ഇക്കാലത്ത് സാനിറ്ററി പാഡുകളും ഡയപ്പറുകളും നമ്മുടെ ഒരു അവശ്യ ഉൽപ്പന്നമായി മാറിയിരിക്കുന്നു. വ്യക്തിഗത ശുചിത്വവും സൗകര്യവും കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഉൽപ്പന്നങ്ങൾ നമുക്ക് ആശ്വാസവും സൗകര്യവും നൽകുന്നുണ്ടെങ്കിലും പരിസ്‌ഥിതിക്ക് വലിയ വില നൽകേണ്ടിവരുന്നു. അവയുടെ ഉത്പാദനം, ഉപഭോഗം, നിർമാർജനം എന്നിവ വന നശീകരണം, മലിനീകരണം, മാലിന്യക്കുമ്പാരങ്ങൾ കവിഞ്ഞൊഴുകൽ തുടങ്ങിയ നിരവധി പാരിസ്‌ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. വാട്ടർ എയ്‌ഡ് ഇന്ത്യയും മെൻസ്ട്രൽ ഹൈജീൻ അലയൻസ് ഓഫ് ഇന്ത്യയും (2018) നടത്തിയ പഠനമനുസരിച്ച് ഇന്ത്യയിൽ ഏകദേശം 336 ദശലക്ഷം സ്ത്രീകൾ ആർത്തവമുള്ളവരാണ്. അതിന്‍റെ ഫലമായി പ്രതിവർഷം 12 ബില്യൺ സാനിറ്ററി പാഡുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. അതായത് ഏക ദേശം 1,13,000 ടൺ.
ഉപയോഗശേഷമുള്ള സാനിറ്ററി പാഡുകളുടെ നിർമ്മാർജനം ലോകമെമ്പാടും പ്രശ്‌നമായി മാറിയിരിക്കുന്നു. സാനിറ്ററി പാഡുകൾ മാത്രമല്ല. ബേബി ഡയപ്പറുകളും ആരോഗ്യത്തിനും പരിസ്‌ഥിതിക്കും ഒരുപോലെ ആശങ്കാജനകമായ വിഷയമാണ്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ 2018-19 റിപ്പോർട്ട് അനുസരിച്ച് സാനിറ്ററി പാഡുകളിൽ 90 ശതമാനം പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നു. ഇത ഇന്ത്യയിൽ പ്രതിവർഷം 33 ലക്ഷം ടൺ പ്ലാസ്‌റ്റിക് മാലിന്യം ഉൽപാദിപ്പിക്കുന്നു. രണ്ടു വർഷം മുമ്പ് പുറത്തിറങ്ങിയ "ആർത്തവ മാലിന്യം” റിപ്പോർട്ട് അനുസരിച്ച് സാനിറ്ററി നാപ്കിനുകളിൽ താലേറ്റ്സ് എന്ന രാസവസ്തു ഉപയോഗിക്കുന്നു. ഈ രാസവസ്‌തു കാൻസർ വന്ധ്യത, പിസിഒഡി, എൻഡോമെട്രിയോസിസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇത് പക്ഷാഘാതത്തിനും ഓർമ്മക്കുറവിന് പോലും കാരണമാകും.
ടോക്സിക് ലിങ്കിന്‍റെ ഗവേഷണ പ്രകാരം സാനിറ്ററി പാഡുകളിലും വോളറ്റൈൽ ഓർഗാനിക് സംയുക്തങ്ങൾ (VOCs) എന്ന രാസവസ്തു ഉപയോഗിക്കുന്നു. പെയിന്‍റ്, ഡിയോഡറന്‍റ്, എയർ ഫ്രഷനർ, നെയിൽ പോളിഷ് എന്നിവയിൽ ഈ രാസവസ്തു ചേർക്കുന്നു. ഈ രാസവസ്‌തുവിന്‍റെ സഹായത്തോടെ സാനിറ്ററി പാഡുകളിൽ സുഗന്ധം ചേർക്കുന്നു. അവരുടെ പരിസ്ഥിതി ഗ്രൂപ്പിന്‍റെ റിപ്പോർട്ട് അനുസരിച്ച് 2021-ൽ ഇന്ത്യയിൽ 1230 കോടി സാനിറ്ററി പാഡുകൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടുന്നു. ഒരു സാനിറ്ററി പാഡ് പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷം നാല് പ്ലാസ്‌റ്റിക് ബാഗുകൾ വരുത്തുന്ന അത്രയും തന്നെയാണ്. ഈ ഡയപ്പറുകളും സാനിറ്ററി പാഡുകളും നമ്മുടെ ദൈനംദിന ജീവിതത്തിൽ എന്ത് സ്വാധീനം ചെലുത്തുന്നുവെന്നും ഈ ദിശയിൽ സർക്കാർ ശ്രദ്ധ ചെലുത്തേണ്ടത് എത്രത്തോളം പ്രധാനമാണെന്നും നമുക്ക് മനസ്സിലാക്കാം.
വിദഗ്ദ്ധരുടെ അഭിപ്രായം
ഇതുസംബന്ധിച്ച് പരിസ്ഥിതി പ്രവർത്തക ഡോ. ഭാരതി ചതുർവേദി പറയുന്നത് ഇപ്പോൾ സർക്കാർ ഇതിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇതുവരെ സാനിറ്ററി പാഡുകളോ ഡയപ്പറുകളോ നിർമ്മിക്കുന്നവരോട് പരിസ്‌ഥിതി സൗഹ്യദ സാനിറ്ററി പാഡുകൾ നിർമ്മിക്കാൻ നിർദ്ദേശിക്കുകയും ശരിയായ സംസ്കരണത്തിന്‍റെ ഉത്തരവാദിത്തം അവർക്ക് നൽകുകയും ചെയ്യുന്നു. അത് വളരെക്കാലം മുമ്പ് ചെയ്യേണ്ടതായിരുന്നു.
വാസ്തവത്തിൽ ഇതുവരെ വലിയ കമ്പനികൾ സാനിറ്ററി പാഡുകളും ഡയപ്പറുകളും വിൽക്കുന്നുണ്ട്. അവയിൽ മൈക്രോ പ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇത് പരിസ്‌ഥിതിയെ ഭൗതികമായും രാസപരമായും മലിനമാക്കുന്നു. ഇക്കാരണത്താൽ സാനിറ്ററി പാഡുകളുടെയും ഡയപ്പറുകളുടെയും ശരിയായ സംസ്കരണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ എത്രത്തോളം പ്രവർത്തിക്കാൻ കഴിയുമെന്ന് കണ്ടറിയണം.