തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലപ്പോഴും ആരോഗ്യകാര്യങ്ങളിൽ മിക്കവർക്കും ശ്രദ്ധ പുലർത്താൻ കഴിയാറില്ല. തെറ്റായ ചില ശീലങ്ങൾ മൂലം നമ്മുടെ ആരോഗ്യം തകരാറിലാവാറുണ്ട്. ഈ സാഹചര്യത്തിൽ മികച്ച ആരോഗ്യ സംരക്ഷണത്തിന് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം. ചില നിർദ്ദേശങ്ങളിതാ
- ഭക്ഷണം ആവശ്യമായ അളവിൽ മാത്രം കഴിക്കുക. പോഷക സമ്പന്നമായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. ശാരീരികാസ്വസ്‌ഥത ഇല്ലാതാക്കാനും മാനസിക പിരിമുറുക്കം അതിജീവിക്കാനും ഏറ്റവും മികച്ചൊരു പോംവഴിയാണിത്. ഡയറ്റിൽ നിന്നും നിർബന്ധമായും ജങ്ക് ഫുഡ് ഒഴിവാക്കുക. വെള്ളം ധാരാളം കുടിക്കണം. ദഹന വ്യവസ്‌ഥയെ മികച്ച രീതിയിലാക്കാൻ ഇത് സഹായിക്കുന്നതിനൊപ്പം ചർമ്മ സൗന്ദര്യവും വർദ്ധിപ്പിക്കും.
- മറ്റൊരു അനിവാര്യ ഘടകം സുഖനിദ്രയാണ്. അസ്വസ്‌ഥജനകമായ ഉറക്കശീലങ്ങളും ഉറക്കമില്ലായ്‌മയുമൊക്കെ മാനസിക പിരിമുറുക്കത്തെ ക്ഷണിച്ചു വരുത്തും. എന്നാൽ സുഖനിദ്ര ശരീരത്തെ റിഫ്രഷാക്കും. നിത്യ ജീവിതത്തിലുണ്ടാകുന്ന മാനസിക സംഘർഷങ്ങളെ നേരിടാൻ ശരീരത്തേയും മനസ്സിനേയും അത് പാകപ്പെടുത്തുന്നു.
- ദൈനംദിന ജീവിതത്തിൽ വ്യായാമത്തിനുള്ള സ്‌ഥാനം വലുതാണ്.അതിനായി സമയം കണ്ടെത്താൻ ശ്രമിക്കാം. ഇഷ്‌ടപ്പെട്ട വ്യായാമ മുറകൾ ചെയ്യുന്നത് പതിവാക്കുക. നടപ്പ്, നൃത്തം, ഓട്ടം, എയ്‌റോബിക്‌സ്, സ്‌കിപ്പിംഗ്, യോഗ എന്നിവയിൽ ഏതെങ്കിലുമൊന്ന് ചെയ്യുന്നത് ശരീരത്തിനൊപ്പം മനസ്സിനും ഉണർവേകും.
- ഔദ്യോഗിക ജീവിതം ചിട്ടയാർന്നതും സന്തുലിതവുമാക്കുക. ജോലി ആസ്വാദ്യകരമായ അനുഭവമാകാൻ ഇത് സഹായിക്കും. എല്ലാ കാര്യത്തിലും മികച്ചൊരു പ്ലാനിംഗ് ഉണ്ടാവണം. അത് വിജയിക്കാനുള്ള ശക്‌തി പകരും.
- പുകവലിയും മദ്യപാനവും മറ്റ് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും ശരീരാരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തേയും ബാധിക്കാം. ഇവയൊന്നും തന്നെ യാതൊരു പ്രയോജനവും ഉണ്ടാക്കുന്നവയല്ലെന്ന് ഓർക്കുക. ആരോഗ്യ സംബന്ധമായ തകരാറുകൾക്ക് അത് കാരണമായി തീരും. അതിനാൽ ലഹരി വർജ്ജിയ്‌ക്കാം.
- ആരോഗ്യകരമായ ജീവിതത്തിന് ശക്‌തമായ സാമൂഹിക ബന്ധങ്ങൾ ആവശ്യമാണ്. കുടുംബമെന്നതിന് പുറമെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിങ്ങനെയുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കണം. നല്ല സൗഹൃദങ്ങളും ബന്ധങ്ങളും ജീവിതത്തെ സന്തുഷ്‌ടി നിറഞ്ഞതാക്കുന്നു. ജീവിതത്തിൽ ദിശാബോധം പകരാൻ ഇത്തരം ബന്ധങ്ങൾ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. ജീവിതത്തിലെ സംഘർഷങ്ങളെ അലിയിച്ചു കളയാൻ സ്‌നേഹബന്ധങ്ങൾക്ക് കഴിയും.
- സ്വയം പ്രേരണ പകരുക, സ്വയം ഊർജ്‌ജം പകരുക, അവധിയെടുക്കുക, റിലാക്‌സേഷനും വിശ്രമത്തിനുമായി സമയം കണ്ടെത്തുക, സംഗീതം കേൾക്കുക, കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം സമയം ചെലവഴിക്കുക, സ്വന്തം ഇഷ്‌ടങ്ങൾക്കായി സമയം കണ്ടെത്തുക തുടങ്ങിയവയൊക്കെ റീച്ചാർജാകാനുള്ള മികച്ച വഴികളാണ്. ഈ ജീവിതം നിങ്ങളെത്ര മാത്രം ആസ്വദിക്കുന്നുവെന്നതും പ്രധാനമാണല്ലോ.
- മാനസിക സംഘർഷങ്ങളും പ്രതീക്ഷകളും ഒളിപ്പിച്ച് വയ്ക്കരുത്. ഏറ്റവും അധികം ഇഷ്‌ടപ്പെടുന്നവരോടും വിശ്വാസം പുലർത്തുന്നവരോടും സ്വന്തം വേദനകളും സ്വപ്‌നങ്ങളും പ്രതീക്ഷകളും പങ്കു വയ്‌ക്കാം. ജീവിതത്തിലെ ഉയർച്ച താഴ്‌ചകളെ നേരിടുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനൊപ്പം അതുവഴി ഉണ്ടാകുന്ന ടെൻഷനുകളിൽ നിന്നും മോചനം പ്രാപിക്കാനും തുറന്നു പറച്ചിലുകൾ സഹായിക്കും.
- കാഫീനിന്‍റെ ഉപയോഗം നിയന്ത്രിക്കുക. ദിവസവും കുടിക്കുന്ന ചായയുടേയും കാപ്പിയുടേയും അളവ് കുറയ്‌ക്കുന്നത് നല്ലതാണ്. ഇവയുടെ അമിതമായ ഉപയോഗം ശരീരത്തിന് നന്നല്ല.
- സമയനിഷ്‌ഠ പാലിക്കുക. വളരെ പരമിതമായ ഒന്നാണ് സമയം. അത് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുമെന്ന ദൃഢ നിശ്ചയം ജീവിതത്തിൽ മികച്ച പ്ലാനിംഗ് ഉണ്ടാക്കും. എല്ലാ കാര്യങ്ങൾക്കും വേണ്ട സമയം കണ്ടെത്താൻ ഇതിലൂടെ കഴിയും.
- ഡോ. സമീര പാരിഖ്, കൺസൾട്ടന്‍റ് സൈക്കോളജിസ്‌റ്റ്, ഡയറക്‌ടർ ഓഫ് മെന്‍റൽ ആന്‍റ് ബിഹേവിയറൽ സയൻസ് ഫോർട്ടീസ് ഹെൽത്ത് കെയർ, ഡൽഹി
आगे की कहानी पढ़ने के लिए सब्सक्राइब करें
സബ്സ്ക്രിപ്ഷനോടൊപ്പം നേടുക
700-ലധികം ഓഡിയോ സ്റ്റോറികൾ
6000-ത്തിലധികം രസകരമായ കഥകൾ
ഗൃഹശോഭ മാസികയിലെ പുതിയ ലേഖനങ്ങൾ
5000-ലധികം ജീവിതശൈലി നുറുങ്ങുകൾ
2000-ലധികം സൗന്ദര്യ നുറുങ്ങുകൾ
2000-ത്തിലധികം രുചികരമായ പാചകക്കുറിപ്പുകൾ
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और