ഡൽഹി നഗരം മുഴുവൻ പൊട്ടിത്തെറിക്കാൻ നിൽക്കുന്ന പോലെയാണ് സ്റ്റേഷനിലെ തിരക്ക്. ശ്വാസം വിടാൻ പോലും സ്‌ഥലമില്ലാത്ത പോലെ, ചുറ്റും നോക്കി.

കഴിഞ്ഞ അഞ്ചു വർഷങ്ങൾ താൻ ഈ തിരക്കിന്‍റെ ഭാഗമായിരുന്നു. ഡൽഹി നഗരത്തെ കുറിച്ചുള്ള തന്‍റെ ആദ്യത്തെ ഓർമ്മകൾ എന്തായിരുന്നു?

ഇന്ത്യ ഗേറ്റിൽ വഴി തെറ്റി അലഞ്ഞതോ? ഒരിക്കലും മനസ്സിൽ വേരുറയ്ക്കാത്ത സരോജിനി നഗറിലെ തലങ്ങും വിലങ്ങുമുള്ള ഇടവഴികളോ? മെട്രോയിൽ ഒഴിഞ്ഞ സീറ്റുകൾ തേടിയുള്ള അലച്ചിലോ?

എന്തു തന്നെയായാലും ഈ നഗരത്തെ ഒത്തിരി സ്നേഹിച്ചു പോയി. സ്വപ്നങ്ങൾക്ക് അതിർവരമ്പു വേണ്ടെന്ന് പഠിപ്പിച്ചു തന്നത് ഈ നഗരമായതു കൊണ്ടാണോ?

ജീവിതത്തെക്കാൾ വലിയ സ്വപ്നങ്ങൾ താൻ കണ്ടത്. ഇവിടെ വച്ചായിരുന്നല്ലോ. അതിലെല്ലാം ഉപരിയായി മനസ്സിൽ നിന്ന് കുടിയിറക്കാൻ ആഗ്രഹിക്കുന്ന ചില ഓർമ്മകളെ ഈ തിരക്കുകളിലെവിടെയൊക്കെയോ ഉപേക്ഷിച്ചു പോകാൻ ആഗ്രഹിച്ചിട്ടുണ്ട്.

മുൻ ജീവിതത്തിന്‍റെ കയ്‌പ് രസം പുറന്തള്ളാൻ ഞാൻ ആഗ്രഹിച്ചിരുന്നു. വേദനിക്കുന്ന ഹൃദയത്തോടെ ഞാൻ എന്‍റെ സമയത്തെ ഈ തിരക്കുകൾക്കിടയിൽ ഒഴുക്കി കളഞ്ഞു കൊണ്ടിരിക്കുകയായിരുന്നല്ലോ.

അഞ്ച് വർഷം മുമ്പാണ് അവനെ എനിക്ക് നഷ്‌ടമായത്. ഒന്നും അവശേഷിപ്പിക്കാതെ, ഒരു തെളിവും നൽകാതെ അവൻ അപ്രത്യക്ഷനായത് എങ്ങോട്ടാണ്? എന്തു കൊണ്ടാണ്? അതിന് ഉത്തരം കിട്ടാതെ വലഞ്ഞ മനസ്സിനെയും ചുമന്നാണ് ഈ നഗരത്തിൽ വന്നു പെട്ടത്.

നഷ്‌ടപ്പെട്ട സ്നേഹത്തിന്‍റെ പരിക്കുകൾ മനസ്സിൽ നിന്നു നീങ്ങിയോ എന്നറിയില്ല. എങ്കിലും മറക്കാൻ കഴിഞ്ഞിട്ടില്ല ഇതുവരെ.

അതു കൊണ്ടാണല്ലോ ജോലിത്തിരക്കുകളിൽ ഞാൻ എന്നെ തള്ളച്ചിടാൻ കൊതിച്ചത്. സ്നേഹബന്ധങ്ങളെ കണ്ടില്ലെന്ന് നടിച്ചത്.

ജോലിയുടെ സ്വഭാവം വച്ച് നോക്കിയാൽ ഒരാഴ്ച അവധി കിട്ടുക എന്നത് ഒരു ആഡംബരം തന്നെയാണ്. ഇത്തവണ അങ്ങനെ ഒരു അദ്ഭുതം സംഭവിച്ചാൽ സന്തോഷം കൊണ്ട് ഹൃദയം തുടിച്ചു.

അഡ്രിനാലിൻ കൂടിയിട്ടാണോ ഇങ്ങനെ നെഞ്ചിടിക്കുന്നത്? ഒരു വർഷമായി വീട്ടിൽ പോയിട്ട്. മനസ്സിന്‍റെ ആകാംക്ഷയും പിരിമുറുക്കവും അയയുന്നില്ല. സീറ്റിലിരുന്നിട്ട് ഞാൻ എന്‍റെ ട്രാവൽ ചെക്ക് ലിസ്‌റ്റ് മനസ്സിൽ ഒന്നുകൂടി നോക്കിക്കണ്ടു.

വെള്ളം, ഐഡി പ്രൂഫ്, സ്യൂട്ട് കേസ്, ടിക്കറ്റ്... ഓഹ് ടിക്കറ്റ്! അതെവിടെ വച്ചു. ഹൊ.... അങ്ങനെ ഒരു മറവി വരുമോ? ഇല്ല... ഇല്ല...

ബാഗിന്‍റെ അകത്തെ അറയിൽ മീര എല്ലാം മറന്ന് പരതി. വളരെ ശ്രദ്ധയോടെ ടിക്കറ്റ് നോക്കുമ്പോഴാണ് ശ്രദ്ധയെല്ലാം തടസപ്പെടുത്തിക്കൊണ്ട് ഒരു മുരടൻ ആൺ ശബ്ദം...

“ഹലോ, വഴിയിൽ നിന്ന് മാറൂ.”

ശബ്ദത്തിലെന്തൊരു ശൗര്യവും ക്രൗര്യവും. അത്ര സുഖകരമായി തോന്നിയില്ല. എങ്കിലും ഈ ശബ്ദം എവിടെയോ കേട്ടു മറന്നപോലെ.

കക്ഷിയെ ഒന്നു കാണാൻ വേണ്ടി തിരിഞ്ഞു നോക്കി. ഇങ്ങനെ റൂഡ് ആയി സംസാരിക്കുന്ന ആളോട് തോന്നാവുന്ന അത്ര ദേഷ്യത്തോടെ, പകയോടെയാണ് നോക്കിയത്.

എന്നോട് മുട്ടാൻ വരുന്നവരെ വന്യമായി നേരിടാനുള്ള ധൈര്യം ഈ ഡൽഹി നഗരം തനിക്ക് ആവോളം നൽകിയിട്ടുണ്ടല്ലോ. തിരിഞ്ഞു നോക്കിയപ്പോൾ ആ വന്യമായ മനസ് കൈവിട്ടു പോയി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...