ചിലരുടെ വസ്‌ത്രം കണ്ടാൽ എപ്പോഴും പുത്തനാണെന്ന് തോന്നാറില്ലേ... തുണി അലക്കലും ഒരു കലയാണ് ചങ്ങാതി. വസ്ത്രത്തിന്‍റെ തിളക്കവും മേന്മയും നിലനിർത്താൻ സഹായിക്കുന്നത് യഥോചിതമായ അലക്കൽ തന്നെയാണ്. ഇനി മുതൽ ഭംഗിയായി വാഷിംഗ് മെഷീനിൽ അലക്കാൻ നിങ്ങളെ പ്രാപ്തമാക്കും ഈ ടിപ്സ്.

• വസ്‌ത്രങ്ങൾ അലക്കുന്നതിനു മുമ്പ് അവയെ വേർതിരിച്ചെടുക്കണം. കൂടുതൽ മുഷിഞ്ഞത്, കുറച്ചു മുഷിഞ്ഞത്, വെറും വാഷ് മാത്രം വേണ്ടത് ഇങ്ങനെ മാറ്റി വയ്‌ക്കൂ. അതിൽ തന്നെ തുണിയുടെ മെറ്റീരിയൽ അനുസരിച്ചും വേർതിരിക്കുക.

• മെഷീനിൽ വസ്‌ത്രങ്ങൾ ഇടുന്നതിനും ഒരു രീതിയുണ്ട്. ആദ്യം വലുപ്പം കൂടിയ വസ്‌ത്രം, അതിനു ശേഷം അതിലും ചെറുത് ഇങ്ങനെ ഇടുക. ചുളിവുകൾ നന്നായി കുടഞ്ഞു വിടർത്തി വേണം ഇടാൻ.

• പുതിയ വസ്‌ത്രം ഇടുന്നതിനു മുമ്പ് അതിന്‍റെ നിറം ഇളക്കുന്നതാണോ എന്ന് പരിശോധിച്ച ശേഷം മാത്രം അലക്കുക.

• ഡിറ്റർജന്‍റ് ഉപയോഗിക്കുമ്പോഴും വേണം ശ്രദ്ധ. കോട്ടൺ, സിൽക്ക് വസ്‌ത്രങ്ങൾ കഴുകുമ്പോൾ കുറച്ച അളവ് ഡിറ്റർജന്‍റ് മതി. കൂടിയാൽ വസ്‌ത്രങ്ങളുടെ ഗുണമേന്മ നഷ്‌ടമാകും.

• ഓരോ മെഷീനും നിശ്ചിത അളവ് ഡിറ്റർജന്‍റ് വേണം ഉപയോഗിക്കാൻ. അതിൽ പറഞ്ഞിരിക്കുന്ന അളവിൽ മാത്രം ഇടുക.

• ചില മെഷീൻ ബുക്ക് ലെറ്റുകളിൽ ഇങ്ങനെ എഴുതിയിട്ടുണ്ടാകും. സാധാരണ വാഷിംഗ് പൗഡറിനൊപ്പം പകുതി അളവിൽ വാഷിംഗ് മെഷീനു വേണ്ടിയുള്ള പ്രത്യേക ഡിറ്റർജന്‍റ് ഉപയോഗിക്കുക എന്ന്. ഡിറ്റർജന്‍റ് കൂടി ഉപയോഗിച്ചാൽ മാത്രമേ വസ്‌ത്രം കൂടുതൽ വൃത്തിയാകൂ.

• ഡിറ്റർജന്‍റ് തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കാം. പൗഡർ വേണോ ലിക്വിഡ് വേണോ എന്നാണ് തീരുമാനിക്കേണ്ടത്. ലിക്വിഡ് ഡിറ്റർജന്‍റിന് വില കൂടും. പൗഡർ ആണ് ഉപയോഗിക്കുന്നതെങ്കിൽ തണുത്ത വെള്ളത്തിൽ അലിയാൻ സമയം എടുക്കും. വില കൂടിയ വസ്‌ത്രങ്ങൾക്ക് ലിക്വിഡ് ഡിറ്റർജന്‍റ് ഉപയോഗിക്കുന്നതാണ് ഉത്തമം.

• ഫാബ്രിക്ക് അനുസരിച്ച് വേണം ഡിറ്റർജന്‍റ് തെരഞ്ഞെടുക്കാൻ സിൽക്ക്, കോട്ടൺ ഇവയ്ക്ക് ലിക്വിഡ് ഡിറ്റർജന്‍റ് ആണ് നല്ലത്.

• കുട്ടികളുടെ വസ്‌ത്രം അലക്കുമ്പോൾ വേറെ അലക്കാം. അവയ്‌ക്ക് വീര്യം കുറഞ്ഞ ഡിറ്റർജന്‍റ് മതി. കുഞ്ഞുങ്ങളുടെ ചർമ്മം വളരെ മൃദുലമാണ്.

• വെളുത്ത വസ്‌ത്രങ്ങൾ വാഷ് ചെയ്യാൻ ബ്ലീച്ച് അടങ്ങിയ വാഷിംഗ് പൗഡർ ഉപയോഗിക്കാം. ബ്രൈറ്റ് കളർ വസ്‌ത്രങ്ങൾക്കും ഇത് നല്ലതാണ്.

• സെമി ഓട്ടോമാറ്റിക് മെഷീനിൽ വസ്‌ത്രം ഇടുന്നതിനു മുമ്പ് ഡിറ്റർജന്‍റ് ഇട്ട് നന്നായി പതപ്പിച്ച ശേഷം വസ്‌ത്രം ഇടാവൂ. വസ്‌ത്രങ്ങൾക്കു മേൽ നേരിട്ട് ഡിറ്റർജന്‍റ് വീണാൽ നിറം മങ്ങും.

• വസ്‌ത്രങ്ങളിൽ കറയോ മറ്റോ ഉണ്ടെങ്കിൽ അവ ആദ്യം കൈകൊണ്ട് കഴുകിയ ശേഷം വാഷിംഗ് മെഷീനിൽ ഇടണം.

• സെമി ഓട്ടോമാറ്റിക് മെഷീനിൽ വസ്‌ത്രം ഉണങ്ങാൻ ഡ്രയർ ഓൺ  ആക്കും മുമ്പ് 10 മിനിട്ട് വയ്ക്കുക. വെള്ളം കുറെ വാർന്നു പോയ ശേഷം ഉണക്കിയാൽ കൂടുതൽ ഉണങ്ങിക്കിട്ടും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...