ഞാനൊരു ഫെമിനിസ്റ്റാണ്. സ്ത്രീകളെക്കുറിച്ച് എന്തു പറഞ്ഞാലും എനിക്ക് വികാരം വരും. വീടിനുള്ളിൽ വേണം ഫെമിനിസം ആദ്യം നടപ്പിലാക്കേണ്ടത് എന്ന അജണ്ടയുടെ പ്രാരംഭ നടപടിയെന്ന നിലയ്ക്കാണ് കഴിഞ്ഞ സൺഡേ മുതൽ ചില കൽപ്പനകൾ ഒക്കെ തുടങ്ങിയത്. സ്വന്തം തുണി സ്വയം കഴുകി മടക്കി വെക്കണം. കഴിച്ച പാത്രം കഴുകി വെക്കണം. മൂന്നാമത്തെ കൽപ്പന കുറച്ച് കടുപ്പം കൂടിയതാണ്. ഇടയ്ക്ക് വല്ലപ്പോഴും വീട് തൂക്കണം. പെണ്ണ് തൂത്താൽ മാത്രമേ വീട് വൃത്തിയാവൂ എന്നില്ല. ആര് തൂത്താലും അഴുക്ക് പോകും.

“ഇതൊക്കെ എന്നോട് മാത്രം പറയുന്നത് എന്തിനാണ് അച്‌ഛനോട് കൽപ്പിക്കാത്തത് എന്താണ്? ചെറുക്കന് പിടിച്ച മട്ടില്ല. അച്ഛനെ എനിക്ക് കിട്ടിയപ്പോഴേക്കും മൂത്തു നരച്ചു പോയി.”

“അമ്മേ എന്നു മുതലാണ് അമ്മ ഫെമിനിസ്‌റ്റ് ആയത്."

“കൃത്യമായി പറയുകയാണെങ്കിൽ ഇന്നലെ രാത്രി 10 മണിക്ക്."

“എന്തു സംഭവിച്ചു?"

“ഇന്നലെ അഗതാ ക്രിസ്റ്റി എന്ന എന്‍റെ കൂട്ടുകാരി പറഞ്ഞു. അവൾ ഫെമിനിസത്തിലേക്ക് നടക്കുകയാണ്. അപ്പോൾ ഞാനും ചിന്തിച്ചു വഴിമാറി നടക്കണം. ഓരേ വഴി തന്നെ എന്നും നടക്കണ്ട. പ്രഖ്യാപിത നയങ്ങളിൽ അടുത്തത് ഭർത്താവിനോടുള്ള നിവേദനമാണ്. എനിക്ക് പെൻഷൻ അനുവദിക്കണം.”

“ഇപ്പോഴോ?"

"അതെ ഇതുവരെ ചെയ്ത‌ എല്ലാ ജോലിക്കും ശമ്പളം നിങ്ങൾ തന്നിട്ടില്ല. ഇനി പെൻഷൻ എങ്കിലും വേണം. ഒരു യന്ത്രത്തെപ്പോലെ അലക്കുക തൂക്കുക തുടയ്ക്കുക വെക്കുക വിളമ്പുക ഇതൊക്കെ എത്രകാലമായി ഞാൻ ചെയ്യുന്നു. കിടപ്പറ പങ്കിടുന്നു.”

“കഴിഞ്ഞ ആഴ്ച്‌ച വാങ്ങിച്ച പട്ടുസാ രിയുടെ വില അറിയാമോ?" ഭർത്താവ് ചോദിച്ചു.

“ഞാൻ ഭൗതിക വസ്‌തുക്കളുടെ വില സൂക്ഷിക്കാറില്ല. ഒരു കാര്യം ചെയ്യാം. ഞാൻ വീട്ടുപണികൾ എല്ലാം ചെയ്യാം. പകരം ഇന്നുമുതൽ ശ്രീമതി പുറത്തുപോയി ജോലി ചെയ്യണം. ലോൺ മുതൽ എല്ലാ ബാധ്യതകളും അടക്കണം. എനിക്ക് നീ പെൻഷൻ തന്നാൽ മതി."

അയാൾ മന്ദഹസിച്ചു. കണ്ണടക്കുള്ളിൽ നിന്ന് കണ്ണ് പുറത്തേക്ക് ഇറങ്ങി വരുന്നു. ആകാംക്ഷ കൂടുമ്പോൾ കണ്ണ് കാട്ടുന്ന ചില വേലത്തരങ്ങൾ…

“നാരി ശക്തി സ്ത്രീ അവകാശങ്ങളെക്കുറിച്ചുള്ള എന്‍റെ പ്രബന്ധമാണ്. ഇത് ടൈപ്പ് ചെയ്ത് പ്രിന്‍റ് എടുത്ത് കൊണ്ടു വരണം. ഓഫീസിലുള്ള പയ്യനെ കൊണ്ട് ചെയ്യിപ്പിച്ചാൽ മതി. എനിക്ക് ടൗൺ ഹാളിൽ വനിതാ ദിനത്തിൽ അവതരിപ്പിക്കാൻ ഉള്ളതാണ്.”

ടൈപ്പ് ചെയ്യുമ്പോൾ പയ്യൻ സാറിന്‍റെ മുഖത്തേക്ക് നോക്കി. "ഇതെന്തൊരു മനുഷ്യൻ" ഇങ്ങേരെക്കുറിച്ചല്ലേ അവർ ഇതൊക്കെ എഴുതി വച്ചിരിക്കുന്നത്. ഇയാൾക്ക് ഭാര്യയെ ഭയം ആയിരിക്കും. ഇവിടെ ഈറ്റപ്പുലി. വീട്ടിൽ തറ തുടയ്ക്കുന്നു, പാത്രം കഴുകുന്നു, പട്ട് സാരി തേക്കുന്നു. ടൈപ്പ് ചെയ്ത്‌ മാറ്റർ കൊണ്ടു കൊടുത്തപ്പോൾ സാറിന്‍റെ പരബ്രഹ്‌മം പോലുള്ള ഇരിപ്പ് കണ്ട് പയ്യൻസിന് കലി വന്നു.

"സാറേ... ഇതൊക്കെ പ്രസിദ്ധീകരിക്കപ്പെടില്ലേ? എന്നാലും ഇങ്ങനെയൊക്കെ എഴുതാൻ പാടുണ്ടോ? സാറിന് മോശമല്ലേ."

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...