ബൈഗൻ ബുർജി
ചേരുവകൾ
വഴുതനങ്ങ- ഒരു കിലോ
ചിക്കൻ കഷണങ്ങൾ- 100 ഗ്രാം
പച്ചമുളക് അരിഞ്ഞത്- 500 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് - 20 ഗ്രാം
ക്രീം- 200 എംഎൽ
ഗരം മസാല- 5 ഗ്രാം
മുളകു പൊടി- 2.5 ഗ്രാം
റിഫൈൻഡ് ഓയിൽ -70 എംഎൽ
സവാള അരിഞ്ഞത്- 100 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വഴുതനങ്ങാ പുഴുങ്ങി തൊലി കളഞ്ഞ് മാഷ് ചെയ്ത് വയ്ക്കുക. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് ഇട്ട് ഗോൾഡൻ നിറമാകും വരെ വഴറ്റുക. ഇനി ചിക്കൻ കഷണങ്ങൾ ഇട്ട്, അൽപ്പം വെള്ളവും ഒഴിച്ച് പാകം ചെയ്യുക. 5മിനിറ്റിനു ശേഷം മുളകുപൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർക്കുക. വെള്ളം വറ്റിക്കുക. ഒരു പാനിൽ ക്രീം ഒഴിച്ചുള്ള ബാക്കിയുള്ള ചേരുവകൾ മിക്‌സ് ചെയ്യുക. ഇനി വഴുതനങ്ങയും സവാളയും ഇട്ട് ചെറുതീയിൽ പാകം ചെയ്യുക. ശേഷം ക്രീം ഒഴിച്ച് സർവ്വ് ചെയ്യാം.
ദാൽ പാലക്
ചേരുവകൾ
തുവര പരിപ്പ്- ഒരു കപ്പ്
വേവിച്ച പാലക്- 250 ഗ്രാം
തക്കാളി- ഒന്ന്, നേർത്തതായി അരിഞ്ഞത്
മഞ്ഞൾപ്പൊടി- ഒരു ചെറിയ സ്‌പൂൺ
ജീരകപ്പൊടി- അര ചെറിയ സ്‌പൂൺ
ഗരം മസാല- അര ചെറിയ സ്‌പൂൺ
നെയ്യ്- ഒരു വലിയ സ്‌പൂൺ
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തുവര പരിപ്പ് പ്രഷർ കുക്കറിലിട്ട് 3 ഗ്ലാസ് വെള്ളത്തിൽ വേവിച്ചെടുക്കുക. ഇനി പ്രഷർ കുക്കറിൽ നെയ്യ് ചൂടാക്കി അതിൽ ഇഞ്ചി, തക്കാളി, മഞ്ഞൾപ്പൊടി, ജീരകപൊടി, ഗരംമസാല പൗഡർ, ഉപ്പ്, വേവിച്ച പാലക് എന്നിവ ഇടുക. എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്‌ത് ഒരു വിസിൽ വരും വരെ വേവിക്കുക. പ്രഷർ പോയ ശേഷം വേവിച്ച് വച്ച പരിപ്പ് ചേർത്ത് ഇളക്കുക. അൽപ്പ സമയം കൂടി പാകം ചെയ്‌ത ശേഷം സർവ്വിംഗ് ഡിഷിലേക്ക് മാറ്റുക. മല്ലിയില കൊണ്ടലങ്കരിച്ച് സർവ്വ് ചെയ്യാം.
സ്പൈസി ദം ആലു
ചേരുവകൾ
ഉരുളക്കിഴങ്ങ്- 12 എണ്ണം ചെറുത്
തൈര്- ഒന്നര കപ്പ്
കാശ്‌മീരി മുളകുപൊടി- 4 സ്‌പൂൺ
ഇഞ്ചി അരിഞ്ഞത്- ഒരു ചെറിയ സ്‌പൂൺ
വെളുത്തുള്ളി അരിഞ്ഞത്- ഒരു ചെറിയ സ്‌പൂൺ
കശുവണ്ടി പൗഡർ- ഒരു ചെറിയ സ്‌പൂൺ
പെരും ജീരകം പൊടിച്ചത്- അര ചെറിയ സ്‌പൂൺ
ഏലയ്ക്ക പൊടി- കാൽ ടീസ്‌പൂൺ
ജീരകപൊടി- കാൽ ടീസ്‌പൂൺ
മല്ലിപ്പൊടി- ഒരു ചെറിയ സ്‌പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീസ്‌പൂൺ
ഗരംമസാല പൗഡർ- അര ചെറിയ സ്‌പൂൺ
വയണയില- ഒന്ന്
കായം- ഒരു നുള്ള്
ഉപ്പ് - ആവശ്യത്തിന്
മല്ലിയില അരിഞ്ഞത്- ഒരു ചെറിയ സ്‌പൂൺ
എണ്ണ- 4 ചെറിയ സ്‌പൂൺ
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി നീക്കി ഫോർക്ക് കൊണ്ട് ചെറിയ തുളകൾ ഉണ്ടാക്കിയ ശേഷം 15 മിനിറ്റ് നേരം ഉപ്പ് വെള്ളത്തിൽ വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് ഗോൾഡൻ നിറമാകും വരെ ഫ്രൈ ചെയ്യുക. ഇനി ഒരു ബൗളിൽ തൈര്, കാശ്‌മീരി മുളകുപൊ ടി, ഇഞ്ചി, വെളുത്തുള്ളി, കശുവണ്ടി പൗഡർ, പെരും ജീരകം, ഏലയ്ക്ക പൊടി, ജീരക പൊടി, മല്ലിപ്പൊടി എന്നിവ ചേർക്കുക. ഇനി ഈ ചേരുവ നന്നായി ഇളക്കി ചേർക്കുക. ഇനി മറ്റൊരു പാനിൽ 4 വലിയ സ്‌പൂൺ എണ്ണയൊഴിച്ച് ചൂടാക്കി അതിൽ വയണയിലയും കായവും ഇട്ട് 30 സെക്കന്‍റ് നേരം വഴറ്റുക. ശേഷം മൂന്നിലൊന്ന് വെള്ളം, ഉപ്പ്, മഞ്ഞൾപ്പൊടി ചേർക്കുക. ഇനി ഈ ചേരുവ പാകം ചെയ്യുക. ശേഷം ഇതിൽ നേരത്തെ തയ്യാറാക്കിയ തൈര് ചേരുവ ചേർക്കാം. ഇത് നല്ലവണ്ണം തിളച്ച് തുടങ്ങുമ്പോൾ ഫ്രൈ ചെയ്‌ത ഉരുളക്കിഴങ്ങ്, ഗരംമസാല പൗഡർ ചേർത്ത് മീഡിയം തീയിൽ പാകം ചെയ്യുക. പിന്നീട് തീയിൽ നിന്നിറക്കി സർവ്വിംഗ് ബൗളിൽ പകർന്ന് മല്ലിയില കൊണ്ട് അലങ്കരിച്ച് സർവ്വ് ചെയ്യാം.