വേസ്റ്റ് മെറ്റീരിയൽ കൊണ്ട് ടെറസ് ഗാർഡൻ ഒരുക്കാം

കോൺക്രീറ്റ് കാടുകളിൽ വസിക്കാൻ വിധിക്കപ്പെട്ട നഗരവാസികൾക്ക് പച്ചപ്പ് ഒരു വിദൂര സ്വപ്നമായിരിക്കും. സ്‌ഥലപരിമിതി മൂലവും, അസൗകര്യം മൂലവും ആഗ്രഹിച്ചാലും പലർക്കും ഒന്നും തന്നെ നട്ടുനനയ്ക്കാനാവില്ല. പക്ഷേ നിങ്ങളുടെ ടെറസ്സും ബാൽക്കണിയും പൂന്തോട്ടമായി രൂപാന്തരപ്പെടുത്താനാവും. നട്ടു നനച്ച ചെടിയിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് എത്രമാത്രം സന്തോഷം തരുന്ന കാര്യമാണ് അല്ലേ!

ഭാര്യയ്ക്കും ഭർത്താവിനും ടെറസ്സ് ഗാർഡനിൽ ഇരുന്ന് റോമാൻസും ആവാം. ഹെ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന് നെടുവീർപ്പിടണ്ട. നിങ്ങളുടെ ജോലി തിരക്കിനിടയിലും ടെറസ്സിൽ നല്ലൊരു പൂന്തോട്ടം ഒരുക്കാൻ എളുപ്പ വഴികൾ ഉണ്ട്. അതിനായി ഒരുപാട് കാശ് ചെലവാകില്ല. പക്ഷേ പലരും വിചാരിക്കുന്നത് ടെറസ്സിൽ ഈർപ്പം വന്നു നിറയും എന്നാണ്. ആ ധാരണ തെറ്റാണ് സന്തോഷവും വരുമാനവും തരുന്ന ടെറസ്സ് ഗാർഡൻ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.

നല്ല മെറ്റീരിയൽ കൊണ്ട് നിർമ്മിക്കാം

ടെറസ്സ് ഗാർഡൻ എന്ന സങ്കൽപ്പം ഉടലെടുത്തിട്ട് വർഷങ്ങളായി. ഉപയോഗശൂന്യമായ മേൽക്കൂര ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള വഴിയായാണ് ടെറസ്സ് ഗാർഡനിംഗ് പ്രചാരത്തിലായത്. വീട്ടുകളിലെ ഉപയോഗശൂന്യമായ സാധനങ്ങൾ ഗാർഡനിംഗിനായി ഉപയോഗപ്പെടുത്തി മനോഹരമായ ടെറസ്സ് ഗാർഡൻ നിർമ്മിക്കാൻ കഴിയും. ടെറസ്സിൽ മിക്കവരും പഴയ സാധനങ്ങൾ വച്ചിട്ടുണ്ടാവും. അതെല്ലാം ഗാർഡൻ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്താം. സ്‌ഥലം ക്ലീനാവുകയും ചെയ്യും.

വീട്ടിൽ പ്ലാസ്റ്റിക്കിന്‍റെയും സ്റ്റീലിന്‍റെയും ഒക്കെ പഴയ പാട്ടകൾ, കണ്ടെയ്നറുകൾ ധാരാളം കാണുമല്ലോ. അത് ചെടികൾ നടാനായി ഉപയോഗപ്പെടുത്താം. ബിയറിന്‍റെയും മറ്റും കുപ്പികളും ടെറസ്സ് ഗാർഡനിലെ ഫീച്ചർവാൾ നിർമ്മാണത്തിനായും ലൈറ്റുകൾ ഘടിപ്പിക്കാനും ഉപയോഗിക്കാം. അതുപ്പോലെ ആവശ്യം കഴിഞ്ഞ വിറക്, മരകഷണം. ഉദാ: പൈൻ വുഡ് ഇത് വാട്ടർ പ്രൂഫ് ആണ്, ഇവ ഉപയോഗിച്ച് ബോക്സ് പോലെ അടിച്ച് തടം നിർമ്മിക്കാം. പൈൻ വുഡ് ചിതലു പിടിക്കുകയും ഇല്ല. അതുപ്പോലെ ആർട്ടിഫിഷ്യൽ പ്ലൈവുഡും തോട്ടം നിർമ്മിക്കാനായി ഉപയോഗപ്പെടുത്താം. കാരണം ടെറസിൽ പലതരത്തിലുള്ള സ്വീവേജ്സ് ഉണ്ടായിരിക്കുമല്ലോ. ഉദാ: ടാങ്ക്, പൈപ്പ് ഇതെങ്ങനെ മറയ്ക്കാം എന്നതും എങ്ങനെ സെറ്റ് ചെയ്യണമെന്നൊക്കെ സ്‌ഥലത്തിനും ടെറസിന്‍റെ നീളത്തിനും വീതിയ്‌ക്കും ഒക്കെ അടിസ്‌ഥാനപ്പെടുത്തിയാവാം. ഏറ്റവും കുറഞ്ഞ ചെലവിൽ ടെറസ്സ് ഗാർഡൻ നിർമ്മിക്കണം. വരാന്തയിലും ബാൽക്കണിയിലും ഇൻഡോർ പ്ലാന്‍റുകൾ സജ്ജികരിക്കാം.

ചെടികളുടെ പരിചരണം

വെള്ളം വളരെ കുറച്ചു മാത്രം ആവശ്യമുള്ള ചെടികളാണ് ടെറസ്സ് ഗാർഡനിൽ നടേണ്ടത്. പലരും പരിചരിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ടെറസ്സ് ഗാർഡൻ നിർമ്മിക്കാൻ മടിക്കുന്നത്. എന്നാൽ കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ള തരം ചെടികൾ തെരഞ്ഞെടുത്താൽ ഈ പ്രശ്നം പരിഹരിക്കാനാവും. തുടക്കത്തിൽ ടെറസ്സിൽ ബോഗൻ വില്ല നടാം. എല്ലാ കാലാവസ്‌ഥയിലും പൂക്കുന്ന ഒരു ചെടിയാണിത്. അധികം വെള്ളവും വളവും ആവശ്യവുമില്ല. മണിപ്ലാന്‍റ്, പാഷൻ ഫ്രൂട്ട് എന്നിവയും പടർത്താം. മഴക്കാലത്ത് തഴച്ച് വളരുകയും ചെയ്യും. ആഴ്ചയിൽ 2-3 ദിവസം മാത്രം നനച്ചാലും മതി.

ടെറസിൽ പച്ചക്കറികളും നടാം. തക്കാളി, വെണ്ട, ചീര എന്നിവ ഉചിതമാണ്. ഭംഗിയും കൂട്ടാം, നല്ല പച്ചക്കറിയും തിന്നാം. അതാണ് പച്ചക്കറി തോട്ടങ്ങളുടെ മറ്റൊരു ഗുണം. ഓർഗാനിക് ഗാർഡനിംഗ് ആണ് നല്ലത്. രാസവളങ്ങൾ ഉപയോഗിക്കാതിരിക്കാം. പച്ചക്കറികൾ മാത്രമല്ല പൂക്കൾ ഉണ്ടാവുന്ന ചെടികൾക്കും, അലങ്കാര മുളകൾ, ഹോട്ടികൾച്ചർ ശാഖകളിൽ കിട്ടും. വിത്തായും, തൈയായും അത് വാങ്ങി നടാം. പുതിനയുടെ വിത്ത് മുളപ്പിച്ചെടുക്കാം. ടെറസ്സ് ഗാർഡന് എപ്പോഴും പച്ചപ്പും ഭംഗിയും നിലനിർത്താൻ പൊതിന നടുന്നത് സഹായകമാണ്.

ഏതു കാലാവസ്‌ഥയിലും സുരക്ഷിതം

മഴ നിയന്ത്രിക്കാൻ എന്തായാലും പറ്റില്ല. പ്രത്യേകിച്ചും ഓപ്പൺ ടെറസ്സിൽ. മേൽക്കൂര പണിയണമെങ്കിൽ കാശുരുപാട് ചിലവഴിക്കേണ്ടിയും വരുമല്ലോ. കാലാവസ്‌ഥ വ്യതിയാനം വരുമ്പോൾ കേടാവാത്ത തരം മെറ്റീരിയലുകൾ ഗാർഡനിംഗിനായി ഉപയോഗപ്പെടുത്തിയാൽ മഴക്കാലത്ത് ഉണ്ടാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാം. ചെടികൾക്ക് അധികവും ഹാനികരമാവുന്നത് വേനൽക്കാലമാണ്. വേനലിൽ, പന്തൽ കെട്ടാം. അതിനായി ബാസ്ക്കറ്റ് ബോൾ, ക്രിക്കറ്റ് എന്നീ കളികൾക്ക് ഉപയോഗിക്കുന്ന നെറ്റ് ഉപയോഗപ്പെടുത്താം. അല്ലെങ്കിൽ ഗാർഡൻ നെറ്റ് വാങ്ങാം. കമ്പുകൾ നാട്ടി അതിൽ ചരട് വലിച്ചു കെട്ടി. പന്തൽ ഒരുക്കാം. ഗ്രീൻഹൗസ് എന്നാണീ പന്തലിനെ പറയുന്നത്. വെയിൽ നേരിട്ട് പതിക്കുന്നത് തടയുന്നു. ടെറസ്സ് ഗാർഡനിത് നാച്ചുറൽ ലുക്ക് നൽകുകയും ചെയ്യും. ഒരു പരിധി വരെ മഴയെയും ഇത് പ്രതിരോധിക്കുന്നു. ടെറസ്സിൽ വെള്ളം കെട്ടി കിടക്കാതെ നോക്കണമെന്ന് മാത്രം.

ചെറിയ ചെലവിൽ മനോഹരമായ പൂന്തോട്ടം

പണം ഒരുപാട് ചെലവഴിക്കേണ്ടി വരുമെന്ന് കരുതിയാണ് പലരും ടെറസ്സ് ഗാർഡനിംഗ് ചെയ്യാൻ മിനകെടാത്തത്. ടയർ, ഉപയോഗിക്കാത്ത പാത്രങ്ങൾ, പഴയ ഷൂസ്, ചാക്കുകൾ എന്നിവയിൽ മണ്ണ്, പോട്ടിംഗ് മിശ്രിതം നിറച്ച് ചെടി നടാം. ടെറസ്സിൽ ലാന്‍റ്സ്കേപ്പിംഗും ചെയ്യാം. അധികം കാശാവില്ല. നിലത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ശേഷം (വിപണിയിൽ മീറ്റർ കണക്കിന് വാങ്ങാൻ കിട്ടും) അതിനു മുകളിൽ മണ്ണ് വിരിച്ച് പുല്ല് നടാം. ടെറസ്സിന്‍റെ ചെറിയ ഭാഗത്ത് പോലും ഇങ്ങനെ ലാന്‍റ്സ്കേപ്പിംഗ് ചെയ്യാനാവും. പരിചരണവും കുറച്ച് മതി. രാവിലെയും വൈകുന്നേരവും നനച്ചു കൊടുക്കണം. അതിനു സമയം കിട്ടാത്തവർ ഡ്രോപ് ഇറിഗേഷൻ ചെയ്യാം. പൈപ്പിട്ടോ, ചെറിയ ദ്വാരമിട്ട പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നിറച്ച് ചെടികളുടെ കീഴിലും അടുത്തുമൊക്കെ വച്ചാലും മതി. വീട് പൂട്ടി പുറത്ത് പോകുന്ന ദിവസങ്ങളിൽ ഈ രീതി വലിയ ഗുണം ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൗശലത്തോടെ തോട്ടം നിർമ്മിക്കുകയാണെങ്കിൽ ചെലവ് ചുരുക്കാനും അതേ സമയം മനോഹരമാക്കാനും സാധിക്കും. ഐസ് ക്രീമിന്‍റെ ഫാമിലി പാക്കിന്‍റെ ബൗൾ, ബോക്‌സ് പാരപറ്റിൽ മണ്ണ് നിറച്ച് വയ്‌ക്കാം. അതിൽ പെട്ടെന്ന് വളരുന്ന തൂങ്ങിയാടുന്ന ഇനം ചെടികൾ നടാം. ടേബിൾ റോസ് പോലുള്ള ചെടികളും ഇങ്ങനെ നടാൻ നല്ലതാണ്. അതുപ്പോലെ ഗാർഡനിൽ സെപ്പറേഷൻ വേണമെന്നുണ്ടെങ്കിൽ ഷൂസ് തൂക്കിയാം. അതിൽ ചെടി നടാം. കൂടാതെ പ്ലാസ്റ്റിക്ക് ബോട്ടിൽ അടിഭാഗം മുറിച്ചെടുത്ത് മണ്ണ് നിറച്ച് കമ്പിയിലോ മരകമ്പിയിലോ കുത്തി വച്ച് അതിൽ ചെടി നടാം. ഒരു വലിയ പൈപ്പിലോ, കമ്പിയിലോ ഇങ്ങനെ നാലോ അഞ്ചോ കുപ്പികൾ ഘടിപ്പിക്കാം. നല്ല ഭംഗിയും ഉണ്ടാവും. കുപ്പിക്ക് ഇഷ്‌ടമുള്ള നിറം നൽകാം.

പ്ലാസ്റ്റിക് കുപ്പിക്ക് ബലം കൂട്ടണമെങ്കിൽ ഒരു ബോട്ടിൽ മറ്റൊരു ബോട്ടിലിൽ ഇറക്കിയും വയ്‌ക്കാം. കുപ്പിയുടെ അടപ്പ് കമ്പിയുമായി കൂട്ടി കെട്ടണം. ദീർഘകാലം നിലനിൽക്കുന്ന സാമഗ്രികളാണ് ടെറസ്സ് ഗാർഡനായി ഉപയോഗപ്പെടുത്തേണ്ടത്. അതുപ്പോലെ കള്ളിമുൾ ചെടികൾ നടാം. വിവിധയിനം വാങ്ങാൻ കിട്ടും. ടെറസ്സിൽ അരമതിൽ ഉണ്ടെങ്കിൽ അവ നിറം പൂശാം. കല്ലുകളും പതിപ്പിക്കാം. ചെറിയ ടെറസ്സ് ഗാർഡൻ നിർമ്മിക്കാൻ നിങ്ങളുടെ കഴിവും പരമാവധി ഉപയോഗപ്പെടുത്തണം.

പ്രവാസം

“പുതിയ രാജ്യം, പുതിയ ആളുകൾ… എനിക്കെന്തോ വിചിത്രമായി തോന്നുന്നു. ഇന്ത്യയിലേയ്ക്ക് മടങ്ങി പോകാനാ തോന്നുന്നത്.” സമീക്ഷ പതിവ് പരാതി അന്നും ആവർത്തിച്ചു.

“ഇത് ആസ്ട്രേലിയ ആണ്. ഏറ്റവും ഡെവല്പ്ഡായ രാജ്യങ്ങളിലൊന്ന്. എല്ലാവരും ഇങ്ങോട്ട് മൈഗ്രേറ്റ് ചെയ്യാനാ ആഗ്രഹിക്കുന്നത്. പക്ഷേ നീ മാത്രമെന്താ ഇങ്ങനെ… വെറും ബാലിശം.”

“പിന്നെന്താ ചെയ്യേണ്ടത്? പ്രതീകിന് ജോലിയുമായി ബന്ധപ്പെട്ട് ഒരു സോഷ്യൽ സർക്കിൾ ഇവിടെ ഉണ്ട്. കുട്ടികൾക്കാകട്ടെ സ്ക്കൂളിൽ ഫ്രണ്ട്സും കിട്ടും. പക്ഷേ എനിക്ക് മാത്രം പകൽ മുഴുവനും ഈ നാലു ചുവരും നോക്കിയിരിക്കാനാ വിധി. ഒറ്റയ്ക്ക് ഇരുന്ന് മടുത്തു.”

“ശരിയാണ്… സംഗതി സീരിയസ് തന്നെ.” പ്രതീക് തമാശ ഭാവത്തിൽ ചിരിച്ചു.

“പ്രതീകിന് തമാശയായി തോന്നും. പക്ഷേ ഞാൻ സീരിയസായി പറയുവാ. കുണ്ടിൽ കിടക്കുന്ന തവളയുടെ അവസ്‌ഥയാ എനിക്ക് ഇപ്പോൾ. കല്യാണം കഴിഞ്ഞ് ഉത്തരവാദിത്തങ്ങളായതോടെ പണ്ട് പഠിച്ചതൊക്കെ മറന്നു പോയി.”

“ആര് പറഞ്ഞു നീ കുണ്ടിലെ തവളയെ പോലെയാണെന്ന്. നീ ഏറെ ഉയരത്തിലെത്തി ഈ ആകാശത്തെ തൊടണമെന്നാ എന്‍റെ ആഗ്രഹം.”

“ഈ നാലു ചുവരിനിപ്പുറം 3 ജീവികളെയല്ലാതെ നാലാമതൊരെണ്ണത്തെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. പിന്നെങ്ങനെയാ ഞാൻ ആകാശത്തെ തൊടുന്നത്?”

“നിനക്ക് ജീവിതത്തെക്കുറിച്ച് മാറിയൊന്ന് ചിന്തിച്ചു കൂടെ… ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെ സ്വീകരിക്കാൻ പഠിക്കൂ. നമുക്ക് എന്താണോ ജീവിതം തരുന്നത് അതിൽ നിന്നും ഏറ്റവും മനോഹരമായ നിമിഷങ്ങളുണ്ടാക്കുക.” പ്രതീക് സമീക്ഷയുടെ കയ്യിൽ നിന്നും ചായക്കപ്പ് വാങ്ങി കൊണ്ട് അവളെ വിളിച്ച് അടുത്തിരുത്തി ഒരു തത്ത്വജ്ഞാനിയെപ്പോലെ ഉപദേശിച്ചു കൊണ്ടിരുന്നു.

“എനിക്ക് ഇതൊന്നും മനസ്സിലാകുന്നില്ല. നിങ്ങൾ തന്നെ എന്തെങ്കിലും പരിഹാരം കാണണം” സമീക്ഷ നിരാശ ഭാവത്തിൽ പറഞ്ഞു.

“ഞാൻ കുറച്ച് ദിവസമായി നിന്നെ ശ്രദ്ധിക്കുന്നു. കുട്ടികൾ വളർന്ന് വലുതായി നമ്മളിൽ നിന്നും വിട്ട് അവർ സ്വന്തമായ ഒരു ലോകമുണ്ടാക്കും. അവർ അവരുടെ ജീവിതത്തിൽ മുഴുകും. അപ്പോൾ നിനക്ക് കടുത്ത ഏകാന്തത തോന്നും. ഓരോ ദിവസം കഴിയുമ്പോഴും അത് കൂടി വരും. അതുകൊണ്ട് ഇപ്പോഴെ അതിനു വേണ്ടി എന്തെങ്കിലും തയ്യാറെടുപ്പ് നടത്തുന്നത് ഉചിതമായിരിക്കും. നീ എന്തെങ്കിലും പഠിക്കണം.”

“ഈ പ്രായത്തിലോ… അങ്ങനെയാണെങ്കിൽ പ്രതീക് പറയുന്നതു പോലെ ഞാനെന്തെങ്കിലും കോഴ്സ് ചെയ്യാം. പക്ഷേ അതുകൊണ്ടെന്ത് ചെയ്യാൻ പറ്റും? 1-2 വർഷം കൊണ്ട് കോഴ്സ് കഴിയും. അത് കഴിഞ്ഞാലോ വീണ്ടും പഴയ ആ സ്‌ഥാനത്ത്. ഈ പ്രായത്തിൽ എനിക്ക് ആര് ജോലി തരാനാണ്. അതും ആസ്ട്രേലിയയിൽ.”

“ഇന്ത്യയിൽ പ്രത്യേക ഏജ് ലിമിറ്റുള്ളതു പോലെ ആസ്ട്രേലിയയിൽ ഇല്ല. ഇവിടെ കുട്ടികൾ കുറച്ച് വലുതാകുമ്പോഴാണ് അമ്മമാർ സ്വയം റീബിൽഡ് ചെയ്യുന്നത്. ഏറ്റവും അത്യാവശ്യമുള്ള കോഴ്സൊക്കെ ചെയ്‌ത് അവർ പുതിയ ജോലിയിൽ പ്രവേശിക്കും.”

“ങ്ഹാ… ഇപ്പോൾ എനിക്ക് ഏറെക്കുറെ കാര്യം പിടികിട്ടി. ഞാൻ നാളെ തന്നെ യൂണിവേഴ്സിറ്റി വെബ്സൈറ്റൊക്കെ സർച്ച് ചെയ്യാം.” സമീക്ഷ പുതിയൊരു വഴി തുറന്ന് കിട്ടിയ ആശ്വാസത്തോടെ പ്രതീകിനെ നോക്കി.

പിന്നീടുള്ള ദിവസങ്ങളിൽ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വെബ്സൈറ്റുകൾ സമീക്ഷ മണിക്കൂറുകളോളം അരിച്ചു പെറുക്കി പരിശോധിച്ചു.

ഒടുവിൽ ഇഷ്‌ടപ്പെട്ട ഒരു കോഴ്സ് സമീക്ഷ തെരഞ്ഞെടുത്തു. ഇവന്‍റ് മാനേജ്മെന്‍റ്. 14 വർഷങ്ങൾക്കു ശേഷം തുടങ്ങുന്ന പഠനം. തെല്ലൊരാശങ്ക കലർന്ന പ്രതീക്ഷയോടെയാണ് അവൾ ടേഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്.

സമീക്ഷ അവിടെ ഹഫീസയെന്ന പെൺകുട്ടിയെ പരിചയപ്പെട്ടു. ഹഫീസയും ഇവന്‍റ് മാനേജുമെന്‍റ് കോഴ്സ് ചെയ്യാനെത്തിയതായിരുന്നു. ഹഫീസ ഇറാഖിയായിരുന്നു.

ഇംഗ്ലീഷിലുള്ള പരിമിതമായ അറിവു മൂലം അവളാകെ പരിഭ്മിച്ച് ഒതുങ്ങി മാറി നിന്നു. ഹഫീസയുടെ പതുങ്ങിയുള്ള ഇരിപ്പ് കണ്ടിട്ട് സമീക്ഷയ്ക്ക് അവളോട് സഹതാപം തോന്നി. ആ പരിമിതിക്കുള്ളിൽ നിന്നും പുറത്തു കടക്കാൻ ഹഫീസയെ അൽപം സഹായിച്ചേ പറ്റൂവെന്ന് അവൾക്ക് തോന്നി. അതോടെ സമയം കിട്ടുമ്പോഴൊക്കെ സമീക്ഷ ഹഫീസയെ ഇംഗ്ലീഷിൽ സംസാരിക്കാൻ പഠിപ്പിക്കാൻ തുടങ്ങി.

സമീക്ഷയെപ്പോലെ ബുദ്ധി ജീവിയായ കൂട്ടുകാരിയെ കിട്ടിയതിൽ ഹഫീസ ഏറെ സന്തോഷിച്ചു. കുറച്ച് ദിവസങ്ങൾ കൊണ്ട് അവൾക്ക് സമീക്ഷ ഏറെ പ്രിയപ്പെട്ടവളായി മാറി. സമീക്ഷയോടുള്ള അഗാധമായ സ്നേഹവും കൃതജ്ഞതയും മൂലം വിശേഷാവസരങ്ങളിലും അല്ലാത്തപ്പോഴും ഹഫീസ സമീക്ഷയേയും കുടുംബത്തേയും വീട്ടിൽ ക്ഷണിക്കുകയും സൽക്കരിക്കുകയും ചെയ്‌തു.

ഇറാഖി – അഫ്ഗാൻ വിഭവങ്ങൾ പാകം ചെയ്യുന്നതിൽ ഹഫീസ സമർത്ഥയായിരുന്നു. സമീക്ഷ ഇക്കാര്യത്തിൽ വിട്ടു നിന്നില്ല. ഹഫീസയ്ക്കായി അവൾ ചില സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടു പോയി.

ക്ലാസ്റൂമിൽ അടുത്തടുത്തായുള്ള ഇരിപ്പിടങ്ങളിലായിരുന്നു അവരുടെ ഇരിപ്പ്. ക്ലാസിലെ അസൈൻമെന്‍റുകൾ അവരൊരുമിച്ച് ആസ്വദിച്ച് ചെയ്‌തു. ഓരോ ദിവസം കഴിയുന്തോറും അവർക്കിടയിലെ അടുപ്പവും സ്നേഹവും കൂടി കൂടി വന്നു.

വെളുത്ത് തുടുത്ത് സുന്ദരിയായ സമീക്ഷയുടെ സൗന്ദര്യത്തിന് അടുത്ത് നിൽക്കുന്നതായിരുന്നു ഹഫീസയുടെ സൗന്ദര്യവും. അവർക്കിടയിലെ സൗഹൃദവും അടുപ്പവും കാരണം അടുത്ത ബന്ധുക്കളാണെന്നാണ് ക്ലാസിലുള്ള മറ്റ് വിദ്യാർത്ഥികൾ കരുതിയിരുന്നത്.

ആരെങ്കിലും അവരോട് സംസാരിച്ചാൽ മാത്രമേ അവർക്കിടയിലെ അന്തരം മനസ്സിലാക്കിയിരുന്നുള്ളൂ. സമീക്ഷ നല്ല ഒഴുക്കിലാണ് ഇംഗ്ലീഷ് സംസാരിച്ചിരുന്നത്. ഹഫീസയാകട്ടെ മുറി ഇംഗ്ലീഷിലും.

“നീ എത്ര മനോഹരമായാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്?” ഇംഗ്ലീഷ് ഭാഷയിലുള്ള തന്‍റെ പരിമിതമായ പരിജ്ഞാനത്തെ ഓർത്തു കൊണ്ട് ഹഫീസ ഒരിക്കൽ ചോദിക്കുക വരെ ചെയ്‌തു.

“എന്‍റെ രാജ്യത്തെ രണ്ടാം ഭാഷയാണ് ഇംഗ്ലീഷ്. ഞങ്ങളുടെ നാട്ടിൽ ധാരാളം നല്ല ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളുമുണ്ട്. വിദ്യാഭ്യാസത്തിനുള്ള മാധ്യമവും ഇംഗ്ലീഷിലാണ്. ഞങ്ങളുടെ നാട്ടിൽ ഒരുപാട് ഇംഗ്ലീഷ് പത്രങ്ങളും വാരികകളുമുണ്ട്. അതൊക്കെ നിരന്തരം വായിച്ചാണ് ഇത്രയെങ്കിലും ഭാഷാപരിജ്ഞാനം ഉണ്ടായത്.” സമീക്ഷ അഭിമാനത്തോടെ പറഞ്ഞു.

സമീക്ഷ പറഞ്ഞത് കേട്ട് അൽപ സമയം ഹഫീസ നിശബ്ദയായിരുന്നു. കുറച്ച് കഴിഞ്ഞ് ദീർഘ നിശ്വാസം ഉതിർത്തു കൊണ്ട് ഹഫീസ പറഞ്ഞു.

“നിങ്ങളെ പോലെയുള്ള ഇംഗ്ലീഷ് ഭാഷ അറിയാവുന്നവർക്ക് എവിടെയും ജീവിതം എളുപ്പമായിരിക്കും. ഞങ്ങളെപ്പോലെയുള്ളവർക്ക് ഭാഷയും ആക്സന്‍റും പഠിക്കാൻ യുദ്ധം തന്നെ ചെയ്യേണ്ടി വരും. മറ്റുള്ള കാര്യങ്ങളൊക്കെ പിന്നെ വരുന്ന പ്രശ്നങ്ങളാ.”

“ഹഫീസ അതൊക്കെ ശരിയാണ്. പക്ഷേ ഞാനെപ്പോഴും ആലോചിക്കുന്ന ഒരു കാര്യമുണ്ട്. ഇങ്ങനെയൊരവസ്‌ഥയിൽ നീയെങ്ങനെയാ ഇവിടെയെത്തി ചേർന്നത്? കാരണം വിസ കിട്ടണമെങ്കിൽ ഭാഷ പരിജ്ഞാനം വേണമല്ലോ.” ചോദ്യം കേട്ട് ഹഫീസയുടെ മുഖഭാവം മാറി.

“അത്… ഞാൻ മറ്റൊരു വഴിക്കാണ് ഇവിടെയെത്തിയത്.” എന്‍റെ ചോദ്യത്തിന് സമർത്ഥമായി മറുപടി പറയാതൊഴിയാൻ അന്ന് ഹഫീസയ്ക്ക് കഴിഞ്ഞു.

എന്നിരുന്നാലും കുറച്ച് കഴിഞ്ഞതോടെ ഹഫീസ ഒരു വിധവയാണെന്ന കാര്യം ഞാൻ പതിയെ മനസ്സിലാക്കി. അവളുടെ മകൻ പിറക്കുന്നതിന് 3-4 മാസം മുമ്പായിരുന്നു അവളുടെ ഭർത്താവിന്‍റെ മരണം.

ആസ്ട്രേലിയയിലുള്ള ചില ബന്ധുക്കളുടെ സഹായത്തോടെയാണ് അവൾ അഭയാർത്ഥിയായി ഇവിടെ എത്തിയത്. അവളുടെ ബന്ധുക്കളെല്ലാവരും തന്നെ ഈയൊരു രീതിയിലാണ് ആസ്ട്രേലിയൻ പൗരന്മാരായി മാറിയതത്രേ. പഠനത്തോടൊപ്പം ഒരു റസ്റ്റോറന്‍റിൽ ഏതാനും മണിക്കൂർ വെയിറ്ററായും അവൾ ജോലി നോക്കിയിരുന്നു.

ഹഫീസയുടെ ജീവിതശൈലി കണ്ട് പലപ്പോഴും സമീക്ഷ അന്തംവിട്ട് നിന്നിട്ടുണ്ട്. ഏതോ സമ്പന്ന കുടുംബത്തിലെ അംഗമാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു വേഷവിധാനം. മാത്രമല്ല നല്ലൊരു മേഖലയിലാണ് അവൾ വാടകയ്ക്ക് വീടെടുത്ത് താമസിച്ചിരുന്നതും. ഇവിടെയുള്ള മികച്ചൊരു സ്ക്കൂളിലാണ് അവളുടെ മകൾ പഠിച്ചിരുന്നത്.

“ഒറ്റയ്ക്കെല്ലാം മാനേജ് ചെയ്യാൻ നിനക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടാവുമല്ലോ. എങ്ങനെയാ അതൊക്കെ ചെയ്യുന്നത്? കുറച്ച് സമയം മാത്രമുള്ള വെയിറ്റർ ജോലി കൊണ്ട് വീട്ടുചെലവ് നടത്താനാവുമോ?” ഒരു ദിവസം സംസാരത്തിനിടെ ഹഫീസയുടെ ലൈഫ്സ്റ്റൈലിന്‍റെ രഹസ്യം അറിയുന്നതിനായി ഞാൻ സൂത്രത്തിൽ ചോദിച്ചു.

“ഞാനൊരു സിംഗിൾ മോം ആണ്. അതുകൊണ്ട് എനിക്ക് സർക്കാരിൽ നിന്നും സോഷ്യൽ സെക്യുരിറ്റി അലവൻസ് കിട്ടുന്നുണ്ട്. അതൊക്കെ വച്ച് മാനേജ് ചെയ്യുന്നു.”

ഹഫീസയുടെ നിഷ്ക്കളങ്കമായ മറുപടി സമീക്ഷയുടെ ജിജ്‌ഞാസ കൂട്ടിയതേയുള്ളൂ. അതുകൊണ്ട് അവൾ ഉള്ളിലുയർന്ന ചോദ്യത്തെ അടക്കി നിർത്തിയില്ല.

“ആസ്ട്രേലിയയിൽ വന്നപ്പോൾ നിനക്ക് ഒറ്റ ഇംഗ്ലീഷ് വാക്കുപോലും അറിയില്ലായിരുന്നു എന്നല്ലേ പറഞ്ഞത്. പക്ഷേ ഇപ്പോ മുറി ഇംഗ്ലീഷാണെങ്കിലും കുഴപ്പമില്ലാതെ സംസാരിക്കുന്നു. പക്ഷേ ജോലി ചെയ്യാനുള്ള ഇംഗ്ലീഷൊക്കെ അറിയാമല്ലോ. എങ്ങനെയാ നീ ഇതൊക്കെ പഠിച്ചത്?”

“അതോ… ഞാനിവിടെ… അഡൽറ്റ് മൈഗ്രേറ്റ് ഇംഗ്ലീഷ് പ്രോഗ്രാമിന്‍റെ ഭാഗമായി ഇംഗ്ലീഷ് പഠനത്തിനായുള്ള സർക്കാരിന്‍റെ 510 മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ ട്യൂഷനിൽ പങ്കെടുത്തിരുന്നു.”

“അതാ ഞാൻ ആലോചിച്ചത്, നിനക്കെങ്ങനെ ഇത്ര ധൈര്യം കിട്ടിയെന്ന്, അതുകൊണ്ടാ അല്ലേ… നിന്‍റെ നാട്ടിൽ നിന്നും ധാരാളമാളുകൾ എന്നും ബോട്ടിൽ ഇവിടെയെത്തുന്നത്. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നും വരുന്ന അഭയാർത്ഥികളെ കുറിച്ച് ദേശീയ രംഗത്ത് വലിയ വാർത്തകൾ വരാറുണ്ടല്ലോ.” കയ്പു നിറഞ്ഞ ആ സത്യാവസ്‌ഥയെപ്പറ്റി സമീക്ഷ അറിയാതെയാണെങ്കിലും പറഞ്ഞു പോയി.

“അതിലധികം ഇന്ത്യാക്കാരും വരാറുണ്ടല്ലോ.” സമീക്ഷയുടെ ചോദ്യത്തിൽ നീരസം തോന്നിയ ഹഫീസ സ്വയരക്ഷയ്ക്കായി പറഞ്ഞു.

“അതെ വരാറുണ്ട്. പക്ഷേ നിങ്ങൾ ഇവിടെ വരുന്ന രീതിയലല്ല ഇന്ത്യക്കാർ വരുന്നത്. ഞങ്ങളെപ്പോലെ ഉന്നത വിദ്യാഭ്യാസമുള്ളവർ സ്കിൽ മൈഗ്രേഷൻ വിസയിലോ അതുമല്ലെങ്കിൽ സ്റ്റുഡന്‍റ് വിസയിലോ ആണ് വരിക. ഈ രണ്ട് രീതിയിലും ഞങ്ങൾ രാജ്യങ്ങളുടെ സാമ്പത്തിക നില ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.”

ക്ഷമ കെട്ട ഹഫീസ സമീക്ഷ പറയുന്നതിനിടയിൽ കയറി പറഞ്ഞു. “ങ്ഹാ… ഞങ്ങളെപ്പോലെയുള്ളവരെ പറ്റി നാഷണൽ ന്യൂസിൽ എന്തോ പറയാറുണ്ടെന്ന് സമീക്ഷ പറഞ്ഞല്ലോ…സമീക്ഷ എപ്പോഴെങ്കിലും എസ്ബിഎസ് ടിവി കണ്ടിട്ടുണ്ടോ? ഇന്ത്യയെക്കുറിച്ച് ഏതെല്ലാം തരം ഡോക്യുമെന്‍ററികളാണ് അതിൽ വരുന്നത്. അവിടത്തെ ദുർഗന്ധം വമിപ്പിക്കുന്ന ഓടകളെക്കുറിച്ചും, വൃത്തിഹീനമായ ചേരി പ്രദേശങ്ങളെക്കുറിച്ചുമൊക്കെ” ഹഫീസ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.

“നിങ്ങളുടെ നാട്ടിനെക്കുറിച്ച് കുറച്ച് വർഷം മുമ്പ് ഓസ്ക്കർ അവാർഡ് നേടിയ സിനിമയും ഇറങ്ങിയിരുന്നു. ആ സിനിമയിലും ഈ വൃത്തികേടുകൾ കാട്ടുന്നുണ്ടായിരുന്നു. ങ്ഹാ… ഓർമ്മ വന്നു സ്ലം ഡോഗ് മില്യനയർ… ഇത്രയൊക്കെ ദോഷങ്ങളുണ്ടായിട്ടും വളരെ പരിഷ്കൃതരും ആധുനികരുമാണെന്ന ചിന്തയാ നിങ്ങൾക്ക്,” സമീക്ഷയെ പരിഹസിച്ചു കൊണ്ട് ഹഫീസ ഒരു വിജയിയുടെ ഭാവത്തിൽ പറഞ്ഞു.

“ഞങ്ങൾ ഇന്ത്യക്കാർ അഭിമാനികളാണ്. സൗജന്യമായി എന്തെങ്കിലും കിട്ടുമെന്ന് കണ്ട് അങ്ങോട്ട് ഓടിപ്പോകുന്നവരല്ല. ഞങ്ങളുടെ ഇന്ത്യ ഇന്ത്യയാണ്. നിങ്ങളുടെ ഇറാഖ് ഇറാഖും… എന്താ ഞങ്ങളോട് മത്സരിക്കാൻ പറ്റുമോ? പറ്റില്ല. വികസ്വര രാജ്യങ്ങൾക്ക് ഞങ്ങളെ പോലെയുള്ള പ്രതിഭാ സമ്പന്നരായ ആളുകളെയാണ് ആവശ്യം. അതുകൊണ്ടാ വലിയ കമ്പനികൾ ഞങ്ങൾക്ക് വിസാ സ്പോൺസർ ചെയ്‌ത് ഞങ്ങളെ വിദേശനാടുകളിൽ എത്തിക്കുന്നത്. ലോകം മുഴുവനുമുള്ള ഇൻഫോർമേഷൻ ടെക്നോളജി ഞങ്ങൾ ഇന്ത്യക്കാരുടെ പ്രയത്നം കൊണ്ടാ ഉണ്ടായത്. ഞങ്ങൾ ആവശ്യമില്ലാതെ അഭയാർത്ഥികളായി വികസിത രാജ്യങ്ങളുടെ സാമ്പത്തിക നില തകർക്കാൻ തുനിയാറില്ല.” സമീക്ഷയും ഒരു പോരാളിയെ പോലെ ഇന്ത്യക്കാരുടെ സവിശേഷതകളെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.

“പിന്നെന്തു കൊണ്ടാ നിങ്ങൾ ഇന്ത്യക്കാർ വർഷങ്ങളോളം ഇംഗ്ലീഷുക്കാരുടെ അടിമകളായി ജീവിച്ചത്? സ്വന്തം നാട്ടിൽ നിങ്ങൾ കൊള്ളയടിക്കപ്പെടുകയായിരുന്നില്ലേ?

“കയ്യിൽ പണമുള്ളവരെയല്ലേ കൊള്ളയടിക്കാൻ വരിക. ഇന്ത്യ പ്രാചീന കാലം തൊട്ടെ അളവില്ലാത്ത സമ്പത്തുള്ള രാജ്യമായിരുന്നുവെന്ന് ചരിത്രങ്ങൾ പറയുന്നുണ്ട്. ലോകം മുഴുവനുമുള്ള ആളുകൾ ഞങ്ങളുടെ ധനവും ജ്ഞാനവും കൊള്ളയടിക്കാനേ വന്നിട്ടുള്ളൂ.” സ്വന്തം രാജ്യത്തെ കുറിച്ചുള്ള കുറ്റപ്പെടുത്തലുകൾ കേട്ട് സമീക്ഷ സമനില തെറ്റിയ അവസ്‌ഥയിലായി.

“നിങ്ങൾ ഇന്ത്യക്കാർ മറ്റുള്ളവരുടെ ആകർഷണ കേന്ദ്രമാണെങ്കിൽ പിന്നെന്തു കൊണ്ടാ മെൽബെണിൽ ഇന്ത്യൻ സ്റ്റുഡന്‍റ്സ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്? ഇന്ത്യക്കാരെക്കുറിച്ചുള്ള മോശമായ വാർത്തകൾ ചികഞ്ഞു പെറുക്കി അവൾ ആവേശത്തോടെ പറഞ്ഞു.

“അങ്ങനെ കുറച്ച് മോശമാളുകളുണ്ടാവും. നല്ലതും ചീത്തയുമായ കാര്യങ്ങൾ എവിടെയും ഉണ്ടാകുമല്ലോ. നിങ്ങൾക്കും ഉണ്ടല്ലോ അത്തരം ചില മോശം പ്രവൃത്തികൾ” സമീക്ഷയും വീറോടെ വാദിച്ചു കൊണ്ടിരുന്നു.

ഹഫീസയുടെ മുഖം കണ്ടാൽ അവളിപ്പോൾ തന്നെ സമീക്ഷയെ വിഴുങ്ങിക്കളയുമെന്ന മട്ടിലായി. ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവന്നു. എന്നാൽ സമീക്ഷയാകട്ടെ അവളെ നോക്കി ക്രൂരമായി പുഞ്ചിരിച്ച് സ്വന്തം പുസ്തകങ്ങൾ അടുക്കി പെറുക്കി വച്ചു.

ഹഫീസ നീരസത്തോടെ ക്ലാസ് മുറി വിട്ടിറങ്ങി. രണ്ടുപേർക്കിടയിലുള്ള തർക്കങ്ങൾ കാണാൻ അവിടെ ആരും ഉണ്ടാകാതിരുന്നത് ഭാഗ്യമായി. ക്ലാസിനിടയിൽ ഒഴിവ് സമയം കിട്ടിയപ്പോൾ ഇംഗ്ലീഷ് പഠിക്കാനായി ഒരു ഒഴിഞ്ഞ ക്ലാസ്മുറിയിൽ വന്നതായിരുന്നു അവർ. എന്നാൽ അവർക്കിടയിലെ മനോഹരമായ സൗഹൃദത്തിന് അവിചാരിതമായി മുറിറ്റേതിൽ ഇരുവരും വേദനിച്ചു കൊണ്ടിരുന്നു.

ആ ദിവസത്തിനു ശേഷം ഉറ്റ കൂട്ടുകാരികളായിരുന്ന അവർ ക്ലാസ് റൂമിൽ വെവ്വേറെ ഇരിപ്പിടങ്ങളിലായി ഇരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞതോടെ ആ പിണക്കത്തെപ്പറ്റിയോർത്ത് ഇരുവരും പരിഭവിച്ചു കൊണ്ടിരുന്നു.

ഇരുവരും പരസ്പരം വീണ്ടും സംസാരിക്കാനും സൗഹൃദത്തിലാകാനുമായി മനസ്സിൽ നൂറുവട്ടമെങ്കിലും കൊതിച്ചു.

ഒടുക്കം ഒരു ദിവസം അവർ പരസ്പരം നോക്കി പുഞ്ചിരി പൊഴിച്ചു. മനോഹരമായ രണ്ട് പുഞ്ചിരികളിൽ അവരുടെ പിണക്കങ്ങളും പരിഭവങ്ങളുമെല്ലാം അലിഞ്ഞില്ലാതെയായി.

ഭാഷയുടെയും സംസ്ക്കാരത്തിന്‍റെയും കാഴ്ചപ്പാടുകളുടെയും ചിന്തകളുടേയും അന്തരങ്ങളെയും അതിർവരമ്പുകളേയും മായ്ച്ച് കൊണ്ട് അവർക്കിടയിലെ സൗഹൃദം വീണ്ടും തളിർത്തു തുടങ്ങി.

ഇനിയൊരിക്കലും പിണങ്ങില്ലെന്ന് നാണം കലർന്ന പരിഭവത്തോടെ മൊഴിഞ്ഞു കൊണ്ട് ഹഫീസയും സമീക്ഷയും പരസ്പരം നോക്കി പൂനിലാവു പോലെ പുഞ്ചിരിച്ചു. ആ സ്നേഹത്തണലിൽ അവർക്കിടയിൽ വലിയൊരു ലോകം സൃഷ്ടിക്കപ്പെടുകയായിരുന്നു.

മോളിവുഡിന്‍റെ സ്വന്തം ഡാലു ബേബി

സൗത്ത് ഇന്ത്യൻ ഫാഷൻ ഇൻഡസ്ട്രിയിലെ സൂപ്പർ സ്റ്റാറായ ഡാലു കൃഷ്ണദാസ് ഫാഷൻ ഇൻഡസ്ട്രിയിലെ അനുഭവങ്ങളും ജീവിതവും ഗൃഹശോഭ മാഗസിൻ വായനക്കാർക്കായി പങ്കു വയ്ക്കുകയാണ്.

ആദ്യം പഠിച്ചത് ഹോട്ടൽ മാനേജ്മെന്‍റ്

കോഴിക്കോടാണ് ജനിച്ചതെങ്കിലും ഊട്ടിയിലും ചെന്നൈയിലും ആയിരുന്നു പഠനം. ബിഎസ്സി. ഹോട്ടൽ മാനേജ്മെന്‍റ് കഴിഞ്ഞതിനു ശേഷം ചെന്നൈ താജ് ഹോട്ടലിൽ ജോലി ചെയ്യുന്ന കാലത്താണ് ഐഎഫ്എഫ്ടി ഫാഷൻ ഡിസൈനിംഗിൽ പാർട്ട് ടൈം ആയി പുതിയ കോഴ്സുകൾ ആരംഭിക്കുന്ന വിവരം അറിയുന്നത്. ഇന്നത്തെപ്പോലെ ഫാഷൻ മേഖലയ്ക്ക് വലിയ സാധ്യത ഒന്നും ഇല്ലാതിരുന്ന കാലത്തും ചെറുപ്പത്തിലെ ഇത്തരം മേഖലയോട് മനസ്സിന്‍റെ ഉള്ളിൽ ഉണ്ടായിരുന്ന ആഗ്രഹം ഒന്നു കൊണ്ടു മാത്രം ജോലിയ്ക്ക് ശേഷമുള്ള സമയം ഉപയോഗപ്പെടുത്തി കോഴ്സ് കംപ്ലീറ്റ് ചെയ്തു. അവിടെ എനിക്ക് വലിയൊരവസരം ഫാഷൻ മേഖലയിൽ ലഭിച്ചിരുന്നു.

ഡൽഹിയിൽ വച്ചു നടന്ന നാഷണൽ ലെവൽ കോളേജ് ഫാഷൻ കോമ്പറ്റീഷനിൽ ഞങ്ങളുടെ കോളേജ് ഒന്നാം സ്‌ഥാനം നേടി. ആ ടീമിനെ കൊറിയോഗ്രാഫി ചെയ്‌ത വ്യക്‌തി എന്ന നിലയിൽ എനിക്ക് വലിയ തോതിൽ അഭിനന്ദനങ്ങൾ ലഭിക്കുകയും ചെയ്തു. ആ അഭിനന്ദനങ്ങൾ ആണ് കൊറിയോഗ്രാഫി ഗ്രൂമിംഗ് മേഖലയിൽ കൂടുതൽ പഠിക്കാനുള്ള താൽപ്പര്യം എന്നിലുളവാക്കിയത്.

ജോലിയും പാഷനും

ഒരു നിത്യ വരുമാനവും സ്‌ഥിരതയാർന്ന ജോലിയും ആവശ്യമുള്ളതിനാൽ ഞാൻ പിന്നീട് ദുബായിലേക്ക് പോകുകയാണ് ഉണ്ടായത്. ദുബായിൽ ജോലി ചെയ്‌തു കൊണ്ടിരിക്കെ അച്‌ഛൻ ആകസ്മികമായി മരണപ്പെട്ടു. അതുകൊണ്ട് തിരികെ നാട്ടിലേക്ക് വരേണ്ടതായും വന്നു. അമ്മയെ തനിച്ചാക്കി എങ്ങും പോകണ്ട എന്നു കരുതി നാട്ടിൽ ജോലിക്ക് ശ്രമിച്ചുവെങ്കിലും അത് ലഭിക്കാതെ വന്നപ്പോൾ മനസ്സില്ലാമനസ്സോടെ ചെന്നൈയിലേക്ക് വീണ്ടും വണ്ടി കയറി. അന്നത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ഒരു ജോലി അത്യാവശ്യമായിരുന്നു.

എല്ലാ ഞായറാഴ്ചകളിലെയും ക്ലാസിഫെഡ് പരസ്യങ്ങൾ നോക്കി. അങ്ങനെ ഒരു കോൾ സെന്‍റർ ഇന്‍റർവ്യൂവിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു. ഐടി കമ്പനി നടത്തിയ ഇന്‍റർവ്യൂവിൽ പങ്കെടുത്ത അറുന്നൂറ് പേരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരിൽ ഒരാളായി മാറാൻ എനിക്ക് സാധിച്ചു. അതിന് ഞാൻ 100 ശതമാനം നന്ദി പറയുന്നത് നല്ല വിദ്യാലയത്തിൽ വിട്ടു എന്നെ പഠിപ്പിച്ച എന്‍റെ മാതാപിതാക്കളോടാണ്.

ഈ സമയത്തും എന്‍റെ സ്വപ്നത്തെ ഞാൻ കൈവെടിഞ്ഞിരുന്നില്ല. കോൾ സെന്‍ററിലെ ജോലി രാത്രികാലങ്ങളിൽ മാത്രം ചെയ്തു. പകൽ സമയങ്ങളിൽ എന്‍റെ സ്വപ്ന സാക്ഷാത്കാരത്തിനായി ഫാഷൻ മേഖലയിലെ അവസരങ്ങൾ തേടി കൊണ്ടിരുന്നു. ഒരു വർഷക്കാലം കഷ്ടപ്പാടുകളുടെ നാളുകളായിരുന്നു. നേരത്തെ പരിചയമുണ്ടായിരുന്ന ട്യൂഷൻ ടീച്ചറുടെ വീടിനോട് ചേർന്നുള്ള ചായ്പിൽ കിടന്നുറങ്ങി ജോലി ചെയ്യുകയും ഫാഷൻ മേഖലയിലെ അവസരങ്ങൾ തേടി അലയുകയും ചെയ്‌തു.

ടേണിംഗ് പോയിന്‍റ്

അങ്ങനെയിരിക്കെ വളരെ യാദൃശ്ചികമായാണ് ഞാൻ പഠിച്ച ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എന്‍റെ ജൂനിയറായി പഠിച്ച ഒരു വ്യക്‌തി ഒരു വലിയൊരു ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്. അതിന്‍റെ ഭാഗമായി ഒന്ന് നിൽക്കാമോയെന്ന് ചോദിച്ചു. പ്രത്യേകിച്ച് എന്തെങ്കിലും പൊസിഷനോ വരുമാനമോ ഒന്നും നൽകില്ല എന്ന് തുറന്നു പറഞ്ഞു കൊണ്ട് അദ്ദേഹം നൽകിയ ക്ഷണം ഞാൻ 100 ശതമാനം മനസ്സിൽ സ്വീകരിക്കുകയാണ് ചെയ്‌തത്.

അത്രയും വലിയൊരു ഷോയിൽ ഫാഷൻ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ധാരാളം ആളുകളെ പരിചയപ്പെടാൻ ഉള്ള ഒരവസരമായി ഞാൻ കണ്ടു. ചെന്നൈയിലെ ടോപ്പ് മോഡലുകളും പുതിയ മോഡലുകളുമായി 60തിലേറെ പേർ ആ ഷോയിൽ പങ്കാളിയായിരുന്നു.

കൊറിയോഗ്രാഫർക്ക് മുഴുവൻ മോഡൽസിനെയും മാനേജ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഗ്രൂമിംഗ് സെഷൻ നീണ്ടു പോകാൻ കാരണമായി. ഈ അവസരത്തിൽ എന്തും വരട്ടെയെന്നു കരുതി ഞാൻ കൊറിയോഗ്രാഫി ചെയ്യട്ടെയെന്ന് എന്‍റെ സുഹൃത്തിനോട് ചോദിച്ചു. അന്ന് അവൻ നൽകിയ അവസരമാണ് ഫാഷൻ ഇൻഡസ്ട്രിയിൽ എന്‍റെ ജീവിതത്തിലെ വഴിത്തിരിവായത്.

ഗ്രൂമിംഗും കൊറിയോഗ്രാഫിയും 3 ദിവസം മനോഹരമായി ഞാൻ ചെയ്തു. എങ്കിലും ഷോയിൽ എന്നെ അവർ പരിചയപ്പെടുത്തിയില്ല. പക്ഷേ ഷോയ്ക്ക് ശേഷം നടന്ന മാധ്യമ ഇന്‍റർവ്യൂവിൽ പങ്കെടുത്ത എല്ലാ ടോപ്പ് മോഡലുകളും എന്നെപ്പറ്റിയും എന്‍റെ കൊറിയോഗ്രാഫിയെപ്പറ്റിയും പ്രതിപാദിക്കുകയുണ്ടായി.

തുടർന്ന് ഒരു പ്രമുഖ മാധ്യമം എന്‍റെ ഇന്‍റർവ്യൂ എടുക്കുകയും അത് ചെന്നൈയിലെ മികച്ച ഇവന്‍റ് ഗ്രൂപ്പായ മായ ഇവന്‍റ്സിലെ മദൻ സാർ കാണുകയും മിസ് സൗത്ത് ഇന്ത്യ എന്ന പെജന്‍റ് ചെയ്യാൻ എന്നെ ക്ഷണിക്കുകയും ചെയ്തു. അമ്മയുടെ പ്രാർത്ഥന കൊണ്ട് ആ പെജന്‍റ് ചെന്നൈ മുഴുവൻ അറിയപ്പെട്ടു. ധാരാളം മാധ്യമ പ്രശംസ നേടുകയും ചെയ്‌തു. അതിലൂടെ ഞാനും ചെന്നൈ ഫാഷൻ മേഖലയിൽ പതിയെ വളരുവാൻ തുടങ്ങി.

daalu

സെലിബ്രിറ്റി ഗ്രൂമിംഗ്

തുടർന്നിങ്ങോട്ട് ആയിരത്തിലധികം ഫാഷൻ ഷോകളും അഞ്ഞൂറിലധികം ബ്യൂട്ടി പെജന്‍റുകളും നൂറോളം ഫാഷൻ വീക്കുകളും വിജയകരമായി പൂർത്തിയാക്കാൻ എനിക്ക് സാധിച്ചു. അയ്യായിരത്തോളം ഫീമെയിൽ മോഡൽസിനേയും ആയിരത്തഞ്ഞൂറോളം മെയിൽ മോഡൽസിനേയും ഗ്രൂം ചെയ്ത് കൊറിയോഗ്രാഫി ചെയ്യാനും അവരിൽ പലർക്കും ഫാഷൻ, മോഡലിംഗ്, സിനിമ മേഖലയിലേക്ക് കടന്നു വരുവാനും ഞാനൊരു നിമിത്തമായി മാറി എന്നുള്ളത് ഏറെ ചാരിതാർത്ഥ്യം നൽകുന്ന ഒന്നാണ്.

ഇന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റി ആർട്ടിസ്റ്റുകൾക്ക് ഒപ്പം പ്രവർത്തിക്കാൻ അവസരം കിട്ടി. ഞാൻ ഗ്രൂമിംഗ് ചെയ്‌ത തൃഷ, റിമ കല്ലിംഗൽ, അമല പോൾ, ഐശ്വര്യ ലക്ഷ്മി, നൂറിൻ ഷെരീഫ് പ്രിയ.പി.വാര്യർ, ജോൺ കയ്പള്ളി, സന്ദീപ് മേനോൻ, രാജീവ് പിള്ള തുടങ്ങി ധാരാളം കുട്ടികളെ സിനിമയിലേക്ക് എത്തിക്കുവാനും കഴിഞ്ഞു.

മലയാളി ഹൗസും കൊച്ചിയും

ഇതിനൊപ്പം എന്‍റെ ജീവിതത്തിൽ എടുത്തു പറയേണ്ടതായ അനുഭവം സൂര്യ ടിവിയുടെ ജനപ്രിയ റിയാലിറ്റി ഷോ ആയ മലയാളി ഹൗസിൽ പങ്കെടുക്കുവാൻ സാധിച്ചു എന്നുള്ളതാണ്. അന്നു വരെ ഫാഷൻ മേഖലയിൽ മാത്രം അറിയപ്പെട്ടിരുന്ന ഞാൻ ആ ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഒരു സ്ഥാനം നേടിയെടുത്തു. ഇതിനു ശേഷം ഏതു പൊതു ഇടങ്ങളിൽ ചെന്നാലും മലയാളികൾ എന്നെ തിരിച്ചറിയാനും സ്നേഹത്തോടെ എന്നോട് സംസാരിക്കാനും തുടങ്ങി. ഈ സമയത്താണ് കേരളത്തിലേക്ക് വരണമെന്നുള്ള ആഗ്രഹം എന്‍റെ മനസ്സിൽ ഉണ്ടാകുന്നത്.

കൊച്ചിയിൽ ഫാഷൻ ഇവന്‍റുകൾ ആരംഭം കുറിച്ച ഒരു സമയം കൂടി ആയിരുന്നു അത്. അങ്ങനെ 6 വർഷം മുമ്പ് ഞാൻ കൊച്ചിയിലേക്ക് സ്ഥിര താമസം തുടങ്ങി. പിന്നീട് കേരളം എനിക്ക് നൽകിയത് ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ മാത്രമായിരുന്നു.

മലയാള ഫാഷൻ ഫിലിം ഇൻഡസ്ട്രിയലിലെ മുഴുവൻ ആളുകൾക്കും ഞാൻ സുപരിചിതനായി മാറി. അവരിൽ പലരേയും റാമ്പ് വാക്ക് ചെയ്യിച്ചു. ഈ അനുഭവങ്ങളൊന്നും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അവരിൽ പലരും എന്നെ വിളിക്കുന്നത് ഡാലു ബേബി എന്നാണ്. എന്നെ സ്നേഹിക്കുന്നവരും എന്നെ വിളിക്കുന്നതും ഇതേ പേരിലാണ്.

ഫാഷൻ മേഖലയിലും ഓരോ മലയാളി വീടുകളും അവരുടെ ബേബി ആയി ഇരുന്നു കൊണ്ട് കേരളത്തിൽ തുടരാനാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. ഫാഷൻ മോഡലിംഗ് മേഖല എന്നു പറയുമ്പോൾ നെറ്റി ചുളിച്ചിരുന്ന കാലത്തു നിന്നും ദിവസേന ആയിരക്കണക്കിനു ആളുകൾ അവസരം തേടി വരുന്ന മേഖലയായി ഇത് മാറിയത് നമുക്കെല്ലാവർക്കും അറിയാം. എങ്കിലും ഈ മേഖലയിൽ വിജയം കൈവരിക്കാൻ ഓരോ വ്യക്‌തിയും നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ഞാൻ നേടിയെടുത്ത ചെറിയ വിജയത്തെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിൽ കൂടെയാണ് ഞാനിപ്പോൾ.

പാദങ്ങൾക്കുമുണ്ട് പറയാനേറെ!

ഒരാളുടെ പാദം കണ്ടാൽ അറിയാം, അയാളുടെ ആരോഗ്യവും ശുചിത്വശീലവും എന്നാണ് ചൊല്ല്. പാദങ്ങളുടെ ശരിയായ പരിപാലനം, വളരെയധികം രോഗങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുകയും ചെയ്യും. പാദങ്ങൾ സുന്ദരവും സുരക്ഷിതവുമാക്കാൻ ഇതാ ചില ടിപ്സ്.

പാദങ്ങൾക്കും ശ്വസിക്കണം 

കുളി കഴിഞ്ഞ് ഈർപ്പമുള്ള പാദങ്ങൾ നന്നായി തുടച്ച് ഉണക്കിയ ശേഷമേ ചെരിപ്പ്, ഷൂ ഇവ ധരിക്കാവൂ. നനഞ്ഞ പാദത്തിൽ ബാക്ടീരിയയുടെ സാന്നിദ്ധ്യം ഉണ്ടാകാൻ എളുപ്പമാണ്. അങ്ങനെയാണ് കാൽ വിരലുകൾക്കിടയിൽ തൊലി ഉരിഞ്ഞു പോകുന്നത്. പിന്നീടിത് പ്രയാസമുള്ള മുറിവായി രൂപാന്തരപ്പെടാം.

പുറത്തുപോയി തിരിച്ചുവരുന്ന വേളയിൽ പാദങ്ങൾ ചെരിപ്പിലും ഷൂസിനകത്തും പെട്ട് വേണ്ടത്ര ഓക്സിജൻ കിട്ടാതെ വിഷമിച്ചിട്ടുണ്ടാകുമല്ലോ. എത്ര മൃദുലമായ സോക്സ് അല്ലെങ്കിൽ ചെരിപ്പ് ആണെങ്കിലും പാദം ചൂടാകുകയും വിയർക്കുകയും ചെയ്യും.

ബ്ലഡ് സർക്കുലേഷൻ

• അധിക സമയം പാദങ്ങൾക്ക് സമ്മർദ്ദം നൽകി നിൽക്കരുത്. കുറച്ചു നേരമെങ്കിലും അവ ഉയർത്തിവച്ച് രക്‌തപ്രവാഹം ബാലൻസ് ചെയ്യുന്നത് നന്നായിരിക്കും.

• കൈവിരൽ കൊണ്ട് കാൽവിരലുകളെ ദിവസവും മൂന്ന് പ്രാവശ്യം അഞ്ച് മിനിറ്റ് വീതം തടവി കൊടുക്കുക. ഇടയ്ക്കിടെ കാൽവിരലുകൾ ഇളക്കുകയും വേണം.

• ഒരുപാട് സമയം കാൽ മടക്കിവച്ച് ഇരിക്കരുത്.

നല്ല ശീലങ്ങൾ

• കുളിക്കുന്ന സമയത്ത് പ്യൂമിക് സ്റ്റോൺ, ഫുട് സ്ക്രബ്, ഫൈലർ ഇവ ഉപയോഗിച്ച് കാൽപാദം വൃത്തിയാക്കാം. പാദങ്ങളിലെ മൃതകോശങ്ങൾ നീങ്ങാൻ ഇത് സഹായിക്കാം.

• രാത്രി ദിവസവും ഉറങ്ങുന്നതിനു മുമ്പ് പാദങ്ങളിൽ മോയിസ്ചുറൈസർ പുരട്ടുക. ഷിയ ബട്ടർ, കൊക്കോ ബട്ടർ അടങ്ങിയ ക്രീമുകൾ ഉപയോഗിച്ച് തടവിക്കൊടുത്ത ശേഷം മൃദുവായ സോക്സ് ധരിക്കുക.

• മസിൽ ഉരുണ്ടു കയറുന്ന പ്രശ്നങ്ങൾ ഉള്ളതാണെങ്കിൽ മസാജ് ക്രീം വാങ്ങുമ്പോൾ സാലിസിലിക് ആസിഡ് അടങ്ങിയവ വാങ്ങിയാൽ കൂടുതൽ ഗുണം ചെയ്യും.

• അടിയ്ക്കടി വയർപ്പ് ഉണ്ടാകുന്ന പാദങ്ങളാണെങ്കിൽ ഔഷധ ഗുണങ്ങളുള്ള പാദരക്ഷകൾ ഉപയോഗിക്കാം. ക്ലിട്രോ മാജോൾ പൗഡർ, ആന്‍റി ഫംഗൽ പാഡറുകൾ ഒക്കെ ഉപയോഗിക്കാവുന്നതാണ്.

• നഖങ്ങളുടെ വൃത്തിക്കായി ക്യൂട്ടിക്കൾ വിറ്റാമിൻ ഇ, പെട്രോളിയം ജെല്ലി ഇവ ഉപയോഗിക്കാം.

ഇവ മറക്കരുത്

 • നഖങ്ങൾ സമയാസമയം വെട്ടി വെടിപ്പാക്കാൻ ഒട്ടും അമാന്തിക്കരുത്. നഖങ്ങൾ വൃത്തിഹീനമായാൽ താമസിയാതെ വേദനയും മറ്റു പ്രശ്നങ്ങളും ഉണ്ടാകും.

• നെയിൽ പോളിഷ് വളരെ അധികം സമയം വച്ചുകൊണ്ടിരിക്കരുത്. നെയിൽ പോളിഷ് ഇല്ലാതെ നഖങ്ങൾ കുറച്ചു സമയമെങ്കിലും സൂക്ഷിക്കണം.

• പഴയ നെയിൽ പോളിഷിന്‍റെ മുകളിൽ പുതിയത് ഇടരുത്. പഴയത് വൃത്തിയാക്കിയ ശേഷം പുതിയത് അണിയാം.

• പൊട്ടിയ നഖത്തിൽ പോളിഷ് ഇടുന്നത് സുരക്ഷിതമല്ല.

• തുറന്ന ചെരിപ്പുകൾ ധരിക്കുമ്പോൾ കാലിലും സൺ പ്രൊട്ടക്ഷൻ ക്രീം പുരട്ടാം.

ഫുട്‍വിയര്‍

• വളരെ ഉയർന്ന ഹീൽ ദിവസവും ധരിക്കുന്നത് അനാരോഗ്യം ഉണ്ടാക്കും.

• വിയർക്കുന്ന പാദങ്ങളാണെങ്കിൽ തുണികൊണ്ടുള്ള ചെരിപ്പുകൾ നല്ലതാണ്.

• കൃത്യമായ അളവിലുള്ള ചെരിപ്പ് ധരിക്കുക. അങ്ങനെ ചെയ്തില്ലെങ്കിൽ കാലിനും ശരീരത്തിനും വേദന ഉണ്ടാകും

കുട്ടികൾക്കായി കരുതി വയ്ക്കാം

കുട്ടികളുടെ ഭാവിയെക്കുറിച്ച് ഓർത്ത് വേവലാതി പിടിക്കുന്ന രക്ഷിതാക്കൾ ആദ്യം ചെയ്യേണ്ടത് നിക്ഷേപമാണ്. ഇത് നേരത്തെ തന്നെ ആരംഭിക്കുന്നതാണ് നല്ലത്, സുരക്ഷിതവും.

പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് ഇങ്ങനെ പല മേഖലകളിലായി നിക്ഷേപിക്കുന്നതാണ് ബുദ്ധി. ശരാശരി 10 മുതൽ 12 ശതമാനം വരെയാണ് ഇന്ത്യയിൽ വിദ്യാഭ്യാസ രംഗത്തെ പണപ്പെരുപ്പം. ഇന്ന് 5 ലക്ഷം വേണ്ടി വരുന്ന കോഴ്സിന് 10 വർഷം കഴിയുമ്പോൾ 10-12 ലക്ഷം വേണ്ടി വരാം. അപ്പോൾ ഇത്തരം കാര്യങ്ങൾ മുൻകൂട്ടി കണ്ട് നിക്ഷേപിക്കണം.

സുകന്യ പദ്ധതി

പെൺകുട്ടിയുടെ രക്ഷിതാവിനോ മാതാപിതാക്കൾക്കോ നിക്ഷേപിക്കാം. പെൺകുട്ടികൾക്കായി കേന്ദ്ര സർക്കാരിന്‍റെ ലഘു സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധിയോജന. നിക്ഷേപത്തിനു 8.5 ശതമാനം വരെ പലിശ ലഭിക്കും. 10 വയസ് പൂർത്തിയാക്കുന്നതിനു മുമ്പ് പദ്ധതിയിൽ ചേരണം. കുറഞ്ഞ നിക്ഷേപം 250 രൂപയാണ്. പരമാവധി വാർഷിക നിക്ഷേപം 1.5 ലക്ഷമാണ്. 14 വർഷം വരെ നിക്ഷേപം നടത്താം. പെൺകുട്ടിയ്ക്ക് 21 വയസ്സാകുമ്പോൾ നിക്ഷേപം തിരിച്ചെടുക്കാം. 1.50 ലക്ഷം രൂപ വരെ ആദായ നികുതി ലഭിക്കും.

ചൈൽഡ് പ്ലാനുകൾ

കുട്ടികൾക്കുള്ള മ്യൂച്വൽ ഫണ്ട് പദ്ധതികളാണിവ. ഓഹരികളിലും കടപത്രങ്ങളിലും നിക്ഷേപിക്കുന്നവയാണ് ഈ പ്ലാനിലുള്ളത്. ദീർഘകാല നിക്ഷേപമായതിനാൽ ഓഹരിയാണ് നല്ലത്. ലോക് ഇൻ പിരീയഡ് സൗകര്യമുള്ള നിക്ഷേപങ്ങൾ കുട്ടിയ്ക്ക് 18 വയസ്സാകുമ്പോഴേ പിൻവലിക്കാൻ കഴിയൂ. ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നീ ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന പദ്ധതിയാണിത്. കുട്ടികളുടെ പേരിൽ സ്വർണ്ണത്തിലുള്ള നിക്ഷേപത്തിനും സാധ്യതയുണ്ട്. സ്വർണ്ണം അടിസ്ഥാനമായുള്ള എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകളിൽ നിക്ഷേപിക്കാം.

പിപിഎഫ്

എല്ലാ നാഷണലൈസ്ഡ് ബാങ്കുകളിലും പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് അക്കൗണ്ട് തുടങ്ങാം. 15 വർഷമാണ് കാലാവധി. 5 വർഷം കഴിഞ്ഞാൽ ഇതിൽ നിന്ന് ലോൺ എടുക്കാം. ഒറ്റത്തവണയായോ പ്രതിമാസ തവണകളായോ നിക്ഷേപിക്കാം. ഒരു വർഷം 1.5 ലക്ഷം വരെ ഇങ്ങനെ നിക്ഷേപിക്കാം. ചുരുങ്ങിയത് 500 രൂപ ഒരു വർഷം അടച്ചിരിക്കണം.

കുട്ടികൾക്കുള്ള ഇൻഷൂറൻസ്

25 ലക്ഷമോ 50 ലക്ഷമോ രൂപയുടെ കവറേജുള്ള ഒരു ടേം ഇൻഷുറൻസ് പോളിസിയാണ് ഉത്തമം. എല്ലാവർഷവും നിശ്ചിത തുകയടച്ച് പോളിസി പുതുക്കിയാൽ മതി. മണിബാക്ക്, എൻഡോസ്മെന്‍റ് പോളിസികളും ചില കമ്പനികൾ പുറത്തിറക്കിയിട്ടുണ്ട്. കുട്ടി വലുതാവുമ്പോൾ ഉന്നത വിദ്യാഭ്യാസം പോലുള്ള ആവശ്യത്തിന് ഇതിൽ നിന്ന് പണം ലഭിക്കും. രക്ഷകർത്താവ് മരിക്കുകയോ സ്‌ഥിരമായ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ സം അഷ്വേർഡ് തുക ലഭ്യമാകും. കാലാവധി പൂർത്തിയാകുമ്പോൾ ഫണ്ട് വാല്യു കിട്ടും. അതുവരെ പ്രീമിയം ഇൻഷൂറൻസ് കമ്പനി തന്നെ അടച്ചു കൊള്ളും.

ബാങ്ക് റെക്കറിംഗ് ഡെപ്പോസിറ്റ്

ഇതിൽ പ്രതിമാസം ഒരു നിശ്ചിത തുക സ്‌ഥിരമായി നിക്ഷേപിക്കാം. കൃത്യമായ ഒരു കാലയളവ് വരെ തുടരണമെന്ന് മാത്രം. പരമാവധി കാലാവധി 10 വർഷം.

വ്യായാമം കഴിഞ്ഞു ഇനി കഴിക്കാം!

തടി കുറയ്ക്കാനും ഫിറ്റായിരിക്കാനും അഴകളവിനും ഭാവിയിൽ അസുഖങ്ങളെ അകറ്റി നിർത്താനുമാണ് പലരും വ്യായാമം ചെയ്യുന്നത്. നിത്യവും വ്യായാമം ചെയ്യുന്നത് നല്ലതു തന്നെ. മനസ്സിനും ശരീരത്തിനും അത് ഉണർവ്വും ആരോഗ്യവും നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

ശരീരത്തിലെ കലോറി എരിച്ചു കളയാനാണ് വ്യായാമം ചെയ്യുന്നത്. എന്നാൽ ഒരു കാര്യം പലർക്കും അറിയില്ല. കഠിന വ്യായാമം കഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ എന്തെങ്കിലും ലഘുഭക്ഷണം കഴിച്ചിരിക്കണം. ലഘു വ്യായാമം ആണെങ്കിൽ ഭക്ഷണം രണ്ടു മണിക്കൂറിനുള്ളിൽ മതി.

വ്യായാമ ശേഷം എന്ത് എപ്പോൾ കഴിക്കണം എന്നതിനെ പറ്റി അറിയാം.

• വ്യായാമം ചെയ്യാനും ഊർജ്ജം ആവശ്യമാണ് എന്നു കരുതി വ്യായാമത്തിന് തൊട്ടു മുമ്പ് വയറു നിറയെ കഴിക്കരുത്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിയാതെ വ്യായാമം പാടില്ല.

• വ്യായാമ ശേഷം ഊർജ്ജം ലഭിക്കാനും പേശികൾക്ക് ബലം കിട്ടാനുമായി ലഘുവായി ആഹാരം കഴിക്കണം. ജ്യൂസ്, പഴങ്ങൾ എന്നിവ ആവാം.

• മസിൽ ബിൽഡിംഗിനായി വ്യായാമം ചെയ്യുന്നവർ അധിക പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക, കൊഴുപ്പു നീക്കിയ പാൽ, മുട്ട എന്നിവ ആവാം.

• കട്ട തൈരിൽ വിവിധ പഴങ്ങൾ അരിഞ്ഞിട്ട് കഴിക്കുക.

• ഏത്തപ്പഴം, ഒരു വലിയ സ്പൂൺ പീനട്ട് ബട്ടർ എന്നിവ മിക്സിയിൽ അടിച്ചെടുത്ത് കഴിക്കാം. കഠിന വ്യായാമ ശേഷം ഇത് ഉത്തമമാണ്.

• വ്യായാമ ശേഷം പയർ മുളപ്പിച്ചതോ കടല മുളപ്പിച്ചതോ കഴിക്കുന്നത് നല്ലതാണ്. വ്യായാമം ചെയ്യുന്നവർക്ക് സ്പ്രൗട്ട് ഏറ്റവും മികച്ച ഫലം നൽകുന്നു.

• വർക്കൗട്ടിനു ശേഷം ചിലർക്ക് കഴിക്കാൻ മൂഡ് ഉണ്ടാവുകയില്ല. ഇത്തരക്കാർ എന്തെങ്കിലും കഴിക്കുക. വെള്ളം, സ്മൂത്തി, ജ്യൂസ് തുടങ്ങി ഇഷ്ടമുള്ളത് എന്തും കഴിക്കാം. ഇളം ചൂടുള്ള കഞ്ഞി വെള്ളവും നന്ന്. കഞ്ഞി വെള്ളത്തിൽ നേരിയ തോതിൽ ഉപ്പ് ചേർത്ത് കുടിക്കുക.

• വ്യായാമം കഴിഞ്ഞ് പത്തു മിനിറ്റിനുള്ളിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കോശങ്ങളിൽ ഓക്സിജൻ എത്തിക്കാനും മസിലുകളുടെ കരുത്തിനും സഹായിക്കുന്നു. കഴിവതും മധുരം ചേർക്കാത്ത ജ്യൂസ് ആണ് ഉത്തമം.

• വ്യായാമം ചെയ്ത് വിയർപ്പാറും മുമ്പെ നല്ല തണുത്ത വെള്ളം ഒരിക്കലും കഴിക്കരുത്.

• ലഘു വ്യായാമ ശേഷം പ്രോട്ടീനും കാർബോ ഹൈട്രേറ്റും നിറഞ്ഞ ലഘു ഭക്ഷണം കഴിക്കണം. ഒരു ഹോൾവീറ്റ് ബ്രെഡിൽ ബട്ടർ പുരട്ടി കഴിക്കാം. പുഴുങ്ങിയ മുട്ടയുടെ വെള്ള, ബ്രൗൺ ബ്രൈഡ് കഴിക്കാം.

• വ്യായാമം ചെയ്ത ശേഷം ഓട്സ് കഴിക്കുന്നതും നന്ന്. ഇതിൽ ഉണക്കമുന്തിരി ചേർക്കാൻ മറക്കണ്ട.

• വെള്ളം കുടിക്കുക. തണ്ണിമത്തൻ തിന്നുന്നതും വളരെ നല്ലതാണ്.

മനോഹരനായ ജാതവേദ്

ഈ ഫ്രീക്കൻ പയ്യനെ ഓർമ്മയില്ലേ… ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രിയിലെ… മനോഹരൻ. ബിജു മേനോന്‍റെ ചെറുപ്പ കാലം മനോഹരമാക്കിയ ജാതവേദ് രാജനിപ്പോൾ ഹാപ്പിയാണ്. ഹാസ്യവും ഗൗരവവുമൊക്കെ പുഷ്പം പോലെ അഭിനയിച്ച് തകർത്ത താരമിപ്പോൾ എല്ലാവരുടേയും കണ്ണിലുണ്ണിയായി മാറിയിരിക്കുന്നു. ജാതവേദ് സ്പീക്കിംഗ്.

ആദ്യരാത്രി ഫസ്റ്റ്മൂവി…

ഫസ്റ്റ് മൂവിയെന്ന് വച്ചാൽ ഡയലോഗുള്ള ലെംഗ്തിയായ ആദ്യ മൂവിയാണിത്. ഇതിന് മുമ്പ് ഒരു സിനിമ ചെയ്തിട്ടുണ്ട്. കൂട്ടികളുണ്ട് സൂക്ഷിക്കുക എന്ന സിനിമയിൽ ചെറുതായൊന്ന് തലകാട്ടി.

ആദ്യരാത്രിയിൽ…

ആദ്യരാത്രിയ്ക്കു മുമ്പ് മറ്റൊരു സിനിമയിൽ എന്നെ കാസ്റ്റ് ചെയ്തിരുന്നു. ആ സിനിമയുടെ പ്രൊഡ്യൂസർ സതീഷ് നായർ ആണ് എന്നെ സംവിധായകൻ ജിബു ജേക്കബിനെ പരിചയപ്പെടുത്തിയത്. സർജാനു ചെയ്തിരുന്ന സത്യയെന്ന കഥാപാത്രത്തെയാണ് ഞാൻ ചെയ്തത്. സിനിമയിൽ ചെറിയൊരു മാറ്റം വന്നപ്പോഴാണ് ബിജുച്ചേട്ടന്‍റെ (ബിജു മേനോൻ) ചെറുപ്പകാലം ചെയ്യാനുള്ള ഗോൾഡൻ ചാൻസ് എനിക്ക് കിട്ടിയത്.

ടെൻഷനുണ്ടായിരുന്നോ?

ടെൻഷൻ തോന്നിയില്ല. പക്ഷേ ബിജുച്ചേട്ടനുമായി എത്രത്തോളം മാച്ച് ആയിരിക്കുമെന്നത് മാത്രമായിരുന്നു സംശയം. പക്ഷേ ജിബു സാറിനും സ്ക്രിപ്റ്റ് റൈറ്റേഴ്സിനും നല്ല വിശ്വാസ മുണ്ടായിരുന്നു. അവർ കുറേ നാളായി കാണുന്ന സ്വപ്നമാണത്. അതിലേക്ക് എത്തിച്ചേരാനുള്ള ശ്രമമായിരുന്നു.

ബിജുമേനോന്‍റെ പ്രതികരണം

ആദ്യം എന്‍റെ കുറച്ച് ഭാഗങ്ങൾ ഷൂട്ട് ചെയ്തിരുന്നത് കണ്ടിട്ട് ബിജുച്ചേട്ടൻ എന്നെ വിളിച്ചിരുന്നു. അപ്പോഴാ മറ്റൊരു വില്ലൻ ഷൂട്ടിംഗിനിടയിൽ എന്നെ പിടികൂടിയത്. ചിക്കൻ പോക്സ്!. അങ്ങനെ കുറച്ച് ദിവസം ബ്രേക്ക്. ആ സമയത്ത് ബിജുച്ചേട്ടന്‍റെ സീനുകളാണ് ഷൂട്ട് ചെയ്തത്. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. പടത്തീന്ന് എന്നെ മാറ്റുമോ എന്നൊക്കെ ഓർത്ത്. ബിജുച്ചേട്ടൻ വിളിച്ചതനുസരിച്ച് ഞാൻ ചെന്ന് കണ്ടു. നന്നായിട്ടുണ്ട്. കുഴപ്പമൊന്നുമില്ല… ഇനിയുള്ള ഭാഗം നന്നായി ചെയ്യണം എന്നു പറഞ്ഞു.

കഥാപാത്രത്തെ സ്ക്രീനിൽ കണ്ടപ്പോൾ… 

സ്ക്രീനിൽ എന്‍റെ കഥാപാത്രത്തെ കണ്ടപ്പോൾ സന്തോഷം തോന്നി. മനസ്സിൽ കുറേ നാളായി ആഗ്രഹിച്ചിട്ട് കിട്ടിയ അവസരമാണല്ലോ… വീട്ടുകാർക്കും കൂട്ടുകാർക്കും എനിക്കും പെരുത്ത് സന്തോഷം..

കൂട്ടുകാർ 

ഞാൻ സിനിമയിൽ വരണമെന്ന് എന്നേക്കാർ ആഗ്രഹിച്ചത് എന്‍റെ കൂട്ടുകാരാണ്. അവരുടെ സ്ട്രോംങ് സപ്പോർട്ട് ഉണ്ട്. എന്തിനും ഏതിനും അവർ ഒപ്പമുണ്ട്.

സ്പോർട്സ് മാൻ?

അത് ലെറ്റായിരുന്നു. മൂന്ന് വർഷം ഞാൻ തൃശൂർ സായിലായിരുന്നു. അത് കഴിഞ്ഞ് നേരെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഡ്രിഗ്രിക്ക് ചേർന്നു. സ്പോർട്സ് ക്വാട്ടയിൽ കിട്ടിയതാണ്. സ്പോർട്സ് ഇഷ്ടമായിരുന്നുവെങ്കിലും അതിലും ഇഷ്ടം സിനിമയാണ്. സ്പോർട്സിലും കുഴപ്പമില്ലാത്ത പ്രകടനങ്ങൾ കാഴ്ച വച്ചിരുന്നു. 2 നാഷണൽ ചെയ്തു. സ്റ്റേറ്റ് റെക്കോർഡും കിട്ടി.

സ്പോർട്സ് ടു സിനിമ

സ്പോർട്സ് ചെയ്തിരുന്ന സമയത്ത് തന്നെ സിനിമയും സ്വപ്നം കണ്ടിരുന്നു. യൂണിവേഴ്സിറ്റി തലത്തിൽ ഡെക്കാത്തലണിൽ മെഡൽ നേടിയിരുന്നു. ആ വർഷം തന്നെയാണ് ഡി സോണിൽ ബെസ്റ്റ് ആക്ടറായത്. എന്‍റെ അൾട്ടിമേറ്റ് ഡ്രീം സിനിമ തന്നെയാണ്.

ഫാൻസ് 

ഒരുപാട് ഫാൻസ് ഒന്നമില്ല. ചിലർ തിരിച്ചറിയുന്നുണ്ട്. എന്നിട്ട്..ഇതാണോ അയാൾ, എന്നെ സംശയത്തിൽ നോക്കും. സിനിമ കണ്ടവരുടെ മനസ്സിൽ എന്‍റെ കഥാപാത്രം ഉണ്ടെന്ന് തോന്നുന്നു. അവരിൽ ചിലർ എനിക്ക് മെസേജ് ചെയ്യാറുണ്ട്. ഫാൻസ് ഉണ്ടെന്ന് പറയാറായിട്ടില്ല.

ആദ്യരംഗം

 ഞാനും എന്‍റെ അനിയത്തിയുടെ ക്യാരക്ടർ ചെയ്ത കുട്ടിയും ദൂരെ നിന്ന് ഒരു കല്യാണ വീട്ടിലേക്ക് നടന്നു വരുന്ന രംഗമാണ് എടുത്തത്. പക്ഷേ, ഡയലോഗൊന്നും ഉണ്ടായിരുന്നില്ല.

ആർമിയിൽ ജോലി കിട്ടിയിരുന്നോ?

സായിയിൽ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ഞാൻ സ്റ്റേറ്റ് റെക്കോഡിടുന്നത്. ഡെക്കാത്തലൺ കമ്പൈൻഡ് ഇവന്‍റിനായിരുന്നു. ജൂനിയർ യൂത്ത് സ്റ്റേറ്റ് മീറ്റിൽ. അതു കഴിഞ്ഞിട്ട് എന്‍റെ കോച്ച് ബാംഗ്ലൂർ എംആർസിയിൽ ജോയിൻ ചെയ്യണം ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. പക്ഷേ ആ സമയത്ത് സിനിമ മാത്രമായിരുന്നു എന്‍റെ മനസ്സിലപ്പോൾ.

വീട് 

ചാലക്കുടിയിൽ നിന്നും കുറച്ച് ഉള്ളിലേക്ക് മാറി മുരിങ്ങൂർ ആറ്റപ്പാടം എന്ന സ്ഥലത്താണ് വീട്. അച്ഛനും അമ്മയും അനിയത്തിയും പിന്നെ ഞാനും.

ജാതവേദ്… പേരിലുണ്ടല്ലോ ഒരു വെറൈറ്റി…

 അച്ഛനിഷ്ടപ്പെട്ട പേരാണ്. ഈ പേരിനുമുണ്ട് ഒരു രസം. എല്ലാവർക്കും പെട്ടെന്ന് പറയാൻ പറ്റിയില്ലെങ്കിലും… പഠിച്ച് കഴിഞ്ഞാൽ മറക്കുകയില്ല. വെറൈറ്റിയായതുകൊണ്ട് ശ്രദ്ധിക്കും. ചെറുപ്പത്തിൽ എന്‍റെ പേര് പറയാൻ പറ്റില്ലായിരുന്നു. അപ്പോഴൊക്കെ ഇതെന്ത് പേരാണെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഈ പേരില്ലായിരുന്നുവെങ്കിൽ ഒരു സാധാരണ ആളെപ്പോലെയായി പോയേനെ… എന്നൊക്കെ തോന്നാറുണ്ട്. ഈ പേരിൽ ഞാൻ ഹാപ്പിയാണ്.

ഫ്രഞ്ച് കിസ്

പറയുന്നത് കേൾക്കൂ നികിതാ… അഭിനവിനെ ഇന്ന് മീറ്റ് ചെയ്യൂ. മൾട്ടി നാഷണൽ കമ്പനിയുടെ മാനേജരാണ്. ഫോട്ടോ കണ്ടിട്ട് നല്ല ലുക്കുമുണ്ട്. നിനക്ക് ഇഷ്ടമാവാനാ ചാൻസ്. അവർ വിളിച്ചിട്ടുണ്ടായിരുന്നു. കാണാൻ താൽപര്യം പറഞ്ഞു.”

മീനാക്ഷി, മകളെ നിർബന്ധിച്ചു. “അമ്മേ, ഞാൻ എത്രവട്ടം പറഞ്ഞു, എനിക്കിപ്പോ കല്യാണം വേണ്ട! അതിനുള്ള മൈൻഡ് ഇല്ല. അമ്മയ്ക്ക് അറിയാലോ കാര്യങ്ങൾ.”

നികിതയുടെ സ്വരം നൈരാശ്യം കൊണ്ട് തണുത്തു മരവിച്ചിരുന്നു.

“നീയിതെത്ര നാൾ കണ്ണടച്ച് ഇരുട്ടാക്കും കുട്ടീ. പപ്പ എത്രമാത്രം ശ്രമിക്കുന്നുണ്ട്. നീ ആ വേണ്ടാത്ത കാര്യോക്കെ തലേന്നു കള.”

“എങ്ങനെ ചെയ്യണമെന്നാണ് അമ്മ തന്നെ പറയൂ” അവൾ തെല്ലൊരു ദേഷ്യഭാവത്തോടെ ലാപ്ടോപ്പിലേക്ക് കൂടുതൽ സൂക്ഷ്മമായി നോക്കിയിരുന്നു.

“ശരി നിനക്ക് കാര്യങ്ങൾ അറിയാലോ. ഇന്ന് അവരോട് തൽക്കാലം വരാൻ പറയാം.” അത്രമാത്രം മതി.

മീനാക്ഷി, നികിതയുടെ ശിരസ്സിൽ തലോടി ആശ്വസിപ്പിച്ചു.

കുറച്ചു വർക്ക് ചെയ്തു തീർത്ത ശേഷം വൈകിട്ട് ധരിക്കാനുള്ള വസ്ത്രങ്ങൾ എടുത്തു വയ്ക്കാനായി അവൾ തന്‍റെ മുറിയിലേക്ക് നടന്നു. അതിഥികളുടെ വരവു കണക്കിലെടുത്ത് വീട്ടിൽ അത്യാവശ്യം ഒരുക്കങ്ങളൊക്കെ നടക്കുന്നുണ്ട്. വീടിനു വന്ന തിളക്കത്തിന്‍റെ വ്യതിചലനം സന്തോഷിന്‍റെ മുഖത്തുമുണ്ട്. മകൾ രണ്ട് വർഷമായി അനുഭവിക്കുന്ന സങ്കടം അയാൾക്ക് നന്നായിട്ടറിയാം. ഇന്നാണ് അതിൽ നിന്ന് മോചനം കിട്ടുന്ന ചെറിയൊരു പ്രതീക്ഷ അയാളിലുണ്ടായത്.

വൈകുന്നേരം അതിഥികൾ പറഞ്ഞ സമയത്തു തന്നെ എത്തിച്ചേർന്നു. പയ്യൻ മിടുക്കനാണ്. അഭിനവ് പ്രശസ്തമായ പബ്ലിഷിംഗ് കമ്പനിയിലെ കണ്ടെന്‍റ് റൈറ്ററാണ്. സന്തോഷിനും മീനാക്ഷിക്കും അഭിനവിനെ വളരെ ഇഷ്ടപ്പെട്ടു. നികിതയ്ക്ക് നന്നായി ചേരുന്ന പയ്യൻ. രൂപം കൊണ്ടും പെരുമാറ്റം കൊണ്ടും യോഗ്യൻ.

നികിതയെ, അഭിനവിന്‍റെ അച്‌ഛനമ്മമാർക്കും ഇഷ്‌ടമായി. ഡിന്നറിനു ശേഷം രണ്ടു കുടുംബങ്ങളിലെയും മുതിർന്നവർ ചേർന്ന് ബന്ധം ഇഷ്ടപ്പെട്ടതായി നയം വ്യക്തമാക്കി. കുട്ടികൾക്ക് പരസ്പരം ഇഷ്‌ടപ്പെട്ടെങ്കിൽ ബന്ധം മുന്നോട്ടു കൊണ്ടു പോകാം എന്ന ചിന്തയിലാണ് രണ്ടുപേരുടെയും അച്‌ഛനമ്മമാർ. അവർ പോയതിനു ശേഷം സന്തോഷിനും മീനാക്ഷിക്കും മകളുടെ മനസ് ചോദിച്ചറിയാൻ വെമ്പലായിരുന്നു.

നികിതയാവട്ടെ, നാളെ ആലോചിച്ചു മറുപടി നൽകാം എന്നു പറഞ്ഞ് മുറിയിലേക്ക് പോയി. പക്ഷേ ഉറങ്ങാൻ കിടന്നിട്ട്, ഉറക്കം വന്നതേയില്ല. പലതരം ചിന്തകളിലൂടെ മനസ് വട്ടമിട്ടു പറന്നു കൊണ്ടിരുന്നു. അച്‌ഛനും അമ്മയും തന്‍റെ വിവാഹം ആഗ്രഹിച്ചിരിക്കുകയാണ്. പക്ഷേ എങ്ങനെ സമ്മതം മൂളും.

അച്‌ഛനും അമ്മയും പറയുന്നത് അഭിനവിനൊപ്പം ഞാൻ വളരെ സന്തോഷവതിയായിരിക്കുമെന്നാണ്. പക്ഷേ എല്ലാ രാത്രിയിലും രാജൻ അങ്കിളിനെ ഓർമ്മ വന്നാൽ? അവൾ സ്വയമറിയാതെ പഴയ ചിന്തകളിലേക്ക് വീണ്ടും മുങ്ങിത്താഴ്ന്നു. എംഎ കഴിഞ്ഞ് ഒരു നല്ല കമ്പനിയിൽ ജോലിയായപ്പോൾ അമ്മയ്ക്ക് ഒട്ടും ഇഷ്‌ടമല്ലായിരുന്നു പൂനെയിലേക്ക് അയക്കാൻ. പക്ഷേ ജോലിക്കാര്യമായതു കൊണ്ട് അച്ഛൻ കുറച്ചു കൂടി ക്ഷമയോടെ ചിന്തിക്കാൻ പറഞ്ഞു.

അച്‌ഛന്‍റെ പഴയ സഹപ്രവർത്തകൻ പൂനെയിൽ ഉള്ളതു കൊണ്ടാണ്. രാജീവ് എന്നാണ് പേര്. നികിതയ്ക്ക് പേയിംഗ് ഗസ്റ്റ് സൗകര്യം ഏർപ്പെടുത്തിയ ശേഷം സന്തോഷ്, നികിതയേയും കൂട്ടി രാജീവിന്‍റെ അടുത്തേക്കു പോയി. രാജീവിന്‍റെ ഒരേയൊരു മകൻ യുകെയിലാണ്. ഭാര്യയും കുറച്ചു നാളായി മകനൊപ്പമാണ്. നികിതയ്ക്ക് ഇത് സ്വന്തം വീടാണെന്നു കണക്കാക്കി എപ്പോൾ വേണമെങ്കിലും വരികയും പോവുകയും ചെയ്യാം എന്ന ഉറപ്പും രാജീവ് നൽകിയതോടെ സന്തോഷ് ആശ്വാസത്തോടെയാണ് പൂനെയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.

നികിതയും രാജീവും ഫോണിലൂടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു. നികിതയുടെ തിരക്കു കാരണം രണ്ടാമത് കാണാനുള്ള സാഹചര്യം ഉണ്ടായിട്ടില്ലായിരുന്നു. ഇതിനിടെ ഭാര്യയ്ക്കു സുഖമില്ലാത്തതിനാൽ ഉടനെ യുകെയ്ക്കു പോകണം എന്ന് ഒരു ദിവസം രാജീവ് അറിയിച്ചു. പോകുന്നതിനു മുമ്പ് നികിതയെ കാണണമെന്ന ആഗ്രഹം രാജീവ് പ്രകടിപ്പിച്ചു. നികിത പിന്നെ ഒട്ടും വൈകിയില്ല.

വൈകുന്നേരം രാജീവിന്‍റെ വീട്ടിലേക്ക് യാത്രയായി. ചെന്നു കയറിയ ഉടനെ തന്നെ രാജീവിന്‍റെ പെരുമാറ്റത്തിലെ അസ്വാഭാവികത, നികിത തിരിച്ചറിഞ്ഞു. അവൾ ഗുഡ് ഈവനിംഗ് പറഞ്ഞപ്പോൾ അടുത്തേക്കു വന്ന് ചേർത്തു പിടിച്ചു. വിഷ് ചെയ്തു. അവൾക്ക് ചെറിയൊരു അമ്പരപ്പ് തോന്നിയെങ്കിലും കുറച്ചുനേരം സംസാരിച്ച ശേഷം നികിത മടങ്ങാനൊരുങ്ങി. അപ്പോൾ അയാൾ കോഫി തയ്യാറാക്കാനായി അടുക്കളയിലേക്ക് പോയി.

അഞ്ചു മിനിട്ടിനകം കോഫിയുമായി അയാൾ നികിതയുടെ അടുത്തേക്കു വന്നു. കോഫി കൊടുത്ത ശേഷം അയാൾ അവളിരിക്കുന്ന സോഫയിലേക്കു വന്നിരുന്നു. കോഫി കുടിക്കുന്ന നികിതയെ നോക്കി അയാൾ മന്ദഹസിച്ചു.

“ഏയ്… എന്തെങ്കിലും പറയെടോ…! എങ്കിൽ ശരി, എന്നെ കുറിച്ച് നികിതയുടെ അഭിപ്രായം എന്താ?”

“അങ്കിൾ വളരെ നല്ലയാളാണ്.” കോഫി കുടിക്കണോ വേണ്ടയോ എന്ന ചിന്ത പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ഒരു ആധിയായി കടന്നു വന്നു.

“ഈ കാപ്പിയിൽ വല്ല ലഹരിയും ചേർത്തിട്ടുണ്ടാവുമോ?” എന്ന ചിന്തയോടെ പാതി കുടിച്ച് ഗ്ലാസ് അവൾ ടേബിളിൽ വച്ചു.

“നീ എന്തിനാണ് എന്നെ അങ്കിൾ എന്നു വിളിക്കുന്നത്?” രാജീവ് വില്ലന്‍റെയൊരു ചിരിയോടെ അവളെ നോക്കി ചോദിച്ചു.

“എല്ലാവരും പറയുന്നത് എന്നെ കണ്ടാൽ ബോളിവുഡ് ഹീറോയെ പോലെയുണ്ടെന്നാണ്.”

“അത് നല്ലതല്ലേ, ശരീരം ഫിറ്റായി സൂക്ഷിക്കുന്നതു കൊണ്ടാണത്.” അവൾ ഉള്ളിലെ ഭയം ഒതുക്കി, സാധാരണ പോലെ മറുപടി കൊടുക്കാൻ ശ്രമിച്ചു.

എന്നിട്ടെന്തൊ ഇത്രയും കാലം എന്നെ കാണാൻ വന്നില്ല. എഴുന്നേൽക്കാൻ ശ്രമിച്ച നികിതയെ ബലമായി സീറ്റിൽ പിടിച്ചിരുത്തി അയാൾ പരിഭവം പറഞ്ഞു.

പക്ഷേ നികിത ഭയത്തോടെ അയാളുടെ കൈ വിടുവിച്ച് ഓടാൻ ശ്രമിച്ചു. പക്ഷേ രാജീവ് അവളെ പിന്നാലെ ചെന്ന് പൂണ്ടടക്കം പിടിച്ചു. ശരീരം തളരുന്നതായി അവൾക്ക് തോന്നി. തലകറങ്ങുന്നതായും. കാപ്പിയിൽ എന്തെങ്കിലും? അവൾക്കത്രയേ ആലോചിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“നിനക്കെന്നെ ഇഷ്ടമാണ്. എനിക്കറിയാം. പെണ്ണുങ്ങളിങ്ങനെയാ, വേണ്ട എന്നൊക്കെ പറയും. അവൾക്ക് ബലമായി പുരുഷൻ ചെയ്യുന്നതാ ഇഷ്ടം.”

“അങ്കിൾ … വിടൂ…” അവൾ കരയാൻ തുടങ്ങി.

“പെണ്ണ് നോ പറഞ്ഞാൽ യെസ് എന്നാണ്… നീ വാ മോളേ…”

അയാൾ കാമാവേശിതനായി നികിതയെ സോഫയിലേക്ക് വീഴ്ത്തി. പിന്നീടൊന്നും അവൾ അറിഞ്ഞതേയില്ല.

രാവിലെ കണ്ണു തുറക്കുമ്പോൾ സോഫയിൽ സ്ഥാനം തെറ്റിയ വസ്ത്രങ്ങളോടെ താൻ കിടക്കുന്നതാണ് അവൾ തിരിച്ചറിഞ്ഞത്. നിലത്ത് രാജീവ് കൂർക്കം വലിച്ചുറങ്ങുന്നു. അവൾ ഭയപ്പോടേ അയാളെ ഉണർത്താതെ മെല്ലെ പുറത്തേക്കിറങ്ങി.

അവളുടെ മനസ് ആകെ താളം തെറ്റിയിരുന്നു. ഹോസ്റ്റലിൽ എങ്ങനെയൊക്കെയോ എത്തിപ്പെട്ടു. കൂട്ടുകാരി ആരിഫയുടെ ചോദ്യങ്ങൾക്ക് അവൾ ചില സൂചനകൾ മാത്രം നൽകി. മൗനിയായി. ഭയന്നു പോയ ആരിഫ മീനാക്ഷിയെ ഫോണിൽ വിളിച്ചു.

മണിക്കൂറുകൾക്കകം സന്തോഷും മീനാക്ഷിയും പൂനെയിലെത്തി. കാര്യങ്ങളറിഞ്ഞ സന്തോഷ്, രാജീവിനെ വകവരുത്താനുള്ള പകയോടെ വീട്ടിലെത്തിയെങ്കിലും അയാൾ അന്നു തന്നെ വിദേശത്തേക്കു കടന്നിരുന്നു. പോലീസിൽ വിവരമറിയിച്ചെങ്കിലും, നടപടി സാധ്യമായിരുന്നില്ല. നികിതയേയും കൂട്ടി രണ്ടുപേരും നാട്ടിലേക്ക് മടങ്ങി.

സന്തോഷും മീനാക്ഷിയും, നികിതയ്ക്ക് രാപ്പകലില്ലാതെ പിന്തുണ നൽകി. ഏകദേശം രണ്ടുമാസമെടുത്തു ആ ഷോക്കിൽ നിന്ന് മുക്തയാവാൻ. കൂട്ടുകാരി ആരിഫയുടെ സഹോദരൻ ഡൽഹിയിൽ നല്ല പരിചയവും പിടിപാടുമുണ്ട്. അയാളുടെ സഹായത്തോടെ ഒരു പബ്ലിഷിംഗ് ഹൗസിൽ കണ്ടന്‍റ് റൈറ്റർ ആയി നികിത ഒരു ജോലിയിൽ പ്രവേശിച്ചപ്പോഴാണ് സന്തോഷിനും മീനാക്ഷിയ്ക്കും ഒട്ടൊന്ന് ആശ്വാസമായത്.

നികിത ജോലിയിൽ പ്രവേശിച്ച ശേഷം രണ്ടു വർഷത്തോളം വേണ്ടി വന്നു സാധാരണ നിലയിലേക്ക് തിരിച്ചു വരാൻ. എങ്കിലും വിവാഹത്തെക്കുറിച്ച് പറയുമ്പോൾ അവൾക്ക് അത് സ്വീകാര്യമായിരുന്നില്ല.

പപ്പയെ നിരാശപ്പെടുത്തേണ്ട എന്നു കരുതിയാണ് അഭിനവിനെ കാണാൻ സമ്മതിച്ചത്. അയാളെ കണ്ടു സംസാരിച്ചപ്പോൾ ഇഷ്ടക്കേടൊന്നും തോന്നിയില്ല.

ദാമ്പത്യ ബന്ധത്തെ കുറിച്ച് ആലോചിച്ചപ്പോഴാണ് നികിത അസ്വസ്ഥയായത്. ഈ ശരീരം എവിടെ ഒളിപ്പിക്കും പിന്നെ! നികിത അതോർത്തു വേവലാതിപ്പെട്ടു. ആ രാത്രി ഉറക്കം വരാതെ ഓർമ്മകളിൽ മുങ്ങിയമർന്നു പുലർന്നു.

രാവിലെ ഓഫീസിലേക്ക് ഇറങ്ങും മുന്നേ മീനാക്ഷി അവളെ വീണ്ടും ഓർമ്മപ്പെടുത്തി.

“ഇപ്പോൾ സമയം വൈകിയല്ലോ, നമുക്ക് വൈകിട്ട് സംസാരിക്കാം.”

നികിത തൽക്കാലം മറുപടി നൽകി. പ്രതിസന്ധിയിൽ നിന്ന് ഒഴിവായി. ഓഫീസിൽ ഒരുപാട് വർക്ക് ഉണ്ടായിരുന്നു. നിരവധി വിഷയങ്ങളിൽ എഴുതാനുണ്ടെങ്കിലും മനസ് ഒന്നിലും ഉറയ്ക്കുന്നില്ല.

ഒരു തരത്തിൽ മനസ് കേന്ദ്രീകരിച്ച് എഴുതാൻ തുടങ്ങിയതേയുള്ളൂ, അമ്മയുടെ കോൾ വന്നു.

“മോനേ, നീ എന്താണിത്ര ആലോചിക്കുന്നത്. നിന്‍റെ പ്രയാസം മനസിലാവാഞ്ഞിട്ടല്ല. ഇതിന്‍റെ പേരിൽ ഏകാകിയായി ജീവിക്കാനുള്ള തീരുമാനം ഗുണം ചെയ്യില്ല.” അമ്മയുടെ സ്വരം വളരെ ദുർബലമായി തോന്നിച്ചു.

“മോൾക്കറിയാലോ എന്‍റെ ആരോഗ്യം ഇനി നന്നാവാൻ പോവുകയല്ല, അച്‌ഛനും അമ്മയും പ്രായമായി വരികയാണ്.”

നികിത കൂടുതലൊന്നും ആലോചിക്കാതെ ഉടനെ മറുപടി നൽകി.

“അമ്മേ ഞാൻ ഫോൺ ചെയ്യാനിരിക്കുകയായിരുന്നു. എനിക്ക് അഭിനവിനെ ഇഷ്ടമാണ്.” ഇത്രയും പറഞ്ഞ് അവൾ ഫോൺ പെട്ടെന്ന് വച്ചു.

“ഇനി വേറെന്ത് ചെയ്യാനാണ്? അച്‌ഛനും അമ്മയും സന്തോഷമായിരിക്കട്ടെ.” കസേരയിലേക്ക് അമർന്നിരിക്കവേ നികിത ആ സന്തോഷത്തെക്കുറിച്ച് മാത്രം ചിന്തിച്ചു.

സന്തോഷും മീനാക്ഷിയും കൂടി അഭിനവിന്‍റെ വീട്ടിൽ സമ്മതം അറിയിക്കാനായി വൈകിട്ട് തന്നെ എത്തി. അവിടെ ചെന്നപ്പോൾ അഭിനവിന്‍റെ മുത്തച്ഛനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഒരുങ്ങി നിൽക്കുകയാണ് അഭിനവിന്‍റെ അചഛൻ. എന്തായാലും മുത്തച്ഛനെയും കൂട്ടി അഭിനവിന്‍റെ അച്‌ഛനും സന്തോഷും ആശുപത്രിയിലേക്ക് തിരിച്ചു.

ആരോഗ്യനില മോശമായതിനാൽ അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്‌തു. അസുഖം ഒരുവിധം മാറിയപ്പോൾ മുത്തച്ഛനെ വീട്ടിലേക്ക് മാറ്റി. ഇനി സമയം കളയാതെ വിവാഹം എത്രയും വേഗം നടത്തണമെന്നാണ് മുത്തച്ഛന്‍റെ ആഗ്രഹം. അതിനാൽ രണ്ടുമാസത്തിനകം വിവാഹം നടത്താനാണ് കുടുംബങ്ങൾ തീരുമാനിച്ചത്. ഇതിനിടയിലെ തിരക്കുകൾ നിമിത്തം അഭിനവിനും നികിതയ്ക്കും കൂടുതൽ സംസാരിക്കാനും സാധിക്കുന്നുണ്ടായില്ല.

ഓഫീസ് സമയത്തെ ഫോൺ കോളുകൾ ഔപചാരികതയുടെ മൂടുപടം ഇട്ടുകൊണ്ടായിരിക്കും. വിവാഹശേഷം ഒരു പ്രൊജക്ടിന്‍റെ ഭാഗമായി ഫ്രാൻസിൽ പോകാൻ ഉദ്ദേശമുണ്ട് അഭിനവിന്.

രണ്ടു കുടുംബങ്ങളും പറഞ്ഞതനുസരിച്ച് ഫ്രാൻസിലേക്കുള്ള ആ യാത്ര നികിതയ്ക്കും ബുക്ക് ചെയ്‌തു. രണ്ടുമാസം ചിറകേറി പറന്നു പോയി. അഭിനവും നികിതയും വിവാഹിതരായി. അന്നു വൈകിട്ട് അഭിനവിന്‍റെ വീട്ടിലേക്ക് ചടങ്ങുകൾ എല്ലാം കഴിഞ്ഞ് കുടിവയ്ക്കുകയും ചെയ്‌തു.

രാത്രി ഭക്ഷണം കഴിഞ്ഞ് മുറിയിൽ ആലോചനയിൽ മുഴുകിയിരുന്നു നികിത.

അപ്പോഴാണ് മുത്തച്ഛന് ശ്വാസതടസമുണ്ടെന്ന് പറഞ്ഞു കൊണ്ട് അഭിനവ് മുറിയിലേക്ക് വന്നത്. പിറ്റേന്ന് പാരീസിലേക്ക് പോകാനുള്ളതു കൊണ്ട് നികിത പറഞ്ഞതനുസരിച്ച് അഭിനവ് ഉറങ്ങാൻ പോയി.

നികിത വസ്ത്രം മാറി ഉറങ്ങാൻ കിടന്നു. മാതാപിതാക്കളുടെ സന്തോഷത്തിനായിട്ടാണ് നികിത വിവാഹത്തിനു തയ്യാറായത്. എന്നാൽ അഭിനവും സമാനമായ മാനസിക സംഘർഷത്തിലാണെന്ന് നികിത അറിഞ്ഞില്ല. യഥാർത്ഥത്തിൽ അയാൾക്കും വിവാഹം ഉടനെ നടത്താൻ താൽപര്യം ഇല്ലായിരുന്നു.

ഒരു പെൺകുട്ടി ജീവിതത്തിലേക്ക് കടന്നു വരുന്നതിനെകുറിച്ച് ആലോചിക്കാൻ പറ്റിയ അവസ്‌ഥയിലായിരുന്നില്ല. മറ്റൊരിടത്ത് ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടായ ഒരു അനുഭവത്തിൽ നിന്ന് മനസ് മുക്‌തമായിട്ടില്ല.

സോണിയ എന്നു പേരുള്ള ഒരു പെൺകുട്ടി. അഭിനവിന്‍റെ സഹപ്രവർത്തകയാണ്. ജോലിയിൽ അവൾ മോശമായിരുന്നു. അഭിനവാണ് ടീം ലീഡർ. പ്രമോഷൻ കിട്ടാനായി അഭിനവിനെ വശത്താക്കാൻ അവൾ കിണഞ്ഞു ശ്രമിച്ചു. പക്ഷേ അഭിനവ് അവളെ പരമാവധി ഒഴിവാക്കുകയും ചെയ്‌തു. അതിൽ ദേഷ്യം മൂത്ത്, സോണിയ കാട്ടിക്കൂട്ടിയ കുടില തന്ത്രം നിമിത്തം അഭിനവിനെ സ്ത്രീകളെ കാണുന്നതോ നോക്കുന്നതോ പോലും ഭയമായിരുന്നു.

പ്രമോഷൻ ചോദിച്ച് ലെറ്റർ കൊടുത്തത് റിജക്ട് ചെയ്‌തതിന്‍റെ പേരിൽ സോണിയ അഭിനവിനെതിരെ പീഡനശ്രമം ആരോപിച്ച് കമ്പനി ഹെഡിന് പരാതിയും കൊടുത്തു. കമ്പനി മാനേജ്മെന്‍റ് കൂടുതൽ ചോദ്യത്തിനു നിൽക്കാതെ ടെർമിനേഷൻ നൽകുകയും ചെയ്തു.

അതിനുശേഷം അഭിനവ് വല്ലാത്തൊരു മാനസികാവസ്‌ഥയിലായിരുന്നു. അച്‌ഛനും അമ്മയും തനിക്ക് തിരക്കിട്ട് കല്യാണമാലോചിക്കുന്നത് മുത്തച്ഛന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് എന്ന് അറിയാവുന്നതു കൊണ്ട് നികിതയുടെ ആലോചന വന്നപ്പോൾ പ്രത്യേകിച്ച് ഒന്നും നോക്കാതെ യെസ് മൂളുകയായിരുന്നു.

ആദ്യ രാത്രിയായിട്ടും രോഗം മൂർഛിച്ച മുത്തച്ഛന്‍റെ മുറിയിൽ അഭിനവ് ഇരിക്കുന്നതു കണ്ട് അമ്മയാണ് അയാളെ നികിതയുടെ മുറിയിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ചത്. പക്ഷേ നികിത അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു. പിറ്റേന്ന് രണ്ടുപേർക്കും പാരീസ് പോകാനുള്ളതു കൊണ്ട് ഉറക്കം മുറിയാതെ അഭിനവും കിടപ്പു പിടിച്ചു.

പാരീസിലേക്ക് 15 ദിവസത്തെ ട്രിപ്പാണ്. അഭിനവിന് പാരീസിന കത്തു നിൽക്കുന്ന ജോലികളെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഈ അവസരം കണക്കിലെടുത്ത് യാത്ര ഫീച്ചർ റെഡിയാക്കാൻ കമ്പനി നിർദ്ദേശം നൽകിയതു കൊണ്ട് നികിത ഫ്രാൻസിലെ മറ്റു സ്‌ഥലങ്ങൾ കൂടി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു.

പാരീസിലെത്തിയ ശേഷം അഭിനവ് തന്‍റെ പ്രൊജക്ടും ഓഫീസുമായി രണ്ടു ദിവസം തിരക്കിലായി. നികിത ആ ദിവസങ്ങളിൽ ടൂർ ആരംഭിച്ചു. ഒരു വനിതാ ഗൈഡിനെയും കൂട്ടിയാണ് യാത്ര.

ഉറങ്ങാൻ കിടന്നപ്പോഴാണ് അഭിനവും നികിതയും ഒരുമിച്ചു വന്നത്. പക്ഷേ രണ്ടുപേരും കടുത്ത ക്ഷീണത്തിലായതിനാലും, ജാള്യത വിട്ടുപോകാത്തതിനാലും ഭാര്യാഭർതൃബന്ധത്തിന് മുതിർന്നതേയില്ല. പക്ഷേ അഭിനവിന്‍റെ സാമീപ്യം നികിതയ്ക്കും, നികിതയുടെ സാമീപ്യം അഭിനവിനും പരസ്പരമുള്ള സൗഹൃദത്തിന്‍റെ തീവ്രത കൂട്ടിയിട്ടുണ്ടെന്ന് രണ്ടാളും തിരിച്ചറിഞ്ഞു.

അതാതു ദിവസത്തെ ജോലികളെക്കുറിച്ച്, യാത്രകളെക്കുറിച്ച് പരസ്പരം ഫോണിലൂടെ വിവരങ്ങൾ കൈമാറാൻ രണ്ടുപേരും ഉത്സാഹിച്ചു. അന്യരാജ്യത്ത്, പരസ്പരം താങ്ങും തണലുമാണെന്ന ചിന്ത രണ്ടുപേർക്കിടയിൽ വൈകാരികമായ ബന്ധം സ്‌ഥാപിച്ചിട്ടുണ്ട്.

രണ്ടു ദിവസം വളരെ വേഗം പറന്നു പോയി. പാരീസിൽ നികിതയുടെ ഡ്യൂട്ടി അവസാനിക്കുകയാണ്. ഇനി ഗൈഡിനൊപ്പം ഫ്രഞ്ച് റിവിയേരയിലേക്കാണ് യാത്ര. ഫ്രാൻസിന്‍റെ തെക്കു കിഴക്കൻ ഭാഗത്തായിട്ടാണ് ഫ്രഞ്ച് റിവേറ, അവിടെ നടക്കാറുള്ള കാൻസ് ഫിലിം ഫെസ്റ്റിവൽ, കളി മൈതാനം, മനം മയക്കുന്ന ബീച്ച്, ഇതൊക്കെ അവളുടെ മനസിലേക്ക് കടന്നു വന്നു. ഗൈഡിന്‍റെ സ്‌ഥാനത്ത് അഭിനവ് ആയിരുന്നെങ്കിൽ എന്ന് ആദ്യമായി അവളുടെ മനസിലേക്ക് ഒരു ചിന്ത കടന്നു വന്നു.

നോൺസ്റ്റോപ്പ് ഫളൈറ്റിൽ ഏകദേശം രണ്ടര മണിക്കൂർ വേണ്ടി വന്നു ഡെസ്റ്റിനേഷൻ എത്താൻ. എയർപോർട്ടിൽ ഇറങ്ങി ഹോട്ടലിലേക്ക് പോകാൻ ടാക്സി വിളിച്ചു. ടാക്സിയിൽ ഇരുന്ന് പുറം കാഴ്ചകളിലേക്ക് ദൃഷ്ടി പായിക്കാൻ തുടങ്ങിയതേയുള്ളൂ. അവളുടെ മനസിലേക്ക് വീണ്ടും അഭിനവ് കയറി വന്നു. ഈ കാഴ്ചകൾ കാണാൻ അഭിനവ് ഉണ്ടായിരുന്നെങ്കിൽ അവൾ അദ്ഭുതത്തോടെ ആലോചിച്ചു. പേരിട്ടു വിളിക്കാൻ പറ്റാത്ത ഒരിഷ്ടം ഉള്ളിലുണ്ട്. ഭാര്യാ ഭർതൃബന്ധം എന്നു പറയാറായിട്ടില്ല. സൗഹൃദവുമല്ല.

ആലീസ് നല്ല ഗൈഡാണ്. നല്ല പെരുമാറ്റവുമാണ്. പക്ഷേ അവരേക്കാളും ഇപ്പോൾ തനിക്കൊപ്പം അഭിനവായിരുന്നു യാത്ര ചെയ്യേണ്ടത്.

നികിത ഇങ്ങനെ ആലോചിക്കവേ അഭിയുടെ കോൾ വന്നു. ഫ്ളൈറ്റിറങ്ങിയ ശേഷം വിളിക്കണമെന്നു ഓർത്തിരുന്നു. പക്ഷേ അക്കാര്യം വിട്ടു പോയി. സംസാരം അവസാനിപ്പിക്കുമ്പോൾ അഭിയിൽ നിന്ന് മിസിംഗ് യൂ എന്ന് കേട്ടപ്പോൾ നികിതയ്ക്ക് ഒരു പ്രത്യേക സന്തോഷം അനുഭവപ്പെട്ടു. അവളുടെ ചുണ്ടുകളിൽ അവളറിയാതെ ഒരു മന്ദഹാസം തങ്ങി നിന്നു.

പാരീസിൽ അഭിയുടെ അവസ്‌ഥയും മറിച്ചായിരുന്നില്ല. ഭക്ഷണ പ്രശ്നം കൊണ്ട് വയറിന് അസ്വസ്ഥത തോന്നിയപ്പോൾ അഭി ഹോട്ടലിലേക്ക് മടങ്ങി. വാഷ്റൂമിൽ കയറിയപ്പോൾ നികിതയുടെ വസ്ത്രങ്ങൾ അവിടെ നിലത്തു വീണു കിടക്കുന്നത് കണ്ട് അയാൾ എടുത്തു അയയിലേക്കിട്ടു. ആ വസ്ത്രങ്ങൾക്ക് നികിതയുടെ ഗന്ധം ഉണ്ടായിരുന്നു. ആ ഗന്ധം അയാളെ ഉത്തേജിതനാക്കി. കിടക്കയിൽ വിശ്രമിക്കുമ്പോഴും അയാൾക്ക് നികിതയെ വല്ലാതെ മിസ് ചെയ്‌തു.

അതിനാൽ അഭി കുറച്ചു വിശ്രമിച്ചു ക്ഷീണം മാറിയ ശേഷം ടാക്സിയെടുത്ത് ഈഫൽ ടവർ കാണാൻ പുറപ്പെട്ടു. അവിടെ ചെന്നപ്പോഴും കൈകോർത്തു നടക്കുന്ന യുവമിഥുനങ്ങളുടെ കാഴ്ച!

നികിത എത്തിയ ശേഷം ഹോട്ടൽ മുറിയിൽ ഒരു മണിക്കൂർ വിശ്രമിച്ച ശേഷം ആലീസുമൊത്ത് പുറത്ത് പായി. അതിസുന്ദരമായ നാടാണ്. വിനോദ സഞ്ചാരികൾ ഒരു സ്വർഗ്ഗത്തിലെത്തിയ പോലെ ആഹ്ലാദഭരിതരായി ചുറ്റി നടക്കുന്നു. യുവമിഥുനങ്ങൾ കൈയ്മെയ് ചേർന്ന് സന്തോഷം പങ്കിടുന്നു. അതെല്ലാം കണ്ടപ്പോൾ നികിതയ്ക്ക് അഭിയെ ഒരുപാട് മിസ് ചെയ്യുന്നതായി തോന്നി.

സ്‌ഥലത്തെക്കുറിച്ചുള്ള യാത്രികരുടെ അഭിപ്രായങ്ങൾ ഡയറിയിൽ കുറിച്ചിട്ട ശേഷം അവർ അവിടത്തെ വിഖ്യാതമായ മാർക്കറ്റിലേക്ക് തിരിച്ചു. പഴയ സാമഗ്രികൾ വാങ്ങാൻ കിട്ടുന്ന ഒരു പ്രത്യേക മാർക്കറ്റ് ആണത്. നികിത അവിടെ നിന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്നു.

ഗൈഡ് ആലീസ് അവിടെ കണ്ട ഒരു വലിയ ക്ലോക്കിൽ ആകർഷിതയായി. ക്ലോക്ക് കയ്യിലെടുത്ത് വിശദമായി നോക്കുമ്പോൾ അടുത്ത് കിടന്ന സോഫയിൽ കാൽമുട്ടി ബാലൻസ് തെറ്റി വീണു. ഒപ്പം കയ്യിലിരുന്ന ഭാരമുള്ള ക്ലോക്കിന്‍റെ ഒരു കൂർത്ത ഭാഗം തുളച്ചു കയറി. നികിത ഞെട്ടിത്തരിച്ചു പോയി. അന്യനാട്ടിലാണ് എന്തു ചെയ്യും? ആലീസിന്‍റെ അവസ്‌ഥ കണ്ട് അവിടെ ഉണ്ടായിരുന്നവർ ആംബുലൻസ് വിളിച്ചു വരുത്തി. ആശുപത്രിയിൽ ഓപ്പറേഷൻ തീയറ്ററിൽ പ്രവേശിപ്പിച്ച ശേഷം നികിത പബ്ലിഷിംഗ് ഹൗസിൽ വിളിച്ച് ആലീസിന്‍റെ ഭർത്താവിന്‍റെ നമ്പർ സംഘടിപ്പിച്ചു. അയാൾക്ക് വിവരം നൽകിയ ശേഷം ആശുപത്രിയിൽ തന്നെ കാത്തു നിന്നു. ആലീസിന്‍റെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിയ ശേഷമാണ് നികിത അവിടെ നിന്നു പുറത്തേക്കിറങ്ങിയത്. റൂമിലേക്ക് പോകുന്നതിനു മുമ്പ് അവൾ അഭിനവിനെ വിളിച്ച് കാര്യം പറഞ്ഞു. കേട്ട മാത്രയിൽ അഭി, വരാമെന്നു പറയുകയും ചെയ്‌തു.

“അയ്യോ ഞാൻ എന്‍റെ വർക്ക് ഫിനിഷ് ചെയ്‌ത് എത്തിക്കോളാം. എന്നെക്കുറിച്ച് ഭയം വേണ്ട” ഇത്രയും ദൂരം അഭി യാത്ര ചെയ്‌ത് എത്തണമല്ലോ എന്നാലോചിച്ചപ്പോൾ അവൾ നിരുത്സാഹപ്പെടുത്തി.

“ഇല്ല നിക്കി, നിനക്ക് ഒട്ടും പരിചയമില്ലാത്ത സ്‌ഥലം. പുതിയ ഗൈഡിനെ കിട്ടിയിട്ടുമില്ലല്ലോ…”

“അഭിയ്ക്ക് പാരീസിൽ വർക്കുണ്ടാവുമല്ലോ. പിന്നെങ്ങനെ? എനിക്ക് ഇവിടെ പേടിയൊന്നുമില്ല.”

“അതേ പേടി നിനക്കല്ല, എനിക്കാണെടോ… നിങ്ങൾ ആശുപത്രിയിൽ ആണെന്നു പറഞ്ഞപ്പോഴേ എന്‍റെ മനസിൽ 2016 ലെ ടെററിസ്റ്റ് ആക്രമണമൊക്കെയാണ് മനസ്സിലേക്ക് വന്നത്. നീ ഇനി ഒന്നും പറയണ്ട. ഞാൻ വരുന്നു.”

നികിത മറുത്തൊന്നും പറഞ്ഞില്ല. സത്യത്തിൽ അഭി കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് പലവട്ടം മനസിൽ വന്നതാണ്. ഇപ്പോൾ ആലീസ് ആശുപത്രിയിലായ ശേഷം അപരിചിതമായ ഈ നാട്ടിൽ വലിയ ഒറ്റപ്പെടൽ അനുഭവപ്പെടുന്നു.

താമസിച്ചിരുന്ന ഹോട്ടലിലേക്ക് കുറച്ചധികം ദൂരം ഉണ്ടായിരുന്നു. ഭാഷാപ്രശ്നമൊക്കെ ഉണ്ടെങ്കിലും ധൈര്യം സംഭരിച്ച് നികിത അങ്ങോട്ട് യാത്ര പുറപ്പെട്ടു. ഹോട്ടലിലെത്തിയ പാടേ അഭിയുടെ ഫോൺ വന്നു. ഫ്ളൈറ്റ് ടിക്കറ്റിലാത്തതിനാൽ ട്രെയിനാണ് വരുന്നത്. 7 മണിക്കൂർ യാത്രയുണ്ട്. രാത്രിയാവുമ്പോൾ എത്തും.

പരിചയമില്ലാത്ത സ്‌ഥലമായതിനാൽ നികിത. കൂടെകൂടെ അഭിയെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. അവൾക്ക് അഭി വരുന്ന എന്ന ചിന്ത വലിയ ഊർജ്ജമാണ് നൽകിയത്.

രാത്രിയിൽ അഭി എത്തുമ്പോൾ എന്തെങ്കിലും പ്രയാസം നേരിടുമോ എന്ന ചിന്ത അവളെ അലട്ടി. അതേക്കുറിച്ച് കൂടെക്കൂടെ അയാളോട് പറഞ്ഞു കൊണ്ടിരുന്നു. നികിതയുടെ ഭയം മനസിലാക്കി അയാൾ വിഷയം മാറി.

“നീ ടെൻഷനാവാതെ, ഈ ട്രെയിനിൽ ഒരുപാട് യാത്രക്കാരുണ്ട്. പ്രത്യേകിച്ചും എനിക്കൊപ്പം അതിസുന്ദരിയായ ഒരു ലേഡിയുണ്ട്. നിനക്കറിയാലോ ഫ്രാൻസിലെ പെണ്ണുങ്ങളുടെ സൗന്ദര്യത്തെ കുറിച്ച്. ഞാൻ ഇവരോടൊക്കെ സംസാരിച്ചിരിക്കട്ടെ…” അഭി തമാശയായി അവളോട് ഇങ്ങനെ പറഞ്ഞപ്പോൾ നികിത ഓകെ പറഞ്ഞ് ഫോൺ കട്ട് ചെയ്‌തു.

അഭി, മറ്റൊരു സ്ത്രീയോട് സംസാരിക്കുന്നു എന്നു കേട്ടപ്പോൾ സ്ത്രീ സഹജമായ കുശുമ്പ് നികിതയിൽ ഉടലെടുത്തു. അതോർത്തപ്പോൾ അവൾ ഒട്ടൊന്ന് അദ്ഭുതപ്പെട്ടു. അഭി വന്ന ശേഷം രാജീവ് അങ്കിളിൽ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. അഭി അടുത്തു വരുമ്പോൾ, ആ ഓർമ്മകളൊന്നുമില്ല.

അഭി ഒന്നു വന്നെങ്കിൽ എന്നു മാത്രമാണ് ഇപ്പോൾ ഉള്ളിലുള്ള ചിന്ത. ഉറങ്ങാൻ പോലും കഴിയുന്നില്ല. അഭിയുടെ സാമീപ്യത്തിനായി തന്‍റെ മനസ് മാത്രമല്ല, ശരീരവും ദാഹിക്കുന്നു.

രാത്രി ഒരു മണിയായപ്പോഴാണ് അഭി ഹോട്ടലിലെത്തിയത്. പിങ്ക് നിറത്തിലുള്ള നിശാവസ്ത്രം ധരിച്ച് പ്രേമം നിറഞ്ഞ മുഖത്തോടെ മുറി തുറന്ന നികിതയെ കണ്ട് അഭിയ്ക്ക് ആഹ്ലാദമൊതുക്കാനായില്ല. അയാൾ ബാഗ് ഒരു വശത്ത് ഒതുക്കി വച്ചിട്ട്, അവളെ മെല്ലെ ചേർത്തു പിടിച്ചു. “പേടിച്ചു പോയോ… പൊന്നേ!” അയാൾ കളിയായും കാര്യമായും ചോദിച്ചപ്പോൾ അവൾ ചിരിയോടെ ചേർന്നു നിന്നു.

“ഞാൻ ഡ്രസ് മാറി വരാം. ഫുഡ് കഴിക്കണോ?” ഫുഡ് നമുക്ക് മുറിയിലേക്ക് വരുത്താം. ഇനി പുറത്തേക്ക് പോകണ്ട. അത്രയും സമയം ഈ മുറിയിൽ നമുക്ക് മാത്രമായിട്ട് ഇരിക്കാമല്ലോ.”

അഭി, ഫ്രഷ് ആവാൻ വാഷ്റൂമിൽ കയറിയപ്പോൾ, നികിത റിസപ്ഷനിൽ വിളിച്ച് ഫുഡ് ഓർഡർ ചെയ്‌തു. അഭി കുളിച്ചു വന്ന ശേഷം രണ്ടുപേരും കൂടി കോഫിയും ഒനിയൻ ടാർട്ടും കഴിച്ചു. നികിതയോട് തന്‍റെ മനസ് തുറക്കാൻ അഭിനവ് ആഗ്രഹിച്ചു.

“നിക്കി, നിനക്കറിയോ, ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നില്ല.” അതുകേട്ട് അവിശ്വസനീയതോടെ നികിത അഭിയെ നോക്കി.

“അതെന്താ?”

സോണിയയുടെ പേരിൽ ഓഫീസിൽ താൻ നേരിട്ട ആരോപണങ്ങളും പ്രശ്നങ്ങളും എങ്ങനെ തന്നെയൊരു സ്ത്രീ വിരോധിയാക്കിത്തീർത്തു, ഇടറിയ കണ്ഠത്തോടെ വെളിപ്പെടുത്തുമ്പോൾ, നികിത, സ്വന്തം ജീവിതത്തിന്‍റെ ഏടുകളിലൂടെ സഞ്ചരിക്കുകയായിരുന്നു.

“അഭി, എന്ന പുരുഷനെ മനസിലാക്കാൻ അവന്‍റെ കണ്ണുകൾ മാത്രം മതി നിങ്ങളുടെ കണ്ണുകളിൽ ഞാൻ കണ്ടത് നല്ലൊരു വ്യക്‌തിത്വമാണ്. വിവാഹം കഴിഞ്ഞ് ഇത്ര ദിവസമായിട്ടും, എന്‍റെ ഇഷ്ടമില്ലാതെ എന്നെ ഒന്നു സ്പർശിക്കാൻ പോലും ശ്രമിച്ചിട്ടില്ല എന്നതും എനിക്ക് ആ വിശ്വാസം വർദ്ധിപ്പിച്ചു.”

“ഈ വിശ്വാസം അതാണ്?എനിക്ക് ഏറ്റവും പ്രധാനം. നിന്‍റെ ഈ വാക്കുകൾ തന്നെയാണ് എന്‍റെ മനസിനേറ്റ മുറിവിന്‍റെ മരുന്ന്.”

“അഭി, ഞാനും ചില കാര്യങ്ങൾ തുറന്നു പറയാൻ ആഗ്രഹിക്കുന്നു. എനിക്കും വിവാഹ ജീവിതം താൽപര്യമില്ലായിരുന്നു.” ഇത്രയും പറഞ്ഞിട്ട് നികിത അസ്വസ്ഥമായ മുഖം മറച്ചു പിടിക്കാൻ ശ്രമിച്ചു.

“എനിക്ക് എല്ലാമറിയാം നിക്കി. നീ ഒന്നും പറയണ്ട.”

“എങ്ങനെ? നികിത അമ്പരന്ന് അയാളെ നോക്കി.

“നിന്‍റെ കൂട്ടുകാരി ആരീഫയുടെ സഹോദരൻ ഹാഷിം എന്‍റെ ഫ്രണ്ട് ആണ്. അവൻ എന്നോട് സഹോദരിയുടെ കൂട്ടുകാരിയ്ക്ക് സംഭവിച്ച ദുരനുഭവം സൂചിപ്പിച്ചിരുന്നു. ഒരു ജോലിക്കാര്യം അന്വേഷിച്ചാണ് അവൻ എന്‍റെ അടുത്തു വന്നത്. എത്രയും വേഗം ആ പെൺകുട്ടിയ്ക്ക് ഒരു ജോലി ശരിയാക്കാനായിരുന്നു അന്ന് അവൻ ഓടി നടന്നത്. അതിനിടയിൽ എപ്പോഴോ ആരീഫയ്ക്കൊപ്പം ഹാഷിമിനെ കാണാൻ ഓഫീസിൽ വന്നപ്പോൾ ഞാൻ നിന്നെ കണ്ടിട്ടുണ്ട്.

രണ്ടു വർഷം കഴിഞ്ഞ് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പെണ്ണു കാണാൻ വന്നപ്പോൾ ഞാൻ പെട്ടെന്ന് നിന്നെ തിരിച്ചറിഞ്ഞു. നിന്നെ കണ്ടപ്പോൾ എനിക്കു മനസ്സിലായി. നീ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന്. പക്ഷേ രണ്ടു ദിവസത്തിനകം നിന്‍റെ സമ്മതം വന്നപ്പോൾ ഞാൻ പിന്നെ ഒന്നും ചിന്തിച്ചില്ല. യെസ് എന്നു പറയുകയായിരുന്നു. എന്തായാലും ഈ ദുരനുഭവത്തിന്‍റെ ഓർമ്മ പോലും ഇനി മനസിൽ വയ്ക്കണ്ട.” അയാൾ അത്രയും പറഞ്ഞിട്ട് നികിതയുടെ കൈ പിടിച്ച് കിടക്കയിൽ തന്നോട് ചേർത്തിരുത്തി. അവളാഗ്രഹിച്ച നിമിഷങ്ങൾ ആയിരുന്നു അത്. ശരീരവും മനസും പ്രണയാഗ്നിയിൽ ഉരുകുന്നത് അവർ രണ്ടുപേരും തിരിച്ചറിഞ്ഞു. പുലർച്ചെ മൂന്നുമണിയായിട്ടും അവർക്ക് ഉറങ്ങാൻ തോന്നിയില്ല.

അഭിയുടെ കണ്ണുകളിൽ നിദ്രയുടെ ലാഞ്‌ജന പോലുമില്ല. പ്രണയഭരിതമായ ആ കണ്ണുകൾ നികിതയുടെ ഹൃദയത്തിന്‍റെ ആഴങ്ങളിലേക്കിറങ്ങി ചെന്നിരിക്കുന്നു. ഒരു നിമിഷം പോലും ഇനി അകന്നിരിക്കാൻ കഴിയാത്ത പോലെ രണ്ടുപേരും ബന്ധത്തിലായി കഴിഞ്ഞു.

“നിക്കി, നീ ഫ്രാൻസിൽ വന്നത് എഴുതാനല്ലേ? ശരിക്കും നീ ഫ്രഞ്ച് കിസിനെ കുറിച്ചാണ് നാളെ എഴുതേണ്ടത്.” അഭി, കള്ളച്ചിരിയോടെ അവളെ ചേർത്തു പിടിച്ചു.

“ഫ്രഞ്ച് കിസ്? എനിക്കറിയില്ലല്ലോ… അതെന്താണ്?” നികിതയും ഇളം നാണത്തോടെ പൊട്ടിച്ചിരിച്ചു.

“ശരി എന്നാൽ ഇപ്പോൾ പറഞ്ഞു തരാം. അഭി അവളെ വീണ്ടും ചേർത്തു പിടിച്ചു. ചുണ്ടുകളിലേക്ക് തന്‍റെ ചുണ്ടുകൊരുത്തു.

ഹൃദയത്തിന്‍റെ ഉടമ

മദ്ധ്യ കേരളത്തിലെ പുരാതനവും പ്രസിദ്ധവുമായ ആ ദേവാലയം വർണ്ണാഭമായ നഗരത്തിനു ഒരു സിന്ദൂര തിലകമെന്ന പോലെ അങ്ങനെ തലയുയർത്തി നിൽക്കുകയാണ്.

ദേവാലയവും മണിമന്ദിരവും കഴിഞ്ഞ് മുന്നോട്ട് പോകുമ്പോൾ ഏതാണ്ട് അമ്പതടി അകലെ കല്ലുകൾ കൊണ്ട് കനത്ത മതിലു കെട്ടി വേർതിരിച്ചിരിക്കുന്ന സെമിത്തേരിയാണ്. അതിന്‍റെ വിശാലമായ കവാടങ്ങൾ കടന്ന് ഉള്ളിലേയ്ക്ക് പോകുമ്പോൾ മാർബിളിലും ഗ്രാനൈറ്റിലും കടപ്പാക്കല്ലിലും മറ്റും തീർത്ത വലുതും ചെറുതുമായ പലതരം കല്ലറകൾ.

സെമിത്തേരിയുടെ നടുവിലായി വലതു ഭാഗത്ത് അത്രയൊന്നും ആർഭാടങ്ങളില്ലാതെ മുകളിൽ കടപ്പാക്കല്ല് വിരിച്ച ഒരു സാധാരണ കുഴിമാടം. പലതരം പുഷ്പങ്ങളാൽ അലംകൃതമായ അതിനു ചുറ്റും കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന മെഴുകുതിരികളുടെയും സുഗന്ധവാഹിയായ ചന്ദനത്തിരികളുടെയും ഒരു സുരഭില പരിവേഷം. ആ കല്ലറയ്ക്കു മുന്നിൽ നിറഞ്ഞ കണ്ണുകളോടെ വിതുമ്പുന്ന ഹൃദയവുമായി കൂപ്പുകയ്യോടെ പ്രാർത്ഥനാ നിർഭരരായി ഉത്തരം കിട്ടാത്തൊരു ചോദ്യചിഹ്നം പോലെ നിൽക്കുന്ന ഒരു യുവതിയും അവരോട് ചേർന്ന് രണ്ട് പിഞ്ചോമന മക്കളും. കഴിഞ്ഞ ചില മാസങ്ങളായി മിക്കവാറും ദിവസങ്ങളിലെ നിത്യ കാഴ്ചയാണത്.

വേർപിരിഞ്ഞു പോയ തങ്ങളുടെ പ്രിയപ്പെട്ടവരെ സന്ദർശിച്ച് ചുറ്റുമുള്ളവർ പിരിഞ്ഞു പോയാലും ആ അമ്മയും മക്കളും അവിടെത്തന്നെ കാണും മണിക്കൂറുകളോളം. സൂര്യൻ തലയ്ക്കു മുകളിൽ കത്തി ജ്വലിച്ചാലും അവരത് അറിയാറില്ല. തുടക്കത്തിൽ വികാരിയച്ചനോ കപ്യാരോ മറ്റോ അവരെ തൊട്ടുണർത്തി ആശ്വസിപ്പിച്ച് പറഞ്ഞുവിടുമായിരുന്നു. എന്നാൽ ഇപ്പോൾ ആരും അവരെ ശല്യം ചെയ്യാറില്ല. കരഞ്ഞെങ്കിലും അവരുടെ ദുഃഖത്തിനൽപ്പം ശമനം വരട്ടേയെന്ന് അവരും കരുതി കാണും. ജീവിതത്തിന്‍റെ മുന്തിരിച്ചാർ നുണഞ്ഞു തുടങ്ങും മുമ്പ് തന്നെ കണ്ണുനീരിന്‍റെ കയ്പുനീർ കുടിക്കുവാൻ വിധിക്കപ്പെട്ടവർ. ചിറകൊടിഞ്ഞു പോയ ആ അമ്മയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും.

“പപ്പയെന്തിയേ മമ്മീ…? നമ്മളെയൊക്കെ വിട്ട് പപ്പ എവിടെയാ മമ്മീ പോയത്…?”

മനം നൊന്തു കരയുന്ന മക്കളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അസ്ത്രപ്രജ്ഞയായി മിഴിച്ചു നിൽക്കുന്ന എമിലി മമ്മിയേക്കാൾ പപ്പയെയാണ് അവർ ഏറെ സ്നേഹിച്ചത്. ഒരിക്കലും ദേഷ്യപ്പെടുകയോ നോവിക്കുകയോ ചെയ്യാത്ത പപ്പയെ അവർക്ക് ജീവനായിരുന്നു. എന്തിനും ഏതിനും അവർക്ക് പപ്പ തന്നെ വേണമായിരുന്നു.

അതിരാവിലെ എണീറ്റ് ബെഡ് കോഫി കൊടുത്ത് എല്ലാവരേയും വിളിച്ചുണർത്തി മക്കളെ പല്ല് തേപ്പിച്ച് കുളിപ്പിച്ചൊരുക്കി സ്ക്കൂളിൽ കൊണ്ടു വിടുന്നതും തിരിച്ചു കൊണ്ടു വരുന്നതും എല്ലാം റോയിച്ചനായിരുന്നു. വല്ലപ്പോഴും എമിലി കുട്ടികളെ ശാസിക്കുകയോ തല്ലുകയോ ചെയ്യുമ്പോൾ ഇടയ്ക്കു വന്ന് പിടിച്ചു മാറ്റുന്നതും അവരുടെ പ്രിയപ്പെട്ട പപ്പയായിരുന്നു. തനിക്കും മക്കൾക്കും ഇനി ആരുണ്ട്? അവളുടെ കണ്ണുകൾ വാർന്നൊഴുകി.

അത്തിമറ്റത്തിൽ റോയിച്ചന്‍റെ ആ കൊച്ചു വീട് അയൽക്കാർക്കെന്നും സംസാര വിഷയമായിരുന്നു. ബാങ്ക് മാനേജരായ റോയിച്ചൻ. കോളേജ് ലക്ചററായ ഭാര്യ എമിലി. പ്രൈമറി സ്ക്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന മക്കൾ റിജോയും റിൻസിയും. അതാണ് അവരുടെ ലോകം.

സ്നേഹത്തിന്‍റെയും പരസ്പര വിശ്വാസത്തിന്‍റെയും അരക്കിട്ടുറപ്പിച്ചിരുന്ന കുടുംബ ബന്ധങ്ങളുടേയും ഒരു ഗുരുകുലം തന്നെയാണവിടം. അയൽവീടുകളെ പോലെ പരാതികളോ വഴക്കോ വക്കാണമോ അടിപിടിയോ നിലവിളിയോ ഒന്നും തന്നെ അവിടെ നിന്ന് ഒരിക്കലും ഉയർന്നു കേട്ടിട്ടില്ല.

നഗരത്തിന്‍റെ തിരക്കിൽ നിന്നുമകന്ന് ഇടത്തരക്കാർ തിങ്ങിപ്പാർക്കുന്ന ആ പ്രദേശത്തെ ആധുനിക സജ്ജീകരണങ്ങളെല്ലാമുള്ള ആ വീട് ചെറുതെങ്കിലും മനോഹരമാണ്. അയൽക്കാർക്കെന്നും സഹായഹസ്തവുമായെത്തുന്ന യുവതിയായ വീട്ടമ്മ.

എമിലിയിൽ നിന്ന് എന്തെങ്കിലുമൊരു സഹായം സ്വീകരിച്ചിട്ടില്ലാത്ത ആരും തന്നെ ആ അയൽപക്കത്തില്ല. റോയിച്ചൻ വീട്ടിലെന്നല്ല ആരോടും ഒരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. ആരേയും വശീകരിക്കുന്ന ആ സൗമ്യഭാവം. അതാണ് അയാളുടെ ഏറ്റവും വലിയ സമ്പത്ത്.

ബാങ്കിൽ ഉണ്ടാകുന്ന ഏതൊരു പ്രശ്നവും അതെത്ര തന്നെ വലുതാ യാലും റോയിച്ചൻ ഇടപെട്ടാൽ അതിനൊരു പരിഹാരമായി. അതുകൊണ്ടായിരിക്കും ഒരു ബ്രാഞ്ചു മാനേജർ മാത്രമായിരുന്ന അയാളെ അസിസ്റ്റന്‍റ് ജനറൽ മാനേജരായി നിയമിക്കാൻ ഡയറക്ടർ ബോർഡ് ഐകകണ്ഠേന തീരുമാനിച്ചത്.

ഓഫീസിൽ നിന്ന് വന്നാൽ ജോലിയിൽ തന്നെ സഹായിക്കുകയും കുട്ടികളോടൊത്ത് ചേർന്നിരുന്ന ആ മുഖം മനസ്സിൽ നിന്നു പോകുന്നില്ല. സ്ഥാനക്കയറ്റം കിട്ടിയതിനു ശേഷം ആദ്യത്തെ ഡയറക്ടർ ബോർഡ് മീറ്റിംഗിനു പോയ ആ ദിവസം എമിലിയുടെ ഓർമ്മയിൽ വന്നു.

“ഓ… ഇന്നെന്തുപറ്റി? ഇതു ശരിയാകുന്നില്ലല്ലോ. ധൃതി പിടിച്ച് ചെയ്‌താൽ ഒന്നും ശരിയാകത്തില്ല.” നെക് ടൈ ശരിയാക്കി കൊണ്ട് അയാൾ പിറുപിറുത്തു. പിന്നെയും ശരിയാകാതെ വന്നപ്പോൾ അകത്തേയ്ക്കു നോക്കി വിളിച്ചു.

“കൊച്ചേ, അവിടെ എന്തെടുക്കുവാ…?” ഭാര്യയെ അയാൾ മോളെ, കൊച്ചേ എന്നൊക്കെയാണ് വിളിച്ചിരുന്നത്. അടുക്കളയിൽ തിരക്കിലായിരുന്ന അവൾ ഓടിക്കിതച്ചെത്തിയപ്പോൾ കഴുത്തിൽ കുരുക്കിട്ടു നിൽക്കുന്ന റോയിച്ചനെയാണ് കണ്ടത്.

“ങാ… അല്ലെങ്കിലും ഇദ്ദേഹം എന്തുചെയ്താലാണ് നേരെയാകുന്നത്?” ടൈ ശരിയാക്കിക്കൊടുത്തു കൊണ്ട് അവൾ പറഞ്ഞു. പിന്നെയാണ് അവൾ റോയിച്ചന്‍റെ കാലിലേയ്ക്ക് ശ്രദ്ധിച്ചത്. അവൾക്കു ചിരി പൊട്ടി.

“ഞാനീ മനുഷ്യനെ ക്കൊണ്ടു തോറ്റു. വലിയ ബാങ്കുമാനേജരാണെന്നു പറഞ്ഞിട്ടെന്തു കാര്യം. സ്വന്തം കാലിൽ ഷൂസിടാൻ പോലും അറിയത്തില്ല.”

അപ്പോഴാണ് കാലിലെ ഷൂസ് പരസ്പരം മാറിപ്പോയ കാര്യം അയാളറിയുന്നത്. സുസ്മേര വദനനായി ഭാര്യയെ ചേർത്തു പിടിച്ചു കൊണ്ട് അയാൾ അവളുടെ കാതിൽ മൊഴിഞ്ഞു.

“ഇതൊക്കെ നോക്കാൻ മോളടുത്തുള്ളപ്പോൾ പിന്നെ ഞാനെന്തിനു പേടിക്കണം?” അയാളുടെ കൈ തട്ടി മാറ്റി കൃത്രിമ കോപം നടിച്ചുകൊണ്ട് അവൾ പറഞ്ഞു.

“അങ്ങോട്ടു മാറ് മനുഷ്യാ കൊച്ചുങ്ങളിങ്ങോട്ടു വരും. ശൃംഗരിക്കാൻ കണ്ടൊരു നേരം. എന്താ ഇപ്പോഴിങ്ങേ രുടെ തിരക്കു കഴിഞ്ഞോ…?”

പെട്ടെന്നോർത്തിട്ട് അയാൾ പറഞ്ഞു. “എന്‍റമ്മോ… ഇന്നൊരു ബോർഡു മീറ്റിംഗ് ഉണ്ട്. ഹെഡ് ഓഫീസിൽ ഉടനെ പോകണം. പിള്ളേരെ സ്ക്കൂളിൽ വിട്ടേക്കണേ മോളെ. എനിക്കിന്ന് അശേഷം നേരമില്ല.”

“അവർക്കിന്ന് സ്ക്കൂൾ ഒഴിവാ. എനിക്കും. ഇന്നലെ പറഞ്ഞത് മറന്നു പോയോ?” അപ്പോഴാണ് മകൻ റിജോയും മകൾ റിൻസിയും അകത്തു നിന്നും വന്നത്. “ഗുഡ്മോണിംഗ് പപ്പാ… ഗുഡ്മോണിംഗ് മമ്മീ..”

“ഗുഡ്മോണിംഗ് ങാഹാ… ഇന്ന് ഒഴിവാണല്ലോ. അപ്പോൾ അടിപൊളി കളിയായിരിക്കുമല്ലോ?”

“ഇല്ല പപ്പാ… അൽപനേരം കളിച്ചേച്ച് പിന്നെ ഞങ്ങൾ പഠിക്കും. ഹോംവർക്ക് ഒത്തിരി ചെയ്യാനുണ്ട്” റിജോ പറഞ്ഞു.

“ഓകെ, ദാറ്റ്സ് ഗുഡ്. അപ്പോൾ പപ്പ ഇറങ്ങട്ടെ. സീ യു” ബ്രീഫ്കേസും എടുത്തു കൊണ്ട് റോയിച്ചൻ ഇറങ്ങിയപ്പോൾ എമിലി ഓർമ്മിപ്പിച്ചു.

“സൂക്ഷിച്ചു കാറോടിക്കണേ റോയിച്ചാ…”

സ്നേഹവും ശാന്തിയും സമാധാനവുമായി ആനന്ദത്തിന്‍റെ അനന്തവിഹായസ്സിൽ പാറിപ്പറന്നുല്ലസിച്ചിരുന്ന ആ ഉല്ലാസപ്പറവകളുടെ നന്ദനോദ്യാനത്തിൽ ഓർക്കാപ്പുറത്താണ് ദുരന്തങ്ങൾ ഒരു ശനിപാതം പോലെ ആ കുടുംബത്തിൻ മേൽ ആഞ്ഞടിച്ചത്. നട്ടുച്ചയ്ക്ക് സൂര്യൻ അസ്തമിച്ചതു പോലെ പെട്ടെന്ന് ഇരുട്ടിലാണ്ടു പോയി.

റോയിച്ചൻ പോയതിനു ശേഷം അടുക്കളയിൽ ജോലിയിലായിരുന്ന എമിലി അസഹ്യമായ നെഞ്ചുവേദനയാൽ തളർന്നു വീണു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് എമിലിയെ പ്രസിദ്ധ കാർഡിയോളജിസ്റ്റും ഫാമിലി ഡോക്ടറുമായ ഡോ.ഗോപിനാഥന്‍റെ ക്ലിനിക്കിൽ എത്തിച്ചത്.

ഐസിയുവിൽ കിടത്തി വേണ്ടതെല്ലാം ചെയ്‌ത് അവൾ അപകടനില തരണം ചെയ്‌തുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ഡോക്ടർ ഗോപിനാഥൻ റോയിച്ചന്‍റെ ബാങ്കിലേയ്ക്ക് വിളിച്ചത്. അപ്പോഴാണ് അറിയുന്നത് പെട്ടെന്ന് തലകറങ്ങി വീണ് സുബോധം നഷ്ടപ്പെട്ട അയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്. എമിലിയെ തന്‍റെ അസിസ്റ്റന്‍റുമാരെ ഏൽപ്പിച്ച് ഡോക്ടർ ഗോപിനാഥൻ തന്‍റെ സുഹൃത്തിന്‍റെ അടുത്തെത്തി.

റോയിച്ചനെ ബ്രെയിൻ ട്യൂമർ എന്ന മസ്തിഷക രോഗം കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. ആറേഴു മാസങ്ങൾക്കു മുമ്പ് ഡോക്ടർ നിർബന്ധിച്ചാണ് അയാളെ പരിശോധനകൾക്കു വിധേയനാക്കിയത്. പക്ഷേ അപ്പോഴെയ്ക്കും വളരെ വളരെ വൈകിപ്പോയിരുന്നു. കൂടി വന്നാൽ അഞ്ചോ ആറോ മാസങ്ങളെ അയാൾ ജീവിച്ചിരിക്കൂ എന്നായിരുന്നു വിദഗ്ദ്ധാഭിപ്രായം.

റോയിച്ചന്‍റെ ആഗ്രഹപ്രകാരം മറ്റാരേയും ഇത് അറിയിച്ചിട്ടില്ല. ഹൃദയഗതി തകരാറിലായ എമിലി നേരത്തെ തന്നെ ഡോക്ടർ ഗോപിനാഥന്‍റെ ചികിത്സയിലാണ്. ദിവസങ്ങൾ തോറും അവളുടെ ഹൃദയം ദുർബ്ബലമായിക്കൊണ്ടിരിക്കുകയാണ്. ഹൃദയം മാറ്റി വയ്ക്കലല്ലാതെ അതിന് മാറ്റൊരു പരിഹാരമില്ല. തനിക്കെന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് എമിലിയുടെ ഹൃദയം മാറ്റി വയ്ക്കണമെന്നായിരുന്നു റോയിയുടെ ആഗ്രഹം. അതിനായി റോയിയും ഡോക്ടറും കൂടി കിണഞ്ഞു പരിശ്രമിച്ചു വരികയാണ്. എന്നാൽ യോജിച്ചതൊന്നും ഒത്തു വന്നില്ല.

അങ്ങനെ മാനസികമായും ശാരീരികവുമായി തളർന്നിരിക്കുമ്പോഴാണ് മിന്നൽപ്പിണർ പോലെ ഒരു ചിന്ത അയാളുടെ മനസിലേയ്ക്ക് ഓടിയെത്തിയത്. എന്‍റെ തന്നെ ഹൃദയം എമിലിയ്‌ക്ക് നൽകാൻ സാധിച്ചാൽ… അതെ… അതു നടക്കണം… നടന്നേ മതിയാകൂ… ഭാര്യയേയും മക്കളേയും തന്നേക്കാളേറെ സ്നേഹിച്ച ആ കുടുംബ സ്നേഹിക്കു കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല.

തന്‍റെ സുഹൃത്തിന്‍റെ തീരുമാനമറിഞ്ഞ ഡോക്ടർ ഗോപിനാഥൻ സ്തംഭിച്ചു പോയി. എന്നാൽ രണ്ടു ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ ഒരാളെയെങ്കിലും രക്ഷിക്കാൻ കഴിയുന്നതു തന്നെ ഉത്തമമാണെന്നു ഡോക്ടർക്ക് അറിയാമായിരുന്നു. പിന്നെ അമാന്തിച്ചില്ല. എമിലി അറിയാതെ രണ്ടുപേരെയും ആവശ്യമായ എല്ലാ ടെസ്റ്റുകൾക്കും വിധേയമാക്കി. അതെ, അത് അവർക്ക് അനുകൂലമായിരുന്നു. എല്ലാം ഭദ്രം.

റോയിച്ചൻ തന്‍റെ അന്ത്യാഭിലാഷം ഒരു സമ്മതപ്രതത്തിന്‍റെ രൂപത്തിൽ തയ്യാറാക്കി ഒരു പ്രതി ഡോക്ടർ ഗോപിനാഥന്‍റെ പക്കലും ഒറിജിനൽ ബാങ്കു ലോക്കറിലും സൂക്ഷിച്ചു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സങ്കടത്തോടെയാണെങ്കിലും എല്ലാവരും കർത്തവ്യനിരതരായി. റോയിച്ചനിനി ഈ ലോകത്ത് മണിക്കൂറുകളേ ബാക്കിയുള്ളുവെന്ന് സ്‌ഥിരീകരിക്കപ്പെട്ടു. ആധുനിക സജ്ജീകരണങ്ങളെല്ലാമുള്ള ഡോക്ടർ ഗോപിനാഥന്‍റെ കാർഡിയാക് കെയർ സെന്‍ററിൽ ആ നഗരത്തിന്‍റെ ചരിത്രത്തിലാദ്യമായി ഒരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ട തീയേറ്റർ സജ്ജമായിക്കഴിഞ്ഞു. ഈ രംഗത്ത് പേരുകേട്ട ലോക പ്രശസ്തരായ ഡോക്ടർ ന്യൂട്ടൻ തോമസും ഡോക്ടർ രാമചന്ദ്രനും ഡോക്ടർ അശോകനും അവിടേയ്ക്ക് പറന്നെത്തി.

പിറ്റേ ദിവസം ഏഴര വെളുപ്പിന് റോയിച്ചൻ ഈ ലോകത്തുനിന്ന് യാത്രയായി. ആരോരുമറിയാതെ. തന്‍റെ പ്രിയപ്പെട്ടവരെ ഒരു നോക്കു കാണാതെ, ഒരു വാക്ക് മിണ്ടാതെ. എന്നാൽ, ചാരിതാർത്ഥ്യത്തോടെ തനിക്കുള്ളതെല്ലാം സ്വകുടുംബത്തിനായി സമർപ്പിച്ചു കൊണ്ട് അയാൾ ഇനിയൊരിക്കലും ഉണരാത്ത സുഖസുഷുപ്തിയിലമർന്നു.

നിമിഷങ്ങൾക്കകം എമിലിയുടെ ഓപ്പറേഷനുള്ള വേദിയൊരുങ്ങി.

ഡോകട്ർ ഗോപിനാഥനടക്കമുള്ള പതിനൊന്നു വിദഗ്‌ധരുടെ മേൽ നോട്ടത്തിൽ ശസ്ത്രക്രിയ നടന്നു. നീണ്ട ഒമ്പതു മണിക്കൂറുകൾക്കു ശേഷം പുറത്തു വന്നപ്പോൾ ഡോക്ടർമാർക്ക് ആശ്വാസത്തിന്‍റെ നെടുവീർപ്പുകൾ. ദൈവാനുഗ്രഹത്താൽ എല്ലാം പരിപൂർണ്ണ വിജയമായിരുന്നു.

ആഴ്ചകൾക്കു ശേഷം വീട്ടിലെത്തിയ എമിലിയോട് ഡോക്ടർ ഗോപിനാഥൻ തന്നെയാണ് റോയിച്ചന്‍റെ വിവരങ്ങളെല്ലാം അറിയിച്ചത്. ഒരിക്കലും താങ്ങാനാവാത്തൊരു ആഘാതമായിരുന്നു അവൾക്കത്. തലതല്ലി അലമുറയിട്ട് കരയുന്ന അവളെ ആശ്വസിപ്പിക്കുവാൻ നന്നേ പണിപ്പെടേണ്ടി വന്നു.

“നോക്കൂ… എമിലി ദൈവം വലിയൊരു അനുഗ്രഹമല്ലേ നമ്മോടു കാണിച്ചത്. പിന്നെ ആരുണ്ട്? റോയിച്ചൻ നിങ്ങൾക്കു തന്നിട്ടു പോയ ഈ ജീവന് കരഞ്ഞ് സങ്കടപ്പെട്ട് ഒരിക്കലും പ്രശ്നങ്ങൾ ഉണ്ടാക്കരുത്. റോയി അത് ഒരിക്കലും സഹിക്കില്ല കോട്ടോ. ഇതാ റോയിച്ചൻ നിങ്ങൾക്കെഴുതിയ കത്താണിത്. വായിച്ചു നോക്കണം.” ഡോക്ടർ വളരെ മയത്തിൽ അവളെ സാന്ത്വനപ്പെടുത്തി.

റോയിച്ചൻ ആദ്യമായും അവസാനമായും അവർക്കെഴുതിയ ആ എഴുത്ത് ഇങ്ങനെയാണ് അവസാനിക്കുന്നത്.

“ചില കാര്യങ്ങൾ മറച്ച് വയ്ക്കേണ്ടി വന്നതിൽ നിങ്ങൾ എന്നോട് ക്ഷമിക്കണം. നമുക്കിടയിൽ ഇന്നു വരെ ഒരു രഹസ്യവും ഉണ്ടായിരുന്നില്ലല്ലോ. എമിലിയുടെ രോഗത്തിന്‍റെ ഗൗരവം മനസിലായതോടെ എരിയുന്നൊരു നെരിപ്പോടു പോലെ പുകയുകയായിരുന്നു ഞാൻ. നമ്മുടെ കുടുംബത്തിന്‍റെ നിലനിൽപ്പിനു വേണ്ടി ചില സത്യങ്ങൾ മറച്ചു വയ്ക്കുന്നതിൽ തെറ്റില്ലെന്നു എനിക്കു തോന്നി. എന്‍റെ രോഗാവസ്ഥ കൂടി എന്ന് അറിഞ്ഞതോടെ അത് അനിവാര്യമാണെന്നു ബോധ്യപ്പെടുകയും ചെയ്‌തു.”

“നമുക്ക് രണ്ടുപേർക്കും ഒന്നായിരിക്കുവാനുള്ള ഒരേയൊരു മാർഗ്ഗം. ഒരേ സമയം രണ്ടുപേർക്കും ഒന്നിച്ച് മക്കളോടൊപ്പമായിരിക്കുവാനുള്ള ഏറ്റവും നല്ല എളുപ്പ വഴി. മോളെ, ഞാൻ എന്‍റെ ഹൃദയം നിനക്കു തരികയല്ല. നാം ഒന്നായിത്തീരുകയാണ്. അക്ഷരാർത്ഥത്തിൽ തന്നെ. നമ്മളിനി രണ്ടല്ല. ഒരാത്മാവും ഒരു ശരീരവും മാത്രമുള്ള ഒന്നാണ്. ഒരാൾ മാത്രം. അതുകൊണ്ട് എമിലി ഒരിക്കലും കരയരുത്. മോളു കരഞ്ഞാൽ മക്കളും കരയും. മക്കൾക്ക് ഇനി നീ മാത്രമേയുള്ളൂ. ജീവിതാവസാനം വരെ നമ്മൾ ഒന്നാണ്. നിങ്ങളാരും കരയരുത്. എനിക്ക് സഹിക്കാനാവില്ലെന്ന് നിനക്കറിയാമല്ലോ. സന്തോഷമായിരിക്കുക. ഞാൻ കൂടെത്തന്നെയില്ലേ. നമ്മളൊന്നല്ലേ.”

 

സ്നേഹപൂർവ്വം റോയിച്ചൻ

ഷക്കീല വെറും ഒരു മാദക നടിയല്ല

ഷക്കീല എന്ന ബഹു ഭാഷ ചിത്രത്തിൽ തെന്നിന്ത്യൻ മാദകനടി ഷക്കീല ആയി അഭിനയിച്ച ബോളിവുഡ് താരം റിച്ച ചദ്ദ സിനിമ, ഷക്കീല വിവാഹം, ജീവിതം ഇവ സംബന്ധിച്ച് ഗൃഹശോഭ മാഗസിനു നൽകിയ പ്രത്യേക അഭിമുഖം

ബോളിവുഡിലെ പല താരങ്ങളേയും വെച്ച് നോക്കുമ്പോൾ അഭിനയ ശേഷിയിൽ വളരെ മുന്നിലാണ് റിച്ച ചദ്ദ, ‘ഗാംഗ് ഓഫ് വാസീപൂർ’, ‘ഫുക്രേ’, ‘ഗോലിയോൺ കി രാസ് ലീല രാംലീല’, ‘ലവ് സോണിയ’, ‘മസാൻ’, ‘ഇഷ്കാരിയ’, ‘വിഭാഗം 375’, ‘പംഗ’ തുടങ്ങിയ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറുകയാണ് പ്രസിദ്ധമായ ‘ഷക്കീല’ എന്ന ചിത്രത്തിലൂടെ. . ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ നിർമ്മിച്ച ‘ഷക്കീല’ ചിത്രം റിലീസ് ചെയ്തു.

ചോദ്യം: ലോക്ക് ഡൗൺ നിങ്ങളിൽ എത്രമാത്രം മാറ്റം വരുത്തി?

ഉത്തരം: എനിക്ക് വേണ്ട കാര്യങ്ങൾ എല്ലാം ഞാൻ സ്വയം ചെയ്യുന്നതായി ഞാൻ കണ്ടെത്തി. അതാണ് ഞാൻ കണ്ടെത്തിയ പ്രധാന മാറ്റം. സ്വന്തം ജോലി ചെയ്യുന്നതിൽ നാണക്കേടുണ്ടെന്നല്ല. എന്നാൽ തിരക്കേറിയ അഭിനയം കാരണം വീട്ടുജോലികൾ ചെയ്യാൻ ശ്രമിക്കാറില്ലായിരുന്നു, പക്ഷേ ലോക്ക് ഡൗൺ വന്നപ്പോൾ വർക്ക്‌ നിർത്തി, അതിനാൽ എനിക്ക് എല്ലാ ജോലികളും സ്വയം ചെയ്യേണ്ടി വന്നു. വീട്ടിൽ ജോലിക്ക് വന്നിരുന്നവർ വരാതായപ്പോൾ അതിനുശേഷം വീട്ടുജോലികൾ ചെയ്യേണ്ടി വന്നു, സ്വയം റേഷൻ വാങ്ങാൻ പോകേണ്ടി വരും, ജീവിതം നയിക്കാൻ എത്ര കാര്യങ്ങൾ ആവശ്യമാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. കുറവിലും സന്തോഷമായിരിക്കാൻ ഞാൻ പഠിച്ചു. എല്ലാവരും ഫോണിൽ കൂടുതൽ സമയം ചെലവഴിച്ചിട്ടുണ്ടാവണം. ഞാൻ പക്ഷെ ഫോൺ ദൂരെ വെച്ചു.

ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ ശ്രദ്ധിച്ചില്ല. ഞാൻ എന്നോടൊപ്പം സമയം ചെലവഴിച്ചു. പുസ്തകത്തിന്‍റെയും ഹ്രസ്വചിത്രത്തിന്‍റെയും തിരക്കഥയിലും പ്രവർത്തിച്ചു. വീട്ടിൽ പൂച്ചകളോടൊപ്പം സമയം ചെലവഴിച്ചു. കുറച്ച് പുതിയ സസ്യങ്ങൾ വളർത്തി. കാരറ്റ്, പച്ചമുളക്, നാരങ്ങ, പേര, മാതളനാരകം, തുളസി, കറ്റാർവാഴ, പുതിന, മല്ലി എന്നിവ കൃഷി ചെയ്തു. ഇവ ദൈനംദിന ഉപയോഗത്തിനുള്ള കാര്യങ്ങളാണ്. ഇതുകൂടാതെ, പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച്, ഇത്തരമൊരു സാഹചര്യത്തിൽ നമ്മൾ സ്വയം ചില നടപടികൾ കൈക്കൊള്ളണം, ഇത് പരിസ്ഥിതിയുടെ മാറ്റത്തെ നേരിടാൻ സഹായകമാകും. ലോക്‌ഡൗൺ സമയത്തു അടുക്കളയിൽ ജോലി ചെയേണ്ടി വരുന്നത് സാധാരണ കാര്യം മാത്രം.

ചോദ്യം: ദക്ഷിനേന്ത്യൻ സിനിമകളുടെ മാദക താരം ഷക്കീലയുടെ ജീവചരിത്രം നിങ്ങൾ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?

ഉത്തരം: നിരവധി കാരണങ്ങളുണ്ട്. ഷക്കീലയുടെ കഥയിലെ ഏറ്റവും വലിയ കാര്യം അവൾ തടിച്ച സ്ത്രീയാണ് എന്നതാണ്. കടുത്ത മുസ്ലീമാണ്. ജീവിതകാലം മുഴുവൻ ബുർഖ ധരിച്ച് നടന്നവൾ. സിനിമകളിൽ അഭിനയിക്കാൻ അവർക്ക് തടിച്ച ശരീരം സൂക്ഷിക്കേണ്ടി വന്നു. എല്ലാ സിനിമയിലും, ബോഡി എക്സ്പോസ് ചെയ്ത രംഗങ്ങൾ അവൾക്ക് ലഭിച്ചു, എന്നിട്ടും സ്വയം യഥേഷ്ടം റോഡിൽ ചുറ്റിക്കറങ്ങി. പച്ചക്കറികൾ വാങ്ങാൻ പോയി. പുരുഷ മേധാവിത്വമുള്ള ചലച്ചിത്ര മേഖലയിൽ അവർ തനിക്കായി ഒരു ഇടം സൃഷ്ടിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സൗത്തിലെ പല സൂപ്പർസ്റ്റാറുകളുടെയും നിലനിൽപ് പോലും വെല്ലുവിളി നേരിട്ടു.

ചോദ്യം: വിദ്യാ ബാലൻ അഭിനയിച്ച സിൽക്ക് സ്മിതയുടെ ജീവിതത്തെക്കുറിചുള്ള ‘ ഡേർട്ടി പിക്ചേഴ്സ്’ എന്ന സിനിമയിൽ നിന്ന് ‘ഷക്കീല’ എത്ര വ്യത്യസ്തമാണ്?

ഉത്തരം: രണ്ട് ചിത്രങ്ങളിലും പശ്ചാത്തലം വളരെ വ്യത്യാസമുണ്ട്. സിൽക്ക് സ്മിതയുടെ മരണ ശേഷം ഷക്കീലയുടെ കരിയർ ആരംഭിച്ചു. സിൽക്ക് സ്മിതയും ഷക്കീലയും ഒരുമിച്ച് ഒരു സിനിമ ചെയ്തു. സിൽക്ക് സ്മിതയുടെ അവസാന ചിത്രമായിരിക്കാം ഇത്. നിങ്ങൾ ‘ഡേർട്ടി പിക്ചേഴ്സ്’ കണ്ടിരിക്കണം, അതിൽ ഒരു രംഗമുണ്ട്. ഒരു പുതിയ നടി വന്നതോടെ അസുരക്ഷിതമായി തോന്നിയപ്പോൾ ആ നടിയെ സ്മിത അടിക്കുന്ന ഒരു രംഗം ഉണ്ട്. ആ നടി വേറെ ആരും അല്ല ഷക്കീല ആണ്. ആ സംഭവം ഷക്കീലയെ വളരെ വിഷമിപ്പിച്ചു. തന്‍റെ കരിയർ, ജീവിതം എല്ലാം അവസാനിപ്പിക്കണം, തനിക്ക് ഒന്നും ആവശ്യമില്ലെന്ന് അവർ കരുതി.

സിൽക്ക് സ്മിതയും ഷക്കീലയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം സിൽക്ക് സ്മിതയ്ക്ക് സ്റ്റാർഡം വേണമെന്നായിരുന്നു. അവൾക്ക് സ്റ്റാർ ആയി തുടരാൻ ആഗ്രഹമുണ്ടായിരുന്നു. ഷക്കീലയ്ക്ക് ഇതുപോലൊന്ന് വേണ്ടായിരുന്നു. വീട്ടുകാർക്ക് ഭക്ഷണം, വസ്ത്രം ഇവ ശരിയായി ലഭിക്കുന്നതിന് സമ്പാദിക്കണം എന്നായിരുന്നു അവരുടെ ചിന്ത.

ചോദ്യം: ഷക്കീലയുടെ ജീവിതത്തിൽ രണ്ട് വശങ്ങളുണ്ട്. ഒന്ന് സിനിമാ വ്യവസായം അവരോട് ചെയ്തതും മറ്റൊന്ന് കുടുംബാംഗങ്ങൾ ചെയ്തതും.അതെല്ലാം സിനിമയിൽ കാണിച്ചിട്ടുണ്ടോ?

ഉത്തരം: നോക്കൂ, സിനിമാ വ്യവസായം അവരോട് എന്തു ചെയ്തു, ഈ സിനിമയിൽ ഞങ്ങൾ അത് വളരെ സത്യസന്ധതയോടെ കാണിച്ചിട്ടുണ്ട്. അവരെ ഒരു തരത്തിൽ പറഞ്ഞാൽ ചലച്ചിത്രമേഖല വിലക്ക് ഏർപ്പെടുത്തി.. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ഒരു സൂപ്പർസ്റ്റാറിനോട് ഷക്കീല വ്യക്തമായി പറഞ്ഞതാണ് ഇതിന് പ്രധാന കാരണം. അവരുടെ കുടുംബം എന്തുചെയ്താലും അത് ദാരിദ്ര്യവും നിസ്സഹായതയും കാരണം ആയിരുന്നു എന്ന് കരുതാം..

14–15 വയസ്സുള്ളപ്പോൾ, പഠനം ഉപേക്ഷിച്ചു ചലച്ചിത്ര മേഖലയിൽ ജോലി ചെയ്യാൻ അമ്മ നിർബന്ധിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് ഷക്കീലയ്ക്ക് അറിയില്ലായിരുന്നു. അവരെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിനായി, അമ്മ അവർക്ക് മദ്യം നൽകി. അക്കാലത്ത് നഗ്നതാ രംഗങ്ങളൊന്നും സിനിമകളിൽ ഉണ്ടായിരുന്നില്ല. ദക്ഷിണേന്ത്യയിൽ, അശ്ലീലരംഗം ഒരു പെറ്റിക്കോട്ടിലും ബ്ലൗസിലും ഒതുങ്ങി നിൽക്കുന്ന സമയം. എന്നാൽ ഇത് ഒരു പെൺകുട്ടിയുടെ മനസ്സിൽ എന്ത് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് നിങ്ങൾക്ക് ചിന്തിക്കാം. അവരുടെ അവസ്ഥ വളരെ മോശമായിരുന്നു. അവർ സിഗരറ്റ് ഉപയോഗിച്ചു. ലഹരിക്ക് അടിപ്പെട്ടു അങ്ങനെ അവൾ വിഷാദാവസ്ഥയിലായി. സ്വന്തം അമ്മയ്ക്ക് അത്തരമൊരു കാര്യം ചെയ്യാൻ കഴിയുമ്പോൾ, ആരെയാണ് വിശ്വസിക്കേണ്ടത്. ഇതെല്ലാം സിനിമയിൽ കാണിച്ചു.

ചോദ്യം: കരിയറിന്‍റെ തുടക്കത്തിൽ നിരവധി ബോൾഡ് രംഗങ്ങൾ ഷക്കീല ചെയ്തിട്ടുണ്ടാകാം, പക്ഷേ പിന്നീട് ഓരോ സിനിമയിലും ബോൾഡ് സീനിലും ബോഡി ഡബിൾ ഉപയോഗിച്ചു. ഇത് സംബന്ധിച്ച് നിങ്ങൾ ഷക്കീലയുമായി സംസാരിച്ചിട്ടുണ്ടോ?

ഉത്തരം: ഞാൻ സംസാരിച്ചിരുന്നു. തുടക്കത്തിൽ ബോഡി ഡബിൾ ഉപയോഗിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു, ” തുടക്കത്തിൽ ഞാൻ നിസ്സഹായയായിരുന്നു. അതിനാൽ ഒന്നോ രണ്ടോ സിനിമകളിൽ പറഞ്ഞത് പോലെ ഞാൻ ചെയ്തു. അതും എന്‍റെ അമ്മ അവശ്യപ്പെട്ടത് കൊണ്ട്. തുടർന്ന് കൂടുതൽ ചിത്രങ്ങൾ വന്നപ്പോൾ ഇന്‍റിമേറ്റ് ബോൾഡ് രംഗങ്ങൾക്കായി മറ്റൊരു സ്ത്രീയെ കണ്ടെത്തി. അവർ ഒരു പ്രൊസ്റ്റിട്ടൂറ്റ് ആയിരുന്നു എന്‍റെ മുഖവും അവരുടെ ശരീരവും ആയിരുന്നു. അതിനാൽ അവർ രക്ഷപ്പെടുമെന്ന് കരുതി. ഈ കാര്യം വളരെ നല്ലതും രസകരവുമാണെന്ന് അവർ കണ്ടെത്തി. ലോകം വളരെ മോശമാണ്. ജീവിതത്തിൽ പല തരത്തിലുള്ള സമ്മർദ്ദങ്ങളുണ്ട്.”

ഞാൻ അവളോട് ചോദിച്ചു എന്തുകൊണ്ടാണ് നിങ്ങൾ ബോഡി ഡബിൾ എടുത്തത്? “തുടക്കത്തിൽ എനിക്ക് എന്‍റെ കുടുംബത്തെ പോറ്റേണ്ടി വന്നു, അതിനാൽ ഞാൻ പറഞ്ഞത് ചെയ്തു. അതിനുശേഷം എനിക്ക് ഒരു അവസരം ഉണ്ടെന്ന്  തോന്നിത്തുടങ്ങിയപ്പോൾ ചിന്തിച്ചു, ഞാൻ എന്തിനാണ് ഇതെല്ലാം ചെയ്യേണ്ടത്? പിന്നെ എല്ലാം എന്‍റെ ഡ്യൂപ്പിനെ കൊണ്ട് ചെയ്യിച്ചു.” ഇതായിരുന്നു മറുപടി.

പക്ഷെ ബോഡി ഡബിൾ ആകാൻ തെരെഞ്ഞെടുത്ത അവരും ഒരു സ്ത്രീയല്ലേ എന്ന് ഞാൻ ഷക്കീലയോട് ചോദിച്ചു.അപ്പോൾ അവർ പറഞ്ഞു, “അവൾ ഒരു ബിസിനസ്സ് സ്ത്രീയാണ്. അവൾ നേരത്തെ ഇതേ കാര്യം ചെയ്യാറുണ്ടായിരുന്നു.

‘ഇത്തരം ആളുകൾ കരിയറിനെ നശിപ്പിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നില്ലെ എന്ന് ചോദിച്ചപ്പോൾ ഷക്കീല എന്നോട് പറഞ്ഞു,’ ജോലി മനുഷ്യൻ തരുന്നതല്ല. ദൈവം നൽകുന്നതാണ്.

നിങ്ങളുടെ കുടുംബം നിങ്ങളോട് ഇത് ചെയ്തതിൽ നിങ്ങൾക്ക് വിഷമം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഷക്കീല പറഞ്ഞു “ഓരോ മനുഷ്യനും അവരുടേതായ അനിവാര്യതകളുണ്ട്, പിന്നെ ഞാൻ എന്തിന് വിഷമിക്കണം?”

നിങ്ങൾ വിശ്വസിക്കില്ല അവൾ ഒരു സൂപ്പർസ്റ്റാറായിരുന്നു. പക്ഷേ വലിയ പുരുഷ സൂപ്പർസ്റ്റാറുകൾ അവർക്ക് തക്ക പ്രതിഫലം നൽകിയില്ല. ഇന്ന് അവർ ഒരു കിടപ്പുമുറി ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇതിനെക്കുറിച്ച് ഞാൻ സംസാരിച്ചപ്പോൾ ഷക്കീല പറഞ്ഞു, “ഞാൻ ഒരു കിടപ്പുമുറി ഫ്ലാറ്റിലാണ് താമസിക്കുന്നതെന്ന് ആരാണ് പറഞ്ഞത്. ഞാൻ എന്‍റെ മനസ്സിൽ ജീവിക്കുന്നു എനിക്ക് വളരെ ശാന്തത തോന്നുന്നു. ഞാൻ ആളുകളെ സഹായിക്കുന്നു.”  അവർ ഒരു പാവപ്പെട്ട നീഗ്രോയെ ദത്തെടുത്തിട്ടുണ്ട്.

“ഒരു ദിവസം ഒരു നീഗ്രോ വളരെ മോശം അവസ്ഥയിൽ  ഭക്ഷണം കഴിക്കാൻ കുറച്ച് പണം ചോദിച്ചു, ഞാൻ അവനെ ദത്തെടുത്ത് എന്‍റെ വീട്ടിൽ പാർപ്പിച്ചു” ഷക്കീല പറഞ്ഞു.

ആദ്യം പണക്കാരനാകു, പിന്നെ ഒരു മനുഷ്യനാകുക എന്നതാണ് രീതി പക്ഷേ, ഷക്കീല പണമില്ലാതെയും മനുഷ്യത്വം ഉള്ള വ്യക്തിയാണെന്ന് ഞാൻ കണ്ടെത്തി, നല്ല ഭക്ഷണം കഴിക്കാനോ ഒന്നും അവർക്ക് പണം ഇല്ലായിരുന്നു. എന്നെ കാണാൻ റിക്ഷയിൽ വരാൻ പോലും അവർക്ക് പണമില്ലായിരുന്നു. അവളുടെ അവസ്ഥ മോശമാണെന്ന് നിങ്ങൾ കരുതുന്നു, എന്നിട്ടും അവൾ മറ്റൊരാളെ വളർത്തുകയാണ്.

ചോദ്യം: നിങ്ങൾ ഷക്കീലയോട് സംസാരിച്ചപ്പോൾ എന്താണ് അവരിൽ നിന്ന് പ്രചോദനമായത് ?

ഉത്തരം: ജീവിതത്തോടുള്ള അവരുടെ മനോഭാവം എന്നെ വളരെയധികം പ്രചോദിപ്പിച്ചു. അവർ വളരെയധികം കുഴപ്പത്തിലാണ്, എന്നിട്ടും ആരോടും ഒരു പകയും പറഞ്ഞില്ല. എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു

ചോദ്യം: ഷക്കീലയ്ക്ക് സംഭവിച്ചതുപോലെ എല്ലാ സിനിമാ മേഖലയിലെയും വനിതാ അഭിനേതാക്കൾക്ക് ഇത് സംഭവിക്കുന്നുണ്ടോ?

ഉത്തരം: അങ്ങനെ ഇപ്പോൾ സംഭവിക്കുന്നില്ല. 1990 കളിലെ മലയാള-തമിഴ് വ്യവസായത്തിന്‍റെ കഥയാണ് ‘ഷക്കീല’യുടെ കഥ. എന്‍റെ അനുഭവം സംബന്ധിച്ചിടത്തോളം, അതിനുശേഷം ഒരുപാട് കാര്യങ്ങൾ മാറി. എന്നോട് ഇതുപോലൊന്നും ചെയ്യാൻ ആരും ധൈര്യപ്പെടില്ല. ഇപ്പോൾ, വ്യവസായത്തിൽ എത്രയോ സ്ത്രീകൾ ഇതുവരെ വന്നിട്ടുണ്ട്, ഒപ്പം നിർമ്മാതാവും സംവിധായകനും എല്ലാം മാറിക്കഴിഞ്ഞു . ‘മീ ടൂ’വിന് ശേഷം ഏതൊരു മനുഷ്യനും എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് 10 തവണ ചിന്തിക്കുമെന്ന് തോന്നുന്നു.

ചോദ്യം: ഈ സിനിമ അഞ്ച് ഭാഷകളിലാണ്. നിങ്ങളുടെ ഡബ്ബിംഗ് എത്ര ഭാഷകളിൽ ചെയ്തു?

ഉത്തരം: ഞാൻ ഹിന്ദിയിൽ മാത്രം ഡബ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർ മറ്റ് ഭാഷകളിൽ ഡബ്ബ് ചെയ്തു. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ആദ്യത്തെ കാര്യം, അഞ്ച് ഭാഷകളിലും ഡബ്ബ് ചെയ്യുമ്പോൾ ശബ്ദവുമായി പൊരുത്തപ്പെടാൻ അൽപ്പം ബുദ്ധിമുട്ടാണ്, രണ്ടാമത്തെ കാരണം, സൗത്ത് പ്രേക്ഷകർ ഷക്കീലയുടെ ശബ്ദവുമായി സാമ്യം വേണമെന്ന് ആഗ്രഹിച്ചു എന്നതാണ്. ഡബ്ബിംഗ് അതനുസരിച്ചാണ് ചെയ്തത്. ഈ തീരുമാനം ശരിയായിരുന്നു.

ജൂനിയർ ആർട്ടിസ്റ്റായി ഷക്കീല ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, നമുക്ക് കൂടുതൽ സിനിമാ സ്വാതന്ത്ര്യം എടുക്കാൻ കഴിയില്ല. അവർ തന്‍റെ ജീവിതത്തിന്‍റെ കഥ എഴുതി, അത് അനുസരിച്ച് ഞങ്ങൾ സ്ക്രീനിൽ ചെയ്തു. അവർ ഞങ്ങളുമായി സംസാരിച്ച കാര്യങ്ങൾ ഞങ്ങൾ കേട്ടു, അവ സിനിമയിലും കാണിച്ചു. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്‍റെ ജീവചരിത്രം നിർമ്മിക്കുമ്പോൾ, നമ്മുടെ ഉത്തരവാദിത്തവും ജോലിയും വർദ്ധിക്കുന്നു.

ചോദ്യം :ചലച്ചിത്ര മേഖല സ്ത്രീകളോട് നല്ല രീതിയിൽ പെരുമാറുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ഉത്തരം: ഈ ചർച്ചകൾ വളരെക്കാലമായി നടക്കുന്നു. സിനിമാ മേഖലയിലെ സ്ഥിതി മുമ്പത്തേതിനേക്കാൾ മികച്ചതായിത്തീർന്നിരിക്കുന്നു എന്നതും ശരിയാണ്. ഞങ്ങൾക്ക് ഇനിയും ഒരു നീണ്ട യാത്രയുണ്ട്. ഇപ്പോൾ നമ്മൾ ഈ ദിശയിൽ വളരെയധികം പ്രവർത്തിക്കേണ്ടതുണ്ട്. മാറ്റം തറനിരപ്പിൽ വരണം. വാസ്തവത്തിൽ നിർമ്മാണം, സംവിധാനം, എഴുത്ത് എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ എണ്ണം വർദ്ധിച്ചു.

ചോദ്യം: സ്ത്രീ സ്വാതന്ത്ര്യത്തിനായി പോരാടുന്ന സ്ത്രീകളാണ് ഏറ്റവും അഴിമതിക്കാരെന്ന് ചിലർ പറയുന്നു?

ഉത്തരം: നിങ്ങൾ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. എന്‍റെ അഭിപ്രായത്തിൽ, ഫെമിനിസം എന്നാൽ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകൾക്ക് അവരുടെ തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യമുണ്ട് എന്നാണ്. അത് നല്ലതോ ചീത്തയോ ആകട്ടെ. പുരുഷൻ വിഡ്ഡിയാണെങ്കിൽ സ്ത്രീക്കും വിഡ്ഡിയാകാനുള്ള അവകാശമുണ്ട്. അപ്പോൾ അവൾ പുകവലിക്കുകയാണെങ്കിൽ അത് അവളുടെ അവകാശമാണ്. പുരുഷന്മാർ സിഗരറ്റോ മദ്യമോ കുടിക്കുന്നത് അവരുടെ അവകാശമാണ്. സ്ത്രീകളും ആ വിഡ്ഡിത്തത്തിൽ തുല്യരാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്താണ് തെറ്റ്.

ചോദ്യം: ആമസോൺ അൺ പോസ്ഡ് ൽ അപ്പാർട്ട്മെന്‍റ്എന്ന ഷോർട്ട് ഫിലിം അഭിനയിച്ചിട്ടുണ്ട്. നിങ്ങൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നത്?

ഉത്തരം: സ്വന്തം പ്രയാസങ്ങൾ വളരുകയാണെങ്കിലും ഒരു മനുഷ്യൻ സത്യത്തെ പിന്തുണയ്‌ക്കണം എന്ന സന്ദേശം നമ്മുടെ സിനിമ നൽകുന്നു. സിനിമ ചെറുതാണ്, പക്ഷേ ഈ ചിത്രത്തിന്‍റെ നിർമ്മാതാവ് സംവിധായകൻ നിഖിൽ അദ്വാനിക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് ഒരു ഹ്രസ്വചിത്രം എന്ന രീതിയിൽ കാണ്ടില്ല. വലിയ സംവിധായകന്‍റെ പരീക്ഷണമാണിത്.

ചോദ്യം: നിങ്ങൾ ലാഹോർ കോൺഫിഡൻഷ്യൽ എന്ന പേരിൽ ഒരു വെബ് ഫിലിം ചെയ്യുന്നുണ്ടോ?

ഉത്തരം: ഹോ! ഇത് ഒരു സ്പൈ ഫിലിമാണ്, ഞങ്ങൾ ഷൂട്ടിംഗ് പൂർത്തിയാക്കി. റോ ഏജന്‍റ് അനന്യയുടെ ക്രോസ് ബോർഡർ പ്രണയകഥയാണിത്. കോഹ്‌ലിയുമായി പ്രവർത്തിക്കാൻ കുനാൽ ആഗ്രഹിച്ചു. ‘ഫ്യൂണ’യ്ക്ക് ശേഷം അദ്ദേഹം ഒരു മികച്ച ചിത്രം കൊണ്ടുവരുന്നു. ലോക്ക്ഡൗണിൽ ഒരു ഇളവ് വന്നതിന് ശേഷമാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം നടത്തിയത്. നേരത്തെ സെറ്റിലെത്താൻ ആവേശകരമായ ഒരു കാരണം ഉണ്ടായിരുന്നു. കാരണം എല്ലാവർക്കും ദിവസവും റൊട്ടി ആവശ്യമാണ്. ഷൂട്ടിംഗിനായി ഞാൻ സെറ്റിലെത്തിയപ്പോൾ, ക്രൂ അംഗം, ക്യാമറ അസിസ്റ്റന്‍റ് എന്നിവരടക്കം എല്ലാവരും എനിക്ക് നന്ദി പറഞ്ഞു, ഞാൻ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. അനുഭവ് സിൻഹ എപ്പോൾ റിലീസ് ചെയ്യുമെന്ന് എനിക്കറിയില്ല.

ചോദ്യം :ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തയുടൻ തന്നെ പ്രതികരണം ലഭിക്കുന്നു. OTT പ്ലാറ്റ്‌ഫോമിലെ വെബ് സീരീസുകൾക്കോ സിനിമകൾക്കോ സമാന പ്രതികരണം ലഭിക്കുമോ?

ഉത്തരം: അതെ! എല്ലാവരും ഒ‌ടി‌ടിക്കെതിരെ ആയിരുന്നപ്പോൾ‌, എനിക്ക് ആദ്യത്തെ ഇൻ‌സൈഡ് എഡ്ജ് സീരീസ് ഉണ്ടായിരുന്നു. വെബ് സീരീസ് തത്സമയമാകും. ആളുകൾ ഭയം കാരണം സിനിമാ തിയേറ്റർ പോകുന്നില്ലല്ലോ.

ചോദ്യം: OTT പ്ലാറ്റ്ഫോം തീയറ്ററുകളുടെ പര്യായമായിരിക്കുമോ?

ഉത്തരം: ഇതായിരിക്കില്ല. തിയേറ്ററുകൾ‌ നിലനിൽക്കും, പക്ഷേ ഒ‌ടി‌ടി പ്ലാറ്റ്ഫോം കാരണം പ്രേക്ഷകർ‌ ഒരു പുതിയ മാധ്യമം കണ്ടെത്തി, അത് വീട്ടിലിരുന്ന് ആസ്വദിക്കാൻ‌ കഴിയും. ഈ സാഹചര്യത്തിൽ, തിയേറ്ററുകളും ഒരു പുതിയ തന്ത്രം ആവിഷ്കരിക്കേണ്ടതുണ്ട്. ടിക്കറ്റ് നിരക്ക് കുറയ്ക്കേണ്ടി വരും.

ചോദ്യം: എന്നാൽ ഒടിടി പ്ലാറ്റ്ഫോമിലും ചീത്ത പ്രവണത വർദ്ധിച്ചതായി ആളുകൾ ആരോപിക്കുന്നു.

ഉത്തരം: ഈ ആരോപണം ശരിയാണ്. അക്രമം, നഗ്നത, ലൈംഗികത എന്നിവ അമിതമായി സേവിക്കപ്പെടുന്നു. അതുകൊണ്ടാണ് ഇത് സെൻസറിന്‍റെ പരിധിയിൽ കൊണ്ടുവരാൻ സർക്കാർ പ്രവർത്തിക്കുന്നത്. നോക്കൂ, ഒരു പുതിയ മാധ്യമം കണ്ടെത്തുമ്പോഴെല്ലാം, ആദ്യം ആളുകൾ അത് പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആളുകൾ വളരെയധികം നഗ്നത വിളമ്പുന്നുവെന്ന് പറയാൻ തുടങ്ങുന്നു. സർ, ചില ആളുകൾ ഇത് ചെയ്യുന്നുണ്ടെന്ന് അനുമാനിക്കുന്നു.

‘ഡേർട്ടി പിക്ചേഴ്സ് 2’ എന്ന ലേബലിൽ ‘ഷക്കീല’ എന്ന ചിത്രം റിലീസ് ചെയ്യാൻ ‘ആൾട്ട് ബാലാജി’ ആഗ്രഹിക്കുന്നുവെന്ന് ഒരു സംസാരം ഉണ്ടായിരുന്നു. ഡർട്ടി പിക്ചർ കാണിക്കുന്ന തരത്തിൽ ഉള്ള ഒരു രംഗവും അതിൽ ഇല്ലെന്ന് ഞാൻ പറഞ്ഞു. അതിനുശേഷം അദ്ദേഹം തന്‍റെ ‘ബഡി ബാത്ത്’ എന്ന വെബ് സീരീസിന്‍റെ ടീസർ ഞങ്ങൾക്ക് അയച്ചു. വളരെയധികം അക്രമാസക്തവും നഗ്നവുമായ പ്രകടനം. അത് ഞങ്ങളുടെ മാനസികാവസ്ഥ നശിപ്പിച്ചു. ചില ആളുകൾ ചെയ്യുന്ന അത്തരം പ്രോഗ്രാമുകൾ ചെറിയ കുട്ടികൾ വരെ കാണേണ്ടി വരുന്നു, ആലോചിച്ചു നോക്കു ഏന്ത് സംസ്കാരമാണ് കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നത്… ഇതുപോലുള്ള പ്രോഗ്രാമുകൾ ഗ്രാമങ്ങളിലെ കുട്ടികൾ പോലും മൊബൈൽ ഫോണുകളിൽ കാണുമ്പോൾ, ബലാത്സംഗം പോലുള്ള അധിക്ഷേപകരമായ പ്രവർത്തനങ്ങളുടെ എണ്ണം വർദ്ധിക്കും. അതിനാൽ അത്തരം പ്രോഗ്രാമുകൾ എത്രയും വേഗം നിർത്തേണ്ടത് ആവശ്യമാണ്. സെൻസർഷിപ്പ് ഇതിന് വളരെ പ്രധാനമാണ്.

ചോദ്യം: കൊറോണ കാരണം നിങ്ങളുടെ വിവാഹം മാറ്റിവച്ചു. ഇപ്പോൾ എന്താണ് പദ്ധതി?

ഉത്തരം: ഞങ്ങൾ എത്രയും വേഗം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ വാക്സിൻ വരുന്നതുവരെ കാത്തിരിക്കാം. അല്ലാതെ ചിന്തിക്കാൻ കഴിയില്ല. ഒരു മനുഷ്യനും രോഗം വരാതിരിക്കേണ്ടത് കൂടുതൽ ഉത്തരവാദിത്തമാണ്. ഞങ്ങളുടെ കുടുംബത്തിലെ അതിഥികളുടെ പട്ടിക കുറയ്‌ക്കാൻ ഞങ്ങൾക്ക് കഴിയില്ല. വിപുലമായ ആഘോഷം ഞങ്ങൾ ആഗ്രഹിക്കുന്നു.

ചോദ്യം: കങ്കണക്കൊപ്പം പങ്കഎന്ന ചിത്രം നിങ്ങൾ ചെയ്തു.

ഉത്തരം: ഞാൻ അവരോടൊപ്പം പ്രവർത്തിച്ചു, ഞങ്ങൾ രണ്ടുപേരും വളരെ പ്രൊഫഷണലാണ്. ഞങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്തില്ല. അവർ ഒരു മികച്ച നടിയാണ്.

ചോദ്യം: സോഷ്യൽ മീഡിയയിൽ നിങ്ങൾ വളരെയധികം ട്രോളിംഗ് നേരിടുന്നുണ്ടോ?

ഉത്തരം: ഇത് വെറും ട്രോളിംഗ് അല്ല. ചില ആളുകൾ ട്രോളിംഗിനായി മാത്രം പ്രവർത്തിക്കുന്നു. ചിലർക്കു അത് ജീവിത മാർഗം ആണ്. അതിനാൽ ഞാൻ ട്രോളിംഗ് ഗൗരവമായി എടുക്കുന്നില്ല. തൊഴിലില്ലായ്മ സമയത്ത് ആരുടെയെങ്കിലും വീട് ഇതിലൂടെ കഴിഞ്ഞു പോകുന്നുണ്ടെങ്കിൽ അത് നല്ലതാണെന്ന് ഞാൻ കരുതുന്നു. കുറച്ച് സമയത്തിന് ശേഷം, അവർക്ക് മറ്റെവിടെയെങ്കിലും നല്ല ജോലി ലഭിക്കുമ്പോൾ, അവർ ട്രോളിംഗ് ജോലി ഉപേക്ഷിക്കും..

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें