നിനക്കെന്താ ഇന്ന് വല്ലാത്തൊരു മൂഡോഫ്... ഒരു കപ്പ് ചായ കുടിച്ചാൽ ശരിയാവും. മടിപിടിച്ചിരിക്കുന്നവരെ ഉഷാറാക്കിയെടുക്കാൻ പലരും പ്രയോഗിക്കുന്ന ഡയലോഗാണിത്. ആരോഗ്യദായകവും ഉന്മേഷമേകുന്നതുമാണ് ചായ എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാടെങ്കിലും ചായ കുടിക്കുന്നതു ദോഷകരമാണെന്ന് കരുതുന്നവരുണ്ട്. നിറം കറുത്ത് പോവും, അസിഡിറ്റിയുണ്ടാവും, വിശപ്പ് നഷ്ടമാവും എന്നിങ്ങനെ ചായയ്ക്ക് ചില നെഗറ്റീവ് വശങ്ങളുണ്ടെന്ന അഭിപ്രായമാണ് ഇവരുടേത്. ഒരു കപ്പ് ചായ കുടിച്ചാൽ ഉറക്കം പമ്പ കടക്കും, ഒന്നു ഉഷാറാവും എന്നതൊഴികെ ചായയുടെ യഥാർത്ഥ ഗുണവശങ്ങളെക്കുറിച്ച് അറിയണ്ടേ...

ഇന്ത്യയിൽ ചായ കുടിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നതായി അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. ഇന്ത്യൻ പാനീയങ്ങളിൽ ചായ അത്യുത്തമമായാണ് കരുതി പോരുന്നത്. പക്ഷേ 77 ശതമാനത്തോളം ആളുകൾ ചായ കുടിക്കുന്നതു ദോഷകരമാണെന്ന അഭിപ്രായമുള്ളവരാണത്രേ.

ഇതൊക്കെയാണ് സ്‌ഥിതിയെലും ന്യൂട്രീഷ്യനിസ്റ്റും ഹെൽത്ത് വിദ്യകളും ചായയെ സൂപ്പർഫുഡ് ശ്രേണിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. “സൂപ്പർ ഫുഡ് എന്നാൽ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്ന ഗുണകരമായ ഘടകങ്ങൾ ശരിയായ അളവിൽ അടങ്ങിയ ഭക്ഷണം എന്നാണർത്ഥമാക്കുന്നത്.

അതിനാൽ അതിപുരാതനകാലം മുതൽക്ക് തന്നെ വിദ്വാന്മാരും സന്യാസികളും വിദ്യാർത്ഥികളും പഠനത്തിനു മുമ്പ് ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നതിനായി ഒരു കപ്പ് ചായ കുടിക്കുമായിരുന്നത്രേ! പാലും പാൽപൊടിയൊന്നും ചേർക്കാതെയാണ് ചായ കുടിക്കുന്നതെങ്കിൽ കലോറി കൂടുമെന്ന ഭയവും വേണ്ട.” ചായയുടെ ഗുണവശങ്ങളെക്കുറിച്ച് ന്യൂട്രീഷ്യണിസ്‌റ്റ് ഡോ.അഞ്ജലി പറയുന്നു.

ഒട്ടുമിക്ക ഇന്ത്യക്കാരും ദിവസം തുടങ്ങുന്നത് ഒരു കപ്പ് ചായ കുടിച്ചു കൊണ്ടാണെങ്കിലും പലർക്കും ചായയുടെ ഗുണവശങ്ങളെക്കുറിച്ച് ശരിയായ അറിവില്ലെന്നതും സത്യമാണ്. ഇവിടെ പ്രതിവർഷം ഓരോ വ്യക്‌തിയും 750ഗ്രാം ചായ ഉപയോഗിക്കുന്നുണ്ട്. എന്നാൽ തുർക്കിയിലിത് 2.5 കി.ഗ്രാം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും അധികം തേയിലത്തോട്ടമുള്ള രാജ്യമാണ് ഇന്ത്യ, ചായ ഉല്പ്‌പാദനത്തിന്‍റെ കാര്യത്തിലും ഏറെ മുന്നിലാണ്. സർട്ടിഫൈഡ് ഓർഗാനിക്ക് ചായ ഉല്പാദനത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പദേശങ്ങളിലുള്ള/ മലയോര തേയില തോട്ടങ്ങൾ ഇന്ത്യയിലാണ്. ചൈനയാണ് തൊട്ടു പിന്നിൽ. ചൈന, ജപ്പാൻ പോലുള്ള രാജ്യങ്ങൾ വർഷങ്ങൾക്കു മുമ്പ് തന്നെ ചായയുടെ മേന്മ തിരിച്ചറിഞ്ഞിരുന്നു. ജപ്പാൻ സംസ്‌കാരത്തിന്‍റെ ഭാഗമാണ് ടീ സെറിമണി." യുണൈറ്റഡ് പ്ലാന്‍റേഷൻ അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ ഉപദേഷ്ട്‌ടാവ് പറയുന്നു.

പാൽ ചേർത്തതും ചേർക്കാത്തതും

ചായയിൽ കഫീന്‍റെ അംശം സോഫ്റ്റ് ഡ്രിങ്ക്‌സിലും ചോക്ലേറ്റിലുമുള്ളതിനേക്കാൾ വളരെ കുറവാണ്. ഒരു കപ്പ് കാപ്പിയിൽ അടങ്ങിയ കഫീന്‍റെ നേർപകുതി മാത്രമേ ഒരു കപ്പ് ചായയിൽ അടങ്ങിയിട്ടുണ്ടാവുകയുള്ളൂ. ഒരു കപ്പ് ചായയിൽ (200 മി.ഗ്രാം) ഏകദേശം 25ഗ്രാം കഫീനാണ് അടങ്ങിയിരിക്കുന്നത്. ആയതിനാൽ ദിവസവും മൂന്നോ നാലോ കപ്പ് ഐസ് ടീ കുടിക്കുന്നതു ആരോഗ്യദായകമാണ്. എന്നാൽ ഒരു ദിവസം ആറ് കപ്പിലധികം ചായ കുടിക്കുന്നത് ദോഷകരം തന്നെ. പ്രതിദിനം മൂന്നുനാലു കപ്പ് ചായ വരെ ആവാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...