സുപ്രിയ താമസിക്കുന്ന കെട്ടിടത്തിന്‍റെ ലീസ് അവസാനിച്ചിരുന്നു. അതിനാൽ കഴിഞ്ഞ ഒരുമാസമായി അവൾ ഭർതൃവീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. അതിൽ കുഴപ്പമൊന്നുമില്ല പക്ഷേ അവളുടെ പ്രിയകൂട്ടുകാരി ലത, അവളെ കാണാൻ പഴയ വീട്ടിൽ വരാറുണ്ട്. തങ്ങാറുമുണ്ട്.
ഇപ്പോൾ വീട് മാറിയതു കൊണ്ട് അവൾ വന്നാൽ എവിടെ നിൽക്കും... നാളെ രാവിലെ അവൾ എത്തും!
കോളേജ് കാലത്തെ തീപ്പൊരിയായ സുപ്രിയ കൂട്ടുകുടുംബത്തിൽ കഴിയുന്ന കാര്യം ഓർത്തപ്പോൾ അദ്ഭുതമൊന്നും തോന്നിയില്ല. വീട്ടിലെ പാരമ്പര്യവും നാട്ടുനടപ്പുമൊക്കെ അനുസരിച്ചു ജീവിക്കുന്നതിനാൽ അവൾ സന്തോഷവതിയായിരിക്കുമെന്ന് ലത കരുതി. എന്തൊക്കെയായാലും ശാന്തൻ കൺവെട്ടത്ത് തന്നെയാണല്ലോ. അത് ഒരു സ്ത്രീയെ സംബന്ധിച്ച് ധാരാളമല്ലേ.
രാവിലെ തന്നെ ശാന്തൻ ലതയെ കൂട്ടിക്കൊണ്ടു വരാനായി റെയിൽവേ സ്‌റ്റേഷനിൽ കാറുമായി എത്തിയിരുന്നു. ട്രെയിനിൽ ഉറക്കം ശരിയാകാത്തതിനാൽ വീട്ടിലേക്കുള്ള യാത്രയിൽ അവൾ ശാന്തന്‍റെ തോളിൽ കിടന്നു മയങ്ങിപ്പോയി. ഇങ്ങനെ പോകുമ്പോൾ ഒരു ഉണർവിനിടയിൽ അവൾ ഒരു കാര്യം ആഗ്രഹിച്ചു. ഇനിയും ഇതുപോലെ ശാന്തനുമായി സമയം ചെലവിടാൻ അവസരമുണ്ടാകാതിരിക്കട്ടെ!
വർഷങ്ങൾക്ക് മുൻപ് ശാന്തനുമായി ചിലവഴിച്ച ഒരായിരം നിമിഷങ്ങളുടെ ഓർമ്മകൾ ലതയെ അലട്ടി. അതെല്ലാം ഒരു കാലത്ത് അവളുടെ ജീവശ്വാസം ആയിരുന്നവല്ലോ.
“ഇതു വെറും രണ്ടു ദിവസത്തെ കാര്യമല്ലെയുള്ളൂ. അച്‌ഛനും അമ്മയ്ക്കും യാതൊരു പ്രയാസവും ഉണ്ടാവില്ല.” വീട്ടി ലെത്തിയതും അവളെ സ്നേഹനിർഭരമാ യി കെട്ടിപ്പിടിച്ചു കൊണ്ട് ലതയുടെ ആശങ്കയ്ക്ക് സുപ്രിയ മറുപടി പറഞ്ഞു.
“എടോ നീ എന്‍റെ കൂട്ടുകാരിയല്ലേ ഒരേ മുറിയിൽ കിടന്നു എന്ന് വച്ച് എന്ത് കുഴപ്പമുണ്ടാവാൻ” ഇതു പറഞ്ഞ് ഇരുവരും പൊട്ടിച്ചിരിച്ചു.
“ശാന്തനും പ്രശ്നമൊന്നും ഉണ്ടാവില്ല ചങ്ങാതി." എന്നാൽ ലത പണ്ടത്തെ മുഴുവൻ കാര്യങ്ങളും സുപ്രിയയോട് പറഞ്ഞിരുന്നില്ല. ഇപ്പോൾ കാറിൽ വച്ച് വീട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ സ്വയം നിയന്ത്രിക്കാനാവാതെ വന്നതും. ശാന്തൻ തന്‍റെ കൈവിരലുകളുടെ കുസൃതി തടയാതിരുന്നതും ഒന്നും...
കൂടുതൽ ആളുകൾ ചുറ്റിലും ഉള്ളപ്പോൾ താൻ ശാന്തനുമായി വഴിവിട്ടൊന്നും പെരുമാറില്ലല്ലോ എന്ന് രാവിലെ ബ്രഡിൽ ജാം തേയ്ക്കുമ്പോൾ ലത ഓർത്തു. അതിനേക്കാൾ ഉപരിയായി സുപ്രിയ തന്‍റെ ഉറ്റ ചങ്ങാതിയുമാണല്ലോ. സുപ്രിയയുടെ ഭർത്താവല്ലേ ശാന്തൻ...
അവൾ ശാന്തനെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് കാൽ തടവാൻ തുടങ്ങി. യാത്ര അവളെ വല്ലാതെ ക്ഷീണി തയാക്കിയിരുന്നു. പക്ഷേ പെട്ടെന്നാണ് ഒരു കാര്യം തീരുമാനിക്കപെട്ടത്. ശാന്തന്‍റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടാവില്ല. അവർ മകളുടെ വീട്ടിൽ ഒരത്യാവശ്യമായി ഇന്ന് തന്നെ പോവുകയാണ്...
ഒരു പുരുഷനും സ്ത്രീയും തമ്മിൽ സ്പർശനം അനുഭവിച്ചാൽ, ആഗ്രഹിച്ചാൽ, പിന്നെ പ്രകൃതി പോലും അതിനായി അവസരങ്ങൾ ഒരുക്കി തരും. അല്ലെങ്കിൽ ഇതിപ്പോ ഇങ്ങനെ സംഭവിക്കേണ്ടതുണ്ടായിരുന്നോ? ശാന്തൻ വർഷങ്ങളായി സുപ്രിയയുടെതാണ്. അങ്ങനെ ഉള്ള ഒരാളെ രണ്ട് ദിവസം കൊണ്ട് കവർന്നെടുക്കാനൊക്കുമോ?
“എടോ നിന്‍റെ സമയം ഇവിടെ വേഗം ഓടി തീരും. ഞാനുണ്ടാവില്ലെന്ന് കരുതി നിനക്ക് ബോറടിക്കുകയൊന്നും ഇല്ല. ശാന്തന് നൈറ്റ് ഷിഫ്റ്റാണ്. പകൽ സമയം പോകാൻ പുള്ളിയുടെ കത്തി കേട്ടിരിക്കാം.” ചായ പകർന്നു കൊടുക്കുന്നതിനിടയിൽ സുപ്രിയ പറഞ്ഞു.