറി കുതിച്ചുചാടി അവസ്‌ഥ വഷളായി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ഫിംഗൽ ചുഴലിക്കാറ്റ് ചെന്നൈയിൽ ആഞ്ഞടിച്ചതിനാലാണ് ഇത് സംഭവിച്ചതെന്ന് പിന്നീട് കണ്ടെത്തി. ഉച്ചയ്ക്ക് 2.20-ന് ഫെറി ഹാവ്ലോക്കിൽ എത്തേണ്ടതായിരുന്നു. അപ്പോഴേക്കും യാത്രക്കാരുടെ അവസ്‌ഥ വളരെ മോശമായിരുന്നു.

ഫെറിയിലെ പെൺകുട്ടി എല്ലാവരോടും വളരെ മാന്യമായി പെരുമാറി. ആ പെൺകുട്ടിയുടെ ജോലി വളരെ ബുദ്ധിമുട്ടുള്ളതായിരുന്നിരിക്കണം. ഞങ്ങളുടെ അവസ്‌ഥയും മോശമായിരുന്നു. പക്ഷേ യാത്രകളിൽ ഞങ്ങൾ അവോമിൻ ഗുളിക മുൻകൂട്ടി കഴിച്ചതിനാൽ ഛർദ്ദിച്ചില്ല.

അണ്ടർവാട്ടർ സാഹസികതകൾ

ഫെറിയിൽ കയറിയശേഷമുള്ള ഇടവേളകൾ ഞങ്ങളെ വളരെ ക്ഷീണിതരാക്കി. താമസിയാതെ ഞങ്ങൾ ഉറങ്ങിപ്പോയി. പിറ്റേന്ന് രാവിലെയാണ് സ്‌കൂബ ഡൈവിംഗ്. 5 പേരുള്ള ഗ്രൂപ്പുകൾ രൂപീകരിക്കുന്നു. അതിൽ നിന്ന് ഒരാൾ ഒരു ഫോമിൽ ഒപ്പിടണം. 5,500 രൂപയാണ് ഒരാൾക്കുള്ള ചാർജ്. വെള്ളത്തിൽ ഇറങ്ങാൻ പ്രത്യേകം വസ്ത്രങ്ങൾ നൽകും. വസ്ത്രം മാറാനുള്ള മുറിയുണ്ട്. അരമണിക്കൂറോളം ഉപകരണം ഉപയോഗിച്ച് ശ്വസനം തുടങ്ങിയ കാര്യങ്ങൾ പഠിപ്പിക്കും.

ബോട്ടിൽ സ്‌ഥലത്തേക്ക് കൊണ്ടു പോകും. എല്ലാവരുടേയും കൂടെ ഒരു ഗൈഡ് മാത്രമേ ഉണ്ടാകൂ. പിന്നെ ഗിയർ ധരിക്കുകയും ചില കൈ ആംഗ്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു. താഴെയുള്ള ലോകം വളരെ വ്യത്യസ്തവും മനോഹരവുമാണ്. പവിഴപ്പുറ്റുകളുടെ ഇലകൾ, മത്സ്യങ്ങൾ, അങ്ങനെ പലതും അവിടെ കാണാം. 25 മിനിറ്റ് വെള്ളത്തിനിടയിൽ കഴിയാം. ഇവിടെ നീന്തൽ അറിയാമെങ്കിലും അത് ചെയ്യരുതെന്ന് അവർ പറയുന്നു.

വൈകുന്നേരം ഞങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ച് എന്നറിയപ്പെടുന്ന രാധ നഗർ ബീച്ചിലേക്ക് പോയി. ലോകത്തിലെ ഏറ്റവും മികച്ച ഏഴാമത്തെ ബീച്ചായിട്ടാണ് ടൈംസ് മാഗസിൻ ഇതിനെ വിശേഷിപ്പിച്ചത്. വൃത്തിയുള്ളതും മനോഹരവുമായ ബീച്ച്. എവിടെയും ഒരു കല്ലുപോലുമില്ല. ഒരു ചെറിയ മണ്ണുപോലുമില്ല. കാലിനടിയിൽ മൃദുവായതും മിനുസമാർന്നതുമായ മണൽ. ശുദ്ധീകരിച്ച ഗോതമ്പ് പൊടി വിതറിയതുപോലെ തോന്നും. അവിടെ പോയാൽ ഷീറ്റ്, ടവ്വൽ എന്നിവ എടുത്താൽ സുഖമായി കിടക്കാനും, സ്വതന്ത്രമായി നീന്താനും, കുളിക്കാനും, തിരമാലകൾ ആസ്വദിക്കാനും കഴിയും. മൗറീഷ്യസിലും തായ്‌ലൻഡിലും മാത്രമേ ഇത്തരമൊരു ബീച്ച് വേറെ കണ്ടിട്ടുള്ളു. ഉച്ചകഴിഞ്ഞ് 3 മണിയോടെ അവിടെ എത്തി സൂര്യാസ്തമയം പരമാവധി ആസ്വദിക്കാൻ ശ്രമിക്കുക.

കൂൾ ലുക്കിന് ജെൻസി

കംഫർട്ടബിൾ, ക്ലാസിക്, ട്രെൻഡി എന്നിവയുടെ സങ്കലനമാണ് ജെൻ ഇസഡ് ഫാഷന്‍റെ അന്തഃസന്ത. ഫാഷനെ പുതിയ ഒരു കാഴ്ചപ്പാടിൽ നോക്കി കാണുന്നവരാണ് പുതു തലമുറ. ദൈനംദിന വസ്ത്രങ്ങൾക്ക് പുതിയൊരു സ്റ്റൈൽ ‌സ്റ്റേറ്റ്‌മെന്‍റ് പകരാൻ ഇഷ്‌ടപ്പെടുന്നു ഇക്കൂട്ടർ. ജെൻ ഇസഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫാഷൻ സ്വീകരിക്കുന്നതിന് അതിന്‍റേതായ ഗുണങ്ങളുണ്ട്. ജെൻ ഇസഡുകാരെപോലെ ട്രെൻഡി ലുക്ക് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ… എങ്കിൽ പുതുതലമുറയുടെ പ്രിയപ്പെട്ട ഫാഷൻ ട്രെൻഡുകളും സ്റ്റൈലിംഗ് വിദ്യകളും ഒന്ന് പരീക്ഷിച്ചു നോക്കാം.

ക്ലോവ് സോക്‌സിനൊപ്പം സ്‌മാർട്ട് ലുക്ക്

ജിം സ്പോർട്സ് ഷൂകൾക്കോ അല്ലെങ്കിൽ ഓഫീസ് ലോഫറുകൾക്കൊപ്പമോ കണങ്കാൽ വരെ നീളമുള്ള സോക്‌സുകൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മില്ലേനിയൽ തലമുറക്കാർ. എന്നാൽ ഈ പ്രവണതയ്ക്ക് തീർത്തും എതിരാണ് ജെൻസി അഥവാ ജെൻ ഇസഡുകാർ. നീളമുള്ള സോക്സുകൾ ജെൻ ഇസഡിന്‍റെ പ്രിയപ്പെട്ട ആക്സസറികളിൽ ഒന്നാണ്. ഇവ രണ്ടും കംഫർട്ടബിൾ തന്നെ. ജിമ്മിനുള്ള ലെഗ്ഗിംഗ്‌സായാലും ഓഫീസ് ഫോർമലായാലും നീളമുള്ള സോക്‌സുകൾ തിരഞ്ഞെടുക്കുന്നവരാണ് പുതിയ തലമുറ. ഈ സോക്‌സുകൾക്ക് ഒപ്പം വലിപ്പം കൂടിയ ഹൂഡികളോ ടീ-ഷർട്ടുകളോ ധരിച്ചു സ്‌റ്റൈൽ ചെയ്യാം. അല്ലെങ്കിൽ മിനി സ്കർട്ടുകളും ഷോർട്ട്സും ഉപയോഗിച്ച് കളർ പ്രിന്‍റ് സോക്‌സുകളെ സ്‌റ്റൈൽ ചെയ്യാം.

മോം ജീൻസിന്‍റെ റെട്രോ വൈബ്

മോം ജീൻസിനോട് വലിയ ഭ്രമമുള്ളവരാണ് ജൻ ഇസഡുകാർ. സുഖകരമാണെന്ന് മാത്രമല്ല ഇത് റെട്രോ വൈബും നൽകും. ഒപ്പം ക്രോപ്പ് ടോപ്പോ ബ്രെയ്‌സ്‌ലറ്റോ ഉപയോഗിച്ച് സ്‌റ്റൈലും ചെയ്യാം. ടക്ക്-ഇൻ ഷർട്ടിനൊപ്പം ഈ ഹൈ വെയ്‌സ്‌റ്റ് ജീൻസ് ധരിച്ച് സ്റ്റൈലിഷ് ലുക്കും പകരാം. കൂടുതൽ ഭംഗി നൽകുന്നതിന് വൈറ്റ് സ്‌നീക്കറുകളും ലൈറ്റ് ആഭരണങ്ങളും ഇതിന് ഒപ്പം അണിയാം.

ബോയ്ഫ്രണ്ട് ജീൻസ്

ബോയ്ഫ്രണ്ട് ജീൻസിന്‍റെ ബാഗി ഫിറ്റും സൗകര്യങ്ങളും അതിനെ ജെൻ ഇസഡിന്‍റെ പ്രിയപ്പെട്ട കാഷ്വൽ ചോയിസാക്കി മാറ്റുന്നു. ഫിറ്റഡ് ടീ-ഷർട്ടിന്‍റെയോ ബോഡിസ്യൂട്ടിന്‍റെയോ കോൺട്രാസ്‌റ്റ് ലുക്ക് ബോയ്‌ഫ്രണ്ട് ജീൻസിനൊപ്പം പരീക്ഷിച്ചുനോക്കാം. ലെയറിംഗിനായി കൂടെ ഡെനിം ജാക്കറ്റോ ഫ്ളാനൽ ഷർട്ടോ ഉപയോഗിക്കാം. ഗ്ലാമർ ടച്ച് നൽകാൻ ഹീൽസോ സ്ലൈഡറുകളോ ഉപയോഗിച്ച് ഇത് പെയർ ചെയ്യാം.

ക്ലാസി ലുക്കിന് മോണോക്രോം സ്‌റ്റൈൽ

മോണോക്രോം ലുക്ക് അതായത് ഒരേ നിറത്തിലുള്ള വ്യത്യസ്‌ത ഷേഡുകൾ സംയോജിപ്പിക്കുന്ന സ്റ്റൈലിംഗ് ജെൻ ഇസഡിന്‍റെ ഏറ്റവും മികച്ച ട്രെൻഡുകളിൽ ഒന്നാണ്. ഇതിൽ നിറങ്ങൾക്ക് പരിധിയില്ല എന്നതാണ് ഹൈലൈറ്റ്. പിങ്ക്, പർപ്പിൾ, പച്ച, നീല എന്നീ വ്യത്യസ്‌ത ഷേഡുകൾ ഒരുമിച്ച് സ്റ്റൈൽ ചെയ്യാം. എന്നാൽ ഒരു സമയം ഒരു നിറം മാത്രമേ തിരഞ്ഞെടുക്കാവൂ എന്നകാര്യം പ്രത്യേകം ഓർമ്മിക്കുക. കമ്മലുകൾ മുതൽ ടോപ്പ്, ജാക്കറ്റ്, ഷൂസ്, പഴ്‌സ് വരെ എല്ലാം ഒരേ നിറത്തിലുള്ളതായിരിക്കണം. ബ്ലാക്ക്, വൈറ്റ്, ബെയ്ജ് അല്ലെങ്കിൽ ഗ്രേ പോലുള്ള അടിസ്‌ഥാന നിറങ്ങളിൽ ഒരു മോണോക്രോം ലുക്ക് സ്വീകരിക്കാം. വ്യത്യസ്‌ത ടെക്സചറുകൾ ചേർത്ത് സ്വന്തം ലുക്ക് രസകരമാക്കാം.

ജെൻ ഇസഡ് നിഷ്പക്ഷ നിറങ്ങളാണ് ഇഷ്ട‌പ്പെടുന്നത്

ജെൻ ഇസഡ് ഫാഷനിൽ ബെയ്‌ജ്, ടാൻ, ഒലിവ് ഗ്രീൻ, ഗ്രേ തുടങ്ങിയ ന്യൂട്രൽ നിറങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ന്യൂട്രൽ നിറമുള്ള ടോപ്പുകൾ ബ്രൈറ്റ് ബോട്ടമിനൊപ്പം സംയോജിപ്പിച്ചോ അല്ലെങ്കിൽ ക്രോപ്പ് ടോപ്പുകളുമായി പൊരുത്തപ്പെടുന്ന ന്യൂട്രൽ സ്‌കർട്ടുകളും ഷോർട്ട്സുകളും സംയോജിപ്പിച്ചോ സ്‌റ്റൈലിഷും കംഫർട്ടബിളുമായ ലുക്ക് സൃഷ്‌ടിക്കാൻ കഴിയും. മോഡേൺ ലുക്ക് പകരാനായി ന്യൂട്രൽ ബ്ലേസറും ലൈറ്റ് ആഭരണങ്ങളും അണിയാം.

ലോംഗ് ലെംഗ്ത് ഔട്ട് ഫിറ്റ്സ്

ലോംഗ് ജാക്കറ്റുകൾ, ട്രെഞ്ച് കോട്ടുകൾ, ഷാക്കറ്റുകൾ, വലിപ്പമേറിയ ഹൂഡികൾ, വസ്ത്രങ്ങൾ എന്നിവ ജെൻ ഇസഡ് വാർഡ്രോബിലെ ഒരു പ്രധാന ഭാഗമാണ്. “കംഫർട്ട് വിത്ത് സ്റ്റൈൽ” എന്നതാണ് ജെൻ ഇസഡിന്‍റെ മുദ്രാവാക്യം. അതുകൊണ്ടാണ് ജെൻ ഇസഡ് ലോംഗ് ഓവർ സൈസ്ഡ് വസ്ത്രങ്ങൾ ഇഷ്‌ടപ്പെടുന്നത്.

ക്രോപ്പ് ടോപ്പ്- ഹൈ വെയ്‌സ്‌റ്റ് ജീൻസിനൊപ്പം ഒരു ഓവർസൈസ് ജാക്കറ്റ്, ലളിതമായ ബ്ലാക്ക് ട്രെഞ്ച് കോട്ടോ അല്ലെങ്കിൽ വീതിയുള്ള ലെഗ് പാന്‍റ്സ്, ഒരു ടർട്ടിൽ നെക്ക് എന്നിവ നിങ്ങൾക്ക് ധരിക്കാം. സ്‌നീക്കറുകളും ബോൾഡ് ബെൽറ്റും ഉപയോഗിച്ച് ലോംഗ് ഡ്രസ്സിനെ സ്‌റ്റൈൽ ചെയ്യാം. ക്രോപ്പ് ടോപ്പിനും മോം ജീൻസിനുമൊപ്പം ഓവർ സൈസ് ലോംഗ് കാർഡിഗൻ ജോടിയാക്കാം.

ജെൻ ഇസഡ്- ഫാഷൻ ഗുണങ്ങൾ

ജെൻ ഇസഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫാഷൻ സ്വീകരിക്കുന്നതിന് അതിന്‍റേതായ ഗുണങ്ങളുണ്ട്. സ്‌റ്റൈലായി ബജറ്റ് കൈകാര്യം ചെയ്യുന്നു എന്നതാണ് ഈ തലമുറയുടെ പ്രത്യേകത. ഈ ലുക്കിൽ കംഫെർട്ടിന്‍റെയും സ്റ്റൈലിന്‍റെയും സന്തുലിതാവസ്‌ഥ ദൃശ്യമാണ്. കൂടാതെ മിനിമലിസത്തെ പ്രോത്സാഹിപ്പിക്കുകയും ‌സ്റ്റൈലിഷ് ലുക്ക് സൃഷ്ടിക്കുന്നതിന് കുറച്ച് കാര്യങ്ങൾ എങ്ങനെ സംയോജിപ്പിക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. സ്വന്തം വാർഡ്രോബിൽ വിലയേറിയ ബ്രാൻഡുകൾ ഉൾപ്പെടുത്തുക മാത്രമല്ല സുസ്‌ഥിര ഫാഷനിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്ലസ് പോയിന്‍റ്.

മിതവ്യയ ഷോപ്പിംഗും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുന്നതിലും ഇവർ മുന്നിലാണ്. മികച്ച രീതിയിൽ എങ്ങനെ ത്രിഫ്റ്റ് ഷോപ്പിംഗ് നടത്താമെന്നതിനെക്കുറിച്ചുള്ള നുറുങ്ങുകളും ജെൻ -ഇസഡിൽ നിന്ന് സ്വീകരിക്കാം.

ട്രെൻഡുകളെ മാത്രമല്ല സ്വന്തം ശരീരത്തിന്‍റെ ആകൃതിക്കും വ്യക്തിത്വത്തിനും അനുസരിച്ച് സ്റ്റൈലിംഗിൽ മാറ്റം വരുത്താനും ജെൻ ഇസഡുകാർ ശ്രദ്ധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ജെൻ ഇസഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിങ്ങളുടെ ഫാഷൻ മോഡേണും കംഫർട്ടബിളും റ്റൈലിഷും ആക്കാൻ കഴിയും. ജെൻ ഇസഡ് സ്‌റ്റൈലിംഗ് ടിപ്സുകൾ സ്വീകരിക്കുന്നതിലൂടെ ഡെയ്‌ലി വിയറുകളിൽ പുതുമയുള്ളതും ട്രെൻഡിയുമായ സ്‌പർശം കൊണ്ടുവരാൻ കഴിയും. പിന്നെ എന്തിനാണ് കാത്തിരിക്കുന്നത്. ജെൻ ഇസഡ് ശൈലി സ്വീകരിച്ച് സ്വന്തം വാർഡ്രോബ് അപ്ഡേറ്റ് ചെയ്‌ത് എല്ലാ ദിവസവും പുതിയ ലുക്ക് പരീക്ഷിക്കൂ.

ഫെമിനിസ്റ്റ് മാനിഫെസ്റ്റോ- വെള്ളം ചേർത്തത്

ഞാനൊരു ഫെമിനിസ്റ്റാണ്. സ്ത്രീകളെക്കുറിച്ച് എന്തു പറഞ്ഞാലും എനിക്ക് വികാരം വരും. വീടിനുള്ളിൽ വേണം ഫെമിനിസം ആദ്യം നടപ്പിലാക്കേണ്ടത് എന്ന അജണ്ടയുടെ പ്രാരംഭ നടപടിയെന്ന നിലയ്ക്കാണ് കഴിഞ്ഞ സൺഡേ മുതൽ ചില കൽപ്പനകൾ ഒക്കെ തുടങ്ങിയത്. സ്വന്തം തുണി സ്വയം കഴുകി മടക്കി വെക്കണം. കഴിച്ച പാത്രം കഴുകി വെക്കണം. മൂന്നാമത്തെ കൽപ്പന കുറച്ച് കടുപ്പം കൂടിയതാണ്. ഇടയ്ക്ക് വല്ലപ്പോഴും വീട് തൂക്കണം. പെണ്ണ് തൂത്താൽ മാത്രമേ വീട് വൃത്തിയാവൂ എന്നില്ല. ആര് തൂത്താലും അഴുക്ക് പോകും.

“ഇതൊക്കെ എന്നോട് മാത്രം പറയുന്നത് എന്തിനാണ് അച്‌ഛനോട് കൽപ്പിക്കാത്തത് എന്താണ്? ചെറുക്കന് പിടിച്ച മട്ടില്ല. അച്ഛനെ എനിക്ക് കിട്ടിയപ്പോഴേക്കും മൂത്തു നരച്ചു പോയി.”

“അമ്മേ എന്നു മുതലാണ് അമ്മ ഫെമിനിസ്‌റ്റ് ആയത്.”

“കൃത്യമായി പറയുകയാണെങ്കിൽ ഇന്നലെ രാത്രി 10 മണിക്ക്.”

“എന്തു സംഭവിച്ചു?”

“ഇന്നലെ അഗതാ ക്രിസ്റ്റി എന്ന എന്‍റെ കൂട്ടുകാരി പറഞ്ഞു. അവൾ ഫെമിനിസത്തിലേക്ക് നടക്കുകയാണ്. അപ്പോൾ ഞാനും ചിന്തിച്ചു വഴിമാറി നടക്കണം. ഓരേ വഴി തന്നെ എന്നും നടക്കണ്ട. പ്രഖ്യാപിത നയങ്ങളിൽ അടുത്തത് ഭർത്താവിനോടുള്ള നിവേദനമാണ്. എനിക്ക് പെൻഷൻ അനുവദിക്കണം.”

“ഇപ്പോഴോ?”

“അതെ ഇതുവരെ ചെയ്ത‌ എല്ലാ ജോലിക്കും ശമ്പളം നിങ്ങൾ തന്നിട്ടില്ല. ഇനി പെൻഷൻ എങ്കിലും വേണം. ഒരു യന്ത്രത്തെപ്പോലെ അലക്കുക തൂക്കുക തുടയ്ക്കുക വെക്കുക വിളമ്പുക ഇതൊക്കെ എത്രകാലമായി ഞാൻ ചെയ്യുന്നു. കിടപ്പറ പങ്കിടുന്നു.”

“കഴിഞ്ഞ ആഴ്ച്‌ച വാങ്ങിച്ച പട്ടുസാ രിയുടെ വില അറിയാമോ?” ഭർത്താവ് ചോദിച്ചു.

“ഞാൻ ഭൗതിക വസ്‌തുക്കളുടെ വില സൂക്ഷിക്കാറില്ല. ഒരു കാര്യം ചെയ്യാം. ഞാൻ വീട്ടുപണികൾ എല്ലാം ചെയ്യാം. പകരം ഇന്നുമുതൽ ശ്രീമതി പുറത്തുപോയി ജോലി ചെയ്യണം. ലോൺ മുതൽ എല്ലാ ബാധ്യതകളും അടക്കണം. എനിക്ക് നീ പെൻഷൻ തന്നാൽ മതി.”

അയാൾ മന്ദഹസിച്ചു. കണ്ണടക്കുള്ളിൽ നിന്ന് കണ്ണ് പുറത്തേക്ക് ഇറങ്ങി വരുന്നു. ആകാംക്ഷ കൂടുമ്പോൾ കണ്ണ് കാട്ടുന്ന ചില വേലത്തരങ്ങൾ…

“നാരി ശക്തി സ്ത്രീ അവകാശങ്ങളെക്കുറിച്ചുള്ള എന്‍റെ പ്രബന്ധമാണ്. ഇത് ടൈപ്പ് ചെയ്ത് പ്രിന്‍റ് എടുത്ത് കൊണ്ടു വരണം. ഓഫീസിലുള്ള പയ്യനെ കൊണ്ട് ചെയ്യിപ്പിച്ചാൽ മതി. എനിക്ക് ടൗൺ ഹാളിൽ വനിതാ ദിനത്തിൽ അവതരിപ്പിക്കാൻ ഉള്ളതാണ്.”

ടൈപ്പ് ചെയ്യുമ്പോൾ പയ്യൻ സാറിന്‍റെ മുഖത്തേക്ക് നോക്കി. “ഇതെന്തൊരു മനുഷ്യൻ” ഇങ്ങേരെക്കുറിച്ചല്ലേ അവർ ഇതൊക്കെ എഴുതി വച്ചിരിക്കുന്നത്. ഇയാൾക്ക് ഭാര്യയെ ഭയം ആയിരിക്കും. ഇവിടെ ഈറ്റപ്പുലി. വീട്ടിൽ തറ തുടയ്ക്കുന്നു, പാത്രം കഴുകുന്നു, പട്ട് സാരി തേക്കുന്നു. ടൈപ്പ് ചെയ്ത്‌ മാറ്റർ കൊണ്ടു കൊടുത്തപ്പോൾ സാറിന്‍റെ പരബ്രഹ്‌മം പോലുള്ള ഇരിപ്പ് കണ്ട് പയ്യൻസിന് കലി വന്നു.

“സാറേ… ഇതൊക്കെ പ്രസിദ്ധീകരിക്കപ്പെടില്ലേ? എന്നാലും ഇങ്ങനെയൊക്കെ എഴുതാൻ പാടുണ്ടോ? സാറിന് മോശമല്ലേ.”

സാർ ചിരിച്ചു. “എടോ ഇതൊക്കെ പ്രസിദ്ധീകരിക്കണം. കട്ടിലിൽ ശയിക്കാനുള്ള ശയനോപകരണമല്ല സ്ത്രീ. പിന്നെന്താ മക്കളെ പെറ്റുകൂട്ടുന്ന പേറ്റിച്ചിയല്ലെന്ന്. എത്ര മനോഹരമായ സങ്കൽപ്പങ്ങൾ. ഇതിൽ എവിടെയെങ്കിലും വനിതാ റിസർവേഷൻ ബില്ലിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ടോ? അതില്ല. സ്ത്രീകൾക്ക് എന്നാണ് ആദ്യമായി വോട്ടവകാശം കി ട്ടിയതെന്ന് പറഞ്ഞിട്ടുണ്ടോ? അതൊന്നും ഇല്ല. മുലക്കരം എന്നൊരു കരത്തിനെതിരെ സ്ത്രീകൾ നടത്തിയ പ്രക്ഷോഭത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ? അറ്റ്‌ലീസ്‌റ്റ് തുണിക്കടകളിൽ ഇരിക്കാനുള്ള അവകാശത്തെക്കുറിച്ച് സെയിത്സ് ഗേൾസ് നടത്തിയ കാലിക പ്രക്ഷോഭത്തെക്കുറിച്ച് പരാമർശമുണ്ടോ? അതൊന്നും ഇല്ല. പിന്നെയെന്താ ഉള്ളത്? പയ്യൻസിന് പിടി കിട്ടുന്നില്ല. സ്വന്തം ജീവിതത്തിന്‍റെ നേർപാതിയെ താറടിക്കുക. പുരുഷ വിദ്വേഷം ആളിക്കത്തിക്കുക. മനുഷ്യർ എന്ന നിലയിൽ കിട്ടേണ്ട തുല്യ വേതനത്തെക്കുറിച്ച് എന്തെങ്കിലും ഉണ്ടോ? ഇല്ല പുരുഷവിദ്വേഷ ജൽപനങ്ങൾ ഇഞ്ചോട് ഇഞ്ച് ഉണ്ട്. ഇതൊക്കെ ആളുകൾ വായിക്കണം സ്വന്തം ജൈവീകതയെക്കുറിച്ച് പ്രത്യുൽപാദന ധർമ്മങ്ങളെക്കുറിച്ച് ഇത്ര വില കുറച്ച് സ്ത്രീ തന്നെ പറയുമ്പോൾ അത് വായിക്കപ്പെടേണ്ടതല്ലേ?”

“എന്നാലും എന്‍റെ സാറേ.”

“കാര്യം എന്‍റെ ഭാര്യ തന്നെ എന്നാലും മോരെന്താ മുതിരയെന്താ എന്ന് മനസ്സിലാക്കാതെ ഏതിനും ഫെമിനിസം പറയരുത് അതൊക്കെ ആഴത്തിലുള്ള ചിന്താധാരയാണ്. വിഷയത്തിന്‍റെ ഗൗരവത്തെ മറന്ന് ചാപല്യങ്ങൾ കാട്ടി ചിരിപ്പിക്കാൻ ഉള്ള വക ഉണ്ടാക്കുന്നു. ഇനി ഞാൻ പറഞ്ഞത് കേട്ടില്ലെങ്കിൽ പത്രം കത്തിക്കും. ശ്രീമതിയുടെ ഭീഷണി.

“എന്താണ് ഇത്ര പറയാനുള്ളത്.”

“അവൾക്ക് ഒരു പുരുഷന് മുന്നിൽ താലി കെട്ടാൻ തലകുനിക്കാൻ വയ്യെന്ന് അതൊരു അടിമച്ചങ്ങലായാണെന്ന്”

“എന്നാൽ അവൾ കുനിക്കണ്ട.. അങ്ങോട്ട് ഒരു മാല ഇട്ടു കൊടുക്കാൻ പറ.”

“നിങ്ങളുടെ തമാശ കേൾക്കാനുള്ള മാനസിക അവസ്‌ഥയിൽ അല്ല ഞാൻ പെണ്ണിന് വയസ്സ് 28 കഴിഞ്ഞു. ഇപ്പോ പഠിത്തം കഴിഞ്ഞു ജോലിയും കിട്ടി. “

“അവൾ തിരഞ്ഞെടുത്ത പയ്യൻ അല്ലേ? പിന്നെ എന്താണ് പ്രശ്നം?”

“കല്യാണം വേണ്ട ലിവിങ് ടുഗതർ മതിയെന്ന്.

“പിന്നെ അതേ അവൾക്ക് കുട്ടികൾ വേണ്ട എന്ന്. നന്നായി എന്‍റെ മകളുടെ ആ കാഴ്ചപ്പാടിനോട് എനിക്ക് മതിപ്പ് തന്നെ. ജനസംഖ്യ വർദ്ധിച്ച ചൈനയെ മറി കടക്കാൻ ഒരുങ്ങുന്ന ഇന്ത്യ മഹാരാജ്യത്തിലെ പ്രജ എന്ന നിലയിൽ അവളുടെ ദേശ സ്നേഹത്തെ ഞാൻ മാനിക്കുന്നു.”

“ദേശസ്നേഹം മണ്ണാങ്കട്ട. കുട്ടികളൊക്കെ ജോലിത്തിരക്കിൽ ഒരു ബർഡൻ ആണെന്ന്. അതുകൊണ്ട് ഈ പ്രായത്തിൽ അണ്ഡം ഭ്രൂണ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യുമെന്ന്. കുഞ്ഞുങ്ങൾ വേണമെന്ന് തോന്നുമ്പോൾ ഗർഭപാത്രത്തിൽ ഇൻസർട്ട് ചെയ്യാമെന്ന്.”

“അപ്പോൾ അച്ഛൻ കഥാപാത്രം വേണ്ട. അതിനുള്ള വസ്തു ഭ്രൂണ ബാങ്ക് നൽകുമായിരിക്കും.”

“അതൊന്നും എനിക്കറിയില്ല. എന്നായാലും ഈ ഏർപ്പാട് അത്ര കൊള്ളില്ല.” അമ്മയ്ക്ക് ഇക്കാര്യത്തിൽ ഉറച്ച നിലപാട് വന്നിരിക്കുന്നു. അഗതാ ക്രിസ്‌റ്റിയുടെ നിലപാടിൽ അവൾ വെള്ളം ചേർത്ത് തുടങ്ങിയിരിക്കുന്നു. ഗാഥ ഞങ്ങളുടെ പൊന്നോമന പുത്രി വാതിലിനരികിൽ മറഞ്ഞുനിന്ന് ഞങ്ങളുടെ ചർച്ച സാകൂതം വീക്ഷിക്കുകയായിരുന്നു. സമയമാകുമ്പോൾ ഇടപെടാൻ അവസരം കൊതിക്കുന്ന റഫറിയെ പോലെ.

“അച്‌ഛാ ഇന്നത്തെ കാലത്ത് ജീവിതം ജീവിക്കുക അത്ര നിസ്സാരമല്ല. പ്രമോഷനൊക്കെ നേടിയെടുത്ത് ജീവിതം ഒന്ന് സെറ്റിൽ ആയിട്ട് കുഞ്ഞുങ്ങൾ ആകുന്നതാണ് സെയ്ഫ്.”

“അതെ അമ്മൂമ്മയാകേണ്ട പ്രായത്തിൽ അമ്മയാവുക.” അച്‌ഛൻ വിടാനുള്ള മട്ടില്ല.

“നീ കൊച്ചായിരുന്നപ്പോൾ നിന്‍റെ പിന്നാല അമ്മ പാർക്കിലൂടെ ഓടുമായിരുന്നു. നിനക്ക് വേണ്ടിയാണ് അവൾ ജോലിക്ക് പോകണ്ടെന്നു വച്ചത്. ഇന്ന് ആ ജോലി തുടരുകയാണെങ്കിൽ മിനിമം ഒരു ബാങ്ക് മാനേജരെങ്കിലും ആയേനെ എന്‍റെ ശ്രീമതി. പക്ഷേ ഒരിക്കൽപോലും അമ്മ അതിൽ പരാതി പറയുന്നത് കേട്ടിട്ടില്ല.”

“അച്‌ഛാ അത് അന്തകാലം. 5000 രൂപയ്ക്ക് മാസ ചെലവ് കഴിഞ്ഞ കാലം. ഇന്ന് അങ്ങനെയാണോ?”

ശരിയാണ് മോള് പറഞ്ഞത്. അയാൾ ഓർത്തു. തന്‍റെ വിവരമില്ലായ്‌മ കുട്ടികളുടെ ജീവിതത്തിൽ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ബോധവാനായതുകൊണ്ട് അയാൾ പത്രത്തിലേക്ക് തലതാഴ്ത്തി ഒരു കൂപമണ്ഡുകത്തെ പോലെ ഇരുന്നു.

അമ്മയും മകളും തമ്മിലുള്ള സംഭാഷണം ഡൈനിംഗ് റൂമിന് വെളിയിലേക്ക് കേൾക്കാം. അമ്മ ഉച്ചഭാഷിണിക്ക് മുന്നിലാണെന്ന് വിചാരിച്ചോ എന്തോ? വനിതാദിനാവേശം ഉന്മത്തയാക്കിയോ.

“നീ കണ്ടിട്ടുള്ള അച്‌ഛനല്ല അച്‌ഛൻ ജോലികൾ സഹായിക്കാത്തതിന് ഞാൻ അച്‌ഛനെ കുറ്റം പറഞ്ഞിട്ടുണ്ട്. അത് ഭാര്യ എന്ന നിലയിൽ എന്‍റെ അവകാശമാണ്. പക്ഷേ ഞാൻ ഒന്നു വീണാൽ എന്‍റെ അരികിലിരിക്കാൻ ആ മനുഷ്യൻ ഉണ്ടായിരുന്നു എന്നും.”

“ഈ കുടുംബത്തിന്‍റെ ഭാരം കഴുതയെപ്പോലെ ഒറ്റയ്ക്ക് വലിച്ചു എന്ന് ഞാ ൻ പറയുന്നില്ല. പക്ഷേ നമ്മുടെ ഒരാവശ്യങ്ങൾക്കും കുറവ് വന്നിട്ടില്ല ഗാഥേ…”

“അതിന് നിങ്ങളുടെ കാലത്ത് സ്ത്രീകൾക്ക് എന്ത് ആവശ്യമാണുള്ളത്. ഉടുക്കാൻ തുണി, കുളിക്കാൻ സോപ്പ് അതിനപ്പുറം എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടോ? ഒരു മനുഷ്യജീവി എന്ന നിലയിൽ സ്വന്തം ആഗ്രഹങ്ങളോട് നീതിപുലർത്താതെ എന്നും ഒരു അടിമയെപോലെ പേരിന് ഒരു ഭാര്യ.”

“അതെ പേരിന് ഒരു ഭാര്യയാണ്. പക്ഷേ നെറ്റിയിൽ കുങ്കുമം ഉള്ളിടത്തോളം കാലം ആ പേരിൽ ഞാൻ തന്നെ ഉണ്ടാകും. അത്തരമൊരു ഉറപ്പ് നിനക്ക് ലിവിംഗ് പാർട്‌ണറിൽ നിന്ന് കിട്ടുമോ?”

“ഓ നരച്ചു മടുത്ത് പഴം തുണിപോലുള്ള കുടുംബജീവിതം. പൊലിപ്പിച്ചു പറയാം അത്രമാത്രം.”

“ഒരു പ്രായം കഴിയുമ്പോൾ പഴം തുണിയാണ് ഉടുക്കാൻ സുഖം മോളെ. ശരീരത്തിന്‍റെ ആവശ്യങ്ങളും മനസ്സിന്‍റെ ആവശ്യങ്ങളും ലഘുവായി തുടങ്ങുന്ന ഒരു പ്രായമുണ്ട്. അക്കാലത്ത് വാരിപ്പുതയ്ക്കാൻ ഒരു പഴം തുണി എങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് എന്‍റെ മോള് ആഗ്രഹിക്കാൻ ഇടവരരുത്.”

“ആഹാ ഇതാര് നിലവിളക്കിലെ ആന്‍റിയോ.. അമ്മേ മെലോഡ്രാമ കളിക്കരുത്. ഇത് ഞാനും മനുവും ഒന്നിച്ചെടുത്ത തീരുമാനമാണ്. പരസ്‌പരം ഒരു പരിധിയിൽ കവിഞ്ഞ് അഡ്‌ജസ്റ്റ് ചെയ്യാനൊന്നും ഞങ്ങളെക്കൊണ്ടാവില്ല. ഞങ്ങൾ ഒരേ പ്രൊഫഷൻ സെയിം സ്‌റ്റാറ്റസ്സ്. ഭാര്യയും ഭർത്താവുമായാൽ അധികാരം അവകാശം കമ്മിറ്റ്‌മെന്‍റ് അങ്ങനെ പലതും കടന്നുവരും. ഉള്ള ജീവിതം അടിച്ചുപൊളിക്കുക. ഇന്നാണ് ജീവിക്കേണ്ടത്. നാളെ ഉണ്ടാവുമോ എന്ന് ആർക്കറിയാം.”

“ഈ കാലവും കടന്നുപോകും. വാർദ്ധക്യത്തിൽ ഒരു തുണ അത് ഉണ്ടാവുമോ ഗാഥേ?”

“അമ്മാ ഇനി റോബോട്ടുകളുടെ കാലമാണ്. നമുക്ക് താങ്ങാവുന്ന നിരക്കിൽ ഒക്കെ അവൈലബിൾ ആവും. ഒരു പെറ്റും റോബോട്ടും മതിയല്ലോ കൂട്ടിന്. ഹ്യൂമൻ ബീയിംഗ്‌സ് റിസ്ക്കാണ്. ഇമോഷൻ ഈഗോ ചുമരുകൾക്കുള്ളിൽ ശ്വാസം മുട്ടും.”

“നോക്കൂ.. ജപ്പാനിൽ ഒരാൾ റോബോയെ പ്രണയിച്ച് വിവാഹം കഴിക്കാനൊരുങ്ങുന്നു. വിശ്വസിക്കൂ. ലോകം മാറിയമ്മാ ഒരുപാട്. ഒരു കാര്യം അച്‌ഛനോട് പറഞ്ഞേക്കു.. സ്വർണം എന്നും വെഡിംഗ് എന്നും പറഞ്ഞ് കാശ് കളയണ്ട. ടു ബെഡ്റൂം ഫ്ളാറ്റ് മതി. ഇനിയുള്ളകാലം ലോൺ അടച്ച് ജീവിതം കളയണ്ടല്ലോ. 50 ലക്ഷത്തിന് കൂനത്തറയിൽ നല്ല ഫ്ളാറ്റ് കിട്ടുമെന്നാണ് മനു പറഞ്ഞത്. അതാവുമ്പോൾ അവന്‍റെ പോക്ക് വരവും സൗകര്യമാണ്. എനിക്കും സമ്മതം. വെറുതെ കുറേ ഭൂമി കാത്ത് സൂക്ഷിച്ചിട്ടെന്ത് കാര്യം.”

മകളുടെ ബുദ്ധിശക്തിയിൽ അമ്മക്കത്ര മതിപ്പ് തോന്നുന്നില്ല. ഈയിടെയായിട്ട് അങ്ങനെയാണ് ചേരുംപടി ചേർക്കാനാവുന്നില്ല ഒന്നും തന്നെ. പൂരിപ്പിക്കാനാവാത്ത പദപ്രശ്നം പോലെ ജീവിതം അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്നു. വീട്ടുകാർ കണ്ട് തീരുമാനിച്ച് ആർഭാടമായി നടത്തിയതാണ് ചേച്ചിയുടെ മകൾ അനന്തവല്ലിയുടെ വിവാഹം. അനന്തവല്ലി ഗാഥയെപ്പോലെയല്ല ഒതുങ്ങിയ പ്രകൃതം. പഴയ സിനിമയിലെ ജലജയെപ്പോലെ വല്ലി ചേച്ചി എന്ന് ഗാഥ കളിയാക്കും. ഒന്നിനോടും വലിയ മമതയില്ല. എന്തിനോടും പെട്ടെന്ന് അഡ്‌ജഡാവും. പ്രത്യേകിച്ച് കാരണമൊന്നും പറഞ്ഞില്ല. വീട്ടിൽ വന്ന് നിൽപ്പായി. കുട്ടികളില്ലാത്ത പ്രശ്നം ഉണ്ട്. അതിന് എന്തൊക്കെ ട്രീറ്റ്‌മെന്‍റ് ഉണ്ട്. അഞ്ചു വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഒരു സൂട്ട്കെയ്‌സിൽ കൊള്ളുന്ന സാധനങ്ങളുമായി വന്നിറങ്ങിയപ്പോഴും വലിയ ആധി കണ്ടില്ല. ഒരിക്കൽ ഒരു കല്ല്യാണ വിശേഷം പറഞ്ഞപ്പോൾ വല്ലി ചോദിച്ചു.

“ചെറിയമ്മേ ഗാഥക്കുട്ടിയും അപ്പൂട്ടനും ഇല്ലെങ്കിൽ ചെറിയച്‌ഛന് ചെറിയമ്മയെ മടുക്കുമോ ദാമ്പത്യത്തിന്‍റെ ത്രില്ല് കുറച്ച് കഴിഞ്ഞാ പോകുംന്ന് പിന്നെ കുഞ്ഞുങ്ങളാണ് ജീവിതം തളിർപ്പിക്കാന്ന് പറയുന്നത് ശരിയാണോ”

“അങ്ങനെയൊന്നുമില്ല. വല്ലി മോൾക്ക് ദത്തെടുക്കാമായിരുന്നില്ലേ?”

“അത് എനിക്കു മാത്രം തോന്നിയിട്ട് കാര്യമില്ലല്ലോ. ഒരാവേശത്തിന് പോന്നതല്ല. ഒരിധകപ്പറ്റാണെന്ന് തോന്നി. നിസ്സാര കാര്യങ്ങൾക്ക് എപ്പോഴും യുദ്ധം ചെയ്യുന്നത് എപ്പഴാന്നറിയോ. ഉള്ളിൽ വെറുപ്പ് നുരഞ്ഞ് പതയുമ്പോ ചെയ്ത നന്മകളൊന്നും കാണില്ല. ഡൈവോഴ്‌സ് വരെയൊന്നും കാത്തില്ല. പുതിയ ആലോചനകളുടെ ബഹളം. ഏട്ടത്തീടെ കുട്ടികൾ എടക്ക് വിളിക്കും. പുതിയ അമ്മായി റൂമിൽ കയറ്റില്ല. സിനിമക്ക് കൂട്ടണില്ല. എനിക്കവിടെ സ്വന്തമായി ഒരു റൂം ഇല്ലായിരുന്നല്ലോ എന്ന് അപ്പഴാ ഞാനോർത്തത്. സ്വന്തമായി ഒരിടം സൃഷ്‌ടിക്കാൻ കഴിഞ്ഞില്ല. എത്ര പെട്ടന്നാ ഹരിയേട്ടൻ പുതിയ ജീവിതത്തോട് ഇണങ്ങിയത്.

വെയില് മൂത്താൽ സൈനസ്സ് വരും എന്ന് പറഞ്ഞ് വേഗം ഇറങ്ങി. കേട്ട വിശേഷങ്ങൾ വല്ലിയോട് ചിലപ്പോ പറഞ്ഞ് പോകും. ഹരി ഡീ അഡിക്ഷൻ സെന്‍ററിലാണ്. പുതിയ ജീവിതം ഇണക്കിച്ചേർക്കാൻ ഉള്ള ശ്രമത്തിൽ പുതിയ ശീലവും കൂട്ടുകെട്ടും. വേണ്ട മുറിഞ്ഞത് മുറിഞ്ഞു. ഓർമകളെ കാടും പടലവും വെട്ടി ഒരിടത്ത് ഒതുക്കി ഇട്ട് ചുരുട്ടി കൂട്ടി കത്തിക്കണം. ഇടയ്ക്ക് വല്ലാണ്ട് ശല്യപ്പെടുത്തുന്നു. മൈക്കിന് മുന്നിൽ നിൽക്കുമ്പോ പഠിച്ചതും വായിച്ചതുമായ കാര്യങ്ങൾ സീതാലക്ഷ്മി പാടെ മറന്നു. മുന്നിലിരിക്കുന്ന ആൾക്കൂട്ടത്തെ മറന്നു.

അഗത ക്രിസ്‌റ്റി ഒരു കുറിപ്പ് തന്നു. സ്‌റ്റേജിൽ കയറും മുമ്പ്. പീഢനത്തിനിരയായ കുഞ്ഞു പെൺകുട്ടികളുടെ ചിത്രം. ഇരകളെ പീഡിപ്പിക്കുന്നതിന്‍റെ വ്യത്യസ്‌ത ചിത്രങ്ങൾ. അവന്മാരെ കത്തിക്കണം പച്ചക്ക്. കുറിപ്പിൽ കുനാകുനാ എഴുതിയിട്ടുണ്ട്.

ഒരമ്മൂമ്മയുടെ മടിയിൽ കൊച്ചു പെൺകുട്ടിയിരിപ്പുണ്ട്. ആ കണ്ണിലേക്ക് നോക്കി അവൾ സംസാരിച്ചു. ഒരാളും ഒരാൾക്കും എതിരില്ല. ലിംഗനീതിയെക്കുറിച്ച് പറയുമ്പോൾ ജൈവികമായ അസമത്വങ്ങളെക്കുറിച്ച് പറയണം. സമത്വത്തിന്‍റെ പാഠങ്ങൾ പഠിക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. ഇനി വീടുകൾ ഉണ്ടാകുമോ. കുടുംബം എന്ന വ്യവസ്‌ഥ ഉണ്ടാകുമോ. എനിക്ക് പറയാനുള്ളത് തച്ചുടക്കലിന്‍റെ നീതി ശാസ്ത്രമല്ല. നമ്മുടെ ആൺമക്കൾ നമ്മുടേത് തന്നെ. പെൺകുഞ്ഞുങ്ങളും. അവർക്ക് സഹവർത്തിത്വത്തിന്‍റെ സമാന്തരപാഠങ്ങൾ എവിടെ നിന്ന് ലഭിക്കും. ഉയിരില്ലാത്ത വാർപ്പു കെട്ടിടങ്ങൾ വീടാകുന്നതെങ്ങനെ. അച്ചടിച്ച പ്രബന്ധം കാറിലിരിക്കുകയാണല്ലോ സീത ലക്ഷ്‌മി ബുദ്ധിമുട്ടുമോ? വിശ്വനാഥൻ കർത്ത കാറിനരികിലേക്ക് പോകുമ്പോൾ ആരോ അരികിൽ നിന്ന് പറയുന്നു. ഹ്യുമനിസ്‌റ്റായ ഫെമിനിസ്റ്റ്. പെട്ടന്നയാൾ നിന്നു. ഇസത്തിൽ വെള്ളം ചേർക്കാതെ സംശുദ്ധമായി അവൾ സംസാരിക്കുന്നു. ഇനി കുറിപ്പടികഷായം വേണ്ട. സന്ധ്യക്കെന്തിന് സിന്ദൂരം ഒരു മൂളിപ്പാട്ട് പാടിയാലോ….

വിഷുക്കട്ടയും ശർക്കരപ്പാനിയും

വിഷു മലയാളികളുടെ പ്രിയപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്.. കാർഷികോത്സവത്തിന്റെ പ്രതീകം കൂടിയാണ് മേടപ്പുലരിയിലെ വിഷു ആഘോഷം.

വിഷുവിനു പലതരം പാരമ്പരാഗത വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. അവയിൽ പെട്ടതാണ് വിഷുക്കട്ടയും ശർക്കരപ്പാനിയും. ഉണ്ടാക്കുന്ന വിധം മനസിലാക്കാം.

 

വിഷുക്കട്ട

ചേരുവകൾ:

ഉണക്കലരി അര കപ്പ്

ഒന്നാം തേങ്ങാപ്പാൽ ഒന്നര കപ്പ്

രണ്ടാം പാൽ അര കപ്പ്

ജീരകം കാൽ ടേബിൾ സ്പൂൺ

നെയ് ഒരു സ്പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഉണക്കലരി കഴുകി അര മണിക്കൂർ കുതിർത്ത് വയ്ക്കുക.

തേങ്ങ ചിരകി ഒന്നാം പാലും രണ്ടാം പാലും വെവ്വേറെ എടുത്ത് വയ്ക്കുക.

രണ്ടാം പാല് ഒരു പാത്രത്തിൽ എടുത്ത് ചൂടാക്കുക. കുതിർത്തിയ അരി ഇതിലേക്ക് ചേർത്ത് ഇളക്കി ചെറിയ തീയിൽ വേവിക്കുക.

ആവശ്യത്തിന് ഉപ്പും ചേർക്കാം. പൊടിച്ചു വച്ച ജീരകം ഈ സമയം ചേർത്ത് കൊടുക്കാം. വേവ് ഏകദേശം ആയിക്കഴിയുമ്പോൾ ബാക്കി വച്ചിരിക്കുന്ന ഒന്നാം തേങ്ങാപ്പാലും കൂടി ചേർത്ത് ഒന്നുകൂടി ഇളക്കി വേവിക്കുക.

പാത്രത്തിന്‍റെ അരികിൽ വിട്ടു പോകാത്ത പാകത്തിൽ കഞ്ഞി ആകുമ്പോൾ വാങ്ങി വയ്ക്കുക. 15 മിനിറ്റ് നേരം ഇത് തണുക്കാൻ വച്ച ശേഷം നെയ് ചൂടാക്കി ഇതിലേക്ക് ഒഴിക്കുക. ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം.

ശർക്കരപ്പാനി

ചേരുവകൾ:

ശർക്കര അര കപ്പ്

വെള്ളം കാൽ കപ്പ്

തയ്യാറാക്കുന്ന വിധം:

ശർക്കര ആദ്യം തന്നെ ചൂട് വെള്ളത്തിൽ മുക്കി വയ്ക്കുക. ഇത് നന്നായി കുതിർത്ത് പൊടിച്ചെടുത്ത് അടുപ്പത്ത് വച്ച് ചൂടാക്കുക.

ചെറിയ ചൂടോടു കൂടി ഈ മിശ്രിതം ഒരു അരിപ്പയിൽ കൂടി നന്നായി അരിച്ചെടുത്താൽ ഇതിലെ കരടും കല്ലും നീങ്ങിക്കിട്ടും.

അതിനുശേഷം അടപ്പുത്തേക്ക് വീണ്ടും വച്ച് നല്ല ചൂടിൽ നന്നായി ഇളക്കിക്കൊണ്ടിരിക്കണം. പാനി ഒട്ടിപ്പിടിക്കുന്ന പരുവമാകുമ്പോൾ (തേൻ പോലെ) അടുപ്പിൽ നിന്ന് താഴെയിറക്കാം.

വിഷുക്കട്ട ശർക്കരപ്പാനിയിൽ മുക്കി കഴിക്കാം. ഇത് കേരളത്തിലെ സ്വാദേറിയ ഒരു പരമ്പരാഗത വിഷു പ്രാതൽ വിഭവമാണ്.

ലാത്തിരി… പൂത്തിരി…. മത്താപ്പൂ

വിഷു ആഘോഷം ഗംഭീരമാക്കാൻ കണി മാത്രം പോരാ. രാത്രി മുഴുവന്‍ നീണ്ട കൂടിച്ചേരലുകളും പടക്കം പൊട്ടിക്കലും പൂത്തിരി കത്തിക്കലും എല്ലാം വേണം. എന്നാൽ ഇത്തരം ആഘോഷ വേളകളിൽ അൽപം മുൻ കരുതലുകൾ അനിവാര്യമാണ്. പ്രത്യേകിച്ചും കരിമരുന്ന് പ്രയോഗ വേളയിൽ ഒരിക്കലും അലക്ഷ്യ മനോഭാവം അവലംബിക്കാതിരിക്കുക. ചിലപ്പോൾ ചെറിയൊരു അശ്രദ്ധ ആഘോഷത്തിന്‍റെ മുഴുവൻ സന്തോഷവും ചോർത്തിക്കളയാൻ ഇടയാക്കും. ഒരു പക്ഷേ അത് ജീവിതകാലം മുഴുവൻ വേദനിക്കാൻ ഇടയാക്കുന്ന ദുരന്തമായി മാറാനുള്ള സാഹചര്യത്തിലേക്കു നയിച്ചേക്കാം.

അൽപം കരുതിയിരിക്കാം

വളരെ ചെറിയ കുട്ടികളുടെ കയ്യിൽ ഒരിക്കലും പടക്കങ്ങളും മറ്റു കരിമരുന്ന് ഉൽപ്പന്നങ്ങളും നൽകുന്ന പ്രവണത നന്നല്ല. കൊച്ചു കുഞ്ഞുങ്ങളെ തീയുമായി അടുത്ത് ഇടപഴകാതിരിക്കാൻ മുതിർന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പടക്കം ചെറുതായാലും വലുതായാലും ശരി, അത് തുറസ്സായ സ്ഥലത്തു വച്ച് മാത്രം പൊട്ടിക്കാൻ ശ്രദ്ധിക്കുക. വീടിനു സമീപത്തോ, വരാന്തയിലോ, ഇടുങ്ങിയ വഴികളിലോ വച്ച് പടക്കം പൊട്ടിക്കാതിരിക്കുക.

മുകളിലേക്ക് ഉയരുന്ന തരത്തിലുള്ള കരിമരുന്നുകൾ ഒരിക്കലും കുപ്പിയിലോ ടിന്നിലോ അടച്ച് വച്ച് കത്തിക്കുന്നതു ഒഴിവാക്കുക. അത് അപകടം ക്ഷണിച്ചു വരുത്തും. പകുതി കത്തിയതോ, ഉപയോഗിച്ചതിന്‍റെ ബാക്കി വന്നതോ ആയ കരിമരുന്നുകൾ വീണ്ടും ഉപയോഗിക്കാതിരിക്കുക. പടക്കം പൊട്ടിക്കുന്ന സമയത്ത് കോട്ടൻ വസ്‌ത്രങ്ങൾ അണിയുവാൻ ശ്രദ്ധിക്കണം. ടെർലിൻ, നൈലോൺ തുടങ്ങിയവ ഒഴിവാക്കുക തന്നെ വേണം. കുട്ടികളുടെ ശ്രദ്ധ പതിയാത്ത സ്‌ഥലത്തു വേണം പടക്കവും മറ്റ് കരിമുന്ന് ഉൽപന്നങ്ങളും സൂക്ഷിക്കാൻ. ആരും കാണാതെ കുട്ടികൾ അതെടുത്ത് കത്തിക്കാൻ ഇടയായാൽ വലിയ അപകടത്തിന് ഇടയാക്കും.

ഓലപ്പടക്കം പോലുള്ളവ കത്തിക്കുമ്പോൾ കുട്ടികളെ ഒരു നിശ്‌ചിത അകലത്തിൽ നിർത്തേണ്ടതാണ്. എപ്പോഴും ലഭ്യമായ രീതിയിൽ വെള്ളം കരുതണം. ഏതെങ്കിലും കാരണവശാൽ പൊള്ളൽ എല്‍ക്കുക ആണെങ്കിൽ ആ ഭാഗത്ത് തണുത്ത വെള്ളം ഒഴിക്കുകയും പൊള്ളലിനുള്ള ഓയിൽമെന്‍റ് പുരട്ടുകയും ചെയ്യേണ്ടതാണ്. പൊള്ളൽ അധികമാണെങ്കിൽ ഉടൻ വൈദ്യ സഹായം തേടാൻ വൈകരുത്.

ചെറിയ മുറ്റമുള്ളവർ വളരെ തീവ്രത കുറഞ്ഞ പടക്കങ്ങൾ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. തൊട്ടടുത്ത വീട്ടിലേക്ക് പടക്കം ചെന്ന് വീഴുകയോ വാഹനങ്ങൾക്ക് മീതെ പതിക്കുകയോ ചെയ്യാതിരിക്കാൻ സൂക്ഷിച്ചും ശ്രദ്ധിച്ചും വേണം പടക്കങ്ങൾ പൊട്ടിക്കാൻ. നല്ല ഗുണനിലവാരമുള്ള കരിമരുന്ന് ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാൻ തയ്യാറാകണം.

പാലിക്കേണ്ട കാര്യങ്ങൾ

കുട്ടികൾ കൈയിലും ചുറ്റമുള്ള വസ്തുക്കൾക്കു സമീപത്തു വച്ചും പടക്കം പൊട്ടിക്കാൻ സാദ്ധ്യതയേറെയാണ്. മുതിർന്നവർ ഇക്കാര്യത്തിൽ പ്രത്യേകം കരുതല്‍ നല്‍കേണ്ടതാണ്. പടക്കവും മറ്റു കരിമരുന്ന് ഉൽപ്പന്നങ്ങളും മുറിയ്‌ക്കുളളിൽ കൊണ്ടുവരാൻ കുട്ടികളെ അനുവദിക്കാതിരിക്കുക. ഇവ പോക്കറ്റിലും അലമാരിക്കുള്ളിലും ഒന്നും സൂക്ഷിക്കാൻ സമ്മതം നൽകരുത്. മാലപ്പടക്കവും മറ്റും പൊട്ടിക്കുന്ന അവസരത്തിൽ എളുപ്പം തീ പിടിക്കുന്ന വസ്‌തുക്കൾ അരികില്‍ ഇല്ലെന്ന് ഉറപ്പു വരുത്തണം. പടക്കം പൊട്ടിക്കുന്ന സമയത്ത് ഒരു ബക്കറ്റിൽ വെള്ളം കരുതി വയ്ക്കുന്നത് നന്ന്.

കൊച്ചു കുട്ടികളും പ്രായമായവരും സുഖമില്ലാത്തവരും വളർത്തു മൃഗങ്ങളും വീട്ടിലുണ്ടെങ്കിൽ വലിയ ശബ്‌ദത്തിലുള്ള പടക്കങ്ങൾ പൊട്ടിക്കുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്.

പടക്കം പൊട്ടിച്ച് ഉണ്ടാകുന്ന വായു, ശബ്ദ മലിനീകരണം കുറയ്ക്കാന്‍ ഇക്കോ ഫ്രണ്ട്‌ലിയായ പടക്കങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക. ഇത്തരം പടക്കങ്ങൾ റീസൈക്കിൾ പേപ്പർ കൊണ്ട് നിർമ്മിക്കുന്നവ ആയതിനാൽ അവ കൊണ്ടുള്ള മലിനീകരണം നിശ്ചിത പരിധിക്കുള്ളിൽ ആയിരിക്കും.

പുണ്യോദയം

ഫോൺ ചെയ്തപ്പോൾ അമ്മാൾ രാത്രി നല്ല ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് ഉണർന്നതും കിടന്നു കൊണ്ട് തന്നെ ലൈറ്റിട്ട് പെട്ടെന്ന് ഫോൺ എടുത്തു. സേവ് ചെയ്യാത്ത ഒരു നമ്പർ. പണ്ട് ഏറെക്കാലം സർക്കാർ സർവ്വീസിലായിരുന്നപ്പോൾ കിട്ടിയ ഒരു ശീലം വച്ച് ആളെയറിയാത്ത ഇത്തരം കോളുകൾ കഴിയുന്നതും എടുക്കാറില്ലായിരുന്നു. എന്നാൽ റിട്ടയർമെന്‍റിന് ശേഷം ആ സ്വഭാവം കുറേശ്ശെയായി ഇപ്പോൾ മാറ്റിയെടുക്കുന്നുണ്ട്. എന്നിട്ടും രണ്ട് വട്ടം കൂടി ആലോചിച്ച ശേഷം അയാൾ ഫോൺ അറ്റൻഡ് ചെയ്യാൻ തന്നെ തീരുമാനിച്ചു കൊണ്ട് ടച്ച് ചെയ്തു.

“മാഷല്ലേ.”

അമ്പത് വയസ്സു തോന്നിക്കുന്ന ഒരു പുരുഷ ശബ്ദം. പ്യൂണായിട്ട് ജോലിയിൽ കയറി ക്ലാർക്കായി റിട്ടയർ ചെയ്ത് താൻ ട്യൂട്ടോറിയലിൽ ആദ്യകാലങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട് എന്നത് ഒരു സത്യം തന്നെയാണ് എന്ന് അയാൾ ഓർത്തു. ആ സൗഹൃദങ്ങളിൽ ചിലർ മാഷ് എന്ന് ഇടക്ക് വിളിക്കാറുമുണ്ട്. പക്ഷെ ഇത് അവരാരുമല്ലല്ലോ. അയാൾ ഫോണിൽ സമയം നോക്കി. പതിനൊന്നരയായിരിക്കുന്നു. മറുപടിയൊന്നും കിട്ടാത്തതിനാലാകണം വീണ്ടും ചോദ്യം വന്നു.

“ഹലോ വേണു മാഷല്ലേ?”

അപ്പോൾ വിളിച്ചയാൾക്ക് തെറ്റിയിട്ടില്ല എന്ന് അയാൾക്ക് ഉറപ്പായി. സ്വസ്ഥമായ ഉറക്കം നഷ്ടപ്പെട്ടതിന്‍റെ നേരിയ നീരസം ഒട്ടുമേ ശബ്ദത്തിൽ കാണിക്കാതെ അയാൾ ചോദിച്ചു.

“അതെ ആരാ?”

“മാഷെ ഞാൻ ശ്രീകാന്ത് ആണ്. മാഷിന്‍റെ ശ്രീക്കുട്ടൻ.” വീടിനടുത്ത് ട്യൂഷൻ പഠിപ്പിച്ച കുട്ടികളുടെ ഓർമ്മയിലുള്ള പേരുകളിൽ അടുത്തൊന്നും ഒരു സൗഹൃദവും പുതുക്കാത്ത ഒരു ശ്രീക്കുട്ടനെ അയാൾ മനസ്സിൽ ഒന്ന് പരതി നോക്കി. പിടികിട്ടിയില്ല എന്ന് കണ്ടിട്ടാവണം മറുതലക്കൽ നിന്ന് വീണ്ടും ശബ്ദം വന്നു.

“മാഷ് പണ്ട് കളക്ടറേറ്റിൽ ആദ്യമായി ജോലി കിട്ടി വന്നപ്പോൾ.”

“ഓക്കെ ഓക്കെ എനിക്ക് ഓർമ്മയുണ്ട് ശ്രീക്കുട്ടാ. പിന്നെ എന്താണ് വിശേഷം?” ശ്രീകാന്തിനെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അയാൾ ഇടയിൽ കയറിപ്പറഞ്ഞു.

“മാഷെ ഞാൻ ഇപ്പോൾ ട്രെയിനിൽ കയറുകയാണ്. രാവിലെ ആറരയ്ക്ക് മാഷിന്‍റെ നാട്ടിലെത്തും. വാട്‌സാപ്പിൽ മാഷിന്‍റെ ലൊക്കേഷൻ ഇട്ടിരുന്നാൽ ഞാൻ വീട്ടിലെത്തിക്കൊള്ളാം. വിവരങ്ങളെല്ലാം അവിടെ വന്നിട്ട് പറയാം.” എന്നു മാത്രം പറഞ്ഞ് ശ്രീക്കുട്ടൻ ഫോൺ വെച്ചു.

ലൈറ്റണച്ച് കിടന്നപ്പോൾ അയാളുടെ മനസ്സ് ഏറെ വർഷങ്ങൾ പുറകിലേക്ക് ഒരു യാത്ര തുടങ്ങി കഴിഞ്ഞിരുന്നു. അതെ കൃത്യം മുപ്പത്തിയഞ്ച് വർഷങ്ങൾ പുറകോട്ടുള്ള ഒരു ട്രെയിൻ യാത്ര. പുലർച്ചെ ടൗണിൽ എത്തിയ ട്രെയിനിൽ നിന്ന് ഇറങ്ങി കളക്‌ടറേറ്റ് കണ്ടുപിടിച്ച് വാച്ച്മാനെ കണ്ട് ആദ്യമായി ജോലി കിട്ടി ജോയിൻ ചെയ്യാൻ വന്നതാണെന്ന് പറഞ്ഞ് ഓർഡർ കാണിച്ച് കൊടുത്തതോടെ പിന്നീടുള്ള കാര്യങ്ങളെല്ലാം അന്ന് അയാൾക്ക് എളുപ്പമായി.

ജോലിക്ക് ചേർന്ന അന്നുതന്നെ താമസത്തിനുള്ള ഒരു മുറി സഹപ്രവർത്തകർ ശരിപ്പെടുത്തി തന്നത് ഈ ശ്രീകാന്തിന്‍റെ വീടായിരുന്നു എന്നതും പത്തിൽ തോറ്റതിനാൽ ഇനി പരീക്ഷ എഴുതുന്നില്ല എന്ന് തീരുമാനിച്ചിരുന്ന ശ്രീകാന്തിന്‍റെ വീട്ടിലെ ഒരു ചായ്പ് മുറി പിന്നീടുള്ള മൂന്ന് വർഷക്കാലത്തെ അയാളുടെ മേൽവിലാസമായതും ഒരു മിന്നൽ പോലെ ക്ഷണത്തിൽ അയാളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു.

ദിവസങ്ങൾ കഴിയവെ ആ വീട്ടുകാരുമായുള്ള ബന്ധം ദൃഢമായപ്പോൾ ഇവനെ ഒന്ന് പത്ത് പാസാക്കി തന്നാൽ മോന് നൂറ് പുണ്യം കിട്ടുമെന്ന ശ്രീകാന്തിന്‍റെ വീട്ടുകാരുടെ യാചന അയാൾ ഏറ്റെടുത്തു സഫലമാക്കിക്കൊടുത്തു. തുടർപഠനത്തിന് ശ്രീക്കുട്ടനും വീട്ടുകാർക്കും ഒട്ടുമേ താൽപര്യമില്ലാതിരുന്നതിനാൽ വയറിംഗ് ജോലികൾ ചെയ്യുന്ന ഒരാളുടെ കീഴിലാക്കി പണി പഠിപ്പിച്ചു. താൻ അവിടെ നിന്ന് സ്‌ഥലം മാറി പോരുമ്പോൾ ശ്രീകാന്ത് ആ ജോലിയിൽ ലൈസൻസ് എടുക്കുന്ന ശ്രമത്തിലായിരുന്നു എന്നത് ഓർമ്മയിൽ തെളിഞ്ഞു. മൊബൈൽ ഫോൺ ഇല്ലാതിരുന്ന ആ കാലത്ത് വല്ലപ്പോഴും വന്നിരുന്ന കത്തിലൂടെ പരസ്‌പരം വിശേഷങ്ങൾ അറിഞ്ഞിരുന്നെങ്കിലും ക്രമേണ അതും പാടെ നിലച്ചു.

ഓരോന്ന് ഓർത്ത് കിടന്നപ്പോൾ ഏറെ വൈകിയാണ് ഉറങ്ങിയതെങ്കിലും പതിവ് സമയത്തു തന്നെ ശ്രീമതി ഉണർന്ന് ജോലികൾ തുടങ്ങിയപ്പോൾ ഉണർന്നെഴുന്നേറ്റ് ചെന്ന് ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു. പ്രാതലിന് ഒരു അതിഥി കൂടിയുണ്ടാകുമെന്നത് അവർ ഇരുവരിലും ചെറുതല്ലാത്ത ഒരു ഉന്മേഷവും ഉളവാക്കി.

ശ്രീക്കുട്ടൻ വീട് കണ്ടുപിടിച്ച് എത്തിയ ഉടൻ കുളിയെല്ലാം കഴിഞ്ഞ് പ്രാതലിന് ഇരുന്നപ്പോഴാണ് ഏറെ നാളത്തെ വിശേഷങ്ങൾ പങ്കുവെച്ചത്. അവൻ വിവാഹവും അച്ഛന്‍റെ മരണവും രണ്ട് വർഷം മുമ്പ് നടന്ന അവന്‍റെ മകളുടെ വിവാഹവും തുടർന്ന് മകൾക്കും ഭർത്താവിനും പരസ്പരം യോജിച്ച് പോകുവാൻ സാദ്ധ്യമാകാതെ വന്നതും വിവാഹമോചനം ഇരുകൂട്ടരും ആവശ്യപ്പെട്ടതും കേസ് വിധിയായതും എല്ലാമെല്ലാം അങ്ങനെ ഓരാരോ വിശേഷങ്ങളായി അവനിൽ നിന്ന് മെല്ലെ മെല്ലെ പുറത്തുവന്നു.

അവസാനം ഈ വരവിന്‍റെ ഉദ്ദേശവും ശ്രീക്കുട്ടൻ പതിയെ പങ്കുവച്ചു. പറ്റിയ ഒരു ആലോചന ഉടൻ കണ്ടെത്തി മകളുടെ ഭാവി ഭദ്രമാക്കുവാൻ സഹായിക്കണമെന്നതായിരുന്നു ശ്രീകാന്ത് തൊണ്ടയിടറി പറഞ്ഞു വച്ചത്. അൽപ നേരം അവർക്കിടയിൽ മൗനം തളം കെട്ടി. അവന്‍റെ ഇപ്പോഴത്തെ അവസ്‌ഥ അവരെ ഇതുവരെയും വല്ലാതെ വിഷമിപ്പിച്ചുവെങ്കിലും ശ്രീമതിയുടെ കണ്ണുകൾ അതിനിടയിൽ ഒരു മാത്ര വിടരുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു. ശ്രീക്കുട്ടൻ മകളുടെ ജാതകക്കുറിയുടെ പകർപ്പ് കയ്യിലേൽപ്പിച്ച് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഇക്കാര്യം അന്വേഷിച്ചു പറയാമെന്ന് ശ്രീക്കുട്ടനെ ആശ്വസിപ്പിക്കുകയും ചെയ്തു.

ശ്രീകാന്ത് ഗേറ്റ് കടന്ന് ഒരു ഓട്ടോയിൽ കയറിയ ശേഷവും അവനെ കൈ വീശി യാത്രയാക്കിക്കൊണ്ട് ഇരുവരും തിരിഞ്ഞ് വീട്ടിലേക്ക് കയറിയപ്പോഴാണ് ശ്രീമതി ചോദിച്ചത്.

“നമുക്ക് മോനു വേണ്ടി ഇക്കാര്യം ഒന്ന് ആലോചിച്ചാലോ?”

“അതിന് അവൻ സമ്മതിക്കണ്ടേ?” അയാൾ തിരിച്ചു ചോദിച്ചു കൊണ്ട് തുടർന്നു.

“അവൻ ഊണ് കഴിക്കാൻ വരട്ടെ നോക്കാ.”

ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്ന മകൻ ഉച്ചയൂണിന് വന്ന് ഇരുന്നപ്പോഴാണ് അയാൾ നേരത്തെ സൂചിപ്പിരുന്ന പോലെ ശ്രീമതി മകനോട് രാവിലെയുണ്ടായ കാര്യങ്ങൾ പറഞ്ഞത്. മകന്‍റെ ഭാര്യ അസുഖം ബാധിച്ച് മരിച്ചിട്ട് ഈ ചിങ്ങത്തിൽ ഒരു വർഷമാകുന്നു.

അടുത്ത വർഷം ഒന്നാം ക്ലാസ്സിലാകുന്ന കൊച്ചു മകന് ഇനിയെന്തായാലും ഒരു അമ്മയുടെ ആവശ്യമുണ്ട് എന്ന് ശ്രീമതി കുറെ നാളായി പറയുന്നുണ്ടെങ്കിലും എന്തുകൊണ്ടോ മകൻ തീരെ ചെവി കൊടുക്കാതെ നടക്കുകയാണ്. ഭാര്യയ്ക്കാണെങ്കിൽ പ്രായത്തിന്‍റെ അവശതകൾ കൂടിക്കൂടി വരുകയുമാണ് എന്നതും തന്‍റെ ആരോഗ്യവും ഒട്ടും മെച്ചമല്ല എന്നതും അയാൾ എല്ലായ്പ്പോഴും ഓർക്കാറുണ്ട്. രണ്ടുപേരിൽ ആരെങ്കിലും കിടപ്പിലായാൽ തന്നെ എല്ലാം തകിടം മറിയുമെന്ന അവസ്ഥയിലായിരിക്കുന്നു കാര്യങ്ങൾ എന്ന് അയാൾ ആശങ്കപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി.

ഊണ് കഴിഞ്ഞ് കൈ കഴുകിത്തുടച്ച് മറുപടിയൊന്നും പറയാതെ വീണ്ടും ഡ്രൈവിംഗ് സ്‌കൂളിലേക്ക് പോകാൻ ഇറങ്ങുന്ന മകന്‍റെ കയ്യിലേക്ക് രാവിലെ ശ്രീക്കുട്ടൻ തന്‍റെ കയ്യിൽ തന്നേൽപ്പിച്ച ജാതകക്കുറി മടിച്ചു മടിച്ച് കൊടുത്തിട്ട് അയാൾ ഒന്നും മിണ്ടാതെ നിന്നു. പുറകിൽ നിന്ന് ഭാര്യയുടെ ചൂടുള്ള നിശ്വാസം ചുമലിൽ തട്ടുന്നത് അയാൾ അറിഞ്ഞു.

ആ കടലാസ് ഒന്ന് നിവർത്തി നോക്കി അത് പഴയതുപോലെ തന്നെ മടക്കിയ ശേഷം നാലായി കീറി ആ തുണ്ടുകൾ അയാളുടെ തന്നെ കയ്യി ലേക്ക് കൊടുത്തിട്ട് പടിയിറങ്ങവെ മകൻ പറഞ്ഞു.

“ഈ ജാതകം നോക്കണ്ട അച്‌ഛാ. ആ കുട്ടിയുടെ വിവാഹം ഈ ജാതകം നോക്കിയിട്ടാണല്ലോ നടന്നിട്ടുണ്ടാകുക. പിന്നെ എന്‍റെ വിവാഹവും അച്‌ഛൻ തന്നെയല്ലേ ജാതകം നോക്കിച്ച് നടത്തിയതും. എന്നിട്ടിപ്പോഴെന്തായി?”

പ്രതീക്ഷകൾ അസ്തമിച്ച അയാൾ നിസ്സഹായനായി ദൂരേക്ക് കണ്ണുകൾ പായിച്ച് നിന്നു. മകൻ തുടർന്നു.

“പക്ഷേ എന്‍റെ മകന് ഒരമ്മയിൽ നിന്ന് കിട്ടേണ്ടതായ പരചരണം എന്ന അവന്‍റെ ജന്മാവകാശം ഞാനായിട്ട് അവന് നിഷേധിക്കുവാൻ പാടില്ലല്ലോ. നമ്മുടെ ചുറ്റുപാടുകളും സാഹചര്യങ്ങളും അവരെ ധരിപ്പിച്ചിട്ട് അവർക്ക് സ്വീകാര്യമെങ്കിൽ ഈ ആലോചന മുന്നോട്ട് നീക്കാമെന്നും അടുത്ത മാസം തന്നെ ലളിതമായ ഒരു ചടങ്ങായി നമുക്ക് വിവാഹം നടത്താമെന്നും അച്ഛൻ അവർക്ക് വാക്കു കൊടുത്തേക്കൂ.”

ആശ്വാസത്തിന്‍റെതായ രണ്ട് നെടു വീർപ്പുകൾ അവിടെ ഒരുമിച്ചുയരവെ മകന്‍റെ കാർ അപ്പോൾ ഗേറ്റ് കഴിഞ്ഞ് കുറച്ചുകൂടി സുഗമമായ പാതയിലേക്ക് കടക്കുകയായിരുന്നു. “മോന് നൂറ് പുണ്യം കിട്ടും” എന്ന ആ പഴയ അനുഗ്രഹവർഷത്തിന്‍റെ പുണ്യാഞ്ജ‌ലികൾ കാലമേറെക്കഴിഞ്ഞിട്ടും തനിക്കൊപ്പം തന്നെ തന്‍റെ മകന്‍റെ നേർക്കും ചൊരിഞ്ഞു തുടങ്ങിയത് അയാൾ പതിയെ തിരിച്ചറിയുകയായിരുന്നു.

നോർത്തിന്ത്യൻ വിഭവങ്ങൾ

ബൈഗൻ ബുർജി

ചേരുവകൾ

വഴുതനങ്ങ- ഒരു കിലോ

ചിക്കൻ കഷണങ്ങൾ- 100 ഗ്രാം

പച്ചമുളക് അരിഞ്ഞത്- 500 ഗ്രാം

ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് – 20 ഗ്രാം

ക്രീം- 200 എംഎൽ

ഗരം മസാല- 5 ഗ്രാം

മുളകു പൊടി- 2.5 ഗ്രാം

റിഫൈൻഡ് ഓയിൽ -70 എംഎൽ

സവാള അരിഞ്ഞത്- 100 ഗ്രാം

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വഴുതനങ്ങാ പുഴുങ്ങി തൊലി കളഞ്ഞ് മാഷ് ചെയ്ത് വയ്ക്കുക. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് ഇട്ട് ഗോൾഡൻ നിറമാകും വരെ വഴറ്റുക. ഇനി ചിക്കൻ കഷണങ്ങൾ ഇട്ട്, അൽപ്പം വെള്ളവും ഒഴിച്ച് പാകം ചെയ്യുക. 5മിനിറ്റിനു ശേഷം മുളകുപൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർക്കുക. വെള്ളം വറ്റിക്കുക. ഒരു പാനിൽ ക്രീം ഒഴിച്ചുള്ള ബാക്കിയുള്ള ചേരുവകൾ മിക്‌സ് ചെയ്യുക. ഇനി വഴുതനങ്ങയും സവാളയും ഇട്ട് ചെറുതീയിൽ പാകം ചെയ്യുക. ശേഷം ക്രീം ഒഴിച്ച് സർവ്വ് ചെയ്യാം.

ദാൽ പാലക്

ചേരുവകൾ

തുവര പരിപ്പ്- ഒരു കപ്പ്

വേവിച്ച പാലക്- 250 ഗ്രാം

തക്കാളി- ഒന്ന്, നേർത്തതായി അരിഞ്ഞത്

മഞ്ഞൾപ്പൊടി- ഒരു ചെറിയ സ്‌പൂൺ

ജീരകപ്പൊടി- അര ചെറിയ സ്‌പൂൺ

ഗരം മസാല- അര ചെറിയ സ്‌പൂൺ

നെയ്യ്- ഒരു വലിയ സ്‌പൂൺ

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തുവര പരിപ്പ് പ്രഷർ കുക്കറിലിട്ട് 3 ഗ്ലാസ് വെള്ളത്തിൽ വേവിച്ചെടുക്കുക. ഇനി പ്രഷർ കുക്കറിൽ നെയ്യ് ചൂടാക്കി അതിൽ ഇഞ്ചി, തക്കാളി, മഞ്ഞൾപ്പൊടി, ജീരകപൊടി, ഗരംമസാല പൗഡർ, ഉപ്പ്, വേവിച്ച പാലക് എന്നിവ ഇടുക. എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്‌ത് ഒരു വിസിൽ വരും വരെ വേവിക്കുക. പ്രഷർ പോയ ശേഷം വേവിച്ച് വച്ച പരിപ്പ് ചേർത്ത് ഇളക്കുക. അൽപ്പ സമയം കൂടി പാകം ചെയ്‌ത ശേഷം സർവ്വിംഗ് ഡിഷിലേക്ക് മാറ്റുക. മല്ലിയില കൊണ്ടലങ്കരിച്ച് സർവ്വ് ചെയ്യാം.

സ്പൈസി ദം ആലു

ചേരുവകൾ

ഉരുളക്കിഴങ്ങ്- 12 എണ്ണം ചെറുത്

തൈര്- ഒന്നര കപ്പ്

കാശ്‌മീരി മുളകുപൊടി- 4 സ്‌പൂൺ

ഇഞ്ചി അരിഞ്ഞത്- ഒരു ചെറിയ സ്‌പൂൺ

വെളുത്തുള്ളി അരിഞ്ഞത്- ഒരു ചെറിയ സ്‌പൂൺ

കശുവണ്ടി പൗഡർ- ഒരു ചെറിയ സ്‌പൂൺ

പെരും ജീരകം പൊടിച്ചത്- അര ചെറിയ സ്‌പൂൺ

ഏലയ്ക്ക പൊടി- കാൽ ടീസ്‌പൂൺ

ജീരകപൊടി- കാൽ ടീസ്‌പൂൺ

മല്ലിപ്പൊടി- ഒരു ചെറിയ സ്‌പൂൺ

മഞ്ഞൾപ്പൊടി – കാൽ ടീസ്‌പൂൺ

ഗരംമസാല പൗഡർ- അര ചെറിയ സ്‌പൂൺ

വയണയില- ഒന്ന്

കായം- ഒരു നുള്ള്

ഉപ്പ് – ആവശ്യത്തിന്

മല്ലിയില അരിഞ്ഞത്- ഒരു ചെറിയ സ്‌പൂൺ

എണ്ണ- 4 ചെറിയ സ്‌പൂൺ

വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് തൊലി നീക്കി ഫോർക്ക് കൊണ്ട് ചെറിയ തുളകൾ ഉണ്ടാക്കിയ ശേഷം 15 മിനിറ്റ് നേരം ഉപ്പ് വെള്ളത്തിൽ വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് ഗോൾഡൻ നിറമാകും വരെ ഫ്രൈ ചെയ്യുക. ഇനി ഒരു ബൗളിൽ തൈര്, കാശ്‌മീരി മുളകുപൊ ടി, ഇഞ്ചി, വെളുത്തുള്ളി, കശുവണ്ടി പൗഡർ, പെരും ജീരകം, ഏലയ്ക്ക പൊടി, ജീരക പൊടി, മല്ലിപ്പൊടി എന്നിവ ചേർക്കുക. ഇനി ഈ ചേരുവ നന്നായി ഇളക്കി ചേർക്കുക. ഇനി മറ്റൊരു പാനിൽ 4 വലിയ സ്‌പൂൺ എണ്ണയൊഴിച്ച് ചൂടാക്കി അതിൽ വയണയിലയും കായവും ഇട്ട് 30 സെക്കന്‍റ് നേരം വഴറ്റുക. ശേഷം മൂന്നിലൊന്ന് വെള്ളം, ഉപ്പ്, മഞ്ഞൾപ്പൊടി ചേർക്കുക. ഇനി ഈ ചേരുവ പാകം ചെയ്യുക. ശേഷം ഇതിൽ നേരത്തെ തയ്യാറാക്കിയ തൈര് ചേരുവ ചേർക്കാം. ഇത് നല്ലവണ്ണം തിളച്ച് തുടങ്ങുമ്പോൾ ഫ്രൈ ചെയ്‌ത ഉരുളക്കിഴങ്ങ്, ഗരംമസാല പൗഡർ ചേർത്ത് മീഡിയം തീയിൽ പാകം ചെയ്യുക. പിന്നീട് തീയിൽ നിന്നിറക്കി സർവ്വിംഗ് ബൗളിൽ പകർന്ന് മല്ലിയില കൊണ്ട് അലങ്കരിച്ച് സർവ്വ് ചെയ്യാം.

ദാൽ തട്ക

ചേരുവകൾ

ചെറുപയർ, തുവരപരിപ്പ്- ഒരു കപ്പ്

സവാള- 1 അരിഞ്ഞത്

ഇഞ്ചി (ഒരു ചെറിയ കഷണം)- അരിഞ്ഞത്

മഞ്ഞൾപ്പൊടി- അര ചെറിയ സ്‌പൂൺ

തക്കാളി- 1 നേർത്തതായി മുറിച്ചത്

പച്ചമുളക്- 1 ചെറുതായി മുറിച്ചത്

നാരങ്ങാനീര്- വലിയ സ്‌പൂൺ

മല്ലിയില- അൽപ്പം അരിഞ്ഞത്

കടുക് വറുക്കാൻ- വറ്റൽ മുളക്, കടുക്

നെയ്യ്- ഒരു വലിയ സ്‌പൂൺ

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പ്രഷർ കുക്കറിൽ തുവര പരിപ്പ്, ചെറുപയർ, മഞ്ഞൾപ്പൊടി, സവാള, തക്കാളി, ഇഞ്ചി, ഉപ്പ് എന്നിവ ചേർത്ത് 2 കപ്പ് വെള്ളമൊഴിച്ച് മീഡിയം ഫ്ളെയിമിൽ 3 വിസിലടിക്കും വരെ വേവിക്കുക. പ്രഷർ പോയ ശേഷം ദാൽ സർവിംഗ് ഡിഷിലേക്ക് മാറ്റുക. ചീനച്ചട്ടി ചൂടാക്കി നെയ്യൊഴിക്കുക. നെയ്യ് ചൂടായ ശേഷം കടുകും വറ്റൽ മുളകും പച്ച മുളകുമിട്ട് വറുത്ത് ദാലിൽ ചേർക്കുക. ശേഷം നാരങ്ങാനീര് കറിയിൽ ചേർക്കാം. മല്ലിയില കൊണ്ട് അലങ്കരിച്ച് സർവ്വ് ചെയ്യാം.

മാൻസ്പ്ലെയ്നിംഗ് എതിർക്കൂ മുന്നേറൂ…

ലളിതമായ ഭാഷയിൽ പറഞ്ഞാൽ താനൊരു പുരുഷനാണെന്നും അതിനാൽ തന്‍റെ മുന്നിലുള്ള സ്ത്രീയേക്കാൾ മികച്ച അറിവും ബോധവും തനിക്ക് ഉണ്ടെന്നും കാണിക്കുന്ന പുരുഷസഹജമായ സ്വഭാവമാണ് മാൻസ്പ്ലെയ്നിംഗ് എന്നത്. അടുത്ത കാലത്തായി ദൈനംദിന ജീവിതത്തിൽ നാം ഏറ്റവും പരിചയിച്ചു വന്ന വാക്കാണ് മാൻസ്പ്ലെയ്നിംഗ്. മാൻ, എക്സപ്ലെയിനിംഗ് എന്നീ രണ്ട് ഇംഗ്ലീഷ് പദങ്ങളുടെ സംയുക്‌ത രൂപമാണിത്.

ഉദാഹരണത്തിന് രാഷ്ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ആയ വിഷയങ്ങളിൽ ഓഫീസിൽ സ്ത്രീകൾ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുമ്പോഴോ കാഴ്ചപ്പാടുകൾ വ്യക്തമാക്കാൻ ശ്രമിക്കുമ്പോഴോ മുന്നിലിരിക്കുന്ന പുരുഷ സഹപ്രവർത്തകൻ അതിൽ ഇടപ്പെടുകയും “നിങ്ങളുടെ പ്രസ്താവന അത്ര വ്യക്ത‌മല്ല” എന്ന് പ്രസ്‌താവിക്കുകയും താനത് കൂടുതൽ വ്യക്‌തതയോടെ വിശദീകരിക്കാമെന്ന് പറയുകയും ചെയ്യുന്ന രീതി. അതായത് താനൊരു പുരുഷനും മറുവശത്തുള്ള ആൾ ഒരു സ്ത്രീയും ആയതിനാൽ കാര്യങ്ങളെക്കുറിച്ച് ആ സ്ത്രീയേക്കാൾ തനിക്ക് മികച്ച ധാരണയുണ്ടെന്ന് അയാൾ സ്വയം വിശ്വസിക്കുന്നു.

ഇത്തരം അനുഭവങ്ങൾ ഓഫീസിൽ ചില സ്ത്രീകൾക്ക് നേരിടേണ്ടി വരാറുണ്ട്. സ്ത്രീ സഹപ്രവർത്തകയുടെ വാക്കുകൾ ശരിയായി കേൾക്കാതെ അത് പഴഞ്ചൻ ആശയമാണെന്ന് പറഞ്ഞുതള്ളുന്ന പുരുഷ സഹപ്രവർത്തകർ മിക്ക ഓഫീസുകളിലും ഉണ്ടാകും. അതായത് ഒരു സ്ത്രീയുടെ വാക്കുകളെയോ അഭിപ്രായങ്ങളെയോ അവഗണിച്ചുകൊണ്ട് സ്വയം ശരിയും മികച്ചതുമാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് മാൻസ്പ്ലെയ്നിംഗിലൂടെ ചെയ്യുന്നത്. അതുപോലെ അടുത്തിരിക്കുന്ന പുരുഷൻ സ്ത്രീയുടെ സംഭാഷണം തടസ്സപ്പെടുത്തുകയും ഉച്ചത്തിലുള്ള സംസാരത്തിലൂടെ സ്വന്തം കാഴ്ചപ്പാടുകൾ അവർക്കു മേൽ അടിച്ചേൽപ്പിക്കുകയോ ചെയ്‌തെന്നും വരാം.

ഓഫീസുകളിൽ മാത്രമല്ല വീടുകളിലും ഇത് സർവ്വ സാധാരണമായി നടക്കുന്ന ഒന്നാണ്. മിക്ക വീടുകളിലും അച്ഛനോ ഭർത്താവോ സഹോദരനോ സ്വന്തം കാഴ്‌ചപ്പാടുകൾ മുന്നോട്ട് വയ്ക്കുന്നത് തങ്ങൾക്ക് എല്ലാം അറിയാമെന്നും സ്ത്രീകൾക്ക് കൃത്യമായി ഒന്നും അറിയില്ല എന്നുമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്. എന്നാലോ, എല്ലാ വിഷയങ്ങളിലും ഇതേ പുരുഷന് പൂർണ്ണവും കൃത്യവുമായ അഭിപ്രായങ്ങൾ ഉണ്ടാകണമെന്നുമില്ല. പ്രത്യേകിച്ച് സ്ത്രീ ജീവിതാനുഭവങ്ങളെക്കുറിച്ച്. എന്നാൽ അത്തരം വിഷയങ്ങളിൽ പോലും പുരുഷന്മാർ പലപ്പോഴും സ്ത്രീകളെ തടസ്സപ്പെടുത്താൻ മുതിർന്നെന്നു വരാം. മാത്രവുമല്ല അതിന്‍റെ പേരിൽ അവരെ വിമർശിക്കുകയും ചെയ്യും. ഒരു സ്ത്രീയേയും അംഗീകരിക്കാൻ താൽപര്യം കാട്ടാത്ത ഒരു യാഥാർഥ്യമാണ് മാൻസ്പ്ലെയ്നിംഗ്.

മറ്റൊന്ന്, മുന്നിൽ ഇരിക്കുന്ന സ്ത്രീക്ക് തന്നെക്കാൾ കൂടുതൽ അറിവും ബോധവും ഉണ്ടെന്ന് അറിയുമ്പോൾ പരിഭ്രാന്തരാകുകയും അരക്ഷിതാവസ്‌ഥ അനുഭവിക്കുകയും ചെയ്യുന്ന നിരവധി പുരുഷന്മാരുമുണ്ട് എന്ന ഒരു മറുവശവുമുണ്ട് ഇതിന്. അതോടെ അവരുടെ “ഈഗോ” ആധിപത്യം സ്ഥാപിക്കാൻ തുടങ്ങുന്നു. അതിനാൽ സ്വന്തം ഈഗോയെ തൃപ്തിപ്പെടുത്താനായി മാൻസ്പ്ലെയ്ന‌ിംഗിനെ അവർ കൂട്ടുപ്പിടിക്കുന്ന സാഹചര്യവുമുണ്ട്.

എന്താണ് മാൻസ്പ്ലെയ്ന‌ിംഗ്?

പുരുഷമേധാവിത്വ സമൂഹത്തിന്‍റെ യാഥാർത്ഥ്യമാണ് മാൻസ്പ്ലെയ്നിംഗ്. ഇത് പരമ്പരാഗതമായി തുടർന്നു പോരുന്ന ഒന്നാണ്. പുരുഷന്മാർ സ്വയം ശ്രേഷ്ഠരായി കണക്കാക്കുകയും സ്ത്രീകളെ ഇകഴ്ത്തി സംസാരിക്കുകയും ചെയ്യുന്ന ഒരു തരം വിലകുറഞ്ഞ പ്രവണത. കൂടുതൽ വിശദമായി പറഞ്ഞാൽ മെറിയം ആന്‍റ് വെബ്‌സ്റ്റർ നിഘണ്ടു പ്രകാരം ഏത് വിഷയമായാലും സ്ത്രീയ്ക്ക് ആ വിഷയത്തിൽ യാതൊരു അറിവും ഇല്ലെന്ന മട്ടിൽ എന്തെങ്കിലുമൊക്കെ വിശദീകരിക്കുന്ന പുരുഷന്‍റെ പ്രവൃത്തിയാണ് മാൻസ്പ്ലെയ്നിംഗ്.

ഉദാ: നിങ്ങൾ ഒരു മീറ്റിംഗിലാണെന്ന് സങ്കൽപ്പിക്കുക. പുരുഷ സഹപ്രവർത്തകൻ നിങ്ങളെ തടസ്സപ്പെടുത്തുകയും നിങ്ങൾ പറയുന്നതിനെ ഖണ്ഡിച്ചു കൊണ്ട് സ്വയം സംസാരിച്ചു തുടങ്ങുകയും ചെയ്യും. കാര്യങ്ങളെക്കുറിച്ച് കൂടെയുള്ള വനിതകളേക്കാൾ മികച്ച ധാരണയുണ്ടെന്ന് അവർ വ്യക്തമാക്കും. അത്തരമൊരു സാഹചര്യത്തിൽ സ്ത്രീയുടെ മാനസികാവസ്‌ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതുപോലെ ഓഫീസ് മീറ്റിംഗുകളിൽ പുരുഷ സഹപ്രവർത്തകരിൽ നിന്ന് അത്തരക്കാർ ഇൻപുട്ട് തേടുമെന്നതാണ് മറ്റൊരു പ്രത്യേകത. എന്നാൽ സഹപ്രവർത്തകരായ സ്ത്രീകളിൽ നിന്നും യാതൊരു അഭിപ്രായവും ആരായുകയുമില്ല.

അതേ സമയം, ഇതെപ്പറ്റി പിന്നീട് കൂടുതൽ വിശദമായി സംസാരിക്കാമെന്ന് പുരുഷ സഹപ്രവർത്തകർ വനിതാ ജീവനക്കാരോട് പറയുന്നതും പതിവാണ്. “നിങ്ങൾക്ക് ഒന്നും അറിയില്ല. ഇത് അൽപ്പം സങ്കീർണ്ണമായ പ്രശ്നമാണ് അതിനാൽ വിശദമായി പറഞ്ഞു മനസ്സിലാക്കി തരാം.” എന്നൊക്കെയുള്ള വിശദീകരണങ്ങൾ അവരുടെ ഭാഗത്ത് നിന്നുണ്ടാകാം.

പുരുഷന്മാരുടെ ഇത്തരത്തിലുള്ള പെരുമാറ്റം സ്ത്രീകളുടെ ആത്മാഭിമാനത്തെ തന്നെ വ്രണപ്പെടുത്തുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. യഥാർത്ഥത്തിൽ നമ്മുടെ പുരുഷാധിപത്യ സമൂഹത്തിൽ ഒരു സ്ത്രീയ്ക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. ജീവിതത്തിന്‍റെ ഓരോ ചുവടുവയ്‌പിലും അവൾക്ക് അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു.

പ്രത്യേകിച്ച് ജോലിസ്ഥ‌ലത്ത് പുരുഷ സഹപ്രവർത്തകർ പലപ്പോഴും സ്ത്രീകളോട് ഇത്തരത്തിലുള്ള മനോഭാവം വച്ചുപുലർത്തി കാണാറുണ്ട്. വീട്ടിൽ നമ്മുടെ അടുത്ത ബന്ധുക്കളിൽ നിന്നു പോലും ഇത്തരം സമീപനം ഉണ്ടാകാം. സ്ത്രീകളുടെ ആത്മാഭിമാനത്തെയും കരിയറിനെയും ഈ പെരുമാറ്റം ബാധിക്കുമെന്നത് ഉറപ്പാണ്.

സ്ത്രീകളുടെ കരിയറിനെ ബാധിക്കും

ഫോർച്യൂണിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത് ഹ്രസ്വകാലത്തേക്ക് പോലും മാൻസ്പ്ലെയ്നിംഗ് ചെയ്യുന്നത് വനിതാ ജീവനക്കാരെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പറയുന്നത്. എന്നാൽ ദീർഘകാലടിസ്ഥാനത്തിലാണെങ്കിൽ സ്ത്രീകളുടെ കരിയറിനെ അത് സാരമായി ബാധിക്കും. ഒരു സ്ത്രീയാണെന്ന കാരണത്താൽ പുരുഷന്മാർ സ്ത്രീയുടെ പ്രതികരണത്തെ തടസ്സപ്പെടുത്തുന്നത് തികച്ചും അപമാനകരമാണ്. കാലിഫോർണിയ സർവകലാശാലയിലെ സാന്താ ബാർബറ നടത്തിയ പഠനത്തിൽ മിക്‌സഡ് ജെൻഡർ സംഭാഷണത്തിൽ 48-ൽ 47-ഉം സ്ത്രീപുരുഷന്മാർ സ്ത്രീകളുടെ അഭിപ്രായ പ്രകടനത്തെ തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി.

ഒരു സ്ത്രീയ്ക്ക് പുരുഷന്മാർ തടസ്സപ്പെടുത്താനുള്ള സാധ്യത 3 മടങ്ങ് കൂടുതലാണെന്നാണ് മറ്റൊരു ഗവേഷണം വെളിപ്പെടുത്തുന്നത്. മീറ്റിംഗുകളിൽ പുരുഷന്മാർ പലപ്പോഴും സ്ത്രീയ്ക്ക് മേൽ ആധിപത്യ മനോഭാവം പുലർത്തുകയും ആക്രമണകാരിയായി പെരുമാറുകയും ചെയ്യുമെന്നാണ് ഇതേ പഠനം ചൂണ്ടിക്കാട്ടുന്നത്.

ജോലിസ്‌ഥലത്ത് സ്ത്രീകൾക്ക് മാൻസ്പ്ലെയ്നിംഗിനൊപ്പം ഹെപ്റ്റിംഗ് (ഒരു സ്ത്രീ ആദ്യം നിർദ്ദേശിച്ച ആശയം ഒരു പുരുഷൻ പിന്നീട് ആവർത്തിക്കുന്ന പ്രവണത) പോലുള്ള പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അത്തരം നിഷേധാത്മക സ്വഭാവം ഏതു മേഖലയിലായാലും ഇല്ലാതാക്കാൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം അത്തരം പെരുമാറ്റം ദീർഘകാലാടിസ്ഥാനത്തിൽ സ്ത്രീകളുടെ കരിയറിനെ സാരമായി ബാധിച്ചേക്കാം. സ്ത്രീകളുടെ കാഴ്ചപ്പാടുകളെ തള്ളിക്കളയുന്നത് വ്യക്തിഗത ഇടപെടലുകൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും ചെയ്യും. ഔദ്യോഗിക മീറ്റിംഗുകളിൽ സ്ത്രീകളുടെ ആശയങ്ങൾ അവഗണിക്കപ്പെടാം. അവരുടെ സംഭാവനകൾ വിലമതിക്കപ്പെടില്ല. ഒപ്പം കരിയർ പുരോഗതി തടസ്സപ്പെടും എന്നിങ്ങനെയുള്ള പ്രശ്ന‌ങ്ങൾ വേറെയു മുണ്ട്.

തൊഴിലിടങ്ങളിലെ സ്ത്രീകളുടെ ജോലിയെ ഈ സ്വഭാവം പല തലങ്ങളിലായി ബാധിക്കുന്നതായി മിഷിഗൺ-കൊളറാഡോ യൂണിവേഴ്‌സിറ്റികളിൽ നടത്തിയ പഠനങ്ങൾ പറയുന്നു. ഇത്തരത്തിലുള്ള തുടർച്ചയായ പെരുമാറ്റം സ്വയം അവലോകനം നടത്തുന്നതിന് സ്ത്രീകളെ പ്രേരിപ്പിക്കും. തങ്ങൾ യോഗ്യരല്ലെന്ന തോന്നൽ അവരിൽ ജനിപ്പിച്ചേക്കാം. ഇക്കാരണത്താൽ മത്സരങ്ങളിലും ധന സമ്പാദനത്തിലും അവർ പിന്നോക്കം പോയെന്നും വരാം.

ഇത്തരത്തിലുള്ള പെരുമാറ്റത്തിന് പിന്നിലെ കാരണം എന്ത് തന്നെയായാലും ചില കാര്യങ്ങളിൽ തങ്ങൾക്ക് വേണ്ട അറിയും അവബോധവും ഉണ്ടായിരിക്കുകയില്ലെന്ന തിരിച്ചറിവ് പുരഷന്മാരിൽ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. സ്ത്രീകൾക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന തിരിച്ചറിവ് അവർ പഠിക്കേണ്ടിവരും. ചുറ്റും ഇരിക്കുന്ന സ്ത്രീകളെ തടസ്സപ്പെടുത്താതെ പുരുഷൻ കേൾവിക്കാരനാകേണ്ടതുണ്ട്.

പരമ്പരാഗതമായ കാഴ്ച്ചപ്പാട്

ഒരു പ്രത്യേക വ്യക്തി അല്ലെങ്കിൽ പുരുഷൻ ബോധപൂർവ്വം മാൻസ്പ്ലെയ്നിംഗ് ചെയ്യുന്നുവെന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷന്മാരെ ശ്രേഷ്‌ഠരായി കണക്കാക്കുന്ന പരമ്പരാഗത ചിന്തയുള്ള സാമൂഹ്യാന്തരീക്ഷത്തിലും ചുറ്റുപാടിലും ജീവിക്കുന്നതിനാൽ ഇത്തരം പ്രവണത ചെറിയ പ്രായം തുടങ്ങി ആൺകുട്ടികളിൽ സമൂഹം അറിഞ്ഞോ അറിയാതെയോ വളർത്തിയെടുക്കുന്നുണ്ട്.

അത്തരത്തിൽ വ്യവസ്ഥാപിതമായ സാഹചര്യം പണ്ടുതൊട്ടേ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. സുപ്രീം പരമാധികാരിയായി പുരുഷൻ പ്രവർത്തിക്കണമെന്ന് ചുരുക്കം. നല്ല ഭക്ഷണമായാലും നല്ല വിദ്യാഭ്യാസമായാലും അത് പുരുഷന് നൽകി കഴിഞ്ഞേ സ്ത്രീയ്ക്ക് ലഭിക്കൂ. പുരുഷന്‍റെയുള്ളിൽ ഈഗോ രൂപപ്പെടാൻ സമൂഹം കൽപിച്ച് നൽകിയിട്ടുള്ള ഇത്തരം പ്രിവിലേജുകൾ നല്ല അളവിൽ മാൻസ്പ്ലെയ്‌നിംഗിന് കാരണമാകുന്നുണ്ട്.

തങ്ങൾക്ക് മുന്നിലുള്ള സ്ത്രീ എല്ലാ കാര്യത്തിലും താഴ്ന്നവളാണെന്ന് ചിന്തിക്കുന്നതിന് ഇത്തരം പ്രിവിലേജുകൾ അവരെ പ്രേരിപ്പിക്കുന്നു. പുരുഷാധിപത്യ ചിന്തകൾ എവിടെയെക്കയോ മതവുമായും ബന്ധപ്പെട്ടിരിക്കുന്നു. മിക്ക മതഗ്രന്ഥങ്ങളും പുരുഷന്മാർക്ക് പരമോന്നത സ്‌ഥാനം നൽകിയിട്ടുണ്ട്.

ഈ പ്രശ്നം എങ്ങനെ ഒഴിവാക്കാം

ഒന്നാമതായി ഇത്തരം അസമത്വം സംഭവിക്കുമ്പോൾ സ്ത്രീകൾ തങ്ങൾക്കുവേണ്ടി നിലകൊള്ളേണ്ടത് പ്രധാനമാണ്. അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് കുറച്ചുനാൾ മുമ്പ് മുൻ പ്രസിഡന്‍റ് പെൻസുമായി സംസാരിച്ചത് പോലെ “മിസ്റ്റർ വൈസ് പ്രസിഡന്‍റ് ഞാൻ സംസാരിക്കുന്നു.” എന്ന് സെനറ്റർ കമലാ ഹാരിസിന് ഒരവസരത്തിൽ പെൻസിനോട് പറയേണ്ടി വന്നു. വൈസ് പ്രസിഡന്‍റ് പെൻസ് അത് കാര്യമാക്കാതെ സംസാരം തുടർന്നപ്പോൾ പുഞ്ചിരിച്ചുകൊണ്ട് ഞാൻ സംസാരിക്കുന്നു എന്ന് ഒരിക്കൽ കൂടി കമല ആവർത്തിക്കുകയായിരുന്നു.

വാസ്തവത്തിൽ അത്തരമൊരു സാഹചര്യത്തിൽ ഒരു വ്യക്തി അധിപത്യമനോഭാവത്തോടെ സംസാരിക്കുമ്പോൾ മറ്റേയാൾ അത് മനസ്സിലാക്കി അയാളെ ബോധിപ്പിക്കുകയാണ് വേണ്ടത്. സ്വന്തം പെരുമാറ്റം തിരിച്ചറിയാൻ ഇത്തരം ഇടപെടലുകൾ ആ വ്യക്തിയെ സഹായിക്കുന്നു.

സ്വന്തം നിലപാടിനായി നിലകൊള്ളുന്നത് വ്യക്തിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. നിങ്ങൾ സ്വയം ബഹുമാനിക്കുന്നുവെന്നും അനാവശ്യമായ ഇടപെടലുകളോ മോശം പെരുമാറ്റമോ സ്വീകരിക്കില്ലെന്നും മറ്റുള്ളവർക്ക് സൂചന നൽകാം. ഓഫീസിലെ നിങ്ങളുടെ ഇടം പുരുഷ സഹപ്രവർത്തകൻ അതിക്രമിച്ച് ഏറ്റെടുക്കുന്നുവെന്ന് തോന്നുമ്പോഴെല്ലാം ഉറക്കെ സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. അവിടെ നിശബ്ദതയ്ക്ക് സ്‌ഥാനമില്ല.

ആത്മവിശ്വാസം നിലനിർത്തുക

ഒരു വിഷയത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് സൂക്ഷ്‌മമായ അറിവും ധാരണയും ഉണ്ടായിരിക്കെ നിങ്ങളുടെ അറിവ് എല്ലാവരുമായും പങ്കിടാൻ കഴിയാതെ വരുന്നതിലൂടെ നിങ്ങളുടെ കഴിവുകളെക്കുറിച്ച് ചുറ്റുമുള്ളവർ പ്രത്യേകിച്ച് മേലുദ്യോഗസ്‌ഥൻ എങ്ങനെയാണ് മനസിലാക്കുക? അതിനാൽ സംസാരിച്ചുകൊണ്ടേയിരിക്കുക. മാൻസ്പ്ലെയ്നിംഗ് എന്നത് ജോലി സ്‌ഥലത്തെ ഒരു സാധാരണ സ്വഭാവമാണ്. അതിനാൽ ഓഫീസിൽ ഈ പ്രശ്ന‌ം അഭിമുഖീകരിക്കുമ്പോഴേല്ലാം ഈ വിഷയം തനിക്ക് പരിചിതമാണെന്ന് പറഞ്ഞു കൊണ്ട് മാന്യമായി ഇടപെടുക അല്ലെങ്കിൽ സ്വന്തം പോയിന്‍റ് അവതരിപ്പിച്ചതിന് ശേഷം മറ്റുള്ളവർ പറയുന്നതിനായി കാതോർക്കാം.

കോൾ ഔട്ട്

തങ്ങൾ മാൻസ്പ്ലെയ്‌നിംഗ് ചെയ്യുന്നുവെന്ന് മിക്കപ്പോഴും പുരുഷന്മാർ തിരിച്ചറിയുന്നില്ലെന്നാണ് ഫോബ്സിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നത്. അയാൾ- അവൾ ഇത്തരത്തിൽ തടസ്സപ്പെടുത്തുന്നത് പൊതുമര്യാദയ്ക്ക് വിരുദ്ധമാണെന്ന് തുറന്നു വ്യക്തമാക്കാം. വൈവിധ്യമാർന്ന കാഴ്‌ചപ്പാടുകളെ അടിച്ചമർത്തുന്നതിലൂടെയും സ്ത്രീകളുടെ കഴിവുകളുടെ പൂർണ്ണമായ ഉപയോഗം തടയുന്നതിലൂടെയും ഇത് നവീകരണത്തെ തടസ്സപ്പെടുത്തുന്നു. സ്ത്രീകൾ വ്യവസ്‌ഥാപിതമായി പിന്നോക്കം നിൽക്കുന്നതും അവരുടെ കഴിവുകൾ യഥാർത്ഥ്യമാകാത്തതും അസമത്വത്തിന്‍റെ ഒരു അന്തരീക്ഷത്തിനു കാരണമാകും. പുരുഷവാദങ്ങൾ അതിന്‍റെ ആഘാതം, ലിംഗ അസമത്വം എന്നിവയെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക. സ്ത്രീ ശബ്ദത്തിന്‍റെ മൂല്യത്തകർച്ചയ്ക്ക് കാരണമാകുന്ന ലിംഗപരമായ സ്റ്റീരിയോ ടൈപ്പുകളെ സജീവമായി വെല്ലുവിളിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ജോലിസ്‌ഥലങ്ങളിലും സ്‌കൂളുകളിലും കൂട്ടായ്‌മകളിലും സ്ത്രീകൾക്ക് സുരക്ഷിതത്വം ഉണ്ടാവുകയും അവരുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കിടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കുക എന്നതാണ് പരമപ്രധാനം.

സുനിതാനക്ഷത്രം

മാസങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യൻ വംശജകുടിയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഭൂമിയിൽ തിരിച്ചെത്തിയത് സന്തോഷാശ്രുക്കളോടെയാണ് ലോകം കണ്ടുനിന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) അസാധാരണമാംവിധം നീണ്ട വാസത്തിന് ശേഷമായിരുന്നു അവരുടെ മടക്കം. സുനിത വില്യംസും മറ്റ് മൂന്ന് ബഹിരാകാശയാത്രികരും സഞ്ചരിച്ച ബഹിരാകാശ പേടകം ഫ്ളോറിഡയ്ക്ക് സമീപമുള്ള കടലിൽ വിജയകരമായി ഇറക്കുകയായിരുന്നു. മനുഷ്യരാശിയുടെ മഹത്തായ വിജയമായി ഈ നിമിഷം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വാസ്തവത്തിൽ ഈ യാത്ര മുഴുവൻ ക്ഷമയുടെ ഒരു ഇതിഹാസമായി മാറിയിരിക്കുന്നു. സുനിത വില്യംസിന്‍റെയും ബാരി ബുച്ച് വിൽമോറിന്‍റെയും ഈ യാത്ര യഥാർത്ഥത്തിൽ 10 മാസം മുമ്പാണ് പൂർത്തിയാക്കേണ്ടിയിരുന്നത്. വെറും 8 ദിവസത്തെ ദൗത്യത്തിന് ശേഷം അവർ തിരിച്ചെത്തേണ്ടതായിരുന്നു. പക്ഷേ സാങ്കേതിക കാരണങ്ങളാൽ തിരിച്ചുവരവ് വൈകി.

കഴിഞ്ഞ സെപ്റ്റംബറിൽ 60 വയസ്സ് തികഞ്ഞ സുനിത വില്യംസ് അന്താരാഷ്ട്രതലത്തിൽ പ്രശസ്‌തയായ രണ്ടാമത്തെ ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയാണ്.“താങ്കൾ ഞങ്ങളുടെ അഭിമാനമാണ്. ഞങ്ങളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു.” എന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി സുനിതയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.

നാസയുടെ സ്പേസ് എക്സ‌് പ്രോഗ്രാമിന് കീഴിൽ ഈ മടക്കയാത്ര തത്സമയം സംപ്രേഷണം ചെയ്‌തു. ഇത് ദശലക്ഷക്കണക്കിന് ആളുകൾ കണ്ടു. 2022 ഡിസംബർ 15-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയതോടെയാണ് സുനിത വില്യംസ് തന്‍റെ ബഹിരാകാശ യാത്ര ആരംഭിച്ചത്. യാത്രയ്ക്കിടെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. അതിലൊന്നാണ് അവരുടെ ബഹിരാകാശ പേടകത്തിന്‍റെ താപ കവചത്തിലെ പ്രശ്നം. ഈ പ്രശ്‌നം കാരണം മടക്കയാത്ര വൈകി ഐഎസ്എസിൽ കൂടുതൽ സമയം തങ്ങേണ്ടി വന്നു.

സുനിത വില്യംസിന്‍റെ യാത്ര

അവരുടെ വ്യക്തിപരമായ നേട്ടം മാത്രമല്ല ലോകമെമ്പാടുമുളള ആളുകൾക്ക് പ്രചോദനവും അഭിമാനത്തിന്‍റെ നിമിഷവുമാണ്. കഠിനാധ്വാനം, സമർപ്പണം, ധൈര്യം എന്നിവ ഉണ്ടെങ്കിൽ നമുക്ക് ഏത് വെല്ലുവിളിയെയും നേരിടാനും നമ്മുടെ ലക്ഷ്യങ്ങൾ നേടാനും കഴിയുമെന്ന സന്ദേശം ഈ യാത്ര നൽകുന്നു.

ഇതിനുപുറമെ സുനിതയുടെ ഈ നേട്ടം സ്ത്രീകൾക്കും ന്യൂനപക്ഷ സമൂഹങ്ങൾക്കും ഒരു പ്രചോദനം കൂടിയാണ്. ബഹിരാകാശത്ത് സുനിത വില്യംസിന് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു അവയിൽ ചിലത് താഴെ പറയുന്നവയാണ്.

സാങ്കേതിക പ്രശ്‌നങ്ങൾ

ബഹിരാകാശ പേടകത്തിന്‍റെ താപ കവചത്തിൽ പ്രശ്‌നമുണ്ടായിരുന്നു. അത് മടക്കയാത്ര വൈകിപ്പിച്ചു. ബഹിരാകാശത്ത് ആശയവിനിമയ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. അതുമൂലം സഹപ്രവർത്തകരുമായി ബന്ധപ്പെടുന്നതിലും ദൗത്യ നിർവ്വഹണത്തിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.

ജീവൻരക്ഷാ സംവിധാനത്തിലെ പ്രശ്നം

ബഹിരാകാശ പേടകത്തിന്‍റെ ജീവൻരക്ഷാ സംവിധാനത്തിൽ പ്രശ്‌നം നേരിട്ടു. ഇത് സുനിതയുടേയും സഹയാത്രികന്‍റെയും ആരോഗ്യത്തേയും സുരക്ഷയേയും കുറിച്ച് ആശങ്ക ഉയർത്തി.

ശാരീരിക പ്രശ്നങ്ങൾ

ബഹിരാകാശത്ത് ഗുരുത്വാകർഷണബലം കുറഞ്ഞതിനാൽ പേശികൾ വേദനിക്കാൻ തുടങ്ങി.

ഉറക്ക പ്രശ്‌നങ്ങൾ

ബഹിരാകാശത്ത് ഉറക്ക പ്രശ്‌നങ്ങൾ നേരിട്ടു. അതുമൂലം ക്ഷീണവും സമ്മർദ്ദവും അനുഭവപ്പെട്ടു. ബഹിരാകാശത്ത് ദഹനപ്രശ്‌നങ്ങൾ നേരിട്ടതിനാൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായി.

മാനസിക പ്രശ്നങ്ങൾ

ബഹിരാകാശത്ത് കഴിയുമ്പോൾ ഒരുപാട് സമ്മർദ്ദവും ഉത്കണ്ഠയും നേരിടേണ്ടി വന്നു. അത് മാനസിക ആരോഗ്യത്തെ ബാധിച്ചു. ബഹിരാകാശത്ത് കടുത്ത ഏകാന്തത അനുഭവപ്പെട്ടു.

ഇതോടൊപ്പം സംശയങ്ങളും ആത്മവി ശ്വാസകുറവും നേരിടേണ്ടി വന്നു. ഈ ബുദ്ധിമുട്ടുകൾക്കിടയിലും സുനിത വില്യംസ് തന്‍റെ യാത്ര വിജയകരമായി പൂർത്തിയാക്കിയത് അതിശയകരമാണ്.

സുനിത വില്യംസിനെക്കുറിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങൾ

സ്വാഗത ചടങ്ങ്: ഗുജറാത്തിലെ ജന്മഗ്രാമത്തിൽ സുനിതയെ സ്വാഗതം ചെയ്യുന്നതിനായി ഒരു വലിയ ചടങ്ങ് സം ഘടിപ്പിച്ചിട്ടുണ്ട്.

നാസയുമായുള്ള ഭാവി പദ്ധതികൾ: സുനിത വില്യംസ് നാസയുമായുള്ള തന്‍റെ ഭാവി പദ്ധതികളെക്കുറിച്ച് സംസാരിച്ചു. ഭാവിയിൽ കൂടുതൽ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറഞ്ഞു.

ഇന്ത്യൻ യുവാക്കൾക്ക് പ്രചോദനം: ഇന്ത്യൻ യുവാക്കൾക്ക് പ്രചോദനമാകാനും ശാസ്ത്ര സാങ്കേതിക മേഖലയിൽ മുന്നേറാൻ അവരെ പ്രോത്സാഹിപ്പിക്കാനും താൻ ആഗ്രഹിക്കുന്നുവെന്ന് സുനിത വില്യംസ് പറഞ്ഞു.

സാനിറ്ററി പാഡ് നിർമ്മാർജനം

ഇക്കാലത്ത് സാനിറ്ററി പാഡുകളും ഡയപ്പറുകളും നമ്മുടെ ഒരു അവശ്യ ഉൽപ്പന്നമായി മാറിയിരിക്കുന്നു. വ്യക്തിഗത ശുചിത്വവും സൗകര്യവും കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഉൽപ്പന്നങ്ങൾ നമുക്ക് ആശ്വാസവും സൗകര്യവും നൽകുന്നുണ്ടെങ്കിലും പരിസ്‌ഥിതിക്ക് വലിയ വില നൽകേണ്ടിവരുന്നു. അവയുടെ ഉത്പാദനം, ഉപഭോഗം, നിർമാർജനം എന്നിവ വന നശീകരണം, മലിനീകരണം, മാലിന്യക്കുമ്പാരങ്ങൾ കവിഞ്ഞൊഴുകൽ തുടങ്ങിയ നിരവധി പാരിസ്‌ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. വാട്ടർ എയ്‌ഡ് ഇന്ത്യയും മെൻസ്ട്രൽ ഹൈജീൻ അലയൻസ് ഓഫ് ഇന്ത്യയും (2018) നടത്തിയ പഠനമനുസരിച്ച് ഇന്ത്യയിൽ ഏകദേശം 336 ദശലക്ഷം സ്ത്രീകൾ ആർത്തവമുള്ളവരാണ്. അതിന്‍റെ ഫലമായി പ്രതിവർഷം 12 ബില്യൺ സാനിറ്ററി പാഡുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. അതായത് ഏക ദേശം 1,13,000 ടൺ.

ഉപയോഗശേഷമുള്ള സാനിറ്ററി പാഡുകളുടെ നിർമ്മാർജനം ലോകമെമ്പാടും പ്രശ്‌നമായി മാറിയിരിക്കുന്നു. സാനിറ്ററി പാഡുകൾ മാത്രമല്ല. ബേബി ഡയപ്പറുകളും ആരോഗ്യത്തിനും പരിസ്‌ഥിതിക്കും ഒരുപോലെ ആശങ്കാജനകമായ വിഷയമാണ്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ 2018-19 റിപ്പോർട്ട് അനുസരിച്ച് സാനിറ്ററി പാഡുകളിൽ 90 ശതമാനം പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നു. ഇത ഇന്ത്യയിൽ പ്രതിവർഷം 33 ലക്ഷം ടൺ പ്ലാസ്‌റ്റിക് മാലിന്യം ഉൽപാദിപ്പിക്കുന്നു. രണ്ടു വർഷം മുമ്പ് പുറത്തിറങ്ങിയ “ആർത്തവ മാലിന്യം” റിപ്പോർട്ട് അനുസരിച്ച് സാനിറ്ററി നാപ്കിനുകളിൽ താലേറ്റ്സ് എന്ന രാസവസ്തു‌ ഉപയോഗിക്കുന്നു. ഈ രാസവസ്‌തു കാൻസർ വന്ധ്യത, പിസിഒഡി, എൻഡോമെട്രിയോസിസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇത് പക്ഷാഘാതത്തിനും ഓർമ്മക്കുറവിന് പോലും കാരണമാകും.

ടോക്സ‌ിക് ലിങ്കിന്‍റെ ഗവേഷണ പ്രകാരം സാനിറ്ററി പാഡുകളിലും വോളറ്റൈൽ ഓർഗാനിക് സംയുക്തങ്ങൾ (VOCs) എന്ന രാസവസ്‌തു ഉപയോഗിക്കുന്നു. പെയിന്‍റ്, ഡിയോഡറന്‍റ്, എയർ ഫ്രഷനർ, നെയിൽ പോളിഷ് എന്നിവയിൽ ഈ രാസവസ്തു ചേർക്കുന്നു. ഈ രാസവസ്‌തുവിന്‍റെ സഹായത്തോടെ സാനിറ്ററി പാഡുകളിൽ സുഗന്ധം ചേർക്കുന്നു. അവരുടെ പരിസ്ഥിതി ഗ്രൂപ്പിന്‍റെ റിപ്പോർട്ട് അനുസരിച്ച് 2021-ൽ ഇന്ത്യയിൽ 1230 കോടി സാനിറ്ററി പാഡുകൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടുന്നു. ഒരു സാനിറ്ററി പാഡ് പരിസ്ഥ‌ിതിക്ക് ഉണ്ടാക്കുന്ന ദോഷം നാല് പ്ലാസ്‌റ്റിക് ബാഗുകൾ വരുത്തുന്ന അത്രയും തന്നെയാണ്. ഈ ഡയപ്പറുകളും സാനിറ്ററി പാഡുകളും നമ്മുടെ ദൈനംദിന ജീവിതത്തിൽ എന്ത് സ്വാധീനം ചെലുത്തുന്നുവെന്നും ഈ ദിശയിൽ സർക്കാർ ശ്രദ്ധ ചെലുത്തേണ്ടത് എത്രത്തോളം പ്രധാനമാണെന്നും നമുക്ക് മനസ്സിലാക്കാം.

വിദഗ്ദ്ധരുടെ അഭിപ്രായം

ഇതുസംബന്ധിച്ച് പരിസ്ഥിതി പ്രവർത്തക ഡോ. ഭാരതി ചതുർവേദി പറയുന്നത് ഇപ്പോൾ സർക്കാർ ഇതിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇതുവരെ സാനിറ്ററി പാഡുകളോ ഡയപ്പറുകളോ നിർമ്മിക്കുന്നവരോട് പരിസ്‌ഥിതി സൗഹ്യദ സാനിറ്ററി പാഡുകൾ നിർമ്മിക്കാൻ നിർദ്ദേശിക്കുകയും ശരിയായ സംസ്കരണത്തിന്‍റെ ഉത്തരവാദിത്തം അവർക്ക് നൽകുകയും ചെയ്യുന്നു. അത് വളരെക്കാലം മുമ്പ് ചെയ്യേണ്ടതായിരുന്നു.

വാസ്തവത്തിൽ ഇതുവരെ വലിയ കമ്പനികൾ സാനിറ്ററി പാഡുകളും ഡയപ്പറുകളും വിൽക്കുന്നുണ്ട്. അവയിൽ മൈക്രോ പ്ലാസ്റ്റ‌ിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇത് പരിസ്‌ഥിതിയെ ഭൗതികമായും രാസപരമായും മലിനമാക്കുന്നു. ഇക്കാരണത്താൽ സാനിറ്ററി പാഡുകളുടെയും ഡയപ്പറുകളുടെയും ശരിയായ സംസ്‌കരണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ എത്രത്തോളം പ്രവർത്തിക്കാൻ കഴിയുമെന്ന് കണ്ടറിയണം.

പ്ലാസ്റ്റ‌ിക് മണ്ണിൽ നിക്ഷേപിക്കുന്നത് സാധ്യമല്ല

500 അല്ലെങ്കിൽ 700 വർഷത്തിനുള്ളിൽ പ്ലാസ്‌റ്റിക് അലിഞ്ഞുചേരുമെന്ന് പറയുന്നത് ശാസ്ത്രീയ വീക്ഷണകോണിൽ നിന്ന് പൂർണ്ണമായും തെറ്റാണെന്നും ഇത് ഒരിക്കലും സംഭവിക്കുന്നില്ലെന്നും ഡോ.ഭാരതി പറയുന്നു. അതുകൊണ്ടാണ് ഇന്ന് മനുഷ്യ രക്‌തത്തിലും ശ്വാസകോശത്തിലും പ്ലാസ്‌റ്റിക് കാണപ്പെടുന്നത്. വാസ്തവത്തിൽ പ്ലാസ്‌റ്റിക് ചെറുതാകുകയും ഒരു സുക്ഷ്‌മകണികയായി മാറുകയും ചെയ്യുന്നു. ഈ രീതിയിൽ അത് വായുവിലൂടെയും ശ്വസനത്തിലൂടെയും ശ്വാസകോശത്തിലേക്ക് പോകുന്നു. അതേസമയം അത് ഭക്ഷണത്തിലൂടെ രക്ത‌ത്തിൽ പ്രവേശിക്കുന്നു. ഉദാഹരണത്തിന് നിങ്ങൾ മത്സ്യം കഴിച്ചിട്ടുണ്ടെങ്കിൽ മത്സ്യം മൈക്രോ പ്ലാസ്റ്റിക് കഴിച്ചിട്ടുണ്ടെങ്കിൽ മത്സ്യത്തിലൂടെ നിങ്ങൾ പ്ലാസ്‌റ്റിക്‌ കഴിക്കുകയാണ്. മൈക്രോ പ്ലാസ്‌റ്റിക് വളരെ ചെറുതായതിനാൽ ബൈനോക്കുലർ ഇല്ലാതെ കണ്ണുകൊണ്ട് അത് കാണാൻ കഴിയില്ല. ഈ രീതിയിൽ നാമെല്ലാവരും ഇപ്പോൾ പ്ലാസ്‌റ്റിക് പാവകളായി മാറിക്കൊണ്ടിരിക്കുന്നു. ഇത് നമ്മുടെ ശരീരത്തെ ബാധിക്കുന്നു.

ആർത്തവ ആരോഗ്യ ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകേണ്ടത് അത്യാവശ്യമാണ്. കൂടാതെ ജോലി ചെയ്യുന്ന എല്ലാ പെൺകുട്ടികൾക്കും ആർത്തവ ആരോഗ്യ ഉൽപ്പന്നങ്ങൾ സൗജന്യമായി ലഭിക്കേണ്ടത് അ്യാവശ്യമാണെന്ന് അവർ പറയുന്നു. നമ്മുടെ രാജ്യത്തെ നിരവധി പെൺകുട്ടികൾ ഇപ്പോഴും വൃത്തി ശൂന്യമായ വസ്ത്രങ്ങൾ ആർത്തവ കാലത്ത് ഉപയോഗിക്കുന്നു. ബയോഡീഗ്രേഡബിൾ ആയ നിലവാരമുള്ള തുണികൊണ്ട് നിർമ്മിച്ച സാനിറ്ററി പാഡുകളോ ആർത്തവ കപ്പുകളോ വാങ്ങണം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം സാനിറ്ററി പാഡുകൾ ജൈവ വസ്തുക്കൾ കൊണ്ടാണ് നിർമ്മിക്കേണ്ടത്. പ്ലാസ്‌റ്റിക് കൊണ്ടല്ല എന്നതാണ്. ഇന്ന് വിപണിയിൽ പുനഃരുപയോഗിക്കാവുന്ന ധാരാളം വസ്തു‌ക്കൾ ലഭ്യമാണ്… മുതിർന്ന പെൺകുട്ടികളാണെങ്കിൽ അവർക്ക് മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കാം. അവർക്ക് ഒരു തരത്തിലുള്ള പ്രശ്നവും നേരിടുന്നില്ല.

ഇതുവരെ സംഭവിച്ച തെറ്റായ കാര്യങ്ങൾ പരിസ്‌ഥിതി സൗഹൃദപരമാക്കണമെന്ന് ഡോ. ഭാരതി പറയുന്നു. ഇതിനായി പരിസ്ഥിതി സൗഹ്യദ വസ്തു‌ക്കൾ നിർമ്മിക്കുന്ന കമ്പനികൾക്ക് കൂടുതൽ മികച്ചതും വലുതുമായ അളവിൽ അവ നിർമ്മിക്കാൻ കഴിയുന്നതിന് ധനസഹായത്തോടൊപ്പം പ്രോത്സാഹനങ്ങളും നൽകേണ്ടി വരും. മൂന്നാമത്തെ പ്രധാന കാര്യം പണമില്ലാത്ത പെൺകുട്ടികൾക്ക് ബയോഡീഗ്രേഡബിൾ മെറ്റീരിയൽ സൗജന്യമായി നൽകണം.

പൊതു നേതാക്കൾക്കുള്ള സന്ദേശം

സ്ത്രീകൾക്ക് സൗജന്യ ബസ് സർവീസ്, വൈദ്യുതി, അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കൽ എന്നിവയ്ക്ക് പകരം നേതാക്കൾ അവർക്ക് സൗജന്യമായി പരിസ്‌ഥിതി സൗഹൃദ സാനിറ്ററി പാഡുകളും ഡയപ്പറുകളും നൽകണം. അവ അവരുടെ ആരോഗ്യത്തിനും ശുചിത്വത്തിനും വളരെ പ്രധാനമാണ് എന്ന് ഇവിടെ പറയേണ്ടതുണ്ട്.

12 വയസ്സ് മുതൽ 55 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് ഗ്രീൻ ആർത്തവ ആരോഗ്യ ഉൽപ്പന്നങ്ങൾ നൽകണം. കാരണം നിങ്ങൾ ഒരു ദരിദ്ര സ്ത്രീക്ക് പണം നൽകിയാൽ സ്ത്രീ അത് വീട്ടിലേക്ക് ചെലവഴിക്കും.

സർക്കാർ ശ്രദ്ധിക്കണം

ഡയപ്പറുകളെക്കുറിച്ച് ഡോ. ഭാരതി പറയുന്നത് തുണി ഡയപ്പറുകൾ വളരെ നല്ലതാണെന്നും ഒരിക്കൽ ഉപയോഗിച്ചാൽ അവ അണുവിമുക്‌തമാക്കി വീണ്ടും ഉപയോഗിക്കാമെന്നുമാണ്. അത്തരം സേവനങ്ങൾ പുനഃരാരംഭിക്കേണ്ടതുണ്ട്. പക്ഷേ പുതിയ രീതിയിൽ ഉദാഹരണത്തിന് വാഷിംഗ് മെഷീനിനൊപ്പം ഒരു സ്റ്റെറിലൈസിംഗ് മെഷീനും ഉണ്ടായിരിക്കണം. അതുവഴി ഡയപ്പറുകൾ എല്ലാ ദിവസവും കഴുകി വീണ്ടും ഉപയോഗിക്കാൻ കഴിയും. ഗ്രാമങ്ങളിൽ പലരും ഇപ്പോഴും തുണി ഡയപ്പറുകൾ വീണ്ടും ഉപയോഗിക്കാറുണ്ട്.

പരിസ്ഥിതി സൗഹ്യദ ഡയപ്പറുകൾ നിർമ്മിക്കുന്നവർക്ക് നികുതി രഹിത ഉൽപ്പന്നങ്ങൾക്കൊപ്പം ആനുകൂല്യങ്ങളും നൽകേണ്ടിവരും. അത്തരം കമ്പനികൾക്ക് ഓരോ ചെറിയ ദൂരത്തിലും ഓരോ വാർഡിലും കേന്ദ്രങ്ങൾ ഉണ്ടായിരിക്കണം. ഇതിനായി ആശാവർക്കർമാരെപ്പോലെയുള്ള വിവിധ സംഘടനകൾക്ക് സർക്കാർ ഫണ്ട് നൽകേണ്ടതുണ്ട്. കാരണം സർക്കാരിന്‍റെ പിന്തുണയില്ലാതെ ഒരു സാധാരണക്കാരന് അത്തരമാരു യന്ത്രം സ്‌ഥാപിക്കാൻ കഴിയില്ല. ഇപിആറിന് കീഴിൽ അതായത് എക്സ്‌റ്റൻഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി പ്രകാരം സൗജന്യമായി നേടാം. വീണ്ടും ഉപയോഗിക്കാവുന്ന ഒരു മോഡൽ നിർമ്മിക്കാം. അതിനാൽ അവബോധത്തോടൊപ്പം ഡയപ്പറുകൾ മാലിന്യത്തിലേക്ക് വലിച്ചെറിയുന്നത് തടയാനും കഴിയും. ചില ആളുകൾ സാനിറ്ററി പാഡുകൾ ഉപയോഗിച്ച് പേപ്പർ നിർമ്മിച്ചിട്ടുണ്ട്. അത് വളരെ ചെലവേറിയതാണ്. സർക്കാർ സബ്സിഡി നൽകിയാൽ ജോലി എളുപ്പമാകും.

അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് സാനിറ്ററി പാഡുകളും ഡയപ്പറുകളും ശരിക്കും സൗകര്യപ്രദമായ ഒരു ഉൽപ്പന്നമാണ്. വ്യക്തിഗത ശുചിത്വം പാലിക്കുന്നതിനൊപ്പം ഉപയോഗിക്കാൻ എളുപ്പവുമാണ്. എന്നാൽ അവ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന മലിനീകരണം നിഷേധിക്കാനാവില്ല. വനവിസ്തൃതി കുറയുക, മലിനീകരണം വർദ്ധിക്കുക, ദിനംപ്രതി വർദ്ധിച്ചുവരുന്ന മാലിന്യക്കൂമ്പാരങ്ങൾ എന്നിവയാണ് ഇതിന്‍റെ അപകടകരമായ ഫലങ്ങൾ. ഇവയ്ക്കെതിരെ വേഗത്തിൽ നടപടിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഇന്ന് നിർമ്മാതാക്കൾ മുതൽ ഉപഭോക്താക്കൾ, നയരൂപീകരണക്കാർ വരെ എല്ലാവരും ഈ ദിശയിൽ ഒരു ബദൽ വസ്‌തുക്കളിൽ നിന്ന് നിർമ്മിച്ച സാനിറ്ററി പാഡുകളുടെയും ഡയപ്പറുകളുടെയും ഉപയോഗം വർദ്ധിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്‌താൽ അത്തരം ഉൽപ്പന്നങ്ങൾ പരിസ്‌ഥിതിക്ക് ഹാനികരമാകില്ല. നമ്മുടെ ഭാവി തലമുറയ്ക്കും പ്രകൃതിവിഭവങ്ങൾ ജീവിതത്തിൽ ആസ്വദിക്കാൻ കഴിയും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें