ചേരുവകൾ
വെർമിസെല്ലി - 150 ഗ്രാം
അൺസോൾട്ടഡ് ബട്ടർ - 100 ഗ്രാം
ഉപ്പ് - ഒരു നുള്ള്
ബട്ടർ - ആവശ്യത്തിന്
കണ്ടെൻസ്ഡ് മിൽക്ക് - അര ടിൻ
തയ്യാറാക്കുന്ന വിധം
ആദ്യം വെർമിസെല്ലി കൈ കൊണ്ട് ക്രഷ് ചെയ്തു മാറ്റി വയ്ക്കുക. പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ബട്ടർ ചേർക്കുക. ബട്ടർ മെൽറ്റായ ശേഷം വെർമിസെല്ലി ചേർത്തു ചെറിയ തീയിൽ റോസ്റ്റ് ചെയ്ത് എടുക്കുക.
വെർമിസെല്ലി നല്ല ഗോൾഡൻ ബ്രൗൺ ആയ ശേഷം കണ്ടെൻസ്ഡ് മിൽക്ക് ചേർക്കുക. കാൽ മുതൽ അര ടിൻ വരെ വേണ്ടി വരും കണ്ടെൻസ്ഡ് മിൽക്ക്. ശേഷം നന്നായി മിക്‌സ് ചെയ്തെടുക്കുക.
ഗ്യാസ് ഓഫ് ചെയ്ത ശേഷം ചെറിയ ചൂടിൽ തന്നെ ഒരു ബോട്ടിൽ അടപ്പിലേയ്ക്ക് കുറച്ചു കുറച്ചായി ഫിൽ ചെയ്‌ത് ഷേപ്പ് ആക്കി എടുക്കുക.
ശേഷം മുകളിൽ നട്‌സ് കൊണ്ട് ഡെക്കറേറ്റ് ചെയ്യുക. ബാക്കി എല്ലാം സെറ്റ് ചെയ്‌ത് എടുക്കുക. വെർമിസെല്ലി ബൈറ്റ്സ് റെഡി.