മൂക്കടപ്പുണ്ടാവുമ്പോൾ അല്ലെങ്കിൽ ജലദോഷവും കഫക്കെട്ടും അലട്ടുമ്പോൾ ആവി പിടിക്കുക എന്നതാണ് പ്രാഥമികമായ പരിഹാരം. അതിനാൽ ആവി പിടിക്കാത്തവർ വളരെ കുറവായിരിക്കും. ആവി പിടിച്ചു കഴിഞ്ഞാൽ കുറച്ചു സമയത്തേക്കെങ്കിലും വലിയ ആശ്വാസമാണ്. അടഞ്ഞിരുന്ന മൂക്കും തൊണ്ടയും ഒക്കെ തുറന്നു വരും. ആവി പിടിച്ചാൽ ലഭിക്കുന്ന ഗുണം എല്ലാവർക്കും അറിയാമെങ്കിലും ശരിയായ രീതിയിൽ ആവി പിടിക്കാൻ പലർക്കും അറിയില്ല എന്നതാണ് വാസ്തവം.
ആവി പിടിക്കുമ്പോൾ അശ്രദ്ധ കൊണ്ടോ അജ്ഞത കൊണ്ടോ അബദ്ധം സംഭവിച്ചാൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇനി ആവി പിടിക്കുമ്പോൾ നിങ്ങൾ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചോളു..
- വാവട്ടം കുറഞ്ഞ പാത്രത്തിൽ ചൂടുവെള്ളം ഉപയോഗിച്ച് ആവി പിടിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതൊരു പരമ്പരാഗത രീതി ആണെന്ന് കരുതി ആധുനിക ഗാഡ്ജറ്റ് വാങ്ങി ഉപയോഗിക്കണമെന്നില്ല.
- ആവി പിടിക്കുമ്പോൾ കോട്ടൺ ടവ്വലോ തുണിയോ ഉപയോഗിച്ച് തല മൂടണം. വൃത്തിയുള്ള തുണി ഇതിനായി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
- ശരീരത്തിനു പൊള്ളൽ ഏൽക്കാത്ത തരത്തിൽ പാത്രത്തിൽ നിന്ന് നിശ്ചിത അകലം പാലിച്ചിരിക്കണം.
- ചൂടുവെള്ളത്തിൽ പച്ചവെള്ളം ചേർത്ത് ആവി പിടിക്കരുത്.
- കണ്ണിലേയ്ക്ക് നേരിട്ട് ആവി അടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ കണ്ണിന് മുകളിൽ നനഞ്ഞ തുണി കെട്ടി വയ്ക്കാം. അല്ലെങ്കിൽ കുക്കുംബർ ഒട്ടിച്ചു വയ്ക്കാം.
- കണ്ണിലേയ്ക്ക് ആവി നേരിട്ട് കയറ്റിയാൽ അത് കാഴ്ച ശക്തിയെ ക്ഷയിപ്പിക്കും.
- തുടർച്ചയായി അഞ്ചു മിനിറ്റിൽ കൂടുതൽ ആവി പിടിക്കരുത്.
- ഇടവിട്ട് ആവി പിടിക്കുന്നതാണ് നല്ലത്. രണ്ട് മിനിറ്റ് കൂടുമ്പോൾ തുണിമാറ്റി ആശ്വസിക്കുകയും വേണം.
- ദിവസം രണ്ട് പ്രാവശ്യത്തിൽ കൂടുതൽ ആവി പിടിക്കേണ്ടതില്ല.മൂക്കടപ് ശക്തമാണെങ്കിൽ അത്തരം അവസരങ്ങളിൽ കൂടുതൽ തവണ ആവി പിടിക്കാം.
- വൈദ്യുതി കൊണ്ട് പ്രവർത്തിപ്പിക്കുന്ന വേപ്പറൈസറുകൾ കഴിയുന്നതും ഒഴിവാക്കാം. കാരണം പലതും നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കൊണ്ടാണ് നിർമ്മിക്കുന്നത്. അത് ചൂടാകുമ്പോൾ രാസപ്രവർത്തനം സംഭവിച്ച് ആവിയിലും അത് കലരുന്നു.
- നിവർത്തിയില്ലാതെ വരുമ്പോൾ ഇനി വേപ്പറൈസർ ഉപയോഗിക്കേണ്ടി വന്നാൽ സ്വിച്ച് ഓഫ് ചെയ്‌ത ശേഷം മാത്രം ആവി പിടിക്കുക.
- അതുപോലെ സ്വിച്ച് ഓഫ് ആക്കിയ ശേഷം മാത്രം ജാറിൽ വെള്ളമൊഴിക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. ഷോക്ക് അടിക്കാനുള്ള സാധ്യത ഇങ്ങനെ തടയാം.
- സ്റ്റോവിലാണ് വയ്ക്കുന്നതെങ്കിലും തീ കെടുത്തിയിട്ടു ആവി പിടിക്കാം.
- വേപ്പറൈസറിൽ ആവി കൊള്ളുമ്പോൾ വെള്ളത്തിൽ ഉപ്പോ ബാമോ ചേർക്കരുത്.
- വെള്ളം നല്ല പോലെ ചൂടായി കഴിഞ്ഞാൽ ആവി വരുന്ന ഭാഗത്തേയ്ക്ക് നേരിട്ട് മുഖവും മൂക്കും അടുപ്പിക്കരുത്.
- വേപ്പറൈസറിൽ ഒരു തവണ ഉപയോഗിച്ച വെള്ളം പിന്നീട് ഉപയോഗിക്കരുത്. ഓരോ പ്രാവശ്യവും വെള്ളം മാറ്റണം.എടുക്കേണ്ട അളവിൽ മാത്രം വെള്ളം എടുക്കുക
- ആവി പിടിക്കുന്നത് നല്ലതാണെങ്കിലും അതൊരു ശീലമാക്കരുത്.ചാർമ്മത്തിന് നല്ലതല്ല.
आगे की कहानी पढ़ने के लिए सब्सक्राइब करें
സബ്സ്ക്രിപ്ഷനോടൊപ്പം നേടുക
700-ലധികം ഓഡിയോ സ്റ്റോറികൾ
6000-ത്തിലധികം രസകരമായ കഥകൾ
ഗൃഹശോഭ മാസികയിലെ പുതിയ ലേഖനങ്ങൾ
5000-ലധികം ജീവിതശൈലി നുറുങ്ങുകൾ
2000-ലധികം സൗന്ദര്യ നുറുങ്ങുകൾ
2000-ത്തിലധികം രുചികരമായ പാചകക്കുറിപ്പുകൾ
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और