അമ്മയാകാൻ തയ്യാറെടുക്കുന്ന ഏതൊരു പെണ്ണിന്‍റെയും സ്വപ്നം ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുക എന്ന അതാണ്. അതിനായി ശരീരികവും മാനസികവുമായ തയ്യാറെടുപ്പ് അത്യാവശ്യമാണ്. ഭാവിയിലെ അമ്മയാണിവൾ എന്ന പരിഗണന കുട്ടിക്കാലം മുതലേ പെൺകു ട്ടിക്ക് നൽകിയിരിക്കണം. കാരണം, ആരോഗ്യമുള്ള അമ്മക്കേ ആരോഗ്യമുള്ള കുഞ്ഞുണ്ടാവൂ. പെൺകുട്ടിയുടെ ആരോഗ്യത്തിന്‍റെ അടിത്തറ മോശമായാൽ അവ ളുടെ ഭാവിജീവിതത്തെ മാത്രമല്ല അടുത്ത തലമുറയെപ്പോലും ബാധിച്ചേക്കാം. അമ്മയാകാൻ തയ്യാറെടുക്കുമ്പോൾ തന്നെ ശരീരാരോഗ്യത്തെപ്പറ്റി അവൾ ബോധവതിയായിരിക്കണം. നേരത്തേ ഗുരുതരമായ എന്തെങ്കിലും അസുഖമുണ്ടെങ്കിൽ അതിനുള്ള വിദഗ്ദ്ധ ചികിത്സ തേടാനും മറക്കരുത്. ഫിറ്റ്സ്, ടി.ബി, തൈറോയ്ഡ്, ഡയബറ്റിസ്, ബ്ലഡ് പ്രഷർ, ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ ഉള്ളവരുണ്ടാകാം. ഇത്തരം രോഗങ്ങൾ ഉള്ളവരും ഇല്ലാത്തവരും ഗർഭധാരണത്തിന് മുമ്പായി ഡോക്‌ടറെ കണ്ട് മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കണം.

ഗർഭധാരണത്തിന് മുമ്പായി പ്രീകോൺസെപ്ഷനൽ കൗൺസലിംഗ് നടത്തുന്നത് ഉചിതമായിരിക്കും. ഗർഭധാരണം നടന്ന് 15 ദിവസത്തിനകം തന്നെ ശിശുവിന്‍റെ അവയവ വികാസവും വളർച്ചയും ആരംഭിക്കുന്നു. എന്നാൽ ഈ സമയത്ത് ഭൂരിഭാഗം പേരും തങ്ങൾ ഗർഭിണികളാണെന്ന വിവരം അറിയാറില്ല.

ഈ സമയത്ത് ഏതെങ്കിലും വിധത്തിലുള്ള രോഗമുണ്ടാകുന്നതോ, മരുന്നു കഴിക്കുന്നതോ ഭ്രൂണവികാസത്തെ പ്രതികുലമായി ബാധിക്കാം. പ്രത്യേകിച്ച് കുഞ്ഞിന്‍റെ ശരീരാവയവങ്ങളുടെ രൂപീകരണത്തെ. മസ്‌തിഷ്‌കം, നട്ടെല്ല്, മുഖം, മൂക്ക്, ചെവി, മറ്റ് അവയവങ്ങൾ എന്നിവയുടെ രൂപീകരണത്തിൽ കുഴപ്പങ്ങളും ഹൃദയ സംബന്ധമായ അസ്വസ്‌ഥതകളും സംഭവിക്കാം.

ഗർഭധാരണത്തിന് പ്ലാൻ ചെയ്യുമ്പോൾത്തന്നെ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. എക്സ‌്റേ എടുക്കേണ്ടതായോ മരുന്നു കഴിക്കേണ്ടതായോ വരികയാണെങ്കിൽ പീരിയഡ്‌സിന് 10 ദിവസത്തിനു ശേഷം ചെയ്യുന്നതായിരിക്കും ഉചിതം. ഏറ്റവും അത്യാവശ്യമാണെങ്കിൽ നിങ്ങൾ പ്രഗ്നൻസി പ്ലാൻ ചെയ്യുന്ന വിവരം ഡോക്ടറെ അറിയിക്കാം. ഡോക്‌ടർ അതനുസരിച്ചുള്ള മരുന്ന് തരും.

  • ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ഫോളിക് ആസിഡ് മരുന്ന് കഴിക്കാം. ഇതൊരു വിറ്റാമിൻ ഗുളികയാണ്. അവ കൃത്യമായി കഴിക്കുന്നതു മൂലം നട്ടെല്ലിലും മസ്ത‌ിഷ്കത്തിലും കുഴപ്പങ്ങളുണ്ടാവുന്നത് തടയുന്നു. പ്രത്യേകിച്ച് ഫിറ്റ്സ് അല്ലെങ്കിൽ ഡയബറ്റിസ് രോഗമുള്ള 30 വയസ്സിന് മേലെ പ്രായമുള്ളവർക്ക്. അല്ലെങ്കിൽ കുടുംബത്തിൽ അത്തരം പ്രശ്‌നങ്ങളുള്ള ഉള്ളവർ തീർച്ചയായും ഈ വിറ്റാമിൻ ഗുളിക കഴിച്ചിരിക്കണം.
  • ദീർഘകാലമായി ഏതെങ്കിലും രോഗത്തിനായി മരുന്ന് കഴിക്കുന്നവരാണെങ്കിൽ അക്കാര്യം ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം.
  • ബ്ലഡ് പ്രഷർ, ഡയബറ്റിസ്, സമയമാകും മുമ്പുള്ള പ്രസവം, ശിശുവിന്‍റെ വളർച്ചയിലുള്ള കുറവുകൾ അല്ലെങ്കിൽ ഏതെങ്കിലും അവയവത്തിലുള്ള തകരാറുകൾ തുടങ്ങി കഴിഞ്ഞ പ്രഗ്നൻസിയിൽ പ്രശ്നങ്ങളുണ്ടായിട്ടുള്ളവർ ഡോക്ട‌റെ കണ്ട് വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.

ഭക്ഷണകാര്യത്തിലുള്ള ശ്രദ്ധ

  • ഭക്ഷണകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ജങ്ക്‌ഫുഡ് പാടേ ഒഴിവാക്കാം. കൂടുതൽ അളവിൽ പ്രോട്ടീനും കാത്സ്യവുമുള്ള ഭക്ഷ്യവിഭവങ്ങൾക്ക് മുൻഗണന നൽകുക. മാത്രമല്ല, ആവശ്യമായ അളവിൽ വെള്ളവും കുടിക്കണം. പകൽ സമയങ്ങളിൽ 3-4 തവണ ഫ്രഷ് പഴങ്ങൾ കഴിക്കാം. ഭക്ഷണത്തിൽ ധാരാളം സലാഡും ഉൾപ്പെടുത്തണം. ഗർഭധാരണത്തിന് മുമ്പായി പോഷകാഹാരങ്ങൾ കഴിക്കുന്നത് ശീലമാക്കു.
  • അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും ഒരുപോലെ ഗുണം ചെയ്യും. ഗർഭധാരണത്തിന്‍റെ തുടക്കത്തിൽ 2-3 മാസം വേണ്ടയളവിൽ ഭക്ഷണം കഴിക്കാനാവാതെ വരാം. ജങ്ക്‌ഫുഡ് ഒഴിവാക്കണം. പോഷകങ്ങൾ അടങ്ങിയ ആഹാരം കഴിക്കണം.
  • പുകവലി, മദ്യപാനം എന്നിവ ഭ്രൂണത്തിന്‍റെ ശാരീരികവും മാനസികവുമായ വികാസത്തെ ബാധിക്കാം. ഗർഭിണി പുക വലിക്കുന്നയാളിന്‍റെ അടുത്ത് നിന്നാലും ഈ പ്രശ്‌നമുണ്ടാകാം.
  • നീന്തൽ, ലഘുവ്യായാമം എന്നിവയിൽ ഏർപ്പെടാം. പതിവായുള്ള വ്യായാമം ഗർഭകാലത്തുണ്ടാകുന്ന അസ്വസ്‌ഥതകളെ ലഘൂകരിക്കുകയോ നിശ്ശേഷം ഇല്ലാതാക്കുകയോ ചെയ്യാം. മാത്രമല്ല അത് ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യും. എല്ലുകളും മാംസപേശികളും ശക്ത‌ിപ്പെടുത്താനും തൂക്കം കുറയ്ക്കാനും വ്യായാമം സഹായിക്കും. നടുവേദന, കാലുവേദന, കാലുകളിൽ നീര് വരിക, മലബന്ധം തുടങ്ങി ഗർഭകാലത്തുണ്ടാകുന്ന ചെറിയ ചെറിയ അസ്വസ്‌ഥതകൾക്കും ഇത് ഫലപ്രദമാണ്.
  • പതിവായി വ്യായാമത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് പ്രസവസമയത്തുണ്ടാകുന്ന സങ്കീർണ്ണതകൾ ഉണ്ടായിരിക്കുകയില്ല. നോർമൽ ഡെലിവറിക്കുള്ള സാധ്യതയും അത് വർദ്ധിപ്പിക്കും. നേരത്തേ വ്യായാമം ചെയ്ത‌് ശീലമുള്ളവർക്ക് ഗർഭകാലത്ത് അനായാസം വ്യായാമം ചെയ്യാനാവും.

ശരീരഭാരം വർദ്ധിപ്പിക്കരുത്

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...