ടൈറ്റ് ജീൻസ് അപകടം പലത്

ഇന്ന് മിക്ക പെൺകുട്ടികളും ടൈറ്റായ സ്കിനി ജീൻസ് അണിഞ്ഞ് കാണാറുണ്ട്. കംഫർട്ടിബിളാണെങ്കിലും അല്ലെങ്കിലും അവരത് ചുണക്കുട്ടികളെപ്പോലെ അണിഞ്ഞു നടക്കാറുണ്ട്. ടൈറ്റ് ജീൻസ് ധരിച്ചാൽ ഫിഗറിന് ആകർഷണീയത ഉണ്ടാകുമെന്നാണ് അവരുടെ ധാരണ. കാര്യം ശരിയാണെങ്കിലും ടൈറ്റ് ജീൻസ് അണിയുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നതാണ് വാസ്തവം.

ആസ്ട്രേലിയയിലെ അഡലൈഡ് നഗരത്തിൽ ഒരു പെൺകുട്ടിയ്ക്ക് ഇത്തരമൊരു പ്രശ്നമുണ്ടായി. സ്റ്റൈലിഷ് ലുക്ക് ലഭിക്കാൻ വേണ്ടി പെൺകുട്ടി ടൈറ്റ് ജീൻസ് ധരിക്കുന്നത് പതിവായിരുന്നു. എന്നാൽ ഒടുക്കം ഈ വസ്ത്രധാരണ രീതി അവരെ ആശുപത്രിയിലെത്തിക്കുകയാണ് ഉണ്ടായത്. പരിശോധനയിൽ കാലുകളിലെ മാംസപേശികളിൽ രക്തയോട്ടം നിലച്ചതായി കണ്ടെത്തി. ആകെ അവശനിലയിലെത്തിയ പെൺകുട്ടി ശരിയായി നിൽക്കാൻ പോലും കഴിയാത്ത അവസ്‌ഥയിലായിരുന്നു.

ഫാഷനബിളായി നടക്കുന്നത് നല്ല കാര്യമാണെങ്കിലും ഇത്തരത്തിലുള്ള തെറ്റായ വസ്‌ത്രധാരണ രീതിയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

അബോധാവസ്ഥയിലാവുക: എപ്പോഴും ഇറുകിയ വസ്‌ത്രം ധരിക്കുന്നത് ശ്വാസം മുട്ടൽ അനുഭവപ്പെടാം. അത് ശരിയായ ശ്വാസോഛ്വാസത്തിന് തടസ്സമുണ്ടാക്കും.

പുറംവേദന: ഭൂരിഭാഗം പെൺകുട്ടികളും ലേ വേസ്റ്റ് ജീൻസ് ധരിക്കാനിഷ്ടപ്പെടുന്നവരാണ്. ഇറുകിയതും ലോ വേസ്റ്റുള്ളതുമായ ജീൻസ് അരക്കെട്ടിലെ മസിലുകളെ കംപ്രസ് ചെയ്യുമെന്ന് മാത്രമല്ല ഹിപ്പ് ബോൺ മൂവ്മെന്‍റിനെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇക്കാരണത്താൽ നട്ടെല്ലിലും പുറത്തും സമ്മർദ്ദമുണ്ടാവുകയും തുടർന്ന് വേദന ഉണ്ടാവുകയും ചെയ്യും.

വയറുവേദന: ഇറുകിയ വസ്‌ത്രം ധരിക്കുമ്പോൾ വസ്‌ത്രം വയറിനോട് അമർന്നിരിക്കും. ഇക്കാരണത്താൽ ഉദരത്തിനു മേൽ അമിത സമ്മർദ്ദമുണ്ടാകും. തുടർന്ന് വയറുവേദന അനുഭവപ്പെടുകയും ചെയ്യും. ഇത് മാത്രമല്ല ടൈറ്റ് ജീൻസ് ദഹന പ്രക്രിയ അസന്തുലിതാമാക്കും. അത് അസിഡിറ്റിയുണ്ടാക്കാൻ ഇടവരുത്തുകയും ചെയ്യും.

ശരീരവേദന: ടൈറ്റ് ജീൻസ് തുടകളിലെ ഞരമ്പുകളെ കംപ്രസ്സ് ചെയ്യും. ഇത് തുടകളിൽ സമ്മർദ്ദവും എരിച്ചിലും ഉണ്ടാക്കും. ഇതുമൂലം തലവേദന, ശരീരവേദന പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. ടൈറ്റ് ജീൻസ് ധരിക്കുന്നത് ഇരിക്കാനും നടക്കാനും ബുദ്ധിമുട്ട് സൃഷ്ടിക്കും. ബോഡി പോസ്ച്ചർ വഷളാവുകയും ചെയ്യും.

തളർച്ചയനുഭവപ്പെടും: ഇറുക്കമുള്ള ജീൻസ് ധരിക്കുമ്പോൾ വളരെ വേഗത്തിൽ തളർച്ചയനുഭവപ്പെടും. ക്ഷീണം നമ്മുടെ ജോലിയേയും ബാധിക്കും. ആ സമയത്ത് എന്തെങ്കിലും അയഞ്ഞ വസ്‌ത്രങ്ങൾ അണിയാൻ കഴിഞ്ഞെങ്കിലെന്ന് മനസ്സ് ആഗ്രഹിച്ച് പോവുക തന്നെ ചെയ്യും. ജീൻസ് ധരിച്ച് നടക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നുവെങ്കിൽ കുറച്ച് ദിവസം അയഞ്ഞ വസ്‌ത്രങ്ങൾ അണിഞ്ഞ് നോക്കൂ. ശരീരത്തിന് ഉണ്ടാകുന്ന വ്യത്യാസം എളുപ്പം തിരിച്ചറിയാനാവും.

യീസ്റ്റ് ഇൻഫക്ഷൻ: വിയർപ്പ് അധികമായി അടിഞ്ഞു കൂടുന്ന ശരീര ഭാഗങ്ങളിലാണ് ഈ പ്രശ്നം പ്രധാനമായും ഉണ്ടാവുക. ടൈറ്റ് ജീൻസ് ധരിക്കുമ്പോൾ കാലുകളിലേക്ക് വായു സഞ്ചാരം ഏൽക്കാതെ വരുന്നു. ഇക്കാരണത്താൽ ശരീരത്തിൽ യീസ്റ്റ് രൂപപ്പെടുന്നത്. ചൊറിച്ചിൽ, നീറ്റൽ, വേദന തുടങ്ങിയ പ്രശ്നങ്ങൾ ഇക്കാരണത്താൽ ഉണ്ടാകാം. ഈ പ്രശ്നത്തെ അവഗണിക്കുന്നത് അപകടകരമാണ്.

ഫംഗൽ, ബാക്‌ടീരിയൽ ഇൻഫക്ഷൻ: ടൈറ്റ് ജീൻസ് ധരിക്കുന്നതുമൂലം ഫംഗൽ, ബാക്‌ടീരിയൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. ചർമ്മത്തിൽ ചുവന്ന കുരുക്കൾ പ്രത്യക്ഷപ്പെടാനും, തടിച്ച പാടുകൾ ഉണ്ടാകാനും ഇതിടയാക്കും.

ജീൻസിനെ കൂടാതെ മറ്റ് ഔട്ട് ഫിറ്റുകൾ

ടൈറ്റ് ആന്‍റ് സ്കിനി ജീൻസ് മാത്രമല്ല ശരീരത്തിന് അസ്വസ്ഥതകൾ സൃഷ്ടിക്കുക മറ്റു ചില വസ്‌ത്രങ്ങളും ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അവയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അവയിലൊന്നാണ് ഷേപ്പ് വിയർ.

ഷേപ്പ് വിയർ ശരീരത്തിലെ എക്സ്ട്രാ ഫാറ്റിനെ മാച്ച് സ്ലിം ലുക്ക് പകരുമെങ്കിലും അത് ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കാറുണ്ട്. ഷേപ്പ് വിയറിന് പുറമെ ടൈറ്റ് ബ്രാ, പാന്‍റി, ഫിറ്റിംഗ് ടീഷർട്ട്, ടൈറ്റ് ബെൽറ്റ്, ഹൈഹീൽ എന്നിവയും ശരീരാരോഗ്യത്തെ അപകടകരമായി സ്വാധീനിക്കും.

വാഷിംഗ് മെഷീനിൽ അലക്കുമ്പോൾ

ചിലരുടെ വസ്‌ത്രം കണ്ടാൽ എപ്പോഴും പുത്തനാണെന്ന് തോന്നാറില്ലേ… തുണി അലക്കലും ഒരു കലയാണ് ചങ്ങാതി. വസ്ത്രത്തിന്‍റെ തിളക്കവും മേന്മയും നിലനിർത്താൻ സഹായിക്കുന്നത് യഥോചിതമായ അലക്കൽ തന്നെയാണ്. ഇനി മുതൽ ഭംഗിയായി വാഷിംഗ് മെഷീനിൽ അലക്കാൻ നിങ്ങളെ പ്രാപ്തമാക്കും ഈ ടിപ്സ്.

• വസ്‌ത്രങ്ങൾ അലക്കുന്നതിനു മുമ്പ് അവയെ വേർതിരിച്ചെടുക്കണം. കൂടുതൽ മുഷിഞ്ഞത്, കുറച്ചു മുഷിഞ്ഞത്, വെറും വാഷ് മാത്രം വേണ്ടത് ഇങ്ങനെ മാറ്റി വയ്‌ക്കൂ. അതിൽ തന്നെ തുണിയുടെ മെറ്റീരിയൽ അനുസരിച്ചും വേർതിരിക്കുക.

• മെഷീനിൽ വസ്‌ത്രങ്ങൾ ഇടുന്നതിനും ഒരു രീതിയുണ്ട്. ആദ്യം വലുപ്പം കൂടിയ വസ്‌ത്രം, അതിനു ശേഷം അതിലും ചെറുത് ഇങ്ങനെ ഇടുക. ചുളിവുകൾ നന്നായി കുടഞ്ഞു വിടർത്തി വേണം ഇടാൻ.

• പുതിയ വസ്‌ത്രം ഇടുന്നതിനു മുമ്പ് അതിന്‍റെ നിറം ഇളക്കുന്നതാണോ എന്ന് പരിശോധിച്ച ശേഷം മാത്രം അലക്കുക.

• ഡിറ്റർജന്‍റ് ഉപയോഗിക്കുമ്പോഴും വേണം ശ്രദ്ധ. കോട്ടൺ, സിൽക്ക് വസ്‌ത്രങ്ങൾ കഴുകുമ്പോൾ കുറച്ച അളവ് ഡിറ്റർജന്‍റ് മതി. കൂടിയാൽ വസ്‌ത്രങ്ങളുടെ ഗുണമേന്മ നഷ്‌ടമാകും.

• ഓരോ മെഷീനും നിശ്ചിത അളവ് ഡിറ്റർജന്‍റ് വേണം ഉപയോഗിക്കാൻ. അതിൽ പറഞ്ഞിരിക്കുന്ന അളവിൽ മാത്രം ഇടുക.

• ചില മെഷീൻ ബുക്ക് ലെറ്റുകളിൽ ഇങ്ങനെ എഴുതിയിട്ടുണ്ടാകും. സാധാരണ വാഷിംഗ് പൗഡറിനൊപ്പം പകുതി അളവിൽ വാഷിംഗ് മെഷീനു വേണ്ടിയുള്ള പ്രത്യേക ഡിറ്റർജന്‍റ് ഉപയോഗിക്കുക എന്ന്. ഡിറ്റർജന്‍റ് കൂടി ഉപയോഗിച്ചാൽ മാത്രമേ വസ്‌ത്രം കൂടുതൽ വൃത്തിയാകൂ.

• ഡിറ്റർജന്‍റ് തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കാം. പൗഡർ വേണോ ലിക്വിഡ് വേണോ എന്നാണ് തീരുമാനിക്കേണ്ടത്. ലിക്വിഡ് ഡിറ്റർജന്‍റിന് വില കൂടും. പൗഡർ ആണ് ഉപയോഗിക്കുന്നതെങ്കിൽ തണുത്ത വെള്ളത്തിൽ അലിയാൻ സമയം എടുക്കും. വില കൂടിയ വസ്‌ത്രങ്ങൾക്ക് ലിക്വിഡ് ഡിറ്റർജന്‍റ് ഉപയോഗിക്കുന്നതാണ് ഉത്തമം.

• ഫാബ്രിക്ക് അനുസരിച്ച് വേണം ഡിറ്റർജന്‍റ് തെരഞ്ഞെടുക്കാൻ സിൽക്ക്, കോട്ടൺ ഇവയ്ക്ക് ലിക്വിഡ് ഡിറ്റർജന്‍റ് ആണ് നല്ലത്.

• കുട്ടികളുടെ വസ്‌ത്രം അലക്കുമ്പോൾ വേറെ അലക്കാം. അവയ്‌ക്ക് വീര്യം കുറഞ്ഞ ഡിറ്റർജന്‍റ് മതി. കുഞ്ഞുങ്ങളുടെ ചർമ്മം വളരെ മൃദുലമാണ്.

• വെളുത്ത വസ്‌ത്രങ്ങൾ വാഷ് ചെയ്യാൻ ബ്ലീച്ച് അടങ്ങിയ വാഷിംഗ് പൗഡർ ഉപയോഗിക്കാം. ബ്രൈറ്റ് കളർ വസ്‌ത്രങ്ങൾക്കും ഇത് നല്ലതാണ്.

• സെമി ഓട്ടോമാറ്റിക് മെഷീനിൽ വസ്‌ത്രം ഇടുന്നതിനു മുമ്പ് ഡിറ്റർജന്‍റ് ഇട്ട് നന്നായി പതപ്പിച്ച ശേഷം വസ്‌ത്രം ഇടാവൂ. വസ്‌ത്രങ്ങൾക്കു മേൽ നേരിട്ട് ഡിറ്റർജന്‍റ് വീണാൽ നിറം മങ്ങും.

• വസ്‌ത്രങ്ങളിൽ കറയോ മറ്റോ ഉണ്ടെങ്കിൽ അവ ആദ്യം കൈകൊണ്ട് കഴുകിയ ശേഷം വാഷിംഗ് മെഷീനിൽ ഇടണം.

• സെമി ഓട്ടോമാറ്റിക് മെഷീനിൽ വസ്‌ത്രം ഉണങ്ങാൻ ഡ്രയർ ഓൺ  ആക്കും മുമ്പ് 10 മിനിട്ട് വയ്ക്കുക. വെള്ളം കുറെ വാർന്നു പോയ ശേഷം ഉണക്കിയാൽ കൂടുതൽ ഉണങ്ങിക്കിട്ടും.

• വസ്ത്രം കഴുകിയ ശേഷം വാഷിംഗ് മെഷീന്‍റെ ഡിറ്റർജന്‍റ് ബോക്സ് കൂടി വൃത്തിയാക്കുക. ബോക്‌സ് പുറത്തെടുക്കാവുന്ന തരം ആണെങ്കിൽ പുറത്തെടുത്ത് ടൂത്ത് ബ്രഷ് ഉപയോഗിച്ച് കഴുകാം.

• വാഷിംഗ് മെഷീന്‍റെ അകത്തെ ഡ്രം കൂടി കഴുകി വൃത്തിയാക്കണം. ചെറിയ പൊടികളും മറ്റും പറ്റിപ്പിടിച്ചിരിക്കും. കീടാണുക്കളും ഉണ്ടാകും. ഓരോ മാസവും വെള്ളവും സോപ്പും ഉപയോഗിച്ച് വെറുതെ വാഷിംഗ് മെഷീൻ കഴുകിക്കളയണം. ഇതിന് ചെറു ചൂടു വെള്ളം ഉപയോഗിക്കാവുന്നതാണ്.

കുട്ടികൾ നല്ല പെരുമാറ്റം എവിടുന്ന് പഠിക്കും?

കൂട്ടുകാരിയുടെ വീട്ടിലെത്തിയതായിരുന്നു അനിതയും അഞ്ച് വയസ്സുകാരൻ മകൻ ഋത്വിക്കും. കൂട്ടുകാരി വിളമ്പിയ പലഹാരങ്ങൾ കണ്ട് ഋത്വിക്ക് അവയിൽ മിക്കതും സ്വന്തം പോക്കറ്റിൽ തിരുകി കയറ്റി, അതിനു ശേഷം കൂട്ടുകാരിയുടെ നാലു വയസ്സുകാരി മകളെ അവൻ നിലത്ത് തള്ളിയിട്ടു. അനിത അവനെ എത്ര വിലക്കിയിട്ടും അവൻ കുട്ടിയോട് ഉച്ചത്തിൽ കയർത്തു കൊണ്ടിരുന്നു. മകന്‍റെ ഇത്തരത്തിലുള്ള പെരുമാറ്റത്തിൽ അനിതയ്ക്ക് വല്ലാത്ത ലജ്‌ജ തോന്നി. മിക്ക മാതാപിതാക്കളും നേരിടുന്ന ഒരു പ്രശ്നമാണിത്.

ചില കുട്ടികളുടെ അപ്രതീക്ഷിതമായ ഇത്തരം പെരുമാറ്റം മനസ്സിലാക്കാൻ തന്നെ പ്രയാസകരമായിരിക്കും. വീട്ടിൽ വളരെ മര്യാദയോടു കൂടി പെരുമാറുന്ന കുട്ടികളുണ്ട്. പക്ഷേ ഇത്തരക്കാർ പുറത്ത് പോകുമ്പോഴാകും വിചിത്രമായി പെരുമാറുക. ഇത്തരം അവസ്‌ഥകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്ന മാതാപിതാക്കളുടെ മാനസികാവസ്‌ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കുട്ടികൾ എങ്ങനെയെല്ലാം പെരുമാറുന്നോ അവയെല്ലാം സ്വന്തം കുടുംബത്തിൽ നിന്നും ശീലിച്ച കാര്യങ്ങളായിരിക്കുമെന്നാണ് മന:ശാസ്ത്രജ്‌ഞനായ അമുൽ വർമ്മ പറയുന്നത്. മുതിർന്നവർ വീട്ടിൽ എങ്ങനെയാണോ സംസാരിക്കുക കുട്ടികളും അപ്രകാരം തന്നെയാവും ചെയ്യുക. മുതിർന്നവരുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി പലപ്പോഴും കുട്ടികൾ വിചിത്രമായ രീതിയിൽ പ്രവർത്തിക്കാം.

കുട്ടിയുടെ വേണ്ടതും വേണ്ടാത്തതുമായ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കുകയെന്നതല്ല പേരന്‍റിംഗ് എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് ശരിയായ കാര്യം കുട്ടിയുടെ കാഴ്ചപ്പാടിനനുസരിച്ച് പഠിപ്പിക്കുകയാണ് വേണ്ടത്. മാതാപിതാക്കൾ സ്വന്തം കുഞ്ഞിന് നല്ലതും ചീത്തയുമായ കാര്യങ്ങൾ പറഞ്ഞു കൊടുക്കും. എന്നാൽ മുതിർന്നവരോടും അല്ലാത്തവരോടും അച്ചടക്കത്തോടെ എങ്ങനെ പെരുമാറണമെന്ന അടിസ്‌ഥാന കാര്യം കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ പറഞ്ഞു കൊടുക്കാറില്ല. ഇക്കാരണത്താൽ എപ്പോൾ എവിടെ എങ്ങനെ പെരുമാറണമെന്ന കാര്യത്തിൽ കുട്ടികൾ അജ്ഞരായിരിക്കും.

കുട്ടിയിൽ അച്ചടക്കബോധവും നല്ല പെരുമാറ്റ ശീലങ്ങളും വളർത്തിയെടുക്കാനുള്ള ചില കൊച്ചു വലിയ കാര്യങ്ങളിതാ.

സ്വയം മാറ്റത്തിന് തയ്യാറാകൂ

സ്വന്തം കുഞ്ഞിനെ വെൽ ബിഹേവ്ഡ് ആക്കുന്നതിന് മാതാപിതാക്കൾ സ്വയം മാറ്റത്തിന് തയ്യാറാകണം. നിങ്ങൾ സ്വന്തം മാതാപിതാക്കളോട് എങ്ങനെ പെരുമാറുന്നോ കുട്ടികളും അത് കണ്ടാവും ശീലിക്കുക.

കുട്ടികൾ മുതിർന്നവരെ ബഹുമാനിക്കണം. അവരോട് ഉച്ചത്തിൽ കയർത്ത് സംസാരിക്കരുതെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നുണ്ടാകുമല്ലോ. അതുകൊണ്ട് മാതാപിതാക്കളും വീട്ടിലെ മറ്റ് കുടുംബാംഗങ്ങളോട് ഹൃദ്യമായി പെരുമാറണം. അമ്മായിയച്‌ഛനോടും അമ്മായിയമ്മയോടും മറ്റ് കുടുംബാംഗങ്ങളോടും സൗഹാർദ്ദത്തോടൊയും ആദരവോടെയുമുള്ള മാതാപിതാക്കളുടെ പെരുമാറ്റം കണ്ട് കുഞ്ഞുങ്ങളും അത് തന്നെ പിന്തുടരും.

മുതിർന്നവരോട് കള്ളം പറയരുതെന്ന് പറഞ്ഞ് മനസ്സിലാക്കുന്നതും പ്രധാനമാണ്. കളവ് പറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്ത് ചൂണ്ടിക്കാട്ടുന്ന കുഞ്ഞ് കഥകൾ അവർക്ക് പറഞ്ഞു കൊടുക്കാം. കുഞ്ഞുങ്ങൾ കാര്യങ്ങൾ തിരിച്ചറിയുന്നതിനും മനസ്സിലാക്കുന്നതിനും മാതാപിതാക്കൾ സ്വയം മാറ്റത്തിന് തയ്യാറാകണം. കാരണം കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷിയും കഴിവും കുഞ്ഞുങ്ങൾക്കുണ്ടാവില്ല. അതിനാൽ മാതാപിതാക്കളെ കണ്ട് മനസ്സിലാക്കിയാണ് അവൻ സ്വന്തം പെരുമാറ്റത്തെ രൂപപ്പെടുത്തുക.

സ്വയമുണ്ടാക്കിയ നിയമത്തെ മുറുകെ പിടിക്കുക

മാതാപിതാക്കൾ കുഞ്ഞുങ്ങൾക്കായി ചില ചിട്ടകളും നിയമങ്ങളും ഉണ്ടാക്കുക സാധാരണമാണ്. ഉദ: ആഴ്ചയിൽ രണ്ട് തവണയേ ചോക്കളേറ്റ് തരൂ, കാർട്ടൂൺ കാണാൻ ദിവസം ഒരു മണിക്കൂർ എന്നിങ്ങനെയുള്ള നിബന്ധനകൾ. ഇത്തരം ചിട്ടകൾ പാലിക്കാനും അനുസരിക്കാനും കുട്ടികൾ തയ്യാറാകും. കുഞ്ഞുങ്ങൾ നിയമങ്ങൾ പാലിക്കണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാതാപിതാക്കളും സ്വന്തം നിയമങ്ങൾ പിന്തുടരണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നത് കണ്ടാൽ കുട്ടികൾ അത് ചൂണ്ടിക്കാട്ടും. മൂഡ് ഇല്ലെങ്കില്ലോ ജോലി തിരക്കുകൾ മൂലമോ മാതാപിതാക്കൾ ചിട്ടകൾ പാലിക്കുന്നതിൽ അലംഭാവം പുലർത്തരുത്.

