ചായ- ഉന്മേഷം നമ്മുടെ കയ്യിൽ

നിനക്കെന്താ ഇന്ന് വല്ലാത്തൊരു മൂഡോഫ്… ഒരു കപ്പ് ചായ കുടിച്ചാൽ ശരിയാവും. മടിപിടിച്ചിരിക്കുന്നവരെ ഉഷാറാക്കിയെടുക്കാൻ പലരും പ്രയോഗിക്കുന്ന ഡയലോഗാണിത്. ആരോഗ്യദായകവും ഉന്മേഷമേകുന്നതുമാണ് ചായ എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാടെങ്കിലും ചായ കുടിക്കുന്നതു ദോഷകരമാണെന്ന് കരുതുന്നവരുണ്ട്. നിറം കറുത്ത് പോവും, അസിഡിറ്റിയുണ്ടാവും, വിശപ്പ് നഷ്ടമാവും എന്നിങ്ങനെ ചായയ്ക്ക് ചില നെഗറ്റീവ് വശങ്ങളുണ്ടെന്ന അഭിപ്രായമാണ് ഇവരുടേത്. ഒരു കപ്പ് ചായ കുടിച്ചാൽ ഉറക്കം പമ്പ കടക്കും, ഒന്നു ഉഷാറാവും എന്നതൊഴികെ ചായയുടെ യഥാർത്ഥ ഗുണവശങ്ങളെക്കുറിച്ച് അറിയണ്ടേ…

ഇന്ത്യയിൽ ചായ കുടിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നതായി അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. ഇന്ത്യൻ പാനീയങ്ങളിൽ ചായ അത്യുത്തമമായാണ് കരുതി പോരുന്നത്. പക്ഷേ 77 ശതമാനത്തോളം ആളുകൾ ചായ കുടിക്കുന്നതു ദോഷകരമാണെന്ന അഭിപ്രായമുള്ളവരാണത്രേ.

ഇതൊക്കെയാണ് സ്‌ഥിതിയെലും ന്യൂട്രീഷ്യനിസ്റ്റും ഹെൽത്ത് വിദ്യകളും ചായയെ സൂപ്പർഫുഡ് ശ്രേണിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. “സൂപ്പർ ഫുഡ് എന്നാൽ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്ന ഗുണകരമായ ഘടകങ്ങൾ ശരിയായ അളവിൽ അടങ്ങിയ ഭക്ഷണം എന്നാണർത്ഥമാക്കുന്നത്.

അതിനാൽ അതിപുരാതനകാലം മുതൽക്ക് തന്നെ വിദ്വാന്മാരും സന്യാസികളും വിദ്യാർത്ഥികളും പഠനത്തിനു മുമ്പ് ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നതിനായി ഒരു കപ്പ് ചായ കുടിക്കുമായിരുന്നത്രേ! പാലും പാൽപൊടിയൊന്നും ചേർക്കാതെയാണ് ചായ കുടിക്കുന്നതെങ്കിൽ കലോറി കൂടുമെന്ന ഭയവും വേണ്ട.” ചായയുടെ ഗുണവശങ്ങളെക്കുറിച്ച് ന്യൂട്രീഷ്യണിസ്‌റ്റ് ഡോ.അഞ്ജലി പറയുന്നു.

ഒട്ടുമിക്ക ഇന്ത്യക്കാരും ദിവസം തുടങ്ങുന്നത് ഒരു കപ്പ് ചായ കുടിച്ചു കൊണ്ടാണെങ്കിലും പലർക്കും ചായയുടെ ഗുണവശങ്ങളെക്കുറിച്ച് ശരിയായ അറിവില്ലെന്നതും സത്യമാണ്. ഇവിടെ പ്രതിവർഷം ഓരോ വ്യക്‌തിയും 750ഗ്രാം ചായ ഉപയോഗിക്കുന്നുണ്ട്. എന്നാൽ തുർക്കിയിലിത് 2.5 കി.ഗ്രാം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും അധികം തേയിലത്തോട്ടമുള്ള രാജ്യമാണ് ഇന്ത്യ, ചായ ഉല്പ്‌പാദനത്തിന്‍റെ കാര്യത്തിലും ഏറെ മുന്നിലാണ്. സർട്ടിഫൈഡ് ഓർഗാനിക്ക് ചായ ഉല്പാദനത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പദേശങ്ങളിലുള്ള/ മലയോര തേയില തോട്ടങ്ങൾ ഇന്ത്യയിലാണ്. ചൈനയാണ് തൊട്ടു പിന്നിൽ. ചൈന, ജപ്പാൻ പോലുള്ള രാജ്യങ്ങൾ വർഷങ്ങൾക്കു മുമ്പ് തന്നെ ചായയുടെ മേന്മ തിരിച്ചറിഞ്ഞിരുന്നു. ജപ്പാൻ സംസ്‌കാരത്തിന്‍റെ ഭാഗമാണ് ടീ സെറിമണി.” യുണൈറ്റഡ് പ്ലാന്‍റേഷൻ അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ ഉപദേഷ്ട്‌ടാവ് പറയുന്നു.

പാൽ ചേർത്തതും ചേർക്കാത്തതും

ചായയിൽ കഫീന്‍റെ അംശം സോഫ്റ്റ് ഡ്രിങ്ക്‌സിലും ചോക്ലേറ്റിലുമുള്ളതിനേക്കാൾ വളരെ കുറവാണ്. ഒരു കപ്പ് കാപ്പിയിൽ അടങ്ങിയ കഫീന്‍റെ നേർപകുതി മാത്രമേ ഒരു കപ്പ് ചായയിൽ അടങ്ങിയിട്ടുണ്ടാവുകയുള്ളൂ. ഒരു കപ്പ് ചായയിൽ (200 മി.ഗ്രാം) ഏകദേശം 25ഗ്രാം കഫീനാണ് അടങ്ങിയിരിക്കുന്നത്. ആയതിനാൽ ദിവസവും മൂന്നോ നാലോ കപ്പ് ഐസ് ടീ കുടിക്കുന്നതു ആരോഗ്യദായകമാണ്. എന്നാൽ ഒരു ദിവസം ആറ് കപ്പിലധികം ചായ കുടിക്കുന്നത് ദോഷകരം തന്നെ. പ്രതിദിനം മൂന്നുനാലു കപ്പ് ചായ വരെ ആവാം.

പാൽ ചേർക്കാതെയുള്ള ചായ, പാൽ ചേർത്ത ചായ ഇതിൽ ഏതാണ് നല്ലത്? രണ്ടും ഗുണകരമാണെന്ന അഭിപ്രായമാണ് ഡോക്ടർമാർക്കുള്ളത്.

ഇന്ത്യയിൽ ചായയിൽ 25%ത്തോളം പാൽ ചേർക്കാറുണ്ടെങ്കിൽ ഇംഗ്ലീഷ് ടീയിൽ ഏകദേശം 15% പാൽ ആണ് ചേർക്കുന്നത്. പാൽ ചേർത്ത ചായ ദഹിക്കുന്നതിന് 3-4 മണിക്കൂർ സമയമെടുക്കുമെങ്കിൽ പാൽ ചേർക്കാത്ത ചായ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ തന്നെ ദഹിക്കുന്നു. എന്നാൽ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതിയാകും. ചായ ഏതു മായിക്കൊള്ളട്ടെ, ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂറിനു ശേഷമേ കുടിക്കാൻ പാടുള്ളൂ. ശരീരഭാരം കുറയ്ക്കുന്നതിന് ചായ കുടിക്കുന്നത് ഗുണകരമാണ്.

വലിയ തരികളോടു കൂടിയ ഗ്രീൻ ടീ സാധാരണയായി പാലും പഞ്ചസാരയും ചേർക്കാതെയാണ് കുടിക്കുന്നത്. അതു കൊണ്ട് കലോറി കൂടുമെന്ന ഭയവും വേണ്ട.

ഗ്രീൻ ടീ, ബ്ലാക് ടീ എന്നിവ കാർഡിയോ വാസ്‌കുലർ രോഗങ്ങൾക്ക് ഫലപ്രദമാണ്. ചായയിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് പ്രതിവിധിയാണ്. കാൻസർ രോഗസാധ്യതയും കുറയ്ക്കുന്നു.

ചായ ദേഷ്യം കുറയ്ക്കും

ചായ കുടിച്ചാൽ വിശപ്പ് കെട്ടു പോകുമെന്ന് പറയാറുണ്ട്. ശരിയാണോ? ഇടയ്ക്കിടയ്ക്ക് വിശപ്പുള്ളവർക്കും അമിതാഹാരം കഴിക്കുന്നവരിലും ചായ ഫലപ്രദമാണ്. ഇത്തരക്കാർക്ക് ഇടനേരങ്ങളിൽ ഭക്ഷണം കഴിക്കണമെന്നു തോന്നുമ്പോൾ ചായ കുടിക്കാം. ശരീരഭാരം വർദ്ധിക്കില്ല. ഇത് വിഷാദം തടയുന്നു. ബോറിംഗ് അവസരങ്ങളിൽ ചായ കുടിക്കുന്നത് ഉന്മേഷദായകമാണ്. തദവസരത്തിൽ ചായ കുടിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ദേഷ്യം തോന്നുന്ന സാഹചര്യങ്ങളിൽ മനസ്സൊന്നു ശാന്തമാക്കാൻ ഒരു ചായ കുടിച്ചാൽ മതിയാവും. പരീക്ഷാനാളുകളിൽ രാത്രി ഏറെ വൈകി കുട്ടികൾക്ക് പഠിക്കേണ്ടി വരാറുണ്ട്. ഈ സാഹചര്യത്തിൽ ചായ നൽകുന്നതിൽ തെറ്റില്ല. ഒരു കപ്പ് ചായ തീർച്ചയായും അവർക്ക് എനർജി നൽകും.

“എന്‍റെ മനസ്സൊന്നു ക്ലിയറാക്കിയെടുക്കുന്നതിന് നിങ്ങൾ എനിക്ക് ഒരു ചായ നൽകിയാൽ മതിയാവും. നിങ്ങൾ പറയുന്ന കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി എനിക്ക് മനസ്സിലാവും.” പ്രശസ്‌ത എഴുത്തുകാരൻ ചാൾസ് ഡിക്കൻസിന്‍റെ വാക്കുകളാണിത്. ചായയിൽ അടങ്ങിയ എൽ-തിനോയിൽ അംശം ഏകാഗ്രതയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നു. കൂടാതെ ദഹനപ്രക്രിയ സുഗമമാക്കുന്നു. രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കും.

ഇനി ധൈര്യമായി ചായ കുടിച്ചോളൂ…

ഇന്ത്യയിൽ യുവതലമുറയ്ക്കിടയിൽ ചായ ശീലം നഷ്ടമാവുന്നുവെന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്. ബ്രൂക്ക് ബോണ്ട് കമ്പനി ബ്രൂക്ക് ബോണ്ട് ടീ കൗൺസിൽ രൂപീകരിച്ചു. ചായയുടെ ഗുണഫലങ്ങൾ യുവാക്കളിൽ എത്തിക്കുകയാണ് ലക്ഷ്യം. ചായ കുടിച്ചാൽ നിറം കറുത്തു പോവുമെന്ന മിഥ്യാധാരണ ഏറ്റവുമധികമുള്ളത് ഇന്ത്യയിലാണ്. ഇക്കാരണം കൊണ്ടുമാത്രം ചായ ഉപേക്ഷിച്ചവരുണ്ടത്രേ.

“ചായ കുടിച്ചതു കൊണ്ടു മാത്രം നിറം കറുക്കണമെങ്കിൽ യൂറോപ്യൻസ് എല്ലാം കറുത്ത നിറമുള്ളവരാകേണ്ടേ?” എന്ന ചോദ്യവും വന്നേക്കാം. യഥാർത്ഥത്തിൽ ചായയും ത്വക്കിന്‍റെ നിറവുമായി യാതൊരു ബന്ധവുമില്ല. ഇത് കേവലം ഉറക്കം കളയാനും ഫ്രഷ് ആവാനും വേണ്ടി മാത്രമുള്ളതല്ല. ഇതിലടങ്ങിയ ഫ്ളോറൈഡ്, വായ്‌നാറ്റം, മോണദ്രവിക്കൽ പോലുള്ള പ്രശ്‌നങ്ങൾ ദൂരീകരിക്കുന്നു. ലോകമെമ്പാടും വെള്ളത്തിനു ശേഷം ഏറ്റവുമധികം ഉപയോഗിക്കുന്ന പാനീയം കൂടിയാണിത്. ഇനി ധൈര്യമായി ചായ കുടിച്ചോളൂ…

അടിമുടി മാറ്റും ഹെയർ റീബോണ്ടിംഗ്

മോഡേൺ ലുക്ക് നൽകുന്ന ഒതുക്കവും മിനുസവുമുള്ള സ്ട്രെയിറ്റ് മുടിയാണ് ഏതുപ്രായത്തിലും ഇപ്പോഴത്തെ ഫാഷൻ. ഇണങ്ങുന്ന ഹെയർ ഫാഷനാണിത്. അത്തരം മുടി നേടാൻ ഹെയർ റീബോണ്ടിംഗ് ആണ് മാർഗ്ഗം. പരിശീലനം സിദ്ധിച്ച ഒരു ഹെയർ സ്റ്റൈലിസ്റ്റിന്‍റെ മേൽനോട്ടത്തിൽ ഹെയർ റീബോണ്ടിംഗ് ചെയ്യണം. കാരണം ധാരാളം പ്രോസസ്സുകൾ അടങ്ങിയ ഹെയർ സ്റ്റൈലിംഗാണ് റീബോണ്ടിംഗ്. മുടി സ്റ്റൈൽ ചെയ്യാൻ ചെല്ലും മുമ്പ് എന്താണ് റീബോണ്ടിംഗ് എന്ന് കൃത്യമായി മനസ്സിലാക്കുന്നത് നന്ന്.

കെമിക്കൽ ട്രീറ്റ്‌മെന്‍റ്

മണിക്കൂറുകൾ നീണ്ട ഒരു കെമിക്കൽ ഹെയർ ട്രീറ്റ്‌മെന്‍റാണ് ‘റീബോണ്ടിംഗ്.’ ചെലവു കൂടിയ ഈ ഹെയർ ട്രീറ്റ്‌മെന്‍റിലൂടെ ചുരുണ്ടതോ ഡൾ ആയതോ ആയ മുടിയുടെ ഘടന സ്‌ഥിരമായി മാറ്റി, നീണ്ടു നേർത്ത് മിനുക്കമുള്ളതാകും. ഒരിക്കൽ സ്ട്രെയിറ്റൻ ചെയ്താൽ പിന്നെ, മുടിയുടെ വളർച്ചയ്ക്കനുസരിച്ച് ആറുമാസത്തിലൊരിക്കലെങ്കിലും ടച്ച് അപ്പ് ചെയ്‌താൽ മതി.

വിവിധ ഘട്ടങ്ങൾ

ഓരോരുത്തരുടേയും മുടിക്കുമുണ്ട് പ്രകൃതിദത്തമായ ഒരു ഘടന. ചുരുണ്ടത്. നീളൻ, ഓയിലി, ഡ്രൈ ഇങ്ങനെ വ്യത്യസ്‌ത ഘടനകൾ. റീബോണ്ടിംഗിൽ മുടിയുടെ ഈ നാച്വറൽ ബോണ്ടിനെയാണ്. ബ്രേയ്ക്ക് ചെയ്യുന്നത്. ക്രീം സോഫ്റ്റനർ അല്ലെങ്കിൽ റിലാക്സന്‍റ് ഉപയോഗിച്ചാണ് മുടിയുടെ ഘടന മാറ്റുന്നത്. തുടർന്ന് ഉപയോഗിക്കുന്ന ന്യൂട്രലൈസർ മുടിയുടെ ഘടന റീബിൽഡ് ചെയ്യുന്നതോടെ മുടി നീണ്ടതാകും. മുടിയുടെ നീളവും കനവും അനുസരിച്ച് റീബോണ്ടിംഗിനുള്ള സമയം നാലു മുതൽ 10 മണിക്കൂർ വരെയാകാം.

സ്ട്രെയിറ്റനിംഗിന്‍റെ ആദ്യഘട്ടം വീര്യം കുറഞ്ഞ ഷാമ്പൂ കൊണ്ട് മുടി കഴുകുകയാണ്. കണ്ടീഷണർ ഉപയോഗിക്കില്ല. അതിനുശേഷം ബ്ലോ ഡ്രയർ മീഡിയം ലെവലിൽ വച്ച് മുടി ഉണക്കിയെടുക്കും. എന്നിട്ട് ഓരോ ഭാഗങ്ങളായി വേർതിരിച്ച് ക്രീം സോഫ്റ്റനർ പുരട്ടുന്നു. ഇപ്രകാരം ട്രീറ്റ് ചെയ്‌ത ഹെയർ ഷാഫ്റ്റുകൾ, കനം കുറഞ്ഞ പ്ലാസ്‌റ്റിക് ബോർഡ് ഉപയോഗിച്ച് അര മണിക്കൂർ വലിച്ചു നിർത്തും. അതിനു ശേഷം മുടി 10 മുതൽ 40 മിനിട്ടു വരെ സ്‌റ്റീം ചെയ്തിട്ട് കഴുകും.

അടുത്ത ഘട്ടം മുടി വീണ്ടും ഡ്രൈ ബ്ലോ ചെയ്യുകയാണ്. ഉണങ്ങിയ ശേഷം കെരാട്ടിൻ ലോഷൻ പുരട്ടി മുടി വീണ്ടും അയേൺ ചെയ്യും. ചുരുണ്ട മുടി എവിടെയെങ്കിലും ഒറ്റപ്പെട്ട് കിടക്കുന്നുണ്ടെങ്കിൽ അതിനെക്കൂടി നിവർത്തിയെടുക്കാനാണിത്. ഇത്രയും ചെയ്തു‌ കഴിഞ്ഞിട്ടാണ് ന്യൂട്രലൈസർ ഉപയോഗിച്ച് മുടി സ്റ്റെബിലൈസ് ചെയ്യുന്നത്. 30 മിനിട്ടെടുക്കുന്ന പ്രോസസാണിത്. തുടർന്ന് മുടിയിലെ ന്യൂട്രലൈസർ തണുത്ത വെള്ളം കൊണ്ട് കഴുകിയ ശേഷം ഉണക്കി ഹെയർ സിറം പുരട്ടും മുടി ഒന്നുകൂടി അയേൺ ചെയ്യുന്നതാണ് ഫൈനൽ ടച്ച്.

റീബോണ്ടിംഗിനു ശേഷം

റീബോണ്ട് ചെയ്‌താൽ മൂന്നു ദിവസത്തേയ്ക്ക് മുടി കഴുകുകയോ, ക്ലിപ്പുകൾ, ബാന്‍റുകൾ എന്നിവ ഉപയോഗിച്ച് കെട്ടുകയോ ചെയ്യരുത്. നാലാം ദിവസം കണ്ടീഷണർ മാത്രമുപയോഗിച്ച് മുടി കഴുകുകയും സ്വാഭാവികമായി ഉണക്കുകയും ചെയ്യുക. ചീകാൻ ടൂത്ത്ബ്രഷ് ആണ് നല്ലത്. മുടി പൊട്ടിപ്പോകാതിരിക്കാനാണിത്. പൂർണ്ണമായും ഒരു രാസപ്രക്രിയയാണ് ഹെയർ റീബോണ്ടിംഗ്. അതുകൊണ്ടാണ് മുടിയിഴകൾ വളരെ കനം കുറഞ്ഞ് മിനുസപ്പെട്ടിരിക്കുന്നത്. അഞ്ചാം ദിവസവും കണ്ടിഷണർ ഉപയോഗിച്ച് കഴുകി ടൂത്ത്ബ്രഷ് കൊണ്ട് ചീകുക. ആറാം ദിവസം സാധാരണ പോലെ കഴുകാം. പക്ഷേ ചീകുന്നതിന് ടൂത്ത്ബ്രഷിനു തന്നെയാണ് ഉത്തമം.

റീബോണ്ടിംഗ് ചെയ്ത മുടി ഉണക്കാൻ ഹെയർ ഡ്രയർ തുടർച്ചയായി ഉപയോഗിക്കരുത്. കൂടുതൽ ചൂട് മുടിയിൽ ഏൽക്കുന്നതോ, സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതോ ഒക്കെ റീബോണ്ടിംഗിന് ഉപയോഗിച്ച രാസവസ്‌തുക്കളിൽ പ്രതിപ്രവർത്തനം ഉണ്ടാക്കിയേക്കാം.

ഹെയർ കെയർ ടിപ്സ്

റീബോണ്ടിംഗ് ട്രീറ്റ്‌മെന്‍റിനു ശേഷം താഴെ പറയുന്ന രീതിയിൽ തന്നെ മൂടി പരിപാലിക്കാൻ ശ്രദ്ധിക്കുക.

  • 15 ദിവസത്തിലൊരിക്കലെങ്കിലും മുടി ഓയിൽ ചെയ്ത് സ്റ്റീം ചെയ്യിക്കുക. ഹോട്ട് ടവൽ ട്രീറ്റ്മെന്‍റും പതിവാക്കുക.
  • സ്ട്രെയിറ്റൻ ചെയ്‌ത മുടിക്ക് യോജിച്ച ഷാമ്പു വാങ്ങി ഉപയോഗിക്കുക.
  • ഷാമ്പൂ ചെയ്യുമ്പോൾ തണുത്ത വെള്ളം മാത്രം ഉപയോഗിക്കുക.
  • ഹെയർ സിറം ഉപയോഗിക്കുക,
  • ഹെയർ ഡ്രയർ ഒഴിവാക്കുക.
  • പ്രകൃതിദത്തങ്ങളായ ഹെയർ പായ്ക്കുകൾ, അലോവേര, മുട്ട, ഒലിവ് ഓയിൽ എന്നിവ ഉപയോഗിക്കുക.
  • ആറുമാസത്തിന്‍റെ ഇടവേളകളിൽ മുടി ബ്യൂട്ടി പാർലറിൽ ടച്ച് അപ്പ് ചെയ്യുക.

കറുത്ത മഴയുടെ കാവൽക്കാരി

രാത്രിയുടെ അന്ത്യയാമത്തിൽ ലില്ലി കണ്ട സ്വപ്നത്തിൽ വിക്‌ടർ ഉണ്ടായിരുന്നില്ല… ആകാശം നിലം പൊത്തുന്നതായും ജീവജാലങ്ങളെല്ലാം ഭൂമി പിളർന്ന് അഗാധഗർത്തത്തിൽ പതിക്കുന്നതായും… പുകമറയ്ക്കുള്ളിൽ നിന്നും കറുത്ത കുപ്പായമണിഞ്ഞു വന്ന ഭീകരരൂപം ലില്ലിയെ നോക്കി അട്ടഹസിച്ച് നടന്നു മറഞ്ഞു…

“എന്‍റെ കുഞ്ഞെവിടെ…?” ഒരാർത്തനാദം അവളുടെ തൊണ്ടയിൽ വീർപ്പുമുട്ടി. ഹോ! ഈശ്വരാ, കുഞ്ഞു സുരക്ഷിതയാണ്!

പക്ഷേ… വിക്ടർ…? എന്നെയും കുഞ്ഞിനെയും മറന്ന് ഏതു തിരക്കിലേയ്ക്കാണ് നീ ഊളിയിട്ടത്… ഇവിടെ പ്രളയമാണ്. കടലിളകി വരുന്ന ശബ്ദം എനിക്ക് കേൾക്കാം. ആകാശത്തിന്‍റെ ഒരു തുണ്ട് കൂടി മുറിഞ്ഞു വീണപ്പോൾ ലില്ലി അലറി എഴുന്നേറ്റു.

“ആ…!” അവൾ ബോധരഹിതയായി നിലം പതിച്ചു.

“ലില്ലി…” എന്നെ ആരോ വിളിച്ചു… ഈ പൂമുഖത്ത് അവശേഷിക്കുന്ന ജീവന്‍റെ സ്വരം… ആരോ ജീവനോടെ ഉണ്ട്! ത്രേസ്യാമ്മച്ചിയാണ്!

“എന്തുപറ്റി ലില്ലീ… നീ എന്തിനാണ് നിലവിളിച്ചത്… മോളെവിടെ?”

എല്ലാവരും ജീവനോടെ ഉണ്ട്. ഭൂമിക്ക് രൂപം നഷ്ടപ്പെട്ടിട്ടില്ല! ഈ ദുഃസ്വപ്നത്തെക്കുറിച്ച് പറയുമ്പോൾ വിക്‌ടർ പറയുക ഇതാവും, “നിന്‍റെ സ്വപ്നം സത്യമായിരുന്നെങ്കിൽ, ആകാശം നിലം പൊത്തുന്നതിന്‍റെ അപൂർവ്വ ദൃശ്യം ജീവനോടെ പകർത്തുക എന്‍റെ ക്യാമറ മാത്രമായിരിക്കും.”

വിക്ട‌ർ ഇനിയും എത്തിച്ചേർന്നിട്ടില്ല. തകർത്തു പെയ്യുന്ന മഴയിലേയ്ക്ക് ഊളിയിട്ട് വിസ്‌മയ കാഴ്‌ചകൾ ആവാഹിക്കാൻ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ക്യാമറയുമായി പുറപ്പെട്ട ശേഷം രണ്ടു പകലുകൾ അസ്‌തമിച്ചു.

ഇവിടെ തൂക്കണാംകുരുവി കൂട് നിർമ്മാണത്തിന്‍റെ അവസാന പണിപ്പുരയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിക്‌ടർ അതിനെ ചുറ്റിപ്പറ്റി നടന്നിരുന്നു. ജോലിത്തിരക്കിൽ നിന്നും മടങ്ങിവരുമ്പോഴേയ്ക്കും അവ മുട്ടയിട്ടിട്ടുണ്ടാവും. ആ സുന്ദരദൃശ്യങ്ങൾ തനിക്കു നഷ്‌ടപ്പെട്ടുവെന്ന് പരിതപിച്ചു നടക്കുകയാവും പിന്നെ! എങ്കിലും മഴയിലേയ്ക്കാണ് പോയിരിക്കുന്നത്. പ്രഥമ പ്രേയസിയും അവളാണല്ലോ! തിരിച്ചു വരുമ്പോൾ ഇതുവരെ കാണാത്ത ഒത്തിരി മഴച്ചിത്രങ്ങൾ എനിക്കു സമ്മാനിക്കുമെന്ന് ഉറപ്പു നൽകിയിട്ടാണ് വിക്‌ടർ പോയത്.

പിണങ്ങി നില്ക്കുന്ന പ്രകൃതിയെ സാന്ത്വനിപ്പിക്കാൻ പണിപ്പെടുന്ന കാറ്റും, പെയ്തൊഴിഞ്ഞാൽ ആശ്വാസമായേനെ എന്ന് പുലമ്പുന്ന ആകാശവും മർമ്മപ്രധാനമായ എന്തോ സംഗതിയെ ഒളിച്ചു വയ്ക്കാൻ ശ്രമിക്കും പോലെ!

അയൽപക്കത്തെ നായ നിറുത്താതെ കുരയ്ക്കുന്നു. ഇന്നലെ മുതൽ എന്തുപറ്റി ഇതിന്? ഈ ശബ്ദം കേൾക്കുന്നതു തന്നെ വിക്ടറിന് ദേഷ്യമാണ്. ചിലപ്പോൾ പറയും, നായ അല്ലേ നന്ദി കാണിച്ചല്ലേ പറ്റൂ എന്ന്. അടുത്ത പകലും അസ്‌തമിക്കാൻ ഒടുക്കം കൂട്ടുന്നു. രണ്ടു ദിവസമായി കേബിൾ അവതാളത്തിലാണ്. ജോർജൂട്ടി വന്ന് എന്തോ ചെയ്യുന്നത് കണ്ടു.

“ഇത് നന്നാവാൻ രണ്ടു ദിവസമെടുക്കും ചേച്ചീ.. മഴയല്ലേ, ക്ഷമിക്കന്നേ…”

അവൻ മുഖത്ത് നോക്കാതെയാണ് പറഞ്ഞത്. പേടിച്ചിട്ടാവും. വിക്ടറിന് പക്ഷേ, സന്തോഷമേ ഉണ്ടാവൂ. നിലവാരം കുറഞ്ഞ സീരിയലിൽ നിന്നും മോചനം ഉണ്ടായല്ലോ എന്ന് കരുതും.

ഇന്നും നല്ല മഴക്കോളുണ്ട്; ശക്ത‌മായ കാറ്റും! എന്താ ഒരു ശബ്ദം കേട്ടത്… സ്വീകരണ മുറിയിൽ നിന്നാണല്ലോ. വിവാഹത്തിന് ശേഷം ആദ്യമായെടുത്ത, വിക്ടറിനിഷ്ടപ്പെട്ട ഞങ്ങളുടെ ചിത്രം- അത് തറയിൽ വീണുടഞ്ഞിരിക്കുന്നു! അതെടുക്കുമ്പോഴേയ്ക്കും പുറത്തു കാൽ പെരുമാറ്റം- വിക്ടറല്ല. അവറാച്ചനാണ്, അപ്പച്ചന്‍റെ ഒരു സുഹൃത്ത്.

“മക്കളെന്ത്യേ മോളേ…?”

“അവര് നേരത്തേ കിടന്നല്ലോ. അല്ലാ അങ്കിൾ എന്താ ഈ നേരത്ത്?”

“കുഞ്ഞുങ്ങളെ കണ്ടിട്ട് ഒരുപാടായില്ലേ ലില്ലിക്കുട്ടീ… ത്രേസ്യയും കിടന്നുകാണും അല്ലേ… മോളും കിടന്നോ… ഞാൻ നാളെ വന്ന് കണ്ടോളാം അവരെ.”

കിടക്കാൻ നേരം മനസ്സിൽ എന്തോ ഖനീഭവിച്ചു കിടക്കും പോലെ… വിക്ടർ ഒന്ന് വിളിക്കുക പോലും ചെയ്തിട്ടില്ല. മുൻപും ഒരു തവണ ഇതുപോലെ ഉണ്ടായിട്ടുണ്ട്. ശബ്ദമേ ഇല്ലാതുള്ളൂ, ദൂരത്താണെങ്കിലും മനസ്സ് മക്കളുടെയും നിന്നോടുമൊപ്പമാ. അന്ന് അങ്ങനെ പറഞ്ഞപ്പോൾ എന്‍റെ കണ്ണു നിറഞ്ഞുപോയി.

വിക്ടറിനോട് വഴക്കു കൂടാൻ അല്ലെങ്കിൽ തന്നെ തോന്നാറില്ല. ഇത്രയും കരുതലുള്ള ഒരാളെ കിട്ടാൻ മാത്രം എന്തു പുണ്യമാണ് ഞാൻ ചെയ്തിട്ടുള്ളതെന്ന് പലപ്പോഴും ആലോചിച്ചു പോവാറുണ്ട്.

ആരോ കതകിൽ മുട്ടുന്നു. ‘ഹോ! ആശ്വാസമായി വന്നുല്ലോ. ഇന്നെങ്കിലും നന്നായൊന്നുറങ്ങാം. പറിച്ചെടുക്കും പോലെയാണ് ഓടിച്ചെന്നു വാതിൽ തുറന്നത്. ആ പ്രതീക്ഷയും പക്ഷേ, അസ്‌ഥാനത്താണ്. കിഴക്കേതിലെ ബെന്നിച്ചൻ അമ്മച്ചിയെ വിളിക്കാൻ തുനിഞ്ഞതാണ്.

“വേണ്ട ലില്ലിച്ചേച്ചീ… അമ്മച്ചി കിടന്നോട്ടെ. ഇവിടെ എന്തോ ഒരു ശബ്ദം കേട്ടപോലെ തോന്നി. അതാ വന്നത്.”

“ഇവിടെ ഒരു ശബ്ദവും കേട്ടിട്ടില്ല… ബെന്നിച്ചൻ പോയാട്ടെ. ഈ അസമയത്ത് ഇങ്ങനെ ബുദ്ധിമുട്ടണമെന്നില്ല.” അങ്ങനെയാണ് പറയാൻ തോന്നിയത്. ആരേയും വിശ്വസിക്കാനാവാത്ത കാലമല്ലേ… എങ്കിലും സംയമനം പാലിച്ചു. ബെന്നിച്ചൻ പൊയ്ക്കൊള്ളൂ. എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം.”

ബെന്നിച്ചൻ നടക്കവേ, വാതിൽ അടയ്ക്കാൻ തുടങ്ങിയതാണ്… പക്ഷേ… ഇരുട്ടിൽ ആരോ മറഞ്ഞിരിപ്പുണ്ടോ… ഒരാളല്ല… രണ്ടുമൂന്നുപേർ. എന്താണിവരുടെ ഉദ്ദേശ്യം? വാതിലടച്ച് ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. ഇരുട്ടിൽ നില്ക്കുന്ന അവ്യക്‌തരൂപങ്ങൾ ബെന്നിച്ചനെ വീണ്ടും ഇങ്ങോട്ട് വിടാൻ ശ്രമിക്കുന്നു.

ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. പോലീസിനെ വിളിക്കണം. ഡയൽ ചെയ്യും മുമ്പ് ഒന്നുകൂടി നോക്കി. ഇല്ല, ആരേയും കാണുന്നില്ല… ഇനിയിപ്പോ? വേണ്ട, എന്തായാലും വിക്ടർ ഒന്നു വന്നോട്ടെ.

ഉറങ്ങാൻ കഴിയുന്നില്ല… ശരീരം വിറയ്ക്കുന്നത് പോലെ… പകൽ മുഴുവനും കുരച്ചു തളർന്ന നായ വല്ലാത്തൊരു ശബ്ദത്തിൽ ഓരിയിടുന്നു.

തലേന്നാളിലെ ദുഃസ്വപ്നമാണ് മനസ്സു നിറയെ. ആകാശം നിലംപൊത്തുമോ… പ്രളയം ഭൂമിയെ വിഴുങ്ങുമോ… ഈശോയേ… എന്താണ് സംഭവിക്കുന്നത്… എന്‍റെ തൊണ്ട വരളുന്നല്ലോ! രാത്രി അവസാനിക്കുന്നു! പരപരാന്നു വെളുത്തതേയുള്ളൂ, ആരൊക്കെയോ മുറ്റത്ത് പതിഞ്ഞ ശബ്‌ദത്തിൽ… എന്താ അവിടെ… അകത്ത്, ഒരു തവണ മോൾ ഭയന്നു നിലവിളിച്ചു. പുറത്ത് ഇതുവരെ കാണാത്ത മുഖങ്ങളും!

അലക്‌സച്ചായനും എത്തിയിട്ടുണ്ട്. അപരിചിതരിലൊരാൾ അച്ചായനോട് അടക്കം പറഞ്ഞു.

“എന്താ… എന്താ… അലക്‌സച്ചായാ… ആരാ ഇതൊക്കെ…. വിക്ടർ ഇതുവരെ വന്നിട്ടില്ലല്ലോ…! അച്ചായനെ വിളിച്ചിരുന്നോ? ഇവരൊക്കെ വികടർ പറഞ്ഞിട്ട് വന്നതാണോ… ങേ… എന്താ?” ലില്ലി എന്തൊക്കെയോ ചോദിച്ചു. മറുപടിയില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ!

“എന്താ… എന്താ… ആരുമൊന്നും പറയാതെ… അറീല്ലല്ലോ നിങ്ങളെയൊന്നും ഞാൻ, എന്താ… ആരേലും ഒന്ന് പറ…”

“ഒന്ന് പൊട്ടിക്കരയണമെന്നുണ്ട് മോളേ എനിക്ക്…” അച്ചായൻ പറയുകയായിരുന്നില്ല, ചാരുപടിയിലേയ്ക്ക് അലർച്ചയോടെ വീഴുകയായിരുന്നു. പിന്നെ ഒന്നും കേട്ടില്ല… ഒന്നും കേൾക്കണ്ട എനിക്ക്…!

നായ നിറുത്താതെ കരഞ്ഞതും അവറാച്ചനങ്കിൾ പതിവില്ലാതെ കുഞ്ഞുങ്ങളെ കാണാൻ വന്നതും ബെന്നിച്ചൻ ഇരുട്ടിൽ പതുങ്ങിയതും അർത്ഥമുള്ള സംഭവങ്ങളായിരുന്നു!

കേബിൾ മുറിച്ചിട്ടതിനു ജോർജൂട്ടിയെ എങ്ങനെ കുറ്റപ്പെടുത്താനാവും… നിലവാരം കുറഞ്ഞ പരമ്പരകൾക്കുമപ്പുറം വിലപ്പെട്ട വാർത്തയാണ് എനിക്ക് നിഷേധിച്ചതെങ്കിൽ കൂടിയും.

എന്നെക്കൂടാതെ മഴയേയും പ്രകൃതിയേയും വിക്‌ടർ മനസ്സിൽ ഒളിപ്പിച്ചിരുന്നു. അവർ തന്നെ വിക്‌ടറിനെ ചതിച്ചു. അല്ലാ… വിക്ടറിനെ സ്വന്തമാക്കാൻ വേണ്ടി എന്നെയാണ് ചതിച്ചത്.

വിക്ടറിന് നേരെ പാഞ്ഞടുത്ത ഭീമൻ പാറക്കഷണങ്ങളും എന്നോടാണ് പക വീട്ടിയത്…! ചലനമറ്റ ശരീരം പോലും രണ്ടു ദിവസം അവർ സ്വന്തമാക്കി വെച്ചു. ആരോടാണ് ഞാൻ ചോദിക്കുക… ഇനിയും നിലം പൊത്താത്ത ആകാശത്തോടോ, ഭൂമിയെ വിഴുങ്ങാത്ത പ്രളയത്തോടോ, അതുമല്ലെങ്കിൽ എന്‍റെ ജീവനെടുക്കാത്ത ഉരുളൻ പാറക്കല്ലുകളോടോ…

വിക്‌ടർ പോയി… മഴയിലേയ്ക്ക്… ഇതുവരെയും ആരും സ്വന്തമാക്കാത്ത ചിത്രങ്ങളെടുക്കാൻ! അടുത്ത ജന്മത്തിലേയ്ക്ക് എനിക്കായി കരുതിവെയ്ക്കാൻ!

വിറ്റാമിനുകളുടെ കുറവ് തിരിച്ചറിയാൻ

വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണക്രമം ശരീരത്തിന് വളരെ പ്രധാനമാണ്, അല്ലാത്തപക്ഷം പല രോഗങ്ങളും ശരീരത്തിൽ പിടിമുറുക്കാൻ തുടങ്ങുന്നു. വിറ്റാമിനുകളുടെ അഭാവം മൂലം ശരീരത്തിൽ ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്, അവ തിരിച്ചറിയുകയും സമയബന്ധിതമായി ഭക്ഷണത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ വലിയ പ്രശ്നങ്ങളിൽ നിന്ന് ശരീരത്തെ രക്ഷിക്കാൻ കഴിയും. ശരീരത്തിൽ ഏത് വൈറ്റമിൻ കുറവാണ് എന്ന് കാണിക്കുന്ന ലക്ഷണങ്ങളെ കുറിച്ച് നോക്കാം.

വിറ്റാമിൻ എ കുറഞ്ഞാൽ ഉള്ള ലക്ഷണങ്ങൾ

വരണ്ട ചർമ്മം: വരണ്ട ചർമ്മമാണ് വിറ്റാമിൻ എയുടെ കുറവിന്‍റെ പ്രധാന ലക്ഷണം. വിറ്റാമിൻ എയിൽ നിന്നാണ് ചർമ്മകോശങ്ങൾ രൂപപ്പെടുന്നത്. ചർമ്മം നന്നാക്കാനും വിറ്റാമിൻ എ സഹായിക്കുന്നു. ആവശ്യത്തിന് വിറ്റാമിൻ എ ലഭിക്കാത്തത് എക്സിമയ്ക്കും മറ്റ് ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.

നേത്രപ്രശ്‌നങ്ങൾ: വിറ്റാമിൻ എയുടെ കുറവ് മൂലമുണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമാണ് നേത്ര പ്രശ്‌നങ്ങൾ. വിറ്റാമിൻ എയുടെ അഭാവത്തിന്‍റെ ആദ്യ ലക്ഷണം വരണ്ട കണ്ണുകളാണ്. ഇതിന്‍റെ കുറവ് നിശാന്ധത എന്ന രോഗത്തിനും കാരണമാകും. വൈകുന്നേരമോ രാത്രിയോ കാഴ്ച കുറയുന്നതായി അനുഭവപ്പെടുന്നു. തിളക്കമുള്ള പ്രകാശം കണ്ണുകൾക്ക് സഹിക്കാനാവില്ല.

വന്ധ്യത: വിറ്റമിൻ എ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്, കൂടാതെ ശിശുക്കളുടെ ശരിയായ വികാസത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ഒരു സ്ത്രീക്ക് ഗർഭിണിയാകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, വിറ്റാമിൻ എയുടെ കുറവും ഇതിന് കാരണമാകാം.

കുട്ടികളുടെ വളർച്ച കുറവ് : മതിയായ അളവിൽ വിറ്റാമിൻ എ ലഭിക്കാത്ത കുട്ടികളുടെ വികസനം വളരെ മന്ദഗതിയിലായിരിക്കും. മനുഷ്യ ശരീരത്തിന്‍റെ ശരിയായ വികാസത്തിന് വിറ്റാമിൻ എ വളരെ പ്രധാനമാണ്.

തൊണ്ടയിലെയും നെഞ്ചിലെയും അണുബാധകൾ: അടിക്കടി തൊണ്ടയിലും നെഞ്ചിലും അണുബാധ, പ്രത്യേകിച്ച് വിറ്റാമിൻ എയുടെ കുറവിന്‍റെ ലക്ഷണമായിരിക്കാം. വിറ്റാമിൻ എ ശ്വാസകോശ സംബന്ധമായ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു.

മുറിവ് ഉണക്കുന്നതിലെ പ്രശ്‌നം: ശരീരത്തിൽ മുറിവുണ്ടാകുമ്പോൾ, ശസ്ത്രക്രിയയ്ക്ക് ശേഷവും ഉണങ്ങാത്ത മുറിവുകൾ വിറ്റാമിൻ എയുടെ കുറവിന്‍റെ ലക്ഷണങ്ങളായിരിക്കാം. കാരണം, വിറ്റാമിൻ എ കൊളാജന്‍റെ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നു,

മുഖക്കുരു: വൈറ്റമിൻ എയുടെ കുറവിന്‍റെ ലക്ഷണമായും മുഖക്കുരു വരാം. വിറ്റാമിൻ എ ചർമ്മത്തിന്‍റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും വീക്കം തടയുകയും ചെയ്യുന്നു, അതിനാൽ ഇത് മുഖക്കുരു തടയാനോ ചികിത്സിക്കാനോ സഹായിക്കുന്നു.

വിറ്റാമിൻ എയുടെ ഉറവിടങ്ങൾ

മുട്ട, പാൽ, കരൾ, കാരറ്റ്, മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് പച്ചക്കറികൾ , ചീര, മധുരക്കിഴങ്ങ്, തൈര്, സോയാബീൻ, മറ്റ് ഇലക്കറികൾ.

വിറ്റാമിൻ ബി 12 കുറവിന്‍റെ ലക്ഷണങ്ങൾ

കൈകളിലോ കാലുകളിലോ വിറയൽ: വിറ്റാമിൻ ബി 12 ന്‍റെ കുറവ് കൈകളിലോ കാലുകളിലോ ഇക്കിളി ഉണ്ടാക്കാം. നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തിൽ വിറ്റാമിൻ ബി 12 ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാലാണ് ഈ ലക്ഷണം സംഭവിക്കുന്നത്.

നടക്കാനുള്ള ബുദ്ധിമുട്ട്: കാലക്രമേണ, വിറ്റാമിൻ ബി 12ന്‍റെ കുറവ് കാരണം ഒരാൾക്ക് നടക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. പേശികളിലും ബലഹീനത അനുഭവപ്പെടാം.

മഞ്ഞ ചർമ്മം: വിറ്റാമിൻ ബി 12ന്‍റെ കുറവിന്‍റെ പ്രധാന ലക്ഷണമാണ് മഞ്ഞപ്പിത്തം. ഒരു വ്യക്തിയുടെ ശരീരത്തിന് ആവശ്യമായ അളവിൽ ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിൽ വിറ്റാമിൻ ബി 12 ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇതിന്‍റെ കുറവ് ചുവന്ന രക്താണുക്കളുടെ കുറവിന് കാരണമാകും, ഇത് മഞ്ഞപ്പിത്തത്തിന്‍റെ സാധ്യത വർദ്ധിപ്പിക്കുന്നു.

ക്ഷീണം: വിറ്റാമിൻ ബി 12ന്‍റെ കുറവ് മൂലം ഒരു വ്യക്തിക്ക് ക്ഷീണം അനുഭവപ്പെടാം. ശരീരത്തിന് ചുറ്റും ഓക്സിജൻ കൊണ്ടുപോകാൻ ആവശ്യമായ ചുവന്ന രക്താണുക്കളുടെ അഭാവമാണ് ഇതിന് കാരണം, അതിനാൽ ഒരു വ്യക്തിക്ക് വളരെ ക്ഷീണം തോന്നുന്നു.

വേഗത്തിലുള്ള ഹൃദയമിടിപ്പ്: വേഗത്തിലുള്ള ഹൃദയമിടിപ്പ് വിറ്റാമിൻ ബി 12ന്‍റെ കുറവിന്‍റെ ലക്ഷണമായിരിക്കാം. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുമ്പോൾ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങും.

വായിൽ കുരുക്കൾ: വിറ്റാമിൻ ബി 12ന്‍റെ കുറവ് വായിൽ അൾസറിനോ വേദനയ്ക്കോ കാരണമാകും.

മാനസിക പ്രശ്‌നങ്ങൾ: വിറ്റാമിൻ ബി 12ന്‍റെ കുറവ് ഒരു വ്യക്തിയുടെ ചിന്താശേഷിയെ ബാധിക്കുന്നു. ദേഷ്യവും വിഷാദവും ഉണ്ടാകാം.

വിറ്റാമിൻ ബിയുടെ ഉറവിടങ്ങൾ

പാലിലും അതിന്‍റെ ഉൽപ്പന്നങ്ങളിലും മുട്ടയുടെ വെള്ളയിലും മത്സ്യത്തിലും കോഴിയിറച്ചിയിലും വിറ്റാമിൻ ബി ധാരാളമായി കാണപ്പെടുന്നു. വിറ്റാമിൻ ബി വാൽനട്ടിലും കാണപ്പെടുന്നു. മുന്തിരി, പിസ്ത, ഓറഞ്ച് തുടങ്ങിയവയും ഈ വിറ്റമിൻ കൊണ്ട് സമ്പുഷ്ടമാണ്.

വിറ്റാമിൻ സിയുടെ കുറവ് ലക്ഷണങ്ങൾ

ക്ഷീണം: അസാധാരണമായ ക്ഷീണം തോന്നുന്നത് വിറ്റാമിൻ സിയുടെ കുറവിന്‍റെ ലക്ഷണമാകാം. യഥാർത്ഥത്തിൽ, ഈ വിറ്റാമിൻ ശരീരത്തിലെ കാർനിറ്റൈൻ കുറയ്ക്കുന്നു, ഇത് മെറ്റബോളിസവും ഊർജ്ജവും വർദ്ധിപ്പിക്കുന്നു. സിയുടെ കുറവ് കാരണം നിങ്ങൾക്ക് അനാവശ്യമായി ക്ഷീണം അനുഭവപ്പെടാം.

ചർമ്മത്തിൽ ചതവ് പാടുകൾ: ശരീരത്തിൽ ചതവുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയാൽ, ശരീരത്തിൽ വിറ്റാമിൻ സിയുടെ കുറവുണ്ടെന്ന് മനസ്സിലാക്കുക. ഇക്കാരണത്താൽ, രക്തക്കുഴലുകൾ ദുർബലമാവുകയും ശരീരത്തിൽ അത്തരം അടയാളങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു.

മൂക്കിൽ നിന്നോ മോണയിൽ നിന്നോ രക്തസ്രാവം: നിങ്ങളുടെ മൂക്കിൽ നിന്നോ മോണയിൽ നിന്നോ ഇടയ്ക്കിടെ രക്തസ്രാവം തുടങ്ങിയാൽ, അതും വിറ്റാമിൻ സിയുടെ കുറവിന്‍റെ ലക്ഷണമാകാം.

സന്ധികളിൽ വേദനയും വീക്കവും: കഠിനമായ വേദനയും സന്ധികളിലെ വീക്കവും അതിന്‍റെ കുറവിനെ സൂചിപ്പിക്കുന്നു. സന്ധികളിൽ കൊളാജന്‍റെ അളവ് കുറയുന്നു, ഇത് വേദനയ്ക്കും വീക്കത്തിനും കാരണമാകും.

അനീമിയ: ശരീരത്തിലെ വിറ്റാമിൻ സിയുടെ അഭാവം മൂലം ഇരുമ്പിന്‍റെ സന്തുലിതാവസ്ഥയും തകരാറിലാകുന്നു, ഇത് വിളർച്ചയ്ക്ക് സാധ്യതയുണ്ട്.

വരണ്ട മുടിയും മുടി കൊഴിച്ചിലും: നിങ്ങളുടെ തലമുടി അസാധാരണമാംവിധം കൊഴിയുകയാണെങ്കിൽ, വിറ്റാമിൻ സിയുടെ കുറവിന്‍റെ ലക്ഷണമാകാം. ഇതുകൂടാതെ, വരണ്ടതും നിർജീവവും പിളർന്നതുമായ അറ്റങ്ങളും അതിന്‍റെ കുറവിനെ സൂചിപ്പിക്കുന്നു.

പെട്ടെന്നുള്ള ശരീരഭാരം: വ്യായാമവും ഭക്ഷണനിയന്ത്രണവും ഉണ്ടായിട്ടും ശരീരഭാരം വർദ്ധിക്കുന്നുണ്ടെങ്കിൽ, ശരീരത്തിൽ വിറ്റാമിൻ സിയുടെ കുറവുണ്ടെന്ന് മനസ്സിലാക്കുക. വാസ്തവത്തിൽ, വിറ്റാമിൻ സി മെറ്റബോളിസത്തെ നിയന്ത്രിക്കുന്നു. ശരീരത്തിൽ അതിന്‍റെ കുറവ് കാരണം, മെറ്റബോളിസം മന്ദഗതിയിലാകുന്നു, ഭാരം വർദ്ധിക്കാൻ തുടങ്ങുന്നു.

വരണ്ട ചർമ്മം: ചർമ്മത്തിൽ മുഖക്കുരു പ്രത്യക്ഷപ്പെടാൻ തുടങ്ങിയാൽ അല്ലെങ്കിൽ ചർമ്മം അമിതമായി വരണ്ടതാക്കാൻ തുടങ്ങിയാൽ, അത് വിറ്റാമിൻ സിയുടെ കുറവ് മൂലമാകാം.

അടിക്കടിയുള്ള അണുബാധകൾ: രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിലൂടെ ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു. ഇതിന്‍റെ കുറവ് കാരണം, നിങ്ങൾ ബാക്ടീരിയ, വൈറൽ അണുബാധകൾക്ക് ഇരയാകാം.

വിറ്റാമിൻ സിയുടെ ഉറവിടങ്ങൾ

നെല്ലിക്ക, ഓറഞ്ച്, നാരങ്ങ, ഓറഞ്ച്, പ്ലം, ചക്ക, പുതിന, മുന്തിരി, തക്കാളി, പേരക്ക, ആപ്പിൾ, പാൽ, ബീറ്റ്റൂട്ട്, അമരന്ത്, ചീര മുതലായവ വിറ്റാമിൻ സിയുടെ നല്ല ഉറവിടങ്ങളാണ്. ഇവ കൂടാതെ വിറ്റാമിൻ സി പയറുവർഗങ്ങളിലും കാണപ്പെടുന്നു.

വിറ്റാമിൻ ഡിയുടെ കുറവ് ലക്ഷണങ്ങൾ

ക്ഷീണം അനുഭവപ്പെടുന്നു: അസ്ഥികളിൽ വേദനയും ബലഹീനതയും അനുഭവപ്പെടുന്നു. ഇതുകൂടാതെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പേശികളിൽ സ്ഥിരമായ വേദനയും ഒരു ലക്ഷണമാണ്. സാധാരണയായി വിറ്റാമിൻ ഡിയുടെ കുറവ് മൂലം വിഷാദമോ സമ്മർദ്ദമോ അനുഭവപ്പെടാറുണ്ട്. ഈ വിറ്റാമിന്‍റെ അഭാവം മൂലം മുടി പെട്ടെന്ന് കൊഴിയാൻ തുടങ്ങുന്നു. ഒരു പരിക്ക് സംഭവിക്കുമ്പോൾ, അത് ഭേദമാകാൻ വളരെ സമയമെടുക്കും.

മാനസികാവസ്ഥ: വിറ്റാമിൻ ഡിയുടെ കുറവ് മാനസികാവസ്ഥയെയും ബാധിക്കുന്നു. മൂഡ് മാറ്റത്തിനു കാരണമാകുന്ന സെറോടോണിൻ ഹോർമോണിനെയും ഇതിന്‍റെ കുറവ് ബാധിക്കുന്നു. വൈറ്റമിൻ ഡിയുടെ ഗുരുതരമായ കുറവ് മൂലം, ചെറിയ മുറിവുകൾ പോലും അസ്ഥി ഒടിവിലേക്ക് നയിക്കുന്നു, പ്രത്യേകിച്ച് തുടയിലും ഇടുപ്പിലും വേദന ഉണ്ടാകുന്നു.

വിറ്റാമിൻ ഡിയുടെ ഉറവിടങ്ങൾ

സൂര്യപ്രകാശം, മത്സ്യം, മുട്ട, പാൽ, കൂൺ, ഓറഞ്ച് തുടങ്ങിയവ.

വിറ്റാമിൻ ഇ യുടെ കുറവ് ലക്ഷണങ്ങൾ

ശരീരത്തിൽ രക്തക്കുറവ്, മുടി വളർച്ച നിലയ്ക്കൽ, വരണ്ട ചർമ്മം, വേദന പേശികളുടെ ബലഹീനത, ദുർബലമായ പ്രതിരോധശേഷി, കാഴ്ചശക്തി കുറയൽ തുടങ്ങിയവ.

വിറ്റാമിൻ ഇയുടെ ഉറവിടങ്ങൾ

കിവി, നിലക്കടല വെണ്ണ, സൂര്യകാന്തി വിത്തുകൾ, ചീര, അവോക്കാഡോ, ബദാം, ബ്രൊക്കോളി, തക്കാളി, നിലക്കടല, പപ്പായ, കാപ്സിക്കം തുടങ്ങിയവ.

വിറ്റാമിൻ കെ യുടെ കുറവ് ലക്ഷണങ്ങൾ

വി റ്റമിൻ കെയുടെ കുറവ് മൂലം ശരീരത്തിൽ രക്തം കട്ടപിടിക്കാതിരിക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു. ചതവ് അല്ലെങ്കിൽ ചർമ്മത്തിൽ മുറിവുകൾ പ്രത്യക്ഷപ്പെടുക, ചെറിയ മുറിവുകളിൽ നിന്ന് പോലും അമിത രക്തസ്രാവം, മൂക്കിൽ നിന്നോ മോണയിൽ നിന്നോ പെട്ടെന്ന് രക്തസ്രാവം, മൂത്രത്തിൽ രക്തസ്രാവം, ആർത്തവ സമയത്ത് അമിത രക്തസ്രാവം, കൂടുതൽ ഗുരുതരമായ സന്ദർഭങ്ങളിൽ തലയോട്ടിയിൽ നിന്ന് രക്തസ്രാവം ഉണ്ടാകാം.

വിറ്റാമിൻ കെയുടെ ഉറവിടങ്ങൾ

ചീര, ബ്രൊക്കോളി, ശതാവരി, മുളകൾ, കാബേജ്, , പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ, സസ്യ എണ്ണ, സോയാബീൻ, മാതളനാരങ്ങ, പച്ച പയർ, കാബേജ്, കിവി, കശുവണ്ടി മുതലായവ.

പെൺ ഡ്രൈവിംഗ് സ്മൂത്ത്‌ ഡ്രൈവിംഗ്

ഒരു ഇരുപത് വർഷം മുൻപ് വരെ റോഡിൽ നോക്കിയാൽ 99% പുരുഷന്മാർ മാത്രമാണ് കാറോ ബൈക്കോ ഓടിച്ചിരുന്നത്. അന്നൊക്കെ സ്ത്രീകൾ വാഹനം ഓടിക്കുന്നത് അത്ര സാധാരണം ആയിരുന്നില്ല. മാറുന്ന കാലത്തിനനുസരിച്ച് ഇപ്പോൾ പുരുഷൻമാർ മാത്രമല്ല, എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ഡ്രൈവിംഗ് സീറ്റിലുണ്ട്. അവർ പുരുഷന്മാരേക്കാൾ സുരക്ഷിതമായി വാഹനമോടിക്കുന്നു. കാറും ബൈക്കും മാത്രമല്ല, ലോറിയും ബസും ട്രെയിനും മെട്രോയും വിമാനവും എല്ലാം ഓടിക്കുന്നു. ഇന്നത്തെ സ്ത്രീകൾ വിദ്യാഭ്യാസത്തോടൊപ്പം ഡ്രൈവിംഗിനും പ്രാധാന്യം നൽകിത്തുടങ്ങിയത് അത് അവരുടെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്‍റായി മാറിയതുകൊണ്ടാണ്. ഇന്ന് സ്ത്രീകൾ പൊതുവെ സ്വയം ആശ്രയിക്കുന്നവരാണ്, അവർക്ക് എവിടെയെങ്കിലും പോകണം, എന്ന് തോന്നിയാൽ ആരെയും ആശ്രയിക്കാതെ പോകണം എന്നാണ് ആഗ്രഹം.

വനിതകൾ ടാക്സികളും ബസുകളും ഓടിച്ച് പണം സമ്പാദിക്കുന്നു. പ്രായമായവരോ പെൺകുട്ടികളോ ഒരു വനിതാ ഡ്രൈവർക്കൊപ്പം യാത്ര ചെയ്യുമ്പോൾ സുരക്ഷിതരാണെന്ന് ചിന്തിക്കുന്നു. ഏതെങ്കിലും അടിയന്തര ഘട്ടങ്ങളിൽ, രാത്രിയിൽ പോലും ഒരു വനിതാ ഡ്രൈവറുടെ കൂടെ പോകാൻ ആർക്കും ഒരു മടിയുമില്ല.

എറണാകുളത്ത് ഒരു പോഷ് ഏരിയയിൽ താമസിച്ചിരുന്ന സുധയുടെ ഭർത്താവിന് അർദ്ധരാത്രിയിൽ പെട്ടെന്ന് അസുഖം ബാധിച്ചു. അയാൾ ഓൺലൈനിൽ ഒരു കാർ തിരയാൻ ശ്രമിച്ചു, പക്ഷേ കാർ കിട്ടിയില്ല എന്നാൽ സുധ ധൈര്യം കൈവിടാതെ വണ്ടി എടുത്തു ഭർത്താവിനെ ഹോസ്പിറ്റലിൽ എത്തിച്ചു, ഉടനടി ചികിത്സ നൽകി. കുട്ടികൾക്ക് സ്‌കൂൾ ബസ് കിട്ടാതെ വന്നാലോ മറ്റോ കാറോ സ്‌കൂട്ടറോ ഓടിച്ച് കൃത്യസമയത്ത് അവരെ എത്തിക്കാൻ കഴിയും.

സ്ത്രീകൾ സുരക്ഷിതമായി വാഹനമോടിക്കുന്നു

ഒരു റിപ്പോർട്ട് അനുസരിച്ച്, ഗുരുതരമായ അപകടങ്ങളിൽ ഇരകളാകുന്ന ഡ്രൈവർമാരിൽ 3% സ്ത്രീകൾ മാത്രമാണ്. റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച്, 2020ൽ 56,334 (97.3%) പുരുഷന്മാരും 1551 (2.7%) സ്ത്രീ ഡ്രൈവർമാരും അപകടങ്ങളിൽ മരിച്ചു, രാജ്യത്തെ മൊത്തം 20.58 കോടി ഡ്രൈവർമാരിൽ 1.39 കോടി സ്ത്രീകളാണ് (6.76%). സ്ത്രീകളുടെ വേഗപരിധി പുരുഷന്മാരേക്കാൾ 12% കുറവാണെന്നും ഗവേഷണങ്ങൾ പറയുന്നു.

അതിനാൽ, എല്ലാ കാര്യങ്ങളിലും സ്ത്രീ ഡ്രൈവർ സുരക്ഷിതയായി കണക്കാക്കപ്പെടുന്നു. ഡൽഹി സർക്കാരും നിരവധി കാർ ഡ്രൈവിംഗ് സംഘടനകളും സ്ത്രീകളെ സൗജന്യമായി ഡ്രൈവിംഗ് പഠിക്കാൻ സഹായിക്കുന്നതിന്‍റെ കാരണം ഇതാണ്.

ഡ്രൈവിംഗ് പ്രയോജനങ്ങൾ

ഇത് സ്ത്രീകളെ കൂടുതൽ സ്വതന്ത്രമാക്കുന്നു, അവർക്ക് എവിടെയും പോകാൻ ആരെയും ആശ്രയിക്കേണ്ടതില്ല. അവർക്ക് എപ്പോൾ വേണമെങ്കിലും എവിടെയും സ്വന്തം സൗകര്യത്തിനനുസരിച്ച് ഏത് ജോലിയും ചെയ്യാം.

ഡ്രൈവിംഗ് ഒരു സ്ത്രീയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു, കാരണം വാഹനമോടിക്കുമ്പോൾ, വാഹനത്തിന്‍റെ പൂർണ്ണ നിയന്ത്രണം വ്യക്തിയുടെ കൈകളിലാണ്, അതിൽ വേഗത, ബ്രേക്ക്, ക്ലച്ച് മുതലായവ ഉൾപ്പെടുന്നു. തുടക്കത്തിൽ ഡ്രൈവിംഗ് ചിലപ്പോൾ ബുദ്ധിമുട്ടായി തോന്നിയേക്കാം, എന്നാൽ കാലക്രമേണ അത് വളരെ എളുപ്പം ആയി തോന്നും.

പൊതുഗതാഗതത്തിലൂടെ യാത്ര ചെയ്യാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ സ്വയം ഡ്രൈവിംഗ് ചെയ്ത് പോയാൽ കൂടുതൽ സമയം ലാഭിക്കാം. ഡ്രൈവിംഗ് അറിയുന്നതിലൂടെ ഒരു സ്ത്രീക്ക് തന്‍റെ സമയത്തിനനുസരിച്ച് പല ജോലികളും പൂർത്തിയാക്കാൻ കഴിയും.

ശ്രദ്ധാലുവായിരിക്കുക

മുംബൈ ട്രാഫിക് പോലീസ് ഇൻസ്‌പെക്ടർ മുകുന്ദ് വെങ്കിടേഷ് യാദവ് പറയുന്നത്, മുംബൈ പോലുള്ള തിരക്കേറിയ നഗരത്തിൽ സ്ത്രീകൾക്ക് വാഹനമോടിക്കുക അത്ര എളുപ്പമല്ലെന്നാണ്. പൊതു ഗതാഗതം ആയാലും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ പെട്ടേക്കാം. എന്നാൽ തന്നെയും ഡ്രൈവിംഗ് അറിയൂന്നവർക്ക് അടിയന്തിര സാഹചര്യങ്ങളിൽ സഹായിക്കാനാകും. കാറോ ബൈക്കോ ഓടിക്കുമ്പോൾ, ഇനിപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം:

  • ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ശേഷം, ആദ്യം സീറ്റ് ബെൽറ്റ് ധരിക്കുക, തുടർന്ന് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് സീറ്റ് ഉയരം ക്രമീകരിക്കുക. ഇത് ഡ്രൈവിംഗ് എളുപ്പമാക്കുന്നു. മൊബൈൽ ഫോൺ സൈലന്‍റ് മോഡിൽ സൂക്ഷിക്കുക.
  • ABC-യെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ അതായത് A എന്നത് ആക്സിലറേറ്റർ, B എന്നാൽ ബ്രേക്ക്, C എന്നാൽ ക്ലച്ച്. ട്രെയിനിംഗ് എടുക്കുമ്പോൾ ഈ 3 കാര്യങ്ങൾക്കും മാനദണ്ഡം വെക്കുക, റോഡിൽ വാഹനമോടിക്കുമ്പോൾ ഒരു പ്രശ്നവും ഉണ്ടാകില്ല.
  • ട്രാഫിക് നിയമങ്ങൾ പൂർണ്ണമായി മനസ്സിലാക്കുക, കാർ എവിടെ നിർത്തണം, ഏത് ലെയ്നിൽ ഓടിക്കണം, ട്രാഫിക് ജമ്പുകളിൽ നിന്നോ മറ്റ് തരത്തിലുള്ള ചലഞ്ചുകളിൽ നിന്നോ കാർ എങ്ങനെ ഒഴിവാക്കാം തുടങ്ങിയവ.
  • കാർ ഓടിക്കുമ്പോൾ, എല്ലായ്പ്പോഴും നിങ്ങളുടെ ലൈസൻസ് കൊണ്ടുപോകുക, അല്ലാത്തപക്ഷം വലിയ പിഴ ഈടാക്കാം.
  • ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുന്നത് ഉറപ്പാക്കുക.
  • ഓടിക്കാൻ ആഗ്രഹിക്കുന്ന കാറിന്‍റെയോ ബൈക്കിന്‍റെയോ എല്ലാ സവിശേഷതകളും നന്നായി മനസിലാക്കണം . ഉദാഹരണത്തിന്, എസി, പവർ വിൻഡോകൾ, നിയന്ത്രണങ്ങൾ, വയർലെസ് ചാർജിംഗ്, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, ലൈറ്റുകൾ, സൗണ്ട് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങളെ കുറിച്ച് ശരിയായ അറിവ് ആവശ്യമാണ്.
  • പലർക്കും അമിതവേഗതയും ഓവർടേക്കിങ്ങും ഹരമാണ്. അങ്ങനെ ഡ്രൈവിംഗ് രസകരമാക്കാമെന്നു അവർ കരുതുന്നു, എന്നാൽ അത്തരം വിനോദം അപകടത്തിലേക്ക് നയിക്കും. അതിനാൽ വേഗപരിധിയും മുന്നിലുള്ള വാഹനത്തിൽ നിന്നുള്ള ദൂരവും പരമാവധി നിരീക്ഷിക്കുക.
  • കാർ ഓടിക്കുന്നവർ ഇടത് വലത് സൂചകങ്ങൾ, ഹസാർഡ് ലൈറ്റുകൾ, സ്റ്റോപ്പ്, ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ്, ഡിം ഡിപ്പർ തുടങ്ങിയ പ്രധാന കാര്യങ്ങൾ ഉൾപ്പെടുന്ന സിഗ്നൽ സൂചകങ്ങൾ ശ്രദ്ധിക്കണം. ഇതുമൂലം പകലും രാത്രിയും വാഹനമോടിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല.
  • വാഹനമോടിക്കുമ്പോൾ രണ്ട് കൈകളും സ്റ്റിയറിംഗ് വീലിൽ വയ്ക്കുക, ഒരു കൈകൊണ്ട് സ്റ്റിയറിംഗ് പിടിച്ചു മറ്റേ കൈയിൽ ഫോൺ പിടിച്ചു സംസാരിക്കരുത്. മാനുവലോ ഓട്ടോമാറ്റികൊ ആകട്ടെ, ശ്രദ്ധ കാറിന്‍റെ സ്റ്റിയറിംഗ് വീലിൽ ആയിരിക്കണം.
  • വാഹനമോടിക്കുമ്പോൾ, ഒരു സ്ത്രീ തന്‍റെ കണ്ണുകൾ ഇടത്, വലത് വ്യൂ മിററുകളിലും ക്യാബിനിനുള്ളിലെ പിൻ വ്യൂ മിററിലും വയ്ക്കണം, അതിലൂടെ അവൾക്ക് പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും കാറുകളോ മറ്റ് വാഹനങ്ങളോ ഇടത്, വലത് എന്നിവിടങ്ങളിൽ നിന്ന് കാണാൻ കഴിയും. കൂട്ടിയിടി ഒഴിവാക്കാൻ കാറിന് പിന്നിലും മറ്റും.

ഡ്രൈവിംഗ് സമയത്ത് ആത്മവിശ്വാസം

നിങ്ങൾ ഒരു നല്ല ഡ്രൈവറാണെന്ന് വിശ്വസിക്കുക. സ്വയം വിശ്വാസവും ക്ഷമയും ഉണ്ടായിരിക്കുക. തിരക്കുകൂട്ടരുത്. അപ്പോൾ കാറോ ബൈക്കോ സുഗമമായി ഓടിക്കുന്നതിൽ പ്രശ്‌നം ഉണ്ടാകില്ല.

സൗജന്യ മെഡിക്കൽ ക്യാമ്പും പിന്നെ ഞാനും

മൂന്നുനാലു ദിവസമായി ഞാൻ കേൾക്കെയും കേൾക്കാതെയും ശ്രീമതി മുട്ടുവേദന, മുട്ടുവേദന എന്ന് മന്ത്രിക്കുന്നു. പക്ഷേ എന്തു ചെയ്യും? ഇയർ എൻഡിംഗല്ലേ? പിടിപ്പതു പണിയുണ്ട്. ലീവും തരപ്പെടില്ല. ഞാൻ മയത്തിൽ ശ്രീമതിയോട് അടുത്തുള്ള ഡോക്‌ടറെ ചെന്നു കാണാൻ പറഞ്ഞതും ശ്രീമതിയുടെ മുഖം കറുത്തു.

രാത്രിയേറെ വൈകിയാണ് ഞാൻ ഓഫീസിൽ നിന്നും മടങ്ങിയെത്തിയത്. നിലാവു പോലെ പുഞ്ചിരിച്ചു കൊണ്ട് ശ്രീമതി എന്‍റെയരികിൽ ഓടിയെത്തി. “അവധി കിട്ടില്ലെന്ന പരാതിയായിരുന്നല്ലോ നിങ്ങൾക്ക്? ഇനിയിപ്പോ അവധിയെടുക്കേണ്ടി വരില്ല.”

“ഏ… അതെന്താ? ഇത്ര പെട്ടെന്ന് മുട്ടുവേദന മാറിയോ?” “ഏയ്, വേദനയ്ക്ക് ഒരു കുറവുമില്ല. പിന്നെ ഈ നോട്ടീസൊന്നു വായിച്ചു നോക്കിയേ…”

“ശാന്തിപുരം കോളനിയിൽ ഞായറാഴ്‌ച സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്ത്രീ-പുരുഷ ഭേദമന്യേ ആർക്കും ക്യാമ്പിൽ പങ്കെടുക്കാം. അസ്‌ഥിരോഗ ചികിത്സാ ക്യാമ്പിൽ ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുമായി പ്രശസ്‌ത ഡോക്ടർമാർ പങ്കെടുക്കും. പരിശോധന തീർത്തും സൗജന്യമായിരിക്കും. രജിസ്ട്രേഷൻ ഫീസ് 150 രൂപ മാത്രം!” ഞാൻ നോട്ടീസ് ഉറക്കെ വായിച്ചു.

നോട്ടീസിൽ ഏറ്റവും ചുവട്ടിലായി ഡോക്‌ടർമാരുടെ പേരും അവർ വിദേശത്തു നിന്നെടുത്ത വലിയ വലിയ ഡിഗ്രികളും ചേർത്തിരുന്നു. എല്ലാവരും തന്നെ അമേരിക്ക, ബ്രിട്ടൻ, ജർമ്മൻ റിട്ടേൺഡ് ആയിരുന്നു.

“എങ്കിൽ നീയും പേര് രജിസ്‌റ്റർ ചെയയ്തോ” ഞാൻ ശ്രീമതിക്ക് അനുവാദം നൽകി.

“അതിനു ഞാൻ 150 രൂപ കൊടുത്ത് നേരത്തെ തന്നെ പേര് രജിസ്റ്റ‌ർ ചെയ്‌തു. “ശ്രീമതി ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു. ഞാൻ മാത്രമല്ല, കിഴക്കേതിലെ മഞ്ജു, രേഖ, നിമ്മി, രശ്‌മി രാജു…. ആ… ജാസ്‌മിൻ… എല്ലാവരും പേര് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.”

ഞായറാഴ്‌ച ഞാൻ ശ്രീമതിയേയും കൂട്ടി ക്യാമ്പിലെത്തി. വൻകിട മെഡിക്കൽ കമ്പനി സ്‌റ്റോളുകളും ഉണ്ടായിരുന്നു. മുൻ വശത്തു തന്നെയായിരുന്നു രജിസ്ട്രേഷൻ കൗണ്ടർ. ഞാൻ രജിസ്ട്രേഷൻ കാർഡ് കൗണ്ടറിലിരുന്നയാളുടെ നേരെ നീട്ടി കാർഡ് വായിച്ച ശേഷം വലതു വശത്തിട്ടിരുന്ന കസേര ചൂണ്ടി ഇരിക്കാൻ ആവശ്യപ്പെട്ടു. 60-70ഓളം പേർ നേരത്തേ തന്നെ അവിടെ ഇടം നേടിയിരുന്നു. 10 മണിക്ക് എത്തേണ്ട ഡോക്‌ടർമാർ 11 മണിയായിട്ടും എത്തിയിരുന്നില്ല. രോഗികളുടെ ക്ഷമ നശിക്കാതിരിക്കുന്നതിനായി അനൗൺസ്മെന്‍റ് മുറയ്ക്ക് കേൾക്കാമായിരുന്നു.

“പേഷ്യന്‍റ്സിന്‍റെ ശ്രദ്ധയ്ക്ക്. ഡോ. എൽ. പി ലക്ഷ്മൺ, അമേരിക്കൻ റിട്ടേൺഡ് ബോൺ സ്പെഷ്യലിസ്‌റ്റ് ഉടനെ തന്നെ ക്യാമ്പിൽ എത്തിച്ചേരുന്നതാണ്.”

ഓരോ അഞ്ചു മിനിറ്റ് ഇടവിട്ടും ലൗഡ്‌സ്പീക്കറിലൂടെ തുടർച്ചയായി അനൗൺസ്മെന്‍റ് വന്നുകൊണ്ടിരുന്നു. “ബ്രിട്ടൻ റിട്ടേൺഡ് ഡോ. നരേന്ദ്രനാഥ് എം. ബി. ബി. എസ്, എം.ഡി നഗരത്തിലെ ട്രാഫിക് ബ്ലോക്ക് കാരണം വൈകുന്നതിൽ ഖേദിക്കുന്നു.”

സുന്ദരിയായ അനൗൺസർ ഡോക്‌ടർമാർ വൈകുന്നതിന്‍റെ കാരണങ്ങൾ വിളിച്ചുകൂവിക്കൊണ്ടിരുന്നു. കുറേ വൃദ്ധർ അവരെ വട്ടംചുറ്റി അവിടെ കൂടി നിന്നിരുന്നു.

ഏതാണ്ട് 12 മണിയോടെ രണ്ടുമൂന്നു ഡോക്ടർമാർ ക്യാമ്പിലെത്തി. അവരെ കണ്ടതും പേഷ്യൻസിനിടയിൽ ചെറിയൊരു ഒച്ചപ്പാടുണ്ടായി. ഉന്തും തള്ളുമൊക്കെയായി ശ്രീമതി ഒരു

കണക്കിന് ഡോക്ടറുടെയടുത്തെത്തി. ഡോക്‌ടർ മേശപ്പുറത്തു നിന്നും സ്റ്റീൽ സ്പൂൺ പോലുള്ള വടിയെടുത്ത് ശ്രീമതിയുടെ മുട്ടിൽ തട്ടിനോക്കി. സ്‌റ്റെതസ്‌കോപ്പ് വച്ചും പരിശോധിച്ചു.

“ദാ, ഈ മരുന്ന് പുറത്തുള്ള സ്‌റ്റോളിൽ ചെന്നാൽ കിട്ടും.” ഡോക്ടർ പറഞ്ഞു.

ശ്രീമതി ‌സ്റ്റോളിനു മുന്നിലെത്തി സ്ലിപ്പ് കെമിസ്റ്റിനു നൽകി. മേശപ്പുറത്ത് മരുന്ന് കൂമ്പാരം കണക്കെ കുമിഞ്ഞു കൂടി. 1,500 രൂപയുടെ രസീതും കൈയിൽ പിടിപ്പിച്ചു. “ദാ, ആ സ്‌റ്റോളിൽ നിന്നും മുട്ടുവേദനയ്ക്കുള്ള എണ്ണ കൂടി വാങ്ങിക്കോ…” അയാൾ സൂചിപ്പിച്ചു.

2 എണ്ണക്കുപ്പിയും 2 ട്യൂബും കൂടിയായപ്പോൾ രൂപ 300 വേറെയും. സൗജന്യ പരിശോധനയുടെ ചെലവ് മൊത്തം 1,800 രൂപ ‘ശ്രീമതിയുടെ മുട്ടുവേദന മാറുമായിരിക്കും. പക്ഷേ എനിക്ക് നെഞ്ചുവേദന നിശ്ചയം. ഇതിലും ഭേദം ലീവെടുക്കലായിരുന്നു!!!

ഓഫീസിൽ ഇരുന്ന് ബോറടിച്ചോ…

ഹൊ ഈ ജോലി മടുത്തു. ഓഫീസിൽ വല്ലാത്ത ബോറടി ഇങ്ങനെ പറയുന്ന സുഹൃത്തുക്കളെ നിങ്ങൾക്ക് പരിചയമുണ്ടാകും. ഒരുപക്ഷേ നിങ്ങൾ സ്വയം അങ്ങനെ പറയുന്നുമുണ്ടാകാം.

ബോളിവുഡ് താരം നസറുദ്ദീൻ ഷായുടെ അഭിപ്രായപ്രകാരം അഭിനയമാണ് ഈ ലോകത്ത് ഏറ്റവും ബോറടിപ്പിക്കുന്ന തൊഴിൽ കിട്ടുന്ന ഉയർന്ന വരുമാനവും പ്രശസ്തിയുമാണ് ബോറടിയെ മറി കടക്കാൻ നടീനടന്മാരെ സഹായിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ ഓരോരുത്തർക്കും ഉണ്ടാകും സ്വന്തം ജോലിയെക്കുറിച്ചുള്ള വിലയിരുത്തൽ. ഒരേ ജോലി വർഷങ്ങളായി ചെയ്യുമ്പോൾ താല്‌പര്യം നഷ്‌ടമാകുന്നത് സ്വാഭാവികമാണ്. ഇതിനെയാണ് നാം ഇംഗ്ലീഷിൽ ബോറിംഗ് എന്നു വിളിക്കുന്നത്.

ബോറടി ഫീൽ ചെയ്യുന്നത് ഓഫീ സിൽ മാത്രമാണെന്നു കരുതരുത്. വീട്ടിലും സംഭവിക്കാറുണ്ട്. തൊഴിൽരഹിതരും വീട്ടമ്മമാരും വീട്ടിലെ ബോറടിയുടെ ഇരകളാണ്. പക്ഷേ ഇപ്രകാരം ബോറടി ഓഫീസിലും വീട്ടിലും ബോറടി തോന്നുന്നത് ശക്ത്‌തമായി തുടരുകയാ ണങ്കിൽ ഉടനെ പരിഹാരം തേടേണ്ടത് അനിവാര്യമാണ്. ജോലിയിൽ മടുപ്പ് തോന്നിയാൽ മനസ്സ് പിന്നീട് ആ ജോലിയിൽ ഉറയ്ക്കില്ല. അത് ഭാവിയിൽ പലതരം പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തും.

ക്ഷീണം പ്രധാന വില്ലൻ

“ജോലിയിലും ഓഫീസിലും വീട്ടിലും ബോറടി തോന്നുന്നു എന്ന് പരാതിപ്പെടുന്നവരെ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഏതെങ്കിലും തരത്തിലുള്ള മാനസിക ശാരീരിക പ്രശ്‌നങ്ങൾ നേരിടുന്നവരാകും അവർ.” സുന്ദർലാൽ ജൈൻ ഹോസ്‌പിറ്റലിലെ സൈക്കോളജിക്കൽ കൗൺസിലർ ഡോ. അനു പറയുന്നു.

ക്ഷീണം, ദേഷ്യം, ടെൻഷൻ എന്നീ അവസ്‌ഥ ഇത്തരക്കാരിൽ പൊതുവേ കൂടുതലുമായിരിക്കും. നിസ്സാര കാര്യങ്ങൾക്കു പോലും ടെൻഷനടിക്കുന്നവരും പെട്ടെന്ന് ദേഷ്യം വരുന്നവരും വിരസത ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരുടെ പട്ടികയിൽ വരും. ബോറടി കുറയ്ക്കാനോ അതുണ്ടാക്കുന്ന വിരസതയിൽ നിന്ന് രക്ഷപ്പെടാനോ വേണ്ടി ചിലർ മദ്യം, മയക്കു മരുന്ന് തുടങ്ങിയ ദുഃശീലങ്ങൾക്ക് അടിമപ്പെടുന്നതും കണ്ടുവരുന്നു.

ജോലിയിലും ജീവിതത്തിലും ഉണ്ടാകുന്ന വിരസത മാറ്റാൻ ഉള്ള പോംവഴി ചെയ്യുന്ന കാര്യങ്ങളിൽ പുതുമ കണ്ടെത്തുകയാണ്. അതിന് ആദ്യം തന്നെ സ്വയം ഒരു തീരുമാനത്തിലെത്തണം. ഓഫീസ് അന്തരീക്ഷത്തിൽ ഇടയ്ക്കിടെ ചില മാറ്റങ്ങൾ വരുത്തുന്നതാണ് മറ്റൊരു പ്രധാനകാര്യം. ഒരേ രീതിയിലുള്ള ഇരിപ്പ്, മേശപ്പുറത്തെ കുന്നുകൂടിയ സ്‌ഥിരം ഫയലുകൾ, വർക്കിൽ കൃത്യത പാലിക്കാൻ തുടരുന്ന ഒരേതരം വർക്കിംഗ് രീതികൾ… ഇതൊക്കെ ജോലിയിൽ മടുപ്പുളവാക്കുന്ന കാര്യങ്ങളാണ്.

“മേശപ്പുറത്തെ ഫയലുകൾ വയ്ക്കുന്നതിലെ ചില്ലറ മാറ്റം പോലും വിരസതയകറ്റാനും ജോലിയിലെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഉപകരിക്കും.” വെസ്റ്റ് ഫ്ളോറിഡ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. സ്റ്റീഫൻ പറയുന്നു.

വ്യക്തിപരമായ പ്രശ്നങ്ങളും ഓഫീസ് അന്തരീക്ഷം വിരസമാക്കാൻ ഇടയാക്കാറുണ്ട്. ഒരു വ്യക്‌തി സ്വന്തം ജീവിതത്തിൽ എത്രമാത്രം പുതുമ തേടുന്നുവെന്നത് ഇക്കാര്യത്തിലും ബാധകമാണ്. ചിലർക്ക് ഒരേ ജോലി എത്ര ചെയ്താലും മടുത്തുവെന്ന് വരില്ല. ചിലരാകട്ടെ എന്തു ചെയ്‌താലും എന്തെങ്കിലും പുതുമയോടെ ചെയ്യാൻ ആഗ്രഹിക്കും. ഓഫീസിലെ സൗഹൃദാന്തരീക്ഷം വിരസതയെ ഒരു പരിധി വരെ അകറ്റി നിർത്തും.

ആർക്കാണ് കൂടുതൽ ബോറടി?

ഓഫീസ് ജോലിയിൽ ബോറടി കൂടുതൽ തോന്നുന്നത് പുരുഷനോ സ്ത്രീക്കോ? ഇതിലും വലിയ അന്തരങ്ങളുണ്ടെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. തുടർച്ചയായി ഒരു ജോലി ചെയ്യുന്ന സ്ത്രീ പുരുഷന്മാരെ പരിഗണിച്ചപ്പോൾ ജോലി ആദ്യം മടുക്കുന്നത് പുരുഷനാണ് എന്നാണ് കണ്ടെത്തിയത്. അതേസമയം റിസ്ക് കൂടുതലുള്ള ജോലി ചെയ്യാൻ പുരുഷൻ കൂടുതൽ താല്പ‌ര്യം കാണിക്കും. എന്നാൽ ഈ ജോലിയും കൂടുതൽ കാലം ചെയ്യുമ്പോൾ പുരുഷന് വിരസത താന്നും.

എന്നാൽ സ്ത്രീ ഒരേതരം ജോലി കൂടുതൽ കാലം ചെയ്യും. അതേ ജോലി തന്നെ പുരുഷന് അത്രയും കാലം തുടരാനുള്ള മനഃസാന്നിധ്യം ഉണ്ടാവുന്നില്ല എന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. ഇക്കാരണം കൊണ്ടു കൂടിയാണ് പുരുഷന്മാർ ഒരു ജോലിയിൽ നിന്ന് മറ്റൊരു. ജോലിയിലേക്ക് ചാട്ടം പതിവാക്കുന്നത്.

പ്രശംസിക്കാൻ മറക്കല്ലേ

ഓഫീസിൽ ഒരാൾ അവഗണിക്കപ്പെട്ടാലും വിരസതയുടെ ഇരയായി മാറിയേക്കാം. ഓഫീസിൽ നന്നായി ജോലി ചെയ്‌തിട്ടും മേലധികാരികളുടെ ശ്രദ്ധയിൽ പെടാതിരിക്കുകയോ, പ്രശംസിക്കപ്പെടാതിരിക്കുകയോ ചെയ്‌താലും ഒരു വ്യക്‌തിയുടെ മനസ്സിൽ നിരാശ ജനിക്കാം. അതിൽ സ്ത്രീപുരുഷ ഭേദമില്ല. ഈ നിരാശ ഒരാളുടെ കാര്യക്ഷമതയെ കുറയ്ക്കുകയും ഓഫീസിൽ ബോറടി തോന്നിക്കുകയും ചെയ്യും.

ഐഐഎം പോലുള്ള പ്രശസ്‌തമായ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ നിന്ന് പ്രൊഫഷണൽ ബിരുദം നേടിയ ശേഷം പെട്ടെന്ന് തന്നെ ജോലിയിൽ പ്രവേശിച്ചവരിൽ വളരെയധികം പേർ ഒരു വർഷത്തിനകം ആ ജോലി രാജിവച്ചുവെന്ന് ഒരു സർവ്വേ വെളിപ്പെടുത്തുന്നു. ഇവരോട് കാരണം തിരക്കിയപ്പോൾ, അവർ പറഞ്ഞത് തങ്ങളുടെ കാര്യശേഷിക്കനുസരിച്ച ജോലിയല്ലായിരുന്നതിനാൽ ബോറടി തോന്നി എന്നാണ്. ജോബ് സാറ്റിസ്‌ഫാക്ഷൻ ഇല്ല എന്നതാണ് ഇവരുടെ പ്രശ്നo…

ഇതേ പ്രശ്നം കൊണ്ട് ജോലിയിൽ മടുപ്പ് തോന്നുന്നവരും ധാരാളമുണ്ട്. ചെയ്യുന്ന തൊഴിലിനോട് ഇഷ്‌ടവും അതിലൂടെ സംതൃപ്തിയും തോന്നുന്നില്ലെങ്കിൽ ആ വ്യക്തിയും താമസിയാതെ വിരസതയ്ക്കടിമപ്പെടാം. ഒരാൾക്ക് ഇഷ്ടം തോന്നുന്ന ജോലിയോട് മറ്റൊരാൾക്ക് വെറുപ്പുണ്ടാകുന്നതും സ്വാഭാവികം. ഫാക്‌ടറി ജോലി, അക്കൗണ്ടന്‍റ് വർക്ക്, ക്ലെറിക്കൽ ജോലി എന്നിവ മടുപ്പുളവാകാൻ കൂടുതൽ സാധ്യതയുള്ള തൊഴിലുകളാണ്.

ആശിച്ചു കിട്ടിയതല്ലേ…

ഓഫീസിലെ പെരുമാറ്റച്ചട്ടങ്ങളുടെ പേരിലും മാനസിക സമ്മർദ്ദം മൂലവും 21 ശതമാനം പേർ ജോലിയെ വെറുക്കുന്നു എന്നാണ് കണക്കുകൾ. എങ്ങനെയെങ്കിലും ഒരു ജോലി കിട്ടിയെങ്കിലെന്ന് വളരെ ആഗ്രഹിച്ച് നേടിയ ജോലിയാവും പലർക്കുമത്. ജോലിയും ഓഫീസും തീർത്തും വിരസമായിത്തുടങ്ങിയെന്ന് തോന്നുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ…

  • വിജയകരമായി ചെയ്യാൻ കഴിഞ്ഞ ജോലികളെക്കുറിച്ചുള്ള ചെറിയ ലിസ്‌റ്റ് തയ്യാറാക്കുക. അവ ഒരിക്കൽ കൂടി വായിച്ചു നോക്കുക. നിങ്ങളിൽ ആത്മവിശ്വാസം നിറയുന്നത് അനുഭവിച്ചറിയാം..
  • പുതിയ ഓഫീസിൽ ജോലി കണ്ടെത്തുക. പ്രയാസമേറിയ ടാർഗറ്റുകൾ സ്വയം തീരുമാനിക്കുക.
  • ജോലിയിൽ മറ്റുള്ളവരെ സഹായിക്കുക. അങ്ങനെ ചെയ്യുമ്പോൾ കൂടുതൽ തിരക്ക് ജോലിസ്‌ഥലത്ത് അനുഭവപ്പെടും, ജോലിയിൽ ബോറടി തോന്നുകയേയില്ല.
  • കടുത്ത ബോറടി തോന്നുമ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ഫയൽ, ജോലി തല്ക്കാലത്തേക്ക് മാറ്റി വയ്ക്കുക. ആ സമയം മേശ ക്ലീൻ ചെയ്യാനോ മറ്റോ വിനിയോഗിക്കുക.
  • മേശപ്പുറത്തും പരിസരത്തുമുള്ള പഴയ സാമഗ്രികൾ മാറ്റി പുതിയതു വയ്ക്കുക.
  • ഇതുവരെ ചെയ്യാത്ത ജോലികൾ ഏതൊക്കെയെന്ന് ആലോചിച്ച് ലിസ്റ്റ് തയ്യാറാക്കുക. ചലഞ്ചിന് തയ്യാറാവുക. പുതിയ പ്രോജക്ടടിന് രൂപരേഖ തയ്യാറാക്കുക.
  • വിരസമായ കമ്പ്യൂട്ടർ ജോലികൾ ചെയ്യുന്നതിനിടയിൽ അഞ്ചു മിനിട്ട് എഴുന്നേറ്റ് നടക്കുക.
  • ഓഫീസിൽ സഹപ്രവർത്തകരുമായി ദിവസവും അരമണിക്കൂർ സൗഹൃദ സംഭാഷണത്തിലേർപ്പെടുക. പുതിയ കാര്യങ്ങളോ, ചിന്തകളോ ഒക്കെ ചർച്ചാ വിഷയമാക്കാം.
  • അല്പസമയം പാട്ടു കേൾക്കാം. മനസ്സ് ശാന്തമാകാൻ ഇത് സഹായിക്കും.

മേൽപ്പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കിയാൽ തീർച്ചയായും നല്ലൊരു മാറ്റം നിങ്ങളുടെ കരിയറിലുണ്ടാവും. ഉറപ്പ്.

ചർമ്മം ചുളിയുന്നുണ്ടോ?

ഒരു അവധി ദിവസം രാവിലെ നിലക്കണ്ണാടിയിൽ മുഖം നോക്കിയിരിക്കവേയാണ് സുനിത മുഖത്തെ ആ മാറ്റം ശ്രദ്ധിച്ചത്. മുഖത്ത് അവിടവിടായി വരകളും ചുളിവുകളും! മാത്രമല്ല, ചർമ്മം വല്ലാതെ വരണ്ടു പോയിരിക്കുന്നു. രാവിലെയുള്ള വീട്ടുജോലിയും ഓഫീസിൽ പോകേണ്ട തിരക്കും മൂലം ശരിക്ക് കണ്ണാടി നോക്കാനോ മുഖസൗന്ദര്യം പരിപാലിക്കാനോ ഒരിക്കലും സമയം കിട്ടാറില്ല അവൾക്ക്. പിന്നെ എങ്ങനെ മുഖത്തുണ്ടാവുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ!

ഇത്തരം ചുളിവുകളും പാടുകളും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഉറക്കം കെടുത്തുന്ന പ്രശ്ന‌മാണ്. പ്രായം കൂടുന്നതിനനുസരിച്ചും അല്ലാതെയുമുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങൾ സ്വാഭാവികാണെങ്കിലും തെറ്റായ ജീവിതശൈലിയും ശീലങ്ങളും പലപ്പോഴും ഇതിന് കാരണമാകാം.

ശരീരസൗന്ദര്യം തിളങ്ങി നില്ക്കുന്ന കാലം യൗവനമാണ്. എന്നാൽ പ്രായം കൂടുന്നതോടെ ശരീരസൗന്ദര്യത്തിന് കോട്ടം തട്ടും, ചർമ്മത്തിന്‍റെ തിളക്കവും സൗന്ദര്യവും നഷ്‌ടപ്പെട്ടു തുടങ്ങും. മുഖത്തും കഴുത്തിലും കൈകളിലുമൊക്കെ വരകളും ചുളിവുകളുമുണ്ടാവാൻ തുടങ്ങുക. പലരും ഈ മാറ്റത്തെ വളരെ വൈകി മാ ത്രമാവും തിരിച്ചറിയുക. എങ്കിലും ചില പൊടിക്കൈ വിദ്യകളിലൂടെയും ചിട്ടയാർന്ന ജീവിതശൈലിയിലൂടെയും ഇത്തരം സൗന്ദര്യപ്രശ്നങ്ങളെ മറികടക്കാവുന്നതേയുള്ളൂ. അതിന് ചർമ്മത്തിന്‍റെ സ്വഭാവത്തെക്കുറിച്ചറിയുകയാണ് ആദ്യം വേണ്ടത്.

എണ്ണമയമുള്ള ചർമ്മം, വരണ്ട ചർമ്മം, സാധാരണ ചർമ്മം എന്നിങ്ങനെ ചർമ്മത്തിന്‍റെ സ്വഭാവം വ്യത്യാസപ്പെട്ടിരിക്കും. ഇതിൽ എണ്ണമയമുള്ള ചർമ്മം അഴുക്കും മെഴുക്കും നിറഞ്ഞതായിരിക്കും. പതയില്ലാത്ത സോപ്പു കൊണ്ടു വേണം ഇത്തരക്കാർ മുഖം വൃത്തിയാക്കാൻ. ഇത് എണ്ണമയം കുറയ്ക്കാൻ സഹായിക്കും. ഇത്തരം ചർമ്മത്തിൽ വളരെ വൈകി മാത്രമേ ചുളിവുകൾ വീഴുകയുള്ളൂ. വരണ്ട ചർമ്മത്തിൽ വേഗം ചുളിവുകളുണ്ടാകും പതിവായുള്ള മോയിസ്‌ചറൈസിംഗും ഫേഷ്യലും വേണ്ടി വരും.

ചുളിവുകൾ

ആർത്തവ വിരാമത്തെ തുടർന്നുള്ള ചുളിവുകൾ വാർദ്ധക്യ ലക്ഷണങ്ങളെയാണ് ചൂണ്ടിക്കാട്ടുന്നത്. തുടക്കത്തിൽ കണ്ണിനു ചുറ്റും വശങ്ങളിലുമാണ് ഇത്തരം ചുളിവുകൾ പ്രത്യക്ഷപ്പെടുക. അതിനു ശേഷം കഴുത്തിലും ഉണ്ടാകാം. ചിലരിൽ കവിളുകളിൽ വരെ ചുളിവുകൾ കാണാറുണ്ട്. ചർമ്മം സങ്കോചിക്കാൻ തുടങ്ങുന്നതോടെയാണ് ചുളിവുകളുണ്ടാവുന്നത്. കഴുത്തിലെ ചർമ്മം അയഞ്ഞു തുടങ്ങുന്നത് ചുളിവുകളുണ്ടാവാനുള്ള സാധ്യതയേറ്റുന്നു.

ഈ ഘട്ടത്തിൽ പ്രായത്തെ കുറച്ചു കാട്ടുന്നതിനുള്ള മാർഗ്ഗങ്ങളെപ്പറ്റി ചിന്തിച്ചു തുടങ്ങാം കഴുത്തിലെ ചുളിവുകളെ മറയിക്കാൻ സ്ത്രീകൾക്ക് ടൈറ്റ് നെക് ലേസ് അണിയാം. അല്ലെങ്കിൽ ഹൈനെക്ക് കൂർത്തയോ ബ്ലൗസോ ധരിച്ച് ഒരളവുവരെ പ്രശ്നം പരിഹരിക്കാം.

എന്നിരുന്നാലും ചുളിവുകളിൽ നിന്നുo എങ്ങനെ മോചനം നേടാം, ചുളിവുകൾ എങ്ങനെ കുറയ്ക്കാം, ചുളിവുകളെ നാം അറിയാതെ ക്ഷണിച്ചു വരുത്തുന്ന സാഹചര്യങ്ങളേവ എന്നെല്ലാം അറിഞ്ഞിരിക്കേണ്ടതുമുണ്ട്.

ആർത്തവ വിരാമത്തെ തുടർന്നാണ് ചുളിവുകളുണ്ടായി തുടങ്ങുന്നതെന്ന് മേൽ വിവരിച്ചിരുന്നല്ലോ. ഇത് കൂടാതെ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. മാനസിക പിരിമുറുക്കവും സ്ട്രെസ്സുമാണവ. ഈ രണ്ട് കാരണങ്ങളും അകാലത്തിൽ ചുളിവുകളുണ്ടാക്കുമെന്ന് ഓർക്കുക.

രാത്രിയിൽ ദീർഘനേരം ഉറക്കമിളച്ചിരിക്കുന്നതും ചുളിവുകളെ ക്ഷണിച്ചു വരുത്തും. രാത്രി ഒരു മണി മുതൽ 3 മണി വരെയുള്ള സമയം ചർമ്മം പുനരുജ്ജീവിക്കുന്ന സമയമാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഈ സമയത്ത് ഗാഢനിദ്രയിലാണെങ്കിൽ നിങ്ങളുടെ ചർമ്മത്തിന് തീർച്ചയായും നല്ല തിളക്കവും സൗന്ദര്യവും കിട്ടും. ദീർ ഘസമയം സൂര്യ കിരണങ്ങളേല്ക്കുന്നതും ചുളിവുകളെ ക്ഷണിച്ചു വരുത്തും.

ചുളിവുകളിൽ നിന്നും മോചനം

  • ചുളിവുകളെ അകറ്റി നിർത്താൻ വാഴപ്പഴം നല്ലൊരുപാധിയാണ്. പാതി പഴുത്ത വാഴപ്പഴം തെരഞ്ഞെടുക്കാം. പഴം നന്നായി ഉടച്ച് ക്രീം പരുവത്തിലാക്കുക. അതിനു ശേഷം ഈ വാഴപ്പഴ ക്രീം മുഖത്ത് താഴെ നിന്ന് മുകളിലോട്ട് എന്ന ക്രമത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക. ഇത് കഴുത്തിലും പുരട്ടാൻ മറക്കരുത്. കണ്ണുകൾക്ക് സമീപത്തായും വട്ടത്തിൽ പതിയെ തേച്ചു പിടിപ്പിക്കുക. ഏകദേശം അരമണിക്കൂർ നേരം ഈ പേസ്‌റ്റ് പുരട്ടിയിരിക്കണം. ഈ സമയത്ത് സംസാരമരുത്. ഉണങ്ങിയ ശേഷം തണുത്തതോ, ഇളം ചൂടുവെള്ളമോ ഉപയോഗിച്ച് മെല്ലെ മുഖം കഴുകി വൃത്തിയാക്കാം. ചർമ്മത്തിൽ പുതിയൊരു തിളക്കം കൈവരുന്നത് നിങ്ങൾക്ക് സ്വയം അനുഭവിച്ചറിയാനാകും. അതോടൊപ്പം ചർമ്മത്തിന് മുറുക്കവും ലഭിക്കും.
  • മേന്മയേറിയ ആന്‍റി റിങ്കിൾ ക്രീം വിപണിയിൽ ലഭ്യമാണ്. ഇത് പതിവായി ഉപയോഗിക്കാം.
  • ചുളിവുകൾ ലഘുകരിക്കാൻ സഹായകമായ ചില മോയിസ്‌ചറൈസറുകളും ലഭ്യമാണ്. ഇത് പതിവായി ഉപയോഗിക്കുന്നതിലൂടെ ചർമ്മം മൃദുലവും കോമളവുമായിത്തീരും.
  • വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ കഴിക്കുന്നതിലൂടെയും വിറ്റാമിൻ ഇ ക്രീം പുരട്ടുന്നതിലൂടെയും ചുളിവുകൾ കുറഞ്ഞു കിട്ടും. മാത്രമല്ല ചർമ്മത്തിലുണ്ടാകുന്ന പാടുകളും നിശ്ശേഷം മാറി ചർമ്മസൗന്ദര്യം വർദ്ധിക്കും.
  • ചുളിവുകൾ കുറയ്ക്കാൻ പൈനാപ്പിൾ ഉത്തമമാണ്. പൈനാപ്പിൾ നീര് ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് നല്ല ഫലമുളവാക്കും.
  • കണ്ണുകൾക്ക് താഴെ വളരെ വേഗം ചുളിവുകൾ ഉണ്ടായിത്തുടങ്ങാറുണ്ട്. നാരങ്ങാനീരിൽ തുല്യ അളവിൽ വെള്ളം ചേർത്ത് കണ്ണുകൾക്കടിയിൽ പുരട്ടുന്നത് വേണ്ട ഫലമുണ്ടാക്കും.
  • ശുദ്ധമായ ആവണക്കെണ്ണ ഉപയോഗിച്ച് കണ്ണുകൾക്ക് അടിയിലും വശങ്ങളിലും മസ്സാജ് ചെയ്യാം. ഒരു മണിക്കൂറിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് മുഖം നന്നായി കഴുകുക. ചർമ്മം മൃദുലമാകുമെന്ന് മാത്രമല്ല, ചുളിവുകൾ മാറിക്കിട്ടുകയും ചെയ്യും. ഇപ്രകാരം ബദാം ഓയിലും ഉപയോഗിക്കാം.
  • ദിവസം 12-15 ഗ്ലാസ് വെള്ളം കുടിക്കുക. ശരീരത്തിലെ അനാവശ്യ വസ്‌തുക്കളെ പുറന്തള്ളാനും മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഏറ്റവും എളുപ്പമായ വഴിയാണിത്.
  • ചുളിവുകളുണ്ടാവുന്നതിൽ സൂര്യൻ അൾട്രാവയലറ്റ് രശ്മികൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് വെയിലുകൊള്ളുന്നത് പരമാവധി ഒഴിവാക്കുക. പുറത്തു പോകുന്ന സാഹചര്യത്തിൽ കുട ഉപയോഗിക്കാനും സൺസ്ക്രീൻ ക്രീം പുരട്ടാനും മറക്കരുത്. വെയിലിൽ നിന്നും ചർമ്മത്തെ പരിരക്ഷിക്കാൻ ഇതിനുകഴിയും. 2-3 മണിക്കൂറിനു ശേഷം സൺസ്ക്രീൻ വീണ്ടും പുരട്ടാം.
  • ഫേസ് സ്ക്രബ്ബിനായി റോസ് വാട്ടർ. തേൻ, മഞ്ഞൾ എന്നിവ ചേർന്ന പായ്ക്ക് നല്ലതാണ്. ഇത് ആഴ്ച‌യിൽ രണ്ടു തവണ ചെയ്യാം.
  • ഡോക്ടറുടെ നിർദ്ദേശപ്രകാരം ലേസർ ട്രീറ്റ്മെന്‍റ് ചെയ്യുന്നതിലും തെറ്റില്ല.

ശരിയായ ഡയറ്റ്

മേൽ വിവരിച്ചതു കൂടാതെ ശരിയായ ഡയറ്റിലൂടെയും ചുളിവുകൾ കുറയ്ക്കാനാവും.

  • ജങ്ക് ഫുഡ്, എണ്ണമയമുള്ള ഭക്ഷണം എന്നിവ ഒഴിവാക്കാം. ഡയറ്റിൽ വേണ്ടയളവിൽ വിറ്റാമിനുകളും ധാതുക്കളുമടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പെടുത്താം.
  • വിറ്റാമിൻ സി ധാരാളമുള്ള ഭക്ഷ്യവസ്ക്കൾ കഴിച്ചാൽ ചർമ്മം ആരോഗ്യമുള്ളതായി മാറും. കാരറ്റ്, ആപ്രിക്കോട്ട്, പഴച്ചാറുകൾ എന്നിവ ധാരാളം കഴിക്കാം. കിവി പഴവും ഓറഞ്ചും വിറ്റാമിൻ സിയുടെ ഉത്തമ സ്രോതസ്സുകളാണ്. ഇവ കഴിക്കുന്നത് പതിവാക്കുക.
  • സിങ്ക് ധാരാളമടങ്ങിയിട്ടുള്ള ധാന്യങ്ങൾ, കടൽ വിഭവങ്ങൾ എന്നിവ കഴിക്കുന്നതും ചർമ്മസംബന്ധമായ പ്രശ്ന‌ങ്ങളകറ്റും.
  • വിറ്റാമിൻ ഇയുടെ ഉപയോഗവും വാർദ്ധക്യത്തെ അകറ്റി നിർത്തും.
  • ബ്രോക്കോലി, വെളുത്തുള്ളി, ഉള്ളി എന്നിവ ചർമ്മത്തിന് ചെറുപ്പവും ഉണർവ്വമേകും.
  • ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് മികച്ചതാണ് ഒലിവ് ഓയിൽ.
  • ഹെർബൽ ചായ ശീലമാക്കുക.
  • എന്നിട്ടും ചുളിവുകൾ മാറുന്നില്ലെങ്കിൽ പ്ലാസ്റ്റിക് സർജറി കൊണ്ട് പരിഹരിക്കാൻ ശ്രമിക്കാം.

പിരിമുറുക്കമകുന്ന ശാന്തവും സ്വച്ഛവുമായ ജീവിതം തീർച്ചയായും ചർമ്മസൗന്ദര്യത്തെ വർദ്ധിപ്പിക്കും. എങ്കിൽ അത്തരമൊരു സ്ട്രെസ്സ് ഫ്രീ ജീവിതം ഇനി സ്വന്തമാക്കിക്കൂടേ!

ആര്യൻ എന്ന കൊച്ചുവിവർത്തകൻ

ഏകദേശം 12 വർഷം മുമ്പ് ബീഹാറിലെ റോഹ്‌താസ് ജില്ലയിലെ ഹുർക്ക ഗ്രാമത്തിൽ നിന്നും കൊച്ചിയിലേക്ക് ചേക്കേറിയതാണ് കൊച്ചുമിടുക്കൻ ആര്യൻ ഠാക്കൂറിന്‍റെ കുടുംബം. വർഷങ്ങൾ ഏറെയായിട്ടും അച്‌ഛൻ സനോജ് കുമാറിനും അമ്മ ഡിംപിളിനും മലയാളം അത്ര വഴങ്ങിയിട്ടില്ല. ആശയ വിനിമയമൊക്കെ ഇപ്പോഴും ഹിന്ദിയിൽ തന്നെ. എന്നാൽ അവരുടെ 13കാരൻ മകൻ ആര്യന് മലയാളം നന്നായി എഴുതാനും വായിക്കാനും അറിയാം. കൊച്ചി സെന്‍റ് ആൽബർട്സ് സ്ക്കൂളിൽ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് ആര്യനിപ്പോൾ. എറണാകുളം ശ്രീ രുദ്രവിലാസം യൂപി സ്‌കൂളിൽ 7-ാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ആര്യൻ മലയാളത്തിൽ നിന്നും ഹിന്ദിയിലേക്ക് ഒരു മലയാള ചെറുകഥ വിവർത്തനം ചെയ്യുന്നത്. എഴുത്തുകാരി പ്രിയ എ എസിന്‍റെ ബാലകഥാ സമാഹാരത്തിലെ “ഉള്ളിത്തീയലും ഒമ്പതിന്‍റെ പട്ടികയു”മാണ് ആര്യൻ 19 പേജുളള വിവർത്തന കൃതിയാക്കുന്നത്.

ബഡിംഗ് റൈറ്റർ

സ്ക്‌കൂളിൽ ബഡിംഗ് റൈറ്റേഴ്‌സ് എന്ന പ്രൊജക്ടിന്‍റെ ഭാഗമായാണ് ആര്യൻ കഥ വിവർത്തനം ചെയ്‌തത്. സ്ക്കൂളിലെ ഹിന്ദി അധ്യാപികയായ ജ്യോതിബാല ടീച്ചറുടെ നിരന്തരമായ പ്രേരണയാലായിരുന്നു അത്. കഥയിലെ അൽപം നീണ്ട മലയാള വാചകങ്ങൾ കൊച്ചു വിവർത്തകനെ അൽപം കുഴക്കിയിരുന്നു. അതുപോലെ ചില മലയാള പദങ്ങളുടെ ഹിന്ദി അർത്ഥങ്ങൾ കണ്ടുപിടിക്കാനും. എന്നാൽ ജ്യോതിബാല ടീച്ചറുടെ പിന്തുണയോടെ ആ പ്രശ്‌നങ്ങളെ ആര്യൻ മറികടന്നു. ആര്യന് മനസിലാവാത്ത വാക്കുകളുടെ അർത്ഥം ടീച്ചർ ആര്യന് പറഞ്ഞു കൊടുത്തിരുന്നു. ഒപ്പം അമ്മ ഡിംപിളിന്‍റെ പിന്തുണയും. വേനലവധിക്കാലത്തായിരുന്നു വിവർത്തനം. കഴിഞ്ഞ ജൂലൈയിൽ പുസ്ത‌കത്തിന്‍റെ ഹിന്ദി വിവർത്തനമായ “പ്യാജ് കാ കഠി ഔർ നൗ കി പഹാടാ”യുടെ പുസ്‌തക പ്രകാശന ചടങ്ങിൽ എത്തിയ കഥാകാരി പ്രിയ എ എസ് കുട്ടി വിവർത്തകനെ നേരിൽ കണ്ട് അഭിനന്ദിച്ചു. കൊച്ചു സാഹിത്യകാരനെ ചേർത്ത് നിർത്തിയ എഴുത്തുകാരിയ്ക്ക് സന്തോഷകരമായ മുഹൂർത്തമായിരുന്നു. അത്. അതോടെ ആര്യൻ സ്‌കൂളിലെ താരമായി. “ആര്യൻ വളരെ നന്നായി തന്നെയാണ് വിവർത്തനം ചെയ്തത്. ചിലയിടങ്ങളിൽ മാത്രമാണ് ആശയകുഴപ്പമുണ്ടായിരുന്നത്” എന്നാണ് പ്രധാനാധ്യാപികയായ ടി പി സിന്ധു പറയുന്നത്.

പഠനത്തിലും മിടുക്കനാണ് ആര്യൻ. മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും അറിയാവുന്നതു കൊണ്ടാണ് ആര്യനിൽ ഈ ദൗത്യം എത്തിച്ചേരുന്നത്. ഒരു മാസമെടുത്തായിരുന്നു വിവർത്തനം.

വിവർത്തനം പുസ്‌തക രൂപത്തിലേക്ക്

“സ്‌കൂൾ വാർഷികത്തിൽ വിവർത്തനം ചെയ്ത‌ ഷീറ്റുകൾ പ്രദർശി പ്പിച്ചിരുന്നു. അങ്ങനെയാണ് അത് പുസ്ത‌കമായി അച്ചടിക്കാമെന്ന ആശയം ഞങ്ങൾക്ക് തോന്നിയത്.” രുദ്രവിലാസം യുപി സ്ക്‌കൂൾ ഹെഡ്‌മിസ് ട്രസ്സ് ടി പി സിന്ധു പറയുന്നു.

“ചെറിയ തിരുത്തലുകൾ മാത്രമാണ് വരുത്തിയത്. ഓരോ ദിവസവും ഓരോ പേജെങ്കിലും വിവർത്തനം ചെയ്യാൻ ജ്യോതിബാല ടീച്ചർ നിരന്തരം പ്രേരിപ്പിച്ചിരുന്നു.” ആര്യൻ പറയുന്നു. “സ്ക്കൂൾ വിട്ടുവന്ന് വൈകുന്നേരം പഠനമൊക്കെ കഴിഞ്ഞുള്ള സമയത്തായിരുന്നു കഥാ വിവർത്തനം. ഓരോ പേജ് വച്ച് ആണ് വിവർത്തനം ചെയ്ത‌ിരുന്നത്. ഹിന്ദി സംസാരിക്കുന്ന കുട്ടികൾക്ക് കഥ വായിച്ച് രസിക്കാൻ കഴിയുമല്ലോ” കൊച്ചു ആര്യൻ പറയുന്നു.

പുസ്ത‌കം പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി രചയിതാവായ പ്രിയ എ എസിന്‍റെ അനുമതി നേടിയിരുന്നു. തന്‍റെ ഈ ഉദ്യമത്തിൽ കഥാകാരി ഏറെ സന്തോഷം പ്രകടിപ്പിക്കുകയാണുണ്ടായതെന്നാണ് ആര്യൻ പറയുന്നത്. എല്ലാ അവാർഡുകളേക്കാൾ വിലമതിക്കുന്ന ഒന്നാണ് ഈ പരിഭാഷയെന്നായിരുന്നു പ്രിയ എ എസിന്‍റെ ആഭിപ്രായം. അവധിക്കാലത്ത് ഇതുപോലെയുള്ള സർഗ്ഗാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ് ആര്യന് താൽപര്യം.

അമ്മയാവാൻ ഒരുങ്ങാം

അമ്മയാകാൻ തയ്യാറെടുക്കുന്ന ഏതൊരു പെണ്ണിന്‍റെയും സ്വപ്നം ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുക എന്ന അതാണ്. അതിനായി ശരീരികവും മാനസികവുമായ തയ്യാറെടുപ്പ് അത്യാവശ്യമാണ്. ഭാവിയിലെ അമ്മയാണിവൾ എന്ന പരിഗണന കുട്ടിക്കാലം മുതലേ പെൺകു ട്ടിക്ക് നൽകിയിരിക്കണം. കാരണം, ആരോഗ്യമുള്ള അമ്മക്കേ ആരോഗ്യമുള്ള കുഞ്ഞുണ്ടാവൂ. പെൺകുട്ടിയുടെ ആരോഗ്യത്തിന്‍റെ അടിത്തറ മോശമായാൽ അവ ളുടെ ഭാവിജീവിതത്തെ മാത്രമല്ല അടുത്ത തലമുറയെപ്പോലും ബാധിച്ചേക്കാം. അമ്മയാകാൻ തയ്യാറെടുക്കുമ്പോൾ തന്നെ ശരീരാരോഗ്യത്തെപ്പറ്റി അവൾ ബോധവതിയായിരിക്കണം. നേരത്തേ ഗുരുതരമായ എന്തെങ്കിലും അസുഖമുണ്ടെങ്കിൽ അതിനുള്ള വിദഗ്ദ്ധ ചികിത്സ തേടാനും മറക്കരുത്. ഫിറ്റ്സ്, ടി.ബി, തൈറോയ്ഡ്, ഡയബറ്റിസ്, ബ്ലഡ് പ്രഷർ, ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ ഉള്ളവരുണ്ടാകാം. ഇത്തരം രോഗങ്ങൾ ഉള്ളവരും ഇല്ലാത്തവരും ഗർഭധാരണത്തിന് മുമ്പായി ഡോക്‌ടറെ കണ്ട് മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കണം.

ഗർഭധാരണത്തിന് മുമ്പായി പ്രീകോൺസെപ്ഷനൽ കൗൺസലിംഗ് നടത്തുന്നത് ഉചിതമായിരിക്കും. ഗർഭധാരണം നടന്ന് 15 ദിവസത്തിനകം തന്നെ ശിശുവിന്‍റെ അവയവ വികാസവും വളർച്ചയും ആരംഭിക്കുന്നു. എന്നാൽ ഈ സമയത്ത് ഭൂരിഭാഗം പേരും തങ്ങൾ ഗർഭിണികളാണെന്ന വിവരം അറിയാറില്ല.

ഈ സമയത്ത് ഏതെങ്കിലും വിധത്തിലുള്ള രോഗമുണ്ടാകുന്നതോ, മരുന്നു കഴിക്കുന്നതോ ഭ്രൂണവികാസത്തെ പ്രതികുലമായി ബാധിക്കാം. പ്രത്യേകിച്ച് കുഞ്ഞിന്‍റെ ശരീരാവയവങ്ങളുടെ രൂപീകരണത്തെ. മസ്‌തിഷ്‌കം, നട്ടെല്ല്, മുഖം, മൂക്ക്, ചെവി, മറ്റ് അവയവങ്ങൾ എന്നിവയുടെ രൂപീകരണത്തിൽ കുഴപ്പങ്ങളും ഹൃദയ സംബന്ധമായ അസ്വസ്‌ഥതകളും സംഭവിക്കാം.

ഗർഭധാരണത്തിന് പ്ലാൻ ചെയ്യുമ്പോൾത്തന്നെ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. എക്സ‌്റേ എടുക്കേണ്ടതായോ മരുന്നു കഴിക്കേണ്ടതായോ വരികയാണെങ്കിൽ പീരിയഡ്‌സിന് 10 ദിവസത്തിനു ശേഷം ചെയ്യുന്നതായിരിക്കും ഉചിതം. ഏറ്റവും അത്യാവശ്യമാണെങ്കിൽ നിങ്ങൾ പ്രഗ്നൻസി പ്ലാൻ ചെയ്യുന്ന വിവരം ഡോക്ടറെ അറിയിക്കാം. ഡോക്‌ടർ അതനുസരിച്ചുള്ള മരുന്ന് തരും.

  • ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ഫോളിക് ആസിഡ് മരുന്ന് കഴിക്കാം. ഇതൊരു വിറ്റാമിൻ ഗുളികയാണ്. അവ കൃത്യമായി കഴിക്കുന്നതു മൂലം നട്ടെല്ലിലും മസ്ത‌ിഷ്കത്തിലും കുഴപ്പങ്ങളുണ്ടാവുന്നത് തടയുന്നു. പ്രത്യേകിച്ച് ഫിറ്റ്സ് അല്ലെങ്കിൽ ഡയബറ്റിസ് രോഗമുള്ള 30 വയസ്സിന് മേലെ പ്രായമുള്ളവർക്ക്. അല്ലെങ്കിൽ കുടുംബത്തിൽ അത്തരം പ്രശ്‌നങ്ങളുള്ള ഉള്ളവർ തീർച്ചയായും ഈ വിറ്റാമിൻ ഗുളിക കഴിച്ചിരിക്കണം.
  • ദീർഘകാലമായി ഏതെങ്കിലും രോഗത്തിനായി മരുന്ന് കഴിക്കുന്നവരാണെങ്കിൽ അക്കാര്യം ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം.
  • ബ്ലഡ് പ്രഷർ, ഡയബറ്റിസ്, സമയമാകും മുമ്പുള്ള പ്രസവം, ശിശുവിന്‍റെ വളർച്ചയിലുള്ള കുറവുകൾ അല്ലെങ്കിൽ ഏതെങ്കിലും അവയവത്തിലുള്ള തകരാറുകൾ തുടങ്ങി കഴിഞ്ഞ പ്രഗ്നൻസിയിൽ പ്രശ്നങ്ങളുണ്ടായിട്ടുള്ളവർ ഡോക്ട‌റെ കണ്ട് വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.

ഭക്ഷണകാര്യത്തിലുള്ള ശ്രദ്ധ

  • ഭക്ഷണകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ജങ്ക്‌ഫുഡ് പാടേ ഒഴിവാക്കാം. കൂടുതൽ അളവിൽ പ്രോട്ടീനും കാത്സ്യവുമുള്ള ഭക്ഷ്യവിഭവങ്ങൾക്ക് മുൻഗണന നൽകുക. മാത്രമല്ല, ആവശ്യമായ അളവിൽ വെള്ളവും കുടിക്കണം. പകൽ സമയങ്ങളിൽ 3-4 തവണ ഫ്രഷ് പഴങ്ങൾ കഴിക്കാം. ഭക്ഷണത്തിൽ ധാരാളം സലാഡും ഉൾപ്പെടുത്തണം. ഗർഭധാരണത്തിന് മുമ്പായി പോഷകാഹാരങ്ങൾ കഴിക്കുന്നത് ശീലമാക്കു.
  • അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും ഒരുപോലെ ഗുണം ചെയ്യും. ഗർഭധാരണത്തിന്‍റെ തുടക്കത്തിൽ 2-3 മാസം വേണ്ടയളവിൽ ഭക്ഷണം കഴിക്കാനാവാതെ വരാം. ജങ്ക്‌ഫുഡ് ഒഴിവാക്കണം. പോഷകങ്ങൾ അടങ്ങിയ ആഹാരം കഴിക്കണം.
  • പുകവലി, മദ്യപാനം എന്നിവ ഭ്രൂണത്തിന്‍റെ ശാരീരികവും മാനസികവുമായ വികാസത്തെ ബാധിക്കാം. ഗർഭിണി പുക വലിക്കുന്നയാളിന്‍റെ അടുത്ത് നിന്നാലും ഈ പ്രശ്‌നമുണ്ടാകാം.
  • നീന്തൽ, ലഘുവ്യായാമം എന്നിവയിൽ ഏർപ്പെടാം. പതിവായുള്ള വ്യായാമം ഗർഭകാലത്തുണ്ടാകുന്ന അസ്വസ്‌ഥതകളെ ലഘൂകരിക്കുകയോ നിശ്ശേഷം ഇല്ലാതാക്കുകയോ ചെയ്യാം. മാത്രമല്ല അത് ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യും. എല്ലുകളും മാംസപേശികളും ശക്ത‌ിപ്പെടുത്താനും തൂക്കം കുറയ്ക്കാനും വ്യായാമം സഹായിക്കും. നടുവേദന, കാലുവേദന, കാലുകളിൽ നീര് വരിക, മലബന്ധം തുടങ്ങി ഗർഭകാലത്തുണ്ടാകുന്ന ചെറിയ ചെറിയ അസ്വസ്‌ഥതകൾക്കും ഇത് ഫലപ്രദമാണ്.
  • പതിവായി വ്യായാമത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് പ്രസവസമയത്തുണ്ടാകുന്ന സങ്കീർണ്ണതകൾ ഉണ്ടായിരിക്കുകയില്ല. നോർമൽ ഡെലിവറിക്കുള്ള സാധ്യതയും അത് വർദ്ധിപ്പിക്കും. നേരത്തേ വ്യായാമം ചെയ്ത‌് ശീലമുള്ളവർക്ക് ഗർഭകാലത്ത് അനായാസം വ്യായാമം ചെയ്യാനാവും.

ശരീരഭാരം വർദ്ധിപ്പിക്കരുത്

  • അമിതവണ്ണം ഗർഭകാലത്ത് പല സങ്കീർണ്ണതകൾക്കും വഴിവെയ്ക്കാം. ഉദാ. അബോർഷൻ, ബ്ലഡ് പ്രഷർ, ഡയബറ്റിസ്, പ്രീമെച്വർ ഡെലിവറി, സിസേറിയനുള്ള സാധ്യത എന്നിവ.
  • കുഞ്ഞിന്‍റെ ശരീരഭാരം കൂടുന്നതും പ്രസവസമയത്ത് പ്രശ്‌നങ്ങൾ സൃഷ്ട‌ിക്കാൻ കാരണമാകും. അമിതവണ്ണമുള്ള സ്ത്രീകളുടെ കുഞ്ഞുങ്ങളിൽ ജനന സമയത്തുണ്ടാകുന്ന സങ്കീർണ്ണതകൾ വളരെ കൂടുതലായിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരക്കാർക്ക് ഗർഭകാലത്ത് വണ്ണം കുറയ്ക്കുന്നതിനെപ്പറ്റി ചിന്തിക്കാനുമാവില്ല. അതുകൊണ്ട് ഗർഭധാരണത്തിന് മുമ്പായിത്തന്നെ വണ്ണം കുറയ്ക്കുന്നത് നന്ന്.

ടെൻഷൻ പാടില്ല

  • മനസ്സ് പോസിറ്റീവായിരിക്കണം. ഇത് ശരീരത്തിൽ അനുകൂലമായ മാറ്റമുണ്ടാക്കും. മനസ്സ് സന്തുഷ്‌ടമാവുകയും ചെയ്യും. പിരിമുറുക്കം മൂലം രൂപം കൊള്ളുന്ന ഹോർമോണുകൾ ഗർഭിണിയേയും ഗർഭസ്ഥശിശുവിനേയും പ്രതികൂലമായി ബാധിക്കും.
  • കൃത്യസമയത്ത് പീരിയഡ്‌സ് ഉണ്ടായില്ലെങ്കിൽ ഒരാഴ്ച്‌ച കൂടി കാത്തുനിന്ന ശേഷം പ്രഗ്നൻസി ടെസ്‌റ്റ് നടത്താം. ഈ ടെസ്‌റ്റ് വീട്ടിലും ചെയ്‌ത്‌ നോക്കാവുന്നതാണ്. അതിനുള്ള ടെസ്‌റ്റ് കിറ്റ് എല്ലാ മെഡിക്കൽ ഷോപ്പുകളിലും ലഭ്യമാണ്. ടെസ്‌റ്റ് റിസൽട്ട് പോസിറ്റീവാണെങ്കിൽ ഉടൻ തന്നെ ഡോക്ട‌റെ കാണാം.
अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें