കാറ്റും കോളും

താരേഷ്, ഇതെന്തു പേരാണമേ നിങ്ങൾ എനിക്ക് ഇട്ടിരിക്കുന്നത്? എല്ലാവരും എന്നെ താരേ താരേ എന്നാണ് വിളിക്കുന്നത്. പെൺകുട്ടികളുടെ മുമ്പിൽ വച്ച് പോലും കൂട്ടുകാർ എന്നെ താരേ എന്ന് നീട്ടി വിളിക്കും. എനിക്കിതൊന്നും സഹിക്കാനാവുന്നില്ല” താരേഷ് അമ്മയോട് പരിഭവം പറഞ്ഞു.

“നിന്‍റെ പേര് മുത്തശ്ശി വളരെ ഇഷ്‌ടപ്പെട്ട് ഇട്ടതാണ്. നീ ജനിച്ചത് രാത്രി ആകാശത്ത് പ്രത്യേകതയുള്ള നക്ഷത്രങ്ങൾ മുത്തശ്ശി കാണാൻ ഇടയായതിനാലാണ് നിനക്ക് ഇങ്ങനെയൊരു പേര് ഇട്ടത്” അമ്മ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“പേരിട്ട മുത്തശ്ശി മരിച്ചു പോയി, ഇപ്പോൾ അനുഭവിക്കുന്നത് ഞാനും” താരേഷ് മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു. “എനിക്കീ പേര് ഇഷ്‌ടമല്ല. അമ്മ ദയവ് ചെയ്ത് എന്‍റെ പേര് മാറ്റി തരൂ.”

“താരേഷ് എന്നാൽ താരങ്ങളുടെ രാജാവ്. നിനക്ക് ചന്ദ്രികയെപ്പോലെ തിളങ്ങുന്ന പെണ്ണിനെ കിട്ടും.” അമ്മ പറഞ്ഞു.

“അത്ര തിളക്കമുള്ള വേറെയൊന്നും എനിക്ക് വേണ്ട. എനിക്ക് സൂര്യനെ മതി. ചൂടു തരുന്ന തിളങ്ങുന്ന സൂര്യൻ” താരേഷ് ദേഷ്യത്തോടെ പറഞ്ഞു.

പക്ഷേ അത് താരേഷിന് അറിയുമായിരുന്നില്ലല്ലോ. ഭാവിയിൽ അവനിഷ്ടപ്പെടുക സൂര്യനെയായിരിക്കമെന്ന്!

“അഭിനന്ദനങ്ങൾ, പെൺകുട്ടിയാണ്” നഴ്സ് പുറത്തേയ്‌ക്ക് വന്ന് താരേഷിനോട് പറഞ്ഞപ്പോഴാണ് അയാൾ പഴയകാല ഓർമ്മയിൽ നിന്ന് ഉണർന്നത്.

“എനിക്കിപ്പോൾ കാണാനൊക്കുമോ?”

“പിന്നെന്താ” താരേഷിന്‍റെ ഉത്സാഹം കണ്ടപ്പോൾ നേഴ്സ് മനോഹരമായി പുഞ്ചിരിച്ചു.

“എത്ര സോഫ്റ്റ് ആണ്…” കുഞ്ഞിനെ താരേഷ് കൈയ്യിലെടുത്തു നെഞ്ചിനോട് ചേർത്തു. കണ്ണടച്ചിരുന്നെങ്കിലും കുഞ്ഞ് തന്നെ തന്നെ നോക്കുകയാണെന്ന് അയാൾക്ക് തോന്നി.”

താരേഷ് കുഞ്ഞിന്‍റെ നെറ്റിയിൽ വിരൽ വച്ചു.

“സുമേഷിന്‍റെ അതേ ഛായ” താരേഷ് മനസ്സിൽ പറഞ്ഞു. എന്നിട്ട് കുഞ്ഞിനെ ഉമ്മ വച്ച ശേഷം സറോഗേറ്റ് മദറിന്‍റെ അരികിൽ കിടത്തി.

സ്കൂൾ കാലം തൊട്ട് താരേഷ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തനായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്നു. പക്ഷേ പെൺകുട്ടികളോട് യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. ഒരു ഗെ യുടെ മനസ്സായിരുന്നു താരേഷിനുണ്ടായിരുന്നത്.

അവന്‍റെ സ്പോട്‌സ് ടീച്ചർ അശോക് സാറിനെ അവന് വലിയ ഇഷ്‌ടമായരുന്നു. പ്രത്യേകിച്ചും മാഷിന്‍റെ ബലിഷ്ഠമായ കൈകളും മസിലും എല്ലാം അവൻ നോക്കി നിൽക്കും. സ്വപ്നം കാണും.

മാഷ് ഗ്രൗണ്ടിൽ പരിശീലനം നടത്തുമ്പോൾ താരേഷ് നോക്കി നിൽക്കുന്നത് പതിവാണ്. മാഷിന്‍റെ വിയർത്തൊലിക്കുന്ന ശരീരം കാണുമ്പോൾ അവന് വല്ലാത്ത ആനന്ദമാണ്. അവന് കായിക ഇനങ്ങളിൽ ഒന്നും വലിയ താത്പര്യമില്ലായിരുന്നുവെങ്കിലും മാഷിന്‍റെ കളികാണാൻ ഇഷ്‌ടമായിരുന്നു. അശോക് സാറിന്‍റെ സാന്നിധ്യം ആഗ്രഹിച്ചിരുന്നതിനാൽ അവൻ ജിംനാസ്റ്റികിന് ചേർന്നു.

പരിശീലിപ്പിക്കുന്നതിനിടയിൽ മാഷ് ശരീരഭാഗങ്ങളിലെവിടെയെങ്കിലും തട്ടുകയോ, തൊട്ടു പോവുകയോ ഒക്കെ ചെയ്യുമ്പോൾ താരേഷിന് വല്ലാത്ത കോരിത്തരുപ്പമാണ്. പലപ്പോഴും കറന്‍റ് അടിച്ചതുപ്പോലെയുള്ള ഒരു ഫീലിംഗ്! അവന്‍റെ ശ്വാസം അപ്പോൾ അനിയന്ത്രിമാവും. അവൻ കണ്ണടച്ച് അശോക് സാറിനെ കെട്ടിപ്പിടിക്കുന്നത് ഒരു നിമിഷം സങ്കൽപ്പിക്കും. ചുറ്റുമുള്ളവർ ഇത് കണ്ട് കളിയാക്കി ചിരിക്കുമ്പോഴാണ് പലപ്പോഴും അവൻ സ്വപ്നത്തിൽ നിന്ന് ഉണരുന്നത് തന്നെ.

കോളേജിലെത്തിയപ്പോഴും താരേഷിന്‍റെ സ്വഭാവത്തിൽ യാതൊരു മാറ്റാവും വന്നില്ല. മറ്റ് ആൺകുട്ടികൾ പെൺപിള്ളരെ ഫ്ളർട്ട് ചെയ്യുമ്പോൾ അതിലൊന്നും താൽപര്യമില്ലാതെ താരേഷ് പകൽ കിനാവുകളിൽ മുഴുകിയിരിക്കുമായിരുന്നു. പക്ഷേ സുമേഷിനെ പരിചയപ്പെട്ടതോടെ അവന്‍റെ ഒറ്റപ്പെടൽ മാറി തുടങ്ങി.

സുമേഷിനും താരേഷിനും വല്ലാതെ ഇഷ്‌ടമായി. വേഗം തന്നെ അവൻ നല്ല കൂട്ടായി. ക്ലാസ്സിലെ പിൻ ബെഞ്ചിൽ ഇരുന്നു കൊണ്ട് രണ്ടാളും സംസാരിച്ചു കൊണ്ടിരിക്കും. തൊട്ടുരുമ്മി കളിച്ചു കൊണ്ടിരിക്കും. അവധി ദിവസങ്ങളിൽ വല്ലാത്ത അസ്വസ്ഥതയാണ് രണ്ടാൾക്കും. എങ്ങനെയെങ്കിലും കോളേജിലെത്തിയാൽ മതി എന്ന അവസ്‌ഥയിലാണ് ഞായറാഴ്ചകളൊക്കെ കഴിച്ചു കൂടുന്നത്.

ക്യാമ്പസിൽ തങ്ങൾക്കിഷ്ടമുള്ള പെൺകുട്ടികളുമായി പയ്യന്മാർ ചുറ്റിയടിച്ചു നടക്കുമ്പോൾ താരേഷ് മരച്ചുവട്ടിലോ ക്ലാസ്സ് മുറിയിലോ സുമേഷുമായി വർത്തമാനം പറഞ്ഞിരിക്കും.

കോളേജ് കഴിഞ്ഞാൽ രണ്ടാളും ബിസിനസ്സ് മാനേജ്മെന്‍റിൽ മാസ്റ്റർ ഡിഗ്രി എടുക്കാൻ തീരുമാനിച്ചിരുന്നു. രണ്ടാൾക്കും ഒന്നിച്ചു കഴിയുകയുമാവാം. ഉപരിപഠനത്തെ പറ്റി വീട്ടുകാരോട് പറഞ്ഞപ്പോൾ അവർക്കും ഇത് താൽപര്യമായിരുന്നു. അവർ സന്തോഷപൂർവ്വം സമ്മതിച്ചു.

ഡൽഹിയിലെ ഉന്നതമായ ഒരു കോളേജിൽ അവർക്ക് അഡ്മിഷൻ കിട്ടി. ഒറ്റ മുറി ഫ്ളാറ്റ് അവർ ഇരുവരും ചേർന്നു വാടകയ്ക്ക് എടുത്തു.

എല്ലാ കാര്യങ്ങളും സാധാരണപ്പോലെ നടന്നു. രണ്ടാളും ഒരുമിച്ചാണ് ക്ലാസ്സിൽ പോയിക്കൊണ്ടിരുന്നത്. കറങ്ങി നടക്കുന്നതും പഠിക്കുന്നതും ഒന്നിച്ചു തന്നെ. ചിലപ്പോൾ ഭക്ഷണം ഉണ്ടാക്കും. മറ്റു ചിലപ്പോൾ പുറത്ത് നിന്ന് കഴിക്കും. രണ്ടാളുടെയും ഇഷ്‌ടങ്ങൾ ഒന്നായിരുന്നു.

ഇരുവർക്കുമിടയിൽ പൊരുത്തകേടുകൾ കുറവായിരുന്നു. ക്യാമ്പസിൽ എല്ലാവരും ഇവരെ രാമകൃഷ്ണൻ എന്നാണ് വിളിച്ചിരുന്നത്. ഇത് കേൾക്കുന്നത് അവർക്ക് സന്തോഷം നൽകുന്ന കാര്യമായിരുന്നു.

കാര്യങ്ങൾ നന്നായി നടന്നുപ്പോയി. ലാസ്റ്റ് സെമസ്റ്റർ വന്നെത്തി. കോളേജിൽ ക്യാമ്പസ് ഇന്‍റർവ്യൂ തുടങ്ങി. മിക്കവാറും കുട്ടികൾക്ക് നല്ല നല്ല കമ്പനികളിൽ പ്ലേസ്മെന്‍റ് ലഭിച്ചു.

താരേഷിന് ബാംഗ്ലൂരിലുള്ള കമ്പനിയാണ് തെരഞ്ഞെടുത്തത്. സുമേഷിന് ലഭിച്ചതാകട്ടെ ഹൈദരാബാദിലുള്ള ഒരു കമ്പനിയിലും. പാക്കേജിൽ രണ്ടാളും തൃപ്തരായിരുന്നു. പക്ഷേ രണ്ടാൾക്കും വേർപിരിയേണ്ടി വരുമല്ലോ? അത് ഇരുവർക്കും സഹിക്കാവുന്ന കാര്യമായിരുന്നില്ല. പ്രത്യേകിച്ചും താരേഷിനായിരുന്നു കൂടുതൽ വിഷമം.

വീട്ടിൽ എത്തിയിട്ടും രണ്ടാളും സങ്കടപ്പെട്ടിരുന്നു. എന്തു ചെയ്യണമെന്നറിയാത്ത സ്‌ഥിതിയായിരുന്നു. ജീവിതപങ്കാളി വേണോ കരിയർ വേണോ? രണ്ടാളും വളരെ നേരം കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരുന്നു. വേർപ്പെടാൻ അവർ ഒരിക്കലും ആഗ്രഹിച്ചില്ല.

അന്ന് രാത്രി അവർക്കൊരു കാര്യം മനസ്സിലായി. തങ്ങൾ ജനിച്ചത് പരസ്പരം സ്നേഹിക്കാനാണ്. ഒന്നിച്ച് ജീവിക്കാനാണ്. അത് രാത്രി അവർ ഭ്രാന്തമായ രതിയിൽ ഏർപ്പെട്ടു. തങ്ങൾ വേർപ്പെടാനാവാത്ത വിധം സ്നേഹത്താൽ പറ്റിച്ചേർന്നിരിക്കുകയാണെന്ന് അവർക്ക് ആ രാത്രി മനസ്സിലാക്കി കൊടുത്തു.

രണ്ടാളും ആ ബന്ധത്തെ മനസ്സാവഹിച്ചു. ലോകത്തിന്‍റെ കണ്ണിൽ അധാർമ്മികമായാലും പ്രകൃതി വിരുദ്ധമായാലും… ഇനി ഒരിക്കലും വേർപിരിയാൻ കഴിയില്ലെന്ന് അവർക്ക് മനസ്സിലായി.

ഞങ്ങൾ ഗെയാണ്. അതിൽ ഞങ്ങൾക്ക് ഒരു ലജ്ജയുമില്ല. ലോകം ഞങ്ങളെ അംഗീകരിച്ചാലും ഇല്ലെങ്കിലും ഒന്നിച്ചു കഴിയാൻ അവർ തീരുമാനിച്ചു. താരേഷ് സുമേഷിന്‍റെ ചുണ്ടുകൾ കോരി കടിച്ചു. ഒരേ കട്ടിലിൽ അവർ ഉടുതുണിയില്ലാതെ ഒരേ ശരീരമായി കിടന്ന് നേരം വെളപ്പിച്ചു.

രണ്ടാളും തങ്ങളുടെ പ്ലേസ്മെന്‍റ് ക്യാൻസൽ ചെയ്‌തു. എന്നിട്ട് ഡൽഹിയിൽ തന്നെ ഏതെങ്കിലും കമ്പനിയിൽ ജോലി നോക്കാൻ തീരുമാനിച്ചു. കുറച്ച് ദിവസത്തെ അലച്ചിലിനു ശേഷം താരേഷിന് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി കിട്ടി. രണ്ട് മാസത്തിനു ശേഷം സുമേഷിനും ജോലിയായി.

രണ്ടാളുടെയും ജീവിതം വീണ്ടും പൂത്തു തളിർത്തു. കിടപ്പറയിലും പുറത്തും പൂന്തോട്ടത്തിലും അവർ സ്നേഹിച്ചു നടന്നു. ശരീരവും മനസ്സും പങ്കുവച്ച് അവൾ കൊതിതീരാതെ ജീവിച്ചു.

താരേഷിന്‍റെ അമ്മ അവനെ കല്യാണം കഴിപ്പിക്കാൻ സമ്മർദ്ദം ചെലുത്തി കൊണ്ടിരുന്നു. അവർ മകനുവേണ്ടി പെണ്ണ് അന്വേഷിക്കാൻ തുടങ്ങി. സുമേഷിന്‍റെ വീട്ടിലും വിവാഹ ആലോചനകൾ നടന്നു.

വീട്ടുകാർ അവനു വേണ്ടി മാട്രിമോണിയൻ സൈറ്റിലും പരസ്യം ചെയ്‌തു. വീട്ടുകാരുടെ ഈ നീക്കത്തെ പറ്റിയൊന്നും ഈ രണ്ട് ലൗബേർഡ്സും യാതൊന്നും അറിഞ്ഞിരുന്നില്ല. യാതൊരു കാരണവുമില്ലാതെ സുമേഷ് നിരന്തരം ആലോചനകൾ ഉപേക്ഷിച്ചപ്പോൾ മകന് വേറെവല്ല ചുറ്റികളിയും ഉണ്ടോ എന്ന് അമ്മ സംശയിച്ചു.

അവരത് അവനോട് ചോദിക്കുകയും ചെയ്‌തു. “അങ്ങനെയുണ്ടെങ്കിൽ ആ പെൺകുട്ടിയെ നമുക്ക് ആലോചിക്കാം.”

ഇതേ കാര്യം തന്നെയായിരുന്നു താരേഷിന്‍റെ വീട്ടിലും അരങ്ങേറിയിരുന്നത്. ഒരു ദിവസം താരേഷിന്‍റെ അമ്മ ഡൽഹിയിലെ മകന്‍റെ ഫ്ളാറ്റിലെത്തി. രണ്ട് പയ്യന്മാരുടെയും പെരുമാറ്റ രീതി കണ്ട് അവർക്ക് എന്തോ പന്തികേട് തോന്നി. അവർ ഫോൺ ചെയ്‌ത് താരേഷിന്‍റെ അച്‌ഛനെയും സുമേഷിന്‍റെ രക്ഷിതാക്കളെയും വിളിപ്പിച്ചു.

ഞങ്ങൾ രണ്ടാളും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച കാര്യം അവർ രക്ഷിതാക്കളോട് തുറന്ന് പറഞ്ഞു. ഗെ. ജീവിതപങ്കാളിയെ പിരിയാനാവില്ലെന്ന് ഇരുവരും പറഞ്ഞതോടെ വലിയ പൊട്ടലും ചീറ്റലും നടന്നു.

സമൂഹം എന്ത് പറയുമെന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഇരുവരും പിന്മാറാൻ തയ്യാറായില്ല. സദാചാര മര്യാദകൾ പാലിച്ചില്ലെങ്കിൽ വീട്ടിൽ കയറ്റില്ലെന്ന് രക്ഷിതാക്കൾ ഭീഷണി മുഴുക്കി.

പെങ്ങളുടെ ജീവിതം നീ കാരണം നശിക്കുമെന്ന് സുമേഷിന്‍റെ അമ്മ കരഞ്ഞ് കാലുപിടിച്ചു. പക്ഷേ എന്നിട്ടും രണ്ടാളും മനസ്സ് മാറ്റിയില്ല. അവിടെ വഴക്ക് മൂത്ത് ഹൗസിംഗ് സൊസൈറ്റിയിലെ ആൾക്കാർ മൊത്തം ഇവരുടെ ബന്ധത്തെപ്പറ്റി അറിഞ്ഞു. ഫ്ളാറ്റ് ഉടമ അവരെ അവിടെ നിന്ന് പുറത്താക്കി.

സംഭവം കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവരുടെ ഓഫീസിലും എത്തി. വിചിത്ര ജീവികളെ നോക്കുന്നതുപ്പോലെ ആളുകൾ അവരെ വീക്ഷിക്കാൻ തുടങ്ങി. പലരും നല്ല കാര്യങ്ങളിൽ നിന്ന് അവരെ അകറ്റി നിർത്തി.

ഒറ്റ ദിവസം കൊണ്ട് അവർ ആർക്കും പ്രിയപ്പെട്ടവരല്ലാതായി തീർന്നു.

സുമേഷിനെ ബോസ് വിളിപ്പിച്ച് സംസാരിക്കുകയും ചെയ്‌തു.“ നോക്കു സുമേഷ്, നിങ്ങൾ കാരണം ഓഫീസിന്‍റെ അന്തരീക്ഷം മഹാമോശമായിരിക്കുകയാണ്.

ജീവനക്കാർ ജോലിയിൽ ശ്രദ്ധിക്കാതെ നിന്‍റെ കഥ പറഞ്ഞ് നേരം പോക്കുകയാണ്. കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാതെ നിങ്ങൾ രാജി വയ്‌ക്കുന്നതാണ് നല്ലത്. എന്തെങ്കിലും റിമോർക്കോട് കൂടിയാണ് പുറത്ത് പോകുന്നതെങ്കിൽ അത് നിങ്ങളുടെ കരിയറിനെയും സാരമായി ബാധിക്കും.”

കൊടുകാറ്റിൽപ്പെട്ടവർക്ക് രക്ഷപ്പെടുക അത്ര എളുപ്പമല്ലല്ലോ.

തോൽവി സമ്മതിച്ച് രണ്ടാളും നഗരം വിടാൻ തീരുമാനിച്ചു. അവർ മുംബൈയിലേയ്‌ക്ക് ഷിഫ്റ്റായി. ഇതിനിടയിൽ സുമേഷിന്‍റെ പെങ്ങളുടെ (രാഖി) വിവാഹവും കഴിഞ്ഞു. പക്ഷേ സുമേഷിനെ അതാരും അറിയിച്ചുപ്പോലുമില്ല. രാഖി സുഖമായിരിക്കണമെന്ന് മാത്രം അയാൾ ആഗ്രഹിച്ചു. സങ്കടം അടക്കിപ്പിടിച്ചു.

വീട്ടുകാർ എന്നേ പടിയടച്ച് പിണ്ഡം വച്ചതാണല്ലോ. പഴയകാല സുഹൃത്തുക്കളുമായി യാതൊരു അടുപ്പവും ഇല്ലായിരുന്നു. എന്നാൽ സുമേഷിന്‍റെ ഒരു ആന്‍റി ഉണ്ടായിരുന്നു, ലീന. അവർക്ക് സുമേഷിനോട് വലിയ സ്നേഹവും ബഹുമാനവും ആയിരുന്നു. ഇടയ്ക്ക് വിളിക്കാറുമുണ്ടായിരുന്നു. അവരാണ് രാഖിയുടെ കല്യാണക്കാര്യമൊക്കെ പറഞ്ഞത്. പുതിയ നഗരത്തിൽ അവരെ ആരും അറിയുമായിരുന്നില്ല.

ഒരു പുതിയ ജീവിതം തുടങ്ങാൻ അതു തന്നെ അവൾക്ക് ആത്മവിശ്വാസം നൽകി. ജീവിതം സാധാരണപ്പോലെ ചലിക്കാൻ തുടങ്ങി. ഇരുവർക്കും മുംബൈയിൽ നല്ല ജോലിയും കിട്ടിയിരുന്നു.

ഒരു ദിവസം ലീന ആന്‍റിയുടെ ഫോൺ വന്നു. രാഖിയുടെ ഭർത്താവ് ഒരു ആക്സിഡന്‍റിൽ മരിച്ചു എന്ന് അറിയിച്ചു. സുമേഷിന്‍റെ ചങ്ക് തകർന്നുപ്പോയി.

പെങ്ങളോട് അയാൾക്ക് വലിയ സ്നേഹമായിരുന്നു. തത്ക്കാൽ ട്രെയിൻ ബുക്ക് ചെയ്ത് അയാൾ പെങ്ങളെ കാണാൻ പോയി.

സുമേഷിനെ കണ്ടതും രാഖി ഓടി വന്ന് കെട്ടിപിടിച്ച് കരഞ്ഞു. അവളുടെ കസിൻസ് വന്ന് രാഖിയെ അകത്തേയ്ക്ക് ബലം പ്രയോഗിച്ച് കൂട്ടി കൊണ്ട് പോയി. താൻ വന്നത് വീട്ടുകാർക്ക് ഒട്ടും ഇഷ്‌ടപ്പെട്ടില്ലെന്ന് സുമേഷിന് മനസ്സിലായി.

തന്‍റെ രക്‌തബന്ധത്തിലുള്ളവരുമായുള്ള സുമേഷിന്‍റെ അവസാന കൂടി കാഴ്ചയായിരുന്നു അത്. സുമേഷിന്‍റെയും താരേഷിന്‍റെയും ജീവിതം അവരിൽ മാത്രമായി ചുരുങ്ങി.

ഒരു ദിവസം ടിവിയിൽ അവർ ഹേ ബേബി എന്ന സിനിമ ഒന്നിച്ചിരുന്നു കാണുകയായിരുന്നു. 3 പുരുഷന്മാർ ചേർന്ന് ഒരു കൊച്ചിനെ വളർത്തി വലുതാക്കുന്നതായിരുന്നു ആ ചിത്രത്തിന്‍റെ കഥ.

“താരേ… നമുക്ക് ഇതുപ്പോലെ ഒരു കുഞ്ഞിനെ വേണ്ടേ?” സുമേഷ് ചോദിച്ചു.

“ആഗ്രഹം ഉണ്ട്. പക്ഷേ കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിലല്ലേ ജനിക്കുക. നമുക്ക് വളർത്താനല്ലേ പറ്റൂ പ്രസവിക്കാൻ കഴിയില്ലല്ലോ?” താരേഷ് പറഞ്ഞു.

“ശാസ്ത്രം ഒരുപാട് വളർന്നിരിക്കുകയല്ലേ. എന്തെങ്കിലും വഴി കാണാതിരിക്കില്ല… നമുക്ക് സെറോഗസി ടെക്നിക്ക് ഉപയോഗപ്പെടുത്തിയാലോ? സുമേഷിന് വലിയ പ്രതീക്ഷയായിരുന്നു.

“അത് ഒരു പക്ഷേ ശരിയാവാം. പക്ഷേ നിയമപരമായ ഊരാക്കുടുക്കുകൾ… നിയമം നമ്മളെപ്പോലുള്ളവർക്ക് ഇതു ചെയ്യാൻ അനുമതി തരുമോ?

അതിനേക്കാൾ വലിയ വെല്ലുവിളി സെറോഗസി അമ്മയെ ലഭിക്കുകയെന്നതാണ്. നമ്മുടെ കുടുംബക്കാർ എല്ലാവരും തന്നെ നമ്മളിൽ നിന്ന് അകന്നിരിക്കുകയല്ലോ. അതിനാൽ ഈ മോഹം ഇവിടെ ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. വേണമെങ്കിൽ ഒരു വിദഗ്ദ്ധനെപ്പോയി കാണാമെന്ന് മാത്രം.”

താരേഷ് ഇത്രയും പറഞ്ഞപ്പോൾ തന്നെ സുമേഷിന്‍റെ മുഖം വാടി. അവനെ സന്തോഷിപ്പിക്കാനെനോണം താരേഷ് സുമേഷിന്‍റെ മടിയിൽ കയറി ഇരുന്നു. ചുണ്ടിൽ മെല്ലെ വിരൽ പായിച്ചു. വിരൽ സാവധാനം നെഞ്ചിലേക്കിറങ്ങി… പിന്നെ… താഴോട്ട്…

അന്നവർ സങ്കടത്താലും ഈ ലോകത്തോടുള്ള അമർഷത്താലും അതിൽ വൈകാരികാവസ്‌ഥയിൽ ആയിരുന്നു. അവർ പരസ്പരം സ്നേഹം കൊണ്ട് എല്ലാറ്റിനെയും മറികടക്കാൻ ശ്രമിച്ചു.

ഒരു ദിവസം താരേഷ് ജോലിയുമായി ബന്ദപ്പെട്ട് ഒരു മൾട്ടി സ്ഫെഷ്യാലിറ്റി ആശുപ്രതിയിൽ പോയിരുന്നു. അവിടെ ഐവിഎഫ് സെന്‍റർ ഉണ്ടായിരുന്നു. അവന് സുമേഷിന്‍റെ സ്വപ്നം ഓർമ്മ വന്നു. പാർട്ടണറുടെ ആഗ്രഹം സാധിക്കാൻ അവന് താൽപര്യമായിരുന്നു.

അവിടുത്തെ ഹെഡിന്‍റെ കണ്ടുസംസാരിച്ചു. ഡോ: സജോ ആന്‍റണിയുടെ അപ്പോയ്ന്‍റ് മെന്‍റ് വാങ്ങി. അടുത്ത ദിവസം സുമേഷിനെയും കൂട്ടി ഡോക്ടറെ കാണാൻ ചെന്നു.

ഡോ: സജോ അവരുടെ കഥകൾ പൂർണ്ണമായി കേട്ടി. സുമേഷിന്‍റെ ആഗ്രഹം ഐവിഎഫിന്‍റെയും സറോഗസി അമ്മയുടെയും സഹായാത്താൽ തീർച്ചയായും സാധിക്കുമെന്ന് ഡോക്ടർ അവൾക്ക് ആത്മവിശ്വാസം നൽകി.

നോക്കൂ, സർക്കാർ ഈയിടെയാണ് സരോഗസി ബിൽ പാസാക്കിയത്. അതുപോകാരം സിംഗിൾ പാരന്‍റിനും സമലൈംഗിക ജോഡികൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താൻ അനുമതിയില്ല.

പക്ഷേ ഇതിപ്പോഴും നിയമമാക്കിയിട്ടില്ല. പക്ഷേ ഭാവിയിൽ പ്രായാസം സൃഷ്ടിച്ചെടുക്കാം. നിങ്ങൾ കേട്ടിട്ടുണ്ടാവും ഏതാനും മാസങ്ങൾക്കു മുമ്പ് സിനിമാതാരം തുഷാർ പൂർ ഈ ടെക്നിക് ഉപയോഗിച്ച് രാജ്യത്തെ ആദ്യത്തെ സിംഗൾ ഫാദർ ആയത്.

നമ്മുടെ ഇടയിൽ ഒരുപാട് സിംഗിൾ മദേഴ്സ് ഉണ്ട്. അനവധി സിംഗിൾ യുവതികളും യുവാക്കളും രക്ഷിതാക്കളാവുന്നതിന് അച്ഛനമ്മമാർ ആവുന്നതിന് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. നിങ്ങൾക്കും ഇതാവാം. ഇത് നടക്കാത്ത സ്വപ്നം ഒന്നുമല്ല”

“വാടക ഗർഭപാത്രം എങ്ങനെയാണ് ലഭിക്കുക?”

“അതിനായി നിങ്ങൾക്ക് ഏറ്റവും അടുത്ത ബന്ധുക്കളുടെ സഹായം തേടേണ്ടി വരും.”

“പക്ഷേ ഞങ്ങളുടെ ബന്ധുക്കൾ ഞങ്ങളെ സാമൂഹ്യമായി ബഹിഷ്ക്കരിച്ചിരിക്കുകയാണ്. ആരും ഞങ്ങളെ സപ്പോർട്ട് ചെയ്യില്ല.”

“പക്ഷേ നിങ്ങൾക്ക് കുറച്ച് കഷ്ടപ്പെടേണ്ടിവരും. ആത്മവിശ്വാസത്തോടെ ശ്രദ്ധിക്കൂ” ഡോ: തന്‍റെ അടുത്ത വിസിറ്ററെ വിളിപ്പിച്ചു.

ക്ലനിക്കിൽ നിന്ന് ഇറങ്ങുമ്പോൾ സുമേഷിന് ലീന ആന്‍റിയെ ഓർമ്മ വന്നു. അയാൾ അവരെ ഫോൺ ചെയ്തു” ആന്‍റി ഇന്ന് ഞാനാണ്. സുഖമാണോ?”

“സുമു… മോനു… എന്താണിപ്പോ എന്നെ ഒരാമ്മ വന്നത് എന്തെങ്കിലും വിശേഷം ഉണ്ടോ? കുശല പ്രശ്നത്തിനു ശേഷം സുമേഷ് കാര്യത്തിലേക്ക് കടന്നു.

“ഒരു ആവശ്യത്തിനായി ലീന ആന്‍റിയുടെ സഹായം വേണം. തടസ്സം പറയരുത്” സുമേഷ് പറഞ്ഞു.

“എന്നോട് ക്ഷമിക്കണം സുമേഷ്. ഈ കാര്യത്തിൽ എനിക്ക് നിന്നെ സഹായിക്കാനാവില്ല. നിന്‍റെ ചേട്ടൻ ഈ കാര്യത്തോട് ഒട്ടും യോജിക്കുകയില്ല. മാത്രമല്ല എന്നെ സംബന്ധിച്ച് ഏട്ടന്‍റെ കുടുംബമാണ് ഏറ്റവും വലുത്.”

ലീനയുടെ നിലപാട് അറിഞ്ഞതോടെ സുമേഷിന്‍റെ ഏക ആശ്രയവും ആശയും പൊളിഞ്ഞു. ഇനി എന്തുചെയ്യും. ഇന്‍റർനെറ്റിനെ ആശ്രയിക്കാമെന്ന് യാൾ കരുതി. ഇനി അതേ വഴിയുള്ളൂ.

എന്തു തിരഞ്ഞാലും കിട്ടുന്ന സ്ഥലമല്ലല്ലോ ഇങ്ങനെ തിരയുന്നതിനിടയിൽ ഒരു പത്രറിപ്പോർട്ടറുടെ ലേഖനം വായിക്കാനിടയിൽ. ഗുജറാത്തിൽ ഒരു സ്ഥലമുണ്ട്. ആനന്ദ്. അവിടെ സറോഗേറ്റ് മദർ എളുപ്പത്തിൽ കിട്ടുമെന്നാണ് ലേഖനിത്തിൽ ഉള്ളത്.

മാത്രമല്ല അവിടെ ഇതുവരെ 1,100 കുട്ടികളാണ് ഇത്തരത്തിൽ ജന്മം കൊണ്ടത്. ഈ ലേഖനം ഓൻലൈനിൽ വായിച്ചപ്പോൾ തന്നെ രണ്ട് പേർക്കും വലിയ സന്തോഷം തോന്നി. തങ്ങളുടെ സ്വപ്നം സഫലമാക്കാൻ ഇനി അധികം താമസം ഉണ്ടാവില്ലെന്ന് അയാൾ മനസ്സിലാക്കി.

ഒരു ടെസ്റ്റ് ട്യൂബ് ബേബി ക്ലിനിക്കിന്‍റെ പുറത്ത് അവൻ ഒരു ഇടനിലക്കാരനുമായി പരിചയപ്പെട്ടു. അയാൾ സറോഗസി അമ്മമാരാകാൻ താൽപര്യമുള്ളരെ സപ്ലൈ ചെയ്യുന്ന ഒരാളായിരുന്നു. അനേകം കോണ്ടാക്റ്റ് അയാൾക്കുണ്ടായിരുന്നു.

താരേഷിന്‍റെയും സുമേഷിന്‍റെയും ആഗ്രഹം മുതലെടുക്കാൻ ഇടനിലക്കാരൻ തീരുമാനിച്ചു. നിയമത്തിന്‍റെ നൂലാമാലകൾ എല്ലാം അതിവിദഗ്ദ്ധമായി മറികടന്ന് അയാൾ അവർക്കായി ഒരു സറോഗസി അമ്മയെ ഒപ്പിച്ചുകെടുത്തു. കാശ് വളരെ അധികം ചെലവഴിക്കേണ്ടി വന്നെങ്കിലും താരേഷും സുമേഷും വളരെ സന്തുഷ്ഠരായിരുന്നു.

രണ്ട് ദിവസത്തിനുനുള്ളിൽ എല്ലാ ഔപചാരികതകളും പൂർത്തിയായി. അവർ വളരെ സന്തോഷപൂർവ്വം മുംബൈയിലേക്ക് മടങ്ങിവന്നു.

ഇരുവരുടേയും ജീവിതം സ്വപ്ന സമാനമായി തുടരുമ്പോഴാണ് ആ സംഭവം ഉണ്ടായത്.

ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വരുന്നതിന്‍റെ ആഹ്ലാദം അവർ ആഘോഷിക്കാൻ പ്രകടിപ്പിച്ചു. മൺസൂൺ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.

മഴ നനഞ്ഞ് കിടക്കുന്ന കടപ്പുറത്ത് പോയി ഇരിക്കാമെന്ന് വച്ച് അവൾ ഡ്രൈവ് ചെയ്ത് ബിച്ചിലേക്ക് ഹൈവേയിലൂടെ പോകുകയായിരുന്നു. ഇപ്പോൾ അവിചാരിതമായി പാഞ്ഞ് വന്ന ഒരു ട്രക്ക് ഇരുവരും സംസാരിച്ചിരുന്ന കാർ ഇടിച്ചു തകർത്തു.

ഗുരുതരപരിക്കുകളോടെ ഇരുവരും ആശുപത്രിയിലെത്തിച്ചു. പക്ഷേ വഴിയിൽ വച്ചു തന്നെ സുമേഷിന്‍റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. വരുന്ന വിവരം അറിഞ്ഞിട്ടും സുമേഷിന്‍റെ വീട്ടിൽ നിന്ന് ആരും വന്നില്ല.

താരേഷ് ആശുപത്രിയിൽ കിടന്നാണ് എല്ലാ ചടങ്ങുകൾക്കും നേതൃത്വം നൽകിയത്. വല്ലാതെ തകർന്നു പോയിരുന്നു അയാൾ.

ഒരുമാസം കഴിഞ്ഞപ്പോൾ ഇടനിലക്കാരന്‍റെ ഫോൺ വന്നു. താരേഷ് അയാളോട് എല്ലാം തുറന്നു പറഞ്ഞു.

സുമേഷിന്‍റെ സംരക്ഷിക്കപ്പെട്ട ബീജം ഉപയോഗിച്ച് പിതാവാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഇടനിലക്കാരൻ ഇനിയും കുറേകൂടി കാശ് സ്വരൂപിച്ചു വയ്ക്കാനിയി നിർദ്ദേശിച്ചു.

താരേഷ് തന്‍റെ ഇതുവരെയുള്ള സമ്പാദ്യമെല്ലാം സുമേഷിന്‍റെ ഏറ്റവും വലിയ മോഹം സഫലമാക്കാനായി മാറ്റിവച്ചു. മരണശേഷവും പങ്കാളിയോട് വല്ലാത്ത സ്നേഹമായിരുന്നു താരേഷിന്. സങ്കടം വരുമ്പോഴൊക്കെ താരേഷ് സുമേഷിന്‍റെ കുപ്പായം എടുത്തണിയും എന്നിട്ട് നിർത്താതെ കരയും.

എല്ലാ ഔപചാരികതയും നിറവേറ്റിയ ശേഷംസ്ത്രീയുടെ അണ്ഡവും സ്പേം ബാങ്കിൽ സൂക്ഷിച്ച സുമേഷിന്‍റെ ബീജവും ലാബിൽ ഒന്നിപ്പിച്ച ശേഷം ഭ്രൂണത്തെ സറോഗേറ്റ് മദറിന്‍റെ ഗർഭത്തിൽ വജയാത്മകമായി സന്നിവേശിപ്പിച്ചു.

നിശ്ചിത സമയത്ത് തന്നെ കുഞ്ഞ് ജനിച്ചു. കുഞ്ഞിന്‍റെ ജനിറ്റിക് പിതാവ് സുമേഷ് തന്നെയായിരുന്നു.

കുഞ്ഞിനെ ഒറ്റയ്ക്ക് പരിപാലിക്കുന്നത്. വലിയ സാഹസമായിരിക്കുമെന്ന് താരേഷിന് അറിയാമായിരുന്നു.

സുമേഷിന്‍റെ സ്വപ്നം സാക്ഷാൽക്കരിക്കകയെന്നതായിരുന്നു താരേഷിന്‍റെ ജീവിത ലക്ഷ്യം. അതിനായി എന്ത് യാഗം സഹിക്കാനും താരേഷ് തയ്യാറായിരുന്നു. മാസനികമായും താരേഷ് അതിനായി ഒരുങ്ങിയിരുന്നു.

കോൺട്രാക്റ്റ് പ്രകാരം ഒരുമാസം വരെ കുഞ്ഞ് സറോഗേറ്റ് മദറിനൊപ്പമായിരുന്നു അമ്മ കുഞ്ഞിന് അവസാനമായി മുലപ്പാൽ കൊടുത്തശേഷം കുഞ്ഞിനെ താരേഷിന്‍റെ കയ്യിൽ ഏൽപ്പിച്ചു സ്ഥലം വിട്ടു.

ഒരുമാസം മാത്രം പ്രായമായ കുഞ്ഞിനെയുമായി താരേഷ് സുമേഷിന്‍റെ വീട്ടിൽ ചെന്നു. അവന്‍റെ അച്ഛനോടും അമ്മയോടും കുഞ്ഞ് സുമേഷിന്‍റെതാണെന്ന് പറഞ്ഞതും രാഖിയുടെ കണ്ണ് നിറഞ്ഞു.

അവൾ ഓടിവന്ന് കുഞ്ഞിനെ വാരിപ്പുണർന്നു. പക്ഷേ അച്ഛന്‍റെയും അമ്മയുടേയും എതിർപ്പ് രാഖിയ്ക്ക് മറികടക്കാനായില്ല.

“നിങ്ങൾക്ക് എന്നോട് വെറുപ്പായിരിക്കും എന്ന് എനിക്കറിയാം. പക്ഷേ ഈ കുഞ്ഞിന് നിങ്ങളുടെ രക്‌തബന്ധമാണുള്ളത്. എനിക്ക് ഒറ്റയ്ക്ക് ഈ കുഞ്ഞിനെ രാജകുമാരിയെപ്പോലെ നോക്കാൻ സാധിക്കും.”

“സുമേഷ് ജീവിച്ചിരിപ്പുണ്ടായിരുന്നവെങ്കിൽ അവന്‍റെ കുഞ്ഞ് മുത്തച്ഛന്‍റെയും മുത്തശിയുടേയും സ്നേഹം കിട്ടി വളരണമെന്ന് ആഗ്രഹിച്ചേനെ. കുഞ്ഞിനെ ഇവിടെ ഉപേക്ഷിക്കാനല്ല ഞാൻ വന്നത്. നിങ്ങളുടെയെല്ലാം അനുഗ്രഹം വാങ്ങാനാണ്.”

താരേഷ് വല്ലാതെ വൈകാരികമായാണിത് പറഞ്ഞത്. ആരും പോസറ്റീവ് മറുപടി നൽകാത്തതിനാൽ താരേഷ് കുഞ്ഞിനേയും കൊണ്ട് വേഗം പടിയിറങ്ങി.

അപ്പോൾ കർട്ടന്‍റെ പിറകിൽ നിൽക്കുകയായിരുന്ന സുമേഷിന്‍റെ അമ്മയുടെ ശബ്ദം പുറത്ത് വന്നു. “നിൽക്കൂ”

താരേഷ് തിരിഞ്ഞു നോക്കിയപ്പോൾ അവർ ഓടിവരുന്നതെന്നാണ് കണ്ടത്. സുമേഷിന്‍റെ അമ്മ കുഞ്ഞിനെ കയ്യിലെടുത്ത് പൊട്ടിക്കരഞ്ഞു. രാഖിയും ഓടിവന്ന് അമ്മയെ ആശ്വസിപ്പിച്ചു.

സുമേഷിന്‍റെ അച്ഛൻ കണ്ണ് തുടച്ച് ഓടിവന്നു “മോനെ.. എന്‍റെ മോൻ ഈ ലോകം വിട്ടുപോയി..ഇനിയവന്‍റെ ഓർമ്മയ്ക്കായി പ്രകൃതി തന്നതാണീ കുഞ്ഞിനെ. ഞങ്ങളിതിനെ പൊന്നുപോലെ വളർത്തും. ഇത് ഞങ്ങളുടെ ചോരയാണ്…”

“പക്ഷേ ഇത് ങ്ങളുടെ രണ്ടാളുടേയും സ്വപ്നമാണ്” കുഞ്ഞിനെ എന്നന്നേക്കുമായി നഷ്ടപ്പെടുമന്ന് താരേഷ് കരുതി.

“നിങ്ങൾക്ക് ഈ കുട്ടിയുടെ അച്ഛനായി തുടരാം. പക്ഷേ ഇപ്പോൾ കുഞ്ഞിനെ അമ്മയുടെ സ്നേഹവും സാന്നിദ്ധ്യവുമാണ് വേണ്ടത്. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ രാഖി ആ ദൗത്യം ഏറ്റെടുത്തൊളും. അത് അവൾക്കും ഒരു ആശ്വാസമാകും താരേഷ്”

“പക്ഷേ നിങ്ങൾക്ക് അറിയാമല്ലോ… എനിക്കൊരിക്കലും ഒരു സ്ത്രീയെ സംതൃപ്തിപ്പെടുത്താൻ കഴിയില്ല. രാഖിയുടെ ഭർത്താവായിരിക്കാൻ പൂർണ്ണ അർത്ഥത്തിൽ എനിക്കാവില്ല.”

“എനിക്ക് ഭർത്താവിന്‍റെ ലാളനകൾ അല്ല വേണ്ടത്. അമ്മയാവുന്നതിന്‍റെ ആനന്ദമാണ് ഞാൻ ആഗ്രഹിക്കുന്നത്” ഇത്രയും പറഞ്ഞ് രാഖി അമ്മയിൽ നിന്ന് കുഞ്ഞിനെ എടുത്ത് തോളിലിട്ടു തലോടി.

കുഞ്ഞ് നിഷ്കളങ്കമായി ചിരിച്ചപ്പോൾ സുമേഷ് ചിരിക്കുന്നതായി താരേഷിന് തോന്നി.

വീട്ടിലുണ്ടാക്കാം ബ്യൂട്ടി ഫേസ് മാസ്‌ക്

ചർമ്മ സംരക്ഷണത്തിന് ഫേസ് മാസ്ക് അനിവാര്യമായ ഒന്നാണ്. ചർമ്മത്തെ വൃത്തിയാക്കുന്നതിന് പുറമെ അത് മൃതകോശങ്ങളെ പുറന്തള്ളും. ചർമ്മം വൃത്തിയും വെടിപ്പുമുള്ളതാവുന്നതിനൊപ്പം കോമളവും മൃദുലവുമാകുന്നു. ഒപ്പം രക്‌തയോട്ടം വർദ്ധിക്കുകയും ചെയ്യും.

പലതരം മാസ്‌കുകളുണ്ട്. ചർമ്മത്തിന്‍റെ സ്വഭാവവും കാലാവസ്‌ഥയും അടിസ്‌ഥാനപ്പെടുത്തിയാണ് ഏത് മാസ്‌ക് വേണമെന്ന് തീരുമാനിക്കുന്നത്. പഴങ്ങളും ചിലയിനം പച്ചക്കറികളുമാണ് ഇന്ന് ഏറ്റവുമധികം മാസ്‌ക്കായി ഉപയോഗിക്കുന്നത്. ഇവ വീട്ടിൽ സൗകര്യപ്രദമായി അനായാസം തയ്യാറാക്കാനാവും.

ധാരാളം പോഷകങ്ങളാലും ധാതുക്കളാലും സമ്പുഷ്‌ടമായതിനാൽ ഇവ ചർമ്മത്തിന് ആവശ്യമായ പോഷണം നൽകും. എന്നാൽ ചിലപ്പോൾ ചർമ്മം കൂടുതൽ സംവേദനക്ഷമമാകാറുണ്ട്. അത്തരം ചർമ്മത്തിൽ യാതൊരു തരത്തിലുള്ള മാസ്‌കും അനുയോജ്യമാകാറില്ല. ഈ സാഹചര്യത്തിൽ ഏതെങ്കിലും എക്‌സ്‌പെർട്ടിനെ കണ്ട് ചർമ്മത്തിനിണങ്ങുന്ന മാസ്‌ക് ഏതാണെന്ന് കണ്ടെത്തുകയാണ് വേണ്ടത്.

ഇതേക്കുറിച്ച് ദി കോസ്‌മെറ്റിക് സർജറി ആന്‍റ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിന്‍റെ സ്‌കിൻ എക്‌സ്പെർട്ട് ഡോ. സോമാ സർക്കാർ പറയുന്നതിങ്ങനെ, “ഫേസ് മാസ്‌ക് ഇടുകയെന്നത് മുഖത്തിനെപ്പോഴും നല്ലതാണ്. എന്നാൽ മുഖത്തിന് യോജിച്ച ഫേസ്‌ മാസ്‌ക് മാത്രമേ പുരട്ടാവൂ. ഇല്ലെങ്കിൽ മുഖത്ത് കുരുക്കളും തിണർപ്പുകളും തടിപ്പുകളും ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.”

ചില സ്‌പെഷ്യൽ മാസ്‌ക്കുകൾ

പലതരത്തിലുള്ള മാസ്‌കുകൾ ഉണ്ട്. പല പ്രായത്തിലുള്ളവർക്കും വിവിധ ഉദ്ദേശ്യങ്ങൾക്കുമുള്ളതാണ് അവ. നിങ്ങൾക്ക് യോജിച്ചത് തെരഞ്ഞെടുക്കാം.

വൈറ്റനിംഗ് മാസ്‌ക്

ഇൻസ്‌റ്റന്‍റ് ഗ്ലോ നൽകുന്ന ഒരു മാസ്‌ക്കാണിത്. എന്നാൽ ഇത് ഉത്സവം, വിവാഹം, പാർട്ടി തുടങ്ങിയ വിശേഷാവസരങ്ങളിൽ ഉപയോഗിക്കുന്നതാണ് ഉചിതം. എവിടെയെങ്കിലും പോകുന്നതിന് രണ്ട് മണിക്കൂർ മുമ്പായി ഏതെങ്കിലും ബ്യൂട്ടി പാർലറിൽ ചെയ്യുന്നതാണ് നല്ലത്.

മോയിസ്‌ചുറൈസിംഗ് മാസ്‌ക്

നാൽപത് വയസ്സ് പിന്നിട്ടവർക്ക് പതിനഞ്ച് ദിവസത്തിലൊരിക്കൽ ഈ മാസ്‌കിടാം. ചർമ്മം വരണ്ടിരിക്കുന്നത് തടയുന്നതിനൊപ്പം ചർമ്മം തിളക്കമുള്ളതായി തീരും.

റിജുവനേഷൻ മാസ്‌ക്

ആർത്തവ വിരാമത്തിന് ശേഷം ഉപയോഗിക്കാവുന്ന മാസ്‌കാണിത്. ചർമ്മം വൃത്തിയാക്കുന്നതിനൊപ്പം പിഗ്‌മെന്‍റേഷൻ, ചുളിവുകൾ എന്നിവയെല്ലാം നീങ്ങി കിട്ടും.

അകിൻ മാസ്‌ക്

മുഖക്കുരു, മറ്റ് കുരുക്കളുമുള്ളവർക്ക് ഏറ്റവും ഫലവത്തായ മാസ്‌കാണിത്. സമുദ്ര ധാതുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന ഈ മാസ്‌ക് ചർമ്മത്തിന്‍റെ എണ്ണമയം കുറയ്‌ക്കുകയാണ് ചെയ്യുക. ആറ് തവണ ഫേസ് മാസ്‌ക് ഉപയോഗിക്കുക വഴി മുഖക്കുരു അപ്രത്യക്ഷമാകും.

അണ്ടർ ഐ മാസ്‌ക്

കണ്ണിനടിയിലെ കറുപ്പ് വളയത്തെ കുറയ്‌ക്കാനാണ് ഈ മാസ്‌ക്കിടുന്നത്. ഈ മാസ്‌ക് പ്രയോഗിക്കുക വഴി കണ്ണിന് ചുറ്റുമുള്ള ചുളിവുകളും വരകളും അപ്രത്യക്ഷമാകും.

കൊളാജൻ മാസ്‌ക്

നാൽപത് വയസ്സിനു ശേഷം ഉപയോഗിക്കാവുന്ന മാസ്‌ക്കാണിത്. കാരണം നാൽപതു വയസ്സാകുന്നതോടെ വ്യക്‌തിയുടെ ശരീരത്തിലെ കൊളാജൻ ഉൽപാദനം പതിനഞ്ച് ശതമാനം ആയി കുറയും.

അതോടെ ചർമ്മം വളരെയെളുപ്പം സങ്കോചിക്കുന്നു. ഈ മാസ്‌ക് ചർമ്മത്തിൽ ആഴത്തിൽ ഇറങ്ങി ചെല്ലുന്നു. അതുവഴി ചർമ്മത്തിന്‍റെ നഷ്‌ടപ്പെട്ടു പോയ തിളക്കം തിരികെ കൊണ്ടു വരാൻ സാധിക്കുന്നു.

സ്വന്തം സൗന്ദര്യത്തെ സംബന്ധിച്ച് ഏറെ ജാഗരൂകരാണ് സ്‌ത്രീകൾ. അതുകൊണ്ട് 30 വയസ്സ് കഴിയുമ്പോൾ അവർ ബ്യൂട്ടി പാർലർ സന്ദർശിക്കുന്നത് പതിവാക്കുന്നു. ഫേഷ്യൽ കഴിഞ്ഞയുടൻ മാസ്‌ക്കിടുന്നത് ഫലവത്താണ്. മഴക്കാലത്ത് ഹെർബൽ മാസ്‌ക്ക് അല്ലെങ്കിൽ ഗോൾഡ് മാസ്‌ക്ക് ഇടുന്നതാവും ഏറെ നല്ലത്. നിങ്ങൾക്ക് വീട്ടിലും ഈ മാസ്‌ക് തയ്യാറാക്കാം.

എഗ്ഗ് മാസ്‌ക്

മുട്ട വെള്ളയിൽ അൽപം തേനും 2-3 തുള്ളി നാരങ്ങാനീരും ചേർത്ത് മുഖത്ത് പുരട്ടുക. പതിനഞ്ച് മിനിറ്റിനു ശേഷം മാസ്‌ക് ഉണങ്ങിക്കഴിയുമ്പോൾ ചൂട് വെള്ളമുപയോഗിച്ച് മുഖം കഴുകാം.

ബേസൻ മാസ്‌ക്

കടലമാവിൽ അൽപം പാൽ, ഒരു നുള്ള് മഞ്ഞൾ, 10 തുള്ളി റോസ് വാട്ടർ, അൽപം തൈര് എന്നിവ ചേർത്ത് മിക്‌സ് ചെയ്‌ത് മുഖത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളയാം.

മാസ്‌ക് പുരട്ടേണ്ട രീതി

  • മുടി പിന്നിയിട്ട് വലിച്ച് കെട്ടണം.
  • മുഖം നന്നായി വൃത്തിയാക്കണം.
  • മാസ്‌ക് പുരട്ടുന്നതിനായി നല്ല വീതിയുള്ള ബ്രഷ് തെരഞ്ഞെടുക്കാം.
  • സംവേദന ക്ഷമതയേറിയ ഇടങ്ങളിൽ മാസ്‌ക് പുരട്ടരുത്. ഉദാ: കണ്ണുകൾക്ക് സമീപത്തുള്ള ചർമ്മത്തിലും ചുണ്ടുകളിലും.
  • മാസ്‌ക് ഉണങ്ങി പിടിക്കുന്നതു വരെ പുരട്ടിയിരിക്കണം. ഏകദേശം 15-20 മിനിറ്റ് നേരം.
  • മുഖം തണുത്ത വെള്ളമുപയോഗിച്ച് കഴുകുക.
  • മുഖക്കുരു പ്രശ്നമുണ്ടെങ്കിൽ മാസ്‌ക്കിടും മുമ്പ് ഒരു എക്‌സ്പെർട്ടിന്‍റെ വിദഗ്‌ദ്ധോപദേശം തേടാം.

ബീ പോസിറ്റീവ്

മനസ്സിൽ ശുഭചിന്തകൾ നിറയ്‌ക്കൂ. ശുഭകരമാണെന്ന് തോന്നുന്ന ചെറിയ ചെറിയ പ്രവൃത്തികളിലൂടെ മനസ്സിലേക്ക് പോസിറ്റീവ് എനർജി നിറയ്‌ക്കുകയാണ് നല്ലത്. അശുഭ ചിന്തകൾ മനസ്സിൽ വേരോടിക്കഴിഞ്ഞാൽ അവ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. ഇത്തരം ചിന്തകളെ പുറന്തള്ളാൻ ശുഭകാര്യങ്ങൾ വെറുതെ ചിന്തിച്ചതുകൊണ്ടു കാര്യമില്ല. ശ്രമിച്ചുനോക്കൂ, താഴെപ്പറയുന്ന ചില കാര്യങ്ങൾ. പോസിറ്റീവ് ഊർജം നിങ്ങളെ തേടിയെത്തും.

പുഞ്ചിരി

വളരെ സങ്കടപ്പെട്ട് മൂഡിയായി വീട്ടിൽ നിന്ന് വരുമ്പോൾ, അപരിചിതയായൊരു പെൺകുട്ടി നിങ്ങളെ നോക്കി ഹൃദ്യമായൊന്നു പുഞ്ചിരിച്ചാൽ എന്താണു തോന്നുക. സംശയമില്ല, ഉന്മേഷം മനസ്സിലേക്ക് ഒരു പുഞ്ചിരിയുടെ രൂപത്തിൽ കടന്നു വരുന്നത് നാം അനുഭവിച്ചറിയും. മാനസിക സമ്മർദ്ദം കൂടിയ വേളയിൽ വീട്ടിലും പുഞ്ചിരി ചികിത്സ നടത്താം. കണ്ണാടിക്കു മുന്നിൽ ചെന്നുനിന്ന് സ്വയം ഒന്നു ചിരിച്ചു കാണിക്കൂ. സ്വന്തം പ്രതിബിംബം നിങ്ങളെ ചിരിപ്പിക്കും.

യോഗ/ധ്യാനം

മനസ്സിൽ ശുഭചിന്തകൾക്കു സ്‌ഥാനം ഒട്ടും കിട്ടുന്നില്ല എന്നു മനസ്സിലായാൽ വൈകേണ്ട, ഒരു യോഗാ ക്ലാസിന് അടിയന്തിരമായി ചെന്നു ചേരുക. ഭൂതത്തിലും ഭാവിയിലും ചാഞ്ചാടി നടക്കുന്ന മനസ്സിനെ വർത്തമാനകാലത്തിൽ പിടിച്ചു നിർത്താൻ യോഗയെപ്പോലെ നല്ലൊരു മരുന്നില്ല.

കൂടാം നല്ല കൂട്ടുകാരോട്

ശുഭചിന്തകരായ കൂട്ടുകാരുടെ സാന്നിധ്യത്തിലേക്ക് ചെല്ലുക. നിങ്ങളിലെ നെഗറ്റീവ് ഊർജപ്രവാഹത്തെ വലിച്ചെടുത്തു മാറ്റാൻ ഇവർക്കു കഴിഞ്ഞേക്കാം.

മനസ്സ് കടിഞ്ഞാണുള്ള കുതിര

പ്രതിസന്ധികളോ, പരാജയങ്ങളോ ഉണ്ടാകുമ്പോഴാണ് അശുഭചിന്തകൾ മനസ്സിനെ ഭരിക്കാൻ വരുക. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന കാര്യം മനസ്സിലാക്കുമ്പോൾ, അതിന്‍റെ പരിഹാരമാർഗത്തിലേക്ക് കടക്കാൻ മനസ്സിനെ പ്രേരിപ്പിക്കാം. ഒരു പ്രണയം തകർന്നുവെന്നിരിക്കട്ടെ, അതു നഷ്‌ടപ്പെട്ടപ്പോഴുള്ള ശൂന്യതയെക്കുറിച്ച് ചിന്തിക്കാതെ അതുവരെ ലഭിച്ച നല്ല നിമിഷങ്ങൾക്ക് നന്ദി പറയാം.

ആരെയെങ്കിലും സഹായിക്കുക 

എന്തിനെന്നില്ലാതെ മനസ്സ് വിഷാദ ഭരിതമാവുമ്പോൾ, സ്വന്തം ആത്മവിശ്വാസം ഉയർത്താനുള്ള ഒരു വഴിയാണ് മറ്റുള്ളവരെ സഹായിക്കുക എന്നത്. ബസിൽ, നിങ്ങളുടെ സീറ്റ് വൃദ്ധദമ്പതികൾക്ക് ഒഴിഞ്ഞു കൊടുക്കുമ്പോൾ പോലും കിട്ടും ഒരു ആത്മസംതൃപ്‌തി. ഒരു നേരത്തെ ഭക്ഷണം വിശക്കുന്ന വയറിന് നൽകാം.

ഇരയാണെന്ന ഭാവം വേണ്ട

നിങ്ങളുടെ ജീവിത സാഹചര്യം വളരെ പ്രയാസം നിറഞ്ഞതായിരിക്കാം. അപ്പോഴൊക്കെ, ആരുടെയൊക്കെയോ ചെയ്‌തികളുടെ ഇരയാണ് താനെന്ന ഭാവം ഒഴിവാക്കാം. മാറ്റങ്ങൾ ഉണ്ടാക്കാൻ തനിക്കും കഴിയും എന്ന മനോഭാവത്തിനാണ് പ്രാധാന്യം.

ആരും പൂർണ്ണരല്ല 

ശർക്കര തിന്നരുതെന്ന് കുട്ടിയെ ഉപദേശിക്കണമെന്ന് ഗാന്ധിജിയോട് ഒരമ്മ ആവശ്യപ്പെട്ടപ്പോൾ രണ്ട് ദിവസം കഴിഞ്ഞു വരാനാണ് അദ്ദേഹം പറഞ്ഞത്. കാരണം അന്നുവരെ അദ്ദേഹത്തിനുമുണ്ടായിരുന്നു ആ ശീലം! ആരും പരിപൂർണ്ണരല്ല എന്നതാണ് വാസ്‌തവം. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുകയാണ് പ്രധാനം. അപകർഷതയ്‌ക്കിവിടെ സ്‌ഥാനമില്ല.

പാടാം ഒരു പാട്ട്

പോപ്പുലറായ പാട്ടിന്‍റെ രണ്ടുവരികൾ പോലും ഓർമ്മിക്കുന്നില്ല എന്നു തോന്നാറുണ്ടോ? അതിനർത്ഥം, പാട്ട് കേൾക്കുമെങ്കിലും പാടാൻ ശ്രമിക്കാറില്ല എന്നാണ്. ഇഷ്‌ടമുള്ള ഒരു ഗാനം അവനവന് കഴിയുന്ന പോലെ മൂളാൻ ശ്രമിക്കാം. അദ്‌ഭുതകരമായ സ്‌ട്രെസ് റിലീസിംഗ് ഇതിലൂടെ സംഭവിക്കും.

പഠിക്കാം പുതിയ ഒരു കാര്യം

 മാനസിക സമ്മർദ്ദം നിങ്ങളെ അലസന്മാരാക്കിയേക്കാം. അത് നിരാശയിൽ നിന്നുള്ള സമ്മർദ്ദമാണെങ്കിൽ പുതിയ ഒരു കാര്യത്തിന് സമയം ചെലവഴിക്കാൻ ശ്രമിക്കാം. പുതിയ ഹോബി കണ്ടെത്താം. ഡയറി എഴുതാം, ഡ്രൈവിംഗ് പഠിക്കാം, പക്ഷേ എന്തു ചെയ്‌താലും താൽപര്യമുള്ള വിഷയമായിരിക്കണമെന്നു മാത്രം.

ഒരു പാതിരാ കൊലപാതകം

പുതുവർഷ തലേന്ന് പ്രസ്സ് ക്ലബിൽ സംഘടിപ്പിച്ച പാർട്ടിയിൽ പത്ര പ്രവർത്തകരുടെ ക്ഷണം സ്വീകരിച്ച് ധാരാളം പോലീസ് ഓഫീസർമാരും എത്തിയിരുന്നു. തികച്ചും അനൗപചാരികമായ അന്തരീക്ഷം. കുശലാന്വേഷണങ്ങളും തമാശകളും പൊട്ടിച്ചിരികളും പ്രസ്സ് ക്ലബ്ബ് ഹാളിനെ ഉത്സവ ലഹരിയിലാക്കി.

“കഴിഞ്ഞുപോയ ഈ വർഷത്തിൽ ഞങ്ങൾ നിങ്ങളെയെല്ലാം കുറേയധികം വെള്ളം കുടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങളാരും തന്നെ ഒരു വെറുപ്പും കാട്ടാതെ ഇവിടെയെത്തി.”  ന്യൂപേജിലെ മുതിർന്ന പത്രാധിപരായ മാധവൻ പോലീസ് ഓഫീസർമാരെ നോക്കി പുഞ്ചിരിച്ചു.

“ദാറ്റീസ് ആൾ പാർട്ട് ഓഫ് ദി ജോബ് മിസ്‌റ്റർ മാധവൻ” സിഐഡി ഇൻസ്‌പെക്‌ടർ ദേവ് പറഞ്ഞു. “ഇന്ന് വിദ്വേഷമൊക്കെ മറന്ന് എല്ലാവരും ആഘോഷിക്കും. നാളെയാണെങ്കിലോ നിങ്ങൾ പതിവുപോലെ ഞങ്ങളെ വിമർശിച്ച് ഭക്ഷിച്ചു തുടങ്ങും. എന്നാൽ പിന്നെ ഇന്ന് നിങ്ങൾ തരുന്നത് ഭക്ഷിക്കാമെന്ന് വിചാരിച്ചു.”

ഹാളിൽ പൊട്ടിച്ചിരി മുഴങ്ങി.

“മി.ദേവ് പറഞ്ഞത് ശരിയാണ്.”  പൊട്ടിച്ചിരിയൊന്നടങ്ങിയപ്പോൾ ഇൻസ്‌പെക്‌ടർ മോഹൻകുമാർ പറഞ്ഞു.

“എനിക്കാണൈങ്കിൽ രാത്രി മുഴുവനും മൊബൈൽ വാനിൽ റോന്ത് ചുറ്റണം. ഡബിൾ ഡ്യൂട്ടിക്ക് മുമ്പായി വിശ്രമിക്കുന്നതിനു പകരം ഞാനിവിടെ ഹാജരായിരിക്കുകയാണ്.”

“ഫ്രണ്ട്, നിങ്ങളൊരു ഫ്രീ ബേഡല്ലേ, ഇഷ്‌ടമുള്ളപ്പോൾ ഉണരാം. ആരും ചോദിക്കില്ല,” മോഹൻ കുമാറിനെ നോക്കി മാധവൻ ഊറിച്ചിരിച്ചു.

“പക്ഷേ, ഭാര്യമാരുടേയും കാമുകിമാരുടേയും ദേഷ്യം വകവയ്‌ക്കാതെ ഇവിടെ എത്തിയവരോടാണ് നന്ദി പറയേണ്ടത്.”

“ഛെ, നമ്മളെന്തിന് ഈ സന്തോഷം ഇല്ലാതാക്കണം?”

സംസാരം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നതു കണ്ട് ഹാളിലിരുന്ന പലരും ഒച്ച വയ്‌ക്കാൻ തുടങ്ങി.

“വൈ യു ആർ ഫ്‌ളർട്ടിംഗ് എറൗണ്ട് വുമൻ?” ഇൻസ്‌പെക്‌ടർ മോഹൻ കുമാർ തമാശ മട്ടിൽ പറഞ്ഞു.

“ഒന്നു മനസ്സു വെച്ചാൽ സ്വയം മനസ്സിലാക്കാം.” ഇൻസ്‌പെക്‌ടർ അലിയുടേതായിരുന്നു തമാശ.

“നോ ചാൻസ്, ജീവിതത്തിൽ ഇനിയും വേദന നിറയ്‌ക്കാൻ ആരെങ്കിലും മനസ്സു വയ്‌ക്കുമോ?” മോഹൻ കുമാർ ഗൗരവത്തോടെ പറഞ്ഞു.

“തൊഴിലിലും പെണ്ണിലും പ്രശ്നങ്ങളുണ്ടായില്ലെങ്കിൽ പിന്നെന്ത് വിഷമമാണുണ്ടാവുക?” ചെറുപ്പക്കാരനായ ഒരു പത്ര പ്രവർത്തകർ ചോദിച്ചു.

“മിസ്‌റ്റർ മോഹനനെ പിന്തുടർന്നാൽ നിങ്ങൾക്കത് മനസ്സിലാകും,” അലി വീണ്ടും അതേ ഉദ്ദേശ്യത്തോടെ പറഞ്ഞു.

“നോക്കൂ, അദ്ദേഹം പോവുകയാണ്.”

“പട്രോളിംഗിന് പോവുകയാണ് ഫ്രണ്ട്‌സ്,” മോഹൻ കുമാർ തിരിഞ്ഞു നിന്ന് പറഞ്ഞു,

“വേദനയെ കഴുത്തിലണിയാനല്ല.”

“അദ്ദേഹത്തിന് എന്തോ കുടുംബ പ്രശ്നമുണ്ടെന്ന് തോന്നുന്നു” ഇൻസ്‌പെക്‌ടർ ദേവ് പറഞ്ഞു.

“അല്ലാ ഫ്രണ്ട്‌സ്, കൽപന ടെക്‌സ്‌റ്റൈൽസ് ഉടമ വിമലയുടെ ഏക മകനാണ്” അലി വിവരിച്ചു.

“പണത്തിനും സ്വാതന്ത്യ്രത്തിനും ഒരു കുറവുമില്ല.”

“അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് മറ്റെന്തെങ്കിലും വിഷമമുണ്ടാകും” മാധവൻ പറഞ്ഞു.

മൊബൈൽ ഫോൺ മുഴങ്ങുന്നതുകേട്ട് ദേവ് അസ്വസ്‌ഥനായി. “ഛെ, രാവിലെ ന്യൂ ഇയർ വിഷസ് പറഞ്ഞ് ഉറക്കം നശിപ്പിക്കാൻ വന്നിരിക്കുന്നു” പക്ഷേ മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞ കോളറിന്‍റെ പേര് കണ്ടതോടെ ദേവിന്‍റെ ഉറക്കം പമ്പ കടന്നു.

“ദേവ്, വ്യവസായി ഗോവിന്ദ് നാരായൺ കൊല്ലപ്പെട്ടിരിക്കുന്നു. ഞാൻ അദ്ദേഹ ത്തിന്‍റെ ബംഗ്ലാവിൽ നിന്നാണ് സംസാരിക്കുന്നത്. ദേവ് ഉടൻ ഇവിടെ എത്തിച്ചേരണം.” പോലീസ് കമ്മീഷണറുടെ ശബ്‌ദം.

“യെസ് സർ.”

ദേവ് ഉടൻ തന്നെ തയ്യാറായി ഗോവിന്ദ് നാരായണന്‍റെ ബംഗ്ലാവിലെത്തി. കമ്മീഷണർ ബംഗ്ലാവിന്‍റെ ലോണിൽ തന്നെ ഉണ്ടായിരുന്നു.

“ദേവ്, ഗോവിന്ദ് നാരായണന്‍റെ മക്കളെ പരിചയപ്പെടുത്താം” കമ്മീഷണർ തൊട്ടടുത്ത് വിഷാദമൂകരായി നിൽക്കുന്ന യുവാക്കളെ നോക്കി.

“ഇത് മൂത്തമകൻ ഋഷഭ് നാരായൺ അത് ഭാര്യ റീന. ഇത് രണ്ടാമത്തെ മകൻ പ്രവീൺ നാരായൺ. മറ്റേത് അർജുൻ. അവർ രണ്ടുപേരും അവിവാഹിതരാണ്.

ഇന്നലെ രാത്രി ഇവിടെ ന്യൂ ഇയർ പാർട്ടിയുണ്ടായിരുന്നു. ഋഷഭിന്‍റെ ചില കൂട്ടുകാരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഒരു മണിയോടെ ഞങ്ങളെല്ലാവരും വീട്ടിലേക്ക് മടങ്ങി. എന്നാൽ കുട്ടികൾ മൂന്നുമണിവരെ ഇവിടെയുണ്ടായിരുന്നു.

അതിഥികളെയൊക്കെ യാത്രയയച്ച ശേഷം ഇവർ മുറിയിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്നുള്ള കാര്യം ഋഷഭ് പറയും.”

“മുറിയിലെത്തിയ റീന ലൈറ്റ് ഓൺ ചെയ്‌തപ്പോൾ ഞെട്ടിപ്പോയി. അലമാരയും ലോക്കറും മറ്റും തുറന്നു കിടക്കുന്നതാണ് കണ്ടത്. അവളുടനെ ബഹളം വച്ചു. അവളുടെ ഒച്ച കേട്ട് പ്രവീണും അർജുനും ഓടിയെത്തുകയായിരുന്നു. അവരുടെ മുറിയിൽ നിന്നും ലാപ്‌ടോപ്പും ഐ പാഡും മറ്റും നഷ്‌ടപ്പെട്ടിരുന്നു…

റീനയുടെ ആഭരണങ്ങളും പണവും എന്‍റെ ലാപ്‌ടോപ്പുമാണ് എന്‍റെ മുറിയിൽ നിന്നും മോഷണം പോയത്. ഞങ്ങൾ ഉടൻ പോലീസിന് ഫോൺ ചെയ്‌തു.

മിനിറ്റുകൾക്കകം ഇൻസ്‌പെക്‌ടർ മോഹൻ കുമാറെത്തി. പതിനൊന്ന് മണിയോടെ ഏകദേശം നാലുപേർ ഒരു വെളുത്ത മാരുതിയിൽ വന്നിരുന്നുവെന്നാണ് വേലക്കാരൻ കേശു പറയുന്നത്. അവരിൽ രണ്ടു പേരുടെ കൈയിൽ ബാഗുണ്ടായിരുന്നുവത്രേ. അവരിലൊരാൾ ബാഗ് കേശുവിനെ ഏൽപിച്ചിരുന്നു.

മറ്റേയാൾ ബാഗിൽ കൂട്ടുകാരനുള്ള സമ്മാനമാണെന്നാണ് പറഞ്ഞത്. അവർ അര മണിക്കൂറിനു ശേഷം മടങ്ങിപ്പോവുകയും ചെയ്‌തു. എന്തിനാ ഇത്രയും നേരത്തെ പോകുന്നതെന്ന് വാച്ചർ അവരോട് ചോദിച്ചിരുന്നുവത്രേ. അവർക്ക് മറ്റെവിടെയോ പോകാനുണ്ടെന്ന് പറഞ്ഞ് തിടുക്കത്തിൽ പോവുകയായിരുന്നു.

ഞങ്ങളുടെ ഒരതിഥിയും ബാഗുമായി വരികയോ മൂന്നു മണിക്ക് മുമ്പായി പോവുകയോ ചെയ്‌തിട്ടില്ല. അതുകൊണ്ട് മോഷ്‌ടാക്കൾ അവരായിരിക്കാനാണ് സാധ്യത. ഇൻസ്‌പെക്‌ടർ മോഹൻ കുമാർ അവരെക്കുറിച്ചുള്ള സൂചന ട്രാഫിക് പോലീസിന് കൈമാറിയിരുന്നു. പക്ഷേ അപ്പോഴേക്കും അവർ സുരക്ഷിതമായ സ്‌ഥാനത്തേക്ക് രക്ഷപ്പെട്ടിരുന്നു.”

“ക്ഷമിക്കണം, ഈ സമയം നിങ്ങളുടെ അച്‌ഛൻ എവിടെയായിരുന്നു?” ഇൻസ്‌പെക്‌ടർ ദേവ് ചോദ്യ ഭാവത്തിൽ അവരെ നോക്കി.

“പപ്പയ്‌ക്ക് ബ്ലഡ് പ്രഷർ ഉണ്ടായതിനാൽ ഉറങ്ങാനുള്ള മരുന്നും കഴിച്ച് നേരത്തേ കിടന്നു. മാത്രമല്ല പപ്പ താഴത്തെ നിലയിലാണ് ഉറങ്ങാറ്. ആ മുറിക്ക് മുന്നിൽ നിന്നു കൊണ്ടാണ് കേശു അതിഥികളെ മുകളിലേക്ക് പറഞ്ഞു വിട്ടിരുന്നത്.

അതുകൊണ്ട് പപ്പയുടെ മുറിയിൽ മോഷണം നടക്കാൻ ഒരു ചാൻസുമുണ്ടായിരുന്നില്ല. അതുകൊണ്ട് പപ്പയെ ഉണർത്തുന്നത് ശരിയാണെന്ന് തോന്നിയില്ല” ഋഷഭ് പറഞ്ഞു.

“ഇൻസ്‌പെക്‌ടർ മോഹൻ കുമാർ പപ്പയുടെ മുറിയിൽ പോയിരുന്നു സർ,” അർജുൻ പറഞ്ഞു.

“എപ്പോൾ?”

“എന്‍റെ മുറിയിൽ തൂക്കിയിട്ടിരുന്ന മമ്മിയുടേയും പപ്പയുടെയും ഫോട്ടോ കണ്ടിട്ട് ഇൻസ്‌പെക്‌ടർ അവരെക്കുറിച്ച് ചോദിച്ചു. മമ്മി മരിച്ചു പോയി, പപ്പ സ്ലീപ്പിംഗ് പിൽസ് കഴിച്ചുറങ്ങുകയാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സുരക്ഷിതനാണോ അല്ലയോയെന്ന് മുറിയിൽ ചെന്ന് പരിശോധിക്കണമെന്ന് ഇൻസ്‌പെക്‌ടർ പറഞ്ഞു.

എന്നെ മുറിക്ക് പുറത്ത് നിർത്തിയ ശേഷം അദ്ദേഹം കാലൊച്ച പോലും കേൾപ്പിക്കാതെ അകത്തു പോയി, കുറച്ചു നേരത്തിനു ശേഷം പുറത്തു വന്ന് അകത്ത് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു.”

“ഇത് ഏത് സമയത്തായിരുന്നു?” ദേവ് ആകാംക്ഷയോടെ ചോദിച്ചു.

“ഏകദേശം മൂന്ന്- മൂന്നരയ്ക്ക്. കാരണം നാല് മണിക്കു മുമ്പായി ഇൻസ്‌പെക്‌ടർ മടങ്ങിപ്പോവുകയും ചെയ്‌തു.”

“അതായത് കൊലപാതകം മൂന്നരയ്‌ക്ക് ശേഷമാണ് നടന്നിരിക്കുക.”

“അതെ ദേവ്, മോഷണവുമായി ഇതിന് യാതൊരു ബന്ധവുമില്ല. കാരണം മോഷ്‌ടാക്കൾ പന്ത്രണ്ട് മണിക്ക് മുമ്പേ തന്നെ മടങ്ങിപ്പോയിരുന്നല്ലോ. മാത്രമല്ല, ഋഷഭ് ഒരു മണിവരെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.” കമ്മീഷണർ തെല്ലൊരു ആലോചനയ്‌ക്കു ശേഷം പറഞ്ഞു.

“കൊലപാതക വിവരം എപ്പോഴാണ് അറിഞ്ഞത്?”

“പപ്പ എത്ര വൈകി ഉറങ്ങിയാലും രാവിലെ ആറ് മണിയോടെ എഴുന്നേൽക്കും. പതിവുപോലെ ചായയുമായി മുറിയിലെത്തിയ കേശു രക്‌തമൊഴുകുന്നതു കണ്ട് നിലവിളിക്കുകയായിരുന്നു. ഉടൻ തന്നെ ഞങ്ങൾ കമ്മീഷണർ അങ്കിളിനെ വിളിച്ചു” പ്രവീൺ പറഞ്ഞു.

“ഡോക്‌ടറെ വിളിച്ചില്ലേ?”

“ഞാൻ ഡോക്‌ടറാണ് സർ” പ്രവീൺ മുന്നോട്ടു വന്നു.

അപ്പോഴേക്കും പോലീസ് വാഹനമെത്തി. ഫോട്ടോഗ്രാഫറും ഫോറൻസിക് വിദഗ്‌ദ്ധരുമായിരുന്നു പോലീസ് വാഹനത്തിൽ.

“നിങ്ങൾ ബോഡി പരിശോധിച്ചോളൂ ദേവ്. അതിനു ശേഷം പോസ്‌റ്റ് മോർട്ടത്തിനായി ബോഡി അയയ്‌ക്കാം” കമ്മീഷണർ പറഞ്ഞു. “ങ്‌ഹാ, ഇത് നിന്‍റെ കേസാണ്, എന്നാലും ഞാൻ ഇൻസ്‌പെക്‌ടർ മോഹൻ കുമാറിനെ കൂടി വിളിക്കാം.”

“താങ്ക്‌യൂ സർ.”

ഗുരുതരമായ രീതിയിൽ തലയ്‌ക്ക് അടിയേറ്റാണ് ഗോവിന്ദ് നാരായൺ മരിച്ചത്. കൊല്ലപ്പെട്ടയാൾ ഉറക്കഗുളിക കഴിച്ച് ഗാഢമായ നിദ്രയിലായിരുന്നതിനാൽ വേദനയൊന്നുമറിഞ്ഞില്ലെന്ന് മാത്രമല്ല നിലവിളിച്ചതുമില്ല. അമിതമായ രക്‌തം വാർന്നാണോ അതോ ശക്‌തമായ പ്രഹരമേറ്റാണോ ഗോവിന്ദ് നാരായൺ മരിച്ചതെന്ന് പറയാനാവില്ല.

ഡ്രസിംഗ് ടേബിളിൽ സ്വർണ്ണച്ചെയിനും വിലപിടിപ്പുള്ള വാച്ചും അലമാരിയുടെ താക്കോലും പണമടങ്ങിയ പേഴ്‌സും അതേപടിയിരുന്നു. അതുകൊണ്ട് മോഷണമല്ല കൊലപാതകത്തിന് കാരണമെന്ന് വ്യക്‌തമാണ്. വിലപിടിപ്പുള്ള ഫ്‌ളോർ മാറ്റിൽ കൊലപാതകിയുടെ ഷൂ അമർന്ന നേരിയ പാട് ദേവിന്‍റെ ശ്രദ്ധയിൽ പതിഞ്ഞു.

“അതിന്‍റെ ഫോട്ടോയെടുത്തോളൂ. ഒന്നുമില്ലെങ്കിൽ കൊലപാതകി അണിഞ്ഞിരുന്ന ഷൂവിന്‍റെ അളവെങ്കിലും പിടികിട്ടുമല്ലോ.”

“അത്യാവശ്യമില്ല ദേവ്, ഗോവിന്ദിന്‍റെ ചെരിപ്പടയാളമാവാമിത്” കമ്മീഷണർ പറഞ്ഞു.

“സാർ, ഒരു കാര്യം ഉറപ്പാണ്. മോഷണമല്ല കൊലപാതകത്തിന് കാരണം. എന്തോ വൈരാഗ്യമാണ്” ദേവ് പറഞ്ഞു.

“സാർ, വീട്ടിലുള്ള ആരോ ആണ് അത് ചെയ്‌തിരിക്കുന്നത്” കേശു പറഞ്ഞു. “കാരണം, മോഹൻ സാർ പോയ ശേഷം ഗേറ്റ് അകത്തു നിന്ന് പൂട്ടിയിരുന്നു. രാവിലെ മുതലാളിക്ക് നടക്കാൻ പോകുന്ന പതിവുള്ളതു കൊണ്ട് വാച്ചറിന്‍റെ കൈയിൽ നിന്നും താക്കോൽ വാങ്ങിയിരുന്നു.. പിന്നീട് കമ്മീഷണർ സാർ വന്ന ശേഷമാണ് പൂട്ട് തുറന്നത്. അങ്ങനെയാണെങ്കിൽ കൊലപാതകി വീട്ടിൽ തന്നെയുണ്ടെന്നല്ലേ… സാർ.”

“അത് നിനക്കെങ്ങനെ അറിയാം?” ദേവ് അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“ഗേറ്റ് പൂട്ടിയ ശേഷം അകത്തേക്കോ പുറത്തേക്കോ ആരെങ്കിലും വരികയോ പോവുകയോ ചെയ്‌തിട്ടില്ല. ഗേറ്റ് പൂട്ടുന്നതിനു മുമ്പ് ജീവനോടെയുണ്ടായിരുന്നു” കേശു കൈകൂപ്പിക്കൊണ്ട് പറഞ്ഞു.

“അത് കേശു ചേട്ടന് എങ്ങനെ അറിയാം?” അർജുന് ദേഷ്യം വന്നു.

“ചേട്ടൻ പപ്പയുടെ മുറിയിൽ പോയിരുന്നോ?”

“മോഹൻ സാർ അകത്ത് പോയിരുന്നല്ലോ.”

“പക്ഷേ പപ്പ ജീവനോടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ?”

“ങ്‌ഹാ, മോഹൻ കുമാർ എത്തിയല്ലോ,” കമ്മീഷണർ പറഞ്ഞു.

“അതേപ്പറ്റി മോഹനോട് തന്നെ ചോദിക്കാം?”

“സർ, ഞാൻ അലമാരിയിലും മുറിയിലുള്ള മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളുമാണ് ആദ്യം ശ്രദ്ധിച്ചത്. മുറിയിൽ നിന്നും ഒന്നും നഷ്‌ടപ്പെട്ടിട്ടില്ലന്ന് എനിക്ക് ബോധ്യമായി. ഈ സമയം ഗോവിന്ദ് സാർ ചെരിഞ്ഞ് കിടന്ന് നല്ല ഉറക്കമായിരുന്നു. മുറിക്ക് പുറത്തുവരെ അദ്ദേഹത്തിന്‍റെ കൂർക്കംവലി കേൾക്കാമായിരുന്നു. അർജുനും കേശുവും ഒരു പക്ഷേ അത് കേട്ടിരിക്കാം” മോഹൻ ചുറ്റും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു.

ഇരുവരും തലയാട്ടി സമ്മതിച്ചു.

“അങ്ങനെയാണെങ്കിൽ മോഹൻ പോയ ശേഷമാണ് കൊലപാതകം നടന്നത്. വീട്ടിലുള്ള ആരോ ആണ് അത് ചെയ്‌തിരിക്കാനിട.” കമ്മീഷണർ പുതിയ നിഗമനത്തിലെത്തി.

“പക്ഷേ അത് ഏതെങ്കിലും വേലക്കാരൻ ചെയ്‌തിരിക്കാൻ വഴിയില്ല. കാരണം മുറിയിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലല്ലോ” ഇൻസ്‌പെക്‌ടർ മോഹൻ കുമാർ തിരുത്തി.

“അതിനു കാരണം പരസ്‌പര വൈരാഗ്യമാണെന്നാണോ മിസ്‌റ്റർ മോഹൻ?” ദേവ് ചോദ്യഭാവത്തിൽ ഇൻസ്‌പെക്‌ടർ മോഹനെ നോക്കി.

“തീർച്ചയായും, മിസ്‌റ്റേക്കൺ ഐഡന്‍റിറ്റിയെ മാറ്റി നിർത്തുകയാണെങ്കിൽ എല്ലാ കൊലപാതകത്തിനും കാരണം വ്യക്‌തിപരമായ നേട്ടമോ ശത്രുതയോ ആവാം. ഗോവിന്ദ് നാരായണനോട് ഏതെങ്കിലും വേലക്കാരന് എന്ത് ശത്രുതയുണ്ടാവാനാ?”

“മറ്റൊരു സാധ്യതയുണ്ട്, ആർക്കെങ്കിലും അദ്ദേഹത്തോട് ശത്രുതയുണ്ടെങ്കിൽ ഏതെങ്കിലും പരിചാരകനെക്കൊണ്ട് അദ്ദേഹത്തെ കൊലപ്പെടുത്തിക്കൂടേ?” ദേവ് ഇരുവരെയും നോക്കി പുഞ്ചിരിച്ചു.

“മാത്രമല്ല വീട്ടിലുള്ള ആരെങ്കിലും അതിനായി ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിലോ? അദ്ദേഹത്തെ നന്നായി അറിയുന്ന ആരോ ആണ് അത് ചെയ്‌തിരിക്കുക. ന്യൂ ഇയറിന് മദ്യപിക്കുകയും സെഡേറ്റീവ് മെഡിസിൻ കഴിക്കുകയും ചെയ്‌താൽ അദ്ദേഹം ബോധം കെട്ടുറങ്ങുമെന്ന് കൊലപാതകിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു.

അപ്പോഴേക്കും വാച്ചറേയും കൂട്ടി കോൺസ്‌റ്റബിൾ അവിടെയെത്തി. ദേവിന് അയാളെ നല്ല പരിചയമുണ്ടായിരുന്നു. കമ്മീഷണറുടെ ഡ്രൈവർ റഷീദായിരുന്നു അത്.

“സർ, ഞാൻ സാറിന്‍റെ ബംഗ്ലാവിൽ ഡ്യൂട്ടിക്ക് പോയപ്പോഴാണ് ഈ സംഭവത്തെക്കുറിച്ച് അറിയുന്നത്” റഷീദ് വിറയലോടെ പറഞ്ഞു.

“അവർ നാലുപേരുണ്ടായിരുന്നു. വെളുത്ത മാരുതിയിലാണ് അവർ എത്തിയത്. കാറിൽ റയോൺ സർവ്വീസ് ഗാരേജെന്ന ലേബലും ഒട്ടിച്ചിരുന്നു. അതിന്‍റെ ബംപറിൽ ഉരഞ്ഞ പാടുണ്ടായിരുന്നു.”

“റയോൺ ഗാരേജിൽ സർവ്വീസിന് വരുന്ന എല്ലാ വെളുത്ത മാരുതി കാറുകളുടേയും ഉടമകളെക്കുറിച്ച് അന്വേഷിക്കണം. ബംപറിലുള്ള അടയാളം വച്ച് അത് അന്വേഷിക്കാം.”

“ഗോവിന്ദ് നാരായണന്‍റെ കൊലപാതകിയെ അനായാസം കണ്ടെത്താനാവും അല്ലേ ദേവ്,” കമ്മീഷണർ അവിടെനിന്ന് പോയ ശേഷവും ഇൻസ്‌പെക്‌ടർ മോഹൻ കുമാർ ജിജ്‌ഞാസയോടെ ചോദിച്ചു.

“കാരണം, ഇവർ കമ്മീഷണറുമായി വളരെ അടുപ്പമുള്ളവരാണ്. അവരെ ചോദ്യം ചെയ്യുകയേ അസാധ്യമാണ്.”

“അതോർത്ത് ടെൻഷൻ വേണ്ട. ഇതിനു മുമ്പും ഇത്തരം കേസുകൾ പുഷ്‌പം പോലെ ഞാൻ പരിഹരിച്ചിട്ടുണ്ട് മോഹൻ. ഇവിടെ നടന്ന മോഷണവും കൊലപാതകവും തമ്മിൽ എന്തോ ഒരു ബന്ധമുണ്ട്. ഇപ്പോൾ നിങ്ങൾ റയോൺ ഗാരേജുവരെ പോകണം. എനിക്കിവിടെ ചിലരെ ചോദ്യം ചെയ്യാനുണ്ട്. വൈകുന്നേരം നമുക്ക് അതേക്കുറിച്ച് സംസാരിക്കാം” ദേവ് ഗൗരവപൂർവ്വം പറഞ്ഞു.

“ശരി, ഞാൻ വൈകുന്നേരം ഫോൺ ചെയ്യാം.” ഇൻസ്‌പെക്‌ടർ മോഹൻ കുമാർ അവിടെ നിന്നുമിറങ്ങി.

ബോഡി പോസ്‌റ്റുമോർട്ടത്തിന് അയച്ച ശേഷം ദേവ് വീട്ടിലുള്ളവരെ ചോദ്യം ചെയ്യാനായി കമ്മീഷണറുടെ അനുവാദം വാങ്ങി. കമ്മീഷണർ ദേവിന്‍റെ നടപടിയിൽ അദ്‌ഭുതം കൂറി.

“പക്ഷേ ദേവ്, നിങ്ങൾ ആരേയും ചോദ്യം ചെയ്‌തില്ലല്ലോ.”

“ഇപ്പോൾ ആരും ഒന്നും പറയാവുന്ന അവസ്‌ഥയിലല്ല സർ. എല്ലാവരുടേയും വിരലടയാളം ശേഖരിച്ചിട്ടുണ്ട്. മോഹൻ കുമാർ മോഷ്‌ടാക്കളെ പിടികൂടുന്നതോടെ ഫോറൻസിക് റിപ്പോർട്ടും കിട്ടും. അതിനു ശേഷം ആവശ്യമെങ്കിൽ ചോദ്യം ചെയ്യൽ തുടരും.”

കമ്മീഷണർക്ക് ദേവിന്‍റെ കേസന്വേഷണ രീതി വിചിത്രമായി തോന്നി. അയാൾക്ക് കേസന്വേഷണത്തിൽ യാതൊരു താൽപര്യവുമില്ലെന്ന് തോന്നിപ്പോകും. എങ്കിലും നിശ്ശബ്‌ദനായിരിക്കാനാണ് കമ്മീഷണർ താൽപര്യപ്പെട്ടത്.

ഓരോ കേസിലും ദേവിന്‍റെ രീതി ഓരോ വിധത്തിലാണ്. ഓഫീസിൽ വന്നപ്പോഴാണ് ഗോവിന്ദ് നാരായണ ഗ്രൂപ്പിന്‍റെ മറ്റ് പാർട്ട്‌ണർമാരെക്കുറിച്ച് അന്വേഷിക്കാൻ ദേവ് രഹസ്യാന്വേഷണ വിഭാഗത്തെ നിയോഗിച്ചിരിക്കുന്ന കാര്യമറിയുന്നത്. പിറ്റേന്ന് ദേവിനെ കമ്മീഷണർ ഓഫീസിലേക്ക് വിളിപ്പിച്ചു.

“ദേവ്, മോഹൻ കുമാർ മോഷ്‌ടാക്കളെ തൊണ്ടി സഹിതം പിടികൂടിയിട്ടുണ്ട്. പ്രതികളെല്ലാവരും വലിയ വീട്ടിലെ പിള്ളേരാണ്” കമ്മീഷണർ കൂടുതൽ ഉത്സാഹത്തിലായിരുന്നു.

“ങ്‌ഹാ ദേവ്, അന്വേഷണം എവിടെ വരെയെത്തി?”

“ങ്‌ഹാ, നടക്കുന്നു സാർ, ഫോറൻസിക് റിപ്പോർട്ട് വന്ന ശേഷമേ എന്തെങ്കിലും പറയാനാവൂ. ഇന്നലെ മോഹനെ വീട്ടിൽ കാണാമെന്ന് പറഞ്ഞെങ്കിലും ആ മീറ്റിംഗ് നടന്നില്ല” ദേവ് തെല്ല് നിരാശമട്ടിൽ പറഞ്ഞു.

“റയോൺ ഗാരേജിൽ നിന്നും വൈറ്റ് മാരുതിയുടെ ഉടമയെ അന്വേഷിച്ച് മോഹന് സിറ്റിക്ക് പുറത്തുവരെ പോകേണ്ടി വന്നു. അതുകൊണ്ടാണ് അയാൾ ആ സമയത്ത് വീട്ടിൽ എത്താതിരുന്നത്. കൊലപാതകത്തെക്കുറിച്ച് മോഹനോട് എന്ത് സംസാരിക്കാനാണ് ദേവ്? മോഷണവും കൊലപാതകവും തമ്മിൽ ബന്ധമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല” കമ്മീഷണർ തറപ്പിച്ചു പറഞ്ഞു.

“അത് മോഹനുമായുള്ള കൂടിക്കാഴ്‌ചക്കു ശേഷമേ പറയാനാവൂ സാർ. മോഹനോട് ഇവിടെ വരെ വരാൻ ഒന്ന് ആവശ്യപ്പെടണം.”

“അയാൾ ഇപ്പോൾ എത്തിച്ചേരും ദേവ്. രാവിലെ ഇവിടെ വരുമെന്ന് ഇൻഫോം ചെയ്‌തിരുന്നു” കമ്മീഷണർ പറഞ്ഞു. അപ്പോഴേയ്‌ക്കും ഇൻസ്‌പെക്‌ടർ മോഹൻ കുമാർ അവിടെയെത്തി.

“ഗുഡ്‌മോണിംഗ് ദേവ്,” മോഹൻ കുമാർ ഉത്സാഹത്തിലായിരുന്നു. മോഷ്‌ടാക്കളെ പിടികൂടിയതിന് ഇരുവരും അയാളെ അഭിനന്ദിച്ചു.

“എങ്ങനെയാണ് അവരെ പിടികൂടിയത്?” കമ്മീഷണർക്ക് ആകാംക്ഷയായി.

“വണ്ടിയുടെ ബംപറിയിലുണ്ടായ ഉരഞ്ഞ പാടാണ് അവരെ പിടിക്കാൻ സഹായിച്ചത്. വാഹനം ഡോക്‌ടർ രാജ് മോഹന്‍റേതായിരുന്നു. ന്യൂ ഇയറിന്‍റെ തലേന്ന് വൈകുന്നേരം അദ്ദേഹത്തിന്‍റെ സഹോദരിയുടെ ന്യൂ ഇയർ പാർട്ടിയുണ്ടായിരുന്നു. അതുകൊണ്ട് അവരെല്ലാവരും കൂടി ആ വാഹനത്തിലാണ് സഹോദരിയുടെ വീട്ടിൽ പോയത്. അത് ഒമ്പതുമണിക്കായിരുന്നു. രാത്രി രണ്ടു മണിയോടെ വീട്ടിൽ തിരിച്ചെത്തുകയും ചെയ്‌തു. വാഹനം ഈ സമയം വീടിന് പുറത്താണ് പാർക്ക് ചെയ്‌തിരുന്നത്.

മകൻ സഞ്‌ജീവ് അവരെ അവിടെ ഇറക്കിയ ശേഷം അവിടെ നിന്ന് എവിടേക്കെങ്കിലും പോയിരുന്നോ എന്ന് ചോദിച്ചപ്പോൾ, സഞ്‌ജീവ് അവർക്കൊപ്പം ഗിറ്റാർ വായിച്ചുകൊണ്ട് അവിടെ തന്നെയുണ്ടായിരുന്നുവെന്നാണ് പറഞ്ഞത്.

സഞ്‌ജീവും അതു തന്നെയാണ് പറഞ്ഞത്. കാറിന്‍റെ താക്കോൽ അയാളുടെ പോക്കറ്റിലുണ്ടായിരുന്നു. പാർട്ടി കഴിഞ്ഞ് പുറത്തുവന്നപ്പോൾ വാഹനം അവിടെ തന്നെയുണ്ടാ യിരുന്നുവത്രേ.”

“എനിക്കതത്ര വിശ്വാസം വരാത്തതുകൊണ്ട് സഞ്‌ജീവിനെ വീണ്ടും ചോദ്യം ചെയ്‌തു. കൂട്ടുകാരെ കൂട്ടാതെ കുടുംബത്തോടൊപ്പം ന്യൂ ഇയർ പാർട്ടി ആഘോഷിക്കുമോ എന്നു ചോദിച്ചു. കൂടെ സമപ്രായക്കാരായ കസിൻസുണ്ടായിരുന്നുവെന്നാണ് അവൻ പറഞ്ഞത്. അതിനു ശേഷം ന്യൂ ഇയർ ആഘോഷിക്കാനായി ഒരു കൂട്ടുകാരന്‍റെ വീട്ടിൽ പോയത്രേ. മുൻ മന്ത്രി കെ.രാമകൃഷ്‌ണന്‍റെ മകൻ ജയദീപാണ് ആ കൂട്ടുകാരൻ. ഞാൻ നിരാശനായി പുറത്തു വന്നപ്പോഴാണ് എന്‍റെ അസിസ്‌റ്റന്‍റ് നവീൻ റഷീദ് തയ്യാറാക്കിയ രേഖാചിത്രവുമായി അവിടെ വന്നത്. അത് അമ്മയേയും മകനേയും കാണിക്കുന്നതിനു മുമ്പ് അവരുടെ വീട്ടിലെ പൂന്തോട്ടക്കാരനെ കാണിച്ചാലോയെന്ന് എനിക്ക് തോന്നി. അവനാണ് രേഖാചിത്രത്തിലെ ആളെ തിരിച്ചറിഞ്ഞത്. സഞ്‌ജീവിന്‍റെ കൂട്ടുകാരനാണവൻ. സഞ്‌ജീവിന്‍റെ വീട്ടിൽ അവൻ കൂടെക്കൂടെ വരാറുണ്ട്…”

“എക്‌സ്‌ക്യൂസ് മീ മോഹൻ, എനിക്ക് ഒരു അത്യാവശ്യ ജോലിയുണ്ട്. ഇപ്പോഴാ ഓർമ്മ വന്നത്. ഞാൻ ഉടനെ വരാം.” ദേവ് തിടുക്കപ്പെട്ട് പുറത്തേക്ക് പോയി.

കുറച്ച് നേരത്തിനു ശേഷം മോഹൻ മടങ്ങിയെത്തി. മോഹൻ പറഞ്ഞു, “കുറ്റം ചെയ്‌തിട്ടുണ്ടെന്ന് അവർ സമ്മതിച്ചു. സമ്പന്ന വീട്ടിലെ സന്തതികളാണവർ. വീട്ടിൽ നിന്നും പണം കിട്ടാത്തതു കൊണ്ടാണത്രേ മോഷണം നടത്തിയത്.”

“കള്ളി വെളിച്ചത്താക്കാനുള്ള നിങ്ങളുടെ അസാമാന്യമായ കഴിവ് അംഗീകരിച്ചേ പറ്റൂ,” ദേവ് അതേക്കുറിച്ച് തുടർ ന്ന് സംസാരിക്കാൻ താൽപര്യം കാട്ടിയില്ല. കുറച്ചു കഴിഞ്ഞ്, മോഹൻ കുമാറിനെയും കൂട്ടി തന്‍റെ മുറിയിലേക്ക് നടന്നു.

“ഗോവിന്ദ് നാരായണന്‍റെ കൊലപാതകത്തെക്കുറിച്ച് എന്തോ പറയാമെന്ന് പറഞ്ഞിരുന്നുവല്ലോ ദേവ്,” മോഹൻ ചായ കുടിക്കുന്നതിനിടെ ചോദിച്ചു.

“വൈകുന്നേരം ഗോവിന്ദ് നാരായണന്‍റെ ബംഗ്ലാവിൽ വച്ച് അദ്ദേഹത്തിന്‍റെ ശവ സംസ്‌കാരത്തിനു ശേഷം പറയാം.”

ശവ സംസ്കാരച്ചടങ്ങുകൾക്കു ശേഷം ബന്ധുമിത്രാദികൾ മടങ്ങിപ്പോയതോടെ അർജുൻ കമ്മീഷണർക്ക് അരികിൽ ചെന്നു.

“അങ്കിൾ, മോഷണം പോയ വസ്‌തുക്കളും പണവും തിരികെ കിട്ടി. പക്ഷേ പപ്പ… പപ്പയുടെ കൊലപാതകിയെക്കുറിച്ച് ഇതുവരെ ഒരു വിവരവും കിട്ടിയില്ലല്ലോ.”

“കൊലപാതകിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു അർജുൻ. പക്ഷേ കുടുംബത്തിനുമേൽ പതിച്ച കളങ്കം മായില്ല. കാരണം ഈ കുടുംബത്തിൽ പെട്ടയാൾ തന്നെയാണ് ആ കൃത്യം നിർവഹിച്ചിരിക്കുന്നത്” ദേവ് ഉറച്ച ശബ്‌ദത്തിൽ പറഞ്ഞു.

അർജുൻ പകച്ചു നിന്നു.

“അതെങ്ങനെ സംഭവിക്കും സാർ. പപ്പയ്‌ക്ക് സ്വന്തക്കാരോട് മാത്രമല്ല പുറത്തുള്ളവരുമായും നല്ല ബന്ധമായിരുന്നു. കൊലപാതകത്തിന് തക്കതായ കാരണമുണ്ടാകണമല്ലോ?” അതുവരെ നിശ്ശബ്‌ദനായി നിന്ന പ്രവീൺ പറഞ്ഞു.

“ഡോ. അയിഷയുമായുള്ള നിങ്ങളുടെ വിവാഹം പപ്പയുടെ മരണശേഷമേ നടക്കൂവെന്ന് നിങ്ങൾക്ക് നന്നായി അറിയുകയും ചെയ്യാം. എന്താ അതുമൊരു കാരണമല്ലേ?” ദേവ് അയാളെ നോക്കി.

“ഇല്ല സർ, ഞാനൊരു ഡോക്‌ടറാണ്. പപ്പാ എനിക്ക് സ്വത്തൊന്നും തന്നില്ലെങ്കിലും എനിക്ക് ജോലിയെടുത്ത് ജീവിക്കാനാവും” പ്രവീൺ പരിഭ്രാന്തിയോടെ പറഞ്ഞു.

“പറഞ്ഞത് ശരിയാണ്” ദേവ് വിഷയം മാറ്റി.

“പക്ഷേ ഋഷഭിനും അർജുനും ഇത് പറയാൻ കഴിയില്ല. സ്വന്തം ബിസിനസ്സ് മെച്ചപ്പെടുത്താൻ അവർക്ക് മറ്റ് ജോലികളൊന്നും ചെയ്യാനാവില്ല. ഗോവിന്ദ് നാരായണന്‍റെ നിഴലിൽ ബിസിനസ്സ് ചെയ്യുകയെന്നത് ഒരു തരം അടിമത്തമാണ്. അത് നിങ്ങൾക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.” ദേവ് പറയുന്നതിനെ ആരും ഖണ്ഡിക്കാൻ തയ്യാറായില്ല.

“ഇവരെല്ലാവരും ചേർന്ന് കൊലപാതകം നടത്തിയെന്നാണോ ദേവ് പറഞ്ഞുവരുന്നത്?” കമ്മീഷണറുടെ ശബ്‌ദത്തിൽ നിരാശ പടർന്നിരുന്നു.

“അല്ല സർ, കൊലപാതകത്തിന് യാതൊരു കാരണവുമുണ്ടായിരുന്നില്ലെന്നുള്ള ഇവരുടെ അഭിപ്രായത്തിന് മറുപടി പറയുകയായിരുന്നു സാർ ഞാൻ.”

“എന്താ ഇതിനൊക്കെ അർത്ഥം. വീട്ടിലുള്ള ആരോ ആണ് കൊലപാതകം ചെയ്‌തതെന്ന് പറഞ്ഞല്ലോ ദേവ്. ഇവരല്ലെങ്കിൽ പിന്നെ ആരാണ്?” മോഹൻ തമാശയെന്നോണം പറഞ്ഞു.

“സാർ, അദ്ദേഹത്തിന്‍റെ മക്കളല്ല കൊലപാതകം ചെയ്‌തതെന്ന് ഉറപ്പാണ്” റീന അസ്വസ്‌ഥതയോടെ പറഞ്ഞു.

“മകൻ തന്നെയാണ് കൊലപാതകത്തിന് പിന്നിൽ. പക്ഷേ നിങ്ങളുടെ ഭർത്താവോ അനുജന്മാരോ അല്ല.”

“ഇവർ നിരപരാധികളാണെങ്കിൽ കൊലപാതകം നടത്തിയ ആ മകനാരെന്ന് വെളിപ്പെടുത്തിക്കൂടെ, മിസ്‌റ്റർ ദേവ്?” മോഹൻ കുമാറിന്‍റെ ശബ്‌ദത്തിൽ പരിഹാസച്ചുവ പടർന്നിരുന്നു.

“ആ മകൻ… അതായത് അവിഹിത സന്തതി നിങ്ങളാണ് മി. മോഹൻ. മുറിയിൽ കണ്ട വിരലടയാളവും കാർപെറ്റിൽ പതിഞ്ഞ ഷൂവിന്‍റെ പാടുകളും നിങ്ങളുടേതാണ്. ” പോക്കറ്റിൽ നിന്നും ഒരു കടലാസെടുത്തുകൊണ്ട് ദേവ് പറഞ്ഞു.

“എന്‍റെ വിരലടയാളവും ഷൂസിന്‍റെ പാടുകളും ദേവ് എപ്പോഴാണ് എടുത്തതെന്ന് സാർ ഇദ്ദേഹത്തോട് ചോദിച്ചാലും.” മോഹന്‍റെ ശബ്‌ദം പതറിയിരുന്നു.

“ദേവ് വിരലടയാളവും മറ്റും നിങ്ങളെപ്പോഴാണ് എടുത്തത്?” കമ്മീഷണർക്കും ദേവിനോട് നീരസം തോന്നി.

“ഇന്ന് രാവിലെ സാർ, ഞാൻ അത്യാവശ്യ ജോലിയെന്ന് പറഞ്ഞു പോയത് ഓർക്കുന്നില്ലേ, എന്‍റെ ഓഫീസ് മുറിയിലെ തറയിൽ വാക്‌സ് പുരട്ടാൻ വേണ്ടിയായിരുന്നു അത്. മോഹൻ അവിടെ വരികയാണെങ്കിൽ ഷൂവിന്‍റെ അടയാളം അവിടെ പതിയുമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഞാനത് ചെയ്‌തത്. മാത്രമല്ല എന്‍റെ മുറിയിലെത്തിയ മോഹന് ഞാൻ ചായയും നൽകിയിരുന്നു. അങ്ങനെ എനിക്ക് വിരലടയാളവും കിട്ടി.”

“ഷൂവിന്‍റെ അടയാളം കണ്ടതു മുതൽ മോഹൻ, എനിക്ക് നിങ്ങളെ സംശയമായിരുന്നു. മാത്രമല്ല ജീവിതത്തോടുള്ള നിങ്ങളുടെ വെറുപ്പും ഈ കേസിലേക്ക് വെളിച്ചം വീശുകയായിരുന്നു. എന്തിനാ മോഹൻ നിങ്ങളീ ക്രൂരത കാട്ടിയത്?”

“ദേവ്.. നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാൻ കാണാത്ത എന്‍റെ ജന്മദാതാവിനോടുള്ള വെറുപ്പായിരുന്നു എന്‍റെ മനസ്സ് മുഴുവനും. അമ്മയോട് അതേപ്പറ്റി പലതവണ ചോദിച്ചപ്പോഴും അമ്മ ജി.എൻ എന്ന് മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തെക്കുറിച്ച് എന്നോട് ഒന്നും പറഞ്ഞില്ല. മാത്രമല്ല, ഒരു ഫോട്ടോ പോലും കാണിച്ചില്ല.”

ചെറുപ്പത്തിൽ അമ്മ അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ കണ്ടിട്ടാണ് അത് പപ്പയാണോ എന്ന് ഞാൻ അമ്മയോട് ചോദിച്ചത്. പക്ഷേ അമ്മ ഉടൻ തന്നെ ആ ഫോട്ടോ തുണ്ടം തുണ്ടമായി കീറിക്കളഞ്ഞു.

വളരെ ജിജ്‌ഞാസയോടെയാണ് ഗോവിന്ദ് നാരായണനെ കാണാനായി ഞാൻ മുറിയിലെത്തിയത്.

പക്ഷേ അദ്ദേഹം സുഖമായി ഉറങ്ങുന്നതു കണ്ടപ്പോൾ രാത്രി മുഴുവനും അസ്വസ്‌ഥതയോടെ ഉറക്കമില്ലാതെ കഴിയുന്ന അമ്മയെക്കുറിച്ചാണ് ഞാൻ ഓർത്തത്.

സ്വന്തം സുഖത്തിനുവേണ്ടി അമ്മയുടെ ജീവിതം നശിപ്പിച്ചയാളെ ഞാൻ പിന്നെ എന്താണ് ചെയ്യേണ്ടത്?

ഊന്നുവടിയുടെ പിടികൊണ്ട് ഞാനയാളുടെ തലയിൽ ആഞ്ഞടിച്ചു.

ഇതൊക്കെ പറയുമ്പോൾ നിർജ്‌ജീവമായ മുഖഭാവത്തോടെ വിലങ്ങണിയാനായി ഇൻസ്‌പെക്‌ടർ മോഹൻകുമാർ ഇരുകൈകളും ദേവിന് മുന്നിൽ നീട്ടിപ്പിടിച്ചു.

സൗഹൃദ കൂട്ടായ്മയ്ക്ക് ചെയ്യാവുന്ന കാര്യങ്ങൾ

ഉള്ളിന്‍റെയുള്ളിൽ സഹജീവി സ്നേഹത്തിന്‍റെ നനവ് ഇപ്പോഴുമുണ്ട്. തിരക്ക് പിടിച്ച ജീവിതം അത് പാടെ വറ്റിച്ചു കളഞ്ഞിട്ടൊന്നുമില്ല. ഹലോ, ഹായ്… ബന്ധങ്ങൾക്കപ്പുറത്ത് വലിയ കൂട്ടായ്മകളുണ്ട്. സോഷ്യൽ സൈറ്റുകളിൽ പോലും സൗഹൃദങ്ങളുടെ കാഴ്ചപ്പാട് മാറി. സൗഹൃദം വിശാലമായിരിക്കുന്നു. പരസ്പരം മാത്രമല്ല സൗഹൃദ കൂട്ടായ്മയിലൂടെ അന്യരെ സഹായിച്ചും ആശ്രയം നൽകിയും സൗഹൃദങ്ങൾക്ക് മറ്റൊരു മാനം കൈവന്നിരിക്കുകയാണ്. ഞാൻ മാത്രമല്ല മറ്റുള്ളവരും ഹാപ്പിയായിരിക്കണമെന്ന മനോഭാവത്തിലാണിപ്പോൾ സൗഹൃദത്തിന്‍റെ ആത്മാവ്.

ചെറിയ സൗഹൃദങ്ങളിൽ നിന്നും വലിയ സൗഹൃദ കൂട്ടായ്മകൾ സൃഷ്ടിക്കാം. പല മേഖലയിൽ പ്രവർത്തിക്കുന്നവർ. ഒരേ മനസ്സോടെ ഒരേ ഊർജ്‌ജത്തോടെ ഒത്തുകൂടി സ്നേഹം പങ്ക് വയ്ക്കുകയും വിശേഷം കൈമാറുകയും ചെയ്യുന്ന കാലമാണിപ്പോൾ.

സ്നേഹത്തിന്‍റെ ഈ വലിയ കൂട്ടായ്മയെ പ്രയോജനകരമായി വിനിയോഗിക്കുകയാണെങ്കിൽ സൗഹൃദത്തിന്‍റെ ശക്‌തിയും ആഴവും നമുക്ക് തിരിച്ചറിയാനാവും.

മത്സരങ്ങൾ സംഘടിപ്പിക്കുക

ഭക്ഷണം, വിനോദം എന്നിവ ഏതൊരു സൗഹൃദ കൂട്ടായ്മയിലും നടക്കുന്ന സാധാരണ കാര്യങ്ങളാണ്. അതുകൊണ്ട് ഇത്തവണ ഒരു ചെയ്ഞ്ചെന്ന നിലയിൽ പാർട്ടിയിൽ മത്സരം സംഘടിപ്പിച്ചാലോ. അതും ഒരു പാചക മത്സരമോ ഫ്ളവർ ഡെക്കറേഷനോ അതുമല്ലെങ്കിൽ മേക്കപ്പ് മത്സരമോ അങ്ങനെ എന്തെങ്കിലും രസകരമായ ഒന്നാണെങ്കിൽ സംഗതി ജോറായി. പലർക്കും കഴിവ് തെളിയിക്കാനുള്ള അവസരവും ലഭിക്കും. വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കാം.

സാങ്കേതിക വിദ്യയുടെ കൈമാറ്റം

ഇത്തരം സൗഹൃദങ്ങളിൽ പുതിയ കുറേ കാര്യങ്ങളും സാങ്കേിതക വിദ്യയും പരസ്പരം പഠിക്കാനാവും. ഉദാ: സ്മാർട്ട് ഫോൺ കൈവശമുള്ളവർ പുതിയ ഫീച്ചറുകളും ആപ്ലിക്കേഷനുകളും പ്രയോഗിക്കുന്നതിനേക്കുറിച്ച് കൂട്ടുകാരികൾക്ക് പറഞ്ഞു കൊടുക്കാം. വീട്ടിലുള്ളപ്പോൾ ഫോണിലെ പുതിയ സങ്കേതങ്ങളിലൂടെ ബ്യൂട്ടി, ഹെൽത്ത് ഫിറ്റ്നസ് തുടങ്ങിയവയേക്കുറിച്ചുള്ള ടിപ്സുകൾ കൂട്ടുകാരിയ്ക്ക് പകർന്നു നൽകാം.

അടുക്കളയിലേക്ക് പുതിയൊരു ഉപകരണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്‍റെ ഉപയോഗ ക്രമങ്ങളെപ്പറ്റിയും പ്രയോജനത്തെപ്പറ്റിയും കൂട്ടുകാരികളെ കൂടി ധരിപ്പിക്കാം. ഇത്തരം പങ്ക് വയ്ക്കലുകൾ സൗഹൃദത്തിന് ശക്‌തമായ അടിത്തറ പാകും. സ്വയം അപ്ഡേറ്റ് ആയിരിക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുന്നതുമാണ്.

വിദഗ്ദ്ധന്‍റെ സഹായം തേടാം.

പരസ്പരമുള്ള കഴിവുകൾ ഷെയർ ചെയ്യുന്നതിന് പുറമേ ക്ലബ്ബ് അംഗങ്ങളുടെ വ്യക്‌തിപരമായ പ്രശ്നങ്ങൾക്കും പരിഹാരം കാണാം. ഉദാ: കുട്ടികളുടെ ട്യൂഷൻ, കുട്ടികളുടെ ഹെൽത്തി ഡയറ്റ്, അവരുടെ മികച്ച വിദ്യാഭ്യാസം, അഡ്മിഷൻ, ഫിറ്റ്നസ് തുടങ്ങിയ കാര്യങ്ങൾക്കുള്ള പരിഹാരം കാണാം. ഫിറ്റ്നസ് പോലെയുള്ള പരിപാടികൾക്കായി ഒരു എക്സ്പെർട്ടിന്‍റെ സഹായം ഉറപ്പ് വരുത്തണം.

ഡയറ്റീഷ്യൻ, കൗൺസിലർ, ബ്യൂട്ടി എക്സ്പെർട്ട്, ഫിറ്റ്നസ് എക്സ്പെർട്ട്, സൈക്കോളജിസ്റ്റ് തുടങ്ങി ആരുമാകാം ആ എക്സ്പെർട്ട്.

ഹോസ്പിറ്റൽ ഔട്ടിംഗ്

ഇത്തരം സൗഹൃദക്കൂട്ടായ്മകളെ സാമൂഹിക പ്രവർത്തനത്തിനായും ഉപയോഗപ്പെടുത്താം. അടുത്തുള്ള സർക്കാർ ആശുപത്രി സംഘമായി സന്ദർശിച്ച് അവിടുത്തെ സേവനങ്ങൾ കണ്ട് മനസ്സിലാക്കാം. സഹായം ആവശ്യമായ രോഗികൾക്ക് സേവനങ്ങൾ ചെയ്തു കൊടുക്കാം. ഉദാ: രക്‌തം ആവശ്യമുണ്ടെങ്കിൽ അതു നൽകാം. നിർധനരായ രോഗികൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുകയെന്നതും മഹത്തരമായ കാര്യമാണ്. പറ്റുമെങ്കിൽ ആവതില്ലാത്ത രോഗികൾക്ക് കൂട്ടിരിക്കാം.

സാമൂഹിക പ്രശ്നങ്ങൾക്കുള്ള പരിഹാരം

വിലക്കയറ്റം, സ്ക്കൂളിലെ വർദ്ധിച്ച ഫീസ്, യാത്രാ സൗകര്യമില്ലായ്മ, റോഡിന്‍റെ ശോചനീയാവസ്ഥ, മാലിന്യപ്രശ്നം, കുടിവെള്ള പ്രശ്നം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടലുകൾ നടത്താൻ സൗഹൃദക്കൂട്ടായ്മകൾക്ക് കഴിയും. അത്തരം സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണാൻ കൂട്ടായി ശ്രമിക്കാം. അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ കൂട്ടായ്മകൾക്കാവും.

രാഷ്ട്രീയക്കാരെ പ്രശ്നങ്ങൾ ധരിപ്പിക്കാം

സാമൂഹിക ഉന്നമനത്തിന് സൗഹൃദക്കൂട്ടായ്മകൾക്ക് ധാരാളം കാര്യങ്ങൾ ചെയ്യാനാവും. സാമൂഹിക പ്രശ്നങ്ങൾ പരാമർശിച്ചു കൊണ്ട് സ്ഥലം എംഎൽഎക്കോ എംപിക്കോ കത്തെഴുതാം. ഇത്തരം പ്രശ്നങ്ങളിലേക്ക് രാഷ്ട്രീയ പ്രവർത്തകരുടേയും നേതാക്കളുടേയും ശ്രദ്ധയാകർഷിക്കുക വഴി പ്രശ്നപരിഹാരത്തിന് വഴി തെളിക്കും. നാടിന്‍റെ ആവശ്യങ്ങൾക്കു വേണ്ടി ഒന്നിച്ചു നിൽക്കാം.

പ്രശ്ന പരിഹാര സെഷൻ

വിനോദം, ഭക്ഷണം, മത്സരങ്ങൾ എന്നിങ്ങനെയുള്ള ആഘോഷ പരിപാടികൾക്കു പുറമേ സൗഹൃദക്കൂട്ടായ്മകൾക്ക് ധാരാളം കാര്യങ്ങൾ ചെയ്യാനാവും. ഗ്രൂപ്പിലെ അംഗങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കാം. ഉദാ: സ്വന്തം നാത്തൂനിൽ നിന്നോ ഭർത്താവിൽ നിന്നോ അമ്മായിയമ്മയിൽ നിന്നോ നേരിടുന്ന ഗാർഹിക പീഡനത്തിനെതിരെ ഉചിതമായ നടപടി കൈക്കൊള്ളാൻ കൂട്ടായ്മകൾക്ക് കഴിയും.

സമ്പാദ്യം

സ്വന്തമായി എന്തെങ്കിലുമൊരു ഹോബി ഇല്ലാത്തവർ ആരുമുണ്ടാവില്ലല്ലോ. ചോക്ക്ളേറ്റ് മേക്കിംഗ്, കേക്ക് മേക്കിംഗ്, എംബ്രോയ്ഡറി, തുന്നൽ, ഫ്ളവർ മേക്കിംഗ്, പെയിൻറിംഗ് തുടങ്ങി എന്തെങ്കിലും ഹോബിയുണ്ടെങ്കിൽ അതൊരു വരുമാന മാർഗ്ഗമായി വളർത്തിക്കൊണ്ടുവരാം. താൽപര്യമുള്ളർക്കായി പരിശീലന ക്ലാസുകൾ സംഘടിപ്പിക്കാം. അല്ലെങ്കിൽ അതൊരു തൊഴിൽ മേഖലയായി വളർത്തിക്കൊണ്ടുവരാം. സുഹൃത്തുക്കൾ വഴിയോ ബന്ധുക്കളിലൂടെയോ പബ്ലിസിറ്റിയും നേടാം.

സാമൂഹിക സേവനം

സൗഹൃദ വലയത്തിലുള്ള അംഗങ്ങളെല്ലാവരും ചേർന്ന് സാമൂഹ്യ സേവനത്തിനായി ഒരു ക്ലബ്ബിന് രൂപം നൽകുന്നതും പ്രവർത്തനത്തെ ഏകോപിപ്പിക്കും. കുട്ടികൾക്ക് ഫ്രീ ട്യൂഷൻ, പാവപ്പെട്ട സ്ത്രീകൾക്കായി തൊഴിൽ പരിശീലനം, ഭാഷാ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യാം. അതുപോലെ നിരാലംബരായ വൃദ്ധജനങ്ങളെ സഹായിക്കാനും ഇത്തരം കൂട്ടായ്മയിലൂടെ കഴിയും. വിശേഷാവസര ങ്ങൾ അവർക്കൊപ്പം ചെലവഴിച്ച് ജീവിത ത്തിന് വ്യത്യസ്തത പകരാം.

അപരിചിതൻ

ഡൽഹി നഗരം മുഴുവൻ പൊട്ടിത്തെറിക്കാൻ നിൽക്കുന്ന പോലെയാണ് സ്റ്റേഷനിലെ തിരക്ക്. ശ്വാസം വിടാൻ പോലും സ്‌ഥലമില്ലാത്ത പോലെ, ചുറ്റും നോക്കി.

കഴിഞ്ഞ അഞ്ചു വർഷങ്ങൾ താൻ ഈ തിരക്കിന്‍റെ ഭാഗമായിരുന്നു. ഡൽഹി നഗരത്തെ കുറിച്ചുള്ള തന്‍റെ ആദ്യത്തെ ഓർമ്മകൾ എന്തായിരുന്നു?

ഇന്ത്യ ഗേറ്റിൽ വഴി തെറ്റി അലഞ്ഞതോ? ഒരിക്കലും മനസ്സിൽ വേരുറയ്ക്കാത്ത സരോജിനി നഗറിലെ തലങ്ങും വിലങ്ങുമുള്ള ഇടവഴികളോ? മെട്രോയിൽ ഒഴിഞ്ഞ സീറ്റുകൾ തേടിയുള്ള അലച്ചിലോ?

എന്തു തന്നെയായാലും ഈ നഗരത്തെ ഒത്തിരി സ്നേഹിച്ചു പോയി. സ്വപ്നങ്ങൾക്ക് അതിർവരമ്പു വേണ്ടെന്ന് പഠിപ്പിച്ചു തന്നത് ഈ നഗരമായതു കൊണ്ടാണോ?

ജീവിതത്തെക്കാൾ വലിയ സ്വപ്നങ്ങൾ താൻ കണ്ടത്. ഇവിടെ വച്ചായിരുന്നല്ലോ. അതിലെല്ലാം ഉപരിയായി മനസ്സിൽ നിന്ന് കുടിയിറക്കാൻ ആഗ്രഹിക്കുന്ന ചില ഓർമ്മകളെ ഈ തിരക്കുകളിലെവിടെയൊക്കെയോ ഉപേക്ഷിച്ചു പോകാൻ ആഗ്രഹിച്ചിട്ടുണ്ട്.

മുൻ ജീവിതത്തിന്‍റെ കയ്‌പ് രസം പുറന്തള്ളാൻ ഞാൻ ആഗ്രഹിച്ചിരുന്നു. വേദനിക്കുന്ന ഹൃദയത്തോടെ ഞാൻ എന്‍റെ സമയത്തെ ഈ തിരക്കുകൾക്കിടയിൽ ഒഴുക്കി കളഞ്ഞു കൊണ്ടിരിക്കുകയായിരുന്നല്ലോ.

അഞ്ച് വർഷം മുമ്പാണ് അവനെ എനിക്ക് നഷ്‌ടമായത്. ഒന്നും അവശേഷിപ്പിക്കാതെ, ഒരു തെളിവും നൽകാതെ അവൻ അപ്രത്യക്ഷനായത് എങ്ങോട്ടാണ്? എന്തു കൊണ്ടാണ്? അതിന് ഉത്തരം കിട്ടാതെ വലഞ്ഞ മനസ്സിനെയും ചുമന്നാണ് ഈ നഗരത്തിൽ വന്നു പെട്ടത്.

നഷ്‌ടപ്പെട്ട സ്നേഹത്തിന്‍റെ പരിക്കുകൾ മനസ്സിൽ നിന്നു നീങ്ങിയോ എന്നറിയില്ല. എങ്കിലും മറക്കാൻ കഴിഞ്ഞിട്ടില്ല ഇതുവരെ.

അതു കൊണ്ടാണല്ലോ ജോലിത്തിരക്കുകളിൽ ഞാൻ എന്നെ തള്ളച്ചിടാൻ കൊതിച്ചത്. സ്നേഹബന്ധങ്ങളെ കണ്ടില്ലെന്ന് നടിച്ചത്.

ജോലിയുടെ സ്വഭാവം വച്ച് നോക്കിയാൽ ഒരാഴ്ച അവധി കിട്ടുക എന്നത് ഒരു ആഡംബരം തന്നെയാണ്. ഇത്തവണ അങ്ങനെ ഒരു അദ്ഭുതം സംഭവിച്ചാൽ സന്തോഷം കൊണ്ട് ഹൃദയം തുടിച്ചു.

അഡ്രിനാലിൻ കൂടിയിട്ടാണോ ഇങ്ങനെ നെഞ്ചിടിക്കുന്നത്? ഒരു വർഷമായി വീട്ടിൽ പോയിട്ട്. മനസ്സിന്‍റെ ആകാംക്ഷയും പിരിമുറുക്കവും അയയുന്നില്ല. സീറ്റിലിരുന്നിട്ട് ഞാൻ എന്‍റെ ട്രാവൽ ചെക്ക് ലിസ്‌റ്റ് മനസ്സിൽ ഒന്നുകൂടി നോക്കിക്കണ്ടു.

വെള്ളം, ഐഡി പ്രൂഫ്, സ്യൂട്ട് കേസ്, ടിക്കറ്റ്… ഓഹ് ടിക്കറ്റ്! അതെവിടെ വച്ചു. ഹൊ…. അങ്ങനെ ഒരു മറവി വരുമോ? ഇല്ല… ഇല്ല…

ബാഗിന്‍റെ അകത്തെ അറയിൽ മീര എല്ലാം മറന്ന് പരതി. വളരെ ശ്രദ്ധയോടെ ടിക്കറ്റ് നോക്കുമ്പോഴാണ് ശ്രദ്ധയെല്ലാം തടസപ്പെടുത്തിക്കൊണ്ട് ഒരു മുരടൻ ആൺ ശബ്ദം…

“ഹലോ, വഴിയിൽ നിന്ന് മാറൂ.”

ശബ്ദത്തിലെന്തൊരു ശൗര്യവും ക്രൗര്യവും. അത്ര സുഖകരമായി തോന്നിയില്ല. എങ്കിലും ഈ ശബ്ദം എവിടെയോ കേട്ടു മറന്നപോലെ.

കക്ഷിയെ ഒന്നു കാണാൻ വേണ്ടി തിരിഞ്ഞു നോക്കി. ഇങ്ങനെ റൂഡ് ആയി സംസാരിക്കുന്ന ആളോട് തോന്നാവുന്ന അത്ര ദേഷ്യത്തോടെ, പകയോടെയാണ് നോക്കിയത്.

എന്നോട് മുട്ടാൻ വരുന്നവരെ വന്യമായി നേരിടാനുള്ള ധൈര്യം ഈ ഡൽഹി നഗരം തനിക്ക് ആവോളം നൽകിയിട്ടുണ്ടല്ലോ. തിരിഞ്ഞു നോക്കിയപ്പോൾ ആ വന്യമായ മനസ് കൈവിട്ടു പോയി.

അതേ രൂപം, അതേ ശബ്ദം. ഇത്…?

കണ്ണുകൾ അയാളെ തുറിച്ചു നോക്കി. തുറന്ന വായ അടഞ്ഞു പോകാൻ പോലും കഴിയാത്ത പോലെ.

ഒരു നിമിഷം, ഓർമ്മകൾ അണകെട്ടു തുറന്നപോലെ മനസ്സിലേക്ക് പ്രവഹിച്ചു. ആ പ്രവാഹത്തിന്‍റെ ശക്‌തിയും വേദനയും മനസ്സിൽ നിറഞ്ഞു നിൽക്കവേ, അയാൾ തൊട്ടുരുമ്മി തന്നെ മറികടന്ന് സീറ്റിൽ സാധനങ്ങൾ വച്ചതുപോലും അവൾ അറിഞ്ഞില്ല.

വണ്ടി മുന്നോട്ടെടുത്തു. അയാൾക്ക് എതിരെയുള്ള സീറ്റാണ്. എന്‍റെ എല്ലാ ചിന്തകളെ പോലും വേട്ടയാടിയിരുന്ന ഒരു ഓർമ്മയുടെ സ്വപ്നത്തിന്‍റെ കദനകാലം എന്‍റെ മിഴികളിൽ നിറഞ്ഞു നിന്നിട്ടുണ്ടാവണം.

ബാഗിൽ നിന്ന് ഒരു പുസ്‌തകമെടുത്ത് വായിക്കാൻ തുടങ്ങിയെങ്കിലും കണ്ണുകൾ അക്ഷരങ്ങളോട് ഒളിച്ചു കളിക്കാൻ തുടങ്ങി. മുന്നിലിരിക്കുന്ന ആളിലേക്ക് കൃഷ്ണമണികൾ അറിയാതെ നീണ്ടു പോവുന്നു. അത് തുടരെ തുടരെ സംഭവിച്ചു കൊണ്ടിരുന്നു.

“നിനക്കെന്തു പറ്റി? അത് അയാളല്ല. എന്തൊരു മണ്ടത്തരമാണ്. ഇങ്ങനെ തുറിച്ചു നോക്കുന്നത് ശരിയല്ല. മീര സ്വയം ശാസിച്ചു കൊണ്ടിരുന്നു.

തീവണ്ടി ഇരുട്ടിലൂടെ കുതിച്ചു പായുകയായിരുന്നു. അരണ്ട വെളിച്ചത്തിൽ ആളുകൾ ഉറക്കത്തിനായി ശ്രമിക്കുന്നു.

മീരയുടേത് ഏറ്റവും മുകളിലെ ബർത്താണ്. ഈ രാത്രി തനിക്ക് ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. രാത്രിയുടെ നിശബ്ദതയിൽ ഉയരുന്ന ശബ്ദങ്ങളെല്ലാം വണ്ടിയുടെ ശബ്ദത്തിൽ അലിഞ്ഞു പോയിരിക്കുന്നു.

പെട്ടെന്നാണ് ആ ചോദ്യം.

“നിങ്ങൾ എന്താണ് എന്നെ നോക്കിക്കൊണ്ടിരിക്കുന്നത്?”

എതിർവശത്തുള്ള ബെർത്തിൽ നിന്നാണ് ആ ചോദ്യം. ആ കക്ഷി തന്നെ. മീരയ്ക്ക് കടുത്ത നാണക്കേട് തോന്നി. പക്ഷേ ഈ ചോദ്യം അവഗണിക്കാൻ നിർവാഹമില്ലല്ലോ. “ഞാൻ സ്നേഹിച്ച ഒരാളുടെ അതേ രൂപം നിങ്ങൾക്ക്.” “അതു കൊണ്ടെന്താ?” അയാളുടെ മനോഭാവവും ചൂടൻ സ്വഭാവവും കണ്ടപ്പോൾ എനിയ്‌ക്ക് ചോദിക്കാതിരിക്കാൻ ആയില്ല.

“നിങ്ങൾ ഇങ്ങനെയാണോ എല്ലാവരോടും പെരുമാറുന്നത്. അതോ എന്നോട് എന്തെങ്കിലും ശത്രുതയുണ്ടോ?” സ്വന്തം മനസിനെ നിയന്ത്രിക്കാനാണ് അങ്ങനെ ചോദിച്ചതെങ്കിലും, പണ്ട് രുദ്രൻ ഇങ്ങനെയാണല്ലോ പെരുമാറാറുള്ളത് എന്ന് ഞാൻ ഓർമ്മിച്ചു.

“എനിവേ, ആം സോറി. നിങ്ങളുടെ ശബ്ദം, മുടി, കണ്ണുകൾ എല്ലാം എന്‍റെ സ്നേഹിതനുമായി ഒത്തിരി സാമ്യമുണ്ട്.”

“നിങ്ങൾ ശരിക്കും അയാളെ സ്നേഹിച്ചിരുന്നു!”

“അത്….”

“ഏയ്, എനിക്ക് കൂടുതൽ അറിയണമെന്നില്ല.”

ഹൊ! എന്തൊരു മനുഷ്യൻ. ഞാൻ അൽപം ദേഷ്യത്തോടെ പുറം തിരിഞ്ഞു. എന്‍റെ മുഖത്തെ ചമ്മലും വൈമനസ്യവും അയാൾ ശ്രദ്ധിച്ചിട്ടുണ്ടാവണം. അൽപം കഴിഞ്ഞപ്പോൾ ക്ഷമാപണവുമായി അയാൾ വന്നു.

“ആം സോറി. അപരിചിതരോട് എനിക്ക് സോഫ്റ്റ് ആയി സംസാരിക്കാൻ അറിയില്ല.”

“ഇറ്റ് ഈസ് ഒ.കെ. അവനും ഇങ്ങനെയായിരുന്നു. ഇതുപോലെത്തെ അവസ്‌ഥകളിൽ ഞാൻ പലപ്പോഴും പെട്ടുപോയിട്ടുമുണ്ട്.” അതു കേട്ടപ്പോൾ അയാൾ ചിരി അമർത്തിക്കൊണ്ട് തുടർന്നു.

“എങ്ങോട്ടാണ് പോകുന്നത്?”

“ഇൻഡോർ”

“നിങ്ങളോ?”

“ഞാനുമതേ.”

അപരിചിതരോട് സംസാരിക്കാൻ മടിയുള്ള ആളാണ് ഞാൻ. എന്നിട്ടും ഒട്ടും ബോറടിക്കാതെ ഒരു മണിക്കൂറോളം ഒരു അപരിചിതനോട് സംസാരിക്കുക! എനിക്ക് അതിശയം തോന്നി.

അടുത്ത രണ്ടു മണിക്കൂറും ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. രുദ്രനെ കുറിച്ചും, അയാളുടെ അഭാവത്തെകുറിച്ചും ഞാൻ പറഞ്ഞു. കൂട്ടുകാർ, ജീവിതം, സ്വപ്നങ്ങൾ, നിരാശ എല്ലാം കൂടിക്കുഴഞ്ഞ ഡൽഹി ജീവിതത്തിൽ പാർക്ക് ബല്ലുച്ചി എന്‍റെ ഇഷ്ടപ്പെട്ട റസ്റ്റോറന്‍റ് ആയതെങ്ങനെ എന്നു വരെ!

ഞങ്ങളുടെ സംസാരം ദീർഘമായത്തോടെ അടുത്തിരുന്ന യാത്രക്കാരൻ അസ്വസ്ഥതയോടെ ഇടപെട്ടൂ.

“അൽപം ശബ്ദം കുറയ്‌ക്കാമോ?”

അതു കേട്ടപ്പോഴും സംസാരം നിർത്താനുള്ള തോന്നൽ ഉണ്ടായില്ല.

“ഞാൻ അവിടെ വന്നിരുന്നാൽ പ്രശ്നമാവില്ലല്ലോ?” അയാളിരിക്കുന്ന ബർത്തിലേക്ക് ചൂണ്ടി ഞാൻ ചോദിച്ചു.

“ഇഷ്‌ടം പോലെ ചെയ്യൂ.”

കാര്യമത്ര പ്രസക്തമായാണ് അാൾ സംസാരിക്കുന്നത്. യാത്ര ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്. അതിനാൽ ജോലി ഉപേക്ഷിച്ച് കുറച്ചുകാലം യാത്രയ്ക്കു പുറപ്പെടാൻ ആഗ്രഹിക്കുന്നു. അമ്മ കാൻസർ വന്നു മരിച്ചു അതിനാൽ താൻ പുകവലിയും ഉപേക്ഷിച്ചു. ഹസ്‌തരേഖാ ശാസ്ത്രം വളരെ ഇഷ്‌ടമാണ്. ഇങ്ങനെ കുറേ കാര്യങ്ങൾ അയാൾ പങ്കുവച്ചു.

സംഭാഷണങ്ങൾക്കിടെ രാത്രി ഓരോ വിടിപ്പുകളായി തീർന്നു കൊണ്ടേ ഇരുന്നു.

“ങ്ഹോ…”

ഒരു കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ഞാൻ ഞെട്ടി ഉണർന്നു.

നേർത്ത വെളിച്ചം അകത്തേക്ക് ചാലുകളിട്ട് കയറിത്തുടങ്ങുന്നു. നേരം പുലർന്നുവോ? ഞാൻ കണ്ണു തുറന്നപ്പോൾ അമ്പരന്നു പോയി.

അയാളുടെ ബെർത്തിലാണ് ഞാൻ കിടക്കുന്നത്. ഒരു വശത്ത് അയാൾ ഇരുന്നുറങ്ങുന്നു. ആ കൈകൾ തന്‍റെ തലയ്‌ക്കു മുകളിൽ ചേർത്തു പിടിച്ചിട്ടുണ്ട്.

ഹെ!! ഞാൻ ചാടിയെഴുന്നേറ്റു പോയി. അയാളും ഞെട്ടി ഉണർന്നു. എന്നെ നോക്കി ഞാനെന്‍റെ വസ്‌ത്രങ്ങളും, ബാഗും ഒരൊറ്റനിമിഷം കൊണ്ട് പരിശോധിച്ചു. എന്‍റെ വെപ്രാളം കണ്ട് അയാൾ ചിരിച്ചു.

“ഹേയ്… ഒന്നും സംഭവിച്ചിട്ടില്ല. വിഷമിക്കേണ്ട. കൂർക്കം വലിക്കുമ്പോൾ നിങ്ങൾ കൂടുതൽ സുന്ദരിയാണ്.” എനിക്ക് മറുപടി ഒന്നും പറയാനായില്ല. ഞാനും ചിരിച്ചു മങ്ങിയ ചിരി.

ഇൻഡോർ അടുക്കാറായി. ഞങ്ങൾക്കിടയിൽ അകാരണമായ ഒരു നിശബ്ദത വട്ടമിടാൻ തുടങ്ങി. അയാൾ എന്തൊക്കെയോ സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും ഒരു അപരിചിതനൊപ്പം ബർത്തിൽ ഉറങ്ങിയല്ലോ എന്ന ഷോക്കിൽ നിന്ന് എനിക്ക് പെട്ടെന്ന് മോചനം കിട്ടിയില്ല.

ഒരു പക്ഷേ അയാൾ എന്‍റെ മനസ്സിലെ ചീന്തകൾ മനസ്സിലാക്കിയിട്ടുണ്ടാവും. അതു കൊണ്ടാവണം അയാളും നിശബ്ദനായി.

തീവണ്ടി വലിയൊരു ഞെരക്കത്തോടെ ഇൻഡോറിലെ പ്ലാറ്റ് ഫോമിലേക്ക് നിരങ്ങിയെത്തി. ഒരുമിച്ച് പുറത്തിറങ്ങിയപ്പോൾ പരസ്‌പരം നോക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ശരി…ഇനി…. എന്നാണ് കാണുക?”

“ഇനി കാണണമെന്ന് നിയോഗമുണ്ടെങ്കിൽ നമ്മൾ തീർച്ചയായും കാണും.”

“ഈ വൻ നഗരത്തിലോ? എങ്ങനെ കണ്ടുപിടിക്കാനാണ്?”

രുദ്രനെ ഞാൻ അയാളിൽ കാണുന്നുണ്ടോ? എനിക്കെന്‍റെ മനസിനെ പിടികിട്ടുന്നില്ല. ഈ അപരിചിതനെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു.

അയാൾ ദീർഘമായി ശ്വാസമെടുത്തു.

“ഞാൻ പറഞ്ഞല്ലോ, നാം കൂട്ടിമുട്ടാൻ വിധിക്കപ്പെട്ടവരാണെങ്കിൽ വീണ്ടും കാണും.”

“നിങ്ങളുടെ പേര് പോലും ചോദിക്കാൻ മറന്നു.”

“അതിന്‍റെ ആവശ്യമെന്ത്? എന്നെ കാണുമ്പോൾ നിങ്ങൾ കണ്ടത് രുദ്രനെയാണ് എന്നോടല്ല സംസാരിച്ചത്, രുദ്രനോടാണ്. രുദ്രൻ കൂടെ ഇല്ലെങ്കിലും, നിങ്ങളുടെ മനസ്സിൽ എപ്പോഴുമുണ്ട്. ഒരിക്കലും കാണാൻ ഇടയില്ലെന്ന് ഉറപ്പുണ്ടായിട്ടും, നിങ്ങൾ അയാളെ സ്നേഹിക്കുന്നു, നിങ്ങളുടെ ഓരോ അണുവിലും ആ സ്നേഹം ഉണ്ട്.” അയാൾ കൈവീശി നടന്നുപോകവെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു.

ഒരു സ്നേഹപ്രവാഹമായി രുദ്രൻ എപ്പോഴും എന്‍റെ കൂടെയുണ്ട്. വിട്ടു പിരിയാതെ അതെന്‍റെ മനസിൽ ചുഴികളും മലരുകളും തീർത്തു കൊണ്ടേയിരിക്കുന്നു. നിനവുകളിലും ജീവിതത്തിലും വിടാതെ പിന്തുടരുന്ന അർത്ഥഗർഭമായ മൗനം പോലെ. രുദ്രൻ എന്നോടൊപ്പം നടക്കുന്നു. എക്കാലവും…

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പെൺകൊടി

യാത്രകളെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയായിട്ടാണ് സായ ഡേവിഡ് എന്ന പുതുമുഖം തന്‍റെ കന്നിച്ചിത്രത്തിൽ കാൽ വച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രണവിന്‍റെ കാമിനിയായി സായ എത്തിയപ്പോൾ നിരവധി പ്രത്യേകതകൾ പ്രേക്ഷകർ ആ നായികയിൽ കണ്ടു. പ്രണവ് എന്ന അപ്പുവിന്‍റെ ആദ്യത്തെ നായിക എന്ന പ്രത്യേകത തന്നെയാണ് നമ്പർ വൺ! മലയാളം അത്ര വഴങ്ങില്ലെങ്കിലും മലയാളിയായ സായയ്ക്ക് വീണ്ടും നായിക ആവാൻ അവസരം ലഭിച്ചിരിക്കുന്നത് ആദിലിനൊപ്പമാണ്. അതേ! പെൺകുട്ടികളുടെ പ്രിയപ്പെട്ട ആങ്കറായ ആദിൽ തന്നെ അടുത്ത നായകൻ. അരുൺ ഗോപി എന്ന സംവിധായകനിലൂടെ മികച്ച എൻട്രി മലയാള സിനിമാ രംഗത്തു നേടിയ സായ ഡേവിഡ് മനസ്സ് തുറക്കുന്നു.

സിനിമാ രംഗത്തേക്ക് കടന്നു വന്നത്

മോഡലിംഗിലൂടെയാണ് സിനിമയിലേക്ക് ഞാൻ വന്നത്. കല്യാൺ സിൽക്സ്, എം ഫോർ മാരിക്കൊക്കെ വേണ്ടി ചില പരസ്യ ചിത്രങ്ങളിൽ അവസരം കിട്ടിയിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ കാസ്റ്റിംഗ് കോൾ ഫേസ്ബുക്കിൽ കണ്ടപ്പോൾ എന്‍റെ മമ്മിയാണ് അത് അപ്ലൈ ചെയ്യാൻ പറഞ്ഞത്. അങ്ങനെ അതു ചെയ്‌തുവെങ്കിലും അത്രയും വലിയ ഒരു പ്രോജക്ടിൽ സെലക്ടാവില്ലെന്ന് പറഞ്ഞു തന്നെയാണ് ഞാൻ അപ്ലൈ ചെയ്തത്. പക്ഷേ എന്‍റെ ചിന്തകളെ തിരുത്തി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു എന്ന് മെയിൽ വന്നു. കൊച്ചിയിൽ വച്ച് സ്ക്രീൻ ടെസ്റ്റിന് ചെല്ലുമ്പോഴും പ്രതീക്ഷ ഇല്ലായിരുന്നു. ഒരുപാട് പെൺകുട്ടികൾ അവിടെ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് സെലക്ഷൻ കിട്ടി. ഒരു വലിയ ടീമിന്‍റെ കൂടെ തുടക്കം കുറിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമാണ്.

ആദ്യ ചിത്രത്തിലെ അനുഭവം

യാത്രാ സ്നേഹിയായ ഒരു പെൺകുട്ടി അതാണ് സായ. ചിത്രം മുഴുവൻ യാത്രയാണ്. കൊച്ചി, വാഗമൺ, വർക്കല, ഗോവ, ബാലി ഇങ്ങനെ പല സ്ഥലങ്ങളിലായിരുന്നു ഷൂട്ടിംഗ്. എന്‍റെ യഥാർത്ഥ പേര് റേച്ചൽ ഡേവിഡ് എന്നായിരുന്നു. ചിത്രത്തിലെ നായികയുടെ പേര് സ്വന്തം പേരായി സ്വീകരിക്കാൻ സജസ്റ്റ് ചെയ്തത് സംവിധായകൻ അരുൺ ഗോപി സാറാണ്. എനിക്കും സായ എന്ന പേര് ഇഷ്ടപ്പെട്ടു. ഈ ചിത്രത്തിൽ പ്രണവിന്‍റെ അപ്പു എന്ന നിക്ക് നെയിം തന്നെയാണ് നായകനും നൽകിയത്. ഷൂട്ടിംഗ് യഥാർത്ഥത്തിൽ ഫണ്ണി എക്സ്പീരിയൻസായിട്ടാണ് എനിക്ക് ഫീൽ ചെയ്‌തത്. ഒരു പാട് ട്രാവൽ ഉണ്ടെന്ന് പറഞ്ഞല്ലോ. ഗോവയാണ് വളരെ ഇഷ്ടപ്പെട്ടത്.

പ്രണവുമൊത്തുള്ള അഭിനയം

ആദ്യം ഞങ്ങൾ രണ്ടുപേരും വളരെ ഷൈ ആയിരുന്നു. അതു മാറ്റാനായി ഒരു വർക്ക് ഷോപ്പിൽ ഏതാനും ദിവസം ഒരുമിച്ച് ആക്ടിംഗ് പരിശീലിച്ചിരുന്നു. ഫോട്ടോ ഷൂട്ട്, യോഗാസെഷൻ ഇങ്ങനെ പലതും ഉണ്ടായി. അതിനു ശേഷമാണ് ശരിക്കും ഷൂട്ടിംഗ് ആരംഭിച്ചത്. ഷൂട്ടിലെ ഏറ്റവും തമാശ എന്‍റെ മലയാളം തന്നെയായിരുന്നു. എന്‍റെ വിചാരം ഞാൻ പറയുന്നത് നല്ല മലയാളം ആണെന്നായിരുന്നു. ഒരിക്കൽ ഇതെന്തു ഭാഷയാണ് നീ പറയുന്നത് എന്ന് അരുൺ ഗോപി സാർ കളിയാക്കി. അപ്പുവും എന്‍റെ മലയാളം കേട്ട് ചിരിക്കും.

പ്രണവ് വളരെ ഡെഡിക്കേറ്റഡ് ആയ വ്യക്‌തിയാണ്. ഒരുപാട് ടാലന്‍റുകൾ ഉണ്ട്. ഡ്യൂപ്പ് ഒന്നും ഇല്ലാതെയാണ് എല്ലാ അഡ്വഞ്ചറസ് സീനുകളും ചെയ്യുന്നത്. യാത്രയും, വായനയും ഫിലോസഫിയും ഒക്കെയായി വണ്ടർ ഫുൾ ഹ്യൂമൻ ബീയിംഗ്. സൂപ്പർ സ്റ്റാറിന്‍റെ മകനാണെന്ന ഭാവമൊന്നും ഒട്ടുമില്ല.

ബാംഗ്ലൂർ ഡേയ്സ്

എന്‍റെ കുടുംബം ബാംഗ്ലൂരിൽ സെറ്റിൽ ആയിട്ട് വർഷങ്ങളായി. ഡാഡിയുടെ വീട് കോഴിക്കോടും, മമ്മിയുടെ വീട് ചെങ്ങന്നൂരുമാണ്. ബിസിനസ്സ് കുടുംബമാണ്. ഞാൻ ജനിച്ചതും വളർന്നതും എല്ലാം ബാംഗ്ലൂരാണ്. ക്രൈസ്റ്റ്, സെന്‍റ് ജോസഫ് കോളേജുകളിലായിരുന്നു പഠനം. അതു കഴിഞ്ഞ് മുംബൈയിൽ ആക്ടിംഗ് കോഴ്സും ചെയ്‌തിരുന്നു. 16 വയസ്സു മുതൽ മോഡലിംഗ് രംഗത്തുണ്ട്. കല്യാൺ സിൽക്സിനു വേണ്ടി പൃഥ്വിരാജിനൊപ്പം ചെയ്‌ത പരസ്യ ചിത്രത്തിലൂടെയാണ് ആദ്യമായി ഒരു താരത്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത്.

പഠിക്കുന്ന വേളയിൽ എന്‍റെ പ്രിയപ്പെട്ട മേഖല സ്പോർട്സ് ആയിരുന്നു. ഓട്ടം, ചാട്ടം ഇങ്ങനെ എല്ലാ ഇനങ്ങളിലും പങ്കെടുക്കാറുണ്ട്. ഇപ്പോഴും ആ ഇഷ്ടം ഉണ്ട്. കരിയറായി സിനിമ തെരഞ്ഞെടുക്കാനാണ് ഇഷ്‌ടം.

കുട്ടിക്കാലം മുതലുള്ള ചങ്ങാതിമാർ ഒരുപാടുണ്ട് ബാംഗ്ലൂരിൽ. ഇപ്പോൾ അവരെല്ലാം വ്യത്യസ്തമായ മേഖലകളിലാണ്. ഞങ്ങളെല്ലാവരും കൂടിയാണ് എന്‍റെ ആദ്യ ചിത്രം കാണാൻ തീയറ്ററിൽ പോയത്. എല്ലാവരും വളരെ ആവേശത്തിലാണ്.

മാറ്റി മറിച്ച ഇരുപത്തൊന്നാം നൂറ്റാണ്ട്

ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രം എന്നെ പലതരത്തിലും സ്വാധീനിച്ചു എന്നു പറയാം. എനിക്ക് സ്പോർട്സ് ഇഷ്ടമാണെന്നതൊഴിച്ചാൽ മറ്റു ഹോബികളൊന്നും ഉണ്ടായിരുന്നില്ല. ഈ മൂവിക്കു ശേഷം ഞാൻ യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടു തുടങ്ങി. കൂടാതെ ഡാൻസ് പഠിക്കുന്നുണ്ട്. മലയാളവും പഠിക്കുന്നു. മറ്റുള്ളവർ പറയുന്നത് മനസിലാകുമെങ്കിലും എന്‍റെ മലയാളം ശരിയല്ലെന്ന് കേൾക്കുന്നവർ കളിയാക്കുന്നുണ്ട്. ഇപ്പോൾ കൂടുതൽ മലയാളം സിനിമകൾ കാണാനും തുടങ്ങിയിട്ടുണ്ട്. മംഗ്ലീഷ് എഴുതിയാണ് സിനിമയ്ക്കു വേണ്ടി സ്ക്രിപ്റ്റ് പഠിച്ചത്. ഇനി അതു മാറ്റണം. ആരോഗ്യം, സൗന്ദര്യ സംരക്ഷണം എന്നൊക്കെ കരുതി ഒരു കാര്യവും ചെയ്‌തു തുടങ്ങിയിട്ടില്ല. നേരത്തെ ഓട്ടവും ചാട്ടവും ഒക്കെ ഉണ്ടായിരുന്നല്ലോ. ഇപ്പോൾ യോഗ ചെയ്യാറുണ്ട്. പിന്നെ ധാരാളം വെള്ളം കുടിക്കും.

പൊറോട്ടയും ബീഫും

കേരളത്തിൽ ഇടയ്ക്കിടെ വരുന്നത് തന്നെ ഇവിടത്തെ ചില രുചികളെ ഓർത്തിട്ടു കൂടിയാണ്. പൊറോട്ടയും ബീഫും ആണ് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം. അതാണെങ്കിൽ ബാംഗ്ലൂരിൽ കിട്ടുകയുമില്ല. പിന്നെ തട്ടുകടയിൽ നിന്ന് കട്ടൻ ചായയൊക്കെ കുടിക്കാൻ വലിയ ഇഷ്ടമാണ്. ഷൂട്ടിന്‍റെ സമയത്ത് ഞാനും അരുൺ ഗോപി സാറും, അപ്പുവും (പ്രണവ്) കൂടി പുറത്തിറങ്ങും. കട്ടൻ ചായ കുടിക്കാൻ. ആളുകൾ പ്രണവിനെ തിരിച്ചറിഞ്ഞു കൂട്ടമായി വന്നു തുടങ്ങുമ്പോഴേക്കും കടന്നു പോരുമായിരുന്നു.

ക്രഷ് ടൊവിനോ

എന്‍റെ പ്രിയതാരം, ടൊവിനോ തോമസ് ആണ്. അദ്ദേഹത്തിന്‍റെ കൂടെ അഭിനയിക്കാൻ മോഹമുണ്ട്. ദുൽഖറും പ്രണവുമെല്ലാം പ്രിയ താരങ്ങളാണ്. എങ്കിലും ടൊവിനോയുടെ ലുക്കിനോട് ഒരു ക്രഷ് ഉണ്ട്.

അരുൺസാർ എന്ന മോട്ടിവേഷൻ

അരുൺ ഗോപി സാർ ആണ് എന്‍റെ മെന്‍റർ. ഇത്രയും വലിയ പ്രോജക്ടിൽ എന്നെ വിശ്വസിച്ച് പങ്കെടുപ്പിച്ചല്ലോ. ആർട്ടിസ്റ്റിന് വളരെ പിന്തുണ നൽകുന്ന ഡയറക്ടർ ആണ് അദ്ദേഹം. പോസിറ്റീവ് നേച്ചറാണ്. ഒത്തിരി മോട്ടിവേഷൻ നൽകി. ക്ഷമയോടെ ഓരോ കാര്യവും മനസ്സിലാക്കിത്തരും.

വെർമിസെല്ലി ബൈറ്റ്സ്

ചേരുവകൾ

വെർമിസെല്ലി – 150 ഗ്രാം

അൺസോൾട്ടഡ് ബട്ടർ – 100 ഗ്രാം

ഉപ്പ് – ഒരു നുള്ള്

ബട്ടർ – ആവശ്യത്തിന്

കണ്ടെൻസ്ഡ് മിൽക്ക് – അര ടിൻ

തയ്യാറാക്കുന്ന വിധം

ആദ്യം വെർമിസെല്ലി കൈ കൊണ്ട് ക്രഷ് ചെയ്തു മാറ്റി വയ്ക്കുക. പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ബട്ടർ ചേർക്കുക. ബട്ടർ മെൽറ്റായ ശേഷം വെർമിസെല്ലി ചേർത്തു ചെറിയ തീയിൽ റോസ്റ്റ് ചെയ്ത് എടുക്കുക.

വെർമിസെല്ലി നല്ല ഗോൾഡൻ ബ്രൗൺ ആയ ശേഷം കണ്ടെൻസ്ഡ് മിൽക്ക് ചേർക്കുക. കാൽ മുതൽ അര ടിൻ വരെ വേണ്ടി വരും കണ്ടെൻസ്ഡ് മിൽക്ക്. ശേഷം നന്നായി മിക്‌സ് ചെയ്തെടുക്കുക.

ഗ്യാസ് ഓഫ് ചെയ്ത ശേഷം ചെറിയ ചൂടിൽ തന്നെ ഒരു ബോട്ടിൽ അടപ്പിലേയ്ക്ക് കുറച്ചു കുറച്ചായി ഫിൽ ചെയ്‌ത് ഷേപ്പ് ആക്കി എടുക്കുക.

ശേഷം മുകളിൽ നട്‌സ് കൊണ്ട് ഡെക്കറേറ്റ് ചെയ്യുക. ബാക്കി എല്ലാം സെറ്റ് ചെയ്‌ത് എടുക്കുക. വെർമിസെല്ലി ബൈറ്റ്സ് റെഡി.

കാറ്റോറി സേവ്

വെർമിസെല്ലി കൊണ്ട് ഒരു പ്രത്യേക വിഭവം തയ്യാറാക്കി നോക്കാം. കറ്റോറി സേവ്, ഇത് മധുരമുള്ള വിഭവമാണ്.

ചേരുവകൾ

വെർമിസെല്ലി – 100 ഗ്രാം

വെള്ളം – 2 ടേബിൾ സ്പൂൺ

കണ്ടെൻസ്ഡ് മിൽക്ക് – 2-3 ടേബിൾ സ്പൂൺ

റബടി

മിൽക്ക് പൗഡർ – 3 ടേബിൾ സ്പൂൺ

അണ്ടിപരിപ്പ് പൊടിച്ചത് – 3 ടേബിൾ സ്പൂൺ

കോൺഫ്ളോർ – 1 ടേബിൾ സ്പൂൺ

പാൽ – 2 കപ്പ്

ഫ്രഷ് ക്രീം – 2 ടേബിൾ സ്പൂൺ

പഞ്ചസാര – 2 ടേബിൾ സ്പൂൺ

പിസ്താ, ബദാം ക്രഷ് ആക്കിയത് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാൻ അടുപ്പിൽ വച്ച് ചൂടാകി നെയ്യ് ഒഴിക്കുക. ഇതിലേക്കു കൈ കൊണ്ട് ക്രഷ് ചെയ്ത വെർമിസെല്ലി ചേർത്ത് ചെറിയ ഫ്ളെയിമിൽ റോസ്റ്റ് ചെയ്തെടുക്കുക.

ഇതിലേക്കു വെള്ളം ചേർത്ത ശേഷം കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഗ്യാസ് ഓഫ് ആകുക.

ചൂടോടെ തന്നെ ഒരു കപ്പ്കേക്ക് മോൾഡിലോ അല്ലെങ്കിൽ ചെറിയ സ്റ്റീൽ ബൗളിലേക്കോ ചേർത്ത് ഷേപ്പ് ആക്കി എടുക്കുക. എന്നിട്ടു ഫ്രിഡ്ജിൽ 15 മിനിറ്റ് സെറ്റ് ആവാൻ വയ്ക്കുക. അങ്ങനെ കാറ്റോറി റെഡി ആയി.

ഇനി റബടി ഉണ്ടാക്കാം. അതിനായി ഒരു പാനിലേക്ക് 1-3 വരെയുള്ള റബടിയുടെ ചേരുവകൾ ചേർത്ത് പാൽ ചേർത്ത് നന്നായി മിക്‌സ് ചെയ്ത് കൊടുക്കുക.

ഇനി ഗ്യാസ് ഓൺ ആക്കിയ ശേഷം ചെറിയ തീയിൽ ഇളക്കി കൊണ്ടിരിക്കുക. ഒന്ന് കട്ടി ആയി വരുമ്പോൾ ഇതിലേക്ക് പഞ്ചസാര, ഫ്രഷ് ക്രീം ചേർത്ത് നന്നായി മിക്‌സ് ചെയ്‌ത് ഗ്യാസ് ഓഫ് ആകാം. റബടി റെഡി. റബടി ഒന്ന് തണുക്കാൻ വയ്ക്കുക.

ഇനി നേരത്തെ ഫ്രിഡ്ജിൽ വച്ച കാറ്റോറി, മോൾഡിന്നു മാറ്റി എടുക്കുക. എന്നിട്ട് ഓരോ കാറ്റോറിയിൽ തണുത്ത റബടി ഫിൽ ചെയ്തു പിസ്താ അല്ലെങ്കിൽ ബദാം ക്രഷ് വച്ച് സർവ് ചെയ്യാം. കാറ്റോറി സേവ് റെഡി

സ്ലിമ്മിംഗ് മേക്കപ്പ്

കരീന കപൂർ, വിദ്യാബാലൻ, കത്രീന കൈഫ്, ഐശ്വര്യ റായ്, പാർവ്വതി, നിത്യ ഇങ്ങനെ സുന്ദരികളായ നിരവധി നായികമാരുണ്ട് നമുക്കിന്ന്. മനോഹരമായ ശരീരവും മുഖശ്രീയും ഉള്ളവർ. പക്ഷേ ഇവർക്കും ഉണ്ടാകും ചില വേളകളിൽ തടി കൂടുകയോ കുറയുകയോ ചെയ്യുന്ന അവസ്‌ഥ. ചിലർക്ക് മുഖത്തായിരിക്കും വണ്ണം വയ്ക്കുക. അപ്പോൾ സ്ക്രീനിൽ പഴയ പ്രസരിപ്പുള്ള മെലിഞ്ഞ മുഖം തന്നെ വേണമെന്നു വന്നാൽ എന്താണ് ചെയ്യുക? പരിഹാരം മേക്കപ്പ് തന്നെ.

സ്ലിമ്മിംഗ് മേക്കപ്പ് എന്ന സംവിധാനം വന്നതോടെ വിലപിടിച്ച റിസ്ക്കുള്ള സർജറികൾ പോലും വേണ്ടെന്ന് വയ്ക്കാൻ പലർക്കും കഴിയുന്നുണ്ട്. സ്ലിമ്മിംഗ് മേക്കപ്പിലൂടെ എങ്ങനെ മെലിഞ്ഞ സുന്ദരിയാകാം എന്നു നോക്കൂ.

സ്പാർക്കിംഗ് ഐസ്

കണ്ണുകൾക്കടിയിൽ തടി വച്ച് വീങ്ങിയാൽ കണ്ണിന് ഉള്ള വലിപ്പം കുറഞ്ഞതു പോലെ തോന്നും. കണ്ണുകൾ മിഴിവാർന്നും തെളിഞ്ഞും വിടർന്നും അല്ല എങ്കിൽ മുഖത്തിന് കൂടുതൽ വണ്ണം തോന്നിക്കും. പ്രായവും കൂടുതൽ തോന്നും. ചെറിയ കണ്ണുകൾ വലുതായി തോന്നാനുള്ള മേക്കപ്പ് ടിപ്സ്.

  • ആർട്ടിഫിഷ്യൽ ഐലാഷസ് (കൃത്രിമ കൺപീലി) ഉപയോഗിച്ച് കണ്ണിന്‍റെ വലിപ്പം കൂട്ടാം. സാധാരണ കൺപീലിക്കൊപ്പം ഇത് ചേർത്ത് മസ്കാര ഡബിൾ കോട്ടിംഗ് ചെയ്‌താൽ വളരെ മനോഹരമായ കണ്ണുകൾ ലഭിക്കും.
  • ഔട്ടർ കോർണറിൽ ലൈനർ ഉപയോഗിച്ച് സ്മഡ്ജ് ചെയ്യുക.
  • ബ്ലാക്ക് കാജലിനു പകരം വൈറ്റ് പെൻസിൽ ഉപയോഗിക്കാം.
  • കണ്ണിന്‍റെ മേൽ പോളയിൽ ഐ ലൈനർ തിക്ക് ആയി വരയ്ക്കുക. കീഴ് പോളയിൽ തിൻ ലൈൻ വരയ്ക്കുക.
  • ക്യാറ്റ് ഐ ലുക്ക് കണ്ണിന്‍റെ ഭംഗി കൂട്ടുമെങ്കിലും കൂടുതൽ കറുത്ത നിറം വരാതെ ശ്രദ്ധിക്കാം.
  • കോൺട്രാസ്റ്റ് കളർ ലൈനർ ഉപയോഗിച്ചാൽ കണ്ണിന്‍റെ വലിപ്പം കൂടിയതായി തോന്നും.
  • കീഴ് പോളയിലെ കൺപീലിയിൽ ട്രാൻസ്പരന്‍റ് മസ്കാര ഉപയോഗിക്കാം.
  • മുഖത്തിന് യോജിച്ച നിറത്തിലുള്ള കോൺടാക്റ്റ് ലെൻസ് നല്ലൊരു ഓപ്ഷനാണ്.
  • മൂന്ന് വ്യത്യസ്ത നിറം, ഐ ഷേഡ്സ് യോജിക്കുന്ന കോമ്പിനേഷനായി ഉപയോഗിക്കാം.

ഹോട്ട് ലിപ്സ്

കവിളിന്‍റെ കനം കൂടിയാൽ അതു മറയ്ക്കാൻ കണ്ണിനു മിഴിവ് കൂട്ടുന്നതു പോലെ ചുണ്ടുകൾക്കുമുണ്ട് റോൾ. യോജിച്ച ലിപ് മേക്കപ്പിലൂടെ ശ്രദ്ധ ചുണ്ടിലേക്ക് മാറ്റുന്നതാണ് പ്രധാന രീതി.

  • ചുണ്ടിന്‍റെ കോണിൽ നിന്ന് ചുണ്ടിന്‍റെ നടുഭാഗത്തേക്ക് ലിപ്സ്റ്റിക് ഇടുന്നതാണ് നല്ല രീതി.
  • നേർത്ത ചുണ്ടുകളാണെങ്കിൽ ലിപ്സ്റ്റിക് പുരട്ടിയ ശേഷം ലിപ്ഗ്ലോസ് തീർച്ചയായും ഉപയോഗിക്കണം.
  • ലിപ്സ്റ്റിക് ഇട്ടശേഷം മാറ്റ് ഇഫക്ട് ലഭിക്കണമെന്നുണ്ടെങ്കിൽ ടിഷ്യു പേപ്പറിൽ അൽപം പൗഡർ ഇട്ട് അതു പുരട്ടുക.
  • ഗ്ലാമർ ലുക്ക് ലഭിക്കണമെങ്കിൽ സാധാരണ ലിപ്സ്റ്റിക്കിൽ ഗോൾഡ് പിഗ്മെന്‍റ് ചേർക്കാം.
  • മാറ്റ് ക്രീം സ്റ്റിക് ലിപ് ലൈനർ ഉപയോഗിച്ച് ചുണ്ടിന് സെൻഷ്വൽ ലുക്ക് നൽകിയാൽ പിന്നെ കൂടെ കൂടെ ടച്ച് ചെയ്യേണ്ടി വരില്ല.
  • ഡെഡ് സ്കിൻ നീക്കാൻ ചുണ്ടിൽ ലിപ് ബാം പുരട്ടിയിട്ട് ടൂത്ത് ബ്രഷ് കൊണ്ട് മെല്ലെ ഉരയ്ക്കുക. എന്നിട്ട് മോയിസ്ചുറൈസർ പുരട്ടാം.
  • റൂബിറെഡ്, പ്ലം, പിങ്ക്, സ്പാനിഷ് പിങ്ക്, പീച്ച് നിറങ്ങൾ ഫണ്ണിലുക്ക് നൽകും.
  • രാത്രിയിൽ കടും കളർ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കാം. ലിപ്ലൈനറിന്‍റെയും ലിപ്സ്റ്റിക്കിന്‍റെയും നിറം ഒന്നായിരിക്കണം.

ഫേസ് ബേസ് മേക്കപ്പ്

വീർത്ത കവിൾ, ഡബിൾ ചിൻ, വീതിയുള്ള മൂക്ക്, ഉറക്കം തൂങ്ങിയ കണ്ണുകൾ ഇതൊക്കെ കറക്ട് ചെയ്യാൻ ഫേസ് ബേസ് മേക്കപ്പ് കൊണ്ടു കഴിയും. ഇതിൽ പ്രധാനപ്പെട്ടത്, ഫേസ് കണ്ടൂറിംഗ് ടെക്നിക്ക് തന്നെയാണ്. സ്കിൻ ഷേഡിൽ നിന്ന് രണ്ട് ഷേഡ് എങ്കിലും ഡാർക്ക് ആയ ഫൗണ്ടേഷൻ ഉപയോഗിച്ച് കണ്ടൂറിംഗ് ചെയ്യുക. തുടർന്ന് രണ്ട് ഷേഡ് ലൈറ്റ് ആയ ഫൗണ്ടേഷൻ ഹൈലൈറ്റ് ചെയ്യാനും തെരഞ്ഞെടുക്കണം.

ഹൈലൈറ്റിംഗ് ഏരിയ

നെറ്റിയുടെ മധ്യഭാഗം, മൂക്കിൽ നിന്ന് താടിയിലേക്ക് വരെയുള്ള ചിൻസെന്‍റർ, കണ്ണിന്‍റെ അടിഭാഗം ഇവയാണ് ഹൈലൈറ്റിംഗ് ഏരിയകൾ. ലൈറ്റ് ഫൗണ്ടേഷൻ ഇവിടെ ഉപയോഗിക്കാം. ചീക്ക് ബോണിന്‍റെ അടിഭാഗം, നെക് ലൈൻ ഇവ ഡാർക്ക് ഷേഡിംഗ് പോയിന്‍റുകളാണ്. ഇവിടെ ഡാർക്ക് ഫൗണ്ടേഷൻ യൂസ് ചെയ്യാം. നാച്ചുറൽ ലുക്കിന് ഇവയുടെ ബ്ലെന്‍റിംഗ് വളരെ സൂക്ഷ്മമായി ചെയ്യണം.

ബ്ലഷർ ടെക്നിക്ക്

ബ്ലഷർ പാലറ്റിൽ നിന്ന് 3 ബ്ലഷ് ടോണുകൾ തെരഞ്ഞെടുക്കാം. ഡാർക്ക് ഷേഡിലുള്ള ബ്ലഷർ ചീക്ക് ബോണിന്‍റെ തൊട്ടടിയിലായി ബ്രഷ് ഉപയോഗിച്ച് ബ്ലെന്‍റ് ചെയ്യുക. മീഡിയം ഷേഡ് ചീക്ക് ബോണിലും, ഡാർക്ക് ഷേഡ് ചീക്ക് ബോണിന്‍റെ താഴെയും വരണം. തുടർന്ന് പെർഫെക്ട് ബ്ലഷർ ടോണിനായി, ലൈറ്റ് ഷേഡ് ബ്ലഷർ ചീക്ക് ബോണിൽ പുരട്ടി ബ്ലെന്‍റ് ചെയ്യണം.

പെർഫെക്ട് ഐബ്രോസ്

പുരികങ്ങൾക്കും മുഖത്തിന്‍റെ ലുക്കിൽ വലിയ സ്‌ഥാനമുണ്ടെന്നറിയാമല്ലോ. സ്ലിം ലുക്കിനും പുരികങ്ങൾ സഹായിക്കും. ആർച്ച് ഷേപ്പിൽ പുരികം വരച്ചാൽ കണ്ണുകൾക്ക് കൂടുതൽ മിഴിവ് ലഭിക്കും. മുഖം സ്ലിമ്മായി തോന്നുകയും ചെയ്യും. പുരികങ്ങൾ ഡിഫൈൻ ചെയ്യാൻ ഹൈലറ്റർ പുരട്ടി വിരൽ കൊണ്ട് ബ്ലെന്‍റ് ചെയ്യാം. പുരികത്തിന് കനവും നീളവും ഉണ്ടെങ്കിൽ മുഖം സ്ലിം ആയി തോന്നും.

ബെസ്റ്റ് ഹെയർകട്ട്

മീഡിയം ലെംഗ്ത് വിത് സൈഡ് ബാഗ്സ് കട്ട് അല്ലെങ്കിൽ ലോംഗ് ലെംഗ്ത് ലെയർ, ഫെയർ കട്ടിംഗ് മിക്‌സിംഗ് ഇതിലേതെങ്കിലും ചെയ്താൽ മുഖത്തിന്‍റെ വലിപ്പം കുറയും. മുടിയ്ക്ക് നീളം കുറവാണെങ്കിൽ ഷാർപ് ബോബ് വിത് സ്ട്രേറ്റ് പോയിന്‍റ് ന്യൂകട്ട്, ഹൈ ബൺ വിത് ബാഗ്സ്, ബോൾഡ് ബാഗ്സ്, മൾട്ടിലെയർ, സൈഡ് റിസ്റ്റ് കേൾ, വൺസൈഡ് ബാഗ്സ്, ഹൈ പഫ് വിത് ലൂസ്പോണി ടെയിൽ ഇതൊക്കെ സ്ലിം ലുക്കിന് അനുയോജ്യമാണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें