ഹൊ ഈ ജോലി മടുത്തു. ഓഫീസിൽ വല്ലാത്ത ബോറടി ഇങ്ങനെ പറയുന്ന സുഹൃത്തുക്കളെ നിങ്ങൾക്ക് പരിചയമുണ്ടാകും. ഒരുപക്ഷേ നിങ്ങൾ സ്വയം അങ്ങനെ പറയുന്നുമുണ്ടാകാം.

ബോളിവുഡ് താരം നസറുദ്ദീൻ ഷായുടെ അഭിപ്രായപ്രകാരം അഭിനയമാണ് ഈ ലോകത്ത് ഏറ്റവും ബോറടിപ്പിക്കുന്ന തൊഴിൽ കിട്ടുന്ന ഉയർന്ന വരുമാനവും പ്രശസ്തിയുമാണ് ബോറടിയെ മറി കടക്കാൻ നടീനടന്മാരെ സഹായിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ ഓരോരുത്തർക്കും ഉണ്ടാകും സ്വന്തം ജോലിയെക്കുറിച്ചുള്ള വിലയിരുത്തൽ. ഒരേ ജോലി വർഷങ്ങളായി ചെയ്യുമ്പോൾ താല്‌പര്യം നഷ്‌ടമാകുന്നത് സ്വാഭാവികമാണ്. ഇതിനെയാണ് നാം ഇംഗ്ലീഷിൽ ബോറിംഗ് എന്നു വിളിക്കുന്നത്.

ബോറടി ഫീൽ ചെയ്യുന്നത് ഓഫീ സിൽ മാത്രമാണെന്നു കരുതരുത്. വീട്ടിലും സംഭവിക്കാറുണ്ട്. തൊഴിൽരഹിതരും വീട്ടമ്മമാരും വീട്ടിലെ ബോറടിയുടെ ഇരകളാണ്. പക്ഷേ ഇപ്രകാരം ബോറടി ഓഫീസിലും വീട്ടിലും ബോറടി തോന്നുന്നത് ശക്ത്‌തമായി തുടരുകയാ ണങ്കിൽ ഉടനെ പരിഹാരം തേടേണ്ടത് അനിവാര്യമാണ്. ജോലിയിൽ മടുപ്പ് തോന്നിയാൽ മനസ്സ് പിന്നീട് ആ ജോലിയിൽ ഉറയ്ക്കില്ല. അത് ഭാവിയിൽ പലതരം പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തും.

ക്ഷീണം പ്രധാന വില്ലൻ

“ജോലിയിലും ഓഫീസിലും വീട്ടിലും ബോറടി തോന്നുന്നു എന്ന് പരാതിപ്പെടുന്നവരെ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഏതെങ്കിലും തരത്തിലുള്ള മാനസിക ശാരീരിക പ്രശ്‌നങ്ങൾ നേരിടുന്നവരാകും അവർ." സുന്ദർലാൽ ജൈൻ ഹോസ്‌പിറ്റലിലെ സൈക്കോളജിക്കൽ കൗൺസിലർ ഡോ. അനു പറയുന്നു.

ക്ഷീണം, ദേഷ്യം, ടെൻഷൻ എന്നീ അവസ്‌ഥ ഇത്തരക്കാരിൽ പൊതുവേ കൂടുതലുമായിരിക്കും. നിസ്സാര കാര്യങ്ങൾക്കു പോലും ടെൻഷനടിക്കുന്നവരും പെട്ടെന്ന് ദേഷ്യം വരുന്നവരും വിരസത ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരുടെ പട്ടികയിൽ വരും. ബോറടി കുറയ്ക്കാനോ അതുണ്ടാക്കുന്ന വിരസതയിൽ നിന്ന് രക്ഷപ്പെടാനോ വേണ്ടി ചിലർ മദ്യം, മയക്കു മരുന്ന് തുടങ്ങിയ ദുഃശീലങ്ങൾക്ക് അടിമപ്പെടുന്നതും കണ്ടുവരുന്നു.

ജോലിയിലും ജീവിതത്തിലും ഉണ്ടാകുന്ന വിരസത മാറ്റാൻ ഉള്ള പോംവഴി ചെയ്യുന്ന കാര്യങ്ങളിൽ പുതുമ കണ്ടെത്തുകയാണ്. അതിന് ആദ്യം തന്നെ സ്വയം ഒരു തീരുമാനത്തിലെത്തണം. ഓഫീസ് അന്തരീക്ഷത്തിൽ ഇടയ്ക്കിടെ ചില മാറ്റങ്ങൾ വരുത്തുന്നതാണ് മറ്റൊരു പ്രധാനകാര്യം. ഒരേ രീതിയിലുള്ള ഇരിപ്പ്, മേശപ്പുറത്തെ കുന്നുകൂടിയ സ്‌ഥിരം ഫയലുകൾ, വർക്കിൽ കൃത്യത പാലിക്കാൻ തുടരുന്ന ഒരേതരം വർക്കിംഗ് രീതികൾ... ഇതൊക്കെ ജോലിയിൽ മടുപ്പുളവാക്കുന്ന കാര്യങ്ങളാണ്.

“മേശപ്പുറത്തെ ഫയലുകൾ വയ്ക്കുന്നതിലെ ചില്ലറ മാറ്റം പോലും വിരസതയകറ്റാനും ജോലിയിലെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഉപകരിക്കും.” വെസ്റ്റ് ഫ്ളോറിഡ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. സ്റ്റീഫൻ പറയുന്നു.

വ്യക്തിപരമായ പ്രശ്നങ്ങളും ഓഫീസ് അന്തരീക്ഷം വിരസമാക്കാൻ ഇടയാക്കാറുണ്ട്. ഒരു വ്യക്‌തി സ്വന്തം ജീവിതത്തിൽ എത്രമാത്രം പുതുമ തേടുന്നുവെന്നത് ഇക്കാര്യത്തിലും ബാധകമാണ്. ചിലർക്ക് ഒരേ ജോലി എത്ര ചെയ്താലും മടുത്തുവെന്ന് വരില്ല. ചിലരാകട്ടെ എന്തു ചെയ്‌താലും എന്തെങ്കിലും പുതുമയോടെ ചെയ്യാൻ ആഗ്രഹിക്കും. ഓഫീസിലെ സൗഹൃദാന്തരീക്ഷം വിരസതയെ ഒരു പരിധി വരെ അകറ്റി നിർത്തും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...