ഉള്ളിന്‍റെയുള്ളിൽ സഹജീവി സ്നേഹത്തിന്‍റെ നനവ് ഇപ്പോഴുമുണ്ട്. തിരക്ക് പിടിച്ച ജീവിതം അത് പാടെ വറ്റിച്ചു കളഞ്ഞിട്ടൊന്നുമില്ല. ഹലോ, ഹായ്... ബന്ധങ്ങൾക്കപ്പുറത്ത് വലിയ കൂട്ടായ്മകളുണ്ട്. സോഷ്യൽ സൈറ്റുകളിൽ പോലും സൗഹൃദങ്ങളുടെ കാഴ്ചപ്പാട് മാറി. സൗഹൃദം വിശാലമായിരിക്കുന്നു. പരസ്പരം മാത്രമല്ല സൗഹൃദ കൂട്ടായ്മയിലൂടെ അന്യരെ സഹായിച്ചും ആശ്രയം നൽകിയും സൗഹൃദങ്ങൾക്ക് മറ്റൊരു മാനം കൈവന്നിരിക്കുകയാണ്. ഞാൻ മാത്രമല്ല മറ്റുള്ളവരും ഹാപ്പിയായിരിക്കണമെന്ന മനോഭാവത്തിലാണിപ്പോൾ സൗഹൃദത്തിന്‍റെ ആത്മാവ്.

ചെറിയ സൗഹൃദങ്ങളിൽ നിന്നും വലിയ സൗഹൃദ കൂട്ടായ്മകൾ സൃഷ്ടിക്കാം. പല മേഖലയിൽ പ്രവർത്തിക്കുന്നവർ. ഒരേ മനസ്സോടെ ഒരേ ഊർജ്‌ജത്തോടെ ഒത്തുകൂടി സ്നേഹം പങ്ക് വയ്ക്കുകയും വിശേഷം കൈമാറുകയും ചെയ്യുന്ന കാലമാണിപ്പോൾ.

സ്നേഹത്തിന്‍റെ ഈ വലിയ കൂട്ടായ്മയെ പ്രയോജനകരമായി വിനിയോഗിക്കുകയാണെങ്കിൽ സൗഹൃദത്തിന്‍റെ ശക്‌തിയും ആഴവും നമുക്ക് തിരിച്ചറിയാനാവും.

മത്സരങ്ങൾ സംഘടിപ്പിക്കുക

ഭക്ഷണം, വിനോദം എന്നിവ ഏതൊരു സൗഹൃദ കൂട്ടായ്മയിലും നടക്കുന്ന സാധാരണ കാര്യങ്ങളാണ്. അതുകൊണ്ട് ഇത്തവണ ഒരു ചെയ്ഞ്ചെന്ന നിലയിൽ പാർട്ടിയിൽ മത്സരം സംഘടിപ്പിച്ചാലോ. അതും ഒരു പാചക മത്സരമോ ഫ്ളവർ ഡെക്കറേഷനോ അതുമല്ലെങ്കിൽ മേക്കപ്പ് മത്സരമോ അങ്ങനെ എന്തെങ്കിലും രസകരമായ ഒന്നാണെങ്കിൽ സംഗതി ജോറായി. പലർക്കും കഴിവ് തെളിയിക്കാനുള്ള അവസരവും ലഭിക്കും. വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കാം.

സാങ്കേതിക വിദ്യയുടെ കൈമാറ്റം

ഇത്തരം സൗഹൃദങ്ങളിൽ പുതിയ കുറേ കാര്യങ്ങളും സാങ്കേിതക വിദ്യയും പരസ്പരം പഠിക്കാനാവും. ഉദാ: സ്മാർട്ട് ഫോൺ കൈവശമുള്ളവർ പുതിയ ഫീച്ചറുകളും ആപ്ലിക്കേഷനുകളും പ്രയോഗിക്കുന്നതിനേക്കുറിച്ച് കൂട്ടുകാരികൾക്ക് പറഞ്ഞു കൊടുക്കാം. വീട്ടിലുള്ളപ്പോൾ ഫോണിലെ പുതിയ സങ്കേതങ്ങളിലൂടെ ബ്യൂട്ടി, ഹെൽത്ത് ഫിറ്റ്നസ് തുടങ്ങിയവയേക്കുറിച്ചുള്ള ടിപ്സുകൾ കൂട്ടുകാരിയ്ക്ക് പകർന്നു നൽകാം.

അടുക്കളയിലേക്ക് പുതിയൊരു ഉപകരണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്‍റെ ഉപയോഗ ക്രമങ്ങളെപ്പറ്റിയും പ്രയോജനത്തെപ്പറ്റിയും കൂട്ടുകാരികളെ കൂടി ധരിപ്പിക്കാം. ഇത്തരം പങ്ക് വയ്ക്കലുകൾ സൗഹൃദത്തിന് ശക്‌തമായ അടിത്തറ പാകും. സ്വയം അപ്ഡേറ്റ് ആയിരിക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുന്നതുമാണ്.

വിദഗ്ദ്ധന്‍റെ സഹായം തേടാം.

പരസ്പരമുള്ള കഴിവുകൾ ഷെയർ ചെയ്യുന്നതിന് പുറമേ ക്ലബ്ബ് അംഗങ്ങളുടെ വ്യക്‌തിപരമായ പ്രശ്നങ്ങൾക്കും പരിഹാരം കാണാം. ഉദാ: കുട്ടികളുടെ ട്യൂഷൻ, കുട്ടികളുടെ ഹെൽത്തി ഡയറ്റ്, അവരുടെ മികച്ച വിദ്യാഭ്യാസം, അഡ്മിഷൻ, ഫിറ്റ്നസ് തുടങ്ങിയ കാര്യങ്ങൾക്കുള്ള പരിഹാരം കാണാം. ഫിറ്റ്നസ് പോലെയുള്ള പരിപാടികൾക്കായി ഒരു എക്സ്പെർട്ടിന്‍റെ സഹായം ഉറപ്പ് വരുത്തണം.

ഡയറ്റീഷ്യൻ, കൗൺസിലർ, ബ്യൂട്ടി എക്സ്പെർട്ട്, ഫിറ്റ്നസ് എക്സ്പെർട്ട്, സൈക്കോളജിസ്റ്റ് തുടങ്ങി ആരുമാകാം ആ എക്സ്പെർട്ട്.

ഹോസ്പിറ്റൽ ഔട്ടിംഗ്

ഇത്തരം സൗഹൃദക്കൂട്ടായ്മകളെ സാമൂഹിക പ്രവർത്തനത്തിനായും ഉപയോഗപ്പെടുത്താം. അടുത്തുള്ള സർക്കാർ ആശുപത്രി സംഘമായി സന്ദർശിച്ച് അവിടുത്തെ സേവനങ്ങൾ കണ്ട് മനസ്സിലാക്കാം. സഹായം ആവശ്യമായ രോഗികൾക്ക് സേവനങ്ങൾ ചെയ്തു കൊടുക്കാം. ഉദാ: രക്‌തം ആവശ്യമുണ്ടെങ്കിൽ അതു നൽകാം. നിർധനരായ രോഗികൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുകയെന്നതും മഹത്തരമായ കാര്യമാണ്. പറ്റുമെങ്കിൽ ആവതില്ലാത്ത രോഗികൾക്ക് കൂട്ടിരിക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...