സ്മാർട്ട് ഫോൺ

സുനിതയുടെ എട്ട് വയസ്സുള്ള മകൻ ആദിത്യൻ കട്ടിലിൽ ഉറങ്ങുകയാണ്. സമീപത്ത് തന്നെ സുനിത ഉറങ്ങാതെയിരിക്കുന്നു. ആദിത്യൻ വളരെ ക്ഷീണിതനാണ്.

മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന സുനിതയുടെ ഭർത്താവ് മനീഷ് കട്ടിലിന്‍റെ മറ്റൊരു വശത്ത് തന്‍റെ മൊബൈൽ ഫോണിൽ ഗെയിം ഓഫ് ക്രോൺസ് ഗെയിം കളിച്ചു കൊണ്ട് സമയം നീക്കുന്നു. ബെഡ്റൂം ലൈറ്റിന്‍റെ മങ്ങിയ പ്രകാശം അവിടെ തങ്ങി നിൽക്കുന്നുണ്ട്.

സുനിത തന്‍റെ മുമ്പിൽ നിരത്തി വച്ചിരിക്കുന്ന ഉത്തരക്കടലാസുകൾ നോക്കുകയാണ്. സുനിതയുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് ഉറക്കത്തിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. കോട്ടുവായ വന്ന് മൂടുന്നുണ്ടെങ്കിലും തന്‍റെ കയ്യിലെ പേപ്പറുകൾ വളരെ ശ്രദ്ധയോടെ അവൾ പരിശോധിക്കുകയാണ്.

സംശയം തോന്നുന്ന ചില പേപ്പറുകൾ ടേബിൾ ലാംപിന്‍റെ അരികിലോട്ട് നീക്കി വച്ച് നോക്കുന്നുണ്ട്.

“ഇനിയെത്ര നേരം കൂടിയുണ്ട്” മനീഷ് ഗെയിം ഓഫ് ക്രോൺസ് കളിക്കുന്നതിനിടയിൽ സുനിതയ്ക്ക് നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു. സുനിതയ്ക്ക് പക്ഷേ അനക്കമൊന്നുമില്ല.

മനീഷ് ഗെയിം കളിച്ചു കൊണ്ട് തന്നെ വീണ്ടും ചോദിച്ചു “ഇന്ന് രാത്രി മുഴുവൻ ഇതും നോക്കിയിരിക്കാൻ പോകുവാണോ? മതീന്നേ ഇനി ബാക്കി നാളെ നോക്കാം.”

സുനിത പേപ്പറിൽ നിന്ന് കണ്ണൊന്നു ചലിപ്പിച്ച ശേഷം “ഇല്ല” മനീഷിനോട് മറുപടിയെന്നോണം പറഞ്ഞു.

“എനിക്ക് ഇനിയും കുറേ പേപ്പറുകൾ നോക്കാനുണ്ട്. ആക്ച്വലി ഇത് കൗസല്യ മാഡത്തിന്‍റെ വർക്കാണ്. മാഡത്തിനു തീരെ വയ്യ. അതുകൊണ്ട് ഇത് മുഴുവൻ ചെയ്‌ത് കൊടുക്കാമെന്ന് ഞാനേറ്റതാണ്. നാളെയിത് സബ്മിറ്റ് ചെയ്യാനുള്ളതു കൊണ്ട് ഇന്ന് രാത്രി തന്നെ മുഴുവനും പരിശോധിച്ച് തീർക്കണം.”

സുനിത ഇതു പറഞ്ഞു കൊണ്ട് തന്‍റെ ജോലി തുടർന്നു.

“ഓഹോ” മനീഷ് സുനിത പറഞ്ഞതെല്ലാം കേട്ടു എന്ന ഭാവത്തിൽ വീണ്ടും ഗെയിമിനുള്ളിലേക്ക് കടന്നു.

സമയം കടന്നുപോയിക്കൊണ്ടിരുന്നു. ക്ലോക്കിൽ സമയം പുലർച്ചെ രണ്ട് മണിയാകാറായി. മനീഷ് ഗെയിമിൽ നിന്നും തൽക്കാലം ശ്രദ്ധ തിരിച്ച് കൈകളൊന്ന് അയച്ചു കൊണ്ട് തിരിഞ്ഞ് കിടന്നു.

മുറിക്കുള്ളിൽ ആരോ കരയുന്നതു പോലെ ഒരു തോന്നൽ മനീഷിനുണ്ടായി. പേപ്പറുകൾ നോക്കി കൊണ്ടിരിക്കുന്ന സുനിതയുടെ ഭാഗത്തേക്ക് നോക്കിയ മനീഷ് പെട്ടെന്ന് വല്ലാതായി. കൈയിലിരുന്ന മൊബൈൽ ഫോൺ പിടുത്തം വിട്ട് തെന്നി കട്ടിലിലേക്ക് വീണു. സുനിത വിതുമ്പുകയാണ്. അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരിക്കുന്നു.

“എന്താ… എന്തുപറ്റി” മനീഷ് നേരെയിരുന്ന് സുനിതയുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് ചോദിച്ചു.

“ഏയ്… ഒന്നുമില്ല” സുനിത തന്‍റെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

“കുഴപ്പമെന്തെങ്കിലും” താനെന്തെങ്കിലും മറന്നുപോയോ എന്ന രീതിയിലാണ് മനീഷ് അത് ചോദിച്ചത്. സുനിത കരയുന്നുണ്ടെങ്കിൽ തീർച്ചയായും അതിലെന്തോ കാരണമുണ്ട്. മനീഷ് വല്ലാത്ത ആശയക്കുഴപ്പത്തിലായി.

ഒരൽപ നേരത്തെ മൗനത്തിനു ശേഷം മനീഷെന്തോ പറയാൻ തുടങ്ങും മുമ്പേ സുനിത ഉത്തരക്കടലാസിലൊന്ന് എടുത്ത് മനീഷിനു നേരെ നീട്ടി.

“ഇത് വായിക്കൂ… ഒരു കുട്ടി എഴുതിയ ഉപന്യാസമാണ്.”

“ഉപന്യാസം”

“അതേ”

“ഇതുകൊണ്ടെന്താ”

“സ്കൂൾ പരീക്ഷയിൽ വിദ്യാർത്ഥികളോട് ഒരു പ്രത്യേക ചോദ്യം ചോദിച്ചിരുന്നു, മനുവേട്ടാ!” സുനിത താൻ പറഞ്ഞത് ഒന്നു കൂടി വ്യക്‌തമാക്കുന്ന രീതിയിൽ പറഞ്ഞു. “അവരോട് നിങ്ങൾക്കൊരു അവസരം കിട്ടിയാൽ എന്താകാനാണ് ആഗ്രഹമെന്ന് ചോദിച്ചിരുന്നു? മനുവേട്ടനറിയോ ഈ കുട്ടി എന്താണ് എഴുതിവച്ചിരിക്കുന്നതെന്ന്?”

“എന്താണ്… എന്താണ് അതിലെഴുതി വച്ചിരിക്കുന്നത്. മനീഷ് അൽപം ഇടറിയ ശബ്ദത്തിൽ ആകാംക്ഷയോടെ ചോദിച്ചു.

“ഈ കുട്ടിയെഴുതിരിക്കുകയാണ് അവനൊരു സ്മാർട്ട് ഫോൺ ആകണമെന്ന്.”

“സ്മാർട്ട് ഫോൺ” മനീഷിന് അപ്രതീക്ഷിതമായെന്തോ കേട്ട പോലെ.

“അതെ”

“അതെന്താ…” മനീഷ് സുനിതയിൽ നിന്നും കൂടുതൽ കേൾക്കാനെന്ന പോലെ വീണ്ടും എടുത്തു ചോദിച്ചു.

“എന്താ സ്മാർട്ട് ഫോണെന്നു എഴുതിയിരിക്കുന്നത്. പ്രത്യേകിച്ചെന്താ അതിലുള്ളത്?”

“അവനെഴുതിയിരിക്കുവാ…” സുനിത വളരെ വൈകാരികമെന്നോണം ആ ഉത്തരക്കടലാസിൽ എഴുതിയിരിക്കുന്നത് വായിക്കുവാൻ തുടങ്ങി.

“ഇപ്പോൾ എന്‍റെ അമ്മയുടേയും അച്‌ഛന്‍റേയും ജീവിതത്തിൽ സ്മാർട്ട്ഫോണിന് അവരുടെ മകനേക്കാൾ വലിയ സ്‌ഥാനമാണുള്ളത്. ഞാനൊരു സ്മാർട്ട് ഫോണായിരുന്നെങ്കിൽ അവരെന്നെ കെട്ടിപ്പിടിച്ചു കൊണ്ട് എത്ര മണിക്കൂർ വേണമെങ്കിലും ചെലവഴിച്ചേനെ.

അമ്മയ്ക്കും അച്ഛനും എന്‍റെ കൂടെ സമയം നീക്കാൻ കഴിയുന്നില്ല. ഓഫീസിൽ നിന്നു വീട്ടിലേക്ക് വന്നാലും അവർ ഇരുവരും ഫോണുകളിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുന്നു.

അവർ ഫോണിൽ എത്രനേരം വേണമെങ്കിലും ഗെയിം കളിക്കും. പക്ഷേ എന്‍റെ കൂടെ കുറച്ചുനേരം പുറത്ത് കളിക്കാൻ കൂടാൻ വിളിച്ചാൽ ഉടനെ എന്നോട് ചൂടാകും. എന്‍റെ പ്രായത്തിലുള്ള കുട്ടികളെ വിളിച്ച് കൊണ്ടു വന്ന് കളിക്കാൻ പറഞ്ഞ് ഒഴിവാക്കും.

അവരുടെ സ്മാർട്ട് ഫോണെങ്ങാനും താഴെ വീണാൽ അപ്പോൾ നെഞ്ചിടിക്കുന്നത് കേൾക്കാം. അവരുടനെ ഫോൺ കൈയ്യിലെടുത്ത് അതിന് പോറലേറ്റിട്ടുണ്ടോ എന്ന് നോക്കുന്നു.

ഞാനെങ്ങാനും അടിതെറ്റിയോ അശ്രദ്ധമായോ വീണുപോയാൽ എന്നെ ഞെക്കി പിടിച്ചു കൊണ്ട് നീ എന്താ തോന്നിയ പോലെ നടക്കുന്നത്. ഇതെപ്പോഴും ഇങ്ങനെയാ” എന്ന് പറഞ്ഞ് കുറ്റപ്പെടുത്തും.

അവരുടെ ഫോണിന് ചാർജ്‌ജ് തിർന്നു പോയാൽ അപ്പോൾ തന്നെ ബാറ്ററി നോക്കി കരണ്ടിൽ കുത്തിയിടാൻ ശ്രദ്ധിക്കും.

പക്ഷേ അച്‌ഛനും അമ്മയ്ക്കും ഞാനിപ്പോൾ എന്ത് കഴിച്ചുവെന്നോ ഇനിയെന്താണ് വേണ്ടതെന്നോ ശ്രദ്ധിക്കാൻ സമയമില്ല. രാവിലെ ഞാനൊന്നും കഴിച്ചില്ലെങ്കിലും അവർക്ക് പ്രശ്നമില്ല.”

മനീഷ് സുനിത വായിച്ചു കൊണ്ടിരുന്ന ഓരോ വാക്കും കേട്ട് ഞെട്ടിപ്പോയി, ആ കുട്ടി എഴുതിവച്ചിരിക്കുന്നത് കേട്ടപ്പോൾ തന്നെ ഇരുവരും നിശബ്ദതയിലേക്ക് ആഴ്ന്നിരുന്നു.

“ഇതു മാത്രമല്ല” അവളുടെ മുഖവും കണ്ണുകളും മനോവേദനയുടെ ഭാവങ്ങൾക്ക് കളം കണ്ടെത്തിയിരുന്നു സുനിത ഉത്തരക്കടലാസ് വീണ്ടും തുടർന്ന് വായിച്ചു. കുട്ടി പിന്നെയും എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

“അച്‌ഛനും അമ്മയും എന്‍റെ അഴുക്കുപുരണ്ട യൂണിഫോമിലേക്കോ, ഷൂസിലേക്കോ ശ്രദ്ധിക്കുന്നില്ല. അവരെന്തോ ചടങ്ങുപോലെ എന്തൊക്കെയോ ചെയ്യുന്നു.

പക്ഷേ അവരുടെ സ്മാർട്ട് ഫോണിന് ഭംഗിയുള്ളതും വില കൂടിയ കവറുകൾ മാറ്റി വാങ്ങാന്‍ എപ്പോഴും മുൻകൈ എടുക്കുന്നുണ്ട്.

ഇന്നത്തെ മൊബൈൽ ഫോണുകൾ റേഡിയേഷനും അമിതമായ ഉപയോഗത്തിലൂടെ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നവയാണെന്ന് തെളിഞ്ഞിട്ടുണ്ട്. സർക്കാർ അതിനു വേണ്ട മുൻകരുതലുകളെക്കുറിച്ച് ജനങ്ങളോട് പറയുന്നുണ്ട്.

മൊബൈൽ ഫോൺ നമ്മുടെ ശരീരത്തിൽ നിന്ന് ഒരു കൈയ്യകലത്തിൽ മാറ്റി വയ്‌ക്കണം. സംസാരിക്കുന്ന സമയത്ത് സ്പീക്കറുകളിൽ നിന്ന് ചെവി അകത്തി പിടിക്കണം പരമാവധി ഹെഡ്സെറ്റ് ഉപയോഗിക്കണം.

സിഗ്നൽ വീക്കാകുന്ന സമയത്ത് റേഡിയേഷൻ കൂടുതലായതിനാൽ അത്തരം സമയങ്ങളിലെ മൊബൈൽ ഫോണിന്‍റെ ഉപയോഗം കുറയ്ക്കണം. ഷർട്ടിന്‍റേയോ, പാൻറിന്‍റേയോ പോക്കറ്റുകളിൽ മൊബൈൽ ഫോൺ ഇട്ട് നടക്കരുത്. ഹോസ്പിറ്റലുകളിൽ രോഗികൾക്ക് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്രയൊക്കെ നിർദ്ദേശങ്ങളും വിവരങ്ങളും. അറിയുന്നവരായിട്ടും അച്‌ഛനും അമ്മയും മൊബൈൽ ഫോണുകൾ കൂടെത്തന്നെ കൊണ്ടു നടക്കുകയാണ്.

ഇപ്പോഴുള്ള സ്മാർട്ട് ഫോണുകൾ വ്യക്‌തികളെ യഥാർത്ഥ ലോകത്തു നിന്നും അകറ്റി നിർത്തുകയാണ്. നമ്മളെല്ലാവരും കൂടുതൽ ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. ഇത്തരം ഫോണുകളുടെ ദുരുപയോഗത്തിലൂടെ കുടുംബബന്ധങ്ങളിലും വ്യക്‌തിബന്ധങ്ങളിലും വിള്ളലുണ്ടാകുന്നു.

സ്മാർട്ട് ഫോണുകൾ വാഴുന്ന നേരത്ത് പരസ്പരം സംസാരിക്കാൻ പോലും ആരും മുതിരുന്നില്ല. ഇതൊക്കെയായിട്ടും സ്മാർട്ട് ഫോണുകളെ മാറ്റി നിറുത്തണമെന്ന ചിന്ത ആർക്കുമില്ല.

അതു കൊണ്ടു തന്നെ ഇങ്ങനെ ഒറ്റപ്പെട്ടു പോകുന്നതിനേക്കാൾ നല്ലത് എനിക്കൊരു സ്മാർട്ട് ഫോൺ ആകുന്നതാണ്. അങ്ങിനെയെങ്കിലും എന്‍റെ അച്‌ഛനും അമ്മയും എന്നെ പൊന്നു പോലെ കൊണ്ടു നടക്കില്ലേ. ഏറ്റവും സുരക്ഷിതമായി ശ്രദ്ധയോടെ എന്നെ നോക്കില്ലേ.

ഇന്നത്തെക്കാലത്ത് ആരും മറ്റുള്ളവരുടെ വികാരങ്ങൾക്ക് ഒരു സ്മാർട്ട് ഫോണിനോടു കാട്ടുന്ന പരിഗണന പോലും നൽകുന്നില്ല. ഇതല്ലേ നമുക്കു ചുറ്റും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.”

സുനിത ആ ഉപന്യാസം മുഴുവൻ വായിച്ചു തീർത്തു. അവളുടെ കണ്ണുകൾ ഒരു പുഴപോലെ ഒഴുകി നിറഞ്ഞിരുന്നു. മഞ്ഞുകണങ്ങൾ ചുറ്റും പറ്റിപ്പിടിച്ചിരിക്കുന്നതു പോലെ മനീഷിന്‍റെ മുഖവും വാടിയിരിക്കുന്നു. ആ കുട്ടിയെഴുതിയ ഓരോ വാക്കുകളും അവരുടെ നെഞ്ചിൽ തറച്ചു നിന്നു.

“ഈ കുട്ടിയുടെ രക്ഷിതാക്കളാണ് ഇതിനുത്തരവാദികൾ” മനീഷ് ദേഷ്യം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു. ഇത് പറഞ്ഞതിനൊപ്പം ഉറങ്ങിക്കിടക്കുന്ന ആദിത്യനെ മനീഷ് ചെറുതായെന്നു പാളനോക്കി.

“നമുക്ക് അവരോട് സംസാരിക്കണം. ഇവരൊക്കെയെന്താ ഇങ്ങനെ. കുട്ടികളെ ശ്രദ്ധിക്കാൻ പോലും നേരമില്ലേ. അവരുടെ ഫോണുകളിൽ തന്നെ മുഴുകിപ്പോയാലെങ്ങനാ… എന്താ ആ കുട്ടിയുടെ പേര്?” മനീഷ് തന്‍റെയുള്ളിലെ രക്ഷിതാവിന്‍റെ ഉത്തരവാദിത്വബോധത്തോടെ സുനിതയോടിതു എടുത്തു പറഞ്ഞു.

“ആ… ആദി… ആദിത്യൻ” സുനിതയുടെ വാക്കുകളിലും തൊണ്ടയിലും ഇടർച്ച കലർന്നിരുന്നു.

“ആദിത്യൻ എം. നമ്മുടെ ആദിയാണ്. ഇത് എഴുതിയിരിക്കുന്നത്” സുനിത എങ്ങിനെയോ പറഞ്ഞവസാനിപ്പിച്ചു.

“നമ്മുടെ ആദിയോ…!” മനീഷിന് വാക്കുകൾ തിരയേണ്ടി വന്നു. അവർക്കിടയിൽ വികാരങ്ങളുടെ പകർച്ചകൾ മാറി മറഞ്ഞു കൊണ്ടിരുന്നു.

മനീഷിന്‍റെ സ്മാർട്ട് ഫോണിലെ നീല വെളിച്ചത്തിൽ ഗെയിമിന്‍റെ നോട്ടിഫിക്കേഷൻ വന്ന് കൊണ്ടിരുന്നു.

പ്രോഗ്രസ്സ് ലോട്ട് കടന്നിരിക്കുന്നതിലുള്ള സൂചനയെന്നോണം യൂസറോട് ഫോണെടുത്ത് ലെവലുകൾ ക്ലിയർ ചെയ്യാനുള്ള അപ്ഡേറ്റുകൾ കാണിച്ചു കൊണ്ടിരിക്കുന്നു.

സുഖജീവിതത്തിന് 10 വഴി

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലപ്പോഴും ആരോഗ്യകാര്യങ്ങളിൽ മിക്കവർക്കും ശ്രദ്ധ പുലർത്താൻ കഴിയാറില്ല. തെറ്റായ ചില ശീലങ്ങൾ മൂലം നമ്മുടെ ആരോഗ്യം തകരാറിലാവാറുണ്ട്. ഈ സാഹചര്യത്തിൽ മികച്ച ആരോഗ്യ സംരക്ഷണത്തിന് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം. ചില നിർദ്ദേശങ്ങളിതാ

  • ഭക്ഷണം ആവശ്യമായ അളവിൽ മാത്രം കഴിക്കുക. പോഷക സമ്പന്നമായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. ശാരീരികാസ്വസ്‌ഥത ഇല്ലാതാക്കാനും മാനസിക പിരിമുറുക്കം അതിജീവിക്കാനും ഏറ്റവും മികച്ചൊരു പോംവഴിയാണിത്. ഡയറ്റിൽ നിന്നും നിർബന്ധമായും ജങ്ക് ഫുഡ് ഒഴിവാക്കുക. വെള്ളം ധാരാളം കുടിക്കണം. ദഹന വ്യവസ്‌ഥയെ മികച്ച രീതിയിലാക്കാൻ ഇത് സഹായിക്കുന്നതിനൊപ്പം ചർമ്മ സൗന്ദര്യവും വർദ്ധിപ്പിക്കും.
  • മറ്റൊരു അനിവാര്യ ഘടകം സുഖനിദ്രയാണ്. അസ്വസ്‌ഥജനകമായ ഉറക്കശീലങ്ങളും ഉറക്കമില്ലായ്‌മയുമൊക്കെ മാനസിക പിരിമുറുക്കത്തെ ക്ഷണിച്ചു വരുത്തും. എന്നാൽ സുഖനിദ്ര ശരീരത്തെ റിഫ്രഷാക്കും. നിത്യ ജീവിതത്തിലുണ്ടാകുന്ന മാനസിക സംഘർഷങ്ങളെ നേരിടാൻ ശരീരത്തേയും മനസ്സിനേയും അത് പാകപ്പെടുത്തുന്നു.
  • ദൈനംദിന ജീവിതത്തിൽ വ്യായാമത്തിനുള്ള സ്‌ഥാനം വലുതാണ്.അതിനായി സമയം കണ്ടെത്താൻ ശ്രമിക്കാം. ഇഷ്‌ടപ്പെട്ട വ്യായാമ മുറകൾ ചെയ്യുന്നത് പതിവാക്കുക. നടപ്പ്, നൃത്തം, ഓട്ടം, എയ്‌റോബിക്‌സ്, സ്‌കിപ്പിംഗ്, യോഗ എന്നിവയിൽ ഏതെങ്കിലുമൊന്ന് ചെയ്യുന്നത് ശരീരത്തിനൊപ്പം മനസ്സിനും ഉണർവേകും.
  • ഔദ്യോഗിക ജീവിതം ചിട്ടയാർന്നതും സന്തുലിതവുമാക്കുക. ജോലി ആസ്വാദ്യകരമായ അനുഭവമാകാൻ ഇത് സഹായിക്കും. എല്ലാ കാര്യത്തിലും മികച്ചൊരു പ്ലാനിംഗ് ഉണ്ടാവണം. അത് വിജയിക്കാനുള്ള ശക്‌തി പകരും.
  • പുകവലിയും മദ്യപാനവും മറ്റ് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും ശരീരാരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തേയും ബാധിക്കാം. ഇവയൊന്നും തന്നെ യാതൊരു പ്രയോജനവും ഉണ്ടാക്കുന്നവയല്ലെന്ന് ഓർക്കുക. ആരോഗ്യ സംബന്ധമായ തകരാറുകൾക്ക് അത് കാരണമായി തീരും. അതിനാൽ ലഹരി വർജ്ജിയ്‌ക്കാം.
  • ആരോഗ്യകരമായ ജീവിതത്തിന് ശക്‌തമായ സാമൂഹിക ബന്ധങ്ങൾ ആവശ്യമാണ്. കുടുംബമെന്നതിന് പുറമെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിങ്ങനെയുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കണം. നല്ല സൗഹൃദങ്ങളും ബന്ധങ്ങളും ജീവിതത്തെ സന്തുഷ്‌ടി നിറഞ്ഞതാക്കുന്നു. ജീവിതത്തിൽ ദിശാബോധം പകരാൻ ഇത്തരം ബന്ധങ്ങൾ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. ജീവിതത്തിലെ സംഘർഷങ്ങളെ അലിയിച്ചു കളയാൻ സ്‌നേഹബന്ധങ്ങൾക്ക് കഴിയും.
  • സ്വയം പ്രേരണ പകരുക, സ്വയം ഊർജ്‌ജം പകരുക, അവധിയെടുക്കുക, റിലാക്‌സേഷനും വിശ്രമത്തിനുമായി സമയം കണ്ടെത്തുക, സംഗീതം കേൾക്കുക, കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം സമയം ചെലവഴിക്കുക, സ്വന്തം ഇഷ്‌ടങ്ങൾക്കായി സമയം കണ്ടെത്തുക തുടങ്ങിയവയൊക്കെ റീച്ചാർജാകാനുള്ള മികച്ച വഴികളാണ്. ഈ ജീവിതം നിങ്ങളെത്ര മാത്രം ആസ്വദിക്കുന്നുവെന്നതും പ്രധാനമാണല്ലോ.
  • മാനസിക സംഘർഷങ്ങളും പ്രതീക്ഷകളും ഒളിപ്പിച്ച് വയ്ക്കരുത്. ഏറ്റവും അധികം ഇഷ്‌ടപ്പെടുന്നവരോടും വിശ്വാസം പുലർത്തുന്നവരോടും സ്വന്തം വേദനകളും സ്വപ്‌നങ്ങളും പ്രതീക്ഷകളും പങ്കു വയ്‌ക്കാം. ജീവിതത്തിലെ ഉയർച്ച താഴ്‌ചകളെ നേരിടുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനൊപ്പം അതുവഴി ഉണ്ടാകുന്ന ടെൻഷനുകളിൽ നിന്നും മോചനം പ്രാപിക്കാനും തുറന്നു പറച്ചിലുകൾ സഹായിക്കും.
  • കാഫീനിന്‍റെ ഉപയോഗം നിയന്ത്രിക്കുക. ദിവസവും കുടിക്കുന്ന ചായയുടേയും കാപ്പിയുടേയും അളവ് കുറയ്‌ക്കുന്നത് നല്ലതാണ്. ഇവയുടെ അമിതമായ ഉപയോഗം ശരീരത്തിന് നന്നല്ല.
  • സമയനിഷ്‌ഠ പാലിക്കുക. വളരെ പരമിതമായ ഒന്നാണ് സമയം. അത് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുമെന്ന ദൃഢ നിശ്ചയം ജീവിതത്തിൽ മികച്ച പ്ലാനിംഗ് ഉണ്ടാക്കും. എല്ലാ കാര്യങ്ങൾക്കും വേണ്ട സമയം കണ്ടെത്താൻ ഇതിലൂടെ കഴിയും.

– ഡോ. സമീര പാരിഖ്, കൺസൾട്ടന്‍റ് സൈക്കോളജിസ്‌റ്റ്, ഡയറക്‌ടർ ഓഫ് മെന്‍റൽ ആന്‍റ് ബിഹേവിയറൽ സയൻസ് ഫോർട്ടീസ് ഹെൽത്ത് കെയർ, ഡൽഹി

ദീപാങ്കുരൻ മ്യൂസിക് ടൈം..

ഉപ്പ് തൊട്ട് കർപ്പൂരം വരെ ആ കടയിൽ കിട്ടുന്നൊക്കെ പറയാറില്ലേ. അതുപോലെയാണ് ദീപാങ്കുരൻ എന്ന സംഗീതഞ്‌ജന്‍റെ ജീവിതം. അച്ഛൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രശസ്തനായ ഗാനരചയിതാവ്, ഗായകൻ, സംഗീതസംവിധായകൻ. അമ്മ മനോഹരമായി വീണ വായിക്കും. ചെറിയച്ഛൻ കൈതപ്രം വിശ്വനാഥും പേരുകേട്ട സംഗീതഞ്‌ജൻ. ദീപാങ്കുരന്‍റെ അനിയൻ ഡോക്ടറാണെങ്കിലും നന്നായി പാടും. ഇങ്ങനെയൊരു സംഗീത വീട്ടിൽ ജനിച്ച ദീപാങ്കുരൻ ജന്മസിദ്ധമായി അപാരമായ കഴിവുള്ള ഒരാൾ കൂടിയായാൽ പിന്നെ പറയാനുണ്ടോ..

തന്‍റെ സംഗീതസംവിധാനത്തിൽ ഹിറ്റായ തട്ടും പുറത്ത് അച്യുതനിലെ ഗാനങ്ങൾ സമ്മാനിച്ച സന്തോഷവും ഇതുവരെയുള്ള സംഗീതയാത്രയും പങ്ക് വയ്ക്കുന്നു, മലയാള സിനിമാലോകത്തെ പുതുമുഖ സംഗീതസംവിധായകരിൽ ശ്രദ്ധേയനായ ദീപാങ്കുരൻ.

മറക്കാനാവാത്ത ആദ്യ ചിത്രം

ദീപാങ്കുരൻ എന്ന കൊച്ചുപയ്യന് സോപാനത്തിൽ അഭിനയിച്ച് പാടിയത് അത്രയ്ക്കൊന്നും ഓർത്തെടുക്കാനാവില്ലെങ്കിലും ആദ്യ ചിത്രമായി മനസ്സിൽ മറക്കാതെ കിടക്കുന്നത് ദേശാടനം എന്ന ഹിറ്റ് സിനിമയാണ്. അക്കാലത്തെ ഏറ്റവും അധികം ഹിറ്റായ പാട്ടുകളുള്ള ചിത്രം. നാവാമുകുന്ദഹരേ എന്ന ഗാനം കുഞ്ഞുദീപാങ്കുരന്‍റെ സ്വരത്തിൽ കേരളത്തിൽ എങ്ങും അലയടിച്ചു.

സിനിമയുടെ പൂജകൾക്ക് അച്ഛന്‍റെ കൂടെ പോയി പലപ്പോഴും ഈശ്വരപ്രാർത്ഥന ചൊല്ലാൻ ദീപുവാകും നിയോഗിക്കപ്പെടുക. അത്തരത്തിൽ ചൊല്ലിയ ഒരു പ്രാർത്ഥനയാണ് ഈ ഗാനത്തിലേക്ക് ദീപാങ്കുരനെ എത്തിച്ചത്. ദീപുവിന്‍റെ തന്നെ ഭാഷയിൽ പറഞ്ഞാൽ പിന്നണി പാട്ടുകാരനാക്കിയ ആദ്യഗാനം. അതും അച്ഛൻ കൈതപ്രം തിരുമേനിയുടെ സംഗീതത്തിൽ.

റെക്കോർഡിംഗ് വേളയിൽ തെറ്റുകൾ ഒരുപാട് വരുത്തിയ കുഞ്ഞുദീപുവിനെ അച്ഛൻ ശാസിച്ചപ്പോൾ കൂടെ പാടിയ ഗായിക മഞ്‌ജുമേനോൻ ആണ് അങ്കിൾ പോയ്ക്കോളൂ എന്നും ഇവനെ ഞാൻ പാടിച്ചോളാമെന്നും പറഞ്ഞ് കോഴിക്കോട് മ്യൂസിക് സിറ്റിയുടെ സ്റ്റുഡിയോയിൽ ഗാനം റെക്കോർഡ് ചെയ്തത്. ഒരുപാട് പ്രിയപ്പെട്ടവരുടെ കൂടെ തുടക്കം കുറിച്ച ആ ഓർമ്മയാണ് ദീപുവിനെ ഇന്നും ആവേശം കൊള്ളിക്കുന്നത്.

ബ്രേക്ക് നൽകിയ പ്രിയപ്പെട്ട പാട്ടുകൾ

ലതാ മങ്കേഷ്ക്കർ ആലപിച്ച ഹിന്ദിയിലെ ഹിറ്റ് ഗാനം ദീപുവിന്‍റെ ശബ്ദത്തിൽ വന്നപ്പോൾ അതിലേറെ ഹിറ്റ്. ദീപു പ്ലസ് വണിന് ചെന്നൈയിൽ പഠിക്കുമ്പോഴാണ് സത്യം ശിവം സുന്ദരത്തിൽ പാട്ടെഴുതാൻ കൈതപ്രം ചെന്നൈയിൽ എത്തുന്നത്. അന്ന് അച്ഛനെ കാണാനെത്തിയ ദീപാങ്കുരനെ കൊണ്ട് അച്ഛന്‍റെ കൂടെ മുറിയിലുണ്ടായിരുന്ന സിയാദ്കോക്കറും രജപുത്രാ രഞ്‌ജിത്തും ഒക്കെ ചേർന്ന് ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടു.

തിരിച്ച് പോരാൻ ഇറങ്ങിയപ്പോൾ ഈ ഗാനം ദീപുവിനോട് പഠിച്ച് വയ്ക്കാൻ പറയുകയും ചെയ്തു. പിന്നീട് ആ സിനിമയുടെ സംഗീതസംവിധായകൻ വിദ്യാസാഗറിന്‍റെ വർഷവല്ലഗിയെന്ന സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് ജയരാജിന്‍റെ സെൻസേഷണൽ ഹിറ്റായ ഫോർ ദി പ്യൂപ്പിൾ സംഭവിക്കുന്നത്. അതിലെ ലജ്‌ജാവതിയോളം ഹിറ്റായ മറ്റൊരു ഗാനമാണ് ദീപാങ്കുരന്‍റെ ശബ്ദത്തിൽ പിറന്ന ലോകാസമസ്താ എന്ന ഗാനം. ഈ ഗാനത്തേക്കാൾ കൂടുതൽ ദീപാങ്കുരന് പറയാനുള്ളത് ജാസിഗിഫ്റ്റുമായുള്ള ബന്ധത്തെക്കുറിച്ചാണ്. അന്നും ഇന്നും പ്രശസ്തിയുടെ കളങ്കം ഏൽക്കാത്ത സഹോദരതുല്യനായ ഒരാളാണ് ദീപുവിന് ജാസിഗിഫ്റ്റ്. പ്രൊഫഷണലി വരാറുള്ള എത്ര ചെറിയ സംശയങ്ങൾക്കുപോലും ഇപ്പോഴും ദീപാങ്കുരൻ ആദ്യം വിളിക്കുന്നത് തന്‍റെ ജാസിയേട്ടനെ തന്നെ!

സംഗീതത്തിലെ ഇഷ്ടം

തീർച്ചയായും ദീപാങ്കുരൻ എന്നുള്ള ഗായകൻ നല്ല പ്രശസ്തിയിൽ നിൽക്കുമ്പോഴും ഉള്ളിന്‍റെയുള്ളിൽ സംഗീത സംവിധാനത്തോടായിരുന്നു ആദ്യം മുതലേ താൽപര്യം. ലക്ഷ്യവും മ്യൂസിക് ഡയറക്ടർ ആകുകയെന്നുള്ളത് തന്നെയായിരുന്നു.

deepankuran

ആദ്യ കാലങ്ങളിൽ അച്ഛന്‍റെ കൂടെ അസിസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് ദീപാങ്കുരന് അന്ന് സ്റ്റുഡിയോ ഉണ്ട്. വളരെ രസകരമായ ഒരു സംഗതി, കൈതപ്രം തന്‍റെ വർക്കുകൾ പലതും മകനെ കൊണ്ട് ചെയ്യിക്കുകയും ഒരു നല്ല തുടക്കം മകന് വേണം എന്നാഗ്രഹിച്ചിരുന്ന കൈതപ്രം വർക്കുകളിൽ തന്‍റെ പേര് തന്നെ വയ്ക്കുകയും ചെയ്യുമായിരുന്നുവത്രേ. അന്നേ മകന്‍റെ പ്രതിഭ തിരിച്ചറിഞ്ഞ അച്ഛന്‍റെ മനസ്സാണ് ഇതിൽനിന്ന് നമുക്ക് വ്യക്‌തമാകുന്നത്. ഇപ്പോഴും അതൊക്കെ പറയുമ്പോൾ ദീപാങ്കുരൻ ഒരുപാട് വാചാലനാകുന്നു.

പ്രതിഭാധനരായ സംഗീതസംവിധായകർക്കൊപ്പം ജോലി ചെയ്തിട്ടുള്ള കൈതപ്രം ദാമോദരൻ എന്ന തന്‍റെ അച്ഛന്‍റെ കൂടെയുള്ള പഠനകാലമാണ് സംഗീതത്തിനെക്കുറിച്ചുള്ള ഒരു തെളിഞ്ഞ കാഴ്ച മനസ്സിൽ ഒരുക്കിത്തന്നതെന്ന് ദീപാങ്കുരൻ പറയുന്നു.

യുകെയിലെ പഠനം

എംബിഎകാരനാണ് ദീപാങ്കുരൻ. പക്ഷേ അക്കാഡമിക്കലി തന്‍റെ വകുപ്പല്ല എംബിഎ എന്ന് ദീപാങ്കുരൻ എടുത്ത് പറയുന്നു. എങ്ങനെയൊക്കെയോ താൻ പാസായി എന്നു മാത്രം. പക്ഷേ വളരെ ഉൾവലിഞ്ഞുള്ള തന്‍റെ സ്വഭാവത്തെ പാകപ്പെടുത്താൻ എംബിഎ പഠനം സഹായിച്ചെന്നും ദീപാങ്കുരൻ ഓർക്കുന്നു.

പ്ലസ് വണ്ണിന് ചേർക്കാൻ മകനെ ചെന്നൈയിൽ പഠനത്തിനായി കൊണ്ടു ചെന്നാക്കിയ കൈതപ്രം തിരിച്ചു പോരാൻ നേരം കാറിനടുത്ത് വച്ച് ദീപാങ്കുരനെ വിളിച്ചു പറഞ്ഞുവത്രേ. “നീയൊരു സിഗരറ്റ് വലിച്ച് കണ്ടാമതി എനിക്ക്” ഈ ഓർമ്മ പങ്ക് വയ്ക്കുമ്പോൾ ദീപാങ്കുരന് ചിരിയടക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ ആ മോഹം അച്ഛന് ഇപ്പോഴും സാധിച്ച് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. കാരണം ഒരു സിഗരറ്റ് വലിക്കാനുള്ള ധൈര്യം ഇപ്പോഴും കക്ഷിയ്ക്ക് കൈവന്നിട്ടില്ല.

എംബിഎ പഠനത്തിനുശേഷമാണ് യുകെയിലേക്ക് ദീപാങ്കുരൻ വണ്ടി കയറിയത്. യുകെയിലെ പഠനം ദീപാങ്കുരൻ എന്ന സംഗീതസംവിധായകനെ വളരാൻ ഒരുപാട് സഹായിച്ചു. അതിന് കാരണക്കാരൻ ഔസേപ്പച്ചൻ സാറായിരുന്നു.

വളരെ സാമ്പ്രദായികമായ ഇന്ത്യൻ സംഗീതം കൈവശമുള്ള ദീപാങ്കുരന്‍റെ മനസ്സിൽ ലോകസംഗീതത്തെക്കുറിച്ചുള്ള അറിവ് പകർന്നത് സംഗീതസംവിധായകൻ ഔസേപ്പച്ചനുമായുള്ള ഒരു ഫോൺ സംഭാഷണമാണ്.

യുകെയിൽ മ്യൂസിക് പ്രൊഡക്ഷൻ എന്ന കോഴ്സാണ് ചെയ്തത്. അവിടെ എവിടെയും സംഗീതമാണെന്ന് ദീപാങ്കുരൻ പറയുന്നു. അവിടെയുള്ള ഏറ്റവും നല്ല മ്യുസിഷൻസായിരിക്കും ചിലപ്പോൾ സ്ട്രീറ്റിൽ നിന്ന് സംഗീതം അവതരിപ്പിക്കുന്നത്. അത് വല്ലാത്തൊരു പുതിയ ലോകമാണ് ദീപാങ്കുരന് തുറന്നു നൽകിയത്. കേൾവിക്കാരും അത്രത്തോളം തന്നെ പ്രോത്സാഹിപ്പിക്കുന്നവരാണ്.

മദ്യപിക്കാറില്ലെങ്കിലും പലപ്പോഴും ദീപാങ്കുരൻ ബാറിൽ പോകാറുണ്ടായിരുന്നു. അവിടെ നടക്കാറുള്ള സംഗീതവിരുന്നുകൾ ആസ്വദിക്കുകയെന്നുള്ളതാണ് ലക്ഷ്യം. ബാറിൽ പോയാൽ എന്തെങ്കിലുമൊക്കെ ഓർഡർ ചെയ്യാതെ പറ്റില്ലല്ലോ. അങ്ങനെ ഓർഡർ ചെയ്ത് അതും മുന്നിൽ വച്ച് സംഗീതവും ആസ്വദിച്ച് അങ്ങനെയിരിക്കും. അപ്പോഴും മദ്യം നുണയാൻ തോന്നാത്ത ഒരു ലഹരിക്ക് മുകളിലാണ് ദീപാങ്കുരന് സംഗീതമെന്ന ലഹരി.

deepankuran

സംഗീതസംവിധായകനായപ്പോൾ…

തുടക്കം സുരേഷ് പാലഞ്ചേരി സംവിധാനം ചെയ്ത ശലഭം എന്ന ചിത്രമായിരുന്നു. അതിൽ ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തു. അതിനുശേഷം ബാബു ജനാർദ്ദനന്‍റെ ലിസമ്മയുടെ വീട് ചെയ്തു. അതിലും പശ്ചാത്തലസംഗീതമായിരുന്നു. പിന്നീട് വന്ന ക്യാമൽ സഫാരിയായിരുന്നു ദീപാങ്കുരന്‍റെ സംഗീതസവിധാനത്തിൽ പാട്ടുകൾ പുറത്തിറങ്ങിയ ആദ്യ ചിത്രം. അതിലെ പാട്ടുകൾ അന്ന് അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇപ്പോഴും പലരും അതിലെ പാട്ടുകൾ നന്നായിരുന്നുവെന്ന് പറഞ്ഞ് വിളിക്കാറുണ്ട്. അതിനുശേഷം വെള്ളിവെളിച്ചത്തിൽ, ഹലോ നമസ്തേ തുടങ്ങിയ ഒരുപിടി ചിത്രങ്ങൾ. ശേഷം പരസ്യസംവിധായകൻ സെന്തിലിന്‍റെ ചിത്രം കടംകഥയിലേക്ക് എത്തുന്നത്. അ സിനിമയ്ക്ക് ശേഷം ഒരുപാട് പരസ്യചിത്രങ്ങൾക്കും ദീപാങ്കുരൻ സംഗീതം നിർവ്വഹിച്ചു. ഇതിനിടയിൽ 2017 ൽ കേരള സംസ്ഥാന ടെലിവിഷൻ അവാർഡും ദീപാങ്കുരനെ തേടിയെത്തുകയുണ്ടായി.

ഇതിനൊക്കെ ശേഷമാണ് തട്ടും പുറത്ത് അച്യുതൻ എന്ന ചിത്രത്തിലേക്ക് ദീപാങ്കുരൻ ചെയ്യുന്നത്. സംഗീതത്തിന് കൂടുതൽ പ്രാധാന്യം നൽകാറുള്ള ലാൽജോസിനെപ്പോലുള്ള ഒരു സംവിധായകന്‍റെ ചിത്രം ചെയ്യാൻ ദീപാങ്കുരന് ആഗ്രഹം തോന്നുകയും അദ്ദേഹത്തിന് വേണ്ടി തന്നെയുള്ള ഒരു പരസ്യചിത്രത്തിൽ ഒരുമിച്ച് വർക്ക് ചെയ്ത പരിചയം പുതുക്കാൻ ലാൽജോസിനെ പോയി കാണുകയും ചെയ്തു. ദീപാങ്കുരന് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അച്യുതന്‍റെ സംഗീതം ചെയ്യാൻ ലാൽജോസ് ക്ഷണിച്ചു. അന്ന് ഉണ്ടായ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ദീപാങ്കുരൻ പങ്കുവച്ചതിങ്ങനെ.

“അന്ന് ആ സിനിമ എനിക്ക് ഓഫർ ചെയ്തപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്നുണ്ടായിരുന്നു. പക്ഷേ ലാൽജോസിന്‍റെ മുന്നിലായിപ്പോയില്ലേ. കണ്ട് പുറത്തിറങ്ങിയതിനുശേഷം തുള്ളിച്ചാടി ഞാൻ ആ നിമിഷങ്ങൾ ആസ്വദിച്ചു”

ഇൻഡസ്ട്രിയിൽ ദീപാങ്കുരന് നല്ലപേര് സമ്മാനിച്ച ഒരു ചിത്രമായി പിന്നീട് അച്യുതൻ മാറി. ലാൽജോസിന്‍റെ ചിത്രമായത് കൊണ്ട് മാത്രമാണ് അതിലെ പാട്ടുകൾ ഇത്രയും ഹിറ്റായതെന്ന് ദീപാങ്കുരൻ പറയുന്നു.

പല പ്രമുഖ വ്യക്‌തികളും പലയിടങ്ങളിൽ വച്ച് ഈ സിനിമയിലെ പാട്ടുകളെക്കുറിച്ചും താൻ എന്ന സംഗീത സംവിധായകനെക്കുറിച്ചും സംസാരിക്കുന്നു… ഇതെല്ലാം ദീപാങ്കുരന് ഒരുപാട് ആവേശം നൽകുന്നു…

മുന്നോട്ടും ഒരുപാട് സിനിമകൾ ദീപാങ്കുരന്‍റെ പണിപ്പുരയിൽ ഒരുങ്ങുന്നു. എറണാകുളത്ത് ഭാര്യ ദേവി ശരണ്യയും, 4 വയസ്സായ ദേവാംഗിനുമൊപ്പം താമസിക്കുന്നു. ഭാര്യയും നന്നായി പാടും.

തനിക്ക് കിട്ടിയ സംഗീതം പുതു തലമുറയ്ക്ക് പകരാൻ എറണാകുളത്ത് തന്നെ ഇൻസ്റ്റിറ്റ്യൂഷനും നടത്തുന്ന ദീപാങ്കുരന് സംഗീതമില്ലാത്ത ഒരു ദിവസം പോലും മുന്നോട്ടില്ല.

ക്രിസ്മസ് ട്രീ ഗേൾ വിസ്മയ ദേവൻ

ക്രിസ്മസ് ഷൂട്ടിന് വ്യത്യസ്തത വേണം എന്ന ചിന്തയാണ് ഡിസൈനർ ദീപ്തി അനുരാഗിനെ ഇത്തരമൊരു പരീക്ഷണത്തിലേക്ക് എത്തിച്ചത്. ആശയം സുഹൃത്തുക്കൾ ആയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അബീൽ റോബിനും ഫോട്ടോഗ്രാഫർ ജിത്തുവുമായി ഷെയർ ചെയ്തപ്പോൾ അവർ കട്ടക്ക് കൂടെ നിൽക്കാം എന്ന് ഉറപ്പു നൽകി.

സിനിമ ടെലിവിഷൻ നൃത്ത വേദികളിലെ സ്ഥിരം സാന്നിധ്യമായ വിസ്മയ ദേവൻ തന്‍റെ ആദ്യ ഫോട്ടോഷൂട്ടിന് തയ്യാറായപ്പോൾ ഈ മനോഹര ചിത്രം പിറക്കുകയായിരുന്നു. മൈ ഡോറ പ്രൊഡക്ഷൻ കമ്പനി ആയിരുന്നു നിർമാണ നിർവഹണം നടത്തിയത്.

മൂന്നുദിവസം നീണ്ടു നിന്ന നാലുപേരുടെ അധ്വാനം ആയിരുന്നു ഈ പ്രകൃതിദത്ത വസ്ത്രാലങ്കാരം പൂർത്തിയാക്കുവാൻ വേണ്ടി വന്നത്. ഭർത്താവും സഹോദരിയും ഒന്നിച്ചു കേരളത്തിൽ അപൂർവം ആയി വളരുന്ന ക്രിസ്മസ് ട്രീ ഇലകൾ തേടി പല വീടുകൾ കയറി ഇറങ്ങിയ അനുഭവം ജീവിതത്തിൽ മറക്കാൻ കഴിയാത്തത് ആണെന്ന് ദീപ്തി പറയുന്നു.

 

xmas shoot team

വൈവിധ്യമാർന്ന കോസ്റ്റ്യൂം ഉപയോഗിച്ച് വേദികളിൽ നൃത്തച്ചുവടുകൾ വച്ചപ്പോൾ ഒന്നും ഉണ്ടാകാതിരുന്ന പരിഭ്രമം ഷൂട്ടിന്‍റെ മുഴുവൻ സമയത്തും എന്നെ ബാധിച്ചിരുന്നു എന്ന് വിസ്മയ. ആദ്യ ഷൂട്ട് എന്ന ടെൻഷൻ ഒപ്പം 30 കിലോ ഭാരം ഉള്ള കോസ്റ്റ്യൂം ആയിരുന്നു കാരണം.

എന്‍റെ മേക്കപ്പ് ജീവിതത്തിലെ ഏറ്റവും ആകാംഷ നിറഞ്ഞ വർക് ആയിരുന്നു ഇതെന്ന് അബിൽ റോബിൻ. കോസ്റ്റ്യൂമിന്‍റെ വ്യത്യസ്തത ഉൾകൊള്ളുന്ന തരത്തിൽ മേക്കപ്പ് ചെയ്യേണ്ടി വന്നത് വലിയ വെല്ലുവിളി ആയിരുന്നു. അവസാനം ചിത്രം പുറത്ത് വന്നപ്പോൾ മികച്ച അഭിപ്രായങ്ങൾ ആണ് എല്ലാവരും പറഞ്ഞത്.

ഫോട്ടോഗ്രഫിയിൽ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തി എന്ന നിലയിൽ പുതിയ അനുഭവങ്ങൾ നൽകിയ ഒരു ഷൂട്ട് ആയിരുന്നു ഇത്. നല്ല ഒരു ടീം സ്പിരിറ്റോടെ കോസ്റ്റ്യൂം, മേക്കപ്പ് അപ്പ് എന്നിവ മികവോടെ നിർവഹിച്ച സഹപ്രവർത്തകർക്ക് ഏറ്റവും മികച്ച ചിത്രം നൽകുക എന്നത് വലിയ ഉത്തരവാദിത്വം ആയിരുന്നു. അതിന്‍റെ മുഴുവൻ ടെൻഷനും ചിത്രം പുറത്ത് ഇറങ്ങിയതോടെ അവസാനിച്ചു. എല്ലാവരും നൽകിയത് മികച്ച അഭിപ്രായങ്ങൾ മാത്രം. ഇനിയും നല്ല ചിത്രങ്ങൾ എടുക്കുവാൻ ഇതൊരു പ്രചോദനം ആണെന്നാണ് ഫോട്ടോഗ്രാഫർ ജിത്തുവിന്‍റെ അഭിപ്രായം..

ആവി പിടിക്കുമ്പോൾ അബദ്ധം കാട്ടരുത്

മൂക്കടപ്പുണ്ടാവുമ്പോൾ അല്ലെങ്കിൽ ജലദോഷവും കഫക്കെട്ടും അലട്ടുമ്പോൾ ആവി പിടിക്കുക എന്നതാണ് പ്രാഥമികമായ പരിഹാരം. അതിനാൽ ആവി പിടിക്കാത്തവർ വളരെ കുറവായിരിക്കും. ആവി പിടിച്ചു കഴിഞ്ഞാൽ കുറച്ചു സമയത്തേക്കെങ്കിലും വലിയ ആശ്വാസമാണ്. അടഞ്ഞിരുന്ന മൂക്കും തൊണ്ടയും ഒക്കെ തുറന്നു വരും. ആവി പിടിച്ചാൽ ലഭിക്കുന്ന ഗുണം എല്ലാവർക്കും അറിയാമെങ്കിലും ശരിയായ രീതിയിൽ ആവി പിടിക്കാൻ പലർക്കും അറിയില്ല എന്നതാണ് വാസ്തവം.

ആവി പിടിക്കുമ്പോൾ അശ്രദ്ധ കൊണ്ടോ അജ്ഞത കൊണ്ടോ അബദ്ധം സംഭവിച്ചാൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇനി ആവി പിടിക്കുമ്പോൾ നിങ്ങൾ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചോളു..

  • വാവട്ടം കുറഞ്ഞ പാത്രത്തിൽ ചൂടുവെള്ളം ഉപയോഗിച്ച് ആവി പിടിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതൊരു പരമ്പരാഗത രീതി ആണെന്ന് കരുതി ആധുനിക ഗാഡ്ജറ്റ് വാങ്ങി ഉപയോഗിക്കണമെന്നില്ല.
  • ആവി പിടിക്കുമ്പോൾ കോട്ടൺ ടവ്വലോ തുണിയോ ഉപയോഗിച്ച് തല മൂടണം. വൃത്തിയുള്ള തുണി ഇതിനായി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • ശരീരത്തിനു പൊള്ളൽ ഏൽക്കാത്ത തരത്തിൽ പാത്രത്തിൽ നിന്ന് നിശ്ചിത അകലം പാലിച്ചിരിക്കണം.
  • ചൂടുവെള്ളത്തിൽ പച്ചവെള്ളം ചേർത്ത് ആവി പിടിക്കരുത്.
  • കണ്ണിലേയ്ക്ക് നേരിട്ട് ആവി അടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ കണ്ണിന് മുകളിൽ നനഞ്ഞ തുണി കെട്ടി വയ്ക്കാം. അല്ലെങ്കിൽ കുക്കുംബർ ഒട്ടിച്ചു വയ്ക്കാം.
  • കണ്ണിലേയ്ക്ക് ആവി നേരിട്ട് കയറ്റിയാൽ അത് കാഴ്ച ശക്തിയെ ക്ഷയിപ്പിക്കും.
  • തുടർച്ചയായി അഞ്ചു മിനിറ്റിൽ കൂടുതൽ ആവി പിടിക്കരുത്.
  • ഇടവിട്ട് ആവി പിടിക്കുന്നതാണ് നല്ലത്. രണ്ട് മിനിറ്റ് കൂടുമ്പോൾ തുണിമാറ്റി ആശ്വസിക്കുകയും വേണം.
  • ദിവസം രണ്ട് പ്രാവശ്യത്തിൽ കൂടുതൽ ആവി പിടിക്കേണ്ടതില്ല.മൂക്കടപ് ശക്തമാണെങ്കിൽ അത്തരം അവസരങ്ങളിൽ കൂടുതൽ തവണ ആവി പിടിക്കാം.
  • വൈദ്യുതി കൊണ്ട് പ്രവർത്തിപ്പിക്കുന്ന വേപ്പറൈസറുകൾ കഴിയുന്നതും ഒഴിവാക്കാം. കാരണം പലതും നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കൊണ്ടാണ് നിർമ്മിക്കുന്നത്. അത് ചൂടാകുമ്പോൾ രാസപ്രവർത്തനം സംഭവിച്ച് ആവിയിലും അത് കലരുന്നു.
  • നിവർത്തിയില്ലാതെ വരുമ്പോൾ ഇനി വേപ്പറൈസർ ഉപയോഗിക്കേണ്ടി വന്നാൽ സ്വിച്ച് ഓഫ് ചെയ്‌ത ശേഷം മാത്രം ആവി പിടിക്കുക.
  • അതുപോലെ സ്വിച്ച് ഓഫ് ആക്കിയ ശേഷം മാത്രം ജാറിൽ വെള്ളമൊഴിക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. ഷോക്ക് അടിക്കാനുള്ള സാധ്യത ഇങ്ങനെ തടയാം.
  • സ്റ്റോവിലാണ് വയ്ക്കുന്നതെങ്കിലും തീ കെടുത്തിയിട്ടു ആവി പിടിക്കാം.
  • വേപ്പറൈസറിൽ ആവി കൊള്ളുമ്പോൾ വെള്ളത്തിൽ ഉപ്പോ ബാമോ ചേർക്കരുത്.
  • വെള്ളം നല്ല പോലെ ചൂടായി കഴിഞ്ഞാൽ ആവി വരുന്ന ഭാഗത്തേയ്ക്ക് നേരിട്ട് മുഖവും മൂക്കും അടുപ്പിക്കരുത്.
  • വേപ്പറൈസറിൽ ഒരു തവണ ഉപയോഗിച്ച വെള്ളം പിന്നീട് ഉപയോഗിക്കരുത്. ഓരോ പ്രാവശ്യവും വെള്ളം മാറ്റണം.എടുക്കേണ്ട അളവിൽ മാത്രം വെള്ളം എടുക്കുക
  • ആവി പിടിക്കുന്നത് നല്ലതാണെങ്കിലും അതൊരു ശീലമാക്കരുത്.ചാർമ്മത്തിന് നല്ലതല്ല.

ബ്രേക്ക് അപ്പ് – കരകയറാനുള്ള വഴികൾ

തന്‍റെ സഹോദരി ആര്യയുടെ 5 വർഷത്തെ പ്രണയ ബന്ധം തകർന്നുവെന്ന് അൻ‌ഷുവിന്‌ മനസ്സിലായപ്പോൾ‌, അവൾ ശരിക്കും ഞെട്ടി പോയി. ആര്യയുടെയും കബീറിന്‍റെയും ജോഡി എത്ര മനോഹരമായിരുന്നു. ഇരുവരും മുംബൈയിലെ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുകയായിരുന്നു. രണ്ട് കുടുംബങ്ങളും ഈ ബന്ധം അംഗീകരിച്ചിരുന്നു, ഒരു സാമൂഹിക സ്വീകാര്യത മാത്രമേ ഇനി വേണ്ടിയിരുന്നുള്ളൂ. വളരെ സങ്കടത്തോടെയാണ് അൻ‌ഷു സഹോദരിയുടെ അടുത്തേക്ക് പോയത്. പക്ഷെ ആര്യ തികച്ചും സാധാരണമായ രീതിയിൽ ആണ് പെരുമാറിയത്.

യഥാർത്ഥ സ്നേഹം എന്നൊന്നില്ലേ എന്ന് അൻഷുവിന് തോന്നി. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ബന്ധത്തിൽ ഏർപ്പെടുക, നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ബന്ധം വേർപെടുത്തുക. ഇതാണോ ശരിക്കും റിലേഷൻഷിപ്? ഇത്തരം എല്ലാ ബന്ധങ്ങളും ശാരീരിക തലത്തിൽ മാത്രം അടിസ്ഥാനമാക്കിയുള്ളതാണോ?

പ്രവേഷുമായുള്ള ബന്ധം വിച്ഛേദിച്ച സമയം അൻഷു ഓർമ്മിച്ചു പോയി . 2 വർഷം മുഴുവൻ അവൾ തീർത്ത പുറംതൊടിൽ നിന്ന് പുറത്തിറങ്ങാൻ അവൾക്ക് കഴിഞ്ഞില്ല. തന്‍റെ പുതിയ ബന്ധം വളരെ പ്രയാസപ്പെട്ടാണ് അംഗീകരിച്ചത് ചിലപ്പോഴൊക്കെ.തനിക്ക് ഭർത്താവിനെ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അൻഷുവിന് തോന്നുന്നു.

രാത്രിയിൽ, ആര്യ അൻ‌ഷുവിനെ ആലിംഗനം ചെയ്തു പറഞ്ഞു, ചേച്ചി, നിങ്ങൾ വന്നത് വളരെ നന്നായി. എന്‍റെ കുടുംബം മുഴുവൻ എന്നോടൊപ്പം നിൽക്കുന്നു, അതിനാലാണ് എനിക്ക് ഈ തീരുമാനം എടുക്കാൻ കഴിഞ്ഞത്.”

എന്നാൽ ആര്യ ഒരിക്കലും കബീറിനെ ശരിക്കും സ്നേഹിച്ചിട്ടില്ലെന്നു അൻഷുവിന് തോന്നി. എന്നാൽ ആര്യ പറയുന്നത് അനുസരിച്ച്, ഒരുമിച്ച് പോകാൻ ഉള്ള സാഹചര്യം, സൃഷ്ടിക്കപ്പെടുന്നില്ലെങ്കിൽ, പിന്നെ പിരിയുക. മുന്നോട്ട് പോകാതിരിക്കുന്നതാണ് നല്ലത് എന്നാണ്…

ഇക്കാലത്ത് യുവതലമുറയുടെ ചിന്ത മുമ്പത്തേതിനേക്കാൾ കൂടുതൽ അവബോധമുള്ള പ്രായോഗികത നിറഞ്ഞതും ആണ്. ഒരു വ്യക്തിയുടെ പേരിൽ ജീവിതം മുഴുവൻ നശിപ്പിക്കുന്നതിനു പകരം, അവർ പിരിഞ്ഞ് മുന്നോട്ടുള്ള മറ്റൊരു പാത ഉണ്ടാക്കുന്നു.

കാരണം ബന്ധം തകരുമ്പോൾ ഒരാൾ വിഷാദാവസ്ഥയിലായി കഴിഞ്ഞാൽ തന്‍റെ മുഴുവൻ കുടുംബത്തിന്‍റെയും ജീവിതം കൂടി ദുഷ്കരമാക്കുന്നു. ഒരു ബന്ധവും നിർബന്ധിതമല്ല. നിങ്ങളുടെ പങ്കാളി നിങ്ങളുമായി ചേർന്ന് പോകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അപേക്ഷിക്കുന്നതിനു പകരം, നിങ്ങൾ മാന്യമായി വിട്ടു പോകുന്നുവെങ്കിൽ, അത് നിങ്ങളുടെ പങ്കാളിയ്ക്ക് മാത്രമല്ല നിങ്ങൾക്കും നല്ലതാണ്.

ബ്രേക്ക് അപ്പിൽ ധാരാളം വാദങ്ങൾ ഉന്നയിക്കാമെങ്കിലും, ആർക്കോ മുന്നിൽ മുട്ടുകുത്തി ജീവിക്കുന്നതിനേക്കാൾ മികച്ചതാണ്  ബ്രേക്ക് അപ്പ്.

വേർപിരിയൽ വിവാഹത്തിന് മുമ്പോ വിവാഹത്തിന് ശേഷമോ ആകട്ടെ, എല്ലായ്പ്പോഴും മാന്യനായിരിക്കണം. നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ ഈ ചെറിയ പ്രായോഗിക നുറുങ്ങുകൾ സ്വീകരിക്കുകയാണെങ്കിൽ, നമുക്ക് ഒരു സമ്പൂർണ്ണ ജീവിതത്തിലേക്ക് വേഗത്തിൽ നീങ്ങാൻ കഴിയും:

രക്തസാക്ഷിയാവാൻ തിരക്കുകൂട്ടരുത്

ഒരു വേർപിരിയൽ ഉണ്ടായാൽ നിങ്ങൾ അതിൽ 24 മണിക്കൂർ ചുറ്റിക്കറങ്ങി ജീവിക്കുക എന്നല്ല. ഇത് ജീവിതാവസാനമല്ല. ജീവിതം നിങ്ങൾക്ക് സന്തോഷിക്കാൻ മറ്റൊരു അവസരം നൽകുന്നു. നിങ്ങൾ അത് സ്വയം തിരിച്ചറിയുക. നമ്മുടെ സ്വന്തം നിലനിൽപ്പിനായി ഈ ബന്ധങ്ങൾ നിലനിർത്താൻ സാധ്യത തിരയാൻ തുടങ്ങുന്നു. ഇത് കൊണ്ട് കുറെ ദിവസം മോശം മാനസികാവസ്ഥയിലൂടെ, ഒരു പക്ഷേ ഒരു ച്യൂയിംഗ് ഗം പോലെ ആ ബന്ധത്തിന്‍റെ ഓർമ്മകൾ ചവച്ചരച്ചു കൊണ്ടിരിക്കും. അത് അവസാനിപ്പിക്കുക. തകർന്ന ബന്ധത്തിന്‍റെ രക്ത സാക്ഷി എന്ന മനോഭാവം ദൂരേക്ക് പറത്തിക്കളയാം.

ഹൃദയത്തിന്‍റെ വാതിലുകൾ തുറന്നിടുക

ഒരു അപകടം ഉണ്ടാവുമ്പോൾ നിങ്ങൾ ജീവിതം നിർത്തുന്നുവെന്ന് അർത്ഥമാക്കുന്നില്ല. എല്ലായ്പ്പോഴും ഹൃദയത്തിന്‍റെ വാതിലുകൾ തുറന്നിടുക. എല്ലാ രാത്രിക്കും ശേഷം തീർച്ചയായും പ്രഭാതമാണ്. ഒരു അനുഭവം മോശമായിരിക്കാം, പക്ഷേ ഇതിനർത്ഥം നിങ്ങൾ പ്രകാശകിരണത്തിൽ നിന്ന് പിന്തിരിയുന്നു എന്നല്ല.

ജോലിയിൽ മനസ്സ് മുഴുകട്ടെ

ബ്രേക്ക് അപ്പിനു ശേഷം നല്ലൊരു മരുന്നാണ് ജോലി ചെയ്യുക എന്നത്. അതിനാൽ, ജോലിയിൽ മുഴുകുക, പകുതിയിലധികം വേദനകൾ അതോടെ അപ്രത്യക്ഷമാവും. നിങ്ങൾ കൂടുതൽ പ്രവർത്തിക്കുമ്പോൾ നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുകയും പുരോഗതിയുടെ വഴി തുറക്കുകയും ചെയ്യും.

പ്രതീക്ഷ കൈവിടരുത്

ഒരു വേർപിരിയലിനു ശേഷം ആളുകൾ നിരാശയുടെ ഉള്ളറകളിലേക്ക് സ്വയമറിയാതെ പോകുന്നത് പലപ്പോഴും കാണാം. വേണോ വേണ്ടയോ എന്ന് ശ്വാസംമുട്ടുന്ന ബന്ധത്തിൽ, അനാവശ്യമായ പ്രതീക്ഷയോടെ, അതിലേറെ നിരാശയോടെ ചെലവഴിക്കുന്നതിലും ഭേദമാണ് വേർപിരിയുന്നതിലൂടെ ഒരു പുതിയ തുടക്കം കുറിക്കുന്നത്. പ്രത്യാശയെ മുറുകെ പിടിച്ച് വേർപിരിയലിനു ശേഷം പുതിയതായി ജീവിതം ആരംഭിക്കുക.

ജീവിതം മനോഹരമാണ്

ജീവിതം മനോഹരമാണ്, ഒരു വേർപിരിയൽ കാരണം അതിന്‍റെ സൗന്ദര്യത്തെ അവഗണിക്കരുത്. വേർപിരിയലിൽ നിന്ന് എന്തെങ്കിലും മനസിലാക്കുക, അതേ തെറ്റുകൾ വീണ്ടും ആവർത്തിക്കരുത്. വേർപിരിഞ്ഞതിനു ശേഷം മാത്രമേ ശരിയായ ഉറക്കം ലഭിക്കുകയുള്ളു എന്നാണ് അനുഭവങ്ങൾ പറയുന്നത്..

ലളിതമായ ഭാഷയിൽ, ബ്രേക്ക് അപ്പ് എന്നത് ഒരു പൂർണ്ണ വിരാമം അല്ല, മറിച്ച് ബന്ധങ്ങളുടെ ഒരു പുതിയ തുടക്കമാണ്.

സരസ്വതി വെറുതെ പറയുന്നതല്ല!

ഡോർബെൽ മുഴങ്ങിയതും എനിക്ക് അരിശം വന്നു. “ദേ പിന്നേയും ആരോ വന്നിരിക്കുന്നു. പാൽക്കാരനും പത്രക്കാരനും വന്നു പോയതല്ലേയുള്ളൂ. ഇനി ആരാണ്? 5-10 മിനിറ്റ്. വീണ്ടും വെറുതെ പോകും. ഇന്ന് അൽപം കുഴപ്പം പിടിച്ച പണികളാണുള്ളത്. ചപ്പാത്തി കുഴച്ച് മാവ് കൈയ്യിലുണ്ട്. ഇപ്പോൾ തന്നെ സമയം ഒമ്പത് മണിയായി. ഇനി സന്ദീപിന് ചപ്പാത്തി ഉണ്ടാക്കണം. 9.05 ആകുമ്പോൾ പുള്ളി ഓഫീസിൽ പോകും. അപ്പോഴേക്കും കറിയും റെഡിയാക്കണം.” ഞാൻ കൈ കഴുകി ഡോർ തുറക്കാൻ ചെല്ലുമ്പോഴേക്കും വീണ്ടും ബെൽ മുഴങ്ങിയിരുന്നു. ഇങ്ങനെ ഡോർബെൽ മുഴങ്ങിക്കൊണ്ടിരുന്നാൽ എന്‍റെ പണിയൊന്നും നടക്കില്ല.

ഞാൻ കൈ തുടച്ചു കൊണ്ട് പോയി ഡോർ തുറന്നു. നീണ്ട കറുത്ത, മനോഹര യ കണ്ണുകളുള്ള ഒരു സ്‌ത്രീ മുറ്റത്ത് നിൽക്കുകയാണ്.

“ശർമിള ചേച്ചി പറഞ്ഞിട്ട് വന്നതാണ്.”

പുതിയ ജോലിക്കാരിയെ വേണമെന്ന് ഞാൻ ശർമിള ചേച്ചിയോട് പറഞ്ഞിരുന്നു. ഞാൻ ജോലിക്കാരിയോട് പേര് ചോദിച്ചു. സരസ്വതി അവർ പറഞ്ഞു.

ഞാനവരോട് അൽപനേരം ഇരിക്കാൻ പറഞ്ഞ് അടുക്കളയിലേക്കു പോയി. അടുക്കള ജോലിയെല്ലാം തീർത്തു. സന്ദീപിന് ബ്രേക്‌ഫാസറ്റ് കൊടുത്തു. സന്ദീപിറങ്ങിയ ശേഷം ഞാൻ സരസ്വതിയുടെ അടുത്തേയ്‌ക്ക് ചെന്നു.

മനോഹരമായ കണ്ണുകൾ കൊണ്ട് അവളെന്നെ മിഴിച്ചു നോക്കി.

മുറുക്കുന്ന സ്വഭാവമുണ്ടെന്ന് ചുണ്ടുകൾ കണ്ടപ്പോൾ തോന്നി. നരച്ച സാരിയാണെങ്കിലും നന്നായി ഉടുത്തിട്ടുണ്ട്. നല്ല വൃത്തിയും വെടിപ്പുമുള്ളയാളാണെന്ന് വിളിച്ചോതുന്ന തരത്തിലായിരുന്നു. മുടിയെല്ലാം നന്നായി കെട്ടി വച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ആളെ പിടിച്ചു.

അടുക്കളയിൽ സഹായിക്കാൻ നല്ലൊരാളെ കിട്ടുന്നതിന്‍റെ സന്തോഷം എനിക്കുണ്ടായിരുന്നു. ചിലരെ കാണുമ്പോൾ എനിക്ക് അടുക്കളയിലേയ്‌ക്ക് കയറ്റാൻ പോലും തോന്നാറില്ല. പക്ഷേ സരസ്വതിയ്‌ക്ക് ഐശ്വര്യമൊക്കെയുണ്ട്. കണ്ടിട്ട് ഒരു പാവമാണെന്നാണ് തോന്നുന്നത്.

ഞാൻ അടുക്കളയിൽ നിന്ന് പുറത്തേയ്‌ക്ക് വരുമ്പോൾ അവൾ ഹാളിന്‍റെ ഒരു മൂലയിൽ ഇരിക്കുകയായിരുന്നു. വീട് മുഴുവൻ നിരീക്ഷിച്ചു കാണും.

“മാഡം, നിങ്ങൾ വീടെല്ലാം നല്ല വൃത്തിയായി സൂക്ഷിക്കുന്നുണ്ടല്ലോ” എന്നെ കണ്ടതും അവൾ പറഞ്ഞു.

“അപ്പോൾ എന്‍റെ വീട്ടിലെ പണിയെല്ലാം ചെയ്യാൻ റെഡിയാണോ?”

“അതിനെന്താ, ഇവിടെ ജോലി ചെയ്യാൻ എനിക്ക് ഇഷ്‌ടമാണ്. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞാൽ മതി.”

“പാത്രങ്ങൾ കഴുകണം, വീട് അടിച്ചു തുടയ്‌ക്കണം, പിന്നെ വല്ലപ്പോഴും വസ്‌ത്രങ്ങളും അലക്കേണ്ടി വരും.”

“അതു ചെയ്യാൻ എനിക്ക് വിരോധമില്ല. വർഷങ്ങളായി എന്‍റെ പണി തന്നെ അതാണല്ലോ?”

“എത്ര കാശ് വേണം, ഏതു സമയത്ത് വരും എന്നെല്ലാം ഇപ്പോഴേ തീരുമാനിക്കണം.”

“കാശ് നിങ്ങള് തന്നെ പറഞ്ഞാൽ മതി മാഡം, മുമ്പുണ്ടായിരുന്നവൾക്ക് കൊടുത്തതിനേക്കാൾ കൂടുതലോ കുറവോ വേണ്ട. ഇപ്പോഴത്തെ നിലവാരം മാഡത്തിനും അറിയാമായിരിക്കുമല്ലോ. നേരത്തെ വരണമെന്നുണ്ടെങ്കിൽ ഞാൻ ആദ്യം ഇവിടെ വരാം. ഒരു ഏഴുമണിയ്‌ക്ക് വന്നാൽ മതിയോ?”

“അതു നല്ല കാര്യമായിരിക്കും. എനിക്ക് രാവിലെയാണിവിടെ തിരക്ക്. ഏഴ് മണിയ്‌ക്ക് വന്നാൽ നന്ന്” ഞാൻ സന്തോഷത്തോടെ പറഞ്ഞു.

“വരാം മാഡം, പക്ഷേ രാവിലെ എനിക്ക് ഒരു കപ്പ് ചായ തരേണ്ടി വരും.”

“അതു കുഴപ്പമില്ല, ഒന്നോ രണ്ടോ ഗ്ലാസ് ചായ ആവാം. പക്ഷേ ജോലി വൃത്തിയോടെ ചെയ്യണം. അതെനിക്ക് നിർബന്ധമാണ്. അങ്ങനെയാണെങ്കിൽ ന്യായമായ കാശ് തരുന്നതിൽ എനിക്കൊരു വിരോധവുമില്ല.”

“അതു മാഡം പേടിക്കണ്ട, എന്‍റെ ജോലിയിൽ ഒരിക്കലും ഞാൻ വെള്ളം ചേർക്കില്ല. കാശ് കിട്ടുമെങ്കിൽ ആരെങ്കിലും ജോലിയിൽ ഉഴപ്പുമോ? എന്നെപ്പറ്റി ഒരു പരാതിയും ആർക്കും കാണില്ല. സ്‌നേഹം തന്നാൽ ജീവൻ കൊടുക്കും അതാണ് എന്‍റെ സ്വഭാവം” സരസ്വതി പറഞ്ഞു.

“അതെന്തായാലും നല്ല കാര്യം തന്നെ.”

ഇത്രയും ആയപ്പോഴേക്കും അവളെ എനിക്ക് പിടികിട്ടിയിരുന്നു. അൽപം സംസാരപ്രിയ ആണെന്നേയുള്ളൂ, പറയുന്നതെല്ലാം കാര്യമായിരുന്നു.

എനിക്ക് പക്ഷേ ഒരുപാട് സംസാരിക്കുന്നവരെ അത്ര ഇഷ്‌ടമല്ല. പക്ഷേ ഇവിടെ ഒരു ജോലിക്കാരിയെ കിട്ടാനില്ലാത്തതു കൊണ്ട് ഇഷ്‌ടം നോക്കിയിട്ട് ആളെ നിർത്താനും പറ്റില്ലല്ലോ. എന്തായാലും വേണ്ടില്ല. ഞാനവളോട് അടുത്ത ദിവസം മുതൽ വരാനായി ആവശ്യപ്പെട്ടു.

സരസ്വതി പോയി കഴിഞ്ഞപ്പോൾ ഞാൻ വീട് മുഴുവൻ ഒന്നു നോക്കി. എല്ലാം അലങ്കോലമായി കിടക്കുകയാണ്. സോഫയുടെ കുഷ്യൻ നിലത്ത് കിടക്കുന്നു. പത്രം കട്ടിലിന്‍റെ മേലെ വാരിവലിച്ചിട്ടിരിക്കുന്നു. ഡൈനിംഗ് ടേബിളിൽ ചായ കുടിച്ച കപ്പുകൾ ഇരിക്കുന്നു…

കോകിലയുടെ ചെരിപ്പുകളും പുസ്‌തകങ്ങളും ഹാളിൽ അവിടെയും ഇവിടെയും കിടക്കുന്നു.. ഇതെല്ലാം കണ്ട് എനിക്ക് ചിരിയാണ് വന്നത്. ഈ അവസ്‌ഥ കണ്ടിട്ടും വീട് വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടെന്നല്ലേ സരസ്വതി പറഞ്ഞത്!

ഇനി എന്നെ പരിഹസിക്കാൻ വേണ്ടി പറഞ്ഞതാവുമോ? ഏയ്.. വന്ന് കയറിയ ഉടൻ മുഷിപ്പിക്കുന്ന കാര്യം പറയേണ്ട വല്ല കാര്യവും അവൾക്കുണ്ടോ? അത് നല്ലത് ഉദ്ദേശിച്ച് തന്നെ പറഞ്ഞതാവും പാവം.

മുഷിഞ്ഞ തുണികളും അലങ്കോലപ്പെട്ട് കിടക്കുന്ന കിടക്കവിരികളും നിലത്ത് വീണ് കിടക്കുന്ന പാത്രങ്ങളും മറ്റും എനിക്ക് ഒട്ടും ഇഷ്‌ടമല്ല. എല്ലാം അടുക്കി വച്ചത് അലങ്കോലമാക്കിയാൽ എനിക്ക് ദേഷ്യം വരും. വീട്ടിൽ മറ്റ് ഒഴിച്ചുകൂടാനാവാത്ത ജോലി ഉള്ളതിനാലാണ് എനിക്ക് ഇതൊന്നും ഓർഡറാക്കി വയ്‌ക്കാൻ കഴിയാത്തത്.

ഉടനെ ഹാളിലെ വസ്‌തുക്കളെല്ലാം നേരെയാക്കി ഞാൻ മുറിയിലേയ്‌ക്ക് കയറി. അവിടെയും കോകില മോൾ പലതും അവിടെയും ഇവിടെയും ഇട്ടിരിക്കുകയായിരുന്നു. ഞാൻ മുറിയെല്ലാം വൃത്തിയാക്കി..

നനഞ്ഞ തോർത്ത് കിടക്കയിൽ ഇടരുതെന്ന് പറഞ്ഞാൽ അച്‌ഛനും മോളും കേൾക്കില്ല. അത് ജനലിലോ വരാന്തയിലെ അയയിലോ ഇടാൻ പറഞ്ഞാൽ കേൾക്കില്ല രണ്ടാളും. എല്ലാം വൃത്തിയാക്കി വയ്‌ക്കാൻ ഇവിടെ ഒരു മെഷീനുണ്ടല്ലോ അതാണല്ലോ ഈ ഞാൻ…

ഇനി ഡ്രസ്സിംഗ് ടേബിൾ വൃത്തിയാക്കുന്നതാണ് മറ്റൊരു പണി. അവിടെ പൗഡറും ക്രീമും ചീർപ്പും എല്ലാം പരന്ന് കിടക്കുകയാണ്. എല്ലാം ഒതുക്കിക്കഴിഞ്ഞപ്പോഴേക്കും ക്ലോക്കിൽ പതിനൊന്ന് മണി അടിച്ചു.

അയ്യോ… ഇനി അടുക്കളയിൽ കയറി ചോറ് വയ്‌ക്കണമല്ലോ. 12.30 ആകുമ്പോൾ മോള് സ്‌ക്കൂളിൽ നിന്ന് വരും. 1.20 ആകുമ്പോൾ അദ്ദേഹവും ഇങ്ങെത്തും. രണ്ടാൾക്കും ഭക്ഷണം കൊടുക്കണ്ടേ? ഞാൻ ഉടനെ അടുക്കളയിൽ കയറി പണി തുടങ്ങി…

അടുത്ത ദിവസം ഏഴ് മണിയ്‌ക്ക് തന്നെ കുളിച്ചൊരുങ്ങി, എന്നെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് സരസ്വതി എത്തി. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇനി പണിയെല്ലാം വളരെ എളുപ്പമാകുമല്ലോ.

പാത്രം കഴുകുന്നതാണ് എന്നെ ഏറ്റവും മുഷിപ്പിച്ചിരുന്നത്. ഇനി അതിൽ നിന്ന് മോചനം ആയല്ലോ. ഇത്രയും കൃത്യനിഷ്‌ഠയുള്ള ഒരു വീട്ട് ജോലിക്കാരിയെ എനിക്കിതുവരെ കിട്ടിയിരുന്നില്ല.

ദിവസങ്ങൾ കടന്നുപോയി. സരസ്വതി എന്നും കൃത്യസമയത്തു തന്നെ എത്തുമായിരുന്നു. മോളാണ് സരസ്വതിയുമായി ഏറ്റവും എളുപ്പത്തിൽ ഇണങ്ങിയത്. അവർ രണ്ടാളും നല്ല കൂട്ടായി.

രാവിലെ അധികം സമയം കിട്ടാറില്ല. പക്ഷേ ഉച്ചയ്‌ക്ക് വരുമ്പോൾ കോകിലയുമായി കളിക്കും. സരസ്വതി കോകിലയ്‌ക്ക് മിക്കപ്പോഴും കഥകൾ പറഞ്ഞുകൊടുക്കും. ചിലപ്പോൾ മുടി ചീകി കെട്ടി കൊടുക്കും.

ഞാൻ കോകിലയെ പഠിപ്പിക്കാൻ ഇരിക്കുമ്പോൾ പലപ്പോഴും വഴക്ക് പറയാറുണ്ട്. ഇതുകേൾക്കുമ്പോൾ സരസ്വതി പറയും “എന്തിനാ മാഡം വഴക്ക് പറയുന്നത്. അവൾ ചെറിയ കുട്ടിയല്ലേ. നിങ്ങൾ നോക്കിക്കോ അവൾ മിടുക്കിയായി എല്ലാം പഠിച്ചോളും. വളർന്ന് വലിയ ഓഫീസറാകും. ഇപ്പോൾ അവളെ കളിക്കാൻ വിട്ടോളൂ, നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ എപ്പോഴും ഇരുത്തി പഠിപ്പിക്കുന്നതെന്തിനാണ്?”

ഒരു ദിവസം സരസ്വതിയോട് ഇങ്ങനെ പറഞ്ഞു. “ഇപ്പോൾ പഠിക്കാനുള്ള താൽപര്യം കാണിച്ചിട്ടില്ലെങ്കിൽ പിന്നെ ഭാവിയിൽ എങ്ങനെ അതുണ്ടാവും. ഇപ്പോൾ എല്ലാ മേഖലയിലും കടുത്ത മത്സരമാണ്. പിറകിലായി പോയാൽ പിന്നെ കര കയറാനാവില്ല. പഠിക്കേണ്ട സമയത്ത് പഠിക്കുക തന്നെ വേണം.”

“എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് മാഡം. നിങ്ങളുടെ ഭാഗം ശരിയാണ്. പക്ഷേ നിങ്ങൾ നിങ്ങളുടെ ചെറുപ്രായത്തിൽ ഇത്രയൊക്കെ പഠിച്ചിരുന്നോ? എന്നിട്ടിപ്പോൾ നിങ്ങൾക്ക് വല്ല കുറവും ഉണ്ടോ? എല്ലാ സുഖസൗകര്യങ്ങളും ഇല്ലേ… ഇതുപോലെ കോകില മോളും സുഖമായി കഴിഞ്ഞോളും. പിന്നെ മാഡം ഒരാൾക്ക് ഭാവിയിൽ എത്ര സുഖം ലഭിക്കും എത്ര ദുഃഖം അനുഭവിക്കേണ്ടി വരും എന്നൊന്നും ആർക്കും പറയാനാവില്ലല്ലോ. ചുരുങ്ങിയ പക്ഷം അവരുടെ ബാല്യത്തിലെ സന്തോഷമെങ്കിലും നമ്മൾ ഉറപ്പാക്കണം.”

സരസ്വതിയുടെ വാക്കുകൾ തന്‍റെ ഹൃദയത്തെ വല്ലാതെ സ്‌പർശിച്ചു. ശരിയാണത്. ഭാവി എന്താകുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. ഇപ്പോൾ കളിച്ച് ചിരിച്ച് കഴിയട്ടെ.. ഇങ്ങനെ പല കാര്യത്തിലും സരസ്വതി പറയുന്ന കാര്യങ്ങൾ എനിക്ക് ജീവിതത്തിൽ നടപ്പിലാക്കേണ്ടി വന്നു.

അവൾ ജീവിതത്തെ എത്ര ഈസിയായാണ് കാണുന്നത്. അനാവശ്യമായ ഒരു സംഘർഷവും അവളുടെ ജീവിതത്തിലില്ല. എന്നെക്കാൾ പ്രായം കുറഞ്ഞ അവളുടെ ജീവിതാനുഭവങ്ങൾക്ക് മുന്നിൽ എന്‍റെ ചിന്തകൾ അർത്ഥശൂന്യമായപോലെ…

മാഡം എനിക്കെല്ലാം അറിയാം എന്ന തരത്തിലാണ് അവളുടെ മറുപടികളെല്ലാം. ഞാൻ ഒട്ടും വിദ്യഭ്യാസമില്ലാത്തവളല്ല, വിദ്യാസമ്പന്നരേക്കാൾ ബുദ്ധി എനിക്കുണ്ട്. അവളുടെ മനസ്സ് ഇങ്ങനെ പറയുന്നതായാണ് എനിക്ക് പലപ്പോഴും തോന്നാറുള്ളത്.

അങ്ങനെ പതുക്കെ പതുക്കെ സരസ്വതി എന്‍റെ കുടുംബത്തിന്‍റെ ഭാഗമായി തീർന്നു. ജോലിയിൽ ഒരിക്കലും അവൾ ഉഴപ്പിയില്ല. എന്നും ഉത്സാഹത്തോടെ എല്ലാം ചെയ്‌തു തീർത്തു.

ഒരു ദിവസം പോലും അനാവശ്യമായി ലീവ് ചോദിച്ചിട്ടില്ല. മറ്റ് പലയിടങ്ങളിലും പോകാത്ത ദിവസം പോലും എന്‍റെ വീട്ടിൽ അവൾ വന്നു. എന്നെയും അവൾക്ക് ഒത്തിരി ഇഷ്‌ടമായിരുന്നു എന്നാണ് തോന്നുന്നത്. ആവശ്യം വരുമ്പോൾ ഞാനവളെ സഹായിക്കാനും മടിച്ചിരുന്നില്ല.

ഒരു ജോലിക്കാരി എന്ന നിലയിൽ നിന്ന് മാറി ഒരു കുടുംബാംഗത്തെപ്പോലെ അവളെന്നോട് പെരുമാറാൻ തുടങ്ങി. ഞാൻ അധികം അണിഞ്ഞൊരുങ്ങാൻ ശ്രദ്ധിച്ചിരുന്നില്ല. പ്രത്യേകിച്ചും വീട്ടിൽ തന്നെ ഉണ്ടാവുന്ന സമയത്ത്. വെളിയിൽ പോകുമ്പോൾ മാത്രമാണ് അൽപം മേക്കപ്പ് ചെയ്യുന്നതുതന്നെ.

ഒരിക്കൽ സരസ്വതി എന്‍റെ കൈ പിടിച്ചുകൊണ്ട് ചോദിച്ചു. “എന്താണിത് മാഡം, കുറച്ച് അണിഞ്ഞൊരുങ്ങി നിന്നുകൂടെ. ഞാൻ നിങ്ങൾക്കായി എന്നും കനകാംബര മാല കൊണ്ടു വന്നു തരുന്നത് കോകില മോൾക്ക് വച്ചു കൊടുക്കും.”

“എന്താ എന്നെ കാണാൻ ഈ കോലത്തിലും സുന്ദരിയല്ലേ?” ഞാൻ ചിരിച്ചുകൊണ്ടു ചോദിച്ചു.

“അല്ലാ, അതൊന്നുമല്ല കാര്യം. മാഡം സുന്ദരിയാണ്. പക്ഷേ കുറച്ച് മേക്കപ്പ് ചെയ്‌താലെന്താ കുഴപ്പം. അതിന്‍റെ ഗുണവും കിട്ടും. അടുത്ത വീട്ടിലെ മെഹ്‌റാ മാഡം എല്ലാ ദിവസവും അണിഞ്ഞൊരുങ്ങിയാണ് നടപ്പ്. സിനിമയിലെ നായികമാരെ പോലെ…”

“അവർക്ക് അതിനുള്ള സമയം കാണും സരസ്വതി… അങ്ങനെയാവാനൊന്നും എനിക്ക് പറ്റില്ല.”

“സമയത്തിന്‍റെ കാര്യമൊക്കെ വിട് മാഡം. അവർ ടിവി കണ്ട് കൊണ്ടിരിക്കുമ്പോഴാണ് നെയിൽ പോളിഷിടുന്നത്, മുടികെട്ടുന്നത്, മാനിക്യൂർ ചെയ്യുന്നത്. നിങ്ങളാണെങ്കിൽ ടിവി കാണാറുപോലുമില്ല. എപ്പോൾ നോക്കിയാലും പുസ്‌തകം വായിച്ചിരിക്കും. നല്ല നല്ല പരിപാടിയാണിപ്പോൾ ഉള്ളത് മാഡം. മാത്രമല്ല അതിനിടയിൽ പച്ചക്കറിപോലും അരിയാനും കഴിയും. അല്ലാതെ ഈ പത്രത്തിലൊക്കെ എന്താണുള്ളത്? എന്നും ഒരേ വാർത്തകൾ… ആ നേതാവ് ഈ നേതാവിനെ കുറ്റം പറഞ്ഞു, വിലക്കയറ്റം, പെട്രോൾ വില വർദ്ധനവ്, പാലിനു വിലകൂടി, അയാളുടെ ഭാര്യ അയൽക്കാരനൊപ്പം ഒളിച്ചോടി, സ്വത്ത് തർക്കം സഹോദരനെ കുത്തി, കൂട്ട ബലാത്സംഗം നടന്നു… ഇങ്ങനെയുള്ള കാര്യങ്ങളാണ് നിത്യവും വായിക്കാനുണ്ടാവുക. മാഡം കുറച്ച് സമയം നമ്മളുടെ സ്വന്തം കാര്യത്തിനായി മാറ്റി വയ്‌ക്കണ്ടേ…”

സരസ്വതി എന്നും എന്തെങ്കിലുമൊക്കെ എന്നെ പഠിപ്പിച്ചോണ്ടിരിക്കും. പുസ്‌തകവും പത്രവും വായിക്കുമ്പോൾ എനിക്ക് മനസ്സുഖം ലഭിക്കുന്നുണ്ടെന്ന് ഞാനവളെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും.

ഒരു ദിവസം സരസ്വതി വന്നയുടനെ ബാഗിൽ നിന്ന് രണ്ട് കനകാംബര മാല പുറത്തെടുത്തു കൊണ്ട് പറഞ്ഞു. “ഇതാ മാഡം, ഇന്ന് ഞാൻ രണ്ടാൾക്കുമായി മാല കൊണ്ടു വന്നിട്ടുണ്ട്. മാഡത്തിനും കോകില മോൾക്കും വേറെ വേറെ.

ഇന്ന് മാഡത്തിന് ഈ മാല ചൂടാതിരിക്കാനാവില്ല.”

“ശരി സരസ്വതി, ഞാൻ അണിഞ്ഞോളാം.”

“മാഡം മറ്റൊന്നും വിചാരിക്കില്ലെങ്കിൽ ഞാൻ തന്നെ ചൂടി തരാം. മാഡത്തിനെ അണിയിച്ചൊരുക്കാൻ എനിക്കിഷ്‌ടമാണ്” നാണിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്.

“അയ്യോ.. അതിലെനിക്കൊരു എതിർപ്പുമില്ല സരസ്വതി… പക്ഷേ നീ എന്നെ എന്തു ചെയ്യാൻ പോകുകയാ?” ഞാൻ കുലുങ്ങിച്ചിരിച്ചുകൊണ്ട് ചോദിച്ചു.

“അതൊക്കെ മാഡം കണ്ടോളൂ” എന്നുപറഞ്ഞ് അവൾ എന്നെ ഒരുക്കാൻ തുടങ്ങി. അന്ന് സരസ്വതിയുടെ ആഗ്രഹം നടക്കട്ടെയെന്ന് ഞാനും കരുതി.

ആദ്യം അവളെന്‍റെ വിരലുകൾ മനോഹരമായി നെയിൽപോളിഷ് ഇട്ടുതന്നു. എന്നിട്ട് എന്‍റെ വിരലുകളിലേയ്‌ക്ക് നോക്കി പറഞ്ഞു.

“ഇപ്പോൾ ഈ വിരലുകൾ എത്ര മനോഹരമായിരിക്കുന്നു. ഇന്ന് സാറ് നിങ്ങളുടെ വിരലുകളിൽ നിന്ന് നോട്ടമെടുക്കില്ല.”

“സരസ്വതി, നെറ്റിയിലെ പൊട്ട് പോലും അദ്ദേഹം ശ്രദ്ധിക്കാറില്ല. പിന്നെങ്ങനെയാണ് കൈവിരലുകളിലെ സൗന്ദര്യം കാണുന്നത്. നിന്‍റെ സാറിന് സിംപിൾ ലുക്കാണ് ഇഷ്‌ടം” ഞാൻ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“സാറിന്‍റെ ശ്രദ്ധ മേക്കപ്പിൽ മാത്രമായിരിക്കും എന്നല്ല ഞാൻ പറയുന്നത് മാഡം. എന്‍റെ മാഡം ഒരു ദേവി തന്നെയല്ലേ. ഞാനെത്രയോ കാലമായി പല വീടുകളിലും ജോലി ചെയ്യുന്നു. ഇതുപോലൊരു ഐശ്വര്യമുള്ള മാഡത്തിനെ ഞാനിതുവരെ കണ്ടിട്ടില്ല.

അണിഞ്ഞൊരുങ്ങുന്നത് അത്ര തെറ്റായ കാര്യമൊന്നുമല്ല മാഡം. ഒരുങ്ങി നിൽക്കുന്ന പെണ്ണുങ്ങളെ ആണുങ്ങൾക്ക് വലിയ ഇഷ്‌ടമാണുതാനും. നന്നായി ഒരുങ്ങിയതിന്‍റെ പേരിൽ ഒരു സ്‌ത്രീയേയും ആണുങ്ങൾ വഴക്ക് പറഞ്ഞിട്ടുണ്ടാവില്ല.

നന്നായി മുടി ചീകി, പൂവ് ചൂടി, വൃത്തിയുള്ള ചേല ചുറ്റി ജോലി കഴിഞ്ഞെത്തുന്ന ഭർത്താവിനെ എതിരേറ്റാൽ അദ്ദേഹത്തിന്‍റെ എല്ലാം മുഷിപ്പും ഉടനെ പറ പറക്കും മാഡം.”

ഞാൻ മറുപടിയൊന്നും പറയാതെ അവളുടെ നിർത്താതെയുള്ള സംസാരം കേട്ട് കൊണ്ടിരുന്നു. കാരണം ഞാനെന്തെങ്കിലും പറഞ്ഞാൽ ഉടനെ അവൾ പറയും ഞാൻ അത്ര മണ്ടിയൊന്നുമല്ല, വിദ്യാഭ്യാസമുള്ളവളാണെന്ന്…

ഇതിനിടയിൽ അവൾ എന്‍റെ കയ്യിലെ വളയും മാറ്റി ഇട്ടു തന്നു. നല്ല പൊട്ട് കുത്തി തന്നു. പുരികം ത്രെഡ് ചെയ്‌ത ശേഷം നന്നായി മുഖം വൃത്തിയാക്കി പൗഡറും ഇടാൻ മറന്നില്ല. മേക്കപ്പിന്‍റെ കാര്യത്തിൽ അവൾക്ക് സംതൃപ്‌തി വന്നപ്പോൾ അവൾ പറയുകയാണ്.

“ഹെയർ സ്‌റ്റൈലു കൂടി മാറ്റിയാൽ വളരെ നന്നായേനേ…” അത് കഴിഞ്ഞ് അവൾ ജോലിയെല്ലാം തീർത്ത് വീട്ടിലേയ്‌ക്ക് പോയി. ഞാനും എന്‍റെ മറ്റ് പണികളിൽ മുഴുകി. അതിനിടയിൽ ഞാനക്കാര്യം മറന്നുപോയിരുന്നു. ഇന്ന് സ്‌പെഷ്യലായി ഒരുങ്ങിയത്!

ഡോർബെൽ മുഴങ്ങി. സന്ദീപ് വന്നിരിക്കുന്നു. ഞാൻ ചായ വേണോ എന്ന് ചോദിക്കാൻ ചെന്നപ്പോൾ അദ്ദേഹം എന്നെ ഇമവെട്ടാതെ നോക്കുന്നത് കണ്ടു. “ചായ എടുക്കട്ടെ ” ഞാൻ ചോദിച്ചു.

“നീ കുറച്ച് നേരം എന്‍റെ അടുത്ത് ഇരിക്കടോ” സന്ദീപ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇന്ന് നീ പതിവിലധികം സുന്ദരിയായിട്ടുണ്ടല്ലോ. ഇന്ന് ചായയൊന്നും വേണ്ട. നിന്നെ കണ്ടിരിക്കുമ്പോൾ തന്നെ ഞാൻ റീഫ്രഷ് ആകുന്നുണ്ട്. ഒരു ദിവസത്തെ എല്ലാ മടുപ്പും പമ്പകടക്കുന്ന പോലെ…”

ഈ അടുത്ത കാലത്തൊന്നും സന്ദീപിൽ നിന്ന് ഒരു വലിയ കോംപ്ലിമെന്‍റ് കിട്ടിയതായി എന്‍റെ ഓർമ്മയിൽ ഇല്ല. ഇന്ന് മനസ്സ് തുറക്കാൻ സന്ദീപീന് ഇതെന്തുപറ്റി!

ഞാൻ സന്ദീപിന്‍റെ കണ്ണുകളിലേയ്‌ക്ക് തന്നെ നോക്കിയിരുന്നു. അപ്പോൾ സരസ്വതി പിറുപിറുക്കുന്നതായി എനിക്ക് കേൾക്കാനായി.

“നോക്കു മാഡം, ഞാനത്ര മണ്ടിയൊന്നുമല്ല, വിദ്യാഭ്യാസമുള്ളവളാണ്.”

വീട്ടിനുള്ളിൽ മലിനീകരണം തടയും ചെടികൾ

പകൽ സമയത്തെ മുഴുവൻ തളർച്ചയും ക്ഷീണവും അകറ്റുന്ന ഇടമാണ് ബെഡ്റൂം. വളരെ മൃദുവായ കിടക്ക, മനം മയക്കുന്ന കർട്ടനുകൾ, മുറിയിലെങ്ങും പരന്നിറങ്ങുന്ന അരണ്ട വെളിച്ചത്തിൽ അലങ്കരിച്ച ഫർണ്ണീച്ചറുകൾ എന്നിവയൊക്കെ ഉണ്ടായിട്ടും ഉറക്കം വരുന്നില്ലായെങ്കിൽ ഓർക്കുക വീടിനകത്തെ അന്തരീക്ഷം ശുദ്ധമല്ല.

പകൽ മുഴുവനും തിരക്കു പിടിച്ച ജീവിതം നയിക്കുന്നവർക്ക് പിരിമുറുക്കമകറ്റാൻ സ്വസ്ഥവും സുഖകരവുമായ ഉറക്കത്തിന് മറ്റുള്ളവരെ അപേക്ഷിച്ച് ഏറെ ശുദ്ധമായ അന്തരീക്ഷമാണ് ആവശ്യം. അതുകൊണ്ട് വീടിനകത്ത് ഏതെങ്കിലും തരത്തിലുള്ള ചെടികൾ വയ്‌ക്കുന്നത് ഉത്തമമാണെന്ന് നാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയിലെ ഒരു വിഭാഗം ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ബാത്ത്റൂമിൽ നിന്നും വരുന്ന അമോണിയ ഗ്യാസ്, കീടങ്ങളിൽ നിന്നും വമിക്കുന്ന ഫോർമൽഡ്ഹൈഡ് ഗ്യാസ്, ഡിറ്റർജന്‍റിൽ നിന്നുള്ള ബെൻസീൽ, ഫർണ്ണീച്ചറിൽ നിന്നും വരുന്ന ട്രൈക്ലോറോ എത് ലീൻ, ഗ്യാസ് സ്റ്റൗവിൽ നിന്നുള്ള കാർബൺ മോണോക്സൈഡ്, ലോണ്ട്രിയിൽ നിന്നുള്ള ഗന്ധം എന്നിവയെ നിഷ്ക്രിയമാക്കാൻ ഇത്തരം ഇൻഡോർ ചെടികൾക്ക് കഴിയും. ചില പ്രത്യേകയിനം ചെടികൾക്ക് പ്യൂരിഫയർ എന്ന രീതിയിൽ പ്രവർത്തിക്കാൻ കഴിയുമത്രേ.

ഒരു പക്ഷേ ഇത് വായിക്കുമ്പോൾ എല്ലാവരുടേയും മനസ്സിൽ ഒരു സംശയം ഉണ്ടാകാം. ചെടികൾ രാത്രിയിൽ കാർബൺഡയോക്സൈഡ് വാതകമല്ലേ പുറപ്പെടുവിക്കുകയെന്ന്, മനുഷ്യന് ശ്വസിക്കാൻ ഓക്സിഡനല്ലേ ആവശ്യം? മനസ്സിലുണരുന്ന ഈ സംശയം തീർത്തും സത്യമാണ്. പ്രകാശ സംശ്ലേഷണം നടക്കുമ്പോൾ ചെടികൾ കാർബൺഡയോക് സൈഡ് വാതകം വലിച്ചെടുക്കുകയും പുറത്തേക്ക് ഓക്സിജൻ വാതകം പുറപ്പെടുവിക്കുകയും ചെയ്യുന്നു. എന്നാൽ ഈ പ്രക്രിയ പകലാണ് നടക്കുക. രാത്രിയിൽ ഇതിന് നേർവിപരീതമായ പ്രക്രിയയാണ് നടക്കുക.

എന്നാൽ ഇതിന് വിപരീതമായ ചില ചെടികളുണ്ടെന്നാണ് ചില ശാസ്ത്രജ്ഞന്മാർ പറയുന്നത്. രാത്രി ഏറെയായാലും അവ ഓക്സിജൻ പുറപ്പെടുവിക്കുമത്രേ. ഇത്തരം ചെടികൾ വിഷലിപ്തമായ വാതകങ്ങളെ വലിച്ചെടുക്കുകയും ചെയ്യും. പക്ഷ അത്തരം അലങ്കാര സസ്യങ്ങൾ ഏതൊക്കെയാണെന്ന കാര്യം കൃത്യമായി അറിഞ്ഞിരിക്കണം. അത്തരം ചില പ്യൂരിഫയർ ചെടികളിതാ:-

സ്നേക്ക് പ്ലാന്‍റ്

പകലും രാത്രിയും ഓക്‌സിജൻ നൽകുന്ന ഒരു ചെടിയാണിത്. ഔഷധ സസ്യമായാണ് ഇതിനെ കണക്കാക്കുന്നത്. സെൻസേപീരിയാ ട്രോഫേസിയ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഈ ചെടി രാത്രിയിലും ഓക്‌സിജൻ പുറപ്പെടുവക്കുമത്രേ. അതുകൊണ്ട് രാത്രിയും പകലും ഓക്‌സിജൻ നില വർദ്ധിപ്പിച്ച് അന്തരീക്ഷ മലിനീകരണത്തെ തടയുന്നു. ബാത്ത്റൂമിലെ അമോണിയ വാതക പ്രഭാവത്തെ തടയാൻ സ്നേക്ക് പ്ലാന്‍റ് വയ്‌ക്കുക. നിലത്തോ ജനാലയിലോ ഇത് വയ്‌ക്കാം. ഇനി പൂക്കളുടെ സുഗന്ധമാണ് ഇഷ്‌ടപ്പെടുന്നതെങ്കിൽ ബാത്ത്റൂമിൽ ക്രിസാന്തമം (ജമന്തി) വയ്‌ക്കാം.

ഗോൾഡൻ പോത്തോസ്

അകത്തെ അന്തരീക്ഷത്തിൽ കുറഞ്ഞ സൂര്യപ്രകാശത്തിൽ വളരുന്ന ഒരു ചെടിയാണ് ഗോൾഡൻ പോത്തോസ്. പച്ച, മഞ്ഞ നിറങ്ങളിലായി വീതിയേറിയ ഇലകളോടു കൂടിയ ഈ സസ്യം അന്തരീക്ഷ മലിനീകരണത്തെ തടയാൻ ഫലവത്താണ്. എയർ പ്യൂരിഫയർ ചെടികളിൽ ഏറ്റവും മികച്ച ചെടികളിലൊന്നായി പരിഗണിക്കപ്പെടുന്ന ഒന്നാണ് ഗോൾഡൻ പോത്തോസ്.

അകത്ത് ഏതെങ്കിലും സ്ഥാനത്തായി ബൾബ്, ട്യൂബ് പ്രകാശത്തിൽ ഇവ വളരും. വെള്ളം കുറച്ച് മതി. വെയ്സ്റ്റ് ബക്കറ്റിൽ നിന്നും ഉയരുന്ന വാതക പ്രഭാവത്തെ കറ്റാർവാഴച്ചെടി പോലെ ഇത് നിഷ്ക്രിയമാക്കും. ഇരുട്ടത്ത് വയ്ക്കുന്നതിന് പുറമെയായി ഹാംഗിംഗ് പോട്ടിൽ വയ്‌ക്കാവുന്ന ഹരിതാഭമായ ഈ സസ്യം മികച്ച രീതിയിൽ എയർ പ്യൂരിഫയറിംഗ് ചെയ്യും. സാധാരണ ദുർഗന്ധങ്ങൾക്ക് പുറമെ ഗ്യാസ് സ്റ്റൗവിൽ നിന്നും പുറപ്പെടുന്ന കാർബൺ മോണോക്സൈഡ് വാതകത്തേയും അകറ്റുകയും ചെയ്യും.

വീപ്പിംഗ് ഫിഗ്

മുറിയിലെ ഹെവി കർട്ടനുകൾ, സാധനസാമഗ്രികൾ, ഫർണ്ണീച്ചർ തുടങ്ങിയവയിൽ നിന്നുള്ള ഗന്ധം അന്തരീക്ഷത്തിൽ പടരാം. ഇത് പതിയെ അന്തരീക്ഷ വായുവിന്‍റെ ശുദ്ധതയെ സ്വാധീനിക്കാം. ഈ സാഹചര്യത്തിൽ വീപ്പിംഗ് ഫിഗ് എന്ന പേരുള്ള ചെടി എല്ലാതരം ഗന്ധങ്ങളെയും ഇല്ലായ്മ ചെയ്യാൻ ഫലവത്താണ്. ഫർണ്ണീച്ചറിലെ പെയ്ന്‍റിൽ നിന്നും ഗന്ധം വരുന്നുണ്ടെങ്കിൽ വാരണേറ്റ് ഡ്രസ്സീന ചെടി നട്ടു വളർത്താം. ഗന്ധത്തെ വിലച്ചെടുക്കും.

മുറിയിലെ ജനാലയിൽ റോഡോഡെൻഡ്രോൺ ഡിമസി ചെടി പ്ലൈവുഡ്, ഫോം എന്നിവയിൽ നിന്നും ഉയരുന്ന ഗന്ധത്തെ വലിച്ചെടുക്കും. ഇപ്രകാരം ബെഡ്റൂമിലെ കർട്ടനിൽ നിന്നോ അതുമല്ലെങ്കിൽ ഡ്രൈക്ലീൻ ചെയ്ത തുണികളിൽ നിന്നുയരുന്ന ഗന്ധത്തെയോ ഇല്ലായ്മ ചെയ്യാൻ ജെർബറ ഡെയ്സി ചെടി നട്ടുപിടിപ്പിക്കാം. മികച്ച ഫലം ലഭിക്കും. എന്നാൽ ഈ ചെടിയ്ക്ക് ശരിയായ മേൽനോട്ടം ആവശ്യമാണ്. കറ്റാർവാഴച്ചെടി, സ്നേക്ക് പ്ലാന്‍റ് എന്നിവയെപ്പോലെ രാത്രി ഏറെ നേരം വരെ ഓക്‌സിജൻ പ്രദാനം ചെയ്യും.

പീസ് ലില്ലി

അകത്തളത്തെ ശീതളിമ പകരുന്ന പച്ചപ്പിനൊപ്പം നനുത്ത സുഗന്ധവും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വസന്തക്കാലം മുഴുവനും പൂവിടുന്ന പീസ് ലില്ലി ച്ചെടിയെ അകത്തളത്ത് വയ്‌ക്കാം. കുറഞ്ഞ പ്രകാശത്തിൽ വളരുന്ന ഈ ചെടിയ്ക്ക് ആഴ്ചയിൽ ഒരു തവണ ഇത്തിരി വെള്ളം നനച്ചു കൊടുത്താൽ മതി.

അന്തരീക്ഷ മലിനീകരണത്തെ അദ്ഭുതകരമാം വിധം ഇത് തടയും. സോപ്പ്, ഡിറ്റർജന്‍റ് എന്നിവയിൽ നിന്നുമുയരുന്ന ബെൻസീൻ ഗന്ധത്തെയും വെയ്‌സ്റ്റിൽ നിന്നുയരുന്ന ഗന്ധത്തെയും ഇത് ഫലവത്തായി വലിച്ചെടുക്കും. എയർ പ്യൂരിഫയറിന്‍റെ മികച്ചൊരു സ്രോതസ്സാണിത്.

പുഷ്പ്പിക്കുന്ന ചെടികളെക്കുറിച്ച് പറയുകയാണെങ്കിൽ ബെഡ്റൂം ജനാലയിലോ മറ്റോ ആന്തൂറിയം പോലെയുള്ളവ വയ്‌ക്കാം. ഇതിന് നേരിട്ട് വെയിൽ ആവശ്യമില്ല.

റെഡ് ആന്‍റ് ഡ്രസ്സീന

അകത്ത് വയ്‌ക്കുക വഴി അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കപ്പെടും.

ഗ്രേയ്പ് ഐവി

മീഡിയം പ്രകാശത്തിലും കുറഞ്ഞ വെള്ളത്തിലും വളരുന്ന ഈ ചെടിയ്ക്ക് എല്ലായ്പ്പോഴും പരിചരണമാവശ്യമായി വരില്ല. ഗ്രേയ്പ് ഐവി ബെഡ്റൂമിൽ വയ്‌ക്കുകയാണെങ്കിൽ അത് വായു ശുദ്ധീകരിക്കും. ചെടി വളരുകയാണെങ്കിൽ നന്നായി നനച്ചു കൊടുക്കുക. ചിലർക്ക് ഈ ചെടി അലർജിയുണ്ടാക്കാം. അത്തരക്കാർ ജാഗ്രത പാലിക്കുക മാത്രവുമല്ല ഈ ചെടി പല തരം വാതകങ്ങളെ നിഷ്ക്രിയമാക്കുകയും ചെയ്യും. അടുക്കളയിലെ കാർബൺ മോണോക്സൈഡ് വാതകത്തെയോ അല്ലെങ്കിൽ വീടിന് പുറത്ത് തീ കത്തിച്ചതിനെ തുടർന്ന് ഉയരുന്ന പുകയോ തടയുന്നതിന് റബ്ബർ പ്ലാന്‍റ് അകത്തളത്തിന് അനുയോജ്യമായതാണ്.

ബാംബൂ പാം

ചിലന്തി വലകളെ അകറ്റാൻ ഉത്തമമായ ഒരു ചെടിയാണ് ബാംബൂ പാം. പൂക്കളേയും ചെടികളേയും സ്നേഹിക്കുന്നവരുടെ പ്രിയപ്പെട്ട അലങ്കാരച്ചെടിയാണിത്. അലങ്കാരത്തിനായാണ് ഈ ചെടി വയ്‌ക്കുന്നതെങ്കിലും ഉള്ളിലെ ഈർപ്പത്തെ ഇത് നിയന്ത്രിക്കും. അതിനാൽ നേരിട്ട് വെയിൽ വരുന്ന ഇടങ്ങളിൽ ഇത് വയ്ക്കാതിരിക്കുക. നല്ല കാറ്റ് വരുന്നയിടത്ത് ഈ ചെടി വയ്ക്കാം. ഇതും അകത്തളത്തിലെ ദുഷിച്ച ഗന്ധങ്ങളെ വലിച്ചെടുക്കും. വീട്ടിൽ വിശാലമായ ലോബിയുണ്ടെങ്കിൽ നനുത്ത കീടങ്ങളെ അകറ്റി നിർത്തുന്ന, സുഗന്ധം പൊഴിക്കുന്ന ലാവൻഡർ ചെടി ചട്ടിയിൽ നട്ടു വളർത്താം.

അടയ്ക്ക ചെടിയും ഡ്രോയിംഗ് റൂമിന് അഴക് പകരും. ബെൻസീൻ, കാർബൺമോണോക്സൈഡ് തുടങ്ങിയ ഗന്ധങ്ങളെ തടയുന്നതിന് ഇത് ഫലവത്താണ്.

സ്പൈഡർ പ്ലാന്‍റ്

ബാസ്ക്കറ്റിൽ തൂക്കിയിട്ട് വളർത്താവുന്ന ചെടിയാണിത്. വീടിനകത്ത് ഉയരുന്ന അശുദ്ധ വാതകങ്ങളേയും ഗന്ധങ്ങളേയും വലിച്ചെടുത്ത് അന്തരീക്ഷത്തെ ശുചിയാക്കും. അകത്തളത്തിൽ ഹൃദ്യവും സ്വസ്ഥവുമായ അന്തരീക്ഷമുണ്ടാക്കും.

ലഹരിപ്പുലിവാൽ പിടിച്ച സെലിബ്രിറ്റികൾ

2020 ലെ ബോളിവുഡ് വലിയ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു, എല്ലാ രീതിയിലും കുഴപ്പം പിടിച്ച കാലം. അത് എത്രമാത്രം ഭീകരം ആയിരുന്നു എന്ന് അനുഭവിച്ച സെലിബ്രിറ്റികൾക്ക് മാത്രമേ മനസ്സിലാക്കാൻ കഴിയൂ.

കഴിഞ്ഞ വർഷം ആദ്യം സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണ ശേഷം ബോളിവുഡ് ആകെ ഇളകി മറിഞ്ഞു. അതിനൊപ്പം അവരിൽ പലരെയും വേട്ടയാടിയ മയക്കുമരുന്നിനെ കുറിച്ച് സംസാരിച്ചില്ലെങ്കിൽ 2021 പുതിയ ലോകത്തിലേക്ക് ചുവടുവെക്കുന്നത് അപൂർണ്ണമായിരിക്കും. വാസ്തവത്തിൽ, 2020 ലെ ഏറ്റവും വലിയ ചർച്ചയായിരുന്നു ഇത്.

ബോളിവുഡിന്‍റെ മയക്കുമരുന്ന് ബന്ധങ്ങൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായി, അതുകൊണ്ട് തന്നെ ചെറിയ കണക്ടിവിറ്റി പോലും ഓരോ സെലിബ്രിറ്റിയുടെയും പേര് വെളിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി. യഥാർത്ഥത്തിൽ, ഇത് അവരുടെ ആരാധകരെ നിരാശപ്പെടുത്തി. ആരൊക്കെയാണ് ആ സെലിബ്രിറ്റികൾ എന്ന് നോക്കാം.

ദീപിക പദുക്കോൺ

മയക്കുമരുന്നിന്‍റെ കേസിൽ ദീപികയുടെ പേര് വന്നപ്പോൾ ദീപികയുടെ ആരാധകർ ഞെട്ടിപ്പോയി. കൂടാതെ ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിന്‍റെ പേരും വന്നു. മാനേജറുമായുള്ള ദീപികയുടെ ചാറ്റ് വൈറലായി അതിൽ ‘ചരക്കുകളെക്കുറിച്ച്’ ചോദിക്കുന്നതായും പറയുന്നു. ഇക്കാര്യത്തിൽ ദീപികയെയും എൻസിബി ചോദ്യം ചെയ്തു.

സാറാ അലി ഖാൻ

ബോളിവുഡിലെ നവാബായ സെയ്ഫ് അലി ഖാന്‍റെ മകളും നടിയുമായ സാറാ അലി ഖാന്‍റെ പേരും മയക്കുമരുന്നിന്‍റെ കാര്യത്തിൽ ഉയർന്നു. എന്നാൽ എൻ‌സി‌ബി അന്വേഷണത്തിനിടെ സുശാന്ത് സിംഗ് രജ്പുത്തുമായുള്ള ബന്ധവും അവർ ഏറ്റുപറഞ്ഞു. ഷൂട്ടിംഗിനിടെ സുശാന്ത് മയക്കുമരുന്ന് കഴിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

അർജുൻ കപൂർ

ബോളിവുഡ് നടൻ അർജുൻ കപൂറിന് പോലും ഈ ആരോപണത്തിൽ നിന്ന് സ്വയം രക്ഷിക്കാനായില്ല. മണിക്കൂറുകളോളം സംശയത്തോടെ എൻ‌സി‌ബി അർജുനനെ ചോദ്യം ചെയ്തു. എന്നാൽ മയക്കുമരുന്ന് ഉപയോഗം അദ്ദേഹം നിഷേധിച്ചു.

ശ്രദ്ധ കപൂർ

ബോളിവുഡ് നടി ശ്രദ്ധ കപൂറിനെ സംബന്ധിച്ചിടത്തോളം ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ ഞെട്ടിക്കുന്ന കാര്യം ആണ് സംഭവിച്ചത്. ഷൂട്ടിംഗ് വേളയിൽ സുശാന്ത് സിംഗ് രജ്പുത് മയക്കുമരുന്ന് ഉപയോഗിച്ചതായി ശ്രദ്ധയും എൻ‌സി‌ബി ചോദ്യം ചെയ്തപ്പോൾ വെളിപ്പെടുത്തി.

ഭാരതി സിംഗ്

സമർത്ഥമായി ചിരിച്ചു കാണിച്ചു വെങ്കിലും ഭാരതി സിംഗിന് മയക്കുമരുന്ന് വിവാദത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഭാരതിയുടെ വീട്ടിൽ എൻ‌സി‌ബി റെയ്ഡ് ചെയ്തു. മയക്കുമരുന്ന് ഉപയോഗിച്ചതായും അവർ സമ്മതിച്ചു. ഇതിന് ഭാരതിയും ഭർത്താവും അറസ്റ്റിലായി.

പ്രീതിക ചൗഹാൻ

ടിവി നടി പ്രീതിക ചൗഹാന്‍റെ പേര് മയക്കുമരുന്ന് കേസിൽ വെളിപ്പെടുത്തി. മയക്കുമരുന്ന് വിതരണം ചെയ്തതിനാണ് ഇവർക്കെതിരെ കേസെടുത്തത്.

റിയ ചക്രബർത്തി

ബോളിവുഡിൽ മയക്കുമരുന്ന് കേസുകൾ വന്നതോടെ നിരവധി സെലിബ്രിറ്റികളുടെ പേരും ഉയർന്നു. അതിൽ റിയ ചക്രബർത്തിയുടെ പേര് ഒന്നാമതെത്തി. സുശാന്ത് മരിച്ചതു മുതൽ റിയക്കെതിരെ ആരോപണങ്ങൾ തുടർന്നു. എൻ‌സി‌ബി കർശനമായി ചോദ്യം ചെയ്തപ്പോൾ മയക്കുമരുന്ന് വിതരണം ചെയ്തതായും റിയ കഴിച്ചതായും സമ്മതിച്ചു. ഇതിന്‍റെ പേരിൽ റിയയ്ക്കും ജയിലിൽ കിടക്കേണ്ടി വന്നു.

ഡ്രസ്സിംഗ് ടേബിൾ ആർട്ട്‌!

വീട്ടിലെ ഇന്‍റീരിയറിൽ പ്രധാനപ്പെട്ട ഒന്നാണ് ഡ്രസ്സിംഗ് ടേബിൾ. രാജകീയ പ്രൗഢിയോടെ കിടപ്പുമുറിയിൽ സ്‌ഥാനം പിടിച്ച ഈ ഫർണ്ണിച്ചറിന്‍റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് അറിയാം.

ഡ്രസ്സിംഗ് ടേബിൾ വുഡ് മെറ്റീരിയൽ 

ഡ്രസ്സിംഗ് ‌ടേബിളിന് മൂന്നു തരത്തിലുള്ള തടികളാണ് ഉപയോഗിക്കുക. പൈൻ, തേക്ക്, മഹാഗണി എന്നിവ കൊണ്ടാണ് പ്രധാനമായും ഡ്രസ്സിംഗ് ടേബിൾ നിർമ്മിക്കുന്നത്.

പൈൻ ഡ്രസ്സിംഗ് ടേബിൾ

പൈൻ അഥവാ ദേവദാരു വൃക്ഷത്തിന്‍റെ തടി വളരെ കടുപ്പമേറിയതാണ്. ദീർഘകാലം നില നിൽക്കുകയും ചെയ്യും. ഇതിൽ വെറൈറ്റി ഡിസൈനുകളിലുള്ള ഡ്രസ്സിംഗ് ടേബിൾ  ലഭിക്കും. കാഴ്‌ചയിൽ വളരെ സ്‌റ്റൈലിഷുമാണ്.

ടീക്ക് ഡ്രസ്സിംഗ്‌ ടേബിൾ 

തേക്കു തടികൊണ്ടുള്ള ഡ്രസ്സിംഗ് ടേബിൾ മുറിക്ക് പ്രൗഢി കൂട്ടും. തേക്കു തടികൊണ്ടുള്ള ഡ്രസ്സിംഗ് ‌ടേബിളുകൾക്ക് മാർക്കറ്റിൽ വലിയ ഡിമാന്‍റാണ്. പല വർണ്ണങ്ങളിലുള്ള ഇവയുടെ ആകർഷണീയതയും ഈടും ഫിനിഷിംഗുമാണ് ഇതിന് കാരണം.

മഹാഗണി ഡ്രസ്സിംഗ് ടേബിൾ 

ഇളം ചുവപ്പു നിറത്തിലുള്ള തടിയാണിത്. ഫർണ്ണിച്ചർ നിർമ്മിക്കാനാണ് ഇവ ഉപയോഗിക്കുക. വളരെ തിളക്കമുള്ളതായിരിക്കുമെന്നതാണ് പ്രത്യേകത. ഈ തടി കൊണ്ടുള്ള ഡ്രസ്സിംഗ് ടേബിൾ എലഗന്‍റും ക്ലാസീ ലുക്കും ഉള്ളതുമായിരിക്കും.

 കോംപാക്‌റ്റ് ട്രസ്സിംഗ് ടേബിൾ

 സ്‌ഥല പരിമിതിയുള്ള മുറിയാണെങ്കിൽ കോംപാക്‌ട് ഡ്രസ്സിംഗ് ടേബിൾ ആയിരിക്കും അനുയോജ്യം. സാധനങ്ങൾ വയ്‌ക്കാൻ ഇതിൽ 2-3 അറകളുണ്ടാവും. അതിൽ മേക്കപ്പ് വസ്‌തുക്കൾ അനായാസം വയ്ക്കാം.

ലൂപ്‌ലെഗ്ഗ് ഡ്രസ്സിംഗ് ടേബിളിൽ 2 അറകളും ഒരു നിലക്കണ്ണാടിയുമുണ്ടാവും. അറ ഗ്ലാസ്സ് കൊണ്ടായതിനാൽ കാഴ്‌ചയിൽ വളരെ സ്‌റ്റൈലിഷും ക്ലാസിയുമായിരിക്കും. മിറർ സൈസ് വളരെ വലുതായിരിക്കും. ഡ്രസ്സിംഗ് ടേബിളിനു സമീപത്തായുള്ള സ്‌റ്റോൺ-മിറർ ഡിസൈനിംഗ് വളരെ ആകർഷണീയമാണ്. കിടപ്പുമുറിയ്‌ക്ക് തനതായ സ്‌റ്റൈൽ പകരാൻ ഇത് ധാരാളം തന്നെ.

വൈറ്റ് വെർട്ടിക്കൽ ഡ്രസ്സിംഗ് ടേബിൾ

 വൈറ്റ് വെർട്ടിക്കൽ ഡ്രസ്സിംഗ് ടേബിൾ മുറിക്ക് വേറിട്ട സ്‌റ്റൈലാണ് പകരുക. ഇതിൽ വെറൈറ്റി തന്നെ ലഭിക്കും. വെർട്ടിക്കൽ ഷെയ്‌പിലുള്ള ഡ്രസ്സിംഗ് ടേബിൾ കാഴ്‌ചയിൽ വളരെ ഡിഫറന്‍റാണ്. ഇതിൽ ധാരാളം അറകൾ ഉള്ളതിനാൽ മേക്കപ്പ് വസ്‌തുക്കളും മറ്റും സൗകര്യപൂർവ്വം വയ്‌ക്കാം. വ്യത്യസ്‌ത ആകൃതിയിലുള്ള ഹാൻഡിലുകൾ ഉള്ളതിനാൽ സ്‌റ്റൈലിഷ് ലുക്ക് പകരും.

ആന്‍റിക് ഡ്രസ്സിംഗ് ടേബിൾ

ആന്‍റിക് പോളിഷ് ചെയ്‌തിട്ടുള്ളതാണ് ആന്‍റിക് ഡ്രസ്സിംഗ ്‌ടേബിൾ. കിടപ്പു മുറിയ്‌ക്ക് ആന്‍റിക് ലുക്ക് പകരാൻ ഇത് മാത്രം മതിയാകും. ഇതിന്‍റെ അറകൾക്ക് മെറ്റൽ കൈപ്പിടിയായിരിക്കും. പല ഷെ യ്‌പിലും ഡിസൈനിലുമുള്ളതായിരിക്കും ഇതിന്‍റെ കൈപ്പിടികൾ. ഇതിൽ പിടിപ്പിച്ചിരിക്കുന്ന മിറർ വലുതും വ്യത്യസ്‌ത ആകൃതിയുള്ളതുമായിരിക്കും.

വിക്‌ടോറിയൻ ഡ്രസ്സിംഗ് ടേബിൾ

കിടപ്പുമുറിയ്‌ക്ക് റോയൽ ടച്ച് നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിക്‌ടോറിയൻ ഡ്രസ്സിംഗ് ടേബിൾ തന്നെ ആയിക്കോട്ടെ… ഇതിന്‍റെ പല വെറൈറ്റികളും വിപണിയിൽ ലഭ്യമാണ്. മിററിന് സമീപത്തായും അറകളിലും ധാരാളം ഡിസൈനുകളും ഉണ്ടാവുമെന്നതാണ് പ്രത്യേകത. ഭാരിച്ച തടികൊണ്ടാണ് വിക്‌ടോറിയൻ സ്‌റ്റൈൽ ഡ്രസ്സിംഗ് ടേബിൾ നിർമ്മിക്കുന്നത്.

കിടപ്പു മുറി ആകർഷണീയമാക്കാൻ

കിടപ്പു മുറിയെ സ്‌റ്റൈലിഷും അട്രാക്‌ടീവും ആക്കാൻ ഇന്‍റീരിയറിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കിടപ്പു മുറിയിൽ ഡ്രസ്സിംഗ് ടേബിൾ ക്രമീകരിക്കേണ്ടതുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

കളർ: ഡ്രസ്സിംഗ് ടേബിൾ തെരഞ്ഞെടുക്കുമ്പോൾ കിടപ്പുമുറിയിലുള്ള ഫർണ്ണിച്ചർ, അലമാര, ചുവരുകളുടെ നിറം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ഫർണ്ണിച്ചറുകൾ എപ്പോഴും മാച്ച് ചെയ്യുന്നതായിരിക്കണം. തിളക്കമേറിയതും ഇരണ്ടതുമായ നിറങ്ങൾ കുറച്ച് മാത്രം ഉപയോഗിക്കുക.

ലൈറ്റ്‌സ്: ഡ്രസ്സിംഗ് ടേബിളിനോട് ചേർന്നുള്ള പ്രകാശ സംവിധാനം  ഏറ്റവും പ്രധാനമാണ്. മേക്കപ്പ് ചെയ്യുമ്പോഴും ഡ്രസ്സ് ചെയ്യുമ്പോഴും നിലക്കണ്ണാടിയിൽ വ്യക്‌തമായ രീതിയിൽ കാണാൻ ശരിയായ വെളിച്ചം ആവശ്യമാണ്. നിലക്കണ്ണാടിയ്‌ക്ക് മുകളിൽ ചെറിയൊരു ലൈറ്റ് ആവശ്യമാണ്. ഇതിന് പുറമെ ഡ്രസ്സിംഗ് ടേബിളിന് വശത്തായി ലൈറ്റ് പിടിപ്പിക്കാവുന്നതാണ്. ഡ്രസ്സിംഗ് ടേബിളിലുള്ള അലങ്കാരങ്ങൾ ഹൈലൈറ്റ് ചെയ്‌ത് കാണിക്കുന്ന രീതിയിലാവണം വെളിച്ച സംവിധാനം.

മിറർ: കിടപ്പു മുറി കുറച്ചു കൂടി മോഡേണാക്കാനോ ക്രിയേറ്റീവ് ആക്കാനോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വലിയ നിലക്കണ്ണാടിയുള്ള ഡ്രസ്സിംഗ് ടേബിൾ തെരഞ്ഞെടുക്കാം.ഇത്തരം ഡ്രസ്സിംഗ് ടേബിൾ ഇന്നൊരു ട്രന്‍റാണ്. ബെഡ്‌റൂം വലുതും ആകർഷകവുമായി തോന്നും. കിടപ്പു മുറി ചെറുതാണെങ്കിൽ ഒരു വലിയ നിലക്കണ്ണാടി ചുവരിൽ ഫിറ്റ് ചെയ്‌താൽ മതി. ഒപ്പം അറകൾ പണിയിച്ച് ഡ്രസ്സിംഗ് ടേബിൾ ലുക്കും നൽകാം. ഇന്ന് ഫുൾ ലെംഗ്‌ത് മിററും പ്രചാരത്തിലുണ്ട്.

ഡ്രസ്സിംഗ് ടേബിളിന്‍റെ സ്‌ഥാനം

 ഡ്രസ്സിംഗ് ടേബിളിന്‍റെ സ്‌ഥാനം എവിടെ ആയിരിക്കണമെന്നത് എപ്പോഴും തലവേദന സൃഷ്‌ടിക്കുന്ന കാര്യമാണ്. ഭൂരിഭാഗം പേരും ബെഡിനൊപ്പമാവും ടേബിൾ  ഒരുക്കുക. പക്ഷേ ഇതിന് പ്രത്യേക സ്‌ഥാനമുണ്ടായിരിക്കുക പ്രധാനമാണ്. കിടപ്പു മുറിയിൽ നല്ല വെളിച്ചം കടക്കുന്ന ഒരു ജനാലയുണ്ടെങ്കിൽ, അതിനടുത്തായി ഡ്രസ്സിംഗ് ടേബിൾ ഒരുക്കാൻ സ്‌ഥലമുണ്ടെങ്കിൽ ആ സ്‌ഥാനം ഏറ്റവും യോജിച്ചത് തന്നെ. അതുമല്ലെങ്കിൽ പ്രകാശം നല്ല വണ്ണം എത്തുന്ന ഒഴിഞ്ഞ ചുവർ ഭാഗത്തും ഡ്രസ്സിംഗ് ടേബിൾ വയ്‌ക്കാം.

കസേരയോടൊപ്പം ഡ്രസ്സിംഗ് ടേബിൾ 

കസേര ഇല്ലാതെയുള്ള ഡ്രസ്സിംഗ് ടേബിളും ഇന്ന് വിപണിയിൽ ഇറങ്ങുന്നുണ്ട്. പക്ഷേ കസേരയൊടൊപ്പം ഡ്രസ്സിംഗ് ടേബിൾ വാങ്ങുന്നതാണ് ഉത്തമം. കസേരകൾ പല തരമുണ്ട്. ഉദാ: സ്‌റ്റൂൾ അല്ലെങ്കിൽ കുഷ്യനുള്ള കസേര. കുറച്ചു കൂടി ലുക്ക് വേണമെന്നുണ്ടെങ്കിൽ ഒരു വലിയ ഡ്രസ്സിംഗ് ടേബിളിനൊപ്പം ഹെവിയായിയിട്ടുള്ള കസേര വാങ്ങാം.

ഡെക്കറേഷൻ

 ഡ്രസ്സിംഗ് ടേബിളിനെ ആകർഷണീയമാക്കാൻ അതിന് മീതെ മനോഹരമായ ഒരു ജ്വല്ലറി ബോക്‌സോ അല്ലെങ്കിൽ ജ്വല്ലറി സ്‌റ്റാൻഡോ പിടിപ്പിക്കാം. പേൾ അല്ലെങ്കിൽ ആന്‍റിക് ജ്വല്ലറി വെച്ചും ഡ്രസ്സിംഗ് ടേബിൾ ഭംഗിയായി അലങ്കരിക്കാം.

ബെഡ്‌റൂം ലുക്ക്

ബെഡ് റൂം ട്രെഡീഷണലാണോ അതോ മോഡേൺ ആണോ എന്നറിയേണ്ടതും പ്രധാനമാണ്. അതിനനുസരിച്ച് ഡ്രസ്സിംഗ് ടേബിൾ വാങ്ങാം. വ്യത്യസ്‌തമായ രീതിയിലുള്ള ഫർണ്ണിച്ചർ ഒരേ മുറിയിൽ അഭംഗിയായിരിക്കും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें