വില വർദ്ധനയും ഷോപ്പിംഗ് മാൾ കൾച്ചറും ഒക്കെ പ്രീകട്ട് വെജിറ്റബിളിന്‍റെ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരിക്കുകയാണ്. ആഴ്ചയിൽ ഒരു ദിവസം മർക്കറ്റിൽ പോയി ഒരാഴ്ച്‌ചത്തെക്കുള്ള പച്ചക്കറി വാങ്ങി ഫ്രീഡ്‌ജിൽ വയ്ക്കുന്നവരാണ് മിക്കവരും. എപ്പോഴും ഷോപ്പിംഗ് നടത്തി സമയം കളയാനില്ലാത്തവർക്ക് പ്രീകട്ട് വെജിറ്റബിൾ അനുഗ്രഹമാണ്. ഭൂരിഭാഗം പേരും പച്ചക്കറികൾ വൃത്തിയാക്കി മുറിച്ച് തെർമോകോൾ ട്രേയിൽ വച്ച് പ്ലാസ്‌റ്റിക്ക് കവറിട്ട് മൂടി 4 ഡിഗ്രി സെൽഷ്യസ് ഊഷ്‌മാവിൽ ‌സ്റ്റോർ ചെയ്‌ വയ്ക്കുകയാണ് പതിവ്.

മാളുകൾക്ക് പുറമെ ഇപ്പോൾ പ്രാദേശിക കച്ചവടക്കാർപ്പോലും ഈ ആശയം നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് ഫ്രിഡ്‌ജിൽ വയ്ക്കുന്നില്ലെങ്കിലും പച്ചക്കറി വൃത്തിയായി നുറുക്കി പ്ലാസ്റ്റിക്ക് കവറിൽ സൂക്ഷിക്കുകയാണ് പതിവ്. ഇതിൽ ഭൂരിഭാഗവും മഷ്റൂം, ബ്രോക്കോലി, ഉള്ളി പൊളിച്ചത്, കാരറ്റ് എന്നിവയൊക്കെയാവും ഉണ്ടാവുക.

ഈ സാഹചര്യത്തിൽ ഇത്തരം പച്ചക്കറികൾ നമ്മുടെ ആരോഗ്യത്തിന് ഹാനികാരകമാണോ അല്ലയോ എന്ന് അറിയേണ്ടതുണ്ട്. മാർക്കറ്റിൽ നിന്നും നുറുക്കി വച്ച പച്ചക്കറികൾ വാങ്ങുന്നവർ യഥാർത്ഥത്തിൽ അദ്ധ്വാനം കുറയ്ക്കാനായി സ്വന്തം ആരോഗ്യ കാര്യത്തിൽ അലംഭാവം പുലർത്തുകയാണെന്നാണ് വേൽഡ് ഹെൽത്ത് എക്സ്പെർട്ടുകൾ പറയുന്നത്. എന്നാൽ ശരിയായ ഊഷ്‌മാവിൽ പച്ചക്കറികളും മുളപ്പിച്ച ധാന്യങ്ങളും വയ്ക്കുകയാണെങ്കിൽ അതിന്‍റെ സ്വാദും ഗുണവും സുരക്ഷിതമായിരിക്കും. ഉദ്യോഗസഥകളായ അമ്മമാരെ സംബന്ധിച്ച് പ്രീകട്ട് വെജിറ്റബിൾസ് വലിയ അനുഗ്രഹമാണെന്നാണ് ഡയബറ്റോളജിസ്റ്റ് ഡോ. പ്രീതി രാഹുൽ പറയുന്നത്. ന്യൂഡിൽസ്, ഫ്രൈഡ് റൈസ് തുടങ്ങയവയിൽ പച്ചക്കറികൾ ആവശ്യമായി വരുമല്ലോ. ഈ സാഹചര്യത്തിൽ പ്രീകട്ട് വെജിറ്റബിൾസ് നന്നായി പാക്ക് ചെയ്‌ത്‌ ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയാണെങ്കിൽ 4 ദിവസം വരെ ഇത് കേടാകാതെയിരിക്കും. വിറ്റാമിൻ എ, സി എന്നിവയുടെ കുറവ് ഇത്തരം പച്ചക്കറികളിലുണ്ടാവാം. ഓരോ 10  മിനിറ്റ് പച്ചക്കറി മുറിക്കുന്നതിന് ലാഭിക്കുകയാണെങ്കിൽ ആഴ്‌ചയിൽ 70 മിനിറ്റാവും വീട്ടമ്മ ലാഭിക്കുക.

നേരത്തെ മുറിച്ചു വച്ച പച്ചക്കറികൾ പ്ലാസ്റ്റിക്ക് ഷീറ്റിൽ പൊതിഞ്ഞ് 7 ദിവസം വരെ 4 ഡിഗ്രി സെന്‍റി ഗ്രേഡിൽ സൂക്ഷിച്ചു വയ്ക്കാം. ഗ്രീൻ പീസിൽ 15 ശതമാനം ബീൻസിൽ 77 ശതമാനം വിറ്റാമിൻ എന്നിവയുടെ കുറവുണ്ടാകും എന്ന് മാത്രം. പച്ചക്കറി ശരിയായ പ്രക്രിയയിലൂടെ ഡബ്ബയിൽ അടച്ചു സൂക്ഷിക്കാം. അല്ലെങ്കിൽ മുറിച്ച് സൂക്ഷിച്ച് വയ്ക്കാം.

പഴങ്ങളും പച്ചക്കറികളും കൊണ്ടു വന്നയുടനെ ഉപയോഗിച്ചാൽ പോഷകം നിറയെയുണ്ടാവും. പച്ചക്കറി മുറിച്ച് കഴിയുമ്പോൾ അതിന്‍റെ സർഫസിൽ ഓക്സ‌ിഡേഷൻ തുടങ്ങുന്നു.

ഓരോ പച്ചക്കറിയിലും ഈ അളവ് വ്യത്യസ്തമായിരിക്കും. ഉദാ: ക്വാളിഫ്ളവർ, കാബേജ് എന്നിവയിൽ വളരെ കുറച്ചും ഉരുളക്കിഴങ്ങിലും തക്കാളിയിലും കൂടുതൽ പോഷകങ്ങളും നഷ്‌ടപ്പെടും. പച്ചക്കറി മുറിച്ചയുടൻ നിറം മാറുകയാണെങ്കിൽ അതിന്‍റെ പോഷകം അത്രയും പെട്ടെന്ന് നഷ്ടമാവും. അതുകൊണ്ട് പച്ചക്കറി വാങ്ങിയാലുടൻ ഉപയോഗിക്കണം.

ഇവ ശ്രദ്ധിക്കുക 

  • പ്രീകട്ട് വെജിറ്റബിൾസിൻറ പാക്കിംഗ് ഡേറ്റ് ശ്രദ്ധിക്കുക.
  • ആവശ്യമുള്ളത് വാങ്ങുക. പാക്കറ്റ് തുറക്കുകയാണെങ്കിൽ അത് പൂർണ്ണമായും ഉപയോഗിക്കുക. കാരണം പാക്കറ്റ് തുറന്നു കഴിഞ്ഞാൽ പച്ചക്കറി ശരിയായ രീതിയിൽ സൂക്ഷിക്കണമെന്നില്ല. അതു കൊണ്ട് സ്വാദും ഗുണവും നഷ്ടപ്പെടാം.
  • ശരിയായ രീതിയിൽ പ്രിസർവ് ചെയ്യുന്ന മാളിലോ ഷോപ്പിലോ വാങ്ങാം.
  • റീട്ടെയിലർ വഴി പാക്ക് ചെയ്ത പച്ചക്കറി വാങ്ങരുത്.
  • എത്രമാത്രം ചെറുതായി നുറുക്കുന്നോ അത്രയും പോഷകങ്ങളും കുറയും.
  • പ്രീകട്ട് വെജിറ്റബിൾസ് അധികം കഴുകരുത്. കാരണം അവ കഴുകി വൃത്തിയാക്കിയ ശേഷമാണ് പാക്ക് ചെയ്യുന്നത്.
  • 4 ദിവസത്തിനുള്ളിൽ തന്നെ പച്ചക്കറി ഉപയോഗിക്കുക.
  • പാക്കറ്റിലുള്ള നിർദ്ദേശങ്ങൾ പാലിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...