പ്രീകട്ട് വെജിറ്റബിൾസ് വാങ്ങുമ്പോൾ

വില വർദ്ധനയും ഷോപ്പിംഗ് മാൾ കൾച്ചറും ഒക്കെ പ്രീകട്ട് വെജിറ്റബിളിന്‍റെ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരിക്കുകയാണ്. ആഴ്ചയിൽ ഒരു ദിവസം മർക്കറ്റിൽ പോയി ഒരാഴ്ച്‌ചത്തെക്കുള്ള പച്ചക്കറി വാങ്ങി ഫ്രീഡ്‌ജിൽ വയ്ക്കുന്നവരാണ് മിക്കവരും. എപ്പോഴും ഷോപ്പിംഗ് നടത്തി സമയം കളയാനില്ലാത്തവർക്ക് പ്രീകട്ട് വെജിറ്റബിൾ അനുഗ്രഹമാണ്. ഭൂരിഭാഗം പേരും പച്ചക്കറികൾ വൃത്തിയാക്കി മുറിച്ച് തെർമോകോൾ ട്രേയിൽ വച്ച് പ്ലാസ്‌റ്റിക്ക് കവറിട്ട് മൂടി 4 ഡിഗ്രി സെൽഷ്യസ് ഊഷ്‌മാവിൽ ‌സ്റ്റോർ ചെയ്‌ വയ്ക്കുകയാണ് പതിവ്.

മാളുകൾക്ക് പുറമെ ഇപ്പോൾ പ്രാദേശിക കച്ചവടക്കാർപ്പോലും ഈ ആശയം നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് ഫ്രിഡ്‌ജിൽ വയ്ക്കുന്നില്ലെങ്കിലും പച്ചക്കറി വൃത്തിയായി നുറുക്കി പ്ലാസ്റ്റിക്ക് കവറിൽ സൂക്ഷിക്കുകയാണ് പതിവ്. ഇതിൽ ഭൂരിഭാഗവും മഷ്റൂം, ബ്രോക്കോലി, ഉള്ളി പൊളിച്ചത്, കാരറ്റ് എന്നിവയൊക്കെയാവും ഉണ്ടാവുക.

ഈ സാഹചര്യത്തിൽ ഇത്തരം പച്ചക്കറികൾ നമ്മുടെ ആരോഗ്യത്തിന് ഹാനികാരകമാണോ അല്ലയോ എന്ന് അറിയേണ്ടതുണ്ട്. മാർക്കറ്റിൽ നിന്നും നുറുക്കി വച്ച പച്ചക്കറികൾ വാങ്ങുന്നവർ യഥാർത്ഥത്തിൽ അദ്ധ്വാനം കുറയ്ക്കാനായി സ്വന്തം ആരോഗ്യ കാര്യത്തിൽ അലംഭാവം പുലർത്തുകയാണെന്നാണ് വേൽഡ് ഹെൽത്ത് എക്സ്പെർട്ടുകൾ പറയുന്നത്. എന്നാൽ ശരിയായ ഊഷ്‌മാവിൽ പച്ചക്കറികളും മുളപ്പിച്ച ധാന്യങ്ങളും വയ്ക്കുകയാണെങ്കിൽ അതിന്‍റെ സ്വാദും ഗുണവും സുരക്ഷിതമായിരിക്കും. ഉദ്യോഗസഥകളായ അമ്മമാരെ സംബന്ധിച്ച് പ്രീകട്ട് വെജിറ്റബിൾസ് വലിയ അനുഗ്രഹമാണെന്നാണ് ഡയബറ്റോളജിസ്റ്റ് ഡോ. പ്രീതി രാഹുൽ പറയുന്നത്. ന്യൂഡിൽസ്, ഫ്രൈഡ് റൈസ് തുടങ്ങയവയിൽ പച്ചക്കറികൾ ആവശ്യമായി വരുമല്ലോ. ഈ സാഹചര്യത്തിൽ പ്രീകട്ട് വെജിറ്റബിൾസ് നന്നായി പാക്ക് ചെയ്‌ത്‌ ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയാണെങ്കിൽ 4 ദിവസം വരെ ഇത് കേടാകാതെയിരിക്കും. വിറ്റാമിൻ എ, സി എന്നിവയുടെ കുറവ് ഇത്തരം പച്ചക്കറികളിലുണ്ടാവാം. ഓരോ 10  മിനിറ്റ് പച്ചക്കറി മുറിക്കുന്നതിന് ലാഭിക്കുകയാണെങ്കിൽ ആഴ്‌ചയിൽ 70 മിനിറ്റാവും വീട്ടമ്മ ലാഭിക്കുക.

നേരത്തെ മുറിച്ചു വച്ച പച്ചക്കറികൾ പ്ലാസ്റ്റിക്ക് ഷീറ്റിൽ പൊതിഞ്ഞ് 7 ദിവസം വരെ 4 ഡിഗ്രി സെന്‍റി ഗ്രേഡിൽ സൂക്ഷിച്ചു വയ്ക്കാം. ഗ്രീൻ പീസിൽ 15 ശതമാനം ബീൻസിൽ 77 ശതമാനം വിറ്റാമിൻ എന്നിവയുടെ കുറവുണ്ടാകും എന്ന് മാത്രം. പച്ചക്കറി ശരിയായ പ്രക്രിയയിലൂടെ ഡബ്ബയിൽ അടച്ചു സൂക്ഷിക്കാം. അല്ലെങ്കിൽ മുറിച്ച് സൂക്ഷിച്ച് വയ്ക്കാം.

പഴങ്ങളും പച്ചക്കറികളും കൊണ്ടു വന്നയുടനെ ഉപയോഗിച്ചാൽ പോഷകം നിറയെയുണ്ടാവും. പച്ചക്കറി മുറിച്ച് കഴിയുമ്പോൾ അതിന്‍റെ സർഫസിൽ ഓക്സ‌ിഡേഷൻ തുടങ്ങുന്നു.

ഓരോ പച്ചക്കറിയിലും ഈ അളവ് വ്യത്യസ്തമായിരിക്കും. ഉദാ: ക്വാളിഫ്ളവർ, കാബേജ് എന്നിവയിൽ വളരെ കുറച്ചും ഉരുളക്കിഴങ്ങിലും തക്കാളിയിലും കൂടുതൽ പോഷകങ്ങളും നഷ്‌ടപ്പെടും. പച്ചക്കറി മുറിച്ചയുടൻ നിറം മാറുകയാണെങ്കിൽ അതിന്‍റെ പോഷകം അത്രയും പെട്ടെന്ന് നഷ്ടമാവും. അതുകൊണ്ട് പച്ചക്കറി വാങ്ങിയാലുടൻ ഉപയോഗിക്കണം.

ഇവ ശ്രദ്ധിക്കുക 

  • പ്രീകട്ട് വെജിറ്റബിൾസിൻറ പാക്കിംഗ് ഡേറ്റ് ശ്രദ്ധിക്കുക.
  • ആവശ്യമുള്ളത് വാങ്ങുക. പാക്കറ്റ് തുറക്കുകയാണെങ്കിൽ അത് പൂർണ്ണമായും ഉപയോഗിക്കുക. കാരണം പാക്കറ്റ് തുറന്നു കഴിഞ്ഞാൽ പച്ചക്കറി ശരിയായ രീതിയിൽ സൂക്ഷിക്കണമെന്നില്ല. അതു കൊണ്ട് സ്വാദും ഗുണവും നഷ്ടപ്പെടാം.
  • ശരിയായ രീതിയിൽ പ്രിസർവ് ചെയ്യുന്ന മാളിലോ ഷോപ്പിലോ വാങ്ങാം.
  • റീട്ടെയിലർ വഴി പാക്ക് ചെയ്ത പച്ചക്കറി വാങ്ങരുത്.
  • എത്രമാത്രം ചെറുതായി നുറുക്കുന്നോ അത്രയും പോഷകങ്ങളും കുറയും.
  • പ്രീകട്ട് വെജിറ്റബിൾസ് അധികം കഴുകരുത്. കാരണം അവ കഴുകി വൃത്തിയാക്കിയ ശേഷമാണ് പാക്ക് ചെയ്യുന്നത്.
  • 4 ദിവസത്തിനുള്ളിൽ തന്നെ പച്ചക്കറി ഉപയോഗിക്കുക.
  • പാക്കറ്റിലുള്ള നിർദ്ദേശങ്ങൾ പാലിക്കുക.

സ്നേഹമർമ്മരങ്ങൾ

സുപ്രിയ താമസിക്കുന്ന കെട്ടിടത്തിന്‍റെ ലീസ് അവസാനിച്ചിരുന്നു. അതിനാൽ കഴിഞ്ഞ ഒരുമാസമായി അവൾ ഭർതൃവീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. അതിൽ കുഴപ്പമൊന്നുമില്ല പക്ഷേ അവളുടെ പ്രിയകൂട്ടുകാരി ലത, അവളെ കാണാൻ പഴയ വീട്ടിൽ വരാറുണ്ട്. തങ്ങാറുമുണ്ട്.

ഇപ്പോൾ വീട് മാറിയതു കൊണ്ട് അവൾ വന്നാൽ എവിടെ നിൽക്കും… നാളെ രാവിലെ അവൾ എത്തും!

കോളേജ് കാലത്തെ തീപ്പൊരിയായ സുപ്രിയ കൂട്ടുകുടുംബത്തിൽ കഴിയുന്ന കാര്യം ഓർത്തപ്പോൾ അദ്ഭുതമൊന്നും തോന്നിയില്ല. വീട്ടിലെ പാരമ്പര്യവും നാട്ടുനടപ്പുമൊക്കെ അനുസരിച്ചു ജീവിക്കുന്നതിനാൽ അവൾ സന്തോഷവതിയായിരിക്കുമെന്ന് ലത കരുതി. എന്തൊക്കെയായാലും ശാന്തൻ കൺവെട്ടത്ത് തന്നെയാണല്ലോ. അത് ഒരു സ്ത്രീയെ സംബന്ധിച്ച് ധാരാളമല്ലേ.

രാവിലെ തന്നെ ശാന്തൻ ലതയെ കൂട്ടിക്കൊണ്ടു വരാനായി റെയിൽവേ സ്‌റ്റേഷനിൽ കാറുമായി എത്തിയിരുന്നു. ട്രെയിനിൽ ഉറക്കം ശരിയാകാത്തതിനാൽ വീട്ടിലേക്കുള്ള യാത്രയിൽ അവൾ ശാന്തന്‍റെ തോളിൽ കിടന്നു മയങ്ങിപ്പോയി. ഇങ്ങനെ പോകുമ്പോൾ ഒരു ഉണർവിനിടയിൽ അവൾ ഒരു കാര്യം ആഗ്രഹിച്ചു. ഇനിയും ഇതുപോലെ ശാന്തനുമായി സമയം ചെലവിടാൻ അവസരമുണ്ടാകാതിരിക്കട്ടെ!

വർഷങ്ങൾക്ക് മുൻപ് ശാന്തനുമായി ചിലവഴിച്ച ഒരായിരം നിമിഷങ്ങളുടെ ഓർമ്മകൾ ലതയെ അലട്ടി. അതെല്ലാം ഒരു കാലത്ത് അവളുടെ ജീവശ്വാസം ആയിരുന്നവല്ലോ.

“ഇതു വെറും രണ്ടു ദിവസത്തെ കാര്യമല്ലെയുള്ളൂ. അച്‌ഛനും അമ്മയ്ക്കും യാതൊരു പ്രയാസവും ഉണ്ടാവില്ല.” വീട്ടി ലെത്തിയതും അവളെ സ്നേഹനിർഭരമാ യി കെട്ടിപ്പിടിച്ചു കൊണ്ട് ലതയുടെ ആശങ്കയ്ക്ക് സുപ്രിയ മറുപടി പറഞ്ഞു.

“എടോ നീ എന്‍റെ കൂട്ടുകാരിയല്ലേ ഒരേ മുറിയിൽ കിടന്നു എന്ന് വച്ച് എന്ത് കുഴപ്പമുണ്ടാവാൻ” ഇതു പറഞ്ഞ് ഇരുവരും പൊട്ടിച്ചിരിച്ചു.

“ശാന്തനും പ്രശ്നമൊന്നും ഉണ്ടാവില്ല ചങ്ങാതി.” എന്നാൽ ലത പണ്ടത്തെ മുഴുവൻ കാര്യങ്ങളും സുപ്രിയയോട് പറഞ്ഞിരുന്നില്ല. ഇപ്പോൾ കാറിൽ വച്ച് വീട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ സ്വയം നിയന്ത്രിക്കാനാവാതെ വന്നതും. ശാന്തൻ തന്‍റെ കൈവിരലുകളുടെ കുസൃതി തടയാതിരുന്നതും ഒന്നും…

കൂടുതൽ ആളുകൾ ചുറ്റിലും ഉള്ളപ്പോൾ താൻ ശാന്തനുമായി വഴിവിട്ടൊന്നും പെരുമാറില്ലല്ലോ എന്ന് രാവിലെ ബ്രഡിൽ ജാം തേയ്ക്കുമ്പോൾ ലത ഓർത്തു. അതിനേക്കാൾ ഉപരിയായി സുപ്രിയ തന്‍റെ ഉറ്റ ചങ്ങാതിയുമാണല്ലോ. സുപ്രിയയുടെ ഭർത്താവല്ലേ ശാന്തൻ…

അവൾ ശാന്തനെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് കാൽ തടവാൻ തുടങ്ങി. യാത്ര അവളെ വല്ലാതെ ക്ഷീണി തയാക്കിയിരുന്നു. പക്ഷേ പെട്ടെന്നാണ് ഒരു കാര്യം തീരുമാനിക്കപെട്ടത്. ശാന്തന്‍റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടാവില്ല. അവർ മകളുടെ വീട്ടിൽ ഒരത്യാവശ്യമായി ഇന്ന് തന്നെ പോവുകയാണ്…

ഒരു പുരുഷനും സ്ത്രീയും തമ്മിൽ സ്പർശനം അനുഭവിച്ചാൽ, ആഗ്രഹിച്ചാൽ, പിന്നെ പ്രകൃതി പോലും അതിനായി അവസരങ്ങൾ ഒരുക്കി തരും. അല്ലെങ്കിൽ ഇതിപ്പോ ഇങ്ങനെ സംഭവിക്കേണ്ടതുണ്ടായിരുന്നോ? ശാന്തൻ വർഷങ്ങളായി സുപ്രിയയുടെതാണ്. അങ്ങനെ ഉള്ള ഒരാളെ രണ്ട് ദിവസം കൊണ്ട് കവർന്നെടുക്കാനൊക്കുമോ?

“എടോ നിന്‍റെ സമയം ഇവിടെ വേഗം ഓടി തീരും. ഞാനുണ്ടാവില്ലെന്ന് കരുതി നിനക്ക് ബോറടിക്കുകയൊന്നും ഇല്ല. ശാന്തന് നൈറ്റ് ഷിഫ്റ്റാണ്. പകൽ സമയം പോകാൻ പുള്ളിയുടെ കത്തി കേട്ടിരിക്കാം.” ചായ പകർന്നു കൊടുക്കുന്നതിനിടയിൽ സുപ്രിയ പറഞ്ഞു.

“എന്‍റെ പ്രിയ ഭർത്താവ് ഭാര്യയ്ക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യേണ്ടേ.”

“ഇവരുടെ വൈവാഹിക ജീവിതം താറുമാറാകുന്ന യാതൊന്നും ഞാൻ ചെയ്യില്ല.” ലത ഉള്ളിൽ പിറുപിറുത്തു. അവൾക്ക് തന്നെ തന്നെ വിശ്വാസം ഇല്ലാത്തതുപോലെ. മനസ്സിനെ ദൃഢപ്പെടുത്താനായി മന്ത്രിച്ചു കൊണ്ടേയിരുന്നു. “ഇല്ല ഞാൻ വഴി വിടില്ല.”

“എടീ, നീ ദിവസം മുഴുവൻ എന്ത് ചെയ്യുമെന്ന ആശങ്കയൊന്നും എനിക്കില്ല. കാരണം നീയൊരു വലിയ സ്‌ഥാപനത്തിന്‍റെ ക്രീയേറ്റീവ് ഡയറക്‌ടറല്ലേ. ക്രിയാത്മ‌കമായി സമയം ഉപയോഗിച്ചോളും” സുപ്രിയ അവളെ ഇളക്കാനായി തട്ടിവിട്ടു.

“ഞാൻ അഡ്‌ജസ്‌റ്റ് ചെയ്തോളാം” ലത നിസംഗതയോടെ പറഞ്ഞു.

സുപ്രിയ അത്ര പൊട്ടിയൊന്നുമായിരുന്നില്ല. ഭർത്താവിന്‍റെ കുപ്പായത്തിൽ നിന്ന് കിട്ടിയ മുടിനാരിഴകൾ ലതയുടെതാണെന്ന് അവൾ മനസ്സിലാക്കിയിരുന്നു.

“അപ്പോ അടുത്ത അജണ്ട എന്താണ്?” ലത തലകുലുക്കികൊണ്ട് സുപ്രിയയോട് ചോദിച്ചു.

സുപ്രിയ സ്നേഹിതയുടെ കൈ പിടിച്ചു കൊണ്ട് അകത്തെ ഒരു ചെറിയ മുറിയിൽ കൊണ്ടുപോയി. അവിടെ ഒരു മേശയും രണ്ട് കസേരകളും ഉണ്ടായിരുന്നു. എന്നിട്ട് സുപ്രിയ ലതയുടെ തോളിൽ തലവച്ചുകൊണ്ട് കിടന്നു. ലത സുപ്രിയയുടെ നെറ്റി തടവികൊടുത്തു. കുറച്ചു നേരത്തിനു ശേഷം സുപ്രിയ നിർത്താതെ വിതുമ്പാൻ തുടങ്ങി.

“എന്തുപറ്റി. ഞാൻ വന്നതിൽ നിനക്കൊരു സന്തോഷവും ഇല്ലാത്തപോലെ?” സുപ്രിയയുടെ താടി കൈകൊണ്ട് മെല്ലെ ഉയർത്തിക്കൊണ്ട് ലത ചോദിച്ചു.

“നീയെന്‍റെ ഏറ്റവും അടുത്ത ചങ്ങാതിയല്ലേ. നിനക്കതറിയാൻ പറ്റും.” സുപ്രിയ ഇതു പറഞ്ഞ് പുറത്തേയ്ക്ക് പോയി. സുപ്രിയ കൂടുതൽ ഒന്നും പറഞ്ഞില്ലെങ്കിലും വർത്തമാനത്തിൽ നിന്ന് ഒരു കാര്യം വളരെ വ്യക്‌തമായിരുന്നു. സുപ്രിയ ഭർത്താവിനെയും ലതയെയുംആഗ്രഹിക്കുന്നു. രണ്ടുപേരെയും നഷ്ടപ്പെടാൻ അവൾ ആഗ്രഹിക്കുന്നില്ല.

സുപ്രിയ പോയിക്കഴിഞ്ഞാൽ ശാന്തനെ ഇന്ന് മുഴുവനും കാണാതിരിക്കാനായി ലത മനസ്സു കൊണ്ട് നിനച്ചു. ഈ ഉറ്റ ചങ്ങാതിയെ കൂടാതെ തനിക്കാരാണുള്ളത്? ഇവളെ വഞ്ചിക്കുക എന്ന് പറഞ്ഞാൽ സ്വയം വഞ്ചിക്കുന്നതു പോലെയല്ലേ.. രണ്ട് ദിവസം കൊണ്ട് തല്ലിക്കെടുത്തേണ്ട ഒന്നല്ല ഈ ബന്ധം.

“വെള്ളം ചൂടായിട്ടുണ്ട്. വേഗം കുളിച്ച് ഫ്രഷായിക്കോളൂ” സുപ്രിയ അടുക്കളയിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

“ആ… ഇതാ വരുന്നു…” ലത ഉത്സാഹം വീണ്ടെടുത്ത് എഴുന്നേറ്റു.

“നീയെന്താണ് ചിന്തിക്കുന്നത്. ഈ പഴയ ചൈനീസ് ക്ലേയുടെ പ്ലേറ്റ് പൊട്ടിയത് എന്‍റെ സമയ ദോഷമാണോ കാണിക്കുന്നത്?” സുപ്രിയ വീണുടഞ്ഞ പ്ലേറ്റ് പെറുക്കിയെടുത്തു കൊണ്ട് ചോദിച്ചു.

“പഴയ പ്ലേറ്റ് അല്ല പൊട്ടിയത്. അതേതായാലും നന്നായി. കൈയൊന്നും മുറിഞ്ഞില്ലല്ലോ ഭാഗ്യം”

ലത തന്‍റെ ബാഗിൽ നിന്ന് ഒരു പുതിയ ഇറ്റാലിയൻ ക്രോക്കറി സെറ്റ് പുറത്തെടുത്തു കൊണ്ട് പറഞ്ഞു. എപ്പോഴും ഇതുപോലെ എന്തെങ്കിലും സമ്മാനവുമായാണ് ലത വരുന്നത്.

“പഴയതിനു പകരം ഇനി ഇത് ഉപയോഗിച്ചോളൂ.”

അന്നേരം ശാന്തൻ വാതിൽ തുറന്ന് അകത്തു വന്നു. ലതയുടെ മുഖം ഒന്നു വിളറി. സുപ്രിയ അടുക്കളയിൽ ഒളിച്ചും പാത്തും ഒറ്റയ്ക്ക് പണിയെടുക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. ഇങ്ങനെ ഒരേ മേൽക്കൂരയിൽ പരസ്പരം കാര്യമായി മിണ്ടാതെയും സ്നേഹം കാണിക്കാതെയും എങ്ങനെയാണ് കഴിയാനാവുക? ലത ഇങ്ങനെ ഓരോന്ന് അവരെപ്പറ്റി ചിന്തിച്ചു.

“ലത നീയൊന്ന് അൽപനേരം ടെറസ്സിൽ പോയി നിൽക്കുമോ. എനിക്ക് ശാന്തനോട് കുറച്ച് സംസാരിക്കാനുണ്ട്.” സുപ്രിയ ലതയോട് പറഞ്ഞു. ലത വിരലുകൾ വാനിലുയർത്തി അവരോട് തണുത്ത ഒരു ബൈ… ബൈ പറഞ്ഞ് ടെറസിലേയ്ക്ക് കയറി. അവിടെ വിശ്രമിക്കാനായി ഒരു കസേര ഉണ്ടായിരുന്നു. അവൾ കാലുനീട്ടി വച്ച് അതിൽ ഇരുന്നു. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ പെട്ടെന്ന് ഉറങ്ങിപ്പോയി.

ഇടയ്ക്ക് ഞെട്ടി ഉണർന്നു. അപ്പോഴാണ് പരിസരബോധമുണ്ടായത്. ലത താഴേയ്ക്ക് വന്നപ്പോൾ സുപ്രിയ ഓഫീസിൽ പോകാൻ ഒരുങ്ങി നിൽക്കുന്നതാണ് കണ്ടത്. ശാന്തൻ എന്തോ ഫയലുകൾ നോക്കുകയാണ്. ഇതിനിടയിൽ ഇടയ്ക്കിടയ്ക്ക് ഇരുവരും നോക്കുന്നുമുണ്ട്. ഇവർക്കിടയിൽ എത്രമാത്രം സ്നേഹം ഒളിഞ്ഞിരിപ്പുണ്ടെന്ന് ലതയ്ക്ക് മനസ്സിലായി.

തന്‍റെ സ്നേഹിതയുടെ പക്കൽ എല്ലാം ഉണ്ട്. വിദ്യാഭ്യാസം, നല്ല പെരുമാറ്റം, നല്ല ജോലി, ഭർത്താവ്, സ്നേഹം… എന്നിട്ടും ഈ സ്നേഹം ഇത്രയും രഹസ്യ സ്വഭാവത്തിലായത് എന്തു കൊണ്ടാണ്? ലത ചിന്തിക്കാതിരുന്നില്ല. ഇവർക്കിടയിലെ പ്രശ്നം ശരിക്കും എന്താണ്?

“നമുക്ക് വൈകിട്ടു കാണാം.” സുപ്രിയ ഇറങ്ങുമ്പോൾ ലതയോട് പറഞ്ഞു. രണ്ടാളും കെട്ടിപ്പിടിച്ചു. ലത സ്നേഹിതയുടെ കവിളിൽ ഒരു മുത്തം കൊടുത്തു.

മെയിൻ ഡോർ അടഞ്ഞപ്പോൾ ലത തന്‍റെ പേഴ്‌സിലെ വിവാഹമോതിരം എടുത്ത് നോക്കി. തന്‍റെ പരാജയപ്പെട്ട വിവാഹത്തിന്‍റെ പ്രതീകം. എടുത്തു പിടിച്ചുള്ള വിവാഹത്തിൻറ ഓർമ്മകൾ പശ്ചാത്താപത്തിനു ഇട നൽകുന്നതായിരുന്നു. ആ ബന്ധത്തിന്‍റെ കയ്പ്പുള്ള ഓർമ്മകൾ പുതിയൊരാളെ സ്വീകരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ്.

“ഐ ആം എ മാൻ, നോട്ട് മെഷീൻ” ഭർത്താവി ന്‍റെ ശബ്ദം അവളുടെ ഓർമ്മകളിൽ മുഴങ്ങി.

തന്നെ രാവും പകലും സ്നേഹിക്കുന്ന ഒരാളെ നോക്കിയിരുന്നിട്ട് കിട്ടിയ ആളാണ്. അതും അന്യ മതത്തിൽപ്പെട്ട ഒരാളെ. പക്ഷേ ഒരു വർഷം പോലും ഒന്നിച്ചു ജീവിക്കാനായില്ല…

“നിന്‍റെ ജോബ് പൊസിഷൻ ഏറെ ഇന്‍ററസ്റ്റിംഗ് ആണ്.” ശാന്തന്‍റെ ഈ ഡയലോഗ് അവളുടെ വിചാരങ്ങളെ മുറിച്ചുകളഞ്ഞു. അയാൾ അടുക്കളയിൽ നിന്ന് രണ്ട് ഗ്ലാസ് കൂൾഡ്രിംഗ്‌സ് എടുത്തു കൊണ്ടു വന്നിരിക്കുകയാണ്. പക്ഷേ മുഖത്ത് പരിഭ്രമം പോലെ…

“നീ നേർവസ് ആണല്ലോ. എന്തുപറ്റി, ഞാൻ അതിഥിയൊന്നുമല്ല കെട്ടോ, വീട്ടുകാരിയാണ്.” ഇതു പറഞ്ഞ് ലത ശാന്തന്‍റെ കൈയിൽ അമർത്തി പിടിച്ചു. തന്‍റെ അടുത്ത് ഇരുത്തി.

മറുപടിയായി ശാന്തൻ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

“നമ്മൾ അധിക സമയം ഒന്നിച്ചുണ്ടാവാതിരിക്കുന്നതാണ് നല്ലത്.” ലത എന്തോ നിശ്ചയിച്ചതു പോലെ പറഞ്ഞു.

ശാന്തൻ വീണ്ടും ചിരിച്ചു. എന്നിട്ട് ചോദിച്ചു. “എന്താ നിനക്ക് സ്വയം നിയന്ത്രിക്കാൻ ആവില്ലെന്നുണ്ടോ?”

“നിനക്ക് എന്നെ കോളേജ് കാലം മുതൽ അറിയാമല്ലോ. എന്നിട്ടും…” ലത ഒന്നു പതറി, പിന്നെ പറഞ്ഞ് തുടങ്ങി.

“ഐ നീഡ് ആ കിസ്സ് അറ്റ്ലീസ്റ്റ്.” എന്നിട്ടവൾ ശാന്തന്‍റെ അടുത്തേയ്ക്ക് വളരെ അടുത്തേയ്ക്ക് നീങ്ങി ഇരുന്നു.

ശാന്തന്‍റെ തലോടൽ അവൾക്ക് വലിയ ആശ്വാസം നൽകിയിരുന്നു. പക്ഷേ അയാൾ അവളുടെ ആഗ്രഹം എന്താണ് സ്വീകരിക്കാത്തത്? അതോർത്ത് ലത പരിഭ്രമിക്കാതിരുന്നില്ല.

ശാന്തൻ ലതയുടെ കൈ തന്‍റെ കൈപ്പത്തിക്കുള്ളിലാക്കി കൊണ്ട് പറഞ്ഞു. “ഈ നിലയിൽ തന്നെ ഞാൻ സംതൃപ്തനാണ്.”

“പക്ഷേ ഞാൻ….” ലത മുഴുവിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ കണ്ണുകളിൽ നിന്ന് ധാര ഒഴുകി. ലത വല്ലാതെ ഇമോഷണലായി. കോളേജ് കാലത്ത് ശാന്തനുമൊത്തുള്ള ബന്ധം ഓർത്തു. രണ്ടാളും ഒന്നിച്ച് നാടകം കളിച്ചത്. അത് പ്രണയകാലം കൂടിയായിരുന്നു. മനസ്സും ശരീരവും കെട്ടു പിണഞ്ഞ പൂക്കാലം… ഇന്ന് അതേ സ്നേഹം ശാന്തന്‍റെ കണ്ണുകളിൽ കാണുന്നുണ്ട്. പക്ഷേ….

“ശരിയാണ്. ഞാനാണ് കാമോന്മാദി, അതിന് ശാന്തനെന്തു പിഴച്ചു. തെറ്റ് അയാളുടെതല്ലല്ലോ. നിരന്തരം പ്രലോഭിപ്പിക്കുന്നത് ഞാനല്ലേ…” ലത ഹൃദയത്തിൽ കൈവച്ചു.

“ഓർക്കുന്നുണ്ടോ ശാന്തൻ, നീ കോളേജ് കാലത്ത് എന്നെ ഡയമണ്ട് എന്നാണ് വിളിച്ചിരുന്നത്.” ലത ചുമരിലെ തന്‍റെ നിഴലിനെ നോക്കി കൊണ്ട് ശാന്തനോട് പറഞ്ഞു.

“യസ്, ദാറ്റ് യൂ ആർ ഈവൻ ടുഡേ” ശാന്തൻ പറഞ്ഞു.

“അതെ ഞാൻ വളരെ കഠിനവും തണുപ്പുള്ളതുമാണ്. ഡയമണ്ട് പോലെ….”

“നീ ഹോട്ടാണ്. ആരാണ് പറഞ്ഞത് തണുപ്പുള്ളതാണെന്ന്?” ശാന്തൻ കണ്ണിറുക്കി. കൂടുതൽ എന്തെങ്കിലും പറയും മുമ്പ് ലത ചുണ്ടുകൾ അയാളുടെ ചുണ്ടിൽ അമർത്തി. ശാന്തൻ പുഴയായി ഒഴുകുമെന്ന് അവൾക്കറിയാമായിരുന്നു. തന്‍റെ ഉള്ളിലെ അഗ്നി ശമിപ്പിക്കാൻ ഉള്ള പുഴ… ആ മുറി മുഴുവൻ അവരുടെ ശ്വാസഗതി കൊണ്ട് നിറഞ്ഞു. കുറച്ച് സമയത്തിനു ശേഷം ശാന്തൻ അവളെ തള്ളിമാറ്റി. അയാൾ അവളെ ആശ്ചര്യത്തോടെ നോക്കി. എന്നിട്ട് എന്തോ ഓർത്തശേഷം പറഞ്ഞു.

“നീ എന്നെ എന്തു ചെയ്യാൻ പോവുകയാണ്?”

“നിന്നെ സ്നേഹിച്ചു കൊല്ലാൻ പോകുന്നു” അവൾ ചിരിച്ചു. “ഓഹ്… ഒന്നും അറിയാത്ത പോലെ… ഇതെല്ലാം നമ്മൾ മുമ്പ് ചെയ്തിട്ടുണ്ടല്ലോ.”

അത് കേട്ടപ്പോൾ ശാന്തൻ ഒന്നു പരുങ്ങി. അയാൾ ലതയുടെ കൈപിടിച്ച് അവളെ അടുത്തിരുത്തി. പിന്നെ പതുക്കെ വളരെ പതുക്കെ പറഞ്ഞു തുടങ്ങി.

“എനിക്കൊരു കാര്യം പറയാനുണ്ട്.”

“പറയൂ, ”

“സുപ്രിയ നിന്നെ സ്നേഹിക്കാനും കരുതലോടെ നോക്കാനും എന്നോട് അപേക്ഷിച്ചിരുന്നു. അവൾക്ക് നിന്നെ വലിയ ഇഷ്ടമാണ്. നീ ഡിപ്രക്ഷനുള്ള മരുന്ന് കഴിച്ച് വീണ്ടും അസുഖം വരുത്തി വയ്ക്കരുതെന്ന് അവൾക്ക് നിർബന്ധമുണ്ട്. മുമ്പ് ഉണ്ടായതു പോലെ ആരോഗ്യപ്രശ്ന‌ം നിനക്കുണ്ടാവരുതെന്ന് അവൾ അതിയായി ആഗ്രഹിക്കുന്നു.”

ഇത് കേട്ടതും ലതയുടെ മുഖം വാടിപ്പോയി. സുപ്രിയ പിറകിൽ വന്ന് തോളിൽ കൈയിട്ട് പിടിച്ചു തൂങ്ങുന്നതു പോലെ അവൾക്ക് തോന്നി. സ്നേഹിതയോട് വല്ലാത്ത അടുപ്പവും ദേഷ്യവും തോന്നി.

“കുറച്ച് നേരം എന്നെ വെറുതെ ഇരിക്കാൻ അനുവദിക്കുമോ?” ശാന്തനോട് ലത ഉറക്കെ പറഞ്ഞു. അത് കേട്ട് ശാന്തൻ മുറി വിട്ടു പോയി.

വൈകുന്നേരം സുപ്രിയ വീട്ടിൽ എത്തിയപ്പോൾ ലത ഏതോ അർജന്‍റ് മീറ്റിംഗിന് പോയതായി മനസ്സിലാക്കി. ലത ഉറ്റ ചങ്ങാതിക്കായി ഒരു കുറിപ്പ് എഴുതി വച്ചിരുന്നു.

“എല്ലാത്തിനും നന്ദി.”

സുപ്രിയ ബെഡിൽ കണ്ണോടിച്ചു. പോകുന്നതിനു മുമ്പ് വിരി തട്ടിവിരിച്ചതു പോലെ തന്നെയുണ്ട്. യാതൊരു ചുളിവും വീണിട്ടില്ല. മനപൂർവ്വം കിടക്കയിൽ വച്ച വലിയ ചീർപ്പും സ്ഥാനം തെറ്റാതെ അവിടെ തന്നെയുണ്ടായിരുന്നു.

എന്താണ് കോഗ്നിറ്റീവ് ഓവർലോഡിംഗ്?

ഇന്നത്തെ തിരക്കുള്ള ദിനചര്യയിൽ, അതായത് സമയക്കുറവും കൂടുതൽ ജോലിയും, കാരണം ചില ജോലികൾ മറക്കുകയോ അപൂർണ്ണമായി തുടരുകയോ ചെയ്യുന്നു എന്ന പരാതി പലർക്കും ഉണ്ടാകാറുണ്ട്. ഇതിനെ കോഗ്നിറ്റീവ് ഓവർലോഡ് എന്ന് വിളിക്കുന്നു.

കോഗ്നിറ്റീവ് ഓവർലോഡ് എന്നാൽ നമ്മുടെ മെമ്മറിയിലെ ഭാരം അതിന്‍റെ ശേഷിയെ കവിയുകയും കാര്യങ്ങൾ ഓർമ്മിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ ഉണ്ടാകുന്ന മാനസിക തളർച്ചയാണ്.

ഇന്ന് കുട്ടികളായാലും മുതിർന്നവരായാലും എല്ലാവരും സമ്മർദ്ദത്തിലാണ്. ദിവസം മുഴുവൻ ഇന്‍റർനെറ്റിലും സോഷ്യൽ മീഡിയയിലും വരുന്ന വാർത്തകളും വിവരങ്ങളും അലേർട്ടുകളും അറിയിപ്പുകളും അവരുടെ ഓർമ്മ നിറയ്ക്കുകയും മനസ്സിനെ എല്ലായ്‌പ്പോഴും തിരക്കുള്ളതാക്കുകയും ചെയ്യുന്നു. ഇത് കാരണം നമ്മുടെ ഓർമ്മകൾ അമിതമായി വർദ്ധിക്കുകയും കാര്യങ്ങൾ ഓര്മിച്ചെടുക്കുന്നതിൽ പ്രശ്‍നം നേരിടുകയും ചെയ്യുന്നു.

കംപ്യൂട്ടർ ഷട്ട് ഡൗൺ ചെയ്യുക, ഓഫീസിൽ പോകുമ്പോൾ വീട് പൂട്ടിയിടുക, ലൈറ്റ് ഓഫ് ചെയ്യുക, വീട്ടിൽ നിന്ന് മടങ്ങുമ്പോൾ ചായ കുടിക്കുക ഓഫീസ്, വീട് ഒക്കെ ക്രമീകരിച്ച് സൂക്ഷിക്കുക, തുടങ്ങിയ ദൈനംദിന ദിനചര്യയുടെ ഭാഗമായ വിവരങ്ങളോ ജോലികളോ മാത്രമേ നമുക്ക് ഓർമിക്കാൻ കഴിയൂ. ഇതുകൂടാതെ, മറ്റേതെങ്കിലും അധിക ജോലികൾ ഇടയിൽ വന്നാൽ, അത് ചെയ്യുന്നതിനും ഓർമ്മിക്കുന്നതിനും ബുദ്ധിമുട്ടാണ്, കാരണം ഈ അധിക ജോലി നമ്മുടെ ഓട്ടോമാറ്റിക് മെമ്മറിയുടെ ഭാഗമല്ല.

നമ്മുടെ മസ്തിഷ്ക ഘടന അനുസരിച്ച്, നമുക്ക് ഒരു സമയം ഒരു ജോലി മാത്രമേ നന്നായി ചെയ്യാൻ കഴിയൂ, ഒന്നിലധികം ജോലികൾ ചെയ്താൽ ജോലിയെ ബാധിക്കുകയും അത് ശരിയായി പൂർത്തിയാക്കാതിരിക്കുകയും ചെയ്യും. അതുപോലെ, ഒരാൾക്ക് ഒരേസമയം വളരെയധികം വിവരങ്ങൾ നൽകുമ്പോഴോ അല്ലെങ്കിൽ ഒരേസമയം നിരവധി ജോലികൾ നൽകുമ്പോഴോ, അതിന്‍റെ ഫലമായി വിവരങ്ങൾ മനഃപാഠമാക്കുന്നതിനും അതിനനുസരിച്ച് ജോലി ചെയ്യുന്നതിനും അല്ലെങ്കിൽ ജോലി പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുന്നതിനും ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു.

ജോലി നന്നായി ചെയ്യാൻ കഴിയാത്തത്, ആശയക്കുഴപ്പം, തീരുമാനങ്ങളെടുക്കുന്നതിൽ കാലതാമസം, വിവരങ്ങൾ ശരിയാണോ തെറ്റാണോ എന്ന് കൃത്യമായി വിലയിരുത്താൻ കഴിയാതെ, അതിനെക്കുറിച്ചുള്ള വിമർശനം, വിവരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുക, വിവരങ്ങൾ സ്വീകരിക്കാൻ വിസമ്മതിക്കുക, ജോലിയിലെ തെറ്റുകൾ, സഹിഷ്ണുത, ഉത്കണ്ഠ, സമ്മർദ്ദം, ആത്മവിശ്വാസക്കുറവ്, നിഷേധാത്മകത തുടങ്ങിയവ കണ്ടാൽ ഉറപ്പിക്കാം തലച്ചോർ ഓവർ ലോഡ് എടുക്കുകയാണ്. അതിനാൽ, മെമ്മറി ഓവർലോഡ്, കോഗ്നിറ്റീവ് ഓവർലോഡ് എന്നിവ ഒഴിവാക്കാൻ, അനാവശ്യമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ഇക്കാലത്ത് ഇന്‍റർനെറ്റ് എളുപ്പത്തിൽ ലഭ്യമാണ്, അതിൽ പരിധിയില്ലാത്ത വിവരങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുകയും നിങ്ങൾക്ക് ഉപയോഗപ്രദമായ ഉള്ളടക്കം മാത്രം കാണുകയും വേണം. അനാവശ്യമായ ഉള്ളടക്കത്തിൽ നിന്നും വിവരങ്ങളിൽ നിന്നും അകന്നു നിൽക്കാൻ ശ്രമിക്കണം, അതുവഴി നിങ്ങളുടെ മനസ്സിന് അൽപം വിശ്രമം നൽകാനും മെമ്മറി ഓവർലോഡ് ഒഴിവാക്കാനും കഴിയും.

കുറച്ച് സമയത്തേക്ക്, ദിവസത്തിൽ 1-2 മണിക്കൂറെങ്കിലും മൊബൈൽ, ഇന്‍റർനെറ്റ് ലോകത്ത് നിന്ന് സ്വയം വിച്ഛേദിക്കുക, നിങ്ങളുടെ എല്ലാ ശ്രദ്ധയും നിങ്ങളിലേക്ക് കേന്ദ്രീകരിക്കുക, അങ്ങനെ നിങ്ങൾക്ക് ആത്മപരിശോധന നടത്താം. ഇതിനായി ധ്യാനവും യോഗയും ദിനചര്യയുടെ ഭാഗമായി സൂക്ഷിക്കുക. ഇത് ചെയ്യുന്നത് തീരുമാനമെടുക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും സർഗ്ഗാത്മകത വർദ്ധിപ്പിക്കുകയും ചെയ്യും.

ഒരു സമയത്ത് ഒരു കാര്യം പ്രവർത്തിക്കുക. ഇമെയിലുകൾ, ഫോൺ കോളുകൾ, മറ്റ് സന്ദേശങ്ങൾ എന്നിവയോട് പ്രതികരിക്കാൻ എല്ലാ ദിവസവും ഒരു സമയം നീക്കിവയ്ക്കുക. പെട്ടെന്നുള്ള മറുപടികൾ പ്രതീക്ഷിക്കരുതെന്ന് നിങ്ങളുടെ സഹപ്രവർത്തകരോട് പറയുക. നിങ്ങളുടെ ഏകാഗ്രതയെ തടസ്സപ്പെടുത്തുന്ന അലേർട്ടുകൾ ഓഫാക്കുക. ഇത് ചെയ്യുന്നത് നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും.

നല്ല ഓർമ്മശക്തിക്ക്, നമ്മുടെ എല്ലാ മുൻഗണനാ ജോലികളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മുടെ തലച്ചോറിന് വിശ്രമം നൽകേണ്ടതുണ്ട്, കാരണം ഇന്നത്തെ കാലത്ത് നാം ധാരാളം വിവരങ്ങൾ മെമ്മറിയിൽ സൂക്ഷിക്കാൻ ശ്രമിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ അവർ സിസ്റ്റത്തിലും മസ്തിഷ്കത്തിലും തുടർച്ചയായി ലോഡ് കയറ്റിവയ്ക്കുകയും തലച്ചോറിന് വിശ്രമം ലഭിക്കാതിരിക്കുകയും ക്രമേണ ഓർമ്മിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാൻ, നിങ്ങളുടെ വിവരങ്ങൾ ഫിൽട്ടർ ചെയ്യുക, അതായത്, നിങ്ങൾക്ക് ഉപയോഗപ്രദമായ വിവരങ്ങൾ മാത്രം വായിക്കുക അല്ലെങ്കിൽ കാണുക.

കോഗ്നിറ്റീവ് ഓവർലോഡ് ഒഴിവാക്കാൻ ഈ നടപടികൾ സ്വീകരിക്കുക

സങ്കീർണ്ണമായ ജോലികൾക്കിടയിൽ ഇടവേളകൾ എടുക്കുക, അതുവഴി നിങ്ങളുടെ മനസ്സിന് വിശ്രമം ലഭിക്കും. വിവരങ്ങളും അറിവും ചെറിയ ഭാഗങ്ങളായി വിഭജിക്കുക, അങ്ങനെ അവ ഓർമ്മിക്കുന്നതിൽ ഒരു പ്രശ്നവുമില്ല, നിങ്ങൾക്ക് അവയിൽ നന്നായി പ്രവർത്തിക്കാൻ കഴിയും.

അച്ചടക്കവും ചിട്ടയായതുമായ ഒരു ദിനചര്യ സ്വീകരിക്കുക, അതിലൂടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കാനും നിങ്ങൾക്ക് കുറച്ച് നേരം സുഖമായി ഇരിക്കാനും മാനസിക പിരിമുറുക്കത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനും രാത്രിയിൽ ആവശ്യത്തിന് ഉറങ്ങാനും കഴിയും, അങ്ങനെ നിങ്ങൾക്ക് അടുത്ത ദിവസം ഊർജ്ജം നിറയുകയും പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാം.

നിങ്ങളുടെ ടാസ്‌ക്കുകളുടെ മുൻഗണന അനുസരിച്ച് ഒരു ലിസ്റ്റ് തയ്യാറാക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക. ഒരുമിച്ച് ചെയ്യാൻ കഴിയുന്ന ചില ജോലികൾ ഉണ്ടെങ്കിൽ, പാചകം ചെയ്യുമ്പോൾ സ്ത്രീകൾക്ക് ആരോടെങ്കിലും സംസാരിക്കുന്നത് പോലെ അല്ലെങ്കിൽ വസ്ത്രങ്ങൾ മടക്കിവയ്ക്കുക, പാത്രങ്ങൾ അടുക്കിവയ്ക്കൽ, പച്ചക്കറി കഴുകൽ തുടങ്ങിയ മറ്റ് ചില ജോലികൾ പൂർത്തിയാക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ സമയം ലാഭിക്കാം.

ബാക്കിയുള്ള സമയങ്ങളിൽ, തയ്യൽ, നെയ്ത്ത്, പെയിന്‍റിംഗ്, വസ്ത്രങ്ങൾ കഴുകൽ, ഓഫീസ് ജോലികൾ തുടങ്ങി ഒരേസമയം ചെയ്യാൻ കഴിയാത്ത ജോലികൾ നിങ്ങൾക്ക് ചെയ്യാൻ കഴിയും. കൂടാതെ, വേഗത്തിൽ ചെയ്യാൻ കഴിയുന്നതും ക്ഷീണം കുറഞ്ഞതുമായ ജോലികൾ ആദ്യം ചെയ്യുക.

നിങ്ങളുടെ ടാസ്‌ക്കുകൾ പൂർത്തിയാക്കാനുള്ള സമയപരിധിയും ടാസ്‌ക് പൂർത്തിയാക്കാൻ എടുക്കുന്ന സമയവും അനുസരിച്ച് ലിസ്റ്റുചെയ്യുക, അതുവഴി നിങ്ങൾക്ക് ആദ്യം പൂർത്തിയാക്കേണ്ട ജോലികൾക്ക് സമയം അനുവദിക്കാം. ഒരുമിച്ച് എന്തെങ്കിലും ജോലികൾ ചെയ്യാൻ കഴിയുമെങ്കിൽ, ജോലികൾ അവയുടെ സങ്കീർണ്ണത അനുസരിച്ച് വിഭജിച്ച് അതിനനുസരിച്ച് സമയം നൽകുക.

പരിശ്രമിക്കു, വാതിലുകൾ തുറക്കപ്പെടും- ആഭ ദമാനി

ഐസിപിഎ ഹെൽത്ത് പ്രൊഡക്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമയാണ് 45 കാരിയായ ആഭ ദമാനി. ആരോഗ്യ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട സ്ഥാപനം ആണ് ഐസിപിഎ. 50 വർഷം മുമ്പ് ആഭയുടെ പിതാവ് (ഫാർമസിസ്റ്റായിരുന്നു) ആരംഭിച്ച സ്ഥാപനം ആണിത്. ഗുജറാത്തിലെ അങ്കലേശ്വറിൽ സ്ഥാപിതമായ ഈ കമ്പനിയെ ആഭ ഏറ്റെടുത്ത് 22 വർഷം മുമ്പാണ്. കമ്പനിയെ അവർ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്തു. ആഭ ദമാനിയുടെ ഭർത്താവ് ബിസിനസുകാരനാണ്, അവർക്ക് 9 വയസ്സുള്ള മകനുമുണ്ട്.

ഡെന്‍റൽ, ഡെർമ, ഇഎൻടി, ഹെർബൽ ഉൽപ്പന്നങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ സ്ഥാപനം ആണ് ഐസിപിഎ. ദന്ത ഡോക്ടർമാർ, ഓങ്കോളജിസ്റ്റുകൾ, ഇഎൻടി സ്പെഷ്യലിസ്റ്റുകൾ, ഡിയോന്‍റോളജിസ്റ്റുകൾ എന്നിവർക്കിടയിൽ ഈ ഉൽപ്പന്നങ്ങൾ പ്രത്യേകിച്ചും ജനപ്രിയമാണ്. പോസ്റ്റ് കീമോ ഓറൽ അണുബാധ ഒഴിവാക്കാൻ ഓങ്കോളജിസ്റ്റുകളും റഫർ ചെയ്യുന്നു.

ആഭ കമ്പനിയിൽ ചേർന്നതിന് ശേഷം കമ്പനിയുടെ വിറ്റുവരവ് 10 മടങ്ങ് വർദ്ധിച്ചു. അവർ ഒരു പുതിയ നിർമ്മാണ യൂണിറ്റ് നിർമ്മിച്ചു. ഈ പ്ലാന്‍റ് നിരവധി അന്താരാഷ്ട്ര ഏജൻസികൾ അംഗീകരിച്ചു, തുടർന്ന് കമ്പനി ആഗോള വിപണിയിൽ പ്രവേശിച്ചു. ഇന്ന് ICPA അതിന്‍റെ ഉൽപ്പന്നങ്ങൾ ഓസ്‌ട്രേലിയ, യുകെ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക സൗത്ത് ഈസ്റ്റ് എന്നിവയുൾപ്പെടെ 35 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. കമ്പനിയിൽ 800 ഓളം ജീവനക്കാർ ജോലി ചെയ്യുന്നു, അതിൽ 500 പേർ മാർക്കറ്റിംഗ് മേഖലയിലാണ്, മൊത്തം ജോലിക്കാരിൽ 150 പേർ സ്ത്രീകളാണ്, മാർക്കറ്റിംഗിൽ സ്ത്രീകൾ കുറവാണ്, പക്ഷേ പ്ലാന്‍റിലും ഓഫീസിലും ധാരാളം സ്ത്രീകൾ ജോലി ചെയ്യുന്നു.

ഐസിപിഎയുടെ ഉൽപ്പന്നങ്ങൾ രാജ്യാന്തര നിലവാരത്തിലുള്ളതാണെന്നും ഏറെ ഗവേഷണങ്ങൾക്ക് ശേഷമാണ് തയാറാക്കിയതെന്നും ആഭ ദമാനി പറയുന്നു. ഇവ എല്ലായിടത്തും ലഭ്യമാണ്. ഉൽപ്പാദനത്തിന് മുമ്പ് അസംസ്കൃത വസ്തുക്കൾ നന്നായി വിലയിരുത്തുകയും ജീവനക്കാരുടെ പരിശീലനത്തിന് പൂർണ്ണ ശ്രദ്ധ നൽകുകയും ചെയ്യുന്നു. ഇന്ന് ഈ ഉൽപ്പന്നങ്ങൾ മികച്ച മൂന്ന് ബ്രാൻഡുകളിൽ ഒന്നായതിന്റെ കാരണം ഇതാണ്.

സ്ത്രീകൾക്ക് ഈ രംഗത്ത് മുന്നേറാനാകും

ഇക്കാലത്ത് സ്ത്രീകൾക്ക് മിക്ക ഇടങ്ങളിലും സ്വീകാര്യതയുള്ളതിനാൽ വെല്ലുവിളികൾ കുറവാണ് എന്ന് പറയാം. നേരത്തെ ജോലിക്കായി മാർക്കറ്റിൽ പോകേണ്ടി വന്നാൽ പ്രശ്‌നങ്ങളുണ്ടാകുമായിരുന്നു. അക്കാലത്തെ വിപണിയിൽ എല്ലായിടത്തും പുരുഷന്മാർ മാത്രമായിരുന്നു, സ്ത്രീകളെ എളുപ്പം അംഗീകരിക്കാൻ അന്നൊന്നും കഴിഞ്ഞില്ല. പക്ഷേ, ഞാൻ പരിശ്രമം

ഒരിക്കലും നിർത്തിയില്ല. പരിശ്രമത്തിന് ഫലം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരു കമ്പനിയുടെ ഉടമ ആകണമെങ്കിൽ

നിങ്ങൾ അതിന് ആവശ്യമായ ജോലികളിൽ ഏർപ്പെടണം, അതിനുശേഷം മാത്രമേ ആളുകളിൽ നിന്ന് യഥാർത്ഥ ബഹുമാനം നേടാൻ കഴിയു. എന്‍റെ സമയത്തിന്‍റെ പകുതിയും ഞാൻ പ്ലാന്‍റിലാണ് ചെലവഴിക്കുന്നത്. കുടുംബത്തിനും വീടിനുമൊപ്പം ജോലിയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സ്ത്രീകൾ അറിഞ്ഞിരിക്കണം. ഇതോടൊപ്പം സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതും പ്രധാനമാണ്. ഫാർമ വളരെയധികം സാങ്കേതികത ഉള്ള മേഖലയാണ്. ഓരോ രാജ്യത്തും വ്യത്യസ്തമായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. അതും പ്രധാനമാണ്. 800-ലധികം ജീവനക്കാരെ കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ, എച്ച്ആർ അറിവും ആവശ്യമാണ്. ധാരാളം യാത്രകൾ ചെയേണ്ടി വരും. ഈ മാർക്കറ്റ് വളരെ തിരക്കുള്ളതാണ്, പക്ഷേ ഫാർമ നിയന്ത്രിത വ്യവസായമാണ്, നിർമ്മാണത്തിന്‍റെയും വിപണനത്തിന്‍റെയും നിയമങ്ങളെക്കുറിച്ചും ഉൽപ്പന്നങ്ങളെക്കുറിച്ചും സാങ്കേതിക അറിവ് ഉണ്ടായിരിക്കണം, അതിനാൽ സ്വയം വളരെ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

നല്ല ബിസിനസുകാരിയാകാൻ 

സ്ത്രീകൾ സ്വന്തം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അവർ തങ്ങളുടെ കുടുംബത്തിലും ഓഫീസ് ജോലിയിലും പൂർണ ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്. ക്ഷമ പാലിക്കേണ്ടതും പ്രധാനമാണ്. പലപ്പോഴും സാഹചര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല. ആ സമയത്ത് ക്ഷമ നഷ്ടപ്പെടരുത്. ഇതുകൂടാതെ നിരാശപ്പെടരുത്. നിങ്ങൾ ഒരു സ്ത്രീയാണ്, അതിനാൽ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് ആളുകൾ പലപ്പോഴും പറയും. എന്നാൽ നിങ്ങൾ അത് ചെയ്തുകൊണ്ട് തെളിയിക്കണം, കാരണം നിങ്ങൾ വഴക്കിട്ടാലും സംസാരിച്ചാലും ഒന്നും സംഭവിക്കില്ല, പക്ഷേ നിങ്ങൾ ക്ഷമയോടെ ഓരോന്നും നേടിയെടുക്കുമ്പോൾ സ്വീകാര്യതയും ബഹുമാനവും ലഭിക്കും. ഒരിക്കലും തളരരുത്, എത്ര വലിയ വെല്ലുവിളികൾ ഉണ്ടായാലും ധൈര്യം നഷ്ടപ്പെടരുത്. എന്നാൽ, സ്വന്തം ആരോഗ്യത്തെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യമില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല.

സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ

സമൂഹത്തിൽ സ്ത്രീകളുടെ അവസ്ഥയിൽ കാര്യമായ മാറ്റം വന്നു, ഇപ്പോൾ എല്ലായിടത്തും അവരെ സ്വീകരിക്കാനും അംഗീകരിക്കാനും തുടങ്ങിയിരിക്കുന്നു. സ്ത്രീകൾക്ക് എല്ലാ മേഖലകളിലും അറിവ് വർദ്ധിച്ചു. എന്നാൽ ജോലി സമ്മർദവും ഇവരിൽ വർദ്ധിച്ചിട്ടുണ്ട്. മുമ്പ് സമൂഹത്തിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും പങ്ക് എന്താണെന്ന് വളരെ വ്യക്തമായിരുന്നു. പുരുഷന്മാർ പുറത്ത് ജോലി ചെയ്ത് പണം സമ്പാദിക്കണം, സ്ത്രീകൾക്ക് അടുക്കളയും വീടും കുട്ടികളും നോക്കണം. ഇതായിരുന്നു സാമൂഹ്യ വ്യവസ്ഥിതി അതൊക്കെ മാറിക്കഴിഞ്ഞു. എങ്ങനെ സ്വതന്ത്രമായി ജീവിക്കാമെന്നും പുറത്തുപോയി ജോലി ചെയ്യാമെന്നും നമ്മൾ പെൺമക്കളെ പഠിപ്പിച്ചു. എന്നാൽ വീട്ടുജോലികൾ എങ്ങനെ ചെയ്യണമെന്നും ഭാര്യമാരെ എങ്ങനെ പരിപാലിക്കണമെന്നും നമ്മൾ ആൺ മക്കളെ പഠിപ്പിച്ചില്ല. വീട്ടിലും പുറത്തും ജോലി ചെയ്യേണ്ടി വരുന്നതിനാൽ ഈ സമയം സ്ത്രീകൾക്ക് കൂടുതൽ ബുദ്ധിമുട്ടാണ്. എല്ലാം സന്തുലിതമാക്കണം. എന്നാൽ വീട്ടുജോലികൾ ചെയ്യണമെന്നോ കുട്ടികളെ പരിപാലിക്കണമെന്നോ അമ്മമാർ ആൺമക്കളെ പഠിപ്പിക്കാത്തതിനാൽ പുരുഷന്മാർ ഇതുവരെ കുടുംബ ഉത്തരവാദിത്തങ്ങൾ പഠിച്ചിട്ടില്ല. ഉത്തരവാദിത്തം പങ്കുവയ്ക്കുന്ന അവസ്ഥ വേണം. അതുകൊണ്ട് സ്ത്രീകളുടെ പാത ഇപ്പോഴും കഠിനമാണ്.

കമ്പനിയിലെ സ്ത്രീ പ്രാതിനിധ്യം 

ഞങ്ങൾ സ്ത്രീകൾക്ക് സൗകര്യപ്രദമായ ജോലി സമയം നൽകുന്നു. ആവശ്യമുണ്ടെങ്കിൽ, അവർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാനും അനുവദിക്കുന്നു. പ്രസവാവധി നൽകുന്നുണ്ട്. ചെറിയ കുട്ടികളുള്ളവർക്കു വേണ്ടി നിർമ്മാണ പ്ലാന്‍റിൽ ക്രഷ് റൂമുകളും ഉണ്ട്.

നിർമ്മാണ പ്ലാന്‍റുകളുടെ പേരിൽ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്ന് ദമാനി പറയുന്നു. ആശുപത്രികളിൽ ഉപകരണങ്ങൾ ദാനം ചെയ്യുന്നതുൾപ്പെടെ പല തരത്തിലുള്ള സാമൂഹിക പ്രവർത്തനങ്ങളും ഇവർ ചെയ്യുന്നുണ്ട്.. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി നിരവധി പ്രവർത്തനങ്ങൾ നടക്കുന്നു.

ജീവിതത്തിൽ വെല്ലുവിളികൾ വന്നാലും ശ്രമിക്കുമ്പോൾ വഴികൾ തെളിഞ്ഞു വരും. ആഭ പറയുന്നു. അങ്ങനെ നമ്മളെ സഹായിക്കാൻ കഴിയുന്ന നിരവധി ആളുകളെ നാം കണ്ടെത്തും…

റീൽ മീറ്റ്സ് റിയൽ

ആടുജീവിതം എന്ന ചിത്രത്തിലെ നായകൻ നജീബും യഥാർത്ഥ ജീവിതത്തിലെ നജീബും നേരിട്ട കണ്ട് പരസ്പരം നടത്തിയ ഒരു സംഭാഷണം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. പൃഥി രാജ് വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതെ ബഹുമാനത്തോടെയും സ്നേഹത്തോടെയും നജീബ് നൽകുന്ന ഉത്തരങ്ങൾ ആണ് സോഷ്യൽ മീഡിയയിലെ ഒരു ചർച്ച. ഒരു പത്ര പ്രവർത്തകൻ ഇങ്ങനെ ആവണം, മാധ്യമക്കാർ നോക്കി പഠിക്കണം എന്ന് വരെ ആളുകൾ ഈ ഇന്‍റർവ്യൂ കണ്ട ശേഷം കമന്‍റ് ചെയ്തു, എന്നാൽ ഇത് ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ അല്ല പ്രിഥ്വി ചോദ്യങ്ങൾ ചോദിക്കുന്നത് എന്നത് വ്യക്തമാണ്. നജീബുമായുള്ള ആത്മാർത്ഥമായ ഒരു സംഭാഷണം എന്ന് അതിനെ വിശേഷിപ്പിക്കാം,

പൃഥ്വിരാജ് ബിഗ് സ്‌ക്രീനിൽ താൻ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ സമാനതകളും വ്യത്യാസങ്ങളും ചിന്തകളും നജീബിൽ നിന്ന് മനസിലാക്കാൻ ശ്രമിക്കുകയാണ് ആ സംഭാഷണത്തിലൂടെ.

നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്‍റെ അനുഭവത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞു, “2008 ൽ ബ്ലെസി ഈ സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആദ്യമായി എന്നോട് പറഞ്ഞപ്പോൾ, ഞാൻ ഈ കഥാപാത്രത്തെ എങ്ങനെ സമീപിക്കും എന്നായിരുന്നു എന്‍റെ ആദ്യ ചിന്ത. ഞാൻ നേരിട്ട് വന്ന് നിങ്ങളോട് യഥാർത്ഥത്തിൽ സംസാരിക്കണോ അതോ ബെന്യാമിൻ എഴുതിയ നജീബ് എന്ന കഥാപാത്രത്തെ മനസ്സിലാക്കാൻ ശ്രമിക്കണോ? അതോ മിസ്റ്റർ ബ്ലെസിയുടെ മനസ്സിലുള്ള നജീബിനെ ഞാൻ മനസ്സിലാക്കാൻ ശ്രമിക്കണോ ? ഇതായിരുന്നു എനിക്കുണ്ടായ ആശയക്കുഴപ്പം.

അവസാനം മിസ്റ്റർ ബ്ലെസിയും ഞാനും തീരുമാനിച്ചു, ആടുജീവിതം എന്ന നോവലിൽ നിന്നും, ബ്ലെസി ദൃശ്യവത്കരിച്ച നജീബിൽ നിന്നും, എന്‍റെ മനസ്സിൽ ഞാൻ ദൃശ്യവൽക്കരിച്ചെടുത്ത നജീബിനെയാണ് ഞാൻ സിനിമയിൽ അവതരിപ്പിച്ചത്. അതിനാൽ നിങ്ങൾക്ക് ആ നജീബിനെ ആണ് സിനിമയിൽ കാണാൻ കഴിയുക. യഥാർത്ഥ നജീബും കഥാപാത്രമായ നജീബും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പക്ഷേ, താങ്കളും ഞാൻ അഭിനയിച്ച നജീബും ഒരുപോലെ ചിന്തിച്ചു.

interviw with prithviraj and najeeb

മരുഭൂമിയിൽ അകപ്പെട്ടതിന്‍റെ ഒടുങ്ങാത്ത വേദന പങ്കുവെച്ച നജീബ് ഇങ്ങനെ പറയുന്നു.

“ഞാൻ ഒരിക്കലും രക്ഷപ്പെടില്ലെന്ന് കരുതിയിരുന്നു. എനിക്ക് പ്രാർത്ഥിക്കാൻ ഇനിയും ദൈവങ്ങൾ ഇല്ലായിരുന്നു. ഞാൻ ഓരോ ദൈവത്തോടും പ്രാർത്ഥിച്ചു. ജീവിതത്തേക്കാൾ നല്ലത് മരണമായിരുന്നു എന്ന് വരെ ചിന്തിച്ചു. മരുഭൂമിയിൽ കാണപ്പെടുന്ന ചില പാമ്പുകൾ എന്നെ കടിക്കാനും അങ്ങനെ മരണം വരിക്കാനും വേണ്ടി പലപ്പോഴും ഞാൻ മണലിൽ വെറുതെ കിടന്നുറങ്ങാറുണ്ടായിരുന്നു. പക്ഷേ, ഒരു ദിവസം ഉറക്കമുണർന്നപ്പോൾ ഞാൻ ചിന്തിച്ചത് എന്‍റെ കുടുംബത്തെക്കുറിച്ചായിരുന്നു. ഞാൻ പോരുമ്പോൾ എന്‍റെ ഭാര്യ 8 മാസം ഗർഭിണിയായിരുന്നു. അവൾ കുഞ്ഞിനെ പ്രസവിച്ചോ ഇല്ലയോ എന്നത് മാത്രമായിരുന്നു എന്‍റെ മനസ്സിൽ.” നജീബ് പറയുന്നു.

സാഹസികത നിറഞ്ഞതും ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയിൽ ചിത്രീകരിച്ച ചിത്രവുമായ ആട് ജീവിതം ഇപ്പോൾ അഞ്ച് ഭാഷകളിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്: ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ഇറങ്ങിയിട്ടുണ്ട്. ഒരു യഥാർത്ഥ ‘സിനിമാറ്റിക് മാസ്റ്റർപീസ്’ എന്നും വിളിക്കാം. വിവിധ ബോക്സ് ഓഫീസ് റെക്കോർഡുകൾ മറികടന്ന്, ബ്ലെസിയുടെ ചിത്രം രാജ്യം ഏറ്റെടുത്തു. നജീബിന്‍റെ റോൾ, പ്രിഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണെന്ന് പറയപ്പെടുന്നു,

ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, ഇന്ത്യൻ അഭിനേതാക്കളായ അമല പോൾ, കെ.ആർ. ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്ക് അബി എന്നിവരും പ്രധാന വേഷങ്ങളിൽഎത്തി. ചിത്രത്തിന്‍റെ സംഗീത സംവിധാനവും ശബ്ദ രൂപകല്പനയും നിർവ്വഹിച്ചിരിക്കുന്നത് എ.ആർ. റഹ്മാൻ, റസൂൽ പൂക്കുട്ടി എന്നിവരാണ്. ചിത്രത്തിന്‍റെ അതിമനോഹരമായ ദൃശ്യങ്ങൾ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സുനിൽ കെ എസ് ആണ്, എഡിറ്റ് ചെയ്തിരിക്കുന്നത് എ ശ്രീകർ പ്രസാദാണ്. ഒന്നിലധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമ കൂടിയാണ്.

Story- എന്നും അരികെ

സർ, എനിക്ക് പിന്നേയും അറേഞ്ച്മെന്‍റ് പിരീയഡ് വച്ചല്ലോ? എട്ടാം ക്ലാസിൽ എനിക്ക് ഇംഗ്ലീഷ് ക്ലാസ് ഉള്ളതാണ്.” അനുജ അൽപം പ്രയാസത്തോടെ രാജേന്ദ്രൻ മാഷിനോട് പറഞ്ഞു.

“മാഡം, ഇന്ന് സീനിയർ ക്ലാസുകളിലെ മൂന്ന് ടീച്ചേഴ്സ് അവധിയിലാ, അതു കൊണ്ടാണ് അറേഞ്ച്‌മെന്‍റ് പിരീയഡ് വേണ്ടി വന്നത്.”

“അഡ്ജസ്റ്റ് ചെയ്യാനാണെങ്കിൽ ഇന്‍റർസെക്‌ഷനിൽ പോവാം. രണ്ട് പിരീയഡ് എടുക്കാം. എന്നാൽ എനിക്ക് പ്ലസ് ‌വൺ ക്ലാസിൽ പോകാൻ ഇഷ്ടമില്ല.

“ശരി മാഡം, പക്ഷേ ഇന്‍റർക്ലാസിലെ കുട്ടികൾ മഹാവികൃതികളാണ്. വർമ്മസാറിനോട് ചോദിക്കൂ ക്ലാസ് എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ എന്ന്.” ആകെ അസ്വസ്ഥയായി, അനുജ സ്റ്റാഫ് റൂമിലേക്ക് നടന്നു.

“എന്തുപറ്റി അനുജ?”

“ഒന്നുമില്ല ടീച്ചർ, എനിക്ക് പ്ലസൺ ക്ലാസിൽ പോകാൻ താൽപര്യമില്ല. എന്നിട്ടും കൂടെക്കൂടെ അവിടേക്ക് അറേഞ്ച്മെന്‍റ് ക്ലാസ് തരുന്നു.”

“അവിടെ എന്താ പ്രശ്നം?”

“പ്ലസ്‌ വൺ ക്ലാസിൽ ഒരു പുതിയ കുട്ടി വന്നിട്ടുണ്ട്. അലോക്, അവൻ എപ്പോഴും ഒരു തരം തുറിച്ചു നോട്ടമാണ്. ആദ്യം കുറച്ചു ദിവസം ഞാൻ അവനെ വഴക്കു പറഞ്ഞു. എന്നാൽ അവൻ തിരിച്ചു മിണ്ടുന്നുമില്ല. പക്ഷേ തുറിച്ചു നോട്ടത്തിന് ഒരു കുറവുമില്ല. ഞാൻ അവനോട് എന്തെ ങ്കിലും ചോദിച്ചാൽ മറ്റ് ആൺകുട്ടികൾ വാ പൊത്തി ചിരിക്കാൻ തുടങ്ങും. എന്തോ എനിക്കാകെ പ്രയാസം തോന്നുന്നു. ഞാൻ ടീച്ചറല്ലേ, കുറഞ്ഞത് അവനേക്കാൾ 10 വയസ്സ് കൂടുതലുണ്ട് എനിക്ക്. ബാച്ചിലർ ആണെന്നും കരുതീട്ടാണോ ഈ പെരുമാറ്റം?”

“പക്ഷേ അലോക് ക്ലാസിൽ സ്മാർട്ട് ആണല്ലോ. ഇതുവരെ എന്‍റെ അടുത്ത് അങ്ങനെ പെരുമാറിയിട്ടില്ല.” ഷിനു ടീച്ചർ പുഞ്ചിരിച്ചു.

“അനുജ മിസ് സുന്ദരിയായിട്ടായിരിക്കും.”

“എന്തോ? എനിക്ക് അവന്‍റെ നോട്ടം അത്ര ശരിയായിട്ട് തോന്നുന്നില്ല.” സ്‌റ്റാഫ് റൂമിലെ ചർച്ചയ്ക്ക് വിരാമമിട്ട് അനുജ ക്ലാസിലേക്ക് നടന്നു.

പാലക്കാട്ടെ ഉൾനാടൻ ഗ്രാമത്തിലെ ഒരു സ്ക്കൂളിൽ ജോലിക്ക് കയറിയിട്ട് രണ്ട് വർഷമാകുന്നു. നന്നായി പഠിപ്പിക്കാനുള്ള കഴിവും സഹകരണ മനോഭാവവും കൊണ്ട് സ്‌കൂളിൽ എല്ലാവർക്കും പ്രിയങ്കരിയാണ് അനുജ ടീച്ചർ. പക്ഷേ കഴിഞ്ഞ 2- 3 മാസമായി അലോകിന്‍റെ പ്രശ്നത്തിൽ അനുജ കുറച്ചു പ്രയാസത്തിലാണ്.

ക്രിസ്മസ് അവധി തുടങ്ങാറായി. അധ്യാപകരിൽ പലരും ദൂരെ സ്‌ഥലങ്ങളിൽ നിന്ന് വന്നു ജോലി ചെയ്യുന്നവരാണ്. അവർ വീട്ടിൽ അവധിക്ക് പോകാനുള്ള തിരക്കിലാണ്. ഹാഫ് ഡേ കഴിഞ്ഞപ്പോൾ പല കുട്ടികളും ക്ലാസ് വിട്ട് നേരത്തേയിറങ്ങി. അനുജ സ്റ്റ‌ാഫ് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. പുറത്ത് ആ കുട്ടി അലോക്, അവൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ ഷീന മിസ് ചോദിച്ചു.

“എന്താ, നിനക്ക് വീട്ടിലൊന്നും പോകണ്ടേ?”

“അനുജ മിസിനെ കാണാൻ നിന്നതാ.”

“എന്തിന്?”

“ക്രിസ്മസ് ആശംസ…” അലോക് നാണത്തോടെ തല കുനിച്ചു നിന്നു.

“ആഹാ! അതു കൊള്ളാം അനുജ മിസിന് മാത്രം?”

“ഏയ് എല്ലാർക്കും…” അലോകിന്‍റെ മറുപടി കേട്ട് വർമ്മസാർ അമർത്തിയ ചിരിയോടെ അവന്‍റെ തോളത്തു തട്ടി.

“ശരി, ഞങ്ങൾ സ്വീകരിച്ചു. എന്നാൽ പൊയ്ക്കോ?”

“പക്ഷേ അനുജ മിസ് ഒന്നും പറഞ്ഞില്ലല്ലോ.”

“താങ്ക്യു ആന്‍റ് ഹാപ്പി ക്രിസ്മസ്” അനുജ മറുപടി പറഞ്ഞപ്പോൾ അലോക് സന്തോഷത്തോടെ വേഗം നടന്നു പോയി.

എന്തൊരു കുട്ടിയാണിത്? ഇതിനെയാണ് ടീനേജ് എന്നു വിളിക്കുന്നത്. എന്താണ് ചിന്തിക്കുന്നത് എന്താണ് പറയുന്നത് പ്രവർത്തിക്കുന്നത് ഒന്നിനും വ്യക്തതയുണ്ടാവില്ല. പ്രേമം എന്നാൽ ചിരിക്കുക സംസാരിക്കുക കുറെ ദിവസം ഒരുമിച്ച് ചുറ്റിക്കറങ്ങുക ഇതൊക്കെയാ ണെന്നാണ് ചിന്ത. അനുജ എന്തൊക്കെയോ ആലോചിച്ചു പോയി.

“ചായ തണുത്തു.” ആ ശബ്ദമാണ് അനുജയെ ചിന്തയിൽ നിന്ന് ഉണർത്തിയത്.

അരുൺ എത്തിക്കഴിഞ്ഞു. വീട്ടിൽ അനുജയ്ക്കൊപ്പം അമ്മയും സഹോദരൻ അരുണും ആണ് താമസം. ഒരു വർഷത്തെ ഇളപ്പമുണ്ട് അരുണിന്. ഐടി കമ്പനിയിലാണ് അവന് ജോലി. ആഴ്ചയിലൊരിക്കൽ വീട്ടിൽ വരും. അവധി ദിനങ്ങളിലാണ് സഹോദരിയും സഹോദരനും തമ്മിൽ കാണാൻ സമയം കിട്ടുന്നത്. അവരുടെ അമ്മയും സ്കൂൾ അദ്ധ്യാപികയാണ്. അതിനാൽ വീട്ടിൽ എല്ലാവർക്കും അവരവരുടേതായ വരുമാനവുമുണ്ട്.

രണ്ടു പേർക്കും വിവാഹപ്രായമായി എങ്കിലും ആദ്യം ആര് എന്ന തർക്കമാണ് രണ്ടുപേർക്കും. ബന്ധുക്കൾ മുറയ്ക്ക് ആലോചനകൾ കൊണ്ടു വരുന്നുണ്ട്. എങ്കിലും എന്തെങ്കിലും തടസ്സങ്ങൾ പറഞ്ഞ് രണ്ടുപേരും വിവാഹം നീട്ടിക്കൊണ്ടു പോവുകയാണ്. ഇവരുടെ പപ്പ കുട്ടിക്കാലത്തെ ഉപേക്ഷിച്ചു പോയി. അമേരിക്കയിൽ ജോലി തേടി പോയതാണ്. എന്നാൽ അയാൾ അവിടെ മറ്റൊരു വിവാഹം ചെയ്തു. പിന്നെ ഇന്ത്യയിലേയ്ക്ക് മടങ്ങി വന്നിട്ടില്ല.

വിവാഹ ബന്ധത്തെക്കുറിച്ച് പറയുമ്പോഴൊക്കെ അമ്മയുടെ അനുഭവമാണ് അവരെ പിന്നോട്ട് വലിക്കുന്നത്. ബന്ധങ്ങളിൽ വിശ്വാസമില്ലാതായി.

അങ്ങനെ കല്യാണ ആലോചനകൾ വന്നും പോയുമിരിക്കെ, ഒരു പെൺകുട്ടിയുടെ വിവാഹാലോചനയോട് അരുൺ താൽപര്യം കാണിച്ചു. കാണാൻ ചന്തമുണ്ട്, പഠിത്തമുണ്ട്. അച്ഛനും അമ്മയ്ക്കുമൊപ്പം ഡൽഹിയിലാണ്. ക്രിസ്മസ് അവധി കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് നിശ്ചയം. അതിന്‍റെ തയ്യാറെടുപ്പിനായി അനുജ ഒരാഴ്ച്‌ച കൂടി അവധി നീട്ടി. നിശ്ചയത്തിന്‍റെ തലേന്നാണ് ആ ഫോൺ കോൾ വന്നത്.

“അനു നിനക്ക് കോൾ ഉണ്ട്. പാലക്കാട് നിന്നാണെന്നാ പറഞ്ഞത്” അമ്മ ഫോൺ നീട്ടിക്കൊണ്ടു പറഞ്ഞു.

“ഹലോ…”

“മിസ്, ഇത് ഞാനാ അലോക്, മിസ് എന്താ സ്‌കൂളിൽ വരാത്തേ?” അലോകിന്‍റെ ശബ്ദം കേട്ട് അനുജ ഞെട്ടിത്തരിച്ചു പോയി.

“നിന്നോട് ചോദിച്ചിട്ടു വേണമായിരുന്നോ അവധി എടുക്കാൻ? എന്‍റെ നമ്പർ എവിടുന്ന് കിട്ടി.”

അനുജ ഇത്രയും പറഞ്ഞ് ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്‌തു. ഈ സംഭവത്തിനു ശേഷം ആ ദിവസം മുഴുവൻ അനുജ അസ്വസ്‌ഥയായിരുന്നു. അവൻ സോറി പറഞ്ഞു കൊണ്ട് പിന്നേ യും ഫോൺ ചെയ്തപ്പോൾ അനുജ തിരിച്ച് ഒരുപാടു ശകാരിച്ചു. അവൻ മറുത്തൊന്നും പറയാതെ കേട്ടു കൊണ്ടേയിരുന്നു. എല്ലാം കഴിഞ്ഞ് പതുക്കെ പറഞ്ഞു.

“ടീച്ചറെ കാണാതെ വന്നപ്പോൾ ടെൻഷനായി അതാ.”

അനുജയ്ക്ക് പിന്നേയും ദേഷ്യം വന്നു. “നീ എന്നെക്കുറിച്ച് ഒട്ടും ടെൻഷനാ കണ്ട! സ്വന്തം പഠനത്തിൽ ശ്രദ്ധിക്കൂ. എന്‍റെ കാര്യമൊക്കെ വിട്ടേക്ക്.”

അങ്ങനെ രണ്ടു വർഷം പിന്നിട്ടിരിക്കുന്നു. പ്ലസ് ടു സെക്‌ഷന്‍റെ ഫെയർ വെൽ ഡേ ആണ്. അലോക് ഒരു മൂലയിൽ നിശ്‌ശബ്ദനായി ഇരിക്കുന്നുണ്ടായിരുന്നു. അവൻ ആരോടും ഒന്നും സംസാരിക്കുന്നില്ല. എന്നാൽ പോകാൻ നേരം അനുജയ്ക്ക് ഒരു ഗിഫ്റ്റ് നൽകാൻ അവൻ മറന്നില്ല. അനുജയ്ക്ക് അത് കണ്ടപ്പോൾ വിഷമം തോന്നാതിരുന്നില്ല.

നിന്നെ ഞാൻ ഒത്തിരി വഴക്കു പറഞ്ഞിട്ടുണ്ട്. പക്ഷേ നീ നന്നായി പഠിക്കണം. നല്ല നിലയിൽ എത്തണം.

“യെസ് മാഡം. കാത്തിരുന്നോളൂ.” അലോകിന്‍റെ മറുപടി കേട്ടപ്പോൾ അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. എങ്കിലും പുഞ്ചിരിയോടെ ബൈ പറഞ്ഞു. വീട്ടിൽ എത്തിയ ശേഷം അനുജ ഗിഫ്റ്റ് എന്താണെന്ന് തുറന്നു നോക്കി.

20 വർഷത്തേക്കുള്ള മ്യൂസിക്കൽ കലണ്ടർ. അത് ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങുന്ന രീതിയിൽ സെറ്റ് ചെയ്‌തിരിക്കുന്നു. ആ കലണ്ടർ അനുജയ്ക്ക് ഇഷ്ടപ്പെട്ടു. അവൾ അത് മേശപ്പുറത്ത് തന്നെ വച്ചു.

അരുൺ വിവാഹശേഷം ഭാര്യയുമൊത്ത് ഡൽഹിയിലേക്ക് താമസം മാറ്റി. വീട്ടിൽ അമ്മയെ തനിച്ചാക്കി നിർത്താൻ വിഷമം തോന്നിയതിനാൽ അവൾ അമ്മയേയും പാലക്കാട്ടേയ്ക്ക് കൂട്ടി. അമ്മ ഇടയ്ക്ക് ഡൽഹിയിലും, കൂടുതൽ സമയം പാലക്കാട്ടുമായി ജീവിക്കാൻ തുടങ്ങി. രണ്ടു വർഷം കഴിഞ്ഞപ്പോൾ അനുജയ്ക്ക് സ്ഥലം മാറ്റമായി. കൊച്ചിയിലേക്കാണ്. ഒരു ദിവസം അനുജയുടെ വീട്ടിലേയ്ക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തി.

“നമസ്തേ മാഡം, ഞാൻ ലഫ്റ്റനന്‍റ് അലോക്.” അനുജ വിസ്‌മയത്തോടെ നോക്കി. അലോക്! അവൻ കുട്ടിത്തമൊക്കെ വിട്ട് യുവാവായിക്കഴിഞ്ഞു.

“വരൂ, അകത്തേക്കു വരൂ…” അനുജ അവനെ ക്ഷണിച്ചു.. എന്നിട്ട് കൂൾഡ്രിങ്ക്‌സ് എടുത്തു കൊണ്ടു വന്നു.

“മാഡം, ഈ വീട്ടിൽ തനിച്ചാണോ?”

“അല്ല, അമ്മയുണ്ട്. ഇക്കഴിഞ്ഞ ദിവസം സഹോദരന്‍റെ വീട്ടിൽ പോയി.”

“എനിക്ക് അമ്മയെയും കാണണമെന്നുണ്ടായിരുന്നു.” അലോക് പറയുന്നതു കേട്ട് അനുജ വീണ്ടും അതിശയത്തോടെ അവനെ നോക്കി.

“എന്തിനാണ് അമ്മയെ കാണുന്നത്?”

“നമ്മുടെ കാര്യം സംസാരിക്കാൻ.”

“വാട്ട്! നമ്മുടെ കാര്യമോ?”

“അതേ, നമ്മുടെ വിവാഹക്കാര്യം.” അലോക് ആത്മവിശ്വാസത്തോടെ ചിരിച്ചു.

“മാഡം അല്ലേ പറഞ്ഞത്, പഠിച്ച് എന്തെങ്കിലും ജോലിയൊക്കെ നേടി വരൂ, എന്നിട്ടാകാം പ്രണയമെന്നൊക്കെ.”

“അതെ, ശരിയാണ്. പക്ഷേ എന്നെ പ്രണയിക്കുന്ന കാര്യമല്ല ഞാൻ പറഞ്ഞത്. എനിക്ക് നിന്നേക്കാൾ 10 വയസ്സെങ്കിലും കൂടുതലുണ്ടെന്ന് അറിയാമോ?”

“ഉണ്ടായിക്കോട്ടേ! ബന്ധത്തിൽ വയസ്സിനെന്താ കാര്യം?” അതു കേട്ടപ്പോൾ അനുജയ്ക്ക് ചിരിക്കാനാണ് തോന്നിയത്.

“ഈ ഇമോഷനൊക്കെ താൽക്കാലികമാണ് അലോക്. കുറച്ചു കഴിയുമ്പോൾ എല്ലാം ഫിനിഷ് ആകും, എനിക്ക് വയസ്സാകുമ്പോൾ പ്രത്യേകിച്ചും.”

“അതൊക്കെ വെറുതെ പറയുന്നതാ… സ്നേഹം ഉണ്ടെങ്കിൽ എന്നും സ്നേഹം ഉണ്ടാകും.”

അലോകിന്‍റെ നിലപാടിൽ മാറ്റമില്ല. “ബന്ധങ്ങളെക്കുറിച്ച് അലോകിന്  ഒന്നുമറിയില്ല. ഭാര്യയേയും മക്കളേയും മറക്കുന്നവർ, ഭർത്താവിനെ മറക്കുന്നവർ, ഇങ്ങനെ നമുക്കു ചുറ്റും എത്രയോ ശിഥില ബന്ധങ്ങളാണ് ദിനവും കാണേണ്ടി വരുന്നത്. അനുജയ്ക്ക് സ്വന്തം ജീവിതം തന്നെ മുന്നിലുണ്ടല്ലോ അതിന് തെളിവായി. അച്‌ഛൻ അമ്മയെ ഉപേക്ഷിച്ച് പോയത് എന്തു കൊണ്ടായിരിക്കും?

“ഏയ് അങ്ങനെയല്ല, കുറച്ചു ബന്ധങ്ങൾ അങ്ങനെയൊക്കെ ഉണ്ടാകാം. എന്നാൽ എല്ലാവരും അതുപോലെയാണെന്ന ചിന്ത ഉപേക്ഷിക്കണം. അലോകിന്‍റെ വാദങ്ങൾക്കൊന്നും അനുജയുടെ മനം മാറ്റാനായില്ല.

“ഞാൻ വിവാഹം ഇഷ്ടപ്പെടുന്നില്ല അലോക്. എനിക്ക് ആ ലൈഫ് വേണ്ട.”

“ശരി, എന്നെങ്കിലും വിവാഹം കഴി ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ മറക്കരുത്.”

അതുകേട്ടപ്പോൾ അനുജയ്ക്ക് ഇങ്ങനെ പറയാനാണ് തോന്നിയത്. “വെറുതെ ജീവിതം തുലയ്ക്കല്ലേ…” അലോക് മറുപടി ഒരു ചിരിയിലൊതുക്കി നടന്നകലുന്നത് അവൾ നോക്കി നിന്നു.

ഈ സംഭവം കഴിഞ്ഞിട്ട് 4 വർഷമായി. ഇപ്പോൾ അനുജയ്ക്ക് കേന്ദ്രീയ വിദ്യാലയത്തിൽ പ്രിൻസിപ്പാൾ ആയി ജോലി ലഭിച്ചു. അതും ശ്രീനഗറിലെ സ്കൂളിലേക്ക്.

ജോയിൻ ചെയ്യാൻ പറഞ്ഞ തീയതിയിൽ തന്നെ അവിടെ ചെന്നുവെങ്കിലും ക്വാർട്ടേഴ്സ് ഒന്നും തന്നെ ഒഴിവില്ലായിരുന്നു. അമ്മയുണ്ട് കൂടെ, അവിടെ ആർമി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ തൽക്കാലത്തേക്ക് ഗസ്റ്റ്ഹൗസ് റെഡിയാക്കാം, ക്വാർട്ടേഴ്സ് കിട്ടുന്ന മുറയ്ക്ക് മാറാം എന്നായിരുന്നു മറുപടി. അതല്ലാതെ വേറെ വഴിയില്ല. അനുജ ഗസ്റ്റ് ഹൗസ് അനുവദിക്കുന്ന ആർമി ഓഫീസറെ കാണാനായി ഓഫീസിലേക്ക് ചെന്നു. ഓഫീസറുടെ കസേരയിൽ ഇരിക്കുന്ന ആളെ അനുജ ശ്രദ്ധിച്ചില്ലായിരുന്നു. അലോകാണ് വാതിക്കൽ കാത്തുനിന്ന അനുജയെ ആദ്യം കണ്ടത്.

“മാഡം, പ്ലീസ് കം ഇൻ.” അലോകിനെ അവിടെ കണ്ട് അനു ജയ്ക്ക് അത്ഭുതം ഒതുക്കാനായില്ല.

“മാഡം, എന്തിനാ ഗസ്റ്റ് ഹൗസിൽ താമസിക്കുന്നത്. എന്‍റെ വീട്ടിൽ ആരുമില്ല. ക്വാർട്ടേഴ്സ് കിട്ടും വരെ അമ്മയ്ക്കും മാഡത്തിനും അവിടെ കഴിയാമല്ലോ.”

“അയ്യോ! അതൊന്നും വേണ്ട, ഗസ്റ്റ് ഹൗസ് ശരിയാക്കിയാൽ മതി.”

“അതു വേണ്ട മാഡം, ഗസ്റ്റ‌് ഹൗസി ൽ നിങ്ങൾക്ക് താമസം പ്രയാസമായിരിക്കും. പലതരം ആളുകളാണല്ലോ, മദ്യപാനവും ബഹളവും ഒക്കെ ഉണ്ടാകും. അവിടെ ഒട്ടും കംഫർട്ടബിൾ ആവില്ല.”

അതു കേട്ടതോടെ അനുജ നിസ്സഹായയായി. അലോകിനൊപ്പം പോകാതെ നിർവാഹമില്ല. അവൾ അമ്മയേയും കൂട്ടി അലോകിന്‍റെ വണ്ടിയിൽ കയറിയിരുന്നു. വീട്ടിലെത്തിയപ്പോൾ അലോക് വാതിൽ തുറന്നു കൊടുത്തു. അയാൾ അകത്തേക്ക് കയറിയതുപോലുമില്ല.

“അടുക്കളയിൽ ചായ വയ്ക്കാനുള്ള സൗകര്യം ഉണ്ട്. ചായ വച്ചു കുടിച്ചോളൂ. വൈകിട്ടത്തേക്കുള്ള ഭക്ഷണം കൊണ്ടു വരാം. ഇപ്പോൾ ഞാൻ പോകുന്നു.”  അലോക് വണ്ടിയെടുത്ത് വേഗം ഓഫീസിലേക്ക് മടങ്ങി.

അനുജ അകത്തെ സൗകര്യങ്ങൾ നോക്കി. അടുക്കളയിൽ കാര്യമായൊന്നുമില്ല. ചായ കെറ്റിൽ, പഞ്ചസാര, തേയില ഇത്രമാത്രം. ഭക്ഷണം എല്ലാം കാന്‍റീനിൽ നിന്നായതു കൊണ്ടാവാം. അലോകിന്‍റെ ബെഡ് റൂമിലെ ടേബിളിൽ സ്‌കൂൾ ഫെയർവെൽ ഫോട്ടോ! അന്ന് അനുജയ്ക്കൊപ്പം അലോക് കാപ്പി കുടിക്കുന്ന ഫോട്ടോയും സൂക്ഷിച്ചിരിക്കുന്നു.

“എന്തൊരു ഭ്രാന്താണ് ഈ കുട്ടിക്ക്” അനുജയുടെ ചുണ്ടിൽ അവളറിയാതെ ഒരു പുഞ്ചിരി വിടർന്നു.

15 ദിവസത്തോളം അനുജയ്ക്ക് ആ വീട്ടിൽ കഴിയേണ്ടി വന്നു. ക്വാർട്ടേഴ്സ് കിട്ടിയ ശേഷം സാധനങ്ങളെല്ലാം അവിടേക്ക് മാറ്റി. പക്ഷേ ശ്രീനഗറിലെ കാലാവസ്‌ഥ അമ്മയ്ക്ക് അത്ര സുഖകരമായിരുന്നില്ല. പ്രായത്തിന്‍റെ അവശതകൾ ഏറെയുണ്ടല്ലോ. തണുപ്പ് താങ്ങാൻ പറ്റുന്നില്ല. ഒരു ദിവസം അനുജ സ്‌കൂളിൽ പോയ ശേഷം അമ്മയുടെ ആരോഗ്യനില മോശമായി. കടുത്ത പനിയും ശ്വാസംമുട്ടലും. സ്‌കൂളിലേക്ക് ഫോൺ വന്നപ്പോൾ അനുജയ്ക്ക് അലോകിന്‍റെ സഹായം തേടാതെ നിവൃത്തിയില്ലാതായി. ക്ലാസിൽ നിന്ന് ഉടനെ ഇറങ്ങേണ്ട, അമ്മയെ ആശുപത്രിയിലാക്കാം എന്നു പറഞ്ഞപ്പോൾ അനുജയ്ക്ക് ആശ്വാസമായി. എങ്കിലും അവൾ ആ പിരീഡ് കഴിഞ്ഞപ്പോൾ ഇറങ്ങി.

അലോകിനെ ഫോൺ ചെയ്‌തപ്പോഴാണ് അക്കാര്യം അറിഞ്ഞത്. അമ്മയെ താമസിയാതെ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകണം.

“മാഡം, റെഡിയായിരിക്കൂ, ഞാൻ വണ്ടി കൊണ്ടു വരാം. നമുക്ക് രാത്രി ഡെറാഡൂൺ പോയി അമ്മയെ അഡ്‌മിറ്റ് ചെയ്യാം ”

അലോകിന്‍റ സഹായം സ്വീകരിക്കുകയല്ലാതെ അനുജയ്ക്ക് മുന്നിൽ മറ്റൊരു വഴിയും തെളിഞ്ഞില്ല. അവൾ തയ്യാറായിരുന്നു. ബാഗിൽ കുറച്ച് ബിസ്ക്കറ്റും ഒരു ജോടി ഡ്രസും കരുതി വച്ചു. അലോകിന്‍റെ വണ്ടി ഗേറ്റിൽ വന്ന ശബ്ദം കേട്ടപ്പോൾ അനുജ വീട് പൂട്ടി ഇറങ്ങി. അവൾ പരിഭ്രാന്തയായിരുന്നു.

“ഇത്രയും രാത്രിയിൽ ഡെറാഡൂണി ലെങ്ങനെയെത്തും.”

“വിഷമിക്കാതെ, ഞാനില്ലേ കൂടെ…” അനുജയ്ക്ക് ആ മറുപടി ആശ്വാസമായി. ശരിയല്ലേ, അലോക് പറഞ്ഞത്. തനിക്കിപ്പോൾ എന്തിനും ഏതിനും സഹായം ലഭിക്കുന്നത് അലോകിൽ നിന്നാണല്ലോ.ആശുപത്രിയിൽ അമ്മയെ അഡ്‌മിറ്റ് ചെയ്യാനുള്ള ഏർപ്പാടുകളെല്ലാം അലോക് ഓടി നടന്നു ചെയ്തു. ഡോക്ട‌റെ കണ്ടു സംസാരിച്ചു. എല്ലാം കഴിഞ്ഞ് രാത്രി വൈകി അനുജയുടെ സമീപം വന്നിരുന്നു.

“മാഡം, നിങ്ങളുടെ പ്രാർത്ഥനയുടെ ബലം കൊണ്ടാ അമ്മ രക്ഷപ്പെട്ടത്.” “ഏയ്… അതല്ല അലോക്, പ്രാർത്ഥന കൊണ്ടു മാത്രം എന്തു കാര്യം. അലോക് ഇത്രയേറെ കഷ്‌ടപ്പെട്ടു. സമയത്ത് ആശു പത്രിയിലെത്തിച്ചതു കൊണ്ടാണ് അമ്മ രക്ഷപ്പെട്ടത്.”

“എങ്കിൽ ഒരു കാര്യം ചെയ്യു. മോളു പോയി എന്തേലും കഴിക്ക്.” അലോക് തമാശയായി പറഞ്ഞു.

“എന്‍റെ ബാഗിൽ ബിസ്ക്കറ്റുണ്ട്. നമുക്ക് അത് കഴിക്കാം.”

“അയ്യോ! ബിസ്‌കറ്റ്, അതൊക്കെ നിങ്ങൾ പെൺകുട്ടികൾക്ക്. എന്നെപ്പോലുള്ള ഒത്ത ഒരു സൈനികന് ഇതൊന്നും മതിയാവില്ല.” അലോക് ഉറക്കെ ചിരിച്ചു.

“പെൺകുട്ടി…”

അലോകിന്‍റെ സംബോധന കേട്ടപ്പോൾ അനുജയ്ക്ക് അതിരറ്റ ജാള്യത തോന്നി. മാഡം എന്നു വിളിച്ചു കൊണ്ടിരുന്ന ആളാണ്. ഇപ്പോൾ മോൾ, പെൺകുട്ടി എന്നൊക്കെയായി സംബോധന.

സ്വയമറിയാതെ അനുജ മുറിയിലെ കണ്ണാടിക്കു മുന്നിൽ വന്നു നിന്നു തന്നെത്തന്നെ ഉറ്റു നോക്കി. സ്വയം ഒരു ഇരുപതികാരിയായി അവൾ മനസ്സിൽ സങ്കൽപിക്കാൻ തുടങ്ങിയപ്പോഴാണ് നഴ്‌സ് വന്ന് വിളിച്ചത്.

“പേഷ്യന്‍റ് വിളിക്കുന്നു. ശേഖർ എന്നൊക്കെ പറയുന്നുണ്ട്.” അതു കേട്ടപ്പോൾ അനുജ ഒരു ക്ഷണം സ്‌തംഭിച്ചു പോയി.

അമ്മയുടെ മനസ്സിൽ ഇപ്പോഴും അച്‌ഛനെ കാണണമെന്ന മോഹം ഉണ്ട്. പക്ഷേ അച്ഛ‌ൻ എന്താണ് ചെയ്ത‌ത്. ആലോചിച്ചു നിൽക്കവേ അലോക് പിന്നിലൂടെ വന്ന് തോളത്തു തട്ടി, ഭക്ഷണപ്പൊതി നീട്ടി.

“ആരാ ശേഖർ?” അവൾ അയാളെ ഉദാസീനമായി നോക്കി.

“ഒരു പുരുഷൻ സ്നേഹത്തിന്‍റ പേരു പറഞ്ഞ് വഞ്ചിച്ചിട്ടും അത് വഞ്ചനയാണെന്ന് കണക്കാക്കാതെ ആ പുരുഷനെ കുങ്കുമപ്പൊട്ടാക്കി നെറ്റിയിൽ അണിയുന്ന സ്ത്രീ” അവൾ ക്ഷുഭിതയായിരുന്നു.

അലോക് ഒന്നും മിണ്ടിയില്ല.

ഇവിടെ തർക്കിച്ചു നിൽക്കേണ്ട സമയമില്ല. അമ്മയെ കണ്ട് ആശ്വസിപ്പിക്കണം. അച്ഛന്‍റെ പേരുകേട്ടതോടെ അനുജയ്ക്ക് ഇപ്പോൾ അതിനു കഴിയില്ലെന്ന് അലോകിന് മനസ്സിലായി. അയാൾ അകത്തേക്ക് ചെന്ന് അമ്മയെ സമാധാനിപ്പിച്ചു. അലോക് അമ്മയെ സാന്ത്വനിപ്പിക്കുന്നത് നോക്കി നിന്നപ്പോൾ അനുജയ് ക്ക് അയാളോട് അതിശക്‌തമായൊരു സ്നേഹം ഉള്ളിൽ നിന്ന് വന്നു നിറഞ്ഞു.

“അലോക്, നിങ്ങൾ എത്ര ഭംഗിയായിട്ടാണ് ഓരോ പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നത്.” അലോക് തല ചെരിച്ച് അവളെ നോക്കി പുഞ്ചിരിച്ചു.

“ഞാൻ ഒരു കാര്യം പറയട്ടെ! അലോകിന് എന്‍റെ പ്രായമായിരുന്നെങ്കിൽ ഞാൻ തീർച്ചയായും യെസ് പറഞ്ഞേനെ.”

“ആഹാ! അത്രയെങ്കിലും തോന്നിയല്ലോ… എനിക്ക് സ്നേഹം എന്നു വച്ചാൽ പൂജ പോലെയാണ്. അത് കാമമല്ല.” അലോക് നേർത്ത സ്വരത്തിൽ അതു പറഞ്ഞപ്പോൾ എന്തു മറുപടി നൽകണമെന്ന് അനുജ ശങ്കിച്ചു. “അത് അലോകിന്‍റെ മതിഭ്രമം മാത്രം. യാഥാർത്ഥ്യം അതിൽ നിന്നെല്ലാം വിഭിന്നമായിരിക്കും.”

“അതെ, ശരിയായിരിക്കാം, പക്ഷേ എന്തെങ്കിലും ഒക്കെ നേടാൻ ഇത്തരം മതി ഭ്രമം ഇല്ലാതെ പറ്റില്ല.”

“മതിഭ്രമം തീർന്നാലോ?”

“യഥാർത്ഥ സ്നേഹത്തിന്‍റ മതിഭ്രമം ഒരിക്കലും അവസാനിക്കില്ല.” “രത്നസേനന്‍റെ കഥ കേട്ടിട്ടില്ലേ, നാഗമതിക്ക് പ്രായം കൂടിയെന്നു തോന്നിയപ്പോൾ പത്മാവതിയെ കല്യാണം ചെയ്‌തു.”

“അങ്ങനെ ചിന്തിക്കുന്നവർ വെറും ഭോഗികളായിരിക്കും. യോഗികളല്ല. ഞാൻ ഈ ജീവിതം മുഴുവൻ നിങ്ങളെ കാത്തിരിക്കാൻ തയ്യാറാണ്.” അനുജ അതും ചിരിച്ചു തള്ളി.

“അതെ ഇങ്ങനെ എല്ലാം ചിരിച്ചു തള്ളിക്കോളൂ. എന്നാൽ ചില ബന്ധങ്ങളെ അങ്ങനെ തള്ളാൻ പറ്റില്ല. അത് കാലം തെളിയിക്കും.”

“സോറി അലോക്, എനിക്ക് എന്‍റെ അച്‌ഛനിൽ നിന്ന് കിട്ടിയ അനുഭവപാഠം അതായിരുന്നു.” അവളുടെ കണ്ണുകൾ നിറഞ്ഞു. എന്‍റെ മനസ്സിന്‍റെ വാതിൽ ഞാൻ കൊട്ടിയടച്ചത് അതു കൊണ്ടാണ്.”

“ശരി, ഒരു ദിവസം ആ വാതിൽ തുറക്കുമെന്ന് എനിക്ക് ഉറപ്പാണ്. ഞാൻ കാത്തിരിക്കാം.”

അമ്മയ്ക്ക് ഏറെക്കുറെ സുഖമായി. ഇപ്പോൾ എഴുന്നേറ്റു നടക്കാൻ പ്രയാസമില്ല. അലോക് ഇല്ലായിരുന്നുവെങ്കിൽ താൻ ഈ അപരിചിതമായ സ്‌ഥലത്ത് എങ്ങനെ ജീവിക്കുമായിരുന്നു. അനുജ തന്‍റെ മുറിയിൽ ഇരുന്ന മ്യൂസിക്കൽ കലണ്ടറിലേക്ക് ഉറ്റു നോക്കി. അത് നാലുമണി അടിക്കുന്ന ശബ്ദം കേട്ട് അലോകും മുറിയിലെത്തി.

“അലോക്, നീ എന്നെ ശരിക്കും മാറ്റി മറിച്ചു. അഞ്ചു വിരലുകൾ ഒരിക്കലും ഒരേ പോലെ ആവില്ല. അതു സത്യമാണ്. ബന്ധങ്ങളുടെ കാര്യവും അങ്ങനെ തന്നെ.”

അവൾ മ്യൂസിക്കൽ കലണ്ടറിന്‍റെ അലാറം ഓഫ് ചെയ്‌തു. എന്നിട്ട് അലോകിന്‍റെ വിരലുകളിലേക്ക് സ്വന്തം വിരലുകൾ കോർത്തു പിടിച്ചു.

ഡേറ്റിംഗിനും ആഘോഷങ്ങൾക്കും 20 സ്റ്റൈലിഷ് ലുക്കുകൾ

പാർട്ടി, ജന്മദിനാഘോഷങ്ങൾ, സൗഹൃദ കൂട്ടായ്മകൾ, ഉത്സവങ്ങൾ, ഡേറ്റിംഗ്… ഇങ്ങനെ സവിശേഷമായ എത്രയോ മുഹൂർത്തങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വരാം. ആ ഒരു ദിവസം മനസ്സ് നിറഞ്ഞു ആഘോഷിക്കാൻ നമ്മൾ പൂർണമായും സജ്ജരാകേണ്ടതുണ്ട്. ഉദാഹരണത്തിന് ഡേറ്റിംഗിനായി കണ്ടുമുട്ടേണ്ട സ്ഥലം തീരുമാനിക്കപ്പെടുന്നതുപോലെ തന്നെ ആ സ്പെഷ്യൽ ദിനത്തിൽ അണിയേണ്ട വസ്ത്രത്തെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചുമൊക്കെ മനസ്സിൽ ഏകദേശ പ്ലാനിംഗുമൊക്കെ ഉണ്ടാകുമല്ലോ. ഏറ്റവും കോൺഫിഡൻസ് പകരുന്ന ഒരു ലുക്ക് തെരഞ്ഞെടുക്കാനാവും ഭൂരിഭാഗം പേരും തയ്യാറാകുക. ഏതു വിശേഷാവസരവും ആഘോഷിക്കാൻ ഇതേ മാനസികാവസ്ഥ തന്നെയാകാ൦ എല്ലാവർക്കുമുണ്ടാകുക. പരമാവധി സന്തോഷവും ആത്മസംതൃപ്തിയും നൽകുന്ന ഒരു സ്റ്റൈൽ സ്വീകരിക്കുക.

സ്വന്തം നിറത്തിനും നിലവിലുള്ള ഫാഷനും അടിസ്ഥാനപ്പെടുത്തി ഒരു ഡ്രസ് തെരഞ്ഞെടുക്കാം. അത്തരം ഒരു വസ്ത്രം ധരിക്കുക, അത് കൂടുതൽ ആത്മസംതൃപ്തിയും സന്തോഷവും നൽകും. ഒപ്പം ആ ദിവസത്തെ ഏറ്റവും മനോഹരവുമാക്കും

ബോഡികോൺ ഡ്രസ്

ബോഡികോൺ വസ്ത്രത്തിൽ നിങ്ങൾ വളരെ മെലിഞ്ഞതും സെക്‌സിയുമായി കാണപ്പെടും. വേണമെങ്കിൽ ഷൈനിംഗ് ബ്ലാക്ക് ഡ്രസ്സ് ഓപ്ഷനും തിരഞ്ഞെടുക്കാം. ഇത്തരം വസ്ത്രം ഒരു കംപ്ലീറ്റ് പാർട്ടി ഡ്രസ്സായി മാറും. ഒപ്പം മുടിക്ക് വേവി ലുക്ക് (തിരമാലകൾ പോലെ) നൽകാം അല്ലെങ്കിൽ സ്ലീക്ക് സ്‌ട്രെയ്‌റ്റ് ഹെയർസ്റ്റൈൽ പരീക്ഷിക്കാം. ഹൈ ഹീൽസ് അല്ലെങ്കിൽ സ്റ്റെലെറ്റോകൾ ഇതിനൊപ്പം ധരിക്കാം. ലൈറ്റ് മേക്കപ്പ് അല്ലെങ്കിൽ ബോൾഡ് ലിപ്സ്റ്റിക്ക് ധരിക്കുന്നത് ഈയൊരു സ്റ്റൈലിംഗിന് മികവ് പകരും.

ഓഫ്‌ഷോൾഡർ വസ്ത്രം

ഡേറ്റിംഗിന് ചുവപ്പ് അല്ലെങ്കിൽ വെള്ള നിറത്തിലുള്ള മനോഹരമായ ഓഫ് ഷോൾഡർ വസ്ത്രം ധരിക്കാം. ലഞ്ച്- ഡിന്നർ പാർട്ടികൾക്ക് ഈ വസ്ത്രം ഏറ്റവും അനുയോജ്യമാണെന്നതാണ് ഇതിന്‍റെ പ്രത്യേകത. വൈറ്റ് കളർ പരീക്ഷിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ, അതിനൊപ്പം ചുവന്ന നിറമുള്ള ഹൈഹീൽ സാൻഡിൽസ് അല്ലെങ്കിൽ ബൂട്ട്സ് തെരഞ്ഞെടുക്കാം. വൈറ്റ്- റെഡ് കോമ്പിനേഷൻ എപ്പോഴും ഹോട്ട് ആൻഡ് ക്യൂട്ട് ലുക്ക് നൽകുന്നു.

റെഡ് മിനി സ്‌കർട്ട്

സുഹൃത്ത് ഒരു ലഞ്ചിനായി ക്ഷണിക്കുകയാണെങ്കിൽ നിങ്ങൾക്ക് മനോഹരമായ പ്രിന്‍റഡ് മിനി സ്കർട്ട് ധരിക്കാം. ഈ വസ്ത്രധാരണം സിംപിൾ ലഞ്ച് ഡേറ്റിന് അനുയോജ്യമാണ്. ഇതിനൊപ്പം ചുവന്ന വെഡ്ജ് ഹീൽസ് ധരിക്കാം. വേണമെങ്കിൽ, ഈ വസ്ത്രത്തിനൊപ്പം ബ്ലാക്ക് അല്ലെങ്കിൽ വൈറ്റ് ഷൂസും ധരിക്കാം. ബ്ലാക്ക് ഹീൽസും മികച്ചയൊരു ഓപ്ഷൻ ആണ്. ഈ വസ്ത്രത്തിനൊപ്പം ഹൈ പോണിടെയിൽ ഹെയർസ്റ്റൈൽ മികച്ച ലുക്ക് നൽകും. മുടിയിൽ ഇളം വേവി ടച്ച് നൽകാം.

സൈഡ് സ്ലിറ്റഡ് മാക്സി ഡ്രസ്സ്

ഒരു സായാഹ്ന പാർട്ടിക്കോ ഡേറ്റിംഗിനോ ലഞ്ച് പാർട്ടിക്കോ ആണ് പോകുന്നതെങ്കിൽ, ബോൾഡ് പ്രിന്‍റുകളും നിറങ്ങളുമുള്ള സൈഡ് സ്ലിറ്റഡ് മാക്സി ഡ്രസ് തിരഞ്ഞെടുക്കാം. ഫങ്കി ആഭരണങ്ങളും ഇതിനൊപ്പം അണിയുന്നത് ക്യൂട്ട് ലുക്ക് നൽകും. സ്മോക്കി ഐ മേക്കപ്പ് ഇട്ട് ചുണ്ടുകളിൽ ന്യൂഡ് ലിപ്സ്റ്റിക്ക് ഷേഡ് ഫിൽ ചെയ്യാം. ഒപ്പം ഹൈ ഹീൽ ചെരുപ്പും ധരിക്കാം. വേണമെങ്കിൽ ഡെനിം ജാക്കറ്റും കൂടി ആയാൽ ലുക്ക് ഗംഭീരം.

സാരി

സാരി ഓപ്ഷനും തിരഞ്ഞെടുക്കാം. ആദ്യത്തെ ഡേറ്റിംഗ് ആണെങ്കിൽ സാരി ധരിക്കുന്നത് നല്ലൊരു ഓപ്ഷനായിരിക്കും. ഈ ദിവസത്തിനായി കളർഫുള്ളായ സാരി തിരഞ്ഞെടുക്കാം. സാരി നിങ്ങളെ മനോഹരമാക്കുക മാത്രമല്ല നിങ്ങളെ വ്യത്യസ്തയാക്കുകയും ചെയ്യും. സാരിയോടൊപ്പം വ്യത്യസ്തമായ ബ്ലൗസ് തിരഞ്ഞെടുക്കണം. ഒപ്പം ചില ഹെവി ആക്സസറികളും ധരിക്കാം.

വൂളൻ ടോപ് വിത്ത് പാന്‍റ്

ഡേറ്റിംഗിന് അൽപം സ്റ്റൈലിഷ് ലുക്ക് പകരുന്നതിന് പാനന്‍റിനൊപ്പം ഒരു ചെറിയ വൂളൻ ടോപ്പും ധരിക്കാം. ഇതിനൊപ്പം ബൂട്ടും ധരിക്കാം. ജീൻസും ലോങ് കോട്ടിനുമൊപ്പം ബൂട്ടും ധരിക്കുന്നത് സ്റ്റൈലിഷ് ലുക്ക് നൽകും. ബൂട്ടിനൊപ്പം ജീൻസും ടോപ്പും കോട്ടും ധരിക്കുന്നത് വ്യത്യസ്തമായ ലുക്ക് നൽകുമെന്ന് മാത്രമല്ല, നിങ്ങളെ കൂടുതൽ സ്മാർട്ടുമാക്കും.

സാറ്റിൻ

സാറ്റിൻ ഫാബ്രിക് ഡ്രസ് തികച്ചും ഫാൻസി ആണെങ്കിലും സിംപിളും ക്ളാസിയും ആയ ലൂക്കിന് പ്ലെയിൻ സാറ്റിൻ വസ്ത്രം അനുയോജ്യമാണ്. നിങ്ങളുടെ സോഫ്റ്റ് ഫിഗറിന് ഇത് മനോഹാരിത നൽകും. റെഡ്, യെല്ലോ അല്ലെങ്കിൽ മെറൂൺ പോലെ അൽപ്പം ബ്രൈറ്റ് ആയ നിറം തിരഞ്ഞെടുക്കുക. ഒപ്പം പേൾ കമ്മലുകൾ ധരിക്കുക. പമ്പ് ഹീൽസും കാലിൽ അണിയുക.

സീക്വൻസ് ഡ്രസ്

ജീവിതത്തിലെ മനോഹരമായ നിമിഷത്തിനായി അൽപം ആഡംബരം വേണമെന്നുള്ളവർക്ക് സീക്വൻസ് ഡ്രസ് പരീക്ഷിക്കാം. സീക്വൻസ് ഡ്രസ് ഡേറ്റ്- നെറ്റിന് അനുയോജ്യമാണ്. ഒപ്പം മേക്കപ്പിനായി സ്മോക്കി ഐ ലുക്കും ചുണ്ടുകൾക്ക് ന്യൂഡ് ഷേഡും തിരഞ്ഞെടുക്കാം. കൂടാതെ, മുടി ലൂസായി ഇടുന്നത്‌ ഈ ലൂക്കിനു മാറ്റു പകരും.

സൺഡ്രസ്

സെക്‌സിയും കംഫർട്ടബിളും ആയ ഒരു വസ്ത്രം ധരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ സൺഡ്രസ് തിരഞ്ഞെടുക്കുക. റൊമാന്‍റിക് ഔട്ട്‌ഡോർ ബ്രഞ്ചിനെ സവിശേഷമാക്കാൻ ഈ വസ്ത്രം നല്ലൊരു ചോയ്‌സ് ആണ്. അത്തരമൊരു സാഹചര്യത്തിൽ, പങ്കാളിയ്‌ക്കൊപ്പം സ്വതന്ത്രമായി ഒഴുകുന്ന സൺഡ്രസ് ധരിച്ച് ഒരു റൊമാന്‍റിക് ഡേറ്റിന് പോകുകയാണെങ്കിൽ ആ ദിവസം കൂടുതൽ മനോഹരമാകും. സൺഡ്രസ് സുഖപ്രദമായത് മാത്രമല്ല ആകർഷകവുമാണ്.

എ ലൈൻ വസ്ത്രം

വിശേഷ ദിവസത്തിൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയായി കാണപ്പെടാനും പ്രിയപ്പെട്ടവന്‍റെ ഹൃദയം കവരാനും ആഗ്രഹിക്കുന്നുവെങ്കിൽ അരക്കെട്ട് ഹൈലൈറ്റ് ചെയ്യുന്ന ഒരു എ-ലൈൻ വസ്ത്രം തിരഞ്ഞെടുക്കുക, ആ വസ്ത്രത്തിൽ നിങ്ങളെപ്പോലെ മനോഹരിയായി മറ്റാരും ഉണ്ടാകില്ല. സ്പെഷ്യൽ ഡേയ്‌ക്കായി റെഡ് കളറിലുള്ള എ-ലൈൻ വസ്ത്രം തിരഞ്ഞെടുക്കുക, മൃദുവായ ഫാബ്രിക്കിലുള്ളതാകണം ഡ്രസ്. ലുക്ക് ഗംഭീരമാക്കാൻ ന്യൂട്രൽ ആക്സസറികൾ ധരിക്കുക. ടിയർ ഡ്രസ് സ്റ്റൈൽ ഈ ദിവസത്തിന് വളരെ ആകർഷകമായ ഓപ്ഷനാണ്, കാരണം അതിലുള്ള ലെയറുകൾ നിങ്ങളുടെ രൂപത്തെ വളരെ ആകർഷകമാക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

ഡെനിം

കാഷ്വൽ ഔട്ടിംഗിന് ഡെനിം ജാക്കറ്റും ബെൽറ്റും ഉപയോഗിച്ച് ജോടിയാക്കാം. കട്ടൗട്ട് വസ്ത്രം, കട്ടൗട്ട് ഡ്രസ് ട്രെൻഡിയായ ഒന്നാണ്. ഇത് നിങ്ങളുടെ സെക്‌സി ലുക്ക് വർദ്ധിപ്പിക്കു൦. ഏറെ വിശേഷപ്പെട്ട ദിനത്തിൽ, അത്തരമൊരു വസ്ത്രം ധരിക്കുന്നത് ഹോട്ട് അവതാർ ലുക്ക് നൽകാൻ സഹായിക്കും. അതിനായി, ബോൾഡ് പ്രിന്‍റ് ഉള്ള ഫ്ലോയി മെറ്റീരിയലിൽ ഉള്ള ഒരു വസ്ത്രം തിരഞ്ഞെടുക്കുക. അതിന്‍റെ സ്ലീവ് നീളമുള്ളതായിരിക്കണം എന്നതും ഓർക്കുക. ഈ വസ്ത്രം സുഖകരവും ആകർഷകവുമായിരിക്കും.

സ്ലിപ്പ് ഡ്രസ്

സ്ലിപ്പ് ഡ്രസ് വളരെ ആകർഷകമാണ്. സെക്‌സി, ബോൾഡ് ലുക്ക് ലഭിക്കുന്നതിന് ഈ വസ്ത്ര൦ അനുയോജ്യമാണ്. ഡേറ്റിംഗിന്‌ ഇത് നല്ലൊരു ചോയ്‌സാണ്. ശ്രദ്ധാപൂർവ്വം നിറം തിരഞ്ഞെടുക്കുക. അല്പം തിളങ്ങുന്ന അല്ലെങ്കിൽ റെഡ് കളർ നല്ലതായി കാണപ്പെടും. നൈറ്റ് ഔട്ടിംഗിന്‌ ഈ വസ്ത്രം നല്ല ഒരു ഓപ്ഷനും കൂടിയാണ്.

സ്റ്റൈലിഷ് സ്കർട്ട് ടോപ്പ് ലുക്ക്

സ്കർട്ട് ടോപ്പ് ലുക്കും തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ വിശേഷാവസരത്തിന് അനുയോജ്യമായതും സൗകര്യപ്രദവുമാണ്. പോണിടെയിലിന് പകരം മുടി ലൂസായി അഴിച്ചിടുക, വാച്ചിന് പകരം വളകൾ ധരിക്കുക.

സ്പെഷ്യൽ ഇന്ത്യൻ ലുക്ക് ഫോർ സ്പെഷ്യൽ ഡേ

വിശേഷാവസരത്തിന് എന്തെങ്കിലും ഇന്ത്യൻ വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ പാന്‍റും സ്ട്രെയ്റ്റ് കുർത്തയും തിരഞ്ഞെടുക്കാം, ഈ കോമ്പിനേഷൻ ഒട്ടുമിക്കവർക്കും ക്യൂട്ട് ലുക്ക് നൽകും. ഇതിനൊപ്പം ജൂട്ടിയോ കോലാപുരിയോ ധരിക്കുക, ഒപ്പം ലൈറ്റ് കമ്മലുകൾ ഇടുക. പാന്‍റിന്‍റെയും അനാർക്കലിയുടെയും ക്ലാസ്സി ലുക്കും പരീക്ഷിക്കാം. ഷൂസ്, കമ്മലുകൾ, മെസ്സി ബൺ സ്റ്റൈൽ എന്നിവ ഉപയോഗിച്ച് ലുക്ക് പൂർത്തിയാക്കുക. നാച്ചുറൽ മേക്കപ്പ് ചെയ്യുന്നത് ഈ ലുക്കിനെ കൂടുതൽ മനോഹരമാക്കും.

ലോ൦ഗ് സ്കർട്ട് വിത്ത് ടോപ്പ്

സ്പെഷ്യൽ ദിനത്തിന്, ലോ൦ഗ് സ്കര്ട്ടും നല്ലൊരു ചോയ്‌സാണ്. ലോ൦ഗ് സ്കർട്ട് ഇപ്പോൾ ട്രെന്‍റിയാണ്. ഈ വസ്ത്രത്തിൽ ലുക്ക് പൂർണ്ണമായും മാറുന്നു. സ്കർട്ടിനൊപ്പം ഒരു ഷോർട്ട് ടോപ്പോ ഏതെങ്കിലും വൂളൻ ടോപ്പോ ധരിക്കാം. ലളിതമായ ടോപ്പിനൊപ്പം സ്റ്റൈലിഷ് ജാക്കറ്റും കൂടിയാകുമ്പോൾ ലുക്ക് ഗംഭീരം.

ഹാൾട്ടർ നെക്ക്

ഹാൾട്ടർ നെക്ക് വസ്ത്രവും സെക്‌സി ലുക്ക് നൽകുന്ന ഒരു വസ്ത്രമാണ്. ഇത്തരത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മുടി സ്ട്രെയ്റ്റ് ആയിരിക്കുന്നതാണ് നല്ലത്. മേക്കപ്പ് അൽപ്പം ബോൾഡാക്കാം. ഒപ്പം ക്ലോവ് ചെയിൻ കമ്മലുകൾ ധരിക്കാം.

ഡാഷിംഗ് ഡെനിം

സെക്‌സി ലുക്ക് വേണമെന്ന് ആഗ്രഹമില്ലാത്തയാവർക്ക് ഡാഷിംഗ് ഡെനിം ലുക്കിൽ സ്റ്റൈലിഷ് ആയി കാണുന്നതിന് വളരെയധികം പരിശ്രമിക്കേണ്ടതില്ല. മാത്രവുമല്ല ഇന്ന് മിക്കവരുടെയും കൈവശം ഡെനിം, ടി-ഷർട്ട്, കണ്ണട, ബൂട്ട്, ബ്ലേസർ എന്നിവയൊക്കെ ഉണ്ടാകും. സ്വന്തം വ്യക്തിത്വവുമായി ഏകോപിപ്പിച്ച് ഇത് ധരിക്കുക. പങ്കാളിയോടൊപ്പം എവിടെയെങ്കിലും പിക്നിക്കിന് പോകുകയാണെങ്കിൽ ഡെനിം ധരിക്കാം. അത് ഒരു ഡെനിം വസ്ത്രമോ ഡെനിം ഷോർട്ട്സോ സ്കർട്ടോ ആകാം. ഒരു ലേസി ടോപ്പ് ഇതിനൊപ്പം അണിയുന്നത് ലൂക്കിനെ മികച്ചതാക്കും. ഇതോടൊപ്പം ഗോൾഡ് ബെൽറ്റും നിങ്ങളുടെ ലുക്ക് വർദ്ധിപ്പിക്കും.

ലേസി അല്ലെങ്കിൽ ലിറ്റിൽ ഫ്രില്ലി ഡ്രസ്

ഡേ ടൈം പാർട്ടിക്ക് പോകുകയാണെങ്കിൽ, നല്ലൊരു ലെയ്സി അല്ലെങ്കിൽ ലിറ്റിൽ ഫ്രില്ലി ഡ്രസ് ധരിക്കാം. റെഡ് കളറിലുള്ള വസ്ത്രങ്ങൾ കൂടാതെ, കോൺട്രാസ്റ്റ് നിറങ്ങളായ മജന്ത, മെറൂൺ അല്ലെങ്കിൽ റോസി പിങ്ക് നിറങ്ങളിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. ഒരു ലെയ്സി ടോപ്പ്, പ്ലെയിൻ സ്കർട്ട് അല്ലെങ്കിൽ സോളിഡ് കളർ ട്രൗസർ പോലെയുള്ള എന്തെങ്കിലും ധരിക്കാം. ഇതിനൊപ്പം പ്ലാറ്റ്‌ഫോമുകൾ അല്ലെങ്കിൽ വെഡ്ജുകൾ, ബ്രാൻഡഡു വളകൾ എന്നിവ ഉപയോഗിച്ച് ലൂക്കിനെ ഗംഭീരമാക്കാം.

ഗൗൺ

ഒരു നൈറ്റ് പാർട്ടിക്ക് പോകാനുള്ള പ്ലാനിൽ ആണെങ്കിൽ പ്ലെയിൻ, സോളിഡ് നിറത്തിലുള്ള ഗൗൺ ധരിക്കാം. ലൈറ്റ് വർക്ക് ഉള്ള ഗൗൺ. ഹെവി കമ്മലുകളും നെക്ക് പീസും ധരിച്ച് ഇത് ബാലൻസ് ചെയ്യാം. നെക്ക്പീസ് വളരെ ഹെവി ആണെങ്കിൽ ലൈറ്റ് കമ്മലുകൾ ധരിക്കുക.

വൈഡ് ജീൻസുള്ള ഓഫ്‌ഷോൾഡർ ടോപ്പ്

ഈ കോമ്പിനേഷനും വളരെ മനോഹരമാണ്. ഇതിൽ ഒരു സ്റ്റൈലിഷ് ഓഫ് ഷോൾഡർ ടോപ്പുള്ള വൈഡ് ജീൻസ് ഉപയോഗിച്ച് സ്റ്റൈൽ ചെയ്യാം. ഇനി ഒരു ബോസി ലുക്ക് വേണമെങ്കിൽ ഈ വസ്ത്രത്തിനൊപ്പം ഒരു സ്ലിംഗ് ബാഗും ഗ്ലാസുകളും കൊണ്ടുപോകാൻ മറക്കരുത്.

ഇവ കൂടി ശ്രദ്ധിക്കുക

  • റെഡ് ടീ ഷർട്ട് മാത്രം ധരിച്ചാൽ പോലും റെഡ് കളർ പങ്കാളിയെ ഒരു കാന്തം പോലെ നിങ്ങളിലേക്ക് ആകർഷിക്കു൦. വസ്ത്രത്തിനൊപ്പം ഏതെങ്കിലും ചുവന്ന ഷേഡ് ലിപ്സ്റ്റിക് ഉപയോഗിക്കാം.
  • ഹാർട്ട് ക്യാപ്പോ സ്വെറ്ററോ ധരിക്കുന്ന പ്രവണത ഓൾഡ് ട്രെൻഡ് ആണെങ്കിലും ഇപ്പോഴും അത് ജനപ്രിയമാണ്.
  • ഇതിനെല്ലാം പുറമേ, ഇപ്പോൾ കോർസെറ്റുകൾ ട്രെന്‍റിയായിക്കൊണ്ടിരിക്കുകയാണ്. സ്പെഷ്യൽ ദിനത്തിൽ പ്രിയ നിറത്തിലുള്ള ഒരു കോർസെറ്റ് പരീക്ഷിക്കാവുന്നതാണ്. കോർസെറ്റിനൊപ്പം കോട്ട് അല്ലെങ്കിൽ പഫർ ജാക്കറ്റിന്‍റെ കോമ്പിനേഷൻ വളരെ രസകരമായിരിക്കും.
  • സ്കർട്ട് ധരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ലെതർ സ്കർട്ട്, ഫിറ്റ്ഡു കാർഡിഗൻ, ഹീലുള്ള ബൂട്ട് എന്നിവ ഫാഷനിൽ ഉൾപ്പെടുത്താം. എന്നിട്ടും എന്ത് ധരിക്കണമെന്ന് തീരുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ, ടി-ഷർട്ടും ജീൻസും മാത്രം ധരിക്കാം. അത് മികച്ച ചോയ്‌സ് ആണെന്ന് മാത്രമല്ല കംഫർട്ടും ആണ്.

ഞങ്ങൾക്കും ചിലത് പറയാനുണ്ട്!

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കു പ്രകാരം ഇപ്പോൾ കേരളത്തിൽ 2,70,99,326 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ 5,74,175 വോട്ടർമാർ പുതുതായി പേര് ചേർത്തവരാണ്… മൊത്തം വോട്ടർമാരിൽ 1.39 കോടി വനിതകൾ ഉൾപ്പെടുന്നു… പുരുഷന്മാരേക്കാൾ അധികാര വിനിയോഗശേഷി ഉള്ളത് സ്ത്രീകൾക്കു തന്നെയാണ്. എന്നാൽ സമൂഹം ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ വനിതാവോട്ടർമാർക്കാവണമെങ്കിൽ രാഷ്ട്രീയത്തെക്കുറിച്ച്, സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച്, ആരെയായിരിക്കണം നമ്മൾ തെരഞ്ഞെടുക്കേണ്ടത് എന്നതിനെ കുറിച്ചൊക്കെ വ്യക്‌തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. പക്ഷേ വോട്ടു ചെയ്യുന്നവരെല്ലാം ആ ബോധ്യത്തോടെ വോട്ടു രേഖപ്പെടുത്തുന്നവരാണെങ്കിൽ ഹാ ഈ ലോകം എത്ര സുന്ദരം എന്ന് പറയാമായിരുന്നു.

സ്ത്രീകൾ പൊതുവേ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കാറില്ല എന്നതാണ് അനുഭവം. ഇപ്പോൾ സ്ത്രീകൾ മാത്രമല്ല പുതിയ തലമുറയ്ക്കും രാഷ്ട്രീയ രംഗം അത്ര പ്രിയങ്കരമല്ല. തെരഞ്ഞെടുപ്പു കാലത്തു മാത്രം ഉയർന്നു വരുന്ന രാഷ്ട്രീയാവബോധമാണ് പൊതുവേ സാധാരണ ജനത്തിന് ഉള്ളത്. ഈ അവസ്ഥ ഇപ്പോഴും തുടരുന്നുണ്ട്. വീട്ടുകാർ പിന്തുടരുന്ന രാഷ്ട്രീയമാണോ ഭൂരിഭാഗം പെൺകുട്ടികളും തുടരുന്നത്? അച്ഛനോ, സഹോദരനോ, ഭർത്താവോ പിന്തുടരുന്ന രാഷ്ട്രീയ ചിന്തകളുടെ പിന്തുടർച്ചക്കാരിയായിരിക്കും ആ വീട്ടിലെ സ്ത്രീയും എന്ന പൊതുബോധത്തിൽ തന്നെയാണ് ഇപ്പോഴും നാം. അതിന് വിരുദ്ധമായ നിലപാടുകൾ എടുത്തവരെ സമൂഹവും എന്നാൽ ആ വിലയിരുത്തൽ അത്ര ശരിയല്ല എന്നാണ് ബാംഗ്ലൂർ സെന്‍റ് ജോസഫ് കോളേജിൽ വിദ്യാർത്ഥിനികളായ അഞ്ജു, അമല, അനഘ, ജ്യോത്സന എന്നിവർക്ക് പറയാനുള്ളത്. പുതിയ തലമുറയിലെ കുട്ടികൾക്ക് രാഷ്ട്രീയ ബോധമില്ലെന്ന് പറഞ്ഞ് ആക്ഷേപിക്കും മുമ്പ് ഇവർ പറയുന്നത് ശരിക്കും കേൾക്കണം.

രാജ്യത്തു നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൂടുതലായി ശ്രദ്ധിക്കുന്നില്ല, എന്നു തുടങ്ങി വീട്ടുകാർ പറയുന്നതിനപ്പുറമുള്ള രാഷ്ട്രീയമില്ല എന്നു വരെ, ഇന്നത്തെ തലമുറയെക്കുറിച്ച് പലരും പരാതിപ്പെടുന്നുണ്ട്. എന്നാൽ സത്യം എന്താണ്?

ആർക്ക് വോട്ട് ചെയ്യണം? എന്തിന് ചെയ്യണം? എന്നൊക്കെ ഉള്ള കാര്യത്തിലും യുവതമുറ പൊളിറ്റിക്കലി കറക്റ്റാണ് എന്നതാണ് വാസ്തവം. പാരമ്പര്യവും ഐഡിയോളജിയും നോക്കിയല്ല അവർ വോട്ട് ചെയ്യുന്നത്. രാഷ്ട്രത്തിന്‍റെ വിധി നിർണയത്തിൽ അവർക്ക് വ്യക്‌തമായ കാഴ്ച്ചപ്പാടുണ്ട്.

“ചെറുപ്പം തൊട്ട് നമ്മൾ പഠിച്ചു വളർന്നത് ഇന്ത്യ ഈസ് എ ഡെമോക്രാറ്റിക് സെക്യൂലർ കൺട്രി എന്നാണ്. എന്നാൽ ഓരോ കുട്ടിയും വളർന്നു വരുമ്പോൾ കാണുന്നത് അങ്ങനെ ഒരു ഇന്ത്യയെ അല്ല.” അമല ജോർജ് ചർച്ചയ്ക്ക് തുടക്കമിട്ടു. കാസ്‌റ്റ്- റിലീജിയൻ- ഡിസ്ക്രിമിനേഷൻ, ബ്ലാക്ക് മണി, കറപ്ഷൻ ഇങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് നിത്യവും സംഭവിക്കുന്നത്. ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്ന നല്ല പൊളിറ്റിക്കൽ ലീഡേഴ്സ് വളരെ കുറവാണ്. ഇത്തരം കാര്യങ്ങൾ തുടരെ കേൾക്കുന്നതിനാൽ എന്നെ പോലെയുള്ള ന്യൂ കമേഴ്സിന് പൊളിറ്റിക്‌സിലേക്ക് വേണ്ടത്ര താൽപര്യം ഉണ്ടാകുന്നില്ല. നമ്മുടെ മണ്ഡലത്തിൽ മത്സരിക്കുന്ന വ്യക്‌തിക്ക് ഗുഡ് ലീഡർ എന്ന പരിവേഷം ഉണ്ടെന്ന് തോന്നിയാൽ വോട്ടു ചെയ്യുക. അതുമല്ലെങ്കിൽ ഫാമിലി ആർക്കാണോ വോട്ടു ചെയ്യുന്നത് അതു ഫോളോ ചെയ്യുക എന്ന ഓപ്ഷൻ മാത്രമേ ഇപ്പോൾ യുവാക്കൾക്കുള്ളൂ. ആ മൈന്‍റ് സെറ്റാണ് ഇന്ന് യൂത്തിനുള്ളത്. കാരണം നമ്മൾ പഠിച്ചു വളർന്ന കേട്ട് മനസ്സിലാക്കിയ സാഹചര്യങ്ങളിൽ നിന്ന് സമൂഹവും രാഷ്ട്രീയവും എല്ലാം ഒരുപാടു മുന്നോട്ട് പോയിരിക്കുന്നു.

രാജ്യത്തോട് കുറുള്ള നേതാക്കൾ നല്ല പൊട്ടൻഷ്യൽ ഉള്ള യുവ തലമുറയുടെ രംഗപ്രവേശം പ്രോത്സാഹിപ്പിക്കും. പുതിയ തലമുറ രാഷ്ട്രീയത്തിലേക്ക് കടന്നു വരണം, കൂടുതൽ ഇടപെടുകയും വേണം. എങ്കിലേ രാജ്യത്ത് മാറ്റം ഉണ്ടാകു. ഒരുപാട് വൈവിദ്ധ്യങ്ങളുള്ള ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ നയിക്കുന്നത് സിംപിൾ ടാസ്‌ക് അല്ല. അനഘ ചൂണ്ടിക്കട്ടുന്നു. ഇന്ത്യയിൽ വനിതാ സംവരണം ബിൽ പാസ്സായെങ്കിലും എന്നാണ് അത് നടപ്പാവുക? ആലോചിക്കേണ്ട വിഷയമാണ്. ഇക്കാര്യത്തിൽ ഉള്ള പൊള്ളത്തരങ്ങളെ തുറന്നു കാട്ടാൻ കഴിവുള്ള പെൺകുട്ടികൾ തന്നെയാണ് ആവശ്യം. എന്നാൽ ഇപ്പോൾ കേരളത്തിന്‍റെ കാര്യമെടുത്തു നോക്കു, എത്ര ചെറുപ്പക്കാർ ഇവിടെ ജോലി ചെയ്തു ജീവിക്കാൻ താല്പര്യം കാണിക്കുന്നു എന്ന് ചോദിച്ചാൽ ആരും തന്നെ ഇല്ല എന്ന് പറയേണ്ടി വരും.

സാധാരണക്കാരെ പൊളിറ്റിക്ക്‌സിലേക്ക് ആകർഷിക്കണമെങ്കിൽ നല്ല നേതാക്കൾ വേണം. അങ്ങനെ ഒരു സാഹചര്യം ഇന്ന് കേരളത്തിൽ ഇല്ല. ഇന്ന് രാഷ്ട്രീയം, കൂടുതൽ അധികാരം ലഭിക്കാൻ വേണ്ടിയിട്ടാണ് ഉപയോഗിക്കുന്നത്.” അമല പറയുന്നു.

election 24

“ഇനി വരാൻ പോകുന്ന തലമുറയും ഇപ്പോഴത്തെ ഈ ട്രെന്‍റിന്‍റെ പിന്നാലെ പോയേക്കാം. ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കൾ സെൽഫിഷും പവർ ഓറിയന്‍റഡും ആയി നിന്നാൽ വരാൻ പോകുന്ന ജനറേഷനും അതിൽ നിന്നു ഭിന്നമാകില്ല. നല്ലൊരു നേതാവ് എന്നും ജനങ്ങൾക്കു വേണ്ടിയായിരിക്കണം. ജനത്തിന്‍റെ റപ്രസന്‍റേറ്റീവ് മാത്രമാണ് താൻ എന്ന ബോധ്യം ആ നേതാവിനും വേണം. അങ്ങനെ ഉള്ള നേതാക്കളാണ് ഇനി ഭാവിയിൽ വരേണ്ടത് “അമല പറയുന്നു.

“കുറച്ചുനാൾ മുമ്പ് മധ്യപ്രദേശിലെ ഒരു ഹിന്ദു പെൺകുട്ടി പള്ളിയിൽ പോയെന്ന് പറഞ്ഞു അവിടത്തെ ജനക്കൂട്ടം ജീവനോടെ കത്തിച്ച സംഭവം ഉണ്ടായി. അപ്പോൾ ഇന്ത്യ മതേതര രാജ്യം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആ സ്‌റ്റാറ്റസിലേക്ക് എത്തിയെന്ന് പറയാൻ കഴിയില്ല. മതേതരത്വം വാക്കുകളിൽ മാത്രമേ കാണുന്നുള്ളൂ” അഞ്ജു പറയുന്നു. ബയോ ടെക്നോളജി വിദ്യാർത്ഥിനിയാണ് അഞ്ജു.

“ഇലക്‌ഷനു മുമ്പ് സ്‌ഥാനാർത്ഥികൾ അത് ചെയ്യും, ഇത് ചെയ്യും എന്നൊക്കെ ഒരുപാടു വാഗ്ദാനങ്ങൾ പറയാറുണ്ട്. പക്ഷേ അവർ ഭരണത്തിൽ നിന്നിറങ്ങി കഴിഞ്ഞു നോക്കിയാലറിയാം ആ പറഞ്ഞ കാര്യങ്ങൾ ഒന്നും നടപ്പായിട്ടുണ്ടാവില്ല” അഞ്ജു പറയുന്നു.

“രാഷ്ട്രീയം എന്നെ ഒരുപാട് ആകർഷിച്ച രംഗമൊന്നുമല്ല. പക്ഷേ തീർച്ചയായും വലിയൊരു എക്സൈറ്റ്മെന്‍റ് ഉള്ളിലുണ്ട്. അത് കൈവിരലിൽ ആദ്യമായി വോട്ടിംഗ് മഷി അണിഞ്ഞപ്പോഴാണ്. മാത്രമല്ല, എനിക്ക് ആ ചിത്രം സോഷ്യൽ മീഡിയയിൽ ഫസ്‌റ്റ് വോട്ട് എന്ന് പറഞ്ഞു പോസ്‌റ്റ് ചെയ്യാമെന്ന സന്തോഷം ഉണ്ട്. സത്യം പറഞ്ഞാൽ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയേയും രാഷ്ട്രീയ നേതാക്കളേയും കൂടുതൽ അറിയാൻ ശ്രമിച്ചിട്ടില്ല. പക്ഷേ എന്നാലും എന്‍റെ രാജ്യം ഭരിക്കേണ്ടത് ജനങ്ങൾക്കായി നിലകൊള്ളുന്ന ഉശിരുള്ള നേതാവായിരിക്കണം എന്ന മോഹമുണ്ട്” അഞ്ജു തന്‍റെ നിലപാട് വ്യക്തമാക്കുന്നത് ഇങ്ങനെ.

“ഒരു കന്നിവോട്ടർ എന്ന നിലയിൽ ഞാൻ വളരെ എക്സൈറ്റഡ് ആണ്. പ്രത്യേകിച്ചും ആ എക്സൈറ്റ്‌മെന്‍റ് ഇലക്ഷൻ പ്രോസസിൽ പങ്കുചേരുന്നതിന്‍റെ മാത്രമാണ്” അമല പറയുന്നു.

“തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആ എക്സൈറ്റ്മെന്‍റ് അല്ലാതെ പൊതുവേ രാഷ്ട്രീയത്തോട് അങ്ങനെ താൽപര്യം തോന്നിയിട്ടില്ല. നല്ല സ്ത്രീ നേതാക്കൾ ഭരണതലത്തിൽ വരണം എന്നാണ് ആഗ്രഹം. എന്‍റെ കൂട്ടുകാരും കുടുംബവും സപ്പോർട്ട് ചെയ്യുന്ന പാർട്ടിയെയാണ് ഞാനും സപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ ഇത്രയും ചിന്തിക്കാനുള്ള സാഹചര്യമേ ഉള്ളൂ. വോട്ട് രേഖപ്പെടുത്തി നേതാവിനെ തെരഞ്ഞെടുക്കുന്നത് ആലോചിച്ച് എടുക്കേണ്ട വലിയ തീരുമാനം തന്നെയാണ്. എന്‍റെ പോളിറ്റിക്കൽ വ്യൂസ് ഇനിയും മാറും. അപ്പോൾ കൃത്യമായ കാഴ്ചപ്പാടോടെ, നിലപാടോടെ വോട്ടു ചെയ്യാൻ സാധിക്കും എന്ന പ്രതീക്ഷയുണ്ട്.” അമല ചൂണ്ടിക്കാട്ടുന്നു.

“ആദ്യമായിട്ട് വോട്ട് ചെയ്‌തതിന്‍റെ ആവേശം എല്ലാവർ ക്കും ഉണ്ടാകുമല്ലോ. ഇലക്ഷൻ പ്രോസസിനെക്കുറിച്ച് പഠിച്ചും, പറഞ്ഞും കേട്ട അറിവേ ഇത്രനാൾ ഉണ്ടായിരുന്നുള്ളൂ. അതിന്‍റെ ഗൗരവവും പ്രാക്ട‌ിക്കലി വരുമ്പോൾ വലിയ എക്സൈറ്റ്മെന്‍റുമുണ്ട്. നീണ്ട ക്യൂവിൽ നിന്ന് സ്വന്തം അധികാരവും അവകാശവും രാജ്യത്തിനു വേണ്ടി ഉപയോഗിക്കാൻ സാധിക്കുക, അർഹിക്കുന്ന ഒരു കാൻഡിഡേറ്റിന് വോട്ട് ചെയ്യുക അത് വളരെ പ്രൗഡ് മൊമെന്‍റല്ലേ! ഒരു പൗരൻ ആയി എന്ന തോന്നൽ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ഒരുപാട് വൈവിദ്ധ്യമുള്ള നാട്, അതിനെ ഭരിക്കുക എന്നത് സിംപിൾ ടാസ്‌ക് അല്ലല്ലോ.” അനഘ പറയുന്നു.

“കുറേ നല്ല നേതാക്കൾ ഉണ്ടായിട്ടുണ്ട്. മോശം നേതാക്കളും ഉണ്ടായിട്ടുണ്ടാകാം. പക്ഷേ അതേക്കുറിച്ചൊന്നും കൃത്യമായി വിലയിരുത്തലിന് സാധിച്ചിട്ടില്ല. ഭൂരിപക്ഷം പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. പുതിയ തലമുറ രാഷ്ട്രീയത്തിലേക്ക് കടന്നു വരണം, കൂടുതൽ ഇടപെടു കയും വേണം. എങ്കിലേ രാജ്യത്ത് മാറ്റം ഉണ്ടാകൂ ” അനഘ നയം വ്യക്‌തമാക്കി.

“ഞാൻ ആദ്യമായിട്ടാണ് രാഷ്ട്രീയം സംസാരിക്കുന്നത് തന്നെ. അച്ഛനമ്മമാരാണ് മിക്ക കുട്ടികളുടെയും രാഷ്ട്രീയത്തിലെ തുടക്കം. എന്‍റെ വീട്ടിൽ എല്ലാവരും കോൺഗ്രസ്, കോൺഗ്രസ് എന്നു പറഞ്ഞു നടക്കുന്നവരാണ്.” ജ്യോത്സന പറയുന്നു. ആദ്യമൊക്കെ ഞാൻ കരുതിയത് എന്‍റെ വോട്ടിംഗ് അവരുടെ ചിന്തകൾക്ക് അനുസരിച്ചായിരിക്കണമെന്നാണ്. എന്നാൽ അതല്ല ശരി എന്ന് ഞാൻ തിരിച്ചറിഞ്ഞു, പാർട്ടികളെയും പ്രത്യയ ശാസ്ത്രങ്ങൾക്കും പിന്നാലെ പോകുന്നത് പാടില്ല എന്നല്ല. അന്ധമായി ഫോളോ ചെയ്യാതെ സമൂഹ നന്മയെയും മനസ്സിൽ കരുതുക. നമുക്ക് എന്താണ് ശരിയെന്ന് തോന്നുന്നത്, അതാണ് ചെയ്യേണ്ടത്. ഏറ്റവും നല്ല പാർട്ടിക്കാണ് വോട്ടു രേഖപ്പെടുത്തേണ്ടത്. കോൺഗ്രസ്, സിപിഎം, ബിജെപിയായാലും നല്ല ഗൈഡ്‌ലൈൻ നൽകുന്ന പാർട്ടി ഏതാണെന്ന തിരിച്ചറിവാണ് വേണ്ടത്. എല്ലാം കേട്ടറിവു മാത്രമേയുള്ളൂ. രാഷ്ട്രീയക്കാർ പറ്റിക്കുന്ന ആൾക്കാരാണ്. നാട്ടുകാരെ പിഴിയുന്നവർ, കള്ളന്മാർ. ഇതൊക്കെയാണ് രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും കുറിച്ച് പൊതുവേ കേൾക്കുന്നത്. ആൾക്കാരെ എല്ലാ രീതിയിലും ഉപയോഗിക്കുന്ന രാഷ്ട്രീയക്കാർ എന്ന പൊതു ചിന്ത തിരുത്താൻ അവർ സ്വയം മാറണം. ഞാൻ ഒരു ലീഡർ ആയാൽ ഇപ്പോഴത്തെ രാഷ്ട്രീയം ഒരു മാതൃകയാക്കില്ല, എന്നതു തന്നെയാണ് സത്യം.” ജ്യോത്സന കൂട്ടിച്ചേർത്തു….

അതേ, രാജ്യത്തോട് കൂറുള്ള രാഷ്ട്രീയ നേതാക്കളും പാർട്ടികളും, പൊട്ടൽഷ്യൽ ഉള്ള യുവതലമുറയുടെ രംഗപ്രവേശം പ്രോത്സാഹിപ്പിക്കും. സ്ത്രീകളുടെ പ്രാതിനിദ്ധ്യത്തെ ഭയപ്പെടുകയോ വില കുറച്ചു കാണുകയോ ചെയ്യില്ല…

ഖുശി കപൂറിന് സിനിമ അഗ്നിപരീക്ഷയാണോ…

ഒരു വിഭാഗത്തെ മാറ്റി നിർത്തിയാൽ ചെറിയൊരു വിഭാഗം താരമക്കൾക്ക് സിനിമാരംഗത്ത് വലിയ ചലനമൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ആദ്യ ഒന്നോ രണ്ടോ സിനിമകളിൽ അവരെക്കുറിച്ചുള്ള വലിയ വാർത്തകളും ബഹളവുമൊക്കെ കാണും. എന്നാൽ കുറച്ച് കഴിയുമ്പോൾ ആ താരം അപ്രത്യക്ഷമാകും, താരത്തിന് വലിയ അഭിനയപാടവം സൃഷ്ടിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം.

ബോളിവുഡിന്‍റെയും സ്വജനപക്ഷപാതത്തിന്‍റെയും ഒരു ഉത്തമ ഉദാഹരണം അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രത്യേക സംവിധാന ശൈലിക്ക് പേരുകേട്ട സോയ അക്തർ ‘ആർച്ചീസ്’ എന്ന പേരിൽ ഒരു സിനിമ ചെയ്യുകയുണ്ടായി, അതിൽ ബോളിവുഡിലെ മുൻനിര താരങ്ങളുടെ മക്കൾ അഭിനയിക്കുകയും ചെയ്തു. എന്നാൽ ഈ ചിത്രത്തെയും അഭിനേതാക്കളെയും കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ പ്രതീക്ഷിച്ചിരുന്നതുപോലെയാണ് സംഭവിച്ചത്.

ചിത്രത്തിലെ പുതുമുഖ താരങ്ങളുടെ അഭിനയം ഏറെ രസകരമായിരുന്നു. പ്രേക്ഷകർ അതിനെ നല്ലവണ്ണം വിമര്ശിക്കുകയും ചെയ്തു. ചിത്രത്തിലെ ഒരു രംഗത്തിൽ, ഖുശി കപൂറും സുഹാന ഖാനും ഒരു റെസ്റ്റോറന്‍റിൽ ഇരുന്ന് സംസാരിക്കുന്നതായിരുന്നു, അതിൽ സുഹാന ഖാൻ ഖുശി കപൂറിനോട് ക്ഷമ ചോദിക്കുന്നു. മാപ്പ് പറയുന്ന രംഗത്തിൽ ഇരുവരുടെയും മുഖത്ത് ഉണ്ടായിരുന്ന ഭാവങ്ങൾക്ക് അവരുടെ സംഭാഷണങ്ങളുമായി ഒട്ടും പൊരുത്തമുണ്ടായിരുന്നില്ല.

ഖുശിയുടെ സംഭാഷണം വരുന്ന മറ്റൊരു രംഗ൦ ഇപ്രകാരമായിരുന്നു, “ഇന്ന് നമ്മൾ ഈ പാർക്ക് വിട്ടാൽ ഒരു മരം പോലും അവശേഷിക്കില്ല.” ഈ ഡയലോഗ് പറയുമ്പോൾ ഖുശിയുടെ മുഖത്ത് യാതൊരു വികാരവുമുണ്ടായിരുന്നില്ല. മരം എന്ന വാക്ക് പോലും അവർക്ക് ശരിയായി ഉച്ചരിക്കാനായില്ല. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ്, സോയ അക്തർ താരങ്ങൾക്കായി ഒരു വർഷത്തെ ആക്റ്റിംഗ് വർക്ക് ഷോപ്പും നടത്തിയിരുന്നു. പക്ഷേ അപ്പോഴും അവരുടെ അവസ്ഥ പരമ ദയനീയമായിരുന്നു. അവരുടെ സ്ക്രീനിലെ പ്രകടനം കാണുമ്പോൾ ഈ കരിയറിലേക്ക് അവരെ ആരോ ഉന്തി തള്ളിവിടുന്നത് പോലെയാണ് തോന്നിയത്.

അമ്മയുടെയും അച്ഛന്‍റെയും പ്രശസ്തിയുടെ മുഴുവൻ നേട്ടവും സ്റ്റാർ കിഡ്‌സിന് കിട്ടിയിട്ടുണ്ടെന്ന് സിനിമ കണ്ടുകഴിഞ്ഞാൽ മനസിലാകും. അതുകൊണ്ടാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഈ ചിത്രത്തിലെ സ്റ്റാർ കിഡ്‌സിന്‍റെ അഭിനയത്തെ ഇൻഫ്ലുവൻസർമാരും യൂട്യൂബർമാരും തകർത്ത് പ്രശംസിക്കുന്നത്.

‘എന്‍റെ വേലക്കാരിക്ക് ഇതിലും നന്നായി അഭിനയിക്കാൻ കഴിയും’ എന്ന് സിനിമ കണ്ട പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് കണ്ടിട്ട് എനിക്ക് തലവേദന തുടങ്ങിയെന്നും ചിലർ എഴുതി. നിങ്ങളുടെ സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ, സ്റ്റാർകിഡ്‌സിനെ പരീക്ഷിക്കുന്നത് നിർത്തണമെന്ന് നിരവധി യൂട്യൂബർമാർ നിർമ്മാതാവ് സോയ അക്തറിനോട് അഭ്യർത്ഥിക്കുവരെ ഉണ്ടായി.

സിനിമയിലെ എല്ലാ താരനിരയും ബോളിവുഡ് നായികനായകന്മാരുടെ മക്കളാണ്, അവർക്ക് ലൈംലൈറ്റിൽ നിറഞ്ഞുനിൽക്കുന്നവർ, കുടുംബത്തിൽ വലിയ താരങ്ങളുണ്ടെങ്കിലും കുട്ടിത്താരങ്ങൾക്ക് അഭിനയവുമായി യാതൊരു ബന്ധവുമില്ല, അഥവാ ആരെങ്കിലും അഭിനയവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെ അവർ സമൂഹത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ട പോലെയാണ്. അവർ യാത്രികമായി അഭിനയിക്കുന്നു, പക്ഷേ അവർക്ക് വികാരങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നില്ല.

ഖുശി കപൂറിനെ കുറിച്ച് പറയുകയാണെങ്കിൽ, അവർ നടി ശ്രീദേവിയുടെയും പ്രശസ്ത നിർമ്മാതാവ് ബോണി കപൂറിന്‍റെയും മകളാണ്, അവർ 2000 നവംബർ 5 ന് മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ ജനിച്ചു. ധീരുഭായ് അംബാനി ഇന്‍റർനാഷണൽ സ്‌കൂളിൽ നിന്നാണ് ഖുശി കപൂർ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ലണ്ടൻ കോളേജിൽ നിന്ന് ബിരുദവും നേടി.

മൂത്ത സഹോദരി ജാൻവി കപൂർ ബോളിവുഡിലെ അറിയപ്പെടുന്ന മുഖമാണ്. അവരുടെ സഹോദരൻ അർജുൻ കപൂറും ഒരു നടനാണ്. മൂന്ന് സഹോദരങ്ങളും അഭിനയത്തിന്‍റെ കാര്യത്തിൽ ശരാശരിയിലും താഴെയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അൻഷുല കപൂറും അവരുടെ പോസ്റ്റുകളിലൂടെ ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നു. കൂടാതെ, അവർ വൻകിട ഉത്പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

യുവാക്കൾക്കിടയിൽ ഖുശി കപൂർ എത്രത്തോളം പ്രശസ്തയാണെന്ന് അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് മാത്രമേ മനസിലാക്കാനാവൂ. ഇൻസ്റ്റാഗ്രാമിൽ 1.3 ദശലക്ഷം ഫോളോവേഴ്‌സ് അവർക്ക് ഉണ്ട്. അവരുടെ ഒരു പോസ്റ്റിന് ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിക്കുന്നത്. ഇതുകൂടാതെ, അവരുടെ സ്റ്റൈൽ- ഫാഷൻ സെൻസ് യുവാക്കൾക്കിടയിൽ വളരെ ജനപ്രിയവുമാണ്.

ഖുശി സ്ഥിരമായി ജിമ്മിൽ പോകാറുണ്ട്. അവരുടെ പ്രിയപ്പെട്ട ഗായകൻ ജസ്റ്റിൻ ബീബറാണ്. മോഡലാകണമെന്നായിരുന്നു അവരുടെ ആഗ്രഹം. എന്നാൽ സിനിമാ പശ്ചാത്തലം കാരണം സിനിമയിൽ ഇറങ്ങിയെങ്കിലും ആ തീരുമാനം വലിയ പരാജയമാണ് അവർക്ക്‌ സമ്മാനിച്ചത്. കരൺ ജോഹറിനെ പോലെയുള്ള സംവിധായകർ തങ്ങളുടെ സിനിമകളിൽ അവരെ ഭാഗമാക്കിയാൽ മാത്രമേ ഇനിയവർക്കു തിളങ്ങാനാവൂ.

സോയ അക്തറിന്‍റെ ‘ദി ആർച്ചീസ്’ എന്ന ചിത്രത്തിലൂടെയാണ് ഖുശി കപൂർ തന്‍റെ സിനിമാ ജീവിതം ആരംഭിച്ചത്. അഭിനയത്തിന്‍റെ കാര്യത്തിൽ തുടക്കക്കാരിയാണെന്നു സിനിമ കണ്ടുകഴിഞ്ഞാൽ വ്യക്തമായി പറയാം. ഡയലോഗ് ഡെലിവറി പോലും ശരാശരിയ്ക്ക് താഴെയാണ്.

ഒരു ഡോക്ടറുടെ മകൻ ഡോക്ടറാകണമെന്നില്ല, ഒരു ക്രിക്കറ്റ് താരത്തിന്‍റെ മകൻ ക്രിക്കറ്റ് താരമാമാകണമെന്നില്ല.ഇക്കാര്യം താരങ്ങളും മക്കളും മനസ്സിലാക്കണം. മറ്റെന്തെങ്കിലും കാര്യങ്ങളിൽ വൈദഗ്ധ്യമുണ്ടെങ്കിൽ, അവിടെ ഒരു കൈ പരീക്ഷിച്ചുകൊണ്ട് അവർക്ക് വളരെയധികം മുന്നേറാനാകും. ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക, ഇതൊക്കെയാണ് വിമർശകർ പറയുന്നത്.

യഥാർത്ഥ പ്രശ്‌നം എന്തെന്നാൽ, താരപുത്രിപുത്രന്മാർ ഒരുതരം ആഡംബര ജീവിതം നയിക്കുന്നവരാണ്. അവർ പാർട്ടികൾ ഇഷ്ടപ്പെടുന്നു, രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കുന്നു, രാജ്യത്തും വിദേശത്തുമുള്ള വലിയ ചെലവേറിയ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്നു. ഗ്ലാമർ പരിവേഷം ഇഷ്ടപെടുന്നവരാണ് ഈ താരകുട്ടികൾ, പക്ഷേ ആ ഗ്ലാമർ എങ്ങനെ നേടണമെന്ന് അറിയില്ല.ഇതിൽ പകുതിയിലധികം നടിനടന്മാർക്കും ഹിന്ദി പോലും ശരിയായി അറിയില്ല. അവർ അധികവും വിദേശ സാഹിത്യ൦ വായിക്കുന്നവരാണ്. പക്ഷെ നാടിന്‍റെ മണമുള്ള സാഹിത്യവും ജീവിതവും അനുഭവങ്ങളും ഇവർക്ക് അജ്ഞാതമായ കാര്യങ്ങളാണ്. ചുറ്റും നടക്കുന്ന സംഭവങ്ങൾ സാമൂഹിക, സാംസകാരിക, രാഷ്ട്രീയ ചലനങ്ങൾ ഇതൊന്നും തന്നെ അവരുടെ അറിവിന്‍റെ പരിധിയിൽ ഉൾപ്പെടുന്ന കാര്യങ്ങളല്ല. ചുറ്റും നടക്കുന്ന കാര്യങ്ങളിലേക്കുള്ള സൂക്ഷ്മമായ നിരീക്ഷണമാണല്ലോ ഒരു നടനെ അവന്‍റെ അഭിനയ പാടവത്തെ പരുവപ്പെടുത്തിയെടുക്കുന്നത്.

വിറ്റാമിൻ സി സിറം വീട്ടിൽ തയ്യാറാക്കാം

നമ്മുടെ ശരീരാരോഗ്യത്തിനും അഴകിനും വിറ്റാമിന് സി വളരെ പ്രധാനമാണ്. നാരങ്ങ, ഓറഞ്ച് പോലെയുള്ള പഴങ്ങൽ വിറ്റാമിൻ സിയുടെ ഉത്തമ സ്രോതസ്സുകളാണ്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും ആവശ്യമായ പോഷകമാണിത്. ആരോഗ്യത്തിനൊപ്പം ചർമ്മകാന്തിക്കും വിറ്റാമിൻ സി അനിവാര്യമാണ്. ഇത് ചർമ്മത്തെ ശുദ്ധീകരിക്കുന്നതിനും ചെറുപ്പ൦ നിലനിർത്തുന്നതിനും വളരെ ഗുണകരമാണ്‌. ചർമ്മകാന്തിക്ക് വിറ്റാമിൻ സി എങ്ങനെ ഉപയോഗപ്പെടുത്താം? വിപണിയിൽ വിറ്റാമിൻ സി അടങ്ങിയ വിറ്റാമിൻ സി സിറമുകൾ ലഭ്യമാണ്. എന്നാൽ ഇതിനെല്ലാം തന്നെ നല്ല വില കൊടുക്കേണ്ടി വരും. എന്നാൽ അതെ ഗുണഫലങ്ങൾ ഉൾക്കൊണ്ട് തന്നെ നമുക്ക് വിറ്റാമിൻ സി സിറം വീട്ടിൽ തന്നെ തയ്യാറാക്കാം. ഈ സിറം പതിവായി ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിന് നല്ല തിളക്കവും കാന്തിയും ലഭിക്കും. ഇത് എങ്ങനെ തയ്യറാക്കാം എന്നറിയാം.

വിറ്റാമിൻ സി എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

വിറ്റാമിൻ സി സിറം ചർമ്മത്തിന് അമൃതിന് തുല്യമായ ഫലമാണ് നൽകുന്നത്. ഇത് ചർമ്മത്തെ മുറുക്കാനും ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും ചെറുപ്പ൦ നിലനിർത്താനും സഹായിക്കുന്നു. സ്ഥിരമായി വിറ്റാമിൻ സി സിറം ഉപയോഗിക്കുകയാണ് എങ്കിൽ ചർമ്മത്തിന് മുമ്പത്തേതിനേക്കാൾ മുറുക്കം ലഭിക്കുകയും തിളക്കം ഉള്ളതാകുകയും ചെയ്യും. ഇതോടൊപ്പം, ചർമ്മത്തിന്‍റെ നഷ്ടപ്പെട്ട തിളക്കം തിരികെ കൊണ്ടുവരാനും ഇതിന് കഴിയും. ചർമ്മ സംരക്ഷണ ദിനചര്യയിൽ വിറ്റാമിൻ സി അവശ്യം ഉപയോഗിച്ചിരിക്കണം. രാത്രി ഉറങ്ങുന്നതിനുമുമ്പ് ഇത് ഉപയോഗിക്കാം.

സിറം തയ്യാറാക്കാൻ എന്തെല്ലാമാണ് വേണ്ടത്

  • 2 വിറ്റാമിൻ സി ഗുളികകൾ.
  • 2 സ്പൂൺ റോസ് വാട്ടർ.
  • 1 ടീസ്പൂൺ ഗ്ലിസറിൻ.
  • ഒരു വിറ്റാമിൻ ഇ കാപ്സ്യൂൾ.
  • സിറം സൂക്ഷിക്കാൻ ഒരു ഒഴിഞ്ഞ ഗ്ലാസ് ബോട്ടിൽ.

വിറ്റാമിൻ സി സിറം എങ്ങനെ തയ്യാറാക്കാം?
വിറ്റാമിൻ സി ഗുളികകൾ നന്നായി പൊടിച്ച് ഒഴിഞ്ഞ കുപ്പിയിൽ ഇടുക. ഇനി ഇതിലേക്ക് റോസ് വാട്ടർ ചേർത്ത് രണ്ടും നന്നായി മിക്സ് ചെയ്യുക. പൊടി റോസ് വാട്ടറുമായി കലർന്ന ഉടൻ നന്നായി ഇളക്കുക. മിക്‌സ് ചെയ്ത ശേഷം ഈ മിശ്രിതത്തിലേക്ക് വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ പൊട്ടിച്ച് ചേർക്കുക. ഇനി ഈ മിശ്രിതം നന്നായി യോജിപ്പിക്കാൻ കുപ്പി അൽപനേരം കുലുക്കുക. ഇതിനുശേഷം, കുപ്പി തണുത്തതും ഇരുണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക. ഈ സിറം 2 ആഴ്ചയോളം ഉപയോഗിക്കാം. അതിനുശേഷം വീണ്ടും സിറം തയ്യാറാക്കി സ്റ്റോർ ചെയ്യാം.

മാർക്കറ്റിൽ നിന്നും ലഭിക്കുന്ന സിറം പോലെ തന്നെ ഫലപ്രദമാണ് വീട്ടിൽ ഉണ്ടാക്കുന്ന ഈ സിറവും. പതിവായി ഈ സിറം ഉപയോഗിക്കുകയാണ് എങ്കിൽ ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ നിങ്ങളുടെ ചർമ്മത്തിൽ വളരെയധികം മാറ്റമുണ്ടാകുന്നതായി കാണപ്പെടും. ചർമ്മം വളരെ ഡള്ളായി തോന്നുകയോ പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയോ ചെയ്യുകയാണെങ്കിൽ തീർച്ചയായും ഒരു തവണയെങ്കിലും ഈ സിറം തയ്യാറാക്കി ഉപയോഗിച്ചു നോക്കാം. ചർമ്മത്തിൽ തൽഫലമായി ഉണ്ടാകുന്ന മാറ്റങ്ങൾ കണ്ട് നിങ്ങൾ സ്വയം ആശ്ചര്യപ്പെടും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें