വീട്ടിലെ ഇന്‍റീരിയറിൽ പ്രധാനപ്പെട്ട ഒന്നാണ് ഡ്രസ്സിംഗ് ടേബിൾ. രാജകീയ പ്രൗഢിയോടെ കിടപ്പുമുറിയിൽ സ്‌ഥാനം പിടിച്ച ഈ ഫർണ്ണിച്ചറിന്‍റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് അറിയാം.

ഡ്രസ്സിംഗ് ടേബിൾ വുഡ് മെറ്റീരിയൽ 

ഡ്രസ്സിംഗ് ‌ടേബിളിന് മൂന്നു തരത്തിലുള്ള തടികളാണ് ഉപയോഗിക്കുക. പൈൻ, തേക്ക്, മഹാഗണി എന്നിവ കൊണ്ടാണ് പ്രധാനമായും ഡ്രസ്സിംഗ് ടേബിൾ നിർമ്മിക്കുന്നത്.

പൈൻ ഡ്രസ്സിംഗ് ടേബിൾ

പൈൻ അഥവാ ദേവദാരു വൃക്ഷത്തിന്‍റെ തടി വളരെ കടുപ്പമേറിയതാണ്. ദീർഘകാലം നില നിൽക്കുകയും ചെയ്യും. ഇതിൽ വെറൈറ്റി ഡിസൈനുകളിലുള്ള ഡ്രസ്സിംഗ് ടേബിൾ  ലഭിക്കും. കാഴ്‌ചയിൽ വളരെ സ്‌റ്റൈലിഷുമാണ്.

ടീക്ക് ഡ്രസ്സിംഗ്‌ ടേബിൾ 

തേക്കു തടികൊണ്ടുള്ള ഡ്രസ്സിംഗ് ടേബിൾ മുറിക്ക് പ്രൗഢി കൂട്ടും. തേക്കു തടികൊണ്ടുള്ള ഡ്രസ്സിംഗ് ‌ടേബിളുകൾക്ക് മാർക്കറ്റിൽ വലിയ ഡിമാന്‍റാണ്. പല വർണ്ണങ്ങളിലുള്ള ഇവയുടെ ആകർഷണീയതയും ഈടും ഫിനിഷിംഗുമാണ് ഇതിന് കാരണം.

മഹാഗണി ഡ്രസ്സിംഗ് ടേബിൾ 

ഇളം ചുവപ്പു നിറത്തിലുള്ള തടിയാണിത്. ഫർണ്ണിച്ചർ നിർമ്മിക്കാനാണ് ഇവ ഉപയോഗിക്കുക. വളരെ തിളക്കമുള്ളതായിരിക്കുമെന്നതാണ് പ്രത്യേകത. ഈ തടി കൊണ്ടുള്ള ഡ്രസ്സിംഗ് ടേബിൾ എലഗന്‍റും ക്ലാസീ ലുക്കും ഉള്ളതുമായിരിക്കും.

 കോംപാക്‌റ്റ് ട്രസ്സിംഗ് ടേബിൾ

 സ്‌ഥല പരിമിതിയുള്ള മുറിയാണെങ്കിൽ കോംപാക്‌ട് ഡ്രസ്സിംഗ് ടേബിൾ ആയിരിക്കും അനുയോജ്യം. സാധനങ്ങൾ വയ്‌ക്കാൻ ഇതിൽ 2-3 അറകളുണ്ടാവും. അതിൽ മേക്കപ്പ് വസ്‌തുക്കൾ അനായാസം വയ്ക്കാം.

ലൂപ്‌ലെഗ്ഗ് ഡ്രസ്സിംഗ് ടേബിളിൽ 2 അറകളും ഒരു നിലക്കണ്ണാടിയുമുണ്ടാവും. അറ ഗ്ലാസ്സ് കൊണ്ടായതിനാൽ കാഴ്‌ചയിൽ വളരെ സ്‌റ്റൈലിഷും ക്ലാസിയുമായിരിക്കും. മിറർ സൈസ് വളരെ വലുതായിരിക്കും. ഡ്രസ്സിംഗ് ടേബിളിനു സമീപത്തായുള്ള സ്‌റ്റോൺ-മിറർ ഡിസൈനിംഗ് വളരെ ആകർഷണീയമാണ്. കിടപ്പുമുറിയ്‌ക്ക് തനതായ സ്‌റ്റൈൽ പകരാൻ ഇത് ധാരാളം തന്നെ.

വൈറ്റ് വെർട്ടിക്കൽ ഡ്രസ്സിംഗ് ടേബിൾ

 വൈറ്റ് വെർട്ടിക്കൽ ഡ്രസ്സിംഗ് ടേബിൾ മുറിക്ക് വേറിട്ട സ്‌റ്റൈലാണ് പകരുക. ഇതിൽ വെറൈറ്റി തന്നെ ലഭിക്കും. വെർട്ടിക്കൽ ഷെയ്‌പിലുള്ള ഡ്രസ്സിംഗ് ടേബിൾ കാഴ്‌ചയിൽ വളരെ ഡിഫറന്‍റാണ്. ഇതിൽ ധാരാളം അറകൾ ഉള്ളതിനാൽ മേക്കപ്പ് വസ്‌തുക്കളും മറ്റും സൗകര്യപൂർവ്വം വയ്‌ക്കാം. വ്യത്യസ്‌ത ആകൃതിയിലുള്ള ഹാൻഡിലുകൾ ഉള്ളതിനാൽ സ്‌റ്റൈലിഷ് ലുക്ക് പകരും.

ആന്‍റിക് ഡ്രസ്സിംഗ് ടേബിൾ

ആന്‍റിക് പോളിഷ് ചെയ്‌തിട്ടുള്ളതാണ് ആന്‍റിക് ഡ്രസ്സിംഗ ്‌ടേബിൾ. കിടപ്പു മുറിയ്‌ക്ക് ആന്‍റിക് ലുക്ക് പകരാൻ ഇത് മാത്രം മതിയാകും. ഇതിന്‍റെ അറകൾക്ക് മെറ്റൽ കൈപ്പിടിയായിരിക്കും. പല ഷെ യ്‌പിലും ഡിസൈനിലുമുള്ളതായിരിക്കും ഇതിന്‍റെ കൈപ്പിടികൾ. ഇതിൽ പിടിപ്പിച്ചിരിക്കുന്ന മിറർ വലുതും വ്യത്യസ്‌ത ആകൃതിയുള്ളതുമായിരിക്കും.

വിക്‌ടോറിയൻ ഡ്രസ്സിംഗ് ടേബിൾ

കിടപ്പുമുറിയ്‌ക്ക് റോയൽ ടച്ച് നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിക്‌ടോറിയൻ ഡ്രസ്സിംഗ് ടേബിൾ തന്നെ ആയിക്കോട്ടെ... ഇതിന്‍റെ പല വെറൈറ്റികളും വിപണിയിൽ ലഭ്യമാണ്. മിററിന് സമീപത്തായും അറകളിലും ധാരാളം ഡിസൈനുകളും ഉണ്ടാവുമെന്നതാണ് പ്രത്യേകത. ഭാരിച്ച തടികൊണ്ടാണ് വിക്‌ടോറിയൻ സ്‌റ്റൈൽ ഡ്രസ്സിംഗ് ടേബിൾ നിർമ്മിക്കുന്നത്.

കിടപ്പു മുറി ആകർഷണീയമാക്കാൻ

കിടപ്പു മുറിയെ സ്‌റ്റൈലിഷും അട്രാക്‌ടീവും ആക്കാൻ ഇന്‍റീരിയറിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കിടപ്പു മുറിയിൽ ഡ്രസ്സിംഗ് ടേബിൾ ക്രമീകരിക്കേണ്ടതുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...