തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കു പ്രകാരം ഇപ്പോൾ കേരളത്തിൽ 2,70,99,326 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ 5,74,175 വോട്ടർമാർ പുതുതായി പേര് ചേർത്തവരാണ്... മൊത്തം വോട്ടർമാരിൽ 1.39 കോടി വനിതകൾ ഉൾപ്പെടുന്നു... പുരുഷന്മാരേക്കാൾ അധികാര വിനിയോഗശേഷി ഉള്ളത് സ്ത്രീകൾക്കു തന്നെയാണ്. എന്നാൽ സമൂഹം ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ വനിതാവോട്ടർമാർക്കാവണമെങ്കിൽ രാഷ്ട്രീയത്തെക്കുറിച്ച്, സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച്, ആരെയായിരിക്കണം നമ്മൾ തെരഞ്ഞെടുക്കേണ്ടത് എന്നതിനെ കുറിച്ചൊക്കെ വ്യക്‌തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. പക്ഷേ വോട്ടു ചെയ്യുന്നവരെല്ലാം ആ ബോധ്യത്തോടെ വോട്ടു രേഖപ്പെടുത്തുന്നവരാണെങ്കിൽ ഹാ ഈ ലോകം എത്ര സുന്ദരം എന്ന് പറയാമായിരുന്നു.

സ്ത്രീകൾ പൊതുവേ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കാറില്ല എന്നതാണ് അനുഭവം. ഇപ്പോൾ സ്ത്രീകൾ മാത്രമല്ല പുതിയ തലമുറയ്ക്കും രാഷ്ട്രീയ രംഗം അത്ര പ്രിയങ്കരമല്ല. തെരഞ്ഞെടുപ്പു കാലത്തു മാത്രം ഉയർന്നു വരുന്ന രാഷ്ട്രീയാവബോധമാണ് പൊതുവേ സാധാരണ ജനത്തിന് ഉള്ളത്. ഈ അവസ്ഥ ഇപ്പോഴും തുടരുന്നുണ്ട്. വീട്ടുകാർ പിന്തുടരുന്ന രാഷ്ട്രീയമാണോ ഭൂരിഭാഗം പെൺകുട്ടികളും തുടരുന്നത്? അച്ഛനോ, സഹോദരനോ, ഭർത്താവോ പിന്തുടരുന്ന രാഷ്ട്രീയ ചിന്തകളുടെ പിന്തുടർച്ചക്കാരിയായിരിക്കും ആ വീട്ടിലെ സ്ത്രീയും എന്ന പൊതുബോധത്തിൽ തന്നെയാണ് ഇപ്പോഴും നാം. അതിന് വിരുദ്ധമായ നിലപാടുകൾ എടുത്തവരെ സമൂഹവും എന്നാൽ ആ വിലയിരുത്തൽ അത്ര ശരിയല്ല എന്നാണ് ബാംഗ്ലൂർ സെന്‍റ് ജോസഫ് കോളേജിൽ വിദ്യാർത്ഥിനികളായ അഞ്ജു, അമല, അനഘ, ജ്യോത്സന എന്നിവർക്ക് പറയാനുള്ളത്. പുതിയ തലമുറയിലെ കുട്ടികൾക്ക് രാഷ്ട്രീയ ബോധമില്ലെന്ന് പറഞ്ഞ് ആക്ഷേപിക്കും മുമ്പ് ഇവർ പറയുന്നത് ശരിക്കും കേൾക്കണം.

രാജ്യത്തു നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൂടുതലായി ശ്രദ്ധിക്കുന്നില്ല, എന്നു തുടങ്ങി വീട്ടുകാർ പറയുന്നതിനപ്പുറമുള്ള രാഷ്ട്രീയമില്ല എന്നു വരെ, ഇന്നത്തെ തലമുറയെക്കുറിച്ച് പലരും പരാതിപ്പെടുന്നുണ്ട്. എന്നാൽ സത്യം എന്താണ്?

ആർക്ക് വോട്ട് ചെയ്യണം? എന്തിന് ചെയ്യണം? എന്നൊക്കെ ഉള്ള കാര്യത്തിലും യുവതമുറ പൊളിറ്റിക്കലി കറക്റ്റാണ് എന്നതാണ് വാസ്തവം. പാരമ്പര്യവും ഐഡിയോളജിയും നോക്കിയല്ല അവർ വോട്ട് ചെയ്യുന്നത്. രാഷ്ട്രത്തിന്‍റെ വിധി നിർണയത്തിൽ അവർക്ക് വ്യക്‌തമായ കാഴ്ച്ചപ്പാടുണ്ട്.

“ചെറുപ്പം തൊട്ട് നമ്മൾ പഠിച്ചു വളർന്നത് ഇന്ത്യ ഈസ് എ ഡെമോക്രാറ്റിക് സെക്യൂലർ കൺട്രി എന്നാണ്. എന്നാൽ ഓരോ കുട്ടിയും വളർന്നു വരുമ്പോൾ കാണുന്നത് അങ്ങനെ ഒരു ഇന്ത്യയെ അല്ല." അമല ജോർജ് ചർച്ചയ്ക്ക് തുടക്കമിട്ടു. കാസ്‌റ്റ്- റിലീജിയൻ- ഡിസ്ക്രിമിനേഷൻ, ബ്ലാക്ക് മണി, കറപ്ഷൻ ഇങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് നിത്യവും സംഭവിക്കുന്നത്. ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്ന നല്ല പൊളിറ്റിക്കൽ ലീഡേഴ്സ് വളരെ കുറവാണ്. ഇത്തരം കാര്യങ്ങൾ തുടരെ കേൾക്കുന്നതിനാൽ എന്നെ പോലെയുള്ള ന്യൂ കമേഴ്സിന് പൊളിറ്റിക്‌സിലേക്ക് വേണ്ടത്ര താൽപര്യം ഉണ്ടാകുന്നില്ല. നമ്മുടെ മണ്ഡലത്തിൽ മത്സരിക്കുന്ന വ്യക്‌തിക്ക് ഗുഡ് ലീഡർ എന്ന പരിവേഷം ഉണ്ടെന്ന് തോന്നിയാൽ വോട്ടു ചെയ്യുക. അതുമല്ലെങ്കിൽ ഫാമിലി ആർക്കാണോ വോട്ടു ചെയ്യുന്നത് അതു ഫോളോ ചെയ്യുക എന്ന ഓപ്ഷൻ മാത്രമേ ഇപ്പോൾ യുവാക്കൾക്കുള്ളൂ. ആ മൈന്‍റ് സെറ്റാണ് ഇന്ന് യൂത്തിനുള്ളത്. കാരണം നമ്മൾ പഠിച്ചു വളർന്ന കേട്ട് മനസ്സിലാക്കിയ സാഹചര്യങ്ങളിൽ നിന്ന് സമൂഹവും രാഷ്ട്രീയവും എല്ലാം ഒരുപാടു മുന്നോട്ട് പോയിരിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...