പ്രതികാരം

“ഹലോ ഗോപിയല്ലേ? ശിവനുണ്ടോ അവിടെ? വേഗം അവന് ഫോൺ കൊടുക്ക്,” അത് ഗംഗാദേവിയുടെ ശബ്ദമായിരുന്നു. ഗോപിക്കത് പെട്ടെന്ന് മനസ്സിലായി. മിനിസ്റ്റർ ശിവപ്രസാദിന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഗോപി.

“ശരി മാഡം” ഗോപിയുടനെ മിനിസ്റ്ററുടെ ഫോണിലേക്ക് കോൾ കണക്ട് ചെയ്തു.

“ഹലോ…” ശിവപ്രസാദിന്‍റെ ഗംഭീരസ്വരത്തിന് പരിഭ്രാന്തയായ ഒരു സ്ത്രീശബ്ദമാണ് മറുപടിയായി കിട്ടിയത്.

“ശിവാ… ഇത് ഞാനാ ഗംഗ…”

“എന്താ ചേച്ചി? എന്താ പ്രശ്നം? വല്ലാതെ ഭയന്നിരിക്കുന്നുവല്ലോ?” ശിവപ്രസാദ് ആശങ്കയോടെ തിരക്കി.

“ശിവാ, അവളുടെ കത്ത് വന്നിട്ടുണ്ട്. അത്… അത്…” തുടർന്ന് സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുകയായിരുന്നു അവർ.

“എന്തിനാ ചേച്ചി പേടിക്കുന്നത്? ധൈര്യമായി പറയൂ… എന്താ കാര്യം? ആരുടെ കത്താ?” ശിവപ്രസാദിന്‍റെ ശബ്ദം നേർത്തു.

“സഞ്ജുമോനെക്കുറിച്ചാണ്. അത് ഫോണിൽ പറയാൻ പറ്റില്ല ശിവാ…” അവരുടെ ശബ്ദമിടറി.

“സഞ്ജുവിനെക്കുറിച്ചോ? ആരാ കത്തയച്ചത്? ചേച്ചി ടെൻഷനടിപ്പിക്കാതെ കാര്യം പറ” ആകാംഷയോടെ അയാൾ തിരക്കി.

“നീ ഇങ്ങുവാ, എല്ലാം നേരിട്ട് പറയാം. കത്ത് നീ തന്നെ വായിക്കുന്നതാണ് നല്ലത്. കത്ത് വാങ്ങാനെന്നും പറഞ്ഞ് ആരെയും ഇങ്ങോട്ട് പറഞ്ഞയയ്ക്കുകയും വേണ്ട.” അത്രയും പറഞ്ഞ് അവർ ഫോൺ ഡിസ്കണക്ട് ചെയ്തു.

“സഞ്ജുവിന്‍റെ മരണം കഴിഞ്ഞ് ഒരു മാസം പോലും കഴിഞ്ഞിട്ടില്ല. ആരുടെ കത്തായിരിക്കും?” ശിവപ്രസാദ് ചിന്തയിൽ മുഴുകി.

അയാളിൽ വീണ്ടും മകനെക്കുറിച്ചുള്ള ദുഃഖം കനക്കുകയായിരുന്നു. കുസൃതികാട്ടി നടക്കുന്ന അവന്‍റെ മുഖം… ഈശ്വരാ, ഓർമ്മകൾ മരിച്ചിരുന്നുവെങ്കിൽ… അയാൾ ആഗ്രഹിച്ചു. പിന്നെയാണോർത്തത്, ആ ഓർമ്മകൾ കൂടി മാഞ്ഞുപോയാൽ പിന്നെ…. സഞ്ജു… എന്തൊരു ദുർവിധിയാണിത്. അയാൾ ദുഃഖവും നിരാശയും തടിച്ചമർത്തി.

ഒഴിച്ചുകൂടാനാകാത്ത ഒന്നുരണ്ട് സമ്മേളനങ്ങളും മീറ്റിംഗുകളും ഉണ്ടായിരുന്നു അയാൾക്ക്. അടുത്ത് രണ്ട്മൂന്ന് ദിവസത്തേയ്ക്ക് ഫ്രീയാകുന്നതിനെക്കുറിച്ച് ഓർക്കാൻ പോലും കഴിയുമായിരുന്നില്ല. അതിനൊക്കെ പുറമേ, വിദേശകാര്യമന്ത്രാലത്തിന്‍റെ അപ്പോയിന്‍റ്മെന്‍റും. അയാൾ ആകെ ദുഃഖിതനായി.  വീട്ടിലേയ്ക്ക് പോകണം. ആ കത്തിൽ എന്താണെന്നറിയാതെ ഇനി ഒന്നും ചെയ്യാൻ കഴിയില്ല. ഒരു കടലിന്‍റെ അലർച്ച അയാൾ ഉള്ളിലറിഞ്ഞു. ഉടനെ തന്നെ അദ്ദേഹം ഗോപിയെ വിളിച്ച് അന്നത്തെ പരിപാടികൾ റദ്ദ് ചെയ്തു. അസ്വസ്ഥമായ മനസ്സോടെയാണ് അയാൾ സഹോദരി ഗംഗാദേവിയുടെ വീട്ടിലെത്തിയത്.

ഗംഗാദേവി കത്തെടുത്ത് കൊടുത്തു. അയാൾ കത്ത് തുറന്ന് ആകാംഷയോടെ വായിക്കുവാൻ തുടങ്ങി. വായിക്കുംതോറും അയാളുടെ മുഖത്ത് ചോര കല്ലിക്കാൻ തുടങ്ങി. ആരെയും ആ കത്ത് അഭിസംബോധന ചെയ്യുന്നുണ്ടായിരുന്നില്ല. ഏറ്റവും മുകളിലായി “ഗംഗേ, ഈ കത്ത് ശിവപ്രസാദിന് കൊടുക്കണം…” എന്ന് മാത്രം എഴുതിയിരുന്നു.

“ശിവാ, എന്നെ മനസ്സിലായോ? കൺഗ്രാചുലേഷൻസ്, അഭിനന്ദനങ്ങൾ. എന്തിനാണെന്നാകും? നിങ്ങളും ഇപ്പോൾ എന്നെപ്പോലെ അനാഥനും നിരാലംബനും നിസ്സഹായനുമായില്ലേ? ഇതാണ് ഞാൻ കാത്തിരുന്നത്. മകൻ നഷ്ടപ്പെട്ട് നിങ്ങൾ ഭ്രാന്തുപിടിച്ചവനെപ്പോലെ അലയുന്നത് കാണാൻ… നിന്‍റെ വംശം നിന്‍റെ മരണത്തോടെ വേരറ്റുപോകും. ഇതൊക്കെ കാണാൻ ഞാൻ ജീവിച്ചിരിക്കുക തന്നെ ചെയ്യും. ദൈവം എന്നും നിനക്കൊപ്പമാണെന്ന് നീ കരുതിയോ? നീയെന്നെ അനാഥയാക്കിയതുപോലെ നിന്നെയും അനാഥനാക്കാൻ ദൈവം എനിക്കൊരു അവസരം തന്നു.”

“നീ മറന്നുകാണില്ലല്ലോ ഒന്നും? ഞങ്ങളുടെ സന്തുഷ്ട കുടുംബത്തെ നിർദാക്ഷിണ്യം നീ ഇല്ലാതാക്കിയ ആ നാൾ. ഒരൊറ്റ ദിവസം കൊണ്ടാണ് നീയന്‍റെ ജീവിതം തല്ലിയുടച്ചത്. അതിനു മാത്രം എന്ത് ദ്രോഹമാണ് ഞാൻ നിന്നോട് ചെയ്തത്? എന്നെക്കൂടി ആ കുരുതിക്കളത്തിൽ തള്ളിയിടാമായിരുന്നില്ലേ നിനക്ക്? മറിച്ച് നീ എന്നെ ഏകാന്ത കൊണ്ട് ഭ്രാന്ത് പിടിക്കാൻ ബാക്കി വെച്ചു. ഒറ്റപ്പെടൽ പലപ്പോഴും മരണത്തേക്കാൾ ഭീകരമാണ്. നീ കാരണമാണ് എനിക്ക് എംബിബിഎസ് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്. ആ ഒറ്റപ്പെടലിൽ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട് ഞാൻ. പക്ഷേ, ഗതി കിട്ടാതെ മരിച്ച എന്‍റെ കുടുംബം. അവരുടെ ആത്മാവിന് ശാന്തി കിട്ടാൻ നീ ഇല്ലാതാകണം. നീയും എന്നെപ്പോലെ നീറിനീറി മരിക്കണം. ആ പ്രതികാരബുദ്ധിയോടെ കാത്തിരുന്നതാ ഞാനിത്രനാൾ. നിന്നെക്കുറിച്ചുള്ള ആരോപണങ്ങൾ പത്രത്തിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ഞാൻ സന്തോഷിച്ചു. പക്ഷേ, നിനക്ക് അതൊന്നും പോരെന്ന് എന്‍റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.”

“എത്ര ദുഷ്ടനാണ് നീ? നിന്നെ എന്‍റെ അച്ഛനും അമ്മയും എത്രമാത്രം സ്നേഹിച്ചു. എന്നിട്ടും നീ അവരെ കൊന്നില്ലേ?”

“വല്ലപ്പോഴുമൊക്കെ ശകാരിച്ചിട്ടുണ്ടെങ്കിലും എന്‍റെ അമ്മ നിന്നെ മകനപ്പോലെയല്ലേ സ്നേഹിച്ചത്? നിന്‍റെ ഭാവി സുരക്ഷിതമാക്കാൻ അവർ നിനക്കൊരു സർക്കാരുദ്യോഗം വാങ്ങിത്തന്നില്ലേ? അതിനൊക്കെയായുള്ള കൂലിയായിട്ടാണോ നീ അവരെ കൊന്നത്? നായ പോലും ഇതിലും നന്ദി കാണിക്കും, ഒരുനേരം ഭക്ഷണം കൊടുത്തവനെ കണ്ടാൽ അതുപോലും വാലാട്ടും. അന്നം തന്ന കൈയ്ക്ക് തിരിച്ചു കടിച്ച നീ എത്ര ദുഷ്ടനാണ്.”

“എന്‍റെ അച്ഛനമ്മമാരേയും കൂടെപ്പിറപ്പുകളെയും അവസാനമായി ഒന്ന് കാണാൻ പോലും നീയെനിക്ക് അവസരം തന്നില്ലല്ലോ? കോടതി നിങ്ങൾക്ക് ശരിയായ ശിക്ഷ നൽകുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ, നിങ്ങൾ വിദഗ്ധമായി തലയൂരി. എട്ടുമാസം മുമ്പ് നിങ്ങൾ മന്ത്രിയായെന്ന് പത്രത്തിൽ വായിച്ചപ്പോൾ ഞാനാകെ അസ്വസ്ഥയായി.”

“എന്‍റെ ജീവിതമില്ലാതാക്കിയ നിങ്ങളെ സ്വസ്ഥമായി ആ സ്ഥാനത്തിരിക്കാൻ ഞാൻ അനുവദിക്കുമെന്ന് കരുതിയോ? മകനെ തൊട്ടാൽ നിങ്ങൾക്ക് നോവുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് യാതൊരു ദേഷ്യവും ഇല്ലാതിരുന്നിട്ടുകൂടി ആ പയ്യനെ എനിക്കില്ലാതാക്കേണ്ടി വന്നത്. ഈ കളിയിലെ വിജയി ഞാനാണ് ശിവാ…”

“ഞാനിപ്പോൾ സന്തോഷവതിയാണ്. എന്നെ അന്വേഷിക്കാൻ ശ്രമിക്കണ്ട. ഞൻ ആരെന്ന് ഇതിനകം മനസ്സിലായി കാണുമല്ലോ? നിന്‍റെ കൺവെട്ടത്ത് നിന്നും ഒരുപാട് അകലെയാണ് ഞാനിപ്പോൾ. എന്നെ അന്വേഷിച്ച് കണ്ടുപിടിച്ചാലും വലിയ പ്രയോജനമൊന്നും ഉണ്ടാകാൻ പോകുന്നില്ല. നഷ്ടപ്പെട്ട മകനെ തിരിച്ചു കിട്ടില്ലല്ലോ. നിന്‍റെ ദിവസങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞു ശിവ….”

കത്ത് വായിച്ച ശിവപ്രസാദിന്‍റെ സിരകളിൽ രക്തം തിളച്ചുമറിഞ്ഞു. അയാൾ കത്ത് പരിശോധിച്ചു. കത്തിൽ മുംബൈയുടെ സീലായിരുന്നു. കത്തും അഡ്രസ്സും ടൈപ്പ് ചെയ്തിരുന്നു. ആ കത്ത് ശിവപ്രസാദിനെ കഴിഞ്ഞ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ശിവപ്രസാദ് മൂത്തസഹോദരി ഗംഗാദേവിക്കും അച്ഛൻ വിശ്വനാഥനുമൊപ്പം മദിരാശിക്കടുത്തുള്ള ഒരു ചെറുഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഗംഗാദേവി എട്ടാം ക്ലാസ്സിൽ പഠനം നിറുത്തി. ശിവപ്രസാദ് പത്തിലും. ഗംഗാദേവിയെ ചെറുപ്രായത്തിലേ വിവാഹം കഴിപ്പിച്ചു. ഗംഗാദേവിയുടെ ഭർത്താവ് ചന്തുവിന് അധോലോകവുമായി ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് വിവാഹശേഷവും ശിവപ്രസാദ് ഗംഗാദേവിയെ വീട്ടിൽതന്നെ നിറുത്തി.

അച്ഛന് സ്വന്തമായി കുറച്ച് നിലവും കൃഷിസ്ഥലവും ഉണ്ടായിരുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടുകളില്ലാതെ ശിവപ്രസാദും കുടുംബവും ജീവിച്ചുവരികായിരുന്നു. ശിവപ്രസാദിന്‍റെ ഒരകന്ന ബന്ധുവായിരുന്നു റെയിൽവേ ഉദ്യോഗസ്ഥനായ രഞ്ജൻ. അയാൾ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ശിവപ്രസാദിനെ ബാംഗ്ലൂരിലേക്ക് വിളിച്ചു. രഞ്ജൻ ശിവപ്രസാദിന് ബംഗ്ലാവ് നടത്തിപ്പുകാരന്‍റെ ജോലി തരപ്പെടുത്തികൊടുത്തു.

ഭാര്യ നിഷയും മക്കൾ വൈശാലി, ശുഭാംഗി, നിഖിൽ എന്നിവരും അടങ്ങുന്നതായിരുന്നു രഞ്ജന്‍റെ കുടുംബം. പതിയെ ശിവപ്രസാദ് അവരുടെ കുടുംബാംഗത്തെപ്പോലെയായി. ബംഗ്ലാവിനോട് ചേർന്നുള്ള ഒരു മുറിയിലായിരുന്നു അയാൾ താമസിച്ചിരുന്നത്. ഗംഗാദേവി ശിവപ്രസാദിനെ കാണാൻ രഞ്ജന്‍റെ വീട്ടിൽ വരും.

നിഷ എല്ലാക്കാര്യത്തിലും വളരെ കണിശക്കാരിയായിരുന്നു. പലപ്പോഴും അയാളെ സൂക്ഷിക്കാനേൽപ്പിച്ച പണം നഷ്ടപ്പെടുന്നതിനെച്ചൊല്ലി ശിവയെ ശകാരിക്കുമായിരുന്നു. അയാൾ തിരിച്ചൊന്നും പറയാതെ അവരുടെ ശകാരവർഷം ക്ഷമയോടെ കേൾക്കും.

താൻ വല്ലാതെ അപമാനിതനാകുന്നതായി ശിവപ്രസാദിന് തോന്നി. പിന്നീട് രഞ്ജൻ അയാൾക്ക് ഒരു സർക്കാർ ജോലി സ്ഥിരപ്പെടുത്തി കൊടുത്തു. അങ്ങനെ വീട്ടുവേലക്കാരന്‍റെ റോളിൽ നിന്നും ശിവ രക്ഷപ്പെട്ടു. എന്നിട്ടും നിഷയുടെ ശകാരത്തിന് ഒരു കുറവും വന്നില്ല. തിരിച്ചൊന്നും പറയാറില്ലെങ്കിലും അയാൾ ദേഷ്യം കടിച്ചമർത്തുകയായിരുന്നു. ഓരോ തവണയും അകത്ത് അഗ്നിപർവതം കണക്കെ ദേഷ്യം തിളച്ചുപൊന്തുമ്പോഴും പുറമേ ശാന്തനാകാൻ ശ്രമിച്ചു.

അതിനിടെ സാവിത്രിയുമായി അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞു. അത് നിഷയോട് പറയാൻ എന്തോ അയാൾക്ക് തോന്നിയില്ല. ഒരു മാസത്തിന് ശേഷം കള്ളം പറഞ്ഞ് 10 ദിവസത്തെ അവധിയെടുത്ത് നാട്ടിൽച്ചെന്ന് വിവാഹം കഴിച്ചു. സാവിത്രിയെ ബാംഗ്ലൂരിലേക്ക് കൂട്ടിക്കൊണ്ടുവരാൻ അയാൾക്ക് ധൈര്യമുണ്ടായില്ല.

അതിനിടെ വിശ്വനാഥൻ നാട്ടിലുള്ള കുറച്ച് ഭൂമി വിറ്റ് മദിരാശിയിൽ രണ്ട് നില വീട് പണികഴിപ്പിച്ചു. മുകളിലത്തെ നില ഗംഗാദേവിക്കും താഴത്തെ നില ശിവപ്രസാദിനുമായി അയാൾ എഴുതിക്കൊടുത്തു. തന്‍റെ മരണം മുന്നിൽ കണ്ടതുപോലെയായിരുന്നു സ്വത്ത് വീതിക്കൽ.

നാട്ടിലുള്ള അകന്ന ബന്ധത്തിലുള്ള മക്കളില്ലാത്ത ഇളയമ്മയേയും അമ്മായിയേയും ഗംഗാദേവി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മക്കളില്ലാത്ത അവരെ നോക്കാൻ മാറ്റാരുമുണ്ടായിരുന്നില്ല. മുകൾ നിലയിൽ ഗംഗാദേവിയും ഇളയമ്മയും അമ്മായിയും. താഴെ നിലയിൽ സാവിത്രുയും. ശിവപ്രസാദിന് അവധി കിട്ടാൻ വളരെ പ്രയാസമായിരുന്നു, അതുകൊണ്ട് സാവിത്രി മിക്കപ്പോഴും തനിച്ചായിരുന്നു. ഗംഗാദേവി മുകളിലത്തെ നിലയിലുള്ളത് മാത്രമായിരുന്നു സാവിത്രിക്ക് ഏക ആശ്വാസം.

ഒരു വർഷത്തോളം സാവിത്രി നാട്ടിലും ശിവപ്രസാദ് ബാംഗ്ലൂരിലുമായി തള്ളിനീക്കി. ഇനി ഈ ഏകാന്തവാസം വയ്യെന്നായപ്പോൾ അയാൾ സാവിത്രിയെയും ബാംഗളൂരിലേക്ക് കൂട്ടി. സാവിത്രിയെ രഹസ്യമായി ഹോസ്റ്റലിൽ താമസിപ്പിച്ചു.

പക്ഷേ, ഈ രഹസ്യം അധികം വൈകാതെ പരസ്യമായി. ഒരിക്കൽ നിഷ സാവിത്രിയെ കണ്ടു. നിഷ സാവിത്രിയുടെ മുന്നിൽ വെച്ച് വളരെ മോശമായി പെരുമാറി. തന്നോടെന്തിനാണ് വിവാഹം മറച്ചുവെച്ചതെന്ന് ചോദിച്ച് ശിവയെ കുറ്റപ്പെടുത്തി.

ഒടുവിൽ സാവിത്രിയേയും കൊണ്ട് വീട്ടിലേക്ക് വരാൻ അവൾ ശിവയോട് പറഞ്ഞു. വീട്ടുവേലക്കാരിയുടെ റോളായിരുന്നു സാവിത്രിക്ക് അവിടെ. അവൾക്കും ശകാരം കേൾക്കേണ്ടി വന്നു.

നിഖിൽ കൈക്കുഞ്ഞായിരിക്കുമ്പോഴാണ് ശിവപ്രസാദ് രഞ്ജന്‍റെ വീട്ടിലെത്തുന്നത്. നിഖിലിന്‍റെ എട്ടാം പിറന്നാളിന്‍റെ അന്ന് അതിഥികൾക്ക് മുന്നിൽ വച്ച് നിഷ ശിവപ്രസാദിനെ അപമാനിച്ചു. അതയാൾക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. തന്‍റെ ദുരിതജീവിതത്തിന് എട്ട് വയസ്സായി എന്ന് അയാൾ ഓർത്തു. അപമാനത്തിന്‍റെ എട്ട് വർഷങ്ങൾ. അയാളിൽ രോഷത്തിന്‍റെ അഗ്നിപർവതം തിളച്ചുപൊന്തി. മനസ്സിൽ ദേഷ്യവും പ്രതികാരവും ഉറഞ്ഞുകൂടുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.

ഇനിയും ഈ അപമാനം സഹിക്കുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലാക്കിയ ശിവപ്രസാദ് ഗംഗാദേവിയുടെ ഭർത്താവ് ചന്തുവിന്‍റെ സഹായത്തോടെ നിഷയോട് പ്രതികാരം ചെയ്യാൻ ഉറച്ചു.

അപ്പോൾ രഞ്ജന്‍റെ മൂത്തമകൾ ഡൽഹിയിൽ എംബിബിഎസ്സിന് പഠിക്കുകയായിരുന്നു. ആ വർഷത്തെ ഹോളി വീട്ടുകാരോടൊപ്പം ആഘോഷിക്കാമെന്ന് കരുതി വീട്ടിലേക്ക് പുറപ്പെട്ടു. ഹോളി കഴിഞ്ഞാൽ ഒരു മാസത്തിനകം സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കും. പരീക്ഷയ്ക്ക് മുമ്പ് ഒന്ന് അടുച്ചുപൊളിച്ചു കളായം എന്ന് കരുതിയാണ് വൈശാലി യാത്ര തിരിച്ചത്. പക്ഷേ, വൈശാലി വരുന്ന കാര്യം ശിവ അറിഞ്ഞില്ല. ഹോളിയുടെ രണ്ട് ദിവസം മുമ്പ് തന്‍റെ പദ്ധതി നടപ്പിലാക്കാൻ അയാൾ തീരുമാനിച്ചുകഴിഞ്ഞിരുന്നു.

അയാൾ അന്ന് രാവിലെതന്നെ ബംഗ്ലാവിലെ ജനാലകളും വാതിലുകളും അടച്ചുപൂട്ടി. വീട്ടുകാരിതൊന്നും ശ്രദ്ധിച്ചില്ല. ശിവ പതിവുപോലെ ജോലികളിൽ മുഴുകി.

രഞ്ജൻ ഓഫീസിലേക്കും ശുംഭാംഗി കോളേജിലേക്കും പോയി. അവർ പോയശേഷം നിഷ കുളിക്കാൻ കയറി. നിഖിലും നിഷയും മാത്രമേ അന്ന് വീട്ടിലുണ്ടായിരുന്നുള്ളൂ. വാർഷികപരീക്ഷ കഴിഞ്ഞതിനാൽ നിഖിൽ സദാസമയവും കാർട്ടൂൺ കാണുന്നതിൽ മുഴുകി.

രഞ്ജനെ കുടുംബത്തോടെ ഇല്ലാതാക്കാൻ ശിവപ്രസാദ് രണ്ട് കൊലയാളികളെ ആദ്യമേ ഏർപ്പാടാക്കിയിരുന്നു. ഗർഭിണിയായ സാവിത്രിയെ ശിവ വീട്ടിലേക്ക് പറഞ്ഞുവിട്ടു.

ബംഗ്ലാവിലെ ഉപയോഗശൂന്യമായ ഒരു ബാത്ത്റൂമിൽ ശിവ കൊലയാളികളെ ഒളിപ്പിച്ചു. എന്നിട്ട് പതിയെ നിഖിലിനരികിലെത്തി.

“നിഖിൽ… മോനേ… വാ, അങ്കിൾ മോനൊരു സൂത്രം കാണിച്ച് തരാം.”

നിഖിൽ ഉത്സാഹത്തോടെ എഴുന്നേറ്റ് ശിവയുടെ പിന്നാലെ നടന്നു. മരണമാണ് തന്നെ കാത്തിരിക്കുന്നതെന്ന് അറിയാതെ… കൈക്കുഞ്ഞായിരിക്കുമ്പോൾ മുതൽ തന്നെ പരിചരിച്ച കൈകൾക്കൊണ്ട് തന്നെ താൻ കൊല്ലപ്പെടുമെന്നും…. ശിവയും കൂട്ടാളികളും ചേർന്ന് അവനെ കുത്തിക്കൊന്നു. കുളി കഴിഞ്ഞിറങ്ങിയ നിഷയെയും കൊലയാലികൾ നിർദ്ദാക്ഷിണ്യം വകവരുത്തി. നിഖിലിന്‍റെയും നിഷയുടെയും ബോഡികൾ ബാത്ത്റൂമിൽ കൊണ്ടിട്ടു. നിലത്ത് ചിതറിവീണ രക്തം ശിവ തുടച്ചുകളഞ്ഞു. അതിനിടയിലും രഞ്ജനുള്ള ഭക്ഷണം ഉണ്ടാക്കി കൊടുത്തയയ്ക്കാൻ അയാൾ മറന്നില്ല.

പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ ശുഭാംഗിയെയും കൊന്ന് ഓഫീസിൽ നിന്നും രഞ്ജൻ വരുന്നതും കാത്തിരിക്കുകയായിരുന്നു ശിവ. എട്ടുമണിയായപ്പോഴേക്കും രഞ്ജൻ വീട്ടിലെത്തി. അകത്ത് കടന്നപാടെ അയാളുടെ നെഞ്ചിൽ കൊലയാളികൾ കഠാരയാഴ്ത്തി. രണ്ടുപേരുടെയും ശരീരം ശിവ ബാത്ത്റൂമിൽ കൊണ്ടിട്ടു.

അർദ്ധരാത്രിയായപ്പോൾ ശിവയും സംഘവും മൂതദേഹങ്ങൾ കാറിനകത്തെടുത്തിട്ടു. വിജനമായ ഒരുസ്ഥലത്തെത്തിയപ്പോൾ കാറിൽ നിന്നിറങ്ങി അതിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വണ്ടി പൂർണ്ണമായും കത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം ശിവ വീട്ടിലേക്ക് മടങ്ങി.

തിരിച്ചെത്തിയ ഉടനെ അയാൾ കൊലപാതകം നടന്ന സ്ഥലവും ബാത്ത്റൂമും ആസിഡും വെള്ളവും ഒഴിച്ച് വൃത്തിയാക്കി. നേരം പുലർന്നപ്പോഴേക്കും നാല് കൊലപാതകങ്ങൾ നടന്ന ആ ബംഗ്ലാവിനെ അയാൾ പഴയത് പോലെ വൃത്തിയാക്കി, മദിരാശിക്ക് മടങ്ങാൻ അയാൾ പ്ലാനിട്ടിരുന്നു. ഒരു തെളിവ് പോലും അവശേഷിക്കാതിരിക്കാൻ അയാൾ ശ്രമിച്ചു.

ദില്ലിയിൽ നിന്നും വൈശാലിയുടെ ഫോൺ വന്നതാണ് ശിവയ്ക്ക് തിരിച്ചടിയായത്. മൊബൈൽ ഫോണിലേക്കും ലാൻഡ് ഫോണിലേക്കും വിളിച്ചിട്ടും ആരും ഫോണെടുക്കാത്തതിൽ അടുത്ത വീട്ടിലേക്ക് വിളിച്ച് അന്വേഷിക്കുകയായിരുന്നു വൈശാലി.

“സാറും കുടുംബവും രാത്രി ഡിന്നറിന് എന്നുപറഞ്ഞ് പുറത്ത് പോയതാ. ഇതുവരെ മടങ്ങി വന്നിട്ടില്ല.” എന്നായിരുന്നു രഞ്ജനെക്കുറിച്ച് തിരക്കുന്നവർക്ക് ശിവയുടെ മറുപടി.

പക്ഷേ, കാര്യങ്ങൾ ശിവ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ വഴുതിപ്പോയി. രഞ്ജനും കുടുംബവും മിസ്സായ വിവരം കാട്ടുതീ പോലെയാണ് കോളനിയിൽ പരന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ശിവയുടെ നെറ്റിയിലെ കരിഞ്ഞമുടി പോലീസിന് സംശയത്തിന് ഇടയാക്കി. അവർ അയാളെ അറസ്റ്റ് ചെയ്തു.

വണ്ടി നാലുമണിക്കൂറെങ്കിലും ലേറ്റായതിനായിൽ ഏറെ വൈകിയാണ് വൈശാലി ബ്ലാംഗൂരിലെത്തിയത്. സംഭവത്തെക്കുറിച്ചറിഞ്ഞ അവൾ ആകെ സ്തംഭിച്ചുപോയി. കരയാൻ പോലും കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു അവൾ.

പോലീസ് പിടിയിലായിട്ടും ശിവ സത്യം തുറന്നുപറയാൻ കൂട്ടാക്കിയില്ല. പകരം കുറെ കഥകളും നുണക്കഥകളുമായി പോലീസിനെയും വിഡ്ഢിയാക്കി. പക്ഷേ, സത്യമൊക്കെ അറിയാവുന്ന ഒരാൾ ബംഗ്ലാവിലുണ്ടായിരുന്നു, അത് വൈശാലിയായിരുന്നു. അവൾക്ക് ഉറപ്പായിരുന്നു ശിവയല്ലാതെ മറ്റാരും ഇങ്ങനെ ചെയ്യില്ലെന്ന്. എന്നാൽ അതിനെക്കുറിച്ച് വൈശാലി ആരോടും ഒന്നും പറഞ്ഞില്ല.

കേസ് കോടതിയിലെത്തി, സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവപ്രസാദിന് കോടതി ജീവപര്യന്ത്യം ശിക്ഷ നൽകി. ശിവപ്രസാദ് ശിക്ഷിക്കപ്പെട്ട അന്നാണ് സാവിത്രി ഒരാൺകുഞ്ഞിനെ പ്രസവിച്ചത്. പ്രസവത്തിൽ സാവിത്രി മരിച്ചു. കുഞ്ഞിന്‍റെ സംരക്ഷണ ചുമതല ഗംഗാദേവി ഏറ്റെടുത്തു. കുട്ടിക്ക് സഞ്ജു എന്ന് പേരിട്ടു. ഇടയ്ക്കിടെ അവർ സഞ്ജുവിനെയും കൂട്ടി ശിവപ്രസാദിനെ കാണാൻ ജയിലിലെത്തുമായിരുന്നു.

ഒരുദിവസം മന്ത്രി രംഗനാഥൻ ജയിലിൽ ശിവപ്രസാദിനെ സന്ദർശിച്ചു. കുറ്റവാളികളെയും രാഷ്ട്രീയത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള കളിയായിരുന്നു രംഗനാഥന്‍റേത്. അയാൾ ശിവയോട് വിഷയം അവതരിപ്പിച്ചു.

“ശിവപ്രസാദ്, നിങ്ങളെ ഞാൻ രക്ഷിക്കാം. പകരം എനിക്കും എന്‍റെ പാർട്ടിക്കും വേണ്ടി പ്രവർത്തിക്കണം. നല്ലതുപോലെ ആലോചിച്ചിട്ട് പറഞ്ഞാൽ മതി.”

“എനിക്ക് വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ല. നാല് കൊലപാതകങ്ങളിൽ ഒന്നാം പ്രതിയായ എന്നെപ്പോലെ ഒരാൾക്ക് എങ്ങനെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ കഴിയും?” ജാള്യതയോടെയാണ് ശിവ അത് തിരക്കിയത്.

“അതാണോ പ്രശ്നം. ഏറ്റവും ചെറിയ സർക്കാരുദ്യോഗം ലഭിക്കണമെങ്കിൽ എട്ടാം തരമെങ്കിലും പാസ്സാകണം. പക്ഷേ, രാജ്യം ഭരിക്കുന്ന നേതാവാകണമെങ്കിൽ വിദ്യാഭ്യാസത്തിന്‍റെ ആവശ്യമില്ല. ഇനി താൻ കൊലപാതകിയെന്നല്ലേ പറഞ്ഞത്. കൊലപാതകവും തട്ടിപ്പുമൊക്കെ രാഷ്ട്രീയത്തിൽ പറഞ്ഞിട്ടുള്ളതാ. രാഷ്ട്രീയത്തിൽ ചുവട് വയ്ക്കണമെങ്കിൽ ഒരു വർഷത്തെ ജയിൽവാസമെങ്കിലും അനിവാര്യമാണ്. അങ്ങനെ നോക്കുമ്പോൾ നിങ്ങൾക്കെന്താണൊരു കുറവ്? വലിയ വലിയ കൊള്ളക്കാർക്കും മുൻമന്ത്രിയെ കൊന്നവന്‍റെ ഭാര്യക്കും വരെ രാഷ്ട്രീയത്തിൽ കളിക്കാമെങ്കിൽ തനിക്കെന്തുകൊണ്ടായിക്കൂടാ?” മന്ത്രി രംഗനാഥൻ പ്രോത്സാഹിപ്പിച്ചു.

“പക്ഷേ, ഇത്രയധികം കുറ്റവാളികളിൽ നിന്നും താങ്കളെന്നെത്തന്നെ തെരഞ്ഞെടുക്കാനുള്ള കാരണം?” ശിവ സംശയത്തോടെ ചോദിച്ചു.

“നിന്‍റെ വാദം ശക്തമായിരുന്നു. ഇത് രാഷ്ട്രീയമായി പ്രചരിപ്പിക്കുകയാണെങ്കിൽ ജനങ്ങൾക്ക് നിന്നോട് ദയ തോന്നും. വോട്ടിന്‍റെ പ്രവാഹം തന്നെയുണ്ടാകും. ജനങ്ങളുടെ വീക്ക്നെസ്സെന്താണെന്ന് എനിക്ക് നന്നായറിയാം” മന്ത്രി പറഞ്ഞു.

ശിവപ്രസാദ് സമ്മതം മൂളി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. രംഗനാഥൻ ഉടനെ അയാളെക്കൊണ്ട് ദയാഹർജി എഴുതിച്ച് രാഷ്ട്രപതിക്ക് അയച്ചു. 20 വർഷത്തെ നല്ലനടപ്പ് കണക്കിലെടുത്ത് രാഷ്ട്രപതി ശിവയുടെ ശിക്ഷ റദ്ദാക്കി. അങ്ങനെ മന്ത്രി രംഗനാഥന്‍റെ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച് ശിവപ്രസാദ് ഒടുവിൽ മന്ത്രിയായി.

ശിവപ്രസാദിന്‍റെ മകൻ സഞ്ജുവും അച്ഛനൊപ്പം ഡൽഹിയിലെത്തി. അഞ്ചാറുവർഷമായി ഇടയ്ക്കിടയ്ക്ക് ബോധം നഷ്ടപ്പെടുന്ന ഒരസുഖം ഉണ്ടായിരുന്നു. മന്ത്രിയായതോടെ ശിവപ്രസാദ് മകനെ നല്ലൊരാശുപത്രിയിൽ അഡിമിറ്റ് ചെയ്തപ്പോഴാണ് സഞ്ജുവിന് ഹാർട്ട് പ്രോബ്ലമാണെന്നറിയുന്നത്. ഉടനെതന്നെ ഓപ്പറേഷൻ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചു.

ഓപ്പറേഷന് രണ്ടുദിവസം മുമ്പ് സഞ്ജുവിന് വീണ്ടും ബോധം നഷ്ടപ്പെട്ടു. അവനെ ഐസിയുവിലേക്ക് മാറ്റി. ശിവപ്രസാദിനും ഗംഗാദേവിക്കും ഡോക്ടർമാക്കുമൊഴികെ മറ്റാർക്കും സഞ്ജുവിന്‍റെ മുറിയിൽ കടക്കാൻ അനുവാദമുണ്ടായിരുന്നില്ല. മുറിക്ക് ചുറ്റും കനത്ത പോലീസ് കാവലുണ്ടായിരുന്നു.

ആ സമയം വൈശാലി വിദേശത്തുനിന്നും ഇന്ത്യയിലെത്തിയിരുന്നു. അവൾ ശിവപ്രസാദിന്‍റെ ഓരോ നീക്കങ്ങളും സസൂക്ഷമം വീക്ഷിച്ചു. സഞ്ജുവിന്‍റെ അവസ്ഥ അവളെ സന്തോഷിപ്പിച്ചു. താൻ എന്തുദ്ദേശ്യത്തോടെയാണോ ഇന്ത്യയിൽ വന്നത് അത് സാധ്യമാക്കാൻ വിധിയും തനിക്ക് കൂട്ട് നിൽക്കുകയാണോയെന്ന് വൈശാലിക്ക് തോന്നി.

സമയം രാത്രി 11 മണി. ആശുപത്രി പരിസരവും വരാന്തയുമൊക്കെ വിജനമായി. ഒന്നോരണ്ടോ ആശുപത്രി ജീവനക്കാരൊഴികെ വലിയ തിരക്കൊന്നുമില്ലായിരുന്നു. വൈശാലി വെളുത്ത കോട്ടെടുത്ത് ധരിച്ച് ഐസിയുവിൽ പ്രവേശിച്ചു. പുറത്ത് കാവൽക്കാരൻ നല്ല ഉറക്കത്തിലായിരുന്നു.

തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് വൈശാലി സശ്രദ്ധം നാലുപാടും നോക്കി. ആശുപത്രിയ്ക്കകത്ത് കടന്നത് മുതൽ അവൾ ഏറെ ജാഗരൂകയായിരുന്നു. അവൾ ശബ്ദമുണ്ടാക്കാതെ സഞ്ജുവിന്‍റെ അടുത്തെത്തി. അവൻ നല്ല ഉറക്കത്തിലായിരുന്നു. കൈയിൽ കുത്തിയ സൂചിയിലൂടെ ഗ്ലൂക്കോസ് അവന്‍റെ ശരീരത്തിൽ എത്തുന്നുണ്ടായിരുന്നു. ഒരു നിമിഷം സഞ്ജുവിനെ തുറിച്ചുനോക്കിയ ശേഷം വൈശാലി വെളുത്ത കോട്ടിന്‍റെ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ച് പുറത്തെടുത്തു. ഗ്ലൂക്കോസ് ബോട്ടിലിലേക്ക് അത് ഇൻജക്ട് ചെയ്തു.

പെട്ടെന്ന് വാതിലിനടുത്ത് ചെറിയൊരനക്കം കേട്ടു. അവൾ ഓടി ബാത്ത്റൂമിൽ കയറി. അവളുടെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു.

പുറത്ത് കാവൽക്കാരൻ സഞ്ജുവിന്‍റെ മുറി പരിശോധിക്കുകയായിരുന്നു. അകത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തി അയാൾ പുറത്തിറങ്ങി വാതിലടച്ചു. അൽപസമയത്തിന് ശേഷം വൈശാലി ബാത്ത്റൂമിൽ നിന്നിറങ്ങി സഞ്ജുവിനരികിലെത്തി. വളരെ മന്ദഗതിയിലായിരുന്നു സഞ്ജുവിന്‍റെ നാടിമിടിപ്പ്. സഞ്ജു പെട്ടെന്ന് വിറച്ചു. സഞ്ജുവിന്‍റെ അന്ത്യമടുത്തിരിക്കുന്നു. “എന്നോട് ക്ഷമിക്കൂ സഞ്ജൂ… എന്‍റെ ഇളയ സഹോദരൻ നിഖിലും സഹോദരി ശുഭാംഗിയും മരണത്തിനുമുമ്പ് ഇതുപോലെ വിറച്ചുകാണും. നിന്നോടെനിക്ക് യാതൊരു പകയുമില്ല കുട്ടീ… പക്ഷേ, ഇപ്പോൾ ഇതെനിക്ക് ചെയ്തേ പറ്റൂ. എന്‍റെ സഹോദരങ്ങൾക്കും കുടുംബത്തിനും നിത്യശാന്തി കിട്ടണം.”

അവൾ പതുക്കെ വാതിൽ തുറന്ന് ഹാന്‍റിൽ തുടച്ച് പുറത്തേക്കിറങ്ങി. വളരെ ശ്രദ്ധയോടെ വെളുത്തകോട്ട് അഴിച്ച് സാരിയുടെ തലപ്പിൽ ഒളിപ്പിച്ച് അവിടെനിന്നും വേഗം നടന്നു.

വൈശാലി ഇന്ത്യയിലുണ്ടെന്ന വിവരം ബന്ധുക്കൾക്ക് പോലുമറിയില്ലായിരുന്നു. പിറ്റേന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിന് അവൾ വിദേശത്തേക്ക് മടങ്ങി.

സഞ്ജുവിന്‍റെ മരണത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നു. വിഷമാണ് മരണകാരണമെന്ന് കണ്ടെത്തി. ശിവപ്രസാദ് തന്‍റെ കഴിവുപയോഗിച്ച് ഹോസ്പിറ്റലിലെ അരഡസനോളം ഡോക്ടർമാരെയും നേഴ്സുമാരെയും കാവൽക്കാരെയും സസ്പെൻഡ് ചെയ്തു.

“ശിവാ, നീയെന്താ അലോചിക്കുന്നേ?” ഗംഗാദേവിയുടെ ശബ്ദംകേട്ട് ശിവ ഓർമ്മകളിൽ നിന്നും മടങ്ങിവന്നു.

“നമുക്കിത് പോലീസിലറിയിച്ച് വൈശാലിയെ കൈയോടെ പിടികൂടിയാലോ?” ഗംഗാദേവി തിരക്കി.

“ഞാനൊരു രാഷ്ട്രീയക്കാരനാണെന്ന കാര്യം ചേച്ചി മറക്കരുത്. വൈശാലിയെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ, ആ പീറപ്പെണ്ണിന് ഇത്ര ധൈര്യം കാണുമോ? എന്‍റെ മൊഴി എതിർത്ത് പറയാൻ പറ്റാത്ത അവൾ എനിക്കെതിരെ എന്ത് പ്രവർത്തിക്കാനാ? പക്ഷേ, ഇത് അതൊന്നുമല്ല. എന്‍റെ ജീവിതകഥ എല്ലാവർക്കും അറിയാവുന്നതല്ലേ? ഒരുപക്ഷേ, എന്‍റെ രാഷ്ട്രീയ ശത്രുക്കളുടെ വല്ലവരുടെയും അടവായിരിക്കും. നമ്മുടെ ശ്രദ്ധതിരിച്ചുവിടാനായി വൈശാലിയെ കരുവാക്കിയതായിരിക്കും. കൊലയാളി യാതൊരു തെളിവും അവശേഷിപ്പിച്ചിട്ടില്ല. ലെറ്റർ ടൈപ്പ് ചെയ്താണ് അയയ്ച്ചിരിക്കുന്നത്. രാഷ്ട്രീയമെന്ന ചൂതുകളിയെക്കുറിച്ച് ചേച്ചിക്ക് ശരിക്കുമറിയാഞ്ഞിട്ടാ.”

“കഴിഞ്ഞ മൂന്ന് മാസത്തോളമായി എനിക്ക് രാഷ്ട്രീയത്തിലെ എല്ലാ കളികളും നന്നായറിയാം. നേട്ടങ്ങൾക്കു വേണ്ടി പലതും നഷ്ടപ്പെടുത്തേണ്ടി വരും, സഹിക്കേണ്ടി വരും. രാഷ്ട്രീയക്കളിയിൽ എനിക്കന്‍റെ മകനും കുടുംബവുമാണ് നഷ്ടമായിരിക്കുന്നത്. ഇനി അന്വേഷണം കൊണ്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല…” ശിവപ്രസാദ് ഈറൻ കണ്ണുകളോടെ ശില പോലെ ഇരുന്നു.

നന്മകളുടെ വിഷുക്കണിക്കാലം

പച്ചയും മഞ്ഞയും കലർന്ന വിളഞ്ഞ നെൽവയലുകൾക്ക് മുകളിൽ സൂര്യൻ ഉദിച്ചു വരുന്നു,… ഒപ്പം നല്ല ഒന്നാംതരം ഫിൽട്ടർ കോഫിയുടെ സുഗന്ധം നിറഞ്ഞ പ്രസന്നമായ സുപ്രഭാതം… അപ്പൻ കൊമ്പത്ത്… ചക്കയ്ക്ക് ഉപ്പുണ്ടോ ഈണത്തിൽ പാടുന്ന വിഷു പക്ഷികൾ പ്രഭാതമായെന്ന് വിളിച്ചു പറയുന്നു.. വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. ചൂട് കൂടിയ കാലം ആയതിനാൽ നേരത്തെയും കൊന്ന പൂത്തു നിൽക്കാറുണ്ട്. അതിനൊപ്പം കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങൾ, പ്രസന്നമായ പകൽ ഇതൊക്കെയാണ് വിഷുവിന്‍റെ സവിശേഷതകൾ.

കേരളത്തിന്‍റെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.

വിഷുക്കണി

ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് വിഷു. കൊന്നപ്പൂക്കളും, കണിവെള്ളരിയും, കൈനീട്ടവുമില്ലാതെ മലയാളിക്കെന്ത് വിഷുക്കാലം. അടുത്ത ഒരു വർഷത്തെ ഫലത്തെ ആണ് വിഷുവിലൂടെ മലയാളികൾ നോക്കി കാണുന്നത്. അതിന്‍റെ ഏറ്റവും പ്രധാന ചടങ്ങാണ് വിഷുക്കണി ഒരുക്കി പുലർച്ചെ കണി കാണുക എന്നത്. വിഷുക്കണി ഒരുക്കി ശ്രീകൃഷ്ണ ഭഗവാന്‍റെ വിഗ്രഹത്തിനു മുന്നിൽ നിലവിളക്ക് കത്തിച്ചു വെച്ച് കണി കണ്ടു കൊണ്ട് ദിവസം തുടങ്ങുന്നത് സമ്പൽ സമൃദ്ധമായ അടുത്ത ഒരു വർഷം നൽകുമെന്ന പ്രത്യാശയിലാണ്.

ഒപ്പം തന്നെ അരി, സ്വർണം, പണം, കണി വെള്ളരി, കണിക്കൊന്ന പൂക്കൾ, കണ്ണാടി, പൂക്കൾ, പഴങ്ങൾ-എല്ലാം ഉരുളി യിൽ ഒരുക്കി വെയ്ക്കുന്നു. വിഷു പ്രഭാതത്തിൽ ആളുകൾ ആദ്യം കാണുന്നത് ഐശ്വര്യ പ്രദമായ ഈ കാഴ്ച ആണ്. എണ്ണയിൽ ജ്വലിക്കുന്ന വിളക്കുകൾ വീടുകളിൽ പുലർച്ചെ പ്രകാശം പരത്തുന്നു. അവ യഥാർത്ഥത്തിൽ പരിസ്ഥിതി സൗഹാർദ്ദ ബൾബുകൾ പോലെയാണ്.

വിഷുക്കൈനീട്ടം 

വർഷം മുഴുവനും സമ്പൽ സമൃദ്ധിയും, ഐശ്വര്യവും ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. അടുത്ത തലമുറയ്‌ക്കും സമൃദ്ധിയും ഐശ്വര്യവും കൈവരട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് അവർക്കും കൂടി സമ്പത്തുകൾ കൈമാറുകയെന്ന സങ്കല്പമാണ് വിഷുക്കൈനീട്ടം നൽകുന്നതിന് പിന്നിലുള്ളത്. കണി കണ്ടു കഴിഞ്ഞാൽ ഗൃഹനാഥനോ നാഥയോ കുടുംബാംഗങ്ങൾക്ക് വിഷുകൈനീട്ടം നൽകുന്നു. കിട്ടുന്നവർക്കെല്ലാം ഐശ്വര്യം ഉണ്ടാകും എന്നും നൽകുന്നവന് ഐശ്വര്യം വർദ്ധിച്ച് ഇനിയും നൽകാനാകുമെന്നാണ് വിശ്വാസം. പണ്ടൊക്കെ നാണയമാണ് നൽകിയിരുന്നത് എങ്കിൽ ഇപ്പോൾ നോട്ടുകളാണ് കൊടുക്കുന്നത് എന്ന് മാത്രം.

കർഷകരുടെ പ്രതീക്ഷ

വിഷു കേരളത്തിന്‍റെ കാർഷിക ചക്രത്തിന്‍റെ തുടക്കം കുറിക്കുന്നു. സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ് വിഷു വരുന്നത്. മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്നു.. നല്ല വിളവെടുപ്പ് ലഭിക്കാൻ ഈ പ്രത്യേക ദിവസത്തിൽ കർഷകർ പ്രാർത്ഥിക്കുന്നു.

പടക്കങ്ങൾ: ഒരു ചെറിയ പൂരം ഇല്ലാതെ വിഷു പൂർണമാകില്ല. പടക്കം പൊട്ടിച്ചും കമ്പിതിരിയും ചക്രവും കത്തിച്ചും കുട്ടികളും മുതിർന്നവരും ഒരുപോലെ രാവുകൾ ആഘോഷ ഭരിതമാക്കുന്നു.

വിഷു വിന് ഓരോ നാട്ടിലും പ്രത്യേക ഭക്ഷണ രുചികളുടെ സിംഫണി ഉണ്ടാകും. വിഷു ആഘോഷങ്ങളെ അവിസ്മരണീയമാക്കുന്ന സ്വാദിഷ്ടമായ വിഷു സദ്യ തന്നെ. മലബാർ പ്രദേശങ്ങളിൽ നോൺ വെജ് ഭക്ഷണം വിഷുവിന് ഉണ്ടാക്കാറുണ്ട്. എന്നാൽ മധ്യ കേരളത്തിൽ ഇത് തനി പച്ചക്കറി സദ്യ ആണ്. വിഷു അട, വിഷുക്കഞ്ഞി, വിഷു കട്ട എന്നിങ്ങനെ പല രുചിഭേദങ്ങളും ആസ്വദിക്കാനുള്ള അവസരവും കൂടിയാണ് വിഷു ആഘോഷം. ചക്കയും മാങ്ങയുമൊക്കെ ധാരാളം ഉള്ള സീസൺ ആയതിനാൽ ചക്ക വറുത്തതും മാമ്പഴ പുളിശ്ശേരിയും ഇല്ലാത്ത വിഷു മലയാളിക്ക് ഇല്ല.

വിഷു സദ്യയിലെ രുചിക്കൂട്ടുകൾ

സമൃദ്ധിയുടെയും പ്രതീക്ഷയുടെയും ഒരു വിഷുക്കാലം കൂടി കടന്നു വന്നിരിക്കുകയാണ്. വിഷു എന്ന് കേൾക്കുമ്പോൾ കായത്തിന്‍റെ മണം പരക്കുന്ന സാമ്പാറും കറിവേപ്പിലയുടെയും വെളിച്ചെണ്ണയുടെയും രുചിയുണർത്തുന്ന അവിയലുമൊക്കെയാവും നമ്മുടെ ഓർമ്മകളിൽ ആദ്യം ഓടിയെത്തുക. എന്നാൽ ഇത്തവണ വിഷുവിന് വിളമ്പാൻ അൽപം വ്യത്യസ്തമായി വിഭവങ്ങൾ ഒരുക്കിയാലോ. പാലക്കാടൻ സദ്യയിലെ സുപരിചിതമായ പരമ്പരാഗത രുചിപ്പെരുമ പേറുന്ന ഈ നാടൻ വിഭവങ്ങൾ തീർച്ചയായും എല്ലാവരും ഇഷ്ടപെടും. സ്വാദും തനിമയും ഒത്തുചേർന്ന ഈ കറികൾ നടൻ ചേരുവകൾ ഉപയോഗിച്ചാണ് തയ്യാറാക്കുക.

വെള്ളരിക്കയും പച്ചമാങ്ങയും കറി

ചേരുവകൾ

മൂത്തവെള്ളരി – അരക്കിലോ
മൂത്ത പച്ച മാങ്ങ – 1 (100 ഗ്രാം)
ഒരു തേങ്ങ ചിരകിയത്
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപൊടി – ഒരു ടീസ്പൂൺ
ഉലുവ – അര ടീസ്പൂൺ
ചുവന്ന മുളക് – എരിവിന് അനുസരിച്ച്
ശർക്കര  (വേണമെങ്കിൽ ചേർക്കാം)
കടുക്, മുളക്, കറിവേപ്പില (വറവിടാൻ )
ഉപ്പ് പാകത്തിന്

തയ്യറാക്കുന്ന രീതി

വെള്ളരിക്ക ചെറുതാക്കി നുറുക്കി വേവാൻ പാകത്തിന് വെള്ളം ഒഴിച്ച് മഞ്ഞൾപൊടിയിട്ട് അടച്ച് വേവിക്കുക. മുക്കാൽ ഭാഗം വെന്താൽ അതിലേക്ക് മാങ്ങ തോല് കളഞ്ഞ് ചെറുതാക്കി നുറുക്കി ചേർക്കുക. പാകത്തിന് ഉപ്പും ഇട്ട് മാങ്ങ കൂടി വേവുന്ന വരെ തിളപ്പിക്കുക. നല്ലവണ്ണം വെന്ത് കഴിഞ്ഞാൽ, അതിലേക്ക് ചിരകി വച്ച തേങ്ങയും ഒരു ടീസ്പൂൺ ജീരകവും, ചേർത്ത് നന്നായി അരച്ച് തിളയ്ക്കുന്ന കഷണത്തിൽ ചേർക്കുക. നല്ലവണ്ണം തിളച്ചാൽ ശർക്കര വേണമെങ്കിൽ ഒരു കഷണം ഇടാം. വാങ്ങിവെച്ച ശേഷം വറവ് ഇട്ട് ചൂടോടെ ഉലുവപ്പൊടി ചേർത്ത് അടച്ച് വയ്ക്കുക. കറി തയ്യാർ.

ചക്ക എരിശേരി

ചേരുവകൾ
മൂത്ത ചക്ക- (50gm വൃത്തിയാക്കിയെടുത്തത്  )
മഞ്ഞൾ പൊടി- 1 ടീസ്പൂൺ
കുരുമുളക് പൊടി- 2 ടീസ്പൂൺ (എരിവിന് അനുസരിച്ച്)
നല്ലജീരകം – 1 ടീസ്പൂൺ
തേങ്ങ ചിരകിയത് (വലുത് )- 1 മുറി
തേങ്ങ ചിരകിയത്- ഒരു മുറിയുടെ പകുതി
ഉപ്പ് പാകത്തിന്
വെള്ളം ആവശ്യത്തിന്
നെയ്യ്- 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന രീതി

മൂത്ത ചക്ക ചെറുതാക്കി നുറുക്കിയത് നികക്കെ വെള്ളമൊഴിച്ച് തിളച്ച് തുടങ്ങുമ്പോൾ മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ഇടുക. അതിന് ശേഷം അടച്ച് വേവിക്കുക. വെന്താൽ ഉപ്പ് ചേർക്കുക.
ഉപ്പ് ചക്കയിൽ പിടിച്ചാൽ തീ കുറച്ചിട്ട്, ചിരകി വച്ച ഒരുമുറി തേങ്ങയും ഒരു ടീസ്പൂൺ ജീരകവും ചേർത്ത് മിനുസമായി അരയ്ക്കണം. അരപ്പ് ചക്കയിൽ ചേർത്ത് തിളച്ചാൽ വാങ്ങി വച്ച് അതിലേക്ക് ഒരു മുറി തേങ്ങയുടെ പകുതി മാറ്റി വച്ചത് വെള്ളം ചേർക്കാതെ ഒന്ന് പൊടിച്ച്, ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് നല്ല ബ്രൗൺ കളറിൽ വറുത്ത്, അരപ്പ്  ചേർത്ത് തിളച്ച ചക്കയിലേക്ക് ചേർത്ത് വാഴ ഇല കൊണ്ട് അടച്ച് വയ്ക്കുക. രുചികരമായ ചക്ക എരിശ്ശേരി റെഡി.

വറുത്തരച്ച സാമ്പാർ

ചേരുവകൾ

ഇളവൻ- 100 ഗ്രാം
(ഉള്ളി, ക്യാരറ്റ്, വഴുതന,  കൈപ്പക്ക എന്നീ പച്ചക്കറികളും വേണമേങ്കിൽ ചേർക്കാം)
തക്കാളി- രണ്ടെണ്ണം,
വെണ്ടയ്ക്ക- നാലെണ്ണം
മുരിങ്ങാക്കായ്- രണ്ടെണ്ണം
തുവരപ്പരിപ്പ്-അൻപത് ഗ്രാം
പുളി- ഒരു നെല്ലിക്ക വലിപ്പത്തിൽ ഉരുള എടുത്ത് വെള്ളത്തിൽ ഇട്ടു വയ്ക്കണം
കായം- രണ്ട് ടീസ്പൂൺ

വറവിനായി

മല്ലി- മൂന്ന് ടേബിൾ സ്പൂൺ

ഉലുവ- രണ്ട് ടീസ്പൂൺ

ചുവന്ന മുളക് എരിവ് പാകത്തിന്

തുവരപ്പരിപ്പ്- ഒരു  ടേബിൾ സ്പൂൺ

ഒരു മുറി തേങ്ങ -ചിരകിയത്

തയ്യാറാക്കുന്ന രീതി

വറവിനുള്ള ചേരുവകൾ ഒരോന്നായി  വറുക്കണം, തേങ്ങ ബ്രൗൺ കളറിൽ വറുക്കണം.  തണുത്തശേഷം വറുത്തുവെച്ച കൂട്ടുകളെല്ലാം ചേർത്ത് നന്നായി അരയ്ക്കുക.

പരിപ്പും തുവരപ്പരിപ്പും ഇളവനും കൂടി വേവിക്കുക. കുക്കറിൽ ആണെങ്കിൽ രണ്ടും ഒപ്പം വേവിക്കാം. അതിനുശേഷം തക്കാളി, വെണ്ടയ്ക്ക, മുരിങ്ങക്ക എന്നിവ ഇളവനും പരിപ്പിനും ഒപ്പം വേവിക്കുക. അതോടൊപ്പം തന്നെ പുളി വെള്ളം ഒഴിക്കണം. തിളച്ചു കഴിഞ്ഞാൽ അരപ്പ് തിളയ്ക്കുന്ന കഷണത്തിൽ ചേർക്കുക. നല്ലവണ്ണം തിളച്ചു കഴിഞ്ഞാൽ രണ്ട് ടീസ്പൂൺ കായപ്പൊടി അല്ലെങ്കിൽ കട്ടക്കായം ഒരു ചെറിയ കഷണം അതിലേക്ക് ഇട്ട് ഇളക്കി വാങ്ങി വയ്ക്കുക. ഒടുവിൽ കടുകും കറിവേപ്പിലയും മുളകും വെളിച്ചെണ്ണയിൽ മൂപ്പിച്ച്  സാമ്പാറിൽ ചേർക്കുക.

കടപ്പാട് – ശ്രീല നല്ലേടം 

മനസ്സിനും വേണം സൗന്ദര്യം

എന്താണ് സൗന്ദര്യം? അത് ഒരാളുടെ ബാഹ്യാകാരത്തെ സംബന്ധിക്കുന്നത് മാത്രമാണോ? അല്ല. ഒരാളുടെ പെരുമാറ്റവും വ്യക്തിത്വവും സ്വഭാവ സവിശേഷതകളും സൗന്ദര്യം നിർണ്ണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. പലപ്പോഴും ഇരുണ്ട നിറമുള്ള, അത്ര സൗന്ദര്യം ഇല്ലാത്ത ചിലർ കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് കണ്ടിട്ടില്ലേ? അതേസമയം വെളുത്ത് സുന്ദരിയായിരുന്നാൽപ്പോലും മുഷിപ്പൻ സ്വഭാവവും അഹങ്കാരവുമൊക്കെ കൊണ്ട് വെറുക്കപ്പെടുന്നവരുമുണ്ട് ധാരാളം. നോക്കുന്ന ആളുടെ കണ്ണിലാണ് യഥാർത്ഥ സൗന്ദര്യം കുടികൊള്ളുന്നത്. നമ്മൾ ഇഷടപ്പെടുന്നവരിൽ എത്ര മോശം വശങ്ങളുണ്ടെങ്കിലും അതെല്ലാം തഴഞ്ഞ് അവരിലെ ഏറ്റവും നല്ലതിനെ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്.

കമ്പ്യൂട്ടർ എൻജിനീയർ സന്തോഷിന്‍റെ അഭിപ്രായത്തിൽ ശാരീരിക സൗന്ദര്യത്തെക്കാൾ മാനസിക സൗന്ദര്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. ഇതേക്കുറിച്ച് സന്തോഷ് പറയുന്നു, “എന്‍റെ വീട്ടിൽ ഞാൻ ഏക മകനാണ്. അതുകൊണ്ട് അതിസുന്ദരിയായ വധു വീട്ടിൽ മരുമകളായി വരണമെന്ന് വീട്ടുകാർ ആഗ്രഹിച്ചു. സൗന്ദര്യത്തെക്കാൾ വധുവിന്‍റെ സ്വഭാവത്തിനാണ് ഞാൻ പ്രമുഖ്യം നൽകിയാത്. എന്നാൽ അച്ഛനമ്മമാരുടെ ആഗ്രഹത്തിന് എതിര് നിൽക്കാൻ സാധിക്കുമായിരുന്നില്ല. അവസാനം അവരുടെ ഇഷ്ടത്തിന് വിവാഹം കഴിച്ചു. രമ്യയ്ക്കാകട്ടെ താൻ വലിയ സുന്ദരിയാണെന്ന അഹങ്കാരമായിരുന്നു. ദരിദ്രരുടെ (ഭിക്ഷക്കാരുടെ)വീട്ടിലേക്കാണ് തന്നെ വിവാഹം കഴിച്ചു കൊണ്ടുവരുന്നതെന്ന തരത്തിലാണവൾ ഞങ്ങളോട് പെരുമാറിയത്. ഞാൻ ഒരു കോടീശ്വരന്‍റെ ഭാര്യ ആകേണ്ടതായിരുന്നു എന്ന് പലപ്പോഴും പരാതിപ്പെടുകയും ചെയ്യും. വിവാഹിതയായി വന്നനാൾ മുതൽ അവൾ തന്‍റെ അഹങ്കാരവും പൊങ്ങച്ചവും പ്രകടിപ്പിക്കാൻ തുടങ്ങിയതാണ്. അവളുടെ ഈ സ്വഭാവവുമായി അഡ്ജസ്റ്റ് ചെയ്യാൻ ഞാനേറെ ബുദ്ധിമുട്ടി. എന്‍റെ പൗരഷത്തെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിൽ അവൾ കുത്തുവാക്കുകൾ പറഞ്ഞു. ഭാര്യയുടെ അപകടകരമായ സ്വഭ്വം കാരണം ഞാനാകെ അസ്വസ്ഥനും നിരാശനുമായിത്തീർന്നു.”

ആന്തരിക സൗന്ദര്യം

“അതിനിടെ എന്‍റെ സഹപ്രവർത്തകയായ നമിതയോട് ഞാൻ കാര്യങ്ങൾ തുറന്നു പറഞ്ഞു. അവൾ എനിക്ക് നൽകിയ ആത്മവിശ്വാസമാണ് വാസ്തവത്തിൽ എനിക്ക് ധൈര്യം പകർന്നത്. നമിത കാഴ്ചക്കത്ര സുന്ദരിയല്ലായിരുന്നു. ഇരുനിറവും വണ്ണക്കൂടുതലും, അവളോട് സംസാരിക്കുമ്പോഴൊക്കെ എന്‍റെ ടെൻഷനൊക്കെ മാറി മനസ്സ് ശാന്തമാകുന്നതുപോലെ. ഭാര്യയെക്കാൾ അവളോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാനേറെ ആഗ്രഹിച്ചത്.”

“എങ്ങനെയോ ഞങ്ങൾക്കിടയിൽ പ്രണയം ഉടലെടുത്തു. ഞാൻ ഭാര്യയിൽ നിന്നും വിവാഹമോചനം നേടി നമിതയെ വിവാഹം കഴിച്ചു. ഞാനിന്ന് രണ്ട് കുട്ടികളുടെ അച്ഛനാണ്. എന്‍റെ രണ്ടാം ഭാര്യയുടെ നല്ല സ്വഭാവവും പെരുമാറ്റവും പതുക്കെപ്പതുക്കെ അച്ഛനമ്മമാരെയും സ്വാധീനിച്ചു. ബാഹ്യസൗന്ദര്യമല്ല മനസ്സിന്‍റെ സൗന്ദര്യമാണ് വലുതെന്ന് അവർ മനസ്സിലാക്കി.”

സമർപ്പണ മനോഭാവം

ഏതൊരു ഭർത്താവും ഭാര്യയിൽ അമ്മയുടെ ഗുണങ്ങൾ കണ്ടെത്താൻ ശ്രമിക്കും. ശാരീരികമായ ആകർഷണം അൽപ സമയത്തേക്കേ ഉണ്ടാകൂ. എന്നാൽ ഭാര്യാഭർത്തൃബന്ധം ദീർഘനാൾ നിലനിൽക്കണമെങ്കിൽ ഭർത്താവിന് അമ്മ നൽകുന്ന സ്നേഹപരിചരണം നൽകാൻ ഭാര്യയ്ക്ക് കഴിയണം.

ഓരോരുത്തരും അവരവർക്ക് വേണ്ടിയാണ് ജീവിക്കുന്നത്. എന്നാൽ മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നതാണ് യഥാർത്ഥത്തിൽ ജീവിതം. സൗന്ദര്യത്തോടൊപ്പം പെരുമാറ്റവും നന്നായിരുന്നാൽ സൗന്ദര്യത്തിന് മാറ്റ് കൂടും. സംസാരിക്കുന്ന രീതി, നടപ്പ് ശൈലി എന്നിവയും നന്നായിരുന്നാൽ ആരും നിങ്ങളുടെ സൗഹൃദം ആഗ്രഹിക്കാതിരിക്കില്ല. എന്നാൽ നിങ്ങൾ അതീവ സുന്ദരിയാണെങ്കിലും അഹങ്കാരിയും സ്വാർത്ഥയും സ്വന്തം കാര്യം സിന്ദാബാദ് എന്ന നയത്തോടെ ജീവിക്കുന്നവരുമാണെങ്കിലോ? നിങ്ങളെ ആരും ഇഷ്ടപ്പെടില്ല. തീർച്ച.

നല്ല പെരുമാറ്റം

34 വയസ്സുള്ള അജയ് തന്‍റെ അഭിപ്രായം പ്രകടിപ്പിക്കുന്നത് ഇപ്രകാരമാണ്, “സുന്ദരികളോട് സൗഹൃദം കൂടാൻ എനിക്ക് താൽപര്യമാണ്. ഒരു ദിവസം ഔദ്യോഗികാവശ്യത്തിനായി എനിക്ക് ഡൽഹിക്ക് പോകേണ്ടി വന്നു. അതിനിടയ്ക്ക് എയർ ഹോസ്റ്റസ് മനീഷയുമായി ഞാൻ സൗഹൃദത്തിലായി. ഞാൻ മനീഷയ്ക്ക് എന്‍റെ മൊബൈൽ നമ്പർ നൽകി. അവളുടെ നമ്പറും വാങ്ങി. പിന്നെ ഞാൻ അക്കാര്യമേ മറന്നു പോയി.”

“ഒരു ദിവസം പെട്ടെന്ന് മനീഷയെ ഫോൺ വിളിക്കണമെന്ന് തോന്നി. ഫോണിലൂടെയുള്ള അവളുടെ മധുരമായ സ്വരത്തിലും സംസാരത്തിലും ഞാൻ ആകൃഷ്ടനായി ഞാനവളെ പതിവായി വിളിക്കാൻ തുടങ്ങി. വാസ്തവത്തിൽ ഒരു ദിവസം പോലും അവളോട് സംസാരിക്കാതിരിക്കാൻ സാധിച്ചില്ല. ഇത്രയും നിഷ്കളങ്കയും ശുദ്ധഗതിക്കാരിയുമായാൽ യാത്രക്കാരെ എങ്ങനെയായിരിക്കും ഹാൻഡിൽ ചെയ്യുകയെന്നോർത്ത് എനിക്ക് ആശ്ചര്യം തോന്നി.”

“അങ്ങനെ നാളേറെ കടന്നുപോയി. പിന്നീട് ഇതൊരു ശീലമായി. ഒരു ദിവസം ഞാനവളെ നേരിട്ട് കാണണമെന്ന് പറഞ്ഞപ്പോൾ അവളാകെ ഭയന്നുപോയി. സാധ്യമല്ലെന്നവൾ മറുപടി നൽകി. നിങ്ങളെന്നെ കണ്ടാൽ പശ്ചാത്തപിക്കേണ്ടി വരുമെന്നും സൂചന നൽകി. എടുത്തടിച്ചതുപോലുള്ള ഈ മറുപടി എന്നെ കൂടുതൽ ദുഃഖിതനും കോപാകുലനുമാക്കി. ഞാനവളോട് സംസാരിക്കുന്നത് നിറുത്തി.”

“കുറച്ച് ദിവസങ്ങൾക്കുശേഷം എനിക്കൊരു ഫോൺകോൾ വന്നു. ചെറിയൊരു മറവി കാരണം ഒരു തെറ്റിദ്ധാരണയുയണ്ടായതിന് എന്നോട് ക്ഷമിക്കണം. ഇത്രയും നാൾ താങ്കൾ മനീഷയെന്ന് കരുതി സംസാരിച്ച പെൺകുട്ടി എന്‍റെ ബെസ്റ്റ് ഫ്രണ്ട് കാമിനി ആയിരുന്നു. നിങ്ങളോട് പ്ലെയിനിൽ വച്ച് പരിചയപ്പെട്ട എയർ ഹോസ്റ്റസ് ഞാനാണ്. ഞാൻ അന്ന് എന്‍റെ നമ്പർ നൽകുന്നതിന് പകരം കാമിനിയുടെ നമ്പറാണ് നൽകിയത്. താങ്കളെ ഇതൊക്കെ അറിയിക്കണമെന്ന് കരുതിയതാ. അപ്പോഴേക്കും താങ്കൾ അവളുമായി സൗഹൃദത്തിലായിക്കഴിഞ്ഞിരുന്നു. കാമിനിക്കും താങ്കളുടെ സംസാരം ഏറെ ഇഷ്ടമായതിനാൽ ഈ സൗഹൃദം ഒഴിയാൻ തയ്യാറായില്ല. താങ്കളവളെ നേരിട്ട് കാണണമെന്ന് പറഞ്ഞതാണ് പ്രശ്നമായത്. കാമിനി കഴ്ചയ്ക്കത്ര സുന്ദരിയല്ല. സാധാരണക്കാരി. എന്നാൽ സൗമ്യമായ പെരുമാറ്റവും” മനീഷ പറഞ്ഞു.

നല്ല സ്വഭാവം

മനീഷയുടെ സംസാരത്തിൽ നിന്നും കാമിനിയെ കാണമെന്ന എന്‍റെ ആഗ്രഹം ദൃഢമായി. പക്ഷേ, കാമിനിയെ കണ്ട മാത്രയിൽ ഞാൻ സ്തംഭിച്ചു പോയി. പൊക്കം കുറവ്, കറുത്ത നിറം. എന്നാൽ ഞാനവളോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ അവളുടെ സംസാരരീതിയും പെരുമാറ്റവും എന്നെ വല്ലാതെ ആകർഷിച്ചു. കാമിനി ഇന്നെന്‍റെ ഭാര്യയാണ്. വീട്ടിലും ബന്ധുക്കൾക്കുമിടയിൽ ഏറെ പ്രിയങ്കരിയാണ് അവൾ ഇന്ന്.

ഈ പഴങ്ങൾ കഴിച്ച് ചെറുപ്പം നിലനിർത്താം

പ്രായമാകും മുമ്പേ ചർമ്മം നിർജ്ജീവമാവുകയും, കണ്ണുകൾക്ക് താഴെ കറുത്ത വൃത്തങ്ങൾ, ബലഹീനത, ചുളിവുകൾ, ചർമ്മത്തിന് തിളക്കം നഷ്ടപ്പെടൽ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ കണ്ട് തുടങ്ങുകയും ചെയ്താൽ ഉടനടിഭക്ഷണ ശീലത്തിൽ മാറ്റം വരുത്തേണ്ടത് പ്രധാനമാണ്. സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കുന്നത് ദീർഘകാലം ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു. അത് നമ്മെ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരാക്കും. ചെറുപ്പ൦ നിലനിർത്താൻ സഹായിക്കുന്ന ചില പഴങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

മാതള൦

ആന്‍റി ഓക്‌സിഡന്‍റും പോളിഫിനോൾ ഗുണങ്ങളും കൊണ്ട് സമ്പുഷ്ടമാണ് മാതള൦. ഇതിൽ ഉയർന്ന അളവിൽ ആന്തോസയാനിൻ, എലാജിക് ആസിഡ്, പൊട്ടാസ്യം, ഫൈബർ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ വിഷവിമുക്തമാക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തെ മൃദുവും തിളക്കമുള്ളതുമാക്കുന്നു. നമ്മുടെ രോഗപ്രതിരോധ ശേഷിയും രക്തചംക്രമണവും വർദ്ധിപ്പിക്കുന്നതിനൊപ്പം, ഇത് ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കുകയും ഹൃദ്രോഗം, ക്യാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മാതളത്തിൽ അടങ്ങിയ ഫ്ലോറിക് ആസിഡ് ഗർഭിണികൾക്ക് ഏറെ ഗുണം ചെയ്യും.

വാഴപ്പഴം

നമ്മുടെ ചർമ്മത്തിന് ഗുണം ചെയ്യുന്ന പൊട്ടാസ്യം, കരോട്ടിൻ, വിറ്റാമിൻ ഇ, ബി1, ബി, സി എന്നിവ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ പാടുകൾ ഇല്ലാതാക്കി തിളക്കമുള്ളതുമാക്കുന്നു. വാഴപ്പഴം പതിവായി കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകുമെന്ന് മാത്രമല്ല, ഹൃദ്രോഗം, രക്തസമ്മർദ്ദം, കാൻസർ തുടങ്ങിയ രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ദഹന വ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു.

ഓറഞ്ച്

ഓറഞ്ചിൽ ധാരാളം ആന്‍റിഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്, ഇത് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ഓറഞ്ച് തൊലി പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പതിവായി പുരട്ടുകയാണെങ്കിൽ, ചർമ്മം തിളങ്ങുകയും പാടുകൾ നിശ്ശേഷം മാറുകയും ചുളിവുകളും ടാനിംഗും ഇല്ലാതാകുകയും ചെയ്യും. കൂടാതെ, ഓറഞ്ച്, അൾസർ, പൈൽസ്, കിഡ്നി സ്റ്റോൺ, സന്ധി വേദന, വിഷാദം തുടങ്ങിയ രോഗങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും ക്യാൻസർ, ഹൃദ്രോഗം, നേത്ര സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യു൦.

പപ്പായ

പപ്പായ, ഒരു നാച്ചുറൽ മോയ്സ്ചറൈസിംഗ് ഏജന്‍റാണ്, ബാഹ്യസൗന്ദര്യം പരിപോഷിപ്പിക്കാൻ ഇത് ഫേസ് പായ്ക്കുകളിൽ ഉപയോഗിക്കാറുണ്ട്.

വിറ്റാമിൻ എ, സി, ബി എന്നിവയാൽ സമ്പുഷ്ടമായ ഈ പഴം ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും മലബന്ധം തടയാനും പപ്പായയ്ക്ക് കഴിയും. ഇത്, ചർമ്മത്തെ വൃത്തിയാക്കാൻ സഹായിക്കുന്നു. മുറിവ് ഉണക്കുന്ന പ്രക്രിയ വേഗത്തിലാക്കാനും ഈ പഴത്തിന് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

തണ്ണിമത്തൻ

തണ്ണിമത്തൻ പേര് പോലെ തന്നെ ഉന്മേഷദായകമായ ഫലമാണ്. തണ്ണിമത്തൻ നാരുകളാൽ സമ്പുഷ്ടമാണ് ഒപ്പം വെള്ളവും. ഇതിൽ 92 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു. ഉന്മേഷ൦ പകരുന്ന ഈ ചുവന്ന ഫലത്തിൽ വിറ്റാമിൻ സി, എ, ബി1, ബി6, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യവും ഘടനയും മെച്ചപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്.

വിറ്റമിൻ സി നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ എയും ബിയും ചർമ്മത്തിന്‍റെ ഘടന നിലനിർത്താൻ സഹായിക്കുന്നു. ലൈക്കോപീൻ ഒരു ഫ്രീ റാഡിക്കൽ സ്കാവെഞ്ചറായി പ്രവർത്തിക്കുന്നു, ഇത് ചർമ്മകോശത്തിലെ കേടുപാടുകൾ തടയുന്നു.

കുക്കുമ്പർ

സാങ്കേതിക നിർവചനം അനുസരിച്ച് കുക്കുമ്പർ ഒരു പഴമാണ്. കുക്കുമ്പറിന്‍റെ പ്രധാന ഭാഗം വെള്ളമാണ്. അതിനാൽ, അത് ശരീരത്തിന് തണുപ്പ് പകരുന്നു. അതുപോലെ ആന്‍റിഓക്‌സിഡന്‍റുകളാൽ സമ്പന്നമാണ് ഈ ഫലം.

കുക്കുമ്പറിന്‍റെ തൊലിയിൽ വിറ്റാമിൻ സിയും വിറ്റാമിൻ കെയും അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നേടാൻ അത്യന്താപേക്ഷിതമാണ്. കടൽ വെള്ളരിക്ക് ചർമ്മം വെളുപ്പിക്കാനും വരകൾ കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വീർത്ത കണ്ണുകളും കണ്ണിനടിയിലെ ഇരുണ്ട വൃത്തങ്ങളും കുറയ്ക്കാനും സഹായിക്കുന്നു.

പൈനാപ്പിൾ

പൈനാപ്പിളിൽ വിറ്റാമിൻ എ, സി, കെ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്, അവ ശുദ്ധവും ആരോഗ്യകരവുമായ ചർമ്മം നിലനിർത്താൻ ആവശ്യമാണ്. ആന്‍റി- ഇൻഫ്ലമേറ്ററി, മുറിവ് ഉണക്കുന്ന ഗുണങ്ങൾ ഉള്ള ബ്രോമെലൈൻ അവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഈ പഴത്തിന് ചർമ്മത്തിന്‍റെ ഘടന മെച്ചപ്പെടുത്താനും സൂര്യരശ്മികളേറ്റ് ചർമ്മത്തിലുണ്ടാകുന്ന പാടുകൾ കുറയ്ക്കാനും മുഖക്കുരു ലക്ഷണങ്ങൾ കുറയ്ക്കാനും കഴിയും. ചർമ്മത്തിന്‍റെ രോഗശാന്തി പ്രക്രിയ വേഗത്തിലാക്കുന്നതിനും ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും ഇത് ഫലപ്രദമാണ്.

  • പഴങ്ങൾ കഴിക്കുന്നതിന്‍റെ ഗുണങ്ങൾ.
  • പഴങ്ങളിൽ ആന്‍റിഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്, ഇത് അകാല വാർദ്ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു.
  • വിറ്റാമിൻ സി, ഇ തുടങ്ങിയ ആന്‍റിഓക്‌സിഡന്‍റുകൾ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെറുപ്പ൦ നിലനിർത്തുകയും ചെയ്യുന്നു.
  • പഴങ്ങളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
  • ആരോഗ്യകരമായ ദഹനവ്യവസ്ഥ മൊത്തത്തിലുള്ള ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ് കൂടാതെ ഇതിന് യുവത്വം പകരാനും കഴിയും.
  • സരസഫലങ്ങൾ പോലുള്ള ചില പഴങ്ങൾ അവയുടെ ഗുണങ്ങൾക്ക് പേരുകേട്ടതാണ്, ഇത് ചർമ്മത്തിന്‍റെ ചുവപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കും.

ഭക്ഷണത്തിൽ പഴങ്ങൾ എങ്ങനെ ഉൾപ്പെടുത്താം

  • പോഷകസമൃദ്ധവും ഉന്മേഷദായകവുമായ പ്രഭാതഭക്ഷണത്തിനായി ഫ്രൂട്ട് സ്മൂത്തി ഉപയോഗിച്ച് ദിവസം ആരംഭിക്കുക.
  • ആസക്തി നിയന്ത്രിക്കാനും ദിവസം മുഴുവൻ ഊർജ്ജസ്വലത നിലനിർത്താനും ആപ്പിൾ, വാഴപ്പഴം അല്ലെങ്കിൽ മുന്തിരി എന്നിവ ലഘുഭക്ഷണക്കാം.
  • സംസ്‌കരിച്ച ലഘുഭക്ഷണങ്ങളേക്കാൾ പഴങ്ങൾ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും യുവത്വം നിലനിർത്തുകയും ചെയ്യും.
  • ഭക്ഷണം ആവേശകരവും വൈവിധ്യപൂർണ്ണവുമാക്കാൻ വൈവിധ്യമുള്ള പഴങ്ങളും പുതിയ പാചകക്കുറിപ്പുകളും പരീക്ഷിക്കുക.
  • ഡ്രാഗൺ ഫ്രൂട്ട് അല്ലെങ്കിൽ പപ്പായ പോലുള്ള പഴങ്ങൾ പരീക്ഷിക്കുന്നത് നിങ്ങളുടെ ഭക്ഷണത്തിൽ പുതിയ രുചികളും പോഷകങ്ങളും നൽകും.

കൊച്ചു കൊച്ചു സ്വകാര്യങ്ങൾ

മുറ്റത്ത് കാർ വന്നു നിൽക്കുന്നതും അമ്മ അതിൽ നിന്ന് ഇറങ്ങി അകത്തേയ്ക്ക് കയറി വരുന്നതും ജനലിലൂടെ കണ്ടപ്പോഴാണ് ശാരിയ്ക്ക് സമാധാനമായത്. ഇവിടെ ശ്രീയേട്ടനും ശ്രീയേട്ടന്‍റെ അമ്മയ്ക്കും മാനസിക വൈകല്യമുണ്ടെന്നും ഇപ്പോഴേ ചികിത്സിച്ചാൽ ഭേദമാക്കാൻ എളുപ്പമാണെന്നും താൻ എത്രയോ തവണ തന്‍റെ വീട്ടിലോട്ട് വിളിച്ചു പറഞ്ഞിരിക്കുന്നു. ഇപ്പോഴെങ്കിലും അവർക്ക് കാര്യം മനസ്സിലായി എന്നതു തന്നെ ഏറെ ആശ്വാസമെന്ന് ശാരി ചിന്തിച്ചു.

അകത്ത് കടന്ന അമ്മയെ ശാരി നേരെ തന്‍റെ ബെഡ് റൂമിൽ കൊണ്ടുപോയി ഇരുത്തിയിട്ട് ചെവിയിൽ സ്വകാര്യമായി പറഞ്ഞു.

“ശ്രീയേട്ടനും ശ്രീയേട്ടന്‍റെ അമ്മയ്ക്കും മാത്രമല്ല ഇവരുടെ കുടുംബത്തിൽ പലർക്കും മുമ്പേ തന്നെ മാനസിക നില ശരിയല്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോഴെങ്കിലും അമ്മയ്ക്ക് കാര്യം ബോദ്ധ്യപ്പെട്ട സ്ഥിതിക്ക് ഇനി ഒട്ടും വൈകേണ്ടതില്ല, നമുക്ക് ഇപ്പോൾ തന്നെ പുറപ്പെടാം.” ശാരി തിടുക്കം കൂട്ടി.

“നീയൊന്ന് അടങ്ങ്, ഞാൻ ശ്രീഹരിയേയും അമ്മയെയും ഒന്ന് കാണട്ടെ. തൽക്കാലം നീ ഇവിടെത്തന്നെ ഇരിയ്ക്ക്.” അമ്മ ശാരിയെ സാന്ത്വനപ്പെടുത്തി എഴുന്നേറ്റ് മുറിയ്ക്ക് പുറത്തു കടന്നു. അമ്മായിയമ്മയും ഭർത്താവും വല്ല കള്ളവും പറഞ്ഞ് തന്‍റെ അമ്മയെ മാനസാന്തരം വരുത്തുമോ എന്ന ആകുലതയിൽ ശാരി അസ്വസ്ഥയായി മുറിയ്ക്കുള്ളിൽ നടക്കാൻ തുടങ്ങി.

പത്ത് മിനിറ്റിനകം തന്നെ അമ്മ തിരിച്ചെത്തി ശാരിയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

“എന്തായാലും നിന്‍റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ. നമ്മൾ അവരെ രണ്ടു പേരെയും ഡോക്ടറെ കാണിക്കുവാൻ കൊണ്ടുപോകുകയാണ്. ഇനിയെല്ലാം ഡോക്ടർ തന്നെ തീരുമാനിയ്ക്കട്ടെ. വാ മോളെ, നമുക്ക് ഇറങ്ങാം.”

അനുസരണയുള്ള കുട്ടിയായി ശാരി അമ്മയോടൊപ്പം കാറിന്‍റെ പുറകിൽ കയറി. മുൻസീറ്റിൽ കയറിയ ശ്രീഹരി തിരിഞ്ഞ് നോക്കി എല്ലാവരും കയറിയെന്ന് ഉറപ്പുവരുത്തിയിട്ട് ഡ്രൈവർക്ക് കണ്ണുകൊണ്ട് നിർദ്ദേശം നൽകി.

ഇതിനിടയിലും മറ്റാരും കേൾക്കാതെ അമ്മയുടെ ചെവിയിൽ ഒരു സ്വകാര്യം പറയുവാൻ ശാരി പഴുത് കണ്ടെത്തി.

“ഞങ്ങടെ കല്യാണത്തിനു മുമ്പും ശ്രീയേട്ടന് മുഴുത്ത വട്ടായിരുന്നുവെന്ന് ഇവിടെ അയൽ വീട്ടിലെ കുട്ടികളിൽ നിന്ന് അറിയാൻ കഴിഞ്ഞു. ശ്രീയേട്ടൻ ആ കുട്ടികളുമാത്ത് കളിക്കുമ്പോഴെല്ലാം കള്ളക്കളി കളിക്കാറുണ്ടായിരുന്നു എന്ന് അവരെല്ലാം പറഞ്ഞു. ഇതെല്ലാം മറച്ചുവച്ച് ഈ കല്യാണം നടത്തിയതിന് ഇവർക്കെതിരെ ഒരു കേസും അമ്മ, അച്ഛനോട് പറഞ്ഞ് കൊടുപ്പിക്കണം.”

“അതൊക്കെ അമ്മ നോക്കിക്കൊള്ളാം. മോൾ അമ്മേടെ തോളിൽ തലവച്ച് ഒന്ന് മയങ്ങിക്കോളൂ. എത്തുമ്പോൾ അമ്മ വിളിയ്ക്കാം.” ശാരി സംതൃപ്തിയോടെ അമ്മയുടെ തോളിൽ തലവച്ച് കണ്ണുകളടച്ചു.

ആശുപത്രിയിൽ ഡോക്ടറുടെ മുറിയിൽ എല്ലാവരുമായി ഇരിക്കവേ തന്നെ ഡോക്ടർ ഓരോരുത്തരെയും പ്രത്യേകമായി അരികിൽ വിളിച്ച് കാര്യങ്ങൾ തിരക്കി. ശാരി ഇതിനിടെ ഡോക്ടറോട് ചെവിയിൽ ‘മുറിയുടെ വാതിൽ കൊളുത്തിടുന്നതാണ് നല്ലത്, ഇൻജക്ഷൻ പേടിച്ച് ശ്രീയേട്ടൻ ഓടിപ്പോയാലോ ‘ എന്ന മറ്റൊരു സ്വകാര്യം കൂടി സൂചിപ്പിച്ചു. ഡോക്ടർ ചിരിച്ചു കൊണ്ട് ‘അതൊക്കെ ഞാനേറ്റു’ എന്ന് ശാരിയെ സമാധാനിപ്പിക്കുകയും ചെയ്തു.

വിശദമായ പരിശോധനകൾക്ക് ശേഷം ഡോക്ടർ ശാരി മോളുടെ മുമ്പാകെ രണ്ട് ഉപാധികൾ വച്ചു. ഒരാഴ്ചക്കാലം ശ്രീഹരി ഇവിടെ താമസിച്ച് ചികിത്സ തേടുമ്പോൾ മറ്റൊരു മുറിയിൽ ശാരിയും അമ്മയും കൂടെ ഇവിടെയുണ്ടാകണം എന്നതായിരുന്നു ഒരു നിബന്ധന. എല്ലാ ദിവസവും രാവിലെയും വൈകിട്ടുമുള്ള കൗൺസിലിംഗ് ക്ലാസ്സിൽ കൃത്യമായി പങ്കെടുക്കണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. എല്ലാവരും സന്തോഷപൂർച്ചം അത് സ്വീകരിച്ചതിനാൽ അന്നു തന്നെ മുറിയിലേക്ക് മാറി ചികിത്സയും തുടങ്ങി.

ഓരോ ദിവസവുമുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ കഴിയുമ്പോഴും തനിക്ക് ഇതുവരെ ശ്രീയേട്ടനിലും അമ്മായിഅമ്മയിലും കുഴപ്പങ്ങളായി തോന്നിയ പലതും തന്‍റെ തെറ്റിദ്ധാരണയാലും പകത്വയില്ലായ്മയാലും തോന്നിയതായിരുന്നു എന്ന് ശാരി പതിയെ മനസ്സിലാക്കിത്തുടങ്ങി. മാത്രമല്ല, ഇവിടെ കൗൺസിലിംഗിന് വിധേയമാകുന്നത് താൻ മാത്രമാണെന്നും ശ്രീയേട്ടനും അമ്മായിയമ്മയും ഇവിടെ ഒരു ചികിത്സയ്ക്കും വിധേയമാകുന്നില്ലെന്നും ശാരി തിരിച്ചറിയുവാനും തുടങ്ങി.

ആദ്യത്തെ അഞ്ച് ദിവസത്തെ ക്ലാസ്സുകൾ കഴിഞ്ഞപ്പോഴേയ്ക്കും ഇതുവരെ താൻ കുഴപ്പക്കാരെന്ന് കരുതിയിരുന്ന ശ്രീയേട്ടനിലും അമ്മായിഅമ്മയിലും സത്യത്തിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും തുടർന്നുള്ള രണ്ട് ദിവസത്തെ കൗൺസിലിംഗ് കൂടി കഴിഞ്ഞതോടെ ക്ഷമയുടെയും സഹനത്തിന്‍റെയും പക്വതയുടെയും തന്നോടുള്ള കരുതലിന്‍റെയും കാര്യത്തിൽ അവർക്കൊപ്പമെത്താൻ താനിനിയും ബഹുദൂരം മുന്നേറേണ്ടതുണ്ടെന്ന കാര്യവും കൂടി ശാരി മനസ്സിലാക്കിത്തുടങ്ങി.

എട്ടാം നാൾ എല്ലാവരുമൊത്ത് ആശുപത്രിയുടെ പടികളിറങ്ങവേ ശാരി അമ്മയോട് ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു.

“എനിയ്ക്കായി ഈ ശ്രീയേട്ടനെ കണ്ടുപിടിച്ച് തന്ന അമ്മയോട് ഞാനെങ്ങനെയാണ് എന്‍റെ നന്ദിയും കടപ്പാടും തീർക്കുക എന്ന് എനിക്കറിയില്ല അമ്മേ…”

“നിന്‍റെ അമ്മായിഅമ്മക്കും എനിയ്ക്കുമായി ഓരോ പേരക്കുട്ടികളെ തന്നാൽ ഞങ്ങൾ അതുകൊണ്ട് തൃപ്തിപ്പെട്ടു കൊള്ളാമേ.” അമ്മ ശാരിയുടെ ചെവിയിൽ ഒരു സ്വകാര്യം ചൊല്ലിക്കൊണ്ട് എല്ലാവരുമൊത്ത് കാറിലേയ്ക്ക് കയറി. പതിവുപോലെ കാർ പുറപ്പെടുന്നതിനു മുമ്പായി പുറകിലെ സീറ്റിലേക്ക് തിരിഞ്ഞു നോക്കിയ ശ്രീഹരിയുടെ നയനങ്ങൾ ആർദ്രമായിരുന്നത് ശാരി ആദ്യമായി തിരിച്ചറിഞ്ഞു.

രണ്ടാം വിവാഹം- രണ്ടാമതൊന്ന് ആലോചിക്കണോ

കല്യാണദിവസം അടുക്കുന്തോറും നേഹയുടെ ടെൻഷനും കൂടിക്കൂടി വന്നു. ആദ്യ ഭർത്താവ് അമലുമൊത്തുള്ള സുന്ദര നിമിഷങ്ങൾ അവളുടെ മനസിൽ നിന്ന് വിട്ടു പോകുന്നില്ല. വിവാഹത്തിന്‍റെ ദിനത്തിലും ആ ഓർമ്മകളിൽ നിന്ന് മോചനം ലഭിക്കുന്നുണ്ടായിരുന്നില്ല. അവൾ ആ ഓർമ്മകളെ വിസ്‌മൃതിയിൽ കുഴിച്ചു മൂടാൻ ഏറെ ശ്രമിച്ചുവെങ്കിലും അത് പാഴ്ശ്രമം മാത്രമായി.

നേഹയുടെ മാതാപിതാക്കൾക്ക് അവളുടെ പ്രയാസം ശരിക്കും മനസ്സിലാകുന്നുണ്ട്. എന്നാൽ രണ്ടാം വിവാഹം അല്ലാതെ മറ്റൊരു വഴി അവർക്കു മുന്നിലും ഇല്ല. നേഹയ്ക്ക് 25 വയസ്സ് ആയതേയുള്ളൂ. ജീവിതം ഇനിയും ഒത്തിരി ബാക്കിയുണ്ട്.

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനകം ഭർത്താവ് അമൽ അപകടത്തിൽ മരണപ്പെട്ടു. നേഹയുടെ ഇനിയുള്ള ജീവിതത്തിൽ ആ വേർപാടിന്‍റെ ദുഃഖം മറക്കാൻ മറ്റൊരു വിവാഹം അല്ലാതെ നിവൃത്തിയില്ല. മാത്രമല്ല തങ്ങൾ മരിച്ചാലും മകളുടെ ജീവിതം സുരക്ഷിതമായിരിക്കണം എന്ന് ആഗ്രഹിച്ചതിനാൽ മറ്റൊരു വിവാഹത്തിന് അവർ അവളെ നിർബന്ധിക്കുകയായിരുന്നു.

പല കാരണങ്ങൾ കൊണ്ടും സ്ത്രീക്ക് തന്‍റെ ആദ്യ ഭർത്താവിനെ മറക്കാൻ പ്രയാസമായിരിക്കും. രണ്ടാമതു വിവാഹം കഴിച്ചാലും ആ ഓർമ്മകൾ ഇല്ലാതാക്കുക അത്ര എളുപ്പമല്ല പലർക്കും. ഇതേക്കുറിച്ച്, രണ്ടു പ്രാവശ്യം വിവാഹമോചനം തേടേണ്ടി വന്ന 32 കാരിയായ ദേവിക പറയുന്നത് കേൾക്കാം. “രണ്ടാമത്തെ വിവാഹം എനിക്ക് ലൈംഗിക ചൂഷണം അല്ലാതെ മറ്റൊന്നും നൽകിയില്ല. എന്‍റെ ആദ്യ വിവാഹബന്ധം ഞാൻ വേണ്ടെന്ന് വച്ചത് ഭർത്താവിന് സന്താനോൽപാദനശേഷി ഇല്ലെന്നറിഞ്ഞപ്പോഴാണ്. മാത്രമല്ല സെക്‌സിനോട് താൽപര്യമില്ലാത്ത ആളും ആയിരുന്നു. രണ്ടാമത്തെ ഭർത്താവ് ഇതൊക്കെ അറിഞ്ഞതിനു ശേഷമാണ് വിവാഹം നടന്നത്. എനിക്ക് ലൈംഗികത ഇഷ്ടമാണെന്ന കാരണത്താൽ മാത്രം അയാൾ എന്നെ ലൈംഗിക ചൂഷണം ചെയ്യാൻ തുടങ്ങി. സ്വന്തം ലൈംഗിക ശക്തി എങ്ങനെയൊക്കെ പ്രകടിപ്പിക്കാൻ പറ്റും എന്നാണ് ചിന്ത. യഥാർത്ഥത്തിൽ മാനസികമായ അടുപ്പം തോന്നിയാൽ മാത്രമേ ലൈംഗികത ആസ്വാദ്യമാകൂ. ഇദ്ദേഹത്തോട് എനിക്കത് തോന്നാത്തതു കൊണ്ട് ഓരോ സെക്സും ഒരു പീഡനമായിട്ടാണ് അനുഭവപ്പെടുന്നത്.

ഇതൊക്കെ കണക്കിലെടുത്തപ്പോൾ അദ്യത്തെ ഭർത്താവ് എത്രയോ ഭേദമാണെന്ന് തോന്നിപ്പോയി. സ്നേഹത്തോടെ പെരുമാറാനും, മറ്റൊരാളുടെ വേദന മനസ്സിലാക്കാനും കഴിയുമായിരുന്നു. അദ്ദേഹത്തെ ഉപേക്ഷിച്ചതിൽ എനിക്ക് ശരിക്കും കുറ്റബോധം തോന്നിയത് അപ്പോഴാണ്. ആ ചിന്ത മനസ്സിൽ വേരുപിടിച്ച സമയത്ത് അവിചാരിതമായി ഞാൻ ആദ്യ ഭർത്താവിനെ കാണാൻ ഇടയായി. എന്നെ പിരിഞ്ഞ ശേഷം അദ്ദേഹം കടുത്ത ഡിപ്രഷനിലായിരുന്നു. അതു കൂടി മനസ്സിലായപ്പോൾ എനിക്ക് കൂടുതൽ പ്രയാസമായി. ഞങ്ങൾ ഇടയ്ക്കിടെ കാണുന്നുണ്ടെന്ന് രണ്ടാമത്തെ ഭർത്താവിന് മനസ്സിലായതോടെ ഞങ്ങൾക്കിടയിൽ പൊരുത്തക്കേടു തുടങ്ങി. അങ്ങനെ രണ്ടാമത്തെ വിവാഹവും പരാജയപ്പെട്ടു. വിവാഹമോചനത്തിലെത്തി.” ഇനി ഒരു വിവാഹം വേണ്ടെന്നു വയ്ക്കാൻ ഇത്രയും അനുഭവം പോരെ എന്നാണ് ദേവികയുടെ ചോദ്യം.

“ഒരു വലിയ ചടങ്ങായിട്ടായിരുന്നു എന്‍റെ രണ്ടാം വിവാഹം. എന്നാൽ മണ്ഡപത്തിൽ നിൽക്കുമ്പോൾ പോലും എനിക്ക് ആദ്യത്തെ വിവാഹ നിമിഷങ്ങളാണ് മനസ്സിലേക്ക് കടന്നു വന്നത്. രണ്ടാമത്തെ ഭർത്താവിനെ മനസ്സു കൊണ്ട് സ്വീകരിക്കാൻ എനിക്ക് കൂടുതൽ സമയം വേണ്ടി വന്നു” ബിസിനസുകാരിയായ നമിത പറയുന്നു. വിവാഹങ്ങളുടെയും വിവാഹമോചനങ്ങളുടെയും ഇക്കാലത്തും സ്ത്രീ പുരുഷന്മാർ ഇത്തരം വൈകാരിക പ്രശ്ന‌ങ്ങളുടെ അടിമകളാണ്. മേൽപറഞ്ഞ പ്രശ്നം കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെ ആണെന്നു മാത്രം. ഇതിന്‍റെ കാരണം തീർത്തും മാനസികമാണ്. ആദ്യ വിവാഹം മിക്കവരുടെയും ജീവിതത്തിൽ രോമാഞ്ചകരമായ അനുഭവം ആയിരിക്കും. കൗമാരക്കാലം മുതൽ മനസിൽ ഉയർന്നു തുടങ്ങുന്ന വിവാഹസ്വപ്‌നങ്ങൾക്ക് വർഷങ്ങൾക്കു ശേഷം സാക്ഷാൽക്കാരം വരുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്നു വേറെ തന്നെയായിരിക്കും.

ഭർത്താവ്, പുതിയ കുടുംബം അതേക്കുറിച്ചൊക്കെ ഒരുപാട് സ്വപ്നങ്ങൾ നെയ്‌തുകൂട്ടിയിട്ടുണ്ടാകും. അതേ മനസിൽ വേർപാടോ വൈരാഗ്യമോ, വിവാഹമോചനമോ ഉണ്ടാക്കുന്ന മുറിവിന്‍റെ ആഴം വളരെ വലുതായിരിക്കും.

രണ്ടാമത്തെ വിവാഹമാകട്ടെ, ഭാവി ജീവിതത്തെ കുറിച്ചുള്ള ഭയാശങ്കകളെ മറികടക്കാൻ മാത്രം വേണ്ടിയുള്ള കാൽവയ്‌പാണ്. അതിനാൽ രണ്ടാം ഭർത്താവിനെയും കുടുംബത്തെയും മാനസികമായി അംഗീകരിക്കാൻ കൂടുതൽ സമയമെടുത്തേക്കാം. കൊച്ചിയിൽ ഒരു സർക്കാർ ഓഫീസിൽ ജോലി ചെയ്യുകയാണ് സ്മൃതി. അവൾക്ക് ഈ ജോലി ലഭിച്ചത് ഭർത്താവിന്‍റെ മരണശേഷമാണ്. എന്നാൽ ആ ഓഫീസിൽ പലരും അവളോട് വിധവ എന്ന പേരിൽ ശല്യപ്പെടുത്താൻ തുടങ്ങി. “സർക്കാരിന്‍റെ ദാനം എന്ന മട്ടിലാണ് അവർ എന്‍റെ ജോലിയെ കണ്ടത്. ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന തോന്നലിൽ പലരും എന്നോട് സെക്സ് വരെ ഓഫർ ചെയ്തു. അത് നിരസിച്ചപ്പോൾ എന്നെ കുറിച്ച് കള്ളക്കഥകൾ പറഞ്ഞു പരത്തി. ഈ സമയത്ത് എന്‍റെ മുന്നിൽ രണ്ടാം വിവാഹം അല്ലാതെ മറ്റൊരു മാർഗ്ഗമില്ലായിരുന്നു.

ഭാഗ്യവശാൽ എനിക്ക് നല്ലൊരു പങ്കാളിയെയാണ് പിന്നീട് ലഭിച്ചത്. രജിസ്റ്റ‌ർ മാര്യേജ് ചെയ്തു. വിവാഹപത്രം ഒപ്പു വച്ച് പുറത്തേക്കിറങ്ങുമ്പോൾ തോന്നിയത് സന്തോഷമല്ല ആശ്വാസമാണ്. ഒരു വിധവയല്ല ഞാൻ എന്ന ആശ്വാസം. ഞങ്ങളുടെ ആദ്യ രാത്രി ആദ്യത്തെ വിവാഹത്തിലേതു പോലെ രോമാഞ്ചകരമായ അനുഭവമായിരുന്നില്ല. എങ്കിലും ഇപ്പോൾ സന്തോഷമുണ്ട്, സ്വസ്ഥ‌തയുണ്ട്” സ്‌മൃതി പറയുന്നു.

രണ്ടാം വിവാഹത്തെക്കിറിച്ച് പറയുമ്പോൾ ജീവിതം സുരക്ഷിതമാകുന്നതിനെ കുറിച്ച് മാത്രമാണ് സ്ത്രീയും പുരുഷനും ചിന്തിക്കുന്നത്. അവിടെ പ്രണയമെന്ന ഘടകം കുറവായിരിക്കും.

“തികച്ചും ഔപചാരികതയോടെ ബന്ധത്തെ സമീപിക്കാനാണ് പലർക്കും താൽപര്യം. ചില പുരുഷന്മാരെ സംബന്ധിച്ചാണെങ്കിൽ ഭാര്യ ആകാൻ പോകുന്ന സ്ത്രീ കുറെക്കാലം മറ്റൊരു പുരുഷന്‍റെ സ്വത്തായിരുന്നു എന്ന ചിന്ത പൊങ്ങി വരുന്നതും മാനസിക അടുപ്പം കുറയ്ക്കാൻ കാരണമാകാറുണ്ട്. എന്നാണ് മനഃശാസ്ത്രജ്‌ഞർ പറയുന്നത്.

രണ്ടാം വിവാഹവുമായി പൊരുത്തപ്പെടാൻ പറ്റുന്നില്ലെന്ന ടെൻഷനുമായി ധാരാളം സ്ത്രീകൾ മനോചികിത്സകരെ തേടിയെത്തുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. രണ്ടാം വിവാഹം ചെയ്ത സ്ത്രീയെ പുരുഷനും ഉൾക്കൊള്ളാൻ പ്രയാസം നേരിടാറുണ്ട്. വിവാഹശേഷവും പഴയ ഭർത്താവിനെ അവർ സ്നേഹിക്കുന്നതോ ആളെക്കുറിച്ച് പറയുന്നതോ ഇഷ്ടമാവുകയില്ല. ആദ്യ ഭർത്താവുമായി രഹസ്യബന്ധം ഉണ്ടെന്ന് രണ്ടാം ഭർത്താവിന് സംശയം തോന്നുന്നതും ബന്ധം വഷളാക്കും. എന്നാൽ സുനിതയുടെ ജീവിതകഥ കുറച്ചു വ്യത്യസ്‌തമാണ്. നാലാമത്തെ വിവാഹമാണ് സുനിതയുടേത്.

“യൂണിവേഴ്‌സിറ്റി പഠനത്തിനിടയിലായിരുന്നു എന്‍റെ ആദ്യ വിവാഹം. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം. എന്നാൽ ഒന്നര വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ പിരിഞ്ഞു. രണ്ടാമത്തെ വിവാഹം കഴിച്ച് രണ്ടു വർഷത്തിനകം അദ്ദേഹവും അപകടത്തിൽ മരിച്ചു. മൂന്നാമത്തെ വിവാഹവും പൊരുത്തപ്പെട്ടു പോയില്ല. എന്നാൽ ഇവർ മൂന്നുപേരുമായുള്ള ജീവിതകാലം എനിക്ക് അങ്ങനെ സങ്കടകരമായ അനുഭവങ്ങൾ മാത്രമല്ല തന്നത്. സന്തോഷവും നൽകിയിരുന്നു. ഇപ്പോൾ നാലാമത്തെ വിവാഹം ചെയ്‌തപ്പോഴും എനിക്ക് വളരെ സന്തോഷമാണ് തോന്നിയത്. വിവാഹം ഒന്നാമത്തെയാണോ, രണ്ടാമത്തെയാണോ എന്നതല്ല, സ്വയം വിവാഹത്തിന് മനസ്സു കൊണ്ടു തയ്യാറാവുക എന്നതു തന്നെയാണ് പ്രധാനം. ഭർത്താവിന്‍റെ പുതുപെണ്ണായി തന്നെ പെരുമാറിയാൽ ജീവിതത്തിൽ അവരും സന്തുഷ്ടരാകും. നമ്മളും ഹാപ്പിയാകും.” സുനിത തന്‍റെ അനുഭവം പങ്കുവയ്ക്കുന്നു.

രണ്ടാം വിവാഹമാകുമ്പോൾ സെക്‌സിനെ കുറിച്ചുള്ള പക്വമായ ചിന്തകൾ രണ്ടുപേർക്കും ഉണ്ടാകുന്നത് ഗുണകരമാണെന്നാണ് സുനിത പറയുന്നത്. എന്നാൽ രണ്ടുപേരിലും ഉണ്ടാകണം എങ്കിലേ ലൈംഗികത ആസ്വദിക്കാൻ പറ്റൂ. ഇതുവരെ പ്രണയത്തിലേർപ്പെടാത്ത ആളെപ്പോലെ പരസ്‌പരം സ്സ്നേഹിക്കാൻ കഴിഞ്ഞാൽ ആദ്യരാത്രി പോലെ ആസ്വാദ്യകരമാവും ഓരോ നിമിഷവും. ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന പ്രമീള പറയുന്നതു കേൾക്കൂ.

“ഞങ്ങളുടേത് രണ്ടാം വിവാഹമായിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷം ആറുമാസം കഴിഞ്ഞു മതി വിവാഹം എന്ന് മനോജാണ് തീരുമാനിച്ചത്. പരസ്പരമുള്ള പ്രണയം ശക്തമാക്കാൻ ഇതു വേണം എന്നാണ് മനോജ് പറഞ്ഞത്. ഞങ്ങൾ പ്രണയിനികളെപ്പോലെ പെരുമാറിയിരുന്നു. വിവാഹത്തിനു മുമ്പ് ശാരീരികബന്ധത്തിന് പലവട്ടം അവസരം ഉണ്ടായെങ്കിലും മനോജ് തയ്യാറായില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ മനോജ് എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, “നിന്‍റെ ആദ്യ വിവാഹ സമയത്ത് നീ എങ്ങനെ വിവാഹദിനം വന്നണയാൻ ആഗ്രഹിച്ചുവോ അതിലും തീവ്രമായി നമ്മുടെ വിവാഹദിനം എത്തിച്ചേരാൻ നീ ആഗ്രഹിക്കും. അത്രയും തീവ്രമായി നമുക്കിടയിലെ ലൈംഗികതയും മാറും. ഞാൻ അതിനു വേണ്ടി കാത്തിരിക്കുകയാണ്.” ഇത് സത്യമായിരുന്നുവെന്ന് പ്രമീള. മനോജിനൊപ്പമുള്ള ജീവിതം എല്ലാ രീതിയിലും പുതുമ നിറഞ്ഞതായി. ആദ്യത്തെ വിവാഹത്തേക്കാളും സുന്ദരമായിത്തോന്നി.

പ്രമീളയുടെ അനുഭവം ഒരു നല്ല പാഠമാണെന്ന് മനോചികിത്സകയായ ഡോ. മധുലത ചൂണ്ടിക്കാട്ടുന്നു. എത്ര പ്രാവശ്യം വിവാഹം കഴിച്ചു എന്നതിലല്ല കാര്യം. എങ്ങനെ ജീവിക്കുന്നു എന്നതാണു പ്രധാനമെന്ന് മനസിലാക്കിയാലേ പുനർവിവാഹത്തിൽ സന്തോഷം ലഭിക്കൂ. പഴയ ഓർമ്മകൾ പെട്ടെന്ന് മാഞ്ഞു പോകില്ല. എന്നാൽ പുതിയ ജീവിതത്തെ സ്വീകരിക്കാൻ മാനസികമായി തയ്യാറാവുകയാണ് വേണ്ടത്. രണ്ടാം വിവാഹത്തിന്- വീട്ടുകാർ പെൺകുട്ടിയെ പ്രേരിപ്പിക്കുമ്പോൾ പറയുന്നത് ജീവിതത്തിൽ ഒറ്റക്കായാലുളള പ്രയാസങ്ങളാണ്. അതിലുപരിയായി യോജിച്ച ഇമോഷണൽ പാർട്‌ണർ ജിവിതത്തിൽ വേണമെന്ന പിന്ത പെൺകുട്ടിയിൽ സൃഷ്‌ടിക്കുകയാണ് വേണ്ടത്.

വിവാഹമോചിതയോ വിധവയോ ആയ മകൾ/ സഹോദരി വീട്ടിൽ ഭാരമാണെന്ന ചിന്തയിൽ അവളെ പറഞ്ഞു വിടാതിരിക്കുക. അവളുടെ വിവാഹം കാലം ആവശ്യപ്പെടുന്ന അനിവാര്യതയായി കുടുംബവും മനസിലാക്കുകയാണ് ആവശ്യം. അങ്ങനെ ചെയ്ത പുനർവിവാഹത്തെ വർണ്ണാഭമായ മനസോടെ അവൾക്കും സ്വീകരിക്കാൻ കഴിയും.

ചന്ദനം പ്രകൃതിയുടെ ഔഷധകലവറ

വിപണിയിൽ എന്നും ഒരു പോലെ മാർക്കറ്റുള്ള സുഗന്ധവസ്തുവാണ് ചന്ദനം. വില കൂടുകയെന്നല്ലാതെ ചന്ദനത്തിന്‍റെ വിലയിൽ യാതൊരുവിധ കുറവും ഉണ്ടാകുന്നില്ല. സ്വർണ്ണത്തിന്‍റെ വിലയാണ് പലപ്പോഴും. ആരാധനാലയങ്ങളിലും വിശ്വാസങ്ങളിലും ചന്ദനത്തിന് അതിന്‍റേതായ ഒരിടമുണ്ട്. മരിച്ചാൽ ചന്ദനത്തടിയിൽ ദഹിപ്പിക്കണമെന്നത് പലരുടെയും സ്വകാര്യമായ ആഗ്രഹമാണ്. ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നത് കൊണ്ടൊക്കെയാകാം തടി വംശനാശത്തിന്‍റെ വക്കിലെത്തി നിൽക്കുന്നതും.

ചന്ദനമരങ്ങളുടെ വേരുകളിൽ നിന്നും ലഭിക്കുന്ന എണ്ണ വരെ വളരെ വിലപിടിപ്പുള്ളതാണ്. അപൂർവ്വമായ സുഗന്ധം തന്നെയാണ് ചന്ദനത്തെ പ്രിയങ്കരമാക്കുന്നത്. നാല് സഹസ്രാബ്ദങ്ങളിലേറെയായി മനോഹരമായ കലാരൂപങ്ങളുടെ നിർമ്മാണത്തിന് ചന്ദനം ഉപയോഗിക്കാൻ തുടങ്ങിയിട്ട്. പെർഫ്യും, സോപ്പ്, സ്കിൻ കെയർ ഉൽപന്നങ്ങൾ, ചന്ദനത്തിരികൾ തുടങ്ങി എത്രയേറെ ചന്ദന ഉൽപന്നങ്ങളാണ് നമ്മുടെ ഹൃദയം കവർന്നിട്ടുള്ളത്.

ഗുണസമ്പുഷ്ടം

ഉന്നത ഗുണമേന്മയുള്ള ആന്‍റിസെപ്റ്റിക്കാണ് ചന്ദനം. വരണ്ട ചർമ്മം വിണ്ടു പൊട്ടുന്നതിനൊക്കെ ചന്ദനത്തിലടങ്ങിയിരിക്കുന്ന ഔഷധവസ്തുക്കൾ മികച്ച പ്രതിവിധിയാണ്. മുഖക്കുരു, എണ്ണമയമുള്ള ചർമ്മം, ശ്വസന നാളത്തിലെ വീക്കം, കഫം, ശബ്ദമിടച്ചിൽ, വയറിളക്കം, തളർച്ച, വിഷാദം, ഉറക്കമില്ലയ്മ, മാനസിക സമ്മർദ്ദം, പിരിമുറുക്കം എന്നിവയ്ക്കെല്ലാം ചന്ദനം ഔഷധമാണ്. രോഗാണുക്കളെ തടയാനും ചന്ദനം ഒരു ഉത്തമ പ്രതിവിധിയാണ്. സോപ്പ്, ഡിറ്റർജന്‍റ്, കോസ്മെറ്റിക്, പെർഫ്യും, ആഫ്റ്റർ ഷേവ് ക്രീം, ചന്ദനത്തിരി, സുഗന്ധപൂരിതമായ ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിന് പുറമേ സോഫ്റ്റ് ആൽക്കഹോളിക് ഡ്രങ്കിസിനെ സുഗന്ധഭരിതമാക്കാനും ചന്ദനം ഉപയോഗിക്കുന്നു.

ശാസ്ത്രഞ്ജരുടെ അഭിപ്രായത്തിൽ ചന്ദനം വിഷഹീനവും സന്താപമകറ്റുകയും ഉത്തേജനം നൽകുകയും ചെയ്യുന്ന പദാർത്ഥമാണ്. സെൻസിറ്റീവായ ചർമ്മത്തിന് ചന്ദനം നല്ലൊരു ബാലൻസർ ടോണർ ആണ്.

നഷ്ടപ്പെടുന്ന അസ്തിത്വം

ഒരു ചന്ദനമരം പൂർണ്ണ വളർച്ചയിലെത്താൻ ചുരുങ്ങിയത് 30 വർഷമെടുക്കും. എന്നാൽ ചന്ദനക്കൊള്ളക്കാർ അവ ശരിക്കും വലുതാകുന്നതിന് മുമ്പുതന്നെ മുറിച്ചെടുക്കുന്നു. ഭാരത സർക്കാർ നിയമവിരുദ്ധമായി ചന്ദനം മുറിച്ചെടുക്കുന്നത് തടയാൻ നിയമനടപടികൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ചന്ദനക്കൊള്ള പൂർണ്ണമായി തടയാൻ ഈ നിയമാവലികൾക്കൊന്നും ഇതുവരെ കഴിഞ്ഞിട്ടില്ല. ചന്ദനമരത്തിൽ നിന്നും ചന്ദനത്തൈലമെടുക്കാൻ ഏറ്റവും അനുയോജ്യമായ സമയം 50- 60 വർഷമാണ്. എന്നാൽ അത്രയും കാലം ആയുസ്സുള്ള ചന്ദനമരങ്ങൾ ഇന്ത്യയിൽ കുറവാണ്. വർദ്ധിച്ചുവരുന്ന ചന്ദനക്കൊള്ള കാരണം അമൂല്യമായ ഔഷധഗുണമുള്ള ഈ വൃക്ഷം വംശനാശത്തിന്‍റെ വക്കിലാണ്.

മധ്യപൂർവേഷ്യയിൽ ലിക്വിഡ് ഗോൾഡ് എന്നാണ് ചന്ദനം അറിയപ്പെടുന്നത്. ചന്ദനസുഗന്ധത്തിന്‍റെ ആരാധകരിൽ ഒരാളായിരുന്നു മൈസൂർ സുൽത്താൻ. തന്‍റെ നഗരത്തിന് ചന്ദന നഗരമെന്ന് പേര് നൽകിയതിനോടൊപ്പം തന്നെ 1792 ഓടെ ചന്ദനത്തിന് രജകീയവൃക്ഷമെന്ന സ്ഥാനം നൽകുകയും ചെയ്തു. ഇന്നും മൈസൂർ ജനത ചന്ദനത്തെ കാണുന്നത് രാജകീയവൃക്ഷം എന്ന രീതിയിലാണ്. ഈ ചന്ദനമരങ്ങളെ ആശ്രയിച്ചാണ് മൈസൂരിലെ നല്ലൊരു വിഭാഗം ജനങ്ങളും ഇന്നും ജീവിക്കുന്നത്. വെച്ചുപിടിപ്പിക്കുന്ന ഓരോ ചന്ദനമരവും സർക്കാറിന്‍റെ സ്വത്തായി കണക്കാക്കപ്പെടുന്നു. മരത്തിന്‍റെ വളർച്ച പൂർണ്ണമായതിന് ശേഷം മാത്രമേ കർഷകനത് മുറിച്ച് മാറ്റാനാകൂ.

കാരണവന്മാർ നട്ട മരത്തിന്‍റെ ഫലമാണ് അടുത്ത തലമുറയ്ക്ക് കിട്ടുന്നത്. ഇന്നത്തെ തലമുറ നടുന്ന മരത്തിന്‍റെ ഫലം അടുത്ത തലമുറയ്ക്ക്. പാരമ്പര്യവും പൗരാണികവുമായ ഈ കീഴ്വഴക്കിലാണ് മൈസൂരിലെ ചന്ദന കർഷകർ ഇന്നും ജീവിക്കുന്നത്.

കൃഷി എളുപ്പമല്ല

ഉത്തര- മധ്യമ ഇന്ത്യയിലെ ചില പ്രദേശങ്ങളിലാണ് ചന്ദനകൃഷി സാധാരണയായി കണ്ടുവരുന്നത്. മേൽത്തരം ജനിതക സ്വഭാവമുള്ളതിനാലും കൊച്ചുചന്ദനത്തൈകൾ കാട്ടുമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ കഴിയാത്തതിനാലും ചന്ദനമരങ്ങൾ തീരെ കുറഞ്ഞുവരികയാണ്. വേനലിലെ കഠിന ചൂടിനെ അതിജീവിക്കാനുള്ള കഴിവ് ഈ ചന്ദനത്തൈകൾക്ക് കുറവാണ്. കാട്ടുത്തീയിൽപ്പെടാതെ ചന്ദനമരങ്ങൾ സംരക്ഷിക്കുക എന്നതാണ് മറ്റൊരു പ്രയാസമേറിയ കാര്യം.

30 വർഷത്തിനുള്ളിൽ ഇവയ്ക്ക് 15 സെ.മീ വണ്ണമുണ്ടാകും. ഇതിൽ നിന്ന് ഏകദേശം 50 കിലോ വരെ തടി ലഭ്യമാണ്. 40 വർഷത്തിനുള്ളിൽ ഒരു ചന്ദനമരത്തിന്‍റെ ശരാശരി വണ്ണം 25 സെ.മീ ആകും. ഇതിൽ നിന്നും 250 കിലോ വരെ ചന്ദനത്തടി ലഭിക്കും. ചന്ദനമരത്തിൽ നിന്നും നല്ല വിത്ത് കിട്ടണമെങ്കിൽ അതിന് 20 വർഷത്തെ വളർച്ചയെങ്കിലും വേണം.

ഒരു കായയിൽ ഒരു വിത്ത് എന്ന രീതിയിലാണ് ഇതിന്‍റെ വിത്തുകൾ കാണപ്പെടുക. പുരാതന രീതിയിൽ സൂക്ഷിക്കുന്ന വിത്തിന് രണ്ട് വർഷം വരെ ഗുണം നിൽക്കും. വിത്ത് സൂക്ഷിക്കുന്ന മുറിയുടെ താപനിലയും വിത്തിന്‍റെ ഗുണമേന്മയെ ബാധിക്കും.

തൈകളെ ബാധിക്കുന്ന രോഗങ്ങളാണ് പാത്തജെനിക് ഫംഗസ്, ഫ്യൂസെറിയം, ഫൈകൊപത്തെറോ നിമോറ്റെഡ്സ് എന്നിവ. കീടബാധകൾ കൊണ്ടും തൈകൾ നശിക്കാം. അതുകൊണ്ട് തന്നെ ചന്ദനത്തൈകളെ പരിപാലിക്കുമ്പോൾ നല്ല ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അമൂല്യമായ ഈ ഔഷധവൃക്ഷം നശിക്കാതെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരരുത്തരുടെയും ഉത്തരവാദിത്തമാണ്.

ചന്ദനം അതുല്യം

  • ചന്ദനമരത്തിലുണ്ടാകുന്ന കായ ഭക്ഷ്യയോഗ്യമാണ്. ഇതിന്‍റെ ഇലകൾ മൃഗങ്ങൾക്ക് കഴിക്കാൻ നൽകാറുണ്ട്.
  • പണ്ടുകാലത്ത് രാജക്കന്മാരുടെ ഭവനങ്ങളും കട്ടിലുകളും മറ്റും ചന്ദനത്തിൽ തീർത്തതായിരുന്നു. ഏറെനാൾ ഈടു നിൽക്കുന്നതാണ് ചന്ദനത്തടി.
  • ഇതിന്‍റെ കാമ്പ് ശിൽപനിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്.
  • ചന്ദനത്തൊലിയിൽ 12- 14 ശതമാനം വരെ ടാനിൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ടാനിംഗ് ഇൻഡസ്ട്രിയിൽ ചന്ദനത്തിന് ഏറെ ഡിമാന്‍റുണ്ട്.
  • ചന്ദനക്കുരു പെയിന്‍റ് നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
  • ചന്ദനത്തിന്‍റെ കാമ്പിൽ നിന്നും വേരിൽ നിന്നുമാണ് ചന്ദനത്തൈലം ശേഖരിക്കുന്നത്. വേരിലെ എണ്ണയാണ് കുറേക്കൂടെ ഔഷധ ഗുണമേറെയുള്ളത്.

ആഹാ… എന്തൊരു കുളിര്!!!!

വേനൽക്കാലം തുടങ്ങും മുന്നേ തന്നെ ഓരോ ദിവസവും അതി കഠിനമായ ചൂടാണ് കേരളത്തിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. വേനൽ ആയപ്പോൾ പറയുകയും വേണ്ട. ഈ കൊടും ചൂടിൽ നിന്ന് ഒരു ബ്രേക്ക്‌ എടുക്കാൻ ആഗ്രഹമുണ്ടോ ഗയ്സ്? വേനൽ അവധി കാലത്ത് വേനൽച്ചൂടിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിന്‌ പുറത്ത് എവിടെ ആണ് യോജിച്ച ഇടം എന്ന് തിരയുകയാണോ? എങ്കിൽ നമ്മുടെ സുന്ദരമായ ഇന്ത്യ തന്നെ ആനന്ദകരമായ നിരവധി സ്ഥലങ്ങൾ നമുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സീസണിൽ സന്ദർശിക്കാനുള്ള മികച്ച ആറ് സ്ഥലങ്ങൾ ഏതൊക്ക ആണ്, ആ സ്ഥലങ്ങളുടെ സ്വഭാവം, കാലാവസ്ഥ, താമസ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൂടി മനസിലാക്കാം…

മഞ്ഞു പെയ്യുന്ന മണാലി

മണാലി എന്ന് കേൾക്കുമ്പോഴേ ആഹാ ഉള്ളിലൊരു കുളിർ ആണ്. മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നോർത്തിന്ത്യൻ ഡെസ്റ്റിനേഷൻ ആണ് മണാലി… ഹിമാലയ സാനുക്കളുടെ ഗംഭീര്യം നിറഞ്ഞ മഞ്ഞുമൂടിയ മലനിരകൾ, പച്ചപ്പ് നിറഞ്ഞ താഴ്വരകൾ, വന്യമായ നദികൾ ഇതെല്ലാം കൊണ്ട് സുന്ദരമാണ് മണാലി. ഇവിടെ ഇപ്പോൾ വളരെ സുഖകരമായ കാലാവസ്ഥ ആണ്… സുഖകരമായ ദിനങ്ങളും തണുത്ത രാത്രികളും നിങ്ങളെ സ്വന്തനിപ്പിക്കുക തന്നെ ഹിമാചൽ പ്രദേശിലെ മലമ്പ്രദേശ പട്ടണമാണ് മനാലി. ബിയാസ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം കുളു താഴ്വരയുടെ വടക്കേ അറ്റത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

Manali

ഗതാഗതം: മണാലിയിലേക്ക് പോകാൻ ഡൽഹി, ചണ്ഡീഗഡ് തുടങ്ങിയ സമീപ നഗരങ്ങളിൽ നിന്ന് ബസ്, ഷെയർ ടാക്സി ഇവ ഉപയോഗിക്കുന്നത് പരിഗണിക്കുക. ഇത് വിമാന യാത്രയെക്കാൾ ലാഭകരമാണ്.

താമസം: മണാലിയിൽ പോകുമ്പോൾ എവിടെ താമസിക്കണം? ഒരു മികച്ച അനുഭവത്തിനായി സുഖപ്രദമായ കോട്ടേജുകളിലോ ബോട്ടിക് ഹോട്ടലുകളിലോ താമസിക്കുന്നത് പരിഗണിക്കാവുന്നതാണ്. ടൂർ പാക്കേജുകളുടെ ഭാഗമായാണ് പോകുന്നതെങ്കിലും എവിടെ ആണ് താമസം എന്ന് മുൻകൂട്ടി ചോദിച്ചു മനസിലാക്കുക; ഗസ്റ്റ് ഹൗസുകൾ, ഹോസ്റ്റലുകൾ, അല്ലെങ്കിൽ ബജറ്റ് ഹോട്ടലുകൾ എന്നിവ നോക്കുക. പഴയ മണാലിയിലോ വസിഷ്ഠിലോ ചെലവ് കുറഞ്ഞ ഓപ്ഷനുകൾ കണ്ടെത്താം.

ഭക്ഷണം: ആവിയിൽ വേവിച്ച ചോറ്, കറി അല്ലെങ്കിൽ തൈര്, മദ്ര (തൈര് അടിസ്ഥാനമാക്കിയുള്ള വിഭവം), ദാൽ, റൈത എന്നിവ ആസ്വദിക്കുക. പ്രത്യേക അവസരങ്ങളിൽ, ബോട്ടി, വട, ഭട്ടോറ, പത്രൊഡു എന്നിവ ലഭിച്ചേക്കാം. പ്രാദേശിക ഭക്ഷണശാലകളും തെരുവ് ഭക്ഷണ സ്റ്റാളുകളും സന്ദർശിക്കുക. രുചികരമായ മോമോസ്, തുക്പ, പ്രാദേശിക ഹിമാചലി വിഭവങ്ങൾ എന്നിവ മണാലി വാഗ്ദാനം ചെയ്യുന്നു.

വിനോദങ്ങൾ: ചെലവേറിയ സാഹസിക കായിക വിനോദങ്ങൾക്ക് പകരം ട്രെക്കിംഗ് അല്ലെങ്കിൽ നേച്ചർ വാക്ക് തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. സോളാംഗ് വാലിയിൽ പാരാഗ്ലൈഡിംഗ്, സിപ്‌ലൈനിംഗ്, എടിവി റൈഡുകൾ, സ്കീയിംഗ് 2 എന്നിങ്ങനെയുള്ള ത്രില്ലിംഗ് കാര്യങ്ങൾ ഒക്കെ ഉണ്ട്.

തണുത്തുറഞ്ഞ കുന്നിൻമുകളിൽ മെല്ലെ നടന്ന്, പ്രകൃതി ഭംഗി ആസ്വദിക്കാൻ മറക്കരുത്..

ഭൂമിയിലെ സ്വർഗം ശ്രീനഗർ

ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിക്കുന്ന കശ്മീരിലേക്ക് പോകാൻ കൊതിക്കാത്തവർ ആരുണ്ട്? ജമ്മു- കാശ്മീരിന്‍റെ വേനൽക്കാല തലസ്ഥാന നഗരമാണ് ശ്രീനഗർ. കാശ്മീർ താഴ്വരയിലാണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. സിന്ധു നദിയുടെ ഒരു പോഷകനദിയായ ഝലം നദിയുടെ ഇരുകരകളിലുമായി ആണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. ശ്രീനഗർ നഗരം തടാകങ്ങൾക്കും തടാകങ്ങളിലെ ഹൗസ്‌ബോട്ടുകൾക്കും പ്രശസ്തമാണ് മഞ്ഞിൻ കൂടാരമാണിവിടം. പച്ചപ്പു നിറഞ്ഞ മഞ്ഞു മലനിരകൾ, ശാന്തമായ തടാകങ്ങൾ, വിസ്മയിപ്പിക്കുന്ന പൂന്തോട്ടങ്ങൾ എന്നിവയാൽ മനോഹരമായ നഗരം. വേനൽക്കാലത്തുള്ള കാലാവസ്ഥ വളരെ നല്ലതാണ്. തണുത്ത സായാഹ്നങ്ങളോടുകൂടിയ മിതമായ വേനൽ ആണിവിടെ അനുഭവപ്പെടുന്നത്.

travel Dal lake Srinagar

ഗതാഗതം: മികച്ച നിരക്കുകൾക്കായി നേരത്തെ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യേണ്ടി വരും. ജമ്മുവിലേക്കുള്ള മനോഹരമായ ട്രെയിൻ യാത്രയും പരിഗണിക്കാവുന്നതാണ്, ഷെയർ ടാക്സിയിൽ ശ്രീനഗറിലേക്ക് പോകാൻ കഴിയും.

എവിടെ താമസിക്കണം: ദാൽ തടാകത്തിലെ ഹൗസ് ബോട്ടുകൾ തിരഞ്ഞെടുക്കുന്നത് നല്ല ഓപ്ഷൻ ആണ്. ആകർഷകമായ നിരവധി ഹോട്ടലുകളും ഉണ്ട്.

ഭക്ഷണം: റോഗൻ ജോഷ്, വാസ്‌വാൻ തുടങ്ങിയ പ്രാദേശിക കശ്മീരി വിഭവങ്ങൾ പരീക്ഷിക്കുക. ബജറ്റിന് അനുയോജ്യമായ ഭക്ഷണത്തിനായി ലോക്കൽ ഭക്ഷണം അനേഷിച്ചു നോക്കാവുന്നതാണ്.

വിനോദങ്ങൾ: ദാൽ തടാകത്തിൽ ഷിക്കാര റൈഡുകൾ ആസ്വദിച്ച് മുഗൾ ഗാർഡൻസ് സന്ദർശിക്കാം. ഗുൽമാർഗ് ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഡേ ട്രിപ്പാണ്.

ഷോപ്പിംഗ്: കുങ്കുമപ്പൂവ്, പഴങ്ങൾ, പഷ്മിന ഷാളുകൾ എന്നിവ പ്രാദേശിക വിപണികളിൽ നിന്ന് നേരിട്ട് വാങ്ങുക.

മനോഹര ചിത്രം പോലെ നൈനിറ്റാൾ

Nainital

ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് നൈനിറ്റാൾ. സമൃദ്ധമായ കുന്നുകൾ, ശാന്തമായ തടാകങ്ങൾ, ഇടതൂർന്ന വനങ്ങൾ. നൈനിറ്റാൽ ഒരു സുന്ദരമായ പെയിന്‍റിംഗ് പോലെ ആണ്. ഉന്മേഷം നൽകുന്ന കാലാവസ്ഥയുടെയും പ്രകൃതിയുടെയും പെർഫെക്ട് ബ്ലെൻഡിംഗ് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഇടയ്ക്കിടെ പെയ്യുന്ന മഴയോടൊപ്പം ഉന്മേഷദായകമായ കാലാവസ്ഥ ആണ് ഇവിടെ ഉള്ളത്

ഗതാഗതം: ഡൽഹിയിലേക്ക് ട്രെയിനിലോ വിമാനത്തിലോ പോകുക, തുടർന്ന് ഷെയർ ടാക്സിയിൽ നൈനിറ്റാളിലേക്ക് പോകാവുന്നതാണ്.

എവിടെ താമസിക്കണം: നൈനി റിട്രീറ്റ് പോലെയുള്ള തടാകതീരത്തെ റിസോർട്ടുകളോ ഹിൽടോപ്പ് ലോഡ്ജുകളോ തിരഞ്ഞെടുക്കുക. മാൾ റോഡിനോ ഭീംതാളിനോ സമീപമുള്ള ബജറ്റ് ഹോട്ടലുകളിൽ താമസിക്കുക. തിരക്കേറിയ ടൂറിസ്റ്റ് സീസണുകൾ ഒഴിവക്കാൻ കഴിഞ്ഞാൽ വളരെ മികച്ച യാത്ര അനുഭവം നൈനിറ്റാൾ സമ്മനിക്കും.

ഭക്ഷണം: പ്രാദേശിക കുമയൂണി പാചകരീതി പരീക്ഷിക്കുക. നൈനാ ദേവി ക്ഷേത്രത്തിനടുത്തുള്ള സ്ട്രീറ്റ് ഭക്ഷണം പരീക്ഷിക്കാവുന്നതാണ്.

വിനോദം: നൈനി തടാകത്തിൽ ബോട്ടിംഗ്, സ്നോ വ്യൂ പോയിന്‍റ് സന്ദർശിക്കുക, ടിഫിൻ ടോപ്പ് യാത്ര ചെയ്യാം.

ഷോപ്പിംഗ്: മെഴുകുതിരികൾ, കരകൗശല വസ്തുക്കൾ, പ്രാദേശികമായി ഉണ്ടാക്കുന്ന ജാം എന്നിവ വാങ്ങുക.

തേയില മണക്കും ഡാർജിലിംഗ്

ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽ സ്ഥിതി ചെയ്യുന്ന നാടാണ് ഡാർജിലിംഗ്. ഡാർജിലിംഗ് എന്ന വാക്കിന്‍റെ ഉൽഭവം രണ്ട് ടിബറ്റൻ വാക്കുകളിൽ നിന്നാണ് – ഇടിവെട്ട് എന്ന അർത്ഥമുള്ള ഡോർജെ, സ്ഥലം എന്നർത്ഥമുള്ള ലിംഗ് കൂടിച്ചേർന്നാണ് ഡാർജിലിംഗ് ആയത്. ബ്രിട്ടിഷ് ഭരണകാലത്ത് ഡാർജിലിംഗിന്‍റെ ശീതകാലാവസ്ഥ കാരണം വേനൽക്കാലത്ത് അവിടം ഒരു സുഖവാസകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഡാർജിലിംഗ് ചായ, ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത എന്നിവ കൊണ്ട് ഡാർജിലിംഗ് ലോകപ്രശസ്തമാണ്. ലോകത്തിലേ തന്നെ മേൽത്തരം ചായക്കൂട്ടുകളും ഇവിടെ നിന്നാണ് ഉണ്ടായത്.

തേയിലത്തോട്ടങ്ങളുടെ പറുദീസ ആയി ഡാർജിലിം ഗ് അറിയപ്പെടുന്നത് അത് കൊണ്ടാണ്. മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകൾ, അതിശയിപ്പിക്കുന്ന സൂര്യോദയ കാഴ്ചകൾ എല്ലാം സഞ്ചാരിയെ വിസ്മയിപ്പിക്കും. ഇവിടത്തെ കാലാവസ്ഥ തണുത്തതും സുഖകരവുമാണ്.

travel Darjeeling

ഗതാഗതം: ന്യൂ ജൽപായ്ഗുരിയിലേക്ക് (NJP) ട്രെയിനിൽ പോകുക, തുടർന്ന് ഡാർജിലിംഗിലേക്ക് ഷെയർ ടാക്സിയിൽ പോകുക.

താമസം: ടീ എസ്റ്റേറ്റുകൾ, ബോട്ടിക് ഹോട്ടലുകൾ, വിൻഡമേർ ഹോട്ടൽ പോലെയുള്ള കൊളോണിയൽ ശൈലിയിലുള്ള താമസങ്ങൾ ഒക്കെ നോക്കാവുന്നതാണ്. കുറഞ്ഞ നിരക്ക് വേണം എന്നുള്ളവർക്ക് ചൗരസ്ത മാളിന് സമീപമുള്ള ബഡ്ജറ്റ് ഫ്രണ്ട്‌ലി ഗസ്റ്റ് ഹൗസുകളോ ലോഡ്ജുകളോ തിരഞ്ഞെടുക്കാം.

ഭക്ഷണം: മോമോസ്, തുക്പ, നാടൻ ചായകൾ എന്നിവ ആസ്വദിക്കുക.

വിനോദം: ടൈഗർ ഹില്ലിലെ സൂര്യോദയം, ബറ്റാസിയ ലൂപ്പ്, ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ യാത്ര.

ഷോപ്പിംഗ്: പ്രാദേശിക തേയിലത്തോട്ടങ്ങളിൽ നിന്ന് നേരിട്ട് ഡാർജിലിംഗ് ചായ വാങ്ങുക.

മലകളുടെ രാജ്ഞി ഷിംല

ചരിത്ര പരമായ പ്രാധാന്യം, കൊളോണിയൽ വാസ്തുവിദ്യ, പനോരമിക് കാഴ്ചകൾ എന്നിവ കൊണ്ട് സമ്പന്നമാണ് ഷിംല. ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനം ആണ് ഈ നഗരം. 1864 ൽ ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. മലകളുടെ രാജ്ഞി എന്നാണ് ഷിംല അറിയപ്പെടുന്നത്. ഹിമാലയപർവത നിരകളുടെ വടക്കു പടിഞ്ഞാ‍റായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 2130 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചണ്ഡിഗഡിൽ നിന്നും ഏകദേശം 115 കി. മീ ദൂരവും, ഡൽഹിയിൽ നിന്നും ഏകദേശം 365 കി. മീ ദൂരത്തിലുമാണ് ഷിംല സ്ഥിതി ചെയ്യുന്നത്. സുഖകരമായ ദിനങ്ങളും തണുപ്പുള്ള രാത്രികളുംമാണ് ഇവിടത്തെ സവിശേഷത.

shimla

ഗതാഗതം: ഡൽഹിയിൽ നിന്നോ ചണ്ഡീഗഢിൽ നിന്നോ രാത്രിയിൽ സുഖപ്രദമായ ബസ് എടുക്കുക. ഇത് ചെലവ് കുറഞ്ഞതും മനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നതുമാണ്.

താമസം: ഒബ്റോയ് സെസിൽ പോലുള്ള പൈതൃക ഹോട്ടലുകൾ അല്ലെങ്കിൽ വുഡ്‌വിൽ പാലസ് ഹോട്ടൽ പോലെയുള്ള ബോട്ടിക് സ്റ്റേകൾ. ഷിംലയിലെ മഷോബ്ര അല്ലെങ്കിൽ ചെയിൽ പോലുള്ള ശാന്തമായ പ്രദേശങ്ങളിൽ ബജറ്റ് ഹോട്ടലുകളോ ഹോംസ്റ്റേകളോ നോക്കുക.

ഭക്ഷണം: പ്രാദേശിക ധാബകളും കഫേകളും എക്സ്പ്ലോർ ചെയ്യുക. ഹിമാചലി വിഭവം “ചന മദ്ര” കഴിച്ചു നോക്കണം.

വിനോദം: ജാഖൂ ക്ഷേത്രം, കൽക്കയിലേക്കുള്ള ടോയ് ട്രെയിൻ യാത്ര.

ഷോപ്പിംഗ്: ലക്കർ ബസാറിൽ നിന്ന് കമ്പിളി വസ്ത്രങ്ങളും കരകൗശല വസ്തുക്കളും വാങ്ങുക.

മനം കുളിർപ്പിക്കും ഊട്ടി 

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണമാണ് ഊട്ടി. ഉദഗ മണ്ഡലം എന്ന് കൂടി ഇതിനു പേരുണ്ട്. എപ്പോഴും നേർത്ത കുളിരുള്ള കാലാവസ്ഥ ആയത് കൊണ്ട് തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇത്. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ്‌ ഊട്ടി അറിയപ്പെടുന്നത്. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്; അതിന്‍റെ ചുരുക്കമാണ്‌ ഊട്ടി. ബ്രിട്ടീഷ് സർക്കാരിന്‍റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനകേന്ദ്രമായിരുന്നു. ഇന്ത്യയിൽ നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണിത്. മേട്ടുപ്പാളയം- ഊട്ടി നാരോ ഗേജ് തീവണ്ടി ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ നിത്യഹരിത വനങ്ങൾ, കുന്നുകൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എല്ലാം കൂടി അതിമനോഹരമായ അനുഭവം ആണ് ഊട്ടി സമ്മാനിക്കുന്നത്. ദിവസം മുഴുവൻ നേരിയ താപനില.

ooty

ഗതാഗതം: ട്രെയിൻ വഴിയാണെങ്കിൽ കോയമ്പത്തൂർക്ക് പോയിട്ട് അവിടെ നിന്ന് ബസ് പിടിക്കാം.

താമസം: ആകർഷകമായ കോട്ടേജുകൾ,ആഡംബര റിസോർട്ടുകൾ ചാറിംഗ് ക്രോസിനോ ബൊട്ടാണിക്കൽ ഗാർഡനോ സമീപമുള്ള ബഡ്ജറ്റ് ഹോട്ടലുകൾ ഹോംസ്റ്റേകൾ നോക്കുക.

ഭക്ഷണം: പ്രാദേശിക തമിഴ്നാട് വിഭവങ്ങൾ പരീക്ഷിക്കുക. ഊട്ടി മാർക്കറ്റ് സന്ദർശിക്കുക.

വിനോദം: ബൊട്ടാണിക്കൽ ഗാർഡൻ, ഊട്ടി തടാകത്തിൽ ബോട്ട് സവാരി, ദൊഡ്ഡബെട്ട കൊടുമുടി.

ഷോപ്പിംഗ്: ഹോം മെയ്ഡ് ചോക്ലേറ്റുകളും എസ്സെൻഷ്യൽ ഓയിലുകൾ.

ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന പ്രകൃതിദത്ത രീതികൾ

ചർമ്മ സൗന്ദര്യവും ആരോഗ്യവും നിലനിർത്തുകയെന്നുള്ളത് ഒരു വ്യക്തിയെ സംബന്ധിച്ച് അതിപ്രധാനമാണ്. സ്വന്തം ചർമ്മം വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുക എന്നുള്ളത് നല്ല വ്യക്തിത്വത്തിന്‍റെ അടയാളവും കൂടിയാണ്. മികച്ച ചർമ്മരോഗ്യത്തിന് പോഷക സമ്പന്നമായ ഭക്ഷണം കഴിക്കുന്നതിന് പുറമെ  മറ്റ് പ്രധാനപ്പെട്ട ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കുകയും വേണം. ചർമ്മ സൗന്ദര്യവും ആരോഗ്യവും വർദ്ധിപ്പിക്കുന്ന അവയൊന്നും തന്നെ പണച്ചെലവേറിയ കാര്യങ്ങളൊന്നുമല്ല. നിസാരമെന്ന് തോന്നാമെങ്കിലും വിലപ്പെട്ട ആ പ്രകൃതിദത്ത മാർഗ്ഗങ്ങൾ അവലംബിക്കുന്നതിലൂടെ ചർമ്മത്തിൽ അത്ഭുതകരമായ മാറ്റമാകും ഉണ്ടാവുക.

ജലാംശം

ചർമ്മത്തിന്‍റെ ജലാംശം നിലനിർത്തുന്നതിന് ധാരാളം വെള്ളം കുടിക്കുന്നത് അത്യന്താപേക്ഷിതമാണ്. ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസുകളെങ്കിലും വെള്ളം കുടിക്കുന്നത് ശ്രദ്ധേയമായ മാറ്റമുണ്ടാക്കും.

ഭക്ഷണക്രമം

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തു൦. ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ലീൻ പ്രോട്ടീനുകൾ എന്നിവ ഉൾപ്പെടുത്തുക.

വ്യായാമം

പതിവ് ശാരീരിക പ്രവർത്തനങ്ങൾ രക്തചംക്രമണം മെച്ചപ്പെടുത്തു൦. ഇത് ചർമ്മത്തെ ആരോഗ്യകരമാക്കും .പ്രാണായാമം പോലെയുള്ള ശ്വസനവ്യായാമങ്ങൾ അത്യാവശ്യമായും ചെയ്യണം. എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക.

ചർമ്മസംരക്ഷണ ദിനചര്യ

ശുദ്ധീകരണം, ടോണിംഗ്, മോയ്സ്ചറൈസിംഗ് എന്നിവ ചർമ്മസംരക്ഷണ ദിനചര്യയിലെ അനിവാര്യമായ ഘട്ടങ്ങളാണ്. ചർമ്മത്തിന് മൃദുവായ പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.

എക്‌സ്ഫോളിയേഷൻ

എക്സ്ഫോളിയേഷൻ വഴി നിർജ്ജീവമായ ചർമ്മകോശങ്ങൾ നീക്കം ചെയ്യുന്നത് ആരോഗ്യമുള്ള ചർമ്മത്തെ കൂടുതൽ പ്രകടമാക്കും. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ മൃദുവായ സ്‌ക്രബ് അല്ലെങ്കിൽ എക്‌സ്‌ഫോളിയേറ്റിംഗ് ബ്രഷ് ഉപയോഗിക്കുക.

സൂര്യനിൽ നിന്നും സംരക്ഷണം

ചർമ്മത്തെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നത് അകാല വാർദ്ധക്യം തടയുന്നതിന് നിർണായകമാണ്. എല്ലാ ദിവസവും കുറഞ്ഞത് 30 SPF ഉള്ള സൺസ്‌ക്രീൻ അപ്ലൈ ചെയ്യുക.

ഉറക്കം

ചർമ്മത്തെ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും കഴിയുന്ന ഏറ്റവും നല്ലൊരു ഉപാധിയാണ് മതിയായ ഉറക്കം എന്നത്. 7- 9 മണിക്കൂർ ഉറങ്ങുക.

സ്ട്രെസ് മാനേജ്മെന്‍റ്

ഉയർന്ന തലത്തിലുള്ള സമ്മർദ്ദം നിങ്ങളുടെ ചർമ്മത്തിന്‍റെ പ്രായമാകൽ പ്രക്രിയയെ ത്വരിതപ്പെടുത്തും. യോഗ അല്ലെങ്കിൽ ധ്യാനം പോലുള്ള വിശ്രമ വിദ്യകൾ പരിശീലിക്കുക.

ഈ പ്രകൃതിദത്ത രീതികൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങൾക്ക് തിളക്കമുള്ളതും യുവത്വമുള്ളതുമായ ചർമ്മം നേടാൻ കഴിയും. ചർമ്മത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വരുത്താൻ ഈ മാർഗ്ഗങ്ങൾക്ക് കഴിയും. അതിനാൽ ഇവയെല്ലാം തന്നെ ജീവിതത്തിന്‍റെ ഭാഗങ്ങൾ ആക്കാം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें