ഒരു ഇരുപത് വർഷം മുൻപ് വരെ റോഡിൽ നോക്കിയാൽ 99% പുരുഷന്മാർ മാത്രമാണ് കാറോ ബൈക്കോ ഓടിച്ചിരുന്നത്. അന്നൊക്കെ സ്ത്രീകൾ വാഹനം ഓടിക്കുന്നത് അത്ര സാധാരണം ആയിരുന്നില്ല. മാറുന്ന കാലത്തിനനുസരിച്ച് ഇപ്പോൾ പുരുഷൻമാർ മാത്രമല്ല, എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ഡ്രൈവിംഗ് സീറ്റിലുണ്ട്. അവർ പുരുഷന്മാരേക്കാൾ സുരക്ഷിതമായി വാഹനമോടിക്കുന്നു. കാറും ബൈക്കും മാത്രമല്ല, ലോറിയും ബസും ട്രെയിനും മെട്രോയും വിമാനവും എല്ലാം ഓടിക്കുന്നു. ഇന്നത്തെ സ്ത്രീകൾ വിദ്യാഭ്യാസത്തോടൊപ്പം ഡ്രൈവിംഗിനും പ്രാധാന്യം നൽകിത്തുടങ്ങിയത് അത് അവരുടെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്‍റായി മാറിയതുകൊണ്ടാണ്. ഇന്ന് സ്ത്രീകൾ പൊതുവെ സ്വയം ആശ്രയിക്കുന്നവരാണ്, അവർക്ക് എവിടെയെങ്കിലും പോകണം, എന്ന് തോന്നിയാൽ ആരെയും ആശ്രയിക്കാതെ പോകണം എന്നാണ് ആഗ്രഹം.
വനിതകൾ ടാക്സികളും ബസുകളും ഓടിച്ച് പണം സമ്പാദിക്കുന്നു. പ്രായമായവരോ പെൺകുട്ടികളോ ഒരു വനിതാ ഡ്രൈവർക്കൊപ്പം യാത്ര ചെയ്യുമ്പോൾ സുരക്ഷിതരാണെന്ന് ചിന്തിക്കുന്നു. ഏതെങ്കിലും അടിയന്തര ഘട്ടങ്ങളിൽ, രാത്രിയിൽ പോലും ഒരു വനിതാ ഡ്രൈവറുടെ കൂടെ പോകാൻ ആർക്കും ഒരു മടിയുമില്ല.
എറണാകുളത്ത് ഒരു പോഷ് ഏരിയയിൽ താമസിച്ചിരുന്ന സുധയുടെ ഭർത്താവിന് അർദ്ധരാത്രിയിൽ പെട്ടെന്ന് അസുഖം ബാധിച്ചു. അയാൾ ഓൺലൈനിൽ ഒരു കാർ തിരയാൻ ശ്രമിച്ചു, പക്ഷേ കാർ കിട്ടിയില്ല എന്നാൽ സുധ ധൈര്യം കൈവിടാതെ വണ്ടി എടുത്തു ഭർത്താവിനെ ഹോസ്പിറ്റലിൽ എത്തിച്ചു, ഉടനടി ചികിത്സ നൽകി. കുട്ടികൾക്ക് സ്‌കൂൾ ബസ് കിട്ടാതെ വന്നാലോ മറ്റോ കാറോ സ്‌കൂട്ടറോ ഓടിച്ച് കൃത്യസമയത്ത് അവരെ എത്തിക്കാൻ കഴിയും.
സ്ത്രീകൾ സുരക്ഷിതമായി വാഹനമോടിക്കുന്നു
ഒരു റിപ്പോർട്ട് അനുസരിച്ച്, ഗുരുതരമായ അപകടങ്ങളിൽ ഇരകളാകുന്ന ഡ്രൈവർമാരിൽ 3% സ്ത്രീകൾ മാത്രമാണ്. റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച്, 2020ൽ 56,334 (97.3%) പുരുഷന്മാരും 1551 (2.7%) സ്ത്രീ ഡ്രൈവർമാരും അപകടങ്ങളിൽ മരിച്ചു, രാജ്യത്തെ മൊത്തം 20.58 കോടി ഡ്രൈവർമാരിൽ 1.39 കോടി സ്ത്രീകളാണ് (6.76%). സ്ത്രീകളുടെ വേഗപരിധി പുരുഷന്മാരേക്കാൾ 12% കുറവാണെന്നും ഗവേഷണങ്ങൾ പറയുന്നു.
അതിനാൽ, എല്ലാ കാര്യങ്ങളിലും സ്ത്രീ ഡ്രൈവർ സുരക്ഷിതയായി കണക്കാക്കപ്പെടുന്നു. ഡൽഹി സർക്കാരും നിരവധി കാർ ഡ്രൈവിംഗ് സംഘടനകളും സ്ത്രീകളെ സൗജന്യമായി ഡ്രൈവിംഗ് പഠിക്കാൻ സഹായിക്കുന്നതിന്‍റെ കാരണം ഇതാണ്.
ഡ്രൈവിംഗ് പ്രയോജനങ്ങൾ
ഇത് സ്ത്രീകളെ കൂടുതൽ സ്വതന്ത്രമാക്കുന്നു, അവർക്ക് എവിടെയും പോകാൻ ആരെയും ആശ്രയിക്കേണ്ടതില്ല. അവർക്ക് എപ്പോൾ വേണമെങ്കിലും എവിടെയും സ്വന്തം സൗകര്യത്തിനനുസരിച്ച് ഏത് ജോലിയും ചെയ്യാം.
ഡ്രൈവിംഗ് ഒരു സ്ത്രീയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു, കാരണം വാഹനമോടിക്കുമ്പോൾ, വാഹനത്തിന്‍റെ പൂർണ്ണ നിയന്ത്രണം വ്യക്തിയുടെ കൈകളിലാണ്, അതിൽ വേഗത, ബ്രേക്ക്, ക്ലച്ച് മുതലായവ ഉൾപ്പെടുന്നു. തുടക്കത്തിൽ ഡ്രൈവിംഗ് ചിലപ്പോൾ ബുദ്ധിമുട്ടായി തോന്നിയേക്കാം, എന്നാൽ കാലക്രമേണ അത് വളരെ എളുപ്പം ആയി തോന്നും.
പൊതുഗതാഗതത്തിലൂടെ യാത്ര ചെയ്യാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ സ്വയം ഡ്രൈവിംഗ് ചെയ്ത് പോയാൽ കൂടുതൽ സമയം ലാഭിക്കാം. ഡ്രൈവിംഗ് അറിയുന്നതിലൂടെ ഒരു സ്ത്രീക്ക് തന്‍റെ സമയത്തിനനുസരിച്ച് പല ജോലികളും പൂർത്തിയാക്കാൻ കഴിയും.