ശിക്ഷയരുത്

കുട്ടികൾ എന്തെങ്കിലും തെറ്റ് ചെയ്യുന്നത് കണ്ടാലുടൻ കടുത്ത ശിക്ഷ നൽകുന്ന മാതാപിതാക്കളുണ്ട്. നല്ല അടി കൊടുത്താൽ കുട്ടി ചെയ്‌ത തെറ്റ് മനസ്സിലാക്കി തിരുത്തിക്കോളുമെന്ന ധാരണയിലാണിത്. ഇത് തെറ്റായ നടപടിയാണ്. ഇത്തരം കടുത്ത ശിക്ഷ കുട്ടിയെ വാശിക്കാരനോ വാശിക്കാരിയോ ആക്കാം.

കുട്ടി ചെയ്‌ത ഏതെങ്കിലും പ്രവർത്തിയിൽ ദേഷ്യം തോന്നിയാലും സമചിത്തതയോടെ നേരിടുകയാണ് വേണ്ടത്. കുട്ടിയെ ക്രൂരമായി ശിക്ഷിക്കുന്നതിനു പകരം അടുത്ത് ചേർത്തു നിർത്തി സ്നേഹപൂർവ്വം കാര്യങ്ങൾ മനസ്സിലാക്കുകയാണ് വേണ്ടത്. മാത്രമല്ല വഴക്കു പറയുന്ന സമയത്ത് ചീത്ത വിളിക്കുന്ന ചില മാതാപിതാക്കളുണ്ട്. ഇത്തരം പദപ്രയോഗങ്ങൾ കുട്ടിയും കേട്ടു പഠിക്കുമെന്ന കാര്യം അവർ വിസ്മരിക്കുകയാണ്.

കുട്ടി ചെറുതായാലും വലുതായാലും അവനെ അവളെ വ്യക്‌തിയായി അംഗീകരിക്കുക വഴി ഒട്ടനവധി പ്രശ്നങ്ങൾ ഒഴിഞ്ഞു കിട്ടും. മാതാപിതാക്കൾ തങ്ങൾക്ക് വേണ്ട പരിഗണനയും പ്രാധാന്യവും നൽകുന്നുണ്ടെന്ന ധാരണ അവരെ ആത്മാഭിമാനമുള്ളവരാകും. അവർ തെറ്റുകൾ ചെയ്യുന്നത് കുറയും.

അനാവശ്യങ്ങളായ ആവശ്യങ്ങളെ അംഗീകരിക്കേണ്ട

സ്വന്തം കുഞ്ഞുങ്ങൾക്ക് വാത്സല്യം നൽകുക. അതിരറ്റ് സ്നേഹിക്കുക എന്നതൊക്കെ വളരെ നല്ല കാര്യങ്ങളാണ്. എന്നാൽ അതിനർത്ഥം അവരുടെ എല്ലാ വാശികളും അംഗീകരിച്ചു കൊടുക്കുകയെന്നതല്ല. ചില കുട്ടികളുണ്ട് മാതാപിതാക്കൾക്കൊപ്പം ഷോപ്പിംഗിന് പോയാലോ അല്ലെങ്കിൽ അതിഥികൾ ആരെങ്കിലും വീട്ടിൽ വന്നാലോ ഒരു കാരണവുമില്ലാതെ വാശി പിടിക്കും. അല്ലെങ്കിൽ അനാവശ്യമായ ദേഷ്യം കാട്ടും. ആ സമയത്ത് കുട്ടിയുടെ ആവശ്യം അംഗീകരിച്ചു കൊടുക്കുകയാണെങ്കിൽ ആവശ്യം സാധിച്ചു കിട്ടാനുള്ള ഒരു വഴിയായി വാശിപിടിക്കുന്ന ശീലം ഊട്ടിയുറപ്പിക്കാം. അച്ചടക്കത്തോടെയുള്ള അവന്‍റെ അവളുടെ വളർച്ചയ്ക്ക് ഇത് നല്ലതല്ല. അതുകൊണ്ട് കുട്ടി വാശിപിടിക്കുന്നത് കാണുമ്പോൾ അത് അവഗണിക്കുക. ഒന്ന് രണ്ട് തവണ ആവഗണിക്കുന്നതോടെ കുട്ടി വാശിപിടിക്കുന്നത് അവസാനിപ്പിച്ചു കൊള്ളും.

ലാളിക്കുക, ധാരാളം സംസാരിക്കുക

കുട്ടിയുടെ ശരിയായ വളർച്ചയ്ക്ക് ഇവ രണ്ടും പ്രധാനമാണ്. സ്ക്കൂളിൽ നിന്നും കുട്ടി മടങ്ങി വരുമ്പോൾ സ്ക്കൂളിലെ വിശേഷം, കുട്ടി ചെയ്‌ത കാര്യങ്ങൾ തുടങ്ങിയവ ചോദിക്കുക. സ്ക്കൂളിൽ കുട്ടിയ്ക്ക് എന്തെങ്കിലും വിഷമമുണ്ടോ, ക്ലാസിൽ അവനിഷ്‌ടപ്പെട്ട കാര്യം അവൻ അവൾ ചെയ്‌ത നല്ല പ്രവർത്തി തുടങ്ങിയ കാര്യങ്ങൾ അറിയുക. കുഞ്ഞിന് മാതാപിതാക്കളോട് എല്ലാ കാര്യങ്ങളും പങ്കുവയ്‌ക്കാനുള്ള അവസരം ഒരുക്കുകയാണ് ഇത്തരം സമീപനങ്ങളിലൂടെ സാധ്യമാകുക.

മാതാപിതാക്കളുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടിയാണ് കുട്ടി മോശമായി പെരുമാറുന്നത്. ഇതൊഴിവാക്കാൻ ഒരു എളുപ്പ വിദ്യയുണ്ട്. കുട്ടി എപ്പോഴെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവനെ അവളെ പ്രശംസിക്കുക. ധാരാളം സ്നേഹിക്കുക. മാറോട് ചേർത്ത് പിടിക്കുക. ഇത്തരം പ്രവർത്തികൾ കുഞ്ഞിന്‍റെയുള്ളിൽ സുരക്ഷിതത്വ ബോധമുണർത്തും. നല്ല പെരുമാറ്റം കാഴ്ചവയ്‌ക്കാൻ കുട്ടി കൂടുതൽ ശ്രമിച്ചു കൊണ്ടിരിക്കും.

ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക

  • കുട്ടിയെ ഒരു വ്യക്‌തിയായി കണ്ട് അംഗീകരിക്കുക, ബഹുമാനിക്കുക. എന്തെങ്കിലും തെറ്റ് കണ്ടാലുടൻ എല്ലാവരുടേയും സാന്നിധ്യത്തിൽ വച്ച് ശകാരിക്കുന്നതിന് പകരം കുട്ടി തനിച്ചാകുന്ന അവസരത്തിൽ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുക.
  • മാതാപിതാക്കൾ കുട്ടിയിൽ നിന്നും എങ്ങനെയുള്ള പെരുമാറ്റമാണോ ആഗ്രഹിക്കുക അതുപോലെ തന്നെ കുഞ്ഞിനോടും പെരുമാറുക. കുഞ്ഞുങ്ങൾ അനുകരണ ശീലമുള്ളവരാണെന്ന കാര്യം മറക്കരുത്. കുട്ടി നന്നായി പഠിക്കണമെന്ന ആഗ്രഹിക്കുന്നുവെങ്കിൽ മാതാപിതാക്കളും പഠിക്കാൻ ശ്രമിക്കുക.
  • കുട്ടി ചെയ്യുന്ന നല്ല പ്രവർത്തിയെ പ്രശംസിക്കുക. തെറ്റായ പ്രവർത്തി ചെയ്താൽ അതിന് ക്ഷമ ചോദിക്കാനുള്ള ശീലവും കുഞ്ഞിൽ വളർത്തിയെടുക്കണം. കുട്ടിയെ വെൽ ബിഹേവ്ഡ് ആക്കാൻ മാതാപിതാക്കൾ എടുക്കുന്ന ചെറിയ ശ്രമം പോലും ഏറ്റവും നല്ല ഫലമാവും ഉള്ളവാക്കു.

സെക്‌സ് എഡ്യുക്കേഷൻ

ശരിയായ വളർച്ചയ്ക്ക് കുഞ്ഞിന്‍റെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പു വരുത്തുക. ബാല്യകാലം അവസാനിക്കുന്ന തരത്തിലുള്ള അനിഷ്ടങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. കുട്ടികളോടുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ എല്ലാ തരത്തിലും ജാഗ്രത പാലിക്കണം. കുട്ടിയായിരിക്കെ തന്നെ സെക്‌സ് സംബന്ധിയായ അറിവുകൾ പ്രായത്തിനനുസരിച്ച് ലളിതമായ രീതിയിൽ പറഞ്ഞു കൊടുക്കാം. നല്ല സ്പർശനവും, ചീത്ത സ്പർശനവും എന്താണെന്ന കാര്യം കുട്ടിക്ക് പറഞ്ഞു കൊടുക്കാം. ആരെങ്കിലും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചാൽ അക്കാര്യം വീട്ടിൽ പറയുന്നതിന് ജാഗ്രത പാലിക്കാനും കുട്ടിയെ പറഞ്ഞു മനസ്സിലാക്കാം.

യാത്ര ഇനി എളുപ്പം ആപ്പ് കൂടെയുണ്ടല്ലോ

നാടിനകത്തായാലും പുറത്തായാലും നമ്മുടെ യാത്രകൾക്കിടയിൽ പല തടസ്സങ്ങളും ഉണ്ടാകാം. ഒരു സ്ത്രീ തനിച്ച് യാത്ര ചെയ്യുന്ന വേളയിൽ ആണെങ്കിൽ തടസ്സങ്ങൾ പിന്നെയും ഉണ്ടായേക്കാം. ഒരു സ്ഥലത്ത് പോയി, വഴിയറിയാതെ അലയേണ്ടി വരികയും, പക്ഷേ അതൊക്കെ സമർത്ഥമായി നേരിടുകയും ചെയ്‌ത് യാത്ര സാഹസികമായി പൂർത്തിയാക്കുവാനായാൽ അതിലും വലിയ ത്രിൽ വേറെന്ത്?

പക്ഷേ ഇത്തരം ത്രിൽ ഒക്കെ കിട്ടണമെങ്കിൽ നിങ്ങളും സ്മാർട്ട് ആയിരിക്കണം. കയ്യിലൊരു സ്മാർട്ട് ഫോണും ഉണ്ടായിരിക്കണം. അതിനുള്ളിൽ സ്മാർട്ടായ ആപ്പുകളും കൂടി ഉണ്ടെങ്കിൽ എവിടേയ്ക്കും പൊയ്ക്കോളൂ. ലോകം നിങ്ങളുടെ കൈ വെള്ളയിലിരുന്നു ചിരിക്കും. സ്മാർട്ട് ഫോണും ആപ്പും ഇന്‍റർനെറ്റ് സൗകര്യവും ഉണ്ടെങ്കിൽ എവിടെ ഇരുന്നും നിങ്ങൾക്ക് പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. യാത്രകളിൽ ഒരു ചങ്ങാതിയെപ്പോലെ യാത്രികരെ സഹായിക്കാൻ നിരവധി ആപ്പുകളുണ്ട്.

ഗൂഗിൾ ആപ്പ്

എവിടെപ്പോകുമ്പോഴും മാപ്പ് കൂടെ കൊണ്ടു നടക്കുക. യാഥാർത്ഥ ടൈം വച്ച് ജിപിഎസ് നാവിഗേഷൻ, ട്രാഫിക്, ട്രാൻസിസ്റ്റ് ഇവയെക്കുറിച്ച് വിവരങ്ങൾ നൽകുന്ന ഗൂഗിൾ ആപ്പ് ഫോണിൽ ഉണ്ടെങ്കിൽ ഓരോ സ്ഥലത്തെക്കുറിച്ചുമുള്ള കൃത്യമായ വിവരം ഫോൺ നിങ്ങളെ അറിയിച്ചു കൊണ്ടിരിക്കും. ട്രാഫിക് ബ്ലോക്ക് മുതൽ മികച്ച റസ്റ്ററന്‍റുകളെ കുറിച്ചുവരെയുള്ള കാര്യങ്ങൾ അറിയാൻ ഗൂഗിൾ ആപ്പ് സഹായിക്കും.

ട്രാവൽയാരി

ഇത് ഒരു ഓൺലൈൻ ബസ് ബുക്കിംഗ് പ്ലാറ്റ്ഫോം ആണ്. ബസ് ടിക്കറ്റിംഗ് വളരെ എളുപ്പത്തിൽ ഇതിലൂടെ ചെയ്യാം. കസ്റ്റമർ റിസർവേഷൻ സിസ്റ്റ ത്തിലൂടെ 100 ശതമാനം ലൈവ് ബസ് ടിക്കറ്റ് ലഭിക്കും. വളരെ നല്ല സേവനം മാത്രമല്ല എളുപ്പത്തിൽ ലഭ്യമാകുന്നു എന്നതും ഈb ആപ്പിന്‍റെ പ്രത്യേകതയാണ്. ബസ് മാത്രമല്ല, ഹോട്ടൽ, ടൂർ പാbക്കേജ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ഇതിൽ നിന്ന് ലഭ്യമാകും.

ഓയോ റൂംbn

ഓയോ ആപ്പ് ഉപയോഗിച്ചാൽ ഹോട്ടലിൽ മുറികൾ കണ്ടെത്താൻ വളരെ എളുപ്പമാണ്. ഈ ആപ്പിലൂടെ മികച്ച ബ്രാന്‍റഡ് ഹോട്ടലുകളുടെ സേവനം എളുപ്പത്തിൽ ലഭിക്കുന്നു. ഇന്ത്യയിലെ 150 നഗരങ്ങളിലായി 50000 ത്തിലധികം ഹോട്ടൽ മുറികളുടെ വിവരം ഈ ആപ്പിലൂടെ ലഭിക്കും. മുറി ബുക്ക് ചെയ്യാം, ഭക്ഷണം ഓർഡർ ചെയ്യാം, കാബ് ഏർപ്പെടുത്താം. ഈ സൗകര്യങ്ങളെല്ലാം ഓയോ റൂം ആപ്പ് വഴി ലഭിക്കും. വീടിനു പുറത്തു പോകുമ്പോൾ എങ്ങനെ എവിടെ താമസിക്കും എന്നോർത്ത് വേവലാതി വേണ്ട എന്നർത്ഥം.

ജുഗ്‌‌‌നു

40 തിലധികം bnനഗരങ്ങളിൽ ഈ ആപ്പും സർവീസും ലഭ്യമാണ്. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഒരൊറ്റ ക്ലിക്കിൽ ജുഗ്‌‌‌നുവിന്‍റെ പ്രതിനിധി പിക്കപ്പ് ലൊക്കേഷനിൽ എത്തും.

ജൊമാട്ടോ

യാത്ര പോകുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് ഭക്ഷണം. ഒരു സ്ഥലത്തേക്കുള്ളbn യാത്രയുടെ അന്തിമ തീരുമാനമെടുക്കുന്നതോടൊപ്പം നമുക്ക് യോജിച്ച ഭക്ഷണം കിട്ടുന്ന സ്‌ഥലങ്ങളേതൊക്കെയെന്ന് മനസ്സിലാക്കാൻ ജൊമാട്ടോ സഹായിക്കും. റസ്റ്ററന്‍റുകളിലെ ഭക്ഷണങ്ങളെകുറിച്ച് വിവരം നൽകുന്ന ആപ്പ് ആണിത്. റേറ്റിംഗും കോസ്റ്റും നോക്കി ഭക്ഷണം കഴിക്കാൻ പോകാം.

ടോയ്‍ലെറ്റ് ഫൈൻഡർ ആപ്പ്

നഗര വികസന മന്ത്രാലയവും ഗൂഗിൾ മാപ്പും സഹകരിച്ച് ആരംഭിച്ച ടോയ്‍ലെറ്റ് ലൊക്കേറ്റർ ആപ്പുകൾ ദീർഘയാത്രകളിൽ നിങ്ങളുടെ പ്രാഥമികാവശ്യങ്ങൾക്ക് സഹായകരമാവും. ഇത്തരം ആപ്പുകൾ നഗരകേന്ദ്രീകൃതമായും പ്രവർത്തിക്കുന്നുണ്ട്. സുസുവിധ, സ്വച്ഛ് ഭാരത് ടോയ്‍ലെറ്റ് ലൊക്കേറ്റർ, ടോയ്‍ലെറ്റ് ഫൈൻഡർ തുടങ്ങിയ ആപ്പുകൾ യാത്രക്കിടയിൽ ടോയ്‍ലെറ്റ് എവിടെയെന്ന് കണ്ടെത്താൻ സഹായിക്കും.

ഇതോടൊപ്പം തന്നെ കാലാവസ്‌ഥ പ്രവചനം നടത്തുന്ന ആപ്പുകൾ, സുരക്ഷയുമായി ബന്ധപ്പെട്ട ആപ്പുകൾ ഇങ്ങനെ ഉപകാരപ്പെടുമെന്ന് സ്വയം തോന്നുന്ന ആപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാം. അനിവാര്യമായി നേരിടേണ്ടി വരാവുന്ന സാഹചര്യങ്ങളെ ഭംഗിയായി കൈകാര്യം ചെയ്യാനുള്ള ആധുനിക സംവിധാനങ്ങൾ മാത്രമാണ് ആപ്പുകൾ.

അപൂർവ്വ സമ്മാനം

സുനയനയ്ക്ക് 5 വയസ്സുള്ളപ്പോൾ തുടങ്ങി താനൊരു സുന്ദരിക്കുട്ടിയാണെന്ന കാര്യം അറിയാമായിരുന്നു. അച്‌ഛനും അമ്മയ്ക്കുമൊപ്പം എവിടെ പോയാലും പരിചയക്കാർ അവളെ കോരിയെടുത്ത് കൊഞ്ചിക്കുമായിരുന്നു.

“മോഹൻ, ഇവളൊരു സുന്ദരിക്കുട്ടിയാണല്ലോ,” അവർ അവളെ പ്രശംസകൾ കൊണ്ട് മൂടി.

സുനയനയെക്കുറിച്ചുള്ള പ്രശംസ കേട്ട് മാതാപിതാക്കൾ ഉള്ളാലെ സന്തോഷിച്ചു. പോകുന്നയിടത്തെല്ലാം മകളെ അണിയിച്ചൊരുക്കി കൊണ്ടു പോകാൻ അവർക്ക് ഉത്സാഹമായിരുന്നു.

ഒറ്റമകളായതു കൊണ്ട് അവർ മകളെ വാത്സല്യം കൊണ്ട് മൂടി. സുനയനയും ഇതെല്ലാം ആസ്വദിച്ചു. അവളെന്ത് ചോദിച്ചാലും അച്‌ഛനുമ്മമയും ഉടൻ തന്നെയത് സാധിച്ചു കൊടുക്കുന്നു.

മറ്റുള്ളവരെ ആകർഷിച്ച് തന്‍റെ ആവശ്യങ്ങൾ സാധിച്ചെടുക്കാനുള്ള നല്ലൊരു ഉപകരണമാണ് തന്‍റെ സൗന്ദര്യമെന്ന ബോധം അവളുടെ മനസിൽ ചെറുപ്പം തൊട്ടെ രൂപപ്പെട്ടു തുടങ്ങി. ഒരു പുഞ്ചിരി മാത്രം മതി ആളുകളുടെ മനം മയക്കാൻ. അവരുടെ മുഖത്തുണ്ടാകുന്ന കൗതുകം കണ്ട് സുനയന ഉള്ളിൽ കൗശല ബുദ്ധിയോടെ ചിരിച്ചു.

സ്ക്കൂളിൽ പഠിക്കുമ്പോഴും സുനയനയ്‌ക്ക് ചുറ്റിലുമായി ആൺപിള്ളേരുടെ ഒരു വലിയ പട തന്നെയുണ്ടായിരുന്നു. അവളുടെ സ്ക്കൂൾ ബാഗ് ചുമക്കാൻ ധാരാളം പേർ മുന്നോട്ടു വന്നു.

ചിലർ അവൾക്ക് വീട്ടിൽ നിന്നും കൊണ്ടു വരുന്ന സ്പെഷ്യൽ വിഭവങ്ങൾ നൽകി അവളുടെ ഇഷ്‌ടം പിടിച്ചു പറ്റാൻ അവർ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു.

അവളുടെ ഒരു കടാക്ഷത്തിനായി ഒരു പുഞ്ചിരിക്കായി അക്ഷമയോടെ അവൾക്ക് പിന്നാലെ നടക്കുന്ന ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു. ഇതെല്ലാമറിഞ്ഞ് പുറമെ ഒന്നും അറിയാത്തമട്ടിൽ സുനയന ഉള്ളിൽ ആഹ്ലാദിച്ചു കൊണ്ടിരുന്നു.

കോളേജിൽ എത്തിയതോടെ അവൾക്ക് ധാരാളം കൂട്ടുകാരികളെ കിട്ടി. ചിലർ അവൾക്ക് ഏറ്റവും അടുപ്പമുള്ളവരായി. എല്ലാവരും തന്നെ എന്തെങ്കിലും കുസൃതികൾ ഒപ്പിക്കാൻ മിടുക്കികളായിരുന്നു. അവളുടെ ഗാങിനെ നോട്ടി ഗേൾസ് എന്ന പേരിലാണ് മറ്റ് കുട്ടികൾ വിശേഷിപ്പിച്ചിരുന്നത്.

പഠനം കഴിഞ്ഞുള്ള ഇടവേളകളിൽ ഇന്ന് ആരെ പറ്റിക്കണമെന്ന ആലോചനയിൽ അവൾ മുഴുകി. ഈ കളിയിൽ അവർ എല്ലാവരും സന്തോഷിച്ചു. ചിലപ്പോൾ ശബ്‌ദം മാറ്റി ഏതെങ്കിലും ആൺകുട്ടികളെ ഫോൺ ചെയ്‌തു. അവരെ ഏതെങ്കിലും ഹോട്ടലിലോ പാർക്കിലോ കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി വിഡ്‌ഡികളാക്കി. ഇതെല്ലാം മറഞ്ഞിരുന്ന് കണ്ട് സുനയനയും കൂട്ടരും പൊട്ടിചിരിച്ചു.

ഒരു ദിവസം കോളേജിൽ സുന്ദരനായ ഒരു യുവാവെത്തി. മറ്റേതോ കോളേജിൽ നിന്നും ടിസി വാങ്ങി എത്തിയതായിരുന്നു അവൻ. അവൻ കോളേജ് കാമ്പസിൽ കാലുകുത്തിയതോടെ കോളേജിലാകെ ബഹളമായി. പെൺകുട്ടികൾക്കിടയിൽ മൊത്തത്തിൽ ഒരു ഉത്സാഹം നിറഞ്ഞു.

അവൻ ഇടനാഴയിലൂടെ കടന്നു പോകുമ്പോഴൊക്കെ അവർ അവനെ ഒളികണ്ണിട്ടു നോക്കി കൊണ്ടിരുന്നു. ചിലർ അവന്‍റെ സൗന്ദര്യത്തെപ്പറ്റി അടക്കം പറഞ്ഞു. അവന്‍റെ ഒരു കടാക്ഷത്തിനു വേണ്ടി സുന്ദരികളായ പെൺകുട്ടികൾ ആകാംക്ഷയോടെ കാത്തു നിന്നു.

എല്ലാവരും അവനെ പരിചയപ്പെടുന്നതിനായി ആകാംക്ഷയോടെ കാത്തു നിന്നു. സുനയനയ്‌ക്കും അവനെ ഇഷ്ടമായി. കോളേജ് ബ്യൂട്ടിയായ അവൾ അവനെ രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരുന്നു.

അവന്‍റെ പേര് രോഹൻ ദിവാകർ എന്നായിരുന്നു. നഗരത്തിലെ ടെക്സ്റ്റൈൽ വ്യവസായിയായ ദിവാകരന്‍റെ മകനായിരുന്നു രോഹൻ. സ്വന്തം പജേറോ കാറിലായിരുന്നു അവൻ കോളേജിൽ എത്തിയിരുന്നത്.

ബ്രാൻഡഡ് ഷർട്ടും പാന്‍റുമണിഞ്ഞ് കോളേജിൽ വിലസി നടന്നിരുന്ന അവനെ ആൺകുട്ടികൾ തെല്ലൊരു അസ്വസ്ഥതയോടെയാണ് നോക്കിയിരുന്നത്. പഠിത്ത കാര്യത്തിൽ അവൻ ശരാശരിക്കുമേലായിരുന്നു.

ക്ലാസ് കട്ട് ചെയ്‌ത് കാന്‍റീനിലോ കാമ്പസ് മരച്ചുവട്ടിലോ പോയിരുന്ന് കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കലായിരുന്നു അവന്‍റെ പ്രധാന വിനോദം. സുനയന അവനെ ഗൂഢമായി പ്രണയിച്ചു. എന്നാൽ അവൾ കൂട്ടികാർക്ക് മുന്നിൽ അതൊന്നും പുറത്തു കാട്ടാതെ അവനെ നീരസഭാവത്തോടെ നോക്കി. അവനോട് താൽപര്യമില്ലാത്ത മട്ടിൽ അവൾ പെരുമാറി കൊണ്ടിരുന്നു.

കോളേജ് ബ്യൂട്ടിയായ തന്‍റെ സൗന്ദര്യത്തെപ്പോലും അയാൾ ഇതുവരെ ശ്രദ്ധിക്കുന്നില്ലല്ലോ എന്നോർത്തവൾ നിരാശ പൂണ്ടു. പക്ഷേ എന്തൊക്കെ വന്നാലും താൻ ഒരിക്കലും തുടക്കമിടില്ലെന്ന് അവൾ മനസിലുറപ്പിച്ചു. രോഹൻ പണത്തിന്‍റെ ഹുങ്കാണ് കാട്ടിയിരുന്നതെങ്കിൽ സുനയന സ്വന്തം സൗന്ദര്യത്തിന്‍റെ പേരിലാണ് ആഹ്ലാദിച്ചിരുന്നത്.

ഒരിക്കൽ കോളേജിൽ ഒരു ഫാഷൻ ഷോ സംഘടിപ്പിക്കുകയുണ്ടായി. ഫാഷൻ ഷോയിൽ സുനയനയും അവളുടെ കൂട്ടുകാരികളും പങ്കെടുത്തു. സുനയന ഏറ്റവും അവസാനമാണ് സ്റ്റേജിൽ കയറിയത്. തിളക്കമാർന്ന സർദോസി ഗാഗ്ര ചോളിയായിരുന്നു അവളുടെ വേഷം. നെറ്റിയിൽ അണിഞ്ഞ വലിയ നെറ്റിച്ചുട്ടി അവളെ കൂടുതൽ സുന്ദരിയാക്കി.

സ്റ്റേജിൽ മന്ദംമന്ദം നടന്നു വരുന്ന സുനയന നോക്കി ആൺകുട്ടികൾ വിസിലടിച്ചു. ഹാളിൽ കരഘോഷം മുഴങ്ങി. സ്റ്റേജിൽ അരക്കെട്ട് ഇളക്കി കൊണ്ട് മന്ദം മന്ദമായുള്ള നടപ്പിനിടെ കൂട്ടുകാർക്കിടയിൽ ഇരിക്കുന്ന രോഹനെ അവൾ ഒളികണ്ണിട്ടു നോക്കി. രോഹനും ഈ സമയം അവളെ സൂക്ഷിച്ചു നോക്കുകയായിരുന്നു. സുനയനയുടെ നെഞ്ച് സന്തോഷം കൊണ്ട് മിടിച്ചു. അവസാനം ഒട്ടകം പർവ്വതത്തിന് താഴെ വന്നു എന്നോർത്തവൾ മനസിൽ പുഞ്ചിരിച്ചു.

പരിപാടി അവസാനിച്ചു. വസ്ത്രമെല്ലാം മാറ്റി ഗ്രീൻറൂമിൽ നിന്നും പുറത്ത് വന്ന സുനയനെ നോക്കി രോഹൻ പുഞ്ചിരിച്ചു.

“കൺഗ്രാറ്റ്സ്,” രോഹൻ വളരെ സൗമ്യതയോടെ പറഞ്ഞു.

“നീ നന്നായി മോഡൽ ചെയ്‌തു. എന്‍റെ അച്‌ഛൻ ടെക്സ്സ്റ്റൈൽ ബിസിനസാണ് ഞങ്ങളുടെ മില്ലിൽ തയ്യാറാക്കുന്ന സാരിക്കുവേണ്ടി മോഡൽ ചെയ്യാൻ നീ തയ്യാറാണോ? ഞാൻ അച്‌ഛനുമായി സംസാരിക്കാം. നീ ചോദിക്കുന്ന പ്രതിഫലം തരാം.” രോഹന്‍റെ അഹങ്കാരം നിറഞ്ഞ ചോദ്യത്തെ അവൾ മന്ദഹാസത്തോടെ എതിരിട്ടു. അഹങ്കാരത്തിന്‍റെ കൊമ്പൊടിച്ച് അവൻ ഇനിയും താഴെ വരട്ടെയെന്ന് അവൾ ഉള്ളാലെ പ്രതീക്ഷിച്ചു.

അങ്ങനെ പതിയെ അവർക്കിടയിൽ സൗഹൃദം തളിർക്കാൻ തുടങ്ങി. രോഹന്‍റെ ഉയർന്ന ജീവിത സാഹചര്യം അവളെ വല്ലാതെ ആകർഷിച്ചു.

അവൾ അവനൊപ്പം വിലയേറിയ ആഡംബര കാറുകളിൽ സഞ്ചരിച്ചു. ഫൈവ് സ്‌റ്റാർ ഹോട്ടലുകളിൽ അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഓരോ ദിവസവും ഒരുമിച്ച് ചെലവഴിക്കാൻ വേണ്ടി അവർ ഓരോരോ പരിപാടികൾ തയ്യാറാക്കി. ചിലപ്പോൾ അവർ തീയറ്ററിൽ പോയി പുതിയ പടങ്ങൾ കണ്ടു. എല്ലാ ശനിയാഴ്ചയും അവർ പാർക്കിൽ പോയി മണിക്കൂറുകളോളം സംസാരിച്ചു.

ദിവസങ്ങൾ കടന്നുപോയി. പരീക്ഷ കഴിഞ്ഞ് കോളേജ് അടച്ചു സുനയനയുടെ ഓരോ കൂട്ടുകാരികളുടെയും കല്യാണം കഴിഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ ആ ഗാങിൽ സുനയന മാത്രം അവശേഷിച്ചു.

കല്യാണം നടക്കും വരെയുള്ള സമയം ചെലവഴിക്കാനായി അവൾ ജോലി ചെയ്യാൻ നിർബന്ധിതയായി. അവൾ ജോലി മറൈൻഡ്രൈവിലുള്ള ഒരു ഹോട്ടലിൽ റിസപ്നിസ്‌റ്റായി ജോലിയിൽ പ്രവേശിച്ചു.

അവളുടെ മാതാപിതാക്കശഅ അവളെ വിവാഹത്തിനായി നിർബന്ധിച്ചു കൊണ്ടിരുന്നു.

“മോളെ ഇനി വൈകികൂടാ,” അമ്മ എപ്പോഴും സങ്കടപ്പെട്ടു കൊണ്ടിരുന്നു. നിനക്ക് 23 വയസാകാറായി. രോഹനെ വിശ്വസിച്ച് ഇരിക്കാനാണോ നിന്‍റെ പ്ലാൻ? അവൻ നല്ല പയ്യൻ തന്നെയാ. അവനെക്കാളിലും മികച്ച ഒരു പയ്യനെ കണ്ടെത്തുക പ്രയാസം തന്നെയാ. പക്ഷേ നീ എപ്പോഴെങ്കിലും അവനെ ശരിക്ക് മനസ്സിലാക്കിയിട്ടുണ്ടോ? അവന്‍റെ മനസിലെന്താണെന്ന് ആർക്കറിയാം? നിന്‍റെ പ്രായം കൂടി വരികയാണ്. നല്ല ആലോചനകൾ കിട്ടാൻ ബുദ്ധിമുട്ടാകും.”

“ഞങ്ങൾ നിന്‍റെ നല്ലതിനു വേണ്ടിയാ പറയുന്നത്” സുനയനയുടെ അച്‌ഛനും പറഞ്ഞു.

സുനയനയുടെ ജന്മദിനമായിരുന്നു അന്ന് ജന്മദിനം ആഘോഷിക്കാനായി രോഹൻ ആവളേയും കൂട്ടി നല്ലൊരു ഫൈവ്സ്റ്റാർ റസ്റ്റോറന്‍റിൽ പോയി ഭക്ഷണം കഴിച്ചു. ഒപ്പം നല്ലൊരു ഡിസൈനർ സാരിയും സമ്മാനിച്ചു. പിരിയാൻ നേരം സുനയന പുഞ്ചിരിയോടെ യാത്ര പറഞ്ഞു.

“ഈ ട്രീറ്റിന് ഒരുപാട് നന്ദി. ഞാൻ ഇത് എന്നും ഓർമ്മിക്കും.”

“നിന്‍റെ അടുത്ത ജന്മദിനം ഇതിലും ഗംഭീരമായിട്ട് നമുക്ക് ആഘോഷിക്കണം.”

“അടുത്ത വർഷം നമ്മൾ എവിടെയായിരിക്കുമെന്ന് ആർക്കറിയാം” അവൾ നിരാശമട്ടിൽ പറഞ്ഞു.

“എന്താ” രോഹൻ അതിശയഭാവത്തിൽ സുനയനയെ നോക്കി

“നീ എവിടെയെങ്കിലും പോകുന്നുണ്ടോ?”

“ഉടൻ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് അച്‌ഛനും അമ്മയും എന്നെ നിർബന്ധിക്കുകയാണ്.”

“നിന്‍റെ ആഗ്രഹം എന്താണ്?”

“രോഹൻ നിനക്കെന്‍റെ മനസ് അറിയാമല്ലേ.പിന്നെ എന്തിനാ ഈ ചോദ്യം കഴിഞ്ഞ 4 വർഷമായി നമ്മൾ നല്ല അടുപ്പത്തിലാണ്. ഇക്കാര്യം നമ്മുടെ എല്ലാ കൂട്ടുകാർക്കും അറിയാം. നീ ഇല്ലാതെ എനിക്ക് പറ്റില്ല രോഹൻ.” സുനയന നിസഹായതയോടെ പറഞ്ഞു.

“എനിക്കറിയാം.” രോഹൻ അവളുടെ കൈ മൃദുവായി തടവി കൊണ്ട് ചുംബിച്ചു.

“ഞാനും നിന്‍റെ വലിയ ഫാനാ. ഇനി മുന്നോട്ടും അങ്ങനെ തന്നെയായിരിക്കും.”

“പക്ഷേ ഈ പ്രണയത്തിന് ഒരുഫലം വേണ്ടേ?”

“എന്നുവച്ചാൽ”

“നമുക്ക് എന്നും ഇങ്ങനെ പ്രണയിച്ചു കൊണ്ടിരുന്നാൽ മതിയോ? വിവാഹം കഴിക്കേണ്ടേ?”

“ഛെ, വിവാഹമെന്നത് വലിയ ആന കാര്യമാണോ. എന്‍റെ അഭിപ്രായമനുസരിച്ച് പ്രണയിക്കുന്നവർക്ക് ഒരിക്കലും വിവാഹം കഴിക്കാനാവില്ലായെന്നാണ്. എന്‍റെ അച്‌ഛന്‍റെയും അമ്മയുടെയും കാര്യമെടുക്കാം. അവർ പ്രണയവിവാഹിതരായിരുന്നു. പക്ഷേ പറഞ്ഞിട്ടെന്താ… ഒരു വീട്ടിൽ രണ്ട് അപരിചിതരെപ്പോലെ കഴിയുന്നു. അവർ തമ്മിൽ സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല. രണ്ട് പേർക്കും രണ്ട് വഴി? എനിക്ക് അതു കൊണ്ട് വിവാഹമെന്ന പ്രസ്‌ഥാനത്തോട് ഒട്ടും വിശ്വാസമില്ല. ഓൾഡ് ഫാഷനാണത്.”

“ഇഷ്‌ടപ്പെട്ടവർ ഒന്നിച്ച് താമസിക്കുന്നതിൽ തെറ്റില്ല. അതിനെ വിവാഹത്തിൽ തളച്ചിടാൻ താൽപര്യമില്ല. പരസ്പരം മടുക്കുമ്പോൾ വേർപിരിയുക… സിംപിൾ” രോഹൻ നിസാരമട്ടിൽ പറഞ്ഞു.

“കുട്ടികൾ ഉണ്ടായാലോ?”

“അത് വേറെ കാര്യം. കുട്ടികൾക്കു വേണ്ടി വിവാഹം ചെയ്യേണ്ടി വരും.”

സുനയന ആകെ ആശയകുഴപ്പത്തിലായി. തലയിൽ ഭാരമേറുന്നതുപോലെ.

“നിനക്ക് സമ്മതമാണെങ്കിൽ നമുക്ക് രണ്ടുപേർക്കും നാളെ തന്നെ ഒരുമിച്ച് താമസിക്കാം. എനിക്ക് സ്വന്തമായി ഒരു ഫളാറ്റുണ്ട്. നമുക്കവിടെ താമസിക്കാം.”

“വേണ്ട” സുനയന പെട്ടെന്ന് മറുപടി പറഞ്ഞു.“എന്‍റെ അച്‌ഛനും അമ്മയും പഴയ ആൾക്കാരാ, അവർ ഒരിക്കലും സമ്മതിക്കില്ല.”

“എങ്കിൽ ഒരു ചോയിസേ ഉള്ളൂ.”

“എന്താ അത്?”

നമുക്ക് ഒന്ന് രണ്ട് വർഷത്തേക്ക് കോൺട്രാക്‌റ്റ് മാരേജ് ചെയ്‌താലോ. അതിനു ശേഷം നമ്മുടെ ബന്ധം നല്ല രീതിയിലാണെങ്കിൽ കോൺട്രാക്റ്റ് നീട്ടാം ഇല്ലെങ്കിൽ വേർപിരിയാം.”

“വേണ്ട” സുനയനയുടെ കണ്ണുകൾ നിറഞ്ഞു.

“എനിക്കത് ഇഷ്‌ടമല്ല. അങ്ങനെയായാൽ ഒരു കാൾഗേളും ഞാനും തമ്മിൽ എന്ത് വ്യത്യാസമാ. ഇന്ന് ഒരാൾക്കൊപ്പം നാളെ മറ്റൊരാൾക്കൊപ്പം.”

സുനയനയുടെ ഹൃദയം പിടഞ്ഞു നുറുങ്ങി. അവൾ ഏറെ പ്രതീക്ഷയോടെയാണ് രോഹനെ കാണാൻ വന്നത്. പക്ഷേ അത് വലിയൊരു വേദനയായി അവളുടെ മനസിനെ കാർന്നു തിന്നു.

കാറിൽ മടങ്ങുമ്പോൾ ഏറെ നേരം നിശ്ശബ്ദയായിരുന്ന സുനയന പറഞ്ഞു “രോഹൻ നിന്‍റെ കാഴ്ചപ്പാടിനോട് യോജിക്കാൻ എനിക്കാവില്ല. നിനക്കെന്നെ വിവാഹം കഴിക്കാൻ താൽപര്യമില്ല. നിന്‍റെ തീരുമാനത്തിനോട് യോജിക്കാനും ആവില്ല. ഇനി നമ്മൾ എന്ത് ചെയ്യും?” രോഹൻ അവളെ ചേർത്തു പിടിച്ചു

“നീ വിഷമിക്കണ്ട. നിനക്കെന്നെ വിശ്വാസമില്ലേ? നമ്മൾ എത്രമാത്രം അടുത്തു. നമ്മൾ ഇങ്ങനെയങ്ങ് പോകുന്നതാ നല്ലത്.”

“രോഹൻ, നിനക്കത് ഈസിയായി പറയാം. പക്ഷേ എനിക്ക് വിവാഹപ്രായമെത്തിയെന്ന കാര്യം മറക്കരുത്. നിനക്ക് നഷ്‌ടപ്പെടാൻ എന്താണ് ഉള്ളത്. ഇതൊക്കെ നിനക്ക് നിസാരമല്ലേ. പക്ഷേ ഞങ്ങൾ സ്ത്രീകൾക്ക് അതത്ര ഈസിയല്ല. പേരുദോഷം കിട്ടാൻ അധിക സമയം വേണ്ടി വരില്ല.”

അന്ന് രാത്രി മുഴുവനും സുനയന കരഞ്ഞു കൊണ്ടിരുന്നു. അവൾക്ക് സ്വന്തം ഭാവി ഇരുട്ടിലായതു പോലെ തോന്നി. താൻ ഇതുവരെ കണ്ട സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞു പോയതു പോലെ അവൾക്ക് തോന്നി. അയാൾക്കൊപ്പമുള്ള ഒരു കുടുംബജീവിതമായിരുന്നു അവളുടെ മനസിൽ മുഴുവനും. പക്ഷേ ഒരൊറ്റവെട്ടിൽ അയാൾ ആ സ്വപ്നം തകർത്ത് ഛിന്നഭിന്നമാക്കി. ഇനിയെന്ത് ചെയ്യും?

രാവിലെ അമ്മ പതിവുപോലെ വിവാഹ കാര്യം എടുത്തിട്ടു. സുനയനയുടെ കരഞ്ഞുവീർത്ത മുഖം കണ്ട് അമ്മ കാര്യം ഊഹിച്ചെടുത്തു, മൗനം പാലിച്ചു.

രണ്ട് ദിവസം കഴിഞ്ഞ് രോഹന്‍റെ ഫോൺ വന്നു, “നാളെ എന്തെങ്കിലും പരിപാടിയുണ്ടോ? ഞാൻ ബിസിനസ് സംബന്ധിച്ച് ദുബായിൽ പോവുകയാണ്. അതിനു മുമ്പ് നിന്നെ കാണനൊരു ആഗ്രഹം.”

“നാളെ ഞാൻ ഫ്രീയല്ല. എനിക്ക് ഡ്യൂട്ടിക്ക് പോകണം.”

“മൂന്നാഴ്ചത്തേക്ക് പോവുകയാ. ഇത്രയും ദിവസം നിന്നെ കാണാതെ ഞാനെങ്ങനെ ഇരിക്കും?”

സുനയനയുടെ മനസ്സലിഞ്ഞുവെങ്കിലും പെട്ടെന്നവൾ സ്വയം നിയന്ത്രിച്ചു.

“നിന്‍റെ ഡ്യൂട്ടി എപ്പോഴാ അവസാനിക്കുക?”

“രാത്രി 2 മണിക്ക്”

സുനയന നോ പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കാതെ രോഹൻ പറഞ്ഞു.

“ഞാൻ നിന്നെ വിളിക്കാൻ വരാം. പുറത്ത് ഞാൻ കാത്തു നിൽപ്പുണ്ടാകും.” സുനയന ഒന്നും പറയാതെ ഫോൺ താഴെ വച്ചു.

“അങ്ങനെയൊന്നുമില്ല,” സുനയന വ്യക്‌തിമാക്കി. “ഇന്ന് വല്ലാത്ത ക്ഷീണം. എനിക്ക് വീട്ടിലെത്തണം.

“നമുക്കിന്ന് കുറച്ച് നേരം എന്‍റെ ഫളാറ്റിൽ സ്പെൻഡ് ചെയ്യാം.”

ഫളാറ്റിലെത്തിയ രോഹൻ സോഫയിലേക്ക് വീണു, എന്നിട്ട് സുനയനയെ പിടിച്ച് വലിച്ച് മടിയിൽ ഇരുത്തി. അയാൾ അവളെ ഇറുകെ പുണർന്നു. “നിനക്ക് സമ്മതമാണെങ്കിൽ ഇത് നമ്മുടെ വീടാക്കാം. ലവ്നെസ്റ്റ് നമുക്കിവിടെ ഒരു ആൺപ്രാവായും പെൺപ്രാവായും ജീവിക്കാം.”

സുനയന അയാളുടെ കയ്യിൽ നിന്നും സ്വയം മോചിതയാകാൻ ശ്രമിച്ചു കൊണ്ടിരുന്നുവെങ്കിലും രോഹൻ അവളെ ഇറുകെ പുണരാൻ തുടങ്ങി.

“നിനക്ക് എന്‍റെയൊപ്പം ദുബായിൽ വന്നുകൂടെ…. അവിടെ നമുക്ക് ഹണിമൂൺ ആഘോഷിക്കാം.”

“വിവാഹം കഴിക്കാതെ ഹണിമൂണോ?”

“വീണ്ടും… വിവാഹം… നിനക്ക് ആ വിചാരമേയുള്ളോ? ഞാനത് കേട്ട് മടുത്തു.”

“രോഹൻ നിന്നോട് ഞാൻ കാര്യങ്ങൾ പറഞ്ഞതാണല്ലോ. ഞാനൊരു മിഡിൽ ക്ലാസ് കുടുംബത്തിലെ പെൺകുട്ടിയാണ് എനിക്ക് എന്‍റേതായ ചില കാഴ്ചപ്പാടുകളുണ്ട്. ആ കാഴ്ചപ്പാടിൽ നിന്നും വിട്ട് ഞാനൊന്നും ചെയ്യില്ല.”

“ഓഹോ… അപ്പോൾ നിനക്ക് എന്നേക്കാൾ മറ്റുള്ളവരെയാ ഇഷ്‌ടം അല്ലേ.”

“അത് നിന്‍റെ തെറ്റിദ്ധാരണയാണ്. നിനക്കറിയാം…. ഞാൻ നിന്നെ എന്‍റെ ജീവനായി കണ്ടാണ് സ്നേഹിച്ചത്.

“സത്യമാണോ?”

“പറഞ്ഞല്ലോ. ഞാനെങ്ങനെ നിന്നെ വിശ്വസിപ്പിക്കും. വേണമെങ്കിൽ ഞാൻ എന്‍റെ ഹൃദയം തുറന്ന് കാണിക്കാം. അതുമല്ലെങ്കിൽ ഇത്രയും ഉയരത്തിലുള്ള നിന്‍റെ ഫളാറ്റിൽ നിന്ന് താഴേക്ക് ചാടാം.”

“നോ… നീ ജീവൻ വെടിഞ്ഞാൽ പിന്നെ ഞാനെന്ത് ചെയ്യും?”

“നീ എന്‍റെ ശരീരത്തെയല്ലേ ആഗ്രഹിക്കുന്നത്? ഇന്ന് നിന്‍റെ ആഗ്രഹം സാധിച്ചു തരാം.”

“അയ്യോ…” രോഹൻ കുടിലമായ ചിരിചിരിച്ചു.

“ഒരു സ്ത്രീയുടെ ത്യാഗമാണത്. അവളുടെ വിശുദ്ധിയാണ് അവളുടെ ഏറ്റവും വലിയ സ്വത്ത്. വിവാഹശേഷം അവളത് സ്വന്തം ഭർത്താവിന് സമർപ്പിക്കുകയാണ് ചെയ്യുന്നത്. അത് വിവാഹിതരായ രണ്ട് പേർക്കിടയിലെ പ്രണയമാണ്. പക്ഷേ ഇന്ന് ഞാൻ എന്‍റെ ആദർശങ്ങളെ മറക്കുകയാണ് ഒരു താലി പോലുമില്ലാതെ ഞാൻ നിനക്ക് കീഴടങ്ങാം.”

സുനയനയുടെ ഭാവമാറ്റം കണ്ട് രോഹൻ ഒരു നിമിഷം പകച്ചു നിന്നു.

“സുനയന നീ എന്താണ് പറയുന്നത്?”

“എന്‍റെ തീരുമാനമാണിത്. വാ, നിന്‍റെ ബെഡ്റൂം എവിടെയാണ്. അങ്ങോട് പോകാം.” എന്നു പറഞ്ഞു കൊണ്ട് സുനയന എഴുന്നേറ്റു നിന്നു അയാളുടെ കൈപിടിച്ചു.

“സുനയന ഞാൻ പറയുന്നത് കേൾക്കൂ. ഞാൻ സെക്‌സിനു വേണ്ടി കൊതിച്ച നടക്കുന്ന ആളല്ല. അക്കാര്യത്തിന് ഞാനൊന്ന് വിരൽ ഞൊടിച്ചാൽ മതി ധാരാളം പേരെ കിട്ടും. പക്ഷേ നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എനിക്കുവേണ്ടി ഒരു കാര്യം ചെയ്യണം.”

“എന്താണ് ചെയ്യേണ്ടത്?” സുനയന നിസ്സംഗതയോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“പറയുന്നത് ചെയ്യാമോ?”

“പറഞ്ഞ് നോക്കൂ.”

“ങ്ഹും ഞാൻ ഒന്ന് ആലോചിക്കട്ടെ. ങ്ഹാ… നീ എന്‍റെ കൂട്ടുകാരനൊപ്പം ഒരു രാത്രി ചെലവഴിക്കാമോ?”

അയാളുടെ ആവശ്യമറിഞ്ഞ് സുനയന ഒരു നിമിഷം സ്തംഭിച്ചു നിന്നു. അവൾക്ക് അന്ന് ആദ്യമായി അയാളോട് വെറുപ്പു തോന്നി.

“രോഹൻ ഇതെന്ത് തമാശയാ?” അവൾ നിസ്സഹായതയോടെ ചോദിച്ചു.

“തമാശയല്ല കുട്ടി സീരിയസാണ്.”

“പക്ഷേ ഈ ഡിമാന്‍റ് വിചിത്രമാണല്ലോ. ഞാൻ നിന്‍റെ ഗേൾഫ്രണ്ടല്ലേ. ആ നീ തന്നെ എന്നെ… നിനക്കതിൽ ഒരു കുറ്റബോധവും തോന്നുന്നില്ലേ?”

“ഇല്ല, കാരണം എന്‍റെ സമ്മതത്തോടെയാണ് ഇത്.”

“അതിനുശേഷം നീയെന്നെ സ്വീകരിക്കുമോ?”

“തീർച്ചയായും.”

സുനയനയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. താൻ ഇത്രയും നാൾ ഒഴുക്കിയ സ്നേഹത്തിന് പകരം കിട്ടിയ പ്രതിഫലമോർത്ത് അവൾക്ക് അപ്പോൾ ചിരിക്കാനാണ് തോന്നിയത്.

“ഏയ് കമോൺ സുനയന. ഈ കാലത്തല്ലേ ജീവിക്കുന്നത്. ഇക്കാലത്ത് ചാരിത്യ്രം, പവിത്രത എന്നൊക്കെ ചിന്തിക്കുന്നത് ചീപ്പ് കാര്യങ്ങളാ… നമ്മൾ കാലത്തിനൊത്ത് സഞ്ചരിക്കണം.” രോഹൻ പൊട്ടിചിരിച്ചു. ആ ചിരിയിലെ അർത്ഥം ശൂന്യതയിൽ അവൾ സ്വയം ഇല്ലാതാകാൻ മോഹിച്ചു. എങ്കിലും അവൾ രണ്ടും കൽപിച്ചു ചോദിച്ചു.

“ഓകെ… നീ കൂട്ടുകാരന്‍റെ പേര് പറയൂ.”

“ഓഹോ…” അയാൾ അതിശയഭാവം നടിച്ചു കൊണ്ട് അവളെ നോക്കി.

“അവന്‍റെ പേര് മോഹിത്. നിനക്കവനെ അറിയാം. നമ്മുടെ കോളേജിലാ അവൻ പഠിച്ചത്. മറൈൻഡ്രൈവിലാ അവൻ താമസിക്കുന്നത്. ഇൻകംടാക്സ് ഡിപ്പാർട്ടുമെന്‍റിലാ ജോലി. അടുത്തയാഴ്ച അവന്‍റെ ബർത്ത്ഡേയാണ്. അവനുള്ള എന്‍റെ ബർത്ത്ഡേ ഗിഫ്റ്റായി നിനക്ക് പോകാൻ പറ്റുമോ.”

“ഗിഫ്‌റ്റ്?” അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഞാനും ജീവനില്ലാത്ത ഒരു വസ്‌തുവും തമ്മിൽ നിനക്കൊരു വ്യത്യാസവും തോന്നുന്നില്ലേ. എന്‍റെ മുന്നിൽ നീയെത്ര ചെറുതായി… ഐ പിറ്റി യൂ… എന്നെ ഇങ്ങനെ പരീക്ഷിക്കരുത്.” എന്നു പറഞ്ഞു കൊണ്ട് സുനയന പൊട്ടിക്കരഞ്ഞുവെങ്കിലും അയാളുടെ മനസ്സിനെയത് ഒട്ടും സ്പർശിച്ചതേയില്ല.

തകർന്ന മനസ്സോടെ വീട്ടിലെത്തിയ സുനയന മുറിയിൽ വാതിലടച്ചിരുന്ന് ഏറെ നേരം കരഞ്ഞു. അയാൾ തന്നെ ധർമ്മ സങ്കടത്തിലകപ്പെടുത്തിയതോർത്ത് അവൾക്ക് ശ്വാസം മുട്ടി. രോഹൻ പറയുന്നത് അനുസരിക്കണോ? അവൾക്ക് രോഹനെ മനസ്സിലാക്കാൻ കഴിഞ്ഞില്ല. വിവാഹമെന്നത് രണ്ട്പേർ തമ്മിലുള്ള വിശുദ്ധമായ ബന്ധമാണ്. ഇപ്പോൾ രോഹൻ ഒരു സൗഹൃദത്തിന്‍റെ പേരിലാണ് തന്നെ കൈകളിൽ ചേർത്തു നിർത്തുന്നത്. എന്നാൽ തന്നെ വിവാഹം ചെയ്‌തശേഷം കൂട്ടുകാരനൊപ്പം സമയം ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടാലോ? അപ്പോൾ എന്ത് ചെയ്യും?

അവൾ ഓരോന്ന് ആലോചിച്ച് മറൈൻ ഡ്രൈവിൽ നിൽക്കവെ ഒരു കാർ അവൾക്കരികിൽ വന്ന് നിന്നു.

“ഹായ് സുനയന?” നീ ഇവിടെ?” മോഹിത് കാറിൽ നിന്നും പുറത്തേക്ക് തല നീട്ടികൊണ്ട് അദ്ഭുതത്തോടെ ചോദിച്ചു.

“ഇവിടെ ഒരാവശ്യത്തിന് വന്നതാ. പെട്ടെന്ന് മഴ തുടങ്ങി. ഒറ്റ ഓട്ടോപോലും കാണുന്നില്ല.”

“എങ്കിൽ പന്നെന്തിനാ നനയുന്നത്? എന്‍റെ വീട് ഇവിടെ അടുത്താണ്. വീട്ടിൽ കുറച്ചുനേരം ഇരിക്കാം. മഴ മാറിയിട്ട് പോയാൽ മതി.” മോഹിത് വിടർന്ന ചിരിയോടെ അവളെ സ്വാഗതം ചെയ്‌തു.

മോഹിതിനൊപ്പം വീട്ടിൽ ചെന്ന സുനയനയെ അയാളുടെ അമ്മ സ്വാഗതം ചെയ്‌തു. സ്വീകരണ മുറിയിൽ അടുത്തിരുത്തി മോഹിതിന്‍റെ അമ്മ അവളോട് കുശലാന്വേഷണം നടത്തി. അതിനു ശേഷം അവൾ അടുക്കളയിൽ പോയി അവർക്ക് രണ്ടുപേർക്കുമായി ചായയും പലഹാരവുമായെത്തി.

“ആന്‍റി, ഒന്നും വേണ്ടായിരുന്നു?” സുനയന തെല്ലൊരു ജാള്യതയോടെ പറഞ്ഞു.

“മോള് ആദ്യമായി വരികയല്ലേ… എന്തെങ്കിലും കഴിക്കണം.” മോഹിതിന്‍റെ അമ്മയുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം അവളെ വല്ലാതെ ആകർഷിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് അവർ തന്‍റെ ആരെല്ലാമോ ആയപോലെ അവൾക്ക് തോന്നി.

“എന്‍റെ അമ്മ ഉഗ്രൻ പാചകക്കാരിയാ.” മോഹിത് അമ്മയെ ചേർത്തുപിടിച്ചു കൊണ്ട് കൊഞ്ചി.

“ങ്ഹാ, ഈ സാറ്റർഡേ എന്‍റെ ബർത്ത്ഡേയാ, സുനയന നീ തീർച്ചയായും വരണം.” മോഹിത് അവളെ മുൻക്കൂട്ടി ക്ഷണിച്ചു.

“വരാമല്ലോ,” സുനയന പാതിമനസ്സോടെ പറഞ്ഞു.

“മോഹിത് ഇനി ഞാൻ പോകട്ടെ,” സുനയന മോഹിതിനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി. അപ്പോഴേക്കും മഴ തോർന്ന് അന്തരീക്ഷം തെളിഞ്ഞിരുന്നു.

ബർത്ത്ഡേ ദിവസം മോഹിതിന്‍റെ അമ്മ വിഭവസമൃദ്ധമായ സദ്യ തന്നെയൊരുക്കി. അവർ പലഹാരങ്ങളും ഭക്ഷണവുമെല്ലാം തീൻമേശയിൽ സജ്‌ജീകരിച്ച് വച്ചശേഷം മോഹിതിനോടും കൂട്ടുകാരോടുമായി പറഞ്ഞു.

“ഇനി നിങ്ങൾ കുട്ടികൾ എൻജോയ് ചെയ്യുക.”

മോഹിതിന്‍റെ കൂട്ടുകാരെല്ലാവരും ചേർന്ന് പാട്ടുപാടിയും ഡാൻസ് ചെയ്‌തും മോഹിതിന്‍റെ ബർത്ത്ഡേ ആഘോഷത്തിന് തുടക്കമിട്ടു.

“ഇന്ന് ഞാനെന്‍റെ ഫേവറൈറ്റ് ഫ്രണ്ടിനെ മിസ് ചെയ്യുന്നു. ങ്ഹാ, അവനെനിക്ക് ഒരു ഗിഫ്റ്റ് അയക്കുമെന്ന് പറഞ്ഞിരുന്നു. ഒരു സർപ്രൈസ് ഗിഫ്‌റ്റ്.”

മോഹിത് പറയുന്നത് കേട്ട് സുനയനയുടെ മുഖം വിളറി വെളുത്തു.

“അവൻ മറന്നു പോയെന്നാ തോന്നുന്നത്. ആ കള്ളൻ വരട്ടെ. അവന്‍റെ കയ്യിൽ നിന്നും ഗിഫ്റ്റ് മേടിച്ചിട്ടേയുള്ളൂ ബാക്കി കാര്യം.” മോഹിത് ആവേശത്തോടെ പറഞ്ഞു.

ഒരു ദിവസം മോഹിത് സുനയനയെ കാണാൻ ഹോട്ടലിലെത്തി. അവർ ഒരുമിച്ചിരുന്ന് ചായ കുടിച്ചു. സുനയനയുടെ ഡ്യൂട്ടി സമയം അവസാനിച്ചതിനാൽ അവർ രണ്ടുപേരും കൂടി മറൈൻ ഡ്രൈവിലൂടെ ഓരോരോ വിശേഷങ്ങൾ പങ്കുവച്ച് നടന്നു. ഒരു മരത്തണലിലിരുന്ന് അവർ കുറേ സംസാരിച്ചു. സംസാരത്തിനിടെ മോഹിത് അവളെ കോളേജ് കാലം തുടങ്ങി സ്നേഹിച്ചിരുന്ന കാര്യമറിയിച്ചു.

“ഇന്നും എനിക്ക് ആ ദിവസം ഓർമ്മയുണ്ട്. നീ റാമ്പ് ഷോ ചെയ്‌ത ദിവസം. ഞങ്ങൾ 4 കൂട്ടുകാരാണ് നിന്നെ മോഹിച്ചിരുന്നത്. പക്ഷേ രോഹൻ പറഞ്ഞു, “ഇവൾ എനിക്കുള്ളതാണ്.” അതോടെ ഞങ്ങൾ പിന്മാറി. കാരണം അവനെ എതിരിടുകയെന്നത് അത്രയെളുപ്പമല്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു.”

സുനയന മൃദുവായി പുഞ്ചിരിച്ചു.

രോഹന്‍റെ പ്രണയ കുരുക്കിൽപ്പെട്ട് താൻ ഇരുട്ടിൽ തപ്പുകയാണെന്ന കാര്യം മോഹിതിനോട് തുറന്നു പറയാൻ അവളാഗ്രഹിച്ചുവെങ്കിലും ഒന്നും പറയാതെ നിശബ്ദയായിരുന്നു.

ദുബായിൽ നിന്നും 3-4 തവണ രോഹന്‍റെ ഇ-മെയിൽ വന്നു.

തനിക്കിവടെ 3 മാസം കൂടി തങ്ങേണ്ടി വരുമെന്നായിരുന്നു രോഹന്‍റെ ഒരു സന്ദേശത്തിൽ ഉണ്ടായിരുന്നത്.

അയാൾ ദുബായിൽ നിന്നും മടങ്ങിയെത്തിയ ശേഷം സുനയനയ്‌ക്ക് ഫോൺ ചെയ്‌തു.

“നമ്മൾ എന്നാ കാണുക? എനിക്ക് നിന്നെ കാണാഞ്ഞിട്ട് വയ്യാ? ഈ സൺഡേ ഫ്രീയല്ലേ?”

“അല്ല സൺഡേ ഫ്രീയല്ല.”

“എന്താ കാര്യം?”

“അന്നെന്‍റെ വിവാഹനിശ്ചയമാണ്.”

“എന്ത്?” രോഹൻ ഒരു നിമിഷം സ്തബ്ധനായി നിന്നു” നീയെന്താ പറയുന്നത്. നീ എന്‍റേതാണ്. നീ മറ്റൊരാളുടേത് ആകാൻ ഞാൻ സമ്മതിക്കില്ല,” അയാൾ ഫോണിലൂടെ പറഞ്ഞു കൊണ്ടിരുന്നു.

“പക്ഷേ, രോഹൻ നിനക്ക് എന്നെ സ്വന്തമാക്കാൻ ആഗ്രഹമില്ലല്ലോ.” നീയുമായി എന്‍റെ വിവാഹം നടക്കുകയില്ലെന്ന് മനസ്സിലായതോടെ അച്‌ഛനും അമ്മയും എന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. ഞാനും സമ്മതിച്ചു.”

“ആരാണ് അയാൾ?”

“ഒരു പുരുഷൻ. അതൊക്കെ അറിഞ്ഞിട്ട് എന്ത് വേണം?” അവൾ ദേഷ്യത്തോടെ മറുപടി പറഞ്ഞു.

“അങ്ങനെയൊരിക്കലും സംഭവിക്കരുത്. ഞാൻ ഇപ്പോൾ തന്നെ നിന്നെ കാണാൻ ഓഫീസിലെത്താം. ”

“പക്ഷേ രോഹൻ, ഹോട്ടലിലെ ജോലി ഞാൻ ഉക്ഷേിച്ചു.”

“പിന്നെ വീട്ടിലോ?”

“ഇല്ല ഞാനെവിടെയാണെന്ന് നിന്നോട് പറയില്ല. നീ അവിടെ വന്ന് പ്രശ്നമുണ്ടാക്കുമെന്ന് എനിക്കറിയാം. ഇനി ഒരിക്കലും എന്നെ വിളിക്കുകയോ കാണാൻ ശ്രമിക്കുകയോ ചെയ്യരുത്. ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ല.” എന്നു പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട് ചെയ്‌തു.

അൽപസമയം കഴിഞ്ഞ് മോഹിതിന്‍റെ ഫോൺ മുഴങ്ങി.

“എടാ ഞാനാ രോഹൻ.”

“പറയടാ എന്താവിശേഷം? നീ എന്നാ ദുബായിൽ നിന്നും വന്നത്?”

“ഇന്നലെയെത്തി, ങ്ഹാ, നിന്‍റെ ബർത്ത്ഡേയ്ക്ക് വരാൻ പറ്റിയില്ല.”

“ബർത്ത്ഡേ ഗ്രാന്‍റ് ആയിരുന്നു. പക്ഷ നീ കൂടി വേണമായിരുന്നു.” മോഹിത് ആവേശത്തോടെ പറഞ്ഞു.

“ഞാൻ അയച്ച ഗിഫ്റ്റ് എങ്ങനെയുണ്ടായിരുന്നു?”

“ഗിഫ്റ്റോ? ഉഗ്രൻ ഗിഫ്റ്റായിരുന്നുവത്. എനിക്ക് ഒത്തിരി ഇഷ്‌ടപ്പെട്ടു.”

“സത്യമാണോ? അതുല്യമായ സമ്മാനമാണത്?”

“അതെ, എനിക്ക് ഒരു മിനിറ്റ് പോലും അതിനെ മാറ്റിവയ്‌ക്കാൻ തോന്നില്ല.”

“നീ എന്താ പറയുന്നത്?”

“സത്യമാണ് പറയുന്നത്. ഇത്രയും മനോഹരമായ റിസ്‌റ്റ് വാച്ച് ഞാൻ ഒരിക്കലും കണ്ടിട്ടില്ല.”

“ഓ…” രോഹൻ പൊട്ടിചിരിച്ചു.

“ഞാൻ മറ്റെന്തോ വിചാരിച്ചു.

“നീയെന്താ വിചാരിച്ചത്?”

“അത് കള”

“എങ്ങനെയുണ്ട് ദുബായ്?”

“ഓ… ദുബായ് ബോറിങാ എന്നാൽ അവിടുത്തെ പെണ്ണുങ്ങൾ… ഒന്നിനൊന്ന് മെച്ചം . ഇവിടുത്തെ പെമ്പിള്ളേർ അതിന്‍റെ ഏഴയലത്ത് വരില്ല.”

“ആണോ…”

“ങ്ഹാ… ഞാനൊരുണ്ണത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവൾ ഇവിടെ വരും. നീ അറിഞ്ഞോ, സുനയന കല്യാണം കഴിക്കാൻ പോകുവാണ്?”

“ആണോ, നീ അവളുമായി നല്ല അടുപ്പത്തിലായിരുന്നില്ലേ?”

“അതൊക്കെ അവസാനിച്ചു. കല്യാണം കഴിക്കണമെന്ന് പറഞ്ഞ് അവളെന്‍റെ പിറകെ നടക്കുകയായിരുന്നു. അപ്പോഴെ അവളെ ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. നിനക്കറിയാമല്ലോ ഐ ജസ്‌റ്റ് ലവ് ഫൺ. അല്ലാതെ കല്യാണം കഴിച്ച് കെട്ടിയിട്ട് ജീവിക്കാൻ എനിക്കിഷ്ടമല്ല. ഒരു സുനയന പോയാലെന്ത്? ഈ കുളത്തിൽ ഇനിയും മത്സ്യങ്ങളുണ്ടല്ലോ. അവള് പോകട്ടെ…ങ്ഹാ…. ഈ സൺഡേ നിന്‍റെ പ്ലാനെന്താ, നമുക്കൊന്ന് കൂടിയാല്ലോ?”

“ഈ സണഡേ ഞാൻ ഫ്രിയല്ലല്ലോ.”

“എന്താ കാര്യം?”

“അന്ന് എന്‍റെ എൻഗേജ്മെന്‍റാണ്”

“എൻഗേജ്മെന്‍റോ? ഇതെന്താ ആരെ വിളിച്ചാലും ഈയൊരു കാര്യം കേൾക്കാനേയുള്ളൂ. ഇതെന്താ ഇങ്ങനെ? ഏതാ പെണ്ണ്?”

“ഉണ്ട്… ഒരു സുന്ദരി.”

“ഇനി… സുനയന മറ്റോ ആണോ?” രോഹൻ സംശയത്തോടെ ചോദിച്ചു.

“അതെ അവൾ തന്നെ”

ഫോണിന്‍റെ മറുതലയ്‌ക്കൽ കനത്ത നിശ്ശബ്‌ദത… ഒടുക്കം രോഹൻ ഉച്ചത്തിൽ മോഹിതിനെ തെറി വിളിച്ച ശേഷം ഫോണ ശബ്ദത്തോടെ കട്ട് ചെയ്‌തു. മോഹിത് പുഞ്ചിരിച്ചു.

കൊടുത്താൽ കിട്ടും ബഹുമാനം

നല്ല പെരുമാറ്റം കാഴ്ച വയ്ക്കുകയെന്നത് മികച്ച വ്യക്‌തിത്വത്തിന്‍റെ അടയാളമാണ്. ജീവിതശൈലിയുടേയും ആ വ്യക്‌തി പുലർത്തുന്ന ആദർശങ്ങളുടേയും പ്രതിഫലനമാണത്. സമൂഹത്തിന്‍റെ ആദരവ് പിടിച്ചു പറ്റുകയെന്നത് ഏറ്റവുമാവശ്യമായ കാര്യമാണ്. സമൂഹത്തിൽ ആരും നമ്മെ തെറ്റായ കാഴ്ചപ്പാടോടെ വീക്ഷിക്കരുതെന്ന് നമ്മളാഗ്രഹിക്കുന്നു.

ഗിവ് റെസ്പക്‌റ്റ് ടേക്ക് റെസ്പക്‌റ്റ് എന്നല്ലേ പറയാറ്. നമ്മുടെ സമൂഹം ഈ അടിസ്‌ഥാന തത്വത്തിലധിഷ്‌ഠിതമായാണ് സഞ്ചരിക്കുന്നത്. സമ്പന്നനായാലും ഉയർന്ന പദവിയിലിരിക്കുന്നയാളായാലും അടിസ്‌ഥാനപരമായി ഒരു വ്യക്തിയാണെന്നതാണ് സത്യം. ബാക്കിയെല്ലാം പിന്നെ വരുന്ന കാര്യങ്ങളാണ്. മനുഷ്യനായതുകൊണ്ട് പരസ്‌പരം ബഹുമാനിക്കണമല്ലോ.

ഒരു കഥയാണിത്. ഒരിക്കൽ ഫ്രാൻസിലെ രാജാവായ ഹെൻറി തന്‍റെ ഉദ്യോഗസ്‌ഥരോടൊപ്പം രാജവീഥിയിലൂടെ സഞ്ചരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ വഴിയിൽ ഒരു ഭിക്ഷക്കാരൻ നിൽക്കുന്നത് അദ്ദേഹം കണ്ടു. രാജാവ് അടുത്തെത്തിയപ്പോൾ ഭിക്ഷക്കാരൻ തന്‍റെ തൊപ്പിയൂരി ശിരസ്സ് കുനിച്ച് രാജാവിനെ വണങ്ങി. രാജാവ് ഒരു നിമിഷം ഭിക്ഷക്കാരനെ നോക്കി. അതിനു ശേഷം അദ്ദേഹവും തന്‍റെ തൊപ്പിയൂരി ഭിക്ഷക്കാരനെ വണങ്ങി. ഈ കാഴ്ച കണ്ട് ഒപ്പമുണ്ടായിരുന്നവർ പരിഭ്രമിച്ചു നിന്നു. അദ്ദേഹം പുഞ്ചിരിയോടെ മറുപടി പറഞ്ഞു. ഭിക്ഷക്കാരൻ എന്നെ വണങ്ങി ആദരിച്ചു. അപ്പോൾ ഞാനും അയാളെ ബഹുമാനിക്കണ്ടേ? ഇതിൽ നിന്നും ഒരു കാര്യം വ്യക്‌തമാണ്. നാം ആദരവ് കൊടുത്താലെ അത് നമുക്ക് തിരിച്ച് കിട്ടൂ. ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ഓർത്തിരിക്കേണ്ട ഒരു യാഥാർത്ഥ്യമാണിത്.

കുഞ്ഞുങ്ങളേയും ബഹുമാനിക്കുക

കുഞ്ഞുങ്ങളുടെ പ്രഥമ ഔപചാരിക വിദ്യാഭ്യാസ സ്‌ഥാപനം അവരുടെ സ്ക്കൂളാണ്. എന്നാൽ കുഞ്ഞുങ്ങൾ ആദ്യം താമസിക്കുന്നത് വീട്ടിലുമാണ്. അതുകൊണ്ട് കുട്ടികളിൽ നല്ല സംസ്ക്കാരവും ആദർശങ്ങളും വളർത്തിയെടുക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്കാണ് ഉള്ളത്. മറ്റ് കുട്ടികളുമായി സ്വന്തം കുട്ടികളെ താരതമ്യം ചെയ്യുന്നതും കുറ്റപ്പെടുത്തുന്നതും ശരിയല്ല. കുഞ്ഞുങ്ങൾ ചെയ്യുന്ന ചെറിയ ജോലിക്കു പോലും നന്ദി പറയുക, അഭിനന്ദിക്കുക. ഇത്തരം പ്രശംസകളും പ്രോത്സാഹനവും കുഞ്ഞുങ്ങളിൽ സ്വന്തം കഴിവിൽ മതിപ്പും അഭിമാനവും സൃഷ്ടിക്കും. ഇത്തരത്തിൽ കുഞ്ഞിനെ പ്രോത്സാഹിപ്പിക്കുക വഴി ഭാവിയിൽ അവർ അവൾ മികച്ച വ്യക്‌തിത്വത്തിനുടമയാകും.

കൗമാരക്കാരേയും ബഹുമാനിക്കുക

ഇന്നത്തെ യുവതലമുറയെ മനസ്സിലാക്കിക്കുകയെന്നതും ഒരു കലയാണ്. മാതാപിതാക്കൾ ഈ കല തിരിച്ചറിഞ്ഞാൽ തീർച്ചയായും അവരുടെ മക്കൾ ഉന്നതസ്‌ഥാനത്തെത്തും. ജീവിതത്തിൽ വിജയിക്കും. കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികൾ ദിവസവും പല ജോലികളും ചെയ്യും. അത്തരം ജോലികൾക്ക് അവരെ അഭിനന്ദിക്കുക തന്നെ ചെയ്യണം. സമയം കിട്ടുമ്പോൾ മാതാപിതാക്കൾ കുട്ടികളെ ചേർത്തുപിടിക്കുക, അവരുടെ ശിരസ്സിൽ വാത്സല്യത്തോടെ ഒന്ന് തലോടുക. ഈ സ്നേഹം അവരുടെ അനേകായിരം കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങും. ഇത്തരത്തിലുള്ള സ്നേഹ പ്രകടനങ്ങളും ആദരിക്കലും അവരെ ആത്മവിശ്വാസം നിറഞ്ഞവരാക്കും. അവരുടെ ഓരോ ചുവടുവയ്പിലും ഉറച്ച നിലപാടുകളുണ്ടാവും. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാർഗ്ഗ നിർദ്ദേശങ്ങൾക്കും മറ്റും അവർ മാതാപിതാക്കളെ സമീപിക്കും.

സ്ത്രീകളെയും ബഹുമാനിക്കുക

അവൾ അമ്മയോ ഭാര്യയോ ഗൃഹനാഥയോ ഉദ്യോഗസ്‌ഥയോ ആകാം. പക്ഷേ അവൾ ആദരവും അംഗീകാരവും അർഹിക്കുന്നു. ഒരു കൊച്ചു കുഞ്ഞു പോലും സ്വന്തം അമ്മയെ ബഹുമാനിക്കുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന അഭിമാനം എത്രമാത്രമാകാം. ഭർത്താവ് ഭാര്യയുണ്ടാക്കിയ ഭക്ഷണം കഴിച്ച് അവളുടെ അധ്വാനത്തെ പ്രശംസിക്കുകയാണെങ്കിൽ ഭാര്യയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാകുമത്.

പുരുഷന്മാരെയും ബഹുമാനിക്കണം

മേലുദ്യോഗസ്‌ഥൻ താൻ ചെയ്‌ത ജോലിയെ പ്രശംസിക്കണമെന്ന് പുരുഷന്മാരും ആഗ്രഹിക്കാറുണ്ടെന്നാണ് മന:ശാസ്ത്രജ്ഞനായ വില്യം ജെയിംസ് പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ ജോലി ചെയ്യാനുള്ള ആവേശവും വർദ്ധിക്കുന്നു.

പ്രശംസിക്കാനും, ആദരിക്കാനും വലിയ വലിയ അവാർഡുകളുടെയൊന്നും ആവശ്യമില്ല. നല്ല രണ്ട് വാക്കുകൾ കൊണ്ടുപോലും ആദരവും മതിപ്പും പ്രകടിപ്പിക്കാം. സൗഹൃദം ജീവിതത്തിലുടനീളം നിലനിർത്തണോ എങ്കിൽ കൂട്ടുകാർക്കിടയിലും ബഹുമാനം നിലനിർത്തുക.

താൻ പറയുന്ന കാര്യങ്ങളെ ഭാര്യ വിലമതിക്കണം, ആദരിക്കണം എന്നൊക്കെ പുരുഷന്മാരും ആഗ്രഹിക്കാറുണ്ട്. എന്തിനേറെ ചെറിയ കാര്യങ്ങൾ വരെ അംഗീകരിക്കുക വഴി വിവാഹ ജീവിതം സുഖകരമാക്കാം.

മുതിർന്നവരോടുള്ള സമീപനം എപ്പോഴും അവരുടെ ആത്മവിശ്വാസമുണർത്തുന്ന രീതിയിലുള്ളതാകണം. ശാരീരിക വൈഷമ്യങ്ങൾ നേരിടുന്ന മുതിർന്നവരെ അവരുടെ ജീവിത നേട്ടങ്ങളെ ചൊല്ലി അഭിമാനം കൊള്ളുന്നവരാക്കുക. അവരെ പ്രശംസിക്കുക. സത്യസന്ധതയോടെയുളള്ള സമീപനം അവരെ കൂടുതൽ ഊർജ്‌ജസ്വലരാക്കും.

ആദരവ് പ്രകടിപ്പിക്കുകയെന്നത് ഒരു കലയാണ്. ആ കല അറിയുന്നവർ തനിക്കു ചുറ്റുമുള്ളവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് ചെയ്യുക. ബന്ധങ്ങളെയത് ഊഷ്മളമാക്കുന്നു. സ്വന്തം ജീവിതത്തിൽ മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തിലും അവർ സന്തോഷം നിറയ്ക്കുകയാണ്.

ഈ മനോഹരതീരങ്ങൾ

നമ്മുടെ അയൽ സംസ്ഥാനമായ ആന്ധ്രപ്രദേശ്. നിരവധി കണിക്കാഴ്ചകളൊരുക്കുന്ന പ്രകൃതി സുന്ദരമായ നാട് ആണ്. സ്വർണ്ണ വർണ്ണം നിറഞ്ഞ ഇവിടത്തെ സമുദ്ര തീരങ്ങളാണ് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. അവധിക്കാലമെത്തുമ്പോൾ ആന്ധ്രപ്രദേശിലെ യാത്ര തെരഞ്ഞെടുക്കുന്നെങ്കിൽ ഈ സമുദ്ര തീരങ്ങളെ മറക്കണ്ട. അവിസ്മരണീയമായൊരു സായന്തനം ചെലവിടാൻ അനുയോജ്യമായ അഞ്ചു മനോഹര തീരങ്ങൾ.

രാമകൃഷണ ബീച്ച് 

ആർകെ ബീച്ച് എന്ന പേരിൽ പ്രശസ്തമാണ് ആന്ധ്രപ്രദേശിലെ ഈ സമുദ്രതീരം. വിശാഖപട്ടണത്തിലെ ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റ് ലൊക്കേഷൻ ആണിത്. കോമണ്ഡലം സമുദ്രതീരങ്ങളിൽ ഏറ്റവും വിശാലമാണ് ഇവിടം. സമുദ്ര സ്‌നാനത്തിനും വാട്ടർ സ്പോർട്സുകൾ ചെയ്യുന്നതിനും ഇവിടം അനുയോജ്യമാണ്. ഈ ബീച്ചിനോടു ചേർന്ന് വിനോദസഞ്ചാരത്തിന് യോജിച്ച നിരവധി സ്‌ഥലങ്ങളുണ്ട്. അക്വേറിയം, വിശാഖ മ്യൂസിയം, സബ്മറൈൻ മ്യൂസിയം, വാട്ടർ മെമ്മോറിയൽ തുടങ്ങിയ സങ്കേതങ്ങളും കാണാൻ കഴിയും.

യെരാദ ബീച്ച്

ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ സമുദ്ര തീരങ്ങളിൽ രണ്ടാമത്തെ സ്‌ഥാനം വഹിക്കുന്ന ബീച്ചാണ് യെരാദ. മലനിരകൾ അതിരിടുന്ന ഈ ബിച്ച് വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട സമുദ്രതീരമാണ്. സ്വർണ്ണ വർണ്ണമുള്ള മണൽ നിറഞ്ഞ ബീച്ചും, പച്ചപ്പു നിറഞ്ഞ തീരപ്രദേശവും ഈ പ്രദേശത്തെ കൂടുതൽ ആകർഷകമാക്കുന്നു. ബ്ലാക്ക് മോസ് മലനിരകൾക്കു മുകളിൽ സ്‌ഥാപിച്ചിട്ടുള്ള ഡോൾഫിൻനോസ് ലൈറ്റ് ഹൗസ് മറ്റൊരു കാഴ്ചയാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ച സമയം.

കലിംഗപട്ടണം ബീച്ച്

ആന്ധ്ര പ്രദേശിലെ കലിംഗ പട്ടണം സമുദ്രതീരം, രാജഭരണത്തിന്‍റെ അവശേഷിപ്പുകൾ പ്രകടമാക്കുന്ന സുന്ദരമായ ഒരിടമാണ്. മനോഹരമായ ശൈലിയിലുള്ള ക്ഷേത്രങ്ങൾ, ബംഗ്ലാവുകൾ, പൂന്തോട്ടങ്ങളുമെല്ലാം ഈ പ്രദേശത്തെ നയനാനന്ദകരമാക്കുന്നു. ഈ സമുദ്രതീരം ഓപ്പൺ റോഡ് സീ എന്ന പേരിലും അറിയപ്പെടുന്നു. റോഡ്, സമുദ്രതീരങ്ങളിലേക്ക് എത്തി അവസാനിക്കുന്നതു കൊണ്ടാണിത്. സ്വർണ്ണ വർണ്ണത്തിലുള്ള വളരെ നേർത്ത മണൽതരികളാണ് ഈ ബീച്ചിന്‍റെ സൗന്ദര്യം. വിശ്രമമേളകൾക്ക് ഏറ്റവും അനുയോജ്യമാണ് ഈ സമുദ്രതീരം.

ഋഷികോണ്ട ബീച്ച്

ചെറിയ ബീച്ചാണ് ഋഷികോണ്ട. എന്നാൽ ഒരു പരിധി വരെ വിജനവുമാണിവിടം. വിശാലമായ മണൽപ്പരപ്പും, സമുദ്രത്തിന്‍റെ മനോഹരമായ ദൂരക്കാഴ്ചയും ആണ് ഇവിടത്തെ സവിശേഷത. പുറമെ വളരെ ശാന്തവും നിർമ്മലവും പോലെ തോന്നുന്ന തിരമാലകൾ ആണിവിടെയെങ്കിലും അടിയൊഴുക്ക് കൂടുതലുള്ള ഇടമാണ്. കുളിക്കാൻ ഇറങ്ങാൻ അത്ര സുരക്ഷിതമല്ല. വെറുതെ കുറേനേരം കടൽ കണ്ട് സംസാരിച്ചിരിക്കാൻ ഏറ്റവും മികച്ച ബീച്ച് ആണിത്.

ഭീമുനിപട്ടണം ബീച്ച്

 ശാന്തവും, നിർമലവുമായ ഒരു ബീച്ചാണ്.നിങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ആന്ധ്രപ്രദേശിലെ ഭീമുനി പട്ടണം അത്തരത്തിലൊന്നാണ്. കേരവൃക്ഷങ്ങളുടെ നീണ്ടനിര സമുദ്രതീരത്തെ മനോഹരമാക്കുന്നു.

ബീച്ചിൽ നിന്ന് അൽപം അകലെയായി ഡച്ച് ഖബറിസ്‌ഥാൻ, തന ക്ലോക്ക് ടവർ, ലൈറ്റ് ഹൗസ്, തടിയിൽ തീർത്ത വിഗ്രഹങ്ങളുടെ പ്രദർശനികൾ, ബുദ്ധ സന്ന്യാസികളുടെ ജീവിതശൈലി ഇങ്ങനെ പലതും കാണാനും കഴിയും.

സ്ത്രീകൾക്ക് സന്തോഷിക്കാനുള്ള പ്ലാനുകൾ

ചില അനിശ്ചിതാവസ്‌ഥകൾ, പിരിമുറുക്കങ്ങൾ, ജീവിതത്തിൽ ഉണ്ടാകാറില്ലേ. ആ സമയത്ത് തെറ്റായ തീരുമാനങ്ങളെടുത്തത് ഓർത്ത് നമ്മൾ പശ്ചാത്തപിക്കാറില്ലെ? മോശം അവസ്‌ഥ മറിക്കടക്കാൻ ജീവിതം കൂടുതൽ സിസ്‌റ്റമാറ്റിക്ക് ആക്കിയാൽ മതി. അതായത് ജീവിതത്തിലെ ഓരോ കാര്യവും മികച്ച രീതിയിൽ പ്ലാൻ ചെയ്യണം. ആ പ്ലാനിന് അനുസരിച്ച് ജീവിതത്തെയൊന്ന് വരച്ച് നോക്കൂ. തീർച്ചയായും നിങ്ങൾ ലക്ഷ്യത്തിലെത്തിച്ചേരും. മനസ്സിനും ശരീരത്തിനും മൊത്തത്തിൽ ഒരു മാറ്റമുണ്ടാകുന്നത് ഫീൽ ചെയ്യും. ജീവിതത്തിലെ ഏത് മേഖലയിലാണ് പ്ലാനിംഗ് വേണ്ടതെന്ന് സ്വയം കണ്ടുപിടിച്ചാൽ സംഗതി എളുപ്പമായി തീരും.

ആരോഗ്യവതിയായിരിക്കുക

ഡൽഹി, കൊൽക്കത്ത, ബംഗ്ലൂർ, മുംബൈ തുടങ്ങിയ 4 നഗരങ്ങളിൽ സ്ത്രീകൾക്കിടയിൽ നടത്തിയ ഒരു സർവേയിൽ യൂട്ടറസ്, മൗത്ത് കാൻസർ, ഡയബറ്റീസ്, തൈറോയിഡ്, യുടിഐ തുടങ്ങിയ രോഗങ്ങൾ ക്രമാതീതമായി വർധിച്ചിരിക്കുന്ന തായി കണ്ടെത്തുകയുണ്ടായി. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് തെറ്റായ ഭക്ഷണരീതി തന്നെയാണ്.

ഔദ്യോഗിക തിരക്കുകൾ കഴിഞ്ഞ് വീട്ടിൽ ഏറെ വൈകിയെത്തുന്ന തളർന്നവശരായ ഉദ്യോഗസ്‌ഥകൾക്ക് ഭക്ഷണം പാകം ചെയ്യാനോ അവ ആസ്വദിച്ച് കഴിക്കാനോ സമയം കിട്ടാറില്ല. അത്തരക്കാർ ഹോട്ടൽ ഭക്ഷണമോ റെഡി ടു ക്വിക്ക് ഭക്ഷണമോ ആയിരിക്കും ആശ്രയിക്കുക. കൊളസ്‌ട്രോൾ നില ഉയരാൻ ഇത് ഇടയാക്കും. ചെറുപ്പക്കാരായ പെൺകുട്ടികളിൽ ഇത് കൂടിയിരിക്കുകയാണ്. പ്രത്യേകിച്ചും ജോലി കാരണം കുടുംബത്തിൽ നിന്നും അകന്നു കഴിയുന്നവരിലും താമസസ്‌ഥലത്ത് ഭക്ഷണമുണ്ടാക്കാൻ മടി തോന്നുന്നവരിലും. ഈ ശീലം കാരണം ഗുരുതരമായ ഏതെങ്കിലും രോഗത്തിന് അടിമപ്പെടാമെന്ന കാര്യം വിസ്മരിക്കരുത്.

ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ മീതാ വർമ്മ ഫിറ്റ് ആന്‍റ് ഫൈൻ ആയിരിക്കാനുള്ള ചില ടിപ്സുകൾ നിർദ്ദേശിക്കുന്നു.

  • ഇന്ത്യയിൽ സ്ത്രീകളിൽ ഉണ്ടാകുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമാണ് സർവിക്കൽ കാൻസർ. എന്നാൽ ഈ രോഗം വരാതിരിക്കാൻ ഇപ്പോൾ പ്രതിരോധ കുത്തി വെയ്‌പുണ്ടെന്നതാണ് ആശ്വാസകരം. നിങ്ങൾ അവിവാഹിതയാണെങ്കിൽ തീർച്ചയായും ഈ കുത്തിവെയ്‌പ് എടുക്കാവുന്നതാണ്.
  • ഉദ്യോഗസ്‌ഥകളായ സ്ത്രീകൾ ഏറെ പ്രാധാന്യം നൽകേണ്ട ഒന്നാണ്. വജൈനൽ സംബന്ധമായ ശുചിത്വം. ഓഫീസുകളിലും മറ്റും പൊതു
    ടോയ് ലെറ്റ് ഉപയോഗിക്കേണ്ടി  വരിക സാധാരണമാണല്ലോ. ഓരോ തവണയും പ്യൂബിക് ഏരിയയും വജൈനയും ഏതെങ്കിലും വജൈനൽ വാഷ് ഉപയോഗിച്ച് വൃത്തിയാക്കാം. അത് പ്രായോഗികമല്ലെങ്കിൽ വെള്ളം ഉപയോഗിക്കാം. ഈർപ്പരഹിതമായിരിക്കാൻ ശ്രദ്ധിക്കുക.
  • ധാരാളം വെള്ളം കുടിക്കുക. കൂൾഡ്രിംഗ്സ് ഒഴിവാക്കുക. പകരം ശുദ്ധമായ വെള്ളം കുടിക്കാം. വിറ്റാമിൻ സി അടങ്ങിയ ജ്യൂസ് കുടിക്കുക. രോഗപ്രതിരോധ ശേഷി വർദ്ധിക്കും. ശരീരത്തിന് ആവശ്യമായ അയൺ ലഭിക്കുന്നതിന് ശർക്കരയും കടലയും ദിവസവും കഴിക്കുന്നത് ശീലമാക്കാം.

സാമ്പത്തിക പദ്ധതി

സാമ്പത്തികമായ പ്ലാനിംഗ് കാര്യത്തിൽ സ്ത്രീകൾക്ക് ശരിയായ തീരുമാനം കൈകൊള്ളാൻ കഴിയാറില്ലെന്നാണ്. എച്ച്ഡിഎഫ്സി നടത്തിയ ഒരു സർവ്വേ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളിൽ ഭൂരിഭാഗത്തിനും സാമ്പത്തിക കാര്യങ്ങളിൽ വളരെ കുറച്ച് അറിവുകൾ മാത്രമേയുള്ളത്രേ. ഉദ്യോഗസ്‌ഥകളായാലും വീട്ടമ്മമാരായാലും സമ്പാദ്യമെന്നത് വീട്ടിൽ കരുതി വയ്‌ക്കുന്ന രീതിയിലായിരിക്കും. ബാങ്ക് സേവിംഗ് കാര്യങ്ങളെക്കുറിച്ച് അത്ര അറിയണമെന്നില്ല.

സാമ്പത്തികമായി സ്വാശ്രയത്വം വരിക്കാൻ വരുമാനത്തിൽ നിന്നും സമ്പാദ്യമായി ഒരു നിശ്ചിത തുക മാറ്റി വയ്‌ക്കാനും മികച്ച പ്ലാനിംഗ് ആവശ്യമാണ്. ഒറ്റ രാത്രി കൊണ്ട് സാമ്പത്തികമായി ഉറച്ച അടിത്തറയുണ്ടാകണമെന്നില്ല. അതിന് നല്ല ഒരു സമയം വേണ്ടി വരാം. അതു കൊണ്ട് നിശ്ചിതമായ പദ്ധതിയുടെ അടിസ്‌ഥാനത്തിൽ പണം സമ്പാദിക്കാം. അതിന് വിദഗ്ദ്ധരുടെ ഉപദേശം തേടാം.

ഫാമിലി പ്ലാനിംഗ്

വിവാഹ ശേഷം ഏതൊരു ഭാര്യയും ഭർത്താവും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഒരു കുഞ്ഞുണ്ടാവുകയെന്നത്. എന്നാൽ മാറുന്ന സാമൂഹികാവസ്‌ഥയും മാനസികാവസ്‌ഥയും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യത്തെ വൈകിപ്പിക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ ഇല്ലാതാക്കുന്നു. വിവാഹപ്രായം നീളുന്നത് ഈ പ്രശ്നത്തിന്‍റെ ആക്കം കൂട്ടുന്നു. ഇനി കുഞ്ഞുങ്ങളായാൽ തന്നെ കുഞ്ഞിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ബുദ്ധിമുട്ടാകുന്നു. ഗർഭകാലത്തുണ്ടാകുന്ന അസ്വസ്ഥതകളെ അഭിമുഖീകരിക്കാൻ ചിലരെങ്കിലും മാനസികമായി തയ്യാറക്കാറില്ല.

കരിയറിന്‍റെ പേരിൽ ജീവിതത്തിലെ ഇത്തരം സൗഭാഗ്യങ്ങളെ ഒരു വിഭാഗം അവഗണിക്കുന്നു. ശരിയായ സമയത്ത് ജീവിതത്തെ ചിട്ടപ്പെടുത്താൻ ഇന്നത്തെ തലമുറയ്‌ക്ക് കഴിയാതെ പോകുന്നത് ഏറ്റവും വലിയ തകരാറാണെന്ന് ഡോ.മീത വർമ്മ പറയുന്നു. ശരീരത്തിന് നൈസർഗ്ഗികമായ ചില ആവശ്യങ്ങൾ ഉണ്ട്. അത് വിവാഹവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഇതിന് പുറമെ നമ്മുടെ ശരീരത്തിന്‍റെ ക്ഷമത എല്ലായ്പ്പോഴും ഒരു പോലെയാകണമെന്നില്ല. അതു കൊണ്ട് കൃത്യസമയത്ത് വിവാഹം, ഗർഭധാരണം നടക്കണം. ഇതിന് ശരിയായ പ്ലാനിംഗ് ആവശ്യമാണ്.

ഫാമിലി പ്ലാനിംഗിനുള്ള ടിപ്സുകൾ

  • 30 വയസ്സ് പിന്നിട്ട വിവാഹിതരായ സ്ത്രീകൾ ഒരു കുഞ്ഞിനെപ്പറ്റി ചിന്തിച്ച് തുടങ്ങാവുന്നതാണ്. 30 വയസ്സിന് മുമ്പുള്ള ഗർഭധാരണം ഏറെ സുരക്ഷിതമായിരിക്കും. എന്നാൽ അതിനു ശേഷം നടക്കുന്ന ഗർഭധാരണം ചിലപ്പോൾ സങ്കീർണ്ണതകൾ നിറഞ്ഞതാകാം.
  • ഒരു കുഞ്ഞ് ഉണ്ടായ ശേഷം അടുത്ത കുഞ്ഞ് അൽപം കഴിഞ്ഞാണ് വേണ്ടതെങ്കിൽ ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കാം. ചിലർ പരസ്യങ്ങളിലും മറ്റും കണ്ട് പിൽസ് വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ആർത്തവം ക്രമം തെറ്റാൻ ഇടയാക്കും.
  • 6 മാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ യുട്ടറസ് മൗത്ത് ചെക്കപ്പ് നടത്താം. യൂട്ടറസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ ഇത്തരം പരിശോധനകൾ നടത്തുന്നത് നല്ലതാണ്.
  • ഗർഭധാരണത്തിന് മുമ്പായി ആരോഗ്യ കാര്യങ്ങളിൽ ശരിയായവണ്ണം ശ്രദ്ധ നൽകണം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. വിളർച്ച പ്രശ്നമുള്ളവർ അയൺ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ കഴിക്കാൻ ശ്രദ്ധിക്കണം.
  • കുഞ്ഞ് വേണമെന്നാഗ്രഹിക്കുന്നതിന് 2-3 മാസം മുമ്പ് തന്നെ ഫോളിക് ആസിഡ് കഴിച്ച് തുടങ്ങാം. ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ ആന്‍റിബയോട്ടിക്ക് കഴിക്കരുത്. ഇത് കുഞ്ഞിന്‍റെ ആരോഗ്യത്തിന് അനിവാര്യമാണ്.

ബ്യൂട്ടി മേക്കപ്പ് പ്ലാനിംഗ്

  • സുന്ദരിയായിരിക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ? സൗന്ദര്യ സംരക്ഷണത്തിന് നാം പലവഴികൾ തേടാറുണ്ട്. എന്നാൽ സൗന്ദര്യം നിമിഷ നേരം കൊണ്ട് നേടിയെടുക്കാൻ കഴിയുന്നതല്ല. സൗന്ദര്യ കാര്യത്തിലും മികച്ച പ്ലാനിംഗ് വേണമെന്നാണ് ബ്യൂട്ടിഷ്യനായ രേണു മഹേശ്വരി പറയുന്നത്.
  • സൗന്ദര്യമെന്നത് കേവലം മുഖത്ത് മാത്രം കാണുന്ന ഒന്നല്ല. മറിച്ച് മുടി, പല്ല്, ചർമ്മം, എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു.
  • പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെയും ടെക്നിക്കുകളിലൂടെയും സ്വന്തം ലുക്ക് മാറ്റി മറിക്കാം.
  • പല്ലുകൾക്കിടയിൽ വിടവ് ഉണ്ടെങ്കിൽ അത് സൗന്ദര്യത്തെ ബാധിക്കും. ഏതാനും വർഷം കഴിഞ്ഞ് വിവാഹിതയാകാൻ പ്ലാൻ ഉണ്ടെങ്കിൽ പല്ലിൽ ഡ്രേസിസ് പിടിപ്പിക്കാം. ക്ലിപ്പ് നീക്കം ചെയ്യാൻ ഒന്നോ ഒന്നരയോ വർഷം എടുക്കാം. അതുകൊണ്ട് മുൻകൂട്ടി പ്ലാൻ ചെയ്ത് വേണം ക്ലിപ് ചെയ്യാൻ. അതുപോലെ ഈ ഇടവേളയിൽ സ്വന്തം മേക്കോവറിനെക്കുറിച്ചും ചിന്തിക്കാം.
  • നീണ്ട് ഇടതൂർന്ന മുടി സ്ത്രീക്കൊരു അഴകാണ്. എന്നാൽ മുടി ഇടതൂർന്നതോ നീണ്ടതോ അല്ലെങ്കിൽ വിഷമിക്കേണ്ടതില്ല. ഹെയർ ട്രീറ്റ്മെന്‍റ് ചെയ്യിച്ചാൽ മതി. സൗന്ദര്യ സംരക്ഷണത്തിൽ കേശസംരക്ഷണത്തിന് ധാരാളം പ്രകൃതിദത്തമായ മാർഗ്ഗങ്ങളുണ്ട്. കേശവളർച്ചയെ അത് ത്വരിതപ്പെടുത്താം.
  • യോഗ, വർക്കൗട്ട്, എയ്റോബിക്സ് ചെയ്യുന്നത് ദിനചര്യയുടെ ഭാഗമാക്കുക. വളരെ ചെറുപ്പത്തിലെ ഇത് ശീലമാക്കുക. ശരീരവും മനസ്സും ആരോഗ്യമുള്ളതാകും.

കരിയർ പ്ലാനിംഗ്

  • സ്ത്രീകളെ സംബന്ധിച്ച് കരിയർ പ്ലാനിംഗ് ഏറ്റവും പ്രധാനപ്പെട്ടതും നിർണായകവുമായ ഒന്നാണ്. ആധുനിക സ്ത്രീ കുടുംബത്തിനെന്ന പോലെ കരിയറിനും പരിഗണന നൽകുന്നവളാണ്. എന്നാൽ കുടുംബപരമായ ഉത്തരവാദിത്തങ്ങൾക്കിടയിൽ മികച്ച കരിയർ കെട്ടിപ്പടുക്കുകയെന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. എന്നാൽ ശരിയായ സമയത്ത് ശരിയായ തീരുമാനം കൈക്കൊള്ളുന്നത് ഒരു പരിധിവരെ കുടുംബത്തിലും ഔദ്യോഗിക മേഖലയിലും മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കാൻ സഹായിക്കും.
  • പുതുതായി വിവാഹിതരായി ഭർതൃവീട്ടിലെത്തുന്നവർക്ക് പുതിയ സാഹചര്യവുമായി ഇണങ്ങാൻ അൽപസമയം വേണ്ടിവരും. ഈ ഘട്ടത്തിൽ ഭൂരിഭാഗം പേരും ജോലിയെപ്പറ്റിയുള്ള ചിന്ത തന്നെ വെടിയും. പിന്നെ കുടുംബജീവിതം ഒന്ന് സെറ്റിലായ ശേഷമാവും ജോലിയന്വേഷിച്ച് തുടങ്ങുന്നതു തന്നെ. ഇത് തെറ്റാണ്. ഇങ്ങനെ സംഭവിച്ചാൽ ജോലി ഉപേക്ഷിച്ചതോർത്ത് ദു:ഖിക്കേണ്ടി വരും. മാത്രവുമല്ല വീട്ടിലെ ഉത്തരവാദിത്തങ്ങൾക്കിടയിൽ പെട്ട് വീണ്ടും ജോലിയന്വേഷിച്ച് പോകാനുള്ള മാനസികാവസ്ഥ തന്നെ നഷ്ടപ്പെടാം.
  • ഉദ്യോഗസ്ഥകളായ സ്ത്രീകളുടെ മറ്റൊരു പ്രശ്നമാണ് ഗർഭധാരണം. ഗർഭധാരണം നടക്കുന്നതോടെ ഭൂരിഭാഗത്തിനും ജോലിയുപേക്ഷിക്കേണ്ടി വരുന്നു. എന്നാൽ ജോലി നഷ്ടപ്പെടാതെ ഗർഭകാലം മികച്ച രീതിയിൽ കടന്നുപോകുന്ന മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ ജോലി നഷ്ടപ്പെടില്ല. പിന്നീടുള്ള ജീവിതം സന്തോഷകരമാവും. ഇന്ന് മിക്ക സ്ഥാപനങ്ങളും സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവ് അനുവദിക്കാറുണ്ട്. ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ജോലി നഷ്ടപ്പെടുത്താതെ നോക്കാവുന്നതാണ്. കുഞ്ഞുണ്ടായ ശേഷം കുഞ്ഞിന് മികച്ച സംരക്ഷണം ഉറപ്പുവരുത്തി ടെൻഷൻഫ്രീയുമാകാം.

ആഹാ! കല്യാണം

കൊറോണക്കിടയിൽ ഒട്ടൊരു നിയന്ത്രണം ഉണ്ടായെങ്കിലും ഇക്കാലത്തെ വിവാഹങ്ങൾ വേറേ ലെവൽ ആണ്!!!! രാജകൊട്ടാരങ്ങളിലെ സ്വയംവര വിരുന്ന് പോലെ അമ്പരപ്പിക്കുന്ന കെട്ടിമേളത്തോടെയാണ്  ഇന്നത്തെ ന്യൂജെൻ വിവാഹങ്ങൾ മിക്കതും. ആഴ്ചകൾ നീളുന്ന ഈ സ്വർഗ്ഗീയ ആഘോഷങ്ങളുടെ ഓരോ നിമിഷവും നാടും വീടും നാട്ടാരും ആനന്ദത്തിലാറാടുന്നു…

ഞങ്ങൾ പരസ്പരം മനസ്സു കൊണ്ടും ശരീരം കൊണ്ടും സ്നേഹിക്കാൻ ഒരുങ്ങുന്നു എന്ന് ആണിനും പെണ്ണിനും നാലാളെ അറിയിക്കാനുള്ള വേദിയാണ് വിവാഹം. കുതിരപ്പുറത്ത് ബാന്‍റ് മേളത്തിന്‍റെ അകമ്പടിയോടെ വരുന്ന വസ്ത്രാഭരണ വിഭൂഷിതനായ വരൻ. കാത്തു കാത്തിരിക്കുന്ന സദസ്സിനെ ഭ്രമിപ്പിക്കുന്നത്ര നാടകീയതോടെ മാനത്തുനിന്ന് താമരയിതളിൽ ഇറങ്ങി വരുന്ന സുരസുന്ദരിയായി വധു. സ്വർഗ്ഗത്തിൽ നടക്കുന്നു എന്ന് തോന്നിപ്പിക്കും വിധം സുന്ദരമാണ് ഇപ്പോഴത്തെ വിവാഹങ്ങൾ. മെഗാഹിറ്റ് ബാജിറാവു മസ്താനിയിലെയും ബാഹുബലിയിലെയും രാജകൊട്ടാരത്തിന്‍റെ മാതൃകയിൽ നിർമ്മിച്ച കല്യാണവേദികൾ. പ്രിയതാരങ്ങളുടെ ഗാനമേളയും നൃത്തവും സംഗീത സഭയും മെഹന്ദിയും മെഹ്ഫിലും എല്ലാം ചേർന്ന് ഒരാഴ്ച നീളുന്ന സ്വർഗ്ഗീയ വിവാഹങ്ങൾ. പുതുതലമുറ വിവാഹാഘോഷക്കാര്യത്തിൽ വളരെ ലാവിഷ് ആണ്.

കൊറോണയ്ക്ക് മുമ്പ് കൊല്ലത്ത് നടന്ന ഒരു വിവാഹത്തിൽ 42 രാജ്യങ്ങളിൽ നിന്നായി 30000 ത്തോളം അതിഥികളാണ് പങ്കെടുത്തത്. 50 കോടി ചെലവിട്ടു നടത്തിയ കല്യാണത്തിന്‍റെ വേദി ഒരുക്കിയത് രാജസ്ഥാൻ കൊട്ടാരങ്ങളുടെ മാതൃകയിൽ! 400000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ കലാസംവിധായകൻ സാബു സിറിൾ ആണ് 75 ദിവസമെടുത്ത് കല്യാണപ്പന്തൽ ഒരുക്കിയത്!

കല്യാണക്കുറി മുതൽ ഹണിമൂൺ ട്രിപ്പ് വരെ ഒരുക്കി കല്യാണം ഒരാഴ്ചയോളം നീളുന്ന ഉത്സവമാക്കാൻ ഇന്നത്തെ തലമുറയ്ക്ക് യാതൊരു മടിയുമില്ല. കൊറോണ വന്നപ്പോൾ അതിഥികളെ വിളിക്കുന്നതിനു നിയന്ത്രണം ഉണ്ട്. അതിനാൽ സാധാരണക്കാർ പോലും ചുരുങ്ങിയത് 4 പരിപാടികൾ നടത്തിയാണ് കല്യാണം കേമമാക്കുന്നത്.

ഇവന്‍റ് കമ്പനികളുടെ സഹായത്തോടെ എന്തും പരീക്ഷിക്കാൻ അവർ റെഡി. കല്യാണക്കുറിയും വേദിയും തീരുമാനിച്ചു കഴിഞ്ഞാൽ ചടങ്ങിലേക്കുള്ള ആദ്യപടി കടന്നു. ഇനിയാണ് വസ്ത്രവും സദ്യയും ഫോട്ടോഗ്രാഫിയും കെട്ടിമേളവുമെല്ലാം…

പെർഫെക്ട് പ്ലാനിംഗ്

ഒരു നല്ല വെഡ്ഡിംഗ് പ്ലാൻ ചെയ്യൽ അത്ര എളുപ്പമുള്ള കാര്യമല്ല. വെഡ്ഡിംഗ് പെർഫെക്ട് ആന്‍റ് കളർഫുൾ ആക്കാൻ കുറഞ്ഞത് 6 മാസം മുമ്പെങ്കിലും പ്ലാൻ ചെയ്തു തുടങ്ങണം. ഒരുപാട് കാര്യങ്ങൾ ഇതിൽ ശ്രദ്ധിക്കാനുണ്ട്.ഇപ്പോൾ നിരവധി സുരക്ഷ കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. വെഡ്ഡിംഗ് തീയതി തീരുമാനിച്ചു കഴിഞ്ഞാൽ ഒരു വെഡ്ഡിംഗ് പ്ലാനർ ഡയറി സൂക്ഷിക്കാം. അതിൽ ഗസ്റ്റ് ലിസ്റ്റ്, വെഡ്ഡിംഗ് ഹാൾ, ഡെക്കറേഷൻ, ഫുഡ്, വെഡ്ഡിംഗ് തീം, ഫോട്ടോഗ്രാഫി, കോസ്റ്റ്യൂം, ജ്വല്ലറി, മറ്റുള്ള ഷോപ്പിംഗുകൾ ഒക്കെ പ്ലാൻ ചെയ്ത് എഴുതി വയ്ക്കാം. ഹാൾ ബുക്കിംഗ്, ഡെക്കറേഷൻസ്, കാറ്ററിംഗ്, വെഡ്ഡിംഗ് തീം ഒക്കെ ഓർഗനൈസ് ചെയ്യാൻ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികളെ ഏൽപിക്കാം.അതിഥികൾക്കും ആതിഥേയർക്കും രോഗബാധ ഏൽക്കാതിരിക്കാൻ എല്ലാ കാര്യങ്ങളും ചെയ്തു വേണം സ്റ്റാർട്ട് ചെയ്യാൻ.

മനം മയക്കണം മന്ത്രകോടി

അങ്ങനെ ഒരു കളർഫുൾ വെഡ്ഡിംഗിൽ വരനും വധുവും കൂടെയുള്ളവരും ഒക്കെ ഏറ്റവും ബെസ്റ്റ് കോസ്റ്റ്യൂമിൽ ആയാൽ മാത്രമേ എല്ലാം നന്നാവൂ. അവരുടെ ഡ്രസിംഗ്, മേക്കപ്പ്, ഹെയർ സ്റ്റൈൽ ഒക്കെ പെർഫെക്ട് ആയിരിക്കണം.  മേക്കപ്പ് ആന്‍റ് ഹെയർ സ്റ്റൈൽ പെർഫെക്ട് ആവാൻ മേക്കപ്പ് ആർട്ടിസ്റ്റ് സഹായിക്കും. പക്ഷേ ഡ്രസിന്‍റെ കാര്യത്തിൽ പലർക്കും അവർക്കു യോജിച്ച ഡ്രസ്, അതിന്‍റെ മോഡൽ, നിറം ഒക്കെ തെരഞ്ഞെടുക്കാൻ പ്രയാസമാകാറുണ്ട്. അവിടെ ഫാഷൻ കൺസൾട്ടന്‍റിനോ പേഴ്സണൽ ഷോപ്പർക്കോ സഹായിക്കാൻ പറ്റും.

“വെഡ്ഡിംഗ് ഷോപ്പിംഗ്, വധുവിനും വരനും യോജിച്ച ഡ്രസുകൾ, ആഭരണങ്ങൾ ഇവയൊക്കെ സെലക്ട് ചെയ്യാൻ ഞാൻ സഹായിക്കാറുണ്ട്.” പേഴ്സണൽ ഷോപ്പറും ഫാഷൻ കൺസൾട്ടന്‍റുമായ വിദ്യാ മുകുന്ദൻ പറയുന്നു.

ഡ്രസുകൾ മാത്രമല്ല ഡ്രസിന് യോജിച്ച ജ്വല്ലറി, ഷൂസ്, ആക്സസറീസ് എല്ലാം സെലക്ട് ചെയ്യാൻ സഹായിക്കാറുണ്ട്. ഓൺലൈൻ വഴിയും ഇതു ചെയ്തു കൊടുക്കാറുണ്ട്. വെഡ്ഡിംഗ് ഡ്രസുകളിലും ഇന്ന് വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. ബേസിക് ആയ ഡ്രസുകൾ, അതായത് വധുവിന് സാരി, ലഹങ്ക, ഗൗൺ, സൽവാർ, വരന് മുണ്ടും ഷർട്ടും, ഷെർവാണി, കുർതി, ധോത്തി എന്നിവയിൽ മാറ്റങ്ങൾ വന്നിട്ടില്ല. എന്നാൽ അവയുടെ തുണികൾ, സ്റ്റിച്ച് മോഡൽ, ചിത്രപ്പണികൾ, സ്റ്റോൺവർക്ക്, കളർ കോമ്പിനേഷനുകൾ എന്നിവയൊക്കെ വളരെ വേഗത്തിൽ മാറി മറയുന്നു.

ഹിന്ദുക്കൾ സാരിയും ലഹങ്കയും ഉപയോഗിക്കുമ്പോൾ ക്രിസ്ത്യൻ വധു കൂടുതലും ഗൗൺ ആണ്. മുസ്ലീം വധു ഇപ്പോൾ സാരിയും ലഹങ്കയും മാറ്റി ഗൗൺ ഉപയോഗിക്കുന്ന രീതിയും തുടങ്ങിയിട്ടുണ്ട്. അത് ഒരു പുതിയ മാറ്റമാണ്.

ചില ആളുകൾ വെഡ്ഡിംഗ് ഡ്രസ് കൂടുതൽ ട്രഡീഷണൽ ആകാൻ ആഗ്രഹിക്കുന്നവരാണ്. കേരളത്തിന്‍റെ തനതായ കസവുമുണ്ടും വേഷ്ടിയും അല്ലെങ്കിൽ കേരളസാരി. പക്ഷേ അതിൽ വ്യത്യസ്തത ആഗ്രഹിക്കുന്നു. വ്യത്യസ്തമായ മെറ്റീരിയലും ഡിസൈനും സ്റ്റോണും മൊട്ടിഫും എല്ലാം ആകുമ്പോൾ കൂടുതൽ മനോഹരമാകുന്നു. ക്രിസ്ത്യാനികൾ അവരുടെ പരമ്പരാഗത വേഷമായ ചട്ടയും മുണ്ടും വെഡ്ഡിംഗിന് ഉപയോഗിച്ചു തുടങ്ങി. പക്ഷേ സ്റ്റൈലിൽ ന്യൂജെൻ മാറ്റങ്ങൾ ഉണ്ട്. ഓഫ് വൈറ്റ് ഗോൾഡ് കോമ്പിനേഷനിൽ ചട്ടയുടെ വർക്ക് ചെയ്ത ജാക്കറ്റ് ധരിച്ച് ഡ്രസ് ഡിഫറന്‍റ് ആക്കി മാറ്റുന്നു.

വെഡ്ഡിംഗ് സാരിക്കും ലഹങ്കയ്ക്കും ഏറ്റവും കൂടുതൽ ചോയിസ് റെഡ് കോമ്പിനേഷൻ കളർ ആണ്. ഫ്ളൂറസെന്‍റ് ഗ്രീൻ, പിങ്ക്, ഇലക്ട്രിക് ബ്ലൂ, വൈറ്റ്, മെറൂൺ, ഓറഞ്ച് ഒക്കെ ഇതിനിടെ പ്രത്യക്ഷപ്പെടാറുണ്ട്. വസ്ത്രവിശേഷങ്ങൾ തീരുന്നില്ല.

സുന്ദരൻ ഞാനും സുന്ദരി നീയും

കല്യാണ ദിനം മാത്രം ഒരുങ്ങി സുന്ദരിയായിരുന്നാൽ പോര എന്നൊരു ചിന്ത ഇന്നത്തെ വധൂവരന്മാർക്കുണ്ട്. കാലങ്ങൾ നീണ്ടുനിൽക്കുന്ന സൗന്ദര്യത്തിലേക്കെത്താനുള്ള മാർഗങ്ങളാണ് അവരുടെ മനസ്സിൽ. ആ കൺസെപ്റ്റിലാണ് കല്യാണ ഒരുക്കം. “ഇന്നത്തെ തലമുറ കൂടുതൽ ബ്യൂട്ടി കോൺഷ്യസ് ആണ്. കല്യാണത്തിന് മേക്കപ്പിൽ സുന്ദരിയാവുന്നതൊക്കെ കൊള്ളാം. എന്നാൽ നാച്ചുറൽ ബ്യൂട്ടി പുറത്തേക്ക് വരണം. അതിനായിട്ടാണ് അവർ ബ്യൂട്ടീഷ്യനെയും ബ്യൂട്ടി പാക്കേജുകളേയും സമീപിക്കുന്നത്.” കൊച്ചിയിൽ ഗ്ലോ എൻ ഗ്ലോസ് ബ്യൂട്ടി പാർലർ ഉടമയും പട്ടണം റഷീദ് മേക്കപ്പ് സ്റ്റുഡിയോയിൽ സ്കിൻ ഫാക്കൽട്ടിയുമായ എബി ബിജു പറയുന്നു.

“പല പെൺകുട്ടികളും വന്നിട്ട് എന്‍റെ മുഖത്തിന്‍റെ ടെക്സ്ചർ ഇതിലും ബെറ്റർ ആയിരുന്നു. അതുപോലെ ആക്കിക്കിട്ടണം എന്നൊക്കെ ആവശ്യപ്പെടാറുണ്ട്. ഇന്‍റേണൽ ആയ പ്രശ്നങ്ങൾക്കു കൂടി പരിഹാരം അവർ തേടുന്നുണ്ട്. കല്യാണം ഒരു ദിവസത്തെ ഡീൽ അല്ല. അന്നു മാത്രം കിടിലൻ ലുക്ക് കിട്ടിയിട്ട് കാര്യമില്ല എന്ന് അവർക്കറിയാം. മേക്കപ്പിനെക്കുറിച്ചും മുൻധാരണയോടെയാണ് ബ്രൈഡുകൾ വരുന്നത്.

കുറച്ചുകാലം മുമ്പുവരെ മേക്കപ്പ് ഒരുപാട് ഇട്ടതായി തോന്നരുത്, ഒത്തിരി വേണ്ട എന്ന ചിന്തയായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഫീച്ചേഴ്സ് ഹൈലൈറ്റ് ചെയ്ത് ബ്യൂട്ടി എൻഹാൻസ് ചെയ്യണം. പക്ഷേ ഓവർ മേക്കപ്പ് തോന്നാതെ നീറ്റ് ഫീൽ ആയിരിക്കണം. ഇതാണ് ഡിമാന്‍റ്.”

ബ്രൈഡൽ മേക്കപ്പ് പൂർണ്ണമായി ചെയ്യാൻ നാലുമാസം മുമ്പെങ്കിലും ബ്യൂട്ടീഷ്യനെ സമീപിക്കണം. പക്കേജ് തീരുമാനിക്കുന്നത് അവരുടെ മുടിയുടേയും ചർമ്മത്തിന്‍റെയും സ്വഭാവം മനസ്സിലാക്കിയിട്ടാണ്. മുഖക്കുരു, കരിവാളിപ്പ്, താരൻ, മുടിയുടെ റഫ്നസ് ഇതൊക്കെ പരിഹരിച്ചാണ് ബ്യൂട്ടിട്രീറ്റ്മെന്‍റ്.

ചിലപ്പോൾ ഡയറ്റ് ശ്രദ്ധിക്കാൻ വേണ്ട നിർദ്ദേശങ്ങൾ കൊടുക്കേണ്ടി വരും. വിവാഹമാവുമ്പോഴേക്കും നിറം കിട്ടാൻ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കാൻ പറയാറുണ്ട്. അതുപോലെ വരണ്ട ചർമ്മമാണെങ്കിൽ ഹൈഡ്രേറ്റിംഗ് നിലനിർത്താനുള്ള വഴികൾ പറഞ്ഞു കൊടുക്കും. കാൽപ്പാദങ്ങൾ നേരത്തെ പെഡിക്യൂർ ചെയ്ത് ഫുട്ട് ക്രീം ഉപയോഗിച്ച് കാലും പാദവും തമ്മിലുള്ള നിറ വ്യത്യാസം പരിഹരിക്കാം.

ഏതുതരം മേക്കപ്പ് വേണം എന്നതിനേക്കുറിച്ചും വളരെയധികം ധാരണയോടെ വരുന്നവരും ഉണ്ട്. 4 കെ പിക്സൽ ഫോട്ടോ ഷൂട്ടിന് പറ്റിയ 4 കെ റെസല്യൂഷൻ മേക്കപ്പും എയർ ബ്രഷ് മേക്കപ്പും ആണ് ഏറ്റവും പുതിയ ട്രെന്‍റ്. അത്രയും ഷാർപ്പ് ആയ ഫോട്ടോഗ്രാഫിക്ക് ചേർന്ന മേക്കപ്പ് ആവശ്യപ്പെടും. ഹോളിവുഡ് മേക്കപ്പ് സ്റ്റൈൽ ആണിത്. മേക്കപ്പിന് ഹൈക്വാളിറ്റി ഫിനിഷിംഗ് ഉണ്ടായിരിക്കണം. എന്നാൽ ലുക്കിന് മേഡ്അപ് പീൽ ഉണ്ടാവുകയും അരുത്. ഹെയർ സ്റ്റൈൽ പോലും നെറ്റിൽ നിന്നൊക്കെ ഡൗൺലോഡ് ചെയ്ത് കൊണ്ടുവരും. കല്യാണത്തിന്‍റെ അന്ന് ആദ്യമായി മേക്കപ്പിട്ട് പരീക്ഷിക്കാനൊന്നും ഇപ്പോൾ ആരും തയ്യാറല്ല. ട്രയൽ മേക്കപ്പ് ചെയ്യും. അതിന് പേയ്മെന്‍റും വാങ്ങാറുണ്ട്.”

കല്യാണവേദിയിൽ ഒരു രാജകുമാരിയും രാജകുമാരനും എന്ന ആഗ്രഹം മാത്രമല്ല അതു നടപ്പാക്കാനും ഉള്ള ആവേശം ആവോളമുണ്ട് വധൂവരന്മാർക്ക്. സൗന്ദര്യസംരക്ഷണത്തിനും ലുക്കിലും പുരുഷന്മാരും ഇതേ നിലപാടുകൾ തന്നെ ഉള്ളവരാണ്. ഹെയർ സ്റ്റൈൽ ആണ് ഇവരുടെ പ്രിയപ്പെട്ട പരീക്ഷണം. മറ്റ് ബ്യൂട്ടിട്രീറ്റ്മെന്‍റുകളും വർക്കൗട്ടും ഒക്കെയായി വരനും വിവാഹത്തിന് തയ്യാറെടുക്കുന്നു.

സിനിമാക്കഥ പോലെ

പ്രിയപ്പെട്ടവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഇവന്‍റുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്തവരുണ്ടാവില്ല. എന്നാൽ ഒരു ചടങ്ങിൽ പങ്കെടുത്താൽ പോലും അതിന്‍റെ എല്ലാ രസങ്ങളും കൗതുകങ്ങളും അതേപടി ഉൾക്കൊള്ളാൻ കഴിഞ്ഞെന്നുവരില്ല. ഇതിനൊരു പരിഹാരമാണ് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും.

കാൻഡിഡ് ഫോട്ടോഗ്രാഫിയാണ് ഇപ്പോഴത്തെ ട്രെന്‍റ്. ഇവന്‍റിൽ പങ്കെടുക്കുന്ന ആളുകൾ അറിയാതെ പകർത്തുന്ന ഫോട്ടോ-വീഡിയോകൾ ചടങ്ങിന്‍റെ സൗന്ദര്യവും ഒറിജിനാലിറ്റിയും അതേപടി പകർത്തും. ഇതു കണ്ടാൽ പിന്നെ ചടങ്ങ് മിസ് ആയി എന്ന് തോന്നുകയേയില്ല.

newgen wedding

വിവാഹത്തിൽ ഇപ്പോൾ പണ്ടത്തേതിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും കൂടുതൽ പണം പൊടിക്കുന്ന മറ്റൊരു രംഗം ഏതാണെന്ന് ചോദിച്ചാൽ സംശയം വേണ്ട. ഫോട്ടാഗ്രാഫി ആന്‍റ് വീഡിയോ ഗ്രാഫി. ഇപ്പോൾ കോവിഡ് ഭീഷണി സമയതും ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടന്ന മേഖല ഫോട്ടോഗ്രഫി തന്നെ.

വെഡ്ഡിംഗ് ഇൻവിറ്റേഷൻ വീഡിയോ മുതൽ ഇതിന്‍റെ റോൾ ആരംഭിക്കുന്നു. വിവാഹ ആൽബങ്ങളും വീഡിയോയും എല്ലാം ഇന്ന് ഒരു സിനിമ പോലെ സുന്ദരമാണ്. പത്ത് വർഷം മുമ്പ് 25000 രൂപയ്ക്ക് നല്ലൊരു ആൽബവും വീഡിയോ ഷൂട്ടും ലഭിക്കുമായിരുന്നു. അതേ സ്ഥാനത്ത് ഇപ്പോൾ അത് ലക്ഷങ്ങളുടെ ഇടപാടായി മാറി. ഇതിന്‍റെ പിന്നിലെ ചേതോവികാരം മറ്റാരുമല്ല, ന്യൂജനറേഷൻ തന്നെ.

“ഇന്നത്തെ വിവാഹ ആൽബങ്ങളുടെ സൗന്ദര്യം വേറിട്ടിരിക്കുന്നു. പ്രീവെഡ്ഡിംഗ് സ്റ്റൈലും കാൻഡിഡ് ഫോട്ടോഗ്രാഫിയുമാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ ട്രെന്‍റ്.” വിവാഹ ഫോട്ടോഗ്രാഫിയിൽ 17 വർഷത്തെ പരിചയമുള്ള സിദ്ദിഖ് കായി പറയുന്നു.

എൻഗേജ്മെന്‍റ് ഫോട്ടോഗ്രാഫി കഴിഞ്ഞാൽ പിന്നെ പ്രീ വെഡ്ഡിംഗ് സ്റ്റൈൽ ഉണ്ട്. ആഭരണം എടുക്കാനായി പെണ്ണും ചെറുക്കനും വരുന്ന ഫോട്ടോഷൂട്ട് ഞാൻ ഒരു കല്യാണത്തിന് ചെയ്തു. ഇനി പെണ്ണുകാണൽ വരെ ഈ ഫോട്ടോഗ്രാഫിയിൽ സ്ഥാനം പിടിക്കുന്ന കാലം വിദൂരമല്ല. ഫോട്ടോഗ്രാഫിയിൽ ന്യൂജനറേഷന്‍റെ ഐഡിയകൾ നിരവധിയാണ്. കല്യാണ ദിവസം ഫോട്ടോയ്ക്ക് പോസ് ചെയ്തു വലയാനും മറ്റും ഇവർക്ക് താൽപര്യമില്ല. അതിനാൽ ഫോട്ടോഷൂട്ടൊക്കെ പല ദിവസങ്ങളിലാക്കി. പിന്നെ കാൻഡിഡ് ഫോട്ടോഗ്രാഫി കൂടി ആയപ്പോൾ കല്യാണസമയം റിലാക്സ് ആയിട്ടിരിക്കാം.

പല കല്യാണങ്ങളും കാണികൾക്ക് കാണാൻ പറ്റാറില്ല, ഫോട്ടോഗ്രാഫർമാരുടെ പിൻവശം കാണാനേ നിർവ്വാഹമുള്ളു. അത്രയും മത്സരമാണ് ഫോട്ടോയും വീഡിയോയും എടുക്കാൻ. വരന്‍റേയും വധുവിന്‍റെയും ഭാഗത്തുനിന്ന് ഫോട്ടോഗ്രാഫി ഏർപ്പെടുത്തുമ്പോൾ മത്സരം വരും, ഫോട്ടോഗ്രാഫർമാർക്കിടയിൽ. ഏറ്റവും മികച്ച സ്നാപ്സ് കിട്ടാൻ. ഈ മത്സരത്തിൽ പണി കിട്ടുന്നത് വീട്ടുകാർക്കു തന്നെയാണ്. ഇത്തരം മത്സരം ഒഴിവാക്കാൻ ആണിന്‍റെയും പെണ്ണിന്‍റെയും വശത്തുനിന്ന് ഒരു ഗ്രൂപ്പിനെ ഏൽപ്പിക്കുന്ന രീതി കൂടുതൽ പ്രചാരത്തിലായിട്ടുണ്ട്. ഒരു വിവാഹം കവർ ചെയ്യാൻ ഒരു ഫോട്ടോഗ്രാഫി സ്ഥാപനം മാത്രമാകുമ്പോൾ മത്സരം കുറയും, ഓഡിയൻസിന് സമാധാനമായി കാണാം.

രണ്ടു കൂട്ടരുടേയും ഫോട്ടോഗ്രാഫർമാരെ വിളിച്ചു മീറ്റിംഗ് നടത്തി അവർ നിൽക്കേണ്ട സ്ഥലം വരെ മുൻകൂട്ടി തീരുമാനിച്ച അനുഭവം ഉണ്ടായിട്ടുണ്ട്. ഹാളിൽ കൊണ്ടുപോയിട്ട് ഓരോരുത്തരുടേയും സ്ഥാനം കാണിച്ചു കൊടുത്തു. ഇവിടെ നിന്ന് കിട്ടാവുന്ന ചിത്രങ്ങൾ എടുത്താൽ മതി. എന്ന് അവർ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പിരിധിവരെ പരിഹാരമാണ് കാൻഡിഡ് ഫോട്ടോഗ്രാഫി.

ആളുകളുടെ സ്വാഭാവികമായ ചലനങ്ങൾക്കിടയിൽ അവർ അറിയാതെ എടുക്കുന്ന ഫോട്ടോഗ്രാഫിയാണ് കാൻഡിഡ് ഫോട്ടോഗ്രാഫി. ഉപകരണങ്ങളും കൂടുതൽ ആളുകളും വേണം ഫോട്ടോഗ്രാഫി ടീമിൽ. ഡൗൺഷോട്ട്, ഹെലികാം തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ച് സിനിമ എടുക്കുന്ന പെർഫെക്ഷനിസത്തിലാണ് ഇപ്പോൾ വെഡ്ഡിംഗ് ഷൂട്ടിംഗ്.

പെണ്ണിന്‍റെയും ചെറുക്കന്‍റെയും മാതാപിതാക്കളുടെയും ചലനങ്ങൾ ഒപ്പിയെടുക്കാൻ ഓരോരുത്തരെ ഏൽപ്പിക്കുന്നു. അതിലൂടെ കസ്റ്റമർ പോലും പ്രതീക്ഷിക്കാത്തത്ര മനോഹരമായ ദൃശ്യങ്ങൾ ലഭിക്കുന്നു. ഈ രീതി സക്സസ് ആയതോടെ കാൻഡിഡ് ഫോട്ടോഗ്രാഫിയ്ക്ക് ഡിമാന്‍റാണ്. മാർക്ക് 4 ക്യാമറയാണ് ഇപ്പോഴത്തെ ട്രെന്‍റ്. 225000 രൂപയ്ക്ക് മുകളിലാണ് ബോഡി വില. ലെൻസിന്‍റെ വില വേറെ. ഇത്തരം ക്യാമറയാണോ യൂസ് ചെയ്യുന്നത് എന്ന് കല്യാണ പാർട്ടി ചോദിക്കുന്ന കാലമാണിത് പ്രത്യേകിച്ചും പുതിയ തലമുറയിലെ വധൂവരന്മാർ. പ്രീ വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്കും പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്കും ഇവർ കൂടുതൽ പ്രാധാന്യം നൽകുന്നു. അത് രണ്ടും പാർട്ടിയുടെ സമയം പോലെ ചെയ്യാം. ഹണിമൂണിന് പോകുന്ന ഇടങ്ങളിൽ ഫോട്ടോഷൂട്ടിന് ആളെ കൊണ്ടുപോകുന്ന രീതിയും ഉണ്ട്. വിദേശ ലൊക്കേഷനും അണ്ടർ വാട്ടർ ഫോട്ടോഗ്രാഫിയും ഇതിലെ ട്രെന്‍റാണ്.

ഇങ്ങനെ ഒരു മാറ്റം വന്നതോടെ ഫോട്ടോഗ്രാഫി കമ്പനികൾ ഓഫറുകൾ പോലും വയ്ക്കാൻ തുടങ്ങി. ഫോട്ടോഷൂട്ട് ഏൽപ്പിച്ചാൽ ഹണിമൂൺ ട്രിപ്പ് ഫ്രീ എന്ന രീതിയിലൊക്കെ ചിലർ ഓഫർ നൽകാറുണ്ട്. രണ്ടു ലക്ഷത്തിനു മുകളിലാണ് ഫോട്ടോഗ്രാഫിയുടെ ശരാശരി ചെലവ്. ഫോട്ടോഗ്രാഫിയിൽ ഇത്രയേറെ ശ്രദ്ധ കൈവന്നിട്ട് കൂടിയത് 7 വർഷമായി കാണും.

കൂട്ടുകാരുടെ കല്യാണ വീഡിയോയും ഫോട്ടോകളും മറ്റും കണ്ടശേഷം അതിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നതുവേണം എന്ന ന്യൂജെൻ ആഗ്രഹമാണ് ഈ മാറ്റത്തിനു പിന്നിൽ. പിന്നെ സിനിമയെ വെല്ലുന്ന കല്യാണ വീഡിയോകളുടെ പ്രൊമോ വാട്സാപ്പിലും സോഷ്യൽ വീമീഡിയായിലും ഇട്ട് ലൈക്ക് വാങ്ങണം! അതിന് എത്ര പണം മുടക്കാനും തയ്യാറാണ്. എന്നാൽ ഈ ആഘോഷത്തിന്‍റെ നിറവ് ചിലപ്പോൾ ബന്ധങ്ങളിൽ ഉണ്ടാവാറില്ല എന്ന സത്യത്തിനും ഫോട്ടോഗ്രാഫർമാർ സാക്ഷികളാണ്.

ഒരു വീഡിയോ ആൽബം റെഡിയാക്കിയെടുക്കാൻ മൂന്ന് മാസം മുതൽ 6 മാസം വരെ സമയം എടുക്കാറുണ്ട്. വളരെ ആഡംബരത്തോടെ പ്രീ- പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് നടത്തിയെത്തിയ വിവാഹ ആൽബം 6 മാസമായിട്ടും എൻക്വയറി ഇല്ല. അങ്ങോട്ട് വിളിച്ചപ്പോഴാണ് കാര്യം മാനസ്സിലായത്. ഡിവോഴ്സ്. പക്ഷേ അവർ ഫോട്ടോഗ്രാഫർമാർക്ക് നഷ്ടം വരരുതല്ലോ എന്ന് ചിന്തിച്ചിട്ടാവും ആൽബം പണം കൊടുത്തു വാങ്ങാൻ തയ്യാറായി എന്നു മാത്രം.”

ബ്രൈഡിന്‍റെ പ്രൈഡ്

കേരളീയ വിവാഹത്തിന്‍റെ മനോഹാരിതയും പ്രൗഢിയും പെണ്ണിന്‍റെ സ്വർണ്ണാഭരണങ്ങളിലാണെന്നു പറഞ്ഞാൽ ഒട്ടും അതിശയമില്ല. കിലോക്കണക്കിന് സ്വർണ്ണം ഇട്ട് ആണിഞ്ഞൊരുങ്ങുന്നവരും ഔചിത്യത്തോടെ സ്വർണ്ണം ഉപയോഗിക്കുന്നവരും ഉണ്ട്. എങ്കിലും സ്വർണ്ണം അനിവാര്യമാണ്. സ്വർണ്ണമില്ലാതെ വിവാഹം പൂർണ്ണമാവുന്നില്ല. 20 ദശലക്ഷത്തോളം വിവാഹങ്ങൾ ഒരു വർഷം ഇന്ത്യയിൽ നടക്കുന്നുണ്ട്. പക്ഷേ ഇതിലെല്ലാം സ്വർണ്ണം അവിഭാജ്യഘടകമാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ അല്ല, അവനവന്‍റെ കഴിവിനുതകുന്ന സ്വർണ്ണം തീർച്ചയായും വിവാഹത്തിന് വാങ്ങിയിട്ടുണ്ടാകും.

പുതിയ ജനറേഷൻ ഒരുപാട് സ്വർണ്ണം വാരിക്കോരി അണിയാൻ ഇഷ്ടപ്പെടുന്നില്ല. എങ്കിലും വിവാഹത്തിന് ആവശ്യമായ സ്വർണ്ണം അവരും വാങ്ങുന്നു. “ആന്‍റിക് ഡിസൈനുകളും പാറ്റേണുകളുമാണ് ഇപ്പോൾ കൂടുതൽ ഡിമാന്‍റ്. അതും എക്സ്ക്ലൂസീവ് പീസുകൾ വേണമെന്ന ഡിമാന്‍റ്.” മലബാർ ഗോൾഡ് കൊച്ചി ബ്രാഞ്ച് മാനേജർ പറയുന്നു. ട്രഡീഷണൽ ഡ്രസിനായാലും റിസപ്ഷനായാലും യെലോ ഗോൾഡ് ഓർണമെന്‍റ്സ് ഉപയോഗിക്കുന്നതിനേക്കാൾ ആന്‍റിക് ടച്ച് ഉള്ള ആഭരണങ്ങളാണ് ചോദിച്ചു വാങ്ങുന്നത്. നീല ഡ്രസ് ആണെങ്കിൽ നീല നിറത്തിലുള്ള കല്ല് വച്ച് ആഭരണങ്ങൾ എന്നൊക്കെയുള്ള ചിന്തകൾ ഇപ്പോഴില്ല. ഡ്രസുമായി ഓവറോൾ മാച്ച് ചെയ്യുന്ന മോഡേൺ എക്‌സ്ക്ലൂസീവ് പറ്റേണുകൾക്കാണ് ആവശ്യക്കാർ.

ചെട്ടിനാട്, അൺകട്ട് ഡയമണ്ട്, എത്നിക്സ് സ്റ്റൈൽ ഇവയ്ക്കൊക്കെ പ്രിയമുണ്ട്. കല്യാണം കഴിഞ്ഞാലും ഇവ മാറ്റാതെ ഉപയോഗിക്കാം. ഡിറ്റാച്ച് ജ്വല്ലറിയും ട്രെന്‍റാണ്. ഒരേ ആഭരണം തന്നെ ഇട്ട് തോന്നാവുന്ന മടുപ്പ് ഒഴിവാക്കാൻ ഡിറ്റാച്ചബിൾ ജ്വല്ലറിയ്ക്ക് കഴിയും.  മിക്കവരും വിവാഹ നിശ്ചയം മുതൽ സ്വർണ്ണത്തിന്‍റെ പർച്ചേസ് ആരംഭിക്കാറുണ്ട്. നിശ്ചയങ്ങൾക്ക് ഡയമണ്ട് ആഭരണങ്ങളാണ് ഫാഷൻ. ആ ആഭരണങ്ങൾ വിവാഹത്തിന് പിന്നെ ഉപയോഗിക്കാറില്ല.

ഹിന്ദു മുസ്ലീം വിവാഹങ്ങളിൽ ട്രഡീഷണൽ ആഭരണങ്ങൾക്ക് കൂടുതൽ ഡിമാന്‍റുണ്ട്. എന്നാൽ ക്രിസ്ത്യൻ വിവാഹത്തിൽ ഗൗണിനൊപ്പം ഡയമണ്ട് ആഭരണങ്ങളാണ് കൂടുതൽ ചോദിച്ചു വാങ്ങുന്നത്. റിസപ്‌ഷൻ പാർട്ടികൾക്ക് അൺകട്ട് ഡയമണ്ട് ആഭരണങ്ങളാണ് താരം. ഇപ്പോൾ വിവാഹത്തിന് ഡയമണ്ട് പർച്ചേസ് മിഡിൽ ക്ലാസ് മുതലുള്ള കുടുംബങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി കഴിഞ്ഞു.

new gen wedding

പെണ്ണിനു മാത്രമല്ല, ആണിനും ആഭരണങ്ങൾ ഇപ്പോൾ പാഷനാണ്. പക്ഷേ പ്ലാറ്റിനം പോലുള്ള ആഭരണങ്ങളാണെന്നു മാത്രം. മാല, മോതിരം, ചെയിൻ ഇങ്ങനെ റോയൽ ലുക്ക് ലഭിക്കുന്ന പ്ലാറ്റിനം ആഭരണങ്ങളാണ് ബ്രൈഡ് ഗ്രൂമിന്‍റെ ഡിമാന്‍റ്. എന്തായാലും ജീവിതത്തിൽ ആദ്യമായിട്ടാണല്ലോ ഇത്രയും ആഭരണങ്ങൾ ഒരു പെൺകുട്ടി അണിയുന്നത്. അത് അണിയുമ്പോൾ അവൾ ഒരു രാജകുമാരി ആവണം എന്ന ആഗ്രഹം തന്നെയാണ് പ്രധാനം.

നാവിലാണ് സന്തോഷം!

ഇതെന്താണ്? ഈ സദ്യയ്ക്കിതെന്താ മാറ്റം…! ചിലയിടത്ത് നാടൻ തട്ടുകട, ചിലയിടത്ത് വിദേശി, അറബിക് ഫുഡ് കൗണ്ടറുകൾ, ചിലയിടത്ത് ഹൊ…. പേരുപോലും അറിയാൻ പറ്റാത്ത എന്തൊക്കെയോ. ആകെ കൺഫ്യൂഷനായല്ലോ. അന്തവും കുന്തവുമില്ലാതെ ഒരു ഉത്സവപ്പറമ്പിൽ ചെന്നപോലെയാണ് ഇപ്പോൾ കല്യാണ സദ്യ നടക്കുന്ന സഥലങ്ങൾ. മുൻപൊക്കെ കൊതിയോടെ ഓടിച്ചെന്ന് കുടിക്കാൻ തിരക്കു കൂട്ടിയിരുന്ന സ്ക്വാഷിന്‍റെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് കല്യാണ വേദിയിലേക്ക് ചെന്നു നോക്കിയാൽ അവിടെ കാത്തിരിക്കുന്നത് കളർഫുൾ ഡ്രിങ്ക്സ്… മെറൂണും ക്രീമും പച്ചയും മഞ്ഞയും… വെൽക്കം ഡ്രിങ്ക് പോലും തീം വെഡ്ഡിംഗിന്‍റെ കുപ്പായമണിഞ്ഞിരിക്കുന്നു.

സ്റ്റേജിനും വസ്‌ത്രത്തിനും വീഡിയോയ്ക്കുമെല്ലാം ചെലവഴിക്കുന്നതിനേക്കാൾ പ്രാധാന്യത്തോടെ കല്യാണവിരുന്നിന് ചെലവാക്കാൻ ആളുകൾ റെഡിയാണിന്ന്. ഇപ്പോഴത്തെ മോഡേൺ കല്യാണ സദ്യ കഴിക്കുമ്പോൾ ഇത്രയും പേർക്ക്, ഇത്രയും വിഭവങ്ങളൊക്കെ എങ്ങനെ റെഡിയാക്കുന്നു എന്ന് അതിശയം തോന്നിയേക്കാം. കാറ്ററിംഗ് സർവീസുകാരും വീട്ടുകാരുമായി നിരവധി ചർച്ച നടത്തിയ ശേഷമാണ് ഇങ്ങനെ ഒരു പൂരപ്പറമ്പ് തയ്യാറാവുന്നത്!

കുറച്ചുനാൾ മുമ്പ് കേരളത്തിൽ നടന്നൊരു കല്യാണത്തിന്‍റെ മെനുവിൽ നൂറിലേറെ വെറൈറ്റികൾ ഉണ്ടായിരുന്നു. എത്ര തരം ഫുഡ് ഉണ്ട് എന്നത് സ്റ്റാറ്റസ് സിംബലായ ഇക്കാലത്ത്, അതിനനുസരിച്ച് പുത്തൻ സ്റ്റൈലുകളും വിഭവങ്ങളും കല്യാണ വിരുന്നിനൊരുക്കാൻ തയ്യാറാണ്? ആതിഥേയരും കാറ്ററിംഗ് സർവീസുകാരും.

സാധാരണ യാത്രാ സൗകര്യം പോലും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഒരാഴ്ച മുമ്പ് വീട്ടിൽ എത്തിച്ചേരുന്ന ബന്ധുക്കളും സ്വന്തക്കാരും ചേർന്ന് കല്യാണസദ്യ ഒരുക്കുമായിരുന്നു. സാരിയോ മുണ്ടോ വലിച്ചു കെട്ടിയ കല്യാണവേദിയിൽ വീട്ടുകാർ തന്നെ സദ്യ വിളമ്പും. നല്ല സ്വാദിഷ്ഠമായ സദ്യ. അങ്ങനെ ഒരു കാലത്തെ ഓർമ്മയിലേക്ക് പിന്തള്ളിയാണ് ഇപ്പോഴത്തെ കല്യാണവിരുന്നുകൾ ആഘോഷം തീർക്കുന്നത്.

90കൾക്ക് ശേഷമാണ് കല്യാണ സദ്യയിൽ ആഡംബരം കണ്ടു തുടങ്ങിയതെന്ന് വർഷങ്ങളുടെ സർവീസ് പാരമ്പര്യമുള്ള കൊച്ചിയിലെ വികെവി കാറ്ററേഴ്സിന്‍റെ സാരഥി വി.കെ വർഗ്ഗീസ് പറയുന്നു. കോടീശ്വരന്മാരുടെ കല്യാണങ്ങൾക്കു മാത്രമാണ് മുൻപൊക്കെ ഇമ്മാതിരി സദ്യ ഒരുക്കമുണ്ടായിരുന്നത്. ഇപ്പോൾ അണുകുടുംബം വർദ്ധിച്ചു. ആളുകൾക്ക് സാമ്പത്തികവും കൂടി. അതിനാൽ കല്യാണ സദ്യ വിഭവങ്ങളുടെ കൂടി ആഘോഷമാക്കാൻ ഒരു മടിയുമില്ല ആർക്കും. സദ്യയിൽ പലതരം വിഭവങ്ങളും സ്‌ഥാനം പിടിച്ചു.

തനി കേരള നാടൻ ഭക്ഷണം മുതൽ ഇറ്റാലിയൻ രുചി വരെ ഉണ്ടാകും. എത്ര ഐറ്റംങ്ങൾ സ്‌ഥാനം പിടിച്ചാലും മോഡേൺ വിഭവങ്ങൾ വന്നാലും ആളുകൾക്ക് കൂടുതൽ ഇഷ്‌ടം ട്രഡീഷണൽ ഫുഡ് തന്നെ.

മൂന്ന് തരം ഗ്രൂപ്പ് ആണ് ഭക്ഷണം കഴിക്കുന്നത്. കുട്ടികൾ, 15-50 വയസ്സിലുള്ളവർ, 50 തിനു മുകളിലുള്ളവർ. ഈ മൂന്നു വിഭാഗത്തെ കേന്ദ്രീകരിച്ചാണ് സദ്യ ഒരുക്കുന്നത്. കുട്ടികൾക്കു വേണ്ടി എരിവില്ലാത്തതും ഫണ്ണി ഐറ്റങ്ങൾ ഉള്ളതുമായ കിഡ്സ് കോർണർ ഇപ്പോൾ ട്രെന്‍റാണ്. അവരെ അടക്കി ഒതുക്കി ഇരുത്താൻ സഹായിക്കുന്ന കാർട്ടൂണോ മറ്റോ ആ കോർണറിൽ സ്‌ഥാനം പിടിച്ചിട്ടുണ്ടാകും.

15-45 പ്രായത്തിലുള്ളവർ കൂടുതലും ഫ്രൈഡ്റൈസ്, ചിക്കൻ പോലുള്ള വിഭവങ്ങളുടെ ആരാധകരാണ്. 50 തിനു മുകളിൽ ഉള്ളവർക്ക് പലർക്കും ട്രഡീഷണൽ ഫുഡ് ആണ് പ്രിയം. കൊച്ചിയിലെ വിരുന്നുകാരല്ല, കൂത്താട്ടുകുളത്തെ വിരുന്നുകാർ. ഈ വ്യത്യാസം മനസ്സിലാക്കി ഓരോ ഏരിയയുടെ ഭക്ഷണശീലവും മനസ്സിലാക്കി വേണം ഭക്ഷണം ഒരുക്കാൻ. നാട്ടിൻ പുറങ്ങളിലാണെങ്കിൽ ഭക്ഷണം നന്നായി കഴിക്കും. നഗരങ്ങളിൽ ആളുകൾ കൂടുതൽ ഹെൽത്ത് കോൺഷ്യസ് ആണ്. ഭക്ഷണം കുറച്ചേ കഴിക്കൂ.

സദ്യയ്ക്ക് ഉപയോഗിക്കുന്ന പ്ലേറ്റും ടേബിൾ ക്ലോത്തു പോലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. സദ്യ കൊടുക്കുമ്പോൾ ഓരോരുത്തരും കസ്റ്റമറാണല്ലോ. പലതരത്തിലുള്ള ആളുകൾ വരും, സദ്യയ്ക്ക് അവരെയെല്ലാം തൃപ്തിപ്പെടുത്തേണ്ടത് ഭക്ഷണം വിളമ്പുന്നവന്‍റെ ഉത്തരവാദിത്തമാണ്.

ഒരു സദ്യ നടക്കുമ്പോൾ രണ്ടുപേർ, നിറയെ ചോദിച്ചു വാങ്ങിച്ചു കഴിക്കാൻ തുടങ്ങി. കുറേയൊക്കെ കൊടുത്ത് കഴിഞ്ഞപ്പോൾ വിളമ്പുകാർക്ക് സംശയം. ഇവർക്ക് ഇനിയും കൊടുക്കണോ? പക്ഷേ ഞാൻ പറഞ്ഞു, ഭക്ഷണം തരില്ല എന്നു പറയാൻ പാടില്ല. അവർക്ക് മതിയാവുന്നതു വരെ കൊടുത്തേക്കൂ. അതനുസരിച്ച് വിളമ്പിക്കൊടുത്തു, പിന്നെ അവർക്ക് ഐസ്ക്രീം വേണം. രണ്ട് കപ്പ് ഐസ്ക്രീം കഴിച്ചു. എന്നിട്ട് പറഞ്ഞു. നിങ്ങൾ ഡീസന്‍റ് ആയി വിളമ്പിയതു കൊണ്ട് രണ്ടെണ്ണത്തിൽ നിർത്തുന്നു. അല്ലെങ്കിൽ 15 ഒക്കെയാണ് ഞങ്ങളുടെ ഹോബി എന്ന്. സദ്യ വിളമ്പുന്നവരോട് കലഹിക്കാൻ വഴിയുണ്ടോന്ന് നോക്കി നടക്കുന്നവർ കൂടി കാണും. ഇങ്ങനെ ഓരോ കസ്റ്റമറേയും തൃപ്തിപ്പെടുത്തണം. വെറുതെയാണോ കല്യാണത്തിന്‍റെ സന്തോഷം നാവിലാണ് എന്നു പറയുന്നത്!

എന്തായാലും,കുറച്ചു കാലം എല്ലാം ഒന്ന് മങ്ങി നിൽക്കുകയായിരുന്നു. കോവിഡ് വാക്‌സിൻ വന്നതോടെ കാര്യങ്ങൾ കൂടുതൽ ഉഷാർ ആവുകയാണ്. കൊറോണയെ പേടിച്ചു കല്യാണം നീട്ടിവച്ചുകൊണ്ടിരിക്കാൻ ഇനി ആളെ കിട്ടില്ല..!!!

നല്ല അയൽക്കാരാകാം

ജീവിതത്തിൽ സമാധാനം ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ അയർക്കാരുമായി സ്വരച്ചേർച്ചയില്ലെങ്കിൽ സമാധാനം നഷ്ടപ്പെട്ടതു തന്നെ. ഊഷ്മളമായ പെരുമാറ്റവും സാമീപ്യവും കൊണ്ട് അയൽക്കാരുടെ ഹൃദയത്തിലിടം നേടാം. നല്ല അയൽക്കാരാകാം ചില ടിപ്സുകളിതാ:

  • പുതുതായി താമസത്തിന് എത്തിയ ആളാണെങ്കിൽ അയൽക്കാർക്ക് മുന്നിൽ വികലമായ ഒരു ഇമേജ് ഉണ്ടാകാതെ സൂക്ഷിക്കുക. പുതിയയിടത്ത് എല്ലാവരേയും പരിചയപ്പെടാം. അതിന് നിങ്ങൾ തന്നെ തുടക്കമിടണം. ഹൃദ്യമായ പുഞ്ചിരിയോടെ അയൽക്കാരുമായി സംസാരിക്കുക. അതോടെ അപരിചിതത്വത്തിന്‍റെ മതിൽ കെട്ടുകൾ പൊളിച്ച് അയൽക്കാരും സൗഹൃദത്തിനായി കൈനീട്ടും.
  • കോളനിയിൽ പുതുതായി എത്തിയതാണെങ്കിൽ പുഞ്ചിരിയോടെ അയൽക്കാരെ അഭിവാദ്യം ചെയ്യാം. അല്ലെങ്കിൽ അവരെ വീട്ടിലേക്ക് സ്വാഗതം ചെയ്യാം.
  • അയൽക്കാരുടെ ജീവിത സാഹചര്യം അറിയാൻ ശ്രമിക്കുക. കലഹങ്ങൾ ഒഴിവാക്കാനത് സഹായിക്കും. ഉദാ: അയൽക്കാരൻ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നയാളാണെങ്കിൽ രാവിലേയും വൈകുന്നേരവും ഏറെ വിശ്രമിക്കുന്നവരാകാം. ആ സമയത്ത് അവർക്ക് ശല്യമുണ്ടാകാത്ത വിധം ടിവി വയ്‌ക്കാം. മറ്റ് ജോലികൾ ചെയ്യാം. കുട്ടികൾ ഒച്ചവച്ച് കളിക്കുന്നതും ഓടുന്നതും ചാടുന്നതുമൊക്കെ ഒഴിവാക്കണം. ഇത് അയൽബന്ധത്തെ കൂടുതൽ ഊഷ്മളമാക്കും. അവരുടെ കാര്യത്തിൽ നിങ്ങൾ ശ്രദ്ധ വച്ചാൽ അവരുടെ പെരുമാറ്റവും നിങ്ങൾക്ക് അനുകൂലമാവും.
  • മുകൾ നിലയിൽ താമസിക്കുന്നവരാണെങ്കിൽ ഭാരിച്ച ഉപകരണങ്ങൾ ഫർണ്ണീച്ചറുകൾ വലിക്കുന്നതും മറ്റും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കാം. താഴെ നിലയിൽ താമസിക്കുന്നവർക്കിത് അലോസരമുണ്ടാക്കാം. അതുകൊണ്ട് ഭാരിച്ച വസ്‌തുക്കൾക്കിടയിൽ റബ്ബർ മാറ്റോ മറ്റോ വിരിച്ച് ഇത്തരം ശബ്ദങ്ങൾ ഒഴിവാക്കാം.
  • കാലടിയുടെ ഉച്ചത്തിലുള്ള ശബ്ദം താഴെ താമസിക്കുന്നവർക്ക് ശല്യമുണ്ടാക്കാം. അത്തരം സാഹചര്യം ഒഴിവാക്കുക.
  • വീട്ടിൽ വളർത്തു മൃഗമുണ്ടെങ്കിൽ അവയെ ചങ്ങലയിലിട്ട് വളർത്തണം. നായയെ അഴിച്ചു വിടുന്നത് അയൽക്കാർക്ക് ഭീതിയുണ്ടാക്കും. അവ ചിലപ്പോൾ അയൽക്കാരെ കടിക്കുകയും മറ്റും ചെയ്യാം.
  • പാർക്കിംഗ് മര്യാദകൾ പാലിക്കുന്നതും പ്രധാനമാണ്. മറ്റുള്ളവരുടെ വഴി തടയും വിധം കാർ, ബൈക്ക് മുതലായ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പാർക്കിംഗ് മര്യാദകൾ പാലിക്കുക വഴി അയൽക്കാരുമായി കലഹമുണ്ടാകുന്നത് ഒഴിവാക്കാനാവും.
  • അയൽക്കാരുമായി എപ്പോഴും ഹൃദ്യമായ ബന്ധം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണം. സ്വയം മുന്നിട്ടിറങ്ങി അവരെ ചായ സൽക്കാരത്തിനായി ക്ഷണിക്കാം. നല്ല അന്തരീക്ഷം മനസ്സിൽ ആശ്വാസവും സന്തോഷവും നിറയ്‌ക്കും. എന്തെങ്കിലും അത്യാവശ്യമുള്ള സമയത്ത് ഇതേ അയൽക്കാർ സഹായിക്കാൻ ഓടിയെത്താം.
  • ഒച്ചവച്ചുള്ള സംസാരം ഒഴിവാക്കുക. മിതമായ ഒച്ചയിൽ സംസാരിക്കാം. ഒച്ചയെടുത്ത് ഫോണിൽ സംസാരിക്കുന്നതും ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നവരെ വിലക്കിയാൽ അത് വലിയൊരു കലഹത്തിന് കാരണമാകാം.
  • അയൽക്കാരുമായി എപ്പോഴും നല്ല ആശയവിനിമയം നടത്തിയിരിക്കണം. അവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നത് ഒഴിവാക്കുക. ആർക്കെങ്കിലും എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ അതറിഞ്ഞ് അവരെ സഹായിക്കാം.
  • വീട്ടിൽ പാർട്ടിയോ മറ്റോ സംഘടിപ്പിക്കുന്നുണ്ടെങ്കിൽ അക്കാര്യം മുൻക്കൂട്ടി അയൽക്കാരെ അറിയിച്ച് അവരുടെ സാന്നിധ്യം ഉറപ്പു വരുത്തണം. അതിനാൽ അത്തരം ആഘോഷങ്ങളുടെ പേരിലുള്ള ഒച്ചയും ബഹളവും അവർക്ക് അസഹനീയമായി തോന്നുകയുമില്ല.
  • വീട്ടിലെ വേസ്‌റ്റ് വസ്‌തുക്കൾ ഡസ്റ്റ്ബിന്നിൽ നിക്ഷേപിക്കുക. അത് അവിടേയും ഇവിടേയും വലിച്ചെറിയരുത്. ചിലപ്പോൾ ഇക്കാരണം കൊണ്ട് അയൽബന്ധം ശിഥിലമാകാം. പൊതു സ്‌ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
  • അയൽപക്കത്തുള്ള മുതിർന്നവരുടെ സുഖവിവരങ്ങൾ അന്വേഷിക്കുക. ആവശ്യമുള്ളവർക്ക് സഹായമെത്തിക്കാം.
  • നിങ്ങളുടെ പെരുമാറ്റം, രീതികൾ, സമീപനങ്ങൾ മറ്റുള്ളവരെ അലോസരപ്പെടുത്തുന്നുണ്ടോ എന്ന കാര്യത്തിൽ ജാഗ്രത പുലർത്തുക.
अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें