പാർട്ടി, ജന്മദിനാഘോഷങ്ങൾ, സൗഹൃദ കൂട്ടായ്മകൾ, ഉത്സവങ്ങൾ, ഡേറ്റിംഗ്… ഇങ്ങനെ സവിശേഷമായ എത്രയോ മുഹൂർത്തങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വരാം. ആ ഒരു ദിവസം മനസ്സ് നിറഞ്ഞു ആഘോഷിക്കാൻ നമ്മൾ പൂർണമായും സജ്ജരാകേണ്ടതുണ്ട്. ഉദാഹരണത്തിന് ഡേറ്റിംഗിനായി കണ്ടുമുട്ടേണ്ട സ്ഥലം തീരുമാനിക്കപ്പെടുന്നതുപോലെ തന്നെ ആ സ്പെഷ്യൽ ദിനത്തിൽ അണിയേണ്ട വസ്ത്രത്തെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചുമൊക്കെ മനസ്സിൽ ഏകദേശ പ്ലാനിംഗുമൊക്കെ ഉണ്ടാകുമല്ലോ. ഏറ്റവും കോൺഫിഡൻസ് പകരുന്ന ഒരു ലുക്ക് തെരഞ്ഞെടുക്കാനാവും ഭൂരിഭാഗം പേരും തയ്യാറാകുക. ഏതു വിശേഷാവസരവും ആഘോഷിക്കാൻ ഇതേ മാനസികാവസ്ഥ തന്നെയാകാ൦ എല്ലാവർക്കുമുണ്ടാകുക. പരമാവധി സന്തോഷവും ആത്മസംതൃപ്തിയും നൽകുന്ന ഒരു സ്റ്റൈൽ സ്വീകരിക്കുക.

സ്വന്തം നിറത്തിനും നിലവിലുള്ള ഫാഷനും അടിസ്ഥാനപ്പെടുത്തി ഒരു ഡ്രസ് തെരഞ്ഞെടുക്കാം. അത്തരം ഒരു വസ്ത്രം ധരിക്കുക, അത് കൂടുതൽ ആത്മസംതൃപ്തിയും സന്തോഷവും നൽകും. ഒപ്പം ആ ദിവസത്തെ ഏറ്റവും മനോഹരവുമാക്കും

ബോഡികോൺ ഡ്രസ്

ബോഡികോൺ വസ്ത്രത്തിൽ നിങ്ങൾ വളരെ മെലിഞ്ഞതും സെക്‌സിയുമായി കാണപ്പെടും. വേണമെങ്കിൽ ഷൈനിംഗ് ബ്ലാക്ക് ഡ്രസ്സ് ഓപ്ഷനും തിരഞ്ഞെടുക്കാം. ഇത്തരം വസ്ത്രം ഒരു കംപ്ലീറ്റ് പാർട്ടി ഡ്രസ്സായി മാറും. ഒപ്പം മുടിക്ക് വേവി ലുക്ക് (തിരമാലകൾ പോലെ) നൽകാം അല്ലെങ്കിൽ സ്ലീക്ക് സ്‌ട്രെയ്‌റ്റ് ഹെയർസ്റ്റൈൽ പരീക്ഷിക്കാം. ഹൈ ഹീൽസ് അല്ലെങ്കിൽ സ്റ്റെലെറ്റോകൾ ഇതിനൊപ്പം ധരിക്കാം. ലൈറ്റ് മേക്കപ്പ് അല്ലെങ്കിൽ ബോൾഡ് ലിപ്സ്റ്റിക്ക് ധരിക്കുന്നത് ഈയൊരു സ്റ്റൈലിംഗിന് മികവ് പകരും.

ഓഫ്‌ഷോൾഡർ വസ്ത്രം

ഡേറ്റിംഗിന് ചുവപ്പ് അല്ലെങ്കിൽ വെള്ള നിറത്തിലുള്ള മനോഹരമായ ഓഫ് ഷോൾഡർ വസ്ത്രം ധരിക്കാം. ലഞ്ച്- ഡിന്നർ പാർട്ടികൾക്ക് ഈ വസ്ത്രം ഏറ്റവും അനുയോജ്യമാണെന്നതാണ് ഇതിന്‍റെ പ്രത്യേകത. വൈറ്റ് കളർ പരീക്ഷിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ, അതിനൊപ്പം ചുവന്ന നിറമുള്ള ഹൈഹീൽ സാൻഡിൽസ് അല്ലെങ്കിൽ ബൂട്ട്സ് തെരഞ്ഞെടുക്കാം. വൈറ്റ്- റെഡ് കോമ്പിനേഷൻ എപ്പോഴും ഹോട്ട് ആൻഡ് ക്യൂട്ട് ലുക്ക് നൽകുന്നു.

റെഡ് മിനി സ്‌കർട്ട്

സുഹൃത്ത് ഒരു ലഞ്ചിനായി ക്ഷണിക്കുകയാണെങ്കിൽ നിങ്ങൾക്ക് മനോഹരമായ പ്രിന്‍റഡ് മിനി സ്കർട്ട് ധരിക്കാം. ഈ വസ്ത്രധാരണം സിംപിൾ ലഞ്ച് ഡേറ്റിന് അനുയോജ്യമാണ്. ഇതിനൊപ്പം ചുവന്ന വെഡ്ജ് ഹീൽസ് ധരിക്കാം. വേണമെങ്കിൽ, ഈ വസ്ത്രത്തിനൊപ്പം ബ്ലാക്ക് അല്ലെങ്കിൽ വൈറ്റ് ഷൂസും ധരിക്കാം. ബ്ലാക്ക് ഹീൽസും മികച്ചയൊരു ഓപ്ഷൻ ആണ്. ഈ വസ്ത്രത്തിനൊപ്പം ഹൈ പോണിടെയിൽ ഹെയർസ്റ്റൈൽ മികച്ച ലുക്ക് നൽകും. മുടിയിൽ ഇളം വേവി ടച്ച് നൽകാം.

സൈഡ് സ്ലിറ്റഡ് മാക്സി ഡ്രസ്സ്

ഒരു സായാഹ്ന പാർട്ടിക്കോ ഡേറ്റിംഗിനോ ലഞ്ച് പാർട്ടിക്കോ ആണ് പോകുന്നതെങ്കിൽ, ബോൾഡ് പ്രിന്‍റുകളും നിറങ്ങളുമുള്ള സൈഡ് സ്ലിറ്റഡ് മാക്സി ഡ്രസ് തിരഞ്ഞെടുക്കാം. ഫങ്കി ആഭരണങ്ങളും ഇതിനൊപ്പം അണിയുന്നത് ക്യൂട്ട് ലുക്ക് നൽകും. സ്മോക്കി ഐ മേക്കപ്പ് ഇട്ട് ചുണ്ടുകളിൽ ന്യൂഡ് ലിപ്സ്റ്റിക്ക് ഷേഡ് ഫിൽ ചെയ്യാം. ഒപ്പം ഹൈ ഹീൽ ചെരുപ്പും ധരിക്കാം. വേണമെങ്കിൽ ഡെനിം ജാക്കറ്റും കൂടി ആയാൽ ലുക്ക് ഗംഭീരം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...